|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*391.
ശ്രീമതി
സി. കെ. ആശ
ശ്രീ
ജി എസ് ജയലാൽ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭാരത്
മാല പദ്ധതിയിലുൾപ്പെടുത്തി
സംസ്ഥാനത്തെ റോഡുകൾ
പുനർനിർമ്മിക്കുന്നതിന് അനുമതി
ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഈ
പദ്ധതിയിൽ ഉൾപ്പെടുത്തിയ
റോഡുകളുടെ നിർമ്മാണ പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്നതിന്
കേന്ദ്ര സഹായം ലഭിക്കുന്നുണ്ടോ;
ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയ
റോഡുകളുടെ പുനർനിർമ്മാണം
സംബന്ധിച്ച നിബന്ധനകൾ
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
സി )
ഈ
പദ്ധതിയുടെ പൂർണ്ണമായ മേൽനോട്ടം
പൊതുമരാമത്ത് വകുപ്പിന്റെ
ചുമതലയിലാണോയെന്ന്
വ്യക്തമാക്കാമോ; ആഗോള ടെൻഡർ
നടപടികളിലൂടെയാണോ ഇതിന്റെ
കരാറുകാരെ കണ്ടെത്തുന്നതെന്ന്
അറിയിക്കാമോ;
(
ഡി )
ഈ
പദ്ധതിയിലൂടെ നിർമ്മിക്കുന്ന
റോഡുകളുടെ ഗുണനിലവാരം ആധുനിക
സാങ്കേതികവിദ്യയുടെ സഹായത്തോടെ
ഉറപ്പാക്കുമോ; വിശദമാക്കുമോ?
*392.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
കെ ആൻസലൻ
ശ്രീ.
എച്ച്. സലാം
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രാജ്യത്തേക്കുള്ള
ടൂറിസ്റ്റ്‍ വിസ പുന:സ്ഥാപിച്ച
പശ്ചാത്തലത്തിൽ രാജ്യാന്തര
വിനോദ സഞ്ചാരികൾ 2021 നവംബർ
രണ്ടാം വാരത്തോടെ
സംസ്ഥാനത്തേക്ക് എത്തുന്ന
സാഹചര്യം പരിഗണിച്ച് സർക്കാർ
സ്വീകരിച്ചിട്ടുള്ള
മുന്നൊരുക്കങ്ങൾ വിശദമാക്കാമോ;
(
ബി )
രാജ്യാന്തര
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിനായി
ആരോഗ്യ ടൂറിസം മേഖലയുടെ
വികസനവും പ്രചരണവും
മുന്‍നിര്‍ത്തി കർമ്മപരിപാടി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ടൂറിസം
മേഖലയിലെ പാരമ്പര്യ ചികിത്സ
കേന്ദ്രങ്ങളിൽ രാജ്യാന്തര
ടൂറിസ്റ്റുകൾ
കബളിപ്പിക്കപ്പെടുന്ന സാഹചര്യം
ഒഴിവാക്കാൻ ഇത്തരം
കേന്ദ്രങ്ങളുടെ ഗുണനിലവാരം
ഉറപ്പുവരുത്താൻ നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കാമോ?
*393.
ശ്രീ.
ഇ കെ വിജയൻ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാരിന്റെ ആഗോളവല്കരണ
നയവും സാമ്പത്തിക മാന്ദ്യവും
പ്രതികൂലമായി ബാധിച്ച തോട്ടം
മേഖലയുടെ പുനരുജ്ജീവനത്തിനും
സംരക്ഷണത്തിനും വേണ്ടി സംസ്ഥാന
ഗവണ്‍മെന്റ് പ്ലാന്റേഷന്‍ നയം
രൂപീകരിക്കുന്നതിന്
പദ്ധതിയുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
കോവിഡിന്റെ
പശ്ചാത്തലത്തില്‍ തോട്ടം
മേഖലയുടെ സംരക്ഷണത്തിനുവേണ്ടി
കേന്ദ്ര, സംസ്ഥാന
സര്‍ക്കാരുകള്‍ പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
സി )
ഇടുക്കി,
വയനാട് ജില്ലകളിലെ തോട്ടം
മേഖലകളിലെ തൊഴിലാളികള്‍ക്ക്
വേണ്ടി നടത്തിയിരുന്ന
ആശുപത്രികള്‍ ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദീകരിക്കുമോ;
(
ഡി )
തോട്ടം
മേഖലയിലെ കാലാവധി കഴിഞ്ഞ സേവന,
വേതന കരാര്‍ കാലോചിതമായി
പരിഷ്കരിക്കുന്നതിന്
പദ്ധതിയുണ്ടോയെന്ന്
അറിയിക്കുമോ;
(
ഇ )
പൂട്ടിക്കിടക്കുന്ന
തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക്
സഹായ ധനം അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
*394.
ഡോ.കെ.ടി.ജലീൽ
ശ്രീ
എം രാജഗോപാലൻ
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആഗോള
തലത്തില്‍ തൊഴില്‍ സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിനായി
സംസ്ഥാനത്തെ തൊഴിലന്വേഷകരെയും
വിദ്യാര്‍ത്ഥികളെയും
സജ്ജരാക്കുന്നതിനായി
നടത്തിവരുന്ന വിവിധ നെെപുണ്യ
വികസന, പരിശീലന പരിപാടികള്‍
ഏതൊക്കെയെന്ന് വിശദമാക്കുമോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലം മുതല്‍
നാളിതുവരെ ഈ മേഖലയില്‍
ഉണ്ടായിട്ടുള്ള നേട്ടങ്ങളും
പുരോഗതിയും
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
*395.
ശ്രീമതി
ഒ എസ് അംബിക
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വകാര്യ മേഖലയിലേതുള്‍പ്പെടെ
എല്ലാതരം തൊഴിലവസരങ്ങളെയും
വിദ്യാഭ്യാസ അവസരങ്ങളെയും
ഏകോപിപ്പിക്കുന്ന സംവിധാനമായി
എംപ്ലോയ് മെന്റ് എക്സ്ചേഞ്ചുകളെ
മാറ്റുവാന്‍ വേണ്ടി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
സ്വകാര്യ
മേഖലയിലെ തൊഴിലവസരങ്ങള്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ലഭ്യമാക്കാന്‍ എംപ്ലോയബിലിറ്റി
സെന്ററുകളുടെ പ്രവര്‍ത്തനം
ഫലപ്രദമാക്കുന്നതിനായി
കൈക്കൊണ്ട നടപടികള്‍
വിശദമാക്കാമോ;
(
സി )
പ്രൊഫഷണല്‍
ആന്‍ഡ് എക്സിക്യൂട്ടീവ്
എംപ്ലോയ് മെന്റ്
എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം
വിശദമാക്കാമോ?
*396.
ശ്രീ
ജി എസ് ജയലാൽ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീമതി
സി. കെ. ആശ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സെക്കൻഡറി വിദ്യാഭ്യാസ
മേഖലയ്ക്കുണ്ടായ
പുരോഗതിയോടൊപ്പം തന്നെ
ഹയര്‍സെക്കൻഡറി മേഖലയുടെ
അടിസ്ഥാന സൗകര്യങ്ങളും
മെച്ചപ്പെടുത്തേണ്ടതിന്റെ
സാഹചര്യം പരിശോധന
വിധേയമാക്കിയിട്ടുണ്ടോ;
വിശമാക്കുമോ;
(
ബി )
ഹയർ
സെക്കൻഡറി നിലവാരത്തിലുള്ള
ലാബ്, ലൈബ്രറി സംവിധാനങ്ങൾ
മെച്ചപ്പെടുത്തുന്നതിനുള്ള
നടപടികൾ വിശദമാക്കുമോ;
(
സി )
വളരെയധികം
മൂലധന നിക്ഷേപം ആവശ്യമായ ഈ
മേഖലയുടെ വികസനത്തിന് വേണ്ടി
പ്രത്യേക ഫണ്ട്
രൂപീകരിക്കേണ്ടതിന്റെ ആവശ്യകത
നിലവിലുണ്ടോ; വിശദമാക്കുമോ;
(
ഡി )
വിദ്യാർത്ഥികളിൽ
സംരംഭകത്വ പരിശീലനവും നൈപുണ്യ
പരിശീലനവും നൽകുന്നതിനും ഏതൊരു
തൊഴിലിനോടുള്ള യുവതലമുറയുടെ
സമീപനം
മെച്ചപ്പെട്ടതാക്കുന്നതിനും
സഹായിക്കുന്ന പദ്ധതികൾ പൊതു
വിദ്യാഭ്യാസ വകുപ്പ് മുഖേന
നടപ്പിലാക്കുമോ?
*397.
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
സമയബന്ധിതമായി പൂര്‍ത്തിയാക്കിയ
കുതിരാന്‍ തുരങ്കപാതയുടെ
നിര്‍മ്മാണത്തിന് പൊതുമരാമത്ത്
വകുപ്പ് നടത്തിയ
പ്രവര്‍ത്തനങ്ങള്‍ ഈ
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഒന്നാം
തുരങ്കപാത തുറന്ന് കൊടുത്തതോടെ
ഗതാഗത മേഖലയില്‍ ഉണ്ടായ
നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
പാതയുടെ നിര്‍മ്മാണ ചെലവ്
എത്രയായിരുന്നുവെന്നും അതില്‍
കേന്ദ്ര, സംസ്ഥാന
സര്‍ക്കാരുകളുടെ വിഹിതം
എത്രയാണെന്നും വ്യക്തമാക്കുമോ;
(
ഡി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം രണ്ടാം കുതിരാന്‍
തുരങ്കപാതയുടെ നിര്‍മ്മാണ
പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഇ )
രണ്ടാം
തുരങ്കപാതയുടെ നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നതെന്ന്
അറിയിക്കുമോ?
*398.
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സമൂഹത്തില്‍
പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക്
തൊഴില്‍ ലഭ്യത ഉറപ്പ്
വരുത്താന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
ഭിന്നശേഷിക്കാരുൾപ്പെടെ
സമൂഹത്തിലെ
പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക്
സ്വയംതൊഴില്‍ സംരംഭങ്ങള്‍
ആരംഭിക്കുന്നതിന് എന്തൊക്കെ
സഹായങ്ങളാണ് നിലവിലുള്ളത്;
പുതുതായി എന്തൊക്കെ സഹായങ്ങൾ
നൽകാനാണ് ലക്ഷ്യമിടുന്നത്;
വിശദമാക്കാമോ?
*399.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ പദ്ധതി
സമയബന്ധിതമായി
പൂർത്തീകരിക്കുന്നതിന് കഴിഞ്ഞ
സർക്കാർ സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ;
(
ബി )
കഴിഞ്ഞ
അഞ്ച് വർഷം ഈ പദ്ധതി
സംബന്ധിച്ച് മോണിറ്ററിംഗ്
ഉണ്ടായിരുന്നില്ല എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
പദ്ധതിയുടെ
പുരോഗതി വിലയിരുത്തി
റിപ്പോർട്ട് ചെയ്യുന്നതിനായി
ഐ.എ.എസ്. കേഡറിലെ ഉദ്യോഗസ്ഥനെ
സ്പെഷ്യൽ പ്രോജക്റ്റ് ഓഫീസറായി
നിയമിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
പദ്ധതിയുടെ
പ്രോജക്ട് ഇംപ്ലിമെന്റേഷൻ
കമ്മിറ്റിയുടെ പ്രവർത്തനം
വിശദമാക്കാമോ?
*400.
ശ്രീ.
പി. ടി. തോമസ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്ലസ്
വൺ പ്രവേശനത്തിന് സംസ്ഥാന
അടിസ്ഥാനത്തിൽ ഒരു യൂണിറ്റായി
കണക്കാക്കിയതാണ് നിലവിലെ പ്ലസ്
വൺ പ്രവേശന പ്രതിസന്ധിക്ക്
കാരണമായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
സംസ്ഥാന
അടിസ്ഥാനത്തിൽ ഒരു യൂണിറ്റായി
കണക്കാക്കുന്നതിന് പകരം
താലൂക്ക് അടിസ്ഥാനത്തിൽ
കണക്കാക്കിയിരുന്നെങ്കിൽ
പ്രസ്തുത പ്രതിസന്ധി
പരിഹരിക്കാൻ
സാധിക്കുമായിരുന്നില്ലേ എന്ന്
വ്യക്തമാക്കാമോ;
(
സി )
ഓരോ
താലൂക്കിലും എത്ര കുട്ടികൾക്ക്
ഇനി സീറ്റ് ലഭിക്കാനുണ്ടെന്നും
ഓരോ വിഷയത്തിലും താലൂക്ക്
അടിസ്ഥാനത്തിൽ എത്ര സീറ്റുകൾ
ബാക്കിയുണ്ടെന്നുമുള്ള കണക്ക്
ലഭ്യമാണോ; എങ്കിൽ വിശദവിവരം
നല്‍കാമോ?
*401.
ശ്രീ
എം മുകേഷ്
ശ്രീമതി
യു പ്രതിഭ
ശ്രീ
കെ ആൻസലൻ
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എംപ്ലോയ് മെന്റ്
എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഇ-സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്
എന്തെല്ലാം സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളത്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
ട്രൈബല്‍
എംപ്ലോയ് മെന്റ് എക്സ്ചേഞ്ച് കം
കരിയര്‍ ഡവലപ്മെന്റ് സെന്റര്‍,
ഭിന്നശേഷി സൗഹൃദ എംപ്ലോയ്
മെന്റ് എക്സ്ചേഞ്ച് എന്നിവയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
എംപ്ലോയ്
മെന്റ് എക്സ്ചേഞ്ചുകളുടെ
ഭാഗമായി തൊഴില്‍ മാര്‍ഗ്ഗ
നിര്‍ദ്ദേശ വിഭാഗം
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത
വിഭാഗത്തിന്റെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
*402.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രീ പ്രെെമറി തലം മുതല്‍ ഹയര്‍
സെക്കണ്ടറി തലം വരെ മാതൃഭാഷ
പഠനം നിര്‍ബന്ധവും
മെച്ചപ്പെട്ടതുമാക്കാനായി
പ്രത്യേകമായ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
മലയാളത്തിളക്കം പദ്ധതി
എത്രത്തോളം ഫലപ്രദമായി
നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
ബന്ധ
ഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് ഭാഷ
പഠനം മെച്ചപ്പെടുത്താന്‍
പ്രത്യേകമായി കെെക്കൊണ്ട
നടപടികള്‍ വിശദമാക്കാമോ;
റെലിഷ് ഇംഗ്ലീഷ് പദ്ധതിയിലൂടെ
കെെവരിക്കാന്‍ ഉദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
*403.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
വി ശശി
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സർക്കാർ
ഉടമസ്ഥതയില്‍ ഉള്ളതും
ഉപയോഗിക്കാതെ കിടക്കുന്നതുമായ
സംസ്ഥാനത്തെ ഭൂമിയുടെ വിവരങ്ങൾ
ലഭ്യമാണോ; വിശദമാക്കാമോ;
(
ബി )
വിവിധ
വികസന പ്രവര്‍ത്തനങ്ങള്‍ക്ക്
ആവശ്യാനുസരണം ഭൂമി
ലഭ്യമാക്കാനുളള ഇടപെടലിന്റെ
ഭാഗമായി വിവിധ വകുപ്പുകളുടെ
കൈവശം ഉപയോഗിക്കാതെ കിടക്കുന്ന
ഭൂമിയുടെ വിവരം ശേഖരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
സർക്കാരിന്റെ
വിവിധ ആവശ്യങ്ങൾക്ക് ഭൂമി
വേഗത്തിൽ ലഭ്യമാക്കുന്നതിനായി
വിവിധ വകുപ്പുകൾ തമ്മിലുള്ള
ഭൂമി കൈമാറ്റം സംബന്ധിച്ച
നടപടികൾ ലഘൂകരിക്കുമോ;
വിശദീകരിക്കാമോ;
(
ഡി )
സംസ്ഥാനത്തെ
പുറമ്പോക്ക് ഭൂമി, ഉടമസ്ഥര്‍
ഇല്ലാത്ത ഭൂമി എന്നിവ
സംബന്ധിച്ച വിവരങ്ങൾ
ക്രോഡീകരിച്ച്
സൂക്ഷിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ഇ )
കേന്ദ്ര
പൊതുമേഖലാ സ്ഥാപനങ്ങളുടെ
കൈവശമുള്ള വസ്തുവകകളിൽ സംസ്ഥാന
സർക്കാരിനുള്ള നിയമപരമായ അവകാശം
സംരക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാം എന്ന് വിശദമാക്കാമോ?
*404.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
എം വിൻസെൻറ്
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അമിത ചുമട്ടുകൂലി
നിര്‍ത്തലാക്കുന്നതിന് കഴിഞ്ഞ
സര്‍ക്കാര്‍ തയ്യാറാക്കിയിരുന്ന
കര്‍മ്മ പദ്ധതികള്‍
എന്തെല്ലാമെന്ന് വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ വഴി കെെവരിക്കാന്‍
ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
ഭരണതലത്തില്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിരുന്നതെന്ന്
വിശദമാക്കുമോ;
(
ഡി )
പദ്ധതി
നിര്‍വ്വഹണത്തിലൂടെ എന്തെല്ലാം
ലക്ഷ്യങ്ങള്‍
കെെവരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
*405.
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ആധുനികയന്ത്രങ്ങളും
സാങ്കേതികവിദ്യകളും ഉപയോഗിച്ച്
നിര്‍മ്മിക്കുന്ന റോഡുകള്‍
ഏതാനും മാസങ്ങള്‍ക്കുള്ളില്‍
ഗതാഗത യോഗ്യമല്ലാതായിതീരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
റോഡുകള്‍
തകരുന്നതിന്റെ പ്രധാന കാരണം
ആവശ്യത്തിന് ഓടകളോ ജല
നിര്‍ഗ്ഗമനമാര്‍ഗ്ഗങ്ങളോ
ഇല്ലാത്തതാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
എങ്കില്‍
ഇത്തരം പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
റോഡുനിര്‍മ്മാണത്തില്‍
ഗുണമേന്മ ഉറപ്പാക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കുമോ?
*406.
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊവിഡാനന്തര
ആഗോള തൊഴില്‍ മാറ്റങ്ങളും
സാധ്യതകളും കേരളത്തിലെ വിദഗ്ദ്ധ
മേഖലയിലെ തൊഴില്‍
അന്വേഷകരിലെത്തിക്കാന്‍
ലക്ഷ്യമിട്ടുള്ള പദ്ധതികള്‍
സര്‍ക്കാര്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(
ബി )
തൊഴില്‍
മേഖലയുടെ ഭാവി, തൊഴില്‍
കുടിയേറ്റം, പുതിയ വിപണികള്‍,
നവ നൈപുണ്യ വികസനം എന്നിവ
സംബന്ധിച്ച് പ്രത്യേക പരിശീലനം
നല്‍കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
തൊഴില്‍
തേടി മറ്റു രാജ്യങ്ങളിലേക്ക്
പോകുന്നവര്‍ക്ക് പരമാവധി
സൗകര്യങ്ങള്‍ ഒരുക്കുന്നതിനും
അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍
പരിഹരിക്കുവാനും സര്‍ക്കാര്‍
തലത്തില്‍ സഹായങ്ങള്‍
ലഭ്യമാക്കുമോ?
*407.
ശ്രീ.
റോജി എം. ജോൺ
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ ആദ്യഘട്ട നിർമ്മാണ
കാലയളവ് പൂർത്തിയായി ഒന്നര വർഷം
കഴിഞ്ഞിട്ടും ആദ്യഘട്ട
നിർമ്മാണം പൂര്‍ത്തിയാകാത്ത
സാഹചര്യത്തില്‍ കരാർ പ്രകാരം
കമ്പനിയിൽ നിന്നും പ്രതിദിനം
പന്ത്രണ്ട് ലക്ഷം രൂപ പിഴ
ഈടാക്കാൻ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കില്‍
ഏത് തീയതി മുതൽ പിഴ ഈടാക്കാനാണ്
തീരുമാനിച്ചിരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(
സി )
കരാർ
വ്യവസ്ഥകൾ
ലംഘിച്ചതിനെത്തുടർന്ന് അദാനി
കമ്പനിക്കെതിരെ കരാർ
പ്രകാരമുള്ള നിയമ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
എങ്കില്‍ അവ
എന്തായിരുന്നുവെന്നും
വിശദമാക്കാമോ;
(
ഡി )
പ്രശ്ന
പരിഹാരത്തിനുള്ള ആർബിട്രേഷൻ
നടപടികളിൽ കമ്പനിയുടെയും
സർക്കാരിന്റെയും നിലപാടുകള്‍
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ?
*408.
ശ്രീമതി
കെ.കെ.രമ
ശ്രീ
. സണ്ണി ജോസഫ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
പദ്ധതിയുമായി ബന്ധപ്പെട്ട
റെയിൽവേ ലൈൻ
സ്ഥാപിക്കുന്നതിനുള്ള നടപടികൾ
മന്ദഗതിയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
തുറമുഖത്തിനായി കൊങ്കൺ റെയിൽ
കോർപറേഷൻ തയ്യാറാക്കിയ
ഡി.പി.ആർ. ദക്ഷിണ മേഖല
റെയിൽവേയുടെ അംഗീകാരത്തിനായി
എന്നാണ് സമർപ്പിച്ചത്; ഇതിൽ
കാലതാമസം ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഇതിനുള്ള സാഹചര്യം
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ഡി.പി.ആർ. ന്റെ ഭാഗമായി
എൻജിനീയറിങ് സ്കെയിൽ പ്ലാൻ
ദക്ഷിണ റെയിൽവേ
അംഗീകരിച്ചിട്ടുണ്ടോ;
(
ഡി )
നിലവിൽ
പ്രസ്തുത പദ്ധതി ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
*409.
ശ്രീ.
പി. ടി. എ. റഹീം
ശ്രീ
ഐ ബി സതീഷ്
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര
വികസനത്തിന് നിലകൊള്ളുന്ന
വിദ്യാഭ്യാസ ഗവേഷണ പരിശീലന
സ്ഥാപനമെന്ന നിലയില്‍
എസ്.സി.ഇ.ആര്‍.ടി. ഭിന്നശേഷി
വിഭാഗങ്ങളുടെ വിദ്യാഭ്യാസ
ശാക്തീകരണത്തിന് ആവിഷ്കരിച്ച
പദ്ധതികളും പ്രവര്‍ത്തനങ്ങളും
വിശദമാക്കാമോ;
(
ബി )
സവിശേഷ
വിദ്യാഭ്യാസ മേഖലയില്‍
പ്രത്യേകമായി നടപ്പാക്കിയ നൂതന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്; വിശദാംശങ്ങള്‍
നൽകാമോ;
(
സി )
സവിശേഷ
വിദ്യാലയങ്ങളിലെ കാഴ്ച, ശ്രവണ
പരിമിതി നേരിടുന്നവര്‍ക്കായുള്ള
പദ്ധതികളുടെ വിശദാംശങ്ങള്‍
നല്‍കാമോ; ഇത്തരം സ്കൂളുകളിലെ
ഓണ്‍ലൈന്‍ പഠന
പ്രവര്‍ത്തനങ്ങള്‍
ശാക്തീകരിക്കുന്നതിനായി
പ്രത്യേകമായി പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*410.
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
.പി. കെ. ബഷീർ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്ലാ സ്കൂളുകളിലും
പത്താംക്ലാസ് വരെ മലയാളം
പഠിപ്പിക്കണമെന്ന് സര്‍ക്കാര്‍
നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
എങ്കില്‍
ഇത് ലംഘിക്കുന്നതായി
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
എല്ലാ
സ്കൂളുകളിലും മലയാളം പഠനം
ഉറപ്പാക്കാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ?
*411.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാലവർഷം രൂക്ഷമാകുന്ന
സാഹചര്യത്തിൽ പ്രളയം അടക്കമുള്ള
ദുരന്തങ്ങൾ തടയാൻ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ; ഇതിനായി
സ്വീകരിച്ച മുന്നൊരുക്കങ്ങൾ
എന്തൊക്കെയാണ്; വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
ദുരന്ത
ബാധിത മേഖലകളിൽ നിന്നും ജനങ്ങളെ
മാറ്റിപ്പാർപ്പിക്കാൻ എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(
സി )
മുൻപുണ്ടായ
പ്രളയങ്ങളിൽ നിന്നും പാഠം
ഉൾക്കൊണ്ട് പ്രളയം തടയാൻ റൂം
ഫോർ റിവർ അടക്കമുള്ള ഡച്ച്
മാതൃകയിലുള്ള പദ്ധതികൾ
നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ
വിശദാംശങ്ങൾ നൽകാമോ?
*412.
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിന്റെ
ടൂറിസം സാധ്യതകള്‍
മുന്നില്‍ക്കണ്ട് കൂടുതല്‍
മ്യൂസിയങ്ങള്‍
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വിശദമാക്കുമോ;
(
ബി )
നിലവിലുള്ള
മ്യൂസിയങ്ങളുടെ നവീകരണം
അടിയന്തരമായി നടപ്പാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
*413.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കൂടുതല്‍ തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന് ഈ സർക്കാർ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
കഴിഞ്ഞ
സർക്കാരിന്റെ കീഴിൽ തൊഴിൽ മേഖല
കൈവരിച്ച നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്തെ
തൊഴില്‍ രംഗം
സജീവമാക്കുന്നതിനും
അഴിമതിയടക്കമുള്ള പ്രവണതകളിൽ
നിന്ന് വിമുക്തമാക്കുന്നതിനും ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കുമോ;
(
ഡി )
എംപ്ലോയ്
മെന്റ് എക്സ്ചേഞ്ചുകള്‍
ഉള്‍പ്പെടെ തൊഴില്‍ വകുപ്പിന്
കീഴിലുളള ഓഫീസുകളിലെ സേവനങ്ങള്‍
ജനോപകാരപ്രദവും
കാര്യക്ഷമവുമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
*414.
ശ്രീ
എം നൗഷാദ്
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സെക്കൻഡറി, ഹയര്‍ സെക്കൻഡറി
വിദ്യാഭ്യാസം പൂര്‍ത്തിയാകുന്ന
മുറയ്ക്ക് കരിയര്‍ സംബന്ധമായ
സംശയങ്ങള്‍ ദുരീകരിക്കുന്നതിനും
ദിശാസൂചകങ്ങള്‍ക്കും പ്രത്യേക
സംവിധാനമുണ്ടാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(
ബി )
വിവിധ
ഉപരിപഠന, തൊഴില്‍ സാധ്യതകള്‍
സംബന്ധിച്ചും മാറുന്ന തൊഴില്‍
സാഹചര്യങ്ങള്‍, വ്യവസായങ്ങള്‍,
അഭിരുചി
അടിസ്ഥാനപ്പെടുത്തിയുള്ള മേഖല
തെരഞ്ഞെടുക്കുന്നതിന്റെ
പ്രാധാന്യം എന്നിവ സംബന്ധിച്ചും
വിദ്യാര്‍ത്ഥികളിലും
രക്ഷിതാക്കളിലും അവബോധം
സൃഷ്ടിക്കുന്നതിനുതകുന്ന
പ്രത്യേക പദ്ധതി
പരിഗണനയിലുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ നല്‍കാമോ?
*415.
ഡോ
സുജിത് വിജയൻപിള്ള
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതു വിദ്യാഭ്യാസരംഗത്തെ പഠന,
ബോധന പ്രക്രിയ ഫലപ്രദവും
കാലോചിതവുമാക്കുന്നതിന്
അദ്ധ്യാപക ശാക്തീകരണം
ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി
പ്രത്യേക പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
അദ്ധ്യാപകരുടെ
റിസോഴ്സ് പൂള്‍
തയ്യാറാക്കുന്നതിന്റെ ഭാഗമായി
പ്രത്യേക കോഴ്സ്
ആരംഭിച്ചിട്ടുണ്ടോ;
പ്രീസ്കൂള്‍ അദ്ധ്യാപക
പരിവര്‍ത്തന പരിപാടിയുടെ
ഭാഗമായി പ്രത്യേക പ്രവര്‍ത്തന
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പുതിയതായി
സര്‍വീസില്‍ പ്രവേശിക്കുന്ന
അധ്യാപകര്‍ക്ക് പരിശീലനം
നല്‍കുന്നതിന് പദ്ധതിയുണ്ടോ;
വിശദമാക്കാമോ?
*416.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സർക്കാർ ഇന്ത്യൻ പോർട്ട്
ബില്ലിലൂടെ മാരിടൈം ബോർഡ്
റെഗുലേറ്ററി അതോറിറ്റി
രൂപീകരിക്കുന്നതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സംസ്ഥാന
സര്‍ക്കാര്‍ ഈ വിഷയം വിശകലന
വിധേയമാക്കിയിട്ടുണ്ടോ
എന്നറിയിക്കുമോ;
(
സി )
അതോറിറ്റിയുടെ
രൂപീകരണത്തിലൂടെ എന്തെല്ലാം
നിയന്ത്രണങ്ങളാണ് രാജ്യത്തെ നോൺ
മേജർ തുറമുഖങ്ങളുടെ
പ്രവർത്തനത്തിൽ കൊണ്ടുവരാൻ
ശ്രമിക്കുന്നതെന്ന്
വിശദീകരിക്കുമോ;
(
ഡി )
നോൺ
മേജർ തുറമുഖങ്ങളുടെ നിയന്ത്രണം
ഉദ്ദേശിച്ച് കേന്ദ്ര സർക്കാർ
കൊണ്ടുവരുന്ന നിയമങ്ങൾ സംസ്ഥാന
താത്പര്യങ്ങൾക്ക്എതിരാണെങ്കിൽ
അവയെ അതിജീവിക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
ഇ )
നോൺ
മേജർ തുറമുഖങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനത്തിൽ കേന്ദ്ര
സർക്കാരിന്റെ ധനസഹായം
ലഭിക്കുന്നുണ്ടോ; വിശദമാക്കുമോ?
*417.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
വി ജോയി
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
നിര്‍മ്മാണ, വ്യാപാര, വാണിജ്യ
മേഖലകളിലടക്കം അതിഥി
തൊഴിലാളികള്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
ബി )
കോവിഡാനന്തരം
സംസ്ഥാനത്തേക്ക്
തിരിച്ചെത്തുന്ന അതിഥി
തൊഴിലാളികള്‍ക്ക് കോവിഡ്
പരിശോധനയും വാക്സിനേഷനും
നല്‍കുന്നതിന് തൊഴില്‍ വകുപ്പ്
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
അതിഥി
തൊഴിലാളികള്‍ക്ക് രജിസ്ട്രേഷനും
മറ്റ് സൗകര്യങ്ങളും
ഒരുക്കുന്നതിന് തൊഴില്‍ വകുപ്പ്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
ഇതിനായി ജില്ലാ ഫെസിലിറ്റേഷന്‍
സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടോ;
(
ഡി )
അതിഥി
തൊഴിലാളികളുടെ വിവിധ
ആവശ്യങ്ങള്‍
പരിഹരിക്കുന്നതിനുളള ശ്രമിക്
ഫെസിലിറ്റേഷന്‍ സെന്ററുകളുടെ
പ്രവര്‍ത്തനം വിശദമാക്കാമോ?
*418.
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സമഗ്ര കാരവന്‍ ടൂറിസം
സംബന്ധിച്ച് സര്‍ക്കാര്‍ നയം
പ്രഖ്യാപിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച് നടത്തിയ
പ്രവർത്തനങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
ടൂറിസം
മേഖലയ്ക്ക് ഉണര്‍വ്വേകാന്‍
കാരവന്‍ ടൂറിസം എപ്രകാരം
സഹായിക്കുമെന്നും ഇതിലൂടെ
ലഭിക്കുന്ന നേട്ടങ്ങള്‍
എന്തെല്ലാമെന്നും വിശദമാക്കാമോ?
*419.
ശ്രീ.
എം. എം. മണി
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റവന്യൂ വകുപ്പിന്റെ
പ്രവര്‍ത്തനം
നവീകരിക്കുന്നതിന്റെയും
സുതാര്യമാക്കുന്നതിന്റെയും
ഭാഗമായി വകുപ്പിന്റെ എല്ലാ
ഓഫീസുകളും സേവനങ്ങളും
ഡിജിറ്റലാക്കി മാറ്റുന്നതിനുള്ള
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
എല്ലാ വില്ലേജ് ഓഫീസുകള്‍ക്കും
പ്രത്യേകമായി വെബ്സൈറ്റുകള്‍
തയ്യാറാക്കുന്നതിനുള്ള തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
(
സി )
ഇതുവഴി
എന്തെല്ലാം സേവനങ്ങളാണ്
ഓണ്‍ലൈനായി ജനങ്ങള്‍ക്ക്
ലഭ്യമാകുന്നതെന്ന്
വിശദമാക്കുമോ?
*420.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്വകാര്യമേഖലയില്‍
തൊഴില്‍ ചെയ്യുന്നവരുടെ
തൊഴില്‍ സംരക്ഷണത്തിനായി ഈ
സര്‍ക്കാർ സ്വീകരിച്ചിട്ടുളള
നടപടികള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇവർക്ക്
മിനിമം വേതനം
ഉറപ്പുവരുത്തുന്നതില്‍
എത്രത്തോളം
പുരോഗതിയുണ്ടായിട്ടുണ്ട്;
വിശദാംശങ്ങള്‍ നല്‍കുമോ;
(
സി )
പ്രസ്തുത
മേഖലയിലെ തൊഴില്‍പരമായ ചൂഷണം
അവസാനിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ?
|
|
|
|
|
|
|
|