ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സാമൂഹികമായും
സാമ്പത്തികമായും ഏറ്റവും
പിന്നോക്കം
നിൽക്കുന്നവര്‍ക്കുള്ള എ.എ.വൈ.
കാർഡിനുള്ള പച്ചരി വിതരണം
കാസർകോട് ജില്ലയിൽ
മുടങ്ങിയിട്ട് മൂന്ന്
വർഷത്തിലധികമായെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇതിനുള്ള കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(
സി )
ജില്ലയിൽ
എത്ര റേഷൻ കാർഡുകളും
ഉപഭോക്താക്കളുമാണുള്ളത്; ഇതിൽ
എ.എ.വൈ. വിഭാഗത്തിൽപ്പെട്ട എത്ര
കാർഡുകളും
ഉപഭോക്താക്കളുമുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഡി )
നിലവിൽ
മുൻഗണനവിഭാഗമായ പിങ്ക് കാർഡിലെ
ഒരംഗത്തിന് ഒരു കിലോഗ്രാം വീതം
കൃത്യമായി ലഭിക്കുന്ന പച്ചരി
മറ്റുള്ള കാർഡുകൾക്ക് എന്ത്
കൊണ്ട് ലഭിക്കുന്നില്ലെന്ന്
വ്യക്തമാക്കാമോ;
(
ഇ )
സിവിൽ
സപ്ലൈസ് കോർപ്പറേഷൻ നെല്ല്
സംഭരിച്ച് കുത്തരിയാക്കി റേഷൻ
കടകൾ വഴി വിതരണം
ചെയ്യുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
എഫ് )
കാസർകോട്
ജില്ലയിൽ നാളിതുവരെ ഒരു റേഷൻ
കടയിലും കുത്തരി
വിതരണത്തിനെത്തിയില്ല എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പരിഹാരമെന്ന നിലയിൽ
എന്തൊക്കെ മാർഗ്ഗങ്ങളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?