STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3696.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിവരുന്ന പ്രവർത്തനങ്ങൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
3697.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം ഗ്രാമപ‍ഞ്ചായത്തിലെ മീതൂരിൽ മൃഗസംരക്ഷണ വകുപ്പിന്റെ കൈവശമുള്ള സ്ഥലം കെ.എസ്.ഇ.ബി. സബ്സ്റ്റേഷൻ നിർമാണത്തിനായി കെ.എസ്.ഇ.ബി.യ്ക്ക് കൈമാറുന്നതിന്റെ നടപടികള്‍ ഏതുവരെയായെന്ന് അറിയിക്കുമോ; വിശദവിവരങ്ങള്‍ നല്‍കാമോ?
3698.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ അടുത്ത 5 വര്‍ഷത്തേക്ക് ഏതൊക്കെ പ്രത്യേക മൃഗസംരക്ഷണ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
3699.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതിയ ക്ഷീര സംഘങ്ങള്‍ രൂപീകരിക്കുന്നത് പരിഗണനയിലുണ്ടോയെന്ന് അറിയിക്കുമോ; തദ്ദേശസ്വയംഭരണസ്ഥാപന അടിസ്ഥാനത്തില്‍ ക്ഷീര സംഘങ്ങളുടെയും ക്ഷീര കര്‍ഷകരുടെയും എണ്ണം ലഭ്യമാക്കാമോ?
3700.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കന്നുകാലി കര്‍ഷകര്‍ക്ക് കാലികളുടെ ആവശ്യത്തിനുവേണ്ട കാലിത്തീറ്റ സംസ്ഥാനത്തു തന്നെ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുണ്ടോ;
( ബി )
കാലിത്തീറ്റ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;
( സി )
ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
3701.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിത്തീറ്റ വില വര്‍ദ്ധനവ് കാരണം ക്ഷീര കര്‍ഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
3702.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറച്ചി, മുട്ട ഉൽപാദനത്തിൽ കേരളം സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ ഇറച്ചി, മുട്ട എന്നിവയുടെ പ്രതിമാസ ഉപയോഗം, ഉല്പാദനം ഇവ എത്രയാണെന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( സി )
ഇറച്ചി, മുട്ട എന്നിവ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതാണെങ്കിൽ പ്രതിമാസം എത്രയാണ് ഇത്തരത്തിൽ വരുന്നതെന്നും ഏതൊക്കെ സംസ്ഥാനങ്ങളെയാണ് ഇതിനായി ആശ്രയിക്കുന്നതെന്നും വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്ത് ഒരാൾക്ക് ലൈസൻസ് ഇല്ലാതെ വളർത്താവുന്ന കോഴി, പന്നി, പശു എന്നിവയുടെ എണ്ണം എത്രയാണെന്നും ഇത് വർദ്ധിപ്പിക്കാൻ ആലോചനയുണ്ടോയെന്നും വ്യക്തമാക്കാമോ?
3703.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിൽ മൃഗസംരക്ഷണ വകുപ്പ് നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ വിശദമാക്കാമോ?
3704.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആനിമല്‍ റിസോഴ്സ് ഡെവലപ്മെന്റ് പദ്ധതിയില്‍ 2020-21 വര്‍ഷം ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം മൃഗസംരക്ഷണമേഖലയിലെ കര്‍ഷകര്‍ എടുത്തിട്ടുള്ള ലോണുകള്‍ക്ക് സബ്സിഡി അനുവദിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
3705.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമശ്രീ, ഗ്രാമപ്രിയ എന്നീ ഇനത്തിൽപ്പെട്ട കോഴി വളർത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെങ്കിലും പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
3706.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെപ്കോ വഴി കോഴിക്കുഞ്ഞുങ്ങളെ നല്‍കുന്ന പദ്ധതി നിലവില്‍ നടപ്പാക്കുന്നുണ്ടോ;
( ബി )
വിധവകള്‍ക്കും സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി കോഴിക്കുഞ്ഞുങ്ങള്‍, തീറ്റ, മരുന്ന് എന്നിവ നല്‍കി പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
മലയോര പ്രദേശങ്ങളിലെ വനഭൂമി പട്ടയമുള്ളവര്‍ക്ക് പ്രസ്തുത ഭൂമിയില്‍ കോഴികൃഷി നടത്തുന്നതിന് നിലവില്‍ അനുമതി ലഭിയ്ക്കാത്ത പ്രശ്നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?
3707.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോഴിഫാം കര്‍ഷകരെ സഹായിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്നറിയിക്കാമോ;
( ബി )
കോഴിത്തീറ്റയുടെ വില ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വില കുറച്ച് കോഴിത്തീറ്റ ലഭ്യമാക്കുന്നതിനായി പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ ആലോചിക്കുന്നുണ്ടോ;
( സി )
കോഴി കര്‍ഷകര്‍ക്ക് കെപ്കോ ലഭ്യമാക്കുന്ന സഹായങ്ങള്‍ വിശദമാക്കാമോ?
3708.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ എളവളളി പഞ്ചായത്തിലെ കന്നുകാലികള്‍ക്ക് സമ്പൂര്‍ണ്ണ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും E-5395578 നമ്പര്‍ പ്രകാരം മൃഗസംരക്ഷണ ഡയറക്ടര്‍ക്ക് ലഭ്യമാക്കിയിട്ടുളള എളവളളി പഞ്ചായത്തില്‍ നിന്നുള്ള അപേക്ഷയിന്‍മേല്‍ സ്വീകരിച്ച തുടര്‍നടപടി വ്യക്തമാക്കാമോ?
3709.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി മണ്ഡലത്തിലെ നന്നംമുക്ക് പഞ്ചായത്തിലെ മൃഗാശുപത്രി നിലവില്‍ സൗകര്യങ്ങളില്ലാത്ത ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നത് ശ്രദ്ധയി ല്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നന്നംമുക്ക് മൃഗാശുപത്രിക്ക് സൗകര്യപ്രദമായി പ്രവര്‍ത്തിക്കനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുമോ;
( സി )
ആലംകോട് മൃഗാശുപത്രിയുടെ നവീകരണത്തിന് പദ്ധതി തയ്യാറാക്കുമോ;
( ഡി )
മൃഗാശുപത്രികളില്‍ കരാർ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവാദം നല്‍കാന്‍ നടപടികള്‍ ആലോചിക്കുന്നുണ്ടോ?
3710.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേപ്പട്ടികളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ അറിയിക്കാമോ;
( ബി )
പേപ്പട്ടി വൈറസ് ബാധ തടയുന്നതിന് കുറ്റ്യാടി മണ്ഡലത്തിലെ വെറ്ററിനറി ക്ലിനിക്കുകളില്‍ എന്തെല്ലാം സംവിധാനങ്ങളുണ്ടെന്ന് വിശദമാക്കാമോ?
3711.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെറ്ററിനറി ഡിസ്പെൻസറിയെ വെറ്ററിനറി ആശുപത്രി ആക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
കല്ലൂർക്കാട് പഞ്ചായത്തിലെ വെറ്ററിനറി ഡിസ്പെൻസറിയെ ആവശ്യാധിഷ്ഠിത ഫീസിബിലിറ്റി പഠനം നടത്തി വെറ്ററിനറി ആശുപത്രിയായി ഉയർത്തുന്നതിന് നടപടികൾ സ്വീകരിക്കാമോ?
3712.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ ഏതൊക്കെ മൃഗാശുപത്രികളിൽ ഡോക്ടർമാരുടെ ഒഴിവുകൾ നികത്താനുണ്ട്;  വിശദാംശങ്ങൾ അറിയിക്കാമോ;
( ബി )
ബേഡഡുക്ക മൃഗാശുപത്രിയിൽ ഡോക്ടറുടെ ഒഴിവ് വന്നിട്ട് എത്ര മാസമായി എന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത മൃഗാശുപത്രിയിൽ ഡോക്ടറെ നിയമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശങ്ങൾ അറിയിക്കാമോ?
3713.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ വകുപ്പും കെ.എസ്.ആര്‍.ടി.സി. യുമായി ചേര്‍ന്ന് നടത്താന്‍ ഉദ്ദേശിക്കുന്ന ഷോപ്പ് ഓണ്‍ വീല്‍ പദ്ധതിയുടെ പ്രവര്‍ത്തനം വിശദീകരിക്കാമോ; ഇത് എന്നുമുതല്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആരംഭിച്ചിട്ടുണ്ടെങ്കില്‍ എവിടെയൊക്കെയെന്നും വിശദീകരിക്കാമോ?
3714.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എലപ്പുള്ളിയില്‍ കുടിവെള്ള ടാങ്ക് നിര്‍മ്മിക്കുന്നതിന് എലപ്പുള്ളി മൃഗാശുപത്രിയുടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മൃഗസംരക്ഷണ വകുപ്പില്‍ തന്നെ നിലനിര്‍ത്തികൊണ്ട് വാട്ടര്‍ അതോറിറ്റിക്ക് ഉപയോഗാനുമതി നല്‍കുവാന്‍ എന്തെല്ലാം നടപടികളാണ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
3715.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ കൊളത്തൂർ വില്ലേജിൽ ആട് വളർത്തൽ കേന്ദ്രം സ്ഥാപിക്കുന്നതിന് റവന്യു വകുപ്പില്‍ നിന്നും വകുപ്പിന് എത്ര ഏക്കർ ഭൂമി വിട്ടുതന്നിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രോജക്ട് കോസ്റ്റ് എത്രയാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ നിർമ്മാണ പുരോഗതി വിശദമാക്കാമോ?
3716.
ശ്രീ . പി . ഉബൈദുള്ള
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലിവളര്‍ത്തല്‍ ലാഭകരമാക്കി കൂടുതല്‍ കര്‍ഷകരെ ഈ തൊഴിലിലേയ്ക്ക് ആകര്‍ഷിക്കാന്‍ എന്തൊക്കെ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
അത്യുല്പാദനശേഷിയുള്ള സങ്കരയിനങ്ങളോടൊപ്പം പ്രതിരോധശേഷി കൂടുതലുള്ള നാടന്‍ ഇനങ്ങളുടെ പ്രജനനവും പരിപാലനവും വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
3717.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര വികസന വകുപ്പ് മുഖേന കാഞ്ഞങ്ങാട് മണ്ഡലത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതികളുടെയും നിലവിലെ പ്രവർത്തന പുരോഗതി വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളെയാണ് ക്ഷീരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ?
3718.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധാരാളം ക്ഷീരകര്‍ഷകര്‍ ഉള്ളതും ക്ഷീര വികസനത്തിന് സാധ്യതയുള്ളതുമായ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് മണ്ഡലത്തില്‍ ഒരു സാധ്യത പഠനം നടത്തി ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
ഇക്കാര്യം ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
3719.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തില്‍ ക്ഷീര ഗ്രാമം പദ്ധതി എവിടെയെല്ലാമാണ് നടപ്പാക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ ഇതുവരെ നടപ്പിലാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ഈ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ആനുകൂല്യങ്ങള്‍ പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ഡി )
ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിനായി മണ്ഡലത്തില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികള്‍ വിശദമാക്കാമോ?
3720.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര ഗ്രാമം പദ്ധതി നിലവില്‍ എത്ര പഞ്ചായത്തുകളില്‍ നടപ്പിലാക്കിയെന്ന് വ്യക്തമാക്കാമോ;
( ബി )
കണ്ണൂര്‍ ജില്ലയില്‍ ഏതെല്ലാം പഞ്ചായത്തുകളിലാണ് ക്ഷീര ഗ്രാമം പദ്ധതി ഇതുവരെ നടപ്പിലാക്കിയത്;
( സി )
പയ്യന്നൂര്‍ മണ്ഡലത്തിലെ ഏതെങ്കിലും പഞ്ചായത്തില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ 2021-22 സാമ്പത്തിക വര്‍ഷം പ്രസ്തുത മണ്ഡലത്തിലെ ഒരു പഞ്ചായത്തില്‍ പദ്ധതി അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3721.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഗുണനിലവാരമില്ലാത്ത പാല്‍ കേരളത്തില്‍ എത്തുന്നത് തടയാന്‍ ക്ഷീരവികസന വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ക്ഷീരവികസന വകുപ്പ് പാല്‍പ്പൊടി ഫാക്ടറി തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും എങ്കില്‍ എത്ര ടണ്‍ ഉല്‍പ്പാദനശേഷിയുള്ള ഫാക്ടറിയാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?
3722.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര വികസന വകുപ്പ് മുഖേന ക്ഷീര കർഷകർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ വിശദമാക്കാമോ;
( ബി )
ക്ഷീര വികസന വകുപ്പിന് കീഴിലുള്ള സൊസൈറ്റികളിൽ പാൽ കൊടുക്കുമ്പോള്‍ കർഷകർക്ക് ലഭിക്കുന്ന തുക കുറവാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
സ്വകാര്യ വ്യക്തികളില്‍ നിന്നും കൂടുതൽ വില കിട്ടുന്നതിനാല്‍ ക്ഷീര കർഷകർ സൊസൈറ്റികളെ ഒഴിവാക്കുന്നത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?
3723.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാല്‍ വിലയിലുണ്ടായ വര്‍ദ്ധനവിന്റെ ഗുണം ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
കാലിതീറ്റയുടെ വിലവര്‍ദ്ധനവ് കാരണം ക്ഷീരകര്‍ഷകര്‍ക്കുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
തീറ്റപ്പുല്ലിന്റെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള തരിശു ഭൂമി കണ്ടെത്തി ഉപയോഗിക്കാന്‍ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
3724.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സങ്കരയിനം പശുക്കള്‍, നാടന്‍ പശുക്കള്‍, ആട് എന്ന ക്രമത്തില്‍ ഇനം തിരിച്ച് കേരളത്തിലെ ക്ഷീര ഉല്‍പ്പാദനത്തിന്റെ കണക്ക് ലഭ്യമാക്കാമോ;
( ബി )
എന്‍ ഡി കന്നുകാലികള്‍, നാടന്‍ എരുമകള്‍ എന്നിവയിലൂടെയുള്ള ക്ഷീര ഉല്‍പാദനത്തിന്റെ കണക്ക് ലഭ്യമാക്കാമോ;
( സി )
ക്ഷീര ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് ജനങ്ങള്‍ക്ക് ശുദ്ധമായ പാല്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ?
3725.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മേഖലയില്‍ കോവിഡ് കാലയളവില്‍ പാല്‍ ഉല്‍പ്പാദനം വര്‍ദ്ധിച്ചിട്ടുണ്ടോ; എങ്കില്‍ നിലവിലെ പാലിന്റെ ഉല്‍പ്പാദനം, സംഭരണം, മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുള്ള വര്‍ദ്ധനവ് എന്നിവ ക്ഷീരസംഘങ്ങള്‍ തിരിച്ച് എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
കോവിഡ് കാലയളവില്‍ പാലുല്‍പ്പാദനം വര്‍ദ്ധിച്ചതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ; ഏതെല്ലാം ക്ഷീരസംഘങ്ങളിലാണ് പാലുല്‍പ്പാദന വര്‍ദ്ധനവുണ്ടായതെന്ന് അറിയിക്കാമോ;
( സി )
നിലമ്പൂര്‍ മേഖലയില്‍ പാല്‍ ശീതീകരിക്കുന്നതിന് ബള്‍ക്ക് മില്‍ക്ക് കൂളറുകള്‍(ബി.എം.സി.) സ്ഥാപിച്ചിട്ടുളള ക്ഷീര സംഘങ്ങള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ; ബി.എം.സി കളുടെ സംഭരണശേഷി, സ്ഥാപിക്കുന്നതിനുളള ചെലവ്, ഇവയുടെ പ്രയോജനങ്ങള്‍ എന്നിവ അറിയിക്കാമോ;
( ഡി )
നിലമ്പൂര്‍ മില്‍മ ചില്ലിംഗ് പ്ലാന്റിലെ ഇന്‍സുലേറ്റഡ് മില്‍ക്ക് സ്റ്റോറേജ് ടാങ്കുകള്‍ മാറ്റാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ; പ്രസ്തുത പ്ലാന്റ് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് വെളിപ്പെടുത്താമോ?
3726.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ പെന്‍ഷന്‍ ബോര്‍ഡ് അംഗത്വമുള്ള എത്ര ക്ഷീരോത്പാദക സഹകരണ സംഘങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഈ സംഘങ്ങള്‍ മുഖേന എത്ര ജീവനക്കാരെ ബോർഡിൽ അംഗങ്ങള്‍ ആക്കിയിട്ടുണ്ട്;
( ബി )
ക്ഷീര സംഘം ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് അംഗത്വം വര്‍ദ്ധിപ്പിക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
ക്ഷീര സംഘം ജീവനക്കാരുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ക്ഷീര വകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥരെ പെന്‍ഷന്‍ ബോര്‍ഡില്‍ നിയമിക്കുന്നത് പരിഗണിക്കുമോ?
3727.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര വികസന വകുപ്പില്‍ സീനിയര്‍ ക്ഷീര വികസന ഓഫീസര്‍മാരുടെ നിയമനത്തിനുള്ള സ്പെഷ്യല്‍ റൂള്‍ ഭേദഗതി സംബന്ധിച്ച ഫയലില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; ഫയല്‍ തീര്‍പ്പാക്കാനുള്ള കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ?
3728.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
കാലിത്തീറ്റയുടെ വില വര്‍ദ്ധനവ് മൂലം ക്ഷീര മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
സബ്സിഡി നല്‍കി കാലിത്തീറ്റ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
കാലിത്തീറ്റ ക്ഷാമം പരിഹരിക്കുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സ്വീകരിക്കുന്ന നടപടി വ്യക്തമാക്കുമോ?
3729.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സീനിയര്‍ ക്ഷീര വികസന ഓഫീസര്‍ക്ക് തത്തുല്യമായ ഇന്റര്‍ ചേഞ്ചബിള്‍ തസ്തികകള്‍ വകുപ്പില്‍ ഉണ്ടോ; ഉണ്ടെങ്കില്‍ ആയത് ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ക്ഷീര വികസന ഓഫീസര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് അര്‍ഹതയുണ്ടോ;
( സി )
ഏതൊക്കെ തസ്തികകളാണ് സീനിയര്‍ ക്ഷീര വികസന ഓഫീസര്‍ തസ്തികകള്‍ ആയി നോട്ടിഫൈ ചെയ്തിരിക്കുന്നത്; ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
3730.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ എത്ര ക്ഷീര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സംഘങ്ങളുടെ പേര്, നമ്പര്‍, സ്ഥലം തുടങ്ങിയ വിവരങ്ങള്‍ പഞ്ചായത്തടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
3731.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയനിൽ അഡ്മിനിസ്‍ട്രേറ്റീവ് ഭരണം നിലവിൽ വന്ന ശേഷം നടത്തിയ താൽക്കാലിക നിയമനങ്ങൾ എത്രയെന്ന് വ്യക്തമാക്കുമോ; എങ്കിൽ ഏതൊക്കെ തസ്തികകളിൽ എത്ര വീതം എത്ര നാളത്തേക്ക് ആണ് നിയമനം നടത്തിയിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;
( ബി )
ക്ഷീരവികസന വകുപ്പിൽ നിന്നോ മറ്റു വകുപ്പുകളിൽ നിന്നോ വിരമിച്ച ഉദ്യോഗസ്ഥരെ പ്രസ്തുത സഹകരണ ക്ഷീരോൽപ്പാദക യൂണിയനിൽ നിയമിക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ ഏതു നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ക്ഷീരോൽപാദക യൂണിയനിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം നിലവിൽ വന്ന ശേഷം ക്ഷീരവികസന വകുപ്പിലെ സർവീസിൽ നിന്നും വിരമിച്ച എത്ര ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്; എങ്കിൽ എത്ര നാളത്തേക്കാണ് അവരുടെ നിയമനമെന്നും നിയമനം ലഭിച്ചവരുടെ പേര് വിവരം, തസ്തികകൾ, ആകെ ശമ്പളം, ഓരോരുത്തരെയും ഏൽപ്പിച്ചിട്ടുള്ള ഉത്തരവാദിത്തങ്ങൾ എന്നിവയും വെളിപ്പെടുത്താമോ?
3732.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണസംഘം നിയമത്തിലെ വകുപ്പ് 80 പ്രകാരമുള്ള സേവന വേതന വ്യവസ്ഥകള്‍ നടപ്പിലക്കിയിട്ടില്ലാത്ത എത്ര ക്ഷീര സഹകരണസംഘങ്ങള്‍ സംസ്ഥാനത്തുണ്ട്; സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കുവാന്‍ എന്താണ് തടസ്സമെന്ന് വ്യക്തമാക്കുമോ;
( ബി )
മേഖലാ സഹകരണ ക്ഷീരോല്പാദക യൂണിയനുകള്‍ പ്രാഥമിക ക്ഷീര സഹകരണസംഘങ്ങള്‍ക്ക് നല്‍കുന്ന പാല്‍വില മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുന്നതിന് എന്ത് നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് ജനിക്കുന്ന മുഴുവന്‍ കന്നുകുട്ടികള്‍ക്കും കന്നുകുട്ടിപരിപാലന പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( ഡി )
ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ അംഗത്വം നല്‍കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുവാന്‍ സാധിക്കുമോയെന്ന് വ്യക്തമാക്കാമോ?
3733.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാലുല്‍പ്പാദനം കുറഞ്ഞു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ അളക്കുന്നതിന് അനുസരിച്ച് ആനുകൂല്യം നല്‍കുന്നതിന് പകരം ക്ഷീര സഹകരണസംഘത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
നല്ലയിനം കിടാരികളെയും കന്നുകുട്ടികളെയും ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ഡി )
ക്ഷീര സഹകരണസംഘത്തിന്റെ ഓഡിറ്റ് കൃത്യമായി നടത്താറുണ്ടോ;
( ഇ )
പുതിയ തലമുറയെ ക്ഷീരമേഖലയില്‍ ശ്രദ്ധപതിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അറിയിക്കുമോ?
3734.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ക്ഷീരോത്പാദക സഹകരണ സംഘങ്ങളിലെ സ്ഥിരം ജീവനക്കാരുടെയും താത്ക്കാലിക ജീവനക്കാരുടെയും എണ്ണം തസ്തിക തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ക്ഷീരവികസന യൂണിറ്റ് അടിസ്ഥാനത്തിലുള്ള ക്ഷീരസംഘം ജീവനക്കാരുടെ എണ്ണവും ജീവനക്കാര്‍ക്ക് സെക്ഷന്‍ 80 പ്രകാരമുള്ള ഒന്നു മുതല്‍ മൂന്നു വരെയുള്ള ശമ്പള പരിഷ്ക്കരണവും ഏതൊക്കെ ക്ഷീര വികസന യൂണിറ്റുകള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
3735.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ വെറ്ററിനറി സർവകലാശാലകളിലെ പി.ജി., ഗവേഷണ വിദ്യാർത്ഥികളുടെ പ്രതിമാസ ഗ്രാന്റ് വർദ്ധിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രസ്തുത വിദ്യാർത്ഥികൾ പരാതികൾ സമർപ്പിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ പ്രസ്തുത വിദ്യാർത്ഥികളുടെ ഗ്രാന്റ് വർദ്ധിപ്പിച്ചു നൽകുന്നതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
നിലവിൽ പ്രസ്തുത വിദ്യാർത്ഥികൾക്ക് അനുവദിച്ചു വരുന്ന പ്രതിമാസ ഗ്രാന്റിനെ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.