|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*61.
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
എച്ച്. സലാം
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളികളുടെ വരുമാനം
വര്‍ദ്ധിപ്പിച്ച് ആപേക്ഷിക
പിന്നാക്കാവസ്ഥ
പരിഹരിക്കുന്നതിന് നടത്തുന്ന
പ്രധാന പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(
ബി )
ഇടത്തട്ടുകാരെ
ഒഴിവാക്കി വില നിര്‍ണ്ണയത്തിന്
മത്സ്യത്തൊഴിലാളികള്‍ക്ക്
അവകാശം നല്‍കുന്ന നിയമം
കാര്യക്ഷമമായി നടപ്പിലാക്കാന്‍
വേണ്ട ഇടപെടല്‍ നടത്തുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ
മത്സ്യബന്ധന യാനങ്ങളുടെയും
ഉപകരണങ്ങളുടെയും
ഉടമസ്ഥരാക്കുന്നതിനുള്ള
പദ്ധതികളെക്കുറിച്ച്
അറിയിക്കാമോ?
*62.
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എല്ലാ പട്ടികജാതി, ലക്ഷംവീട്
കോളനികളിലും അംബേദ്കര്‍ ഗ്രാമം
പദ്ധതി നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
പട്ടികജാതി
വിഭാഗക്കാരുടെ എണ്ണത്തിന് പകരം
കോളനികളുടെ പിന്നാക്കാവസ്ഥ
മാനദണ്ഡമാക്കി പദ്ധതികള്‍
ആവിഷ്കരിക്കാന്‍ നടപടി
കൈക്കൊള്ളുമോ;
(
സി )
പല
കോളനികളിലും യഥാര്‍ത്ഥ
ഉടമകള്‍ക്ക് പകരം കൈവശക്കാരായ
ആളുകൾ താമസക്കാരായുള്ള
സാഹചര്യത്തിൽ ഇവർക്ക്
ഉടമസ്ഥാവകാശം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഉടമസ്ഥാവകാശം ഇല്ലാത്തതിന്റെ
പേരില്‍ ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങളില്‍ നിന്നും
പുറത്താകുന്ന അവസ്ഥയ്ക്ക്
പരിഹാരം കണ്ടെത്തുമോ;
(
ഡി )
കോളനികളുടെ
നവീകരണം നടത്തുമ്പോള്‍ അടിസ്ഥാന
സൗകര്യ വികസനത്തിന് മുന്‍തൂക്കം
നല്‍കുമോ; ഇരട്ട വീടുകളായവ ഒറ്റ
വീടുകളാക്കി മാറ്റുന്നതിന്
നടപടി സ്വീകരിക്കുമോ?
*63.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയോദ്യാനങ്ങളുടെയും
വന്യജീവി സങ്കേതങ്ങളുടെയും ഒരു
കിലോമീറ്റർ ചുറ്റളവിൽ ബഫർ
സോണായി പ്രഖ്യാപിച്ചുകൊണ്ടുള്ള
സുപ്രീം കോടതി വിധി സംസ്ഥാനത്തെ
മലയോര കർഷകരെ പ്രതികൂലമായി
ബാധിക്കുമെന്ന കാര്യം
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
ബി )
പ്രസ്തുത
വിഷയത്തിൽ സംസ്ഥാനം ഫയൽ ചെയ്ത
റിവ്യൂ പെറ്റീഷൻ സുപ്രീം
കോടതിയുടെ പരിഗണനയ്ക്ക്
വരുന്നതിനുമുമ്പായി ബഫർ
സോണുകളിൽ സമഗ്രമായ സർവ്വേ
നടത്തി ജനവാസ കേന്ദ്രങ്ങൾ
അടയാളപ്പെടുത്തി മേഖലയിൽ
ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ
ബോധ്യപ്പെടുത്തുന്നതിന്
തയ്യാറാകുമോ;
(
സി )
റിവ്യൂ
പെറ്റീഷൻ പരിഗണിക്കുമ്പോൾ
സംസ്ഥാനത്തിന് അനുകൂലമായ
സാഹചര്യം ഒരുക്കുന്നതിന്
ശാസ്ത്രീയ അടിത്തറയുള്ള പഠന
റിപ്പോർട്ട് അനിവാര്യമായതിനാൽ
വനം, റവന്യു, കൃഷി, തദ്ദേശ
സ്വയംഭരണ വകുപ്പുകളുടെ
ഏകോപനത്തോടെ സർവ്വേ നടത്തി പഠന
റിപ്പോർട്ട്
പ്രസിദ്ധീകരിക്കുവാൻ അടിയന്തര
നടപടി സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
*64.
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യഫെഡ്
ആരംഭിച്ച മൊബൈൽ മീൻ വിപണന
സംവിധാനമായ അന്തിപ്പച്ചയിൽ
സാമ്പത്തിക ക്രമക്കേട്
നടന്നതായി
കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍
വ്യക്തമാക്കുമോ;
(
ബി )
സാമ്പത്തിക
ക്രമക്കേടുകൾ സംബന്ധിച്ച
അന്വേഷണത്തിൽ കുറ്റക്കാരായി
കണ്ടെത്തിയവർക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ;
(
സി )
ഇത്തരം
സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
*65.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
ഒ . ആർ. കേളു
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടിക ഗോത്രവര്‍ഗ്ഗ
സഹകരണസംഘങ്ങള്‍, സഹകരണ ഫാമുകള്‍
തുടങ്ങിയവയുടെ ശാക്തീകരണത്തിനും
വിപുലീകരണത്തിനും പദ്ധതിയുണ്ടോ;
(
ബി )
ഗോത്ര
ജീവിതക്കാഴ്ചകള്‍
വിനോദസഞ്ചാരവുമായി
സമന്വയിപ്പിച്ചുകൊണ്ട് വയനാട്
പൂക്കോട് ആരംഭിച്ച എന്‍ ഊര്
ഗോത്ര പൈതൃക ഗ്രാമം പദ്ധതിയുടെ
വിശദാംശം അറിയിക്കാമോ;
(
സി )
സാംസ്കാരികോദ്ഗ്രഥനത്തിനും
വരുമാനദായകമായ മികച്ച തൊഴില്‍
അവസരങ്ങള്‍ ലഭ്യമാക്കുന്നതിനും
സഹായകരമായ പ്രസ്തുത പദ്ധതി
മറ്റു പ്രദേശങ്ങളില്‍ കൂടി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വന
വിഭവങ്ങള്‍ക്കും
ഗോത്രവര്‍ഗ്ഗക്കാരുടെ
ഉല്പന്നങ്ങള്‍ക്കും മികച്ച
വിപണി ഉറപ്പാക്കാന്‍
പരിപാടിയുണ്ടോ; വിശദമാക്കാമോ?
*66.
ഡോ.
എം.കെ . മുനീർ
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംരക്ഷിത
വന മേഖലയ്ക്ക് ഒരു കിലോമീറ്റർ
ചുറ്റളവിൽ പരിസ്ഥിതി ലോല മേഖല
ആയിരിക്കും എന്ന സുപ്രീം കോടതി
വിധി സംസ്ഥാനത്തെ എപ്രകാരം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
പരിസ്ഥിതി
ലോല മേഖലയിൽ താമസിക്കുന്ന
ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്;
(
സി )
സംസ്ഥാനത്തിന്റെ
പ്രത്യേക സാഹചര്യം പരിഗണിച്ച്
സുപ്രീം കോടതി വിധിയിൽ നിന്നും
ഇളവ് നേടാൻ നടപടി
സ്വീകരിക്കുമോ?
*67.
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
തീരശോഷണം മൂലം വീട്
നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളികളെ
ക്യാമ്പുകളിൽ
പാർപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഇവരു
ടെ പുനരധിവാസത്തിനായി
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(
സി )
ഇവരെ
എന്നത്തേക്ക് പൂർണ്ണമായി
പുനരധിവസിപ്പിക്കാൻ കഴിയുമെന്ന്
വ്യക്തമാക്കുമോ?
*68.
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ
ഐ ബി സതീഷ്
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വന്യജീവികൾ ജനവാസ
മേഖലകളിലിറങ്ങി ജീവനോ സ്വത്തിനോ
നാശമുണ്ടാക്കിയ സംഭവങ്ങൾ
മുൻവർഷം മാത്രം
പതിനായിരത്തിലധികം
ആയിരുന്നെന്ന് പറയപ്പെടുന്നത്
വന്യജീവി ആക്രമണത്തിന്റെ
വ്യാപ്തി വെളിപ്പെടുത്തുന്ന
സാഹചര്യത്തിൽ വന്യജീവി ആക്രമണം
ഫലപ്രദമായി തടയാൻ പദ്ധതിരേഖ
തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
വന്യജീവി
ആക്രമണ പ്രതിരോധത്തിൽ
ജനപങ്കാളിത്തവും ഡ്രോൺ
ഉൾപ്പെടെയുള്ള ആധുനിക
ഉപകരണങ്ങളുടെ വിനിയോഗവും
സാധ്യമാക്കാൻ പരിപാടിയുണ്ടോ;
(
സി )
കാട്ടുപന്നികളെ
ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച്
അനിയന്ത്രിത വംശവർദ്ധനവ്
നിയന്ത്രിക്കുന്നതിന് കേന്ദ്ര
സർക്കാർ അനുമതി നൽകാത്ത
സാഹചര്യത്തിൽ
കൃഷിഭൂമിയിലിറങ്ങുന്ന
കാട്ടുപന്നികളെ വെടിവച്ച്
കൊല്ലാനുള്ള അനുമതി നൽകാൻ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്
അധികാരം നൽകിയത് ഏറെ
പ്രയോജനപ്രദമാകുമെന്ന്
കരുതുന്നുണ്ടോ; കാട്ടുപന്നികളെ
വെടിവച്ച് കൊല്ലുന്നതിനുള്ള
വ്യവസ്ഥകൾ എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ?
*69.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യബന്ധന
ബോട്ടുകളിൽ ഉപയോഗിക്കുന്ന ഡീസൽ,
പെട്രോൾ, സി.എൻ.ജി.,
എൽ.എൻ.ജി., മണ്ണെണ്ണ തുടങ്ങിയ
ഇന്ധനങ്ങൾക്ക് സബ്‌സിഡി
ലഭ്യമാക്കുവാൻ മുൻകൈയെടുക്കുമോ;
ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
മത്സ്യബന്ധന
ബോട്ടുകളില്‍ ഉപയോഗിക്കുന്ന
ഡീസൽ, പെട്രോൾ എന്നിവയ്ക്ക്
ഈടാക്കുന്ന റോഡ് സെസ്
ഒഴിവാക്കുവാനും
ഉല്പാദനച്ചെലവിന് അനുസൃതമായി
മത്സ്യത്തൊഴിലാളികൾക്ക് കുറഞ്ഞ
നിരക്കിൽ മണ്ണെണ്ണ നൽകുവാനും
സംസ്ഥാനത്തിനുള്ള മണ്ണെണ്ണ
വിഹിതം വർദ്ധിപ്പിക്കുവാനും
കേന്ദ്രത്തിൽ സമ്മർദ്ദം
ചെലുത്തുമോ;
(
സി )
മത്സ്യബന്ധന
ബോട്ടുകൾക്ക് സംസ്ഥാന സർക്കാർ
മണ്ണെണ്ണ സബ്സിഡി നൽകുന്നുണ്ടോ;
വിശദാംശങ്ങൾ നൽകാമോ;
(
ഡി )
സബ്‌സിഡി
നൽകുന്നതിൽ സർക്കാർ കുടിശിക
വരുത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*70.
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ
എം മുകേഷ്
ശ്രീ
വി കെ പ്രശാന്ത്
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സിനിമ വ്യവസായം നേരിടുന്ന
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍
സർക്കാർ നടത്തിയ
ഇടപെടലുകളെക്കുറിച്ച്
അറിയിക്കാമോ;
(
ബി )
സിനിമാരംഗത്ത്
പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍
വ്യാപകമെന്ന് പറയപ്പെടുന്ന
മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ
ആശാസ്യമല്ലാത്ത പ്രവണതകള്‍
ഉന്മൂലനം ചെയ്യുന്നതിന്
ഇടപെടല്‍ നടത്തുമോ;
(
സി )
സിനിമാരംഗത്തെ
സ്ത്രീകള്‍ നേരിടുന്ന ലൈംഗിക,
സാമ്പത്തിക ചൂഷണങ്ങള്‍
അവസാനിപ്പിക്കാന്‍ ഏത്
വിധത്തില്‍ ഇടപെടാന്‍
ഉദ്ദേശിക്കുന്നുവെന്ന്
അറിയിക്കാമോ?
*71.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികളില്‍
നിന്ന് സംഭരിക്കുന്ന മീന്‍
വില്‍ക്കുന്നതിന്റെ മറവില്‍
മത്സ്യഫെഡിൽ അഴിമതി നടന്നു എന്ന
ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
അഴിമതി സംബന്ധിച്ച് സർക്കാർ
അന്വേഷണം നടത്തിയിട്ടുണ്ടോ;
എങ്കില്‍ അന്വേഷണത്തിന്റെ
പ്രധാന കണ്ടെത്തലുകൾ എന്തൊക്കെ
എന്ന് വ്യക്തമാക്കാമോ;
(
സി )
ഉന്നത
ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ
ഇത്തരമൊരു അഴിമതി നടത്താൻ
സാധിക്കില്ല എന്നിരിക്കെ രണ്ടു
ജീവനക്കാരുടെ മേല്‍ മാത്രം
കുറ്റം ആരോപിച്ച് മറ്റുള്ളവരെ
രക്ഷിക്കാനുള്ള ശ്രമമാണ്
നടത്തുന്നത് എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
തട്ടിപ്പിനെക്കുറിച്ച് സമഗ്ര
അന്വേഷണം നടത്തി കുറ്റവാളികളെ
നിയമത്തിന് മുന്നില്‍
കൊണ്ടുവരാൻ നടപടികൾ
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
*72.
ശ്രീ
ഐ ബി സതീഷ്
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നാടിന്റെ
ബഹുസ്വരത
ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള
സാംസ്കാരിക
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ഇടങ്ങള്‍ എന്ന നിലയില്‍
ആവിഷ്കരിച്ച ജില്ലകളില്‍
സാംസ്കാരിക സമുച്ചയങ്ങള്‍ എന്ന
പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ; ഇവ
സ്ഥാപിക്കുന്നതിലൂടെ എന്തെല്ലാം
കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്;
വിശദാംശം നല്‍കാമോ;
(
ബി )
കേരളത്തിന്റെ
പരമ്പരാഗതമായ കല-കരകൗശല
വിദ്യകള്‍ സംരക്ഷിക്കാനും
അറിവുകള്‍ അടുത്ത തലമുറയ്ക്ക്
കൈമാറാനും കഴിയുന്നതിനുതകും
വിധം പ്രശസ്തമായ ഗ്രാമങ്ങളെ
സാംസ്കാരിക പൈതൃക ഗ്രാമങ്ങളായി
പ്രഖ്യാപിക്കുന്ന പദ്ധതി
പരിഗണനയിലുണ്ടോ; എങ്കിൽ ഇതിലൂടെ
എന്തെല്ലാം കാര്യങ്ങളാണ്
ലക്ഷ്യമിടുന്നതെന്ന്
വിശദമാക്കാമോ?
*73.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
ഡി കെ മുരളി
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രാജ്യത്ത്
ആകെ ബാധകമായ വിധത്തില്‍
സംരക്ഷിത വനത്തോട് ചേര്‍ന്നുള്ള
ഒരു കിലോമീറ്റര്‍ പ്രദേശം
പരിസ്ഥിതി ലോല മേഖലയാക്കി
മാറ്റണമെന്ന സുപ്രീം കോടതി വിധി
സംസ്ഥാനത്തെ ജനസാന്ദ്രത ഏറിയ
മലയോര പ്രദേശത്താകെ ആശങ്ക
സൃഷ്ടിച്ചിട്ടുള്ളതിനാല്‍
ജനവാസമേഖലയെ ഒഴിവാക്കാന്‍
കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച
നടത്തിയിരുന്നോ;
(
ബി )
സുപ്രീം
കോടതി നിര്‍ദ്ദേശം
സംസ്ഥാനത്തുണ്ടാക്കാവുന്ന
ആഘാതത്തിന്റെ വ്യാപ്തി പഠന
വിധേയമാക്കിയിട്ടുണ്ടോ;
(
സി )
സുപ്രീം
കോടതി വിധി പുന:പരിശോധന
തേടുന്നതും വിധിക്കെതിരെ
സെന്‍ട്രല്‍ എംപവേര്‍ഡ്
കമ്മിറ്റിയെ സമീപിക്കുന്നതും
സംബന്ധിച്ച് ആലോചന
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*74.
ശ്രീ.
അബ്ദുല്‍ ഹമീദ് പി
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
നദികളിൽ കെട്ടിക്കിടക്കുന്ന
ചെളിയും മണലും നീക്കം
ചെയ്യുന്നത് സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(
ബി )
ഏതെല്ലാം
നദികളിൽ മണൽ ഓഡിറ്റ്
നടത്തിയിട്ടുണ്ട് എന്ന്
അറിയിക്കാമോ;
(
സി )
നദികളിലെ
ഒരു ഭാഗത്ത് അടിഞ്ഞു
കൂടിക്കിടക്കുന്ന മണൽ ആഴമുള്ള
ഭാഗങ്ങളിലേക്ക് മാറ്റുവാൻ നടപടി
സ്വീകരിക്കുമോ?
*75.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രാജ്യത്തെ
എല്ലാ വന്യജീവി സങ്കേതങ്ങൾക്കും
ദേശീയ ഉദ്യാനങ്ങൾക്കും ഒരു
കിലോമീറ്റർ ചുറ്റളവിൽ
ഇക്കോ-സെൻസിറ്റീവ് സോൺ
നിർബന്ധമാക്കണമെന്ന സുപ്രീം
കോടതി ഉത്തരവ് സംരക്ഷിത
വനങ്ങൾക്ക് ചുറ്റുമുള്ള
ഗ്രാമങ്ങളിലെ വികസന
പ്രവർത്തനങ്ങളെയും ഉപജീവന
പ്രവർത്തനങ്ങളെയും
ബാധിക്കുമെന്നത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
പ്രസ്തുത
വിഷയം പരിഹരിക്കാൻ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
സി )
ഇക്കോ-സെൻസിറ്റീവ്
സോൺ നിർബന്ധമാക്കുന്നത്
സംസ്ഥാനത്തെ ഇരുപതോളം
പട്ടണങ്ങളെയും ഒരു ലക്ഷം
കുടുംബങ്ങളെയും ബാധിക്കും എന്ന
വസ്തുത നിലനിൽക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതുസംബന്ധിച്ച്
നിയമനിർമ്മാണം നടത്താൻ കേന്ദ്ര
സർക്കാരിൽ സമ്മർദ്ദം
ചെലുത്തുമോ?
*76.
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. മഞ്ഞളാംകുഴി അലി
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രളയ ഭീഷണി നേരിടുന്നതിനായി
പ്രധാന നദികളെ അടിസ്ഥാനമാക്കി
മാസ്റ്റർ പ്ലാൻ
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
നദീതടവുമായി
ബന്ധപ്പെട്ട പ്രവൃത്തികൾ
ഏകോപിപ്പിക്കുന്നതിനായി
സംസ്ഥാനതല റിവർ അതോറിറ്റി
രൂപീകരിക്കേണ്ടതിന്റെ ആവശ്യകത
പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ
ഇതുസംബന്ധിച്ച് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ
വിശദമാക്കുമോ?
*77.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാലാവസ്ഥ
വ്യതിയാനവും മത്സ്യത്തിന്റെ
ലഭ്യതക്കുറവും പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ ഗുരുതരമായ
പ്രതിസന്ധിയിലാക്കിയിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
മണ്ണെണ്ണ
വില ക്രമാതീതമായി ഉയരുന്നതും
ഇന്ധന വില ഉയർന്ന്
നിൽക്കുന്നതും
മത്സ്യത്തൊഴിലാളികളുടെ ജീവിതം
കൂടുതൽ
പ്രതിസന്ധിലാക്കിയിട്ടുള്ളതായി
വിലയിരുത്തിയിട്ടുണ്ടോ;
(
സി )
മത്സ്യത്തൊഴിലാളികൾ
കടുത്ത പ്രതിസന്ധി നേരിടുന്ന ഈ
കാലഘട്ടത്തിൽ ധനകാര്യ
വകുപ്പുമായി ചേർന്ന് ബോട്ടുകളിൽ
ആവശ്യമായ ഇന്ധനത്തിന് സംസ്ഥാന
നികുതിയിൽ ഇളവ് ലഭ്യമാക്കാൻ
വകുപ്പ് മുൻകൈയെടുക്കുമോ എന്ന്
വ്യക്തമാക്കാമോ; ഇല്ലെങ്കിൽ
കാരണം വിശദമാക്കാമോ?
*78.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
പി.പി. സുമോദ്
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി,
പട്ടികഗോത്രങ്ങളില്‍പ്പെട്ടവരുടെ
സാമൂഹിക, സാമ്പത്തിക
വികസനത്തിന് അടിസ്ഥാനമായ മാനവ
വിഭവശേഷി വികസനം
സാധ്യമാക്കുന്നതിനുവേണ്ടി
ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍
എന്തെല്ലാമാണ്;
(
ബി )
പ്രൊഫഷണല്‍
കാേഴ്സുകള്‍ ഉള്‍പ്പെടെ
പഠിക്കുന്ന പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ താരതമ്യേന
ഉയര്‍ന്ന തോതിലുള്ള
കൊഴിഞ്ഞുപോക്ക്
കുറയ്ക്കുന്നതിനും കോവിഡാനന്തരം
ഇത് കൂടുതല്‍
രൂക്ഷമാകാതിരിക്കുന്നതിനും
പ്രത്യേകം ശ്രദ്ധ
പതിപ്പിക്കുന്നുണ്ടോ;
(
സി )
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
ഡിജിറ്റല്‍ പഠന സൗകര്യങ്ങള്‍
ഒരുക്കുന്നതിനുവേണ്ടി
നടപ്പിലാക്കിയ കാര്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
അറിയിക്കാമോ?
*79.
ശ്രീ.
അൻവർ സാദത്ത്
ശ്രീമതി.ഉമ
തോമസ്
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികളില്‍
നിന്ന് സംഭരിക്കുന്ന മീന്‍
വില്‍ക്കുന്നതിന്റെ മറവില്‍
കൊല്ലം ജില്ലയിലെ മത്സ്യഫെഡിൽ
നടന്നതായി ആരോപിക്കപ്പെടുന്ന
തട്ടിപ്പിന് സമാനമായി മറ്റ്
ജില്ലകളിലും തട്ടിപ്പ്
നടന്നിട്ടുണ്ടോ എന്ന കാര്യം
അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ;
(
ബി )
ഇത്
സംബന്ധിച്ച് അന്തിപ്പച്ച
വാഹനങ്ങളില്‍ മീന്‍
വില്‍ക്കുന്ന കൊല്ലം ജില്ലയിലെ
സ്ത്രീ തൊഴിലാളികള്‍ പരാതി
നല്‍കിയിട്ടും നടപടി
എടുക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
പത്തനംതിട്ട
ജില്ലയിൽ നിന്നും സമാനമായ പരാതി
ലഭിച്ചിരുന്നോയെന്നും അതിന്മേൽ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്നും
വിശദമാക്കാമോ;
(
ഡി )
സമാനമായ
തട്ടിപ്പുകളെക്കുറിച്ച് സമഗ്ര
അന്വേഷണം നടത്തി കുറ്റവാളികളെ
നിയമത്തിന് മുന്നില്‍
കൊണ്ടുവരാൻ നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
*80.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണ്ണെണ്ണയുടെയും
ഡീസലിന്റെയും വിലവർദ്ധനവ്
സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
മത്സ്യബന്ധനത്തിനാവശ്യമായ
ഇന്ധനം ന്യായവിലയ്ക്ക്
ലഭ്യമാക്കുന്നതിന് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ
വ്യക്തമാക്കുമോ;
(
സി )
തമിഴ്‍നാട്,
കർണ്ണാടക സർക്കാരുകൾ സബ്സിഡി
നിരക്കിൽ മണ്ണെണ്ണ
നൽകുന്നതുപോലെ സംസ്ഥാനത്തും
നൽകാൻ നടപടിയെടുക്കുമോ; എങ്കിൽ
വിശദാംശം നൽകുമോ?
*81.
ഡോ
സുജിത് വിജയൻപിള്ള
ശ്രീ
വി ജോയി
ശ്രീ
എം രാജഗോപാലൻ
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണ്ണെണ്ണ
വില വര്‍ദ്ധനവും മത്സ്യ
ലഭ്യതയുടെ കുറവും കാരണം നിരവധി
ബോട്ടുടമകളും തൊഴിലാളികളും
കടക്കെണിയില്‍
അകപ്പെട്ടിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
മണ്ണെണ്ണ
വില വര്‍ദ്ധന കാരണം
തൊഴിലില്ലാതെ കഷ്ടപ്പെടുന്ന
തീരദേശ മേഖലയ്ക്ക് പ്രത്യേക
മണ്ണെണ്ണ പാക്കേജ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്ത്
മണ്ണെണ്ണ സബ്സിഡി
അനുവദിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ?
*82.
ശ്രീ.
കെ. പി. എ. മജീദ്
ഡോ.
എം.കെ . മുനീർ
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
വളളങ്ങൾക്ക് നൽകി വരുന്ന
മണ്ണെണ്ണ വളരെ
അപര്യാപ്തമാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
മണ്ണെണ്ണയുടെ
ലഭ്യത വർദ്ധിപ്പിക്കുവാൻ
എന്തെങ്കിലും പദ്ധതി
ആവിഷ്കരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ;
(
സി )
ഒരു
ലിറ്റർ മണ്ണെണ്ണ ഇരുപത്തിയഞ്ച്
രൂപനിരക്കിൽ നൽകണമെന്ന
തൊഴിലാളികളുടെ ആവശ്യത്തിൻമേൽ
എന്ത് നടപടി സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
*83.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പരിസ്ഥിതി
ലോല പ്രദേശങ്ങള്‍ക്ക് സമീപമുള്ള
ബഫര്‍ സോണ്‍ നിര്‍ണ്ണയം
സംബന്ധിച്ച സുപ്രീം കോടതി വിധി
ജനവാസ മേഖലകളില്‍ ഉയര്‍ത്തുന്ന
ആശങ്കകള്‍ അകറ്റുവാന്‍ സംസ്ഥാന
സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന
നടപടികള്‍ വിശദമാക്കുമോ?
*84.
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
വി ശശി
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജലജീവന്‍ പദ്ധതി പ്രകാരം 21
ലക്ഷം കുടുംബങ്ങൾക്ക്
കുടിവെള്ളമെത്തിക്കുന്ന
പദ്ധതിയുടെ പ്രവർത്തന പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പൂർണ്ണമായും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ
വഴിയാണോ നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്ത്
കൂടുതലായി നല്‍കുന്ന കുടിവെള്ള
കണക്ഷനുകള്‍ക്ക് ആവശ്യമായ ജല
സ്രോതസ്സുകള്‍ നിലവിലുണ്ടോ;
കൂടുതല്‍ ജലസ്രോതസ്സുകള്‍
കണ്ടെത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതിയിലൂടെ തീരദേശ, മലയോര
മേഖലകളിലെ കുടിവെള്ള ക്ഷാമം
പൂര്‍ണ്ണമായും പരിഹരിക്കാൻ
കഴിയുമോയെന്ന് വ്യക്തമാക്കാമോ;
(
ഇ )
വിദൂര
വന മേഖലകളിലെ പട്ടികവര്‍ഗ്ഗ
കോളനികളില്‍ പ്രാദേശിക
സ്രോതസ്സുകൾ ഉപയോഗപ്പെടുത്തി
ജലജീവന്‍ പദ്ധതി
വിപുലീകരിക്കുമോയെന്ന്
അറിയിക്കാമോ?
*85.
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീമതി
യു പ്രതിഭ
ശ്രീ.
എം.വിജിന്‍
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭവനരഹിതരായ
മത്സ്യത്തൊഴിലാളികള്‍ക്ക് വീട്
നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള
പദ്ധതി പ്രകാരം എത്ര
പേര്‍ക്കാണ് വീടിന്
അര്‍ഹതയുള്ളതായി
കണ്ടെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; ഇവരുടെ ഭവന
നിര്‍മ്മാണത്തിനായി എന്തെല്ലാം
കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
കടലാക്രമണ
ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍
വസിക്കുന്നവരെ
മാറ്റിത്താമസിപ്പിക്കുന്നതിനുള്ള
പുനര്‍ഗേഹം പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(
സി )
നിര്‍ദ്ദിഷ്ട
പ്രദേശങ്ങളില്‍ നിന്നും
മാറ്റിപ്പാര്‍പ്പിക്കേണ്ടവരില്‍
എത്ര കുടുംബങ്ങള്‍ അതിന്
തയ്യാറായിട്ടുണ്ടെന്നുള്ള വിവരം
ലഭ്യമാക്കുമോ?
*86.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യഫെഡില്‍
വ്യാപകമായ പിന്‍വാതില്‍ നിയമനം
നടന്നു എന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് അന്വേഷണ
വിധേയമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
2016
ഓഗസ്റ്റ് മുതൽ 2021 ഓഗസ്റ്റ്
വരെ 342 നിയമനങ്ങൾ മത്സ്യഫെഡിൽ
നടന്നു എന്നത് വസ്തുതയാണോ;
എങ്കിൽ ചട്ടങ്ങൾ
പാലിച്ചുകൊണ്ടാണോ പ്രസ്തുത
നിയമനങ്ങള്‍ നടത്തിയതെന്ന്
വ്യക്തമാക്കാമോ;
(
സി )
മത്സ്യഫെഡിലെ
കോടിക്കണക്കിന് രൂപയുടെ
ഇടപാടുകള്‍ കൈകാര്യം
ചെയ്യുന്നത് പിന്‍വാതിൽ നിയമനം
നേടിയവരാണെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ; പിന്‍വാതിൽ
നിയമനം നേടിയവരാണ് അഴിമതി
നടത്തിയത് എന്നത് വസ്തുതയാണോ;
വ്യക്തമാക്കാമോ;
(
ഡി )
മത്സ്യത്തൊഴിലാളികളില്‍
നിന്നും സംഭരിച്ചതെന്ന പേരില്‍
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും
മീന്‍ എത്തിക്കുന്നു എന്ന
ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത് പാവപ്പെട്ട
മത്സ്യത്തൊഴിലാളികളെ
എപ്രകാരമാണ് ബാധിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
*87.
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ഡോ.കെ.ടി.ജലീൽ
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജലജീവന്‍ മിഷന്‍ ഇതുവരെ
കൈവരിച്ച നേട്ടം വിശദമാക്കാമോ;
എത്ര ശതമാനം വീടുകള്‍ക്ക്
പൈപ്പ് കണക്ഷന്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ജലസ്രോതസ്സുകളുടെ
ലഭ്യതയും സുസ്ഥിരതയും
പരിപാലനവും സംരക്ഷണവും ഉറപ്പ്
വരുത്തുന്നതിന് ചെയ്തുവരുന്ന
കാര്യങ്ങള്‍ എന്തെല്ലാമാണ്;
(
സി )
പദ്ധതി
നിര്‍വ്വഹണം തടസ്സരഹിതമായി
നടക്കുന്നുവെന്ന്
ഉറപ്പുവരുത്താന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണം അറിയിക്കാമോ;
(
ഡി )
പദ്ധതിക്കുവേണ്ടി
റോഡ് മുറിക്കുന്നതുമായി
ബന്ധപ്പെട്ട പ്രശ്നങ്ങള്‍
പരിഹിക്കുന്നതിന് ഏകോപന
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ?
*88.
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന
മേഖലയ്ക്ക് ഒരു കിലോമീറ്റർ
ചുറ്റളവിൽ പരിസ്ഥിതി ലോല
മേഖലയായി പ്രഖ്യാപിക്കണമെന്ന
സുപ്രീം കോടതി ഉത്തരവിനെതിരെ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
സുപ്രീം
കോടതി വിധി
പുന:പരിശോധിക്കുന്നതിന് സമാന
സാഹചര്യമുള്ള മറ്റ്
സംസ്ഥാനങ്ങളോടൊപ്പം ഹർജി
നൽകുവാൻ തയ്യാറാകുമോ;
(
സി )
വനമേഖലയ്ക്ക്
ചുറ്റുമുള്ള പ്രദേശം ജനവാസ
മേഖലയാണെന്ന സംസ്ഥാനത്തെ
പ്രത്യേക സാഹചര്യം
കണക്കിലെടുത്ത് സുപ്രീം കോടതി
വിധി മറികടക്കുവാന്‍ ആവശ്യമായ
നിയമനിര്‍മ്മാണം നടത്തുവാന്‍
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദ്ദം ചെലുത്തുമോ?
*89.
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
പി.വി.അൻവർ
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളിലെ മുഴുവന്‍
കുടുംബങ്ങള്‍ക്കും ഭൂമിയും
വീടും ഉറപ്പാക്കുന്നതിനായി ഈ
സര്‍ക്കാരിന്റെ കാലയളവില്‍
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
നവകേരള
കര്‍മ്മപദ്ധതിയിലുള്‍പ്പെട്ട
ലൈഫ് ഭവന പദ്ധതി പ്രകാരം
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ട
ഭുമിയുള്ളവര്‍ക്ക് വീട്
നിര്‍മ്മിക്കുന്നതിനും
ഭൂരഹിതര്‍ക്ക് ഭവന സമുച്ചയമോ
ഹൗസിംഗ് ക്ലസ്റ്ററുകളോ വീടുകളോ
നിര്‍മ്മിച്ച്
നല്‍കുന്നതിനുമായി ഈ
സര്‍ക്കാര്‍ നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(
സി )
വനാവകാശ
നിയമ പ്രകാരം ഈ സര്‍ക്കാരിന്റെ
കാലത്ത് ഇത് സംബന്ധിച്ച്
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
*90.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ നീല സമ്പദ്
വ്യവസ്ഥയെന്ന പേരില്‍
തീരക്കടല്‍ മത്സ്യബന്ധന
അനുമതിയിലും കടന്നുകയറ്റം
നടത്താന്‍ പോകുന്നതായുള്ള
വാര്‍ത്ത മത്സ്യത്തൊഴിലാളികളെ
ആശങ്കയിലാഴ്ത്തിയെന്ന കാര്യം
പരിശോധിച്ചിരുന്നോ;
(
ബി )
തീരദേശ
മത്സ്യത്തൊഴിലാളികളുടെ
ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന്
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന
ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ;
(
സി )
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക് ബദല്‍ ഉപജീവന
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
|
|
|
|
|
|
|
|