|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2770.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
പി. ടി. തോമസ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുട്ടിൽ
മരം മുറി കേസുമായി ബന്ധപ്പെട്ട്
സസ്‌പെൻഡ് ചെയ്ത ലക്കിടി ചെക്ക്
പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ്
ഓഫീസറെയും ബീറ്റ് ഫോറസ്റ്റ്
ഓഫീസറെയും സർവ്വീസില്‍
തിരിച്ചെടുത്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇവരെ
സസ്‌പെൻഡ് ചെയ്യാനുണ്ടായ
സാഹചര്യവും ആ സാഹചര്യത്തിൽ
ഇപ്പോൾ എന്തെങ്കിലും മാറ്റം
സംഭവിച്ചിട്ടുണ്ടോ എന്നും
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഓഫീസർമാര്‍ വനം കൊള്ളയ്ക്ക്
കൂട്ട് നിന്നുവെന്ന്
തെളിഞ്ഞിട്ടും അവരെ
തിരിച്ചെടുക്കാനുള്ള കാരണം
വിശദമാക്കാമോ;
(
ഡി )
കേസ്
അന്വേഷണം നടക്കുന്ന
സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ
തിരിച്ചെടുക്കുന്നത്
അന്വേഷണത്തെ ബാധിക്കുമോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2771.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
യൂണിവേഴ്സിറ്റികളിലെയും
കോളേജുകളിലെ റിസര്‍ച്ച്
സെന്ററുകളിലെയും, ജൈവവൈവിധ്യവും
ടാക്സോണമിയുമായി ബന്ധപ്പെട്ട
പ്രോജക്ടുകളുടെ ഭാഗമായിട്ടുളള
ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി
വനം വകുപ്പിന്റെ അനുമതി
നല്‍കുന്നതിനുളള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ; ഇത്
ലഭിക്കുന്നതിനുളള സമയദൈര്‍ഘ്യം
എത്രയാണെന്ന് വിശദമാക്കാമോ;
(
ബി )
വനങ്ങളുടെ
സംരക്ഷിത മേഖലയിലേക്ക്
ഗവേഷണത്തിന് അനുമതി
നല്‍കുന്നതിനുളള മാനദണ്ഡം
വിശദമാക്കാമോ;
(
സി )
നിശ്ചിത
സമയപരിധിയ്ക്കുളളില്‍
തീര്‍ക്കേണ്ട ഗവേഷണ
പ്രവര്‍ത്തനങ്ങള്‍, വനം
വകുപ്പിന്റെ അനുമതി ലഭിക്കാന്‍
വൈകുന്നതുമൂലം നീണ്ടുപോകുന്നു
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
ഉണ്ടെങ്കില്‍
നിശ്ചിത സമയപരിധിക്കുളളില്‍
പൂര്‍ത്തീകരിക്കേണ്ട ഗവേഷണ
പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രസ്‌തുത അനുമതി വേഗത്തില്‍
ലഭ്യമാകുന്നതിനുളള നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
2772.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടയ
ഭൂമിയിൽ നിന്ന് മരം മുറിച്ച
കേസിൽ ദേശീയ ഹരിത ട്രൈബ്യൂണൽ
കേരള സർക്കാരിൽ നിന്നും
വിശദീകരണം തേടുകയുണ്ടായോ;
(
ബി )
ഈ
വിശദീകരണം സമർപ്പിക്കുന്നതിന്
ട്രൈബ്യൂണൽ അനുവദിച്ച സമയപരിധി
എന്നു വരെ ആയിരുന്നുവെന്ന്
വെളിപ്പെടുത്താമോ;
(
സി )
മാധ്യമ
വാർത്തകളുടെ അടിസ്ഥാനത്തിൽ ഹരിത
ട്രൈബ്യൂണല്‍ ഈ വിഷയത്തില്‍
സ്വമേധയാ കേസെടുക്കുകയും
മരംമുറി പരിസ്ഥിതിക്ക് ദോഷം
ഉണ്ടാക്കി എന്ന് പ്രാഥമികമായി
വിലയിരുത്തുകയുമുണ്ടായോ;
(
ഡി )
ട്രൈബ്യൂണൽ
ആവശ്യപ്പെട്ടത് പ്രകാരമുള്ള
വിശദീകരണം ഇതിനോടകം
നൽകിയിട്ടുണ്ടോ; എങ്കിൽ പകർപ്പ്
ലഭ്യമാകുമോ?
2773.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനവൽക്കരണ
പ്രവർത്തനങ്ങൾക്കായി
പൊതുജനങ്ങൾ, വിദ്യാഭ്യാസ
സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ
എന്നിവയ്ക്ക് വനം വകുപ്പ്
നൽകുന്ന സഹായങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
2774.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തിൽ
ഉണ്ടാവുന്ന കാട്ടുതീ
ഭൂരിപക്ഷവും
മനുഷ്യനിർമ്മിതമാണെന്ന്
വിലയിരുത്തുന്നുണ്ടോ; എങ്കിൽ
ഇപ്രകാരം കാട്ടുതീ
ഉണ്ടാക്കുന്നത്
ഒഴിവാക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
ബി )
കാട്ടുതീ
സൃഷ്ടിച്ചതിന്റെ പേരിൽ കഴിഞ്ഞ
അഞ്ചു വർഷക്കാലയളവിൽ എത്ര
പേർക്കെതിരെ
കേസെടുത്തിട്ടുണ്ട്; ഇതിൽ എത്ര
പേർക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
2775.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്ഥാപനങ്ങളിലെ
വനവല്‍ക്കരണ പദ്ധതിയുടെ
വിശദാംശം നൽകുമോ; ഇതിനായി
പ്രതീക്ഷിക്കുന്ന ചെലവ്
എത്രയാണ് എന്ന് അറിയിക്കുമോ;
(
ബി )
വിദ്യാവനം
പദ്ധതിയുമായി നിലവില്‍ എത്ര
വിദ്യാലയങ്ങള്‍ സഹകരിച്ചു
പ്രവര്‍ത്തിക്കുന്നുണ്ട്; എത്ര
വിദ്യാലയങ്ങളിലാണ് ഈ പദ്ധതി
നടപ്പിലാക്കാന്‍
ലക്ഷ്യമിടുന്നത്; അറിയിക്കുമോ;
(
സി )
പ്രസ്‌തുത
പദ്ധതിക്കായി ഓരോ വിദ്യാലയവും
ചെലവഴിക്കേണ്ട തുക എത്ര; ജില്ല
തിരിച്ച് വിശദമാക്കുമോ;
(
ഡി )
പാലക്കാട്
സില്‍വി കള്‍ച്ചറല്‍ യൂണിറ്റ്
നടപ്പിലാക്കിയിട്ടുളള നഗരവനം
പദ്ധതി പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ; നിലവില്‍
നടപ്പാക്കിയിട്ടുളള നഗര
വനങ്ങള്‍ ഏതെല്ലാമാണെന്നും
അവയുടെ സംരക്ഷണം
എപ്രകാരമാണെന്നും
വ്യക്തമാക്കുമോ?
2776.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്വാഭാവിക
വനങ്ങളുടെ പരിപാലനത്തിനായി
എന്തെല്ലാം കര്‍മ്മ പദ്ധതികളാണ്
ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(
ബി )
വനാതിര്‍ത്തികള്‍
സംരക്ഷിക്കുന്നതിലേക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്; പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
വനപ്രദേശങ്ങളിന്മേലുള്ള
കയ്യേറ്റങ്ങള്‍
ഒഴിപ്പിച്ചെടുക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
2777.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുട്ടനാടിലെ
ജനവാസം ഇല്ലാത്ത മേഖലകളില്‍
കണ്ടല്‍ക്കാട് വച്ച്
പിടിപ്പിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
ആലോചിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ജനജീവിതത്തെ
ബാധിക്കാത്ത തരിശു
പ്രദേശങ്ങളില്‍ മാത്രം ഇത്തരം
പദ്ധതി നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
2778.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയില്‍ കണ്ടല്‍ക്കാടുകള്‍
എവിടെയല്ലാമാണ് ഉള്ളതെന്ന്
മണ്ഡലങ്ങള്‍ തിരിച്ചു
വ്യക്തമാക്കാമോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കണ്ടല്‍ക്കാടുകള്‍
സംരക്ഷിക്കുന്നതിനും
വ്യാപിപ്പിക്കുന്നതിനും
നടപ്പിലാക്കിയ പദ്ധതികള്‍
എതൊക്കെയാണെന്ന് വിശദമാക്കാമോ;
(
സി )
നിലവില്‍
നടപ്പിലാക്കിവരുന്ന പദ്ധതികള്‍
ഏതൊക്കെ എന്ന് വിശദമാക്കാമോ;
(
ഡി )
മേല്‍
പദ്ധതിയുമായി ബന്ധപ്പെട്ട്
അഴീക്കോട് മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
2779.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
ജില്ലയിലെ വനമേഖലയോട് ചേർന്ന്
താമസിക്കുന്നവര്‍ക്ക് പട്ടയം
വിതരണം ചെയ്യുന്ന കാര്യത്തിൽ
വനം വകുപ്പിന്റെ ഭാഗത്തു
നിന്നും എന്തെങ്കിലും തടസ്സങ്ങൾ
നിലനിൽക്കുന്നുണ്ടോ; ഉണ്ടെങ്കിൽ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
ഇത്തരം
തടസ്സങ്ങൾ പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
2780.
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റാന്നി
നിയോജകമണ്ഡലത്തിൽ റവന്യൂ - വനം
വകുപ്പുകളുടെ സംയുക്ത
നേതൃത്വത്തിലുള്ള വനാതിർത്തി
നിർണ്ണയ സർവ്വേ
പൂർത്തിയാകാത്തതിനാൽ പ്രദേശത്തെ
കർഷകർക്കും തലമുറകളായി
താമസിച്ച് വരുന്ന
കൈവശാവകാശികൾക്കും അർഹതപ്പെട്ട
പട്ടയം ലഭിക്കുന്നതിന് കാലതാമസം
നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഏയ്ഞ്ചൽ
വാലി അതിർത്തി നിർണ്ണയം
പൂർത്തിയാക്കുവാനുള്ള നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ;
(
സി )
റാന്നി
നിയോജകമണ്ഡലത്തിൽ വനാതിർത്തി
നിർണ്ണയ സർവ്വേ പൂർത്തിയായ
പ്രദേശങ്ങൾ, പൂർത്തിയാക്കാനുള്ള
പ്രദേശങ്ങൾ എന്നിവ പട്ടികയായി
നൽകാമോ;
(
ഡി )
വനാതിർത്തി
നിർണയ സർവ്വേ
പൂർത്തിയാകുന്നതുവരെ റവന്യു-
വനം വകുപ്പുകളുടെ സംയുക്ത
ഉദ്യോഗസ്ഥതല സ്ഥിരം സമിതിയെ (
Special Survey Task Force )
നിയോഗിക്കുവാൻ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
2781.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനപ്രദേശങ്ങളില്‍
വന്‍തോതില്‍ മാലിന്യം
നിക്ഷേപിക്കുന്ന പ്രവണത
വര്‍ദ്ധിച്ചു വരുന്ന സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
നിലവിലെ
വനനിയമ പ്രകാരം വനമേഖലയില്‍
മാലിന്യം
നിക്ഷേപിക്കുന്നതിനെതിരെ നടപടി
സ്വീകരിക്കാന്‍
പര്യാപ്തമല്ലാത്തതിനാല്‍ 1961
ലെ കേരള വനനിയമം സെക്ഷന്‍ 27ല്‍
ഭേദഗതി വരുത്തുന്ന കാര്യം
സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ?
വിശദമാക്കാമോ;
(
സി )
നിലവില്‍
നിക്ഷേപിക്കപ്പെട്ട മാലിന്യം
നീക്കംചെയ്യുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നത്; വിശദമാക്കാമോ?
2782.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വന്യജീവി
സങ്കേതങ്ങള്‍ക്കും
ദേശീയോദ്യാനങ്ങള്‍ക്കും ഒരു
കിലോമീറ്റര്‍ ചുറ്റളവില്‍
ബഫര്‍സോണ്‍ രൂപീകരിക്കുമ്പോൾ
ഉൾപ്പെടുന്ന ജനസാന്ദ്രത കൂടിയ
മേഖലകളെ ഒഴിവാക്കുന്നതിനുള്ള
കേരളത്തിന്റെ നിർദ്ദേശത്തിൽ
കേന്ദ്രസർക്കാർ സ്വീകരിച്ച
തുടർനടപടികൾ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
2783.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനഭൂമിയോട്
ചേര്‍ന്ന് കൃഷിഭൂമി കൈവശമുളള
കര്‍ഷകര്‍ നേരിടുന്ന
പ്രശ്നങ്ങള്‍ സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
വനഭൂമിയോട്
ചേര്‍ന്നതും നിയമാനുസൃതം
രേഖകളുമുള്ള ഭൂമിയില്‍ പ്രസ്തുത
കര്‍ഷകര്‍ക്ക് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് നേരിടുന്ന
ബുദ്ധിമുട്ട് പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
കര്‍ഷകര്‍ക്ക്
സഹായമെത്തിക്കുന്നതിനായി ഇക്കോ
ഡെവലപ്പ്മെന്റ് കമ്മിറ്റികളുടെ
പ്രവര്‍ത്തനം
വിപുലപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
2784.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനഭൂമിയ്ക്ക്
പട്ടയം നല്‍കുന്നതുമായി
ബന്ധപ്പെട്ട് റവന്യൂ-വനം
വകുപ്പുകള്‍ സംയുക്ത പരിശോധന
നടത്തി കൈവശക്കാരുടെ പട്ടിക
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇപ്രകാരം
തയ്യാറാക്കിയ പട്ടിക
കേന്ദ്രാനുമതിക്ക്
അയച്ചിട്ടുണ്ടോ; എങ്കില്‍
കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോ;
ഈ വിഷയത്തിൽ സ്വീകരിച്ച തുടർ
നടപടികൾ വിശദീകരിക്കാമോ;
(
സി )
01.01.1977ന്
മുമ്പ് വനഭൂമി കയ്യേറിയതാണെന്ന്
സ്ഥിരീകരിച്ചിട്ടുള്ള
പ്രദേശങ്ങളില്‍ അതിര്‍ത്തി
നിര്‍ണ്ണയം
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
അർഹതപ്പെടാത്തവർ പട്ടയ
ലിസ്റ്റിൽ കടന്നുകൂടിയെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
2785.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമൂഹ്യവനവല്‍ക്കരണത്തിന്റെയും
പരിസ്ഥിതി ദിനാചാരണത്തിന്റെയും
ഭാഗമായി നടുന്ന വൃക്ഷതൈകള്‍
പരിപാലിക്കുന്നതിന് നിലവില്‍
എന്ത് സംവിധാനമാണ് ഉള്ളത് എന്ന്
വിശദമാക്കാമോ ?
2786.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2020-21
സാമ്പത്തിക വര്‍ഷത്തില്‍
കുറ്റ്യാടി മണ്ഡലത്തില്‍
സാമൂഹ്യവനവത്കരണം പദ്ധതി എത്ര
വിസ്തൃതിയില്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി ഏതൊക്കെ പ്രദേശങ്ങളിലാണ്
നടപ്പിലാക്കിയതെന്ന്
അറിയിക്കാമോ;
(
സി )
ഈ
മണ്ഡലത്തില്‍ പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്ന
പ്രദേശങ്ങളുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ?
2787.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമൂഹ്യവനവല്‍ക്കരണവുമായി
ബന്ധപ്പെട്ട് കഴിഞ്ഞ പത്ത്
വര്‍ഷത്തെ പ്രധാന
പ്രവര്‍ത്തനങ്ങളും ചെലവാക്കിയ
തുകയും എത്രത്തോളം വനവല്‍ക്കരണം
നടത്തി എന്നതും സംബന്ധിച്ച
കണക്ക് വർഷം തിരിച്ച്
ലഭ്യമാക്കുമോ;
(
ബി )
ഈ
കാലയളവില്‍ പ്രസ്തുത
വനല്‍ക്കരണപ്രവര്‍ത്തനം
നടത്താതെ
കോണ്‍ട്രാക്റ്റര്‍മാര്‍ വഴി
സര്‍ക്കാരിന്റെ പണം ദുരുപയോഗം
ചെയ്യുന്നത് സംബന്ധിച്ച എത്ര
പരാതികള്‍ ഓരോവർഷവും ലഭ്യമായി;
അതിന്മേൽ സ്വീകരിച്ച നടപടികൾ
എന്തൊക്കെ; വിശദാംശം നൽകുമോ;
(
സി )
ഇപ്രകാരം
നഷ്ടപ്പെട്ട ധനം
വീണ്ടെടുത്തതെത്ര; വിശദാംശം
ലഭ്യമാക്കുമോ?
2788.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാവുകള്‍
സംരക്ഷിക്കുന്നതിനായി സോഷ്യല്‍
ഫോറസ്ട്രി വഴി നടത്തി വരുന്ന
പദ്ധതികളുടെ വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ബി )
കോഴിക്കോട്
ജില്ലയില്‍ 2020-21
വര്‍ഷത്തില്‍ ഏതെല്ലാം
കാവുകളാണ് സംരക്ഷിക്കാന്‍
സര്‍ക്കാര്‍ ഫണ്ട്
അനുവദിച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ;
(
സി )
ബാലുശ്ശേരി
മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന
ഏതെങ്കിലും കാവുകള്‍
സംരക്ഷിക്കുന്നതിനായി 2020-21
വര്‍ഷത്തില്‍ അപേക്ഷ
ലഭിച്ചിരുന്നോ; വിശദാംശം
നൽകാമോ?
2789.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹിക
വനവത്ക്കരണത്തിന്റെ ഭാഗമായി
ചാത്തന്നൂർ മണ്ഡലത്തിൽ
നടത്തിവരുന്ന പ്രവർത്തനങ്ങൾ
സംബന്ധിച്ച വിശദാംശങ്ങൾ
അറിയിക്കാമോ?
2790.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാവും
കുളവും പദ്ധതിയിൽ നെയ്യാറ്റിൻകര
നിയോജക മണ്ഡലത്തിലെ ഏതൊക്കെ
സ്ഥലങ്ങളിലാണ് ഫണ്ട്
നൽകിയതെന്ന് വിശദമാക്കാമോ;
(
ബി )
2016
മുതൽ 2021 മാർച്ച് വരെ ഓരോ
സ്ഥലത്തും അനുവദിച്ച തുകയും,
പേരു വിവരവും വ്യക്തമാക്കാമോ?
2791.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഏതെല്ലാം സ്കൂളുകളിലാണ്
വിദ്യാവനം പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി സ്കൂളുകളില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
2792.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗ്രീന്‍
ഇന്ത്യ മിഷന്‍ പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യം എന്താണ് എന്ന്
അറിയിക്കുമോ; സംസ്ഥാനത്ത്
എവിടെയെല്ലാമാണ് ഈ പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(
ബി )
രണ്ട്
മഹാപ്രളയമുണ്ടായിട്ടും
കാലാവസ്ഥാ വ്യതിയാനം
ഉയര്‍ത്തുന്ന വെല്ലുവിളികളെ
പ്രതിരോധിക്കാന്‍ സഹായിക്കുന്ന
ഈ ഫണ്ട് സംസ്ഥാനത്തിന്
ഫലപ്രദമായി ഉപയോഗിക്കാന്‍
കഴിയാത്ത സാഹചര്യമുണ്ടോ;
എങ്കില്‍ കാരണമെന്താണെന്ന്
വ്യക്തമാക്കുമോ; ഈ പദ്ധതി
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്
എന്ന് അറിയിക്കുമോ?
2793.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവോയിസ്റ്റ്
സാന്നിദ്ധ്യമുള്ള
വനപ്രദേശങ്ങളുടെ പട്ടികയില്‍
നിലമ്പൂര്‍ സൗത്ത്, നിലമ്പൂര്‍
നോര്‍ത്ത് ഫോറസ്റ്റ്
സ്റ്റേഷനുകള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
വനപ്രദേശങ്ങളിലാണ് മാവോയിസ്റ്റ്
സാന്നിദ്ധ്യം
സ്ഥിരീകരിച്ചതെന്നും
വെളിപ്പെടുത്തുമോ;
(
ബി )
ഈ
മേഖലയില്‍ മാവോയിസ്റ്റ്
സാന്നിദ്ധ്യത്തെ
ചെറുക്കുന്നതിന് വനം വകുപ്പ്
നടപ്പിലാക്കുന്ന പദ്ധതികൾ
വിശദമാക്കാമോ;
(
സി )
ഇത്തരം
വനമേഖലയിലെ ആദിവാസി കോളനികളില്‍
വന സംരക്ഷണ സമിതികള്‍ മുഖേന
പ്രത്യേക വികസന പാക്കേജ്
നടപ്പാക്കാന്‍ വനം വകുപ്പിന്
സാധിക്കുമോ; മാവോയിസ്റ്റ്
സാന്നിദ്ധ്യം
പ്രതിരോധിക്കുന്നതിനുള്ള
കേന്ദ്ര ഫണ്ട് ഈ മേഖലയില്‍
ഉപയോഗപ്പെടുത്തുന്നുണ്ടോ;
വിശദമാക്കാമോ;
(
ഡി )
നിലമ്പൂര്‍
നോര്‍ത്ത്, സൗത്ത് വനം
ഡിവിഷനുകള്‍ക്ക് കീഴില്‍
സുരക്ഷാ ഭീഷണിയുള്ള വനം വകുപ്പ്
ജീവനക്കാര്‍ക്ക് പോലീസ് സേനയിലെ
പോലെ പ്രത്യേക സംരക്ഷണ പാക്കേജ്
പരിഗണിക്കുന്നതിന്
സന്നദ്ധമാകുമോ എന്ന്
അറിയിക്കുമോ;
(
ഇ )
ഇത്തരം
മേഖലകള്‍ പ്രത്യേകമായി
പരിഗണിച്ച് താല്‍ക്കാലിക
വാച്ചര്‍മാര്‍ക്ക് ഓരോ മാസവും
ഇരുപത് ദിവസത്തെ മസ്റ്റര്‍
റോള്‍ എങ്കിലും
ലഭിക്കുന്നുവെന്ന് ഉറപ്പ്
വരുത്താന്‍ നിര്‍ദ്ദേശം
നല്‍കുമോ?
2794.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊളളയും
കാട്ടുതീയും മറ്റും
തടയുന്നതടക്കമുളള
പ്രവര്‍ത്തനങ്ങള്‍
നടത്തിയിരുന്ന അകമല, പൂങ്ങോട്
സ്റ്റേഷനുകളുടെ പ്രവര്‍ത്തനം
പുന:സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(
ബി )
ഇതിനായി
വകുപ്പ് തലത്തില്‍ ഏതെങ്കിലും
കമ്മിറ്റിയെ
നിയോഗിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ഇല്ലെങ്കില്‍
ആയതിനുളള നടപടി സ്വീകരിക്കാമോ?
2795.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിദേശികളെ
കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന
രീതിയില്‍ വനം വകുപ്പ് മുന്‍കൈ
എടുത്തുകൊണ്ട് ഇക്കോ ടൂറിസം
പദ്ധതി നടപ്പിലാക്കുന്നുണ്ടോ;
(
ബി )
എങ്കില്‍
ഇതിലേക്ക് സ്വദേശികളെയും
വിദേശികളെയും ആകര്‍ഷിക്കാന്‍
സഞ്ചാരികള്‍ക്ക് നല്‍കുന്ന
സൗകര്യങ്ങള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
2796.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുൻ
സര്‍ക്കാരിന്റെ കാലത്ത് വനം
വകുപ്പില്‍ താല്‍ക്കാലിക
ജീവനക്കാരെ സ്ഥിരപ്പെടുത്തുക
വഴി എത്ര പേരെയാണ് ഇതുവരെ
സ്ഥിരപ്പെടുത്തിയിട്ടുള്ളതെന്നും
ഏതെല്ലം തസ്തികകളിലാണ്
സ്ഥിരപ്പെടുത്തല്‍
നടത്തിയിട്ടുള്ളതെന്നും അതിനായി
സ്വീകരിച്ചിട്ടുള്ള മാനദണ്ഡം
എന്തെന്നും വെളിപ്പെടുത്തുമോ?
2797.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
ജില്ലയില്‍ വനം വികസന
കോര്‍പ്പറേഷന്റെ കീഴിലുള്ള
കമ്പമലയിലെ തോട്ടത്തില്‍ എത്ര
സ്ഥിരം തൊഴിലാളികളാണ്
നിലവിലുള്ളതെന്ന് അറിയിക്കുമോ;
(
ബി )
ഈ
തോട്ടത്തില്‍ എത്ര താല്‍ക്കാലിക
ജീവനക്കാര്‍ ജോലി ചെയ്തു
വരുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(
സി )
താല്‍ക്കാലിക
വ്യവസ്ഥയില്‍ 10
വര്‍ഷത്തിലധികമായി ജോലി ചെയ്തു
വരുന്ന എത്ര തൊഴിലാളികള്‍ ഈ
തോട്ടത്തില്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(
ഡി )
താല്‍ക്കാലിക
തൊഴിലാളികള്‍ക്ക് ഇപ്പോള്‍
നല്‍കി വരുന്ന സേവന-വേതന
വ്യവസ്ഥകള്‍ വ്യക്തമാക്കാമോ?
2798.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനം
വകുപ്പിലെ സബോര്‍ഡിനേറ്റ്
സര്‍വ്വീസ് റൂള്‍
നിയമനങ്ങള്‍ക്ക് ജില്ലാതല നിയമന
ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ;
എല്ലാ തസ്തികകളിലും ഇത്
പാലിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
ബീറ്റ്
ഫോറസ്റ്റ് ഓഫീസർമാരുടെ
നിയമനവുമായി/പ്രമോഷനുമായി
ബന്ധപ്പെട്ട് പ്രസ്തുത
ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായി
എപ്പോഴെങ്കിലും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്മേല്‍ എന്ത്
നടപടി സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
2799.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിൽ എത്ര ബീറ്റ് ഫോറസ്റ്റ്
ഓഫീസർമാരുണ്ടെന്ന് ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
കേരളത്തിലെ
വനമേഖലയുടെ വിസ്‌തൃതി
എത്രയാണെന്ന് ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(
സി )
എല്ലാ
ജില്ലകളിലും ഫോറസ്റ്റ്
സ്റ്റേഷനുകൾ ഉണ്ടോയെന്ന്
വ്യക്തമാക്കാമോ?
2800.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെയ്യാറ്റിൻകര
നിയോജകമണ്ഡലത്തിലെ
വലിയകുളത്തിനു സമീപം രണ്ട്
മരങ്ങൾ മുറിക്കുന്നതിന് ചെങ്കൽ
പഞ്ചായത്ത് നൽകിയ കത്തിന്മേൽ
വാല്യൂവേഷൻ നടപടി
പൂർത്തീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
നഗരസഭ-പഞ്ചായത്തുകളിൽ
നിന്നും മരങ്ങൾ മുറിക്കുന്നതിന്
സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിൽ
അനുമതിയ്ക്ക് വരുന്ന
കത്തുകളിന്മേൽ യഥാസമയം നടപടി
പൂർത്തീകരിക്കുന്നതിനു കാലതാമസം
വരുന്നതിന്റെ കാരണം
വിശദമാക്കാമോ?
2801.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഇക്കോ ടൂറിസം പ്രോജക്ടുകളുടെ
വിശദവിവരം ലഭ്യമാക്കാമോ;
(
ബി )
പുതിയ
ഇക്കോ ടൂറിസം പ്രോജക്ടുകള്‍
ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ;
വിശദവിവരം ലഭ്യമാക്കാമോ;
(
സി )
ഇക്കോ
ടൂറിസം പ്രോജക്ടുകളുടെ
നടത്തിപ്പിനായി ഇക്കോ
ഡെവലപ്മെന്റ് കമ്മറ്റി
രൂപീകരിച്ച്
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
2802.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൃഷി
ചെയ്യുന്ന പ്രദേശങ്ങളിൽ കർഷകർ
നട്ടുവളർത്തിയ മരങ്ങൾ
മുറിക്കുന്നതിന് നിലവിൽ
തടസ്സങ്ങൾ ഉണ്ടോ;
(
ബി )
ഇത്തരം
പ്രദേശങ്ങളിൽ മരം
മുറിക്കുന്നതിന് വനംവകുപ്പ്
ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്
പരിഹരിക്കാൻ നടപടി
സ്വീകരിക്കുമോ?
2803.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇടുക്കി
ജില്ലയിലെ വനഭൂമിയില്‍ കൃഷി
ചെയ്തുവെന്നാരോപിച്ച്
വനംവകുപ്പ് ഉദ്യോഗസ്ഥര്‍
ആദിവാസികളും മറ്റും
താമസിക്കുന്ന സ്ഥലത്തെ കൃഷി
ദേഹണ്ഡങ്ങള്‍ വെട്ടി
നശിപ്പിച്ചതായും, കാര്‍ഷിക
ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്ന
പുര തീയിട്ട്
നശിപ്പിച്ചതായുമുളള പരാതി
ലഭിച്ചിട്ടുണ്ടോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട് വനംവകുപ്പ്
ഉദ്യോഗസ്ഥര്‍ക്കെതിരെയോ
കൃഷിക്കാര്‍ക്കെതിരെയോ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കാമോ?
2804.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനം
വകുപ്പിന് കീഴില്‍ കാവുകളുടെ
സംരക്ഷണത്തിന്
നടപ്പിലാക്കിവരുന്ന പദ്ധതികള്‍
എന്തൊക്കെയാണെന്നും, ആയതിനുള്ള
ധനസഹായങ്ങളും വിശദീകരിക്കാമോ;
(
ബി )
കഴിഞ്ഞ
മൂന്ന് സാമ്പത്തിക
വര്‍ഷങ്ങളില്‍ കൂത്തുപറമ്പ്
നിയോജകമണ്ഡലത്തില്‍ ധനസഹായം
അനുവദിച്ച കാവുകളുടെ പേരും
തുകയും വെളിപ്പെടുത്താമോ;
പ്രസ്തുത മണ്ഡലത്തില്‍ 2021
വര്‍ഷത്തില്‍ ലഭിച്ച
അപേക്ഷകളില്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
2805.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആറളം
പുനരധിവാസമേഖലയിലും ജനവാസ
കേന്ദ്രങ്ങളിലും വന്യജീവി ശല്യം
തടയുന്നതിന് ആനമതില്‍
നിര്‍മ്മാണത്തിന് ഫണ്ട്
അനുവദിച്ച് വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും മതിലിന്റെ
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ മതിലിന്റെ
നിര്‍മ്മാണം നടത്തുന്നതിനുള്ള
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(
ബി )
പ്രസ്തുത
മേഖലയില്‍ ആനമതില്‍
നിര്‍മ്മാണത്തിന് എന്തെങ്കിലും
തടസ്സങ്ങള്‍ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ എന്തെല്ലാമാണ്
തടസ്സങ്ങള്‍; ആയത് പരിഹരിച്ച്
മതിലിന്റെ പൂര്‍ത്തീകരണം
നടത്താനാവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
2806.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഫോറസ്റ്റ്
ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ
വെടി വച്ച് കൊല്ലുന്ന കാട്ടു
പന്നികളെ കുഴിച്ച് മൂടുന്നതിനു
പകരം മൂല്യ വർദ്ധിത
ഉൽപന്നങ്ങളാക്കി വിപണനം
ചെയ്യുന്ന സംവിധാനം
ഒരുക്കുന്നതിനെക്കുറിച്ച്
ആലോചിക്കുമോ എന്ന്
വ്യക്തമാക്കുമോ?
2807.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യമൃഗങ്ങളുടെ
ആക്രമണംമൂലം കൃഷി
നശിക്കുന്നതിന് കർഷകർക്ക്
നല്‍കുന്ന നഷ്ടപരിഹാരം
അപര്യാപ്തമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
2808.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലത്തൂർ
മണ്ഡലത്തിലെ നിരവധി
കൃഷിസ്ഥലങ്ങളിൽ വന്യജീവികളുടെ
ശല്യം രൂക്ഷമായത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇവയുടെ
ആക്രമണത്തിൽ നിന്നും കൃഷിയെ
സംരക്ഷിക്കാൻ സ്വീകരിച്ച
നടപടികൾ വ്യക്തമാക്കാമോ?
2809.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യമൃഗശല്യം
രൂക്ഷമായ ഇരിക്കൂര്‍
നിയോജകമണ്ഡലത്തിലെ
വനമേഖലകളില്‍ ഫെന്‍സിംഗും മറ്റ്
പ്രതിരോധ നടപടികളും
പൂർത്തീകരിക്കാത്ത ഭാഗങ്ങളില്‍
അവ പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്‌തുത
മണ്ഡലത്തിൽ വന്യമൃഗ പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
ശക്തമാക്കുന്നതിന് ദീര്‍ഘകാല
അടിസ്ഥാനത്തിലുള്ള പദ്ധതികള്‍
നടപ്പിലാക്കുമോ
എന്നറിയിക്കുമോ;
(
സി )
വന്യമൃഗങ്ങളുടെ
ആക്രമണത്തിൽ ജീവന്‍
നഷ്ടപ്പെട്ടവരുടെ
കുടുംബത്തിനുള്ള ധനസഹായം
വര്‍ദ്ധിപ്പിക്കുമോ എന്ന്
വ്യക്തമാക്കുമോ?
2810.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൃഷി
നശിപ്പിക്കുന്ന കാട്ടുപന്നികളെ
വെടിവെച്ച് കൊല്ലാന്‍
നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത്
ഫോറസ്റ്റ് ഡിവിഷന് കീഴില്‍
ലൈസന്‍സുള്ള തോക്ക് കൈവശമുള്ള
കര്‍ഷകരുടെ പാനല്‍
തയ്യാറാക്കിയിട്ടുണ്ടോ; വിവരം
നല്‍കാമോ;
(
ബി )
കാട്ടുപന്നിയെ
വെടിവെക്കാന്‍ പ്രസ്തുത
ഡിവിഷനില്‍ വനം വകുപ്പ് അനുമതി
നല്‍കിയ കര്‍ഷകരുടെ പേര്,
വിലാസം, ബന്ധപ്പെടേണ്ട നമ്പര്‍
എന്നീ വിവരങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
2021
ഒക്ടോബര്‍ 2 വരെ കൃഷി നാശം
വരുത്തിയ എത്ര കാട്ടുപന്നികളെ
പ്രസ്തുത ഡിവിഷനുകളില്‍
വെടിവെച്ച് കൊലപ്പെടുത്തിയെന്ന്
റേഞ്ച് ഫോറസ്റ്റ് ആഫീസ്
അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
(
ഡി )
കൃഷിയിടത്തിലിറങ്ങിയ
കാട്ടുപന്നിയെ വെടിവെച്ച്
കൊല്ലുന്ന കര്‍ഷകര്‍ക്ക് വനം
വകുപ്പ് പാരിതോഷികം
നല്‍കുന്നുണ്ടോ; വിശദമാക്കാമോ?
2811.
ശ്രീ.
എം. എം. മണി
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍,
വ്യത്യസ്ത മേഖലകളിലെ
വിദഗ്‌ദ്ധര്‍ തുടങ്ങിയവരുടെ
അഭിപ്രായം ആരാഞ്ഞ് ഫലപ്രദമായ
വന്യമൃഗാക്രമണ ലഘൂകരണ
പദ്ധതികള്‍ ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
അറിയിക്കുമോ;
(
ബി )
വന്യജീവികളുടെ
ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തി
അവ നാട്ടിലിറങ്ങുന്നത്
നിരുത്സാഹപ്പെടുത്താന്‍ നടപടി
സീകരിച്ചിട്ടുണ്ടോ;
അറിയിക്കുമോ;
(
സി )
കിഫ്ബി
ഫണ്ടുപയോഗിച്ചുള്ള വന്യ
മൃഗാക്രമണ ലഘൂകരണ പദ്ധതികള്‍
കാര്യക്ഷമമായി
പ്രാവര്‍ത്തികമാക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(
ഡി )
വനത്തിനോടു
ചേര്‍ന്നുള്ള പ്രദേശങ്ങളില്‍
കൃഷി സമ്പ്രദായത്തില്‍ യുക്തമായ
മാറ്റത്തിന് വനം വകുപ്പ്
മുന്‍കൈയ്യെടുക്കുമോയെന്ന്
അറിയിക്കുമോ?
2812.
ശ്രീ
. എൻ . ഷംസുദ്ദീൻ
ഡോ.
എം.കെ . മുനീർ
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മലയോര മേഖലകളില്‍ ആളുകള്‍
കാട്ടാനകളുടെ ആക്രമണത്തെ
തുടര്‍ന്നു മരണപ്പെടുന്ന
സംഭവങ്ങള്‍ വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കാട്ടാനകള്‍
കൂട്ടമായി ജനവാസ
കേന്ദ്രങ്ങളിലേക്ക് കടന്നു
വരുന്നതിന്റെ കാരണം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
കാട്ടാനകളുടെ
ആക്രമണത്തില്‍ നിന്നും
സംരക്ഷിക്കുന്നതിന് ഫലപ്രദമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നു
വിശദമാക്കുമോ?
2813.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജകമണ്ഡലത്തിൽ വന്യമൃഗശല്യം
രൂക്ഷമായ എരുമേലി പഞ്ചായത്തിലെ
കാളകെട്ടി പ്രദേശത്ത് സോളാർ
ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
എരുമേലി
പഞ്ചായത്തിലെ ഏയ്ഞ്ചൽവാലി,
പമ്പാവാലി, മൂക്കൻപെട്ടി
പ്രദേശങ്ങളിലെയും മുണ്ടക്കയം
പഞ്ചായത്തിലെ കണ്ണിമല
പ്രദേശത്തെയും തകരാറിലായ സോളാർ
ഫെൻസിംഗ് അറ്റകുറ്റപ്പണികൾ
നടത്തി
പ്രവർത്തനക്ഷമമാക്കുന്നതിനാവശ്യമായ
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
2814.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലയോര
ഗ്രാമപഞ്ചായത്തുകളായ അമ്പൂരി,
വെള്ളറട, കള്ളിക്കാട്,
ഒറ്റശേഖരമംഗലം എന്നിവിടങ്ങളിലെ
വര്‍ദ്ധിച്ചുവരുന്ന വാനരശല്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അത് പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
വാനര
ശല്യത്തില്‍ നിന്നും
പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ;
(
സി )
വാനരന്മാര്‍
കൃഷി നശിപ്പിക്കുന്നതു മൂലം
പ്രതിസന്ധി നേരിടുന്ന
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം
നല്‍കി വരുന്നുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ഡി )
പാറശ്ശാല
നിയോജകമണ്ഡലത്തിലെ വനാതിര്‍ത്തി
പ്രദേശങ്ങളില്‍ വന്യജീവി
ആക്രമണങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത് തടയാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
2815.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാട്ടുപന്നികളെ
ശല്യക്കാരായ മൃഗങ്ങളുടെ
ഗണത്തില്‍പ്പെടുത്തിയാല്‍
ഇവയുടെ വംശവര്‍ദ്ധനവ്
തടയുന്നതിന് എന്തൊക്കെ
നടപടികള്‍ സ്വീകരിക്കാന്‍
സാധിക്കുമെന്ന് അറിയിക്കുമോ?
2816.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ജനവാസ
കേന്ദ്രങ്ങളിലെ വന്യമൃഗശല്യം
തടയുന്നതിന് എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത് എന്ന്
വിശദമാക്കാമോ?
2817.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തില്‍
എന്നാണ് അവസാനമായി വന്യജീവി
സെന്‍സസ് നടന്നിട്ടുളളതെന്ന്
അറിയിക്കുമോ;
(
ബി )
അടുത്ത
വന്യജീവി സെന്‍സസ് എന്ന്
നടക്കുമെന്ന് വ്യക്തമാക്കുമോ;
(
സി )
വന്യജീവി
സെന്‍സസ് പ്രകാരം ഏതെങ്കിലും
മൃഗങ്ങളുടെയോ വന്യജീവികളുടെയോ
എണ്ണം ക്രമാതീതമായി കൂടുകയോ
കുറയുകയോ ചെയ്തിട്ടുണ്ടോ;
വിശദവിവരങ്ങള്‍ നല്‍കാമോ?
|
|
|
|
|
|
|
|