STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers



*31.
ശ്രീ. കെ.വി.സുമേഷ്
ശ്രീ. മുരളി പെരുനെല്ലി
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ അപ്പെക്സ് കോ-ഓപ് ഫിനാന്‍സ് & ഡെവലപ്മെന്റ് ലിമിറ്റഡ് എന്ന പേരില്‍ അപ്പെക്സ് ബോഡി രൂപീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സഹകരണ രംഗം ദുര്‍ബലപ്പെടുത്തുന്നതിന് എപ്രകാരമെല്ലാം കാരണമാകുന്നുവെന്ന് അറിയിക്കാമോ;
( ബി )
നിലവില്‍ ആര്‍.ബി.ഐ. നിയന്ത്രണത്തില്‍ കൊണ്ടുവന്നിട്ടുള്ള അര്‍ബന്‍ ബാങ്കുകളോടൊപ്പം പ്രാഥമിക സഹകരണ സംഘങ്ങളെ അപ്പെക്സ് ബോഡിയുടെ പ്രവര്‍ത്തന പരിധിയില്‍ കൊണ്ടുവന്നാല്‍ സംസ്ഥാനത്തെ സഹകരണ മേഖല ഗുരുതര പ്രശ്നം നേരിടാനിടയുണ്ടെന്ന സഹകാരികളുടെ ആശങ്ക പരിഹരിക്കാന്‍ നടപടിയുണ്ടാകുമോ;
( സി )
ബാങ്കിംഗ് നിയമത്തിലെ ഭേദഗതി, ഒരു കോടിയിലധികം രൂപ പിന്‍വലിക്കുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ ആദായനികുതി നിയമത്തില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത 194 N വകുപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത് തുടങ്ങിയ നടപടികളുടെ പ്രത്യാഘാതം ഒഴിവാക്കാന്‍ നടത്തിയ ഇടപെടലുകള്‍ അറിയിക്കാമോ?
*32.
ശ്രീ. പി.വി. ശ്രീനിജിൻ
ഡോ.കെ.ടി.ജലീൽ
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വികസനത്തിന് സംസ്ഥാനം പ്രത്യേക ഊന്നല്‍ നല്‍കുന്ന സമീപനം അവസരമായികണ്ട് ഒറ്റപ്പെട്ട ചിലര്‍ പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിത ചൂഷണം, തൊഴിലാളി വിരുദ്ധത, വ്യവസായ സ്ഥാപനങ്ങള്‍ക്കുമേല്‍ യാതൊരുവിധ നിയമപരമായ നിയന്ത്രണങ്ങളും പാടില്ലെന്ന നിലപാട് എന്നിവ സ്വീകരിക്കുന്നതായി ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം ലക്ഷ്യമാക്കുന്ന ഉത്തരവാദിത്ത നിക്ഷേപ നയത്തെ കുറിച്ച് വിശദമാക്കാമോ;
( ബി )
വിവിധ സേവനങ്ങളും അനുമതികളും നല്‍കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് അലംഭാവം ഉണ്ടാകുന്നുവെന്ന ആക്ഷേപം ഉയരുന്നത് പരിശോധിച്ചിട്ടുണ്ടോ;
( സി )
സംരംഭക സമൂഹത്തിന്റെ കൂടി അഭിപ്രായം ആരാ‍ഞ്ഞുകൊണ്ട് സംരംഭം ആരംഭിക്കുന്നതിനുളള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും കാലവിളംബം ഒഴിവാക്കാനും ഉതകുന്ന തരത്തില്‍ നിയമങ്ങളിലും ചട്ടങ്ങളിലും ഉചിതമായ പരിഷ്കരണത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ?
*33.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . എൻ . ഷംസുദീൻ
ശ്രീ. കെ. പി. എ. മജീദ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി നിരക്ക് നിർണ്ണയിക്കുന്നതിനുള്ള റഗുലേറ്ററി കമ്മീഷന്റെ കരട് താരിഫ് നയത്തിൽ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ ലാഭവിഹിതം അനുവദിക്കുന്നതിന് വ്യവസ്ഥ ചെയ്തിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നയത്തിൽ കെ.എസ്.ഇ.ബി.യ്ക്കും വിവിധ വിതരണ ഏജൻസികൾക്കും വ്യത്യസ്ത വൈദ്യുതി നിരക്കുകള്‍ ഈടാക്കാനുള്ള നിർദ്ദേശമുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നയം സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതും സർക്കാർ നയങ്ങൾക്ക് വിരുദ്ധവുമാണെന്ന ആരോപണം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*34.
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. ആരംഭിച്ചതുമുതല്‍ 2020-21 സാമ്പത്തികവര്‍ഷം വരെ സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച് തരേണ്ടിയിരുന്ന ജി.എസ്.ടി. വിഹിതം മുഴുവനും ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക യഥാസമയം ലഭിക്കുന്നുണ്ടോ; കുടിശിക ലഭ്യമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാടാണോ സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ജി.എസ്.ടി. നടപ്പിലാക്കിയതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജി.എസ്.ടി. നഷ്ടപരിഹാരം എന്നുവരെ അനുവദിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്; ഇതുവരെ പ്രസ്തുത ഇനത്തില്‍ ലഭിക്കേണ്ടിയിരുന്ന തുക മുഴുവന്‍ ലഭിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ?
*35.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി.വി.അൻവർ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ. ആര്‍. നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ നേതാവുള്‍പ്പെടെയുള്ളവരുടെ കള്ളപ്പണ-ബിനാമി ഇടപാടുകള്‍ നടന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് പരിശോധന നടത്തിയിട്ടുണ്ടോ; എങ്കില്‍ കണ്ടെത്തലുകള്‍ വെളിപ്പെടുത്താമോ;
( ബി )
ഒറ്റപ്പെട്ടതെങ്കിലും ഇത്തരത്തിലുള്ള അഴിമതി സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കാനിടയുള്ളതിനാല്‍ സഹകരണ രംഗത്തെ അഴിമതിക്കെതിരെ കര്‍ശന നടപടിയുണ്ടാകുമോ;
( സി )
സഹകരണ സ്ഥാപനങ്ങളുടെ ഓഡിറ്റ് ഫലപ്രദമാക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
*36.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തിക രംഗം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി സംസ്ഥാനത്തേക്ക് കൂടുതല്‍ വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിന് എന്തൊക്കെ പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ വളര്‍ച്ചക്ക്‌ ഗുണകരമാകുന്ന പദ്ധതികള്‍ ആരംഭിക്കുന്നതിന് സംരംഭകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ എന്തൊക്കെ പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
സംരഭകര്‍ക്ക് അവരുടെ പദ്ധതികള്‍ അവതരിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*37.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ, ആദിവാസി ജനവിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും ആരോഗ്യ സംരക്ഷണവും ലഭ്യമാക്കുന്നതിന് സഹകരണ വകുപ്പ് പ്രത്യേകമായ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേവലം ചികിത്സ പദ്ധതി എന്നതിനപ്പുറം ആരോഗ്യ രംഗത്ത് കാലോചിതമായ ഇടപെടലായിമാറിയ പ്രസ്തുത പദ്ധതിയുടെ ആശയങ്ങളും ലക്ഷ്യങ്ങളും വിശദമാക്കാമോ; പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാമോ?
*38.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കലാകാരന്‍മാര്‍ക്കായി സഹകരണ സംഘം രൂപീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിലെ തുടര്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
കലയുമായി ബന്ധപ്പെട്ട ഏതൊക്കെ മേഖലകളെയാണ് പ്രസ്തുത സഹകരണ സംഘത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും എല്ലാ വിഭാഗം കലാകാരന്‍മാര്‍ക്കുമായി ഒരു സഹകരണ സംഘമാണോ വിഭാവനം ചെയ്യുന്നതെന്നും വ്യക്തമാക്കാമോ;
( സി )
കലാകാരന്‍മാരുടെ സര്‍ഗ്ഗസൃഷ്ടികളുടെ വിപണനം പ്രസ്തുത സംഘത്തിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തുമോ;
( ഡി )
കലാകാരന്‍മാര്‍ക്കായുള്ള സഹകരണ സംഘത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
*39.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണമേഖലയില്‍‌‍‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, സഹകരണ അപ്പെക്സ് ഫെഡറേഷനുകള്‍, മറ്റ് സഹകരണ സംഘങ്ങള്‍, കേരള ബാങ്ക് എന്നിവയിലൂടെ തൊഴിലധിഷ്ഠിതമായ സൂക്ഷ്മ ചെറുകിട സംഘങ്ങള്‍, ചെറുകിട കച്ചവടം എന്നീ പദ്ധതികള്‍ക്കായി എത്ര തുക വായ്പ അനുവദിച്ചിട്ടുണ്ടെന്ന കണക്ക് ലഭ്യമാണോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ എത്ര പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനായിട്ടുണ്ടെന്ന കണക്ക് ലഭ്യമാണോ; എങ്കില്‍ വ്യക്തമാക്കാമോ?
*40.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച വകുപ്പുതല അന്വേഷണത്തിന്റെ പുരോഗതി വെളിപ്പെടുത്താമോ;
( ബി )
കരുവന്നൂർ ബാങ്ക് ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സഹകരണ ബാങ്കുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സോഫ്റ്റ്‌വെയറിലെ ന്യൂനതകൾ മുതലാക്കിയാണ് ക്രമക്കേട് നടത്തുന്നത് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ന്യൂനത പരിഹരിക്കുന്നതിനായി സോഫ്റ്റ്‌വെയറുകള്‍ സെക്യൂരിറ്റി ഓഡിറ്റിന് വിധേയമാക്കാൻ നടപടി സ്വീകരിക്കുമോ?
*41.
ശ്രീ. ടി.സിദ്ദിഖ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ. പി. ടി. തോമസ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധന പെതുജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ വിലവര്‍ദ്ധന പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഇന്ധന വില വർദ്ധനവിനെത്തുടർന്ന് ഉണ്ടാകുന്ന വിലക്കയറ്റം ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പൊതുഗതാഗത സംവിധാനങ്ങൾ, മത്സ്യബന്ധന ബോട്ടുകൾ, ഓട്ടോ, ടാക്സി എന്നിവയ്ക്ക് ഇന്ധന നികുതി സബ്സിഡി നൽകാൻ നടപടി സ്വീകരിക്കുമോ?
*42.
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് സാഹചര്യം സംസ്ഥാനത്തെ സാമ്പത്തിക മേഖലയെ ഏതൊക്കെ തരത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് പഠനം നടത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
കേന്ദ്ര സര്‍ക്കാര്‍ ഇത്തരം ഒരു പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( സി )
സംസ്ഥാനം അങ്ങനെയൊരു വിശദ പഠനം നടത്തുന്നതിന് വിദഗ്ദ്ധരുടെ സമിതി രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
*43.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി. ‌യില്‍ ഉള്‍പ്പെടുത്തണം എന്ന നിർദ്ദേശത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജി.എസ്.ടി. കൗൺസിലിൽ നിലപാട് സ്വീകരിക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( ബി )
പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി.‌യില്‍ ഉൾപ്പെടുത്തിയാൽ വില കുറയാൻ സാധ്യതയില്ല എന്ന് കരുതുന്നുണ്ടോ; ഉണ്ടെങ്കിൽ കാരണം വിശദമാക്കാമോ;
( സി )
കോവിഡിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുമ്പോൾ സംസ്ഥാന സർക്കാർ ഈടാക്കുന്ന അഡീഷണൽ സെയിൽസ് ടാക്സും സോഷ്യൽ സെക്യൂരിറ്റി സെസ്സും വേണ്ടെന്നുവയ്ക്കാൻ തയ്യാറാകുമോ;
( ഡി )
അഡീഷണൽ സെയിൽസ് ടാക്സും സോഷ്യൽ സെക്യൂരിറ്റി സെസ്സും ഉള്‍പ്പെടെ സംസ്ഥാനം നിലവിൽ പെട്രോളിന്റെയും ഡീസലിന്റെയും മേൽ എത്ര ശതമാനം നികുതിയാണ് ചുമത്തുന്നത് എന്ന് വ്യക്തമാക്കാമോ?
*44.
ശ്രീ. റോജി എം. ജോൺ
ശ്രീ പി സി വിഷ്ണുനാഥ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ധനവില തുടര്‍ച്ചയായി വർദ്ധിക്കുന്ന സാഹചര്യത്തില്‍ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ധന നികുതി കണക്കാക്കുന്നതിന് പകരം നിശ്ചിത നികുതി രീതിയിലേക്ക് മാറാൻ സംസ്ഥാന സർക്കാർ തയ്യാറാകുമോ;
( ബി )
ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ എന്തെങ്കിലും പഠനങ്ങൾ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത രീതിയിലേക്ക് മാറിയാൽ തുടർച്ചയായി ഉണ്ടാകുന്ന ക്രൂഡ് ഓയിൽ വിലവര്‍ദ്ധനവിനെ തുടർന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന അധിക ഇന്ധന നികുതി വരുമാനം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കില്ലേയെന്ന് വ്യക്തമാക്കാമോ;
( ഡി )
കോവിഡ് കാരണം ജനങ്ങൾ ബുദ്ധിമുട്ടുമ്പോള്‍ പെട്രോളിൽ നിന്നും ഡീസലിൽ നിന്നും ലഭിക്കുന്ന അധിക വരുമാനം 2011-16 ലെ സർക്കാരിന്റെ മാതൃകയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ നടപടി സ്വീകരിക്കുമോ?
*45.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി നിരക്ക് പുതുക്കുന്നതുമായി ബന്ധപ്പെട്ട റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശങ്ങൾ വന്‍കിട ഉപഭോക്താക്കളെ വഴിവിട്ട് സഹായിക്കുന്നതാണെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്താകെ ഒരേ വൈദ്യുതി നിരക്ക് എന്നതിൽ മാറ്റം വരുത്താനുള്ള നിർദ്ദേശമുണ്ടോ;
( സി )
വൈദ്യുതി വിതരണത്തിൽ സ്വകാര്യ ലൈസൻസികളെ അനുവദിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
വൈദ്യുതി ബോർഡിന്റെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്നതായി പറയപ്പെടുന്ന പ്രസ്തുത നിർദ്ദേശങ്ങളിന്മേലുള്ള നിലപാട് വ്യക്തമാക്കാമോ?
*46.
ശ്രീ. കെ.പി.മോഹനന്‍
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ., കെ.എഫ്.സി. തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളില്‍ കോവിഡ് പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
കോവി‍‍‍‍ഡ് മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ അനുവദിക്കുമോ;
( സി )
ഇപ്രകാരം അനുവദിക്കുന്ന വായ്പകളുടെ നടപടിക്രമം ലളിതമാക്കുമോ?
*47.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൊവിഡ് കാരണം വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി പഠന വിധേയമാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( ബി )
കൊവിഡ് പ്രതിസന്ധി മൂലം നിരവധി വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഇത്തരത്തിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത് കാരണം ഈ മേഖലയിൽ ഉണ്ടായ നഷ്ടം കണക്കാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത മേഖലയെ സഹായിക്കുന്നതിന് സർക്കാർ ഏതെങ്കിലും തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?
*48.
ശ്രീ ഒ . ആർ. കേളു
ശ്രീ. എം. എം. മണി
ശ്രീമതി ഒ എസ് അംബിക
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൂടുതല്‍ തൊഴില്‍ നല്‍കുകയും സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്ന നിര്‍മ്മാണ സേവന മേഖലകളിലേക്ക് കൂടി സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെ യുവസംഘങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത സംഘങ്ങളുടെ പ്രവര്‍‍ത്തനമേഖലയും രീതിയും വിശദമാക്കാമോ;
( സി )
യുവശക്തി സമന്വയിപ്പിക്കാനും നൂതനാശയങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിക്കാനും നേതൃത്വപരമായ പങ്ക് വഹിക്കാന്‍ സഹകരണവകുപ്പിന് പരിപാടിയുണ്ടോ എന്ന് വ്യക്തമാക്കാമോ?
*49.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വർഷത്തിലെ ആദ്യ 4 മാസം പെട്രോളിയം ഉൽപന്നങ്ങളിന്മേൽ കേന്ദ്ര സർക്കാർ ചുമത്തിയ എക്സൈസ് നികുതി വരുമാനം 48 ശതമാനം വർദ്ധിച്ചുവെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ നിലവിൽ ഓരോ ലിറ്റർ പെട്രോളിന്മേലും ഡീസലിന്മേലും ചുമത്തുന്ന എക്സൈസ് തീരുവ, അധിക എക്സൈസ് തീരുവ, വിവിധ സെസ്സ് എന്നിവ എത്രയെന്ന് വിശദമാക്കാമോ; പ്രസ്തുത ഇനങ്ങളില്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
2014-ല്‍ കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലേറിയ സമയത്ത് പെട്രോളിന്റെയും ഡീസലിന്റെയും മേൽപ്പറഞ്ഞ തീരുവകള്‍ എത്രയായിരുന്നെന്ന് അറിയിക്കാമോ;
( സി )
ഇന്ധനവില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് നൽകിയത് തിരികെ കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കി വിലനിയന്ത്രണത്തിന് നടപടിയെടുക്കാൻ ആവശ്യപ്പെടുമോയെന്ന് വ്യക്തമാക്കാമോ?
*50.
ശ്രീ എം മുകേഷ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോളിന്റേയും ഡീസലിന്റേയും തുടരെയുണ്ടാകുന്ന വിലക്കയറ്റത്തിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് വില്‍ക്കുന്ന പെട്രാേളിന്റേയും ഡീസലിന്റേയും മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ നികുതി, സെസ്സുകള്‍ എന്നിവയുടെ വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഓരോ ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്നും എത്ര തുകയാണ് ലഭിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി, സെസ്സ് എന്നിവ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?
*51.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ. എച്ച്. സലാം
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരള ബാങ്ക് വഴി എത്ര കോടി രൂപ കാര്‍ഷിക വായ്പ ഇനത്തില്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇക്കാലയളവില്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് ലിക്വിഡിറ്റി ഫണ്ടായി കേരള ബാങ്ക് എത്ര രൂപ അനുവദിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
ന്യൂജനറേഷന്‍, ദേശസാത്കൃത ബാങ്കുകള്‍ മുതലായ സ്ഥാപനങ്ങള്‍ അവരുടെ ഇടപാടുകാര്‍ക്ക് ലഭ്യമാക്കുന്ന അതേ സൗകര്യങ്ങള്‍ കേരള ബാങ്കിന്റെ ഇടപാടുകാര്‍ക്കും ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
ബാങ്കിന്റെ ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
*52.
ശ്രീ കെ ആൻസലൻ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ ഡി കെ മുരളി
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ പ്രവര്‍ത്തന മികവ് ഉയർത്തുന്നതിനായി വിവരവിനിമയ സാങ്കേതികവിദ്യാധിഷ്ഠിത സേവനങ്ങള്‍ വിപുലപ്പെടുത്തിയിട്ടുണ്ടോ;
( ബി )
വൈദ്യുതി കണക്ഷന്‍ നല്‍കുന്നതുള്‍പ്പെടെയുള്ള സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് നടപടിക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ടോ;
( സി )
സേവനം വീട്ടുപടിക്കല്‍ പദ്ധതി പ്രകാരം എന്തെല്ലാം സേവനങ്ങള്‍ നല്‍കിവരുന്നു‍ണ്ട്; വൈദ്യുതി തടസ്സം പരിഹരിക്കുന്നതിനും അപകട സാധ്യത ഒഴിവാക്കുന്നതിനുമുള്ള അതിവേഗ നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ വിശദമാക്കാമോ?
*53.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ എം വിൻസെൻറ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിന്റെ ബാങ്കിംഗ് നെറ്റ്‌വർക്കിനായി ഒരു ഏകീകൃത സോഫ്റ്റ്‌വെയർ വികസിപ്പിക്കാതിരിക്കുന്നതിനുള്ള കാരണം വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും ഓരോ ജില്ലയിലും പ്രത്യേക സോഫ്റ്റ്‌വെയറുകളിലാണോ ബാങ്കുകൾ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കേരള ബാങ്കിന്റെ എ.ടി.എമ്മുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത് ബാങ്കിങ് സോഫ്റ്റ്‌വെയറിലെ പോരായ്മകൾ കൊണ്ടാണോ എന്ന് വ്യക്തമാക്കാമോ; എങ്കില്‍ പ്രസ്തുത പോരായ്മകൾ പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
*54.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി വ്യവസായ വകുപ്പ് എത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്; പ്രസ്തുത ലക്ഷ്യം കൈവരിക്കാനായോ; വിശദമാക്കുമോ;
( ബി )
കൊവിഡ് പ്രതിസന്ധി കാലമായിട്ടും ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം മൂവായിരത്തി ഇരുന്നൂറ്റി നാല്‍പത്തി ഏഴ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിച്ചിട്ടുള്ളത് സര്‍ക്കാര്‍ നടപടികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് വിലയിരുത്തുന്നുണ്ടോ;
( സി )
ഈ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള കൂടുതൽ സംരംഭങ്ങൾ ആരംഭിക്കാൻ സർക്കാർ തലത്തിൽ സ്വീകരിച്ചുവരുന്ന പ്രോത്സാഹന നടപടികൾ വിശദമാക്കാമോ?
*55.
ശ്രീമതി ദെലീമ
ശ്രീ വി കെ പ്രശാന്ത്
ഡോ സുജിത് വിജയൻപിള്ള
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലനില്‍ക്കുന്ന വ്യവസായ സൗഹൃദാന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;
( ബി )
നിക്ഷേപകരുടെ പരാതി പരിഹരിക്കാന്‍ സിവില്‍ കോടതിയുടെ അധികാരമുള്ള നിയമ പരിഹാര സമിതി രൂപീകരിക്കാന്‍ നിയമ പ്രാബല്യം നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സമിതി രൂപീകരിച്ചിട്ടുണ്ടോ;
( സി )
പരാതി പരിഹാരത്തിനു പുറമേ വ്യവസായം തുടങ്ങാനും നടത്താനും വേണ്ട നിയമസഹായവും പ്രസ്തുത സമിതി വഴി നല്‍കാനുദ്ദേശിക്കുന്നുണ്ടോ;
( ഡി )
സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാവിഷ്കരിച്ചിട്ടുള്ള ധനസഹായ പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ?
*56.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി സർക്കാർ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഗിഫ്റ്റ്-നെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നികുതി വരുമാനത്തില്‍ ഉണ്ടായ കുറവ് പരിഹരിക്കാന്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
*57.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എണ്ണക്കമ്പനികൾ ഇന്ധന വില വർദ്ധിപ്പിക്കുന്നതിന്റെ പേരില്‍ പെട്രോൾ, ഡീസലിന്മേലുള്ള സംസ്ഥാനങ്ങളുടെ നികുതി നിർണയാവകാശം കവർന്നെടുക്കാൻ കേന്ദ്രസർക്കാർ നടത്തുന്നതായി പറയപ്പെടുന്ന നീക്കത്തോടുള്ള സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാമോ;
( ബി )
ധനകാര്യ കമ്മീഷനെ ഉപയോഗിച്ച് സംസ്ഥാനത്തിന് അർഹമായി ലഭിക്കേണ്ട നികുതി വിഹിതത്തിലും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്ര വിഹിതത്തിലും കുറവ് വരുത്തുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ പെട്രോളിയം ഉൽപ്പന്നങ്ങളിന്മേല്‍ നികുതി ചുമത്താൻ ഉള്ള അധികാരം കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നത് സംസ്ഥാനത്തെ വികസന ക്ഷേമ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനിടയുണ്ടോ;
( സി )
ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാരിന്റെ സാമ്പത്തികാശ്രിതരായി മാറ്റാനുള്ള ശ്രമത്തിനെതിരെ ജി.എസ്.ടി. കൗൺസിലിൽ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നോയെന്ന് വ്യക്തമാക്കുമോ?
*58.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍ സഹകരണ ബാങ്കുകളില്‍ നിന്നു ലോണ്‍ എടുത്തവര്‍ അവ തിരിച്ചടക്കുന്നതില്‍ പ്രയാസം നേരിടുന്നത് പരിഗണിച്ച് വായ്പാതിരിച്ചടവിന് ജപ്തി നടപടികള്‍ ഒഴിവാക്കുന്നതിനും സാവകാശം അനുവദിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തവര്‍ക്ക് കോവിഡ് പശ്ചാത്തലത്തില്‍ എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് വ്യക്തമാക്കുമോ;
( സി )
സഹകരണ സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ക്ക് തിരിച്ചടവില്‍ ഒരു വര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ തുക ഒഴിവാക്കി പലിശ മാത്രം അടക്കുന്നതിന് അനുമതി നല്‍കുമോ; വിശദാംശം നല്‍കുമോ?
*59.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മാണ വസ്തുക്കളായ സിമന്റ്, കമ്പി, പ്ലമ്പിംഗ്, ഇലക്ട്രിക്കല്‍ സാമഗ്രികള്‍ എന്നിവയുടെ വില വര്‍ദ്ധനവ് മൂലം പ്രതിസന്ധി നേരിടുന്ന നിർമ്മാണ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ എന്തൊക്കെ നടപടികളാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് സിമന്റിന്റെയും മറ്റ് നിര്‍മ്മാണ സാമഗ്രികളുടെയും ഉല്പാദനം വർദ്ധിപ്പിക്കാൻ എന്തെങ്കിലും കർമ്മ പദ്ധതികൾ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കൊവിഡ് കാലത്ത് കടുത്ത പ്രതിസന്ധി നേരിടുന്ന നിർമ്മാണ മേഖലയെ കൈപിടിച്ചുയർത്താൻ സർക്കാരിന് ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
*60.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എം. എം. മണി
ശ്രീ എം നൗഷാദ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി, സെസ്സ് എന്നിവ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ എത്ര തവണ വര്‍ദ്ധിപ്പിച്ചു; വിശദമാക്കാമോ;
( ബി )
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി, സെസ്സ് ഇനത്തില്‍ കേന്ദ്രം ഈടാക്കുന്ന തുകയില്‍ എത്ര ശതമാനമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ; നിലവില്‍ ഇത് എത്ര രൂപയാണ്;
( സി )
പെട്രോള്‍, ഡീസല്‍ എന്നിവ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനത്തിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം കേന്ദ്ര സര്‍ക്കാര്‍ നികത്തുമെന്നറിയിച്ചിട്ടുണ്ടോ; വിശദമാക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.