STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5742.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ കാര്യനിർവ്വഹണ ചട്ടം 45 പ്രകാരം ഒരു നിയമത്തിന്റെ കരട് നിയമ വകുപ്പ് പരിശോധന നടത്തുന്നതിനുള്ള വ്യവസ്ഥകൾ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
കേരള കണ്ട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് 2021 നിയമത്തിന്റെ കരട് നിയമ വകുപ്പ് പരിശോധിക്കാതിരുന്നത് കാര്യനിർവ്വഹണ ചട്ടത്തിലെ ഏത് വ്യവസ്ഥ പ്രകാരമാണ് എന്ന് അറിയിക്കുമോ?
5743.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നോക്കുകൂലിയുടെ പേരിൽ അതിക്രമങ്ങൾ നടക്കുന്ന കാര്യം വ്യവസായ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ തടയുന്നതിനായി സ്വീകരിച്ച നടപടികളുടെ വിശദാംശം നൽകുമോ?
5744.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൈക്കോടതിയിലും പതിനാല് ജില്ലകളിലും പ്രവർത്തിക്കുന്ന അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആൻഡ് ഗവൺമെന്റ് പ്ലീഡർമാരിൽ എത്ര പേർ അച്ചടക്ക നടപടി നേരിടുന്നുണ്ട് എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
എത്ര പേർക്കെതിരെ നാളിതുവരെയായി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഏതെല്ലാം തരത്തിലുള്ള വീഴ്ചകൾ കാരണമാണ് ഇവർ നടപടി നേരിടുന്നത് എന്നും വെളിപ്പെടുത്തുമോ;
( സി )
അച്ചടക്ക നടപടി സംബന്ധിച്ച്‌ എത്ര ഫയലുകളാണ് നിയമ വകുപ്പിൽ കെട്ടിക്കിടക്കുന്നത്; ഇത് സംബന്ധിച്ച് ജില്ല തിരിച്ചുള്ള കണക്ക് നൽകുമോ?
5745.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു ജനങ്ങളില്‍ സംരംഭകത്വം വളര്‍ത്തി അവരെ കൂടുതല്‍ തൊഴിലിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എൻട്രപ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ്(കീഡ്) എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
കീഡ് -നെ സംരംഭക വികസനത്തിനുള്ള മികവിന്റെ കേന്ദ്രമാക്കി പുനരുദ്ധരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
കീഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലകൾതോറും സംരംഭ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടോ; എന്തൊക്കെ ലക്ഷ്യങ്ങളാണ് ഇതിലൂടെ നേടാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നൽകാമോ?
5746.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ - സ്വയംഭരണ സ്ഥാപനങ്ങള്‍ ഏതൊക്കെയാണ് എന്ന് അറിയിക്കുമോ;
( ബി )
ഇതില്‍ ഏതെല്ലാം തസ്തികയിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സി. മുഖാന്തിരം നടത്തുന്നതിന് വിട്ടുകൊടുത്തിട്ടുണ്ട്; വ്യക്തമാക്കുമോ;
( സി )
ഈ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള നിയമനങ്ങള്‍ നടത്തുന്ന തസ്തികകള്‍ ഏതെല്ലാമാണ് എന്ന് അറിയിക്കുമോ;
( ഡി )
പി.എസ്.സി. മുഖാന്തിരം നിയമനം നടത്തുന്നതിനുള്ള തസ്തികകളില്‍ നിയമനത്തിനായി സ്പെഷ്യല്‍ റൂള്‍സിന് അംഗീകാരം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കാമോ;
( ഇ )
പ്രസ്‌തുത തസ്തികകളില്‍ കൂടി നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
5747.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.പി.സി.എല്‍. കൊച്ചിന്‍ റിഫൈനറിക്ക് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയിരിക്കുന്നത് പബ്ലിക് പർപ്പസ് എന്ന ഹെഡില്‍ ഉള്‍പ്പെടുത്തിയാണോ എന്ന് അറിയിക്കാമോ;
( ബി )
എങ്കില്‍ ഇത്തരം സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ കമ്പനികള്‍ക്ക് ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള നിയമപരമായ പ്രശ്നങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ;
( സി )
ലാന്റ് അക്വിസിഷന്‍ ആക്ട് 1894 (അമെന്‍മെന്റ് ആക്ട് 1984) സെക്ഷന്‍ 44A പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ ഭൂമിയുടെ അവകാശം അനുമതി ഇല്ലാതെ സ്വകാര്യ കമ്പനിക്ക് കൈമാറുന്ന ബി.പി.സി.എല്‍. ന്റെ സ്ട്രാറ്റജിക് സെയിലിനെ നിയമപരമായി ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയിക്കാമോ;
( ഡി )
ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?
5748.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിനുവേണ്ടി സംസ്ഥാനം സൗജന്യമായി കൈമാറിയ ഭൂമിക്ക് നിലവിൽ കേന്ദ്രം വില ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ എത്ര തുകയാണ് ആവശ്യപ്പെട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കുമോ?
5749.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നേതൃസ്ഥാനങ്ങളില്‍ കാര്യപ്രാപ്തിയുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
ഇവരെ തെരഞ്ഞെടുക്കുന്നതിനായി പ്രത്യേക ബോര്‍ഡോ സമിതിയോ രൂപീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്; അറിയിക്കുമോ;
( ഡി )
പുതിയ നിയമനരീതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഏതെല്ലാം സ്ഥാപനങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട് എന്ന് വിശദമാക്കുമോ?
5750.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഏറ്റെടുത്ത വെള്ളൂര്‍ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡിന്റെ നിലവിലെ സ്ഥിതി എന്താണെന്നും കമ്പനിയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണം ലഭ്യമാകുമോയെന്നും വ്യക്തമാക്കാമോ;
( ബി )
കമ്പനി പ്രവര്‍ത്തിപ്പിക്കുമെന്ന് കേരള സര്‍ക്കാര്‍ എൻ.സി.എൽ.ടി. കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം പ്രാവര്‍ത്തികമാക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
സര്‍ക്കാര്‍ കമ്പനി ഏറ്റെടുത്ത് ഒൻപത് മാസം കഴിഞ്ഞിട്ടും ഔദ്യോഗികമായി ഒരു മീറ്റിംഗും വിളിക്കാത്തത് എന്തുകൊണ്ടെന്ന് വിശദമാക്കാമോ;
( ഡി )
തൊഴിലാളികൾക്ക് കിട്ടാനുള്ള ശമ്പളം, പി.എഫ്., ഗ്രാറ്റുവിറ്റി എന്നിവ നല്‍കിയിട്ടുണ്ടോ; എങ്കിൽ എത്ര ശതമാനം നൽകിയെന്ന് വ്യക്തമാക്കാമോ; ബാക്കി നല്‍കുന്നതിന്റെ നടപടികള്‍ എന്തായെന്ന് അറിയിക്കാമോ;
( ഇ )
കമ്പനി പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5751.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കാര്യക്ഷമതയും മികവും വർദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
5752.
ശ്രീ. അൻവർ സാദത്ത്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
25.02.2017 ലെ സ.ഉ(പി).നം.3/2017/ ഉഭപവ പ്രകാരം സംസ്ഥാനത്തെ ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങൾ ജീവനക്കാരുടെ സ്ഥലംമാറ്റം നടപ്പിലാക്കുന്നതിനായി മാർഗ്ഗനിർദ്ദേശരേഖ തയ്യാറാക്കി പ്രസിദ്ധീകരിച്ചുവെന്ന് പറയാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിൽ മാർഗ്ഗനിർദ്ദേശരേഖയിലെ വ്യവസ്ഥകൾ പൂർണമായും പാലിച്ചുകൊണ്ട് സ്ഥലംമാറ്റം നടപ്പിലാക്കാത്തവ ഏതെല്ലാം; കാരണം വിശദമാക്കാമോ?
5753.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള നിക്ഷേപം ആകര്‍ഷിക്കാനായി പൊതു-സ്വകാര്യ ഉടമസ്ഥതയില്‍ രൂപീകരിച്ച ഇൻകൽ ലിമിറ്റഡില്‍ നിലവില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടോയെന്ന് അറിയിക്കാമോ; ഉണ്ടെങ്കില്‍ കാരണം വിശദമാക്കാമോ;
( ബി )
വിവിധ വകുപ്പുകളുടെ കീഴിലുള്ള നിര്‍മ്മാണ പ്രവൃത്തികളില്‍ നിന്ന് നിര്‍വഹണ ഏജന്‍സിയായിരുന്ന ഇൻകൽ ലിമിറ്റഡിനെ ഒഴിവാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ; ഏതെല്ലാം വകുപ്പുകളാണ് ഇൻകൽ ലിമിറ്റഡിനെ പരിഗണിക്കേണ്ടതില്ലായെന്ന് രേഖാമൂലം അറിയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
സാമ്പത്തിക ഭദ്രതയില്ലെന്ന കാരണത്താല്‍ വിദ്യാഭ്യാസ വകുപ്പ്, ധനകാര്യ വകുപ്പ്, കിഫ്ബി തുടങ്ങിയവയുടെ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിന് ഇൻകൽ ലിമിറ്റഡിന് അപ്രഖ്യാപിത വിലക്കുണ്ടോ; വിശദമാക്കാമോ;
( ഡി )
ഇൻകൽ ലിമിറ്റഡ് നിര്‍വ്വഹണ ഏജന്‍സിയായി ടെന്‍ഡര്‍ ചെയ്ത ഏതെങ്കിലും പ്രവൃത്തികള്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം റദ്ദാക്കിയിട്ടുണ്ടോ; നിലമ്പൂര്‍ സബ് ട്രഷറി കെട്ടിട നിര്‍മ്മാണപ്രവൃത്തി ഇൻകൽ ലിമിറ്റഡില്‍ നിന്ന് ധനകാര്യ വകുപ്പ് തിരിച്ചെടുത്തിട്ടുണ്ടോയെന്ന്‌ അറിയിക്കാമോ?
5754.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി ഇ-ഗവേണൻസ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് വ്യക്തമാക്കുമോ?
5755.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-20 കാലയളവില്‍ കേരള ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ.എസ്.ഡി.പി) നടത്തിയ പ്രവര്‍ത്തന ഫലമായുണ്ടായ നേട്ടങ്ങള്‍ എന്തെല്ലാമായിരുന്നെന്ന് വിവരിക്കാമോ;
( ബി )
ഈ കാലയളവില്‍ ഓരോ വര്‍ഷവുമുണ്ടായ വിറ്റുവരവ് എത്ര വീതമായിരുന്നു എന്ന് അറിയിക്കുമോ;
( സി )
ഈ കാലയളവില്‍ ഔഷധ നിര്‍മ്മാണത്തിലുണ്ടായ പുരോഗതി എന്തെല്ലാമായിരുന്നു; പുതുതായി ഏതെല്ലാം ഔഷധങ്ങളുടെ ഉത്പാദനം ആരംഭിച്ചിരുന്നു എന്ന് അറിയിക്കുമോ;
( ഡി )
നിലവിൽ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്നും അവ എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?
5756.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് കൂടുതല്‍ മുതല്‍ മുടക്കുന്നവരെ ആകര്‍ഷിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്;
( ബി )
സംസ്ഥാനത്ത് എല്ലാ വര്‍ഷവും ഇന്‍വെസ്റ്റെഴ്സ് മീറ്റ് നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( സി )
ഇത്തരം സംവിധാനങ്ങളുടെ പുരോഗതി മാസംതോറും വിലയിരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
5757.
ശ്രീ കെ ആൻസലൻ
ശ്രീ എം നൗഷാദ്
ശ്രീ. എച്ച്. സലാം
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കി വരുന്ന സംരംഭക സഹായ പദ്ധതിയുടെ പ്രാരംഭ സഹായം, നിക്ഷേപ സഹായം, സാങ്കേതിക സഹായം എന്നീ മൂന്ന് ഘട്ടങ്ങളിലായി നല്‍കി വരുന്ന സേവനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
വ്യവസായ ആവശ്യത്തിനായുള്ള ഭൂമിയുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത് ആധുനിക വ്യവസായ സമുച്ചയങ്ങള്‍ നിര്‍മ്മിച്ച് സംരംഭങ്ങള്‍ക്ക് കൈമാറുന്ന പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം അറിയിക്കുമോ;
( സി )
നിലവിലുള്ള വ്യവസായ എസ്റ്റേറ്റുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
5758.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സംരംഭകര്‍ക്കായി നടപ്പിലാക്കിയ കോവിഡ് സമാശ്വാസ പദ്ധതിയുടെ ഭാഗമായി പുതിയ പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
5759.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015-2021 കാലയളവില്‍ സംരംഭക സഹായ പദ്ധതി (ഇ.എസ്.എസ്.) പ്രകാരം എത്ര സംരംഭക യൂണിറ്റുകള്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്; വിശദമായ കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സബ്സിഡി നല്‍കി പ്രോത്സാഹിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
നാനോ യൂണിറ്റുകള്‍ക്ക് നല്‍കിവരുന്ന മാര്‍ജിന്‍ മണി ഗ്രാന്റ് പദ്ധതിയുടെ പ്രയോജനം എത്ര യൂണിറ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ പ്രയോജനം പാലക്കാട് ജില്ലയിലെ എത്ര യൂണിറ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ട് വിശദമാക്കാമോ;
( ഇ )
പാലക്കാട് ജില്ലയിലെ പൂട്ടിപ്പോയ വ്യാവസായിക യൂണിറ്റുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ?
5760.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവ സംരംഭകര്‍ക്ക് എന്തെല്ലാം പ്രോത്സാഹനമാണ് നല്‍കുന്നതെന്ന് വിശദമാക്കുമോ;
( ബി )
യുവസംരംഭകര്‍ക്ക് പലിശ രഹിത വായ്പ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പ്രാദേശിക ഉല്‍പന്ന വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
5761.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ സംരംഭകര്‍ക്ക് വിവിധ ഏജന്‍സികള്‍ വഴി ഭൂമി അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാം;
( ബി )
ഈ വ്യവസ്ഥകള്‍ ഏകീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( സി )
എങ്കില്‍ ഇതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
5762.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവര്‍ത്തനരഹിതമായ നിരവധി വ്യവസായ സഹകരണ സംഘങ്ങളുടെ ഭൂമി അന്യാധീനപ്പെട്ടു കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം ഭൂമികളുടെ കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ;
( സി )
ഇവ പലതും ലിക്വിഡേറ്ററുടെ കൈവശത്തിലാണെന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ;
( ഡി )
ഇത്തരം ഭൂമി സര്‍ക്കാരിന് ലഭിക്കാനുള്ള കുടിശ്ശികയ്ക്ക് പകരമായി ഏറ്റെടുക്കാന്‍ സാധിക്കുമോ;
( ഇ )
എങ്കില്‍ ഇത്തരത്തില്‍ ഏറ്റെടുക്കുന്ന ഭൂമി മറ്റു വകുപ്പുകളുടെ ഉപയോഗത്തിന് കൈമാറാന്‍ സാധിക്കുമോയെന്നത് പരിശോധിക്കുമോ?
5763.
ശ്രീ. പി. ടി. തോമസ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയർ പർച്ചേസ് വ്യവസ്ഥയിൽ വ്യവസായങ്ങൾക്ക് അനുവദിച്ചു നൽകുന്ന ഭൂമി ഈടു നൽകി വായ്പ എടുക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടോ; ഇത് സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കുമോ?
5764.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികളുടെ ഉപജീവനത്തിനായി തൊഴിലും സ്വാശ്രയത്വവും ഉറപ്പു നല്‍കുന്ന എന്തെല്ലാം വ്യവസായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്; ഇവര്‍ക്കായി പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
5765.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ വ്യവസായത്തിനാവശ്യമായ സ്ഥലം വ്യവസായികള്‍ക്ക് ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
5766.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓരോ ജില്ലയിലെയും വ്യാവസായിക പുരോഗതിയെക്കുറിച്ച് സർക്കാർ പഠനം നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ സംസ്ഥാനത്ത് വ്യാവസായികമായി ഏറ്റവും കൂടുതൽ പുരോഗതി കൈവരിച്ച ജില്ലകൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
വ്യാവസായികമായി ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള ജില്ലകൾ ഏതെല്ലാമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രസ്‌തുത ജില്ലകൾ പിന്നാക്കമാകാൻ കാരണമെന്താണെന്നും പിന്നോക്കാവസ്ഥ മാറ്റിയെടുക്കാൻ സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?
5767.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായമേഖലയിലെ ഭൂമി വിതരണത്തിനായി ഏകീകൃത ലാൻഡ് അലോട്ട്മെന്റ് നയം രൂപീകരിച്ചിട്ടുണ്ടോ വിശദാംശങ്ങൾ നൽകുമോ?
5768.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( ബി )
റോഡുകളുടെ നിര്‍മ്മാണത്തിനാവശ്യമായ തുക അനുവദിക്കുമോയെന്ന് വ്യക്തമാക്കുമോ?
5769.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ നിയോജകമണ്ഡലങ്ങളിലും വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ടോയെന്നും ഓരോ പഞ്ചായത്തിലും എത്ര സ്ഥലമാണ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ;
( ബി )
കുന്ദമംഗലം മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റേതുള്‍പ്പെടെ സര്‍ക്കാര്‍ ഭൂമി ലഭ്യമാണെന്ന കാര്യം പരിശോധിക്കുമോ;
( സി )
മാവൂര്‍ വില്ലേജിലെ മലപ്രം ദേശത്ത് ഏറ്റെടുക്കാന്‍ തീരുമാനിച്ച നൂറ്റിപ്പത്ത് ഏക്കര്‍ സ്ഥലം വിലയ്ക്കെടുക്കുന്നതിന് ഉദ്ദേശമുണ്ടോ;
( ഡി )
ഇല്ലെങ്കില്‍ വേറെ സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുമോ?
5770.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തില്‍ സ്വകാര്യമേഖലയില്‍ ഇന്‍‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിനായി സംരംഭകര്‍ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകാമോ;
( ബി )
പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ?
5771.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരം നല്‍കാമോ?
5772.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ വ്യവസായ വകുപ്പിനുകീഴിൽ ഐ.ടി.ഐ ഉൾപ്പടെയുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഉന്നത വിദ്യാഭ്യാസം നേടുവാന്‍ കഴിയാത്ത പ്രത്യേകിച്ച് ആദിവാസി മേഖലകളില്‍ നിന്നുള്ള യുവതീ-യുവാക്കള്‍ക്ക് തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസം നല്‍കുവാന്‍ കഴിയുന്ന ഐ.ടി.ഐ. ഉൾപ്പടെയുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?
5773.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ പ്രൈവറ്റ്/പബ്ലിക്‌ സെക്ടറുകളിലായി എത്ര സിക്ക് ഇൻഡസ്ട്രിയൽ യൂണിറ്റുകൾ ഉണ്ടെന്നതിന്റെ പട്ടിക ജില്ല തിരിച്ച് നൽകാമോ;
( ബി )
ഇരുപത്തിയഞ്ച് ലക്ഷത്തിൽ താഴെ ഷെയർ ക്യാപിറ്റൽ ഉള്ള സിക്ക് ഇൻഡസ്ട്രിയൽ യൂണിറ്റുകൾ എത്രയെന്നും ഷെയർ ക്യാപിറ്റൽ ഇരുപത്തിയഞ്ച് ലക്ഷത്തിന് മുകളിലുള്ളവ എത്രയെന്നും വ്യക്തമാക്കാമോ;
( സി )
വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി സിക്ക് ഇൻഡസ്ട്രിയൽ യൂണിറ്റുകളുടെ നവീകരണത്തിനായി ക്യാപ്പിറ്റൽ റീസ്ട്രക്ചറിംഗ് പദ്ധതി സർക്കാർ സഹായത്തോടുകൂടി നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
5774.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന്റെ തനത് ലാപ് ടോപ് സംരംഭമായ കോക്കോണിക്സ് വിജയപ്രദമായിരുന്നോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര ലാപ് ടോപ്പുകൾ നാളിതുവരെ നിർമ്മിച്ചിട്ടുണ്ടെന്നും ഇതിൽ എത്രയെണ്ണം വിറ്റഴിഞ്ഞിട്ടുണ്ടെന്നും ലാപ് ടോപ്പിന്റെ വില എത്രയാണെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ലാപ് ടോപ്പുകൾ സംബന്ധിച്ച് ഉണ്ടായ ഏറ്റവും പ്രധാനപ്പെട്ട പരാതി എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ;
( ഡി )
ലാപ് ടോപ്പുകൾ പ്രവർത്തനക്ഷമമല്ലാത്തതിനാൽ പദ്ധതി പരാജയപ്പെട്ടതിനെ തുടർന്ന് പുതിയ ലാപ് ടോപ് ഇറക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
5775.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദേശനിക്ഷേപം സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍ നിലവിലുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ അത്തരം എത്ര യൂണിറ്റുകളാണുള്ളതെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ?
5776.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളേയും ഒപ്പം കുടുംബശ്രീ തുടങ്ങിയ സര്‍ക്കാര്‍ വിപണന ശൃംഖലയേയും അടുത്ത കാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളും ഒപ്പം കോവിഡും എപ്രകാരം ബാധിച്ചു എന്നും, വ്യവസായ മേഖലയ്ക്കുണ്ടായ തകര്‍ച്ചയുടെ വ്യാപ്തി എത്രയാണെന്നും വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ആഗോള വ്യവസായ കുത്തകകൾ ഓണ്‍ലൈന്‍ കച്ചവടം വ്യാപിപ്പിയ്ക്കുന്നത് സംസ്ഥാനത്തിന്റെ അടിസ്ഥാന കച്ചവട മേഖലയെ എപ്രകാരം ബാധിയ്ക്കുന്നു എന്നതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇതില്‍ നിന്നും ചെറുകിട-ഇടത്തരം- സര്‍ക്കാര്‍ നിയന്ത്രണ വ്യവസായ മേഖലയെ സംരക്ഷിക്കാനും സഹായം ഉറപ്പു വരുത്താനുമായി സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
5777.
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം പ്രതിസന്ധി അഭിമുഖീകരിക്കുന്ന എം.എസ്‍.എം. ഇ. സംരംഭങ്ങളെ കരകയറ്റാൻ സർക്കാർ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സംരംഭങ്ങളെ കരകയറ്റാൻ പദ്ധതികൾ നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം അഭ്യർത്ഥിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( സി )
എം.എസ്‍.എം.ഇ. സ്ഥാപനങ്ങൾക്ക് ക്രെഡിറ്റ് ലഭ്യത, കണക്റ്റിവിറ്റി, പവർ എന്നിവ ഉറപ്പാക്കാൻ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( ഡി )
ഈ സ്ഥാപനങ്ങൾക്ക് വൈദ്യുതി നിരക്കിൽ എന്തെങ്കിലും ഇളവുകൾ സർക്കാർ നൽകുന്നുണ്ടോ എന്ന് അറിയിക്കുമോ?
5778.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച ഇടത്തരം, ചെറുകിട, മൈക്രോ വ്യവസായ സംരംഭങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രളയത്തെ തുടര്‍ന്നുണ്ടായ നഷ്ടത്തില്‍ നിന്ന് കരകയറുന്നതിനായി സംരംഭകര്‍ക്ക് പലിശ ഇളവ് ഉള്‍പ്പെടെയുള്ള പാക്കേജ് നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
മഴക്കെടുതിയില്‍ തകര്‍ന്ന യൂണിറ്റുകള്‍ പുനരുദ്ധരിക്കുന്നതിനാവശ്യമായ വായ്പാ സഹായ പദ്ധതി ആവിഷ്ക്കരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5779.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വളരെ അധികം റബ്ബര്‍ കര്‍ഷകരും റബ്ബര്‍ ഉല്പാദനവുമുള്ള എറണാകുളം ജില്ലയിലെ കോതമംഗലം മണ്ഡലം കേന്ദ്രീകരിച്ച് ഒരു റബ്ബര്‍ അധിഷ്ഠിത വ്യവസായ പാര്‍ക്ക് ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പൊതുമേഖലയില്‍ നിലവില്‍ റബ്ബര്‍ അധിഷ്ടിത വ്യവസായ സ്ഥാപനങ്ങള്‍ ഒന്നും നിലവിലില്ല എന്നത് പരിശോധിച്ചിട്ടുണ്ടോ;
( സി )
രാജ്യത്ത് ആദ്യമായി റബ്ബര്‍ പ്ലാന്റേഷന്‍ ആരംഭിച്ച പാലമറ്റം/തട്ടേക്കാട് പ്ലാന്റേഷന്‍, കുട്ടമ്പുഴ ആലാനിക്കല്‍ എസ്റ്റേറ്റ്, പരീക്കണ്ണി എസ്റ്റേറ്റ്, പൂയം കുട്ടി എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള വന്‍കിട റബ്ബര്‍ എസ്റ്റേറ്റുകളും നൂറ് കണക്കിന് ഇടത്തരം റബ്ബര്‍ എസ്റ്റേറ്റുകളും ഉള്‍പ്പെടുന്ന ഈ മണ്ഡലത്തില്‍ ഒരു റബ്ബര്‍ അധിഷ്ടിത വ്യവസായ സംരംഭം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?
5780.
ശ്രീ ഒ . ആർ. കേളു
ശ്രീ. ആന്റണി ജോൺ
ശ്രീ. ലിന്റോ ജോസഫ്
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുളവ്യവസായ മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചിതറിക്കിടക്കുന്ന വിവിധ വിഭാഗങ്ങളെ സംയോജിപ്പിച്ച് പ്രസ്തുത മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും മൂല്യവര്‍ദ്ധനവ്, വരുമാന വര്‍ദ്ധനവ്, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് പ്രത്യേക മിഷന് രൂപം കൊടുത്തിട്ടുണ്ടോ;
( ബി )
പ്രസ്തുത മിഷന്‍ രൂപീകരിച്ചതിന് ശേഷം മുളയുടെ കൃഷി, നൂതന മുള ഉല്പന്നങ്ങള്‍, മുളയിലധിഷ്ഠിതമായ ആധുനിക വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ പരമ്പരാഗത മുള തൊഴിലാളികളുടെ ക്ഷേമത്തിനും വികസനത്തിനും ഉന്നമനത്തിനുമായി സ്ഥാപിച്ച കേരള സ്റ്റേറ്റ് ബാംബു കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
5781.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് എന്തൊക്കെ പദ്ധതികളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ;
( ബി )
കോവിഡ് 19 മഹാമാരി കാരണം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും വരുമാനം നിലച്ചവര്‍ക്കും ആശ്വാസമേകാന്‍ ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിന് സബ്സിഡിയുള്ളതും പലിശ നിരക്ക് കുറഞ്ഞതുമായ ലോണുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( സി )
ഇത്തരം ലോണുകള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്ന കാര്യം പരിശോധിക്കുമോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
5782.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തില്‍ എത്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ നിലവിലുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
കോവിഡ് മഹാമാരി കാരണം ഈ സംരംഭങ്ങളില്‍ എത്ര എണ്ണം പ്രവര്‍ത്തനമവസാനിപ്പിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( സി )
ഈ നിയോജകമണ്ഡലത്തില്‍ വ്യവസായ സംരംഭങ്ങള്‍ക്ക് കോവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിന് എന്തെല്ലാം സഹായം വ്യവസായ വകുപ്പ് ഉറപ്പുവരുത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?
5783.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
ക്രയ വില സ്ഥിരതാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയര്‍ സഹകരണ സംഘങ്ങളില്‍ നിന്ന് സംഭരിക്കുന്ന കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് റോഡ് നിര്‍മ്മാണം നടത്തുന്നതിന് കയര്‍ കോര്‍പ്പറേഷന്‍ മുഖാന്തിരം ഓര്‍ഡറുകള്‍ ലഭ്യമാക്കുന്നതിന് വകുപ്പ് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ;
( സി )
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ കയര്‍ഭൂവസ്ത്രം ഉപയോഗിച്ച്‌ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവാരം പരിശോധിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തൊക്കെയാണ് എന്ന് അറിയിക്കുമോ?
5784.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി നിയോജകമണ്ഡലത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇ.എസ്.ഐ. ആശുപത്രിക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി ബാംബൂ കോർപ്പറേഷൻ വക ഭൂമി നൽകുന്നത് സംബന്ധിച്ച നിവേദനത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചത് വിശദമാക്കുമോ;
( ബി )
ആശുപത്രി കെട്ടിടത്തിന് ബാംബൂ കോർപ്പറേഷൻ വക ഭൂമി നൽകുന്നതിന് എൻ.ഒ.സി. നൽകുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
5785.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാര്‍ കാസര്‍ഗോഡ് ജില്ലയിലെ ചീമേനിയില്‍ പ്രഖ്യാപിച്ച വ്യവസായ പാര്‍ക്ക് നാളിതുവരെ ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പാർക്കിനാവശ്യമായ പ്രാരംഭ തുകയുടെ ഇരുപത് ശതമാനം തുക ബജറ്റില്‍ പ്രഖ്യാപിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വ്യവസായ പാര്‍ക്കുമായി ബന്ധപ്പെട്ട നടപടികൾ വൈകുന്നത് എന്തുകൊണ്ടാണെന്ന് അറിയിക്കുമോ?
5786.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ കൊച്ചാലുംമൂട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നത് പരിഗണിക്കുമോയെന്ന് വിശദമാക്കാമോ?
5787.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റില്‍ പട്ടാമ്പി മണ്ഡലത്തില്‍ പ്രഖ്യാപിച്ച വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ അറിയിക്കാമോ; നടപടികള്‍ ആരംഭിച്ചിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
വ്യവസായ പാര്‍ക്ക്‌ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടില്ലെങ്കില്‍ പ്രസ്തുത മണ്ഡലത്തിലെ കൊപ്പം പഞ്ചായത്തില്‍ പാർക്ക് ആരംഭിക്കുന്നതിനുള്ള സാദ്ധ്യതകള്‍ പരിശോധിക്കാമോ?
5788.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ നിലവിലെ വ്യവസായ പാർക്കുകൾ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
മഞ്ചേശ്വരം താലൂക്കിൽ വ്യവസായ പാർക്ക് തുടങ്ങുന്നത് സർക്കാരിന്റെ പരിഗണനയിൽ ഉണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
മഞ്ചേശ്വരം താലൂക്കിൽ വ്യവസായ പാർക്ക് തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ എന്നറിയിക്കുമോ?
5789.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോ‍ഡ് ജില്ലയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി എത്ര ഏക്കര്‍ ഭൂമി ലഭ്യമാക്കാനാണ് വകുപ്പ് നടപടി സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പാർക്കിനായി സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഏതുവരെയായെന്ന് വിശദമാക്കാമോ;
( സി )
പ്രസ്‌തുത സ്ഥലങ്ങളില്‍ എന്തൊക്കെ വ്യവസായങ്ങള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നൽകാമോ?
5790.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ഇലക്ട്രോണിക്സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴില്‍ നാഷണല്‍ ഗ്രഫീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് ഇന്നവേഷന്‍ സെന്റര്‍ സ്ഥാപിക്കുവാന്‍ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മെറ്റീരിയല്‍ ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജി എന്ന ഗവേക്ഷണ സ്ഥാപനത്തെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് സ്ഥാപിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരണം നല്‍കുന്നതിന് ആലോചനയുണ്ടോ;
( സി )
വടക്കാഞ്ചേരി മണ്ഡലത്തിലെ അത്താണി ‍ടൗണിലുള്ള കെല്‍ട്രോണ്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മെറ്റീരിയല്‍ ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജി എന്ന സ്ഥാപനത്തോട് ചേര്‍ന്നു തന്നെ പുതുതായി ആരംഭിക്കുന്ന എന്‍.ജി.ഐ.ഐ.സി. ക്ക് സ്ഥലം കണ്ടെത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമോ?
5791.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
11-01-2013 ലെ എം.ഒ.യു. പ്രകാരം കുണ്ടറ അലുമിനിയം ഇന്‍ഡസ്ട്രീസിലെ സി.ഡബ്ല്യു.കെ., എസ്.പി.ഡി. എന്നീ ഡിവിഷനുകളില്‍ നിന്നും പിരിഞ്ഞുപോയ തൊഴിലാളികള്‍ക്കും മരണപ്പെട്ട തൊഴിലാളികള്‍ക്കും ലഭിക്കേണ്ട നിയമപരമായ ആനുകൂല്യം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാവശ്യമായ നടപടി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുമോ; ആനുകൂല്യം വിതരണം ചെയ്യാന്‍ കാലതാമസം നേരിട്ടിട്ടുണ്ടെങ്കില്‍ ആയിതിനുളള കാരണം വ്യക്തമാക്കാമോ;
( ബി )
വളരെക്കാലമായി പൂട്ടികിടക്കുകയും തൊഴിലാളികള്‍ക്ക് വരുമാനമോ ആനുകൂല്യങ്ങളോ ലഭിയ്ക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവര്‍ക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിനായുളള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കാമോ;
( സി )
പ്രസ്തുത എം.ഒ.യു. പ്രകാരം തൊഴിലാളികള്‍ക്ക് നല്‍കിയ ഗ്രാറ്റുവിറ്റിയില്‍ നിന്നും കമ്പനി പിടിച്ചിട്ടുളള നാല്‍പ്പതിനായിരത്തി അഞ്ഞൂറ് രൂപ തിരിച്ച് തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് കൊല്ലത്തെ കണ്‍ട്രോളിംഗ് അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടും എന്തുകൊണ്ട് തുക നല്‍കിയില്ലായെന്നും ഇത് തിരിച്ച് നല്‍കാത്തതിന്റെ പേരില്‍ സര്‍ക്കാരിന് നല്‍കിയ പരാതിയിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്നും വ്യക്തമാക്കാമോ;
( ഡി )
സര്‍ക്കാരോ കെ.എസ്.ഐ.ഡി.സി യോ ആവശ്യപ്പെടാതെ 2014 ല്‍ മാനേജ്മെന്റ് തൊഴിലാളികളില്‍ നിന്നും പിടിച്ച തുക സര്‍ക്കിരില്‍ അടച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; ഈ തുക തൊഴിലാളികള്‍ക്ക് മടക്കി നല്‍കുന്നതിനുളള നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
5792.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മുനിസിപ്പാലിറ്റിയില്‍ ഉമ്പര്‍നാട് ഐ.ടി.ഐ.യോട് ചേര്‍ന്ന് വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥലത്തിന്റെ വിസ്തീര്‍ണ്ണവും സര്‍വ്വേ നമ്പരും ഉള്‍പ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത സ്ഥലത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതും പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതും പരിഗണനയിലുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
5793.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ വ്യവസായ നയം പ്രഖ്യാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;ഇതിന്റെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
വ്യവസായ വകുപ്പിന്റെ നിലവിലെ ഏകജാലക സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?
5794.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിർമ്മാണ അസംസ്കൃതവസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഇവയുടെ വിതരണം സുഗമമാക്കുന്നതിനും സ്വീകരിക്കുന്ന നടപടികൾ വെളിപ്പെടുത്തുമോ;
( സി )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ കൂടുതൽ സിമന്റ് ഉല്പാദിപ്പിക്കുന്നതിനും അതുവഴി സിമന്റ് വില കുറയ്ക്കുന്നതിനും സാധ്യമാണോയെന്ന് പരിശോധിക്കുമോ;
( ഡി )
കമ്പി, പൈപ്പ് എന്നിവയുടെ വിലനിയന്ത്രണത്തിന് സ്വീകരിക്കാൻ കഴിയുന്ന നടപടികൾ വ്യക്തമാക്കുമോ?
5795.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ 'ഒരു ജില്ല ഒരു ഉല്പന്നം' പദ്ധതി പ്രകാരം ഉള്‍പ്പെടുത്തിയിരിക്കുന്ന ഏത്തക്കായ കൃഷിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികൾ എന്തെല്ലാം എന്ന് വിശദമാക്കാമോ;
( ബി )
പാലക്കാട് ജില്ലയില്‍ പ്രസ്‌തുത പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര യൂണിറ്റ് തുടങ്ങുന്നതിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ട് എന്ന് അറിയിക്കുമോ;
( സി )
ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനായി വാഴകൃഷിക്കാര്‍ക്കിടയില്‍ എന്തെല്ലാം പ്രചരണം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദാംശം നൽകുമോ?
5796.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കളമശ്ശേരി എച്ച്.എം.റ്റി. ആന്‍സിലറി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ഡെല്‍റ്റ എഞ്ചിനീയറിങ് കമ്പനിയുടെ മാനേജിങ്ങ് പാര്‍ട്ട്ണര്‍ ടി.കെ. രാജന്‍ എന്ന വ്യക്തി പ്രസ്തുത സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഷെഡ് നമ്പര്‍ 3-യുടെ ഉടമസ്ഥാവകാശം ടിയാളുടെ പേരിലേയ്ക്ക് മാറ്റി കിട്ടുന്നതിനായി പത്തൊന്‍പത് വര്‍ഷം മുന്‍പ് സമര്‍പ്പിച്ച അപേക്ഷ തീര്‍പ്പാക്കുന്നതിന് നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കുമോ;
( ബി )
ഉടമസ്ഥാവകാശം എന്നത്തേക്ക് ടിയാളുടെ പേരിലേയ്ക്ക് അനുവദിച്ച് കിട്ടുമെന്ന് വ്യക്തമാക്കാമോ?
5797.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിക്ഷേപക സംഗമങ്ങള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങൾ ലഭ്യമാക്കുമോ; ഇതിലൂടെ എത്ര കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം സംസ്ഥാനത്തിന് ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വാഗ്ദാനങ്ങളില്‍ എത്ര കോടി രൂപയുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ടെന്നും അവ ഏതെല്ലാമാണെന്നും വിശദമാക്കുമോ?
5798.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക ഉല്പന്നങ്ങളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള ഒരു ജില്ല ഒരു ഉല്പന്നം പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ആരംഭിക്കുന്ന വ്യവസായ സംരംഭങ്ങള്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളും ധനസഹായങ്ങളും നല്‍കുമെന്ന് അറിയിക്കാമോ;
( സി )
പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ?
5799.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ നിര്‍മ്മാണമേഖല കടുത്ത പ്രതിസന്ധിയിലാണ് എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് തരണം ചെയ്യുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( ബി )
നിര്‍മ്മാണ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ?
5800.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ മാങ്ങാട്ട്പറമ്പ കെല്‍ട്രോണ്‍ കോംപൗണ്ടില്‍ സ്ഥിതിചെയ്യുന്ന കെ.പി.പി. നമ്പ്യാര്‍ സ്മാരകം വിപുലപ്പെടുത്തി ഇലക്ട്രോണിക്സ് റിസര്‍ച്ച് & ഡെവലപ്മെന്റ് സെന്ററാക്കി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാശം ലഭ്യമാക്കാമോ?
5801.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിമന്റ്, കമ്പി, മണല്‍ തുടങ്ങിയ നിര്‍മ്മാണ സാമഗ്രികള്‍ക്കുണ്ടായ വിലകയറ്റം നിര്‍മ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇവയുടെ വിലകയറ്റം നിയന്ത്രിക്കുന്നതിനും വില ഏകീകരിക്കുന്നതിനും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ;
( സി )
നിര്‍മ്മാണ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ തരണം ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
5802.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്വാറികളുടെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാതൃകയില്‍ സമയക്രമം നിശ്ചയിച്ചുകൊണ്ടുള്ള ഒരു നടപടിക്രമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് പോളിസിയില്‍ ക്വാറി വ്യവസായം ഉള്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
കോവിഡ് പശ്ചാത്തലത്തില്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് നല്‍കിയ ലൈസന്‍സുകളുടെ കാലാവധി നീട്ടി നല്‍കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( ഇ )
എങ്കില്‍ ഏത് സാമ്പത്തിക വര്‍ഷം വരെയാണ് ദീര്‍ഘിപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( എഫ് )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ രസീത് ലൈസന്‍സ് പുതുക്കുന്നതിന്റെ രേഖയായി പരിഗണിക്കാന്‍ കഴിയുമോ; അറിയിക്കുമോ;
( ജി )
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന്റെ ഭാഗമായി മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ ലൈസന്‍സ് വ്യവസ്ഥകളും ലഘൂകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
5803.
ശ്രീ .പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാരിസ്ഥിതിക പഠനം നടത്താതെ ക്വാറികൾക്ക് അനുമതി നൽകുന്നതാണ് ഉരുൾപൊട്ടലുകള്‍ക്ക് കാരണമാകുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
പരിസ്ഥിതിലോല പ്രദേശങ്ങളിൽ ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകാറുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ ഉരുൾപൊട്ടലുണ്ടായ കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ ക്വാറികള്‍ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത പ്രദേശങ്ങളിലെ ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകിയതിൽ സർക്കാരിന് വീഴ്ച ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കുമോ?
5804.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന പാറ ക്വാറികള്‍ എല്ലാ അനുമതികളും നേടിയാണോ പ്രവർത്തിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
2018-ന് ശേഷം അനുമതി നൽകിയ പുതിയ പാറ ക്വാറികളുടെ എണ്ണം എത്രയാണെന്ന് അറിയിക്കുമോ?
5805.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാട്ടക്കരാർ കാലാവധി കഴിഞ്ഞ പാറമടകൾ വീണ്ടും പരിസ്ഥിതി ക്ലിയറൻസ് വാങ്ങാതെ പ്രവർത്തിക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നോ; അറിയിക്കാമോ;
( ബി )
എന്നുമുതലാണ് ഈ ഉത്തരവിന് പ്രാബല്യം ഉള്ളതെന്നും ഉത്തരവിലെ മറ്റ് വിശദാംശങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;
( സി )
പാട്ടക്കാലാവധി കഴിഞ്ഞതിനുശേഷം നടത്തുന്നത് അനധികൃത ഖനനം ആയിരിക്കുമെന്നും ഖനനം ചെയ്യുന്ന ഉല്പന്നത്തിന് പരിസ്ഥിതി നഷ്ടപരിഹാരം ഈടാക്കണമെന്നും ഈ ഉത്തരവിൽ നിർദേശിച്ചിരുന്നോയെന്ന് വ്യക്തമാക്കുമോ;
( ഡി )
ഈ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന് അറിയിക്കാമോ?
5806.
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. പി. ടി. തോമസ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും കൂടി വരുന്ന സാഹചര്യത്തിൽ പാറമടകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ക്വാറികള്‍ പൊതു ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ കൊണ്ടുവരണമെന്ന നിയമസഭ പരിസ്ഥിതി സമിതിയുടെ ശിപാര്‍ശകളിന്മേലുള്ള നിലപാട് വ്യക്തമാക്കുമോ;
( സി )
പാറമടകളും ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള ദൂരം ഇരുന്നൂറ് മീറ്ററായി കൂട്ടണമെന്ന് നിയമസഭ പരിസ്ഥിതി സമിതി സർക്കാരിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
5807.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി ആവശ്യത്തിലേയ്ക്ക് കുളം നിര്‍മ്മിക്കുന്നതിനുള്ള അനുമതിയ്ക്കായി റോയ് മാത്യു (കുറുമണ്ണില്‍ വീട്, കട്ടപ്പന, ഇടുക്കി ജില്ല) അപേക്ഷ നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്നാണ് അപേക്ഷ നല്‍കിയതെന്നും ആയതിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ എന്താണെന്നും വിശദമാക്കുമോ;
( ബി )
മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറുടെ ഓഫീസിലുള്ള ഫയല്‍ നം. 10175/എം1/2018-ല്‍ എന്തെല്ലാം തുടര്‍നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വകുപ്പിന്റെ ഇടുക്കി ജില്ലാ ഓഫീസില്‍ നിന്നും അയച്ച 24.08.2021-ലെ ഡി.ഒ.1/626/എം/18 നമ്പര്‍ കത്തു പ്രകാരമുള്ള അപേക്ഷയും ആര്‍.ഡി.ഒ യുടെ എന്‍.ഒ.സിയും മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ടോയെന്നും എങ്കില്‍ എന്നാണ് അയച്ചതെന്നും അറിയിക്കുമോ; കത്തിന്റെയും ഉള്ളടക്കങ്ങളുടെയും പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
ആയത് ഡയറക്ടറേറ്റില്‍ നിന്നും നാളിതുവരെ സര്‍ക്കാരിലേക്ക് അയച്ചിട്ടില്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ;
( ഇ )
സര്‍ക്കാര്‍ ഫയല്‍ പരിശോധിച്ച് വരികയാണെങ്കില്‍ ഫയല്‍ നമ്പര്‍ ,ബന്ധപ്പെട്ട സെക്ഷന്‍ എന്നീ വീവരങ്ങള്‍ വ്യക്തമാക്കുമോ;
( എഫ് )
ഇതിനോടകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
5808.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ ഖനിജ പര്യവേക്ഷണ വിഭാഗം എറണാകുളം ജില്ലയിലെ ഖനിജങ്ങളുടെ ലഭ്യത സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ജില്ലയില്‍ എന്തൊക്കെ ഖനിജങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഓരോ ഖനിജശേഖരത്തിന്റെയും അളവുകളും ഗുണമേന്മയും എന്താണെന്നും അറിയിക്കാമോ;
( ബി )
ഖനനവുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളതെന്നറിയിക്കാമോ;
( സി )
ഖനനത്തിനായി ഏതെങ്കിലും സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾക്ക് അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
5809.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2012 ലെ ഉരുള്‍പൊട്ടലിനെ തുടർന്ന് തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറയിലെ ചില മേഖലകൾ വാസയോഗ്യമാണോ എന്നത് സംബന്ധിച്ച് ജിയോളജി വകുപ്പ് പഠനം നടത്തിയിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ;
( ബി )
താമസയോഗ്യമല്ലാത്തതിനാൽ പകരം ഭൂമി നൽകണം എന്ന ആവശ്യമുന്നയിക്കുന്ന എത്ര പേരുടെ അപേക്ഷ റവന്യൂ വകുപ്പ് ജിയോളജി വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും ഇവര്‍ ആരൊക്കെയാണെന്നും വ്യക്തമാക്കുമോ;
( സി )
ഇതു സംബന്ധിച്ച് ജിയോളജി വകുപ്പ് നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടിന്റെ വിശദാംശം ലഭ്യമാക്കുമോ?
5810.
ശ്രീ എം വിൻസെൻറ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈത്തറി ഉൽപന്നങ്ങൾക്ക് ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ നൽകുന്നതിനുവേണ്ടി സർക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
5811.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം പദ്ധതിയുടെ ഭാഗമായി കൈത്തറി സഹകരണ സംഘങ്ങള്‍ക്കുള്ള യൂണിഫോം തുണിയുടെ വില പുതുക്കി നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
കൈത്തറി തൊഴിലാളികള്‍ക്ക് എത്ര മാസത്തെ കൂലി കുടിശ്ശികയായിട്ടുണ്ട്; കുടിശ്ശിക കൊടുത്തു തീര്‍ക്കുന്നതിനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5812.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈത്തറി മേഖലയിലെ അസംസ്കൃതവസ്തുക്കളുടെ അഭാവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
5813.
ശ്രീ. സജീവ് ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. അൻവർ സാദത്ത്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കൈത്തറി മേഖലയിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിനും മെച്ചപ്പെട്ട കൂലി ഉറപ്പുവരുത്തുന്നതിനും സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
സൗജന്യ കൈത്തറി സ്ക്കൂള്‍ യൂണിഫോം പദ്ധതി കൈത്തറി മേഖലയ്ക്ക് എപ്രകാരം സഹായകരമായെന്നും ഇതിലൂടെ കൂടുതൽ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് സാധിച്ചിട്ടുണ്ടോയെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
സൗജന്യ കൈത്തറി സ്ക്കൂള്‍ യൂണിഫോം പദ്ധതിക്ക് എസ്.എസ്.കെ.യുടെ സ്പെഷ്യൽ വർക്കിംഗ് ഗ്രൂപ്പ് അനുമതി നിഷേധിച്ചിട്ടുണ്ടോയെന്നും എങ്കിൽ അനുമതി നേടിയെടുക്കാൻ വേണ്ടി സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെന്നും വ്യക്തമാക്കാമോ?
5814.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെെത്തറി മേഖലയില്‍ നൂലിന്റെ അമിതമായ വിലക്കയറ്റം പരിഹരിക്കാന്‍ സംസ്ഥാനത്ത് തന്നെ സര്‍ക്കാര്‍ സഹായത്തോടെ നൂല്‍ നിര്‍മ്മാണം നടത്താന്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
കെെത്തറി സഹകരണ സംഘങ്ങള്‍ക്ക് റിബേറ്റ് കുടിശ്ശികയായി കിട്ടാനുള്ള തുക ഏതുവര്‍ഷം വരെ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
കടലാസ് സംഘങ്ങള്‍ കെെത്തറി റിബേറ്റ് വാങ്ങുന്ന തെറ്റായ പ്രവണത തടയാന്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമോ എന്ന് അറിയിക്കുമോ?
5815.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിനുകീഴില്‍ വരുന്ന സഹകരണ സ്പിന്നിംഗ് മില്ലുകളുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
( ബി )
ഇവയെ കാലഘട്ടത്തിനനുസരിച്ച് നവീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
ഏതൊക്കെ സഹകരണ സ്പിന്നിംഗ് മില്ലുകളാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
സഹകരണ സ്പിന്നിംഗ് മില്ലിലെ തൊഴിലാളികളുടെ വേതന വ്യവസ്ഥ അവസാനമായി പരിഷ്ക്കരിച്ചത് എപ്പോഴാണെന്ന് അറിയിക്കാമോ; വേതന വ്യവസ്ഥ പരിഷ്ക്കരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
5816.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കാനുള്ള സര്‍ക്കാര്‍ ധനസഹായം യഥാസമയം ലഭിക്കാത്തതിനാലും കുടിശ്ശികയായതിനാലും ഇത് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത്തരം പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( ബി )
ഉത്സവ കാലങ്ങളില്‍ റിബേറ്റ് നല്‍കിയ വകയിലും സര്‍ക്കാര്‍ തലത്തില്‍ സ്കൂള്‍ യൂണിഫോം നല്‍കിയ വകയിലും ഹാന്‍ടെക്സില്‍ നിന്ന് കിട്ടാനുള്ളതുമായ കുടിശ്ശിക തീര്‍ത്ത് കൈത്തറി സഹകരണ സംഘങ്ങളുടെ നിലനില്‍പ്പ് ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത സംഘങ്ങളിലെ തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള ഇന്‍സന്റീവ് സമയബന്ധിതമായി കൊടുത്ത് തീര്‍ക്കുന്നതിനും കുടിശ്ശിക തീര്‍പ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
5817.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തറ ടെക്സ്റ്റയില്‍സിന്റെ നിലവിലെ കടബാധ്യത എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കുന്നത്തറ ടെക്സ്റ്റയില്‍സിന്റെ ഭൂമിയും മറ്റ് അനുബന്ധ വസ്തുക്കളും മാര്‍ക്കറ്റ് വിലയെക്കാള്‍ തുച്ഛമായ വിലയ്ക്ക് വിറ്റുപോവാന്‍ സാധ്യതയുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ഭൂമി സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരാതെ ഏതെങ്കിലും സഹകരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുത്ത് നല്‍കുന്നതിനുളള നടപടി സ്വീകരിക്കുമോ?
5818.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ എം നൗഷാദ്
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേരള ഹാന്റി ക്രാഫ്റ്റ്സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
വിവധ തരത്തിലുള്ള കരകൗശല തൊഴിലാളികളെ കണ്ടെത്തി അവരുടെ കൈത്തൊഴിലുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ നടപ്പിലാക്കിവരുന്ന ധനസഹായ പദ്ധതികളുടെ വിശദാംശം അറിയിക്കുമോ?
5819.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദിമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഖാദി ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ?
5820.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ കൈത്തറി മേഖലയുടെ പുനരുജ്ജീവനത്തിനായി ആവിഷ്കരിച്ച പദ്ധതികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
യുവതലമുറയെ കൈത്തറി മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതികൾ വിശദമാക്കാമോ;
( സി )
കൈത്തറി മേഖലയിലെ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന ഇന്‍കം സപ്പോര്‍ട്ടും പ്രൊഡക്ഷന്‍ ഇന്‍സെന്റീവും നിര്‍ത്തലാക്കിയിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണം വിശദമാക്കാമോ; ഇത് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5821.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ വ്യവസായ സഹകരണ സംഘം തൊഴിലാളികള്‍ക്ക് ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകളില്‍ പരിശീലനം നല്‍കിയ കാലയളവില്‍ നല്‍കുവാനുളള സ്റ്റെെപ്പന്‍ഡ് തുക നാളിതുവരെ ലഭ്യമായിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വെെപ്പിന്‍ നിയേജകമണ്ഡലത്തിലെ പളളിപ്പുറം കയര്‍ വ്യവസായ സഹകരണ സംഘത്തിലെ തൊഴിലാളികള്‍ക്ക് സ്റ്റെെപ്പന്‍ഡ് തുക എന്നത്തേയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
5822.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കയര്‍ ആന്റ് ക്രാഫ്റ്റ് സ്റ്റോറുകളുടെ ശൃംഖല ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം കയര്‍ ആന്റ് ക്രാഫ്റ്റ് സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് പലിശ രഹിത വായ്പ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
പ്രസ്‌തുത പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
5823.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ എത്ര കശുവണ്ടി ഫാക്ടറികള്‍ ഉണ്ടെന്നും അവ ഏതൊക്കെയെന്നും പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത ഫാക്ടറികളില്‍ എത്ര തൊഴിലാളികള്‍ വീതമുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
കശുവണ്ടി തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെയും ക്ഷേമപദ്ധതികളുടെയും വിശദവിവരം ലഭ്യമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.