UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*211.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ള പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകിപ്പോകുന്ന സംഭവങ്ങൾ കൂടിവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പൈപ്പുകൾ പൊട്ടുന്ന സാഹചര്യത്തിൽ റോഡുകൾ വെട്ടിപ്പൊളിക്കുന്നതും വെട്ടിപ്പൊളിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി തീർക്കാത്തതും മൂലം പൊതുജനങ്ങൾക്ക് ഗതാഗത പ്രശ്നമുണ്ടാകുന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ?
*212.
ഡോ സുജിത് വിജയൻപിള്ള
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യബന്ധന, വിപണന രംഗത്തെ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കുന്നതിന് മത്സ്യ മേഖലയിലെ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പരിപാടിയുണ്ടോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും മികച്ച പിന്തുണയോടെയുള്ള പ്രവര്‍ത്തന മികവുകൊണ്ട് മത്സ്യഫെഡിന് രാജ്യത്തെ ഏറ്റവും മികച്ച മത്സ്യ സഹകരണ ഫെഡറേഷന്‍ ആയി മാറാന്‍ കഴിഞ്ഞിട്ടുണ്ടോ; മത്സ്യ വിപണനത്തിനും മൂല്യവര്‍ദ്ധിതോല്പന്നങ്ങളുടെ വ്യാപനത്തിനും മത്സ്യഫെഡ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആധുനിക രീതിയിലുള്ള മത്സ്യ സ്റ്റാളുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ഡി )
മത്സ്യ മാര്‍ക്കറ്റുകളുടെ ആധുനികീകരണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കാമോ?
*213.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ എം നൗഷാദ്
ശ്രീ. എം.വിജിന്‍
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികള്‍ക്ക് തങ്ങളുടെ ഉല്പന്നത്തിന് വില നിശ്ചയിക്കുന്നതിനുള്ള അവകാശം നല്‍കുന്ന നിയമം ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്നും ഒരു പരിധി വരെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ പ്രയോജനപ്രദമാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരില്‍ ഇരുപത് ശതമാനത്തോളം ആളുകള്‍ക്ക് മാത്രമേ മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമസ്ഥതയുള്ളൂ എന്ന പ്രശ്നം അവരുടെ സാമ്പത്തിക പിന്നോക്കാവസ്ഥക്ക് കാരണമാകുന്നതിനാല്‍ അത് പരിഹരിക്കാന്‍ പദ്ധതിയുണ്ടോയെന്ന് അറിയിക്കാമോ;
( സി )
തൊഴില്‍ ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിനും പ്രകൃതിക്ഷോഭം മൂലം മത്സ്യബന്ധനോപകരണങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് അവ പുനരുജ്ജീവിപ്പിക്കുന്നതിനുവേണ്ട സഹായം നല്‍കുന്നതിനും നടപടി സ്വീകരിച്ച് വരുന്നുണ്ടോ;
( ഡി )
ഓഖി പുനരധിവാസത്തിനായി നാളിതുവരെ ചെയ്ത പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ഇ )
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള കടാശ്വാസ നടപടികള്‍ കാര്യക്ഷമമാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
*214.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി.വി.അൻവർ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1980-ലെ കേന്ദ്ര വന സംരക്ഷണ നിയമത്തിലെ ചില വ്യവസ്ഥകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനാവശ്യ തടസ്സം സൃഷ്ടിക്കുന്നതും കാടിന് പുറത്തുള്ള വൃക്ഷവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമല്ലാത്തതും കര്‍ഷകര്‍ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നതുമാകയാല്‍ ഉചിതമായ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം അന്വേഷിച്ചിരുന്നാേ; എങ്കില്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതികരണം അറിയിച്ചിരുന്നാേ; വിശദാംശം അറിയിക്കാമാേ;
( ബി )
കാര്‍ബണ്‍ ന്യൂട്രല്‍ എന്ന ലക്ഷ്യം നേടിയെടുക്കുന്നതിന് വനത്തിന് പുറത്തുള്ള വൃക്ഷവത്ക്കരണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ അത് പ്രാേത്സാഹിപ്പിക്കാനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടാേ; കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് പദ്ധതിയില്‍ കൈവരിക്കാനായ പുരാേഗതി വിലയിരുത്തിയിരുന്നാേ;
( സി )
പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളും വന്യജീവി വഴിത്താരകളും സ്വാഭാവിക വനമായി മാറ്റാന്‍ തയ്യാറാക്കിയിട്ടുള്ള പദ്ധതിയെക്കുറിച്ച് അറിയിക്കാമാേ; പ്രദേശവാസികളുടെ താല്പര്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കിക്കാെണ്ടാണാേ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് എന്നറിയിക്കുമോ?
*215.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വരുമാന ചോര്‍ച്ചയും ക്രമക്കേടും ഉണ്ടാകുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണവും ഭൂമിയും ഉള്‍പ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരം കൃത്യതയോടെ സൂക്ഷിക്കേണ്ടതുണ്ടോ;
( സി )
ക്ഷേത്രങ്ങളുടെ എത്ര അളവ് ഭൂമി അന്യാധീനപ്പെട്ടതായിട്ടാണ് കണക്കാക്കുന്നത്; ഇവ തിരിച്ച് പിടിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടോ;
( ഡി )
ദേവസ്വം ബോര്‍ഡിന് കീഴിലുണ്ടായിരുന്ന സ്ഥലം തിരിച്ച് പിടിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
*216.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പുകളെ സംബന്ധിച്ച് പട്ടികജാതി, പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
പട്ടികജാതി വികസന വകുപ്പിന്റെ ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പിന് അവസരമൊരുക്കുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇവിടങ്ങളില്‍ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ പരിശോധന നടത്തണമെന്ന് കാണിച്ച് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
*217.
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ കെ വിജയൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വേനൽക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി എന്തെല്ലാം അടിയന്തര നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;
( ബി )
വേനൽ കടുക്കുന്നതോടെ ജലജന്യ രോഗങ്ങൾ വർദ്ധിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ സുരക്ഷിതമായ ശുദ്ധജലം എത്തിക്കുന്നതിന് നടപ്പിലാക്കിവരുന്ന പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
വരള്‍ച്ച സമയത്ത് ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന സ്വകാര്യ ഏജന്‍സികളെ നിയന്ത്രിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ;
( ഡി )
സ്വകാര്യ ടാങ്കറുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന ശക്തമാക്കുമോ; വിശദീകരിക്കുമോ?
*218.
ശ്രീമതി ദെലീമ
ശ്രീമതി യു പ്രതിഭ
ശ്രീ. എച്ച്. സലാം
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ടായിരത്തി നാനൂറ് കോടി രൂപയുടെ കുട്ടനാട് പാക്കേജില്‍ ജലവിഭവ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്നും അവയുടെ നിലവിലെ പുരോഗതിയും അറിയിക്കാമോ;
( ബി )
വേമ്പനാട്ടുകായലിന്റെയും കുട്ടനാടിന്റെയും സ്വഭാവിക നിലനില്‍പ്പിന് അനിവാര്യമായ പമ്പയാർ, അച്ഛന്‍കോവിലാർ, മണിമലയാര്‍ എന്നിവയുടെ സംരക്ഷണത്തിനായി മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ആലപ്പുഴ-ചങ്ങനാശ്ശേരി കനാല്‍ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ; തോട്ടപ്പള്ളി സ്‍പില്‍വേയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കാമോ?
*219.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മോൻസ് ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വേനല്‍ക്കാലത്ത് മിക്കവാറും നദികള്‍ ഒഴുക്ക് കുറ‍ഞ്ഞ് പാരിസ്ഥിതിക നീരൊഴുക്കുപോലും ഇല്ലാത്ത അവസ്ഥയിലേക്ക് പോകുന്ന സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വേനല്‍ക്കാലത്ത് വറ്റിപ്പോകുന്ന നദികളുടെ പുനരുജ്ജീവനത്തിനായി സമഗ്ര നദീസംരക്ഷണ വികസന പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദീകരിക്കാമോ;
( സി )
അണക്കെട്ടുകളില്‍ വെള്ളം സംഭരിക്കാന്‍ കഴിയാത്ത അവസ്ഥയുടെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; ആയതിന് പരിഹാരം കണ്ടെത്താന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
സമഗ്ര നദീസംരക്ഷണ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച വാട്ടര്‍ റിസോഴ്സസ് ഇന്‍ഫര്‍മേറ്റീവ് സിസ്റ്റത്തിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ?
*220.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരക്കടലില്‍ നിരോധിത വലകളും ലെെറ്റുകളും ഉപയോഗിച്ച് മത്സ്യബന്ധനം വ്യാപിക്കുന്നതിനാല്‍ ഇത്തരം സംഘങ്ങള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുമായി സംഘര്‍ഷത്തിലാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടോ;
( ബി )
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഇത്തരം സംഘങ്ങളില്‍ നിന്നും യൂസേഴ്സ് ഫീ ചുമത്താറുണ്ടോ;
( സി )
ഇവരെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും മത്സ്യബന്ധന വകുപ്പ് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
*221.
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലജീവന്‍ മിഷനിലൂടെ ലക്ഷ്യമിട്ട കണക്ഷനുകളില്‍ എത്ര ശതമാനം പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്ന് അറിയിക്കാമോ; ലക്ഷ്യമിട്ട എണ്ണം കണക്ഷനുകള്‍ നല്‍കാനുള്ള തടസ്സങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുടെ പുരോഗതി ജില്ലാടിസ്ഥാനത്തില്‍ വിലയിരുത്തിയിട്ടുണ്ടോ; ജില്ലാതല അവലോകന യോഗങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
ജല ജീവന്‍ മിഷന്റെ മാനദണ്ഡ പ്രകാരം ആവശ്യമായ ഭൂമി എങ്ങനെ ലഭ്യമാക്കണമെന്നാണ് വിവക്ഷിക്കുന്നത്; പ്രസ്തുത സ്ഥലം തദ്ദേശ സ്ഥാപനങ്ങള്‍ ലഭ്യമാക്കണമെന്ന് നിബന്ധനയുണ്ടോ;
( ഡി )
തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്ഥലം വാങ്ങുന്നതിന് വലിയ തുക കണ്ടെത്തുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഈ പ്രതിസന്ധി എങ്ങനെ മറികടക്കാനാണ് ഉദ്ദേശിക്കുന്നത്;
( ഇ )
റോഡ് കട്ടിങ്ങുമായി ബന്ധപ്പെട്ട് കണക്ഷന്‍ നല്‍കാനാകാത്ത സാഹചര്യം മറികടക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും നല്‍കിയ കണക്ഷനുകളില്‍ വെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോയെന്നും അറിയിക്കുമോ?
*222.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ ഐ ബി സതീഷ്
ശ്രീ. ആന്റണി ജോൺ
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന ജലത്തിന്റെ കവറേജ് നഗരപ്രദേശങ്ങളില്‍ നൂറ് ശതമാനം കെെവരിക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കിഫ്ബി ഫണ്ടുപയോഗിച്ച് നടത്തുന്ന കുടിവെളള വിതരണ പദ്ധതികള്‍ ഏതെല്ലാമാണ്; ഇവയില്‍ ഏതെല്ലാം പദ്ധതികളുടെ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്; വിശദമാക്കുമോ;
( സി )
അമൃത് പദ്ധതിക്ക് കീഴിലുളള കുടിവെളള വിതരണ പദ്ധതികളുടെ പ്രവൃത്തികള്‍ ഏതെല്ലാം നഗരങ്ങളിലാണ് നടന്നുവരുന്നത്; അവയുടെ പുരോഗതി അറിയിക്കാമോ;
( ഡി )
ജലച്ചോര്‍ച്ച ഒഴിവാക്കുന്നതിനും ഇടതടവില്ലാതെ ജലവിതരണം സാധ്യമാക്കുന്നതിനും വാട്ടര്‍ അതോറിറ്റിയുടെ പഴക്കമേറിയ ജല വിതരണ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനുളള പ്രവൃത്തികള്‍ നടക്കുന്നുണ്ടോ; വിശദമാക്കാമോ?
*223.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാമ്പുകളെ പിടികൂടുന്നതിന് ശാസ്ത്രീയ പരിശീലനം ലഭിക്കാത്തവര്‍ അവയെ പിടികൂടുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പാമ്പുപിടുത്തത്തില്‍ താൽപ്പര്യമുള്ളവർക്ക് പരിശീലനം നല്‍കി വരുന്നുണ്ടോ; എങ്കിൽ ഇതിനായി വനം വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ എന്തെല്ലാമാണ്;
( സി )
പാമ്പുപിടുത്തക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
*224.
ശ്രീ. അബ്ദുല്‍ ഹമീദ് പി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ക്ഷേമ പദ്ധതികളിലൂടെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾക്ക് ലഭ്യമാക്കേണ്ട ധനസഹായം ഗുണഭോക്താക്കളല്ലാത്തവരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് വക മാറ്റി തിരിമറി നടത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഗുണഭോക്താക്കളല്ലാത്ത നാല്‍പ്പത്തിയാറ് പേരുടെ അക്കൗണ്ടിലേക്ക് 1.04 കോടി രൂപ വക മാറ്റിയതായി വകുപ്പ് കണ്ടെത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത വിഷയത്തിന്മേലുള്ള അന്വേഷണം നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; അന്വേഷണ പുരോഗതി അറിയിക്കുമോ;
( ഡി )
പ്രസ്തുത വിഷയത്തിൽ ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉൾപെട്ടിട്ടുള്ളതായി വകുപ്പ് കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടങ്കിൽ അവർക്കെതിരെ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
*225.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം തീരക്കടലിലേക്ക് രാസമാലിന്യങ്ങള്‍ ഒഴുകി ഇറങ്ങുന്നത് ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ പ്രസ്തുത പ്രദേശങ്ങളില്‍ മത്സ്യ ലഭ്യത വന്‍തോതില്‍ കുറഞ്ഞു വരുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
തീരക്കടലിലെ മത്സ്യ ലഭ്യത വര്‍ദ്ധിപ്പിക്കുവാന്‍ എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
*226.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ജല സ്രോതസ്സ് പുനരുജ്ജീവന പദ്ധതിയിലൂടെ കൈവരിക്കാന്‍ കഴിഞ്ഞ ഭൗതിക നേട്ടങ്ങള്‍ വിശദമാക്കുമോ;
( ബി )
ജലസ്രോതസ്സുകളുടെ സംരക്ഷണം, പരിപാലനം, ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്ക്കരണം എന്നീ പ്രവര്‍ത്തനങ്ങളില്‍‍ കൈവരിച്ച മികവിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയ്ക്ക് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ജില്ലയായി ദേശീയ ജല പുരസ്കാരം ലഭിച്ചിട്ടുണ്ടോ;
( സി )
കനത്ത മഴയും വരള്‍ച്ചയും ആവര്‍ത്തിക്കുന്നതിനാല്‍ നദികളിലും വേമ്പനാട്ട് കായല്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലും അടി‍ഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളും മണ്ണും നീക്കി ജല സ്രോതസ്സുകളെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ?
*227.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൂടുതൽ യുവ സംരംഭകരെ സൃഷ്ടിക്കുന്നതിന് വേണ്ടി യുവജനകാര്യ വകുപ്പ് വഴി സംരംഭകത്വ വികസന പരിപാടി സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
യുവ സംരംഭകർക്ക് പുത്തൻ സംരംഭങ്ങൾ ആരംഭിക്കുന്നതിന് യുവജനകാര്യ വകുപ്പ് വഴി നൽകിവരുന്ന സഹായങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിൽ ഏതെല്ലാം ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണമാണ് ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ഡി )
യുവജനങ്ങള്‍ സംരംഭകരാകുന്നതിനുവേണ്ടി യുവജനകാര്യ വകുപ്പ് നടപ്പിലാക്കിവരുന്ന പരിശീലന പദ്ധതികൾ വിശദീകരിക്കുമോ?
*228.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥ വ്യതിയാനം മൂലം തുടരെയുണ്ടാകുന്ന കടല്‍ക്ഷോഭം, കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ സംവിധാനത്തിന്റെ അപര്യാപ്തത എന്നിവ നിമിത്തം കടല്‍ മത്സ്യബന്ധനം കൂടുതല്‍ അപായകരമായി തീര്‍ന്നിട്ടുള്ളതിനാല്‍ കടല്‍ സുരക്ഷക്കായി സര്‍ക്കാര്‍ എന്തെല്ലാം സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്;
( ബി )
എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും സൗജന്യമായി ലൈഫ് ജാക്കറ്റ് നല്‍കാനുള്ള തീരുമാനം പ്രാവർത്തികമാക്കിയിട്ടുണ്ടോ;
( സി )
മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതും വരുന്നതും കൃത്യമായി രേഖപ്പെടുത്തുവാനും അപായ മുന്നറിയിപ്പ് നല്‍കുന്നതിനും സംവിധാനമുണ്ടോ?
*229.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ ഡി കെ മുരളി
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം സുഗമവും നവീനവുമാക്കുന്നതിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നതെന്ന് അറിയിക്കാമോ;
( ബി )
തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളില്‍ പലയിടത്തും ചില സംഘടനകൾ ശാഖയും മാസ്ഡ്രില്ലും നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഇത് തടയുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( സി )
ക്ഷേത്രങ്ങളില്‍ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമല്ലാതെ ആയുധപരിശീലനം നടത്തുന്നതും മറ്റും ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുവാൻ നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കുമോ?
*230.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഇറിഗേഷന്‍ ജോലികള്‍ സമയബന്ധിതമായി പൂ‍ർത്തീകരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
ജലസേചന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക പരിഗണന നല്‍കുമോ?
*231.
ശ്രീ ഐ ബി സതീഷ്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വതന്ത്രമായ ചലച്ചിത്രാവിഷ്കാരത്തെ തടസ്സപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങളും നിയമങ്ങളും പ്രസ്തുത മേഖലയെ ദോഷകരമായി ബാധിക്കുമെന്ന സാംസ്കാരിക പ്രവര്‍ത്തകരുടെ അഭിപ്രായത്തോടുള്ള നിലപാട് വ്യക്തമാക്കാമോ;
( ബി )
ഈ സാഹചര്യത്തില്‍ കലാസ്വാദനത്തോടൊപ്പം രാജ്യത്തിന്റെ ബഹുസ്വരതയെയും മതേതരത്വത്തെയും സാംസ്കാരിക മൂല്യങ്ങളെയും പരിപോഷിപ്പിക്കുന്നതിനും ചലച്ചിത്ര മേഖലയെ സംരക്ഷിക്കുന്നതിനും ആവിഷ്കാര സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനും ആവശ്യമായ എന്തെല്ലാം പിന്തുണയാണ് സര്‍ക്കാര്‍ നല്‍കിവരുന്നതെന്ന് വിശദമാക്കാമോ;
( സി )
ഉയര്‍ന്ന കലാമൂല്യങ്ങളും നൂതന ആശയങ്ങളുമടങ്ങുന്ന ചലച്ചിത്ര സൃഷ്ടികള്‍ മലയാളത്തില്‍ ഇറങ്ങുന്നുണ്ടെങ്കിലും അത്തരം സിനിമകള്‍ക്ക് പ്രദര്‍ശന സൗകര്യം ലഭ്യമല്ലാത്തതിനാൽ ആയത് പരിഹരിക്കാന്‍ ചലച്ചിത്ര അക്കാദമിയുടെ തീയേറ്ററുകളിൽ അവസരം നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
*232.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച രീതിയിലുള്ള വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കുന്നതിന് സ്ഥാപിച്ചിട്ടുള്ള പോസ്റ്റ് മെട്രിക്, പ്രീ മെട്രിക് ഹോസ്റ്റലുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍, പോസ്റ്റ് മെട്രിക്, പ്രീ മെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ താമസിച്ച് പഠിക്കുന്ന കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും നെെപുണ്യ വികസനത്തിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
മിടുക്കരായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ, അന്തര്‍ദേശീയ തലത്തിലെ മികച്ച സ്ഥാപനങ്ങളില്‍ പ്രവേശനം നേടാനും വിദേശത്ത് തൊഴില്‍ നേടാനും സഹായം നല്‍കുന്നുണ്ടോ; പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്കായി തൊഴിലധിഷ്ഠിത പരിശീലനത്തിന് പ്രത്യേകം പദ്ധതിയുണ്ടോ?
*233.
ശ്രീ. പി.പി. സുമോദ്
ഡോ.കെ.ടി.ജലീൽ
ശ്രീ ഡി കെ മുരളി
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മതനിരപേക്ഷതയുടെ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനായി സാംസ്കാരിക രംഗത്ത് നടത്തുന്ന ഇടപെടലുകള്‍ വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തില്‍ നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള സാംസ്കാരിക സമുച്ചയങ്ങളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( സി )
കലാകാരന്‍മാരുടെ നൈപുണ്യം പ്രോത്സാഹിപ്പിക്കുന്നതിനും അന്തര്‍ദേശീയ കലാ കമ്പോളവുമായി ബന്ധിപ്പിക്കുന്ന റൂറല്‍ ആര്‍ട്ട് ഹബ്ബുകൾ രൂപീകരിക്കുന്നതിനും നാടന്‍ കലകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും നടത്തുന്ന പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമാക്കുമോ?
*234.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ കെ ആൻസലൻ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷന്‍ മാനദണ്ഡ പ്രകാരം തയ്യാറാക്കിയ ലിസ്റ്റനുസരിച്ച് എത്ര പട്ടികജാതി, പട്ടികഗോത്രവര്‍ഗ്ഗ കുടുംബങ്ങള്‍ക്കാണ് വീട് അനുവദിക്കേണ്ടതായിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ലൈഫ് മിഷന്റെ ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിലായി വീട് അനുവദിച്ചതിൽ എത്ര വീടുകളാണ് ഇനിയും പൂര്‍ത്തീകരിക്കാനുള്ളതെന്ന കണക്ക് ലഭ്യമാണോ;
( സി )
ഭൂരഹിത, ഭവനരഹിതർക്ക് ഭവന നിർമ്മാണത്തിന് ഭൂമി വാങ്ങാന്‍ നല്‍കുന്ന ധനസഹായ പദ്ധതി ഈ വിഭാഗത്തിൽപ്പെട്ട എത്ര പേര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ?
*235.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനാന്തരങ്ങളില്‍ താമസിക്കുന്ന പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കുന്നതിലും അവരെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും കഴിഞ്ഞ സര്‍ക്കാരിന്റെ ഇടപെടലുകളുടെ ഫലമായിട്ടുണ്ടായ പുരോഗതി ഈ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
കോവിഡ‍് വ്യാപനത്തെ തുടര്‍ന്ന് വിദ്യാലയങ്ങളും ഹോസ്റ്റലുകളും താല്‍ക്കാലികമായി അടച്ചിടാനിടയായതും പഠനം ഓണ്‍ലൈന്‍ ക്ലാസ്സുകളിലേയ്ക്ക് മാറുകയും ചെയ്ത സാഹചര്യത്തില്‍ പ്രസ്തുത വിദ്യാര്‍ത്ഥികളുടെ പഠനവും കൊഴിഞ്ഞുപോക്കും പ്രത്യേകമായി നിരീക്ഷിച്ചിട്ടുണ്ടോ; എങ്കില്‍ വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത വിഭാഗങ്ങളില്‍പ്പെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികളെയും തിരികെ വിദ്യാലയങ്ങളി‍ല്‍ എത്തിക്കുന്നതിനും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉന്നത വിദ്യാഭ്യാസത്തിന് അവരെ പ്രാപ്തരാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ?
*236.
ശ്രീ. എച്ച്. സലാം
ശ്രീ വി ജോയി
ശ്രീ എം രാജഗോപാലൻ
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരപ്രദേശങ്ങളിലെ തീരശോഷണവും കടലാക്രമണവും തടയാന്‍ സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ശാസ്ത്രീയ പഠനത്തിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
കടലാക്രമണ ഭീഷണി നേരിടുന്ന തീരങ്ങള്‍ സംരക്ഷിക്കുന്നതിന് നിലവില്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ; പരമ്പരാഗത മാര്‍ഗ്ഗങ്ങളില്‍ നിന്നും വ്യത്യസ്തമായി തീരസംരക്ഷണത്തിനായി ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദാംശം ലഭ്യമാക്കാമോ?
*237.
ശ്രീ . പി . ഉബൈദുള്ള
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന മേഖലകളിൽ ട്രക്കിങ്ങും മലകയറ്റവും നടത്തുന്നവർ അപകടത്തില്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതിന് ആവശ്യമായ തയ്യാറെടുപ്പുകളെയും മുന്‍കരുതലുകളെയും സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശം വനം വകുപ്പ് നല്‍കിയിട്ടുണ്ടോ;
( സി )
ആയത് അപകട രഹിതമാക്കുന്നതിന് എന്തെങ്കിലും മാര്‍ഗ്ഗ നിര്‍ദ്ദേശം തയ്യാറാക്കാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ?
*238.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി കെ.കെ.രമ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി ഈ കാര്യത്തില്‍ ശക്തമായ നിയമനിര്‍മ്മാണം വേണമെന്ന് ശിപാര്‍ശ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ നിയമ നിര്‍മ്മാണം നടത്താത്തതിന്റെ കാരണം വിശദമാക്കാമോ;
( ഇ )
സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനായി പ്രസ്തുത റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ അടിയന്തരമായി നടപ്പാക്കുന്നതിനുളള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*239.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോര്‍ഡിലെ മരാമത്ത് പണികളുടെ നടപടിക്രമങ്ങള്‍ വിശദമാക്കുമോ;
( ബി )
തിരുവിതാാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്രവൃത്തികള്‍ക്ക് കണക്കും രേഖയുമില്ലാത്ത അവസ്ഥയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ദേവസ്വം ബോര്‍ഡില്‍ മരാമത്ത് പണികളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്ന എം. ബുക്ക് നിലവിലുണ്ടോ; ആയത് ഓഡിറ്റ് വിഭാഗത്തിന് നല്‍കിയിട്ടുണ്ടോ എന്നറിയിക്കുമോ;
( ഡി )
എം. ബുക്കിന് പകരം വ്യാജ ബുക്കുകള്‍ ഉപയോഗിക്കുന്നതായുള്ള പരാതികള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമോ?
*240.
ശ്രീമതി യു പ്രതിഭ
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥിര വരുമാനം, സാമൂഹ്യ സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
ആഴക്കടലിളക്കാതെയുള്ള മത്സ്യബന്ധനത്തിനും മത്സ്യം കേടുകൂടാതെ കരയ്ക്കെത്തിക്കുന്നതിനും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കാൻ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കുന്നതിന് പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ;
( സി )
ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള യാനങ്ങള്‍, വല, ജി.പി.എസ്. തുടങ്ങിയ ഉപകരണങ്ങള്‍ സബ്‍സിഡിയില്‍ നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; സബ്‍സിഡിയില്‍ കേന്ദ്ര, സംസ്ഥാന വിഹിതം എത്രയാണെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.