STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1798.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ കായിക വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികൾ പട്ടിക തിരിച്ച് ലഭ്യമാക്കാമോ?
1799.
ഡോ. എം.കെ . മുനീർ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫുട്ബോള്‍ കളി പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
ഫുട്ബോള്‍ പരിശീലനം മെച്ചപ്പെടുത്തുന്നതിനായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടാേ; വ്യക്തമാക്കുമോ;
( സി )
ഇതിന്റെ ഫലമായി ഫുട്ബോള്‍ രംഗത്തുണ്ടാകുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
1800.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തുകളില്‍ ഒരു കളിസ്ഥലം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍നിന്ന് ഏതെല്ലാം പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി ഏത് ഘട്ടത്തിലാണെന്നും ഇതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
1801.
ശ്രീ . പി . ഉബൈദുള്ള
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫുട്ബോള്‍ കളി പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
ഫുട്ബോള്‍ പരിശീലനം മെച്ചപ്പെടുത്തുന്നതിനായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടാേയെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിന്റെ ഫലമായി ഫുട്ബോള്‍ രംഗത്തുണ്ടാകുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
1802.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ പള്ളിക്കല്‍ ഗവ. എച്ച്.എസ്.എസ്. മൈതാനം നവീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
1803.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓരോ പഞ്ചായത്തിലും ഉന്നതനിലവാരത്തിലുള്ള ഓരോ കളിസ്ഥലം നിര്‍മ്മിക്കാനുള്ള പദ്ധതി പരിഗണനയിലുണ്ടോ;
( ബി )
ഇതിനാവശ്യമായ സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കാന്‍ കഴിയുന്ന പഞ്ചായത്തില്‍ അതിനാവശ്യമായ പ്രത്യേക സാമ്പത്തിക സഹായം നല്‍കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1804.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിന്റെ വികസനത്തിനായി എത്രകോടി രൂപയുടെ എസ്റ്റിമേറ്റാണ് കായിക യുവജന കാര്യാലയം തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത എസ്റ്റിമേറ്റിന് ഭരണാനുമതി വൈകുന്നതിന്റെ കാരണം എന്തെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്നുമുതല്‍ ആരംഭിക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
1805.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റെ കാലത്ത് കായിക വകുപ്പ് കുന്നത്തുനാട് മണ്ഡലത്തില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ ഓരോ പ്രവൃത്തിയ്ക്കും അനുവദിച്ച തുകയും പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
1806.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ. കെ. ജെ. മാക്‌സി
ഡോ സുജിത് വിജയൻപിള്ള
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി മുഖേന തൊളളായിരം കോടി രൂപ മുടക്കി ഗ്രാമ-നഗരങ്ങളില്‍ അത്യാധുനിക സൗകര്യത്തോടെയുള്ള കളിക്കളങ്ങളുടെ നിര്‍മ്മാണ പുരോഗതി അറിയിയ്ക്കാമോ;
( ബി )
മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കുന്നതിന് ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
അന്താരാഷ്ട്ര സഹകരണത്തോടെ കായികരംഗത്ത് മികവ് കൈവരിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1807.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി സ്പോർട്സ് സ്കൂൾ തുടങ്ങുന്നത് പരിഗണനയിലുണ്ടോ;
( ബി )
മഞ്ചേശ്വരം മണ്ഡലത്തിൽ സ്പോർട്സ് സ്കൂൾ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?
1808.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
കിഫ്ബി മുഖേന പൂര്‍ത്തിയാക്കാന്‍ തത്വത്തില്‍ ഭരണാനുമതി നല്‍കിയ പദ്ധതിയുടെ കിഫ്ബി ധനാനുമതി എന്നത്തേക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ; ഇത് സംബന്ധിച്ച് ഡി.പി.ആര്‍. തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അടിയന്തരമായി ആയത് സമര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കാമോ?
1809.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ പുതിയ കായികനയങ്ങളുടെ ഭാഗമായി സ്പോര്‍ട്സ് ഹബ്ബ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ബി )
പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ പഞ്ചായത്ത് വകയായുള്ള അഞ്ച് ഏക്കര്‍ ഭൂമിയില്‍ പ്രസ്തുത സ്പോര്‍ട്സ് ഹബ്ബ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത ഭൂമിയില്‍ സ്പോര്‍ട്സ് ഹബ്ബ് ആരംഭിച്ചാൽ ആയത് സബ് ജില്ലാ മത്സരങ്ങള്‍ക്കടക്കം വേദിയാക്കാമെന്നത് പരിഗണിച്ച് അനുകൂല നടപടികള്‍ സ്വീകരിക്കുമോ?
1810.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൽ നരിക്കോട് മലയിലെ നീന്തൽക്കുളം നിർമ്മാണത്തിന്റെ പുരോഗതി വിശദീകരിക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണം എപ്പോൾ പൂർത്തീകരിക്കാനാവുമെന്ന് വെളിപ്പെടുത്താമോ?
1811.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടുവണ്ണൂര്‍ വോളീബോള്‍ അക്കാദമിയുടെ നിർമ്മാണ പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത അക്കാദമിയില്‍ പരിശീലനത്തിനായി എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
അക്കാദമിയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ച് എപ്പോള്‍ പരിശീലനത്തിനായി വിട്ടുകൊടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്; വ്യക്തമാക്കുമോ?
1812.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ 2021-22 ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച റോവിംഗ് അക്കാ‍‍ഡമി സ്ഥാപിക്കുന്നതിന് കായിക വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
1813.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ കുന്നുമ്മല്‍ വോളീബോള്‍ അക്കാദമി നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്തിട്ടുണ്ടോ എന്നറിയിക്കാമോ; ഉണ്ടെങ്കില്‍ സ്ഥലം, വിസ്തീർണം, ഉടമസ്ഥത തുടങ്ങിയവ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കുന്നുമ്മല്‍ വോളീബോള്‍ അക്കാദമി നിര്‍മ്മാണത്തിനായി എന്തെങ്കിലും പ്രോജക്റ്റ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
വോളീബോള്‍ അക്കാദമി നിര്‍മ്മാണത്തിനായി പ്രോജക്റ്റ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പാലിക്കേണ്ട മാനദണ്ഡങ്ങളും എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?
1814.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സ്പോർട്സ് സ്കൂളിൽ ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസ് ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി കേന്ദ്ര സർക്കാരിൽ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകുമോ?
1815.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കായിക മേഖലയ്ക്ക് ഉണര്‍വ് നൽകുന്നതിനും നഷ്ടപ്പെട്ടുപോയ കായിക പ്രതാപം തിരിച്ച് പിടിയ്ക്കുന്നതിനുമായി നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
എല്ലാ ജില്ലകളിലും ഒരു മികച്ച സ്റ്റേഡിയം എന്ന ആശയം നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
1816.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ അനുവദിച്ച കണ്ടല്ലൂര്‍, ഭരണിക്കാവ് ഗവ. യു. പി. സ്കൂളുകളിലെ സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതി വിശദമാക്കാമോ?
1817.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ ഭരണാനുമതി ലഭിച്ച താമരക്കുളം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സ്പോര്‍ട്സ് എഞ്ചിനീയറിംഗ് വകുപ്പിന്റെ പ്രസ്തുത പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1818.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്യവട്ടം ഗ്രീന്‍ഫീല്‍‍ഡ് സ്റ്റേഡിയം നവീകരണപ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ; പ്രസ്തുത സ്റ്റേഡിയത്തിന്റെ വികസനത്തിന് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
ഗ്രാമീണമേഖലയില്‍ കായിക വികസനത്തിന് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( സി )
പൊതുകളിസ്ഥലം ഇല്ലാത്ത സ്ഥലങ്ങളില്‍ അവ നിര്‍മ്മിച്ചുനല്‍കുന്ന പദ്ധതി പരിഗണനയിലുണ്ടോ എന്ന് വിശദമാക്കാമോ?
1819.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മുക്കം‌ മാമ്പറ്റ സ്റ്റേഡിയത്തിന്റെ ടെണ്ടർ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
നടപടിക്രമങ്ങള്‍ വേഗത്തിലാക്കി പ്രവൃത്തി ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1820.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ 15.83 കോടി രൂപയുടെ കിഫ്ബി പദ്ധതിയായ ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണവുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആര്‍ക്കാണ് ടെണ്ടര്‍ നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ടെണ്ടര്‍ എടുത്ത കോണ്‍ട്രാക്ടര്‍ വര്‍ക്ക് എഗ്രിമെന്റ് വച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
സാങ്കേതികതടസ്സങ്ങള്‍ ഒഴിവാക്കി സ്റ്റേഡിയം നിര്‍മ്മാണം വേഗത്തിലാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1821.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ കണ്ടാണശ്ശേരി പഞ്ചായത്തിന്റെ കീഴിലുള്ള നമ്പഴിക്കാട് മൈതാനത്ത് ഒരു സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
1822.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാലയങ്ങളിലെ മൈതാനങ്ങളുടെ നവീകരണത്തിനായി കായിക വികസന നിധിയിൽ നിന്നും സാമ്പത്തിക സഹായം അനുവദിക്കുന്നതിന്റെ നടപടിക്രമം വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ സാമ്പത്തിക വർഷം ഇത്തരത്തിൽ എത്ര രൂപ വിതരണം ചെയ്തിട്ടുണ്ടെന്ന് അറിയിക്കുമോ?
1823.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു സ്റ്റേഡിയം പദ്ധതിയുടെ ഭാഗമായി പാറശ്ശാല മണ്ഡലത്തില്‍ നിന്നും സമര്‍പ്പിച്ചിരുന്ന അപേക്ഷകളിന്മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ വിശദമാക്കാമോ;
( ബി )
2021-22 വര്‍ഷത്തെ ബഡ്ജറ്റ് ചര്‍ച്ചയുടെ മറുപടിയിലെ ആനാവൂര്‍ സ്കൂള്‍ സ്റ്റേഡിയം നവീകരണത്തിന്റെ രണ്ടാം ഘട്ടത്തിനായി തുക അനുവദിക്കാമെന്ന പ്രഖ്യാപനത്തിന്മേല്‍ സ്വീകരിച്ച തുടർ നടപടികള്‍ അറിയിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിനുള്ള കാലതാമസം പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം അറിയിക്കാമോ;
( ഡി )
കായികവകുപ്പ് എഞ്ചിനീയറിങ് വിഭാഗത്തിന് നിര്‍വ്വഹണ ചുമതലയുള്ള ആനാവൂര്‍ സ്കൂള്‍ സ്റ്റേഡിയം നവീകരണത്തിന്റെ ഒന്നാംഘട്ട പ്രവൃത്തി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആരംഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാമോ?
1824.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയോജക മണ്ഡലത്തിലെ പുഷ്പന്‍ ഇന്‍ഡോര്‍ കോര്‍ട്ടിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട് ഭരണാനുമതി ലഭിച്ച പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; ആയത് അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1825.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 ലെ ബജറ്റിൽ ഉൾപ്പെടുത്തിയ റാന്നിയിലെ ചേത്തയ്ക്കൽ സ്റ്റേഡിയം നിർമ്മാണത്തിനുള്ള നിര്‍ദ്ദേശത്തിന്മേല്‍ സ്വീകരിച്ച തുടർ നടപടികൾ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണവുമായി ബന്ധപ്പെട്ട 13.07.2021-ലെ കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ എ3/35/2021/എസ്.വൈ.എ. നമ്പർ കത്ത് റദ്ദാക്കി സ്റ്റേഡിയത്തിനാവശ്യമായ ഡി.പി.ആർ. തയ്യാറാക്കുന്നതിനുള്ള പുതിയ ഉത്തരവ് നൽകുവാൻ നടപടി സ്വീകരിക്കുമോ?
1826.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിലെ ഉദയകുമാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, പ്രീതികുളങ്ങര സ്കൂള്‍ സ്റ്റേഡിയം, കണിച്ചുകുളങ്ങര ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍ സ്റ്റേഡിയം എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികളില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തികരിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( സി )
ആലപ്പുഴ രാജാ കേശവദാസ് നീന്തല്‍കുളം നിര്‍മ്മാണത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1827.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ-യുമായി ബന്ധപ്പെട്ട് എത്ര സ്റ്റേഡിയങ്ങളില്‍ കായിക പരിശീലനം നടക്കുന്നുവെന്ന് ജില്ലതിരിച്ച് വിശദമാക്കാമോ;
( ബി )
ഈ സ്റ്റേഡിയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വിശദമാക്കാമോ?
1828.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പോർട്സ് കേരള ലിമിറ്റഡ് നിലവിൽ ഏതെങ്കിലും സ്റ്റേഡിയങ്ങളുടെ പരിപാലനവും അറ്റകുറ്റപ്പണിയും ഏറ്റെടുത്തിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രവൃത്തിക്കുള്ള ഫണ്ട് കണ്ടെത്തുന്നത് ഏത് രീതിയിലാണ്; സ്പോർട്സ് കേരള ലിമിറ്റഡിന്റെ പ്രവർത്തനരീതി വിശദമാക്കുമോ?
1829.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015-ലെ ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ എത്ര കായിക താരങ്ങള്‍ക്ക് ഏതൊക്കെ വകുപ്പുകളില്‍ ജോലി നല്‍കിയിട്ടുണ്ട്; ഇനി എത്രപേര്‍ക്ക് ജോലി നല്‍കാനുണ്ട്; വിശദവിവരം നല്‍കാമോ?
1830.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളിലെ കായിക വിദ്യാഭ്യാസവും കായികാദ്ധ്യാപന മേഖലയും പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1831.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.പി.ജെ. അബ്ദുൾ കലാം സ്കോളർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ അഞ്ചുവർഷം എത്ര കായിക താരങ്ങൾക്ക് സ്കോളർഷിപ്പ് നൽകിയിട്ടുണ്ട്; വിശദാംശങ്ങൾ നല്‍ക്കുമോ;
( ബി )
പ്രസ്തുത സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള നടപടിക്രമം വ്യക്തമാക്കാമോ?
1832.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ പഞ്ചായത്തുകളിലും ഒരു കളിസ്ഥലം പദ്ധതിയുടെ നടപടികള്‍ എത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
അഴീക്കോട് മണ്ഡലത്തില്‍ ഏതൊക്കെ പഞ്ചായത്തുകളെയാണ് പ്രസ്തുത പദ്ധതി പ്രകാരം തെരഞ്ഞെടുത്തിരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1833.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെഫ്. കേണൽ ഗോദവർമ്മ രാജയുടെ ഒരു പൂർണ്ണകായ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാടായ പൂഞ്ഞാറിൽ സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പൂഞ്ഞാറിൽ ജി.വി. രാജയുടെ ഒരു പൂർണ്ണകായ പ്രതിമ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1834.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെനിയയിൽ വച്ച് ഇക്കഴിഞ്ഞ ലോക ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാക്കളായ 4 x 400 മീറ്റർ മിക്സഡ് റിലേ ടീമിലെ മലയാളിയായ അബ്ദുൽ റസാഖിന് ക്യാഷ് അവാർഡ് നൽകുന്നത് പരിഗണിക്കുമോ; വിശദമാക്കാമോ?
1835.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ ഫുട്ബോള്‍ കളിക്ക് പ്രോല്‍സാഹനം നല്‍കുന്ന എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കായിക സ്ഥാപനങ്ങള്‍ വഴി മലപ്പുറം ജില്ലയില്‍ ഫുട്ബോള്‍ പരിശീലനത്തിനും പ്രോല്‍സാഹനത്തിനും നിലവില്‍ എന്തൊക്കെ പദ്ധതികളാണ് നടന്നുവരുന്നത്; പുതുതായി എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
കുട്ടികള്‍ക്ക് ഫുട്ബോള്‍ കളിക്കാന്‍ പ്രോല്‍സാഹനം നല്‍കുന്നതിന് വിഭാവനം ചെയ്ത കിക്ക് ഓഫ് പദ്ധതിയിലൂടെ മലപ്പുറം ജില്ലയില്‍ നടത്തിയ പ്രവർത്തനങ്ങളുടെ വിവരം അറിയിക്കുമോ;
( ഡി )
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയം ഉള്‍പ്പെടെ ഒരു സ്പോര്‍ട്സ് ഹബ് മലപ്പുറം ജില്ലയില്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1836.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പോര്‍ട്സ് കൗണ്‍സിലിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളവും പെന്‍ഷനും പരിഷ്കരിച്ചതിന്റെ ആനുകൂല്യങ്ങള്‍ വര്‍ഷങ്ങളായി ലഭിക്കുന്നില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇവ നല്‍കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
സ്പോര്‍ട്സ് കൗണ്‍സിലിന് ലഭിക്കുന്ന ഗ്രാന്റ് ഇന്‍ എയ്ഡ് കൊണ്ട് ശമ്പള-പെന്‍ഷന്‍ പരിഷ്കരണങ്ങളും അതിന്റെ കുടിശ്ശികയും നല്‍കാന്‍ കഴിയില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് പരിഹാര നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ഡി )
2014-ലെ പത്താം ശമ്പള പരിഷ്കരണത്തിന്റെ ശമ്പള-പെന്‍ഷന്‍ കുടിശ്ശിക ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണോ;
( ഇ )
വിരമിച്ച ജീവനക്കാര്‍ക്കും കോച്ചുമാര്‍ക്കും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവ നല്‍കാന്‍ നടപടി സ്വീകരിക്കുമോ;
( എഫ് )
സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഗ്രാന്റ് വര്‍ദ്ധിപ്പിച്ച് നല്‍കി ശമ്പള-പെന്‍ഷന്‍ പരിഷ്കരണത്തിന്റെ അധികബാധ്യത പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
1837.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജില്ലാ സ്പോർട്സ് കൗൺസിലുകളുടെ കീഴിൽ സ്പോർട്സ് അക്കാദമികൾ രജിസ്റ്റർ ചെയ്യുന്നതിന് വ്യവസ്ഥ ഇല്ലാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് സ്പോർട്സ് അക്കാദമികൾ എന്ന പേരിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് എന്ത് സംവിധാനമാണുള്ളതെന്ന് വ്യക്തമാക്കുമോ?
1838.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തില്‍ സ്കൂളുകള്‍, ക്ലബുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കളിസ്ഥലങ്ങള്‍ നവീകരിക്കാന്‍ തുക വകയിരുത്തിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ അവയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1839.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വഖഫ് ബോര്‍ഡിന്റെ കീഴിലുളള ഭൂമി വില്‍ക്കുന്നതിനോ കെെമാറുന്നതിനോ തടസ്സങ്ങളുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
വഖഫ് ഭൂമി മറ്റേതെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നതില്‍ തടസ്സങ്ങളോ നിയമപ്രശ്നങ്ങളോ ഉണ്ടോ; വിശദാംശം നല്‍കാമോ?
1840.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കോഴിക്കോട് വിമാനത്താവളത്തിൽ നിലനിർത്തുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്നും എന്തെങ്കിലും ഉറപ്പുകൾ ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ വ്യക്തമാക്കുമോ?
1841.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെസ്റ്റ് കോസ്റ്റ്, ഓഖ, വെരാവല്‍, ഗാന്ധിധാം എന്നീ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് മുൻപ് സ്റ്റോപ്പുണ്ടായിരുന്ന കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം സ്റ്റേഷനില്‍ പ്രസ്തുത ട്രെയിനുകള്‍ ഇപ്പോള്‍ നിര്‍ത്താത്ത വിവരം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന് സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1842.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം-കാസർഗോഡ് അതിവേഗ റെയിൽപാതയുടെ നിർമ്മാണത്തിനായി വിദേശ വായ്പയായി സമാഹരിക്കുന്ന മുപ്പത്തിമൂവായിരം കോടി രൂപയ്ക്ക് പുറമേ വേണ്ടിവരുന്ന തുക എപ്രകാരമാണ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി സംബന്ധിച്ച് സാധ്യതാപഠനം പൂർത്തീകരിച്ചിട്ടുണ്ടോ; പഠന റിപ്പോർട്ട് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി ഒരു പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണർഷിപ്പ് പ്രോജക്ട് ആയി മാറ്റാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിക്കായി വേണ്ടിവരുന്ന ഓവർബ്രിഡ്ജുകളുടെ നിര്‍മ്മാണ ചുമതല ഏത് വകുപ്പിനാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്; അതിലേക്ക് ആവശ്യമായ തുക എപ്രകാരമാണ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
1843.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർദ്ദിഷ്ട അങ്കമാലി-എരുമേലി ശബരിപാതയുടെ സർവ്വേ നടപടികൾ പുരോഗമിക്കുന്നത് 30.01.2019-ലെ ഡി.2/235/2019 നമ്പർ സർക്കാർ ഉത്തരവിലെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലല്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിർദ്ദേശം പാലിക്കാതെ ജനവാസ കേന്ദ്രങ്ങളിൽകൂടി ഇപ്പോൾ സർവ്വേ നടത്തുവാൻ ഇടയാക്കിയ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
30.01.2019-ലെ ഉത്തരവിലെ സ്കെച്ചിൽ പറയുന്നപ്രകാരം സർവ്വേനടപടികൾ പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1844.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ പാതയില്‍ റദ്ദാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍ എന്നത്തേയ്ക്ക് പുന:സ്ഥാപിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1845.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്സ് തിരുവനന്തപുരം സെൻട്രലിലേക്ക് നീട്ടണമെന്ന ആവശ്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇല്ലെങ്കിൽ ആയത് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമോ; വിശദമാക്കാമോ?
1846.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപ്പള റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് റിസർവേഷൻ സൗകര്യം തുടങ്ങുകയും കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടുകയും ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മഞ്ചേശ്വരം താലൂക്ക് പരിധിയിലെ മഞ്ചേശ്വരം, ഉപ്പള, കുമ്പള എന്നീ സ്റ്റേഷനുകളിൽ റിസർവേഷൻ സൗകര്യമില്ലാത്തതിനാൽ യാത്രക്കാർ 25 മുതൽ 40 കിലോമീറ്റർ വരെ സഞ്ചരിച്ച് കാസർഗോഡ് സ്റ്റേഷനിൽ പോകേണ്ട അവസ്ഥ റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഉപ്പള റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് റിസർവേഷൻ സൗകര്യം പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1847.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഒന്നരവര്‍ഷം മുന്‍പ് നിര്‍ത്തിവച്ച പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസും സീസണ്‍ ടിക്കറ്റും പുന:സ്ഥാപിക്കാത്തതുമൂലം സാധാരണക്കാരായ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണ് സര്‍വ്വീസുകള്‍ ആരംഭിക്കുവാന്‍ തടസ്സമാകുന്നതെന്ന റെയില്‍വേയുടെ അറിയിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.