|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*421.
ശ്രീ.
ആന്റണി ജോൺ
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
എച്ച്. സലാം
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നത
വിദ്യാഭ്യാസ മേഖലയുടെ
ശാക്തീകരണത്തിനായി പുതുതായി
തൊണ്ണൂറ്റിയാറ് കോടിയില്‍പരം
രൂപയുടെ പദ്ധതികള്‍ക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ; എങ്കില്‍ അവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പഠനം
വിലയിരുത്തല്‍, പരീക്ഷ
എന്നിവയ്ക്ക് ഓപ്പണ്‍ സോഴ്സ്
ലേണിംഗ് മാനേജ്മെന്റ്
സിസ്റ്റമായ മോഡുലാര്‍ ഒബ്ജക്ട്
ഓറിയന്റഡ് ഡയനാമിക് ലേണിംഗ്
എന്‍വയോണ്‍മെന്റ്
പ്രയോജനപ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍
ഇതിന്റെ നേട്ടങ്ങള്‍
എന്തെല്ലാമെന്ന് അറിയിക്കാമോ;
(
സി )
സര്‍വ്വകലാശാലകള്‍ക്ക്
യു.ജി.സി. സൗജന്യമായി നല്‍കി
വന്നിരുന്ന ഇ-ജേണല്‍
നിര്‍ത്തലാക്കിയ സാഹചര്യത്തില്‍
ഗവേഷണത്തിന് സഹായകരമാകുന്നതിന്
സംസ്ഥാന സര്‍ക്കാര്‍ ഇ-ജേണല്‍
കണ്‍സോര്‍ഷ്യം
ആരംഭിച്ചിട്ടുണ്ടോ?
*422.
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
എം രാജഗോപാലൻ
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിപണി
വില ഉയര്‍ന്ന് നില്‍ക്കുമ്പോഴും
പച്ചക്കറി, പഴം കൃഷിയില്‍
ഏര്‍പ്പെടുന്ന കര്‍ഷകരുടെ
ഉല്പന്നങ്ങൾക്ക് ന്യായമായ വില
ലഭിക്കാത്ത സാഹചര്യത്തില്‍
ഇടനിലക്കാരുടെ അമിത ചൂഷണം
ഒഴിവാക്കാന്‍
ഹോര്‍ട്ടികോര്‍പ്പിന്റെ
ഇടപെടല്‍ കാര്യക്ഷമമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(
ബി )
കൃഷി
വകുപ്പിന്റെ നിയന്ത്രണത്തിലുള്ള
മാര്‍ക്കറ്റുകള്‍ കൂടുതല്‍
വിപുലപ്പെടുത്തി സംഭരണത്തിലെയും
വിപണനത്തിലെയും അമിത ചൂഷണം
നിയന്ത്രിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
പഴം,
പച്ചക്കറി കര്‍ഷകര്‍ നേരിടുന്ന
വിലത്തകര്‍ച്ചയ്ക്ക്
പരിഹാരമെന്ന നിലയില്‍ ശീതീകൃത
സംഭരണ ശാലകള്‍ സ്ഥാപിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*423.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ്
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റബ്ബര്‍
ഷീറ്റ്, റബ്ബര്‍ ലാറ്റക്സ്
എന്നിവയ്ക്ക് കാര്‍ഷിക ഉല്പന്ന
പദവി ലഭ്യമാക്കാന്‍ സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കുമോ;
(
ബി )
റബ്ബര്‍
കര്‍ഷകര്‍ നേരിടുന്ന ദുരിതം
പരിഹരിക്കുന്നതിന് പുതിയതായി
ആവിഷ്കരിച്ചിട്ടുള്ള മറ്റ്
പദ്ധതികള്‍, ഇവയുടെ പുരോഗതി
എന്നിവ വിശദമാക്കുമോ?
*424.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹ്യ
സുരക്ഷ മിഷന്റെ ആശ്വാസ കിരണം
പദ്ധതി മുടങ്ങിയതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ കാരണം വ്യക്തമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം സഹായ വിതരണം
സമയബന്ധിതമായി നടപ്പിലാക്കാൻ
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
മാനസിക
വെല്ലുവിളി നേരിടുന്ന കുട്ടികളെ
അടക്കം പരിചരിക്കുന്ന
മാതാപിതാക്കള്‍ക്ക്
നല്‍കിവരുന്ന പ്രസ്തുത പദ്ധതി
അട്ടിമറിക്കുന്നതിനുള്ള ശ്രമം
നടക്കുന്നു എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വ്യക്തമാക്കാമോ?
*425.
ശ്രീമതി
ദെലീമ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ
ഒ . ആർ. കേളു
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
പാലിന്റെ ആഭ്യന്തര ഉല്പാദനം
വര്‍ദ്ധിപ്പിച്ച് അയല്‍
സംസ്ഥാനത്ത് നിന്നും ഇറക്കുമതി
ചെയ്യുന്ന പാലിന്റെ അളവ്
ഗണ്യമായി കുറയ്ക്കുന്നതിനും
പാലുല്പാദനത്തിൽ സ്വയംപര്യാപ്തത
കൈവരിക്കുന്ന നിലയിലേക്ക്
സംസ്ഥാനത്തെ മാറ്റുന്നതിനും
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പാല്‍
കേടുകൂടാതെ ദീര്‍ഘനാള്‍
സൂക്ഷിക്കുന്നതിനും
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളാക്കി
മാറ്റുന്നതിനും ലക്ഷ്യമിട്ട്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദാംശം നല്‍കാമോ;
(
സി )
പാലിന്റെ
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
സര്‍ക്കാര്‍
അവലംബിച്ചിരിക്കുന്ന ശാസ്ത്രീയ
മാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച്
അവലോകനം നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
*426.
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉന്നത വിദ്യാഭ്യാസ രംഗത്തെ
അക്കാദമിക മാറ്റവും ഗവേഷണ
നിലവാരവും ഉയര്‍ത്തുകയെന്ന
ലക്ഷ്യത്തോടെ
ആവിഷ്കരിച്ചിട്ടുള്ള ബ്രെയിന്‍
ഗെയിന്‍ പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
ഗവേഷകര്‍ക്ക്
നോബല്‍ സമ്മാന ജേതാക്കളുമായി
ആശയവിനിമയം നടത്താനും
സംവദിക്കാനും എറ്യുഡൈറ്റ്
സ്കോളര്‍ ഇന്‍ റെസിഡെന്‍സ്
പദ്ധതി ആരംഭിച്ചിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(
സി )
പോസ്റ്റ്
ഡോക്ടറല്‍ ഗവേഷകര്‍ക്ക്
പ്രതിമാസം അമ്പതിനായിരവും ഒരു
ലക്ഷവും വീതം ഫെലോഷിപ്പ് നല്‍കി
ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍
പ്രഖ്യാപിച്ച പദ്ധതി
പ്രാവര്‍ത്തികമായിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ഡി )
ഗവേഷണ
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതില്‍
ലോകോത്തര നിലവാരത്തിലുള്ള
ലബോറട്ടറികളും ലൈബ്രറികളും
സജ്ജീകരിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ?
*427.
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പ്രധാന തോട്ടവിളകളായ റബ്ബര്‍,
തേയില, കാപ്പി, ഏലം എന്നിവയുടെ
ഉല്പാദനവും കയറ്റുമതിയും
വര്‍ദ്ധിപ്പിച്ച്
സംസ്ഥാനത്തിന്റെ സമ്പദ് ഘടനയെ
ശക്തിപ്പെടുത്തുന്നത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
(
ബി )
തോട്ടവിളകളുടെ
പുനര്‍ നടീലിനും അവയുടെ
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനുമായി
എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ്
കണ്ടെത്തിയിട്ടുള്ളതെന്നും
അവയില്‍ ഏതൊക്കെ
പ്രായോഗികമാക്കിയിട്ടുണ്ടെന്നും
അറിയിക്കാമോ?
*428.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാർഷിക ഉല്പന്നങ്ങളുടെ സംഭരണം,
വിപണനം എന്നിവയ്ക്ക് ആവശ്യമായ
സൗകര്യങ്ങളും സംവിധാനങ്ങളും
ഏര്‍പ്പെടുത്തേണ്ടത്
കാര്‍ഷികമേഖലയുടെ
പുനരുജ്ജീവനത്തിന്
അത്യന്താപേക്ഷിതമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
കർഷകരിൽ നിന്നും ഉല്പന്നങ്ങൾ
സംഭരിക്കുന്നതിന് നിലവിലുളള
സംവിധാനങ്ങൾ എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(
സി )
കർഷകരിൽ
നിന്നും ഉല്പന്നങ്ങൾ നേരിട്ട്
സംഭരിക്കുന്നതിന് നിലവിലുളള
സംവിധാനങ്ങൾ
ശക്തിപ്പെടുത്തുന്നതിനും പുതിയ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ഡി )
ഓരോ
പഞ്ചായത്തിലും ശീതീകരണ
സൗകര്യങ്ങളോട് കൂടിയ ഒരു
പ്രാഥമിക ഗ്രാമീണ കാർഷിക സംഭരണ
കേന്ദ്രം ഉറപ്പാക്കുന്നതിന്
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കാമോ?
*429.
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ
എം നൗഷാദ്
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
കായികം, വഖഫ്, ഹജ് തീർത്ഥാടന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്പോര്‍ട്സ്
ഇന്‍ഫ്രാസ്ട്രക്ച്ചര്‍
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി നടന്നുവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
സ്റ്റേഡിയങ്ങളുടെയും
ഇടുക്കിയിലെ ട്രെയിനിംഗ്
സെന്ററിന്റെയും പ്രവൃത്തികള്‍
ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;
വിശദാംശം നല്‍കാമോ;
(
സി )
സംസ്ഥാനത്ത്
ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു
ഇന്റര്‍നാഷണല്‍ സ്റ്റേഡിയം
നിര്‍മ്മിക്കുന്ന പദ്ധതി
പരിഗണനയിലുണ്ടോ; വിശദാംശം
നല്‍കാമോ;
(
ഡി )
സംസ്ഥാനത്ത്
എല്ലാ പഞ്ചായത്തുകളിലും ഒരു
കളിക്കളം പദ്ധതി
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; ഇതിലൂടെ
എന്തൊക്കെ കാര്യങ്ങളാണ്
ലക്ഷ്യമിടുന്നത്; വിശദമാക്കാമോ?
*430.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മനുഷ്യാവകാശ
കമ്മീഷന്റെയും സുപ്രീം
കോടതിയുടെയും നിര്‍ദ്ദേശാനുസരണം
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം
നല്‍കുന്നതിനും
പുനരധിവാസത്തിനുമായി കീടനാശിനി
നിര്‍മ്മാതാക്കളും കേന്ദ്ര
സര്‍ക്കാരും സഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
(
ബി )
ഇല്ലെങ്കില്‍
പ്രസ്തുത ധനസഹായം
നേടിയെടുക്കാന്‍ സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കാമോ;
കീടനാശിനി
നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ
നടപടി കൈക്കൊള്ളാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*431.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാഹനങ്ങളുടെ
നികുതി കണക്കാക്കുന്നതിൽ വാഹൻ
സോഫ്റ്റ് വെയറിലുണ്ടായ പിഴവ്
കാരണം സംസ്ഥാന നികുതിയിൽ നഷ്ടം
ഉണ്ടായിട്ടുണ്ടോ;
(
ബി )
കേന്ദ്ര
സർക്കാരിന്റെ സോഫ്റ്റ് വെയറിൽ
സംസ്ഥാന നികുതി വ്യവസ്ഥകൾ
ഉൾക്കൊളളിക്കുന്നതിൽ
ഉണ്ടാകുന്ന പിഴവ് തിരുത്താൻ
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
(
സി )
കുറഞ്ഞ
നിരക്കിൽ നികുതി ഈടാക്കിയവരിൽ
നിന്നും ബാക്കി തുക
ഈടാക്കുന്നതിന് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ
എന്തെല്ലാമാണെന്ന് അറിയിക്കുമോ?
*432.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പച്ചത്തേങ്ങ
സംഭരണം പ്രതിസന്ധിയിൽ
ആയതുകൊണ്ട് സംസ്ഥാനത്തെ കേര
കർഷകർ ദുരിതമനുഭവിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പച്ചത്തേങ്ങ
സംഭരിക്കുന്ന സ്വകാര്യ ഏജൻസികളെ
ആശ്രയിക്കേണ്ടി വരുന്ന
കർഷകർക്ക് വളരെ കുറഞ്ഞ വില
മാത്രമാണ് ലഭിക്കുന്നത് എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹാരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രാദേശിക
തലത്തിൽ കൂടുതൽ സഹകരണ സംഘങ്ങളെ
പച്ചത്തേങ്ങ സംഭരണത്തിനായി
ചുമതലപ്പെടുത്തുമോ;
(
ഡി )
പച്ച
തേങ്ങ സംഭരണത്തില്‍ സഹകരണ
സംഘങ്ങൾക്കുണ്ടാകുന്ന അധിക
സാമ്പത്തിക ബാധ്യത
കണക്കിലെടുത്ത് ഒരു
മെച്ചപ്പെട്ട പാക്കേജ്
നൽകികൊണ്ട് കേരഫഡ്, നാഫെഡ്
എന്നിവ മുഖേന പച്ച തേങ്ങ സംഭരണം
കാര്യക്ഷമമായി നടത്തുന്നതിന്
കൃഷിവകുപ്പ് മുൻകൈയെടുക്കുമോ;
വിശദാംശം നൽകുമോ?
*433.
ശ്രീ
എം മുകേഷ്
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നത
വിദ്യാഭ്യാസ രംഗത്ത് നവീകരണം
സാധ്യമാക്കുന്നതിന് അനുയോജ്യമായ
വിധത്തില്‍ പരീക്ഷ സമ്പ്രദായം
പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
അക്കാദമിക, വിദ്യാര്‍ത്ഥി
സമൂഹമുള്‍പ്പെടെ
ബന്ധപ്പെട്ടവരുമായി ആശയവിനിമയം
നടത്തുമോ; പരീക്ഷ പരിഷ്കരണ
കമ്മീഷന്‍ റിപ്പോര്‍ട്ടിലെ
പ്രധാന ശിപാര്‍ശകള്‍
വെളിപ്പെടുത്താമോ;
(
ബി )
അടുത്ത
അദ്ധ്യയന വര്‍ഷം മുതല്‍
ഫലാധിഷ്ഠിത വിദ്യാഭ്യാസ രീതി
പ്രാവര്‍ത്തികമാക്കാന്‍
തീരുമാനമായിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത വിദ്യാഭ്യാസ രീതിയുടെ
വിശദാംശം ലഭ്യമാക്കാമോ;
(
സി )
നവീന
രീതികൾക്കനുസൃതമായി
അദ്ധ്യാപകരുടെ പ്രാഗത്ഭ്യം
ഉയര്‍ത്തുന്നതിനും എണ്ണത്തിലെ
കുറവ് പരിഹരിക്കുന്നതിനും
നടപടിയെടുത്തിട്ടുണ്ടോ?
*434.
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വൃദ്ധസദനങ്ങളിൽ അന്തേവാസികളുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്നതായുള്ള
സര്‍വ്വേ ഫലങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
(
ബി )
സര്‍ക്കാര്‍
നേരിട്ട് നടത്തുന്ന
വൃദ്ധസദനങ്ങള്‍
എവിടെയൊക്കെയാണെന്ന്
വ്യക്തമാക്കാമോ; അവയിലൂടെ
നല്‍കിവരുന്ന സേവനങ്ങള്‍
അറിയിക്കാമോ;
(
സി )
വൃദ്ധസദനങ്ങളുടെ
നിലവാരം ദേശീയതലത്തിലേക്ക്
ഉയര്‍ത്തുന്നതിന് സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ;
(
ഡി )
സ്വകാര്യ
ഏജന്‍സികള്‍ വൃദ്ധസദനം
നടത്തുന്നതിനുള്ള നിബന്ധനകളും
വ്യവസ്ഥകളും രജിസ്ട്രേഷന്‍
നടപടികളും വിശദമാക്കാമോ;
(
ഇ )
സംസ്ഥാനത്തെ
വയോജന ജനസംഖ്യയുടെ വിവരം
ശേഖരിച്ച് ഡാറ്റാബേസ്
തയ്യാറാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; പ്രസ്തുത
ഡാറ്റാബേസിന്റെ അടിസ്ഥാനത്തില്‍
വയോജനക്ഷേമത്തിനായി പുതിയ
പദ്ധതികള്‍ ആസൂത്രണം ചെയ്ത്
നടപ്പാക്കാമോ?
*435.
ശ്രീ.
പി.വി.അൻവർ
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
കായികം, വഖഫ്, ഹജ് തീർത്ഥാടന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അതിവേഗ ട്രെയിന്‍ യാത്രാസൗകര്യം
ഏര്‍പ്പെടുത്താനുള്ള സംസ്ഥാന
സര്‍ക്കാരിന്റെ പദ്ധതിയെ
കുറിച്ച് ജനങ്ങളില്‍ പ്രതികൂല
പ്രതികരണം സൃഷ്ടിക്കുകയെന്ന
ലക്ഷ്യത്തോടെ ചില കേന്ദ്രങ്ങള്‍
സംസ്ഥാനത്ത് ട്രെയിന്‍
യാത്രയുടെ വേഗത നൂറ്റി അറുപത്
കിലോമീറ്ററായി
വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേ
തീരുമാനിച്ചതായുളള വാര്‍ത്ത
പ്രചരിപ്പിച്ചതിന്റെ നിജസ്ഥിതി
പരിശോധിച്ചിരുന്നോ;
(
ബി )
സംസ്ഥാനത്തോടിക്കുന്ന
ട്രെയിനുകളുടെ വേഗത
വര്‍ദ്ധിപ്പിക്കുന്നതായോ
മൂന്നാം പാത നിര്‍മ്മാണം ഉടന്‍
ആരംഭിക്കുന്നതായോ റെയില്‍വേ
സംസ്ഥാന സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
(
സി )
സംസ്ഥാനത്ത്
വന്ദേഭാരത് ട്രെയിന്‍
അനുവദിക്കുന്നതായി എന്തെങ്കിലും
അറിയിപ്പ് ലഭിച്ചിട്ടുണ്ടോ;
(
ഡി )
സംസ്ഥാനത്തെ
റെയില്‍ പാതയുടെ വളവ്
നിവര്‍ത്താന്‍ എന്തെങ്കിലും
പദ്ധതി റെയില്‍വേ ആരംഭിക്കുകയോ
ആവിഷ്കരിക്കുകയോ ചെയ്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
*436.
ശ്രീ
ഐ ബി സതീഷ്
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വെള്ളായണി
കാര്‍ഷിക കോളേജിലെ
ലബോറട്ടറിയില്‍ നടത്തിയ
സാമ്പിള്‍ പരിശോധനയില്‍ 26
ശതമാനത്തിലധികം പച്ചക്കറി
സാമ്പിളുകളിലും ഇക്കോഷോപ്പുകള്‍
എന്നറിയപ്പെടുന്നവയില്‍ നിന്ന്
എടുത്തതുള്‍പ്പെടെ
കീടനാശിനിയുടെ അംശം
കണ്ടെത്തിയെന്ന് പറയപ്പെടുന്നത്
വീട്ടുവളപ്പിലെ പച്ചക്കറി
കൃഷിയുടെ പ്രാധാന്യം
വെളിപ്പെടുത്തുന്നതാകയാൽ
ഇതിനായി സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(
ബി )
നഗര
ക്ലസ്റ്ററുകള്‍ മുഖേന
നഗരങ്ങളിലെ പച്ചക്കറി കൃഷി
ഫലപ്രദമാക്കുന്നതിന്
വിത്തുല്പാദനത്തിനും
വിതരണത്തിനും
കൃഷിപരിശീലനത്തിനും വേണ്ട
ഏര്‍പ്പാടുകള്‍ ചെയ്തു
വരുന്നുണ്ടോ;
(
സി )
ഓണക്കാലത്ത്
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള
പച്ചക്കറികളെ അമിതമായി
ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം
ഒഴിവാക്കാന്‍ ആരംഭിച്ച പദ്ധതി
പ്രകാരം കഴിഞ്ഞ വര്‍ഷം എത്ര
ഉല്പാദനം അധികമായി നേടാന്‍
കഴിഞ്ഞു; ആവശ്യകതയും ഉല്പാദനവും
തമ്മിലുള്ള അന്തരം എത്രയാണ്
എന്ന് അറിയിക്കാമോ?
*437.
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സെറിബ്രൽ
പാൾസി, ഓട്ടിസം എന്നിവ ബാധിച്ച
കുട്ടികൾക്കും മാനസിക
വെല്ലുവിളി നേരിടുന്ന
കുട്ടികൾക്കും അവരുടെ
രക്ഷിതാക്കൾക്കുമായി പുനരധിവാസ
ഗ്രാമം ഒരുക്കുന്നതിന്
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പുനരധിവാസ
ഗ്രാമങ്ങളിൽ ഇവർക്കായി
ഏർപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന
സൗകര്യങ്ങൾ സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
മേൽപ്പറഞ്ഞ
രോഗബാധിതരായ കുട്ടികളുടെ
വിദ്യാഭ്യാസത്തിനും അവരുടെ
മാതാപിതാക്കള്‍ക്ക് വരുമാനം
കണ്ടെത്തുന്നതിനുമുളള
സൗകര്യങ്ങൾ പുനരധിവാസ
ഗ്രാമങ്ങളിൽ
ഏർപ്പെടുത്തുന്നതിന് നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ഡി )
ജനങ്ങള്‍ക്കിടയില്‍
ഓട്ടിസത്തെ സംബന്ധിച്ച്
ശാസ്ത്രീയ അവബോധം
സൃഷ്ടിക്കുവാനായി
സ്വീകരിച്ചിട്ടുളള നടപടികള്‍
വിശദമാക്കാമോ?
*438.
ശ്രീമതി
സി. കെ. ആശ
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
ചിക്കൻ പദ്ധതിയുടെ പ്രവർത്തന
പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
ഈ പദ്ധതി വിപണിയിലെ
കോഴിയിറച്ചിയുടെ വില
നിയന്ത്രിച്ച് നിർത്തുവാൻ
സഹായിച്ചിട്ടുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ കെപ്കോ, മീറ്റ്
പ്രോഡക്ട്സ് ഓഫ് ഇന്ത്യ
എന്നിവയുടെ പങ്കാളിത്തം
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
സി )
കേരള
ചിക്കൻ പദ്ധതിയിലൂടെ
ഉല്പാദിപ്പിക്കുന്ന
കോഴിയിറച്ചിയുടെ ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനായി
സ്വീകരിച്ചിട്ടുളള നടപടികള്‍
വിശദമാക്കാമോ;
(
ഡി )
കോഴി
വളർത്തൽ മേഖലയിൽ ഇതര സംസ്ഥാന
ഹാച്ചറി ഉടമകളുടെ മേൽക്കോയ്മ
കുറയ്ക്കുന്നതിന് വേണ്ടി
സംസ്ഥാനത്ത് കൂടുതൽ ഹാച്ചറികൾ
ആരംഭിക്കുന്നതിനുളള നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*439.
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്ന ശേഷം
കായിക മേഖലയുടെ പുരോഗതിക്കായി
എന്തെല്ലാം പുതിയ പദ്ധതികൾ
ആവിഷ്കരിച്ച്
നടപ്പാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
മേഖലയുടെ പുരോഗതിക്കായി
സ്വകാര്യ മേഖലയുടെ സഹകരണം
തേടിയിട്ടുണ്ടോ;
(
സി )
സ്വകാര്യ
മേഖലയിലെ കായിക സ്ഥാപനങ്ങൾക്ക്
എന്തെല്ലാം സഹായങ്ങളാണ് നൽകി
വരുന്നതെന്ന് വിശദമാക്കുമോ?
*440.
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ഡോ.
എം.കെ . മുനീർ
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
യുടെ വരുമാനം
വർദ്ധിപ്പിക്കുന്നതിന് ഓരോ
ഡിപ്പോയ്ക്കും കളക്ഷൻ ടാർജറ്റ്
നിശ്ചയിച്ച് നൽകിയിട്ടുണ്ടോ;
(
ബി )
ഓരോ
ഡിപ്പോയും പ്രതിമാസം എത്ര കോടി
രൂപ നേടുന്നതിനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്;
(
സി )
ഇതിനാവശ്യമായ
ബസ് സർവ്വീസുകൾ നടത്തുന്നതിനായി
എന്തെല്ലാം ക്രമീകരണങ്ങളാണ്
ഏർപ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ?
*441.
ശ്രീമതി
യു പ്രതിഭ
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സേഫ്
കേരള പദ്ധതി രൂപീകരിച്ച്
റാേഡപകടങ്ങള്‍ കുറയ്ക്കുന്നതിന്
ശക്തമായ ഇടപെടല്‍ നടത്തിയതിന്റെ
ഫലമായി റോഡ് അപകടങ്ങളിലൂടെയുള്ള
മരണം കുറയ്ക്കാനായിട്ടുണ്ടാേ;
(
ബി )
സംസ്ഥാനത്ത്
എത്ര ബ്ലാക്ക് സ്പോട്ടുകള്‍
ഉണ്ടെന്നാണ്
കണ്ടെത്തിയിരിക്കുന്നത്; ഇത്തരം
സ്ഥലങ്ങളില്‍ അപകടം
ഒഴിവാക്കാനായി മാേട്ടാേര്‍ വാഹന
വകുപ്പ് ഏതുവിധത്തിലുള്ള
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത്;
(
സി )
അമിതവേഗതയും
അലക്ഷ്യവും അപകടകരമായ
രീതിയിലുള്ള ഡ്രെെവിങ്ങും
കര്‍ശനമായി തടയാന്‍ പ്രധാന
വീഥികളില്‍ ക്യാമറ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടാേ;
(
ഡി )
മാേട്ടാേര്‍
വാഹന വകുപ്പിന്റെ
എന്‍ഫാേഴ്സ്മെന്റ് സംവിധാനം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
സ്വീകരിച്ചിരിക്കുന്ന നടപടികൾ
എന്തെല്ലാമെന്ന് അറിയിക്കാമാേ?
*442.
ശ്രീ
ഒ . ആർ. കേളു
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭക്ഷ്യസുരക്ഷ
ഉറപ്പുവരുത്തുന്നതിന് കാര്‍ഷിക
വൃത്തി ആദായകരമാക്കേണ്ടതുകൊണ്ട്
ഉല്പാദനം മുതല്‍ വിപണനം
വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്
ഹബ്ബ് ആന്റ് സ്പോക്ക്
മാതൃക
പ്രാവർത്തികമാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
മികച്ച
ഗുണനിലവാരം ഉറപ്പാക്കി
വിശ്വാസ്യതയോടെ
ഉപഭോക്താക്കള്‍ക്ക്
ഉല്പന്നങ്ങള്‍ ആവശ്യാനുസരണം
ലഭ്യമാക്കി കര്‍ഷകര്‍ക്കും
ഉപഭോക്താക്കള്‍ക്കും
പ്രയോജനപ്രദമാകുന്ന തരത്തില്‍
പ്രീമിയം വിപണന ശൃംഖല
സ്ഥാപിക്കുമോ; വ്യക്തമാക്കാമോ;
(
സി )
ആധുനിക
സാങ്കേതികവിദ്യാധിഷ്ഠിതമായി
പഴങ്ങള്‍ക്കും
പച്ചക്കറികള്‍ക്കുമായി
കേന്ദ്രീകൃത വിപണി വിവര
സംവിധാനം
വികസിപ്പിച്ചെടുത്തുകൊണ്ട്
വിപണനം കാര്യക്ഷമമാക്കുന്നതിന്
പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ?
*443.
ശ്രീ.
ലിന്റോ ജോസഫ്
ഡോ.കെ.ടി.ജലീൽ
ശ്രീ
ഡി കെ മുരളി
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിജ്ഞാന സമ്പദ്ഘടന
രൂപപ്പെടുത്തുകയെന്ന ലക്ഷ്യം
നേടിയെടുക്കുന്നതില്‍ സാങ്കേതിക
വിദ്യാഭ്യാസത്തിനുള്ള
പ്രാധാന്യം കണക്കിലെടുത്ത്
വിവിധ ശാഖകളിലെ എഞ്ചിനീയറിംഗ്
വിദ്യാഭ്യാസം നവീകരിക്കാന്‍
പദ്ധതിയുണ്ടോ;
(
ബി )
സര്‍ക്കാര്‍
മേഖലയിലുള്ള എഞ്ചിനീയറിംഗ്
കോളേജുകളെ സെന്റര്‍ ഓഫ്
ടെക്നിക്കല്‍ എക്സലന്‍സ് ആക്കി
ഉയര്‍ത്താന്‍
ആലോചിച്ചിട്ടുണ്ടോ; സ്വകാര്യ
എഞ്ചിനീയറിംഗ് കോളേജുകളിലെ
അദ്ധ്യയന നിലവാരം നിശ്ചിത
നിലവാരം
പുലര്‍ത്തുന്നുവെന്നുറപ്പ്
വരുത്താന്‍ കേരള ടെക്നോളജിക്കൽ
യൂണിവേഴ്‌സിറ്റിക്ക്
കഴിഞ്ഞിട്ടുണ്ടോ;
(
സി )
നൈപുണി
പരിശീലനം മെച്ചപ്പെടുത്താനും
വ്യവസായബന്ധിതമാക്കാനും കേരള
ടെക്നോളജിക്കൽ
യൂണിവേഴ്‌സിറ്റിയിൽ ബോര്‍ഡ് ഓഫ്
സ്കില്‍സ് രൂപീകരിച്ച്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ?
*444.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കോളേജുകള്‍, സര്‍വ്വകലാശാലകള്‍,
മറ്റ് ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ എന്നിവയില്‍
ഡിജിറ്റല്‍ സാങ്കേതിക സംവിധാനം
ഒരുക്കുന്നതിന്റെ ഭാഗമായി
പ്രത്യേക പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ;
ഇതിനാവശ്യമായ ലേണിംഗ് പ്ലാറ്റ്
ഫോം വികസിപ്പിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്
എന്തൊക്കെയാണ്; സംസ്ഥാനത്തെ
സര്‍വ്വകലാശാലാ ലൈബ്രറികളെയും
മറ്റ് ലൈബ്രറികളെയും
ഏകോപിപ്പിക്കുന്ന വിഷയം
പദ്ധതിയുടെ പരിഗണനയിലുണ്ടോ;
പ്രസ്തുത പദ്ധതി ഉന്നത
വിദ്യാഭ്യാസ മേഖലയില്‍
എന്തെല്ലാം മാറ്റങ്ങള്‍ക്ക്
വഴിവെയ്ക്കുമെന്ന്
വിശദമാക്കാമോ;
(
സി )
സര്‍വ്വകലാശാലകളില്‍
നൂതന പഠന വകുപ്പുകളും ആധുനിക
ഹ്രസ്വകാല കോഴ്സുകളും
ആരംഭിക്കുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വ്യക്തമാക്കാമോ?
*445.
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലയളവ് മുതല്‍
നാളിതുവരെ
വിദ്യാര്‍ത്ഥികളുടെയും
തൊഴിലന്വേഷകരുടെയും നൈപുണ്യ
വികസനത്തിനും തൊഴില്‍ക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനുമായി
അസാപ് നടപ്പാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
മാരിടൈം
മേഖലയിലെ മാറിയ തൊഴില്‍
സാഹചര്യത്തിനനുസരിച്ച്
സംസ്ഥാനത്തെ തൊഴിലന്വേഷകരെ
സജ്ജമാക്കുന്നതിനായി പ്രത്യേക
പരിശീലന പദ്ധതികള്‍
രൂപീകരിക്കുവാന്‍ തയ്യാറാകുമോ;
വ്യക്തമാക്കുമോ;
(
സി )
കെ-സ്കില്‍
കാമ്പയിന്‍ കൊണ്ട്
ലക്ഷ്യമിടുന്നതെന്താണെന്ന്
വിശദമാക്കുമോ?
*446.
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
കെ. ജെ. മാക്‌സി
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പോളിടെക്നിക് കോളേജുകളുടെ
നിലവാരം ഉയര്‍ത്തുന്നതിനും
പോളിടെക്നിക് കോഴ്സുകൾ വ്യവസായ
മേഖലയുടെ ആവശ്യങ്ങള്‍ക്ക്
അനുസൃതമായി നവീകരിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇന്‍ഡസ്ട്രി
ഓണ്‍ ക്യാമ്പസ് ഇന്‍
പോളിടെക്നിക് പദ്ധതി പ്രകാരം
ഒരു വിദ്യാര്‍ത്ഥിക്ക്
അയ്യായിരം രൂപ സര്‍ക്കാര്‍
ധനസഹായത്തോടെ കുറഞ്ഞത്
പതിനായിരം രൂപയെങ്കിലും
പ്രതിമാസം
ലഭിക്കത്തക്കരീതിയില്‍
പോളിടെക്നിക്കുകളില്‍ നിന്നും
പഠനം പൂര്‍ത്തിയാക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഇന്റേണ്‍ഷിപ്പ് ചെയ്യുവാൻ
അവസരമൊരുക്കിയിട്ടുണ്ടോ;
(
സി )
പ്രസ്തുത
പദ്ധതി പഠനത്തോടൊപ്പം
തൊഴില്‍ശേഷികൂടി
ആര്‍ജ്ജിക്കുവാൻ
വിദ്യാര്‍ത്ഥികളെ
പ്രാപ്തരാക്കുമെന്ന്
വിലയിരുത്തുന്നുണ്ടോ;
(
ഡി )
പോളിടെക്നിക്
കോഴ്‌സുകൾ പൂർത്തീകരിക്കുന്ന
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും
തൊഴില്‍ ഉറപ്പാക്കുക എന്ന
ലക്ഷ്യത്തോടെ കരിയർ ഓണ്‍
ക്യാമ്പസ് എന്ന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ എന്ന്
അറിയിക്കാമോ?
*447.
ശ്രീ.
എം. എം. മണി
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പഴം,
പച്ചക്കറി ഉല്പാദനത്തിൽ സുസ്ഥിര
നേട്ടം കൈവരിക്കുന്നതിനായി
വെജിറ്റബിൾ ആന്റ് ഫ്രൂട്ട്
പ്രൊമോഷൻ കൗൺസിൽ കേരള നടത്തുന്ന
പ്രവർത്തനങ്ങളെ കുറിച്ച്
അറിയിക്കാമോ;
(
ബി )
നിശ്ചിത
നിലവാരമുള്ള വിത്ത്, വളം,
കാർഷികോപകരണങ്ങൾ, ജൈവ
കീടനിയന്ത്രണകാരികൾ എന്നിവ
ലഭ്യമാക്കാനായി
വി.എഫ്.പി.സി.കെ. കൃഷി വാണിജ്യ
കേന്ദ്രങ്ങൾ
സ്ഥാപിച്ചിട്ടുണ്ടോ; എങ്കില്‍
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കാമോ; ഇവ കൂടുതൽ
സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കുന്ന കാര്യം
പരിഗണിക്കുമോ;
(
സി )
പഴം,
പച്ചക്കറികളുടെ കയറ്റുമതിക്കായി
വി.എഫ്.പി.സി.കെ. നടത്തുന്ന
പ്രവർത്തനങ്ങൾ എന്തെല്ലാമാണ്?
*448.
ശ്രീ
വി ജോയി
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
എ. രാജ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ക്ഷീരോല്പാദക മേഖലയിലെ ചെലവ്
അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച്
അധികമായതിനാലും തദനുസൃതം
ഉല്പന്ന വിലവർദ്ധനവ്
അപ്രായോഗികമായതിനാലും
മൂല്യവർദ്ധിതോല്പന്നങ്ങളുടെ
വിപുലീകരണത്തിലൂടെ കർഷകർക്ക്
മെച്ചപ്പെട്ട വില
ഉറപ്പാക്കുന്നതിനുള്ള മിൽമയുടെ
ശ്രമങ്ങളെ പാലുല്പന്നങ്ങളുടെമേൽ
ജി.എസ്.ടി. ചുമത്തിയ കേന്ദ്ര
സർക്കാർ നടപടി എങ്ങനെ
ബാധിക്കുമെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
(
ബി )
കേന്ദ്ര
സർക്കാർ ക്ഷീരസംഘങ്ങൾക്ക് മേൽ
ആദായനികുതി ഏർപ്പെടുത്തിയ
കർഷവിരുദ്ധ നടപടി
പിൻവലിച്ചിട്ടുണ്ടോ; സംസ്ഥാന
ആവശ്യത്തോടുള്ള കേന്ദ്ര
സർക്കാരിന്റെ പ്രതികരണം
വ്യക്തമാക്കാമോ;
(
സി )
വർദ്ധിച്ച
തോതിലുള്ള ഉല്പാദനചെലവ്
സംസ്ഥാനത്തെ ക്ഷീരോല്പാദന
ലക്ഷ്യത്തെ
ദുർബലപ്പെടുത്താതിരിക്കാൻ
സർക്കാർ ഏതെല്ലാം തരത്തിലുള്ള
ഇടപെടൽ നടത്തുന്നുണ്ടെന്ന്
അറിയിക്കാമോ?
*449.
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കാര്‍ഷിക മേഖലയില്‍
അനുഭവപ്പെടുന്ന തൊഴിലാളി
ദൗര്‍ലഭ്യം പരിഹരിക്കുന്നതിന്
ഉതകുന്ന കര്‍മ്മ പദ്ധതികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
നല്‍കാമോ;
(
ബി )
പ്രസ്തുത
ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്ര
സഹായത്തോടെ നിലവില്‍
എന്തെങ്കിലും പദ്ധതികള്‍
സംസ്ഥാനത്ത് നടപ്പാക്കി
വരുന്നുണ്ടോ; വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്തെ
കാര്‍ഷിക സാഹചര്യങ്ങള്‍ക്ക്
അനുയോജ്യമായ യന്ത്രങ്ങള്‍
ലഭ്യമാക്കുന്നതിൽ എത്രത്തോളം
വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്;
ഈ ലക്ഷ്യം മുന്‍നിര്‍ത്തി
എന്തെങ്കിലും പഠനങ്ങള്‍
കാര്‍ഷിക സര്‍വ്വകലാശാലയില്‍
നടക്കുന്നുണ്ടോ; വിശദാംശം
നല്‍കാമോ?
*450.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആവശ്യമായ പാല്‍, മുട്ട, മാംസം
എന്നിവ ഉല്പാദിപ്പിക്കാൻ
സബ്‌സിഡിയോട് കൂടിയ ലോണും മറ്റ്
സൗകര്യങ്ങളും നല്‍കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|