ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
13.03.2013
ലെ സ.ഉ.(സാധാ) നം. 415/13/കൃഷി
ഉത്തരവിലൂടെ ഐ.സി.ഡി.പി. സബ്
സെന്‍ററുകളുടെ ഭരണപരവും
സാങ്കേതികവുമായ ചുമതലകള്‍
മൃഗാശുപത്രികളിലേക്ക്
കൈമാറിയതിനു ശേഷം മൃഗസംരക്ഷണ
വകുപ്പില്‍ മേഖലാ മൃഗസംരക്ഷണ
കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം
എന്താണ്; വെറ്ററിനറി സബ്
സെന്ററുകളുടെ ലീന്‍ റീജിയണല്‍
ആനിമല്‍ ഹസ്ബന്ററി
സെന്ററുകളിലേക്ക് കൈമാറി
ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍
മികച്ച സേവനം ലഭിക്കുന്ന
വിധത്തില്‍ വെറ്ററിനറി സബ്
സെന്റുകളെ
ശാക്തീകരിക്കുന്നതിനും അങ്ങനെ
മൃഗാശുപത്രികളിലെ ജോലിഭാരം
കുറയ്ക്കുന്നതിനും നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ;
(
ബി )
ഐ.സി.ഡി.പി.
സബ് സെന്ററുകളുടെ പേര്
വെറ്ററിനറി സബ് സെന്ററുകള്‍
എന്നാക്കി മാറ്റിയപ്പോള്‍
അവിടത്തെ ഉദ്യോഗസ്ഥരുള്‍പ്പെടെ
മുഴുവന്‍ ലൈവ്സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെയും
തസ്തികാനാമം വെറ്ററിനറി
ഇന്‍സ്പെക്ടര്‍ എന്നാക്കി
മാറ്റണമെന്ന് വിവിധ സംഘടനകള്‍
നിരന്തരം ആവശ്യമുന്നയിച്ചിട്ടും
മുഖവിലക്കെടുക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ; ക്ഷീരകര്‍ഷകര്‍
കൂടുതല്‍ ആശ്രയിക്കുന്ന
വെറ്ററിനറി സബ് സെന്ററുകളുടെ
ഭൗതിക സാഹചര്യങ്ങളും
സൗകര്യങ്ങളും
മെച്ചപ്പെടുത്താന്‍ ഉതകുന്ന
പ്രായോഗിക പദ്ധതികള്‍
നടപ്പിലാക്കുമോ;
(
സി )
ക്ഷീരകര്‍ഷകരുടെ
ആവശ്യപ്രകാരമുള്ള നാടന്‍
ജനുസ്സു പശുക്കളുടെ ബീജ
മാത്രകള്‍ (വെച്ചൂര്‍,
കാസര്‍ഗോഡ് ഡ്വാര്‍ഫ്, ഗിര്‍
,സാഹിവാള്‍, കാങ്കയം)
വെറ്ററിനറി ഉപകേന്ദ്രങ്ങളിലൂടെ
വിതരണം നടത്തേണ്ടതില്ല എന്ന
വകുപ്പു ഡയറക്ടറുടെ നിര്‍ദ്ദേശം
സര്‍ക്കാരിന്റെ അറിവോടെയാണോ;
അല്ലെങ്കില്‍ ഈ നിര്‍ദ്ദേശം
പിന്‍വലിച്ച് ക്ഷീര
കര്‍ഷകര്‍ക്ക് ആവശ്യമായ
ബീജമാത്രകള്‍ വെറ്ററിനറി
ഉപകേന്ദ്രങ്ങള്‍ വഴി വിതരണം
നടത്താമോ; ഇല്ലെങ്കിൽ കാരണം
വിശദമാക്കാമോ;
(
ഡി )
ആടുകളിലെ
കൃത്രിമ ബീജാധാന
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
പരിശീലനം ലൈവ്സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാര്‍ക്ക്
നല്‍കിയെങ്കിലും മുഴുവന്‍
വെറ്ററിനറി സബ് സെന്ററുകളിലും
ആടുകളിലെ കൃത്രിമ
ബീജാധാനത്തിനാവശ്യമായ
ബീജമാത്രകളും ഉപകരണങ്ങളും
അനുവദിക്കാത്തത് എന്തുകൊണ്ടാണ്;
ക്ഷീര കര്‍ഷകരെ
സഹായിക്കുന്നതിന് സംസ്ഥാനത്ത്
കാലിത്തീറ്റ റേഷനിംഗ്
സമ്പ്രദായം നടപ്പില്‍
വരുത്തുമോ;
(
ഇ )
പ്രത്യേക
കന്നുകുട്ടി പരിപാലന പദ്ധതി
പ്രകാരം കാലിത്തീറ്റയുടെ
സബ്സിഡി തുക
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികളെടുക്കുമോ; സംസ്ഥാനത്തെ
കന്നുകാലി പ്രജനനനയം നിയമം
നടപ്പിലാക്കാന്‍ എന്ത്
നടപടികളാണ് ഗവണ്‍മെന്റ്
മുന്നോട്ട് വെക്കുന്നതെന്ന്
വിശദമാക്കാമോ; സംസ്ഥാനത്ത്
പാരാവെറ്ററിനറി കൗണ്‍സില്‍
രൂപീകരിക്കാനുള്ള
നടപടികളുണ്ടാകുമോ;
(
എഫ് )
വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി
ലൈവ്സ്റ്റോക്ക് മാനേജ്മെന്റ്
കോഴ്സ് വിജയകരമായി
പൂര്‍ത്തിയാക്കിയവര്‍ക്ക്
മുന്‍കാലങ്ങളില്‍
നടപ്പാക്കിയിരുന്നതു പോലെയുള്ള
ആറ് മാസ ട്രെയിനിംഗ്
പുനരാരംഭിക്കുമോ; ട്രെയിനിംഗ്
നേടിയവരെ ലൈവ്സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ നിലവിലെ
ഒഴിവുകളിലേക്ക്
താല്‍ക്കാലികമായി നിയമിക്കാന്‍
നടപടികളെടുക്കുമോ;
വിശദമാക്കാമോ;
(
ജി )
വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി
ലൈവ്സ്റ്റോക്ക് മാനേജ്മെന്റ്
കോഴ്സിന്റെ പേര് ഡയറി ഫാം
എന്റര്‍പ്രണര്‍ എന്നാക്കി
മാറ്റിയിരിക്കുന്ന
സാഹചര്യത്തില്‍ പ്രസ്തുത
കോഴ്സിന് പി.എസ്.സി അംഗീകാരം
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കാമോ?