STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
871.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനമേഖലയിൽ ഔഷധസസ്യകൃഷി വികസിപ്പിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകുമോ; ഈ പദ്ധതി എവിടെയൊക്കെ നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
872.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് മുട്ടില്‍ അനധികൃതമായി മരം മുറിച്ച് കടത്തിയതിന്റെ അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
വനത്തില്‍ നിന്നും മരം മുറിച്ച് കടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചിട്ടുണ്ടോ; സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സംഭവത്തില്‍ ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ സഹായം പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
873.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണം നിലവിൽ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ; പ്രസ്തുത അന്വേഷണത്തിന്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; അതിലെ കണ്ടെത്തലുകൾ വിശദമാക്കുമോ;
( ബി )
അനധികൃതമായി കടത്തിയ വീട്ടിതടികൾ ചെക്പോസ്റ്റ് വഴി കടത്തിയതായും അത് തടയുന്നതിന് ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായും കണ്ടെത്തിയിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ ;
( സി )
ഇപ്രകാരം എത്രമാത്രം തടികൾ കടത്തിയതായാണ് കണക്കാക്കുന്നതെന്നും മറ്റേതെല്ലാം തടികളാണ് അനധികൃതമായി മുറിച്ച് കടത്തിയതെന്നും വിശദമാക്കുമോ?
874.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ .പി. കെ. ബഷീർ
ശ്രീ . എൻ . ഷംസുദീൻ
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുട്ടിൽ മരംമുറി കേസ് അന്വേഷണത്തിൽ ഉയർന്ന വനം വകുപ്പ് ഉദ്യോഗസ്ഥനും ദൃശ്യ മാധ്യമ പ്രവർത്തകരും ഇടപെട്ട് കേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയതായി വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ പരാമര്‍ശിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഉദ്യോഗസ്ഥനെതിരെ എന്തു നടപടി സ്വീകരിക്കാനാണ് വകുപ്പുതല അന്വേഷണത്തില്‍ ശിപാർശ ചെയ്തിരുന്നതെന്ന് അറിയിക്കുമോ;
( സി )
ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിച്ചിരുന്നോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ?
875.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. ടി.സിദ്ദിഖ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
24-10-2020 ലെ റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ മറവില്‍ റിസര്‍വ് മരങ്ങള്‍ മുറിച്ച് മാറ്റിയത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ്)-ന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമർപ്പിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത റിപ്പോർട്ടിലെ പ്രധാനപ്പെട്ട കണ്ടെത്തലുകൾ എന്താണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത റിപ്പോർട്ടിൽ ഉത്തരവാദപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങൾ ലഭ്യമാക്കുമോ; ഇവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ഡി )
പ്രസ്തുത റിപ്പോർട്ടിൽ വനം വകുപ്പിന്റെ കണക്കില്‍ ഉള്ളതിനേക്കാള്‍ വളരെ കൂടുതല്‍ മരങ്ങള്‍ മുറിച്ചു മാറ്റിയിട്ടുണ്ട് എന്ന കണ്ടെത്തലുണ്ടോ; എങ്കില്‍ വിശദാംശങ്ങൾ നൽകാമോ?
876.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീട്ടുവളപ്പില്‍ നട്ട് വളര്‍ത്തുന്ന തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങള്‍ മുറിക്കുന്നതിന് വനം വകുപ്പിന്റെ അനുമതി ആവശ്യമുണ്ടോ; എങ്കില്‍ ആയതിന്റെ നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( ബി )
വീട് നിര്‍മ്മാണത്തിന് വേണ്ടി ഇത്തരം മരങ്ങള്‍ മുറിക്കാന്‍ പ്രത്യേക ഇളവ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
877.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം സര്‍വേ വിംഗിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ;
( ബി )
നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെ തുടര്‍നടപടികളൊന്നും കൈക്കൊള്ളാതിരുന്നതിനാല്‍ വനമായി പിടിച്ചെടുത്ത വസ്തുവകകള്‍ കൈവശക്കാര്‍ക്ക് വിട്ടുകൊടുക്കേണ്ടിവന്ന അവസ്ഥയ്ക്ക് അറുതിവരുത്തുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
വനഭൂമി റീസര്‍വേ നടത്തുവാന്‍ നടപടി ആയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഓരോ മുപ്പത് വര്‍ഷംതോറും റീസര്‍വേ എന്ന നയം നടപ്പില്‍ വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
വനംവകുപ്പിന് കീഴില്‍ സര്‍വേ ട്രെയിന്‍ഡ് സ്റ്റാഫിനെ സ്ഥിരമായി നിയമിക്കാന്‍ നടപടി കൈക്കൊള്ളുമോ?
878.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. സജീവ് ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുട്ടിൽ മരം മുറി അഴിമതിയുമായി ബന്ധപ്പെട്ട് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വനം കൺസർവേറ്റർക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കേസിലെ പ്രധാന പ്രതികൾ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണവിധേയന്‍ നടപടി സ്വീകരിച്ചതെന്നും പ്രതികളും ഒരു മാധ്യമ പ്രവർത്തകനും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് മണിക്കുന്നുമല മരംമുറി സംബന്ധിച്ച വ്യാജ റിപ്പോർട്ടെന്നും സൂചിപ്പിക്കുന്നതായി പറയപ്പെടുന്ന പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
879.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ ദേശാടന പക്ഷികളുടെ സങ്കേതമായ പോളച്ചിറ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കണ്ടൽക്കാടുകളുള്ള ഇത്തിക്കരയാറിന്റെയും മാലാക്കായലിന്റെയും തീരം എന്നിവ സംരക്ഷിക്കുന്നതിനായി വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
880.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയാനന്തര പുനർനിർമാണത്തിന്റെ ഭാഗമായി സ്വാഭാവിക വനങ്ങളുടെ പുനസ്ഥാപനം ലക്ഷ്യംവെച്ച് സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇപ്രകാരം ഏറ്റെടുക്കുന്നതിന്റെ മാനദണ്ഡങ്ങൾ വ്യക്തമാക്കുമോ?
881.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങളുടെ അക്രമണങ്ങൾ തടയുന്നതിനായി കൽപ്പറ്റ നിയോജക മണ്ഡലത്തിലെ വനമേഖലയോട് ചേർന്ന ജനവാസ പ്രദേശങ്ങളിൽ ഫെൻസിംഗ് നിർമ്മിക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്ലാൻ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മേഖലയിൽ ഫെൻസിംഗ് നിർമ്മിക്കുന്നതിനായി പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
882.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന സംരക്ഷണവുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ ലഭിക്കുന്ന തുക പ്രസ്തുത പദ്ധതികൾക്ക് തന്നെയാണ് ചെലവാക്കുന്നതെന്ന് ഉറപ്പാക്കാനുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ?
883.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ പാവറട്ടി പഞ്ചായത്തിലെ പെരിങ്ങാട് - ചേറ്റുവ കണ്ടല്‍ റിസര്‍വ് വനത്തിന് വേണ്ടി സ്ഥലം ഏറ്റെത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പദ്ധതിയുടെ ഭാഗമായി പ്രസ്തുത സ്ഥലത്ത് എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ഈ പ്രദേശത്ത് മത്സ്യബന്ധനത്തിന് എന്തെങ്കിലും നിയന്ത്രണമുണ്ടോ എന്ന് വ്യക്തമാക്കാമോ?
884.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യഭൂമിയിലെ കണ്ടൽവനങ്ങൾ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുന്നതിനു സർക്കാർ പദ്ധതി ഉണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ ആയതിനുള്ള മാനദണ്ഡങ്ങൾ വെളിപ്പെടുത്തുമോ; എത്ര ഭൂമി വരെയുള്ളവരിൽ നിന്നാണ് ഇപ്രകാരം ഭൂമി ഏറ്റെടുക്കുന്നത് എന്ന് അറിയിക്കുമോ;
( സി )
നഷ്ടപരിഹാരമായി നൽകുന്ന തുക സംബന്ധിച്ച് സർക്കാർ തീരുമാനം എടുത്തിട്ടുണ്ടോ; എങ്കിൽ തുക എത്രയെന്ന് വ്യക്തമാക്കുമോ;
( ഡി )
ജലാശയങ്ങളിൽ നിന്ന് എത്ര പരിധിക്കുള്ളിലെ സ്വകാര്യഭൂമിയാണ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത് എന്നും അറിയിക്കുമോ?
885.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ പ്രദേശങ്ങളുടെ സ്വാഭാവിക സംരക്ഷണം ഉറപ്പുവരുത്താന്‍ കണ്ടൽകാടുകളുടെ പ്രയോജനം ലഭിക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
നിലവിലുള്ള കണ്ടൽവനങ്ങൾ ശാസ്ത്രീയമായി പരിപാലിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ക്ഷയോന്‍മുഖമായ കണ്ടൽ വനങ്ങളെ പരിസ്ഥിതി പുന:സ്ഥാപനത്തിലൂടെ വീണ്ടെടുക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
886.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ ഭൂമിയിലെ കണ്ടൽക്കാടുകൾ ഏറ്റെടുത്ത് സംരക്ഷിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഇത് നടപ്പാക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്ന ഏജൻസി ഏതാണ് എന്ന് വെളിപ്പെടുത്തുമോ;
( സി )
പ്രസ്‌തുത പദ്ധതിയിൽ ഉൾപ്പെടുന്നതിനുള്ള നടപടിക്രമം വ്യക്തമാക്കുമോ?
887.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ വ്യക്തികളുടെ ഭൂമികളിലെ കണ്ടല്‍ വനങ്ങള്‍ സംരക്ഷിക്കാന്‍ വനംവകുപ്പ് മുന്‍കൈയ്യെടുക്കുമോ എന്ന് അറിയിക്കുമോ;
( ബി )
ഇത്തരത്തിലുള്ള പുഴയോര കണ്ടല്‍വനങ്ങള്‍ ധാരാളമുള്ളതും സ്വകാര്യ വ്യക്തികളുടെ കൈവശത്തിലുള്ളതുമായ ഭൂമികള്‍ വനംവകുപ്പ് നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്ത് സംരക്ഷിത കണ്ടല്‍ വനമേഖലയായി സംരക്ഷിച്ച് വരുന്നുണ്ടോ; നഷ്ടപരിഹാരത്തുക അനുവദിക്കുമോ; വിശദമാക്കാമോ;
( സി )
കണ്ടല്‍ വനവിസ്‌തൃതി വര്‍ദ്ധിപ്പിക്കാന്‍ വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
888.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിമല, പൊന്തന്‍പുഴ, കോട്ടാങ്ങല്‍, മേലേക്കവല ഭാഗങ്ങളില്‍ വനമേഖലയ്ക്ക് സമീപം താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നത് സംബന്ധിച്ച നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; പട്ടയം ലഭിക്കുന്നതിനായി നിലവില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പൊന്തന്‍പുഴ വനമേഖലയിലെ ചില പ്രദേശങ്ങളുടെ അവകാശവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസ് നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത കേസിന്റെ നിലവിലെ അവസ്ഥയെന്താണെന്ന് വിശദമാക്കാമോ;
( സി )
പൂര്‍ണമായും വനമേഖലയിലുള്ള പ്രസ്തുത സ്ഥലം സംബന്ധിച്ച കേസും നൂറ് വര്‍ഷത്തിലധികമായി ജനങ്ങള്‍ വീട് കെട്ടി താമസിക്കുന്ന മറ്റ് മേഖലകളിലെ പട്ടയം അപേക്ഷയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത കേസ് പട്ടയം നല്‍കുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
ജനവാസ മേഖലകളിലുള്ളവരുടെ അപേക്ഷ പരിഗണിച്ച് പട്ടയം ലഭ്യമാക്കുന്നതിന് നടപടികള്‍ ത്വരിതപ്പെടുത്താമോ?
889.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിൽ വനം വകുപ്പിന്റെ അധീനതയിലുള്ള പ്രദേശങ്ങൾ ഏതൊക്കെയെന്ന് പഞ്ചായത്ത് അടിസ്ഥാനത്തിൽ വ്യക്തമാക്കാമോ?
890.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി നിയോജകമണ്ഡലത്തിൽ ഭൂമി കൈവശം വച്ചിരുന്നവർക്ക് പട്ടയം നല്‍കുന്നതിന് റവന്യൂ-വനം സംയുക്ത സര്‍വ്വേ കഴിഞ്ഞ സ്ഥലങ്ങള്‍ ഏതെല്ലാമാണ് എന്ന് വെളിപ്പെടുത്തുമോ;
( ബി )
പ്രസ്‌തുത സര്‍വ്വേ പൂര്‍ത്തീകരിച്ച സ്ഥലങ്ങളില്‍ വനം വകുപ്പ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
891.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം പട്ടർകടവിൽ വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു ബൊട്ടാണിക്കൽ ഗാർഡനും നഗരസഭയുടെ കീഴിൽ ഒരു കളിസ്ഥലവും നിർമ്മിക്കാൻ ആവശ്യം ഉന്നയിച്ച്‌ എം.എൽ. എ. നൽകിയ നിവേദനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;
( ബി )
ഗവേഷണ വിദ്യാർത്ഥികൾക്കും പ്രകൃതി ആസ്വാദകർക്കും ഒരു പോലെ പ്രാധാന്യമുള്ളതിനാൽ ബൊട്ടാണിക്കൽ ഗാർഡനും കളിസ്ഥലവും നിർമ്മിക്കാൻ ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കുമോ;
( സി )
ഒരു ഏക്കറിലധികം വരുന്ന പ്രസ്തുത ഭൂമിയിൽ മറ്റെന്തെങ്കിലും പദ്ധതികൾ വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
892.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ വനം വകുപ്പ് അവകാശ വാദമുന്നയിക്കുന്നതും സ്വകാര്യ വ്യക്തികളുമായി തര്‍ക്കത്തിലുള്ളതുമായ എത്ര ഹെക്ടര്‍ സ്വകാര്യ ഭൂമിയാണുള്ളതെന്ന് പ്രദേശങ്ങള്‍ തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
1977-ന് മുമ്പ് സ്വകാര്യ വ്യക്തികള്‍ കൈവശം വെച്ച് പോരുന്നതും നികുതി അടയ്ക്കുന്നതുമായ ഭൂമിയിന്‍മേല്‍ വനം വകുപ്പ് അവകാശവാദമുന്നയിക്കുന്നതും കൃഷിവിളകള്‍ നശിപ്പിക്കുന്നതും ജണ്ടകള്‍ സ്ഥാപിക്കുന്നതും എന്തടിസ്ഥാനത്തിലാണെന്ന് അറിയിക്കാമോ; നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഏതെല്ലാം പ്രദേശങ്ങളിലാണ് ഇത്തരം ഇടപെടലുകള്‍ വനം വകുപ്പ് നടത്തിയിട്ടുള്ളതെന്നും വിശദമാക്കാമോ;
( സി )
വനാതിര്‍ത്തിയുമായി നേരിട്ട് ബന്ധമില്ലാത്ത സ്ഥലങ്ങളുടെ ക്രയവിക്രയങ്ങള്‍ക്കും രജിസ്ട്രേഷന് പോലും വനം വകുപ്പിന്റെ നിരാക്ഷേപപത്രം വേണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ 2000-ലെ വനവിസ്തൃതിയും 2020-ലെ വനവിസ്തൃതിയും എത്രയെന്ന് വ്യക്തമാക്കാമോ; നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഏതെല്ലാം പ്രദേശങ്ങളിലാണ് ഇക്കാലയളവില്‍ വനവിസ്തൃതി കാര്യമായി വര്‍ദ്ധിച്ചിട്ടുള്ളതെന്നും അറിയിക്കാമോ?
893.
ശ്രീ എൻ എ നെല്ലിക്കുന്ന്
ഡോ. എം.കെ . മുനീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ വനവിസ്തൃതി എത്ര ശതമാനമാണ് എന്ന് അറിയിക്കുമോ;
( ബി )
ദേശീയ വനവിസ്തൃതിലേയ്ക്ക് എത്തുന്നതിനുള്ള ലക്ഷ്യം കൈവരിക്കാനുള്ള നടപടികൾ ആലോചനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് വനവൽക്കരണത്തിനായുള്ള പദ്ധതികൾ വിശദമാക്കുമോ ?
894.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിലും ക്യാമ്പസുകളിലും നട്ടുപിടിപ്പിച്ചിട്ടുള്ള മാഞ്ചിയം, അക്കേഷ്യ മറ്റ് പാഴ് വൃക്ഷങ്ങള്‍ എന്നിവ ഒഴിവാക്കി ഫലവൃക്ഷങ്ങളും ഈടുള്ള വൃക്ഷങ്ങളും നടുന്നതിനെക്കുറിച്ച് വനംവകുപ്പ് ആലോചിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
പൊതുസ്ഥലങ്ങളില്‍ അപകടാവസ്ഥയിലുള്ള പാഴ്മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനു നിലവിലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ കഴിയുമോ എന്ന് വിശദമാക്കാമോ;
( സി )
വനവല്‍ക്കരണം പദ്ധതിയില്‍ കാര്‍ഷിക വിളകള്‍ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന് വിശദമാക്കാമോ;
( ഡി )
ഈട്ടി, തേക്ക്, മഹാഗണി തുടങ്ങിയ ഈടുള്ള വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് പ്രത്യേക പരിപാടികള്‍ വനം വകുപ്പിന്റെ പരിഗണനയിലുണ്ടോ എന്ന് വിശദമാക്കാമോ;
( ഇ )
പാട്ടവ്യവസ്ഥ യിലെ വനഭൂമി കാലാവധി കഴിഞ്ഞും അനധികൃതമായി കൈവശം വച്ചിരിക്കുന്നതു തിരച്ചുപിടിക്കുന്നതിനു സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഇത്തരത്തിലുള്ള എത്ര ഹെക്ടര്‍ വനഭൂമി തിരികെ പിടിച്ചിട്ടുണ്ട് എന്നും വിശദമാക്കാമോ;
( എഫ് )
നഗര/ഗ്രാമപ്രദേശങ്ങളിലെ പൊതു ഇടങ്ങളില്‍ മിയാവാക്കി മാതൃകയിലുള്ള വനങ്ങള്‍ എന്ന ആശയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( ജി )
വനഭൂമി കൈയേറ്റം തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
895.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പുഴയോരങ്ങള്‍ സംരക്ഷിക്കുന്നതിനും വനവല്‍ക്കരണം സാധ്യമാക്കുന്നതിനുമായി സംസ്ഥാന സോഷ്യല്‍ ഫോറസ്ട്രി വിഭാഗം എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിവരുന്നത് എന്നറിയിക്കാമോ;
( ബി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പുഴയോര സംരക്ഷണത്തിനായി മുളകള്‍ വച്ചുപിടിപ്പിക്കുന്ന പ്രത്യേക പദ്ധതികള്‍ നിലവില്‍ നടപ്പിലാക്കിവരുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ബാലുശ്ശേരി മണ്ഡലത്തിലെ മണപ്പുഴ, രാമന്‍പുഴ എന്നിവ സംരക്ഷിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മുളകള്‍ വച്ചുപിടിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?
896.
ശ്രീ. എം. എം. മണി
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാനകള്‍ മനുഷ്യ വാസപ്രദേശത്തേക്കിറങ്ങുന്നത് ഒഴിവാക്കാന്‍ വനമേഖലകളെ ബന്ധിപ്പിച്ച് ഇടനാഴി നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിക്കായി എത്ര ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നും എത്ര കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നും കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ ആന സങ്കേതങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ഡി )
വയനാട് വന്യമൃഗ സങ്കേതത്തിനുള്ളില്‍ വസിക്കുന്നവര്‍ സ്വമേധയാ മാറിത്താമസിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ ആയതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതിയെ കുറിച്ച് അറിയിക്കാമോ?
897.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനങ്ങളുടെ ഗുണനിലവാരവും വിസ്തീർണവും വർദ്ധിപ്പിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഗ്രീൻ ഇന്ത്യ മിഷൻ വഴി നൽകിയ തുക എത്രയാണ്; അതിൽ എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രളയാനന്തരം ഉണ്ടായ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ പ്രസ്തുത ഫണ്ട് ഉപയോഗിക്കുന്നത് സംബന്ധിച്ച് സംസ്ഥാനം മാർഗരേഖ തയ്യാറാക്കിയിരുന്നോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ഫണ്ടിന്റെ യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ കേന്ദ്രത്തിൽ നിന്നും എന്ത് നിർദ്ദേശമാണ് ഇക്കാര്യത്തിൽ ലഭിച്ചതെന്ന് അറിയിക്കാമോ?
898.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യഭൂമിയില്‍ വൃക്ഷങ്ങൾ നട്ടുവളർത്തുന്നതിന് ഇന്‍സെന്റീവ് നൽകുന്ന പദ്ധതി നിലവിലുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുന്നതിനുള്ള നടപടിക്രമം എന്താണെന്ന് വ്യക്തമാക്കാമോ?
899.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്‌ഥിതി പുന:സ്‌ഥാപന പദ്ധതിയുടെ ഭാഗമായി വനം മേഖലയോട് ചേർന്ന സ്വകാര്യ തോട്ടങ്ങൾ ഏറ്റെടുക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
900.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാധിഷ്‍ഠിത പ്രകൃതി വിഭവങ്ങള്‍ ശാസ്ത്രീയമായി സംഭരിക്കുന്നതിനും അവയുടെ മൂല്യവര്‍ദ്ധനവ് നടത്തി ആദിവാസി സമൂഹത്തിന് ജീവ സന്ധാരണം നടത്തുന്നതിനും എന്തെല്ലാം പുതിയ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ പരമ്പരാഗത ഔഷധമൂല്യങ്ങള്‍ ഉള്ള വിഭവങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് സര്‍ക്കാര്‍ ശ്രദ്ധിക്കുമോ എന്ന് വ്യക്തമാക്കുമോ?
901.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും സ്കൂളിൽ വിദ്യാവനം പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
പ്രസ്‌തുത വനത്തിന്റെ പരിപാലനത്തിനായി എന്തെല്ലാം തുടര്‍ പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്നു വ്യക്തമാക്കുമോ?
902.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരവനം പദ്ധതിയുടെ ഭാഗമായി എറണാകുളം, ആലപ്പുഴ ജില്ലകളുടെ തീരപ്രദേശങ്ങളിൽ എവിടെയൊക്കെ കാറ്റാടി മരങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഇതിൽ ഏതെങ്കിലും പ്രദേശത്ത് കാറ്റാടി മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കുമോ?
903.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ കണ്ടെത്തിയിരിക്കുന്ന എലിഫന്റ് ഇടനാഴികളുടെ സംരക്ഷണത്തിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ?
904.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുളളവര്‍ അധിവസിക്കുന്ന സെറ്റില്‍മെന്റുകൾ സ്ഥിതിചെയ്യുന്ന വനമേഖലകളില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ഫണ്ട് വിനിയോഗിച്ച് റോഡുകള്‍ നിര്‍മ്മിക്കുന്നതിനായി ഏതൊക്കെ നിയമാവലികളാണ് നിലവിലുളളത്; ആയതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
വനമേഖലകളിലെ ട്രെെബല്‍ സെറ്റില്‍മെന്റുകളിലേക്ക് ടാറിട്ട റോഡുകള്‍ നിര്‍മ്മിക്കുന്നതിന് ഏതെങ്കിലും തരത്തിലുളള നിയമതടസ്സം ഉണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
വനമേഖലകളില്‍ സ്ഥിതിചെയ്യുന്ന സെറ്റില്‍മെന്റ് പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം നടത്തുന്നതിന് റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിർമ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത് എന്ന് അറിയിക്കുമോ?
905.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയി‍‍‌ൽ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിച്ചിട്ടുള്ള വനം വകുപ്പിന് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ഇത്തരത്തിലുള്ള പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ പദ്ധതിയുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
906.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാര്‍ഡാമിൽ ടൂറിസ്റ്റുകള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ബോട്ട് സര്‍വീസിനായി കാലഹരണപ്പെട്ട ബോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട് എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
നെയ്യാര്‍ ഡാമില്‍ ‍ടൂറിസ്റ്റുകള്‍ക്കായി പുതിയ ബോട്ട് അനുവദിച്ചു നല്‍കുന്നതിനായി സമര്‍പ്പിച്ചിരുന്ന അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍, അതിന്റെ പുരോഗതി എന്നിവ അറിയിക്കാമോ;
( സി )
വനം വകുപ്പിന്റെ കീഴില്‍ ടൂറിസ്റ്റുകള്‍ക്കായി നെയ്യാര്‍ഡാമില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ എന്തൊക്കെയാണെന്നും പ്രസ്തുത മേഖലകളിലെ പുനരുദ്ധാരണത്തിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ട് എന്നുമുള്ള വിശദാംശം പദ്ധതികളുടെ വിവരം തരംതിരിച്ച് അറിയിക്കാമോ;
( ഡി )
നെയ്യാര്‍ഡാം കേന്ദ്രമാക്കി ടൂറിസം വികസനവുമായി ബന്ധപ്പെട്ട് വനം വകുപ്പ് പുതുതായി ഏതെങ്കിലും പദ്ധതികള്‍ നടപ്പിലാകാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?
907.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ പി.എസ്.സി. മുഖാന്തരം നിയമനം നടത്തുന്നത് ജില്ലാ തലത്തിലാണോ, സംസ്ഥാനതലത്തിലാണോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസര്‍മാരുടെ സര്‍വ്വീസ് സീനിയോരിട്ടി വനം സര്‍ക്കിള്‍ തലത്തില്‍ നിര്‍ണയിക്കുന്നത് ഏത് ചട്ടത്തിന്റെ/ നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ?
908.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡരികില്‍ അപകടകരമായും കാഴ്ചമറച്ചും നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള നടപടിക്രമം എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
അത്തരം മരം മുറിക്കുന്നതിന് അനുമതി നല്‍കുന്ന‌ത് ഏത് സമിതിയാണ് എന്നും ആ സമിതിയില്‍ ആരൊക്കെയാണ് അംഗമായിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( സി )
അപേക്ഷകള്‍ പരിശോധിക്കുന്ന വേളയില്‍ മരത്തിന്റെ പഴക്കവും അപകടസാധ്യതയും കണക്കാക്കുമ്പോൾ റോഡിന്റെ അലൈന്‍മെന്‍റില്‍ കാഴ്ച മറയ്ക്കുന്ന തരത്തിലാണോ പ്രസ്തുത മരം നില്‍ക്കുന്നതെന്ന് എന്നുകൂടി പരിശോധിക്കാന്‍ സാങ്കേതിക അറിവുള്ള ഗതാഗത വകുപ്പിന്റെയോ പൊതുമരാമത്ത് വകുപ്പിന്റെയോ നാറ്റ്പാക്കിന്റെയോ പ്രതിനിധികള്‍ പ്രസ്തുത സമിതിയില്‍ ഉണ്ടോ; ഇല്ലെങ്കില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത മരങ്ങള്‍ റോഡിലേക്ക് പതിക്കുന്നതുമൂലമുള്ള അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഇ )
സ്വകാര്യവ്യക്തികളുടെ പറമ്പില്‍ നില്‍ക്കുന്ന മരം വീണ് കേടുപാടുകള്‍ സംഭവിച്ചാല്‍ അയല്‍വാസിക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള സാഹചര്യത്തില്‍ പൊതുനിരത്തിലുള്ള മരങ്ങള്‍ മൂലം അപകടമുണ്ടാകുന്ന വേളയിലും നഷ്ടപരിഹാരത്തിന് അര്‍ഹത നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
909.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിലെ മില്ലിൽ നിന്നും കല്ലുപ്പാടി-കപ്പാടി റോഡ് അരികിൽ നിന്നും കണ്ടെത്തിയ തടികളുടെ ഉറവിടം കണ്ടെത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
910.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാവകാശ നിയമപ്രകാരം കേരളത്തിലെ ആദിവാസി സെറ്റിൽമെന്റിലുള്ള എത്ര പേർക്കാണ് വനാവകാശ രേഖകൾ ലഭ്യമാക്കിയിട്ടുള്ളത് എന്ന് അറിയിക്കുമോ;
( ബി )
ഇനിയും എത്രപേർക്ക് പ്രസ്തുത രേഖകൾ നൽകാനുണ്ട് എന്ന് വിശദമാക്കാമോ;
( സി )
വനാവകാശ രേഖകൾ നൽകുന്നതിനായി സർവ്വേ നടപടികൾ ആരംഭിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ഡി )
എങ്കിൽ ആയതിന്റെ പുരോഗതി വ്യക്തമാക്കാമോ?
911.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കാവുകള്‍ സംരക്ഷിക്കുന്നതിന് വനം വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന 'കാവ് സംരക്ഷണ പദ്ധതി'യില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും എന്തെല്ലാം എന്ന് വ്യക്തമാക്കുമോ;
( ബി )
കോട്ടയം ജില്ലയില്‍ ഏതെല്ലാം കാവുകളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
912.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെന്മല പോലീസ് സ്റ്റേഷന് വനഭൂമി വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഏത് ഘട്ടത്തിലാണെന്നറിയിക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ നിലവിലുണ്ടോയെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത സ്റ്റേഷന് വനഭൂമി വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട അനുമതി ലഭ്യമാക്കി എന്നത്തേക്ക് ഭൂമി വിട്ടുനല്കാനാകുമെന്ന് വ്യക്തമാക്കുമോ?
913.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
FWL - C1/222/2019 - FWD ഫയലിന്‍മേല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചോദിച്ചത് എന്നാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത റിപ്പോര്‍ട്ട് സര്‍ക്കാരില്‍ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
സര്‍ക്കാര്‍ ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതില്‍ കാലതാമസം വരുന്നതിന് ഇടയാക്കിയ കാരണങ്ങള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത ഫയലിന്‍മേല്‍ ഒരു പേഴ്‌സണൽ ഹിയറിംഗ് നടത്തുന്നതിന് ബന്ധപ്പെട്ട മന്ത്രി ഉത്തരവ് നല്‍കിയിട്ടുണ്ടോ; എങ്കില്‍ എപ്പോള്‍ ഹിയറിംഗ് നടത്താന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
914.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനംവകുപ്പിലെ എല്ലാ ഓഫീസുകളിലും ഇ- ഓഫീസ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഉണ്ടെങ്കില്‍ അതിനു വേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നും എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും വിശദമാക്കാമോ?
915.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ മലയോര മേഖലകളില്‍ വ്യാപകമായ തോതില്‍ ഉളള വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
വന്യമൃഗ ശല്യം യഥാസമയം അറിയുന്നതിനും ലഘൂകരിക്കുന്നതിനും വെെല്‍ഡ് വാച്ച് എന്ന മൊബെെല്‍ ആപ്പിന്റെ പ്രവര്‍ത്തനം വിശദീകരിക്കാമോ;
( സി )
വന്യമൃഗ ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ സൗരോര്‍ജ്ജ വേലി ഉള്‍പ്പെടെയുളള പദ്ധതികള്‍ വ്യാപിപ്പിക്കുമോ?
916.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികളുടെ ആക്രമണം മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ ഭൂമി നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുന്നതിന് പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടോ; എങ്കിൽ, വിശദമാക്കാമോ?
917.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ വനം വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
സംരക്ഷിത വനത്തിന്റെ 2 കിലോമീറ്റർ പരിധിയിലുള്ള സ്ഥലങ്ങൾ ഒഴിവാക്കിയിട്ടാണോ പ്രസ്തുത നടപടി എന്ന് വ്യക്തമാക്കാമോ; എങ്കിൽ ഇത് കർഷകർക്ക് തിരിച്ചടിയാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
കാട്ടുപന്നികൾ ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന പ്രദേശങ്ങളാണോ മാനദണ്ഡപ്രകാരം ഒഴിവാക്കുന്നത് എന്നുള്ള വസ്തുത പരിശോധിച്ചിട്ടുണ്ടോ;
( ഡി )
വനമേഖലയോട് ചേർന്ന രണ്ട് കിലോമീറ്റർ പ്രദേശങ്ങൾ പന്നികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽപ്പെട്ടതാണോ എന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ തുടങ്ങിയ നടപടി ജില്ലയിലെ ഭൂരിഭാഗം കർഷകർക്കും ഗുണം ലഭിക്കില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
ജില്ലയിൽ എത്ര തദ്ദേശ സ്ഥാപനങ്ങളിൽ വനമേഖലയുണ്ടെന്ന് പേരുവിവരസഹിതം വ്യക്തമാക്കാമോ?
918.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി സങ്കേതങ്ങള്‍ക്കും, ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ രൂപീകരിക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നതിന്റെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ബഫര്‍സോണ്‍ രൂപീകരിക്കുമ്പോള്‍ ഇതില്‍ ഉള്‍പ്പെടുന്ന ജനസാന്ദ്രത കൂടിയ മേഖലകളെ ഒഴിവാക്കിക്കൊണ്ടുള്ള കരട് ഭേദഗതി നിര്‍ദ്ദേശം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇതില്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
919.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ കാട്ടുപന്നിശല്യം രൂക്ഷമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇവയുടെ ആക്രമണത്തില്‍ നിന്നും കൃഷിയെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
920.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ നിരവധി കൃഷി സ്ഥലങ്ങളില്‍ വന്യജീവികള്‍ കൃഷി നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കൃഷി സ്ഥലങ്ങളിലേയ്ക്കുളള വന്യജീവികളുടെ കടന്നുകയറ്റം തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്നറിയിക്കാമോ;
( സി )
വന്യജീവികള്‍ കൃഷി നശിപ്പിക്കുന്നത് മൂലം കൃഷിക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് എന്തൊക്കെ പദ്ധതികളാണ് നിലവിലുളളത് എന്നറിയിക്കാമോ?
921.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങള്‍ മൂലമുണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത നഷ്ടപരിഹാരം കാലോചിതമായി വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ?
922.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങളുടെ ആക്രമണം മൂലം ഉണ്ടാകുന്ന കൃഷിനാശത്തിൽ കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുവാനായി വനം വകുപ്പ് ഏതെങ്കിലും പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകുമോ?
923.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശത്തിനും, വന്യജീവി ആക്രമണത്തിനും ഉള്ള നഷ്ടപരിഹാരം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ കണ്ണവം റെയ്ഞ്ചില്‍ വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാരം ഏത് തീയതി വരെ കൊടുത്തു എന്നും, ഇനിയെത്ര അപേക്ഷകള്‍ ബാക്കിയുണ്ടെന്നും വെളിപ്പെടുത്താമോ;
( സി )
ഇനിയും തീര്‍പ്പാക്കാനുള്ള അപേക്ഷകള്‍ക്ക് നഷ്ടപരിഹാരമായി എത്ര രൂപ വേണ്ടിവരുമെന്നും, ആയത് എപ്പോള്‍ കൊടുത്ത് തീര്‍ക്കുമെന്നും വിശദീകരിക്കാമോ;
( ഡി )
വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരമായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കാമോ.?
924.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികളുടെ ആക്രമണത്തിന് വിധേയരായി ഗുരുതരമായി പരിക്കേറ്റവർക്കും ജീവഹാനി നേരിട്ടവര്‍ക്കും നല്‍കുന്ന നഷ്ടപരിഹാരത്തുക ഏത് കാലയളവിലുള്ളതുവരെ നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;
( ബി )
മരണപ്പെട്ടവര്‍ക്കും പരിക്കുപറ്റുന്നവര്‍ക്കും നല്‍കുന്ന തുകയുടെ തോത് എത്രയെന്ന് അറിയിക്കാമോ;
( സി )
തുക നൽകാൻ അവശേഷിക്കുന്നവര്‍ക്ക് നഷ്ടപരിഹാര തുകയുടെ കുടിശ്ശിക എന്നത്തേക്ക് നല്‍കാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്താമോ;
( ഡി )
വന്യജീവികള്‍മൂലം കൃഷിനാശം സംഭവിച്ചവര്‍ക്കുള്ള കുടിശ്ശിക തുക നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
925.
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. ടി.സിദ്ദിഖ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടുപന്നിയെ കൊല്ലാൻ കർഷകരെ അനുവദിക്കാം എന്ന നിർദ്ദേശം കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ടോ;
( ബി )
പ്രസ്തുത നിർദ്ദേശം ലഭിച്ചിട്ടും ഈ കാര്യത്തിൽ തീരുമാനം കൈക്കൊള്ളാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
ഈ കാര്യത്തിൽ കേന്ദ്ര സർക്കാർ തങ്ങളുടെ നിലപാടറിയിച്ചിട്ടും കാട്ടുപന്നികളെ വെർമിനായി പ്രഖ്യാപിക്കാനുള്ള ശിപാർശ വീണ്ടും കേന്ദ്രത്തിന് അയക്കാനുള്ള കാരണം വിശദമാക്കാമോ;
( ഡി )
കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതു മൂലം പ്രതിസന്ധി നേരിടുന്ന കർഷകർക്ക് നഷ്ടപരിഹാരമായി ലഭ്യമാകുന്ന പരമാവധി തുകയുടെ പരിധി നിശ്ചയിച്ചിട്ടുണ്ടോ; പ്രസ്തുത പരിധി വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമോ?
926.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടുപന്നിയെ ശല്യക്കാരായ മൃഗമായി പ്രഖ്യാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍ദ്ദേശത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രഖ്യാപനം എപ്പോള്‍ നടപ്പില്‍ വരുത്താനാകുമെന്ന് വ്യക്തമാക്കാമോ?
927.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടുപന്നികളെ വെർമിനായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തിന് കേന്ദ്രത്തിൽ നിന്നുള്ള മറുപടി വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഇക്കാര്യത്തിൽ സ്വീകരിച്ച തുടർനടപടികളുടെ വിശദാംശം നൽകുമോ?
928.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനമേഖലയോട് ചേര്‍ന്ന ജനവാസകേന്ദ്രങ്ങളില്‍ വന്യമൃഗങ്ങള്‍ മൂലമുള്ള കൃഷിനാശത്തിന് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കാറുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ അറിയിക്കാമോ;
( സി )
വടക്കാ‍ഞ്ചേരി മണ്ഡലത്തില്‍ ഇപ്രകാരം സംഭവിച്ച കൃഷിനാശത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
പ്രസ്‌തുത മണ്ഡലത്തിൽ നല്‍കിയ നഷ്ടപരിഹാരം സംബന്ധിച്ച വിശദാംശങ്ങള്‍ നൽകുമോ?
929.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് സംബന്ധിച്ച്‌ കർഷകർ പരാതികൾ നൽകിയിട്ടുണ്ടോ; എങ്കിൽ അവയിൽസ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
മഞ്ചേരി മണ്ഡലത്തിലെ എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ മൂന്നാടി പ്രദേശത്തു ആന, പുലി, പന്നി തുടങ്ങിയ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത കാര്യത്തിന് പരിഹാരം കാണാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാം എന്ന് വിശദമാക്കാമോ?
930.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആതിരപ്പിള്ളി, വാഴച്ചാല്‍, ചാലക്കുടി വനമേഖലകളിലെ വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും വനാതിര്‍ത്തിയിലുള്ള ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന് കഴിഞ്ഞ‍ സര്‍ക്കാരിന്റെ കാലത്ത് വനം വകുപ്പുമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ എത്ര തവണ ഉന്നതതലയോഗം ചേര്‍ന്നുവെന്ന് വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കാമോ;
( സി )
ഇതില്‍ നടപ്പിലാക്കിയവയും നടപ്പിലാക്കാനുള്ളവയും ഏതൊക്കെയെന്ന് അറിയിക്കുമോ?
931.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണംമൂലം ജീവഹാനി സംഭവിക്കുന്നവര്‍ക്കും അംഗവെെകല്യം സംഭവിക്കുന്നവര്‍ക്കുമുളള നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
വന്യജീവി ആക്രമണംമൂലമുള്ള കൃഷി നാശത്തിന് എത്ര തുകയാണ് നഷ്ടപരിഹാരം ലഭിക്കുന്നതെന്നും ഇതിനായുളള മാനദണ്ഡം എന്താണെന്നും വ്യക്തമാക്കാമോ?
932.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിയിടങ്ങളില്‍ വന്യജീവികള്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
കൃഷിയിടങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഏതൊക്കെ മേഖലയിലാണ് കാട്ടാന ശല്യം രൂക്ഷമായിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( സി )
ട്രെയിന്‍ ഇടിച്ച് കാട്ടാനകള്‍ ചരിഞ്ഞ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനെതിരെ ശാസ്ത്രീയമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ?
933.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവർക്കും മരണമടയുന്നവർക്കും വനം വകുപ്പ് നൽകുന്ന നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുമോ?
934.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട വരന്തരപ്പിള്ളി, മറ്റത്തുര്‍ ഗ്രാമപഞ്ചായത്തുകളില്‍പ്പെടുന്ന മലയോര ഗ്രാമങ്ങളിലും പ്ലാന്റേഷന്‍ മേഖലകളിലും കാട്ടാനകളുടെയും മറ്റു വന്യജീവികളുടെയും ആക്രമണം അടിക്കടിയുണ്ടാകുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിനു കീഴിലുള്ള പാലപ്പിള്ളി, എലിക്കോട്, ശാസ്താംപൂവ്വം, കാരിക്കുളം, കള്ളിച്ചിത്ര, എച്ചിപ്പാറ തുടങ്ങിയ ആദിവാസികോളനികളിലും മലയോരമേഖലയിലും കാട്ടാന ആക്രമണം മൂലം മാസങ്ങള്‍ക്കുള്ളില്‍ അഞ്ചോളം പേര്‍ മരിക്കുന്നതിനും കാര്‍ഷികവിളകള്‍ക്കും മറ്റു വകകള്‍ക്കും നാശനഷ്ടം സംഭവിച്ചിരിക്കുന്നതും കണക്കിലെടുത്ത് വന്യജീവി ആക്രമണം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത മേഖലകളില്‍ വന്യജീവി ആക്രമണം തടയുന്നതിന് എന്തെല്ലാം നടപടികളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?
935.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണങ്ങളാല്‍ ജീവന്‍ നഷ്ടപ്പെടുന്നതുള്‍പ്പെടെ കൃഷി/വീട് നഷ്ടപ്പെടുന്നത് സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടുവോ എന്ന് അറിയിക്കുമോ;
( ബി )
എങ്കില്‍ ഇത്തരത്തിൽ കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ ഓരോ വര്‍ഷവും എത്രപേര്‍ മരണപ്പെട്ടു എന്നും കൃഷിനാശവും വീടുകള്‍ നഷ്ടപ്പെട്ടതും സംബന്ധിച്ച വിശദാംശവും വ്യക്തമാക്കുമോ;
( സി )
ഇതില്‍ നിന്നും തദ്ദേശവാസികളെ സംരക്ഷിക്കാനും കൃഷി/വീട് സംരക്ഷണം ഉറപ്പുവരുത്താനുമായി വനം വകുപ്പ് സ്വീകരിച്ചു വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നവര്‍ക്കും മരണപ്പെട്ടവര്‍ക്കും നല്‍കിവരുന്ന സര്‍ക്കാര്‍ സഹായം വ്യക്തമാക്കുമോ; ഇവര്‍ക്കായുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
936.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി സംഘർഷം വനാതിർത്തിയിൽ ഉള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമോ; വിശദാംശങ്ങൾ നൽകുമോ?
937.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആതിരപ്പിള്ളി,വാഴച്ചാല്‍,ചാലക്കുടിവനമേഖലയോടനുബന്ധിച്ചുള്ള ജനവാസകേന്ദ്രങ്ങളില്‍ അധിവസിക്കുന്നവര്‍ക്ക് വന്യമൃഗങ്ങളില്‍ നിന്നും നേരിടേണ്ടി വരുന്ന ഭീഷണിയും ജീവഹാനിയും കൃഷിനാശവും സംബന്ധിച്ച് നിരന്തരമായി ഉയര്‍ന്നു വരുന്ന പരാതികള്‍ ഗൗരവത്തിലെടുക്കുമോ;
( ബി )
വന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണ്; ജനങ്ങളെ സംരക്ഷിക്കുന്നതിന് അവ പര്യാപ്തമാണോ; ഇല്ലെങ്കില്‍ മെച്ചപ്പെട്ട മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമോ എന്ന് വ്യക്തമാക്കുമോ;
( സി )
വന്യജീവികള്‍ മൂലമുണ്ടാകുന്ന കൃഷിനാശം പ്രദേശത്തെ കാര്‍ഷികവൃത്തിയേയും ജനജീവിതത്തേയും കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുന്ന വസ്തുത പ്രത്യേകം പരിശോധിക്കുമോ എന്ന് വ്യക്തമാക്കാമോ;
( ഡി )
ചാലക്കുടി, വാഴച്ചാല്‍ ഡി.എഫ്.ഒ ഓഫീസുകളുടെ പരിധിയില്‍ വന്യജീവി ആക്രമണംമൂലം‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം, സ്ഥായിയായ അംഗഭംഗം, പരിക്ക്, വീടുനഷ്ടം, കന്നുകാലിനഷ്ടം, വിളനാശം തുടങ്ങിയവയ്ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള എത്ര അപേക്ഷകളില്‍‍ നടപടി സ്വീകരിക്കാനുണ്ടെന്ന് ഇനം തിരിച്ച് വിശദമാക്കുമോ;
( ഇ )
നഷ്ടപരിഹാരം അനുവദിക്കുന്നതിന് പര്യാപ്തമായ ഫണ്ട് ലഭ്യമാണോ; വിശദാംശങ്ങള്‍ നല്‍കുമോ?
938.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വന്യമൃഗ പ്രതിരോധത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പുലി,കടുവ എന്നിവയുടെ വര്‍ദ്ധിച്ചുവരുന്ന ശല്യം പ്രതിരോധിക്കുവാന്‍ എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.