|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
609.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇലക്ട്രിക്
വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി
ബോർഡ് ചാർജിംഗ് സ്റ്റേഷനുകൾ
ആരംഭിച്ചിട്ടുണ്ടോയെന്നും അവ
എവിടെയെല്ലാമെന്നും
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
കൂടുതൽ വൈദ്യുതി ചാർജിംഗ്
സ്റ്റേഷനുകൾ ആരംഭിക്കുന്നതിന്
കെ.എസ്.ഇ.ബി. നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്നും
എങ്കിൽ ഏതെല്ലാം സ്ഥലങ്ങളാണ്
വൈദ്യുതി ചാർജിംഗ് സ്റ്റേഷനുകൾ
ആരംഭിക്കുന്നതിന്
പരിഗണിക്കുന്നതെന്നും
അറിയിക്കാമോ?
610.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
നിയോജക മണ്ഡലത്തില്‍ വനം
വകുപ്പിന്റെ അനുമതി
ലഭിക്കാത്തത് കാരണം എത്ര
പേര്‍ക്കാണ് വൈദ്യുതി കണക്ഷന്‍
നല്‍കാന്‍ കഴിയാതിരിക്കുന്നത്;
പഞ്ചായത്ത് തിരിച്ചുള്ള
വിശദവിവരങ്ങള്‍ നല്‍കാമോ?
611.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
മണ്ഡലത്തില്‍ 2016 മുതല്‍ 2021
വരെ വൈദ്യുതി വകുപ്പ് മുഖാന്തരം
നടപ്പിലാക്കിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ; വിശദാംശങ്ങള്‍
നല്‍കുമോ?
612.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
ഉപയോഗത്തിനായി കേന്ദ്ര സർക്കാർ
വൈദ്യുതി വിതരണം
ചെയ്യുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
കേന്ദ്ര
സർക്കാർ വിതരണം ചെയ്യുന്ന
വൈദ്യുതിയുടെ നിരക്ക്
എത്രയെന്ന് വ്യക്തമാക്കാമോ ;
(
സി )
കേന്ദ്രത്തില്‍
നിന്ന് ലഭിക്കുന്ന വൈദ്യുതി
ഏതെല്ലാം ആവശ്യങ്ങൾക്ക്
വിനിയോഗിക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
613.
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റാന്നി
നിയോജക മണ്ഡലത്തിലെ എം.എൽ.എ.
പ്രാദേശിക വികസന നിധിയിൽ
നിന്നുള്ള ഇലക്ട്രിസിറ്റി
വർക്കുകളിൽ 2017-18 മുതൽ
നാളിതുവരെ പൂർത്തീകരിക്കാത്തതോ
പ്രവൃത്തി ആരംഭിക്കാത്തതോ ആയവ
ഏതൊക്കൊയാണെന്ന് തടസകാരണം സഹിതം
വിശദമാക്കാമോ;
(
ബി )
റാന്നി
മണ്ഡലത്തിലെ എം.എൽ.എ ആസ്തി
വികസന നിധിയിൽ നിന്നുള്ള
ഇലക്ട്രിസിറ്റി വർക്കുകളിൽ
2017- 18 മുതൽ നാളിതുവരെ
പൂർത്തീകരിക്കാത്തതോ പ്രവൃത്തി
ആരംഭിക്കാത്തതോ ആയവ
ഏതൊക്കൊയാണെന്ന് തടസകാരണം സഹിതം
പട്ടികയായി വിശദമാക്കാമോ?
614.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
മേഖലയില്‍ പമ്പ് ഹൗസ്
ഉള്‍പ്പെടെയുള്ള
സംവിധാനങ്ങള്‍ക്ക് വൈദ്യുതി
ലഭിക്കുന്നതിനുള്ള നിബന്ധനകള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സംവിധാനങ്ങള്‍ക്ക് വൈദ്യുതി
നിരക്ക് ഏത് തരത്തിലാണ്
ക്രമീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
പമ്പ്
ഹൗസ് ഉള്‍പ്പെടെയുള്ള
കെട്ടിടങ്ങള്‍ക്ക് വൈദ്യുതി
ലഭിക്കുന്നതിന് കെട്ടിട നമ്പര്‍
ആവശ്യമുണ്ടോ; വ്യക്തമാക്കാമോ?
615.
ഡോ.
എം.കെ . മുനീർ
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
നിരക്ക് പുതുക്കുന്നതുമായി
ബന്ധപ്പെട്ട റെഗുലേറ്ററി
കമ്മീഷൻ നിർദ്ദേശങ്ങൾ വന്‍കിട
ഉപഭോക്താക്കളെ വഴിവിട്ട്
സഹായിക്കുന്നതാണെന്ന ആരോപണം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്താകെ
ഒരേ വൈദ്യുതി നിരക്ക് എന്നതിൽ
മാറ്റം വരുത്താനുള്ള
നിർദ്ദേശമുണ്ടോ;
(
സി )
വൈദ്യുതി
വിതരണത്തിൽ സ്വകാര്യ ലൈസൻസികളെ
അനുവദിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
ഡി )
വൈദ്യുതി
ബോർഡിനെ പ്രതികൂലമായി
ബാധിക്കുന്നതായി പറയപ്പെടുന്ന
നിർദ്ദേശങ്ങളിന്മേല്‍ നിലപാട്
വിശദമാക്കുമോ?
616.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജകമണ്ഡലത്തിലെ
പിണ്ണാക്കനാട് 33 കെ.വി.
സബ്സ്റ്റേഷനുവേണ്ടി സ്ഥലം
ഏറ്റെടുക്കുന്ന നടപടി ഏത്
ഘട്ടത്തിലാണ്;
(
ബി )
സ്ഥലം
ഏറ്റെടുക്കുന്ന പ്രവൃത്തി
വേഗത്തിലാക്കി സബ് സ്റ്റേഷന്റെ
നിര്‍മ്മാണം ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
617.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ ഓച്ചിറ
ക്ഷേത്രോത്സവത്തിന് പടുകൂറ്റൻ
കെട്ടുകാളകളെ
കൊണ്ടുവരുന്നതുമൂലം
ദിവസങ്ങളോളം വൈദ്യുതി
ലഭ്യമല്ലാത്ത അവസ്ഥ
പരിഹരിക്കുവാൻ
ഭൂമിയ്ക്കടിയിലൂടെ വൈദ്യുത ലൈൻ
വലിക്കുന്ന നടപടി വിശദമാക്കാമോ?
618.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോങ്ങാട്
നിയോജക മണ്ഡലത്തിലെ തച്ചമ്പാറ
പഞ്ചായത്തില്‍ പാലക്കുന്ന്
പ്രദേശത്ത് പ്രസരണ ലൈന്‍
തോടുകളുടെയും പുഴകളുടെയും
മുളംകാടുകളുടെയും മുകളിലൂടെ
പോകുന്നത് മൂലം വൈദ്യുതി
തകരാര്‍ പരിഹരിക്കാനോ യഥാസമയം
അറ്റകുറ്റപണി നടത്തുന്നതിനോ
കഴിയാത്തത് മൂലം രൂക്ഷമായ
വൈദ്യുതി ക്ഷാമം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പ്രശ്നത്തിന് പരിഹാരം
കാണുന്നതിനായി പാലക്കയം
ജംഗ്ഷന്‍ അച്ചിലട്ടി റോഡ് വഴി
ത്രീഫേസ് ലൈന്‍ വലിക്കുന്നതിനു
നടപടി സ്വീകരിക്കുമോ?
619.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശ്ശാല
നിയോജക മണ്ഡലത്തിലെ
ആര്യന്‍കോട്, കളളിക്കാട്,
പെരുങ്കടവിള, വെളളറട,
ഒറ്റശേഖരമംഗലം, അമ്പൂരി എന്നീ
മലയോര പഞ്ചായത്തുകളിലെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിനായി
ഒറ്റശേഖരമംഗലം കേന്ദ്രമാക്കി
ഒരു 110 കെ.വി. സബ്സ്റ്റേഷന്‍
സ്ഥാപിക്കണം എന്ന്
ആവശ്യപ്പെട്ട്
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലിന്‍മേല്‍
സ്വീകരിച്ചിട്ടുളള
തുടര്‍നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
സബ്സ്റ്റേഷന്‍
ആരംഭിക്കുന്നതിനായി ഭൂമി
ഏറ്റെടുക്കുന്നതിനുളള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി വൈദ്യുതി
വകുപ്പ് സ്വീകരിച്ചിട്ടുളള
നടപടികള്‍ എന്തൊക്കെയാണ്;
ആയതിന്റെ പുരോഗതി അറിയിക്കാമോ?
620.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുതി
ചാർജ് വർദ്ധിപ്പിക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ നിശ്ചയിക്കുവാൻ
റെഗുലേറ്ററി കമ്മീഷൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
വൈദ്യുതി
നിരക്കുകൾ എപ്പോള്‍
വർദ്ധിപ്പിക്കാനാണ്
തീരുമാനിച്ചിരിക്കുന്നത്;
വ്യക്തമാക്കാമോ;
(
സി )
വൈദ്യുതി
നിരക്ക് മാനദണ്ഡങ്ങള്‍ക്ക്
എപ്പോള്‍ അന്തിമ രൂപം
നല്‍കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കുമോ?
621.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2016-21
കാലയളവില്‍ വടക്കാഞ്ചേരി
മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ്
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
2021-22
കാലയളവില്‍ മണ്ഡലത്തില്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
പദ്ധതികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
622.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
യെ സാങ്കേതികമായി മികവുറ്റതും
സാമ്പത്തികമായി
കെട്ടുറപ്പുളളതുമായ
സ്ഥാപനമാക്കി മാറ്റുന്നതിന്റെ
ഭാഗമായി എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് വിഭാവനം
ചെയ്തിട്ടുളളത്; വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(
ബി )
കെ.എസ്.ഇ.ബി.
യുടെ പ്രവര്‍ത്തന ചെലവും
വെെദ്യുതി വാങ്ങല്‍ ചെലവും
യുക്തിസഹമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
623.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
ഉപഭോക്താവ് മുൻകൂർ പണം നൽകുന്ന
സ്മാർട്ട് മീറ്റർ സമ്പ്രദായം
നടപ്പാക്കണമെന്ന് കേന്ദ്രം
സംസ്ഥാനത്തോട്
നിർദ്ദേശിക്കുകയുണ്ടായോ;
വ്യക്തമാക്കാമോ;
(
ബി )
പ്രീപെയ്ഡ്
സ്മാർട്ട് മീറ്ററുകൾ
സ്ഥാപിക്കുന്നതിലൂടെ പണം
മുൻകൂറായി ലഭിക്കുമെന്നതും
ഓഫീസിലിരുന്ന് ഉപഭോഗം അറിയാനും
വൈദ്യുതി വിച്ഛേദിക്കാനും
കഴിയുമെന്നതും മീറ്റർ റീഡിങിനും
മറ്റുമായി ചെലവാക്കുന്ന തുക
ലാഭിക്കാമെന്നതും
ഇലക്ട്രിസിറ്റി ബോർഡിന്
ഗുണകരമാകുമോ; വ്യക്തമാക്കാമോ ;
(
സി )
വൻ
മുതൽമുടക്കുള്ള പ്രീ പെയ്ഡ്
മീറ്ററുകൾ സ്ഥാപിക്കുന്നതിലൂടെ
നേട്ടമുണ്ടാക്കുന്ന
കെ.എസ്.ഇ.ബി. യാണ് മീറ്റര്‍
സ്ഥാപിക്കുന്നതിനുള്ള ചെലവ്
വഹിക്കേണ്ടതെന്ന്
കരുതുന്നുണ്ടോ; വിശദമാക്കാമോ?
624.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
എം മുകേഷ്
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട
വൈദ്യുതി നിയമ ഭേദഗതി
സൃഷ്ടിക്കാനിടയുള്ള
പ്രശ്നങ്ങള്‍ എന്തെല്ലാമെന്ന്
അറിയിക്കാമോ;
(
ബി )
കണ്‍കറന്റ്
ലിസ്റ്റില്‍ ഉള്‍പ്പെടുന്ന
വിഷയത്തില്‍ ഏകപക്ഷീയമായി
നടത്തുന്ന നിയമനിര്‍മ്മാണം
സംസ്ഥാന താല്പര്യത്തിനും
ഫെഡറല്‍ തത്വങ്ങള്‍ക്കും
വിരുദ്ധമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
(
സി )
കെ.എസ്.ഇ.ബി.
ലിമിറ്റഡ് ഉള്‍പ്പെടെയുള്ള
പൊതുമേഖല വൈദ്യുതി കമ്പനികളെയും
ഉപഭോക്താക്കളെയും ഒരുപോലെ
പ്രതിസന്ധിയിലാക്കാനിടയുള്ള
നടപടിക്രമങ്ങളില്‍ നിന്ന്
പിന്മാറണമെന്ന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിരുന്നോ;
വ്യക്തമാക്കാമോ?
625.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇലക്ട്രിക്
വാഹനങ്ങള്‍ കൂടി വരുന്ന
സാഹചര്യത്തില്‍ ഇത്തരം
വാഹനങ്ങള്‍ക്ക് ആവശ്യമായ
കൂടുതല്‍ ചാര്‍ജിംഗ്
സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍
ആവശ്യമായ നടപടി സ്വീകരിക്കുമോ;
(
ബി )
കണ്ണൂര്‍
ജില്ലയില്‍ ഏതെല്ലാം
സ്ഥലങ്ങളിലാണ് കെ.എസ്.ഇ.ബി.യുടെ
കീഴില്‍ ചാര്‍ജിംഗ്
സ്റ്റേഷനുകള്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
626.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വൈദ്യുതി
നിരക്ക് പുതുക്കി
നിശ്ചയിക്കുന്നതിനുള്ള കരട്
മാനദണ്ഡങ്ങളില്‍ ചിലത് സംസ്ഥാന
താൽപര്യത്തിന് വിരുദ്ധമാണെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ആക്ഷേപങ്ങൾ ഒഴിവാക്കി വൈദ്യുതി
നിരക്കു പരിഷ്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
627.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുതി ചാർജ്
വർദ്ധിപ്പിക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ നിശ്ചയിക്കുവാൻ
റെഗുലേറ്ററി കമ്മീഷൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
വൈദ്യുതി
നിരക്ക് എന്നത്തേക്ക്
വർദ്ധിപ്പിക്കാനാണ്
തീരുമാനിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
നിരക്ക്
മാനദണ്ഡങ്ങൾക്ക് അന്തിമരൂപം
നല്‍കുന്നതിന് മുന്‍പ്
പൊതുജനാഭിപ്രായം
അറിയുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കുമോ?
628.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016-21
കാലത്ത് മാനന്തവാടി നിയോജക
മണ്ഡലത്തില്‍ റോഡ്
വികസനത്തിന്റെ ഭാഗമായി
ഇലക്ട്രിക് പോസ്റ്റുകള്‍
മാറ്റി സ്ഥാപിച്ചതിലേക്കായി
പൊതുമരാമത്ത് വകുപ്പില്‍
നിന്നും എത്ര രൂപ
ലഭ്യമായിട്ടുണ്ട്;
(
ബി )
ഇതിലുൾപ്പെട്ട
ഓരോ റോഡിന്റെ പേരും എത്ര
ഇലക്ട്രിക് പോസ്റ്റുകളാണ്
മാറ്റി സ്ഥാപിച്ചതെന്നും ഓരോ
റോഡിനും ഇൗടാക്കിയ തുകയും
വിശദമാക്കാമോ?
629.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുതി
ക്ഷാമം ഇല്ലെന്ന് ഉറപ്പ്
വരുത്തുന്നതിനായി
നടപ്പിലാക്കുന്ന
പദ്ധതികളെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
ട്രാന്‍സ്ഗ്രിഡ്
പദ്ധതി പൂര്‍ത്തീകരിക്കുവാന്‍
സ്വീകരിക്കുന്ന
നടപടികളെകുറിച്ച്
വ്യക്തമാക്കാമോ?
630.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂഗർഭ
വൈദ്യുത പദ്ധതി നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഭൂഗർഭ
കേബിൾ പദ്ധതി ഇതുവരെ
നടപ്പിലാക്കിയ നഗരങ്ങള്‍
ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
പ്രസ്തുത പ്രവർത്തനങ്ങൾക്കായി
ചെലവഴിച്ച തുകയെത്ര;
വിശദമാക്കാമോ;
(
സി )
ഗ്രാമീണ
മേഖലയിൽ ഭൂഗർഭ വൈദ്യുതി പദ്ധതി
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
പദ്ധതിക്കായി തെരഞ്ഞെടുത്ത
ഗ്രാമങ്ങളുടെ വിശദാംശം
നല്‍കുമോ?
631.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്കൂൾ വിദ്യാര്‍ത്ഥികളില്‍
ഊര്‍ജ്ജ ഉപയോഗത്തിന്റെയും
സംരക്ഷണത്തിന്റെയും പ്രാധാന്യം
ബോധ്യപ്പെടുത്താനുതകുന്ന
പ്രത്യേക പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പദ്ധതികളിലൂടെ എന്തൊക്കെ
കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്;
വിശദമാക്കാമോ;
(
ബി )
ഊര്‍ജ്ജ
സംരക്ഷണ നിയമത്തിന്റെ ഭാഗമായി
എന്തെല്ലാം വിദ്യാഭ്യാസ
പരിപാടികളാണ് വിദ്യാലയങ്ങള്‍
കേന്ദ്രീകരിച്ച് നടന്നു
വരുന്നതെന്ന് വ്യക്തമാക്കാമോ?
632.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ഉൾപ്പെടെയുള്ള മലബാർ പ്രദേശത്തെ
വൈദ്യുതി മേഖലയ്ക്ക്
ഗുണകരമാകുന്ന ഏതെങ്കിലും
കേന്ദ്ര പദ്ധതികൾ കർണ്ണാടക
സംസ്ഥാനത്ത്
നടപ്പിലാക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതി
പൂർത്തീകരിക്കുന്നതോടെ
സംസ്ഥാനത്തെ ഏതെല്ലാം
ജില്ലകൾക്കാണ് ഇതിന്റെ പ്രയോജനം
ലഭ്യമാകുന്നതെന്നും
ഉപഭോക്താക്കൾക്ക് എന്തെല്ലാം
സേവനങ്ങളാണ് ലഭ്യമാകുകയെന്നും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി എപ്പോൾ
പൂർത്തീകരിക്കുമെന്ന്
വിശദമാക്കാമോ?
633.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവമ്പാടി
മണ്ഡലത്തിലെ മറിപ്പുഴ ചെറുകിട
ജലവെെദ്യുത പദ്ധതി നിര്‍മ്മാണം
ആരംഭിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി ആരംഭിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
634.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഴിക്കോട്
മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ്
നിലവില്‍ ഏതെങ്കിലും പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
ഇല്ലെങ്കില്‍
പുതിയ പദ്ധതികള്‍
ആരംഭിക്കുന്നതിനുളള നടപടികള്‍
സ്വീകരിക്കുമോ?
635.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രാജ്യത്തെ
എല്ലാ വൈദ്യുതി
കണക്ഷനുകള്‍ക്കും 2025
മാർച്ചോടെ പ്രീ-പെയ്ഡ്
സ്മാർട്ട് മീറ്റർ
ഏർപ്പെടുത്തണമെന്ന കേന്ദ്ര
നിർദ്ദേശം ലഭിച്ചിട്ടുണ്ടോ;
എങ്കിൽ ഇതിനായി സജ്ജീകരിച്ച
സംവിധാനങ്ങളും സൗകര്യങ്ങളും
എന്തൊക്കെയെന്ന് വിശദമാക്കാമോ;
(
ബി )
പ്രീ-പെയ്ഡ്
മീറ്റർ ഏർപ്പെടുത്തുന്നതിന്
പ്രതീക്ഷിക്കുന്ന മുതൽമുടക്ക്
എത്രയെന്ന് വ്യക്തമാക്കാമോ;
(
സി )
പ്രീ-പെയ്ഡ്
മീറ്റർ ഏർപ്പെടുത്തുമ്പോൾ
ബോർഡിനും ഉപഭോക്താക്കൾക്കും
ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യത
എത്രയെന്ന് വ്യക്തമാക്കാമോ;
(
ഡി )
പ്രീ-പെയ്ഡ്
മീറ്റർ ഏർപ്പെടുത്തുന്നതുമൂലം
പ്രതീക്ഷിക്കുന്ന നേട്ടങ്ങളും
ഗുണങ്ങളും എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ?
636.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂതത്താന്‍കെട്ട്
മിനി വൈദ്യുത പദ്ധതിയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
എത്ര
കോടി രൂപയുടെ പദ്ധതിയാണ്
ഭൂതത്താന്‍കെട്ട് മിനി വൈദ്യുത
പദ്ധതിയുടെ ഭാഗമായി
നടപ്പിലാക്കുന്നതെന്നും എത്ര
മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ
നിന്നും ഉല്പാദിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(
സി )
പദ്ധതിയുടെ
ഭാഗമായി എന്തെല്ലാം സിവില്‍,
മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍
പ്രവൃത്തികളാണ്
നടക്കുന്നതെന്നും ഇവയുടെ
നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ;
(
ഡി )
ഇവയില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചുവെന്നും
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും വ്യക്തമാക്കാമോ;
(
ഇ )
ഭൂതത്താന്‍കെട്ട്
മിനി വൈദ്യുത പദ്ധതി എപ്പോള്‍
കമ്മീഷന്‍ ചെയ്യാന്‍
സാധിക്കുമെന്ന് വ്യക്തമാക്കുമോ?
637.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാരപ്പാറ-കുരിയാര്‍കുറ്റി
പദ്ധതി നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കുമ്പോള്‍
ഉണ്ടാകുന്ന നേട്ടങ്ങള്‍
വിശദമാക്കുമോ?
638.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലാവ്
പദ്ധതി പ്രകാരം അരൂര്‍
മണ്ഡലത്തിലെ പാണാവള്ളി
പഞ്ചായത്തിൽ കെ.എസ്.ഇ.ബി.
നടപ്പിലാക്കിയ പ്രവർത്തനങ്ങൾ
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പൂർത്തീകരിക്കാൻ
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികളുടെ മെയിന്റനൻസ്
ആരുടെ ഉത്തരവാദിത്തമാണെന്ന്
വ്യക്തമാക്കാമോ?
639.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലാവ്
പദ്ധതിയുടെ ഭാഗമായി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍
പണമടച്ചിട്ടും എല്‍. ഇ. ഡി.
ലൈറ്റുകളും അനുബന്ധ
ഫിറ്റിംഗ്സുകളും ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എല്‍.
ഇ. ഡി. ലൈറ്റുകളും അനുബന്ധ
ഫിറ്റിംഗ്സുകളും വേഗത്തില്‍
ലഭ്യമാക്കാന്‍ സ്വീകരിക്കുന്ന
നടപടികള്‍ വിശദമാക്കാമോ;
(
സി )
കൊയിലാണ്ടി
നഗരസഭ ഇക്കാര്യത്തില്‍ നല്‍കിയ
നിവേദനത്തിന്മേല്‍ എന്തെങ്കിലും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
640.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മുനിസിപ്പാലിറ്റി/നഗര വൈദ്യുത
വികസനം ലക്ഷ്യമിട്ട് കേന്ദ്ര
സര്‍ക്കാരിന്റെ ഏതൊക്കെ വൈദ്യുത
പദ്ധതികള്‍ നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(
ബി )
ഇതില്‍
നഗരസഭകളെ ഉള്‍പ്പെടുത്തുന്നതിന്
എന്തെല്ലാം മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളാണ്
നിലവിലുള്ളത്;
(
സി )
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടില്ലാത്ത
നഗരസഭകളെ
ഉള്‍പ്പെടുത്തുന്നതിനും
അവര്‍ക്ക് സ്പെഷ്യല്‍ പാക്കേജ്
നടപ്പാക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
641.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ വൈദ്യുതി
വകുപ്പിന്റെ കീഴില്‍
നടന്നുവരുന്ന വിവിധ
പ്രവര്‍ത്തനങ്ങളും അവയുടെ
പുരോഗതിയും വെളിപ്പെടുത്തുമോ;
(
ബി )
വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ് പ്രവൃത്തികളുടെ
ഭാഗമായി ആലത്തൂര്‍
മണ്ഡലത്തിന്റെ വിവിധ
പ്രദേശങ്ങളില്‍
ട്രാന്‍സ്‍ഫോര്‍മറുകളും
ത്രീഫേസ് ലൈനുകളും
സ്ഥാപിക്കുന്ന പ്രവൃത്തികളുടെ
വിശദാംശം നല്‍കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികള്‍ എത്രയും വേഗം
പൂര്‍ത്തീകരിക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കാമോ ?
642.
ശ്രീ
വി ശശി
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കർഷകർക്ക് പ്രയോജനം ലഭിക്കുന്ന
രീതിയിൽ പ്രധാനമന്ത്രി - കുസും
പദ്ധതി നടപ്പിലാക്കാൻ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കൃഷിയോഗ്യമല്ലാത്ത
ഭൂമിയിൽ സൗര വൈദ്യുതി
ഉൽപാദിപ്പിക്കാനുള്ള
പദ്ധതിയിലേക്ക് കർഷകരെ
ആകർഷിക്കാൻ വൈദ്യുതി ബോർഡ്
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സഹകരണ
സംഘങ്ങൾ, പഞ്ചായത്തുകൾ,
ഉൽപ്പാദക സംഘങ്ങൾ എന്നിവയ്ക്ക്
കുസും പദ്ധതിയിൽ പങ്കാളിത്തം
അനുവദിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ഡി )
പ്രധാനമന്ത്രി
- കുസും പദ്ധതിയുടെ പ്രധാന
സവിശേഷതകൾ എന്തെല്ലാമാണ്;
വിശദമാക്കാമോ?
643.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരും നിലവിലുള്ള
സര്‍ക്കാരും അധികാരത്തില്‍ വന്ന
ശേഷമുള്ള അഞ്ചര വര്‍ഷങ്ങളില്‍
എത്ര പുതിയ സബ്
സ്റ്റേഷനുകളുടെയും ലൈനുകളുടെയും
നിര്‍മ്മാണം
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
അന്യസംസ്ഥനങ്ങളില്‍
നിന്നും എത്ര മെഗാവാട്ട്
വൈദ്യുതിയാണ് അധികമായി
വാങ്ങുന്നതെന്നും ഈ
വൈദ്യുതിയുടെ ശരാശരി യൂണിറ്റ്
തുക എത്രയെന്നും
വ്യക്തമാക്കാമോ?
644.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തിലെ പറപ്പൂക്കര സെക്ഷന്
കീഴില്‍ മുളങ്ങ് ഭാഗത്തെ ഊരകം
ഫീഡറിലെ 210 മീറ്റര്‍ വരുന്ന 11
കെ.വി. ലൈന്‍
മാറ്റിസ്ഥാപിക്കുന്നതിനായി
കൊറ്റിക്കല്‍ വീട്ടില്‍
സദാനന്ദന്‍ ഉള്‍പ്പെടെയുള്ള
നാല് പേരുടെ അപേക്ഷയില്‍
കെ.എസ്.ഇ.ബി. നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വെളിപ്പെടുത്തുമോ;
(
ബി )
ഇതിനായി
വരുന്ന ചെലവിന്റെ പകുതി
ഗുണഭോക്താക്കള്‍ വഹിക്കണം
എന്നത് ഒഴിവാക്കി, ലൈന്‍
മാറ്റിസ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(
സി )
മന്ത്രിമാര്‍
ഉള്‍പ്പെടെ പങ്കെടുത്ത
അദാലത്തുകളിലെ നിര്‍ദ്ദേശം
പാലിച്ചുകൊണ്ട് ലൈന്‍
മാറ്റിസ്ഥാപിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ?
645.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ആഭ്യന്തര വൈദ്യുതി ഉല്പാദനവും
ഉപഭോഗവും കഴിഞ്ഞ അഞ്ചു
വർഷങ്ങളിൽ ഓരോ വര്‍ഷവും എത്ര
ദശലക്ഷം യൂണിറ്റായിരുന്നുവെന്ന്
വിശദമാക്കമോ;
(
ബി )
സംസ്ഥാനത്ത്
വൈദ്യുതി ഉല്പാദനം കുറവും
ഉപഭോഗം കൂടുതലും ആയ
സാഹചര്യത്തിൽ വർദ്ധിച്ചുവരുന്ന
ആവശ്യകത കണക്കിലെടുത്ത് വൻകിട
വൈദ്യുത പദ്ധതികൾ സ്ഥാപിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ ഏതെല്ലാം
പദ്ധതികളാണ്. വിശദവിവരം നൽകാമോ;
(
സി )
ഇതര
സംസ്ഥാനങ്ങള്‍, കേന്ദ്രപൂള്‍
എന്നിവയില്‍ നിന്നും പ്രതിവർഷം
എത്ര ദശലക്ഷം യൂണിറ്റ് വൈദ്യുതി
വിലയ്ക്കുവാങ്ങുന്നുവെന്നും
പ്രതിവര്‍ഷം ഇതിനായി നല്‍കുന്ന
തുക എത്രയെന്നും വിശദമാക്കാമോ?
646.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
നിയോജക മണ്ഡലത്തിലെ മഴുവന്നൂര്‍
ഗ്രാമപഞ്ചായത്തിൽ വളയൻചിറങ്ങര
ഇലക്ട്രിക്കൽ സെക്ഷന്റെ
കീഴിലുള്ള ഇരുന്നൂറ്റി അറുപത്തി
മൂന്ന് കുടുംബങ്ങളുടെ
വൈദ്യുതിക്ഷാമം
പരിഹരിക്കുന്നതിനായി
പെരുമ്പാവൂർ ഡെപ്യൂട്ടി ചീഫ്
എഞ്ചിനീയരുടെ പരിഗണനയിലുളള
നെല്ലാട് പാലച്ചുവട് നിന്നും
പാലത്താലിയിലേക്ക് എ.ബി.സി.
കേബിൾ വലിച്ചു പുതിയ
ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന
പദ്ധതി നടപ്പിലാക്കുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
647.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പ്രതിവര്‍ഷ ആഭ്യന്തര വെെദ്യുതി
ഉത്പാദനം എത്രയാണ്; ഇത് മുന്‍
വര്‍ഷങ്ങളെ അപേക്ഷിച്ച്
കൂടിയിട്ടുണ്ടോ;
(
ബി )
കഴിഞ്ഞ
അഞ്ച് വര്‍ഷത്തെ ആഭ്യന്തര
വെെദ്യുതി ഉത്പാദനം സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
സംസ്ഥാനത്ത്
ഇപ്പോള്‍ വെെദ്യുതി കമ്മി
എത്രയാണ്; കമ്മി
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുളള നടപടികള്‍
വിശദമാക്കാമോ;
(
ഡി )
സംസ്ഥാനത്തിന്
പുറത്തുനിന്നും ഇപ്പോള്‍
വെെദ്യുതി വാങ്ങുന്നുണ്ടോ;
ഉണ്ടെങ്കില്‍ എവിടെനിന്നൊക്കെ;
എത്രയാണ് വാങ്ങുന്നത്; ഇതിനായി
പ്രതിവര്‍ഷം എത്ര രൂപയാണ്
ചെലവഴിക്കുന്നത്?
648.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉത്തര
മലബാറിലെ വൈദ്യുതി തടസ്സങ്ങള്‍
പരിഹരിക്കാന്‍ കേന്ദ്ര പവര്‍
വകുപ്പ് ഉടുപ്പി-കാസര്‍ഗോഡ്
ട്രാന്‍സ്മിഷന്‍ ലിമിറ്റഡിന്
അനുമതി നല്‍കിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ അടങ്കല്‍ തുക
എത്രയാണെന്നും ഇതുകൊണ്ടുള്ള
പ്രയോജനം ഏത് തരത്തിലാണ്
യാഥാര്‍ത്ഥ്യമാകുന്നതെന്നും
വിശദമാക്കാമോ;
(
സി )
പ്രൊജക്ടിന്റെ
നിലവിലെ നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
(
ഡി )
പദ്ധതിയുടെ
ഭാഗമായി എവിടെയെല്ലാം പുതിയ
സബ്സ്റ്റേഷനുകള്‍ സ്ഥാപിക്കും;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
649.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
യുടെ വൈദ്യുതി വിതരണം വഴിയുള്ള
വരുമാനം മാത്രം
അടിസ്ഥാനമാക്കിയും വിൽപന
വഴിയുള്ള വരുമാനം
മറച്ചുവയ്ക്കുകയും ചെയ്താണ്
സ്ഥാപനം നഷ്ടത്തിലാണെന്ന്
കാട്ടുന്നതെന്ന് വൈദ്യുതി
റെഗുലേറ്ററി കമ്മീഷൻ
നിരീക്ഷിക്കുകയുണ്ടായോ;
(
ബി )
സോളാർ
വൈദ്യുതി, വിവിധ ദീർഘകാല
കരാറുകൾ പ്രകാരം വാങ്ങുന്ന
വൈദ്യുതി, സ്വന്തമായി
ഉത്പാദിപ്പിക്കുന്ന വൈദ്യുതി
എന്നിവയിൽ അധികം വരുന്ന
വൈദ്യുതി വിൽപ്പന നടത്തി
കിട്ടുന്ന ലാഭം ബോർഡിന്റെ
പ്രവർത്തന ചെലവും ബാധ്യതകളുമായി
തട്ടിക്കിഴിച്ചാണോ നഷ്ടം
കണക്കാക്കുന്നത്;
(
സി )
വൈദ്യുതി
വാങ്ങി വിതരണം ചെയ്യുന്നതിലും
മിച്ചം വൈദ്യുതി
വിൽക്കുന്നതിനും കിട്ടുന്ന ലാഭം
പ്രത്യേകമായി വേർതിരിച്ച്
അതിന്റെ വിഹിതം
ഉപഭോക്താക്കൾക്ക് കൈമാറണമെന്നും
കെ.എസ്.ഇ.ബി.യുടെ കെടുകാര്യസ്ഥത
കൊണ്ടുണ്ടാകുന്ന നഷ്ടം
ഉപഭോക്താക്കളുടെ മേൽ
അടിച്ചേൽപ്പിക്കരുതെന്നും
കമ്മീഷൻ നിർദേശിക്കുകയുണ്ടായോ;
(
ഡി )
എങ്കിൽ
കഴിഞ്ഞവർഷം സംസ്ഥാനത്ത്
വിൽപ്പനയ്ക്ക് ലഭ്യമായ മിച്ച
വൈദ്യുതി, ഉല്പാദിപ്പിക്കുന്ന
അധിക വൈദ്യുതി, മറ്റ്
സ്ഥാപനങ്ങളിൽനിന്ന് ദീർഘകാല
കരാർ പ്രകാരം കൂടുതലായി
വാങ്ങുന്ന വൈദ്യുതി എന്നിവ എത്ര
വീതമാണെന്ന് വ്യക്തമാക്കുമോ?
650.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വല്ലപ്പുഴ
പഞ്ചായത്തിലെ വിവിധ
സ്ഥലങ്ങളില്‍ രൂക്ഷമായ വൈദ്യുതി
ക്ഷാമം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് അടിയന്തരമായി
പരിഹരിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കാമോ?
651.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
കുളത്തൂര്‍ പഞ്ചായത്തിലെ
ഉച്ചക്കട മേഖലയില്‍ വന്‍തോതില്‍
ഉണ്ടാകുന്ന വോള്‍ട്ടേജ് ക്ഷാമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
പ്രദേശത്തെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിനുവേണ്ടി 33 കെ.
വി. സബ്സ്റ്റേഷന്‍
സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി.
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
652.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ എടക്കര 66
കെ.വി. സബ് സ്റ്റേഷന്‍ 110
കെ.വി. യായി ശേഷി
വര്‍ദ്ധിപ്പിക്കുന്ന
പ്രവൃത്തികളുടെ നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(
ബി )
എടക്കര
സബ് സ്റ്റേഷന് കീഴില്‍
വഴിക്കടവ്, മുത്തേടം, എടക്കര
എന്നീ പഞ്ചായത്തുകളിൽ പതിവായി
വൈദ്യുതി വിതരണം മുടങ്ങുന്നതു
മൂലം ജനങ്ങള്‍
ബുദ്ധിമുട്ടിലാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
2021
ജനുവരി മുതല്‍ നാളിതുവരെ എത്ര
തവണയാണ് എടക്കര സബ്
സ്റ്റേഷനില്‍ നിന്നുള്ള
വൈദ്യുതി വിതരണത്തില്‍ ഒരു
മണിക്കൂറിലധികം സമയം
തടസ്സങ്ങളുണ്ടായതെന്നും വിതരണം
നിലച്ചതിന്റെ ദൈര്‍ഘ്യവും
തീയതികളും കാരണവും അടക്കമുള്ള
വിശദാംശം ലഭ്യമാക്കാമോ;
(
ഡി )
നിലമ്പൂര്‍
ലൈനില്‍ നിന്നുള്ള വൈദ്യുതി
മുടങ്ങുമ്പോള്‍ പകരമായി
പോത്തുകല്ല് സബ് സ്റ്റേഷനില്‍
നിന്നോ മറ്റേതെങ്കിലും
സബ്സ്റ്റേഷനുകളില്‍ നിന്നോ
എടക്കര സബ് സ്റ്റേഷനിലേക്ക്
താല്‍ക്കാലികമായി വൈദ്യുതി
എത്തിക്കുന്നതിന് കെ.എസ്.ഇ.ബി.
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ ഇതിനായി പദ്ധതി
തയ്യാറാക്കാന്‍
നിര്‍ദ്ദേശിക്കുമോയെന്നും
വ്യക്തമാക്കുമോ; വിശദാംശങ്ങള്‍
അറിയിക്കുമോ?
653.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിന്റെ
നെല്ലറയായ കുട്ടനാട്ടില്‍
കൃഷിക്കായി വൈദ്യുതി യഥാസമയം
ലഭ്യമാക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
കൃഷിയാവശ്യത്തിനുള്ള
വൈദ്യുതിനിരക്ക്
കുറയ്ക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
വെളിപ്പെടുത്തുമോ;
(
സി )
കാര്‍ഷികവൃത്തി
ലാഭകരമാക്കാന്‍ കുറഞ്ഞ
നിരക്കില്‍ വൈദ്യുതി
ലഭ്യമാക്കുന്നതിന് അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
654.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെന്മാറ
നിയോജക മണ്ഡലത്തിലെ
പറമ്പിക്കുളത്തെ വിവിധ ആദിവാസി
കോളനികളില്‍ കേബിള്‍ മുഖേന
വെെദ്യുതി എത്തിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ;
(
ബി )
ഏതെല്ലാം
കോളനികള്‍ക്കാണ് പ്രസ്തുത
പദ്ധതി മുഖേന വെെദ്യുതി
എത്തിക്കുന്നതിന് എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുളളതെന്ന്
വിശദമാക്കുമോ?
655.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദാരിദ്ര്യരേഖയ്ക്ക്
താഴെയുള്ള കുടുംബങ്ങള്‍ക്ക്
സൗജന്യ വൈദ്യുതി കണക്ഷന്‍
നല്‍കുന്നതിനായി പോസ്റ്റുകള്‍
മാറ്റി സ്ഥാപിക്കേണ്ടി വരുന്നത്
അവര്‍ക്ക് വെെദ്യുതി കണക്ഷന്‍
ലഭിക്കുന്നതിന് തടസ്സം
സൃഷ്ടിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ദാരിദ്ര്യരേഖയ്ക്ക്
താഴെയുളളവര്‍ക്ക്
കെ.എസ്.ഇ.ബി.യുടെ ചെലവില്‍
വൈദ്യുതി പോസ്റ്റുകള്‍ മാറ്റി
സൗജന്യമായി കണക്ഷന്‍
നല്‍കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(
സി )
ഗുരുവായൂര്‍
മണ്ഡലത്തില്‍ പോസ്റ്റ്
മാറ്റിവെയ്ക്കേണ്ടതിന്റെ
പേരില്‍ സൗജന്യമായി കണക്ഷന്‍
നല്‍കാന്‍ സാധിയ്ക്കാത്ത
കുടുംബങ്ങളുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ?
656.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇലക്ട്രിക് വാഹനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനും
ഊര്‍ജ്ജ സംരക്ഷണത്തിനുമായി
വൈദ്യുതി വകുപ്പ് എന്തെല്ലാം
പദ്ധതികളാണ് ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ;
(
ബി )
ഇലക്ട്രിക്
വാഹനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി എവിടെയെല്ലാമാണ്
ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍
സ്ഥാപിക്കാനുദ്ദേശിക്കുന്നതെന്നും
ഇതിനുള്ള നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ; വിശദവിവരം
നല്‍കുമോ?
657.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ആകെ വൈദ്യുതി ഉല്പാദനം എത്ര
മെഗാവാട്ടാണെന്ന് അറിയിക്കാമോ;
ഇതിൽ സൗരോര്‍ജ്ജ
നിലയങ്ങളില്‍നിന്നുള്ള ഉല്പാദനം
എത്രയെന്ന് വ്യക്തമാക്കാമോ;
(
ബി )
ഒരു
യൂണിറ്റ് വൈദ്യുതി
ഉല്പാദിപ്പിക്കാന്‍ സൗരോര്‍ജ്ജ
നിലയങ്ങള്‍ക്കുളള ചെലവ്
എത്രയെന്ന് വിശദമാക്കാമോ?
658.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗാർഹിക
ആവശ്യത്തിന് സൗരോർജ്ജം
ഉപയോഗിക്കുന്നത്
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികൾ
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
സൗരോർജ്ജ ഉല്പാദനം
വർദ്ധിപ്പിക്കാൻ സ്വീകരിച്ച
നടപടികൾ എന്തെല്ലാമാണ്;ആകെ
ഉല്പാദിപ്പിക്കുന്ന
ഊർജ്ജത്തിന്റെ എത്ര ശതമാനമാണ്
സൗരോർജ്ജമെന്ന് വ്യക്തമാക്കാമോ;
(
സി )
സംസ്ഥാന
സർക്കാർ സൗരോർജ്ജ നയം
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
659.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിവിധ
സൗരോര്‍ജ്ജ പദ്ധതികളില്‍
നിന്ന് എത്ര മെഗാവാട്ട്
വെെദ്യുതിയാണ് സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
സൗരോര്‍ജ്ജ
വെെദ്യുതി ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
നിലവില്‍ ഏതെല്ലാം
പദ്ധതികളാണുളളത്; വിശദാംശങ്ങള്‍
അറിയിക്കാമോ;
(
സി )
വീടുകളില്‍
സൗരോര്‍ജ്ജ പ്ലാന്റ്
സ്ഥാപിക്കുന്നതിനുളള പദ്ധതി ഏത്
ഘട്ടത്തിലാണ്; വിശദാംശങ്ങള്‍
അറിയിക്കാമോ?
660.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അനെർട്ടിലെ
ശാസ്ത്രജ്ഞര്‍ക്ക് പ്രമോഷൻ
നൽകിയത് ഹെെക്കോടതിയുടെ ഏത്
ഉത്തരവ് പ്രകാരമാണ്; ഈ ഉത്തരവിൽ
സ്ക്രീനിങ്ങും അസസ്മെന്‍റും
ഒഴിവാക്കി പ്രമോഷന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഉത്തരവ് പ്രകാരം സ്ക്രീനിംഗ്
ആൻഡ് അസസ്മെന്‍റ് കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ; ഈ
കമ്മിറ്റി മുൻപാകെ എത്ര പേർ
യോഗ്യത നേടി;
(
സി )
പ്രസ്തുത
കമ്മിറ്റി മുന്‍പാകെ
പരാജയപ്പെട്ട എത്ര
ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ
പ്രൊമോഷൻ നൽകിയിട്ടുണ്ട്;
ഉണ്ടെങ്കില്‍ ഇവരുടെ പേര്,
തസ്തിക, ശമ്പളം തുടങ്ങിയ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
ഡി )
ഇതേ
ഹൈക്കോടതി ഉത്തരവിന്മേൽ വീണ്ടും
സ്ക്രീനിംഗും അസസ്മെന്‍റും
ഒഴിവാക്കി പ്രമോഷൻ
നൽകിയിട്ടുണ്ടോ; ഇത്
നിയമനുസൃതമാണോ; വിശദീകരിക്കാമോ;
(
ഇ )
ഹൈക്കോടതി
ഉത്തരവും സി.എസ്.ഐ.ആർ.
ചട്ടങ്ങളും അനെർട്ടിലെ
ഉദ്യോഗസ്ഥർ തെറ്റായി സർക്കാരിന്
റിപ്പോർട്ട് ചെയ്തതിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിജിലൻസ്
അന്വേഷണത്തിന് നടപടി
സ്വീകരിക്കുമോ?
661.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉടുമ്പന്‍ചോല
മണ്ഡലത്തിലെ ആമപ്പാറ സൗരോര്‍ജ്ജ
പദ്ധതിയില്‍ നിന്നും എത്ര
മെഗാവാട്ട് വൈദ്യുതി
ഉത്പാദിപ്പിക്കാനാണ്
ലക്ഷ്യമിടുന്നത്;
(
ബി )
പ്രസ്തുത
പദ്ധതി എന്നത്തേക്ക് കമ്മീഷന്‍
ചെയ്യാന്‍ കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(
സി )
പദ്ധതിയുടെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ഏത് ഘട്ടത്തിലാണ്; വിശദാംശം
നല്‍കാമോ?
662.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22
ലെ ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുള്ള,
കാട്ടാക്കട നിയോജക മണ്ഡലത്തിലെ
മുഴുവന്‍ സര്‍ക്കാര്‍
ഓഫീസുകളിലും സൗരോര്‍ജ്ജ
പ്ലാന്റുകള്‍ സ്ഥാപിക്കുന്ന
പദ്ധതി നടപ്പിലാക്കുന്നതിനും
ഭരണാനുമതി ലഭ്യമാക്കുന്നതിനും
വെെദ്യുതി വകുപ്പ് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
ധനകാര്യ
വകുപ്പിന്റെ അനുമതിയോടെ
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിയ്ക്കുമോ;
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
663.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍കരുതല്‍
നടപടികളുണ്ടായിട്ടും വൈദ്യുതി
വിതരണ ജീവനക്കാരും പൊതുജനങ്ങളും
തുടര്‍ച്ചയായി വൈദ്യുതി
അപകടങ്ങള്‍ക്കിരയാകുന്ന
സാഹചര്യം ഗൗരവമായി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
വൈദ്യുതി
വിതരണ ലൈനുകളില്‍ നിന്നും
ഉപകരണങ്ങളില്‍ നിന്നും
ഷോക്കേറ്റുണ്ടാകുന്ന ജീവഹാനി
ഉള്‍പ്പടെയുള്ള അപകടങ്ങള്‍
ഒഴിവാക്കാന്‍ എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
(
സി )
വൈദ്യുതി
വിതരണ മേഖല പൂര്‍ണമായും
അപകടരഹിതമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
;വിശദമാക്കാമോ?
664.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യുടെ
ഇലക്ട്രിക് പോസ്റ്റുകള്‍
സ്വകാര്യ കേബിള്‍
ഓപ്പറേറ്റര്‍മാര്‍
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന് നിയമാനുസൃതമായ അനുവാദം
കെ.എസ്.ഇ.ബി.
നല്‍കിവരുന്നുണ്ടോ;
ഉണ്ടെങ്കില്‍ കഴിഞ്ഞ അഞ്ച്
വര്‍ഷം ഈയിനത്തില്‍ എത്ര തുക
ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;
(
ബി )
ഇലക്ട്രിക്
പോസ്റ്റുകളില്‍
സ്വകാര്യവ്യക്തികള്‍
അശാസ്ത്രീയമായ രീതിയില്‍
കേബിള്‍ ഇടുന്നതിന്റെ ഭാഗമായി
അപകടം റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഉണ്ടെങ്കില്‍
ഇപ്രകാരം അപകടം
സംഭവിച്ചവര്‍ക്ക് കെ.എസ്.ഇ.ബി.
നഷ്ടപരിഹാരം
നല്‍കിവരുന്നുണ്ടോ;
വിശദമാക്കാമോ?
665.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
നിയോജക മണ്ഡലത്തിലെ വൈദ്യുതി
സെക്ഷൻ ഓഫീസുകൾ
ഏതെല്ലാമാണെന്നും അതിൽ
ഓരോന്നിന്റെയും പരിധിയിലുള്ള
ഉപഭോക്താക്കൾ എത്രയാണെന്നും
വ്യക്തമാക്കാമോ;
(
ബി )
സെക്ഷൻ
ഓഫീസുകൾ വിഭജിക്കുന്നതിന്
സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ
വിശദമാക്കാമോ?
666.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതുപ്പാടി
കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ്
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
667.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ ഇരിമ്പിളിയം
കേന്ദ്രീകരിച്ച് വൈദ്യുതി
സെക്ഷന്‍ ഓഫീസ് ആരംഭിക്കണമെന്ന
വിഷയത്തില്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(
ബി )
എടയൂര്‍
കെ.എസ്.ഇ.ബി. ഓഫീസില്‍
എത്തിച്ചേരാനുള്ള പ്രായോഗിക
ബുദ്ധിമുട്ട് പരിഗണിച്ച്
ഇരിമ്പിളിയം കേന്ദ്രമാക്കി ഒരു
സെക്ഷന്‍ ഓഫീസ് ആരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
668.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതിയ
വൈദ്യുതി സെക്ഷൻ ഓഫീസ്
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍ വിശദീകരിക്കാമോ;
(
ബി )
പ്രസ്തുത
മാനദണ്ഡപ്രകാരം നിലവിലുള്ളവ
വിഭജിച്ച് പുതിയ സെക്ഷൻ ഓഫീസുകൾ
സ്ഥാപിക്കാവുന്നവയുടെ എണ്ണം
വിശദമാക്കാമോ?
669.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ കുറ്റിക്കാട്ടൂര്‍
ആസ്ഥാനമായി കെ.എസ്.ഇ.ബി. യുടെ
പുതിയ സബ് സെന്റര്‍
അനുവദിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
(
ബി )
പുതുതായി
ആരംഭിക്കുന്ന സബ് സെന്ററില്‍
എന്തെല്ലാം സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സബ് സെന്റര്‍ ആരംഭിക്കുന്നതില്‍
എന്തെങ്കിലും തടസ്സങ്ങള്‍
നിലവിലുണ്ടോ; വിശദമാക്കാമോ;
(
ഡി )
സബ്
സെന്റര്‍ ആരംഭിക്കുന്നതിന്
സ്ഥലം കണ്ടെത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ?
670.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേരി
നഗരസഭയിലെ മഞ്ചേരി സൗത്ത്
കെ.എസ്.ഇ.ബി. സെക്ഷൻ വിഭജിച്ച്
പുതിയ സെക്ഷൻ ഓഫീസ്
ആരംഭിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കുമോ?
671.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിയോജക
മണ്ഡല അടിസ്ഥാനത്തില്‍
അനുവദിച്ച ഊര്‍ജ്ജമിത്ര
കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം
വ്യക്തമാക്കുമോ;
(
ബി )
ഊര്‍ജ്ജമിത്ര
കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ ലക്ഷ്യം
നിറവേറ്റാന്‍ ഊര്‍ജ്ജമിത്ര
കേന്ദ്രങ്ങള്‍ക്ക് കഴിയാതെ
പോയെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
കേന്ദ്രങ്ങളെ മികവുറ്റതായി
മാറ്റുന്നതിന് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടികളുടെ
വിശദാംശം നല്‍കാമോ?
672.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാടക
കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന
ഇലക്ട്രിസിറ്റി ബോർഡിന്റെ
ഓഫീസുകൾക്ക് കെട്ടിടം
നിർമ്മിക്കുന്നതിന് സ്ഥലം
ലഭ്യമായാൽ ബോര്‍ഡിൽ നിന്ന്
ഫണ്ട് അനുവദിക്കുമോ;
വ്യക്തമാക്കാമോ;
(
ബി )
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിൽ വാടക
കെട്ടിടത്തിൽ പ്രവർത്തിക്കുന്ന
ഓഫീസുകളുണ്ടോ എന്ന്
വ്യക്തമാക്കാമോ; ഉണ്ടെങ്കിൽ
അവയ്ക്ക് കെട്ടിടം
നിർമ്മിക്കുന്നതിന്
ഇലക്ട്രിസിറ്റി ബോര്‍ഡില്‍
നിന്ന് ഫണ്ട് അനുവദിക്കുമോ;
വ്യക്തമാക്കാമോ?
673.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൂത്തുപറമ്പ്
നിയോജക മണ്ഡലത്തിലെ പാറാട്
കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലെ
സ്ഥലപരിമിതി കാരണം
ഉപഭോക്താക്കളും ജീവനക്കാരും
അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പാറാട്
സെക്ഷന്‍ ഓഫീസിന് പുതിയ
കെട്ടിടം നിര്‍മ്മിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കാമോ;
(
സി )
പാറാട്
സെക്ഷന്‍ ഓഫീസ്
നിര്‍മ്മാണത്തിന് സ്ഥലം
ലഭ്യമാക്കുന്നതിന് വേണ്ടി
സമര്‍പ്പിച്ച അപേക്ഷയിന്മേല്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
674.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോന്നി
നിയോജക മണ്ഡലത്തിലെ കലഞ്ഞൂരില്‍
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
കെ.എസ്.ഇ.ബി. ഓഫീസിന്
പഞ്ചായത്ത് നല്‍കാമെന്ന്
സമ്മതിച്ചിട്ടുള്ള ഭൂമിയില്‍
കെട്ടിടം നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
675.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍ കൊയിലാണ്ടി
നഗരസഭാ പരിധിയില്‍ അനുവദിച്ച 11
കെ.വി. സബ്സ്റ്റേഷന്റെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന് മുന്നോടിയായി
കെ.എസ്.ഇ.ബി. ചെയ്തു
തീര്‍ക്കാന്‍ ബാക്കിയുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് പദ്ധതിയുടെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന് വിശദമാക്കാമോ?
676.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അടിവാരം
33 കെ.വി. സബ്സ്റ്റേഷന്‍
തുടങ്ങുന്ന കാര്യം ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
സബ്സ്റ്റേഷന്‍
എപ്പോള്‍
പ്രവര്‍ത്തനമാരംഭിക്കാന്‍
കഴിയുമെന്നു വ്യക്തമാക്കാമോ?
677.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
ബോർഡിൽ അസിസ്റ്റന്റ് എൻജിനീയർ
തസ്തികയില്‍ പ്രതീക്ഷിത
ഒഴിവുകളെക്കാൾ കൂടുതൽ സൂപ്പർ
ന്യൂമററി തസ്തികകൾ സൃഷ്ടിച്ച്
നിയമനം നടത്തിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ വിഷയത്തിൽ
കുറ്റക്കാർക്കെതിരെ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
678.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സ്റ്റേറ്റ് ഇലക്ട്രിസിറ്റി
ബോര്‍ഡ് ലിമിറ്റഡില്‍ ഓഫീസ്
അറ്റൻഡന്റ് തസ്തികയിലെ
അനുവദനീയമായ എണ്ണവും നിലവില്‍
ടി തസ്തികയില്‍ ജോലി
ചെയ്യുന്നവരുടെ എണ്ണവും
വെളിപ്പെടുത്തുമോ;
(
ബി )
അനുവദനീയമായതില്‍
കൂടുതല്‍ ജീവനക്കാര്‍ ഈ
തസ്തികയില്‍ ജോലി
ചെയ്യുന്നുണ്ടോ;
(
സി )
എങ്കില്‍
അതിന്റെ സാഹചര്യം
വ്യക്തമാക്കുമോ;
(
ഡി )
ആശ്രിത
നിയമനത്തിനായി പ്രസ്തുത
തസ്തികയില്‍ എത്ര അപേക്ഷകള്‍
പരിഗണനയിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ഇ )
ശ്രീമതി
മഞ്ചിത എന്‍.എസ്.
(നമ്പോതപറമ്പില്‍ ഹൗസ്,
കാതിക്കുടം പി.ഓ, കൊരട്ടി,
തൃശ്ശൂർ) ന്റെ
ആശ്രിതനിയമനത്തിനായുള്ള
അപേക്ഷയുടെ നിലവിലെ സ്ഥിതി
വെളിപ്പെടുത്തുമോ?
679.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇലക്ട്രിക്കല്‍
കരാര്‍ ലൈസന്‍സുകളും
വയര്‍മാന്‍, സൂപ്പര്‍വൈസര്‍
പെര്‍മിറ്റുകളും
അനുവദിക്കുന്നതിനും
പുതുക്കുന്നതിനുമുള്ള കാലതാമസം
ഒഴിവാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ?
680.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അനെർട്ടുമായി
ബന്ധപ്പെട്ട് നിലവിൽ
നടപ്പിലാക്കിവരുന്ന പദ്ധതികൾ
എതെല്ലാമെന്ന് അറിയിക്കാമോ?
681.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വെങ്ങളം
- അഴിയൂര്‍ മേഖലയില്‍
നിര്‍മ്മാണം ആരംഭിച്ച
ചെങ്ങോട്ടുകാവ് - നന്തി
ബൈപ്പാസ് ഉള്‍പ്പടുന്ന ദേശീയപാത
വികസനത്തിന്റെ ഭാഗമായി
കൊയിലാണ്ടി മണ്ഡലത്തില്‍ നിരവധി
വൈദ്യുതി തൂണുകളും ലൈറ്റുകളും
മാറ്റി സ്ഥാപിക്കുന്നത്
സംബന്ധിച്ച് നാഷണല്‍ ഹൈവേ
അതോറിറ്റിയുടെ ഏതെങ്കിലും
അറിയിപ്പ് കെ.എസ്.ഇ.ബി. യ്ക്ക്
ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(
ബി )
ദേശീയപാതയും
ബൈപ്പാസും വരുന്നതുവഴി
കെ.എസ്.ഇ.ബി. യുടെ വിതരണ
ശൃംഖലക്ക് വരുന്ന മാറ്റങ്ങളും
അവയ്ക്കുള്ള പ്രതിവിധികളും
സംബന്ധിച്ച് കെ.എസ്.ഇ.ബി.
ഏതെങ്കിലും തരത്തിലുള്ള
മുന്നൊരുക്ക
പഠനങ്ങള്‍/പ്ലാനുകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
വൈദ്യുതി
തടസ്സം സൃഷ്ടിക്കാതെ
യൂട്ടിലിറ്റി ഷിഫ്റ്റിംഗുകള്‍
എളുപ്പത്തിലാക്കാന്‍
കെ.എസ്.ഇ.ബി.
മുന്‍കൈയ്യെടുക്കുമോ;
വിശദമാക്കാമോ?
682.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
സാഹചര്യത്തില്‍ വൈദ്യുതി
ഉപഭോക്താക്കള്‍ക്ക് നല്‍കിയ
സേവനങ്ങള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
കോവിഡ്
സാഹചര്യം പരിഗണിച്ച് വൈദ്യുതി
ചാര്‍ജ് അടയ്ക്കുന്നതിന്
കൂടുതല്‍ സാവകാശം നല്‍കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
683.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലത്ത് റോഡ്
നവീകരണത്തിന്റെ ഭാഗമായി
പൊതുമരാമത്ത് വകുപ്പ് റോഡിലെ
ഇലക്ട്രിക് പോസ്റ്റുകള്‍
മാറ്റുന്നതിനായി ഒറ്റപ്പാലം
മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ്
എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
ഏതെല്ലാം
റോഡുകളില്‍ ഇലക്ട്രിക്
പോസ്റ്റുകള്‍ മാറ്റുന്നതിനായി
പൊതുമരാമത്ത് വകുപ്പ് വൈദ്യുതി
വകുപ്പില്‍ തുക അടച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
സി )
ഒറ്റപ്പാലം
മണ്ഡലത്തില്‍ റോഡ്
നവീകരണാര്‍ത്ഥം ഇലക്ട്രിക്
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കുന്ന പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി അറിയിക്കുമോ?
684.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയില്‍ നിലവില്‍
കെ.എസ്.ഇ.ബി.യുടെ ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍ ഇല്ലെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കെ.എസ്.ഇ.ബി.
ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍
നിര്‍മ്മിക്കാന്‍
നിര്‍ദ്ദേശിക്കപ്പെട്ട
സ്ഥലങ്ങളില്‍ ആയത്
സ്ഥാപിക്കുന്നതിനുള്ള നടപടി
അനെര്‍ട്ട്
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
സി )
ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍
നിര്‍മ്മിക്കുന്നതിനായി
സര്‍ക്കാരിന്റെയോ പൊതുമേഖലാ
സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള
സ്ഥലങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായുള്ള
നടപടികള്‍ ത്വരിതപ്പെടുത്തുമോ?
|
|
|
|
|
|
|
|