|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 5th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*151.
ശ്രീ
പി സി വിഷ്ണുനാഥ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
നടത്തിയ കോവിഡ് കാല
പർച്ചേസുകള്‍ക്ക് സ്റ്റോർസ്
പര്‍ച്ചേസ് മാന്വൽ പ്രകാരം
സർക്കാരിന്റെ അംഗീകാരം
ആവശ്യമായിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
കോവിഡ്
കാലത്ത് ഉയർന്ന നിരക്കിൽ സാൻ
ഫാര്‍മ എന്ന സ്ഥാപനത്തിൽ
നിന്നും പി.പി.ഇ. കിറ്റ്
വാങ്ങിയതിന് മുഖ്യമന്ത്രിയുടെ
അംഗീകാരം ലഭ്യമാക്കിയിട്ടുണ്ടോ;
(
സി )
സർക്കാരിന്റെ
അംഗീകാരം ലഭ്യമാക്കാനായി
മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
സമർപ്പിച്ച നോട്ട് ഫയലിൽ
പി.പി.ഇ. കിറ്റിന്റെ വിലയിൽ
വലിയ അന്തരം ഉണ്ടായിട്ടും ഇത്
പരിശോധിക്കാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വിശദമാക്കാമോ?
*152.
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സില്‍വര്‍
ലൈന്‍ പദ്ധതി ഉപേക്ഷിക്കുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച നയം വ്യക്തമാക്കാമോ;
സാമൂഹിക, പാരിസ്ഥിതിക ആഘാത
പഠനങ്ങളോ വ്യക്തമായ പദ്ധതി
രേഖയോ നിയമപരമായി പാലിക്കേണ്ട
നടപടിക്രമങ്ങളോ ഇല്ലാതെയാണ്
പദ്ധതി നടപ്പാക്കുന്നതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പദ്ധതി
നടപ്പാക്കാനുള്ള നീക്കം
പുന:പരിശോധിക്കുമോ;
(
ബി )
കെ-റെയിൽ
അധികൃതർ സിൽവർ ലൈൻ പദ്ധതിയുടെ
ഡി.പി.ആർ. പരിശോധിച്ച് അംഗീകാരം
നൽകിയിട്ടുണ്ടോ; എങ്കില്‍
വിശദാംശം നൽകാമോ; പദ്ധതിക്കായി
ഏതെങ്കിലും ഏജന്‍സികളില്‍
നിന്നോ മറ്റോ വായ്പകള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ടുള്ളതായി
പറയപ്പെടുന്ന ജനങ്ങളുടെ
ആശങ്കയകറ്റാൻ സര്‍ക്കാര്‍
തയ്യാറാകുമോ?
*153.
ശ്രീ.
പി.പി. സുമോദ്
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മഹാമാരിയുടെ
പ്രതിസന്ധിയെ അതിജീവിക്കാൻ
ഏർപ്പെടുത്തിയ സുശക്തമായ ആരോഗ്യ
പരിപാലന സംവിധാനങ്ങൾ
സംസ്ഥാനത്തെ പൊതുജനാരോഗ്യ
സംവിധാനത്തെ
മെച്ചപ്പെടുത്തുന്നതിന്
സഹായകമായിട്ടുണ്ടോ;
(
ബി )
രാജ്യത്ത്
എന്‍.ക്യൂ.എ.എസ്. അംഗീകാരം
നേടിയ ഏറ്റവും കൂടുതൽ
ആശുപത്രികളുള്ള
സംസ്ഥാനത്തിനുള്ള അവാർഡ്
കേരളത്തിന് ലഭിച്ചിട്ടുണ്ടോ;
സംസ്ഥാനത്തെ എത്ര
ആശുപത്രികൾക്ക്
എന്‍.ക്യൂ.എ.എസ്. അംഗീകാരം
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
സി )
ബാക്കിയുള്ള
ആശുപത്രികളെക്കൂടി
എന്‍.ക്യൂ.എ.എസ്.
നിലവാരത്തിലെത്തിക്കുന്നതിന്
നടത്തുന്ന വികസന പ്രവർത്തനങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
*154.
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ
ഐ ബി സതീഷ്
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായി
സമഗ്ര സാമൂഹിക വികസനം
ലക്ഷ്യമാക്കി കഴിഞ്ഞ
സര്‍ക്കാര്‍ ആവിഷ്കരിച്ച്
പ്രാവര്‍ത്തികമാക്കിയ നാല്
വികസന മിഷനുകള്‍ ഏകോപിപ്പിച്ച്
വിപുലീകൃത രീതിയില്‍ നവകേരളം
കര്‍മ്മ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(
ബി )
ഈ
കര്‍മ്മ പദ്ധതിയുടെ മുന്‍ഗണന
മേഖലകള്‍ ഏതൊക്കെയെന്ന്
അറിയിക്കാമോ;
(
സി )
നവകേരളം
കര്‍മ്മ പദ്ധതി -2 ന്റെ
മാര്‍ഗ്ഗരേഖ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതിയുടെ ഫലപ്രദമായ
നടത്തിപ്പിന് ഏകോപിത രൂപം
നല്‍കാന്‍ സംവിധാനം നിലവിലുണ്ടോ
എന്ന് വ്യക്തമാക്കുമോ?
*155.
ശ്രീമതി
കെ.കെ.രമ
ശ്രീമതി.ഉമ
തോമസ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ സിൽവർ ലൈൻ പദ്ധതിയുമായി
മുന്നോട്ട് പോകാൻ
തീരുമാനിച്ചിട്ടുണ്ടോ എന്ന്
അറിയിക്കാമോ; പ്രസ്തുത പദ്ധതി
നടപ്പിലാക്കുമെന്ന മുൻ നിലപാടിൽ
നിന്നും സർക്കാർ പിന്നോട്ട്
പോയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
ഡി.പി.ആർ.
സമർപ്പിച്ച് രണ്ട് വർഷം
പിന്നിടുന്ന സാഹചര്യത്തിൽ
കേന്ദ്ര സർക്കാരിൽ നിന്നും
അനുമതി
വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട്
ചീഫ് സെക്രട്ടറി റെയിൽവെ ബോർഡ്
ചെയർമാന് കത്തെഴുതിയിരുന്നോ;
എങ്കിൽ പ്രസ്തുത കത്തിന്
കേന്ദ്ര സർക്കാർ മറുപടി
നൽകിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*156.
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
. പി . ഉബൈദുള്ള
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സേവനാവകാശ നിയമം
നിലവിലുണ്ടെങ്കിലും അർഹതപ്പെട്ട
സേവനം ലഭിക്കുന്നതിന്
പൊതുജനങ്ങള്‍ പലപ്പോഴും
കൈക്കൂലി കൊടുക്കേണ്ടി
വരുന്നുവെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കൈക്കൂലി വാങ്ങുന്നത് തടയാൻ
സ്വീകരിച്ചുവരുന്ന നടപടികൾ
ഫലപ്രദമല്ലെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(
സി )
കൈക്കൂലിയും
അഴിമതിയും പൂർണ്ണമായി
ഇല്ലാതാക്കാൻ
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
*157.
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
എം. എം. മണി
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേശീയ
കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം
കേരളത്തിലെ മദ്യപരുടെ എണ്ണം
2015-16 വര്‍ഷം മുപ്പത്തിയേഴ്
ശതമാനമായിരുന്നത് 2020-21 ല്‍
ഇരുപത്തിയാറ് ശതമാനമായി
കുറഞ്ഞെന്ന് റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;
(
ബി )
ബിവറേജസ്
കോര്‍പ്പറേഷന്‍ വഴിയുള്ള
ഇന്ത്യന്‍ നിര്‍മ്മിത വിദേശ
മദ്യ വില്പനയില്‍ 2011-16
വരെയുള്ള കാലയളവുമായി താരതമ്യം
ചെയ്യുമ്പോള്‍ 2016-21
കാലയളവില്‍ 112.51 ലക്ഷം
കെയ്സുകളുടെ കുറവുണ്ടായെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വ്യക്തമാക്കാമോ;
(
സി )
മദ്യവിരുദ്ധ
പ്രചാരണം കൂടുതല്‍
ശക്തിപ്പെടുത്തുന്നതിനും വീര്യം
കൂടിയ മദ്യത്തിന് പകരം
കാര്‍ഷികോല്പന്നങ്ങളില്‍
നിന്നുള്ള വീര്യം കുറഞ്ഞ മദ്യം
ലഭ്യമാക്കുന്നതിനും
പരിപാടിയുണ്ടോ എന്ന്
വ്യക്തമാക്കുമോ?
*158.
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുവിതരണ സംവിധാനം കൂടുതല്‍
ശക്തിപ്പെടുത്താന്‍ എന്തൊക്കെ
പുതിയ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
പൊതുവിതരണ
സംവിധാനത്തിലൂടെ കൂടുതല്‍
ഉല്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക്
നൽകുന്നതിന് എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
സി )
പൊതുവിതരണ
സംവിധാനത്തിലൂടെ കൂടുതല്‍
ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍
നല്‍കുന്നതോടൊപ്പം അര്‍ഹരായ
കൂടുതല്‍ പേര്‍ക്ക് ബി.പി.എല്‍.
കാര്‍ഡുകള്‍ നൽകുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
*159.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന
ഗോതമ്പ് വിഹിതത്തിൽ കേന്ദ്ര
സർക്കാർ കുറവ്
വരുത്തിയിട്ടുണ്ടോ; എങ്കിൽ ഇത്
ഏതെല്ലാം വിഭാഗത്തിലുളള കാർഡ്
ഉടമകളെയാണ് ബാധിക്കുകയെന്ന്
വ്യക്തമാക്കാമോ;
(
ബി )
കേന്ദ്ര
സർക്കാരിന്റെ പ്രസ്തുത നടപടി
ഭക്ഷ്യക്ഷാമത്തിനും
വിലക്കയറ്റത്തിനും
കാരണമാകുമെന്ന് കുരുതന്നുണ്ടോ;
എങ്കിൽ ഇക്കാര്യത്തിൽ എന്ത്
നടപടിയാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
*160.
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
വി ശശി
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ
വിലയില്‍ ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതില്‍ സപ്ലൈകോയുടെ
പ്രവര്‍ത്തനം എത്രത്തോളം
സഹായകമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കാര്യക്ഷമമായ
പര്‍ച്ചേസ് സംവിധാനത്തിലൂടെ
സപ്ലൈകോ ഔട്ട്‍ലെറ്റുകളില്‍
നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത
ഉറപ്പുവരുത്താന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
സി )
സപ്ലൈകോ
സൂപ്പർ മാർക്കറ്റുകളിൽ
നിത്യോപയോഗ സാധനങ്ങൾക്കൊപ്പം
ഗാർഹിക ഉപകരണങ്ങൾ കൂടി വിപണനം
ചെയ്യുന്ന കാര്യം പരിഗണിക്കുമോ;
വിശദമാക്കാമോ;
(
ഡി )
ഓണ്‍ലൈന്‍
സംവിധാനം പ്രയോജനപ്പെടുത്തി
സപ്ലൈകോയുടെ വാതിൽപ്പടി സേവനം
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*161.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രാജ്യസുരക്ഷയെ
സംബന്ധിക്കുന്നതും
തന്ത്രപ്രധാനവുമായ ആയുധ
നിര്‍മ്മാണശാലകള്‍
ഉൾപ്പെടെയുള്ള മേഖലകള്‍ കേന്ദ്ര
സര്‍ക്കാര്‍
സ്വകാര്യവത്ക്കരിക്കുകയും
കേന്ദ്ര സര്‍ക്കാര്‍
സര്‍വ്വീസുകളിലും പ്രതിരോധ
സേനകളിലും പത്ത് ലക്ഷത്തോളം
വരുന്ന ഒഴിവുകൾ നികത്താതെ സേവന
തുറകളില്‍ അപ്രന്റിസ് എന്ന
പേരില്‍ കരാര്‍വല്‍ക്കരണം
വ്യാപകമാക്കുകയും ചെയ്തത്
സംസ്ഥാനത്തും ആശങ്ക
സൃഷ്ടിക്കുന്നെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
അഗ്നിപഥ്
എന്ന പേരില്‍ പ്രതിരോധ സേനയിലും
താത്ക്കാലിക നിയമനം ആരംഭിച്ച
നടപടി സംസ്ഥാനത്തെ യുവാക്കളിലും
ആശങ്ക സൃഷ്ടിച്ചെന്ന്
പറയപ്പെടുന്ന സാഹചര്യത്തില്‍
കേന്ദ്ര സര്‍ക്കാര്‍ നടപടി
തിരുത്താന്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാന
സര്‍ക്കാര്‍ സര്‍വ്വീസിലെ
ഒഴിവുകള്‍ സമയബന്ധിതമായി
നികത്താൻ
നടപടിയെടുത്തിട്ടുണ്ടോ?
*162.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
കെ ആൻസലൻ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അടുത്ത
ഇരുപത്തിയഞ്ച്
വര്‍ഷങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ
ജീവിതനിലവാരം വികസിത
രാഷ്ട്രങ്ങള്‍ക്ക്
സമാനമാക്കുകയെന്ന ലക്ഷ്യം
കെെവരിക്കുന്നതിനായി സർക്കാർ
ഏറ്റെടുത്ത്
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പ്രധാന അടിസ്ഥാന സൗകര്യ വികസന
പദ്ധതികളും വിവിധ ഉല്പാദന
മേഖലകളെ ശാക്തീകരിക്കാനുള്ള
പരിപാടികളും അറിയിക്കാമോ;
(
ബി )
പദ്ധതികളും
പരിപാടികളും സമയക്രമം പാലിച്ച്
പൂർത്തീകരിക്കുന്നുവെന്ന്
ഉറപ്പുവരുത്താൻ
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണത്തെക്കുറിച്ച്
അറിയിക്കാമോ;
(
സി )
സർക്കാർ
ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ
വേളയില്‍ ജനസമക്ഷം സമര്‍പ്പിച്ച
പ്രോഗ്രസ്സ് റിപ്പോർട്ട്
പ്രകാരം പ്രകടന പത്രികയില്‍
പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍
എത്ര ഇനങ്ങള്‍ക്ക് തുടക്കം
കുറിക്കാനായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
*163.
ശ്രീ
എം നൗഷാദ്
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
പി. നന്ദകുമാര്‍
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നവകേരള
ലക്ഷ്യത്തിനനുസൃതമായി സിവില്‍
സര്‍വ്വീസിനെ കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
നടത്തുന്ന ഇടപെടലുകളെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
വിവിധ
വകുപ്പുകളില്‍ തീര്‍പ്പാകാതെ
കിടക്കുന്ന ഫയലുകളുടെ എണ്ണം
തിട്ടപ്പെടുത്തുന്നതിനും
നിലവിലെ ഫയലുകളും പുതിയ
ഫയലുകളും സത്വരമായി
തീര്‍പ്പാക്കാനും
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
ജീവനക്കാരുടെ
കര്‍മ്മശേഷിയും കാര്യനിര്‍വ്വഹണ
പ്രാപ്തിയും ഉയര്‍ത്തുന്നതിനും
അവരെ സേവനോന്മുഖരാക്കുന്നതിനും
പരിശീലന പരിപാടികള്‍ ഉള്‍പ്പെടെ
നിരന്തരം ഇടപെടല്‍ ഉണ്ടാകുമോ;
വ്യക്തമാക്കുമോ?
*164.
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിദേശ
സംരംഭകരെ ആകര്‍ഷിക്കാന്‍
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിക്കുന്ന നടപടികൾ
എന്തെല്ലാമാണ്; വിശദാംശങ്ങള്‍
നൽകുമോ;
(
ബി )
സംസ്ഥാനത്ത്
വ്യവസായ മേഖലയില്‍ വിദേശ
നിക്ഷേപം ലഭ്യമാക്കുന്നതിന്
2016 മുതല്‍ നാളിതുവരെ
മുഖ്യമന്ത്രിയുടെ
നേതൃത്വത്തില്‍ നടത്തിയ
വിദേശയാത്രകള്‍ ഏതൊക്കെയാണ്;
(
സി )
പ്രസ്തുത
സന്ദർഭങ്ങളില്‍ നടന്ന
ചര്‍ച്ചകളുടെ ഫലമായി
സംസ്ഥാനത്ത് നാളിതുവരെ എത്ര
രൂപയുടെ വിദേശ നിക്ഷേപവും
സംരംഭങ്ങളും എത്തിയിട്ടുണ്ട്;
(
ഡി )
പ്രവാസി
സംരംഭകരായ കൊല്ലം ജില്ലയിലെ
പത്തനാപുരത്തെ സുഗതന്റെയും
കണ്ണൂര്‍ ജില്ലയിലെ ആന്തൂരിലെ
സാജന്‍ പാറയ്ക്കലിന്റെയും
ആത്മഹത്യക്ക്
കാരണക്കാരായവര്‍ക്കെതിരെ
സര്‍ക്കാര്‍ എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
*165.
ശ്രീ.
എം. എം. മണി
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മുഴുവന്‍ റേഷന്‍ കാര്‍ഡുകളും
സ്മാര്‍ട്ട് കാര്‍ഡുകളാക്കി
മാറ്റുന്നതിനുള്ള പദ്ധതി
ആരംഭിച്ചിട്ടുണ്ടോ; ഇതുവഴി
എന്തെല്ലാം സൗകര്യങ്ങളാണ്
റേഷന്‍ ഗുണഭോക്താക്കള്‍ക്ക്
ലഭ്യമാകുക; വിശദാംശം നല്‍കാമോ;
(
ബി )
മുന്‍ഗണന
കാര്‍ഡുകള്‍ അനര്‍ഹമായി കെെവശം
വച്ചവര്‍ക്ക് ആയത്
ശിക്ഷയില്ലാതെ
തിരിച്ചേല്പിക്കുന്നതിന്
പ്രത്യേകമായ അവസരം
നല്‍കിയിരുന്നോ; ഇതനുസരിച്ച്
കാര്‍ഡുകള്‍
തിരിച്ചേല്പിച്ചിട്ടുണ്ടോ;
പ്രസ്തുത ഒഴിവുകളിലേക്ക്
അര്‍ഹരായവരെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
സി )
അര്‍ഹരായ
മുഴുവന്‍ പേര്‍ക്കും മുന്‍ഗണന
കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന
കാര്യം പരിഗണനയിലുണ്ടോ;
മാരകരോഗം ബാധിച്ചവര്‍,
ഭിന്നശേഷിക്കാര്‍, ഓട്ടിസം
ബാധിതര്‍ തുടങ്ങിയവര്‍ക്ക്
പ്രത്യേക പരിഗണന നല്‍കുമോ;
വിശദാംശം നല്‍കാമോ?
*166.
ശ്രീ
എം രാജഗോപാലൻ
ഡോ.കെ.ടി.ജലീൽ
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തിന്റെയും
പ്രവാസികളുടെയും സാംസ്കാരിക,
സാമൂഹ്യ, സാമ്പത്തിക ഉന്നതിക്ക്
ലോക കേരള സഭ നൽകുന്ന പങ്ക്
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
ലോക
കേരള സഭയുടെ സ്റ്റാന്‍ഡിംഗ്
കമ്മിറ്റികളെക്കുറിച്ചും അവയുടെ
പ്രവര്‍ത്തനം സംബന്ധിച്ചും
വിശദമാക്കാമോ;
(
സി )
മൂന്നാം
ലോക കേരള സഭ സമ്മേളനത്തില്‍
ഉയര്‍ന്നുവന്ന പ്രധാന
വിഷയങ്ങള്‍
എന്തൊക്കെയായിരുന്നു; അവയുടെ
അടിസ്ഥാനത്തില്‍ ശിപാര്‍ശകള്‍
തയ്യാറായിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
ശിപാര്‍ശകള്‍
പ്രാവര്‍ത്തികമാക്കുന്നതിന്
നടത്തിയ പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കാമോ?
*167.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രവാസികള്‍ക്ക് നല്‍കി വരുന്ന
വിവിധ സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രവാസികളുടെ
പ്രശ്നങ്ങളില്‍ അടിയന്തരമായി
ഇടപെടുന്നതിന് വിവിധ ഇന്ത്യന്‍
എംബസികളില്‍ മലയാളി ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
പ്രവാസികളുടെ
ക്ഷേമത്തിന് കൂടുതല്‍
പദ്ധതികള്‍ നടപ്പാക്കുന്നതിന്
നടപടി ഉണ്ടാകുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
*168.
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ
നേതൃത്വത്തില്‍ ജലാശയങ്ങളുടെ
സംരക്ഷണത്തിനായി ക്ലീന്‍
അക്വിഫര്‍ ക്യാമ്പയിന്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത പദ്ധതി എപ്രകാരമാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി മുഖേന തോടുകള്‍
ശുചിയാക്കുന്നതിനുള്ള കര്‍മ്മ
പരിപാടിക്ക് രൂപം നല്‍കുമോ;
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതി മുഖേന പൊതുകുളങ്ങള്‍,
നീരുറവകള്‍ തുടങ്ങിയ
ജലസ്രോതസ്സുകളുടെ സംരക്ഷണം
തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേന
എപ്രകാരം നടപ്പാക്കുവാനാണ്
ആലോചിക്കുന്നതെന്ന്
അറിയിക്കുമോ?
*169.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ഡോ.
എം.കെ . മുനീർ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സിൽവർ
ലൈൻ പദ്ധതിയുടെ സാമൂഹികാഘാത
പഠനം എന്നത്തേക്ക്
പൂർത്തിയാക്കാൻ കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതിനായി
അതിര് കല്ലുകൾ സ്ഥാപിക്കുന്നത്
അവസാനിപ്പിക്കാനും പകരം അതിരുകൾ
ജി.പി.എസ്. ഉപയോഗിച്ച്
ഡിജിറ്റലായി അടയാളപ്പെടുത്താനും
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇപ്രകാരം
തീരുമാനമെടുക്കാനുണ്ടായ കാരണം
വ്യക്തമാക്കുമോ;
(
സി )
കല്ലിടൽ
നടപടി അവസാനിപ്പിക്കാൻ
തീരുമാനിച്ചതിന്റെ
അടിസ്ഥാനത്തിൽ കല്ലിടൽ
സംബന്ധിച്ച് എടുത്ത കേസുകള്‍
പിൻവലിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
*170.
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ശാസ്ത്രീയ ദ്രവമാലിന്യ പരിപാലന
സംവിധാനങ്ങളൊരുക്കി മുഴുവൻ
ജലാശയങ്ങളെയും
മാലിന്യമുക്തമായും വൃത്തിയായും
സംരക്ഷിക്കുന്നതിന്റെ പ്രവർത്തന
പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
തെളിനീരൊഴുകും
നവകേരളം ജനകീയ ക്യാമ്പയിന്റെ
പ്രവർത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പരിധിയിൽപ്പെട്ട ജല
സ്രോതസുകളിലെ
മലിനീകരിക്കപ്പെട്ട ഇടങ്ങൾ
കണ്ടെത്തുവാന്‍ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
വാതിൽപ്പടി
പാഴ് വസ്തു ശേഖരണം
കാര്യക്ഷമമാക്കിയും ശാസ്ത്രീയ
മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ
ഒരുക്കിയും ജല
സ്രോതസ്സുകളിലേക്ക് മാലിന്യം
എത്തുന്നത് തടയുവാനുള്ള നടപടികൾ
പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
*171.
ശ്രീ.
കെ.വി.സുമേഷ്
ശ്രീ
വി ജോയി
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
വി കെ പ്രശാന്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഐ.ടി.
വ്യവസായ വികസനത്തിനായി കഴിഞ്ഞ
സര്‍ക്കാരും ഈ സര്‍ക്കാരും
നടത്തിയ പ്രവര്‍ത്തനത്തിന്റെ
ഫലമായി കോവിഡ് കാലത്ത് പോലും
പ്രമുഖ കമ്പനികള്‍
ഉള്‍പ്പെടെയുള്ളവയെ
സംസ്ഥാനത്തേക്ക് ആകര്‍ഷിച്ച്
കുതിപ്പ് നേടാനായോ;
(
ബി )
നിലവിലുള്ള
ഐ.ടി. പാര്‍ക്കുകളുടെ
വിപുലീകരണത്തിന്റയും അടിസ്ഥാന
സൗകര്യ വികസനത്തിന്റെയും ഫലമായി
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ
സര്‍ക്കാരിന്റെയും കാലത്ത്
പുതുതായി കൂട്ടിച്ചേര്‍ക്കാനായ
ഐ.ടി. സ്പേസ് എത്രയാണ്;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
വ്യവസായത്തിന്റെ പ്രധാന്യം
കണക്കിലെടുത്ത് തിരുവനന്തപുരം,
കൊച്ചി എന്നിവിടങ്ങളില്‍ മാത്രം
കേന്ദ്രീകരിക്കാതെ വ്യവസായ
വിപുലീകരണത്തിന് ഐ.ടി.
ഇടനാഴികള്‍ സൃഷ്ടിക്കാനായുള്ള
പദ്ധതിയ്ക്ക് പ്രാരംഭം
കുറിക്കാനായിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*172.
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
.പി. കെ. ബഷീർ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഓരോ
ഫയലും ഓരോ മനുഷ്യന്റെ
ജീവിതമാണെന്ന കാഴ്ചപ്പാടോടെ
പ്രവർത്തിക്കുന്നതിനും സിവിൽ
സർവ്വീസിൽ നിന്നും അഴിമതിയും
കൈക്കൂലിയും പൂർണ്ണമായും
തടയുന്നതിനും സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ
വിശദമാക്കുമോ;
(
ബി )
ആയതിന്
ഭരണ പരിഷ്കാര കമ്മീഷൻ
സമർപ്പിച്ച റിപ്പോർട്ടുകൾ
സഹായകരമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
സി )
സിവിൽ
സർവ്വീസിന്റെ കാര്യക്ഷമത
വർദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പരിഷ്കാരങ്ങളാണ്
നടപ്പാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
*173.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതുതലമുറയുടെ
മയക്കുമരുന്ന് ഉപയോഗം വലിയ
തോതില്‍ വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ അതിന് എതിരെ
ശക്തമായ നടപടി സ്വീകരിക്കാന്‍
എന്തെല്ലാം പുതിയ സംവിധാനങ്ങള്‍
ആണ് സ്വീകരിച്ചു വരുന്നത്;
(
ബി )
വിമുക്തി
മുഖേന സ്കൂള്‍-കോളേജ്
വിദ്യാർത്ഥികൾക്കായി
മയക്കുമരുന്ന് വിരുദ്ധ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ടുള്ള ബോധവത്ക്കരണ
പരിപാടികള്‍ നടപ്പാക്കുമോ;
(
സി )
മയക്കുമരുന്നിനെതിരെ
വ്യാപകമായി നിരന്തരം റെയ്‌ഡുകൾ
സംഘടിപ്പിക്കാൻ നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശങ്ങൾ ലഭ്യമാക്കുമോ?
*174.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
എം വിൻസെൻറ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
മെഡിക്കൽ കോളേജുകളുടെ
പ്രവർത്തനം കാര്യക്ഷമമാക്കാൻ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
പി
.ജി. ഡോക്ടറെന്ന വ്യാജേന
തിരുവനന്തപുരം മെഡിക്കല്‍
കോളേജ് ആശുപത്രിയില്‍ രോഗിയെ
ചികിത്സിച്ച് തട്ടിപ്പ്
നടത്തിയതായി പറയപ്പെടുന്ന സംഭവം
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
സി )
നിരവധി
ദിവസങ്ങളായി ഒരു വ്യക്തി ഡോക്ടർ
ചമഞ്ഞ് തട്ടിപ്പ് നടത്തിയിട്ടും
കണ്ടുപിടിക്കാൻ വൈകിയതായി
പറയപ്പെടുന്നത് വീഴ്ചയായി
കരുതുന്നുണ്ടോ;
(
ഡി )
വ്യാജ
ഡോക്ടർ ചികിത്സ നടത്തിയതും
വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി
മരിച്ചതുമടക്കമുള്ള നിരവധി
സംഭവങ്ങൾ ആവർത്തിക്കുന്നത്
ഉത്തരവാദിത്തപ്പെട്ടവരുടെ
അനാസ്ഥ മൂലമാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
ഇത്തരം
സംഭവങ്ങള്‍
ആവർത്തിയ്ക്കാതിരിക്കാൻ സർക്കാർ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
*175.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
മെഡിക്കൽ കോളജിൽ
വൃക്കമാറ്റിവയ്ക്കൽ വൈകിയതിനെ
തുടർന്ന് രോഗി മരിച്ച സംഭവത്തെ
സർക്കാർ ഗൗരവമായി കാണുന്നുണ്ടോ;
(
ബി )
ഈ
സംഭവത്തിൽ ഡോക്ടർമാരുടേയും
ഉദ്യോഗസ്ഥരുടേയും ഭാഗത്തുനിന്ന്
ഏകോപനത്തിലും ഉത്തരവാദിത്തം
നിറവേറ്റുന്നതിലും
വീഴ്ചയുണ്ടായതായി
വിലയിരുത്തുന്നുണ്ടോ; എങ്കിൽ
ഉത്തരവാദികളായവർക്ക് എതിരെ
എന്തെല്ലാം ശിക്ഷാനടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
സംഭവം സംബന്ധിച്ച് ആരോഗ്യ
വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി
നടത്തിയ അന്വേഷണത്തിലെ പ്രധാന
കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ഡി )
മെഡിക്കൽ
കോളേജ് അധികൃതർ ഏകോപനത്തിൽ
വീഴ്ച വരുത്തിയത് മൂലം
ഉണ്ടായതായി പറയപ്പെടുന്ന
സംഭവത്തിന്റെ പേരിൽ വൃക്കയുമായി
വന്ന ആംബുലൻസിലെ
ജീവനക്കാർക്കെതിരെ മെഡിക്കൽ
കോളേജ് അധികൃതർ പോലീസിന് പരാതി
നൽകാൻ ഇടയായ സാഹചര്യം
എന്താണെന്ന് വ്യക്തമാക്കാമോ?
*176.
ശ്രീ
ഐ ബി സതീഷ്
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സർക്കാർ ജീവനക്കാരുടെ
കൃത്യനിഷ്ഠ
ഉറപ്പുവരുത്തുന്നതിനും
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനുമായി
ഓഫീസുകളിൽ പഞ്ചിംഗ് സമ്പ്രദായം
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ജീവനക്കാരുടെ ഹാജർ
സ്പാര്‍ക്കുമായി
ബന്ധിപ്പിക്കുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
പ്രസ്തുത നടപടി കൊണ്ട്
എന്തൊക്കെ കാര്യങ്ങളാണ്
ലക്ഷ്യമിടുന്നത്; വിശദമാക്കാമോ;
(
ബി )
ജീവനക്കാരുടെ
ജോലിഭാരം പഠിക്കുന്നതിനും ജോലി
ശാസ്ത്രീയമായി
ക്രമീകരിക്കുന്നതിനും
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനുമായി
പ്രത്യേക പഠനം നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കാമോ?
*177.
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ
ഒ . ആർ. കേളു
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭക്ഷ്യ
സുരക്ഷ സൂചികയില്‍ ദേശീയ
തലത്തില്‍ സംസ്ഥാനത്തിന്
പുരസ്കാരം ലഭിക്കുകയുണ്ടായാേ;
(
ബി )
വിപണനത്തിനായി
ആഹാര പദാര്‍ത്ഥങ്ങള്‍ പാചകം
ചെയ്യുന്ന സ്ഥാപനങ്ങളും അവ
വിപണനം നടത്തുന്നവയുമെല്ലാം
ഭക്ഷ്യ സുരക്ഷ നിയമപ്രകാരം
ലെെസന്‍സാേ രജിസ്ട്രേഷനാേ
എടുത്തിരിക്കണമെന്ന വ്യവസ്ഥ
നിരവധി സ്ഥാപനങ്ങള്‍
പാലിക്കുന്നില്ലെന്ന പ്രശ്നം
പരിഹരിക്കാന്‍ കര്‍ശന നടപടി
ഉദ്ദേശിക്കുന്നുണ്ടാേ; എങ്കിൽ
വ്യക്തമാക്കാമോ;
(
സി )
ഭക്ഷ്യയാേഗ്യമല്ലാത്ത
മത്സ്യവും മാംസവും വ്യാപകമായി
വിപണനം ചെയ്യപ്പെടുന്നത്
തടയാന്‍ കര്‍ശന നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടാേ;
എങ്കില്‍ പിഴ ഈടാക്കുന്നതിന്
പുറമെ പ്രോസിക്യൂഷന്‍ നടപടികള്‍
ശക്തിപ്പെടുത്താന്‍ വേണ്ട
ഇടപെടല്‍ ഉണ്ടാകുമാേ;
(
ഡി )
ഭക്ഷ്യ
സുരക്ഷ പരിശാേധന
വ്യാപകമാക്കുന്നതിന്
സഞ്ചരിക്കുന്ന ലബാേറട്ടറികള്‍
അനുവദിച്ചിട്ടുണ്ടാേ; എങ്കിൽ
വിശദമാക്കാമോ?
*178.
ശ്രീ.
എച്ച്. സലാം
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചില
വർഗ്ഗീയ, തീവ്രവാദ പ്രസ്ഥാനങ്ങൾ
പരസ്പരം ആക്രമണവും കൊലപാതകവും
നടത്തി വർഗ്ഗീയ വിഭജനത്തിന്
നടത്തുന്ന നീക്കങ്ങൾ
അടിച്ചമർത്താൻ ശക്തമായ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഇത്തരം
പ്രസ്ഥാനങ്ങൾ സാമുദായിക
വിദ്വേഷം ഉണ്ടാക്കുന്ന തരത്തിൽ
ജാഥകളും യോഗങ്ങളും
സംഘടിപ്പിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ കർശന
നടപടിയെടുത്തിട്ടുണ്ടോ;
(
സി )
ഒരു
മുൻ എം.എൽ.എ.യും ഒരു കേന്ദ്ര
സഹമന്ത്രിയും ഉൾപ്പെടെയുള്ളവർ
വർഗ്ഗീയ വിദ്വേഷവും സാമുദായിക
സ്പർദ്ധയും ഉണ്ടാക്കാൻ
ശ്രമിച്ചതിനെതിരെ സ്വീകരിച്ച
നടപടികൾ അറിയിക്കാമോ; ഇത്തരം
മതവിദ്വേഷ പ്രസംഗം നടത്തിയതിന്
അറസ്റ്റിലായ മുൻ എം.എൽ.എ.യെ
പിന്തുണച്ചുകൊണ്ട് സാമുദായിക
വിദ്വേഷം ഉണ്ടാക്കുന്ന തരത്തിൽ
കേന്ദ്ര സഹമന്ത്രി
പ്രതികരിച്ചത് സത്യപ്രതിജ്ഞ
ലംഘനവും ഭരണഘടന നിരാസവുമായി
കാണുന്നുണ്ടോ; എങ്കിൽ ഇത്
സംബന്ധിച്ച് ഉചിതമായ നടപടി
സ്വീകരിക്കുമോ?
*179.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഹോട്ടലുകളും മറ്റ് ഭക്ഷണ
ശാലകളും വൃത്തിഹീനമായ
സാഹചര്യത്തില്‍
പ്രവര്‍ത്തിക്കുന്നത്
അവസാനിപ്പിക്കുന്നതിനും
ഇവിടങ്ങളില്‍ പഴകിയതും
അനാരോഗ്യകരമായതും
ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ
സാധനങ്ങള്‍ വില്‍ക്കുന്നത്
തടയുന്നതിനുമായി പ്രത്യേക
നടപടികള്‍ വകുപ്പ്
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
നല്ല
ഭക്ഷണം നാടിന്റെ അവകാശം എന്ന
ക്യാമ്പയിന്റെ ഭാഗമായി
പരിശോധനകള്‍ ഉള്‍പ്പെടെ
എന്തെല്ലാം നടപടികള്‍ ഇതിനകം
സ്വീകരിച്ചിട്ടുണ്ട്; വിശദാംശം
നല്‍കാമോ;
(
സി )
സംസ്ഥാനത്തെ
ഹോട്ടലുകളെ ശുചിത്വം, ഭക്ഷണ
ഗുണനിലവാരം എന്നിവയുടെ
അടിസ്ഥാനത്തില്‍ തരംതിരിച്ച്
പരസ്യപ്പെടുത്തുന്ന കാര്യം
പരിഗണനയിലുണ്ടോ; എങ്കിൽ
വിശദാംശം വ്യക്തമാക്കാമോ;
(
ഡി )
ഭക്ഷണ
ശാലകളുടെ ശുചിത്വവും ഭക്ഷണ
ഗുണനിലവാരവും സംബന്ധിച്ച് പരാതി
നല്‍കുന്നതിന് സംവിധാനം
നിലവിലുണ്ടോ; വിശദാംശം
നല്‍കാമോ?
*180.
ശ്രീ.
സജീവ് ജോസഫ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ആരോഗ്യ-
വനിത-ശിശുവികസന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അവയവദാന ശസ്ത്രക്രിയകൾ
നടത്തുന്നതുമായി ബന്ധപ്പെട്ട്
അംഗീകൃത പ്രോട്ടോകോൾ
നിലവിലുണ്ടോ; എങ്കിൽ ഇതിന്റെ
പ്രധാന വ്യവസ്ഥകൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
തിരുവനന്തപുരം
മെഡിക്കൽ കോളേജിൽ വൃക്ക
മാറ്റിവെക്കൽ ശസ്ത്രക്രിയയെ
തുടർന്ന് രോഗി മരിച്ച സംഭവത്തിൽ
ഏതൊക്കെ വിഭാഗങ്ങൾക്ക് വീഴ്ച
സംഭവിച്ചിട്ടുള്ളതായാണ്
കണ്ടെത്തിയിട്ടുള്ളതെന്നും
ഉത്തരവാദികളായവർക്കെതിരെ
എന്തെങ്കിലും ശിക്ഷാ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(
സി )
ഇത്തരം
സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ
എന്തെങ്കിലും തിരുത്തൽ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ?
|
|
|
|
|
|
|
|