ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മൃഗസംരക്ഷണ
വകുപ്പിന് കീഴിലെ ലൈവ്
സ്റ്റോക്ക് ഇന്‍സ്പെക്ടര്‍
ഗ്രേഡ് I, ഗ്രേഡ് II
തസ്തികകളില്‍ വിവിധ ജില്ലകളിലെ
അനുപാത വ്യത്യാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന് കാരണം
എന്തെന്ന് വ്യക്തമാക്കാമോ;
(
ബി )
തിരുവനന്തപുരം,
കണ്ണുര്‍, കാസര്‍ഗോഡ്,
കോഴിക്കോട്, കോട്ടയം, ആലപ്പുഴ
എന്നീ ജില്ലകളില്‍ ലൈവ്
സ്റ്റോക്ക് ഇന്‍സ്പെക്ടര്‍
ഗ്രേഡ് ॥ പരീക്ഷയെഴുതിയ
ഉദ്യോഗാര്‍ത്ഥികളുടെ നിയമനത്തെ
ബാധിക്കുന്ന തരത്തില്‍
മൃഗസംരക്ഷണ വകപ്പ് ഡയറക്ടര്‍
പുറത്തിറക്കിയ ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പി.എസ്.സി. വിജ്ഞാപനം
പുറപ്പെടുവിച്ച ശേഷം അനുപാത
ക്രമീകരണത്തിനായി പുറത്തിറക്കിയ
ഉത്തരവ് ഉദ്യോഗാര്‍ത്ഥികളെ
ബാധിക്കുന്നതിനെതിരെ വകുപ്പിന്
നൽകിയ പരാതിയിന്മേൽ സ്വീകരിച്ച
നടപടി അറിയിക്കുമോ;
(
സി )
പ്രസ്തുത
തസ്തികയില്‍ നിലവില്‍ വരാന്‍
പോകുന്ന ജില്ലാതല റാങ്ക്
ലിസ്റ്റുകളില്‍ നിന്നും അതാത്
ജില്ലകളിലെ ഒഴിവുകളിലേയ്ക്ക്
നിയമനം നടത്തി
ഉദ്യോഗാര്‍ത്ഥികളെ അനുപാത
ക്രമീകരണത്തിന്റെ ഭാഗമായി
പുനര്‍വിന്യസിക്കാമെന്നിരിക്കേ
ചില ജില്ലകളില്‍ പരീക്ഷയെഴുതിയ
ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന
നിരോധനം ഏര്‍പ്പെടുത്തുന്ന
തരത്തിലുള്ള മൃഗസംരക്ഷണ
വകുപ്പിന്റെ നടപടി
പിന്‍വലിക്കുന്നതിനുള്ള
നിര്‍ദ്ദേശം നല്‍കാമോ;
(
ഡി )
മൃഗസംരക്ഷണ
വകുപ്പ് ഡയറക്ടറുടെ ഉത്തരവിന്റെ
ഭാഗമായി പ്രമോഷന്‍,
റിട്ടയര്‍മെന്റ്, മറ്റ്
കാരണങ്ങള്‍ എന്നിവയാല്‍ ഒരു
ജില്ലയില്‍ ഉണ്ടായ ഒഴിവുകള്‍
മറ്റേതെങ്കിലും ജില്ലകളിലേക്ക്
മാറ്റിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(
ഇ )
പ്രസ്തുത
തസ്തികയില്‍ അതാത് ജില്ലകളില്‍
ഉണ്ടാകുന്ന ഒഴിവ് അതാത്
ജില്ലാ പി.എസ്.സി.യില്‍
റിപ്പോര്‍ട്ട് ചെയ്യുന്നതിനും
അതാത് ജില്ലയില്‍ നിലവില്‍
വരാന്‍ പോകുന്ന റാങ്ക്
പട്ടികയില്‍ നിന്ന് തന്നെ
നിയമനം നടത്തുകയും
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?