|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1847.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തില്‍ 2016-21 കാലത്ത്
ഏതൊക്കെ പദ്ധതികള്‍ക്കാണ്
കായിക വകുപ്പ് ഭരണാനുമതി
നല്‍കിയത്; ഇതില്‍
പൂര്‍ത്തീകരിച്ച പദ്ധതികള്‍
ഏതൊക്കെയെന്ന് വിശദമാക്കാമോ;
(
ബി )
2021-ന്
ശേഷം പ്രസ്തുത മണ്ഡലത്തില്‍
പദ്ധതികള്‍
അനുവദിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ?
1848.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തിൽ ഒരു കളിസ്ഥലം
പദ്ധതി സംസ്ഥാനത്ത് ഏതെങ്കിലും
പഞ്ചായത്തിൽ ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
ശ്രീകൃഷ്ണപുരം പഞ്ചായത്ത്
കളിസ്ഥലം എന്ന പ്രവൃത്തി ഏത്
ഘട്ടത്തിലാണ്; വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
1849.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കായികം, വഖഫ്, ഹജ് തീർത്ഥാടന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒരു
നിയോജക മണ്ഡലത്തില്‍ ഒരു
കളിക്കളം പദ്ധതിയുടെ ഭാഗമായി
പൂഞ്ഞാര്‍ മണ്ഡലത്തിൽ കളിക്കളം
തെരഞ്ഞെടുക്കുന്ന പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി ഭരണാനുമതി ലഭ്യമാക്കി
യഥാര്‍ത്ഥ്യമാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1850.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കായിക വകുപ്പ് നടപ്പാക്കിവരുന്ന
പദ്ധതികള്‍ ഏതൊക്കെയാണെന്ന്
നിയോജക മണ്ഡലാടിസ്ഥാനത്തില്‍
തരംതിരിച്ച് നല്‍കാമോ;
(
ബി )
കുണ്ടറ
നിയോജകമണ്ഡലത്തിനായി
സ്പോര്‍ട്സ് വകുപ്പ്
അനുവദിച്ചിട്ടുളള പദ്ധതികള്‍
ഏതൊക്കെയെന്ന് വിശദമാക്കാമോ?
1851.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തില്‍ ഒരു കളിസ്ഥലം
പദ്ധതി പ്രകാരം ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ ഏതെല്ലാം
പഞ്ചായത്തുകളില്‍
എവിടെയൊക്കെയാണ് സ്ഥലങ്ങള്‍
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
വിവരിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ പുരോഗതി
റിപ്പോര്‍ട്ട് നല്‍കാമോ?
1852.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാര്‍ നടപ്പിലാക്കുന്ന
പഞ്ചായത്തുകളില്‍ ഒരു കളിസ്ഥലം
പദ്ധതിയുടെ നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ; എങ്കിൽ
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
1853.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തിൽ ഒരു കളിക്കളം
പദ്ധതി സംബന്ധിച്ച നടപടി
ക്രമങ്ങൾ ഇപ്പോൾ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതിൽ
ഉൾപ്പെടുത്തി നാളിതുവരെ എത്ര
തുക ഏതെല്ലാം പദ്ധതിക്കായി
അനുവദിച്ചുവെന്ന് വിശദമാക്കുമോ;
(
സി )
കൊണ്ടോട്ടി
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികളാണ് പ്രസ്തുത
പദ്ധതിയിൽ
ഉൾപ്പെടുത്തിയിട്ടുള്ളതെന്നും
അവ ഏത് ഘട്ടത്തിലാണെന്നും
വിശദമാക്കുമോ?
1854.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കായികം, വഖഫ്, ഹജ് തീർത്ഥാടന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒരു
പഞ്ചായത്തില്‍ ഒരു കളിസ്ഥലം
പദ്ധതി പ്രകാരം വടക്കാഞ്ചേരി
മണ്ഡലത്തില്‍ എത്ര
കളിസ്ഥലങ്ങള്‍
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ ഈ പദ്ധതി പ്രകാരം
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
1855.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞിരപ്പള്ളി
കുന്നുംഭാഗം ഹൈസ്‌കൂള്‍
സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആയി
ഉയര്‍ത്തുന്നതിന് കിഫ്ബി മുഖേന
പൂര്‍ത്തിയാക്കാന്‍
ഉദ്ദേശിക്കുന്ന പദ്ധതിയുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
ഈ
പദ്ധതിയുടെ ഡി.പി.ആര്‍.
തയ്യാറാക്കിയിട്ടുണ്ടോ;
എന്തൊക്കെ ഘടകങ്ങളും
സൗകര്യങ്ങളുമാണ് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തിയുടെ ചുമതല
ഏത് ഏജന്‍സിയിലാണ്
നിക്ഷിപ്തമായിരിക്കുന്നത്;
(
ഡി )
സ്‌പോര്‍ട്‌സ്
സ്‌കൂളിലെ ക്ലാസുകളിലേക്ക്
2023-24 അദ്ധ്യയന വര്‍ഷത്തില്‍
അഡ്മിഷന്‍ സ്വീകരിക്കത്തക്ക
വിധത്തില്‍ നടപടികള്‍
ത്വരിതപ്പെടുത്താമോ?
1856.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ടൂറിസം
വകുപ്പുമായി ചേര്‍ന്ന്
ജില്ലകളിലെ തെരഞ്ഞെടുത്ത
പ്രദേശങ്ങളില്‍ ഓപ്പണ്‍ ജിം
തുടങ്ങുന്നതിനുള്ള പദ്ധതിയുടെ
അന്തിമ രൂപമായിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം നല്‍കാമോ;
(
ബി )
ആദ്യഘട്ടത്തില്‍
ഏതൊക്കെ ജില്ലകളിലാണ് പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1857.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നടുവണ്ണൂർ
വോളിബോൾ അക്കാദമിയുടെ പ്രവൃത്തി
പൂർത്തീകരിച്ച് പ്രവർത്തനം
ആരംഭിക്കുന്നതിൽ കാലതാമസം
നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
നിലവിലെ
പ്രവൃത്തി എപ്പോൾ
പൂർത്തീകരിക്കാനാകുമെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി പൂർത്തീകരിക്കുന്നതിൽ
എന്താണ് കാലതാമസമെന്നും ഇത്
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികൾ എന്തെല്ലാമാണെന്നും
അറിയിക്കാമോ?
1858.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തിലെ നെല്ലനാട്
ഗാന്ധിഗ്രാം കോളനിയില്‍
ഓപ്പണ്‍ ജിം
നിര്‍മ്മിക്കുന്നതിന് (ഫയല്‍
നം. എസ്.വൈ.എ എ3/442/2021)
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
ഓപ്പണ്‍
ജിം സ്ഥാപിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1859.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിലെ കുന്നുമ്മൽ വോളിബോൾ
അക്കാദമി നിർമ്മാണത്തിന്റ
നിലവിലെ അവസ്ഥ അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ എസ്റ്റിമേറ്റിന്
അംഗീകാരം നൽകിയിട്ടുണ്ടോ;
എന്തൊക്കെ ഘടകങ്ങളാണ്
എസ്റ്റിമേറ്റിൽ
ഉൾപ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി എന്ന് ടെണ്ടർ
ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
1860.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അഴീക്കാേട്
വന്‍കുളത്ത് വയലില്‍
പ്രഖ്യാപിച്ചിട്ടുള്ള ആധുനിക
ജിം പദ്ധതിയുടെ നിലവിലെ സ്ഥിതി
അറിയിക്കുകമാേ; പദ്ധതി
വേഗത്തില്‍ ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമാേ?
1861.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുന്ദമംഗലം
മണ്ഡലത്തിലെ പന്തീരങ്കാവില്‍
അനുവദിച്ച സ്പോര്‍ട്സ് ലൈഫ്
ഫിറ്റ്നെസ് സെന്റര്‍
ആരംഭിക്കുന്നതിലെ
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
ആയത്
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ;
(
സി )
കുന്ദമംഗലത്ത്
പാറ്റേണ്‍ ക്ലബ് പരിസരത്ത്
ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച
കെട്ടിടത്തില്‍ ഒരു സ്പോര്‍ട്സ്
ലൈഫ് ഫിറ്റ്നെസ് സെന്റര്‍
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
1862.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തില്‍ ഒരു സ്റ്റേഡിയം
പദ്ധതി കായിക വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
(
ബി )
എങ്കില്‍
മാനന്തവാടി മണ്ഡലത്തില്‍ ഈ
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നടപ്പാക്കുന്ന സ്റ്റേഡിയം
പരിഗണനയിലുണ്ടോ; എങ്കില്‍
അതിന്റെ പുരോഗതി അറിയിക്കാമോ?
1863.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തില്‍ ഒരു കളിസ്ഥലം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
സംസ്ഥാനത്തെ എത്ര
പഞ്ചായത്തുകളില്‍ കളിസ്ഥലം
അനുവദിച്ചിട്ടുണ്ട്;
(
ബി )
ഈ
പദ്ധതിയില്‍ ഉടുമ്പന്‍ചോല
മണ്ഡലത്തില്‍ നിന്ന് ഏതൊക്കെ
പഞ്ചായത്തുകളെയാണ്
തെരഞ്ഞെടുത്തിരിക്കുന്നത്;
(
സി )
ഈ
പഞ്ചായത്തുകളില്‍ കളിസ്ഥലം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കുമോ?
1864.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മഞ്ചേരി
നിയോജക മണ്ഡലത്തിലെ പയ്യനാട്
സ്റ്റേഡിയം മൈതാനം കള പിടിച്ചു
നശിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
മൈതാനം സംരക്ഷിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(
ബി )
സ്റ്റേഡിയത്തിന്റെ
നിലവിലെ ഗാലറി
വിപുലീകരിക്കുന്നതിനും പുതുതായി
ഗാലറി നിർമ്മിക്കുന്നതിനും
നടപടികൾ സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
സ്റ്റേഡിയത്തിൽ സിന്തറ്റിക്
ട്രാക്ക്, പ്രാക്ടീസ് ഗ്രൗണ്ട്
നിർമ്മാണം എന്നിവ അടക്കമുള്ള
രണ്ടാംഘട്ട പ്രവർത്തനങ്ങൾ
ആരംഭിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ?
1865.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തിൽ ഒരു കളിക്കളം
പദ്ധതിയിൽ കോവളം മണ്ഡലത്തിലെ
ഏതൊക്കെ പഞ്ചായത്തുകളിൽ
കളിസ്ഥലം നിർമ്മിക്കുന്നതിന്
അനുമതി നൽകിയിട്ടുണ്ട്;
പ്രസ്തുത മണ്ഡലത്തിലെ എല്ലാ
പഞ്ചായത്തുകളിലും കളിസ്ഥലം
നിർമ്മിക്കാൻ നടപടി
സ്വീകരിക്കുമോ?
1866.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായിക
വകുപ്പിന് കീഴില്‍ പൊതു
ഇടങ്ങളില്‍ ഓപ്പണ്‍ ജിമ്മുകള്‍,
ടര്‍ഫുകള്‍ എന്നിവ
സ്ഥാപിക്കുന്നതിന് ഏതൊക്കെ
പദ്ധതികളാണ് നിലവിലുള്ളത്;
വിശദാംശം അറിയിക്കാമോ;
(
ബി )
പാറശ്ശാല
മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍
ഓപ്പണ്‍ ജിം
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലിന്റെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
സി )
ഒരു
പഞ്ചായത്തില്‍ ഒരു കളിസ്ഥലം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഏതൊക്കെ പഞ്ചായത്തുകളിലാണ്
കളിസ്ഥലങ്ങള്‍
അനുവദിച്ചിട്ടുള്ളത്/അനുവദിക്കാന്‍
തീരുമാനിച്ചിട്ടുള്ളത് എന്ന്
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
മണ്ഡലത്തില്‍ ഇതുമായി
ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികള്‍ ഏത് ഘട്ടത്തിലാണ്;
വിശദമാക്കാമോ?
1867.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൂത്തുപറമ്പ്
മണ്ഡലത്തിലെ കൂത്തുപറമ്പ് നഗരസഭ
സ്റ്റേഡിയം സ്പോര്‍ട്സ്
കൗണ്‍സില്‍ നവീകരിച്ചെങ്കിലും
തുടര്‍പരിപാലനം സംബന്ധിച്ച്
വ്യക്തത വരാത്തതിനാല്‍ കൃത്യമായ
പരിപാലനം നടത്താനാവാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ;
(
ബി )
കായിക
താരങ്ങള്‍ക്ക് അനുവദിച്ച
സ്റ്റേഡിയത്തിലെ റൂമുകള്‍
സ്പോര്‍ട്സ് ആവശ്യങ്ങള്‍ക്ക്
ഉപയോഗപ്പെടുത്താന്‍ നടപടികള്‍
സ്വീകരിക്കുമോ;
(
സി )
സ്റ്റേഡിയത്തിന്റെ
പരിപാലന ചുമതല നഗരസഭയ്ക്ക്
നല്‍കിക്കൊണ്ടുള്ള
ഉത്തരവിറക്കാന്‍ തടസ്സങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍ ആയത്
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ?
1868.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോങ്ങാട്
മണ്ഡലത്തിലെ കരിമ്പ സ്റ്റേഡിയം
നിര്‍മ്മാണത്തിന്റെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്റ്റേഡിയം നിര്‍മ്മാണ
പ്രവൃത്തിയില്‍ കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
സ്റ്റേഡിയം
നിര്‍മ്മാണം അടിയന്തരമായി
പൂര്‍ത്തിയാക്കാന്‍ നടപടി
സ്വീകരിക്കുമോ?
1869.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സന്തോഷ്
ട്രോഫി ഫുട്ബോൾ മത്സരങ്ങൾ നടന്ന
മഞ്ചേരിയിലെ പയ്യനാട്
സ്റ്റേഡിയം നവീകരിക്കുമെന്ന്
ജേതാക്കളെ അനുമോദിക്കുന്ന
ചടങ്ങിൽ സംസ്ഥാന മന്ത്രിമാർ
പ്രഖ്യാപനം നടത്തിയിട്ടുണ്ടോ;
എന്തൊക്കെ നവീകരണ
പ്രവർത്തനങ്ങളാണ് മന്ത്രിമാർ
പ്രഖ്യാപിച്ചതെന്ന്
അറിയിക്കുമോ; ഇതിനായി എത്ര തുക
നാളിതുവരെ അനുവദിച്ചിട്ടുണ്ട്;
(
ബി )
പ്രസ്തുത
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തിൽ നാളിതുവരെ
പയ്യനാട് സ്റ്റേഡിയത്തിൽ
എന്തൊക്കെ നവീകരണ പ്രവർത്തനങ്ങൾ
നടപ്പാക്കിയെന്ന്
വ്യക്തമാക്കുമോ;
(
സി )
സന്തോഷ്
ട്രോഫി മത്സരങ്ങൾക്ക് ശേഷം
സ്റ്റേഡിയം വേണ്ട രീതിയിൽ
പരിപാലിക്കാത്തതിനാൽ കാടുകയറി
നശിക്കുകയാണെന്ന വസ്തുത
കണക്കിലെടുത്ത് സ്റ്റേഡിയം
നവീകരണത്തിനും പരിപാലനത്തിനും
അടിയന്തര നടപടി സ്വീകരിക്കുമോ;
വിശദാംശം നൽകുമോ?
1870.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ എല്ലാ
പഞ്ചായത്തിലും ഒരു കളിസ്ഥലം
നിര്‍മ്മാണ പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
നാദാപുരം
മണ്ഡലത്തില്‍ വളയം ഗ്രാമ
പഞ്ചായത്തിലെ കളിസ്ഥല
നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന് അറിയിക്കാമോ?
1871.
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പേഴുമ്പാറ
സ്റ്റേഡിയം നിർമ്മാണത്തിനായി
എത്ര കോടി രൂപയാണ്
അനുവദിച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ; ഭരണാനുമതിയുടെ
പകർപ്പ് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സ്റ്റേഡിയം നിർമ്മാണത്തിന്
എന്തെങ്കിലും തടസങ്ങളുണ്ടോ;
എങ്കിൽ അവ പരിഹരിക്കാൻ
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ?
1872.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കിഫ്ബി
ധനസഹായത്തോടെ തിരുവമ്പാടി
മാമ്പറ്റയില്‍
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
സ്റ്റേഡിയത്തിന്റെ ടെന്‍ഡര്‍
അംഗീകാരം അനിശ്ചിതമായി
നീളുന്നതിന്റെ കാരണം
വിശദമാക്കുമോ;
(
ബി )
ടെന്‍ഡര്‍
അംഗീകാരം അടിയന്തരമായി
നല്‍കുന്നതിനും പ്രവൃത്തി
ആരംഭിക്കുന്നതിനും നടപടികള്‍
സ്വീകരിക്കുമോ?
1873.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തില്‍ ഒരു കളിസ്ഥലം
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്
ആദ്യ ഘട്ടത്തിൽ എത്ര
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ
തെരഞ്ഞെടുത്തിട്ടുണ്ട്;
പ്രസ്തുത പദ്ധതിയുടെയും
തെരഞ്ഞെടുത്ത തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെയും വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പട്ടികയില്‍ വള്ളിക്കുന്ന്
മണ്ഡലത്തിലെ പെരുവള്ളൂര്‍
ഗ്രാമപഞ്ചായത്ത്
ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
പദ്ധതിക്ക്
ഭരണാനുമതി നല്‍കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1874.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തിൽ ഒരു കളിസ്ഥലം
പദ്ധതി പ്രകാരം ഏതൊക്കെ
സ്റ്റേഡിയങ്ങൾക്കാണ് ഈ സർക്കാർ
അനുമതി നല്കിയിട്ടുള്ളതെന്ന്
ജില്ല തിരിച്ച് അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം എന്തൊക്കെ
പ്രവർത്തനങ്ങളാണ്
സ്റ്റേഡിയത്തിൽ നടത്തുന്നതെന്ന്
വിശദമാക്കാമോ?
1875.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എറണാകുളം
മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ
സിന്തറ്റിക് ട്രാക്ക്
പുതുക്കിപ്പണിയുന്നതിന്
ഉന്നതവിദ്യാഭ്യാസ വകുപ്പിൽ
നിന്ന് തുക അനുവദിച്ചിരുന്നോ;
എങ്കിൽ എത്രയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ട്രാക്കിന്റെ നിർമ്മാണം എന്ന്
ആരംഭിയ്ക്കാനാകുമെന്നും എന്ന്
പൂർത്തിയാക്കുവാനാകുമെന്നും
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തിയുടെ എസ്റ്റിമേറ്റ്
എന്നാണ് തയ്യാറാക്കിയത്;
(
ഡി )
ഈ
പ്രവൃത്തിക്കായി അനുവദിച്ച തുക
പര്യാപ്തമല്ലെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
അധിക തുക അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
ഇ )
പ്രസ്തുത
പ്രവൃത്തിയുടെ നിർവ്വഹണ
ഏജൻസിയായി ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1876.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുട്ടികളിലെ
കായികാഭിരുചി
പരിപോഷിപ്പിക്കുന്നതിനും
ശാരീരിക, മാനസിക ആരോഗ്യം
മെച്ചപ്പെടുത്തുന്നതിനും
സ്കൂളുകള്‍ കേന്ദ്രീകരിച്ച്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
(
ബി )
കളിസ്ഥലങ്ങള്‍
ഇല്ലാത്ത സ്കൂളുകളില്‍ പുതിയ
കളിസ്ഥലങ്ങള്‍
അനുവദിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(
സി )
ഏറനാട്
മണ്ഡലത്തില്‍ ഏതെല്ലാം
സ്ഥലങ്ങളിലാണ് പ്രസ്തുത
കളിസ്ഥലങ്ങള്‍ അനുവദിച്ചതെന്നും
ആയതിന്റ അടിസ്ഥാനത്തില്‍
എന്തെല്ലാം സൗകര്യങ്ങളാണ്
ഏർപ്പെടുത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(
ഡി )
സ്കൂള്‍
കുട്ടികളുടെ ഇടയില്‍
വെള്ളത്തില്‍ മുങ്ങിയുള്ള
മരണങ്ങള്‍ കൂടുതലായി
കണ്ടുവരുന്നതിനാല്‍
കുട്ടികള്‍ക്ക് നീന്തല്‍
പരിശീലനം നല്‍കുന്ന കാര്യം
പരിഗണിക്കുമോ?
1877.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സ്പോര്‍ട്സ് ഹോസ്റ്റലുകളില്‍
ഏതെല്ലാം കായിക ഇനങ്ങളുടെ
പരിശീലനമാണ് നല്‍കി വരുന്നത്;
സര്‍ക്കാരിന്റെ നേരിട്ടുള്ള
നിയന്ത്രണത്തില്‍ എത്ര
സ്പോര്‍ട്സ് ഹോസ്റ്റലുകളാണ്
പ്രവര്‍ത്തിക്കുന്നത്; ഇതില്‍
എത്ര ഹോസ്റ്റലുകളില്‍
പെണ്‍കുട്ടികള്‍ക്ക് അഡ്മിഷന്‍
നല്‍കുന്നുണ്ട്;
(
ബി )
സ്പോര്‍ട്സ്
ഹോസ്റ്റലുകളിലെ
വിദ്യാര്‍ത്ഥികളുടെ പ്രൈമറി,
ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി,
പ്രൊഫഷണല്‍ കോളേജ്, ആര്‍ട്സ്
ആന്‍ഡ് സയന്‍സ് കോളേജ്
തിരിച്ചുള്ള എണ്ണം ലഭ്യമാണോ;
ഇതില്‍ ഓരോന്നിലെയും
പെണ്‍കുട്ടികളുടെ എണ്ണം
ലഭ്യമാക്കാമോ;
(
സി )
ഇവരുടെ
ഓരോ ആഴ്ചയിലെയും പരിശീലന സമയവും
ഭക്ഷണ ക്രമവും
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
1878.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തില്‍ ഒരു കളിക്കളം
പദ്ധതിയുടെ നിര്‍വ്വഹണം ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
ആരംഭിക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
കോട്ടക്കല്‍
മണ്ഡലത്തില്‍ നിന്നും ഏതെല്ലാം
പഞ്ചായത്തുകളെ ആണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നുള്ള
വിശദവിവരം ലഭ്യമാക്കുമോ?
1879.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്കൂള്‍
തലത്തില്‍ കായിക പ്രതിഭകളെ
കണ്ടെത്തി അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്താനുള്ള പദ്ധതിക്ക് രൂപം
നല്‍കുമാേ?
1880.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിൽ ചായ്യോത്ത്
സ്പോർട്സ് ഡിവിഷൻ
ആരംഭിക്കുന്നതിനുള്ള നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശങ്ങൾ നൽകാമോ;
(
ബി )
പ്രസ്തുത
സ്പോർട്സ് ഡിവിഷൻ
ആരംഭിക്കുന്നതിനുള്ള കാലതാമസം
എന്താണെന്നും ഇവ പരിഹരിച്ച്
എപ്പോൾ പദ്ധതി ആരംഭിക്കാൻ
കഴിയുമെന്നും വ്യക്തമാക്കാമോ?
1881.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്വകാര്യമേഖലയുടെ
പങ്കാളിത്തത്തോടെ സംസ്ഥാനത്ത്
കായിക ഉപകരണങ്ങളുടെ ഉല്പാദനം
ശക്തിപ്പെടുത്താനുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കാമോ;
(
ബി )
ഹെല്‍ത്തി
കിഡ്സ് ആയോധന മത്സരങ്ങള്‍,
ഫുട്ബോള്‍, ബാസ്ക്കറ്റ്ബോള്‍,
അത്‍ലറ്റിക്സ്
എന്നിവയ്ക്കായുള്ള ഗ്രാസ്റൂട്ട്
പരിശീലന പദ്ധതികള്‍ക്ക് പുതിയ
സ്പോര്‍ട്സ് പോളിസി
നടപ്പാക്കാന്‍ തീരുമാനിച്ചതായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനെക്കുറിച്ച്
വിശദമായ റിപ്പോര്‍ട്ട്
നല്‍കാമോ?
1882.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22
ലെ ബജറ്റിൽ പ്രഖ്യാപിച്ച
ഗ്രാമീണ കളിസ്ഥലങ്ങൾ
വികസിപ്പിക്കുന്ന പദ്ധതിയിൽ
എന്തൊക്കെ നടപടികൾ
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(
ബി )
തിരൂർ
നിയോജക മണ്ഡലത്തിലെ തിരൂർ
സ്റ്റേഡിയം ഉൾപ്പെടെ
മണ്ഡലത്തിലെ
സ്റ്റേഡിയങ്ങളുടെയും
കളിസ്ഥലങ്ങളുടെയും നവീകരണ
പ്രവൃത്തികൾ നിലവിൽ ഏത്
ഘട്ടത്തിലാണെന്ന വിവരം
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികൾ കാലതാമസം ഒഴിവാക്കി
സമയബന്ധിതമായി
പൂർത്തിയാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1883.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെന്മാറ
നിയോജക മണ്ഡലത്തില്‍ കളിസ്ഥലം
ഇല്ലാത്ത പഞ്ചായത്തുകള്‍
ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
(
ബി )
ഇത്തരത്തിലുള്ള
പഞ്ചായത്തുകള്‍ക്ക് കളിസ്ഥലം
അനുവദിക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
1884.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായിക
രംഗത്തെ വളര്‍ച്ചയ്ക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
1885.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കായിക മേഖലയുടെ അടിസ്ഥാന
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി )
സംസ്ഥാന
സര്‍ക്കാരിന്റെ കായിക നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കാമോ?
1886.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വാഗ്ദാനം
ചെയ്യപ്പെട്ട ജോലി
ലഭിക്കാത്തതുമൂലം മുന്‍
സർക്കാരിന്റെ കാലത്ത് കായിക
പ്രതിഭകൾ സെക്രട്ടേറിയേറ്റ്
പടിക്കൽ സമരം
ചെയ്തതിനെത്തുടർന്ന് സർക്കാർ
എന്തൊക്കെ ഉറപ്പുകളാണ്
നൽകിയതെന്നും ഇവയിൽ ഏതൊക്കെ
കാര്യങ്ങൾ നടപ്പാക്കിയെന്നും
വ്യക്തമാക്കുമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം എത്ര കായിക
പ്രതിഭകൾക്ക് സർക്കാർ സർവീസിൽ
ജോലി നൽകിയെന്ന് അറിയിക്കുമോ;
എത്ര അപേക്ഷകളിലാണ് ഇനി
തീരുമാനം എടുക്കാനുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്തിന്റെ
അഭിമാനം ഉയർത്തുന്ന തരത്തിൽ
പ്രകടനം നടത്തിയ കായിക
പ്രതിഭകള്‍ക്ക് സമയബന്ധിതമായി
അർഹതപ്പെട്ട സർക്കാർ ജോലി
നൽകുന്നതിന് ഫലപ്രദമായ നടപടികൾ
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
1887.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തിലെ തെക്കേക്കര
ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച
ഫിറ്റ്നസ് സെന്ററിന്റെ
നിര്‍മ്മാണത്തിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമാേ;
നിര്‍മ്മാണം അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമാേയെന്ന്
വ്യക്തമാക്കുമാേ?
1888.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സർക്കാർ ജീവനക്കാർക്ക് 2021 ൽ
നടപ്പാക്കിയ ശമ്പള പരിഷ്കരണം
കേരള സംസ്ഥാന വഖഫ് ബോർഡിലെ
ജീവനക്കാർക്ക്
ബാധകമാക്കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
വഖഫ്
ബോർഡിൽ ശമ്പള പരിഷ്കരണം
നടപ്പിലാക്കുന്നതിന് എന്തെല്ലാം
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
2021-ലെ
ശമ്പള പരിഷ്കരണ റിപ്പോർട്ട്
വഖഫ് ബോർഡിൽ നടപ്പിലാക്കിയാൽ
സർക്കാരിന് സാമ്പത്തിക ബാധ്യത
ഉണ്ടാകുമോയെന്ന് വിശദമാക്കാമോ?
1889.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പല സ്ഥലങ്ങളിലായി
അന്യാധീനപ്പെട്ട വഖഫ്
സ്വത്തുകള്‍
തിരിച്ചുപിടിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ?
1890.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സര്‍വ്വേ
നടപടികള്‍ പൂര്‍ത്തിയായ എത്ര
റെയില്‍ പദ്ധതികള്‍
കേന്ദ്രാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ലിസ്റ്റ്
നൽകാമോ;
(
ബി )
ഇതില്‍
ഓരോ പദ്ധതിയുടെയും ദെെര്‍ഘ്യം,
എസ്റ്റിമേറ്റ് തുക, സര്‍വ്വേ
നടപടികള്‍ ആരംഭിച്ച തീയതി,
സര്‍വ്വേ നടപടികള്‍
പൂര്‍ത്തീകരിച്ച തീയതി എന്നിവ
പ്രത്യേകം നല്‍കാമോ;
(
സി )
റെയില്‍
പദ്ധതികള്‍ നടപ്പിലാക്കുന്ന
കാര്യത്തില്‍ സംസ്ഥാന
സര്‍ക്കാര്‍ വേണ്ടത്ര പരിഗണന
നല്‍കുന്നില്ല എന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ:
വിശദമാക്കാമോ;
(
ഡി )
എങ്കില്‍
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍
റെയില്‍ വികസനവുമായി
ബന്ധപ്പെട്ട് സംസ്ഥാന
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
1891.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പശ്ചാത്തലത്തിൽ ഉപ്പള റെയിൽവേ
സ്‌റ്റേഷനിലെ റിസർവേഷൻ സൗകര്യം
നിർത്തലാക്കിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സ്‌റ്റേഷനിലെ റിസർവേഷൻ സൗകര്യം
പുനരാരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1892.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂർ
യാർഡ് റെയിൽവേ അണ്ടർ ബ്രിഡ്ജ്
പ്രവൃത്തിയുടെ നിലവിലെ അവസ്ഥ
വിശദമാക്കാമോ; പ്രവൃത്തിയുടെ
നിർവ്വഹണ ചുമതല ആർക്കാണെന്നും
ഭരണാനുമതിയായി കാലമേറെയായിട്ടും
ഇതുവരെയും ടെൻഡർ നടപടികൾ
പൂർത്തീകരിക്കാത്തതിന്റെ
കാരണവും വിശദമാക്കാമോ;
(
ബി )
കോവിഡിനെ
തുടർന്ന് നിർത്തിവെച്ചിരുന്ന
ട്രെയിൻ സർവ്വീസുകൾ 2022 ജൂലൈ 1
ന് പുനരാരംഭിക്കാനിരിക്കെ ലെവൽ
ക്രോസുകളിലെ ഗതാഗതക്കുരുക്ക്
ഒഴിവാക്കുന്നതിന് പ്രസ്തുത
പ്രവൃത്തിയുടെ ടെൻഡർ നടപടികൾ
അടിയന്തരമായി പൂർത്തിയാക്കാൻ
നിർദ്ദേശം നൽകുമോ;
(
സി )
ഷൊർണൂർ-
നിലമ്പൂർ ജംഗ്ഷൻ റെയിൽവേ പാത
വൈദ്യുതീകരണത്തിലെ പുരോഗതി
വിശദമാക്കാമോ; എന്നത്തേക്ക്
വൈദ്യുതീകരണം
പൂർത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|