|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 4th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 4th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
3048.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഫിഷറീസ്
വകുപ്പ് 2021- 22 വർഷം
മഞ്ചേശ്വരം മണ്ഡലത്തിൽ
നടപ്പിലാക്കിയതും
നടപ്പിലാക്കുന്നതുമായ
പദ്ധതികളുടെ വിശദ വിവരങ്ങൾ
ലഭ്യമാക്കുമോ; ഓരോ
പദ്ധതിയുടെയും അടങ്കൽ തുക ,
നിർവ്വഹണ ഏജൻസി, പ്രോഗ്രസ്
റിപ്പോർട്ട് എന്നിവ
ലഭ്യമാക്കുമോ?
3049.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലയളവിൽ ഫിഷറീസ്
വകുപ്പും വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങളും പുറത്തിറക്കിയ
പ്രസിദ്ധീകരണങ്ങൾ ഏതെല്ലാമാണ്;
നിലവിൽ ഇവ
പ്രസിദ്ധീകരിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രസിദ്ധീകരണങ്ങൾക്കു പുറമേ
നോട്ടീസുകൾ, ക്ഷണക്കത്തുകൾ,
ആശംസാകാർഡുകൾ തുടങ്ങി മറ്റു
തരത്തിൽ അച്ചടിച്ച
പ്രസിദ്ധീകരണങ്ങൾക്കായി സർക്കാർ
ഖജനാവിൽ നിന്നും ചെലവാക്കിയ തുക
എത്രയെന്നും ഓരോ ഇനത്തിലും
ചെലവാക്കിയ തുക എത്ര
വീതമാണെന്നും വ്യക്തമാക്കുമോ;
(
സി )
കഴിഞ്ഞ
സർക്കാരിന്റെ കാലയളവിൽ
ദൃശ്യശ്രവ്യ മാധ്യമങ്ങൾ
വഴിയുള്ള പരസ്യങ്ങൾക്കും
അനൗൺസ്മെന്റുകൾക്കും മറ്റു
പ്രചരണ പരിപാടികൾക്കും സർക്കാർ
ഖജനാവിൽ നിന്നും ഫിഷറീസ്
വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ
ചെലവഴിച്ച തുക എത്രയാണ്; ഇനം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുതകാലയളവിൽ
യോഗങ്ങൾ, ബോധവൽക്കരണ പരിപാടികൾ,
മറ്റു പൊതുപരിപാടികൾ
എന്നിവയ്ക്കായി ചെലവഴിച്ച
തുകയുടെ ഇനം തിരിച്ചുള്ള
കണക്കുകൾ ലഭ്യമാക്കുമോ?
3050.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡിന്റെ
ഒന്നും, രണ്ടും തരംഗം വിതച്ച
ദുരിതങ്ങള്‍ മറികടന്ന്
സംസ്ഥാനത്തെ സമുദ്രോത്പന്ന
കയറ്റുമതിയില്‍ ക്രമാനുഗതമായ
പുരോഗതി കെെവരിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;എങ്കില്‍
വ്യക്തമാക്കുമോ;
(
ബി )
കോവിഡിന്റെ
മൂന്നാം വ്യാപനം ശക്തമായ
രാജ്യങ്ങളിലും, യൂറോപ്പ്യൻ
രാജ്യങ്ങളില്‍
പ്രത്യേകിച്ചുമുണ്ടായ
പ്രതിസന്ധി സംസ്ഥാനത്തെ
മത്സ്യോത്പന്ന കയറ്റുമതിയെ
ഏതെല്ലാം തരത്തില്‍
ബാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
അടുത്ത
സാമ്പത്തിക വര്‍ഷം
എത്രകോടിയുടെ കയറ്റുമതിയാണ്
ലക്ഷ്യംവയ്ക്കുന്നതെന്ന്
അറിയിക്കാമോ;
(
ഡി )
സമുദ്രോത്പന്ന
കയറ്റുമതി
വ്യാപിപ്പിക്കുന്നതിന് ആവശ്യമായ
പദ്ധതികള്‍ ആസൂത്രണം ചെയ്ത്
നടപ്പാക്കുമോ?
3051.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിൽ 2016 മുതൽ ഫിഷറീസ്
വകുപ്പിന് കീഴിൽ നടപ്പിലാക്കിയ
പദ്ധതികൾ ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(
ബി )
പ്രസ്തുത
പദ്ധതികൾക്കായി അനുവദിച്ച
തുകയും ഓരോ പദ്ധതികളുടെയും
നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ?
3052.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യബന്ധന
ബോട്ട് തകര്‍ന്നതുമായി
ബന്ധപ്പെട്ട് ധനസഹായം
അഭ്യര്‍ത്ഥിച്ചുകൊണ്ട്
വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ
പുതുവൈപ്പ്, ഓച്ചന്തുരുത്ത്,
ചാക്യമുറി വീട്ടില്‍, സി.എ.
സ്റ്റീഫന്‍ 26.04.2017-ന്
സമര്‍പ്പിച്ച അപേക്ഷയിന്മേൽ
സ്വീകരിച്ചിട്ടുള്ള നടപടി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയം സംബന്ധിച്ച് മത്സ്യബന്ധന
തുറമുഖ (ബി) വകുപ്പിലെ
172/ബി3/2017 നമ്പര്‍ ഫയലില്‍
ആവശ്യമായ നടപടി
സ്വീകരിക്കുന്നതിനായി ഫീഷറീസ്
ഡയറക്ടര്‍ക്ക് നല്‍കിയ
നിര്‍ദ്ദേശത്തിന്മേല്‍
സ്വീകരിച്ച നടപടി സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3053.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നൂറുകണക്കിന്
തൊഴിലാളികൾ ജോലി ചെയ്യുന്ന
വലിയഴീക്കല്‍ ഹാര്‍ബർ ,
അടിസ്ഥാന സൗകര്യങ്ങളുടെ
കാര്യത്തില്‍ അഭിമുഖീകരിക്കുന്ന
പ്രശ്‌നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(
ബി )
പ്രസ്തുത
ഹാര്‍ബറിന്റെ വികസനത്തിനായി
എന്തെങ്കിലും പദ്ധതി ഉണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ?
3054.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഴീക്കോട്
മണ്ഡലത്തില്‍ പ്രവൃത്തി
നടന്നുവരുന്ന തീരദേശ റോഡുകളുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
റോഡ്
പ്രവൃത്തി നടക്കുന്നതിന്
തടസ്സങ്ങള്‍ ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
3055.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ഡോ.
എം.കെ . മുനീർ
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണ്ണെണ്ണ
പെര്‍മിറ്റിനുള്ള മത്സ്യബന്ധന
യാനങ്ങളുടെ എണ്ണമെത്രയാണെന്ന്
ഫിഷറീസ്, സിവില്‍ സപ്ലൈസ് എന്നീ
വകുപ്പുകളുടെ സംയുക്ത
പരിശോധനയിലൂടെ
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
യാനങ്ങള്‍ക്ക് മത്സ്യഫെഡ് വഴി
മണ്ണെണ്ണ വിതരണം ചെയ്യുന്നതിന്
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
(
സി )
മണ്ണെണ്ണയ്ക്കു
പകരം എല്‍.പി.ജി.
ഉപയോഗിക്കുന്നതിനുള്ള സാധ്യത
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ?
3056.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യഫെഡില്‍
നിന്നും മത്സ്യബന്ധന
ആവശ്യങ്ങൾക്ക് വേണ്ടി എടുത്ത
വായ്പ കുടിശ്ശിക
തിരിച്ചടയ്ക്കാൻ പലിശയും
പിഴപ്പലിശയും ഒഴിവാക്കി
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
2021 -22 ബജറ്റിൽ
പ്രഖ്യാപിച്ചിരുന്നോ;
(
ബി )
പദ്ധതി
പ്രകാരം എത്രപേർക്ക് സഹായം
അനുവദിച്ചിട്ടുണ്ട്;
ആയതിലേയ്ക്കായി എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
3057.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
നിയാേജക മണ്ഡലത്തിലെ ആയിക്കര
ഫിഷിങ് ഹാർബറിൽ വാഹനത്തിൽ
പ്രവേശിക്കാന്‍
പാെതുജനങ്ങള്‍ക്ക്
അടുത്തകാലത്തായി ഫീസ്
ഏര്‍പ്പെടുത്തിയത് ജനങ്ങള്‍ക്ക്
വളരെ
ബുദ്ധിമുട്ടുണ്ടാക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
(
ബി )
പാെതുജനങ്ങള്‍ക്ക്
നേരിട്ടുപോയി നല്ല മത്സ്യം
വാങ്ങുവാന്‍ ഫീസ് കൊടുത്തു പാസ്
എടുക്കേണ്ടിവരുന്നതായ അവസ്ഥ
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
3058.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍ 2016 മുതല്‍
അനുവദിച്ച ഫിഷ് ലാന്റിംഗ്
സെന്ററുകള്‍ ഏതെല്ലാമെന്നും
അവയുടെ നിര്‍മ്മാണ പുരോഗതിയും
വിശദമാക്കാമോ?
3059.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആറ്റിങ്ങല്‍
മണ്ഡലത്തിലെ കിളിമാനൂര്‍,
വക്കം,നിലയ്ക്കാമുക്ക്
മാര്‍ക്കറ്റുകളുടെ നവീകരണവുമായി
ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ
നിരക്കുകളില്‍ മാറ്റം വന്ന
സാഹചര്യത്തില്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചതെന്നും
പ്രവൃത്തി എന്നത്തേയ്ക്കു
ആരംഭിക്കാനാകുമെന്നും
വിശദമാക്കുമോ?
3060.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യം ഉപയോഗിച്ച്
മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍
ഉണ്ടാക്കുന്നതിന് സര്‍ക്കാര്‍
സ്വകാര്യ മേഖലകളിലായി എത്ര
സ്ഥാപനങ്ങളാണ്
പ്രവര്‍ത്തിക്കുന്നതെന്നും
പ്രതിവര്‍ഷം എത്ര രൂപയുടെ
വിറ്റു വരവാണ് ഇത്തരം
സ്ഥാപനങ്ങള്‍ നേടുന്നതെന്നും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങളുടെ
വെെവിധ്യവത്കരണത്തിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
സി )
ആലപ്പുഴ
ജില്ലയില്‍ മത്സ്യം
ഉപയോഗിച്ചുള്ള മൂല്യ വര്‍ദ്ധിത
ഉത്പന്നങ്ങളുണ്ടാക്കുന്ന
വ്യവസായ യൂണിറ്റുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
3061.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
നിയമസഭാ മണ്ഡലത്തിലെ
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണത്തിന് സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
ബി )
താമരക്കുളം,
മാങ്കാംകുഴി, പുതിയക്കടവ്
മത്സ്യമാര്‍ക്കറ്റുകളുടെ
നിര്‍മ്മാണം അടിയന്തരമായി
ആരംഭിക്കുവാന്‍ നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കുമോ?
3062.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ തീരദേശത്തെ
സ്കൂളുകളുടെ നവീകരണത്തിനായി
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന
പദ്ധതികളുടെ വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പുലിമുട്ട്
നിര്‍മ്മാണത്തിന്റെ ഭാഗമായി
ഏങ്ങണ്ടിയൂര്‍
ഗ്രാമപഞ്ചായത്തിലെ തീരദേശത്ത്
തകര്‍ന്ന റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിന് ഫിഷറീസ്
വകുപ്പ് സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
3063.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
നല്‍കുന്നതിന് വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കില്‍
എത്ര ഉപകരണങ്ങള്‍ക്ക്
ഇന്‍ഷുറന്‍സ്
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന
വിവരം ഇനം തിരിച്ച്
ലഭ്യമാക്കാമോ?
3064.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഫിഷറീസ്
വകുപ്പ് കാസർകോട് ജില്ലയിലെ
കുമ്പള പഞ്ചായത്ത് കൊയ്പ്പാടി
വില്ലേജിൽ നിർമ്മിക്കുന്ന
ഫ്ലാറ്റ് സമുച്ചയത്തിന്റെ
പ്രവൃത്തി നിലവിൽ ഏതു
ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ഫ്ലാറ്റ് സമുച്ചയത്തിന്
ഗുണഭോക്താക്കളെ
തിരഞ്ഞടുത്തിട്ടുണ്ടോ; വിശദ
വിവരങ്ങൾ ലഭ്യമാക്കുമോ;
(
സി )
എത്ര
ഗുണഭോക്താക്കൾക്കാണ് ഫ്ലാറ്റ്
അനുവദിക്കുന്നതെന്നു
വ്യക്തമാക്കുമോ; ഗുണഭോക്താക്കളെ
തിരഞ്ഞടുക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
ഫ്ലാറ്റ് സമുച്ചയത്തിന് ഇതു വരെ
തെരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ
പേരുവിവരങ്ങൾ ലഭ്യമാക്കുമോ;
(
ഇ )
ഫ്ലാറ്റിന്റെ
പ്രവൃത്തി എപ്പോൾ
പൂർത്തിയാക്കാൻ കഴിയുമെന്ന്
വിശദമാക്കുമോ?
3065.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനർഗേഹം
പദ്ധതി പ്രകാരം വലിയതുറയിൽ
നിർമ്മാണം ആരംഭിച്ചിട്ടുള്ള
ഫ്ളാറ്റ് സമുച്ചയത്തിന്റെ
നിർമ്മാണ പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി എന്താണ്;
ഫ്ലാറ്റ് പണി എന്നത്തേക്ക്
പൂർത്തീകരിക്കാൻ
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്; പ്രസ്തുത
ഫ്ലാറ്റിൽ എത്ര കുടുംബങ്ങൾക്ക്
താമസസൗകര്യം ഏർപ്പെടുത്താൻ
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(
ബി )
തിരുവനന്തപുരം
ജില്ലയിൽ രണ്ടു വർഷത്തിലധികമായി
ദുരിതാശ്വാസ ക്യാമ്പുകളിൽ
കഴിയുന്ന മുഴുവൻ
മത്സ്യത്തൊഴിലാളി
കുടുംബങ്ങളേയും പ്രസ്തുത
ഫ്ലാറ്റിലേക്ക്
പുനരധിവസിപ്പിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
നൽകുമോ;
(
സി )
തിരുവനന്തപുരം
ജില്ലയിൽ രണ്ടു വർഷത്തിലധികമായി
ദുരിതാശ്വാസ ക്യാമ്പുകളിൽ
കഴിയുന്ന 71 മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ അവരുടെ താല്പര്യം
കൂടി പരിഗണിച്ചുകൊണ്ട്
അടിയന്തരമായി
പുനരധിവസിപ്പിക്കുന്നതിന്
പ്രത്യേക കർമപദ്ധതി
തയ്യാറാക്കുമോ; വിശദാംശം
നൽകുമോ?
3066.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
തീരദേശവാസികളില്‍ സ്വന്തമായി
ഭൂമിയോ വീടോ ഇല്ലാത്തവരുടെ
കണക്ക് ലഭ്യമാക്കുമോ;
(
ബി )
ഈ
സര്‍ക്കാരിന്റെ നൂറ് ദിന
കര്‍മ്മ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ പുനര്‍ഗേഹം
പദ്ധതിയിലൂടെ എത്ര പേര്‍ക്ക്
വീട്/ഫ്ലാറ്റ് നല്‍കിയെന്നും
എത്ര പേര്‍ക്ക്
നല്‍കാനുണ്ടെന്നും എപ്പോള്‍
നല്‍കുവാന്‍ കഴിയുമെന്നും
ഇതിനായിട്ടുളള
തുടര്‍പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(
സി )
നാളിതുവരെ
പുനര്‍ഗേഹം പദ്ധതി വഴി എത്ര
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക് വീട്/ഫ്ലാറ്റ്
നല്‍കി; വിശദാംശം
വ്യക്തമാക്കുമോ?
3067.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയില്‍ പുനര്‍ഗേഹം
പദ്ധതിയിലേക്ക് എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
തുടര്‍ന്നും പുതിയ അപേക്ഷകള്‍
സ്വീകരിക്കുമോയെന്നും
വിശദമാക്കാമോ;
(
ബി )
ലഭ്യമായ
അപേക്ഷകളില്‍ എത്രയെണ്ണത്തിന്റെ
പരിശോധന
പൂര്‍ത്തിയായിട്ടുണ്ടെന്നും
എത്രയെണ്ണം ബാക്കിയുണ്ടെന്നും
അംഗീകരിച്ച
ഗുണഭോക്തൃപട്ടികയില്‍ നിലവില്‍
എത്ര പേര്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
സി )
പട്ടികയില്‍
ഉള്‍പ്പെട്ടവരില്‍ ആകെ എത്ര
പേര്‍ക്ക് തുക വിതരണം
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ഡി )
രേഖകള്‍
സമര്‍പ്പിച്ചവര്‍ക്ക് പണം
കൈമാറാന്‍ ബാക്കിയുണ്ടോയെന്നും
ഉണ്ടെങ്കില്‍ എത്ര
പേര്‍ക്കെന്നും വിശദമാക്കാമോ?
3068.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
തീരപ്രദേശത്ത് വേലിയേറ്റ
രേഖയോട് ചേര്‍ന്ന് എത്ര
കുടുംബങ്ങള്‍
താമസിക്കുന്നുവെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇവരിലെത്ര കുടുംബങ്ങളാണ് മാറി
താമസിക്കുവാന്‍
തയ്യാറായിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(
സി )
പുനര്‍ഗേഹം
പദ്ധതി നടപ്പിലാക്കാന്‍
എന്തെങ്കിലും തടസ്സങ്ങള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
3069.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ക്ഷേമനിധി
ബോര്‍ഡില്‍ അംഗമായ
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്‍കി വരുന്ന എ.എ.ബി.വെെ.
ഇന്‍ഷുറന്‍സ് ധനസഹായത്തിനായി
2018 മുതല്‍ നാളിതുവരെ എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും ആയതില്‍
എത്ര പേര്‍ക്ക് ധനസഹായം
നല്‍കിയിട്ടുണ്ടെന്നും
വെളിപ്പെടുത്താമോ;
(
ബി )
അപേക്ഷകര്‍ക്ക്
ആനുകൂല്യം വിതരണം ചെയ്യാന്‍
സാധിക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ; അര്‍ഹതപ്പെട്ട
കുടുംബങ്ങള്‍ക്ക് അടിയന്തരമായി
ആനുകൂല്യം ലഭ്യമാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
3070.
ശ്രീ
കെ ആൻസലൻ
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീമതി
ദെലീമ
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമ്പത്തിക, സാമൂഹിക
പിന്നാക്കാവസ്ഥയിലുള്ള ജന
വിഭാഗമെന്ന നിലയില്‍
മത്സ്യത്തൊഴിലാളികളുടെ ക്ഷേമം
മുന്‍നിര്‍ത്തി ആവിഷ്കരിച്ച
പദ്ധതികളുടെ വിശദാംശങ്ങള്‍
നല്‍കാമോ;
(
ബി )
മത്സ്യബന്ധന
ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള
വായ്പ, തൊഴില്‍രഹിത
യുവജനങ്ങള്‍ക്കുള്ള പരിശീലനം,
മത്സ്യ സംസ്കരണം, തൊഴില്‍
ദിനങ്ങളിലെ കുറവ്
പരിഹരിക്കാനുള്ള നടപടികള്‍,
വിദ്യാഭ്യാസം, ആരോഗ്യം,
സുരക്ഷിതവാസം തുടങ്ങിയ
മേഖലകളില്‍ പ്രത്യേക പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
മത്സ്യത്തൊഴിലാളി
സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ; ഓരോ
മത്സ്യ ഗ്രാമങ്ങളിലും
പ്രവര്‍ത്തനക്ഷമമായ
മത്സ്യത്തൊഴിലാളി സഹകരണ
സംഘങ്ങളുടെ പ്രവർത്തനം ഉറപ്പ്
വരുത്തുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
നല്‍കാമോ?
3071.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനര്‍ഗേഹം
പദ്ധതി പ്രകാരം താമസം മാറിയ
തീരദേശത്തുള്ള ഭൂമിയുടെ
ഉടമസ്ഥവകാശം ഉടമയില്‍ തന്നെ
നിലനില്‍ക്കുമോ; ഇല്ലായെങ്കിൽ
വകുപ്പിന്റെ ഉടമസ്ഥതയിൽ മാറുമോ;
വിശദമാക്കാമോ;
(
ബി )
ഇപ്രകാരമുള്ള
ഭൂമിയിലെ വീടുകള്‍ ഉടമ പൊളിച്ച്
നീക്കേണ്ട ആവശ്യമുണ്ടോ;
പ്രസ്തുത ഭൂമിയിൽ നിന്ന്
ലഭിക്കുന്ന ആദായം തുടര്‍ന്നും
ഉടമയ്ക്ക് എടുക്കാമോയെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഭൂമി തീരദേശ ഹൈവെ
നിര്‍മ്മാണത്തിന് വേണ്ടി
അക്വയര്‍ ചെയ്യുമ്പോള്‍
സ്ഥലമുടമയ്ക്ക് നഷ്ടപരിഹാരം
ലഭിക്കുമോ; വിശദമാക്കാമോ?
3072.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുനര്‍ഗേഹം
പദ്ധതി പ്രകാരമുളള മണലൂര്‍
മണ്ഡലത്തിലെ വാടാനപ്പളളി
പഞ്ചായത്തിലെ ഗുണഭോക്താക്കളുടെ
എണ്ണം എത്രയാണെന്ന്
അറിയിക്കാമോ;
(
ബി )
പുനര്‍ഗേഹം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
വാടാനപ്പളളി പഞ്ചായത്തില്‍ എത്ര
വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചുവെന്നും എത്ര
വീടുകളുടെ നിര്‍മ്മാണം
പുരോഗമിക്കുന്നുവെന്നും എത്ര
വീടുകളുടെ നിര്‍മ്മാണം
ആരംഭിക്കാനുണ്ടെന്നും
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പഞ്ചായത്തിൽ അര്‍ഹരായ മുഴുവന്‍
പേരെയും മാറ്റി
പാര്‍പ്പിക്കുന്നതിനായി എല്ലാ
വീടുകളുടെയും നിര്‍മ്മാണം എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്; ആയതിനായി
സ്വീകരിച്ചിട്ടുളള നടപടികള്‍
വിശദമാക്കാമോ?
3073.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാലാവസ്ഥ
മുന്നറിയിപ്പിനെ തുടര്‍ന്ന്
തൊഴിലിനുപോകാന്‍ കഴിയാതിരുന്ന
മത്സ്യത്തൊഴിലാളികള്‍ക്കായി
സര്‍ക്കാര്‍ പ്രഖ്യാപിച്ച
ധനസഹായം നാളിതുവരെ എത്ര
പേര്‍ക്ക് വിതരണം ചെയ്തു എന്ന
വിവരം ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(
ബി )
ഉള്‍നാടന്‍
മത്സ്യത്തൊഴിലാളികളെ പ്രസ്തുത
പദ്ധതിയില്‍പ്പെടുത്തി ധനസഹായം
നല്‍കിയിട്ടുണ്ടോ; എങ്കിൽ എത്ര
പേര്‍ക്ക്, ജില്ല തിരിച്ച്
കണക്ക് ലഭ്യമാക്കാമോ?
3074.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനര്‍ഗേഹം
പദ്ധതി പ്രകാരം ഇതിനകം എത്ര
കുടുംബങ്ങളെ മാറ്റി
പാര്‍പ്പിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
തൃശ്ശൂര്‍
ജില്ലയില്‍ ഇത്തരത്തില്‍ മാറ്റി
പാര്‍പ്പിച്ച എത്ര
കുടുംബങ്ങളാണുള്ളതെന്നും
പുനര്‍ഗേഹം പദ്ധതിയുടെ കാലാവധി
എന്നുവരെയാണെന്നും
വ്യക്തമാക്കാമോ;
(
സി )
പദ്ധതി
കാലയളവില്‍ എത്ര കുടുംബങ്ങളെ
മാറ്റി പാര്‍പ്പിക്കുവാനാണ്
ഉദ്ദേശിച്ചതെന്ന് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
3075.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടലാക്രമണ
ഭീഷണിയില്‍ കഴിയുന്ന
മത്സ്യത്തൊഴിലാളി കുടുംബങ്ങളെ
പുനരധിവസിപ്പിക്കുന്നതിനായി
ആവിഷ്കരിച്ച പുനര്‍ഗേഹം പദ്ധതി
പ്രകാരം അരൂര്‍ മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
3076.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യബന്ധനത്തിനായി
കടലില്‍ പോകുന്ന തൊഴിലാളികളുടെ
സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
അപകട
സാധ്യത സംബന്ധിച്ച
മുന്നറിയിപ്പ് സംവിധാനം
ഫലപ്രദമായി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
ഉറപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
ലഭ്യമാക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
3077.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യബന്ധന, വിതരണ, സംഭരണ
മേഖലകളില്‍ പണിയെടുക്കുന്ന
ജനവിഭാഗങ്ങൾക്ക് നൽകിവരുന്ന
സഹായ പദ്ധതികള്‍ കാലോചിതമായി
പരിഷ്കരിക്കുവാൻ നടപടി
സ്വീകരിക്കുമോ;
(
ബി )
മത്സ്യത്തൊഴിലാളികൾക്കുള്ള
സഹായ പദ്ധതികള്‍ കാലതാമസം
കൂടാതെ നൽകുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കുമോ?
3078.
ശ്രീ
വി ജോയി
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
തീരദേശ
മത്സ്യത്തൊഴിലാളികള്‍ക്ക്
മത്സ്യബന്ധനോപാധികള്‍
ലഭ്യമാക്കാന്‍ എന്തെല്ലാം
പദ്ധതികളാണ് നിലവിലുള്ളത്;
(
ബി )
കേന്ദ്രസര്‍ക്കാര്‍
മണ്ണെണ്ണ ലിറ്ററിന് എട്ട് രൂപ
തോതില്‍
വിലവര്‍ദ്ധിപ്പിക്കുകയും
അതോടൊപ്പം തന്നെ സംസ്ഥാനത്തിന്
ആവശ്യമായ മണ്ണെണ്ണ
ലഭ്യമാക്കാതിരിക്കുകയും
ചെയ്യുമ്പോഴും
മത്സ്യത്തൊഴിലാളികള്‍കുള്ള
മണ്ണെണ്ണയ്ക്ക് സംസ്ഥാനം
സബ്സിഡി നല്‍കി വരുന്നുണ്ടോ;
ലിറ്ററിന് എത്ര രൂപ വീതമാണ്
സബ്സിഡിയായി നല്‍കുന്നത്;
മണ്ണെണ്ണ പെര്‍മിറ്റിന്
അഹര്‍തയുള്ളവരെ
കണ്ടെത്തുന്നതിനുള്ള സംയുക്ത
പരിശോധന പൂര്‍ത്തിയാക്കിയോ;
(
സി )
മണ്ണെണ്ണയ്ക്ക്
പകരം എല്‍.പി.ജി.യുടെ ഉപയോഗം
പ്രോത്സാഹിപ്പിക്കാന്‍
പദ്ധതിയുണ്ടോ?
3079.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിവിധ
ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും
വായ്പയെടുത്ത
മത്സ്യത്തൊഴിലാളികൾക്ക്
മത്സ്യത്തൊഴിലാളി കടാശ്വാസ
കമ്മീഷൻ ശിപാർശ ചെയ്ത കടാശ്വാസ
തുക അനുവദിക്കുവാൻ
വൈകുന്നതിനുള്ള കാരണം
വിശദമാക്കുമോ;
(
ബി )
കേരള
സംസ്ഥാന പിന്നാക്ക വിഭാഗ വികസന
കോർപ്പറേഷനിൽ നിന്നും
വായ്പയെടുത്ത
മത്സ്യത്തൊഴിലാളികൾക്ക്
കടാശ്വാസ കമ്മീഷൻ ശിപാർശ ചെയ്ത
തുക ബന്ധപ്പെട്ട കോർപ്പറേഷന്
എപ്പോൾ ലഭ്യമാക്കുമെന്ന്
വിശദമാക്കുമോ;
(
സി )
കേരള
സംസ്ഥാന പിന്നാക്ക വിഭാഗ വികസന
കോർപ്പറേഷന്റെ കാസര്‍ഗോഡ്
ഓഫീസിൽ നിന്നും
വായ്പയെടുത്തവരും
മത്സ്യത്തൊഴിലാളി കടാശ്വാസ
കമ്മീഷൻ കടാശ്വാസത്തിന് ശിപാർശ
ചെയ്തതുമായവരുടെ കടാശ്വാസ തുക
പ്രസ്തുത ഓഫീസിൽ എന്നത്തേയ്ക്കു
ലഭ്യമാക്കുമെന്ന് വിശദമാക്കുമോ?
3080.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍
മത്സ്യബന്ധനത്തിനിടെ
കടലില്‍വച്ചുണ്ടായ അപകടങ്ങളില്‍
സംസ്ഥാനത്തെ എത്രപേര്‍
മരണപ്പെട്ടിട്ടുണ്ടെന്ന കണക്ക്
ലഭ്യമാണോ;
(
ബി )
ഐ.എസ്.ആര്‍.ഒ.യുടെയും
കെല്‍ട്രോണിന്റെയും സാങ്കേതിക
സഹായത്തോടെ നിര്‍മ്മിച്ച
ആയിരത്തി അഞ്ഞൂറ് കിലോമീറ്റര്‍
ദൂരം വരെ വിവരങ്ങള്‍
കൈമാറുവാന്‍ കഴിയുന്ന നാവിക്
എന്ന ഉപകരണം
മത്സ്യത്തൊഴിലാളികള്‍ക്ക്
വിതരണം ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
കപ്പല്‍ചാല്‍
വിട്ട് സഞ്ചരിക്കുന്ന
കപ്പലുകള്‍
മത്സ്യത്തൊഴിലാളികളുടെ ജീവന്
ഭീഷണിയാകുന്നത് തടയാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
തീരത്ത്
നിന്നും 12 മുതല്‍ 20
നോട്ടിക്കല്‍ മൈല്‍ വരെയുള്ള
അംഗീകൃത കപ്പല്‍ ചാലുകളിലൂടെ
പോകാതെ തീരക്കടലിലേക്ക്
കപ്പലുകള്‍ കയറി അപകടങ്ങള്‍
ഉണ്ടാക്കുന്നത് തടയുന്നതിന്
നടപടി സ്വീകരിക്കുമോ?
3081.
ശ്രീ
എം വിൻസെൻറ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീമതി
കെ.കെ.രമ
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സർക്കാർ സബ്സിഡി മണ്ണെണ്ണയുടെ
വിഹിതം കുറച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
മത്സ്യബന്ധന
ബോട്ടുകളില്‍ ഉപയോഗിക്കുന്ന
ഡീസൽ, പെട്രോൾ എന്നിവയ്ക്ക്
ഈടാക്കുന്ന റോഡ് സെസ്
ഒഴിവാക്കുവാനും
ഉല്പാദനച്ചെലവിന് അനുസൃതമായി
മത്സ്യത്തൊഴിലാളികൾക്ക് കുറഞ്ഞ
നിരക്കിൽ മണ്ണെണ്ണ നൽകുവാനും
സംസ്ഥാനത്തിനുള്ള മണ്ണെണ്ണ
വിഹിതം വർദ്ധിപ്പിക്കുവാനും
കേന്ദ്ര സര്‍ക്കാരില്‍
സമ്മർദ്ദം ചെലുത്തുമോ;
അറിയിക്കാമോ;
(
സി )
സംസ്ഥാന
സർക്കാർ മത്സ്യബന്ധന
യാനങ്ങൾക്കുള്ള മണ്ണെണ്ണ
പെർമിറ്റിന്റെ കാലാവധി
പുതുക്കുന്നതിന് അനുമതി
നിഷേധിച്ചിട്ടുണ്ടോ; എങ്കില്‍
കാരണം വിശദമാക്കാമോ;
(
ഡി )
പെർമിറ്റ്
ലഭിക്കാത്തതിനാല്‍
മത്സ്യത്തൊഴിലാളികൾക്ക്
സ്വകാര്യ ഇടപാടുകാരിൽ നിന്നും
അമിതവിലയ്ക്ക് മണ്ണെണ്ണ വാങ്ങി
മത്സ്യബന്ധനത്തിന്
പോകേണ്ടിവരുന്നത് ഗൗരവമായി
കാണുന്നുണ്ടോ; എങ്കില്‍ ഇത്
പരിഹരിക്കാൻ നടപടികൾ
സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(
ഇ )
മത്സ്യബന്ധന
ബോട്ടുകൾക്ക് ഉപയോഗിക്കുന്ന
ഡീസൽ, പെട്രോൾ തുടങ്ങിയ
ഇന്ധനങ്ങൾക്ക് സംസ്ഥാന
സർക്കാരിൽ നിന്നും നികുതിയിളവ്
ലഭ്യമാക്കുവാൻ വകുപ്പ്
മുൻകൈയെടുക്കുമോയെന്ന്
അറിയിക്കാമോ?
3082.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടൽ
മത്സ്യബന്ധന മേഖലയിൽ ഇരുന്നൂറ്
നോട്ടിക്കൽ മൈൽ വരെയുള്ള
എക്സ്ക്ല്യൂസീവ് ഇക്കോണമി
സോണില്‍ മത്സ്യബന്ധനത്തിന്
സബ്സിഡി പാടില്ലായെന്ന്
അന്താരാഷ്ട്രതലത്തിൽ
ഡബ്ല്യു.റ്റി.ഒ. യുടെ നിർദ്ദേശം
വരുന്നതായ വാർത്തകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് സംസ്ഥാനത്തിന്റെ
മത്സ്യബന്ധന മേഖലയെ ഏതെല്ലാം
വിധത്തിൽ ബാധിക്കുമെന്ന്
വിശദമാക്കുമോ;
(
ബി )
അന്താരാഷ്ട്രതലത്തിൽ
ഇല്ലീഗൽ അൺ റഗുലേറ്റഡ്, അൺ
റിപ്പോർട്ടഡ് എന്ന പേരിൽ
വ്യാഖ്യാനിക്കപ്പെടുന്ന
മീൻപിടുത്തം
നിയന്ത്രിക്കുന്നതിനെന്ന പേരിൽ
കൊണ്ടുവരുന്ന ഈ നിയമം
സംബന്ധിച്ച് സംസ്ഥാനത്തിനുളള
ആശങ്കകൾ കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ;
(
സി )
സംസ്ഥാനത്തെ
കടൽമത്സ്യ ചൂഷണത്തിന്റെ തോത്
അധികരിക്കാതെ
നിലനിർത്തുന്നതിനും
മത്സ്യത്തൊഴിലാളികളുടെ
അവകാശങ്ങൾ സംരക്ഷിക്കുന്നതിനും
വേണ്ടി എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
3083.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ
വി കെ പ്രശാന്ത്
ഡോ
സുജിത് വിജയൻപിള്ള
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആവാസ
വ്യവസ്ഥയിലെ വ്യതിയാനവും
കാലാവസ്ഥ മാറ്റവും മൂലം
മത്സ്യസമ്പത്ത് ഗണ്യമായി
കുറയുന്ന കടലില്‍ നിരോധിത
മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്
മീന്‍പിടിത്തം വ്യാപകമാകുന്നത്
മത്സ്യ സമ്പത്തിന്റെ
വംശനാശത്തിന് കാരണമാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
നിരോധിത
രീതിയിലുള്ള മത്സ്യബന്ധനം
തടയുവാന്‍ അധികാരമുള്ള
ഇംമ്പൗണ്ടിംഗ് ഓഫീസര്‍മാരുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
രാത്രികാലങ്ങളില്‍
അകലം കുറഞ്ഞ കണ്ണികള്‍ ഉള്ള
വലകള്‍ ഉപയോഗിച്ചുള്ള ലൈറ്റ്
ഫിഷിംഗ് രീതിമൂലം പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍
ദുരിതത്തിലാകുന്നത്
ഒഴിവാക്കുന്നതിനായി ലൈറ്റ്
ഫിഷിംഗ് രീതി നിരോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ഡി )
ഫിഷറീസ്
വകുപ്പിന് കീഴിലുള്ള മറൈന്‍
എന്‍ഫോഴ്സ്മെന്റ് കടലില്‍
നടക്കുന്ന നിയമ
ലംഘനങ്ങള്‍ക്കെതിരെ കഴിഞ്ഞ
അഞ്ച് വര്‍ഷത്തിനിടയില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
3084.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉള്‍നാടന്‍
മത്സ്യക്കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി മത്സ്യ വിത്തുകള്‍
വിവിധ ജലാശയങ്ങളില്‍
നിക്ഷേപിക്കുന്ന പദ്ധതിയില്‍
ഉള്‍പ്പെടുത്തി കോട്ടയം
ജില്ലയിലെ ഏതൊക്കെ
ജലാശയങ്ങളിലാണ് മത്സ്യ
വിത്തുകള്‍ നിക്ഷേപിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുന്നതിനായി
ജലാശയങ്ങള്‍
തിരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡങ്ങളും നടപടിക്രമങ്ങളും
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
3085.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഫിഷറീസ്
വകുപ്പ് നടപ്പാക്കുന്ന
പി.എം.എം.എസ്.വൈ.
(എസ്.സി./എസ്.ടി.) യില്‍
വനത്തിനുളളിലെ ആദിവാസികള്‍ക്ക്
ഗുണഭോക്തൃ വിഹിതത്തില്‍
പ്രത്യേക ഇളവ് നല്‍കി
നടപ്പാക്കാന്‍ സാധിക്കുമോ;
വിശദമാക്കാമോ;
(
ബി )
മുത്തേടം
പഞ്ചായത്തിലെ ഉച്ചക്കുളം
ആദിവാസി കോളനിയിലെ ബാലന്‍ എന്ന
വ്യക്തി തടുക്ക ഫോറസ്റ്റ്
സ്റ്റേഷന് കീഴില്‍ മത്സ്യകൃഷി
നടത്താന്‍ നല്‍കിയ അപേക്ഷയുമായി
ബന്ധപ്പെട്ട് ഫിഷറീസ്
വകുപ്പിന്റെ
എം.ബി./എന്‍.എല്‍.ബി.ആര്‍./പി.എം.എം.എസ്.വൈ./
(എസ്.സി./എസ്.ടി.) 2021 നമ്പര്‍
ഫയലിലെ നടപടിക്രമങ്ങള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
3086.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഉള്‍നാടന്‍
മത്സ്യസമ്പത്തിന്റെ സംരക്ഷണവും
പരിപാലനവും നടത്തുന്നതിന്
2021-22 കാലയളവില്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
ഉൾനാടൻ
മത്സ്യകൃഷിയുടെ ഉല്പാദനം
വര്‍ദ്ധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കഴിഞ്ഞ മൂന്ന്
സാമ്പത്തിക വര്‍ഷത്തെ കണക്ക്
ലഭ്യമാക്കുമോ;
(
സി )
തോട്ട
പൊട്ടിച്ചു മീൻ
പിടിക്കുന്നതുൾപ്പടെയുള്ള നിയമ
വിരുദ്ധ ഉൾനാടൻ മത്സ്യബന്ധനം
തടയുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കുമോ?
3087.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേന്ദ്രസര്‍ക്കാരിന്റെ
പുതിയ ബ്ലൂ ഇക്കോണമി നയം കടല്‍
മത്സ്യലഭ്യതയില്‍ നിലവില്‍
നേരിടുന്ന ക്ഷാമം കൂടുതല്‍
വഷളാക്കാനിടയുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
സാഹചര്യത്തില്‍ സംസ്ഥാനത്തെ
മത്സ്യോല്പാദനവും ഉപഭോഗവും
തമ്മില്‍ നിലനില്‍ക്കുന്ന
ഒന്നരലക്ഷം ടണ്ണിലധികം വരുന്ന
അന്തരം പരിഹരിക്കുന്നതിന്
തൊഴിലവസരം സൃഷ്ടിക്കുന്ന
സാധ്യത കൂടി
കണക്കിലെടുത്തുകൊണ്ട്
ഉള്‍നാടന്‍ മത്സ്യോല്പാദന
വര്‍ദ്ധനവിന് പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
മത്സ്യകൃഷി
ജനകീയമാക്കിക്കൊണ്ട്
റിസര്‍വോയറുകള്‍ ഉള്‍പ്പെടെയുളള
പൊതുജലാശയങ്ങളും
നെല്‍പാടങ്ങളും സ്വകാര്യ
കുളങ്ങളും പ്രയോജനപ്പെടുത്തി
മത്സ്യകൃഷി
വിപുലീകരിക്കുന്നതിനും
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനുമുളള
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(
സി )
ചെമ്മീന്‍
മത്സ്യവിത്തുകളുടെ
ആവശ്യാനുസരണമുളള ലഭ്യതയും
അവയുടെ ഗുണനിലവാരവും ഉറപ്പ്
വരുത്തുന്നതിന്
സാധ്യമായിട്ടുണ്ടോ?
3088.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം ഉള്‍നാടന്‍ ജനകീയ
മത്സ്യ കൃഷിക്ക് പ്രത്യേക നയം
രൂപീകരിച്ചിട്ടുണ്ടോ;
(
ബി )
ഉള്‍നാടന്‍
ജനകീയ മത്സ്യ കൃഷിക്കാര്‍
അഭിമുഖീകരിക്കുന്ന വിവിധ
പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കാമോ;
(
സി )
ഉള്‍നാടന്‍
ജനകീയ മത്സ്യ കൃഷിയില്‍
ഇടത്തട്ടുകാരുടെ ചൂഷണം
അവസാനിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഉള്‍നാടന്‍
മത്സ്യ കര്‍ഷകരെ സഹായിക്കാന്‍
മത്സ്യ കര്‍ഷക സഹകരണ സംഘം
ആരംഭിക്കാന്‍ സര്‍ക്കാര്‍
തലത്തില്‍ ആലോചനയുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
3089.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
മെയ് മുതല്‍ 2022 ജനുവരി
വരെയുള്ള കാലഘട്ടത്തില്‍
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
ആവിഷ്കരിച്ച പദ്ധതികള്‍
എന്തെല്ലാമാണെന്ന് ചെലവഴിച്ച
തുക ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
3090.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവല്ല
നിയോജകമണ്ഡലത്തിലെ കവിയൂർ
പോളച്ചിറയിൽ
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന
മത്സ്യവിത്ത് ഉൽപാദന
കേന്ദ്രത്തിന്റെ നവീകരണത്തിനായി
പദ്ധതികൾ ആസൂത്രണം
ചെയ്തിട്ടുണ്ടോ എന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥലത്ത് ഇപ്പോൾ ഉപയോഗിക്കാതെ
കിടക്കുന്ന ഭൂമി പഠനത്തിനും
വിനോദത്തിനുമായി
പ്രയോജനപ്പെടുന്ന തരത്തിൽ
എന്തെങ്കിലും പദ്ധതികൾ
ആവിഷ്കരിക്കുവാൻ
തയ്യാറാകുമോയെന്ന്
വ്യക്തമാക്കാമോ?
3091.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കല്ലാനോട്
ഫിഷ് ഹാച്ചറിയുടെ വികസനത്തിനായി
മുൻ സര്‍ക്കാരിന്റെ കാലത്ത്
തയ്യാറാക്കിയ മാസ്റ്റര്‍
പ്ലാനിന് സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ഹാച്ചറിയോടു ചേർന്ന് ജലസേചന
വകുപ്പ് വിട്ടുതന്ന രണ്ടേക്കർ
ഭൂമിയില്‍ ഏന്തൊക്കെ വികസന
പദ്ധതികളാണ് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
സി )
വിനോദസഞ്ചാര
കേന്ദ്രം കൂടിയായ കക്കയത്ത്
അതിനുളള സാധ്യത കൂടി പ്രസ്തുത
പദ്ധതിയില്‍ പരിഗണിക്കാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(
ഡി )
അലങ്കാര
മത്സ്യകൃഷി കൂടി പ്രസ്തുത
പ്രൊജക്ടിന്റെ ഭാഗമായി
നടപ്പിലാക്കാന്‍
ആലോചിക്കുന്നുണ്ടോ?
3092.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കായംകുളം
മത്സ്യഗ്രാമത്തിലെ
മത്സ്യത്തൊഴിലാളികള്‍ക്ക്
പരമ്പരാഗത
മത്സ്യത്തൊഴിലാളികൾക്കുള്ള
(മറൈന്‍സെക്ടര്‍)
രജിസ്‌ട്രേഷന്‍ സംവിധാനത്തിൽ
രജിസ്റ്റർ ചെയ്യാനാവാത്തതിന്റെ
കാരണം എന്തെന്ന് അറിയിക്കാമോ;
(
ബി )
രജിസ്‌ട്രേഷന്‍
ചെയ്യാനുള്ള തടസ്സം നീക്കി
പ്രസ്തുത
മത്സ്യത്തൊഴിലാളികള്‍ക്ക്
രജിസ്‌ട്രേഷന് അവസരം നല്‍കുമോ;
(
സി )
കായംകുളം
സെക്ടറില്‍ ഒരു മറൈന്‍ സെക്ടര്‍
കൂടി അനുവദിക്കുമോ?
3093.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തീരദേശ
വികസന കോര്‍പ്പറേഷന്‍ മുഖേന
വര്‍ക്കല മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
കോര്‍പ്പറേഷന്‍
മുഖേന പ്രസ്തുത മണ്ഡലത്തില്‍
പുതുതായി നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന പദ്ധതികള്‍
വിശദമാക്കാമോ?
3094.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തീരപ്രദേശത്ത്
പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള
മേജര്‍ മത്സ്യബന്ധന
ഹാര്‍ബറുകള്‍ എത്രയാണെന്ന്
അറിയിക്കാമോ;
(
ബി )
അവയില്‍
നിര്‍മ്മാണം പൂര്‍ത്തിയാക്കി
കമ്മീഷന്‍ ചെയ്തത് എത്രയെന്നും
അവ ഏതൊക്കെയെന്നും
വിശദമാക്കാമോ?
3095.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
ഹാര്‍ബര്‍ എഞ്ചിനീയറിംഗ്
വകുപ്പിന് കീഴില്‍ കോഴിക്കോട്
ജില്ലയില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി
ലഭ്യമാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
തീരദേശ
റോഡ് പുനരുദ്ധാരണ പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഭരണാനുമതിക്കായി
സമര്‍പ്പിച്ച കൂടത്തുംപാറ
മൂഴയില്‍ പാലം റോഡിന് ഭരണാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
3096.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തൃക്കുന്നപ്പുഴ
പഞ്ചായത്തില്‍ ഫിഷ്‌ലാന്റിംഗ്
സെന്റര്‍ ആരംഭിക്കുന്നതിനായി
സ്വീകരിച്ച നടപടികൾ
എന്തെല്ലാമെന്നു അറിയിക്കാമോ?
3097.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹാര്‍ബര്‍
എന്‍ജിനീയറിംഗ് വിഭാഗം മുഖേന
അരൂര്‍ മണ്ഡലത്തില്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
വിവിധ നിര്‍മ്മാണ പ്രവൃത്തികൾ
ഏതെല്ലാമെന്നും അവയുടെ
പുരോഗതിയും വിശദമാക്കാമോ?
3098.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ് മുഖേന
ഭരണാനുമതി ലഭിച്ച് നിലവില്‍
പ്രവൃത്തി പൂര്‍ത്തിയാക്കാനുള്ള
റോഡുകളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ വന്നതിനുശേഷം
ഭരണാനുമതി ലഭിച്ച റോഡുകള്‍
ഏതൊക്കെയാണ്; പ്രസ്തുത
റോഡുകളുടെ നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ?
3099.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയിലെ പ്രധാന മത്സ്യബന്ധന
കേന്ദ്രമായ തോട്ടപ്പള്ളി
ഹാര്‍ബര്‍
തുറന്നുപ്രവര്‍ത്തിപ്പിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി )
ഹാര്‍ബറിന്റെ
അടുത്ത ഘട്ട വികസനത്തിന്
തയ്യാറാക്കിയിട്ടുള്ള
പദ്ധതികളുടെ വിശദാംശങ്ങള്‍
അറിയിക്കാമോ;
(
സി )
ഇതിനാവശ്യമായ
തുക എപ്രകാരം
കണ്ടെത്തുന്നതിനാണുദ്ദേശിക്കുന്നത്;
വെളിപ്പെടുത്താമോ?
3100.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പ്രധാന മത്സ്യബന്ധന
ഹാര്‍ബറുകളും തീരപ്രദേശങ്ങളും
സുരക്ഷാ ഭീഷണി നേരിടുന്നത്
കണക്കിലെടുത്ത് സുരക്ഷ
വര്‍ദ്ധിപ്പിക്കുന്നതിന്
ഫിഷറീസ് വകുപ്പ് എന്തെങ്കിലും
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
3101.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഹാർബറുകളിൽ ഹാര്‍ബര്‍
മാനേജ്മെന്റ് സൊസൈറ്റികൾ
സ്ഥാപിതമായത് എന്നുമുതലാണെന്ന്
അറിയിക്കാമോ;
(
ബി )
ഏത്
ആക്ടിന്റെ അടിസ്ഥാനത്തിലാണ് ഇവ
രൂപീകൃതമായത്;
(
സി )
എങ്കിൽ
ആക്ടിന്റെ അടിസ്ഥാനത്തിൽ ഹാർബർ
മാനേജ്മെന്റ് സൊസൈറ്റികൾ
രൂപീകരിച്ചുകൊണ്ടുള്ള സർക്കാർ
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
ഡി )
ഈ
ആക്ട് പ്രകാരം പ്രസ്തുത
സൊസൈറ്റിയിൽ എത്ര അംഗങ്ങളാണ്
ഉണ്ടായിരിക്കേണ്ടത്;
ആരൊക്കെയാണ് ഇതിൽ അംഗങ്ങളായി
ഉണ്ടാകുക; വിശദാംശങ്ങൾ നൽകുമോ?
3102.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
ഏറ്റെടുത്ത് നടത്തി വരുന്ന
പ്രവൃത്തികളുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
വര്‍ക്കല
മണ്ഡലത്തില്‍ പ്രസ്തുത വകുപ്പ്
മുഖാന്തരം
നടപ്പിലാക്കുന്നതിനായി വിഭാവനം
ചെയ്തിട്ടുള്ള പദ്ധതികള്‍
വിശദമാക്കാമോ?
3103.
ഡോ.കെ.ടി.ജലീൽ
ശ്രീ
എം മുകേഷ്
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചലച്ചിത്രാസ്വാദക
ലാേകത്ത് ഇതിനകം തന്നെ ഖ്യാതി
നേടിയ ഇന്റർനാഷണൽ ഫിലിം
ഫെസ്റ്റിവൽ ഓഫ് കേരള
(ഐ.എഫ്.എഫ്.കെ) കാേവിഡ്
നിയന്ത്രണങ്ങള്‍
പാലിച്ചുകാെണ്ട് പരമാവധി
ചലചിത്രാസ്വാദകര്‍ക്ക് സിനിമ
പ്രദര്‍ശനങ്ങള്‍
ആസ്വദിക്കുവാന്‍ അവസരം
ഒരുക്കുന്നതിനും കൂടുതല്‍
ആകര്‍ഷകമാക്കുന്നതിനുമായി
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമാേ;
(
ബി )
ചലച്ചിത്രാേത്സവത്തിന്റെ
നടത്തിപ്പ്, പ്രദര്‍ശന
ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ്,
ചലച്ചിത്ര പ്രദര്‍ശനങ്ങള്‍,
അവാര്‍ഡുകളുടെ നിര്‍ണ്ണയം
തുടങ്ങിയവ കുറ്റമറ്റ രീതിയിൽ
നടപ്പിലാക്കുന്നതിന് എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഏർപ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമാേ;
(
സി )
നൂതന
ആശയങ്ങളിലൂടെ ചലച്ചിത്രാേത്സവം
ജനകീയമാക്കുന്നതിനും ലാേകാേത്തര
സിനിമകള്‍ കൂടുതല്‍
ആസ്വാദകരിലേയ്ക്ക്
എത്തിക്കുന്നതിനുമായി
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം ചെയ്തുവരുന്നതെന്ന്
വെളിപ്പെടുത്താമാേ?
3104.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍
കിഫ്ബിയുടെ സാമ്പത്തിക
സഹായത്തോടെ നടപ്പിലാക്കുന്ന
തീയേറ്റർ നിര്‍മ്മാണ
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
കല്ല്യാശ്ശേരി മണ്ഡലത്തിലെ
പരിയാരം മെഡിക്കല്‍ കോളേജിന്
സമീപം റവന്യൂ വകുപ്പില്‍ നിന്ന്
50 സെന്റ് ഭൂമി അനുവദിച്ച
സ്ഥലത്ത് തീയേറ്റര്‍ സമുച്ചയം
നിര്‍മ്മിക്കുന്നതിനുള്ള തുടര്‍
നടപടി സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
3105.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലബാര്‍
പ്രദേശത്ത് തെയ്യം
കലാകാരന്‍മാര്‍ നേരിടുന്ന ജീവിത
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(
ബി )
കാേവിഡ്
കാലത്ത് ക്ഷേത്രങ്ങളില്‍ തെയ്യം
അവതരിപ്പിക്കാന്‍ കഴിയാത്ത
സാഹചര്യത്തില്‍ തെയ്യം
കലാകാരന്മാര്‍ക്ക് സാമ്പത്തിക
സഹായം അനുവദിക്കുമാേ;
(
സി )
തെയ്യം
സീസണ്‍ ഉത്സവം ആയതിനാല്‍ മറ്റ്
സീസണില്‍ ഇവര്‍ക്കുവേണ്ടി
എന്തെങ്കിലും ക്ഷേമ പദ്ധതി
നടപ്പിലാക്കുമാേ; വിശദമാക്കുമോ?
3106.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സാംസ്കാരിക
വകുപ്പിന് കീഴില്‍
കൊണ്ടോട്ടിയിലുള്ള മഹാകവി
മോയിൻകുട്ടി വൈദ്യർ സ്മാരക
അക്കാദമിയിൽ ഈ സർക്കാറിന്റെ
കാലത്ത് നടപ്പിലാക്കിയ
പദ്ധതികളുടെ വിശദാംശങ്ങൾ
വ്യക്തമാക്കുമോ; ഇതിന് വേണ്ടി
എത്ര രൂപ അനുവദിച്ചു എന്ന്
വിശദമാക്കുമോ;
(
ബി )
മാപ്പിള
കല അക്കാദമിക്ക് മുൻകാലങ്ങളിൽ
നിന്നും വ്യത്യസ്തമായി ബജറ്റ്
വിഹിതവും ഗ്രാന്റും
കുറഞ്ഞുവരുന്നതായുള്ള ആക്ഷേപം
ശ്രദ്ധയിൽ വന്നിട്ടുണ്ടോ;
എങ്കിൽ ബജറ്റ് വിഹിതവും
ഗ്രാന്റും മുൻ കാലങ്ങളിലെ പോലെ
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
കഴിഞ്ഞ
ബജറ്റിൽ പ്രഖ്യാപിച്ച മലബാർ
ലിറ്റററി സർക്യൂട്ടിൽ മഹാകവി
മോയിൻകുട്ടി വൈദ്യരുടെ
ജന്മസ്ഥലം കൂടി
ഉൾപ്പെടുത്തണമെന്ന
ആവശ്യത്തിന്മേൽ സ്വീകരിച്ച
നടപടികൾ വിശദമാക്കുമോ;
(
ഡി )
മഹാകവി
മോയിൻകുട്ടി വൈദ്യർ സ്മാരക
അക്കാദമിയുടെ വികസനത്തിനായി
2022-23 സാമ്പത്തിക വർഷം
ഏന്തെല്ലാം പുതിയ
പദ്ധതികൾക്കാണ് സർക്കാറിന്റെ
അനുമതി തേടിയത് എന്ന്
വ്യക്തമാക്കുമോ?
3107.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ ഏതെല്ലാം
സാംസ്കാരിക സ്ഥാപനങ്ങൾക്കാണ്
2016 മുതൽ സാംസ്കാരിക
വകുപ്പിന്റെ വിവിധ ഫണ്ടുകൾ
അനുവദിച്ചതെന്നും ഓരോ
സ്ഥാപനങ്ങൾക്കും അനുവദിച്ച തുക
എത്രയാണെന്നും വ്യക്തമാക്കാമോ;
(
ബി )
ഓരോ
സ്ഥാപനങ്ങളും
സമർപ്പിച്ചിട്ടുള്ള പദ്ധതികൾ
ഏതെല്ലാമാണെന്ന് അറിയിക്കാമോ?
3108.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം
ജില്ലയിലെ ശ്രീനാരായണഗുരു
നവോത്ഥാന സാംസ്കാരിക
സമുച്ചയത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
എല്ലാ
ജില്ലാ കേന്ദ്രങ്ങളിലും
സ്ഥാപിക്കുന്ന നവോത്ഥാന
സാംസ്കാരിക സമുച്ചയങ്ങളുടെ
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും
നടത്തിപ്പിനുമായി എന്ത്
സംവിധാനമാണ് ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്; വിശദ വിവരം
ലഭ്യമാക്കുമോ?
3109.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിളിമാനൂരില്‍
സ്ഥാപിക്കുന്ന ആര്‍ട്ടിസ്റ്റ്
റസിഡന്‍സി സ്റ്റുഡിയോയുടെ
നിര്‍മ്മാണത്തിന് കാലതാമസം
നേരിടുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
3110.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിശ്വപ്രശസ്ത
ചിത്രകാരന്‍ രാജാ
രവിവര്‍മ്മയുടെ ജന്മദേശമായ
കിളിമാനൂരില്‍ സമുചിത സ്മാരകം
നിര്‍മ്മിക്കുമെന്ന ബഡ്ജറ്റ്
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണ്;
വിശദമാക്കുമോ?
3111.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
സ്ഥാപിക്കുന്ന ഇന്‍ഡോ-ഷാര്‍ജ
കള്‍ച്ചറല്‍ പ്രോജക്ടില്‍
എന്തെല്ലാമാണ് വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രാേജക്ടിനു വേണ്ടി സ്ഥലത്തിന്
വില നല്‍കി ഭൂമി
ഏറ്റെടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള കാരണം
വ്യക്തമാക്കാമോ;
(
സി )
എത്ര
തുകയാണ് സ്ഥലം ഏറ്റെടുക്കാന്‍
കിഫ്ബിയില്‍ നിന്നും
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ഡി )
ബാക്കി
തുക ലഭിക്കാന്‍ എന്ത്
നടപടികളാണ് സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ഇ )
നോട്ടിഫിക്കേഷന്‍
തീയതി മുതല്‍ സ്ഥലമുടമയ്ക്ക്
പന്ത്രണ്ട് ശതമാനം പലിശക്ക്
അര്‍ഹതയുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
3112.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാംസ്കാരിക
വകുപ്പിന് കീഴില്‍ ടെലിവിഷന്‍
ചാനല്‍ ആരംഭിക്കുന്നതിന്
ആലാേചിക്കുന്നുണ്ടാേ; എങ്കില്‍
ആയതിന്റെ നിയന്ത്രണവും
മേല്‍നാേട്ടവും മറ്റ് നടപടികളും
സംബന്ധിച്ചുള്ള വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ?
3113.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നടന്നുവരുന്ന
ചലച്ചിത്രോത്സവങ്ങള്‍ക്ക് ഒരു
സ്ഥിരം വേദി രൂപീകരിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദമാക്കാമോ;
(
ബി )
ഇത്തരത്തില്‍
രൂപീകരിക്കുന്ന ചലച്ചിത്രോത്സവ
കോംപ്ലക്സില്‍ ചലച്ചിത്ര
രംഗത്തെ വിവിധ മേഖലകളില്‍
പ്രവര്‍ത്തിക്കുന്ന
യുവപ്രതിഭകള്‍ക്ക് ആവശ്യമായ
പരിശീലന-പഠന-സാങ്കേതിക
സഹായങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള സൗകര്യം
കൂടി നല്‍കാമോ?
3114.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ജസ്റ്റിസ്
കെ. ഹേമ കമ്മിറ്റി റിപ്പോർട്ട്
സഭയുടെ മേശപ്പുറത്തു വയ്ക്കുമോ?
3115.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വര്‍ദ്ധിച്ചു
വരുന്ന മയക്കുമരുന്നിന്റെ
ഉപയോഗവും കുറ്റകൃത്യങ്ങളുടെ
വന്‍തോതിലുള്ള വര്‍ധനവും
കണക്കിലെടുത്ത് പഞ്ചായത്തുകൾ
തോറും യുവജന ജാഗ്രതാ സമിതികള്‍
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
യുവജനങ്ങളുടെ
സര്‍ഗവാസനകള്‍
പരിപോഷിപ്പിക്കാനും സാമൂഹിക
തിന്മകള്‍ക്കെതിരെ നിലകൊള്ളാനും
പഞ്ചായത്തുകള്‍ തോറും യുവജന
കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
3116.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
യുവജനക്ഷേമ
വകുപ്പിന് കീഴില്‍
യുവജനങ്ങള്‍ക്ക്
പ്രയോജനകരമായിട്ടുള്ള
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിവരുന്നതെന്ന്
വിശദമാക്കുമോ;
(
ബി )
യുവജനങ്ങള്‍ക്ക്
സ്വയംതൊഴില്‍
പ്രോത്സാഹനത്തിനായി നൂതന
പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ;
വിശദമാക്കുമോ;
(
സി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലയളവില്‍
കൂത്തുപറമ്പ്
നിയോജകമണ്ഡലത്തില്‍
യുവജനക്ഷേമത്തിനായി
നടപ്പിലാക്കിയ പദ്ധതികളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
3117.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനിതാ
സംരംഭകര്‍ക്കായി എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കിവരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഓരോ
പദ്ധതിയുടെയും വിശദാംശം
ലഭ്യമാക്കാമോ?
3118.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
അഭ്യസ്തവിദ്യരായ
യുവജനങ്ങള്‍ക്ക് തൊഴില്‍
ലഭിക്കുന്നതിനായി എന്തെല്ലാം
പരിശീലന പദ്ധതികളാണ്
നടപ്പിലാക്കി വരുന്നതെന്ന്
വിശദമാക്കാമോ; ഏതെല്ലാം
സ്ഥാപനങ്ങള്‍ വഴിയാണ് ഇത്തരം
പരിശീലനങ്ങള്‍ നല്‍കി
വരുന്നതെന്നും വിശദമാക്കാമോ;
(
ബി )
ഇത്തരം
പരിശീലന കേന്ദ്രങ്ങള്‍
മണ്ഡലത്തില്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
എം.എല്‍.എ.യുടെ പ്രാദേശിക/ആസ്തി
വികസന ഫണ്ടുകള്‍ ഇത്തരം പരിശീലന
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനായി
ഉപയോഗിക്കുവാന്‍ സാധിക്കുമോ;
സാധിക്കുമെങ്കില്‍ അതിനുള്ള
നടപടിക്രമങ്ങള്‍ എന്താണെന്ന്
വിശദമാക്കാമോ?
|
|
|
|
|
|
|
|