STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
6525.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷികോല്പന്നങ്ങളുടെ സംസ്കരണം, മൂല്യവര്‍ദ്ധന എന്നിവയിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി സ്ഥാപിച്ച അഗ്രോപാര്‍ക്കുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
എറണാകുളം ജില്ലയില്‍ പുതിയ അഗ്രോ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ പദ്ധതികളുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
6526.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ; പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ?
6527.
ശ്രീ. എം. എം. മണി
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ കാര്‍ഷിക യന്ത്രവത്ക്കരണം സാധ്യമാക്കുന്നതിന് എന്തൊക്കെ പദ്ധതികളാണ് നിലവിലുള്ളത്; വ്യക്തമാക്കുമോ;
( ബി )
ഈ മേഖലയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ട്;
( സി )
കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ഡി )
കാര്‍ഷിക മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും പുത്തന്‍ ഉണര്‍വ് നല്‍കുന്നതിനും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
6528.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം മൂലം ജനങ്ങളുടെ ആരോഗ്യത്തിനും കൃഷിക്കും വളരെയേറെ ഉപദ്രവം ഉണ്ടാകുന്നുവെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് പരിഹരിക്കാൻ കൃഷി വകുപ്പ് എന്തെല്ലാം നടപടികൾ കൈക്കൊണ്ടുവെന്ന് വ്യക്തമാക്കാമോ?
6529.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാര്‍ഷികോല്പാദന വിഭവങ്ങള്‍ ഏതെല്ലാമെന്നും അവയുടെ മൂല്യവര്‍ദ്ധന (കാര്‍ഷികോല്‍പ്പന്നങ്ങള്‍ തരംതിരിച്ച്) ഏപ്രകാരമാണെന്നതും, അവ തരംതിരിച്ചു കയറ്റുമതി ചെയ്യുന്നവ ഏതെല്ലാമെന്നും, അതിനായി സ്വീകരിച്ചുവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും, എന്തെല്ലാം വിഭവങ്ങള്‍ അപ്രകാരം കയറ്റുമതി ചെയ്യുന്നു എന്നും വ്യക്തമാക്കുമോ;
( ബി )
ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാന കാര്‍ഷിക വിഭവങ്ങള്‍ക്ക് കൂടുതല്‍ വിലയും കര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും ഉറപ്പുവരുത്താനും ഇടനിലക്കാരെ ഒഴിവാക്കാനുമായി വകുപ്പ് നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ?
6530.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മുന്‍സിപ്പാലിറ്റിയിലും വാണിയംകുളം പഞ്ചായത്തിലുമായി കിടക്കുന്ന 125 ഏക്കറോളം കൃഷിസ്ഥലത്തിനോട് ചേര്‍ന്ന് ഒഴുകുന്ന ത്രാങ്ങാലി-മരുതന്‍തോട് പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കാത്തതിനാല്‍ കൃഷി നശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2019-20 വർഷത്തിൽ എസ്റ്റിമേറ്റ് സഹിതം സമര്‍പ്പിച്ചിട്ടുളള പ്രസ്തുത പദ്ധതിയുടെ നിലവിലെ പുരോഗതി അറിയിക്കാമോ; ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും ഉണ്ടെങ്കില്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
6531.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടം മേഖലയുടെ സമഗ്രവികസനത്തിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പുതിയ തോട്ടം നയം രൂപീകരിച്ചിട്ടുണ്ടോ; പ്ലാന്റേഷനുകളില്‍ അനുവദനീയമായ കൃഷികള്‍ക്കു പുറമെ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മറ്റു വിളകള്‍ കൂടി കൃഷി ചെയ്യുന്നതിന് തോട്ടം നയങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' മാതൃകയില്‍ കാര്‍ഷിക മേഖലയുടെ മുന്നേറ്റത്തിനായി 'ഈസ് ഓഫ് ഡൂയിംഗ് അഗ്രികള്‍ച്ചര്‍' നടപ്പാക്കാന്‍ നടപടി സ്വീകരിക്കാമോ?
6532.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ നിയോജകമണ്ഡലത്തില്‍ കൃഷി വകുപ്പ് നേരിട്ടും വിവിധ ഏജന്‍സികള്‍ മുഖാന്തരവും നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണ്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
കൃഷി, മണ്ണ് സംരക്ഷണം, ജലസേചനം എന്നിവക്കായി പ്രസ്തുത നിയോജകമണ്ഡലത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
6533.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കനത്ത മഴയിലും, കാറ്റിലും കൃഷി നാശം ഉണ്ടായ കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണ്;
( ബി )
കര്‍ഷകര്‍ക്ക് ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ടോ;വ്യക്തമാക്കാമോ?
6534.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ടിൽ XXIV-ലും XXV-ലും ഉള്‍പ്പെട്ട പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തെ തരിശുരഹിതമാക്കുവാന്‍ കൃഷി വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കുമോ?
6535.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവിൽ കൃഷിവകുപ്പിനായി ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ ഏതൊക്കെയാണ്; ഇവയിൽ ഏതൊക്കെ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്;
( ബി )
നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ നൽകുമോ; നടപ്പിലാക്കാനുള്ള പദ്ധതികൾ ഏതൊക്കെ ആണെന്ന് വ്യക്തമാക്കുമോ?
6536.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രാവിഷ്കൃത പദ്ധതിയായ ആര്‍.കെ.വി.വൈ. 2020-21 വർഷത്തിൽ ഉൾപ്പെടുത്തി ''തരിശുഭൂമിയില്‍ ഊര്‍ജ്ജിത ഭക്ഷ്യോല്‍പാദനവും വിപണി ശക്തിപ്പെടുത്തലും'' എന്ന പദ്ധതി പ്രകാരം എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന വിഹിതം എത്രയാണെന്നും ഈ ഇനത്തില്‍ കേന്ദ്രത്തില്‍ നിന്ന് എത്ര തുക ലഭിച്ചുവെന്നും വ്യക്തമാക്കുമോ;
( സി )
തരിശുനിലത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പ്രസ്തുത പദ്ധതി പ്രകാരം എന്തൊക്കെ സഹായങ്ങളാണ് നല്‍കി വരുന്നതെന്നതിന്റെ വിശദവിവരം ലഭ്യമാക്കുമോ?
6537.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവിൽ കൃഷി വകുപ്പിനായി ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ ഏതൊക്കെയാണ്; ഇവയിൽ ഏതൊക്കെ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്;
( ബി )
ഇവയിൽ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ നൽകുമോ; നടപ്പിലാക്കാനുള്ള പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?
6538.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിതകേരളം പദ്ധതി പ്രകാരം ജലം, മണ്ണ് എന്നിവയുടെ സംരക്ഷണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്;
( ബി )
കോഴിക്കോട് ജില്ലയില്‍ ഹരിതകേരളം പദ്ധതി പ്രകാരം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ?
6539.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രതിദിനം എത്ര ടണ്‍ പച്ചക്കറികള്‍ ഉപയോഗിക്കുന്നു എന്ന് വിശദമാക്കാമോ; ഇതില്‍ ആഭ്യന്തര ഉത്പാദനവും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതും എത്ര വീതമെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ; ഇതു വഴി ആഭ്യന്തര ഉത്പാദനത്തില്‍ ഉണ്ടായ മാറ്റം എന്തെന്ന് വിശദമാക്കാമോ?
6540.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികളില്‍ കീടനാശിനികളുടെ അളവ് കൂടുതല്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇത്തരം പച്ചക്കറികള്‍ കണ്ടെത്താനും ഉപയോഗം കുറയ്ക്കാനും കഴിയുന്ന തരത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?
6541.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍കൃഷി ഇറക്കുന്നതിനായി മണലൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൃഷി വകുപ്പ് ചെലവഴിച്ച തുക എത്രയാണെന്ന് വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത കാലയളവില്‍ നെല്‍കൃഷിയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് അനുവദിച്ച തുകയുടെ വര്‍ഷം തിരിച്ചുള്ള കണക്ക് നല്‍കാമോ?
6542.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
13.10.2021-ന് തുടങ്ങിയ തീവ്രമഴയിലും പ്രകൃതിക്ഷോഭത്തിലും മണലൂര്‍ നിയോജകമണ്ഡലത്തിലെ പാടശേഖരങ്ങളിലെ നെല്‍കൃഷി നശിച്ചുപോയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നെല്‍കൃഷിയുടെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷിയാണ് നശിച്ചതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
കൃഷിനാശം സംഭവിച്ച പാടശേഖരങ്ങളില്‍ വീണ്ടും കൃഷി ഇറക്കുന്നതിന് സര്‍ക്കാര്‍ ധനസഹായവും, വിത്തും, വളവും, യന്ത്രസാമഗ്രികളും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുമോയെന്ന് അറിയിക്കാമോ?
6543.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ എത്ര ഹെക്ടര്‍ നെല്‍വയലുകള്‍ തരിശായി കിടക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
തരിശായി കിടക്കുന്ന നെല്‍വയലുകള്‍ ഏറ്റെടുത്ത് കൃഷി ചെയ്യുന്നതിന് വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
6544.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തില്‍ വിരിപ്പ് കൃഷി ചെയ്യുന്നതില്‍ കുറവുണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ നിലവില്‍ എത്ര ഹെക്ടര്‍ സ്ഥലത്ത് വിരിപ്പ് കൃഷി ചെയ്യുന്നുണ്ട്; ഏകദേശം എത്ര കര്‍ഷകര്‍ കൃഷി ചെയ്യുന്നുണ്ട്;
( ബി )
പ്രസ്തുത നിയോജകമണ്ഡലത്തില്‍ വിരിപ്പ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; കര്‍ഷകര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്;
( സി )
വിരിപ്പ് കൃഷി രീതിയില്‍ നിന്നും കര്‍ഷകര്‍ പിന്‍വാങ്ങുന്ന പ്രവണത തടയുന്നതിന് കൂടുതല്‍ മെച്ചപ്പെട്ട സഹായങ്ങളും പ്രോത്സാഹനവും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
6545.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതുവരെ പദ്ധതിയില്‍ എന്തെല്ലാം പ്രവൃത്തികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും വിശദമാക്കുമോ?
6546.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങലില്‍ പ്രവര്‍ത്തിക്കുന്ന നാളികേര സംസ്ക്കരണ പ്ലാന്റിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി വകുപ്പ് തലത്തില്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
പ്ലാന്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഉപയോഗപ്പെടുത്തി നടപ്പിലാക്കാവുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ?
6547.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടിഷ്യുകള്‍ച്ചര്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള തെങ്ങിന്‍ തൈ വിതരണം സംസ്ഥാനത്ത് നടന്നു വരുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ടിഷ്യൂകള്‍ച്ചര്‍ തെങ്ങിന്‍ തൈകള്‍ക്ക് പരമ്പരാഗത രീതിയില്‍ തയ്യാറാക്കുന്ന തെങ്ങിന്‍ തൈകളെക്കാള്‍ എന്തെല്ലാം മേന്മകളാണ് ഉള്ളതെന്നറിയിക്കാമോ;
( സി )
ടിഷ്യൂകള്‍ച്ചര്‍ തെങ്ങിന്‍ തൈകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം അറിയിക്കാമോ?
6548.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരഗ്രാമം പദ്ധതിയിലുടെ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കേരഗ്രാമം പദ്ധതിയില്‍ വൈപ്പിന്‍ മണ്ഡലത്തിലെ ഏതെങ്കിലും പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതിയില്‍ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാമോ?
6549.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തില്‍ പാലക്കാട് ജില്ലയില്‍ നിന്നും കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ‍ഞ്ചായത്തുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുടെ ഭാഗമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് അറിയിക്കാമോ?
6550.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഉത്പാദന ശേഷി കൂടിയ തെങ്ങിന്‍ തൈകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം ജില്ലയില്‍ എത്ര സ്ഥാപനങ്ങള്‍ കൃഷി വകുപ്പുമായി ബന്ധപ്പെട്ട് നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ; അത് എവിടെയെല്ലാമെന്ന് വ്യക്തമാക്കാമോ?
6551.
ശ്രീ വി ജോയി
ശ്രീ എം രാജഗോപാലൻ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളികേര വികസനം സാധ്യമാക്കുന്നതിന് തെങ്ങിന്‍ തോട്ടങ്ങളുടെ സംയോജിത പരിപാലനം, ബഹുവിള സമ്പ്രദായം, സംയോജിത കൃഷി സമ്പ്രദായം, മൂല്യവര്‍ദ്ധന അടിസ്ഥാനമാക്കിയുള്ള സംരംഭകത്വ സംരംഭങ്ങളുടെ പ്രോത്സാഹനം എന്നീ പദ്ധതികളിലൂടെ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്; ലക്ഷ്യം നിറവേറ്റുന്നതിന് ഇത് എത്രത്തോളം സഹായകരമായിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തെ നാളികേര സമ്പത്ത് പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യമിട്ട് ആരംഭിച്ച നാളികേര മിഷന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം
6552.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;
( ബി )
ഇതു സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
നാളിതുവരെ എത്ര കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ജില്ലാ അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ?
6553.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ ഐ ബി സതീഷ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര രാസവള മന്ത്രാലയത്തില്‍ നിന്നും സംസ്ഥാനത്തിനുള്ള രാസവള അലോട്ട്മെന്റ് എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് രാസവളത്തിന് കടുത്ത ക്ഷാമം നേരിടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( സി )
വിളകള്‍ക്ക് വള പ്രയോഗം നടത്തുന്ന സമയമായതിനാല്‍ വളത്തിന് നേരിടുന്ന ക്ഷാമവും വില വര്‍ദ്ധനവും മൂലം കര്‍ഷകര്‍ ദുരിതത്തിലാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
രാസവള വില്‍പ്പന രംഗത്ത് സുതാര്യത ഉറപ്പുവരുത്തുന്നതിനും സബ്‍സിഡി നിരക്കില്‍ ലഭിക്കുന്ന രാസവളങ്ങള്‍ കര്‍ഷകന് തന്നെ ലഭിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
6554.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയില്‍ എത്ര കൃഷിക്കാര്‍ അംഗങ്ങളായി ചേര്‍ന്നിട്ടുണ്ടെന്ന് ജില്ല തിരിച്ച് കണക്കുകള്‍ ലഭ്യമാക്കാമോ;
( ബി )
ബോര്‍ഡ് ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സഹായ പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
6555.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കര്‍ഷക കുടുംബങ്ങള്‍ കടക്കെണിയിലായിരിക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ദേശീയ ശരാശരിയെക്കാള്‍ കൂടുതലായി സംസ്ഥാനത്ത് കര്‍ഷകരുടെ ഇടയില്‍ എങ്ങനെയാണ് കടം വന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
കര്‍ഷക കുടുംബങ്ങളുടെ കടബാധ്യതയുടെ കാരണം എന്താണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
6556.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഡി കെ മുരളി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ കാർഷിക മേഖലയില്‍ സ്വീകരിച്ചിട്ടുള്ള നയങ്ങളും നിലപാടുകളും പ്രസ്തുത മേഖലയില്‍ സൃഷ്ടിച്ചിട്ടുള്ളതായി പറയപ്പെടുന്ന അരക്ഷിതാവസ്ഥയും സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയും പ്രകൃതി ദുരന്തങ്ങളും കാര്‍ഷിക മേഖലയെ ഏതെല്ലാം തരത്തില്‍ ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ കാര്‍ഷിക വൃത്തിയുടെ സമഗ്രമായ പരിഷ്കരണം, വികസനം എന്നിവയ്ക്ക് ഉതകുന്നതരത്തില്‍ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ഷക തൊഴിലാളികള്‍ക്ക് അധിക കൂലി ലഭ്യമാക്കുന്നതിനുമായി കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത കര്‍ഷക കൂട്ടായ്മകള്‍ വഴി കാര്‍ഷികോല്പന്നങ്ങളുടെ പ്രാദേശിക വിപണിയും കേന്ദ്രീകൃത സംഭരണവും ഉറപ്പാക്കി മൂല്യവര്‍ദ്ധിത ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ആഗോള വിപണന സൗകര്യമൊരുക്കുന്നതിനും പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമോ എന്ന് വ്യക്തമാക്കാമോ?
6557.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ 2016-17 മുതല്‍ 2020-21 വരെയുള്ള കാലയളവിൽ കര്‍ഷക പെന്‍ഷന്‍ ഇനത്തില്‍ എത്ര രൂപ വിതരണം ചെയ്തുവെന്നതിന്റെ കണക്ക് വര്‍ഷം തിരിച്ച് നല്‍കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ കര്‍ഷക പെന്‍ഷന്‍ വാങ്ങിയവരുടെ എണ്ണം എത്രയാണെന്ന് തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ കര്‍ഷക പെന്‍ഷനുവേണ്ടി നാളിതുവരെ ലഭിച്ച എല്ലാ അപേക്ഷകളും തീര്‍പ്പാക്കിയിട്ടുണ്ടോ;
( ഡി )
ഇല്ലെങ്കില്‍ എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ടെന്ന് കൃഷിഭവന്‍ തിരിച്ചുള്ള കണക്ക് നല്‍കാമോ?
6558.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള കൃഷിഭവനുകളില്‍ കര്‍ഷക പെന്‍ഷന് വേണ്ടി സ്വീകരിച്ച എത്ര അപക്ഷകള്‍ തീര്‍പ്പാക്കാതെ ഉണ്ടെന്ന് കൃഷി ഭവന്‍ അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
നിലവില്‍ ഉദുമ നിയോജകമണ്ഡലത്തില്‍ എത്ര പേര്‍ കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് വിശദമാക്കാമോ?
6559.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നവരുടെ എണ്ണം എത്രയെന്ന് താലൂക്കടിസ്ഥാനത്തില്‍ അറിയിക്കാമോ;
( ബി )
പാലക്കാട് ജില്ലയില്‍ കര്‍ഷക പെന്‍ഷന്‍ ഏതു കാലയളവു വരെ വിതരണം ചെയ്തുവെന്ന് അറിയിക്കാമോ?
6560.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയം, കോവിഡ്, വന്യമൃഗശല്യം, കടക്കെണി തുടങ്ങിയ ദുരിതങ്ങൾ അനുഭവിക്കുന്ന കർഷകർക്ക് പ്രഹരമായി വിലത്തകർച്ചയേയും നേരിടേണ്ടിവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
മഴമൂലം വിളകൾ ചീഞ്ഞു പോകുന്നതും ഉൽപാദനം കൂടിയാൽ വില കുറയുന്നതുമായ ദുരവസ്ഥയിൽ നിന്നും കർഷകരെ കരകയറ്റാൻ എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ?
6561.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കര്‍ഷകര്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
മഴക്കെടുതിമൂലമുള്ള നാശനഷ്ടങ്ങളില്‍ മണ്ഡലത്തിലെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( സി )
കര്‍ഷകര്‍ക്കുണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിനും തുടര്‍കൃഷിക്ക് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;
( ഡി )
മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും കൃഷിയിടങ്ങള്‍ നശിച്ചുപോയ മണ്ഡലത്തിലെ കര്‍ഷകരുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6562.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓണ്‍ലൈനായി അപേക്ഷകള്‍ നല്‍കുന്നതിലെ പരിചയക്കുറവും അറിവില്ലായ്മയും കാരണം കര്‍ഷകര്‍ക്ക് കൃഷി ആനുകൂല്യങ്ങള്‍ കൃത്യമായും സമയബന്ധിതമായും ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( ബി )
വിളനാശം ഉണ്ടായാല്‍ എയിംസ് പോര്‍ട്ടല്‍ രജിസ്ട്രേഷൻ, 15 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കണമെന്ന നിബന്ധന എന്നിവ കൃത്യമായി പാലിക്കുന്നതില്‍ കര്‍ഷകരെ സഹായിക്കാനായി കൃഷിഭവനില്‍ ഹെല്‍പ്പ് ഡെസ്ക്ക് മാതൃകയില്‍ സൗകര്യം ഒരുക്കുമോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ?
6563.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിക്ഷോഭങ്ങളില്‍ കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ;
( ബി )
ഇക്കഴിഞ്ഞ കാലവര്‍ഷ-പ്രളയ കെടുതിയില്‍ നേന്ത്രവാഴകന്നുകള്‍ വ്യാപകമായി നശിച്ചുപോയതില്‍, വാഴകര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും പുതിയ കന്നുകള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുമോ ;
( സി )
ഒരു ദിവസം പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിക്കിടന്നതുമൂലം നശിച്ചുപോകുന്ന മുഴുവന്‍ വാഴക്കന്നുകളേയും (വളര്‍ച്ച ദിനങ്ങള്‍) സമയപരിധി കണക്കാക്കാതെ നഷ്ടപരിഹാര പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?
6564.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ കാലയളവിലുണ്ടായ പ്രകൃതിദുരന്തങ്ങളും ഒപ്പം ചക്രവാതചുഴി മൂലമുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലുമുണ്ടായ കൃഷിനാശം കണക്കാക്കിയിട്ടുണ്ടോ; വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കൃഷിനാശമുണ്ടായത് എത്ര ഹെക്ടര്‍ സ്ഥലത്താണെന്നും പഴം, പച്ചക്കറി തുടങ്ങി എന്തെല്ലാം കാര്‍ഷികവിളകളാണ് ഇതിലുള്‍പ്പെട്ടിട്ടുള്ളതെന്നും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ദുരന്തങ്ങള്‍ക്കു വിധേയരായ കര്‍ഷകര്‍ക്കു നല്കിവരുന്ന സഹായങ്ങള്‍ എന്തെല്ലാമെന്നും ആവശ്യപ്പെട്ടതും ലഭ്യമായതുമായ കേന്ദ്രസഹായം എത്രയാണെന്നുള്ളതും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ഡി )
കാര്‍ഷിക മേഖലയിലെ കൃഷിനാശംവും കാര്‍ഷികവിഭവങ്ങള്‍ക്കുണ്ടാകുന്ന വിലവര്‍ദ്ധനവും വിലയിരുത്തിയിട്ടുണ്ടോയെന്നും വിലവര്‍ദ്ധനവും അനധികൃത കച്ചവടവും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും വിശദമാക്കാമോ?
6565.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയില്‍ വൈവിധ്യമാര്‍ന്നതും അത്യുല്പാദന ശേഷിയുളളതുമായ വിത്തിനങ്ങള്‍ ഉല്പാദിപ്പിക്കുന്നതിനും കൃഷി വ്യാപിപ്പിക്കുന്നതിനുമായി സ്ഥാപിക്കപ്പെട്ട കാര്‍ഷിക കോളേജുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിവര്‍ഷം ചെലവിടുന്നത് എത്ര രൂപയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ മേഖലയുമായി ബന്ധപ്പെട്ട് എത്ര സ്ഥാപനങ്ങളാണ് സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത് എന്നു വ്യക്തമാക്കാമോ;
( സി )
ധാരാളം സ്ഥാപനങ്ങള്‍ ഉണ്ടായിട്ടും കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ശാസ്ത്രീയ കൃഷി രീതികള്‍ നടത്തുന്നതിനും സ്വയംപര്യാപ്തതയില്‍ എത്തുന്നതിനും കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
എങ്കില്‍ സമാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവയെ പുനഃസംഘടിപ്പിച്ച് ഒരൊറ്റ സ്ഥാപനമായി പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
6566.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷിക്കനുയോജ്യമായ പാഴ്ഭൂമിയുടെ വിസ്തൃതി വര്‍ദ്ധിക്കാന്‍ ഇടയായ കാരണങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
കൃഷിഭുമിയുടെ വിസ്തൃതിയിൽ 0.37 ശതമാനം കുറവ് വരാനിടയായ സാഹചര്യം വിശദമാക്കാമോ;
( സി )
കൃഷിക്കനുയോജ്യമായ പാഴ്ഭൂമി ഉപയോഗപ്രദമാക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
6567.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ എല്ലാ പാടശേഖരങ്ങളിലും സ്ഥിരം പമ്പിംഗ് സംവിധാനം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പമ്പിംഗ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ചെലവില്‍ സ്ഥാപിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
6568.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറ്റൂർ താലൂക്കിൽ നെൽകൃഷിക്കായുള്ള പലിശരഹിത വായ്പയെടുത്തപ്പോൾ ഫസൽ ഭീമാ യോജന ഇൻഷുറൻസ് പ്രീമിയം നൽകിയ മിക്ക കർഷകർക്കും 2019-ലെ രണ്ടാം വിളയുടെയും 2020-ലെ ഒന്നാം വിളയുടെയും ഫസൽ ഭീമാ യോജന ഇൻഷുറൻസ് ആനുകൂല്യങ്ങൾ ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനി വിതരണം ചെയ്തിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യം വിശദമായി അന്വേഷിക്കുമോ;
( ബി )
ഇനിയും എത്ര കർഷകർക്ക് എത്ര തുക ഇൻഷുറൻസ് കമ്പനി നൽകാനുണ്ടെന്ന് വിശദമാക്കാമോ;
( സി )
അർഹരായ മുഴുവൻ കർഷകർക്കും അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനികളിൽ നിന്നും ഇൻഷുറൻസ് ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് വ്യക്തമാക്കാമോ?
6569.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിക്കായി പലിശരഹിത വായ്പയെടുക്കുകയും ഫസല്‍ ഭീമായോജന ഇന്‍ഷുറന്‍സ് പ്രീമിയം നല്‍കുകയും ചെയ്ത പാലക്കാട് ജില്ലയിലെ ഭൂരിഭാഗം കര്‍ഷകര്‍ക്കും 2019 ലെ രണ്ടാം വിളയുടെയും 2020 ലെ ഒന്നാം വിളയുടെയും വിള നാശത്തിനുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനി വിതരണം ചെയ്തിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച വിശദമായ അന്വേഷണം നടത്തുമോ;
( ബി )
എത്ര കര്‍ഷകര്‍ക്കാണ് ഇനിയും തുക നല്‍കാനുള്ളതെന്നും എത്ര തുകയാണ് നല്‍കേണ്ടതെന്നും വിശദമാക്കുമോ;
( സി )
അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
6570.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ രാസകീടനാശിനികളുടെ ഉപഭോഗം വര്‍ദ്ധിച്ചുവരുന്നതായി പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നെല്‍കൃഷിയില്‍ ഇത്തരം രാസകീടനാശിനിയുടെ ഉപയോഗം വര്‍ദ്ധിച്ചതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കില്‍ കാര്‍ഷിക മേഖലയില്‍ രാസകീടനാശിനികളുടെ ഉപയോഗം കുറയ്ക്കുന്നതിനും ജൈവകീടനാശിനികള്‍ വ്യാപിപ്പിക്കുന്നതിനുമായി എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
6571.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിരന്തരമുണ്ടാകുന്ന പേമാരിയും വെള്ളപ്പൊക്കവും മൂലം കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന കനത്ത നഷ്ടവും കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന കര്‍ഷക വിരുദ്ധ നിലപാടുകളും കര്‍ഷകരുടെ ആത്മവിശ്വാസത്തെ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തെ കര്‍ഷകരെ സാഹയിക്കുന്നതിനും കാര്‍ഷികാഭിവൃദ്ധി കൈവരിക്കുന്നതിനുമായി കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ പുരോഗതി വ്യക്തമാക്കുമോ;
( സി )
കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുന്നതിനും, ഉല്പന്നങ്ങളുടെ സംഭരണം ശക്തമാക്കുന്നതിനും നിലവിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമായിട്ടുണ്ടോ;
( ഡി )
കാര്‍ഷികോല്പന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനുമായി ആധുനിക സംഭരണ വിപണന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
6572.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖാന്തരം രൂപീകരിച്ച കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നത് എപ്പോഴാണെന്നും ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നും വിശദീകരിക്കാമോ;
( ബി )
ബോര്‍ഡിലെ നിലവിലുള്ള ഉപദേശകസമിതി അംഗങ്ങള്‍ ആരൊക്കെയാണെണ് അറിയിക്കുമോ;
( സി )
ഉപദേശകസമിതി രൂപീകരിക്കപ്പെട്ടതിന് ശേഷം എത്ര യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ടെന്ന് അറിയിക്കുമോ;
( ഡി )
ബോര്‍ഡ് മുഖാന്തരം എത്ര കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്കിയിട്ടുണ്ടെന്നും എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്കിയതെന്നും വിശദീകരിക്കാമോ?
6573.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പിൽ അഗ്രികൾച്ചറൽ ഇക്കോളജിക്കൽ യൂണിറ്റ് അടിസ്ഥാനത്തിൽ പദ്ധതികളും സബ്സിഡികളും അനുവദിക്കുന്നതിനായി പ്രത്യേക മാർഗരേഖകൾ ഉണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഇപ്രകാരം സംസ്ഥാനത്തെ കൃഷിഭവനുകളെ തരംതിരിച്ചത് ഏത് സർവ്വേയുടെ അടിസ്ഥാനത്തിലാണെന്ന് വെളിപ്പെടുത്താമോ; ഇതിൽ കർഷകർക്കുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണ്; വിശദാംശം നൽകുമോ;
( സി )
ഇതിന് പ്രത്യേക ഉത്തരവ് നൽകിയിട്ടുണ്ടോ; എങ്കിൽ പകർപ്പ് ലഭ്യമാക്കുമോ?
6574.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ കൃഷി വകുപ്പിലെ വിവിധ തസ്തികകളില്‍ ഒഴിവുകള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
6575.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാന്റേഷന്‍ കോര്‍‌പ്പറേഷനിലെ ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം 2014 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
6576.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലാ കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ ആരെല്ലാമാണ്;
( ബി )
കാര്‍ഷിക വികസന സമിതികള്‍ കൂടുന്നതിന്റെ കാലദൈര്‍ഘ്യം വിശദമാക്കാമോ;
( സി )
ജില്ലാ കാര്‍ഷിക വികസന സമിതിയില്‍ അജണ്ടയായി വരാറുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കാമോ?
6577.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ കാർഷിക മേഖലയുടെ വികസനത്തിനായി നടപ്പിലാക്കുന്ന പദ്ധതികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾ ഏത് ഘട്ടത്തിലാണെന്ന് പറയാമോ?
6578.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റിനെ മാറ്റി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി നല്‍കിയ ഹര്‍ജിയില്‍ എന്തെങ്കിലും തുടര്‍ നടപടി എടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഈ വിഷയത്തില്‍ നിരവധി തവണ ജനപ്രതിനിധികളും നാട്ടുകാരും പരാതി ഉന്നയിച്ചിട്ടം പ്രസ്തുത ജീവനക്കാരിക്കെതിരെ വകുപ്പുതല നടപടി എടുക്കാന്‍ വൈകുന്നതിനുള്ള കാരണം വിശദമാക്കാമോ?
6579.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ കൃഷി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നിയോജകമണ്ഡലത്തില്‍ കെ.എല്‍.ഡി.സി. മുഖേന നടപ്പിലാക്കുന്ന പദ്ധതികളേതെല്ലാമാണ്; വിശദാംശം ലഭ്യമാക്കാമോ?
6580.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ കാര്‍ഷിക മേഖലയിലെ കൃഷിക്കാരുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രാബല്യത്തിലുള്ള നിയമങ്ങള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
6581.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 ലെ സര്‍ക്കാരിന്റെ കാലത്തെ കാര്‍ഷിക നയത്തിലെ കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഏതെല്ലാം ശുപാര്‍ശകള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും ഇനിയും നടപ്പിലാക്കാന്‍ ബാക്കിയുള്ളവ ഏതെല്ലാമാണെന്നും വിശദമാക്കാമോ;
( ബി )
ഇനിയും നടപ്പിലാക്കാന്‍ അവശേഷിക്കുന്ന ശുപാര്‍ശകള്‍ എപ്പോള്‍ നടപ്പിലാക്കുമെന്ന് വിശദമാക്കാമോ; ഇതിനായി സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( സി )
കാര്‍ഷിക നയത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ട അവകാശ ലാഭം നടപ്പിലാക്കുമോ; ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
6582.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി. ടി. എ. റഹീം
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തോട്ടവിള കൃഷി ആകര്‍ഷകവും ലാഭകരവുമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
കേന്ദ്ര സര്‍ക്കാരുകള്‍ സ്വീകരിച്ച നയ സമീപനങ്ങള്‍ ആഭ്യന്തര കാര്‍ഷിക ഉല്പന്നങ്ങളുടെ വിലയിടിവിന് ഇടയാക്കിയിട്ടുണ്ടോ; ഇത് തോട്ടവിള കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
പരമ്പരാഗത തോട്ടവിളകള്‍ക്കു പുറമേ തോട്ടവിളകളുടെ വൈവിദ്ധ്യവല്‍ക്കരണത്തിലൂടെ ഈ മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
6583.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ വ്യാപകമായുണ്ടായ മഴക്കെടുതിയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളുടെ വിശദാംശം അറിയിക്കുമോ;
( ബി )
പ്രസ്തുത സ്ഥലങ്ങളെ നബാര്‍ഡ് ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രൊപോസല്‍ തയ്യാറാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും നശിച്ച കൃഷിഭൂമികള്‍ സംരക്ഷിക്കുന്നതിനായി ഏതെങ്കിലും കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഉള്‍പ്പെടുത്തി അനുമതി ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6584.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുപ്പാടി സീഡ് ഫാമിന്റെ സ്ഥലം ഉപയോഗപ്പെടുത്തി കാര്‍ഷിക സര്‍വ്വകലാശാലയുടെ ഉപകേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
പുതുപ്പാടിയില്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ ഉപകേന്ദ്രം ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.