STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3399.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര ആഗ്രോ സര്‍വ്വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ എത്ര ആഗ്രോ സര്‍വ്വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടന്നത് വ്യക്തമാക്കാമോ;
( സി )
പുതിയ ആഗ്രോ സര്‍വ്വീസ് സെന്ററുകള്‍ അനുവദിക്കുമ്പോള്‍ ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ ഏതെല്ലാം സ്ഥലങ്ങളെ പരിഗണിക്കാന്‍ സാധിക്കുമെന്ന വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
മണലൂര്‍ മണ്ഡലത്തിലെ കണ്ണേങ്ങാത്ത്-കുമ്പുളളി കെ.എല്‍.ഡി.സി. ബണ്ട് റോഡ് നിര്‍മ്മാണം
3400.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 വര്‍ഷത്തെ ബഡ്ജറ്റില്‍ വര്‍ക്ക് അപ്പെന്‍ഡിക്സ് II, വോള്യം II ല്‍ 1543-ാം നമ്പരായി ഉള്‍പ്പെടുത്തുകയും ഇരുപത് ശതമാനം തുക വകയിരുത്തിയിട്ടുളളതുമായ മണലൂര്‍ മണ്ഡലത്തിലെ കണ്ണേങ്ങാത്ത്-കുമ്പുളളി കെ.എല്‍.ഡി.സി. ബണ്ട് റോഡിന്റെ നിര്‍മ്മാണത്തിനുളള ഭരണാനുമതി ലഭ്യമാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത പ്രവ‍ൃത്തിക്കാവശ്യമായ തുടര്‍നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
3401.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റെ കാലത്ത് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള കൃഷിഭവനുകളില്‍ കര്‍ഷക പെന്‍ഷനു വേണ്ടിയുള്ള എത്ര അപേക്ഷകള്‍ സ്വീകരിച്ചുവെന്നും അവയില്‍ എത്രയെണ്ണം തീര്‍പ്പാക്കിയെന്നും വ്യക്തമാക്കുമോ; വിശാദംശം നല്‍കുമോ;
( ബി )
ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ നിലവില്‍ എത്രപേര്‍ കര്‍ഷകപെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
3402.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക അനുബന്ധ പ്രോസസിംഗ് യൂണിറ്റുകള്‍ വിപുലമായി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
കര്‍ഷകര്‍ക്ക് കൂടുതല്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിർമ്മിക്കുന്നതിനും കൃഷിയില്‍ നിന്ന് കൂടുതല്‍ ലാഭം ഉണ്ടാക്കുന്നതിനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
3403.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എഫ്.പി.ഒ. കളുടെ പേരുകളും മറ്റ് വിവരങ്ങളും വില്ലേജ് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( ബി )
മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന വിപണനത്തില്‍ ഇത്തരം എഫ്.പി.ഒ. കളുടെ ഇടപെടല്‍ ജില്ലയില്‍ എത്രമാത്രം ഗുണകരമായി എന്ന് വ്യക്തമാക്കുമോ;
( സി )
എഫ്.പി.ഒ. കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
3404.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡ് ആര്‍.ഐ.ഡി.എഫ്. XX -ല്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയിട്ടുളള ജൈവ വൈപ്പിന്‍ പദ്ധതിക്ക് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയുടെ പാരിസ്ഥിതികാനുമതി ലഭ്യമായിട്ടുണ്ടോ;
( ബി )
ഇല്ലെങ്കിൽ ആയത് ലഭ്യമാകുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ;
( സി )
അനുമതി നല്‍കുന്നതിന് കെ.സി.ഇസഡ്.എം.എ. ഉന്നയിക്കുന്ന തടസവാദങ്ങള്‍ എന്തെല്ലാമെന്നും ആയത് പരിഹരിക്കുന്നതിനായി വകുപ്പ് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമെന്നും വിശദമാക്കാമോ;
( ഡി )
ജൈവ വൈപ്പിന്‍ പദ്ധതിയുടെ കാലാവധി സംബന്ധിച്ച് നബാര്‍ഡ് യോഗം ചേര്‍ന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ വ്യക്തമാക്കാമോ?
3405.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം ഡാറ്റ ബാങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ; ഡാറ്റബാങ്ക് പ്രസിദ്ധീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3406.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫയല്‍ ജോലികള്‍ക്കിടയിൽ കര്‍ഷകരുമായി നേരിട്ടിടപെട്ട് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരവും ഒപ്പം കാര്‍ഷിക മേഖലാവികസനം ഉറപ്പുവരുത്താനുമായിട്ടും അതിലൂടെ കര്‍ഷകരുടെ വരുമാനവര്‍ദ്ധനവ് ഉറപ്പാക്കുവാനുമായുള്ള കൃഷി വകുപ്പു പ്രവര്‍ത്തനങ്ങള്‍ എന്താണ് എന്നു വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് കൃഷിഭൂമി തരംമാറ്റം നടത്തുന്നതും തരിശിടുന്നതും തടയുവാനും കൃഷിഭൂമി കൃഷിക്കായി ഉപയോഗിക്കുന്നതിനും ഒപ്പം ഉപയോഗപ്രദമാക്കാനുള്ള എന്തു നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു എന്നും വ്യക്തമാക്കുമോ;
( സി )
ഇതോടൊപ്പം കാര്‍ഷികമേഖലയിലെ കുളങ്ങള്‍ തടാകങ്ങള്‍ ഉള്‍പ്പെടെ മറ്റിതര ജലസ്രോതസ്സുകളുടെ മലിനീകരണവും, നികത്തലും, നശിപ്പിക്കലും തടയുവാനും ഇവ സംരക്ഷിച്ച് കാര്‍ഷിക മേഖലയുടെ ഉന്നമനം ഉറപ്പിക്കാനുമായി സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ?
3407.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക വിളകളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിനും വിപണനത്തിനും പ്രത്യേക സംവിധാനം ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മണ്ണിന്റെ ഘടന പരിശോധിച്ച് കൃഷിരീതിയില്‍ മാറ്റമുണ്ടാക്കാനും യുവാക്കളെയും സ്ത്രീകളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും പ്രത്യേക പദ്ധതികള്‍ രൂപീകരിക്കുമോ;
( സി )
സ്കൂള്‍ പാഠ്യ പദ്ധതിയില്‍ കൃഷി പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3408.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ തനത് ഉത്പന്നങ്ങളായ ഗന്ധകശാല അരി, വാഴക്കുളം പൈനാപ്പിള്‍, നേന്ത്രപ്പഴം ഉള്‍പ്പെടെ മറ്റിതര കാര്‍ഷികോല്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ കാര്‍ഗോ സര്‍വ്വീസില്‍ നടത്തിയ 'ഓപ്പണ്‍ സ്കൈ പോളിസി' നിയന്ത്രണം സംസ്ഥാന കയറ്റുമതിയെ ബാധിക്കുന്നതു കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി കയറ്റുമതിയ്ക്ക് പ്രോത്സാഹനവും ഒപ്പം കേന്ദ്രസഹായവും നേടിയെടുക്കുന്നതിനും സ്വീകരിച്ചു വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ മൂലം കുരുമുളക് കര്‍ഷകര്‍ ഉൾപ്പെടെ നേരിടുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമെന്നും ആയത്‌ നിയന്ത്രിക്കാനും കാര്‍ഷികോല്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാനുമായി സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും വിശദമാക്കുമോ?
3409.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയക്കെടുതിയില്‍ നിന്നും കര്‍ഷകരെ കൈപിടിച്ച് ഉയര്‍ത്തുവാന്‍ ആവിഷ്കരിച്ച പുനര്‍ജനി പദ്ധതിയിലൂടെ കാര്‍ഷിക മേഖലയുടെ പുനസൃഷ്ടിക്കായി നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്നും ഇത് ഏതെല്ലാം ജില്ലകളിലാണെന്നും വകയിരുത്തിയ തുക എത്രയെന്നും പ്രസ്തുത പ്രവൃത്തികളുടെ നിജസ്ഥിതി എന്തെന്നും വിശദമാക്കാമോ;
( ബി )
വൈപിന്‍ നിയോജകമണ്ഡലത്തില്‍ കാര്‍ഷിക മേഖലയുടെ പുനര്‍സൃഷ്ടിക്കായി പുനര്‍ജനി പദ്ധതിയിലൂടെ നടപ്പിലാക്കിയ പ്രവൃത്തികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
3410.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ എത്ര അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ ഉണ്ടെന്ന് വിശദമാക്കാമോ;
( ബി )
കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ എത്ര അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്; അവ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( സി )
കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയില്‍ പുതിയ അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ ആരംഭിക്കാനായി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ; അവ ഏതാണെന്ന് വിശദമാക്കാമോ;
( ഡി )
പുതിയ അഗ്രോ സര്‍വ്വിസ് സെന്ററുകള്‍ ആരംഭിക്കുന്നതിന്/അനുവദിക്കുന്നതിന് പാലിക്കേണ്ട നടപടി ക്രമങ്ങള്‍, ആയതിന്റെ ഘടന എന്നിവ എന്തൊക്കെയാണെന്ന് ചുരുക്കി വിശദമാക്കാമോ?
3411.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക സംസ്കൃതി പുതുതലമുറയിലേക്ക് പകർന്നു കൊടുക്കുന്നതിന് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് പദ്ധതി ആവിഷ്കരിക്കുമോ; വിശദാംശങ്ങൾ നൽകുമോ?
3412.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് മണലൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
മണലൂര്‍ മണ്ഡലത്തില്‍ ഇതിനായി ഇതുവരെ എത്ര രൂപ ചെലവഴിച്ചുവെന്ന് കൃഷിഭവന്‍ അടിസ്ഥാനത്തിലുളള കണക്ക് നല്‍കാമോ?
3413.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക യന്ത്രവത്ക്കരണം പ്രോത്സാഹിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
2020-21 സാമ്പത്തിക വര്‍ഷം യന്ത്രവത്ക്കരണം നടപ്പിലാക്കുന്നതിലേക്കായി എത്ര തുക വകയിരുത്തിയിട്ടുണ്ട്; ജില്ലതിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ;
( സി )
കാര്‍ഷിക മേഖലയിലെ യന്ത്രവത്ക്കരണത്തിന് പുതിയ കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3414.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ ആര്‍.ഐ.‍ഡി.എഫ് . പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ എത്ര പദ്ധതികളാണ് വിവിധ പ‍ഞ്ചായത്തുകളില്‍ നിന്നും ലഭ്യമായതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നിലവിൽ നടത്തിവരുന്ന ആര്‍.ഐ.‍ഡി.എഫ്. പദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി ഗ്രാമ പഞ്ചായത്തുകളുടെ അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
3415.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കർഷക കുടുംബങ്ങളിൽ കാർഷിക വൃത്തിയിൽ നിന്ന് മാത്രം മുഖ്യ ഉപജീവനം കണ്ടെത്തുന്ന കുടുംബങ്ങളുടെ ശതമാനം ദേശീയ ശരാശരിയേക്കാൾ വളരെ കുറവാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിന്റെ കാരണമെന്താണെന്ന വിലയിരുത്തൽ നടത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ അറിയിക്കാമോ;
( സി )
കാർഷികവൃത്തി ആകർഷകമായ വരുമാന മാർഗ്ഗമാക്കി മാറ്റി നമ്മുടെ സമ്പദ് വ്യവസ്ഥയുടെയും ഭക്ഷ്യ സുരക്ഷയുടെയും മുഖ്യ ഘടകമാക്കി മാറ്റുന്നതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പിലാക്കുമോയെന്ന് വ്യക്തമാക്കാമോ?
3416.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 ലെ പ്രളയത്തിൽ ചാലിയാര്‍ പുഴ കരകവിഞ്ഞതിനെ തുടർന്ന് നിലമ്പൂര്‍ മണ്ഡലത്തിലെ മുണ്ടേരി സ്റ്റേറ്റ് സീഡ് ഫാമിനുണ്ടായ നഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; നാശനഷ്ടങ്ങളുടെ കണക്കുകള്‍ ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
മുണ്ടേരി ഫാമിന്റെ വീണ്ടെടുപ്പിനും വികസനത്തിനുമായി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിരുന്ന ആറ് കോടി രൂപയുടെ പദ്ധതി ഉപേക്ഷിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ അവസ്ഥയും നാളിതുവരെ നടത്തിയ നടപടികളും വ്യക്തമാക്കാമോ; പദ്ധതി നടപ്പാക്കാന്‍ വൈകുന്നതിന്റെ കാരണങ്ങള്‍ അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി നിര്‍ദ്ദേശത്തില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് നിര്‍ദേശിച്ച ന്യൂനതകള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ; ന്യൂനതകള്‍ പരിഹരിച്ച് പ്രൊപ്പോസല്‍ പുനര്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3417.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളെ ഇതുവരെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്നും എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവെന്നും വ്യക്തമാക്കാമോ;
( ബി )
കേരഗ്രാമം പദ്ധതിയില്‍ തദ്ദേശ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ?
3418.
ശ്രീ. ആന്റണി ജോൺ
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രകൃതി കൃഷി പ്രചരിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രകൃതി കൃഷി പ്രചാരണത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിക്കാറുണ്ടോ; ഉണ്ടെങ്കില്‍ ഈ സാമ്പത്തിക വർഷം പ്രസ്തുത ഇനത്തില്‍ എത്ര തുക ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രകൃതി കൃഷി സുസ്ഥിര വരുമാന മാര്‍ഗ്ഗമായി സ്വീകരിക്കുവാന്‍ കഴിയുമോ എന്ന് വ്യക്തമാക്കാമോ?
3419.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷി ചെയ്യുന്ന പച്ചക്കറികളിലും ഇതരസംസ്ഥാനത്ത് നിന്നും വരുന്നവയിലും ഉളള വിഷാംശം ശാസ്ത്രീയമായി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
വിഷാംശം കലര്‍ന്ന ഭക്ഷ്യവസ്തുക്കളെ കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്നും അറിയിക്കാമോ?
3420.
ശ്രീ .പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉല്പാദന ചെലവിന് ആനുപാതികമായ ലാഭം ഉണ്ടാക്കാനാകാത്തതിനെത്തുടര്‍ന്ന് നെല്‍കൃഷി ചെയ്യുന്നതില്‍ കര്‍ഷകര്‍ക്കുള്ള താല്‍പര്യം കുറഞ്ഞുവരുന്നതായി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
കരനെല്‍കൃഷിയിലേക്ക് കൂടുതല്‍ കർഷകരെ ആകര്‍ഷിക്കുന്നതിനായി എന്തെല്ലാം പ്രോത്സാഹനങ്ങളാണ് നല്‍കി വരുന്നതെന്ന് വ്യക്തമാക്കുമോ?
3421.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം വൈപ്പിന്‍ മണ്ഡലത്തില്‍ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ച കൃഷിഭവനുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുവാന്‍ അവശേഷിക്കുന്ന കൃഷിഭവനുകള്‍ ഏതെല്ലാമെന്നും പ്രസ്തുത കൃഷിഭവനുകള്‍ എന്നത്തേക്ക് ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുമെന്നും വ്യക്തമാക്കാമോ?
3422.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള പഞ്ചായത്തുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എന്തൊക്കെ സേവനങ്ങളാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്ന് അറിയിക്കാമോ?
3423.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളെയാണ് സര്‍ക്കാരിന്റെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ നിന്നും ഏതെങ്കിലും പഞ്ചായത്തിനെ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ ഒഴിവാക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാമോ?
3424.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജകമണ്ഡലത്തിൽ കേരഗ്രാമം പദ്ധതി ഏതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നാളിതുവരെ നടപ്പാക്കിയിട്ടുണ്ടെന്നും അവയുടെ പുരോഗതിയും വെളിപ്പെടുത്തുമോ;
( ബി )
നാളികേരത്തിന്റെ ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനും സമഗ്ര നാളികേര കൃഷി വികസനത്തിനുമായി കേരഗ്രാമം പദ്ധതി സഹായിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
ഈ സാമ്പത്തിക വർഷം മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽക്കൂടി പദ്ധതി നടപ്പാക്കുമോ?
3425.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേര ഗ്രാമം പദ്ധതിയില്‍ 2021-22 വര്‍ഷത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും ഉള്‍പ്പെടുത്തിയ പഞ്ചായത്തുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുടെ ഭാഗമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് അറിയിക്കുമോ;
( സി )
നാളികേരത്തിന് നിലവില്‍ നിശ്ചയിച്ചിട്ടുള്ള താങ്ങുവില എത്രയാണെന്ന് വ്യക്തമാക്കുമോ; ഇത് വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
3426.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളികേര സംഭരണത്തിനായി തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്ന് സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ മറ്റു ജില്ലകളിലെ നാളികേര കര്‍ഷകര്‍ക്ക് നാളികേരം ഈ സംഭരണ കേന്ദ്രങ്ങളിലേയ്ക്ക് എങ്ങനെ എത്തിക്കാനാകും എന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
മുഴുവന്‍ ജില്ലകളിലും കര്‍ഷകര്‍ക്ക് സൗകര്യപ്രദമായി കൂടുതല്‍ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?
3427.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബ്ബര്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ക്കു് ആദ്യത്തെ ഏഴുവര്‍ഷം കാര്യമായ ഒരു വരുമാനവും ലഭിക്കാറില്ലായെന്നതിനാല്‍ റബ്ബര്‍ കൃഷി പ്രോത്സാഹിപ്പിക്കുവാനായി റബ്ബര്‍ കൃഷി കൂടുതലായുളള പാലാ നിയോജകമണ്ഡലത്തിലും മറ്റും റബ്ബര്‍ തോട്ടങ്ങളില്‍ ഇടവിളയായി ഔഷധ സസ്യകൃഷി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
റബ്ബര്‍ കര്‍ഷകര്‍ക്കു് പ്രസ്തുത പദ്ധതി പ്രകാരം ഔഷധസസ്യകൃഷിക്ക് സഹായം നല്‍കുന്നുണ്ടോ; വിശദീകരിക്കുമോ?
3428.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റബ്ബര്‍ കര്‍ഷകര്‍ക്കു് ഭൂമി വാങ്ങി റബ്ബര്‍ മരങ്ങള്‍ നട്ടുവളര്‍ത്തുന്നതിനായി സബ്സിഡി നിരക്കില്‍ വായ്പാ പദ്ധതി നിലവില്‍ ഉണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് കോവിഡ് സാഹചര്യം തുടരുന്നതിനാല്‍ റബ്ബര്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഭൂമി വാങ്ങുന്നതിന് പുതിയ സബ്സിഡിയോടുകൂടി വായ്പ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3429.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാസ്ത്രീയമായി കൃഷി ചെയ്യുന്ന ആവശ്യത്തിലേക്കായി, കര്‍ഷകര്‍ക്ക് മണ്ണ് പരിശോധന ചെയ്ത് കൊടുക്കുന്നതിനായി കോഴിക്കോട് ജില്ലയില്‍ നിലവിലുള്ള സംവിധാനങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
ശാസ്ത്രീയ കൃഷിയെക്കുറിച്ച് കര്‍ഷകര്‍ക്ക് അവബോധം നല്‍കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്നതറിയിക്കാമോ?
3430.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകൃതമായ കാർഷിക കർമ്മസേന ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടോ, എങ്കിൽ അവയുടെ പ്രവർത്തനങ്ങളും ചുമതലകളും എന്തൊക്കെയാണെന്ന് വിശദീകരിക്കുമോ;
( ബി )
കർമ്മ സേനയുടെ പ്രവർത്തനം ഏതെല്ലാം കാർഷിക മേഖലകളിൽ കർഷകർക്ക് ഗുണകരമായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
കാർഷിക കർമ്മസേനയുടെ സേവനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സ്വീകരിച്ചു വരുന്ന നടപടികൾ എന്തൊക്കയാണെന്ന് വെളിപ്പെടുത്തുമോ;
( ഡി )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ ഏതെല്ലാം സ്ഥലങ്ങളിൽ കാർഷിക കർമ്മസേന പ്രവർത്തിച്ചു വരുന്നുണ്ടെന്ന് വിശദമാക്കുമോ?
3431.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കര്‍ഷകരുടെ ക്ഷേമപദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച കര്‍ഷകക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ബോര്‍ഡ് മുഖേന കര്‍ഷകര്‍ക്ക് എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ജൈവകൃഷി വ്യാപനം ലക്ഷ്യമിട്ട് കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ? വ്യക്തമാക്കാമോ?
3432.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1974 മുതല്‍ കാര്‍ഷിക-കര്‍ഷക പ്രശ്നങ്ങളില്‍ വളരെ വ്യവസ്ഥാപിതമായി ഇടപെട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്ന സ്വതന്ത്ര കര്‍ഷക സംഘത്തിന് കാര്‍ഷിക വികസന സമിതികളില്‍ അംഗത്വമുണ്ടായിരുന്നത് ഒഴിവാക്കപ്പെട്ടത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മുന്‍ കൃഷി വകുപ്പുമന്ത്രി പ്രസ്തുത അംഗത്വം പുനസ്ഥാപിച്ചു നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ പരിഗണിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന, ജില്ലാപഞ്ചായത്ത് തലങ്ങളിലുളള കാര്‍ഷിക വികസന സമിതികളില്‍ സ്വതന്ത്ര കര്‍ഷക സംഘത്തിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?
3433.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുഭിക്ഷ കേരളം പദ്ധതി പ്രകാരം എത്ര കര്‍ഷകര്‍ ഓണ്‍ലെെന്‍ ര‍ജിസ്ട്രേഷന്‍ നടത്തിയെന്ന് വ്യക്തമാക്കാമോ; ജില്ല തിരിച്ചുളള കണക്ക് വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം സംസ്ഥാനത്ത് നാളിതുവരെ എത്ര ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കിയെന്ന് വ്യക്തമാക്കാമോ?
3434.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ അനങ്ങനടി സീഡ് ഫാമിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ; ഇതിന്റെ പശ്ചാത്തല വികസനത്തിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ആധുനിക കൃഷി രീതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് ഈ സീഡ് ഫാമിന്റെ പ്രവര്‍ത്തനം നവീകരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാമോ; ഉണ്ടെങ്കില്‍ എന്തൊക്കെ തരത്തില്‍ ഇതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയും എന്ന വിശദമായ പഠനം നടത്താന്‍ വകുപ്പ് മുന്‍കെെ എടുക്കുമോ; വിശദമാക്കാമോ?
3435.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന നടീല്‍വസ്തുക്കള്‍ ഗുണമേന്മ കുറഞ്ഞവയാണെന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പൊള്ളാച്ചി വിത്തു തേങ്ങ ഉള്‍പ്പെടെ സ്വകാര്യ നഴ്സറികളില്‍ നിന്നും ഗുണമേന്മയില്ലാത്ത നടീല്‍വസ്തുക്കള്‍ വാങ്ങി കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ലേബലില്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് കുറ്റക്കാരായവര്‍ക്ക് എതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
( സി )
"സുഭിക്ഷ കേരളം പദ്ധതി"യുടെ ഭാഗമായി ഇത്തരത്തില്‍ വിതരണം ചെയ്യുന്ന നടീല്‍ വസ്തുക്കള്‍ ഗുണമേന്മ കുറഞ്ഞതു കാരണം സമീപ ഭാവിയില്‍ സംസ്ഥാനത്ത് കാര്‍ഷിക മേഖലയ്ക്കുണ്ടാകുന്ന തകര്‍ച്ച പരിഹരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
3436.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിന്റെ പരിധിയിലുള്ള ഏഴ് കൃഷിഭവനുകളില്‍ കര്‍ഷക പെന്‍ഷനുവേണ്ടി സ്വീകരിച്ച എത്ര അപേക്ഷകള്‍ തീര്‍പ്പാകാതെയുണ്ടെന്ന് കൃഷിഭവന്‍ അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;
( ബി )
ആലത്തൂര്‍ മണ്ഡല പരിധിയില്‍ എത്ര കര്‍ഷകര്‍ കര്‍ഷകപെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ വിശദമാക്കുമോ?
3437.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ കൃഷി ഭവനുകളില്‍ കര്‍ഷക പെന്‍ഷനു വേണ്ടി സ്വീകരിച്ച എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാ തെയുണ്ടെന്ന് കൃഷി ഭവന്‍ അടിസ്ഥാന ത്തിലും മുനിസിപ്പാലിറ്റി/ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിലും വ്യക്തമാക്കാമോ;
( ബി )
കര്‍ഷക പെന്‍ഷനു വേണ്ടി സ്വീകരിക്കുന്ന അപേക്ഷകളില്‍ മേല്‍ തീരുമാനം കെെക്കൊളളുന്നതിന് ഏറ്റവും കുറഞ്ഞ കാലയളവ് നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ദിവസമെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ കാലയളവ് നിശ്ചയിച്ച് നല്കാമോ?
3438.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നവരുടെ എണ്ണം എത്രയെന്ന് ജില്ലാടിസ്ഥാനത്തില്‍ അറിയിക്കാമോ;
( ബി )
കര്‍ഷക പെന്‍ഷന്‍ ഏതു കാലയളവു വരെ വിതരണം ചെയ്തുവെന്നു അറിയിക്കാമോ?
3439.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികളുടെ ശല്യം കാരണം കൃഷിനാശവും വരുമാന നഷ്ടവും സംഭവിച്ച മുഴുവൻ കർഷകർക്കും അർഹമായ നഷ്ടപരിഹാരം നൽകുന്ന കാര്യം കൃഷി വകുപ്പ് പരിഗണിക്കുമോ; വ്യക്തമാക്കുമോ?
3440.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിക്ഷോഭം മൂലമുള്ള കാര്‍ഷിക നഷ്ടപരിഹാര ഇനത്തില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ 2018 മുതല്‍ നാളിതുവരെയുള്ള അപേക്ഷകരുടെയും അനുവദിച്ച തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നും ലഭിച്ച അപേക്ഷകളില്‍ നടപടി സ്വീകരിക്കാത്ത അപേക്ഷകളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
നടപടി സ്വീകരിക്കാനുള്ള അപേക്ഷകളിന്മേല്‍ അടിയന്തര നടപടി സ്വീകരിച്ച് നഷ്ടപരിഹാരം ലഭ്യമാക്കാമോ?
3441.
ശ്രീ. എം. എം. മണി
ശ്രീ ഒ . ആർ. കേളു
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിക്ഷോഭം പോലുള്ളവയില്‍ നിന്നും കൃഷിയേയും കൃഷിയിടങ്ങളേയും സംരക്ഷിക്കുന്നതിന് റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രകൃതി വിഭവങ്ങളും ജൈവ സമ്പത്തും നിലനിര്‍ത്തികൊണ്ടുള്ള കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
3442.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ മടവീഴ്ചകള്‍ കാരണം കര്‍ഷകര്‍ക്കുണ്ടാകുന്ന വലിയ നഷ്ടം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
മടവീഴ്ച മൂലം പാകമായ നെല്ല് നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് യഥാസമയം നഷ്ടപരിഹാരം നല്‍കുന്നതില്‍ വലിയ കാലതാമസം ഉണ്ടാകുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
3443.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബ്ബർ, കൊക്കോ, കാപ്പി, തേയില തുടങ്ങിയ തോട്ടവിളകളുടെ രൂക്ഷമായ വിലയിടിവിനെ തുടർന്ന് കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ കേരളത്തിലെ തോട്ടം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ തെരഞ്ഞെടുത്ത ഫലവൃക്ഷങ്ങളെ കൂടി തോട്ടവിളകളായി അംഗീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3444.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിലത്തകർച്ച മൂലം കർഷകർ പ്രതിസന്ധിയിൽ ആയിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഉൽപാദിപ്പിക്കുന്ന എല്ലാ പ്രധാനപ്പെട്ട കാർഷിക വിളകൾക്കും ഉത്പാദനച്ചെലവിന്റെ ഇരട്ടിയിൽ കുറയാത്ത തുക താങ്ങുവിലയായി പ്രഖ്യാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
3445.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കരയിലെ തഴക്കര ജില്ലാ കൃഷിതോട്ടത്തിന് എത്ര ഏക്കര്‍ ഭൂമിയുണ്ടെന്നും അതില്‍ എത്ര ഏക്കറിൽ കൃഷി ചെയ്യുന്നുവെന്നും ഏതെല്ലാം കൃഷി ആണ് ഉള്ളതെന്നും വിശദമാക്കുമോ;
( ബി )
ഇവിടെനിന്നും എന്തൊക്കെയാണ് വിപണനം ചെയ്യുന്നതെന്ന് അറിയിക്കുമോ;
( സി )
ഇവിടെ എത്ര തൊഴിലാളികളും ഉദ്യോഗസ്ഥരും ഉണ്ടെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ജില്ലാ കൃഷിതോട്ടത്തിന്റെ വികസനത്തിനായി എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
3446.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷി വകുപ്പിന് കീഴില്‍ എത്ര കൃഷി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവ ഏതെല്ലാമാണെന്നും എവിടെയെല്ലാമാണെന്നതിന്റെയും വിശദമായ വിവരം നല്‍കുമോ;
( ബി )
പ്രസ്തുത ഫാമുകളില്‍ കേരളത്തിലെ കൃഷിക്കാര്‍ക്ക് ആവശ്യാനുസരണമുള്ള വിവിധയിനം വിത്തുകള്‍ നല്‍കുന്നുണ്ടോ;
( സി )
നവീന കൃഷിരീതികളുമായി ബന്ധപ്പെട്ട് കൃഷി ഫാമുകളില്‍ ആവശ്യമായ സാങ്കേതിക സൗകര്യ വികസനത്തിന് നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
3447.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന നെല്‍പാടശേഖരങ്ങളുടെ വിസ്തൃതി എത്ര എന്ന് കൃഷി വകുപ്പ് കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ; എങ്കില്‍ അവയുടെ കണക്ക് ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
വര്‍ഷങ്ങളായി കൃഷി ഇല്ലാതെ കിടന്ന പാടങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിന് വലിയ തുക ആദ്യ ഘട്ടത്തില്‍ മുടക്കേണ്ടിവരുന്ന സാഹചര്യത്തില്‍ ഇവയ്ക്കായി ഇപ്പോള്‍ ഒറ്റത്തവണ സഹായമായി എത്ര രൂപയാണ് നല്‍കി വരുന്നത്; ഇതിന്റെ മാനദണ്ഡമെന്ത്;
( സി )
പ്രസ്തുത തുക പര്യാപ്തമല്ല എന്ന പരാതി ഈ മേഖലയില്‍ നിന്നും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
കൃഷിയോഗ്യമാക്കേണ്ട പാടശേഖരത്തിന്റെ വിസ്തൃതിയ്ക്കനുസരിച്ച് എസ്റ്റിമേറ്റ് എടുത്ത് അതിനനുസരിച്ചുളള സഹായം കൃഷി വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒറ്റത്തവണയായി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
3448.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എടത്തിരുത്തി ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തരിശായി കിടക്കുന്ന നാനൂറേക്കറോളം നെൽപ്പാടങ്ങൾ കൃഷിവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നെൽപ്പാടങ്ങളിൽ കൃഷി പുന:രാരംഭിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്;
( സി )
ഏകദേശം രണ്ടു മീറ്ററോളം ഉയരത്തിൽ നിറഞ്ഞു നിൽക്കുന്ന പോതപ്പുല്ല് നീക്കംചെയ്യുന്നതിന് കൃഷിവകുപ്പ് കർഷകരെ സഹായിക്കുമോ; ഇതിനുവേണ്ടി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നെൽകൃഷി വ്യാപിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
3449.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള തരിശുനിലത്തിൽ എത്ര ഏക്കര്‍ സര്‍ക്കാര്‍ വകയെന്നും എത്ര ഏക്കര്‍ സ്വകാര്യ കര്‍ഷകരുടേതെന്നും വിശദമാക്കുമോ;
( ബി )
കൃഷി ആദായകരമല്ലാത്ത അവസ്ഥയില്‍ മറ്റ് സംരംഭങ്ങള്‍ക്ക് കൃഷി ഭൂമി ഉപയുക്തമാക്കുന്നത് സംബന്ധിച്ച് തീരുമാനം കെെക്കൊളളുമോ; വ്യക്തമാക്കുമോ?
3450.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ടാം കുട്ടനാട് പാക്കേജില്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കുട്ടനാട്ടിലെ എല്ലാ പാടശേഖരങ്ങളുടെയും പുറം ബണ്ടുകള്‍ ബലപ്പെടുത്തുന്നതിന് നടപടി ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഒന്നാം കുട്ടനാട് പാക്കേജില്‍ സംഭവിച്ച വീഴ്ച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
3451.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് മേഖലയില്‍ ബലമുളള പുറം ബണ്ടിന്റെ അഭാവം മൂലം പല പാടശേഖരങ്ങളിലും വർഷത്തിൽ രണ്ട് നെല്‍കൃഷി ചെയ്യുന്നതിന് തടസ്സം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നെല്ലുത്പാദനത്തില്‍ സ്വയംപര്യാപ്തമാകാന്‍ ശ്രമിക്കുന്ന വേളയില്‍, ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനായി കുട്ടനാട്-അപ്പര്‍ കുട്ടനാട് മേഖലയില്‍ ആവശ്യമുളള സ്ഥലങ്ങളിലെല്ലാം ബലമുളള പുറം ബണ്ട് നിര്‍മ്മിക്കുവാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3452.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ കര്‍ഷകരുടെയും വിളകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്കുന്ന നിര്‍ബന്ധിത ഇന്‍ഷുറന്‍സ് എന്നുള്ള ആശയം ഈ സര്‍ക്കാരിന്റെ ആലോചനയില്‍ ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എല്ലാ കര്‍ഷകര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്ന ആശയം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ എന്ന് വിശദമാക്കാമോ?
3453.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഏതൊക്കെ വിളകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക, വ്യക്തമാക്കാമോ;
( ബി )
പദ്ധതിയില്‍ ഉള്‍പ്പെടാന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട വിധം, ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3454.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ വാഴകൃഷി ചെയ്ത് വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ചെയ്തിട്ടും തുക നല്‍കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വിളവെടുപ്പ് കാലം ശാസ്ത്രീയമായി നിര്‍ണയിക്കാതെ ഇന്‍ഷുറന്‍സ് കാലാവധി നിശ്ചയിക്കുന്ന രീതിയാണോ ഇതിന് കാരണം എന്ന് വ്യക്തമാക്കുമോ;
( സി )
വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ?
3455.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷികാവശ്യത്തിനുളള രാസവളങ്ങളും കീടനാശിനികളും ജെെവവളങ്ങളും വില്പന നടത്തുന്നതിന് ലെെസന്‍സ് എടുക്കുന്നതിനുളള വ്യവസ്ഥകള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
നിലവിലെ വിപണന കേന്ദങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് വില്പന നടത്തുന്ന ജെെവ വളങ്ങള്‍, ജെെവ കീടനാശിനികള്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് എന്ത് സംവിധാനമാണുളളതെന്ന് വ്യക്തമാക്കാമോ?
3456.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ, കീടനാശിനികൾ എന്നിവ വിൽക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഉപകരണങ്ങൾ വിൽക്കുന്നതിനുള്ള ലൈസൻസിനായി അപേക്ഷ സമർപ്പിക്കേണ്ടത് ഏത് ഓഫീസിലാണെന്ന് അറിയിക്കുമോ; അപേക്ഷകളുടെ മാതൃക ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഓഫീസുകളിൽ നിന്നും ശരിയായ വിധത്തിലുള്ള മറുപടി കർഷകർക്ക് ലഭിക്കുന്നില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ഡി )
ലൈസൻസ് നൽകുന്ന ഓഫീസിന്റെ ഔദ്യോഗിക ഫോൺ നമ്പർ, ഇമെയിൽ എന്നിവ ലഭ്യമാക്കുമോ;
( ഇ )
ലൈസൻസ് സംബന്ധിച്ച വിവരങ്ങൾ കൃഷി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണോ; വിശദമാക്കാമോ;
( എഫ് )
ലൈസൻസ് നടപടികൾ ഓൺലൈൻ ആക്കുന്നതിനായി എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
3457.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിന്റെ ഒന്നര ഇരട്ടിയെങ്കിലും തറവില നല്‍കി സംഭരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംഭരിക്കുന്നതിനായി പുതിയ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; സംസ്ഥാനത്ത് എത്ര സംഭരണ കേന്ദ്രങ്ങള്‍ എവിടെയെല്ലാമാണ് ആരംഭിക്കുന്നതെന്നും വ്യക്തമാക്കാമോ?
3458.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കേടുകൂടാതെ സൂക്ഷിച്ച് വില്പന നടത്തുന്നതിനുവേണ്ടി തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ നിന്നുളള ഉല്പന്നങ്ങള്‍ക്കു് മൂല്യവര്‍ദ്ധനവ് ഉണ്ടാക്കാന്‍ കഴിയുന്ന തരത്തില്‍ ഫുഡ് പാര്‍ക്കുകളും സംസ്കരണ യൂണിറ്റുകളും സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3459.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ കാര്‍ഷിക നഴ്സറികള്‍ വഴി വിതരണം ചെയ്യുന്ന വിത്തുകളും തൈകളും ഗുണനിലവാരമുള്ളവയാണെന്ന് ഉറപ്പ് വരുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ പച്ചക്കറിത്തൈകളും ഫലവൃക്ഷത്തൈകളും വിത്തുകളും ലഭിക്കുന്ന അംഗീകൃത കാര്‍ഷിക നഴ്സറികളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ?
3460.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പ് പഴം പച്ചക്കറികള്‍ എന്നിവയില്‍ ഓരോ ഇനത്തിനും നിശ്ചയിച്ചയിച്ചിട്ടുളള അടിസ്ഥാന വില വിശദമാക്കാമോ;
( ബി )
കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില നല്‍കി സംഭരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
കോഴിക്കോട് ജില്ലയില്‍ കാര്‍ഷികോല്പന്നങ്ങള്‍ ഏറ്റുവാങ്ങുന്ന സംഭരണ കേന്ദ്രങ്ങളുടെ പട്ടിക നല്‍കാമോ?
3461.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കുന്നതിന് എന്തൊക്കെ പദ്ധതികള്‍ ആണ് നിലവിലുള്ളത് എന്നറിയിക്കാമോ;
( ബി )
കാര്‍ഷിക ഉപകരണങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ ഏകീകരിച്ച നിരക്കാണോ ഉപകരണങ്ങള്‍ക്ക് ചുമത്തുന്നത് എന്നറിയിക്കാമോ;
( സി )
കോഴിക്കോട് ജില്ലയില്‍ ഏതൊക്കെ സ്ഥലങ്ങളിലാണ് ഇതിനായുള്ള അംഗീകൃത ഏജന്‍സികള്‍ നിലവിലുള്ളത് എന്നറിയിക്കാമോ?
3462.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല്, പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയുടെ ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷി വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
കർഷകർ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നതിനും വിപണനം ചെയ്യുന്നതിനും എന്തെല്ലാം സംവിധാനങ്ങളാണ് കൃഷിവകുപ്പ് ചെയ്യുന്നതെന്ന് വിശദമാക്കാമോ;
( സി )
കാഞ്ഞങ്ങാട് ഹോർട്ടികോർപ്പ് സ്റ്റാൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3463.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകരില്‍നിന്നും പഴം പച്ചക്കറി എന്നിവ സംഭരിച്ച വകയില്‍ നല്‍കാനുള്ള മുഴുവന്‍ തുകയും കൊടുത്തുതീര്‍ത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
വലിയതോതില്‍ കര്‍ഷകര്‍ പ്രാദേശിക വിപണിയില്‍ വില്‍ക്കുന്ന പച്ചക്കറികള്‍ ഏറ്റെടുത്ത് ഹോര്‍ട്ടികോര്‍പ്പിലെ കര്‍ഷക കൂട്ടായ്മ നഷ്ടത്തിലായി എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ കൃഷിവകുപ്പ് നടപടി സ്വീകരിക്കുമോ;
( സി )
ഹോര്‍ട്ടികോര്‍പ്പ് ഉറപ്പുനല്‍കിയ ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജ്, കൈകാര്യചെലവ് എന്നിവ കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ്പ് നല്‍കുന്നില്ലായെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഹോര്‍ട്ടികോര്‍പ്പ് ജീവനക്കാരുടെ ശമ്പളം യഥാസമയം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3464.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പുതിയറ കൃഷിഭവന്‍ ഓഫീസില്‍ ഡാറ്റാബാങ്കില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫയലുകള്‍ എപ്പോള്‍ തീര്‍പ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
ഇതു മൂലം കെട്ടിടം നിര്‍മ്മിക്കുന്നതിന് പൊതുജനങ്ങള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
3465.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നീര ഉല്പാദനത്തിനായി സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;
( ബി )
2011-16 കാലത്തെ സർക്കാർ രൂപീകരിച്ച നീര ഉൽപാദന യൂണിറ്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
3466.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കിയ നീര ഉല്പാദനവും വിപണനവും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതിനായി മുന്‍ സര്‍ക്കാരുകള്‍ ചിലവാക്കിയതുക എത്രയെന്നും എത്രപേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി എന്നും നിലവിലെ അവസ്ഥ എന്താണെന്നും വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ നീര ഉല്പാദന പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത് ആരാണെന്നും അതില്‍ നാളീകേര വികസന ബോര്‍ഡിന്റെയും സഹകരണ ഫെഡറേഷനുകളുടെയും ഇടപെടലുകളും ഒപ്പം സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ ;
( ഡി )
നീര ഉല്പാദനവും വിപണനവും കാര്യക്ഷമമാക്കി കേരകര്‍ഷകരെ സഹായിക്കാനും പ്രസ്തുത പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തിയവരുടെ പേരില്‍ എന്തു നടപടി സ്വീകരിയ്ക്കുമെന്നും വ്യക്തമാക്കുമോ?
3467.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട ബ്ലോക്ക് പഞ്ചായത്തിലെ മങ്കട തോടിലേക്ക് വെളളം വന്നു ചേരുന്ന മലംതോട്, കുട്ടില്‍തോട്, പൊട്ടേങ്ങല്‍ തോട്, മങ്കട പാലം, ആണിച്ചാര്‍ എന്നിവിടങ്ങളില്‍ ചേരിയം മലയില്‍ നിന്നും വെളളം ഒഴുകി മണ്ണിടിച്ചിലും കൃഷിനാശവും ഉണ്ടാകുന്നത് കാരണം കര്‍ഷകര്‍ അനുഭവിയ്ക്കുന്ന ബുദ്ധിമുട്ടുകള്‍‍ പരിഹരിക്കുന്നതിന് കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുളളത്; പ്രവൃത്തി നടപ്പിലാക്കുന്നതിന് അടിയന്തര നടപടി സ്വീകരിയ്ക്കുമോ;
( ബി )
ഈ പ്രദേശങ്ങളിലെ ഭൂമിയും കൃഷിയിടങ്ങളും തോടുകളും പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിയ്ക്കുന്നതിനും ആവശ്യമുളള സ്ഥലങ്ങളില്‍ വി.സി.ബി. (വെര്‍ട്ടിക്കല്‍ സര്‍ക്യൂട്ട് ബ്രിഡ്ജ്) നിര്‍മ്മിക്കുന്നതിനും സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം പദ്ധതി നിര്‍ദ്ദേശങ്ങള്‍ കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; പദ്ധതിയുടെ നിലവിലത്തെ സ്ഥിതി വ്യക്തമാക്കുമോ?
3468.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി കോള്‍ മേഖലയില്‍ തൃശൂര്‍ ജില്ലയില്‍പ്പെടുന്ന കോള്‍ നിലങ്ങളുടെ വികസനത്തിന് ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഏതെല്ലാം പ്രവൃത്തികള്‍ക്ക് എത്ര സംഖ്യയാണ് അനുവദിച്ചിട്ടുളളത്;
( സി )
പൂര്‍ത്തീകരിച്ചതും, പൂര്‍ത്തികരിക്കാനുളള പദ്ധതികള്‍ ഏതെല്ലാമാണ്;
( ഡി )
കെ.എല്‍.ഡി.സി. നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ അശാസ്ത്രീയതയും കാലതാമസവും മൂലം കൃഷിക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
3469.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകരില്‍ നിന്നും വി.എഫ്.പി.സി.കെ. സ്വീകരിച്ചിരുന്ന പഴം, പച്ചക്കറി എന്നിവക്കുള്ള വില നല്‍കുന്നതിന് കാലതാമസമുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മറ്റത്തൂര്‍ വി.എഫ്.പി.സി.കെ. കര്‍ഷക സംഘത്തില്‍ നിന്നും വാങ്ങിയ പച്ചക്കറികളുടെ വില അനുവദിച്ച് നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
കുടിശ്ശിക തുക എത്രയാണെന്നും അവ എന്നത്തേയ്ക്ക് നല്‍കാന്‍ കഴിയുമെന്നും അറിയിക്കാമോ?
3470.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാന്റേഷൻ കോർപ്പറേഷനിൽ നിലവിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിനായി കർമ്മ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ?
3471.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഏതെല്ലാം കൃഷിഭവനുകളാണ് സ്മാർട്ട് കൃഷിഭവനുകളാക്കാൻ തീരുമാനിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കൃഷി ഭവനുകളെ സ്മാർട്ട് കൃഷി ഭവനുകളാക്കുന്നതിനായി സ്വീകരിച്ചിരിക്കുന്ന നടപടികൾ വിശദമാക്കുമോ?
3472.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പിന്റെ ഫാമുകളില്‍ എംപ്ലോയ്‌മെന്റ് എക്സചേഞ്ച് മുഖേന നിയമനം ലഭിച്ച ക്ലാസ്സ് ഫോര്‍ ജീവനക്കാരെ സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അനുകൂലമായി പരിഗണിക്കുമോ എന്ന് വ്യക്തമാക്കുമോ;
( ബി )
2018 ല്‍ ആരംഭിച്ച സേവന വ്യവസ്ഥ ഇതുവരെ നടപ്പിലാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ: ഉണ്ടെങ്കില്‍ ആയത് നടപ്പിലാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ജീവനക്കാര്‍ക്ക് 2019, 2020 വര്‍ഷങ്ങളിലെ നാല് ഗഡു ക്ഷാമബത്ത തടഞ്ഞുവച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് അറിയിക്കാമോ?
3473.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ കൃഷിഭവനുകളിൽ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റുമാരുടെ എത്ര ഒഴിവുകളുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;
( ബി )
കൃഷിഭവനുകളിലെ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് തസ്തികകള്‍ നികത്തുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
3474.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പിലെ കൃഷി അസിസ്റ്റന്റ്‌ തസ്തികയിലേയ്ക്കുള്ള പി.എസ്.സി.യുടെ റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ;
( ബി )
പ്രസ്തുത തസ്തികയിലേയ്ക്ക് എത്ര ഒഴിവുകള്‍ ആണ് നിലവിലുള്ളത്; ഈ ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടോ; നിയമന നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എല്ലാ ഒഴിവുകളും നികത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
3475.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസറഗോഡ് ജില്ലയിൽ കൃഷിവകുപ്പിലെ വിവിധ തസ്തികകളില്‍ ഒഴിവുകൾ നിലവിലുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
3476.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി ഓഫീസര്‍ തസ്തിക ഒഴി‍ഞ്ഞ് കിടക്കുന്ന കൃഷി ഓഫീസുകളില്‍ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവില്‍ വരുന്നത് വരെ താത്കാലിക അടിസ്ഥാനത്തില്‍ കൃഷി ഓഫീസര്‍മാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
3477.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി ഓഫീസുകളില്‍ അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് ഗ്രേഡ് II തസ്തിക ഒഴിഞ്ഞു കിടക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആയത് പരിഹരിക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( സി )
ടി തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത് കൃഷി ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
3478.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തില്‍ കൃഷി വകുപ്പിന്റെ കീഴില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ?
3479.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസ്തുത മണ്ഡലത്തില്‍ ഏതെല്ലാം പുതിയ പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ?
3480.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ കൃഷിവകുപ്പ് നേരിട്ടും വിവിധ ഏജന്‍സികള്‍ മുഖാന്തരവും നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത നിയോജക മണ്ഡലത്തില്‍ കൃഷി, മണ്ണ് സംരക്ഷണം, ജലസേചനം, തണ്ണീര്‍ത്തട നീര്‍ച്ചാലുകളുടെ സംരക്ഷണം എന്നിവയ്ക്കായി കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3481.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേപ്പാട് പഞ്ചായത്തിലെ ഏവൂര്‍ പനച്ചുമൂട് - പാലമൂട് മുതല്‍ ചെട്ടിക്കുളങ്ങര പഞ്ചായത്തിലെ കണ്ണംമംഗലം വരെയുളള ഭാഗത്തെ കര്‍ഷകര്‍ക്കായി പ്രത്യേക ഫാം റോഡ്/ട്രാക്ടര്‍ റോഡ് നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് കേരള ലാന്റ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ പരിഗണനയിലുള്ള പ്രൊപ്പസലിന്മേല്‍ എന്ത് തുടര്‍ നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന കാര്യം വിശദമാക്കാമോ?
3482.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂങ്ങാടി നിയോജകമണ്ഡലത്തിലെ വെന്നിയൂർ കുളങ്ങര ലിങ്ക് റോഡ് നിർമ്മാണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതിന് മലപ്പുറം ജില്ലാ പ്രിൻസിപ്പൽ ​അഗ്രിക്കൾച്ചറൽ ഓഫീസറും മലപ്പുറം ജില്ലാ കളക്ടറും ​ചേർന്ന് സംയുക്ത സ്ഥല പരിശോധന നടത്തുകയും ഈ റോഡ് നിർമ്മിക്കുന്നതിന് തടസ്സങ്ങളില്ലെന്നും നീ​രൊഴുക്കിനെ ബാധിക്കില്ലെന്നും കാർഷിക വർദ്ധനക്ക് സഹായകരമാകുമെന്നും കാണിച്ച് അനുമതി നൽകുന്നതിന് സർക്കാരിന് ശിപാർശ ചെയ്തിരു​​​ന്നോ;
( ബി )
പ്രസ്തുത ശിപാർശപ്രകാരം സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
3483.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിൽ വി.എഫ്.പി.സി.കെ കർഷകരിൽ നിന്നും ശേഖരിച്ച് വിപണനം ചെയ്ത ഉൽപ്പന്നങ്ങൾക്ക് കർഷകർക്ക് തുക നൽകാൻ ബാക്കിയുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ എത്ര തുക വീതം ഓരോ ബ്ലോക്കിലും നൽകാനുണ്ടെന്നും ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളും വ്യക്തമാക്കാമോ?
3484.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയുടെ വികസനത്തിനായി സംസ്ഥാനത്ത് നടപ്പാക്കിവരുന്ന പദ്ധതികള്‍ ഏതൊക്കെ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
പാറശ്ശാല മണ്ഡലത്തില്‍ 2016 മുതല്‍ ഇന്നുവരെ കാര്‍ഷിക മേഖലയുടെ വികസനത്തിനായി ഭരണാനുമതി നല്‍കിയ പദ്ധതികള്‍ ഏതൊക്കെയെന്നും, ആയതിലേക്കായി വകയിരുത്തിയ തുക എത്രയാണെന്നും അവയുടെ ഇന്നത്തെ അവസ്ഥ എന്തെന്നും വ്യക്തമാക്കാമോ;
( സി )
മുന്‍ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ പാറശ്ശാല നിയോജകമണ്ഡലത്തില്‍ ആര്‍.കെ.വി.വെെ., ആര്‍.ഐ.ഡി.എഫ്. XXVI എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കൃഷി വകുപ്പ് ഏതെല്ലാം പ്രവൃത്തികളാണ് അനുവദിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ; അവയുടെ ഇന്നത്തെ അവസ്ഥ എന്തെന്നും വ്യക്തമാക്കാമോ?
3485.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാര്‍ഷിക മേഖല നേരിടുന്ന പ്രധാന പ്രശ്നമായ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന് സംസ്ഥാനത്ത് കാര്‍ഷിക കര്‍മ്മസേന രൂപീകരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ സംസ്ഥാനത്ത് എത്ര കാര്‍ഷിക കര്‍മ്മസേനകള്‍ രൂപീകരിച്ചിട്ടുണ്ട്; കണ്ണൂര്‍ ജില്ലയില്‍ എത്ര തദ്ദേശസ്ഥാപനങ്ങളില്‍ കാര്‍ഷിക കര്‍മ്മസേന രൂപീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
3486.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണഘടനയുടെ 7-ാം പട്ടിക പ്രകാരം കാര്‍ഷികോല്പാദനവും വിപണനവും സംസ്ഥാനങ്ങളുടെ അധികാരമായിരിക്കെ ഇതിന് വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാർഷിക നിയമം സംബന്ധിച്ച വിയോജിപ്പ് സംസ്ഥാന സർക്കാർ രേഖാമൂലം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ;
( ബി )
രാജ്യത്തെ കർഷകർ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ നടത്തുന്ന പ്രക്ഷോഭത്തെ കേരള ആസൂത്രണ കമ്മീഷനിലെ ഒരു അംഗം തള്ളിപ്പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
കർഷക നിയമത്തെയും പ്രക്ഷോഭത്തെയും കുറിച്ച്‌ ആസൂത്രണ കമ്മീഷൻ അംഗത്തിന്റെ നിലപാട് സംബന്ധിച്ച് സർക്കാരിന്റെ അഭിപ്രായം അറിയിക്കാമോ?
3487.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി ലാഭകരമാക്കുന്നതിന്റെ ഭാഗമായി മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് ലഭ്യമാക്കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
കൃഷിക്കാരുടെ സൗകര്യാർത്ഥം മണ്ണ്, ജല പരിശോധനാ ലാബുകള്‍ വ്യാപിപ്പിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ?
3488.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ എത്ര കൃഷിഭവനുകൾ സ്മാർട്ട് കൃഷിഭവനുകളാക്കി അക്രെഡിറ്റേഷൻ നിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ടെന്നും അവ ഏതെല്ലാം കൃഷിഭവനുകളാണെന്നും വ്യക്തമാക്കാമോ;
( ബി )
അക്രെഡിറ്റേഷൻ നിലവാരത്തിൽ സ്മാർട്ട് കൃഷിഭവനുകൾ സാധ്യമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നിലവിൽ എവിടെയെല്ലാം നടന്നുവരുന്നുണ്ടെന്നും ആയതിന് കൃഷി വകുപ്പ് നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്തെല്ലാമെന്നും വിശദമാക്കാമോ?
3489.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാരിന്റെ കാലത്ത് സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ് വാമനപുരം നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും വിശദവിവരങ്ങള്‍ നല്‍കാമോ?
3490.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ന് ശേഷം സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ് ആലപ്പുഴ ജില്ലയില്‍ എത്ര കുളങ്ങളുടെ നവീകരണം നടത്തിയിട്ടുണ്ടെന്ന് മണ്ഡലാടിസ്ഥാനത്തില്‍ വിശദമാക്കുമോ;
( ബി )
മാവേലിക്കര മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ചിട്ടും പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
3491.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ വ്യാപകമായ തോതില്‍ നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തു നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്;
( സി )
അനധികൃതമായി നിലം മണ്ണിട്ട് നികത്തിയ സ്ഥലമുടമയ്ക്ക് എതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് നിയമം കൊണ്ട് വരുന്ന കാര്യം പരിഗണിക്കുമോ?
3492.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ മറ്റു 13 ജില്ലകളിലും കാര്‍ഷിക സര്‍വ്വകലാശാലയുടെ ഗവേഷണ സ്ഥാപനങ്ങളോ, കോളേജുകളോ നിലവിലുണ്ടെങ്കിലും കോഴിക്കോട് ജില്ലയില്‍ അതില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോഴിക്കോട് ജില്ലയില്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ ഗവേഷണ സ്ഥാപനങ്ങളോ, കോളേജുകളോ സ്ഥാപിക്കുന്നതിനുളള പദ്ധതികളുണ്ടോയെന്ന് എന്നറിയിക്കാമോ?
3493.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ കൊയ്ത്തു കാലത്ത് മഴ മൂലം നെല്ല് കിളിര്‍ക്കുന്നത്‌ ഉള്‍പ്പെടെ ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കുട്ടനാട്ടില്‍ ആവശ്യമായ സ്ഥലങ്ങളില്‍ വെയർഹൗസുകള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( ബി )
നിലവിലുള്ള വെയർഹൗസുകള്‍ നവീകരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.