|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*361.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
പരിസ്ഥിതി, വനം, കാലാവസ്ഥ
വ്യതിയാന മന്ത്രാലയം
പുറപ്പെടുവിച്ച വൈൽഡ് ലൈഫ്
കൺസർവേഷൻ സ്ട്രാറ്റജി 2002-ന്റെ
അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ
നൽകിയ മാർഗ്ഗനിർദ്ദേശങ്ങളിന്മേൽ
2011-ൽ സംസ്ഥാന സർക്കാരിനോട്
കേന്ദ്ര സർക്കാർ അഭിപ്രായം
ആരാഞ്ഞിരുന്നോ;
(
ബി )
എങ്കിൽ
പ്രസ്തുത വിഷയത്തിൽ സംസ്ഥാന
സർക്കാർ നൽകിയ
അഭിപ്രായമെന്താണെന്ന്
വ്യക്തമാക്കാമോ;
(
സി )
സംരക്ഷിത
പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള
എല്ലാ മനുഷ്യവാസ
കേന്ദ്രങ്ങളെയും ഇക്കോ
സെന്‍സിറ്റീവ് സോണുകളുടെ
പരിധിയില്‍ നിന്ന്
ഒഴിവാക്കിക്കൊണ്ട് കേന്ദ്ര വനം
മന്ത്രാലയത്തിന്
നിര്‍ദ്ദേശങ്ങള്‍ നൽകാൻ 2013-ൽ
അന്നത്തെ സർക്കാർ
തീരുമാനിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ?
*362.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
തോമസ് കെ തോമസ്
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എല്ലാ
ജില്ലകളിലും സാംസ്കാരിക
സമുച്ചയങ്ങള്‍
സ്ഥാപിക്കുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയുടെ
വിശദാംശം അറിയിക്കുമോ;
(
ബി )
പ്രൊഫഷണല്‍
നാടകരംഗം, മിമിക്രി, ഗാനമേള,
നാടന്‍ കലാരൂപങ്ങള്‍ തുടങ്ങിയ
മേഖലകളിലെ
ആര്‍ട്ടിസ്റ്റുകള്‍ക്കും
പ്രവര്‍ത്തകര്‍ക്കും വേദികള്‍
ലഭ്യമാക്കുവാനുള്ള അവസരം
പ്രസ്തുത സാംസ്കാരിക
സമുച്ചയങ്ങള്‍ മുഖേന
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ;
(
സി )
വിദേശ
രാജ്യങ്ങളില്‍ നിന്നുള്ള വിനോദ
സഞ്ചാരികളെയടക്കം
ആകര്‍ഷിക്കുവാന്‍ പര്യാപ്തമായ
നിലയില്‍ അതത് ജില്ലകളുടെ
സാംസ്കാരിക സവിശേഷതകള്‍ക്ക്
അനുസൃതമായ കലാരൂപങ്ങള്‍ക്ക്
ഇത്തരം സാംസ്കാരിക നിലയങ്ങളില്‍
സ്ഥിരം വേദി ഒരുക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
*363.
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
വി ശശി
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വാശ്രയ വിദ്യാഭ്യാസ
സ്ഥാപനങ്ങൾ പട്ടികജാതി
വിഭാഗത്തിൽപ്പെട്ട
വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ്
അദ്ധ്യയന വർഷാരംഭത്തിൽ തന്നെ
ആവശ്യപ്പെടുന്ന സാഹചര്യത്തില്‍
പട്ടികജാതി വിഭാഗത്തിൽപ്പെട്ട
വിദ്യാർത്ഥികൾക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി )
രണ്ടര
ലക്ഷം രൂപയിൽ കൂടുതൽ വാർഷിക
വരുമാനമുള്ള കുടുംബങ്ങളിൽ
നിന്നുള്ള പട്ടികജാതി
വിഭാഗത്തിൽപ്പെട്ട
വിദ്യാർത്ഥികളെ കേന്ദ്ര
ഗവൺമെന്റ് സ്കോളർഷിപ്പിൽ
നിന്നൊഴിവാക്കിയ സാഹചര്യത്തില്‍
പ്രസ്തുത വിഭാഗക്കാരുടെ
വിദ്യാഭ്യാസം
തുടരുന്നതിനുവേണ്ടി സംസ്ഥാന
സർക്കാർ സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ;
(
സി )
മെസ്
ഫീസ്, ഹോസ്റ്റൽ ഫീസ് എന്നീ
ഇനങ്ങളിൽ കേന്ദ്ര സർക്കാർ
നൽകുന്ന തുക അപര്യാപ്തമായ
സാഹചര്യത്തിൽ സംസ്ഥാന സർക്കാർ
മതിയായ തുക പ്രസ്തുത
ആവശ്യത്തിലേക്ക് നൽകുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
സംസ്ഥാനത്തെ
പ്രത്യേക സാഹചര്യത്തിൽ
പട്ടികജാതി, പട്ടികവർഗ്ഗ
വിഭാഗങ്ങളിൽപ്പെട്ട
വിദ്യാർത്ഥികൾക്ക് നൽകുന്ന
ആനുകൂല്യങ്ങൾ
വർദ്ധിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ; വിശദമാക്കുമോ?
*364.
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാലാവസ്ഥ
വ്യതിയാനത്തിന്റെ
പാരിസ്ഥിതികാഘാതം
ലഘൂകരിക്കുകയെന്ന
ലക്ഷ്യത്താേടെയുള്ള നാഷണല്‍
മിഷൻ ഫാേര്‍ ഗ്രീന്‍ ഇന്‍ഡ്യ
പദ്ധതി പ്രകാരം സംസ്ഥാനത്ത്
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമാേ;
(
ബി )
പദ്ധതിയുടെ
ഭാഗമായി സംസ്ഥാനത്ത് കാര്‍ഷിക
വനവല്‍ക്കരണവും സാമൂഹ്യ
വനവല്‍ക്കരണവും
പ്രാേത്സാഹിപ്പിക്കുന്നതിനായി
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമാേ;
(
സി )
സംസ്ഥാനത്ത്
വനാശ്രിത സമൂഹത്തിന്റെ
ജീവനാേപാധികള്‍
മെച്ചപ്പെടുത്തുന്നതിനും വന
വിഭവങ്ങളുടെ പരിപാലനത്തിനും
സുസ്ഥിര വിനിയാേഗത്തിനുമായി
പ്രസ്തുത പദ്ധതി മുഖേന
നടപ്പിലാക്കുന്ന കാര്യങ്ങള്‍
വിശദമാക്കാമാേ?
*365.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഭൂരഹിതരായ പട്ടികജാതി
കുടുംബങ്ങൾക്ക് ഭൂമി
നൽകുന്നതിനുളള മാനദണ്ഡങ്ങൾ
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(
ബി )
ഭൂരഹിതരായ
എല്ലാ പട്ടികജാതി
കുടുംബങ്ങൾക്കും ഒരേക്കർ കൃഷി
ഭൂമി വിതരണം ചെയ്യുന്നതിന്
ആവശ്യമായ നടപടി സ്വീകരിക്കുമോ?
*366.
ശ്രീ
എം മുകേഷ്
ശ്രീമതി
യു പ്രതിഭ
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ്
ഓഫ് ഫിഷര്‍ വിമന്‍-ന്റെ
പ്രവര്‍ത്തനം ശാക്തീകരിച്ച്
മത്സ്യത്തൊഴിലാളി സ്ത്രീകളുടെ
സമഗ്ര സാമൂഹിക, സാമ്പത്തിക
ഉന്നമനത്തിനായി സര്‍ക്കാര്‍
നടത്തുന്ന ഇടപെടലുകള്‍
വിശദമാക്കുമോ;
(
ബി )
സാഫ്
മുഖേന തീരമൈത്രി സീഫുഡ്
ഭക്ഷണശാലകള്‍ ആരംഭിക്കുവാൻ
സര്‍ക്കാര്‍
ആവിഷ്കരിച്ചിരിക്കുന്ന പദ്ധതി
പ്രാവര്‍ത്തികമായിട്ടുണ്ടോ;
(
സി )
മത്സ്യത്തൊഴിലാളി
വനിതകള്‍ക്കും അവരുടെ
കുടുംബത്തിനും സ്ഥിര വരുമാനം
ഉറപ്പാക്കുന്നതിനായി ചെറുകിട
തൊഴില്‍ സംരംഭങ്ങള്‍
രൂപീകരിക്കുവാനുള്ള സാഫിന്റെ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമാക്കുമോ?
*367.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
കെ ആൻസലൻ
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേടുവരാത്ത
മത്സ്യത്തിന്റെ ലഭ്യത ഉറപ്പ്
വരുത്തുന്നതിന് ആധുനിക
രീതിയിലുള്ള മാര്‍ക്കറ്റുകള്‍
വിപുലപ്പെടുത്തുന്നതിന്
പദ്ധതിയുണ്ടോ;
(
ബി )
മത്സ്യബന്ധനം
മുതല്‍ ഉപഭോക്താവിന്റെ
കെെയ്യിലെത്തുന്നതുവരെയുള്ള
വിവിധ ഘട്ടങ്ങളില്‍
മത്സ്യത്തിന്റെ ഗുണനിലവാരവും
ശുചിത്വവും ഉറപ്പാക്കാന്‍
കോള്‍ഡ് ചെയിന്‍ സംവിധാനം
ഫലപ്രദമായി ഏര്‍പ്പെടുത്തുമോ;
(
സി )
മത്സ്യം
കേടുകൂടാതെ സൂക്ഷിക്കുന്നതിന്
ചെലവുകുറഞ്ഞ മാര്‍ഗ്ഗം എന്ന
രീതിയില്‍ ആരോഗ്യത്തിന്
ഹാനികരമായ ഫോര്‍മാലിന്‍
ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍
ചേര്‍ക്കുന്നത് തടഞ്ഞ്
ഗുണനിലവാരം ഉറപ്പാക്കാന്‍
മത്സ്യബന്ധന വകുപ്പ്
ഇടപെടുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*368.
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യാധിഷ്ഠിത മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ ഉല്പാദനവും
വിപണനവും സാധ്യമാക്കുന്നതിനായി
പ്രത്യേക കണ്‍സോര്‍ഷ്യം
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദാംശം
നല്‍കാമോ;
(
ബി )
മത്സ്യ
ഗുണനിലവാര നിര്‍ണ്ണയത്തിനും
പരിശോധനയ്ക്കുമായി മത്സ്യബന്ധന
വകുപ്പ് സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
*369.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
എം നൗഷാദ്
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രളയത്തിലടിയുന്ന
മാലിന്യങ്ങൾ കൊണ്ടും നിർമ്മാണ
പ്രവർത്തനങ്ങളുടെ ഫലമായി
വൻതോതിൽ മണ്ണടിയുന്നതുകൊണ്ടും
അപായ ഭീഷണി നേരിടുന്ന, റംസാർ
പട്ടികയിൽപ്പെട്ടിട്ടുള്ള
അഷ്ടമുടി കായൽ, ശാസ്താംകോട്ട
കായൽ, വേമ്പനാട് കോൾ നിലങ്ങൾ
എന്നിവയുടെ സംരക്ഷണത്തിനായി
പ്രത്യേക പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
കായലുകളിൽ
അടിഞ്ഞിട്ടുള്ള ചെളിയും
മാലിന്യങ്ങളും ശാസ്ത്രീയമായി
നീക്കി കായലുകളെ സംരക്ഷിക്കാനും
അവയുടെ ജലവാഹക ശേഷി
വർദ്ധിപ്പിക്കാനും
പദ്ധതിയുണ്ടോ;
(
സി )
കായലുകളിലെയും
കനാലുകളിലെയും അധിനിവേശ
സസ്യങ്ങൾ ഉന്മൂലനം ചെയ്യാൻ
നടത്തുന്ന പ്രവർത്തനങ്ങൾ
എന്തൊക്കെയാണെന്ന് അറിയിക്കാമോ?
*370.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
വി ജോയി
ശ്രീ.
എച്ച്. സലാം
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികളെ
ചൂഷണ വിമുക്തമാക്കുന്നതിന്
സര്‍ക്കാരിന്റെ പിന്തുണയോടെ
മത്സ്യഫെഡ് ഏതെല്ലാം
തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത്;
(
ബി )
മത്സ്യബന്ധനോപകരണങ്ങള്‍
ആര്‍ജ്ജിക്കുന്നതിനും
മൂല്യവര്‍ദ്ധിതോല്പന്നങ്ങള്‍
വ്യാപകമാക്കുന്നതിനും മത്സ്യ
മാര്‍ക്കറ്റുകളുടെ
ആധുനികീകരണത്തിനും മത്സ്യഫെഡ്
മുഖേന നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കുമോ;
(
സി )
മികച്ച
ഗുണനിലവാരത്തിലുള്ള മത്സ്യവും
മൂല്യവര്‍ദ്ധിതോല്പന്നങ്ങളും
നല്‍കി ഉപഭോക്താക്കള്‍ക്കും
മത്സ്യത്തൊഴിലാളികള്‍ക്കും
നേട്ടമുണ്ടാക്കുന്നതിനായി
സംസ്ഥാനത്തെ എല്ലാ നിയോജക
മണ്ഡലങ്ങളിലും ആധുനിക
മത്സ്യസ്റ്റാളുകള്‍
സ്ഥാപിക്കാനുള്ള മത്സ്യഫെഡിന്റെ
പദ്ധതി
പ്രാവര്‍ത്തികമായിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
*371.
ശ്രീ
ഡി കെ മുരളി
ശ്രീ.
എം. എം. മണി
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അതിവൃഷ്ടിയുണ്ടാകുന്ന
ഘട്ടത്തില്‍ മലഞ്ചെരുവുകളില്‍
മണ്ണിടിച്ചിലിനും
ഉരുള്‍പൊട്ടലിനും കാരണമാകുന്നത്
നീര്‍ച്ചാലുകളും നീരൊഴുക്കും
തടഞ്ഞുകൊണ്ടുള്ള അശാസ്ത്രീയ
നിര്‍മ്മാണങ്ങളാണ് എന്നതിനാൽ
നീര്‍ച്ചാലുകളുടെയും
തോടുകളുടെയും തടസ്സരഹിതമായ
ഒഴുക്കിന് ജനകീയ
പങ്കാളിത്തത്തോടെയുള്ള
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നുണ്ടോ;
(
ബി )
വര്‍ഷകാലാരംഭത്തിന്
മുമ്പ് നദികളുടെയും
തോടുകളുടെയും ഒഴുക്ക് തടയുന്ന
തരത്തിലുള്ള മരച്ചില്ലകളും
ചപ്പുചവറുകളും പ്ലാസ്റ്റിക്
മാലിന്യങ്ങളും മണ്ണും നീക്കി
നദികളുടെ ഒഴുക്ക്
സ്വച്ഛമാക്കാന്‍ പദ്ധതിയുണ്ടോ;
(
സി )
നദീതീരങ്ങള്‍
സംരക്ഷണ ഭിത്തി കെട്ടി
സുരക്ഷിതമാക്കുന്നതിനുള്ള
പ്രവൃത്തികള്‍ നടക്കുന്നുണ്ടോ
എന്ന് അറിയിക്കാമോ?
*372.
ശ്രീ
കെ ആൻസലൻ
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി
ദെലീമ
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
തീരദേശ വികസനത്തിനായി പ്രത്യേക
പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ മേഖലകളെ
എന്തെന്നും യാണ് ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
ഇതിന്റെ പ്രവര്‍ത്തന പുരോഗതിയും
വിശദമാക്കാമോ;
(
ബി )
തീരദേശ
സംരക്ഷണത്തിനും പോഷണത്തിനുമായി
ആവിഷ്കരിച്ച് നടപ്പിലാക്കി
വരുന്ന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
സി )
ഫിഷിംഗ്
ഹാര്‍ബറുകളുടെ
നിര്‍മ്മാണത്തിനും
പരിപാലനത്തിനുമായി നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്; വിശദാംശം
നല്‍കാമോ?
*373.
ശ്രീ.
എം.വിജിന്‍
ശ്രീ.
ആന്റണി ജോൺ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി, പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ട
എന്‍ജിനീയറിംഗ് യാേഗ്യതയുള്ളവരെ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍
പദ്ധതി മേല്‍നാേട്ടത്തിന്
നിയമിക്കുന്നതിന് പ്രത്യേകമായ
പദ്ധതി ആവിഷ്കരിക്കുന്ന കാര്യം
പരിഗണനയിലുണ്ടാേ; എന്താെക്കെ
കാര്യങ്ങളാണ് ഇതുവഴി
ലക്ഷ്യമിടുന്നത്;
വിശദമാക്കാമാേ;
(
ബി )
പട്ടികജാതി
വിഭാഗത്തിലെ യുവതി,
യുവാക്കള്‍ക്ക് പരിശീലനം,
താെഴില്‍, മാനവശേഷി വികസനം
എന്നിവയ്ക്കായി പ്രത്യേക
പദ്ധതികള്‍ പരിഗണനയിലുണ്ടാേ;
വിശദാംശം നൽകാമോ?
*374.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സിനിമ വ്യവസായം നേരിടുന്ന
പ്രതിസന്ധി പരിഹരിക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
സിനിമ
വ്യവസായം
അഭിവൃദ്ധിപ്പെടുത്താന്‍
പുതുതായി എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
*375.
ശ്രീമതി
ദെലീമ
ശ്രീ
എം രാജഗോപാലൻ
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികളുടെ
സാമൂഹിക, സാമ്പത്തിക നിലവാരം
മെച്ചപ്പെടുത്തുന്നതിന്
പശ്ചാത്തല സൗകര്യ വികസനത്തിനായി
ഈ സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
നിലവിലുള്ള
തീരദേശ റോഡുകള്‍
പുനരുദ്ധരിച്ചും പുതിയത്
നിര്‍മ്മിച്ചും
ഹാര്‍ബറുകളുടേയും
മാര്‍ക്കറ്റുകളുടേയും
ഹൈവേയുമായുള്ള കണക്റ്റിവിറ്റി
മെച്ചപ്പെടുത്തിയിട്ടുണ്ടോ; ഈ
സര്‍ക്കാര്‍ അധികാരത്തില്‍
എത്തിയതിനുശേഷം എത്ര തീരദേശ
റോഡുകളുടെ പണി
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
(
സി )
പരപ്പനങ്ങാടി,
ചെത്തി എന്നിവിടങ്ങളില്‍
നിര്‍മ്മിക്കുന്ന പുതിയ
ഹാര്‍ബറുകളുടെ പ്രവൃത്തി
പൂര്‍ത്തിയായിട്ടുണ്ടോ;
നിലവിലുള്ള ഹാര്‍ബറുകളുടെ
നവീകരണത്തിന് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ?
*376.
ശ്രീ.
എം. എം. മണി
ശ്രീ
ഐ ബി സതീഷ്
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജണ്ടകള്‍ സ്ഥാപിക്കുന്നത്
സംബന്ധിച്ച് നടത്തിയ
പരിശോധനയില്‍ എന്തെങ്കിലും
അപാകതകള്‍ കണ്ടെത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്
ഉത്തരവാദികളായവര്‍ക്കെതിരായി
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതി വിജയകരവും
സമയബന്ധിതവുമായി
പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി
എന്തെല്ലാം ക്രമീകരണങ്ങളാണ്
സ്വീകരിച്ച് വരുന്നതെന്ന്
വ്യക്തമാക്കാമോ?
*377.
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗ്രാമസഭകളിലും
സാമൂഹ്യ സന്നദ്ധ
പ്രവർത്തനങ്ങളിലും യുവജനങ്ങളുടെ
പങ്കാളിത്തം ഉറപ്പുവരുത്തി
സംസ്ഥാനത്തിന്റെ സർവതോന്മുഖമായ
പുരോഗതിയിൽ അവരുടെ പങ്കാളിത്തം
മെച്ചപ്പെടുത്തുന്നതിന് വേണ്ടി
ഈ സർക്കാർ നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
രാഷ്ട്ര
പുനർനിർമ്മാണത്തിലും
വികസനത്തിലും യുവജനങ്ങളുടെ
ബൗദ്ധികവും കായികവുമായ ശേഷി
പ്രയോജനപ്പെടുത്തുന്നതിന്
വേണ്ടി നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
പ്രകൃതി
ദുരന്തങ്ങളുണ്ടാകുമ്പോൾ
യുവജനങ്ങളെ ദുരിതാശ്വാസ
പ്രവർത്തനങ്ങളിൽ
സജീവമാക്കുന്നതിനുവേണ്ടി
സ്വീകരിച്ചിട്ടുള്ള നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ഡി )
യുവജനങ്ങളിൽ
കൂട്ടായ സംരംഭകത്വ ശീലം
വളർത്തുന്നതിന് വേണ്ടി
നടപ്പിലാക്കുന്ന
പ്രവർത്തനങ്ങളുടെ വിശദാംശം
ലഭ്യമാക്കുമോ?
*378.
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി വകുപ്പിന് കീഴിലും
പട്ടിക ഗോത്രവര്‍ഗ്ഗ വകുപ്പിന്
കീഴിലുമുള്ള പ്രീ മെട്രിക്,
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകളിലെ
ജീവിതാന്തരീക്ഷവും പഠന
സാഹചര്യങ്ങളും
മെച്ചപ്പെടുത്താന്‍ ശ്രദ്ധ
പതിപ്പിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
പഠനത്തില്‍
പിന്നാക്കം നില്‍ക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രത്യേകം പരിഹാര പരിശീലനം
നല്‍കുന്നുണ്ടോ;
(
സി )
ഇത്തരം
ഹോസ്റ്റലുകളിലെ കുട്ടികള്‍ക്ക്
കണക്ക്, സയന്‍സ്, ഇംഗ്ലീഷ്,
ഹിന്ദി തുടങ്ങി പൊതുവില്‍
ബുദ്ധിമുട്ടുള്ള വിഷയങ്ങളിലും
ഭാഷകളിലും ട്യൂഷന്‍ സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(
ഡി )
എഞ്ചിനീയറിംഗ്
ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍
കോഴ്സുകളില്‍ പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ പഠന വൈഷമ്യം
കൊണ്ടും സാമ്പത്തിക
ബുദ്ധിമുട്ടുകൊണ്ടും പഠനം
ഉപേക്ഷിച്ച് പോകുന്ന
സാഹചര്യത്തില്‍
തുടര്‍പഠനത്തിനായി
സാമ്പത്തികവും മറ്റ്
വിധത്തിലുമുള്ളതുമായ സഹായം
നല്‍കുന്നുണ്ടോ?
*379.
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടിക ജാതി കോളനികളുടെ
പുനരുദ്ധാരണത്തിനുളള അംബേദ്കർ
ഗ്രാമ പദ്ധതി നിർവ്വഹണത്തിനായി
ചുമതലപ്പെടുത്തിയ ഏജൻസികളുടെ
പ്രവർത്തനം തൃപ്തികരമല്ലെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
എങ്കില്‍
ആയത് പരിഹരിക്കാൻ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
*380.
ഡോ.കെ.ടി.ജലീൽ
ശ്രീ
ഐ ബി സതീഷ്
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ജലസമൃദ്ധി
പദ്ധതി ഭൂഗർഭ ജല
നിരപ്പുയർത്തുന്നതിൽ
വിജയിച്ചതായി കേന്ദ്ര ഭൂഗർഭ ജല
എസ്റ്റിമേറ്റ് സമിതിയുടെ
പഠനത്തിൽ
വ്യക്തമായിട്ടുള്ളതിനാൽ
ജലക്ഷാമം നേരിടുന്ന
പ്രദേശങ്ങളിൽ സമാന മാതൃകയിലുള്ള
പദ്ധതികൾ നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
പകുതിയോളം
കുടുംബങ്ങൾ കുടിവെള്ളത്തിനായി
കിണറുകളെ ആശ്രയിക്കുന്നതിനാൽ
കിണറുകളുടെ നവീകരണത്തിന്
പ്രാധാന്യം നൽകി വരുന്നുണ്ടോ;
(
സി )
കിണർ
റീചാർജിംഗ്, മഴക്കുഴികൾ,
കുളങ്ങളുടെ നിർമ്മാണം
എന്നിവയിലൂടെ ജലലഭ്യത
വർദ്ധിപ്പിക്കാനായിട്ടുണ്ടോ;
ഭൂജല ശേഷി വർദ്ധിപ്പിക്കാൻ
മണ്ണ് സംരക്ഷണ
പ്രവർത്തനങ്ങൾക്ക് പ്രാധാന്യം
നൽകുന്നുണ്ടോ?
*381.
ശ്രീ.
ആന്റണി ജോൺ
ശ്രീ
ഒ . ആർ. കേളു
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും ദേവസ്വവും
പാര്‍ലമെന്ററികാര്യവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൊഴില്‍പരമായ
ആവശ്യങ്ങള്‍ക്കനുസൃതമായി
പട്ടികഗോത്രങ്ങളില്‍പ്പെട്ട
യുവതീയുവാക്കളുടെ പരമ്പരാഗത
കഴിവുകളെ
പ്രോത്സാഹിപ്പിക്കുന്നതിനും
പരിശീലനത്തിലൂടെ അവരുടെ നൈപുണ്യ
ശേഷി വികസിപ്പിച്ച് പ്രാദേശിക
തൊഴില്‍ സാധ്യതകള്‍
വിനിയോഗിക്കാന്‍
പ്രാപ്തരാക്കുന്നതിനും
പരിപാടിയുണ്ടോ;
(
ബി )
ഗോത്ര
ജീവിക പദ്ധതി പ്രകാരം കൂടുതല്‍
തൊഴില്‍ ഗ്രൂപ്പുകള്‍ക്ക് രൂപം
നല്‍കി സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിനും
തൊഴില്‍ പ്ലേസ്‍മെന്റ്
ലഭ്യമാക്കുന്നതിനും
നടപടിയെടുത്തിട്ടുണ്ടോ;
(
സി )
അട്ടപ്പാടി,
തിരുനെല്ലി, ദേവികുളം എന്നീ
പ്രദേശങ്ങളിലെ പട്ടിക
ഗോത്രങ്ങളില്‍പ്പെട്ട യുവതി,
യുവാക്കള്‍ക്ക് നൈപുണ്യ ശേഷി
വികസനത്തിലൂടെ തൊഴില്‍
ലഭ്യമാക്കുന്നതിന്
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍
ഗോത്ര കിരണം പദ്ധതി
ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത പദ്ധതി പട്ടിക
ഗോത്രവര്‍ഗ്ഗ മേഖലകളിലാകെ
വ്യാപിപ്പിക്കാന്‍
ഉദ്ദേശമുണ്ടോ?
*382.
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
എം വിൻസെൻറ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികളില്‍
നിന്ന് സംഭരിക്കുന്ന മത്സ്യം
വില്‍ക്കുന്നതിന്റെ മറവില്‍
മത്സ്യഫെഡിൽ അഴിമതി നടന്നു എന്ന
ആരോപണത്തിൽ ഉന്നത
ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
നടത്താത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
അന്തിപ്പച്ച
യൂണിറ്റുകളുടെ ദൈനംദിന കണക്കുകൾ
കൈകാര്യം ചെയ്യുന്നതിന്
താത്കാലിക ജീവനക്കാരെ
നിയമിച്ചതിൽ ഉന്നത
ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു
എന്നത് വസ്തുതയാണോ
എന്നറിയിക്കുമോ;
(
സി )
എങ്കില്‍
ഇവ കൈകാര്യം ചെയ്യുന്നതിന്
താത്കാലിക ജീവനക്കാരെ നിയമിച്ച
ഉന്നത ഉദ്യോഗസ്ഥർക്കെതിരെ
അന്വേഷണം നടത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
*383.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുല്ലപ്പെരിയാര്‍
അണക്കെട്ടുമായി ബന്ധപ്പെട്ട്
സുപ്രീം കോടതിയില്‍ നിലവിലുള്ള
കേസിന്റെ നിലവിലെ സ്ഥിതി
എന്താണന്ന് വ്യക്തമാക്കാമോ;
(
ബി )
സുപ്രീം
കോടതി വിധി പ്രകാരം
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ
ജലനിരപ്പ് 142 അടിയില്‍
നിജപ്പെടുത്തേണ്ട
സാഹചര്യത്തില്‍ പ്രസ്തുത
തീരുമാനം തമിഴ്‌നാട്
സര്‍ക്കാര്‍
ലംഘിക്കുന്നതിനെതിരെ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(
സി )
ഡാമിന്റെ
താഴ്‌വാരത്തുള്ള ജനങ്ങളുടെ
സുരക്ഷയെ മുൻനിർത്തി
സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
സംബന്ധിച്ച് സുപ്രീം കോടതിയെ
ധരിപ്പിക്കുവാന്‍ വേണ്ട നടപടി
സ്വീകരിക്കുമോ;
(
ഡി )
മഴ
ആരംഭിച്ച പശ്ചാത്തലത്തില്‍
കഴിഞ്ഞ മഴക്കാലത്ത് ഡാമിൽ റൂൾ
കർവ് ലെവൽ വരെ വെള്ളം എത്തിയത്
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(
ഇ )
കേരളത്തിന്
സുരക്ഷ തമിഴ്‌നാടിന് ജലം എന്ന
സംസ്ഥാനത്തിന്റെ പ്രഖ്യാപിത നയം
ഫലപ്രാപ്തിയിലെത്തിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
*384.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-ല്‍
ന്യൂഡല്‍ഹിയില്‍ നടന്ന വനം
പരിസ്ഥിതി സംബന്ധിച്ച വിദഗ്ദ്ധ
സമിതി യോഗം ആവശ്യപ്പെട്ട
വിശദാംശങ്ങള്‍ 2018-വരെ കഴിഞ്ഞ
സർക്കാർ നൽകാത്തതിനെ തുടര്‍ന്ന്
കരട് വിജ്ഞാപനങ്ങള്‍
കാലഹരണപ്പെട്ടിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(
ബി )
പ്രസ്തുത
കരട് വിജ്ഞാപനങ്ങള്‍
കാലഹരണപ്പെട്ടതുമൂലമാണോ 10
കി.മീ ഇക്കോ സെന്‍സിറ്റീവ്
സോണ്‍ നിലനിർത്തണമെന്ന കേന്ദ്ര
വനം പരിസ്ഥിതി മന്ത്രാലത്തിന്റെ
നിര്‍ദ്ദേശം കേരളത്തിനും
ബാധകമായതെന്ന് വ്യക്തമാക്കാമോ ;
(
സി )
വിദഗ്ദ്ധ
സമിതി ആവശ്യപ്പെട്ട വിശദാംശം
നൽകുന്നതിൽ സർക്കാർ
പരാജയപ്പെട്ടതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ കാരണം
വിശദമാക്കാമോ ;
(
ഡി )
പ്രസ്തുത
വിശദാംശങ്ങള്‍ സമയബന്ധിതമായി
നൽകിയിരുന്നെങ്കില്‍ ഇക്കോ
സെന്‍സിറ്റീവ് സോണിൽ നിന്നും
മനുഷ്യവാസ കേന്ദ്രങ്ങളെ
ഒഴിവാക്കി, ഇപ്പോള്‍ ജനങ്ങളെ
പ്രതിസന്ധിയിലാക്കിയ ബഫര്‍സോണ്‍
വിഷയം ഉണ്ടാകുമായിരുന്നില്ലെന്ന
വസ്തുത പരിശോധിച്ചിരുന്നോ?
*385.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാരിസ്ഥിതിക
സുസ്ഥിരത
ഉറപ്പുവരുത്തുന്നതിലുള്ള
വൃക്ഷങ്ങളുടെ പ്രാധാന്യം
പരിഗണിച്ച് വനത്തിന് പുറത്ത്
വൃക്ഷവൽക്കരണം
പ്രോത്സാഹിപ്പിക്കാൻ പ്രത്യേക
പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
(
ബി )
വൃക്ഷാവരണ
വർദ്ധനവിലൂടെ കാർബൺ ആഗിരണ ക്ഷമത
വർദ്ധിപ്പിച്ച് കാർബൺ
ന്യൂട്രലാക്കുന്നതിന് വയനാട്ടിൽ
ആരംഭിച്ചിട്ടുള്ള കാർബൺ
ന്യൂട്രൽ വയനാട് എന്ന പദ്ധതി
മാതൃക
തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ
സംസ്ഥാനത്താകെ വ്യാപിപ്പിക്കാൻ
ഉദ്ദേശമുണ്ടോ;
(
സി )
ഓരോ
വർഷവും അരക്കോടി വൃക്ഷത്തൈകൾ
ഉല്പാദിപ്പിച്ചും തദ്ദേശ
സ്വയംഭരണസ്ഥാപനങ്ങളുടെ
പങ്കാളിത്തത്തോടെ അവ
നട്ടുപരിപാലിക്കുന്നതിനുമുള്ള
പദ്ധതി ആരംഭിച്ചിട്ടുണ്ടോ?
*386.
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജനസംഖ്യാ
വർദ്ധനവ്, ഭൂവിനിയോഗത്തിൽ വന്ന
മാറ്റം, മഴയിലുണ്ടായ
ഏറ്റക്കുറച്ചിൽ തുടങ്ങി
ഏതെല്ലാം ഘടകങ്ങളാണ്
സംസ്ഥാനത്ത് ജലലഭ്യതയിൽ കുറവ്
വരുത്തുന്നതിന് ഇടയാക്കിയതെന്ന്
അറിയിക്കാമോ; സംസ്ഥാനത്തിന്റെ
പ്രത്യേകത കണക്കിലെടുത്ത്
സുസ്ഥിര ഭൂജല വികസനത്തിനായി
പ്രത്യേക പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ;
(
ബി )
കാലാവസ്ഥ
വ്യതിയാനം ജലവിഭവത്തിൽ
സൃഷ്ടിക്കുന്ന കുറവ്
പരിഹരിക്കുന്നതിന്റെ ഭാഗമായി
ഭൂജല സംപോഷണത്തിന് എന്തെല്ലാം
പ്രവർത്തനങ്ങൾ
നടത്തിവരുന്നുണ്ടെന്ന്
വിശദമാക്കാമോ; സംസ്ഥാനത്ത്
മൈക്രോ വാട്ടർഷെഡ്
അടിസ്ഥാനത്തിൽ എന്തെല്ലാം
പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നു; വിശദാംശം
നല്‍കാമോ?
*387.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീമതി.ഉമ
തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
23.10.2019-ലെ
കേരള മന്ത്രിസഭാ യോഗത്തിൽ എല്ലാ
വന്യജീവി സങ്കേതങ്ങളോടും ദേശീയ
ഉദ്യാനങ്ങളോടും ചേർന്ന്
കിടക്കുന്ന
മനുഷ്യവാസകേന്ദ്രങ്ങൾ
ഉൾപ്പെടെയുള്ള മേഖലകൾക്ക് ഒരു
കിലോമീറ്റർ ചുറ്റളവ് ഇക്കോ
സെൻസിറ്റീവ് സോണിൽ
ഉൾപ്പെടുത്താനുണ്ടായ സാഹചര്യം
വിശദമാക്കാമോ;
(
ബി )
മനുഷ്യവാസ
കേന്ദ്രങ്ങളെ ഇക്കോ
സെന്‍സിറ്റീവ് സോണുകളുടെ
പരിധിയില്‍ നിന്ന്
ഒഴിവാക്കിക്കൊണ്ട് കേന്ദ്ര
വനമന്ത്രാലയത്തിന്
നിര്‍ദ്ദേശങ്ങള്‍ നൽകാനുള്ള
2013-ല്‍ അന്നത്തെ സർക്കാരിന്റെ
തീരുമാനം മാറ്റാനുണ്ടായ
സാഹചര്യം എന്തായിരുന്നുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
2019-ലെ
ഉത്തരവ് പിൻവലിച്ചുകൊണ്ട്
മനുഷ്യവാസ കേന്ദ്രങ്ങളെ ഇക്കോ
സെന്‍സിറ്റീവ് സോണുകളുടെ
പരിധിയില്‍ നിന്ന്
ഒഴിവാക്കിക്കൊണ്ടുള്ള പുതിയ
ഉത്തരവ് പുറപ്പെടുവിക്കാൻ
തയ്യാറാകുമോ?
*388.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനഭൂമി
സംരക്ഷിക്കുന്നതിന് ഇക്കോ
റെസ്റ്റോറേഷന്‍ നടപടികള്‍
സ്വീകരിച്ചു വരുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ പുരോഗതി
വെളിപ്പെടുത്തുമോ;
(
ബി )
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള വനഭൂമി സര്‍വ്വേ
നടത്തി അതിര്‍ത്തി
നിര്‍ണ്ണയിക്കുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
വനഭൂമിയില്‍
അവകാശമുന്നയിച്ച് വ്യക്തികള്‍
കോടതി വ്യവഹാരങ്ങളിലേക്ക്
നീങ്ങുന്ന പ്രവണത
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തിൽ കോടതി
വ്യവഹാരങ്ങളില്‍ വസ്തുതകളും
നിയമവശങ്ങളും ബോധ്യപ്പെടുത്തി
അനുകൂല വിധികള്‍
സമ്പാദിക്കുന്നതിന് പ്രത്യേക
വിഭാഗത്തെ ചുമതലപ്പെടുത്തുമോ;
വിശദാംശം നൽകുമോ?
*389.
ശ്രീ.
റോജി എം. ജോൺ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
അൻവർ സാദത്ത്
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-ല്‍
ന്യൂഡല്‍ഹിയില്‍ നടന്ന വനം
വന്യജീവി വിദഗ്ദ്ധ സമിതി
യോഗത്തില്‍ സംരക്ഷിത
പ്രദേശങ്ങള്‍ക്ക് പുറത്തുള്ള
എല്ലാ മനുഷ്യവാസ
കേന്ദ്രങ്ങളെയും ഇക്കോ
സെന്‍സിറ്റീവ് സോണുകളുടെ
പരിധിയില്‍ നിന്ന്
ഒഴിവാക്കിക്കൊണ്ടുള്ള 2013-ലെ
സർക്കാരിന്റെ കരട്
നിര്‍ദ്ദേശങ്ങള്‍
പരിഗണിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ആയതിന്മേല്‍
വിദഗ്ദ്ധ സമിതി കൂടുതൽ
വിശദാംശങ്ങള്‍
ആവശ്യപ്പെട്ടിരുന്നോയെന്ന്
വ്യക്തമാക്കാമോ ;
(
സി )
വിദഗ്ദ്ധ
സമിതി ആവശ്യപ്പെട്ട
വിശദാംശങ്ങള്‍ സമയബന്ധിതമായി
സമർപ്പിക്കുന്നതിന് തുടർന്ന്
അധികാരത്തില്‍ വന്ന സർക്കാരിന്
സാധിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ?
*390.
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന
മത്സ്യ സമ്പത്തിന്റെ ഒരു ഭാഗം
കേടാകുന്നത് മൂലമുണ്ടാകുന്ന
നഷ്ടം സംബന്ധിച്ച്
റിപ്പോര്‍ട്ടുകള്‍
ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(
ബി )
ഇപ്രകാരം
മത്സ്യസമ്പത്ത് നഷ്ടപ്പെടുന്നത്
പരിഹരിക്കുന്നതിനായി എന്തെല്ലാം
സംവിധാനങ്ങളാണ് നിലവില്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
സി )
ഹൈടെക്
മത്സ്യമാര്‍ക്കറ്റുകളും ആധുനിക
വെയര്‍ ഹൗസുകളും
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
അതിനാവശ്യമായ നടപടി
സ്വീകരിക്കുമോ;
(
ഡി )
കടല്‍
മത്സ്യത്തോടൊപ്പം കായല്‍
മത്സ്യങ്ങളും പ്രാദേശികമായി
വളര്‍ത്തി ഉല്പാദിപ്പിക്കുന്ന
മത്സ്യങ്ങളും കൂടി ഇത്തരം
വെയര്‍ ഹൗസുകളില്‍
സൂക്ഷിക്കുന്നതിനും
കയറ്റുമതിക്കും പ്രാദേശിക
വിപണനത്തിനും ഉപയോഗിക്കത്തക്ക
സൗകര്യങ്ങളുള്ള ആധുനിക
മത്സ്യമാര്‍ക്കറ്റുകള്‍
സ്ഥാപിക്കുന്നതിനുമുള്ള
കര്‍മ്മപദ്ധതിക്ക് രൂപം
കൊടുക്കുമോ എന്ന്
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|