|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1893.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡാനന്തരം
കേരളത്തില്‍ ഏറെ സാദ്ധ്യതയുള്ള
ഒരു മേഖലയായി മൃഗസംരക്ഷണം
മാറിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പാല്‍,
മുട്ട, ഇറച്ചി എന്നീ
ഭക്ഷ്യോല്പന്നങ്ങളുടെ സംസ്ഥാന
ഉപയോഗം എത്ര എന്നും
സംസ്ഥാനത്തുള്ള ലഭ്യത എത്ര
എന്നും എത്ര ശതമാനം ഇതര
സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു
എന്നും വ്യക്തമാക്കുമോ;
(
സി )
ഇതര
സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ
അന്താരാഷ്ട്ര വിപണികളില്‍
നിന്നും സംസ്ഥാനത്തെ വിപണിയില്‍
ഒരു വര്‍ഷം എത്ര കോടി രൂപയുടെ
പാല്‍, മുട്ട, ഇറച്ചി
ഉല്പന്നങ്ങളാണ് എത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
രാജ്യത്തെ
പ്രധാന ഉപഭോഗ സംസ്ഥാനമായ
കേരളത്തെ പാല്‍, മുട്ട, ഇറച്ചി
എന്നിവയുടെ ഉല്പാദനമേഖലയിൽ
സ്വയംപര്യാപ്തമാക്കാന്‍ വകുപ്പ്
സ്വീകരിച്ചു വരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
1894.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രാത്രികാലങ്ങളില്‍
ആവശ്യമായ മൃഗചികിത്സ
ലഭ്യമാകുന്നില്ല എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു പരിഹരിക്കുവാന്‍
എന്തെല്ലാം സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കാമോ?
1895.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തില്‍
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മുഖേന 2021 മുതല്‍ നാളിതുവരെ
നടപ്പിലാക്കിയ പദ്ധതികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികള്‍ക്ക് എത്ര രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
1896.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിൽ നിലവിൽ വാടക
കെട്ടിടത്തിൽ പ്രവർത്തിച്ചു
കൊണ്ടിരിക്കുന്ന മൃഗസംരക്ഷണ
വകുപ്പിന്റെ സ്ഥാപനങ്ങൾ ഉണ്ടോ;
എങ്കിൽ ഏതെല്ലാം; വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
1897.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ ഡോക്ടര്‍മാരുടെ
സ്ഥിരം തസ്തികകളിൽ ഒഴിവുള്ള
എത്ര മൃഗാശുപത്രികള്‍ ഉണ്ട്; ഈ
തസ്തികകള്‍ നികത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവിലില്ലെങ്കില്‍ പകരം
സംവിധാനം ഏര്‍പ്പെടുത്തുന്ന
വിഷയം പരിഗണിക്കുമോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
1898.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ കിടങ്ങൂര്‍
പഞ്ചായത്തിലെ കൂടല്ലൂരില്‍
മൃഗസംരക്ഷണ വകുപ്പിന്റെ
സബ്സെന്റര്‍ സ്ഥാപിക്കുന്നതിന്
വകുപ്പു് പുതുക്കിയ
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങൾ
വെളിപ്പെടുത്താമോ;
(
ബി )
ഇതു
സംബന്ധിച്ച് എ.എച്ച്.ഡി
5751/2019-സി2 നമ്പർ ഫയലില്‍
ഇതുവരെ സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
സി )
പുതിയ
തസ്തിക സൃഷ്ടിക്കാതെ
ജീവനക്കാരുടെ പുനര്‍
വിന്യാസത്തിലൂടെ കൂടല്ലൂര്‍ സബ്
സെന്റര്‍ സ്ഥാപിച്ച്
പ്രവര്‍ത്തനം ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
1899.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാറശ്ശാല
നിയോജകമണ്ഡലത്തില്‍ 2016-ന്
ശേഷം മൃഗസംരക്ഷണ-ക്ഷീര വികസന
വകുപ്പ് മുഖേന നടപ്പിലാക്കി
വരുന്ന പദ്ധതികളുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പാറശ്ശാല
ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍
നടപ്പിലാക്കുന്ന പദ്ധതികളുടെ
വിശദവിവരങ്ങള്‍, പ്രവര്‍ത്തന
പുരോഗതി,അടങ്കല്‍ തുക
ഉള്‍പ്പെടെയുള്ള വിവരങ്ങള്‍
അറിയിക്കാമോ;
(
സി )
പാറശ്ശാല
മണ്ഡലത്തിലെ ഒന്‍പത്
ഗ്രാമപഞ്ചായത്തുകളിലുമായി
മൃഗസംരക്ഷണ വകുപ്പിന് കീഴില്‍
എത്ര ക്ഷീരസംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നു; പ്രസ്തുത
സംഘങ്ങളുടെ പേരും രജിസ്ട്രേഷന്‍
നമ്പരും തദ്ദേശഭരണ സ്ഥാപനം
തിരിച്ച് വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ക്ഷീരസംഘങ്ങള്‍ക്കായി കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ലഭ്യമാക്കിയിട്ടുള്ള ധനസഹായം
എത്രയാണെന്നും ഏതെല്ലാം
സംഘങ്ങള്‍ക്കാണ് സഹായം
ലഭ്യമായിട്ടുളളതെന്നും
അറിയിക്കാമോ?
1900.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലൈവ്
സ്റ്റോക്ക് ഇന്‍സ്പെക്ടര്‍
ഗ്രേഡ്-2 തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകളാണ് ഉളളതെന്ന്
ജില്ല തിരിച്ചുളള കണക്ക്
വ്യക്തമാക്കാമോ; പ്രസ്തുത
ഒഴിവുകള്‍ എന്നു മുതലാണ്
നിലവില്‍ വന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഒഴിവുകള്‍ നികത്തുന്നതിനുളള
പി.എസ്.സി റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി വഴി
നികത്തുന്നതിനുളള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ; ഒഴിവുകള്‍
പി.എസ്.സി.ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെങ്കില്‍ അവ
എത്രയെന്ന് വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
തസ്തികയിലെ താല്‍ക്കാലിക
ഒഴിവുകളില്‍ നിയമനം
നടത്തിയിട്ടുണ്ടോ; നിയമനം
നടത്തിയിട്ടുണ്ടെങ്കില്‍ എത്ര
നിയമനങ്ങളാണ് നടത്തിയതെന്ന്
വ്യക്തമാക്കാമോ?
1901.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കന്നുകാലികളിലെ
അകിടുവീക്കവും കുളമ്പുരോഗവും
മൂലം മണലൂർ മണ്ഡലത്തിലെ പല
പ്രദേശങ്ങളിലും ക്ഷീരകർഷകർ വലിയ
പ്രതിസന്ധിയിലാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
രോഗങ്ങൾക്കുള്ള പ്രതിരോധ
കുത്തിവയ്പ് സമ്പൂർണ്ണമാക്കാൻ
നടപടി സ്വീകരിച്ചിട്ടുണ്ടോ?
1902.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
താലൂക്കിലെ പെർള ലൈവ്
സ്റ്റോക്ക് ചെക്ക് പോസ്റ്റിന്
കെട്ടിടം നിർമ്മിക്കുന്നതിന്
പ്രൊപ്പോസൽ
തയ്യാറാക്കിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കെട്ടിടത്തിന് ഈ വർഷം ഭരണാനുമതി
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1903.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തെരുവുനായ്ക്കളുടെ
കടിയേല്‍ക്കുന്നവര്‍ക്ക്
ചികിത്സക്കായി മൃഗസംരക്ഷണ
വകുപ്പില്‍ നിന്നും ഏതെങ്കിലും
തരത്തിലുള്ള ധനസഹായം അനുവദിച്ച്
നല്‍കാറുണ്ടോയെന്ന്
വ്യക്തമാക്കാമോ?
1904.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്
ആവശ്യമായ മുട്ട, ഇറച്ചിക്കോഴി
എന്നിവയുടെ ഉല്പാദനത്തില്‍
സ്വയംപര്യാപ്തത
കൈവരിക്കുന്നതില്‍ എന്തൊക്കെ
പദ്ധതികളാണ് നടപ്പിലാക്കി
വരുന്നത്; സ്വയംപര്യാപ്തത
കൈവരിക്കുന്നതില്‍
ഉണ്ടായിട്ടുള്ള പുരോഗതി
അറിയിക്കാമോ;
(
ബി )
മറ്റ്
സംസ്ഥാനങ്ങളില്‍ നിന്നുള്ള
ഇറച്ചിക്കോഴി, കോഴിമുട്ട
എന്നിവയുടെ വരവ് സംബന്ധിച്ച
കണക്കുകള്‍ ലഭ്യമാണോ; നൽകാമോ?
1905.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഏറനാട്
മണ്ഡലത്തില്‍ ആര്‍.കെ.വി.വൈ.
പദ്ധതി പ്രകാരം നിര്‍മ്മാണ
പ്രവൃത്തി ആരംഭിച്ച ഹാച്ചറിയുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
എന്തെല്ലാം
പദ്ധതികളാണ് ഒന്നാം ഘട്ടത്തില്‍
നടപ്പിലാക്കുന്നത്;
അറിയിക്കുമോ;
(
സി )
പൂര്‍ണ്ണമായും
പ്രവര്‍ത്തന സജ്ജമാകുമ്പോള്‍
എന്തെല്ലാം സൗകര്യങ്ങൾ ഇവിടെ
ലഭ്യമാകുമെന്ന്
വെളിപ്പെടുത്തുമോ;
(
ഡി )
രണ്ടാം
ഘട്ടത്തില്‍ എന്തെല്ലാം
പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി
നല്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ഇ )
മന്ത്രിയുടെ
അദ്ധ്യക്ഷതയിൽ കൂടിയ
മീറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍
ഇക്കാര്യത്തില്‍ വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്; വിശദാംശം
നല്‍കുമോ?
1906.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
ക്രിസ്മസ് സീസണില്‍
കുട്ടനാട്ടില്‍ വ്യാപകമായി രോഗം
ബാധിച്ച് ലക്ഷക്കണക്കിന്
താറാവുകള്‍ ചത്ത്
ഒടുങ്ങിയതുമായി ബന്ധപ്പെട്ട
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ഒട്ടനവധി
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം
ലഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ അത് പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
സി )
താറാവ്
കര്‍ഷകര്‍ക്ക് ബോധപൂര്‍വം
നഷ്ടപരിഹാരം നിഷേധിക്കാന്‍
ശ്രമിക്കുന്നവരെ കണ്ടെത്തി
തക്കതായ നടപടി
സ്വീകരിക്കുന്നതിനു നിര്‍ദ്ദേശം
നല്‍കുമോ?
1907.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുണമേന്മയുള്ള
ഇറച്ചി ലഭിക്കുന്നതിനുള്ള കേരള
ചിക്കൻ പദ്ധതി ഏതൊക്കെ
ജില്ലകളിൽ പ്രവർത്തനം
ആരംഭിച്ചിട്ടുണ്ട്;
അറിയിക്കാമോ;
(
ബി )
മുഴുവൻ
ജില്ലകളിലും ഈ പദ്ധതി
നടപ്പിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
സംസ്ഥാനത്ത്
മുഴുവൻ പഞ്ചായത്തുകളിലും കേരള
ചിക്കൻ ഔട്ട് ലെറ്റുകൾ
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
1908.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴി
ഇറച്ചിയുടെയും മുട്ടയുടെയും
ഉല്പാദനം
വർദ്ധിപ്പിക്കുന്നതിനും
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനും
ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ
ഏതൊക്കെ ആണെന്ന് വിശദമാക്കാമോ?
1909.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാര്‍
നിയോജകമണ്ഡലത്തിലെ എരുമേലി
വെറ്ററിനറി ക്ലിനിക്കില്‍ കുറെ
നാളുകളായി ഡോക്ടറുടെ തസ്തിക
ഒഴിഞ്ഞുകിടക്കുന്നതുമൂലം
ക്ഷീരകര്‍ഷകര്‍ക്കും മറ്റ്
മൃഗപരിപാലകര്‍ക്കും
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ക്ലിനിക്കില്‍ അടിയന്തരമായി
ഡോക്ടറെ നിയമിച്ച് ജനങ്ങളുടെ
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1910.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങല്‍
മൃഗാശുപത്രിയില്‍ നിലവില്‍
ലഭ്യമാകുന്ന സേവനങ്ങള്‍
എന്തെല്ലാമാണ്; എത്ര
തസ്തികകളാണ് നിലവിലുള്ളത്;
വിശദമാക്കാമോ;
(
ബി )
നിലവില്‍
എല്ലാ തസ്തികകളിലും ജീവനക്കാര്‍
ഉണ്ടോ; ഏതെങ്കിലും തസ്തിക
ഒഴിഞ്ഞു കിടക്കുന്നുണ്ടോ;
അറിയിക്കാമോ;
(
സി )
പ്രതിദിനം
ശരാശരി എത്ര ഔട്ട് പേഷ്യന്റ്
രജിസ്ട്രേഷനാണ് നടക്കുന്നത്;
നിലവിലെ തസ്തികകള്‍
പര്യാപ്തമാണോ; കൂടൂതല്‍
തസ്തികകള്‍ സൃഷ്ടിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
1911.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം ഏതെല്ലാം
മൃഗാശുപത്രികള്‍ക്കാണ് ആധുനിക
സജ്ജീകരണങ്ങളോടുകൂടിയ
വെറ്ററിനറി ആംബുലന്‍സുകള്‍
ലഭ്യമാക്കിയതെന്ന്
വ്യക്തമാക്കുമോ;
(
ബി )
എല്ലാ
മൃഗാശുപത്രികളിലും വെറ്ററിനറി
ആംബുലന്‍സുകള്‍
ലഭ്യമാക്കുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ; ഇല്ലെങ്കില്‍
ആംബുലന്‍സുകള്‍
ലഭ്യമാക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
1912.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
1967-ല്‍
പ്രവര്‍ത്തനം ആരംഭിച്ച തിരൂര്‍
വെറ്ററിനറി പോളിക്ലിനിക്
കെട്ടിടം കാലപ്പഴക്കത്താല്‍
അപകടഭീഷണിയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
തിരൂര്‍
വെറ്ററിനറി പോളിക്ലിനിക്കിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനും ആധുനിക
രീതിയിലുള്ള ചികിത്സാ സംവിധാനം
ഒരുക്കുന്നതിനും എന്ത്
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
സി )
വളവന്നൂര്‍
വെറ്ററിനറി ഡിസ്പെന്‍സറി ആധുനിക
സൗകര്യങ്ങളോടുകൂടിയ
ആശുപത്രിയാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1913.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
താലൂക്കാസ്ഥാനമായ
കാട്ടാക്കടയിലുള്ള
മൃഗാശുപത്രിയെ പോളിക്ലിനിക്
ആശുപത്രിയായി
ഉയര്‍ത്തുന്നതിനുള്ള അപേക്ഷ
പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍
ഇതിനായുള്ള നടപടി
സ്വീകരിക്കാമോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
1914.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കർഷകർക്ക്
രാത്രികാലങ്ങളിലടക്കം
വെറ്ററിനറി സേവനങ്ങൾ
ലഭ്യമാക്കുന്നതിന് വേണ്ടി
ആംബുലന്‍സ് സൗകര്യമുൾപ്പടെയുള്ള
കേന്ദ്രങ്ങൾ ബ്ലോക്കുകളിൽ
ആരംഭിക്കുന്ന നടപടി ഇപ്പോൾ ഏത്
ഘട്ടത്തിലാണ്;
(
ബി )
പ്രസ്തുത
കേന്ദ്രം പൂഞ്ഞാർ
നിയോജകമണ്ഡലത്തിലെ
കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ
ആരംഭിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1915.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്ലാ താലൂക്ക്
കേന്ദ്രങ്ങളിലും വെറ്റിനറി
പോളിക്ലിനിക്കുകള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കുമോ;
(
ബി )
ചാലക്കുടി
വെറ്ററിനറി ആശുപത്രിയെ
പോളിക്ലിനിക്ക് ആയി
ഉയര്‍ത്തുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
1916.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മടിക്കൈ
മാംസസംസ്കരണ പദ്ധതി
ആരംഭിക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
പദ്ധതിയുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
കാലതാമസത്തിനുള്ള കാരണങ്ങൾ
വ്യക്തമാക്കാമോ?
1917.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോങ്ങാട്
മണ്ഡലത്തില്‍ മൃഗസംരക്ഷണ
വകുപ്പിന് കീഴിലുള്ള
ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും
വിവരം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങളില്‍
ഡോക്ടര്‍മാരുടെയും
ജീവനക്കാരുടെയും ഒഴിവുകള്‍
നിലവിലുണ്ടോ; വിശദാംശം
നല്‍കാമോ;
(
സി )
പ്രസ്തുത
ഒഴിവുകള്‍ നികത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1918.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആദിവാസി
വിഭാഗങ്ങൾക്കായി മൃഗസംരക്ഷണ
വകുപ്പ് നടപ്പിലാക്കുന്ന
പദ്ധതികൾ ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
2016
മുതൽ മലപ്പുറം ജില്ലയിലെ
ആദിവാസി വിഭാഗങ്ങൾക്കായി
മൃഗസംരക്ഷണ വകുപ്പ് ഏതെല്ലാം
പദ്ധതികൾക്ക് എത്ര തുകയാണ്
ചെലവഴിച്ചതെന്ന് അറിയിക്കാമോ;
ഗുണഭോക്താക്കൾ, പ്രദേശം,
പദ്ധതി, വർഷം, നടപ്പാക്കിയ
ഏജൻസി തുടങ്ങിയ വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
സി )
കുടുംബശ്രീ
വഴി മലപ്പുറം ജില്ലയിലെ
ആദിവാസികൾക്ക് കന്നുകുട്ടികളെ
വിതരണം ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ; പ്രോജക്ട്,
വർഷം, തുക, ഗുണഭോക്താക്കളുടെ
എണ്ണം, തിരഞ്ഞെടുത്ത മാനദണ്ഡം
തുടങ്ങിയ വിവരങ്ങൾ
ലഭ്യമാക്കാമോ;
(
ഡി )
ആദിവാസി
വിഭാഗങ്ങൾക്ക്
കന്നുകുട്ടികളെയും കോഴി, ആട്
മുതലായവയെയും വിതരണം ചെയ്യുന്ന
പദ്ധതികളിൽ ഇടനിലക്കാരായ ആളുകൾ
ഗുണനിലവാരം കുറഞ്ഞവയെയാണ്
വിതരണം ചെയ്യുന്നതെന്ന്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തിൽ ഏതെങ്കിലും
പരാതികൾ മലപ്പുറം ജില്ലയിൽ
നിന്നും ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
1919.
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വട്ടിയൂർക്കാവ്
മണ്ഡലത്തിൽ മൃഗസംരക്ഷണ
വകുപ്പിന് കീഴിൽ
നടപ്പാക്കിവരുന്ന പദ്ധതികൾ
സംബന്ധിച്ച തൽസ്ഥിതി
റിപ്പോർട്ട് ഉൾപ്പെടെയുള്ള
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
2019-20,
2020-21, 2021-22, 2022-23
സംസ്ഥാന ബഡ്ജറ്റുകളിൽ
പ്രഖ്യാപിച്ചിട്ടുള്ളതും
മൃഗസംരക്ഷണ വകുപ്പിന് കീഴിൽ
വട്ടിയൂർക്കാവ്
നിയോജകമണ്ഡലത്തിൽ
നടപ്പിലാക്കേണ്ടതുമായ പദ്ധതികൾ
ഏതൊക്കെയെന്നും അവയുടെ നിലവിലെ
സ്ഥിതിയും വിശദമാക്കാമോ;
(
സി )
വട്ടിയൂർക്കാവ്
മണ്ഡലത്തിൽ 2021 ഏപ്രിൽ
മാസത്തിന് ശേഷം പൂർത്തീകരിച്ച
പദ്ധതികളുടെ ഫണ്ട്, ഭരണാനുമതി
തുക, എസ്റ്റിമേറ്റ് തുക,
ചെലവഴിച്ച തുക എന്നിവ
ഉൾപ്പെടെയുള്ള വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
1920.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
താലൂക്കിൽ പോളിക്ലിനിക്
ഇല്ലായെന്ന കാര്യം സർക്കാരിന്റെ
ശ്രദ്ധയിൽ വന്നിട്ടുണ്ടോ;
എങ്കിൽ താലൂക്ക് ആസ്ഥാനമായ
ചെമ്മാട് കേന്ദ്രീകരിച്ചു ഒരു
പോളിക്ലിനിക്
ആരംഭിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ;
(
ബി )
ചെമ്മാട്
കേന്ദ്രീകരിച്ചു പോളിക്ലിനിക്
ആരംഭിക്കണമെന്നാവശ്യപ്പെട്ട്
സ്ഥലം എം.എൽ.എ. നൽകിയ കത്തിൽ
എന്തെല്ലാം നടപടികൾ സ്വീകരിച്ചു
എന്ന് വിശദമാക്കാമോ?
1921.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാലിത്തീറ്റയുടെ
അമിത വിലവർദ്ധനവും
കാലവർഷക്കെടുതിയിൽ വ്യാപകമായി
വൈക്കോൽ നശിച്ചതും മൂലം
കന്നുകാലികൾക്ക് ശരിയാംവണ്ണം
തീറ്റകൊടുക്കാൻ സാധിക്കാതെ
ക്ഷീരകർഷകർ വലിയ
പ്രതിസന്ധിയിലാണെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇതിന്
പരിഹാരമായി കഴിഞ്ഞ പ്രളയകാലത്ത്
സബ്സിഡി നിരക്കിൽ വൈക്കോൽ
ലഭ്യമാക്കിയത് പോലെയുള്ള
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ?
1922.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗോമിത്ര
പോര്‍ട്ടലില്‍ രജിസ്റ്റര്‍
ചെയ്യുന്നതിന് കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത സോഫ്റ്റ്‍വെയര്‍
കുറച്ചുകൂടി യൂസർ ഫ്രണ്ട് ലി
ആക്കാന്‍ ആലോചിക്കുന്നുണ്ടോ?
1923.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനു ശേഷം
ക്ഷീരകര്‍ഷകര്‍ക്കായി
നടപ്പിലാക്കിയ പദ്ധതികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവിൽ ക്ഷീരകര്‍ഷകരുടെ
ക്ഷേമത്തിനായി എത്ര തുക
ചെലവാക്കിയിട്ടുണ്ട്;
വിശദമാക്കാമോ?
1924.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മിൽമയുടെ
മേഖലാ ഭരണസമിതികളിലേക്കുള്ള
തെരഞ്ഞെടുപ്പ്
അട്ടിമറിക്കാനുള്ള ശ്രമം
നടക്കുന്നതായുള്ള ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
അഡ്മിനിസ്ട്രേറ്റർമാർക്കും
നോമിനേറ്റഡ് അംഗങ്ങൾക്കും
വോട്ടവകാശം നൽകിക്കൊണ്ട്
തയ്യാറാക്കിയ ഓർഡിനൻസ് ഗവർണർ
അംഗീകാരം നൽകാതെ തിരിച്ച്
അയച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
തെരഞ്ഞെടുക്കപ്പെട്ട
ഭരണസമിതികളെ പിരിച്ചുവിട്ട്
അഡ്മിനിസ്ട്രേറ്റർമാർക്കും
നോമിനേറ്റഡ് അംഗങ്ങൾക്കും
വോട്ടവകാശം നൽകിക്കൊണ്ട്
തയ്യാറാക്കിയ പ്രസ്തുത നിയമ
നിർമ്മാണത്തിൽ നിന്നും
പിന്മാറാൻ തയ്യാറാകുമോ;
വിശദാംശം നൽകുമോ?
1925.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ക്ഷീര
വികസനത്തിനായി രാഷ്ട്രീയ ഗോകുൽ
മിഷൻ പദ്ധതിയിലുൾപ്പെടുത്തിയ
എത്ര പദ്ധതികൾ സംസ്ഥാനത്ത്
നിലവിലുണ്ട് എന്ന് അറിയിക്കാമോ;
പ്രസ്തുത പദ്ധതികൾ സംബന്ധിച്ച
വിശദാംശങ്ങൾ
ലഭ്യമാക്കാമോ?നാളിതുവരെ
നടപടികള്‍
സ്വീകരിച്ചിട്ടില്ലെങ്കില്‍
കാലതാമസത്തിന് കാരണമെന്തെന്ന്
അറിയിക്കുമോ; സമയബന്ധിതമായി
അപേക്ഷ പരിഗണിയ്ക്കുന്നതിന്
വേണ്ട നിര്‍ദ്ദേശം നല്‍കുമോ?
1926.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ക്ഷീര
കര്‍ഷകരുടെ ഉന്നമനത്തിനായി കേരള
ഫീഡ്സ് തുടങ്ങുന്ന ഫീഡ് ഓണ്‍
വീല്‍സ് പദ്ധതിയുടെ
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
പദ്ധതിയുടെ
ഗുണഭോക്താവിനെ
തിരഞ്ഞെടുക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
1927.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പാലുത്പാദനത്തില്‍
സ്വയംപര്യാപ്തതയിലേക്ക്
നയിക്കുന്നതില്‍ കഴിഞ്ഞ 6
വര്‍ഷമായി എന്തൊക്കെ
പദ്ധതികളാണ് നടപ്പിലാക്കിയത്;
എത്ര കോടി രൂപ ഇതിനായി
ചെലവഴിച്ചു; പാലുത്പാദനത്തില്‍
ഇക്കഴിഞ്ഞ 6 വര്‍ഷങ്ങളില്‍
എത്രത്തോളം മാറ്റം കൊണ്ടു
വരാന്‍ കഴിഞ്ഞു;
സ്വയംപര്യാപ്തതയിലേക്ക്
എത്തണമെങ്കില്‍ ഇനിയും
എന്തൊക്കെ നടപടികളാണ്
പൂര്‍ത്തീകരിക്കേണ്ടത്;
(
ബി )
സംസ്ഥാനത്തെ
ക്ഷീര കര്‍ഷകരെ
സഹായിക്കുന്നതിനായി
കന്നുകാലിത്തീറ്റയും വൈക്കോല്‍
പോലുള്ളവയും സര്‍ക്കാര്‍,
പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ
ന്യായവിലയ്ക്ക് എത്തിക്കുവാൻ
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1928.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആർ.ഐ.ഡി.എഫ്.
സ്‌കീം മുഖേന മലപ്പുറം
ജില്ലയിലെ മൂര്‍നനാട്
പാല്‍പ്പൊടി ഉല്‍പ്പാദന
കേന്ദ്രത്തിന്റെ നിർമ്മാണ
പ്രവൃത്തി എന്ന്
പൂര്‍ത്തീകരിക്കാന്‍ കഴിയും
എന്ന് വിശദമാക്കാമോ;
(
ബി )
കോഴിമുട്ടയുടെയും
മാംസത്തിന്റെയും
ഉല്‍പാദനത്തിലും ഉപഭോഗത്തിലും
സ്വയംപര്യാപ്തത കൈവരിക്കാന്‍
പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ച് വരുന്നുവെന്ന്
വിശദമാക്കാമോ?
1929.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ക്ഷീരോല്പാദന
രംഗത്ത് സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ് ആസൂത്രണം
ചെയ്തുവരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ക്ഷീരകാര്‍ഷിക
മേഖലയെക്കുറിച്ച്
അടുത്തറിയുന്നതിനും ക്ഷീര
പരിപാലനത്തിലേയ്ക്ക് നവാഗതരെ
ആകര്‍ഷിക്കുന്നതിനും ആവശ്യമായ
പഠന, പരിശീലന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
സി )
വകുപ്പിന്
കീഴില്‍ എവിടെയെല്ലാമാണ്
ക്ഷീരകര്‍ഷക പരിശീലന
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നതെന്നും
പ്രസ്തുത കേന്ദ്രങ്ങളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നതെന്നും
അറിയിക്കാമോ;
(
ഡി )
ആലപ്പുഴ
പട്ടണക്കാടുള്ള പാലുല്പന്ന
നിര്‍മ്മാണ പരിശീലന
കേന്ദ്രത്തിന്റെ പ്രവര്‍ത്തന
പുരോഗതി വ്യക്തമാക്കാമോ;
(
ഇ )
ക്ഷീരമേഖലയിലേയ്ക്ക്
കടന്നു വരുന്ന സംരംഭകര്‍ക്ക്
സാമ്പത്തികവും സാങ്കേതികവുമായ
എന്തെല്ലാം സഹായങ്ങളാണ്
സര്‍ക്കാര്‍ നല്‍കി
വരുന്നതെന്ന് വിശദമാക്കാമോ?
1930.
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റാന്നി
മണ്ഡലത്തിൽപ്പെട്ട
വെച്ചൂച്ചിറയിലെ കർഷകർക്ക് ഏറെ
ഗുണപ്രദമായ രീതിയിൽ ഒരു
മൂല്യവർദ്ധിത ക്ഷീരോൽപ്പന്ന
നിർമാണ യൂണിറ്റ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
ഈ
സാമ്പത്തിക വർഷം തന്നെ കർഷക
കൂട്ടായ്മകൾ രൂപീകരിച്ച്
ആവശ്യമായ തുക വകയിരുത്തി
യൂണിറ്റ് ആരംഭിക്കുന്നതിനുള്ള
നിർദ്ദേശം ക്ഷീര വികസന വകുപ്പ്
ഡയറക്ടർക്ക് നൽകാമോ?
1931.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ക്ഷീര കര്‍ഷകര്‍ക്ക് ആവശ്യമായ
കാലിത്തീറ്റയുടെ അളവ്
കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍
അത് എത്രയാണെന്നും സംസ്ഥാനത്ത്
കാലിത്തീറ്റ എത്രമാത്രം
ഉല്‍പാദിപ്പിക്കുന്നുണ്ടെന്നും
അത് എവിടെയൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(
ബി )
ഇതര
സംസ്ഥാനങ്ങളിൽ നിന്നും
ഇറക്കുമതി ചെയ്യുന്ന
കാലിത്തീറ്റയുടെ അളവ് എത്രയാണ്;
(
സി )
സംസ്ഥാനത്ത്
കാലിത്തീറ്റ ഉല്‍പ്പാദനശേഷി
ഉയര്‍ത്തുന്നതിനു എന്തെങ്കിലും
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
കൃഷിക്കാര്‍ക്ക്
ന്യായവിലയ്ക്ക് കാലിത്തീറ്റ
ലഭ്യമാക്കുന്നതിനു വേണ്ടി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
1932.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തിലെ
ഏഴുഗ്രാമപഞ്ചായത്തുകളിലായി എത്ര
ക്ഷീര സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
അറിയിക്കാമോ; പ്രസ്തുത
സംഘങ്ങളുടെ പേരും,
രജിസ്ട്രേഷന്‍ നമ്പരും,
തദ്ദേശഭരണസ്ഥാപനം തിരിച്ച്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ക്ഷീരസംഘങ്ങള്‍ക്കായി കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ലഭ്യമാക്കിയിട്ടുള്ള ധനസഹായം
എത്രയാണെന്നും ഏതെല്ലാം
സംഘങ്ങള്‍ക്കാണ് ധനസഹായം
ലഭ്യമായിട്ടുള്ളതെന്നും
അറിയിക്കാമോ?
1933.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
നിയോജക മണ്ഡലത്തിലെ പാലോട് ഉള്ള
വെറ്ററിനറി ബയോളജിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
കേന്ദ്രമാക്കി ഒരു വെറ്ററിനറി
കോളേജ് ആരംഭിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദമാക്കാമോ?
|
|
|
|
|
|
|
|