UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 5th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1549.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കല്‍ തുറമുഖത്ത് ഡ്രെ‍‍ഡ്ജിംഗ് പ്രവര്‍ത്തനം നടക്കുന്നുണ്ടോയെന്നും എത്ര മീറ്ററിലാണ് നടക്കുന്നതെന്നും വ്യക്തമാക്കാമോ;
( ബി )
കപ്പല്‍ ചാനലിന്റെ ആഴം കൂട്ടുന്ന പ്രവൃത്തിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
അഴീക്കല്‍ പോര്‍ട്ടിലുള്ള ഡ്രെഡ്ജിംഗ് മെറ്റീരിയല്‍ നീക്കം ചെയ്യുന്നതിനുള്ള ടെണ്ടര്‍ വിളിച്ചെടുത്തതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
ഡ്രെഡ്ജിംഗ് മെറ്റീരിയല്‍ എത്രമാത്രം അളവില്‍ നീക്കം ചെയ്തു കഴി‍ഞ്ഞു എന്നും ഇനി എത്രമാത്രം നീക്കം ചെയ്യാനുണ്ട് എന്നുമുള്ള വിശദാംശങ്ങള്‍ അറിയിക്കാമോ?
1550.
ശ്രീ കെ ആൻസലൻ
ശ്രീ എം മുകേഷ്
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വ്യവസായ, വാണിജ്യ പുരോഗതിക്ക് ആക്കം കൂട്ടുന്ന തരത്തില്‍ തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതിനായി ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പുരോഗതി സംബന്ധിച്ച വിശദാംശം നല്‍കുമോ; തുറമുഖം ഈ വര്‍ഷം കമ്മീഷന്‍ ചെയ്യുന്ന തരത്തിലാണോ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യുന്നതോടൊപ്പംതന്നെ തുറമുഖത്തേക്കും പുറത്തേക്കുമുള്ള ചരക്കു നീക്കം സുഗമമാക്കുന്നതിനായി ലക്ഷ്യമിട്ട് പൂര്‍ത്തിയാക്കുവാന്‍ തീരുമാനിച്ചിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണ്; ഇവയുടെ നിലവിലെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി അത് സംസ്ഥാനത്തിനു മുന്നില്‍ തുറന്നിടാവുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി തുറമുഖ രംഗത്ത് മുതല്‍മുടക്കുവാന്‍ താത്പര്യമുള്ള സംരംഭകരെ കണ്ടെത്തുന്നതിനായി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കാമോ?
1551.
ശ്രീ ഐ ബി സതീഷ്
ശ്രീ ഡി കെ മുരളി
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തിന്റെ വ്യാവസായിക വാണിജ്യ വികസനത്തിന്റെ ഗതി വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ തുറമുഖ വകുപ്പില്‍ നടപ്പിലാക്കിയ പ്രവൃത്തികള്‍ വിശദമാക്കാമോ;
( ബി )
വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ;
( സി )
വിഴി‍ഞ്ഞം പദ്ധതിയുടെ ഭാഗമായിട്ടുള്ള അനുബന്ധ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
1552.
ശ്രീ വി ജോയി
ശ്രീ വി കെ പ്രശാന്ത്
ശ്രീ ജി സ്റ്റീഫന്‍
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വ്യവസായ വാണിജ്യ മേഖലയുടെ വികസന മുന്നേറ്റത്തിന് കരുത്തേകും എന്ന് പ്രതീക്ഷിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി ഇപ്പാേള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പദ്ധതിയുടെ പ്രധാന ഘടകമായ പുലിമുട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടാേ; പദ്ധതി എന്നത്തേയ്ക്ക് കമ്മീഷന്‍ ചെയ്യാന്‍ കഴിയും; വിശദാംശം ലഭ്യമാക്കാമാേ;
( സി )
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രാവര്‍ത്തികമാവുന്നതിലൂടെ രാജ്യത്തെ കണ്ടെയിനറുകളുടെ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലായി ഇത് മാറുമാേയെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി മുഖേന സംസ്ഥാനത്തിന്റെ വ്യവസായ, വാണിജ്യ മേഖലകളിലും ടൂറിസം, ഗതാഗതം തുടങ്ങിയ മറ്റ് മേഖലകളിലും ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് വിശദമാക്കാമാേ?
1553.
ശ്രീ എം വിൻസെൻറ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ നിർമ്മാണം പാറ അടക്കമുള്ള പ്രകൃതി വിഭവങ്ങൾ ലഭ്യമാകാത്തത് മൂലം പ്രതിസന്ധിയിലായിട്ടുണ്ടോ; എങ്കില്‍ ഇവ ലഭ്യമാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
2024-ൽ മാത്രമെ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ എന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ടോ; എങ്കില്‍ കരാർ പ്രകാരമുള്ള പിഴ ഈടാക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
നിലവിലെ സാഹചര്യത്തിൽ പദ്ധതി ഏത് വർഷം പൂർത്തീകരിക്കുമെന്നാണ് കണക്കാക്കുന്നത്; പദ്ധതിയുടെ നിർമ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റെയിൽ പാതയുടെ നിർമ്മാണ പുരോഗതി വിശദമാക്കാമോ; പ്രസ്തുത റെയിൽ പാതയുടെ നിർമ്മാണം എന്നാണ് ആരംഭിച്ചതെന്നും എന്നത്തേക്ക് പൂർത്തിയാകുമെന്നും വിശദമാക്കാമോ?
1554.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കല്‍ തുറമുഖത്തെ റീജിയണല്‍ പോര്‍ട്ടായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഇമിഗ്രേഷന്‍ പോയിന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കപ്പുലുകള്‍ക്കാവശ്യമായ ശുദ്ധജല വിതരണത്തിനുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( സി )
4 ഗോഡൗണുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
തൊഴിലാളികള്‍ക്കുള്ള റസ്റ്റ് ഹൗസിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1555.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാടിന്റെ വലിയ ടൂറിസം സാധ്യത കണക്കിലെടുത്ത് കുട്ടനാട്ടില്‍ മ്യൂസിയം സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കുട്ടനാട്ടില്‍ മ്യൂസിയം സ്ഥാപിക്കാന്‍ നേരത്തെ എന്തെങ്കിലും നിര്‍ദേശങ്ങളുണ്ടായിരുന്നോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1556.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍പ്പെട്ട ചന്തപ്പുരയില്‍ സ്ഥാപിക്കുന്ന തെയ്യം മ്യൂസിയത്തിന്റെ നിര്‍മ്മാണ പുരാേഗതി അറിയിക്കാമാേ?
1557.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏതെല്ലാം ജില്ലകളിലാണ് പൈതൃക മ്യൂസിയം സ്ഥാപിച്ചിട്ടുള്ളതെന്നും അവ എവിടെയെല്ലാമെന്നും വ്യക്തമാക്കുമോ;
( ബി )
എല്ലാ ജില്ലകളിലും പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
1558.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ നെറുങ്കൈതക്കോട്ട ഭഗവതി ക്ഷേത്രം ചരിത്ര സ്മാരകമാക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ക്ഷേത്രം ചരിത്ര സ്മാരകമാക്കുന്നതിന്റെ ഭാഗമായി പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള ശിപാര്‍ശ സര്‍ക്കാരില്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( സി )
പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുവേണ്ട അടിയന്തര നടപടി സ്വീകരിക്കുമോ?
1559.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ മ്യൂസിയം വകുപ്പിന് കീഴിൽ നടപ്പാക്കി വരുന്ന പദ്ധതികളുടെ നിലവിലെ സ്ഥിതി ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
2019-20 മുതല്‍ 2022-23 വരെയുള്ള സംസ്ഥാന ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ചിട്ടുള്ളതും മ്യൂസിയം വകുപ്പിന് കീഴിൽ നടപ്പിലാക്കേണ്ടതുമായ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പദ്ധതികൾ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ 2021 ഏപ്രിൽ മാസത്തിന് ശേഷം മ്യൂസിയം വകുപ്പിന് കീഴിൽ പൂർത്തീകരിച്ച പദ്ധതികളുടെ ഫണ്ട്, ഭരണാനുമതി തുക, എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുക എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1560.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പൈതൃക പ്രാധാന്യമുള്ള പാണ്ഡവൻ പാറയുടെ സംരക്ഷണത്തിനായി പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നൽകുമോ?
1561.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ പുരാവസ്തു വകുപ്പ് പരിപാലിച്ചു വരുന്ന സ്മാരകങ്ങള്‍ ഏതെല്ലാമാണ്;
( ബി )
പാലക്കാട്ടെ ടിപ്പു സുല്‍ത്താന്‍ കോട്ട എന്ന സ്മാരകത്തിന്റെ നവീകരണത്തിനായി 2011 മുതല്‍ അനുവദിക്കപ്പെട്ട തുക വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ?
1562.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പൗരാണികത നിലനിർത്തി നവീകരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുള്ള ആരാധനാലയങ്ങള്‍ ഏതൊക്കെയാണെന്ന് പറയാമോ;
( ബി )
മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ പുരാതന ദാരു ശില്പങ്ങളും ചിത്രങ്ങളും സംരക്ഷിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1563.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണയില്‍ പുരാവസ്തു വകുപ്പിന് കീഴില്‍ ഏതെങ്കിലും സ്ഥാപനങ്ങളോ വസ്തുക്കളോ ഉണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?
1564.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരാവസ്തുരേഖകളുടെ പകര്‍പ്പ് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ?
1565.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങൽ കാെട്ടാരത്തിന്റെ സംരക്ഷണ പ്രവൃത്തികള്‍ ഏതു ഘട്ടത്തിലാണെന്നും ഏതെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ളതെന്നും വിശദമാക്കുമാേ?
1566.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
ലൈറ്റ് ആന്റ് സൗണ്ട് ഷോയുടെ ചുമതല ആർക്കാണെന്ന് വിശദമാക്കാമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.