|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1519.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം, മ്യൂസിയം, പുരാവസ്തു
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന് സമയം
നീട്ടി നൽകുവാൻ അദാനി ഗ്രൂപ്പ്
അഭ്യർത്ഥിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
എങ്കില്‍
സമയം നീട്ടി നൽകുവാൻ
അഭ്യർത്ഥിച്ചതിന്റെ കാരണങ്ങൾ
വിശദമാക്കാമോ;
(
സി )
തുറമുഖ
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന് അധിക
സമയം നൽകാൻ
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; എങ്കിൽ കാരണം
വിശദമാക്കാമോ?
1520.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖത്തിന്റെ നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ; ഈ
പദ്ധതിയുടെ കമ്മീഷനിംഗ്
സംബന്ധിച്ച വിവരങ്ങൾ
വിശദമാക്കാമോ;
(
ബി )
വലിയതുറ
പാലത്തിന്റെ
നവീകരണപ്രവർത്തനങ്ങൾ
വിശദമാക്കാമോ; വലിയതുറ പാലം
ഉപയോഗപ്പെടുത്തി ഒരു മിനി ഹാർബർ
നിർമ്മാണം ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വിശദമാക്കാമോ?
1521.
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
കെ. പി. എ. മജീദ്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2015-ല്‍
നിർമ്മാണ പ്രവർത്തനം ആരംഭിച്ച
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
എന്നത്തേക്ക് പ്രവർത്തന
സജ്ജമാക്കണമെന്നായിരുന്നു
കരാറിൽ വ്യവസ്ഥ
ചെയ്തിരുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
കരാർ
പ്രകാരം നിർമ്മാണം
പൂർത്തീകരിക്കുന്നതിന്
എന്തെല്ലാം സൗകര്യങ്ങളാണ്
ഏർപ്പെടുത്തിയിരുന്നതെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
തുറമുഖ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നിലനിൽക്കുന്ന
കരിങ്കല്‍ക്ഷാമം
പരിഹരിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഈ
പദ്ധതി എന്നത്തേക്ക്
പൂർത്തിയാക്കാൻ കഴിയുമെന്ന്
വ്യക്തമാക്കാമോ?
1522.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കപ്പല്‍
ഗതാഗതത്തിന്റെ മുന്നേറ്റത്തിന്
കളമൊരുക്കുന്ന വിഴിഞ്ഞം പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
വിഴിഞ്ഞം
പദ്ധതി നടപ്പാക്കുന്നതോടെ
കേരളത്തിനും രാജ്യത്തിനും
ഉണ്ടാകുന്ന വലിയ നേട്ടങ്ങള്‍
മുന്‍നിര്‍ത്തി ഈ പദ്ധതിയുടെ
നിര്‍മ്മാണ മേഖലയില്‍
ഉണ്ടാകുന്ന തടസങ്ങള്‍ നീക്കി
നിര്‍മ്മാണം എത്രയും വേഗം
പൂര്‍ത്തിയാക്കാന്‍
ചെയ്തുവരുന്ന നടപടികള്‍
വ്യക്തമാക്കുമോ?
1523.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ പദ്ധതി പൂർത്തിയാക്കാൻ
മൂന്നുവർഷം കൂടി സമയം
നൽകണമെന്ന് നിർമ്മാണകമ്പനി
ആവശ്യപ്പെടാൻ ഇടയായ സാഹചര്യം
എന്താണെന്ന് വ്യക്തമാക്കാമോ;
(
ബി )
പദ്ധതിയുമായി
ബന്ധപ്പെട്ട പല കരാർ
വ്യവസ്ഥകളും പാലിച്ചില്ലെന്ന
നിർമ്മാണ കമ്പനിയുടെ
ആക്ഷേപത്തിന്റെ നിജസ്ഥിതി
വ്യക്തമാക്കുമോ;
(
സി )
റെയിൽ,
റോഡ് കണക്ടിവിറ്റി എന്നീ
കാര്യങ്ങളിൽ ഏതൊക്കെ കരാർ
വ്യവസ്ഥകളാണ്
പാലിക്കാതിരുന്നതെന്നും
ആയതിനുളള സാഹചര്യമെന്തെന്നും
വ്യക്തമാക്കുമോ?
1524.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ നിര്‍മ്മാണം
നിലവിലെ വേഗതയനുസരിച്ച് എന്ന്
പൂർത്തിയാക്കാൻ
സാധിക്കുമെന്നാണ് അദാനി കമ്പനി
അറിയിച്ചിരിക്കുന്നത്;
(
ബി )
പദ്ധതിയുമായി
ബന്ധപ്പെട്ട് ടൂറിസം
മേഖലയിലടക്കം താെഴില്‍
നഷ്ടപ്പെട്ടവരുടെ പുനരധിവാസം
ഇതിനോടകം
പൂര്‍ത്തിയായിട്ടുണ്ടാേ;
വിശദവിവരങ്ങൾ നൽകാമോ;
(
സി )
തിരുവനന്തപുരം
- നാഗര്‍കാേവില്‍ റെയില്‍പാതയെ
തുറമുഖവുമായി ബന്ധിപ്പിക്കുന്ന
റെയില്‍ പാതയുടെ
നിര്‍മ്മാണത്തിന്റെ പുരോഗതി
വിശദമാക്കാമോ;
(
ഡി )
ദേശീയ
പാത 66-നെയും തുറമുഖത്തേയും
ബന്ധിപ്പിക്കുന്ന
നാലുവരിപ്പാതയുടെ നിര്‍മ്മാണം
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
1525.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം, മ്യൂസിയം, പുരാവസ്തു
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ നിർമ്മാണത്തിന് ആവശ്യമായ
പാറയുടെ ദൗർലഭ്യം
പരിഹരിക്കുന്നതിനായി
തമിഴ്‌നാടുമായി സഹകരിക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകുമോ?
1526.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
തുറമുഖങ്ങളെ ടൂറിസം
കേന്ദ്രങ്ങളാക്കി
വികസിപ്പിക്കാനുള്ള സാധ്യതാ
പഠനങ്ങൾ നടത്തിയിട്ടുണ്ടോ;
പഠനറിപ്പോർട്ട് ലഭ്യമാക്കാമോ;
(
ബി )
ഇത്തരത്തിൽ
തുറമുഖങ്ങളെ ടൂറിസം
കേന്ദ്രമാക്കി മാറ്റുന്നതിനായി
കേന്ദ്രസർക്കാരിൽ നിന്നും
എന്തെങ്കിലും നിർദ്ദേശങ്ങൾ
ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(
സി )
ടൂറിസം
സാധ്യതകൾക്കായി തുറമുഖങ്ങൾ
ഏതെല്ലാം രീതിയിൽ
ഉപയോഗപ്പെടുത്താനുള്ള
പദ്ധതികളാണ് ആവിഷ്കരിച്ചു
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
1527.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
തുറമുഖത്തിലെ ചരക്ക്
കയറ്റിറക്കുമതി കൂലി
ഏകീകരിക്കുന്നതിനായി
സ്വീകരിച്ച് വരുന്ന നടപടികള്‍
എന്തൊക്കെയാണ്; തീരദേശ കപ്പല്‍
ഗതാഗത സര്‍വ്വീസ്
ആരംഭിച്ചിട്ടുള്ള
സാഹചര്യത്തില്‍ കയറ്റിറക്കുമതി
കൂലി അടിയന്തരമായി ഏകീകരിച്ച്
നടപ്പിലാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
1528.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൂത്തുക്കുടി
തുറമുഖത്തുനിന്നും കപ്പൽമാർഗ്ഗം
കൊല്ലത്തേക്ക് കശുവണ്ടി
എത്തിക്കുന്നതിന് തമിഴ്‍നാട്
സർക്കാരുമായി സഹകരിച്ച് പദ്ധതി
തയ്യാറാക്കുമോ; ഇരു
തുറമുഖങ്ങളിലെയും വാണിജ്യം
വർദ്ധിപ്പിക്കുന്നതിനും
കേരളത്തിലെ കശുവണ്ടി
വ്യവസായത്തിനും ഗുണകരമാകുന്ന ഈ
പദ്ധതി നടപ്പാക്കാൻ മുൻകൈ
എടുക്കുമോയെന്ന്
വ്യക്തമാക്കുമോ?
1529.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തീരദേശ
കപ്പൽ സർവീസ് വിഴിഞ്ഞം മൈനർ
തുറമുഖത്തേക്ക് നീട്ടുന്നതിനായി
നാളിതുവരെ എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
1530.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഴീക്കൽ,
കൊല്ലം, ബേപ്പൂർ തുറമുഖങ്ങളുടെ
അടിസ്ഥാനസൗകര്യ വികസനത്തിനായി
നടപ്പിലാക്കുന്ന പദ്ധതിയുടെ
പ്രവർത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത പ്രവൃത്തികൾ
എന്നത്തേക്ക് പൂർത്തീകരിക്കാൻ
കഴിയുമെന്ന് വ്യക്തമാക്കുമോ?
1531.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രളയവും
വെളളപ്പൊക്ക ഭീഷണിയും
തുടര്‍ച്ചയായി ഉണ്ടാകാറുളള
നിലമ്പൂര്‍ താലൂക്കിലെ ദുരന്ത
നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക്
ബോട്ടുകള്‍ ഉപയോഗിക്കുന്നതിന്
താല്‍പര്യമുളള സന്നദ്ധ
പ്രവര്‍ത്തകര്‍ക്കും
സംഘടനകള്‍ക്കും ശാസ്ത്രീയ
പരിശീലനവും ബോട്ടുകള്‍
പ്രവര്‍ത്തിപ്പിക്കുന്നതിനുളള
നിയമാനുസൃത ലെെസന്‍സുകളും
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
നിയമാനുസൃത
ലെെസന്‍സുകള്‍ക്കുളള അപേക്ഷകള്‍
സമര്‍പ്പിക്കേണ്ടത്
എവിടെയാണെന്നും ലെെസന്‍സ്
അനുവദിക്കുന്നത് ആരാണെന്നും
ആയതിനുളള യോഗ്യതയും ഫീസും
നടപടികളും വിശദമാക്കാമോ;?
1532.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റോഡ് മാര്‍ഗ്ഗവും റെയില്‍
മാര്‍ഗ്ഗവും നടത്തപ്പെടുന്ന
ചരക്ക് നീക്കത്തിന്റെ അന്‍പതു
ശതമാനമെങ്കിലും ഘട്ടം ഘട്ടമായി
തീരദേശ കപ്പല്‍ ഗതാഗതത്തിലൂടെ
സാധ്യമാക്കുക എന്ന
ലക്ഷ്യത്തോടുകൂടി നടത്തിവരുന്ന
പ്രവര്‍ത്തനത്തിന്റെ നിലവിലെ
സ്ഥിതിയെന്തെന്ന്
വ്യക്തമാക്കാമോ;
(
ബി )
അഴീക്കല്‍,
ബേപ്പൂര്‍, കൊച്ചി, കൊല്ലം
തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന
തീരദേശ കപ്പല്‍ സര്‍വ്വീസ്
വിഴിഞ്ഞം മൈനര്‍
പോര്‍ട്ടിലേയ്ക്ക്
നീട്ടുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
(
സി )
ചരക്ക്
നീക്കത്തിലെ ചെലവ്, റോഡ് ഗതാഗത
മേഖലയിലെ അപകടങ്ങള്‍, അന്തരീക്ഷ
മലിനീകരണം എന്നിവ
കുറയ്ക്കുന്നതിന് സഹായകരമായ
തീരദേശ കപ്പല്‍ സര്‍വ്വീസ്
കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക്
വ്യാപിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
1533.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം,
കോവളം, കന്യാകുമാരി ടൂറിസം
കേന്ദ്രങ്ങളെ
ബന്ധിപ്പിച്ചുകൊണ്ട് ഫെറി
സർവ്വീസ് ആരംഭിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങൾ നൽകുമോ?
1534.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ
എം മുകേഷ്
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം കേരള മാരിടൈം
ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
ബി )
മാരിടൈം
ബോര്‍ഡുമായി സഹകരിച്ച്
സംസ്ഥാനത്തെ ഏതെല്ലാം
തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ
വികസനത്തിനുളള പദ്ധതികളാണ്
നടപ്പിലാക്കി വരുന്നതെന്ന്
അറിയിക്കാമോ;
(
സി )
അഴീക്കല്‍
തുറമുഖത്തിന്റെ വികസനവുമായി
ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാനത്തിന്റെ
തീരപ്രദേശങ്ങളെ
ചരക്കുനീക്കത്തിന്റെ
കേന്ദ്രങ്ങളായി മാറ്റുന്നതിനും
രാജ്യാന്തര തുറമുഖങ്ങളുമായി
സഹകരണം ഉറപ്പാക്കുന്നതിനുമായി
നടത്തുന്ന ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ?
1535.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എല്ലാ
ജില്ലകളിലും പൈതൃക മ്യൂസിയം
ആരംഭിക്കുന്നതിനുള്ള
പദ്ധതിയിന്‍ കീഴില്‍ കൊല്ലം
ജില്ലയിലെ പൈതൃക മ്യൂസിയം
കൊല്ലം ആശ്രാമത്ത് അഷ്‍ടമുടി
കായലിന്റെ തീരത്ത് സ്ഥിതി
ചെയ്യുന്ന
തേവള്ളികൊട്ടാരത്തില്‍
സ്ഥാപിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
1536.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ പുരാവസ്തു
വകുപ്പിന്റെ സംരക്ഷിത
സ്മാരകങ്ങള്‍
സംരക്ഷിക്കുന്നതിനുവേണ്ട
നടപടികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
പാലക്കാട്
ജില്ലയില്‍ ജില്ലാ പൈതൃക
മ്യൂസിയം വികസിപ്പിക്കുന്നതിനു
വേണ്ട നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1537.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം, മ്യൂസിയം, പുരാവസ്തു
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശൂര്‍
ജില്ലയില്‍ മ്യൂസിയം, പുരാവസ്തു
എന്നീ വകുപ്പുകളുടെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍
മണ്ഡലാടിസ്ഥാനത്തില്‍
തരംതിരിച്ച് ലഭ്യമാക്കാമോ?
1538.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പത്മനാഭപുരം
കൊട്ടാരത്തില്‍
കരാറടിസ്ഥാനത്തില്‍ എത്രപേര്‍
ജോലിചെയ്യുന്നുണ്ട്; തസ്തിക
തിരിച്ചുള്ള വിവരം അറിയിക്കാമോ;
(
ബി )
ഇവരുടെ
കരാര്‍ പുതുക്കി
നല്‍കുന്നതിനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
സി )
പ്രസ്തുത
ജീവനക്കാര്‍ക്ക് ഏത് മാസം
വരെയുള്ള ശമ്പളം
നല്‍കിയിട്ടുണ്ട്; ഇവരുടെ ശമ്പള
കുടിശ്ശിക നല്‍കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്; വിശദാംശം
അറിയിക്കാമോ?
1539.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
നിയോജക മണ്ഡലത്തെ നഗരവുമായി
ബന്ധപ്പെടുത്തുന്ന പഴയ
കുണ്ടമണ്‍കടവ് പാലം സംരക്ഷിത
സ്മാരകമാക്കുന്നത് സംബന്ധിച്ച
നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
1540.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൂത്തുപറമ്പ്
കോട്ടയം കോവിലകത്തിന്റെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കോവിലകം നവീകരിക്കുന്നതിനായി
തുക വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(
സി )
കൂത്തുപറമ്പ്
കോട്ടയം കോവിലകവും കോട്ടയം
ചിറയും സംരക്ഷിച്ച് വിനോദ
സഞ്ചാരികളെ ആകര്‍ഷിക്കാന്‍
പദ്ധതി ആവിഷ്ക്കരിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
|
|
|
|
|
|
|
|