UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1520.
ശ്രീ കെ ആൻസലൻ
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ തുറമുഖങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ;
( ബി )
വിഴിഞ്ഞം രാജ്യാന്തര തുറമുഖവുമായി ബന്ധപ്പെട്ട പുലിമുട്ട് നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ടോ; പ്രസ്തുത തുറമുഖം എന്നത്തേക്ക് പ്രവര്‍ത്തന സജ്ജമാകുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്; വിശദവിവരം നല്‍കാമോ;
( സി )
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന മറ്റ് അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതിയെന്തെന്നും വിശദമാക്കുമോ;
( ഡി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ പൂര്‍ത്തീകരിക്കുവാന്‍ തീരുമാനിച്ചിട്ടുള്ള തുറമുഖ വികസന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയെന്ന് വിശദീകരിക്കാമോ?
1521.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കല്‍ തുറമുഖത്ത് ഇമിഗ്രേഷന്‍ ചെക്ക് പോയിന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കുമെന്ന് അറിയിക്കാമോ;
( സി )
പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1522.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം തുറമുഖത്തിന്റെ വികസനത്തിനായി സര്‍ക്കാര്‍ പുതിയതായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത തുറമുഖത്ത് നിലവിലുള്ള സൗകര്യങ്ങള്‍ സംബന്ധിച്ച വിശദാംശം, തുറമുഖത്തിനായി ഇതുവരെ ലഭിച്ചിട്ടുള്ള കേന്ദ്ര സഹായത്തിന്റെ വിശദാംശം എന്നിവ ലഭ്യമാക്കാമോ?
1523.
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കാന്‍ 2024 വരെ അദാനി ഗ്രൂപ്പ് സമയം തേടിയിട്ടുണ്ടോ;
( ബി )
2019-ല്‍ തീര്‍ക്കേണ്ട പദ്ധതി ഇപ്പോഴും പൂര്‍ത്തിയാകാതെ നീണ്ടുപോകുന്നതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ;
( സി )
അദാനി ഗ്രൂപ്പിന്റെ അഭ്യർത്ഥന പ്രകാരം 2024 വരെ സമയം നീട്ടി നൽകാൻ തീരുമാനിച്ചിട്ടുണ്ടോ;
( ഡി )
പാറയും കല്ലും ലഭിക്കാനുള്ള പ്രശ്നങ്ങൾ മൂലം പുലിമുട്ട് നിര്‍മ്മാണം വൈകുന്നതിനാലാണ് നിർമ്മാണം വൈകുന്നതെന്ന് അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ടോ;
( ഇ )
സിൽവർ ലൈൻ പദ്ധതിക്കായി മധ്യകേരളത്തിൽ ആവശ്യത്തിന് പാറയും കല്ലും ലഭ്യമാണ് എന്ന് അവകാശപ്പെടുന്ന സർക്കാർ വിഴിഞ്ഞം കരാറിനായി പാറയും കല്ലും ലഭ്യമാക്കാൻ മുൻകൈ എടുക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
1524.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതല്‍ 2022 ജനുവരി വരെയുള്ള കാലഘട്ടത്തില്‍ തുറമുഖ വികസനത്തിനായി സ്വീകരിച്ച നടപടികള്‍, പ്രവര്‍ത്തന പുരോഗതി, ചെലവഴിച്ച തുക എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ?
1525.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം തുറമുഖ പരിധിയിൽപ്പെട്ട മംഗൽപാടി പഞ്ചായത്തിലെ മുട്ടം ബങ്കര ബീച്ചിലെ പുറമ്പോക്ക് ഭൂമി മംഗൽപാടി ഗ്രാമ പഞ്ചായത്തിന് കുട്ടികളുടെ പാർക്ക് നിർമ്മിക്കുന്നതിനായി ലൈസൻസ് അടിസ്ഥാനത്തിൽ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ; ഇത് സംബന്ധിച്ച ഫയൽ എത് ഓഫീസിലാണെന്ന് വ്യക്തമാക്കുമോ; ഫയൽ നമ്പർ ഉൾപ്പെടെയുള്ള വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഭൂമി മംഗൽപാടി ഗ്രാമ പഞ്ചായത്തിന് എപ്പോൾ കൈമാറാൻ കഴിയുമെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഭൂമിയില്‍ പാർക്ക് നിർമ്മിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന് സൗജന്യമായോ നാമമാത്ര തുകയ്ക്കോ ഉപയോഗാനുമതി ലഭ്യമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമോ?
1526.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കല്‍ തുറമുഖത്ത് ഡ്രെഡ്ജിംഗ് നടക്കുന്നുണ്ടോ; എങ്കില്‍ നിലവില്‍ എത്ര മീറ്റര്‍ ആഴത്തിലാണ് ഡ്രെഡ്ജിംഗ് നടത്തുന്നത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഡ്രെഡ്ജിംഗ് പ്രവൃത്തിയുടെ ആഴത്തില്‍ വ്യത്യാസം വരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ;
( സി )
തുറമുഖ പരിസരത്ത് കൂട്ടിയിട്ടിട്ടുള്ള ഡ്രെഡ്ജിംഗ് മെറ്റീരിയല്‍ നീക്കം ചെയ്യുന്നതിനുള്ള ടെണ്ടര്‍ നടപടി പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ഡ്രെഡ്ജിംഗ് മെറ്റീരിയല്‍ നീക്കം ചെയ്യുന്ന പ്രവൃത്തിയുടെ കഴിഞ്ഞ നാല് മാസത്തെ പുരോഗതി അറിയിക്കാമോ;
( ഇ )
മെറ്റീരിയല്‍ നീക്കം ചെയ്യുന്നതിന് തടസ്സങ്ങള്‍ ഉണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1527.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി - കോഴിക്കോട്, കൊച്ചി - തിരുവനന്തപുരം, കോവളം - കന്യാകുമാരി എന്നീ മേഖലകളില്‍ തീരദേശ പാസഞ്ചര്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്നും ആയത് എന്ന് ആരംഭിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ;
( ബി )
നീണ്ടകര, വലിയതുറ, കായംകുളം, മാനക്കോടം, മുനമ്പം, കൊടുങ്ങല്ലൂര്‍, തലശ്ശേരി, കോഴിക്കോട്, കണ്ണൂര്‍, ചെറുവത്തൂര്‍, നീലേശ്വരം, കാസര്‍ഗോഡ്, മഞ്ചേശ്വരം എന്നീ നോണ്‍ മേജര്‍ തുറമുഖങ്ങളുടെ പ്രവര്‍ത്തനത്തിനായി വിവിധ സമുദ്ര ഭൗമ അടിസ്ഥാന സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നു; വിശദമായ റിപ്പോര്‍ട്ട് നല്‍കാമോ?
1528.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ വിനോദസഞ്ചാരത്തിന്റെ പ്രധാന ആകര്‍ഷണമായ ഹൗസ് ബോട്ട് മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് 2018-ല്‍ തുറമുഖ വകുപ്പ് അദാലത്ത് സംഘടിപ്പിച്ചിരുന്നോ;
( ബി )
ലൈസന്‍സില്ലാത്ത ബോട്ടുകളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
അദാലത്തുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാന്‍ എടുത്ത നടപടികളെക്കുറിച്ച് വിശദമാക്കാമോ?
1529.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം-കോവളം, കോവളം-കന്യാകുമാരി മേഖലകളെ ബന്ധിപ്പിച്ച് അതിവേഗ യാത്രാ കപ്പൽ സർവ്വീസ് ആരംഭിക്കുന്നതിന് നാറ്റ്പാക് (നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍) തയ്യാറാക്കിയ സാധ്യതാ പഠന റിപ്പോർട്ട് പരിഗണിച്ച് മാരിടൈം ബോർഡ് നടത്തിയ നടപടികൾ എന്തെല്ലാം എന്ന് വ്യക്തമാക്കുമോ?
1530.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാരിടൈം ബോർഡ് രൂപീകരിച്ചത് എപ്പോഴാണെന്നും കാലാവധി എത്ര വർഷമാണെന്നും വ്യക്തമാക്കാമോ;
( ബി )
ബോർഡിന്റെ കാലാവധി ചുരുക്കിയിട്ടുണ്ടോ; എങ്കിൽ അതിനുള്ള കാരണമെന്താണെന്ന് അറിയിക്കാമോ;
( സി )
കാലാവധി ചുരുക്കിയതിനാൽ നിലവിലെ ബോർഡിന്റെ കാലാവധി അവസാനിച്ചുവോയെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തെ 17 ചെറുകിട തുറമുഖങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് മാരിടൈം ബോർഡ് രൂപീകരിച്ചതെങ്കിൽ ആയത് കൈവരിക്കാൻ ബോർഡ് നടത്തിയ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഇ )
ബോർഡിൽ പുതുതായി കൊണ്ടുവന്ന നിയമഭേദഗതികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
1531.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നദികള്‍ സമുദ്രങ്ങളില്‍ പതിയ്ക്കുന്ന പ്രദേശങ്ങളില്‍ ആറ്റ് മണലിന്റെ ശേഖരം ഹെെഡ്രാേഗ്രാഫിക് സര്‍വ്വെ വിഭാഗം സര്‍വ്വെയിലൂടെ കണ്ടത്തിയിട്ടുണ്ടാേ;
( ബി )
പാെന്നാനി അഴിമുഖത്ത് നിന്നും കടലിന്റെ ഉള്ളിലേക്ക് പത്ത് നാേട്ടിയ്ക്കല്‍ മെെല്‍ ദൂരത്തിലും അഞ്ച് നാേട്ടിയ്ക്കല്‍ മെെല്‍ വീതിയിലും ആറ്റ് മണല്‍ തിട്ടയുണ്ടെന്ന് പ്രസ്തുത വിഭാഗം കണ്ടെത്തിയിട്ടുണ്ടാേ എന്ന് അറിയിക്കുമോ?
1532.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഭരണാനുമതി ലഭിച്ച ചന്തപ്പുരയിലെ തെയ്യം മ്യൂസിയത്തിന്റെ നിര്‍മ്മാണ പുരാേഗതി വിശദമാക്കാമോ?
1533.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടിയില്‍ ട്രാംവേ റെയില്‍ മ്യൂസിയം സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ;
( ബി )
ഇതിനായി കണ്ടെത്തിയ ഭൂമി പുരാവസ്തു വകുപ്പിന് കൈമാറിയിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത ഭൂമി കൈമാറുന്നതിനുള്ള കാലതാമസത്തിന്റെ കാരണം വിശദീകരിക്കുമോ?
1534.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കാരകുറിശി പഞ്ചായത്തിലെ എഴുത്തോംപാറ ശിലാലിഖിതങ്ങള്‍ 1968-ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട നിയമ പ്രകാരം സംരക്ഷിത സ്മാരകം ആക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1535.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ പെെതൃക പ്രാധാന്യമുള്ള സംരക്ഷിത സ്മാരകങ്ങളുടെ സംരക്ഷണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ?
1536.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ബുദ്ധ-ജൈന മതങ്ങളുടെ സ്വാധീനങ്ങള്‍ പര്യവേക്ഷണത്തിലൂടെയും വിവരശേഖരണത്തിലൂടെയും കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ എവിടെയെല്ലാം എന്തെല്ലാം കാര്യങ്ങളാണ് കണ്ടെത്തിയതെന്ന് വിശദീകരിക്കാമോ?
1537.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ നെറുങ്കൈതക്കോട്ട ഭഗവതി ക്ഷേത്രം ചരിത്ര സ്മാരകമാക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ക്ഷേത്രം ചരിത്ര സ്മാരകമാക്കുന്നതിന്റെ ഭാഗമായി പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള ശിപാര്‍ശ സര്‍ക്കാരില്‍ ലഭിച്ചിട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ;
( സി )
അത്തരത്തില്‍ ശിപാര്‍ശ ലഭിച്ചിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കാരണം പരിഹരിച്ച് എത്രയും വേഗം പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള ശിപാര്‍ശ സര്‍ക്കാരില്‍ ലഭ്യമാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ?
1538.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരാവസ്തു വകുപ്പിന് കീഴില്‍ സംരക്ഷിയ്ക്കപ്പെട്ടിരിക്കുന്ന പുരാവസ്തു/ചരിത്ര മ്യൂസിയങ്ങളുടെ പട്ടിക ലഭ്യമാക്കാമോ;
( ബി )
കൊല്ലം ജില്ലയില്‍ പുരാവസ്തു വകുപ്പ് പുതിയതായി ഏതെങ്കിലും ചരിത്രസ്മാരകങ്ങള്‍ ഏറ്റെടുത്ത് സംരക്ഷിയ്ക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
കേരളത്തില്‍ കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുത്തിട്ടുള്ള ചരിത്രസ്മാരകങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ?
1539.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ കൊട്ടാരത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1540.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി ആലപ്പുഴയില്‍ പുതിയ കടല്‍പ്പാലം നിര്‍മ്മിക്കുവാനുള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
മുസിരിസ് പൈതൃകസംരക്ഷണ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ സ്ഥാപിക്കപ്പെട്ട കപ്പലിന്റെ അനുബന്ധമായി നടത്തേണ്ട പ്രവ‍ര്‍ത്തനങ്ങള്‍ക്ക് തുറമുഖ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തടസങ്ങള്‍ ഉണ്ടായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ആലപ്പുഴ ജില്ലയില്‍ ഏതെല്ലാം കെട്ടിടങ്ങളാണ് പുരാവസ്തു വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തിട്ടുള്ളത്; ഇത്തരം കെട്ടിടങ്ങള്‍ നശിച്ച് പോകാതിരിക്കുവാനും സംരക്ഷിക്കുന്നതിനും എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പുരാവസ്തു വകുപ്പ് നടത്തിയിട്ടുള്ളത്; വിശദാംശം നല്‍കുമോ?





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.