|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
6713.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം
പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കിൽ പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ?
6714.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സര്‍ക്കാര്‍/പൊതുമേഖല
സ്ഥാപനങ്ങളില്‍ ഏതിലാെക്കെ
സ്പോര്‍ട്സ് ടീമുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
പാെതുമേഖല സ്ഥാപനങ്ങളുടെ
നേതൃത്വത്തില്‍ പുതിയ
സ്പോര്‍ട്സ് ടീമുകള്‍
സംഘടിപ്പിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
6715.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തില്‍ ഒരു കളിസ്ഥലം
പദ്ധതിയില്‍ ഓരോ പഞ്ചായത്തിനും
സര്‍ക്കാര്‍ എത്ര രൂപ വീതമാണ്
നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
സര്‍ക്കാര്‍
വിഹിതത്തിന് പുറമേവരുന്ന തുക
എങ്ങനെ കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(
സി )
വരുമാനം
കുറഞ്ഞ പഞ്ചായത്തുകള്‍ക്ക്
വിഹിതത്തില്‍ വര്‍ദ്ധനവ്
വരുത്തുന്ന കാര്യം
പരിഗണിക്കുമോ; വ്യക്തമാക്കാമോ?
6716.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
നിയോജക മണ്ഡലത്തില്‍ 2021-22
വര്‍ഷത്തെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച അത്‍ലറ്റികോ
ആലപ്പി, ഉദയകുമാര്‍ സ്മാരക
വോളീബോള്‍ അക്കാദമി, യുവഭാരത്
ഇന്‍ഡോര്‍ വോളീബോള്‍
കോര്‍ട്ട് എന്നിവയുടെ
ഭരണാനുമതി ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ക്കാവശ്യമായ തുക
ഏത് ശീര്‍ഷകത്തിലാണ്
വകയിരുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തികളുടെ വിശദമായ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
6717.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവമ്പാടി
മണ്ഡലത്തില്‍ ഒരു പഞ്ചായത്തില്‍
ഒരു കളിസ്ഥലം പദ്ധതിയില്‍
നിര്‍ദ്ദേശിക്കപ്പെട്ട
കളിസ്ഥലങ്ങളുടെ വിശദാംശം
ലഭ്യമാക്കുമോ?
6718.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായിക
വകുപ്പിന് കീഴില്‍ പൊതു
ഇടങ്ങളില്‍ ഓപ്പണ്‍ ജിമ്മുകള്‍,
ടര്‍ഫുകള്‍ എന്നിവ
സ്ഥാപിക്കുന്നതിന് ഏതൊക്കെ
പദ്ധതികളാണ് നിലവിലുള്ളത്;
വിശദാംശം അറിയിക്കാമോ;
(
ബി )
ഗ്രാമപഞ്ചായത്തുകളുടെ
ആസ്തിയിലുള്ള കുളങ്ങള്‍
നവീകരിച്ച് നീന്തല്‍ പരിശീലനം
നല്‍കുന്നതിനുള്ള പദ്ധതികള്‍
കായിക വകുപ്പ് മുഖേന
നടപ്പിലാക്കുന്നുണ്ടോ; വിശദാംശം
അറിയിക്കാമോ;
(
സി )
പാറശ്ശാല
മണ്ഡലത്തിലെ കള്ളിക്കാട്
ഗ്രാമപഞ്ചായത്ത്
കേന്ദ്രീകരിച്ച് സ്പോര്‍ട്സ്
യൂണിവേഴ്സിറ്റി
ആരംഭിക്കുന്നതിനായി
സമര്‍പ്പിച്ചിരിക്കുന്ന
ഡി.പി.ആർ.- ന്മേല്‍ തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത
പദ്ധതി സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
6719.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുസ്ഥലങ്ങള്‍, പാര്‍ക്കുകള്‍,
ഗ്രൗണ്ടുകള്‍ എന്നിവിടങ്ങളില്‍
എല്ലാവര്‍ക്കും സൗജന്യമായി
ഉപയോഗിക്കാന്‍ മിനി
ജിംനേഷ്യങ്ങള്‍ സ്ഥാപിക്കാന്‍
കായിക വകുപ്പ് മുന്‍കൈ
എടുക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
6720.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സ്പോര്‍ട്സ് രംഗം സംബന്ധിച്ച
വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച്
സമഗ്രമായ ഒരു സ്പോര്‍ട്സ്
വെബ്‍സെെറ്റ് ഉണ്ടാക്കാന്‍
നടപടികള്‍ സ്വീകരിക്കുമോ?
6721.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ജില്ല
സ്പോര്‍ട്സ് കൗണ്‍സില്‍ വഴി
അരൂര്‍ മണ്ഡലത്തില്‍ എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വിശദമാക്കാമോ;
(
ബി )
ജില്ല
സ്പോര്‍ട്സ് കൗണ്‍സില്‍ വഴി
അരൂര്‍ മണ്ഡലത്തില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ?
6722.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കായികമുന്നേറ്റത്തിന് ഉതകുന്ന
തരത്തില്‍ തദ്ദേശഭരണ സ്ഥാപന
തലത്തില്‍ സ്പോര്‍ട്സ്
കൗണ്‍സിലിന്റെ ഘടകങ്ങള്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
മള്‍ട്ടി
പര്‍പ്പസ് ജില്ല സ്പോര്‍ട്സ്
കോംപ്ലക്സുകള്‍
നിര്‍മ്മിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
6723.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എവിടെയൊക്കെയാണ് സ്പോര്‍ട്സ്
കേരള ഫുട്ബോള്‍ അക്കാദമി
ആരംഭിക്കുന്നതെന്നും പ്രസ്തുത
അക്കാദമികളുടെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ;
(
ബി )
മലപ്പുറം
ജില്ലയില്‍ പ്രസ്തുത അക്കാദമി
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ; വ്യക്തമാക്കാമോ?
6724.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ നടുവണ്ണൂരില്‍
കായികവകുപ്പിന്റെ
നേതൃത്വത്തില്‍
നിര്‍മ്മാണപ്രവര്‍ത്തനം
ആരംഭിച്ച വോളീബോള്‍
അക്കാദമിയുടെ
പ്രവര്‍ത്തനങ്ങള്‍,
ലക്ഷ്യങ്ങള്‍ എന്നിവ
വ്യക്തമാക്കാമോ?
6725.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായിക
വികസനത്തിന്റെ ഭാഗമായി മലപ്പുറം
ജില്ലയില്‍ പുതിയ പദ്ധതികള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(
ബി )
ഒരു
പഞ്ചായത്തില്‍ ഒരു കളി സ്ഥലം
പദ്ധതിയുടെ ഭാഗമായി
സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം
സംബന്ധിച്ച് ജില്ല തിരിച്ചുള്ള
വിശദ വിവരം ലഭ്യമാക്കുമോ?
6726.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പഞ്ചായത്തുകളില്‍
ഒരു കളിക്കളം പദ്ധതി പ്രകാരം
അനുവദിച്ച പഞ്ചായത്ത്
സ്റ്റേഡിയങ്ങളുടെ പരിപാലനം
നടത്താത്തതുകൊണ്ട് ചില
സ്റ്റേഡിയങ്ങള്‍
നശിച്ചുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ പരിപാലിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കാമോ?
6727.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവമ്പാടി
സ്റ്റേഡിയം
നിര്‍മ്മാണത്തിനായുള്ള
ടെന്‍ഡര്‍ ആക്സപ്റ്റന്‍സ്
കമ്മറ്റി ചേരുന്നതിനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ടെന്‍ഡര്‍
അംഗീകരിക്കുന്നതിന് അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ?
6728.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്റ്റേഡിയങ്ങളുടെ
നവീകരണത്തിനായി എന്ത് തുകയാണ് ഈ
വർഷം ബജറ്റിൽ
നീക്കിവച്ചിട്ടുള്ളതെന്നും
സ്റ്റേഡിയങ്ങളുടെ മറ്റ്
അടിസ്ഥാനസൗകര്യ വികസനത്തിനായി
കായിക വകുപ്പ് വഴി എന്തെല്ലാം
പദ്ധതികള്‍ നിലവിലുണ്ടെന്നും
വിശദമാക്കുമോ;
(
ബി )
മങ്കട
നിയോജക മണ്ഡലത്തില്‍ ഓരോ
പഞ്ചായത്തിന് കീഴിലും എത്ര
സ്റ്റേഡിയങ്ങള്‍ ഉണ്ട്; ഇവയുടെ
നവീകരണത്തിനായി കായിക വകുപ്പ്
തുക വകയിരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇവയ്ക്കായി എന്ന്
തുക അനുവദിയ്ക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കുമോ?
6729.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-ന്
ശേഷം കായിക രംഗത്തെ മികവ്
കണക്കിലെടുത്ത് എത്ര പേർക്ക്
സര്‍ക്കാര്‍ സര്‍വ്വീസില്‍
സ്ഥിര നിയമനം
നല്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
എങ്കില്‍
ഇവർ ആരൊക്കെയാണെന്നും ഇവരുടെ
കായികയിനവും എവിടെയൊക്കെയാണ്
നിയമനം നൽകിയതെന്നും
വ്യക്തമാക്കാമോ?
6730.
ഡോ.കെ.ടി.ജലീൽ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത് എത്ര
കായിക താരങ്ങള്‍ക്ക്
സര്‍ക്കാര്‍ സര്‍വ്വീസില്‍
നിയമനം നല്‍കാന്‍
സാധിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
കായിക
താരങ്ങളുടെ വിവിധ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് സംസ്ഥാന,
ജില്ല സ്പോര്‍ട്സ്
കൗണ്‍സിലുകള്‍ വഹിക്കുന്ന പങ്ക്
വിശദമാക്കാമോ;
(
സി )
ഒളിംപിക്സ്
അടക്കമുള്ള മത്സരങ്ങളിലേയ്ക്ക്
കായിക പ്രതിഭകളെ
വാര്‍ത്തെടുക്കുന്നതിന് വേണ്ടി
സ്പോര്‍ട്സ് കൗണ്‍സിലുകളെ
നവീകരിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
6731.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. എൻ . ഷംസുദ്ദീൻ
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗ്രാമ
പ്രദേശങ്ങളില്‍ നിന്നും
ഫുട്ബോള്‍ കളിയില്‍ കഴിവുള്ള
കുട്ടികളെ കണ്ടെത്തി
പ്രോത്സാഹിപ്പിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
പദ്ധതിയുണ്ടോ; വിശദമാക്കുമോ;
(
ബി )
എങ്കിൽ
പ്രസ്തുത പദ്ധതി കൂടുതല്‍
മേഖലകളിലേക്ക്
വ്യാപിപ്പിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
6732.
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സ്പോർട്സ് ക്ലബ്ബുകളെ
ശാക്തീകരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കാമോ;
(
ബി )
ഗ്രാമീണ
സ്പോർട്സിൽ നിന്നും
കണ്ടെത്തുന്ന പ്രതിഭകളെ മികച്ച
പരിശീലനത്തിലൂടെ പ്രൊഫഷണലുകൾ
ആക്കി മാറ്റുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
സി )
പ്രൈമറി
തലം മുതൽ ഓരോ കുട്ടികള്‍ക്കും
അവർക്ക് അനുയോജ്യമായ കായികയിനം
തെരഞ്ഞെടുക്കുന്നതിനുള്ള
സാഹചര്യമൊരുക്കാൻ
നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ
വിശദമാക്കാമോ;
(
ഡി )
സ്കൂളുകളിലെ
കായിക അദ്ധ്യാപകരുടെ നിലവാരം
മെച്ചപ്പെടുത്തുന്നതിനായി
നടപ്പിലാക്കുന്ന പരിശീലന
പരിപാടികൾ എന്തൊക്കെയെന്ന്
വിശദമാക്കാമോ?
6733.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കായിക രംഗത്ത് ഏറ്റവും
ശ്രദ്ധേയമായ പ്രവര്‍ത്തനം
നടത്തിവരുന്ന സ്പോര്‍ട്സ്
ക്ലബ്ബുകള്‍ക്ക് ധനസഹായം
നല്‍കാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
ഇത്തരം
ക്ലബ്ബുകളുടെ അധീനതയിലുള്ള
ഗ്രൗണ്ടുകള്‍ പുനരുദ്ധരിക്കാന്‍
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ?
6734.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വഖഫ്
ആക്ട് സെക്ഷന്‍ 51 (IA) പ്രകാരം
ഗവ. സ്കൂള്‍
നിര്‍മ്മിക്കുന്നതിന് വഖഫ് ഭൂമി
ഏറ്റെടുക്കുന്നതിനോ വിട്ട്
കൊടുക്കുന്നതിനോ നിയമ
പ്രശ്നങ്ങളോ മറ്റ് തടസ്സങ്ങളോ
ഉണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
1919
മുതല്‍ വഖഫ് ഭൂമിയില്‍
പ്രവര്‍ത്തിച്ച് വരുന്ന ഗവ.
സ്കൂള്‍ കെട്ടിടം പൊളിച്ച്
മാറ്റി പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
തടസ്സങ്ങളുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
സി )
അപ്രകാരം
സ്കൂള്‍ നിര്‍മ്മിക്കുന്ന
ഭൂമിയുടെ അവകാശം ആരില്‍
നിക്ഷിപ്തമായിരിക്കും
എന്നറിയിക്കാമോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
6735.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വര്‍ഷങ്ങളായി
പൊതു ആവശ്യത്തിനായി
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വഖഫ്
ബോര്‍ഡിന്റെ കീഴിലുള്ള സ്ഥലം
ബന്ധപ്പെട്ട വകുപ്പിന്
വിട്ടുകൊടുക്കാന്‍ കഴിയുമോ;
എങ്കില്‍ അതിന്റെ നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
6736.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വഖഫ്
ഭൂമിയുടെ സർവ്വേ പ്രവർത്തനങ്ങൾ
കൊണ്ടുള്ള നേട്ടങ്ങൾ
എന്തൊക്കെയാണെന്നും നിലവിൽ ഇത്
എത് ഘട്ടത്തിലാണെന്നും ജില്ല
തിരിച്ച് വ്യക്തമാക്കുമോ;
(
ബി )
കാലങ്ങളായി
വഖഫ് സ്ഥാപനത്തിന്റെ
സ്വാധീനത്തിൽ ഉള്ളതും എന്നാൽ
സ്ഥാപനത്തിന്റെ പേരിൽ
രേഖയില്ലാത്തതുമായ ഭൂമി വഖഫ്
സർവ്വേയിൽ ഉൾപ്പെടുമോ; ഇത് വഖഫ്
ഭൂമിയായി പരിഗണിക്കുമോ?
6737.
ശ്രീ.
പി. ടി. എ. റഹീം
ശ്രീ
എം നൗഷാദ്
ശ്രീ.
പി.വി.അൻവർ
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വഖഫ് സ്വത്തുക്കളുടെ നിയമപരമായ
സംരക്ഷണവും പരിപാലനവും
ഉറപ്പാക്കുവാന്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
വഖഫ്
സ്വത്തുക്കള്‍ അനര്‍ഹമായി
കെെവശം വച്ചിരിക്കുന്നവരെ
കണ്ടെത്തി നിയമ നടപടി
സ്വീകരിക്കുന്നതിന് സര്‍ക്കാര്‍
തയ്യാറാകുമോ;
(
സി )
വഖഫ്
ബോര്‍ഡിന് കീഴിലുള്ള
ജമാഅത്തുകളും പള്ളികളും
സംരക്ഷിക്കുന്നതിനും സര്‍വ്വേ,
രജിസ്ട്രേഷന്‍ നടപടികള്‍
കാര്യക്ഷമതയോടെ സമയബന്ധിതമായി
പൂർത്തിയാക്കുന്നതിനും നടപടി
സ്വീകരിക്കുമോ;
(
ഡി )
വഖഫ്
ബോര്‍ഡിലേയ്ക്കുള്ള
ജീവനക്കാരുടെ നിയമനം പി.എസ്.സി.
വഴിയാക്കുന്നതിലൂടെ ബോര്‍ഡില്‍
അമുസ്ലീം വിഭാഗങ്ങള്‍ക്ക്
അവസരമൊരുക്കുകയാണെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നിജസ്ഥിതി
വ്യക്തമാക്കുമോ?
6738.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022-ലെ
ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട്
സംസ്ഥാനത്ത് എന്തെല്ലാം
മുന്നൊരുക്കങ്ങൾ നടത്താൻ
ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
കരിപ്പൂരിലെ
സംസ്ഥാന ഹജ്ജ് ഹൗസിൽ പുതിയ
സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചുവരുന്നു;
വിശദാംശങ്ങൾ ലഭ്യമാക്കുമോ;
(
സി )
ഹജ്ജ്
എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ
നിലനിർത്തുന്നതിന് എന്തല്ലാം
നടപടികൾ സ്വീകരിച്ചിരിക്കുന്നു
എന്ന് വ്യക്തമാക്കുമോ?
6739.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
06603/06604
മംഗലാപുരം-തിരുവനന്തപുരം-മംഗലാപുരം
മാവേലി എക്സ്പ്രസ്
നാഗര്‍കോവിലിലേക്ക്
നീട്ടുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; ഇക്കാര്യം
റെയില്‍വേയുടെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
(
ബി )
06325/06326
നിലമ്പൂര്‍-കോട്ടയം-നിലമ്പൂര്‍
എക്സ്പ്രസ് ട്രെയിന് എ.സി.
ചെയര്‍ കാര്‍ കോച്ച്
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
06466
നിലമ്പൂര്‍-ഷൊര്‍ണൂര്‍
പാസഞ്ചര്‍ ട്രെയിന്‍, 06458
ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍
ട്രെയിന്‍ എന്നിവ
സംയോജിപ്പിച്ച്
നിലമ്പൂര്‍-കോയമ്പത്തൂര്‍-നിലമ്പൂര്‍
സ്പെഷ്യല്‍ ആയി ഒാടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ഡി )
കണ്ണൂര്‍-തിരുവനന്തപുരം
ജനശതാബ്ദി എക്സ്പ്രസ്സിന്
ഷൊര്‍ണൂരില്‍ കണക്ഷന്‍
കിട്ടുന്ന വിധം
നിലമ്പൂര്‍-ഷൊര്‍ണൂര്‍
പാസഞ്ചര്‍ ട്രെയിനിന്റെ സമയം
ക്രമീകരിക്കാൻ നടപടി
സ്വീകരിക്കുമോ?
6740.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
റെയില്‍വേ വികസനത്തോട് കേന്ദ്രം
വിമുഖത കാട്ടുന്നു എന്ന
ആക്ഷേപത്തോട് സംസ്ഥാന
സര്‍ക്കാരിന്റെ നിലപാട്
വിശദമാക്കാമോ;
(
ബി )
ഗ്രാമീണ
മേഖലയ്ക്ക് ഗുണം ചെയ്യുന്ന
അമ്പലപ്പുഴ-എറണാകുളം
പാതയിരട്ടിപ്പക്കല്‍ തുടങ്ങി
അനേകം പദ്ധതികള്‍ക്ക് തുച്ഛമായ
തുക മാത്രം വകയിരുത്തി
സംസ്ഥാനത്തെ അവഗണിക്കുന്ന
കേന്ദ്ര നയം
തിരുത്തിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെ എന്ന്
വ്യക്തമാക്കാമോ?
6741.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റെയില്‍ വികസനത്തില്‍ ഉണ്ടായ
ദുരവസ്ഥ സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കിൽ
ഈ വികസന മുരടിപ്പിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്തിന്റെ
സമഗ്ര റെയില്‍വേ വികസനത്തിന്
ആവശ്യമായ കാര്യങ്ങള്‍
ക്രോഡീകരിച്ച് നല്‍കുന്നതിന്
എം.പി.മാരുടെയും
ബന്ധപ്പെട്ടവരുടെയും യോഗം
വിളിച്ച് ചേര്‍ത്തിരുന്നോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍ മെമ്മോറാണ്ടം
കേന്ദ്ര സര്‍ക്കാരിന്
കൈമാറിയിട്ടുണ്ടോ; എങ്കിൽ
ആയതിന്റെ ഉള്ളടക്കം
വിശദമാക്കാമോ?
6742.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
കാലത്ത് നിര്‍ത്തലാക്കിയ
സംസ്ഥാനത്തെ മുഴുവന്‍
ട്രെയിനുകളും
പുനസ്ഥാപിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി കേന്ദ്ര
സര്‍ക്കാരില്‍ സമ്മര്‍ദ്ദം
ചെലുത്തുമോ; വ്യക്തമാക്കാമോ;
(
ബി )
ട്രെയിനുകളില്‍
അൺ റിസര്‍വ്ഡ് ടിക്കറ്റുകള്‍
പുനഃസ്ഥാപിക്കാന്‍ ആവശ്യമായ
നടപടികള്‍ സ്വീകരിക്കാന്‍
കേന്ദ്ര സര്‍ക്കാരിനെ
സമീപിക്കുമോ; വ്യക്തമാക്കാമോ?
|
|
|
|
|
|
|
|