|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2664.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ
ഐ ബി സതീഷ്
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഭൂരഹിതരായ പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്കായി
നടപ്പാക്കിയിട്ടുള്ള
പദ്ധതികളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഭൂരഹിതരായ
പട്ടികജാതി, പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക് ഭൂമി
വാങ്ങുന്നതിനായി നല്‍കി വരുന്ന
സാമ്പത്തിക ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നത്
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്തെ
ഭൂരഹിതരായ പട്ടികജാതി,
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ
വിവര ശേഖരണം നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
2665.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
വികസന വകുപ്പില്‍ നിന്ന്
2011-2012 സാമ്പത്തിക വര്‍ഷം
മുതല്‍ 2020-2021 സാമ്പത്തിക
വര്‍ഷം വരെ ഭവനരഹിതരായ എത്ര
കുടുംബങ്ങള്‍ക്ക് വീടുകള്‍
നല്‍കിയിട്ടുണ്ട് ; വര്‍ഷം
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കാമോ ?
2666.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍കാലങ്ങളില്‍
വിവിധ പാര്‍പ്പിട പദ്ധതികളിൽ
ഉള്‍പ്പെട്ട് ഭാഗീകമായി പണം
കൈപ്പറ്റുകയും എന്നാല്‍
ഭവനനിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍ കഴിയാതെ
പോവുകയും ചെയ്ത പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട ഇപ്പോഴും
വാസയോഗ്യമായ വീട് ഇല്ലാത്തവരെ
ലൈഫ് പാര്‍പ്പിട പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(
ബി )
മുന്‍
പദ്ധതികള്‍ മുഖേന ഇവര്‍ എടുത്ത
വായ്പകള്‍ ഒഴിവാക്കുന്നതിനും
ഭവനം പൂര്‍ത്തീകരിക്കുന്നതിനും
ആവശ്യമായ തുക അനുവദിച്ചു
നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
2667.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
മണ്ഡലത്തില്‍ ഭൂരഹിത-ഭവനരഹിതരായ
എത്ര പട്ടികജാതി
കുടുംബങ്ങളാണുളളത്; വിശദ വിവരം
ലഭ്യമാക്കുമോ;
(
ബി )
കൊല്ലം
മണ്ഡല പരിധിയില്‍ ഭവന രഹിതരായ
എത്ര പട്ടികജാതി കുടുംബങ്ങളാണ്
ഉള്ളത്; വിശദ വിവരം
ലഭ്യമാക്കുമോ;
(
സി )
മുന്‍
സര്‍ക്കാരിന്റെ കാലത്ത് കൊല്ലം
മണ്ഡലത്തിലെ എത്ര പട്ടികജാതി
കുടുംബങ്ങള്‍ക്കാണ് ഭൂമി
വാങ്ങുന്നതിനും ഭവന
നിര്‍മ്മാണത്തിനുമായി ധനസഹായം
അനുവദിച്ചിട്ടുള്ളത്; വിശദാംശം
ലഭ്യമാക്കുമോ?
2668.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൽപ്പറ്റ
മണ്ഡലത്തിൽ
പട്ടികജാതി-പട്ടികവർഗ്ഗ
വിഭാഗത്തിൽപ്പെട്ട ഭൂരഹിതരായ
എത്ര കുടുംബങ്ങൾ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വിഭാഗത്തിൽപ്പെട്ടവർക്ക്
പട്ടയമേളയിലൂടെ ഭൂമി വിതരണം
ചെയ്യുന്നതിനുളള നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
2669.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശാല
നിയോജകമണ്ഡലത്തില്‍ നിലവില്‍
ഭവനരഹിതരായ എത്ര പട്ടികജാതി
പട്ടികവര്‍ഗ്ഗ
കുടുംബങ്ങളാണുളളത്; ഇതില്‍
ഭൂരഹിതരായ ഭവനരഹിതര്‍ എത്ര;
പഞ്ചായത്ത് അടിസ്ഥാനത്തില്‍
വിവരം ലഭ്യമാക്കി നല്‍കാമോ;
(
ബി )
ഇവരില്‍
എത്രപേര്‍ ലെെഫ്‍മിഷന്‍
ഉള്‍പ്പെടെയുളള വിവിധ
ഭവനനിര്‍മ്മാണ പദ്ധതികളുടെ
മുന്‍ഗണനാപട്ടികയില്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നും
ഭൂരഹിതരായവരില്‍ എത്രപേര്‍
സ്ഥലം അനുവദിക്കുന്നതിനുളള
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നുമുളള
വിവരം പഞ്ചായത്ത്
അടിസ്ഥാനത്തില്‍ ലഭ്യമാക്കി
നല്‍കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തില്‍
മുന്‍സര്‍ക്കാരിന്റെ കാലയളവില്‍
ലെെഫ് മിഷന്‍ പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര പട്ടികജാതി
പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ
ഭവന നിര്‍മ്മാണം
പൂര്‍ത്തീകരിച്ചുവെന്നും ഇനി
പൂര്‍ത്തീകരിക്കാനുളളവ,
ആരംഭിക്കാനുളളവ എത്ര വീതമെന്നും
വിശദമാക്കുമോ; വിവരം
പഞ്ചായത്ത് അടിസ്ഥാനത്തില്‍
അറിയിക്കുമോ?
2670.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശ്ശാല
മണ്ഡലത്തിലെ കുന്നത്തുകാല്‍
ഗ്രാമപഞ്ചായത്തിലെ മൂവേരിക്കര
വാര്‍ഡില്‍ 1991-92
കാലഘട്ടത്തില്‍ ഭൂരഹിതരായ
ഭവനരഹിതര്‍ക്കായി പട്ടികജാതി
വികസന വകുപ്പ് ആവിഷ്കരിച്ച
പദ്ധതി പ്രകാരം പട്ടികജാതി
വിഭാഗത്തിലെ ഒന്‍പത് പേര്‍ക്ക്
ഭൂമിയും സര്‍ക്കാര്‍ ഗ്രാന്റ്
ഉപയോഗിച്ച് വീടും
നല്‍കിയെങ്കിലും നാളിതുവരെ
ഇവര്‍ക്ക് പട്ടയം
ലഭ്യമാക്കിയിട്ടില്ല എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ഇവരില്‍
എത്രപേര്‍ പട്ടയത്തിനായി അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ട്;വ്യക്തമാക്കാമോ;സ്ഥിരതാമസക്കാര്‍ക്ക്
പട്ടയം ലഭ്യമാക്കി
നല്‍കുന്നതിന് വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്; ആയതിന്റെ
പുരോഗതി അറിയിക്കാമോ;
(
സി )
പ്രസ്തുത
പ്രദേശങ്ങളിലെ അനധികൃത
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനും യഥാര്‍ത്ഥ
ഉടമകള്‍ക്ക് പട്ടയം ലഭ്യമാക്കി
നല്‍കുന്നതിനും ശേഷിക്കുന്ന
ഭൂമി ഏറ്റെടുത്ത്
കുന്നത്തുകാല്‍ പഞ്ചായത്തിലെ
ഭൂരഹിതരായ പട്ടികജാതി
വിഭാഗത്തിലുളളവര്‍ക്ക് ലെെഫ്
പദ്ധതി പ്രകാരമോ മണ്ണും വീടും
പദ്ധതി പ്രകാരമോ വീട്
നിര്‍മ്മിച്ച് നല്‍കുന്നതിനും
അടിയന്തര നടപടി സ്വീകരിക്കുമോ?
2671.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എസ്.സി./എസ്.ടി.
വിഭാഗത്തിൽപ്പെട്ടവരുടെ
വാസയോഗ്യമല്ലാത്തതും കേടുപാടുകൾ
സംഭവിച്ചതുമായ വീടുകൾ
പുന:നിർമ്മിക്കുന്നതിന്
പ്രത്യേക പദ്ധതി
ആവിഷ്കരിക്കുമോ; വിശദാംശങ്ങൾ
നൽകുമോ?
2672.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭൂരഹിതരായ
പട്ടികജാതി/പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ; ജില്ല
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത് എത്ര
എസ്.ടി. കുടുംബങ്ങള്‍ക്ക് ഭൂമി
അനുവദിച്ച്
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
സി )
പട്ടികജാതി/പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് കൃഷി ഭൂമി
വാങ്ങി നല്‍കുന്ന പദ്ധതിയില്‍
എറണാകുളം ജില്ലയില്‍ എത്ര
പേര്‍ക്ക് ഭൂമി വിതരണം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
2673.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇനി എത്ര ആദിവാസി
കുടുംബങ്ങൾക്ക് പട്ടയം
ലഭിക്കാനുണ്ടെന്ന കണക്ക്
സർക്കാരിന്റെ
പക്കലുണ്ടോ;ജില്ലതിരിച്ചുള്ള
വിശദാംശങ്ങൾ നൽകുമോ?
2674.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിൽ ഭൂരഹിതരും
ഭവനരഹിതരുമായ എത്ര പട്ടികജാതി
കുടുംബങ്ങളുണ്ട്; പഞ്ചായത്ത്
അടിസ്ഥാനത്തിൽ എണ്ണം
അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഭൂരഹിത ഭവനരഹിത പട്ടികജാതി
കുടുംബങ്ങൾക്ക് വസ്തുവും വീടും
അനുവദിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം വ്യക്തമാക്കാമോ?
2675.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ മണലൂര്‍
പഞ്ചായത്തിലെ ഇറിഗേഷന്‍ പട്ടിക
ജാതി കോളനിയില്‍ അംബേദ്കര്‍
ഗ്രാമ വികസന പദ്ധതി പ്രകാരം
നടപ്പാക്കുന്ന പ്രവൃത്തികള്‍
ഏതെല്ലാമാണ്; വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
2676.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
മണ്ഡലത്തില്‍ സ്വയം പര്യാപ്ത
ഗ്രാമം പദ്ധതി പ്രകാരം
നവീകരിച്ച പട്ടികജാതി
പട്ടികവര്‍ഗ്ഗ കോളനികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
മേല്‍
പദ്ധതി പ്രകാരം നവീകരിക്കുവാന്‍
തീരുമാനിച്ചിട്ടുള്ള പട്ടികജാതി
പട്ടികവര്‍ഗ്ഗ കോളനികള്‍
ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
2677.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്വയംപര്യാപ്ത
ഗ്രാമങ്ങള്‍, അംബേദ്കര്‍
സ്വയംപര്യാപ്ത ഗ്രാമങ്ങള്‍
എന്നീ പേരുകളില്‍ പട്ടികജാതി
കോളനികളുടെ വികസനത്തിനായി
ആരംഭിച്ച പദ്ധതികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ പ്രകാരം എത്ര
കോളനികള്‍
തെരഞ്ഞെടുത്തിട്ടുണ്ട്;
എത്രയെണ്ണം ഇതുവരെ
പൂര്‍ത്തീകരിച്ചു; എത്ര
കോളനികളുടെ വികസന
പ്രവര്‍ത്തനങ്ങള്‍ ഭരണാനുമതി
നല്‍കിയ ശേഷം
ഉപേക്ഷിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്ത്
പ്രസ്തുത പദ്ധതികള്‍ ഇപ്പോള്‍
നടപ്പാക്കുന്നതിന്
തെരഞ്ഞെടുത്തിട്ടുള്ള
സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്; ഓരോ
സ്ഥാപനവും
പൂര്‍ത്തീകരിക്കാനുള്ള
കോളനികളുടെ എണ്ണം
വ്യക്തമാക്കുമോ;
(
ഡി )
മേല്‍പ്പറഞ്ഞ
സ്ഥാപനങ്ങള്‍ക്ക് പ്രസ്തുത
പ്രവൃത്തികള്‍ ഏറ്റെടുക്കാനുള്ള
സാങ്കേതിക പരിജ്ഞാനമോ സാങ്കേതിക
ജീവനക്കാരോ സാമ്പത്തിക ശേഷിയോ
ഇല്ലെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
സ്ഥാപനങ്ങളെ ഒഴിവാക്കി ഇതുവരെ
തുടങ്ങാത്ത പദ്ധതികള്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍
മുഖേന പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(
ഇ )
തുടങ്ങിയ
പദ്ധതികള്‍ പൂര്‍ത്തീകരിക്കാത്ത
സ്ഥാപനങ്ങള്‍ക്കെതിരെ
നിയമനടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
2678.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂർ
മണ്ഡലത്തിലെ എരുവേശ്ശി
പഞ്ചായത്തിൽ കുനിയൻ പുഴ കോളനി
പ്രദേശത്തെ കുടിവെള്ളക്ഷാമം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
അടിസ്ഥാന
സൗകര്യങ്ങൾ കുറഞ്ഞ പ്രസ്തുത
പട്ടികവർഗ്ഗ കോളനിയിൽ
കുടിവെള്ളം ഉൾപ്പെടെയുള്ള
അടിസ്ഥാന സൗകര്യങ്ങൾ
വികസിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2679.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂർ
മണ്ഡലത്തിലെ എല്ലാ പട്ടികജാതി
കോളനികളിലെ വീടുകളിലും വൈദ്യുതി
കണക്ഷൻ ലഭിച്ചിട്ടുണ്ടോ;
(
ബി )
ഇല്ലെങ്കിൽ
ഏതെല്ലാം കോളനികളിലാണ് വൈദ്യുതി
കണക്ഷൻ നിലവിലില്ലാത്തത്;
വിശദാംശങ്ങൾ അറിയിക്കാമോ?
2680.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്വന്തമായി
വീടും സ്ഥലവും ഇല്ലാത്ത എത്ര
പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍
നാദാപുരം
നിയോജകമണ്ഡലത്തിലുണ്ടെന്ന്
പറയാമോ ;
(
ബി )
അവര്‍ക്ക്
ഭൂമിയും, വീടും
അനുവദിക്കുന്നതിന് വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നതെന്ന്
വിശദമാക്കാമോ ?
2681.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചങ്ങനാശ്ശേരി
മണ്ഡലത്തില്‍ എത്ര പട്ടികജാതി
കോളനികളാണുള്ളതെന്നും അവ
ഏതെല്ലാമെന്നും വ്യക്തമാക്കാമോ;
(
ബി )
ഓരോ
പട്ടികജാതി കോളനിയിലും എത്ര
കുടുംബങ്ങളാണ്
താമസിക്കുന്നതെന്ന്
വ്യക്തമാക്കാമോ; വിശദാംശം
നല്‍കാമോ?
2682.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങൽ
മണ്ഡലത്തിലെ ഏതെല്ലാം
പട്ടികജാതി കോളനികളിലാണ്
കുടിവെള്ളം സുലഭമായി
ലഭ്യമല്ലാത്തതെന്ന്
വിശദമാക്കുമോ?
2683.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംവരണത്തിന്
അർഹരായ പട്ടികവിഭാഗത്തിലെ
വിദ്യാർത്ഥികൾക്ക്
ബിരുദപ്രവേശനത്തിനുളള
അലോട്ട്മെന്റിൽ പങ്കെടുക്കുവാൻ
സാധിക്കാത്ത വിഷയം
ശ്രദ്ധിയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വിഷയത്തില്‍ പട്ടികജാതി
പട്ടികവർഗ്ഗ കമ്മീഷൻ കേസ്
എടുത്തിട്ടുണ്ടോ?
2684.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഡ്മിഷന്‍
& ഫീ റെഗുലേറ്ററി കമ്മറ്റി
2019-20 വര്‍ഷം
എസ്.സി./എസ്.ടി./ഒ.ഇ.സി.
വിഭാഗത്തില്‍പെട്ട ബി.ഡി.എസ്.
വിദ്യാര്‍ഥികള്‍ക്ക്
നിശ്ചയിച്ചിരുന്ന സ്പെഷ്യല്‍
ഫീസ് വിദ്യാര്‍ഥികളില്‍ നിന്നും
ഈടാക്കിയിട്ടാല്ലാത്തിതിനാല്‍
പ്രസ്തുത ഫീസ് കോളേജിന്
ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട്
"എഡ്യൂകെയര്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ്
ഡെന്റല്‍ സയന്‍സ്, മലപ്പുറം"
എന്ന സ്ഥാപനം ആരോഗ്യ വകുപ്പിന്
നിവേദനം നല്കിയത് പ്രകാരം ടി
വകുപ്പിന്റെ S3/266/2021
നമ്പര്‍ കത്ത് വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
(
ബി )
ഇക്കാര്യത്തില്‍
വകുപ്പ് സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
സി )
അപേക്ഷ
പരിശോധിച്ച് എസ്.സി./എസ്.
ടി./ഒ. ഇ. സി.
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ഥികളുടെ സ്പെഷ്യല്‍
ഫീസ് കോളേജിന്
ലഭ്യമാക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ; കാലതാമസം
ഉണ്ടാകുമെങ്കില്‍ ആയതിനുള്ള
കാരണം വിശദമാക്കുമോ?
2685.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
വികസന വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന മോഡല്‍
റെസിഡന്‍ഷ്യല്‍ സ്ക്കൂളുകളിലെ
പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍
പി.എസ്.സി. മുഖാന്തരമാണോ
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്ക്കൂളുകളില്‍ എല്‍.പി.,
യു.പി., എച്ച്.എസ്.,
വിഭാഗങ്ങളിലായി എത്ര അധ്യാപക
ഒഴിവുകളാണ് നിലവിലുള്ളതെന്ന്
തരം തിരിച്ച് ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
സ്ക്കൂളുകളില്‍
പ്രിന്‍സിപ്പല്‍മാരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ടെന്ന്
വിശദമാക്കാമോ?
2686.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇതര
സംസ്ഥാനങ്ങളിലെ അംഗീകൃത
സ്ഥാപനങ്ങളിൽ പഠിക്കുന്ന
എസ്.സി./ എസ്.ടി.
വിദ്യാർഥികൾക്ക് എന്തെങ്കിലും
വിദ്യാഭ്യാസ ആനുകൂല്യങ്ങൾ
നിലവിൽ അനുവദിക്കുന്നുണ്ടോ;
ഇല്ലെങ്കിൽ അപ്രകാരം ഒരു പദ്ധതി
തയ്യാറാക്കുമോ; വിശദാംശം
നൽകുമോ?
2687.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
ടി. ജെ. വിനോദ്
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
മൂലം വിദ്യാഭ്യാസം ഓൺലൈൻ ആക്കിയ
സാഹചര്യത്തിൽ ആദിവാസി
മേഖലകളില്‍ പഠനം ഉപേക്ഷിക്കുന്ന
കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന
ഉണ്ടായത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്
സംബന്ധിച്ച് വകുപ്പ്
എന്തെങ്കിലും പഠനങ്ങൾ
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
പ്രധാനപ്പെട്ട കണ്ടെത്തലുകൾ
എന്തൊക്കെയെന്ന് അറിയിക്കാമോ;
(
സി )
സ്കൂളുകൾ
തുറക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ
വിദ്യാഭ്യാസം
ലഭ്യമല്ലാത്തതിനാല്‍ പഠനം
മുടങ്ങിപ്പോയ ആദിവാസി മേഖലകളിലെ
കുട്ടികളുടെ പഠനം
പുനരാരംഭിക്കാൻ പ്രത്യേക
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
ഡി )
സ്കൂളുകൾ
തുറക്കുമ്പോൾ ആദിവാസി മേഖലകളിലെ
കുട്ടികളെ സ്കൂളുകളില്‍
എത്തിക്കുന്നതിന് പ്രത്യേക
വാഹനസൗകര്യം ഏര്‍പ്പാടാക്കുമോ;
വ്യക്തമാക്കുമോ?
2688.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
പി. ടി. തോമസ്
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്ലാ പട്ടികജാതി
വിഭാഗത്തിൽപ്പെട്ട
വിദ്യാർത്ഥികൾക്കും ഓൺലൈൻ
വിദ്യാഭ്യാസം ഉറപ്പുവരുത്താൻ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
മൊബൈലിൽ
റെയ്ഞ്ചില്ലാത്തതിനാൽ
പഠനാവശ്യത്തിന് മൊബൈലുമായി
കൂറ്റൻ മരത്തിൽ കയറിയ പന്നിയോട്
ആദിവാസി കോളനിയിലെ വിദ്യാർത്ഥി
മരത്തിൽ നിന്നും വീണു
നട്ടെല്ലിന് പൊട്ടലേറ്റ സംഭവം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
മൊബൈൽ
നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത
ആയിരത്തോളം ആദിവാസി കോളനികളിലെ
വിദ്യാർത്ഥികൾക്ക് അടക്കം ഓൺലൈൻ
വിദ്യാഭാസം ലഭ്യമാക്കുന്നതിൽ
വീഴ്‌ച സംഭവിച്ചു എന്നത്
വസ്തുതയല്ലേ;
(
ഡി )
ഇനിയും
ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാക്കാൻ
സാധിക്കാത്ത കുട്ടികൾക്ക്
യുദ്ധകാല അടിസ്ഥാനത്തിൽ അത്
ലഭ്യമാക്കാൻ മുന്‍കൈ എടുക്കുമോ
?
2689.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
കുടുംബങ്ങളിലെ
വിദ്യാര്‍ത്ഥികളുടെ നിലവിലുളള
വീടിനോടൊപ്പം പഠനമുറി
നിര്‍മ്മിക്കുന്നതിന് ഉളള
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
കേന്ദ്രസര്‍ക്കാരിന്റെ
കീഴിലുളള സെന്‍ട്രല്‍
സ്കൂളുകളില്‍ പഠിക്കുന്ന
കുട്ടികള്‍ക്ക് ഇതിന്റെ
ആനുകൂല്യം ലഭ്യമാണോ;
ഇല്ലെങ്കില്‍ ആനുകൂല്യം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
2690.
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി,
പട്ടികവര്‍ഗ്ഗക്കാര്‍ക്കായി
നടത്തുന്ന പ്രീ മെട്രിക്,
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
ഇവയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(
സി )
കൂടുതല്‍
കുട്ടികളെ ഈ
ഹോസ്റ്റലുകളിലേയ്ക്ക്
ആകര്‍ഷിക്കുവാന്‍
സ്വീകരിക്കുന്ന നടപടികള്‍
വിശദമാക്കുമോ?
2691.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നബാര്‍ഡിന്റെ
ആര്‍.ഐ.ഡി.എഫ് 20 സ്കീമില്‍
ഉള്‍പ്പെടുത്തി കേരള സ്റ്റേറ്റ്
കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍
പണി നിർത്തിയ ചിറ്റാരി -
കണ്ടിവാതുക്കല്‍ റോഡിന്റെ
പ്രവൃത്തി പുനരാരംഭിക്കാന്‍
വകുപ്പ് നാളിതുവരെ
സ്വീകരിച്ചിട്ടുളള നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രൊപ്പോസലിന്റെ ഇപ്പോഴത്തെ
സ്ഥിതി വിശദമാക്കാമോ ;
(
സി )
റിവൈസ്ഡ്
എസ്റ്റിമേറ്റ് തയ്യാറാക്കി
പ്രവൃത്തി എപ്പോള്‍
പുനരാരംഭിക്കാന്‍ കഴിയും എന്ന്
വ്യക്തമാക്കുമോ?
2692.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി/പട്ടികവർഗ്ഗ
വിദ്യാർത്ഥികൾക്ക് പഠനമുറി
നിർമ്മിച്ചു നൽകുന്ന പദ്ധതി
പ്രകാരം നാദാപുരം മണ്ഡലത്തിൽ
എത്ര അപേക്ഷ
ലഭിച്ചിട്ടുണ്ടെന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കായി വകയിരുത്തിയ തുക
എത്രയെന്ന് വ്യക്തമാക്കാമോ;
(
സി )
ഇതുവരെ
നിര്‍മ്മിച്ച പഠനമുറികളുടെ
എണ്ണവും ചെലവഴിച്ച തുകയും
എത്രയെന്ന് പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതിയുടെ ഗുണഭോക്താക്കളുടെ
ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള
മാനദണ്ഡമെന്തെന്ന്
വിശദമാക്കാമോ?
2693.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി ,
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ
നിലവാരം ഉയര്‍ത്തുന്നതിനായി
പ്രവര്‍ത്തിച്ചു വരുന്ന മോഡല്‍
റെസിഡന്‍ഷ്യല്‍ സ്കൂളുകളുടെയും
ഹോസ്റ്റലുകളുടെയും ഭൗതിക
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി പുതിയ
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(
ബി )
മോഡല്‍
റെസിഡന്‍ഷ്യല്‍ സ്കൂളുകളുടെയും
ഹോസ്റ്റലുകളുടെയും നിലവിലെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ ;
(
സി )
പ്രസ്തുത
സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ
നിലവാരം മെച്ചപ്പെടുത്തുന്നതിന്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ വ്യക്തമാക്കുമോ?
2694.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പശ്ചാത്തലത്തില്‍ പട്ടികവര്‍ഗ്ഗ
വികസന വകുപ്പ് വയനാട്
ജില്ലയില്‍ വിദ്യാഭ്യാസത്തിനായി
നടപ്പാക്കിയ പദ്ധതികള്‍
വിശദീകരിക്കാമോ;
(
ബി )
പ്രസ്തൂത
ജില്ലയിൽ നിന്നും ഈ വര്‍ഷം
എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയം
കൈവരിച്ച പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ എണ്ണം
എത്രയാണെന്ന് അറിയിക്കുമോ?
2695.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ഓണ്‍ലൈന്‍ പഠന സൗകര്യം
ഒരുക്കുന്നതിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
വകുപ്പുകള്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(
ബി )
എത്ര
പേര്‍ക്കാണ് ഇതിന്റെ ഗുണം
ലഭിച്ചിട്ടുള്ളതെന്ന് ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
ഇനിയും
ഓണ്‍ലൈന്‍ പഠന സൗകര്യം
ലഭ്യമാകാത്ത പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ എണ്ണം ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
അവര്‍ക്കും കൂടി ഓണ്‍ലൈന്‍ പഠന
സൗകര്യം ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ?
2696.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തിലെ ഉമ്പര്‍നാട്
ഐ.ടി.ഐ. പട്ടികജാതി വികസന
വകുപ്പിന്റെ കീഴിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ഐ.ടി.ഐ. യ്ക്ക് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പുതിയ
കെട്ടിടം
പൂര്‍ത്തീകരിക്കുന്നതിനായി
എസ്റ്റിമേറ്റും പ്ലാനും
ഉള്‍പ്പെടെ എം.എല്‍.എ. നല്‍കിയ
കത്തിന്‍ പ്രകാരം തുക
അനുവദിച്ച് നിര്‍മ്മാണത്തിന്
ഭരണാനുമതി നല്‍കുമോ;
വ്യക്തമാക്കുമോ?
2697.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവർഗ്ഗ വകുപ്പിന് കീഴിൽ
എത്ര ഐ.ടി.ഐ. കളാണ്
പ്രവർത്തിക്കുന്നതെന്നും
ഓരോന്നിലും നിലവില്‍ ഏതെല്ലാം
കോഴ്സുകളാണ് ഉള്ളതെന്നും
വിശദമാക്കുമോ?
2698.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
പഠനസൗകര്യത്തിനായി പ്രീമെട്രിക്
ഹോസ്റ്റലുകൾ പുതിയതായി
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(
ബി )
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ ധാരാളമായുള്ള
തിരുവമ്പാടി മണ്ഡലത്തില്‍
പ്രീമെട്രിക് ഹോസ്റ്റല്‍
ആരംഭിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
2699.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സർക്കാർ 25.6.2014 ലെ
11022/03/2008/Education നമ്പർ
ഉത്തരവ് പ്രകാരം പതിനാറുകോടി
മുപ്പതുലക്ഷം രൂപ അനുവദിച്ച ആറ്
പട്ടികവർഗ ഹോസ്റ്റലുകളുടെ
നിർമ്മാണ പുരോഗതി വിശദാംശങ്ങൾ
സഹിതം അറിയിക്കാമോ;
(
ബി )
ഇവയിൽ
എത്ര ഹോസ്റ്റലുകളുടെ നിർമ്മാണം
പൂർത്തിയായി പ്രവർത്തനം തുടങ്ങി
എന്ന് അറിയിക്കാമോ;
(
സി )
ഇവയിൽ
നിർമ്മാണം ആരംഭിച്ചിട്ടില്ലാത്ത
ഹോസ്റ്റലുകൾ ഉണ്ടോയെന്നും
ഉണ്ടെങ്കില്‍ അതിനായി
എന്തെല്ലാം തടസ്സങ്ങൾ
ഉണ്ടെന്നും ആയത്
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികൾ സ്വീകരിച്ചുവെന്നും
വ്യക്തമാക്കി വിശദാംശങ്ങൾ
നൽകാമോ;
(
ഡി )
പ്രസ്തുത
ഹോസ്റ്റലുകളുടെ നിർമ്മാണം
എന്നത്തേയ്ക്ക് പൂർത്തീകരിച്ച്
പ്രവർത്തനം തുടങ്ങാൻ
കഴിയുമെന്ന് വ്യക്തമാക്കാമോ;
(
ഇ )
നിർമ്മാണം
പൂർത്തീകരിച്ച ഹോസ്റ്റലുകളുടെ
പ്രവർത്തനം തുടങ്ങുന്നതിന്
ആവശ്യമായ തസ്തികകൾ
സൃഷ്ടിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
2700.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വികസന വകുപ്പിന്റെ കീഴിലെ
പാലക്കാട് മെഡിക്കല്‍ കോളേജിലെ
അധ്യാപക നിയമനം കേരള പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
വിടുന്നതിനായുള്ള നിയമന
രീതികള്‍ രൂപീകരിക്കുന്നതുമായി
ബന്ധപ്പെട്ട ഫയലിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കോളേജിലെ അനധ്യാപക
നിയമനത്തിനായുള്ള സ്പെഷ്യല്‍
റൂള്‍ രൂപീകരണവുമായി
ബന്ധപ്പെട്ട ഫയലിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
സി )
മേല്‍പ്പറഞ്ഞ
മെഡിക്കല്‍ കോളേജിലെ ഭരണ
ചെലവുകള്‍ക്ക് 2225-01-277-54
ശീര്‍ഷകം വഴി ഫണ്ട്
വകയിരുത്തുന്നതിന് പട്ടികജാതി
വികസന വകുപ്പ് ധനകാര്യ
വകുപ്പിന് നല്‍കിയ
പ്രൊപ്പോസലുമായി ബന്ധപ്പെട്ട
ഫയലിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ഡി )
പട്ടികജാതി
വികസന വകുപ്പിന്റെ കീഴിലെ
പാലക്കാട് മെഡിക്കല്‍
കോളേജിന്റെ കൈവശമുള്ള ഭൂമി
വി.ടി. ഭട്ടതിരിപ്പാട് സ്മാരകം
നിര്‍മ്മിക്കുന്നതിനായി
സാംസ്കാരിക വകുപ്പിന്
കൈമാറിയതുമായി ബന്ധപ്പെട്ട
ഫയലിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
2701.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതിയിൽപ്പെട്ട
യുവതീയുവാക്കൾക്ക് പി.ആർ.ടി.സി.
എന്ന സ്ഥാപനം മുഖേന
തൊഴിൽപരിശീലനം നൽകുന്നുണ്ടോ;
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവിൽ
ഇപ്രകാരം എത്ര പേർക്ക് തൊഴിൽ
പരിശീലനം നൽകിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ബി )
തൊഴിൽ
പരിശീലനം ലഭിച്ചവരില്‍ എത്ര
പേർക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്;
പരിശീലനത്തിനായി നാളിതുവരെ
ചെലവാക്കിയ തുകയുടെ വിശദാംശങ്ങൾ
നൽകുമോ?
2702.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടിക
ഗോത്ര വർഗ്ഗത്തിൽപ്പെട്ട
ജനവിഭാഗങ്ങളിലെ യോഗ്യരായ
ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ
തൊഴിൽ അവസരങ്ങൾ
ലഭ്യമാക്കുന്നതിനായി
വിര്‍ച്യുല്‍ ട്രൈബൽ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
ആരംഭിക്കുമോ; വിശദാംശങ്ങൾ
നൽകുമോ?
2703.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാര്‍ സര്‍വ്വീസില്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
മതിയായ പ്രാതിനിധ്യം
ലഭിച്ചിട്ടുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
ബി )
സര്‍ക്കാര്‍
സര്‍വ്വീസില്‍ ഈ
വിഭാഗത്തില്‍പ്പെട്ടവരുടെ
പ്രാതിനിധ്യക്കുറവ്
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിന് നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
2704.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വികസന വകുപ്പിന് കീഴിലെ
പാലക്കാട് മെഡിക്കല്‍ കോളേജിലെ
അധ്യാപക നിയമനം കേരള പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
വിടുന്നതിനായുള്ള നടപടികൾ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(
ബി )
പ്രസ്തുത
മെഡിക്കല്‍ കോളേജിലെ അനധ്യാപക
നിയമനത്തിനായുള്ള സ്പെഷ്യല്‍
റൂള്‍ തയ്യാറാക്കുന്നതിനുളള
നടപടികൾ ഏതുവരെയായി എന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
മെഡിക്കല്‍ കോളേജിലെ ഭരണ
ചെലവുകള്‍ക്ക് 2225-01-277-54
എന്ന ശീര്‍ഷകം വഴി ഫണ്ട്
വകയിരുത്തുന്നതിന് പട്ടികജാതി
വികസന വകുപ്പ് ധനകാര്യ
വകുപ്പിന് നല്‍കിയ
പ്രൊപ്പോസലിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
മെഡിക്കല്‍ കോളേജിന്റെ
കൈവശമുള്ള ഭൂമി വി.ടി
ഭട്ടതിരിപ്പാട് സ്മാരകം
നിര്‍മ്മിക്കുന്നതിനായി
സാംസ്കാരിക വകുപ്പിന്
കൈമാറിയിട്ടുണ്ടോ;
വിശദമാക്കുമോ?
2705.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
മുതല്‍ 2021 വരെയുളള കാലയളവില്‍
പട്ടികവര്‍ഗ്ഗ കോര്‍പ്പസ് ഫണ്ട്
വിനിയോഗിച്ച് മലമ്പുഴ
മണ്ഡലത്തില്‍ എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
അറിയിക്കാമോ;
(
ബി )
ഇതില്‍
ഓരോ പ്രവൃത്തിയുടെയും പേരും
അനുവദിച്ച തുകയും നിലവിലെ
സ്ഥിതിയും അറിയിക്കാമോ?
2706.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ച് മാറനല്ലൂര്‍
പഞ്ചായത്തിലെ തൂങ്ങാംപാറ
കോളനിയില്‍ നടപ്പിലാക്കുന്ന
പ്രവൃത്തിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതിയും തുടര്‍നടപടിയും
വിശദമാക്കാമോ?
2707.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
നിയോജക മണ്ഡലത്തില്‍ 2020-21,
2021-22 സാമ്പത്തിക
വര്‍ഷങ്ങളില്‍ പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്റെ കോര്‍പ്പസ്
ഫണ്ട് അനുവദിച്ച പ്രവൃത്തികളുടെ
പട്ടിക കോളനിയുടെ പേര്, ഇനം,
അനുവദിച്ച തുക എന്നിവ തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
മേല്‍
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും
പുരോഗതിയുമുള്‍പ്പെടെയുള്ള
വിവരങ്ങളും വിശദമാക്കാമോ;
(
സി )
വര്‍ക്കിംഗ്
ഗ്രൂപ്പുകള്‍ അംഗീകാരം
നല്‍കിയിട്ടും പ്രവൃത്തികള്‍
ഇതുവരെ ആരംഭിക്കാത്തതോ
പൂര്‍ത്തീകരിക്കാത്തതോ പ്രസ്തുത
പ്രവൃത്തികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
2021-22
വര്‍ഷത്തില്‍ പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്റെ കോര്‍പ്പസ്
ഫണ്ട് അനുവദിക്കുന്നതിനായി
വര്‍ക്കിംഗ് ഗ്രൂപ്പ് ഇതുവരെ
എത്ര തവണ യോഗം ചേര്‍ന്നുവെന്നും
അടുത്ത യോഗം എന്നാണെന്നും
അറിയിക്കാമോ;
(
ഇ )
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ
പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള
ഏതെല്ലാം പദ്ധതികള്‍ അടുത്ത
വര്‍ക്കിംഗ് ഗ്രൂപ്പിന്റെ
പരിഗണനയിലുണ്ടെന്ന്
വിശദാംശങ്ങള്‍ സഹിതം
ലഭ്യമാക്കാമോ?
2708.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
-പട്ടികവര്‍ഗ്ഗ-പിന്നാക്ക വിഭാഗ
ക്ഷേമ വകുപ്പ് മന്ത്രിയുടെ
ദുരിതാശ്വാസ നിധി, ഇ-ഗ്രാന്റ്
എന്നിവയെക്കുറിച്ച്
വിശദീകരിക്കാമോ;
(
ബി )
ഇവയുടെ
ആനുകൂല്യം ലഭിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;
(
സി )
മുന്‍
സര്‍ക്കാരിന്റെ കാലത്ത് വകുപ്പ്
മന്ത്രിയുടെ ദുരിതാശ്വാസ നിധി,
ഇ-ഗ്രാന്റ് എന്നിവയുടെ ആനുകൂല്യ
ഇനത്തില്‍ വടക്കാഞ്ചേരി
മണ്ഡലത്തില്‍ അനുവദിച്ചിട്ടുളള
തുക എത്രയെന്ന്
വ്യക്തമാക്കാമോ; ഇവയുടെ
പഞ്ചായത്ത്, ബ്ലോക്ക് തല
വിശദാംശം പട്ടികപ്പെടുത്തി
ലഭ്യമാക്കാമോ? ?
2709.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടിക
സമുദായ കോർപ്പസ് ഫണ്ട്
ഉപയോഗിച്ച് കൊണ്ടോട്ടി
മണ്ഡലത്തിൽ 2020-21, 2021-22
സാമ്പത്തിക വർഷം
നടപ്പാക്കുന്നതിന് അനുമതി
ലഭിച്ച വിവിധ പദ്ധതികളുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ ?
2710.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലത്ത് കൊല്ലം
നിയോജക മണ്ഡലത്തില്‍ കോര്‍പ്പസ്
ഫണ്ട് അംബേദ്ക്കര്‍ സ്വാശ്രയ
ഗ്രാമം പദ്ധതി എന്നിവയ്ക്ക്
കീഴില്‍ എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
സാമ്പത്തിക വര്‍ഷം തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കാമോ?
2711.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോർപ്പസ്
ഫണ്ടില്‍ ഉൾപ്പെടുത്തി 2021-22
സാമ്പത്തിക വർഷം കണ്ണൂർ
ജില്ലയിൽ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(
ബി )
2021-22
വർഷം എത്ര കോടി രൂപയാണ്
കോർപ്പസ് ഫണ്ട് ഇനത്തിൽ
നീക്കിവച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ?
2712.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2019-20
വർഷത്തെ അംബേദ്ക്കര്‍
സെറ്റിൽമെന്റ് വികസന പദ്ധതിയിൽ
പുനലൂർ നിയമസഭാ മണ്ഡലത്തിലെ
ഏതൊക്കെ പട്ടികവർഗ്ഗ
സങ്കേതങ്ങളെയാണ്
ഉൾപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സങ്കേതങ്ങളിലെ അംബേദ്ക്കർ
സെറ്റിൽമെന്റ് വികസന പദ്ധതിയുടെ
നിലവിലെ അവസ്ഥ വിശദീകരിക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക്
പൂർത്തീകരിക്കുമെന്ന്
അറിയിക്കാമോ?
2713.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
ക്ഷേമ വകുപ്പ്
പ്രസിദ്ധീകരിക്കുന്ന "പടവുകള്‍"
ദ്വൈവാരിക യഥാസമയം
പ്രസിദ്ധീകരിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത് എത്ര
ലക്കങ്ങള്‍
പ്രസിദ്ധീകരിച്ചിരുന്നുവെന്നും
ഓരോ ലക്കവും എത്ര കോപ്പിയാണ്
അച്ചടിക്കുന്നതെന്നും ഒരു ലക്കം
അച്ചടിക്കുന്നതിനുള്ള ചെലവ്
എത്ര രൂപയാണെന്നും ഇവ വിതരണം
ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(
സി )
ഇതിന്റെ
അച്ചടി ഏതു സ്ഥാപനമാണ്
നടത്തുന്നത്; മത്സരാധിഷ്ഠിത
ടെണ്ടറിലൂടെയാണോ ഈ സ്ഥാപനത്തെ
തെരെഞ്ഞെടുത്തിട്ടുള്ളത്; ഈ
സഥാപനം യഥാസമയം അച്ചടി
പൂര്‍ത്തിയാക്കി നല്‍കാറുണ്ടോ;
ഇല്ലെങ്കില്‍ ഈ സ്ഥാപനത്തെ
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ;വിശദാംശം
നല്‍കാമോ;
(
ഡി )
ഇപ്പോള്‍
അച്ചടി ഏറ്റെടുത്തിട്ടുള്ള
സ്ഥാപനം മറ്റൊരു അച്ചടി
സ്ഥാപനത്തിന് കരാര്‍ മാറ്റി
നല്‍കുന്നത് വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
മികച്ച
ഗുണനിലവാരത്തില്‍ സമയബന്ധിതമായി
സാമ്പത്തിക ലാഭത്തില്‍ മാസിക
അച്ചടിച്ചു കിട്ടുന്നതിന്,
മത്സരാധിഷ്ഠിത ടെണ്ടറിലൂടെ
കരാര്‍ നല്‍കുവാന്‍ നടപടി
സ്വീകരിക്കുമോ?
2714.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂർ
നിയോജകമണ്ഡലത്തിൽ പട്ടികജാതി
വകുപ്പുമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിൽ നിന്നും 2016 മുതൽ 2021
വരെ എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(
ബി )
ആയതിന്റെ
പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള
വിശദാംശം നൽകാമോ ;
(
സി )
എത്ര
അപേക്ഷകൾക്ക് എത്ര തുക വീതം
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
2715.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി-
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട
കുട്ടികൾക്ക് വിവിധ എൻട്രൻസ്
പരീക്ഷകൾക്ക് ഉൾപ്പെടെ പരിശീലനം
നൽകുന്നതിന് പര്യാപ്തമായ
രീതിയിൽ ജില്ലാതലത്തിൽ പരീക്ഷാ
പരിശീലന കേന്ദ്രങ്ങൾ
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ ; വിശദാംശം
നൽകാമോ?
2716.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൂത്തുപറമ്പ്
നിയോജകമണ്ഡലത്തിലെ പാട്യം
പഞ്ചായത്തില്‍ കണ്ണവം ട്രൈബല്‍
സ്കൂളിന് സംരക്ഷണം
ഉറപ്പാക്കാന്‍ ചുറ്റുമതില്‍
നിര്‍മ്മിക്കുന്നതിന് സ്ഥലം
അളന്ന് തിട്ടപ്പെടുത്താന്‍
സ്കൂള്‍ അധികൃതര്‍ നല്‍കിയ
അപേക്ഷയില്‍ സ്വീകരിച്ച
നടപടികളുടെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
(
ബി )
സ്ഥലം
അളന്ന് തിട്ടപ്പെടുത്തുന്ന
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്നും,
ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന
നടപടികള്‍ എന്തൊക്കെയെന്നും
വിശദമാക്കാമോ ?
2717.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
റോജി എം. ജോൺ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മാസ്ക് നിർമ്മാണത്തിനായി
പട്ടികവർഗ്ഗ വകുപ്പ് ഏതെങ്കിലും
കമ്പനികളെ കരാർ ഏല്പിച്ചിരുന്നോ
എന്ന് വ്യക്തമാക്കാമോ; എങ്കിൽ
കമ്പനിയുടെയും കരാറിന്റെയും
വിശദാംശങ്ങൾ നൽകാമോ;
(
ബി )
പ്രസ്തുത
കരാർ ഇ-ടെൻഡർ മുഖേനയാണോ
നൽകിയതെന്ന് വ്യക്തമാക്കാമോ;
ആണെങ്കിൽ കരാറിൽ പങ്കെടുത്ത
കമ്പനികളും അവർ മുന്നോട്ടുവച്ച
തുകയും വിശദമാക്കാമോ;
(
സി )
പ്രസ്തുത
കരാറിന്റെ ഭാഗമായി കരാർ ലഭിച്ച
കമ്പനിക്ക് അഡ്വാൻസ് തുക
നൽകിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ; എങ്കിൽ
വിശദവിവരം നൽകാമോ;
(
ഡി )
പട്ടികവർഗ്ഗ
വകുപ്പിന് മാസ്ക്
നിർമ്മാണത്തിനായി സർക്കാർ
അനുമതി നൽകിയിട്ടുണ്ടോ എന്ന്
വിശദമാക്കാമോ?
2718.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വികസന വകുപ്പിന്റെ കീഴിലുളള
പാലക്കാട് മെഡിക്കല്‍
കോളേജിന്റെ ഭരണ ചെലവുകള്‍ക്കായി
ബഡ്ജറ്റില്‍ 2016-17 മുതല്‍
2020-21 വരെ 2225-01-277-54
എന്ന ശീര്‍ഷകം വഴി വകയിരുത്തിയ
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഭരണ ചെലവുകള്‍ക്ക്
2225-01-277-54 എന്ന ശീര്‍ഷകം
വഴി ആവശ്യമായ തുക നാളിതുവരെ
വകയിരുത്താത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
മെഡിക്കല്‍ കോളേജ് പട്ടികജാതി
വകുപ്പിന് കീഴില്‍ നിന്ന്
മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ
ഭാഗമായാണ് ഭരണ
ചെലവുകള്‍ക്ക് മതിയായ തുക
വകയിരുത്താത്തത് എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ നിജസ്ഥിതി
വെളിപ്പെടുത്തുമോ; ഇല്ലെങ്കിൽ
ഭരണ ചെലവുകള്‍ക്ക് ആവശ്യമായ തുക
വകയിരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
2719.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
വികസന വകുപ്പിന്റെ കീഴിലുളള
പാലക്കാട് മെഡിക്കല്‍
കോളേജിന്റെ ഭരണ ചെലവുകള്‍ക്ക്
ബഡ്ജറ്റില്‍ 2016-17 മുതല്‍
2020-21 വരെ 2225-01-277-54
ശീര്‍ഷകം വഴി വകയിരുത്തിയ
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(
ബി )
മേല്‍പ്പറഞ്ഞ
ഭരണ ചെലവുകള്‍ക്ക്
2225-01-277-54 ശീര്‍ഷകം വഴി
നാളിതുവരെ ആവശ്യമായ തുക
വകയിരുത്താത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഭരണ ചെലവുകള്‍ക്ക് ആവശ്യമായ തുക
വകയിരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
2720.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുനലൂർ
നിയമസഭാ മണ്ഡലത്തിലെ
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ
പെരുവഴികാലാ, വട്ടകരികം,
കുളമ്പി, രണ്ടാം മെൽ എന്നീ
പട്ടികവർഗ്ഗ സങ്കേതങ്ങളിലെ
റോഡിന്റെ ശോച്യാവസ്ഥ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
മേല്‍
പട്ടികവർഗ്ഗ സങ്കേതങ്ങളിലെ റോഡ്
നിർമ്മാണത്തിനുളള പദ്ധതി
പരിഗണനയിലുണ്ടോ;
വിശദീകരിക്കുമോ;
(
സി )
എങ്കില്‍
റോഡിന്റെ നിർമ്മാണം എന്ന്
പൂർത്തീകരിക്കാനാകുമെന്ന്
അറിയിക്കാമോ?
2721.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടിയിലെ
ആദിവാസി മേഖലയിൽ എത്ര സന്നദ്ധ
സംഘടനകൾ
പ്രവർത്തിക്കുന്നുണ്ടെന്നും
ഏതെല്ലാമാണെന്നും വിശദമാക്കാമോ;
(
ബി )
1988
ൽ പ്രവർത്തനം തുടങ്ങിയ
അട്ടപ്പാടി സോഷ്യൽ സർവീസ്
ഓർഗനൈസേഷൻ ഇതുവരെ എന്തെല്ലാം
പ്രവർത്തനം നടത്തി; ഇത്
സംബന്ധിച്ച വിലയിരുത്തൽ
റിപ്പോർട്ടിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികള്‍ക്കായുളള ഫണ്ട്
സര്‍ക്കാരില്‍ നിന്നോ നബാർഡിൽ
നിന്നോ ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര രൂപയാണ്
നല്‍കിയിട്ടുളളതെന്നും എന്ത്
പ്രവർത്തനത്തിനാണ് നൽകിയതെന്നും
വിശദമാക്കാമോ?
2722.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പല എസ്.സി/എസ്.ടി.
കോ-ഓപ്പറേറ്റീവ് സൊസൈറ്റികളും
നിർജ്ജീവമായിരിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സംഘങ്ങളുടെ പുനരുജ്ജീവനത്തിനായി
പട്ടികജാതി വകുപ്പിന്റെ
നേതൃത്വത്തിൽ എന്തെങ്കിലും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകുമോ?
2723.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പിന്നോക്ക വിഭാഗ വികസന
വകുപ്പിന്റെ പ്രവര്‍ത്തനം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
പുതുതായി മേഖലാ ഓഫീസുകള്‍
ആരംഭിച്ചിട്ടുണ്ടോ; തൊഴില്‍
സംബന്ധമായ പദ്ധതികള്‍
ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക്
ഓഫീസുമായി ബന്ധപ്പെടേണ്ടതിനാല്‍
എല്ലാ ജില്ലയിലും മേഖലാ
ഓഫീസുകള്‍ ആരംഭിക്കുന്ന കാര്യം
പരിഗണിക്കുന്നുണ്ടോ;
(
ബി )
പിന്നോക്ക
വിഭാഗ വികസന വകുപ്പ് മുഖേന
നടപ്പിലാക്കിവരുന്ന
വിദ്യാഭ്യാസ, വികസന ക്ഷേമ
പദ്ധതികള്‍ എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
വിവിധ
മേഖലകളില്‍ തൊഴില്‍
പരിശീലനത്തിനും തൊഴില്‍ സാധ്യത
വര്‍ദ്ധിപ്പിക്കുന്നതിനും
പദ്ധതിയുണ്ടോ; വിശദമാക്കുമോ?
2724.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2014-ല്‍
കേരളത്തില്‍ ആകെ സ്ഥാപിച്ച
വിജ്ഞാനവാടികള്‍ എത്രയെന്ന്
വ്യക്തമാക്കാമോ;
(
ബി )
അവയില്‍
എത്ര എണ്ണം കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
തുറന്ന്
പ്രവര്‍ത്തിക്കാത്ത
വിജ്ഞാനവാടികളില്‍
കമ്പ്യൂട്ടര്‍ ഓപ്പറേറ്ററെ
നിയമിച്ച്
പട്ടികവിഭാഗക്കാര്‍ക്ക്
ഓണ്‍ലൈന്‍ സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിനു വേണ്ട നടപടി
സ്വീകരിക്കുമോ;
(
ഡി )
പട്ടികജാതി
കോളനികളില്‍ ആധുനിക
സൗകര്യങ്ങളോട് കൂടിയ പുതിയ
വിജ്ഞാനവാടികള്‍ അനുവദിക്കാന്‍
നടപടി സ്വീകരിക്കുമോ?
2725.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമ
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
പാലമേല്‍ ആയിക്കോയത്ത് വിള
കോളനി, വള്ളിക്കുന്നം ഐ.കെ.എസ്.
കോളനി എന്നിവയുടെ നവീകരണ
പ്രവര്‍ത്തനങ്ങളുടെ നിലവിലെ
സ്ഥിതി വിവരം ലഭ്യമാക്കാമോ ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ അടിയന്തരമായി
പൂര്‍ത്തീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(
സി )
ചുനക്കര
പാങ്കാവില്‍ കോളനിയുടെ
നവീകരണത്തിനു സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ ;
ആയതിന്റെ നിര്‍മ്മാണം
ആരംഭിക്കുവാന്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ?
2726.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
എന്തൊക്കെ സ്കീമില്‍ ധനസഹായം
ലഭ്യമാക്കുന്നുണ്ടെന്നറിയിക്കാമോ;
(
ബി )
കുറ്റ്യാടി
മണ്ഡലത്തില്‍ 2020-21
സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരം
സ്കീമുകളിലായി ലഭിച്ച
അപേക്ഷകള്‍ എത്രയാണ് ; അതില്‍
എത്ര അപേക്ഷകളിന്മേല്‍ ധനസഹായം
ലഭ്യമാക്കാന്‍ സാധിച്ചുവെന്ന്
അറിയിക്കാമോ?
2727.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ
സമഗ്ര പുരോഗതിക്കായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ?
2728.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലുവ
കാഞ്ഞൂര്‍ പഞ്ചായത്തിലെ
തിരുനാരായണപുരം പട്ടിക ജാതി
കോളനിയിലെ പകല്‍ വീട് എല്ലാ
സൗകര്യങ്ങളോടും കൂടി
പ്രവര്‍ത്തന സജ്ജമായിട്ടും
അതിന്റെ പ്രവര്‍ത്തനം നാളിതുവരെ
ആരംഭിക്കാത്തതിന് കാരണം
വ്യക്തമാക്കുമോ;
(
ബി )
ഈ
വിഷയത്തില്‍ ബഹു മന്ത്രിയ്ക്ക്
നൽകിയ നിവേദനത്തിന്മേൽ ( നമ്പർ
017/2021/VIP/M(SC,ST&D)
പട്ടികവര്‍ഗ വികസന വകുപ്പ്
ഡയറക്ടര്‍ എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(
സി )
ഈ
പകല്‍ വീടിന്റെ പ്രവര്‍ത്തനം
എന്നത്തേയ്ക്ക് ആരംഭിക്കുമെന്ന്
പറയാമോ?
2729.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടിക
ജാതി വിഭാഗങ്ങൾക്ക് പട്ടിക ജാതി
വകുപ്പ് നേരിട്ട് ടോയ്ലറ്റ്
നിർമ്മാണം, മരണാനന്തര
ചടങ്ങുകൾക്ക് ധനസഹായം
തുടങ്ങിയവയ്ക്കായി വ്യക്തമായ
സർക്കാർ ഉത്തരവുകളുടെ
അടിസ്ഥാനത്തിൽ പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ ദുർബല വിഭാഗമായ
പട്ടിക വർഗ വിഭാഗക്കാർക്കായി
പട്ടിക വർഗ വികസന വകുപ്പ്
നേരിട്ട് സമാന പദ്ധതികൾ
നടപ്പിലാക്കുന്നതിന് നടപടികൾ
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2730.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉണ്ണിക്കുളം
ഗ്രാമപഞ്ചായത്തിലെ
കരിങ്കാളിമ്മല്‍ കോളനി
നവീകരിക്കുന്ന പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതില്‍
കാലതാമസം നേരിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തി നവീകരിക്കുന്ന
പ്രസ്തുത കോളനിയുടെ ഏതെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തിയായിട്ടുള്ളത്; ഇനി
പൂര്‍ത്തീകരിക്കാന്‍ ഏതൊക്കെ
പ്രവൃത്തികളാണുള്ളത് ;
വ്യക്തമാക്കാമോ ;
(
സി )
പ്രസ്തുത
കോളനിയുടെ പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ് കരുതുന്നതെന്ന്
അറിയിക്കാമോ ?
2731.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
ആന്റണി ജോൺ
ശ്രീമതി
ഒ എസ് അംബിക
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടിക ഗോത്രങ്ങളിൽപ്പെട്ടവരുടെ
തനത് സംസ്കാരവും ഭാഷയും അറിവും
പരിപോഷിപ്പിക്കുന്നതിനോടൊപ്പം
അവരെ പൊതുസമൂഹത്തിന്റെ
പുരോഗതിക്കൊപ്പം
കണ്ണിചേർക്കുന്നതിനായി
നടത്തുന്ന വികസന ക്ഷേമ
പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന്
അറിയിക്കാമോ;
(
ബി )
പട്ടിക
ഗോത്രങ്ങളിൽപ്പെട്ടവരുടെ വികസനം
സുസാധ്യമാക്കുന്നതിന് വിഘാതമായ
ഭൂരാഹിത്യം പരിഹരിക്കാൻ
സ്വീകരിച്ചുവരുന്ന
നടപടികളെക്കുറിച്ച്
വിശദമാക്കാമോ;
(
സി )
ഭക്ഷ്യോല്പാദനത്തിൽ
സ്വാശ്രയത്വം നേടാൻ ഇവരെ
പര്യാപ്തമാക്കുന്നതിനുള്ള
പദ്ധതികളെക്കുറിച്ച്
അറിയിക്കാമോ?
2732.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മിശ്രവിവാഹം
ചെയ്ത എസ്.സി.
വിഭാഗത്തില്‍പ്പെട്ടവർക്ക്
വകുപ്പ് മുഖാന്തിരം നല്‍കുന്ന
സാമ്പത്തിക സഹായം എത്രയാണെന്ന്
വിശദമാക്കാമോ;
(
ബി )
ഈ
ആനുകൂല്യം ലഭിക്കുന്നതിനുള്ള
അര്‍ഹതാ മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും അപേക്ഷ
എവിടെയാണ് നല്‍കേണ്ടതെന്നും
അറിയിക്കുമോ; അപേക്ഷയോടൊപ്പം
നല്‍കേണ്ട രേഖകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
സി )
കൊയിലാണ്ടി
മണ്ഡലത്തിലെ പന്തലായനി ബ്ലോക്ക്
എസ്.സി.ഡി. ഓഫീസ്, കൊയിലാണ്ടി
നഗരസഭ എസ്.സി.ഡി. ഓഫീസ്, മേലടി
എസ്.സി.ഡി. ഓഫീസ്
എന്നിവിടങ്ങളില്‍ നിന്നും
നല്‍കിയ അപേക്ഷകളിൽ
എത്രയെണ്ണത്തിന് ധനസഹായം
അനുവദിക്കാന്‍
ബാക്കിയുണ്ടെന്നും എന്നു
മുതലുള്ള അപേക്ഷകള്‍ക്കാണ്
സഹായം നല്‍കാനുള്ളതെന്നും
വിശദമാക്കാമോ?
2733.
ശ്രീ
. എൻ . ഷംസുദ്ദീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണ്ണാര്‍ക്കാട്
മണ്ഡലത്തില്‍ പട്ടികജാതി,
പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ്
മുഖേന നടപ്പിലാക്കി വരുന്ന
പദ്ധതികള്‍ ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചെന്നും,
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയെന്തെന്നും
വിശദമാക്കാമോ?
2734.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവർഗ വകുപ്പ് മുഖേന
എസ്.സി./എസ്.റ്റി.
വിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്ന
ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
2020-21
വർഷം ഇതിനായി ബജറ്റിൽ എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും ഇതിൽ
എത്ര തുക ചെലവഴിച്ചെന്നും
വ്യക്തമാക്കുമോ?
2735.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വിഭാഗത്തില്‍പ്പെടുന്നവരുടെ
ഉന്നമനം ലക്ഷ്യമാക്കി
നടപ്പാക്കുന്ന വിവിധ
ക്ഷേമപ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്; വിശദാംശം
നല്‍കാമോ?
2736.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ വകുപ്പില്‍
നടപ്പാക്കിയ ഏതെങ്കിലും
പദ്ധതികളില്‍ അഴിമതി നടന്നതായി
പരാതി ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത പദ്ധതികള്‍
ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
അഴിമതി ആരോപണത്തിന്മേല്‍
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
ആയതിന്മേല്‍
ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(
സി )
ഏതെങ്കിലും
അഴിമതി ആരോപണത്തിന്മേല്‍
വിജിലന്‍സ് അന്വേഷണത്തിന്
ഉത്തരവായിട്ടുണ്ടോ ; വിശദാംശം
നല്‍കുമാേ;
(
ഡി )
കിര്‍ത്താഡ്സിൽ
നടന്നതായി പറയപ്പെടുന്ന
നിയമനത്തട്ടിപ്പും അഴിമതിയും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ; വിശദാംശം
നൽകാമോ?
2737.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
തൊഴില്‍ സംരംഭങ്ങള്‍
ആരംഭിക്കുന്നതിനായി എന്തൊക്കെ
പദ്ധതികളാണ് നിലവിലുളളത്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
തൊഴില്‍ സംരംഭങ്ങളും
സ്റ്റാര്‍ട്ടപ്പുകളും
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തൊക്കെ സംവിധാനങ്ങളാണ്
നിലവിലുളളത് ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
2738.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ വിവിധ
സ്ഥാപനങ്ങളില്‍ നിന്നും
എടുത്തിട്ടുള്ളതും
കുടിശ്ശികയായിട്ടുള്ളതുമായ ഒരു
ലക്ഷം രൂപ വരെയുള്ള വായ്പകള്‍
എഴുതിത്തള്ളുന്നതിന് നിലവില്‍
പദ്ധതികളുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രളയങ്ങളുടെയും,
കോവിഡ് പ്രതിസന്ധിയുടെയും ഈ
കാലഘട്ടത്തില്‍ ജപ്തി നടപടികള്‍
ഒഴിവാക്കുന്നതിനായി
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക് വായ്പ
എഴുതിത്തള്ളല്‍ പദ്ധതി
നടപ്പിലാക്കുമോയെന്ന്
വ്യക്തമാക്കാമോ?
2739.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതിക്കാരെന്ന
വ്യാജരേഖ ചമച്ച് സർക്കാർ ജോലി
നേടിയ നിരവധി പേർ നിലവില്‍
സർവീസില്‍ തുടരുന്ന സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
വ്യാജ ജാതിസർട്ടിഫിക്കറ്റ്
ചമച്ചും എസ്.എസ്.എല്‍.സി.
ബുക്കിൽ തിരുത്തൽ വരുത്തിയും
മറ്റും പട്ടികജാതി
വിഭാഗങ്ങൾക്ക് അർഹതപ്പെട്ട
ഉദ്യോഗങ്ങൾ തട്ടിയെടുത്ത
ഇത്തരക്കാർക്കെതിരെ നടപടി
സ്വീകരിക്കാൻ വൈകുന്നതിനുളള
കാരണം വ്യക്തമാക്കാമോ?
2740.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവർഗ്ഗ
വിഭാഗത്തിൽപ്പെട്ടവർക്ക്
വ്യവസായ യൂണിറ്റുകൾ
തുടങ്ങുന്നതിനും സംരംഭകത്വം
പ്രോത്സാഹിപ്പിക്കുന്നതിനുമായി
പ്രത്യേക പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ പ്രകാരം കഴിഞ്ഞ
അഞ്ചുവർഷക്കാലം നൽകിയ
സഹായങ്ങളുടെ വിശദാംശങ്ങൾ
ജില്ലതിരിച്ച് വ്യക്തമാക്കുമോ?
2741.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടിക
ജാതി വികസന വകുപ്പിന് കീഴിലെ
പദ്ധതികള്‍ നടപ്പാക്കുന്നത്
വ്യത്യസ്ത വെബ്സൈറ്റുകൾ
വഴിയാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇ
ഹൗസിങ്, ഇ ഗ്രാന്റ്, ടി
ഗ്രാന്റ് മുതലായ ഒരേ വകുപ്പിലെ
വ്യത്യസ്ത പദ്ധതികൾ വ്യത്യസ്ത
സൈറ്റുകൾ വഴി കൈകാര്യം
ചെയ്യുന്നതുമൂലമുള്ള പ്രായോഗിക
ബുദ്ധിമുട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
മേല്‍പ്പറഞ്ഞവ
ഏകീകരിക്കുന്നതിനും ഒരു സൈറ്റിൽ
വ്യത്യസ്ത പേജുകളാക്കി
ക്രമീകരിക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
2742.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക്
വകയിരുത്തുന്ന ഫണ്ടിന്റെ
ദുരുപയോഗം തടയുന്നതിനായി സോഷ്യൽ
ഓഡിറ്റ് നടപ്പാക്കുമോ;
(
ബി )
എങ്കിൽ
പ്രസ്തുത ഓഡിറ്റ് എപ്രകാരം
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
2743.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോന്നി
നിയോജക മണ്ഡലത്തിലെ ഇരുട്ടുതറ,
ഇടുപ്പ്കല്ല്, പത്തരഏക്കര്‍
എന്നീ കോളനികള്‍ അംബേദ്കര്‍
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
വികസനം ഉറപ്പാക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
2744.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ട മിശ്ര
വിവാഹിതര്‍ക്ക് വിവാഹ
ധനസഹായമായി നല്‍കുന്ന 75,000/-
രൂപ 2017 മുതല്‍ ഫണ്ടിന്റെ
അപര്യാപ്തത മൂലം മുടങ്ങി
കിടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
സഹായം എപ്പോള്‍ ലഭ്യമാക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
2745.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ
പിന്നാക്ക സമുദായക്ഷേമ വകുപ്പ്
മന്ത്രിയുടെ ചികില്‍സാ
നിധിയില്‍ നിന്നുള്ള ധനസഹായം
ലഭിക്കാന്‍ കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
എം.എല്‍.എ.
മാര്‍ മുഖാന്തരം നല്‍കുന്ന
അപേക്ഷകളുടെ തല്‍സ്ഥിതി
എം.എല്‍.എ. മാര്‍ക്ക്
പരിശോധിക്കാന്‍ ആവശ്യമായ
സംവിധാനം ഒരുക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
ഒരുക്കുന്നതിന് വേണ്ട നടപടി
സ്വീകരിക്കുമോ ;വിശദമാക്കാമോ?
2746.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി-
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വകുപ്പ് മന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്കുള്ള
അപേക്ഷയുടെ നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്; സഹായമായി
പരമാവധി ലഭിക്കുന്ന തുക
എത്രയാണ്;
(
ബി )
അപേക്ഷ
ഓണ്‍ലൈന്‍ മുഖേന ആണെങ്കില്‍
സമര്‍പ്പിക്കേണ്ട രേഖകള്‍
എന്തൊക്കെയാണെന്ന്
പട്ടികപ്പെടുത്തി
വ്യക്തമാക്കാമോ;
(
സി )
നിയമസഭാ
സാമാജികര്‍ക്ക് വകുപ്പ്
മന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്കുള്ള
അപേക്ഷ ഓണ്‍ലൈന്‍ മുഖേന
ആണെങ്കില്‍ സമര്‍പ്പിക്കേണ്ട
ഔദ്യോഗിക ലോഗിന്‍
സംവിധാനമുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
2747.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എസ്.സി-എസ്.ടി.
വിഭാഗത്തിൽപ്പെട്ടവർക്കായി
സംസ്ഥാനത്ത് ലോൺ സപ്പോർട്ട്
സ്കീം നടപ്പാക്കിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
എത്ര തുകയുടെ ആനുകൂല്യമാണ് ഈ
പദ്ധതി പ്രകാരം ലഭിക്കുന്നത്;
പ്രസ്തുത തുക ഉയർത്തുവാൻ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2748.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്
ഥാനത്തെ മെഡിക്കൽ കോളജുകളിലെ
പി.ജി. സീറ്റുകളിലെ
എസ്.ഇ.ബി.സി./ഒ.ബി.സി. സംവരണം
നിലവിലുള്ള ഒമ്പത് ശതമാനത്തിൽ
നിന്ന് ഉയർത്തുന്നത്
സംബന്ധിച്ച് സംസ്ഥാന
പിന്നാക്ക വിഭാഗ കമ്മീഷനിൽ
നിന്ന് ഉപദേശം തേടിയിരുന്നോ
എന്ന് അറിയിക്കാമോ;
(
ബി )
പ്രസ്
തുത വിഷയത്തിൽ കമ്മീഷന്റെ
റിപ്പോർട്ട്
ലഭ്യമായിട്ടുണ്ടോ; എങ്കിൽ
റിപ്പോർട്ട് എന്നാണ്
ലഭിച്ചത്; അതിന്മേല്‍
സ്വീകരിച്ച തുടർനടപടികൾ
എന്തെല്ലാം; റിപ്പോർട്ടിന്റെ
പകർപ്പ് സഹിതം വിശദാംശം
ലഭ്യമാക്കാമോ ?
2749.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പിന്നാക്ക
വിഭാഗങ്ങളുടെ നിയമനം സംബന്ധിച്ച
പ്രവർത്തനങ്ങൾ
വിലയിരുത്തുന്നതിന്
മുഖ്യമന്ത്രി അധ്യക്ഷനായി
കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ
; എങ്കിൽ നിലവിലുളള
കമ്മിറ്റിയുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ ;
(
ബി )
2016
മുതൽ ഈ കമ്മിറ്റി എത്ര യോഗങ്ങൾ
ചേർന്നു എന്നതിന്റെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ ;
(
സി )
പിന്നാക്കവിഭാഗങ്ങളുടെ
നിയമനം സംബന്ധിച്ച
പ്രവർത്തനങ്ങൾ
വിലയിരുത്തുന്നതിന് ചീഫ്
സെക്രട്ടറിയുടെ നേതൃത്വത്തിൽ
വകുപ്പ് സെക്രട്ടറിമാരുടെ യോഗം
ചേരാറുണ്ടോ ; വിശദാംശം
ലഭ്യമാക്കാമോ ?
2750.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ
ശുപാര്‍ശിത വിഭാഗ വികസന
കോര്‍പ്പറേഷന്‍ വിവിധ
കോഴ്സുകള്‍ക്ക് പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിയിരുന്ന
സ്കോളര്‍ഷിപ്പുകളില്‍
മുടങ്ങിക്കിടക്കുന്നവ വിതരണം
ചെയ്യാന്‍ നടപടി സ്വീകരിക്കുമോ;
(
ബി )
2020-21
വര്‍ഷം ഈ സ്കോളര്‍ഷിപ്പുകള്‍
വിതരണം നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ? 2020-21 വര്‍ഷം
കോര്‍പ്പറേഷന് എത്ര തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
തുകയില്‍ പരിവര്‍ത്തിത
ക്രൈസ്തവര്‍ക്കും റെക്കമെന്റഡ്
കമ്മ്യൂണിറ്റിക്കും എത്ര തുക
വീതം വകയിരുത്തിയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
2021-22
വര്‍ഷത്തില്‍ പരിവര്‍ത്തിത
ക്രൈസ്തവ വിഭാഗങ്ങള്‍ക്കായി
പ്രത്യേക ക്ഷേമപദ്ധതികളോ ഫണ്ടോ
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെങ്കില്‍
വിശദീകരിക്കാമോ;
(
ഇ )
അണ്‍
- എയിഡഡ് സ്കൂളുകളിലും സ്വാശ്രയ
കോളേജുകളിലും പഠിക്കുന്ന ഈ
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പുകള്‍
നല്‍കുന്നുണ്ടോ;
വിശദീകരിക്കാമോ?
2751.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
രോഗബാധയ്ക്ക് മുന്‍പും കോവിഡ്
കാലത്തും സംസ്ഥാനത്തെ ദേവസ്വം
ബോര്‍ഡുകളുടെ കീഴിലുള്ള
ക്ഷേത്രങ്ങളിലെ നടവരവ്,
കാണിക്കയുള്‍പ്പെടെയുള്ള
മറ്റുവരുമാനങ്ങള്‍ എന്നിവ ഒരു
വര്‍ഷം ശരാശരി എത്രയാണെന്ന്
അറിയിക്കാമോ;
(
ബി )
ഓരോ
ദേവസ്വങ്ങളിലുമുളള സ്വര്‍ണ്ണ
നിക്ഷേപങ്ങളുടെ കണക്ക്
വ്യക്തമാക്കുമോ;
(
സി )
ഓരോ
ദേവസ്വത്തിന്റെയും മേല്‍നോട്ട
ചുമതല ആര്‍ക്കാണ്;
(
ഡി )
ഇവിടങ്ങളില്‍
സൂക്ഷിയ്ക്കുന്ന സ്വര്‍ണ്ണം
ഉരുപ്പടിയായോ പണമായോ റിസര്‍വ്
ബാങ്കിലോ കേരള ബാങ്കിലോ
കൃത്യമായും നിയമ വിധേയമായും
സംരക്ഷിക്കുന്നതിനും ആയതുവഴി
വരുമാനം കൂട്ടുന്നതിനുമുള്ള
നടപടികള്‍
സ്വീകരിയ്ക്കുമോ;എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
2752.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വരുമാനം
തീരെ കുറഞ്ഞ ക്ഷേത്രങ്ങളുടെ
പുനരുദ്ധാരണത്തിന് എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചു വരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ക്ഷേത്രങ്ങളിലെ
ജീവനക്കാര്‍ക്ക് സര്‍ക്കാര്‍
എന്തൊക്കെ ആനുകൂല്യങ്ങളാണ്
നല്‍കി വരുന്നതെന്നും പ്രസ്തുത
ജീവനക്കാര്‍ക്ക് പെന്‍ഷന്‍
നല്‍കുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
സി )
ക്ഷേത്രങ്ങളുടെ
സംരക്ഷണത്തിനും വിവിധ
ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും
ഏത് രീതിയിലാണ് തുക
കണ്ടെത്തുന്നതെന്ന്
വിശദമാക്കാമോ?
2753.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിൽ കോരുത്തോട്
ഗ്രാമപഞ്ചായത്തിലെ മടുക്ക ശ്രീ
മഹാവിഷ്ണു മഹാദേവ
ക്ഷേത്രത്തോടനുബന്ധിച്ച്
അയ്യപ്പഭക്തർക്കായി ഇടത്താവളവും
വിശ്രമകേന്ദ്രവും ശൗചാലയവും
നിർമ്മിക്കുന്നതിനായി
ക്ഷേത്രഭാരവാഹികൾ സമർപ്പിച്ച
അപേക്ഷയിന്മേൽ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ശബരിമല
തീർത്ഥാടകരുടെ പരമ്പരാഗത
കാനനപാതയോട് ചേർന്ന്
സ്ഥിതിചെയ്യുന്ന പ്രസ്തുത
ക്ഷേത്ര പരിസരത്ത് ശബരിമല
ഇടത്താവളം അനുവദിക്കാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2754.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ശബരിമല
തീര്‍ത്ഥാടനം സുഗമമാക്കാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
തീര്‍ത്ഥാടകര്‍ക്ക്
ഇടത്താവളങ്ങളില്‍ ഉള്‍പ്പെടെ
വിപുലമായ സൗകര്യങ്ങള്‍
ഒരുക്കുന്നതിന് നടപടികള്‍
ഉണ്ടാകുമോ?
2755.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശബരിമല
മാസ്റ്റര്‍ പ്ലാനുമായി
ബന്ധപ്പെട്ട് വനം വകുപ്പുമായുളള
തര്‍ക്കത്തിന്റെ നിലവിലെ സ്ഥിതി
എന്താണെന്ന് അറിയിക്കുമോ; ഈ
മണ്ഡലകാലത്ത് തന്നെ പ്രസ്തുത
വിഷയം പരിഹരിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
2756.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
എം നൗഷാദ്
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ശബരിമല
മാസ്റ്റര്‍ പ്ലാന്‍, ശബരിമല
ഇടത്താവളം പ്രോജക്ട് എന്നിവയുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ശബരിമല
വികസന പ്രവര്‍ത്തനങ്ങളുടെ
ഏകോപനത്തിനും പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദീകരിക്കുമോ;
(
സി )
ഇതിനായി
രൂപീകരിച്ചിട്ടുള്ള എസ്.പി. വി.
യുടെ പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
ശബരിമല
തീര്‍ത്ഥാടന കാലയളവില്‍ ജലലഭ്യത
ഉറപ്പുവരുത്തുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ?
2757.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ് അഞ്ഞൂറ് കിലോ
സ്വര്‍ണ്ണം ഗോള്‍ഡ്
മോണിറ്റെസേഷന്‍ സ്കീം പ്രകാരം
റിസര്‍വ്വ് ബാങ്കില്‍
നിക്ഷേപിക്കുന്നതിനുള്ള നടപടി
ആരംഭിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇതിനു മുന്‍കൂര്‍ അനുമതി
നല്കിയിട്ടുണ്ടോ;
(
സി )
ക്ഷേത്ര
ആചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന
സ്വര്‍ണ്ണം ഇപ്രകാരം
നിക്ഷേപിക്കുന്നതില്‍
ഉള്‍പ്പെടുമോ; വിശദമാക്കുമോ;
(
ഡി )
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന് ഇത്ര വലിയ
സാമ്പത്തിക പ്രതിസന്ധി
ഉണ്ടായതിന്റെ കാരണം
വ്യക്തമാക്കുമോ?
2758.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
നഗരത്തിലെ അഴകൊടിദേവീ
ക്ഷേത്രത്തിന്റെ കൈവശമുളള ഭൂമി
മലബാര്‍ ദേവസ്വം ബോര്‍ഡിന്
ആസ്ഥാന മന്ദിരം
നിര്‍മ്മിക്കുന്നതിനായി വിട്ടു
നല്‍കണമെന്ന് മലബാര്‍ ദേവസ്വം
ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
എന്ത് നടപടിയാണ്
കൈകൊണ്ടിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
2759.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടാമ്പി
ബ്ലോക്കിൽ ദേവസ്വം ബോർഡിന്
കീഴിൽ എത്ര അമ്പലങ്ങൾ
ഉണ്ടെന്നും അവ ഏതെല്ലാം
ദേവസ്വത്തിന് കീഴിൽ
പ്രവർത്തിക്കുന്നതാണെന്നും
വിശദമാക്കാമോ?
2760.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലബാർ
ദേവസ്വം ബോർഡിലെ ശമ്പളപരിഷ്കരണ
ഉത്തരവ് എന്നാണിറക്കിയതെന്നും
ആയത് നടപ്പാക്കിയിട്ടുണ്ടോ
എന്നുമുള്ള വിവരം നല്കാമോ;
(
ബി )
ശമ്പളപരിഷ്കരണം
നടപ്പാക്കിയിട്ടില്ലെങ്കില്‍
കാരണമെന്താണെന്നും എന്ന് മുതല്‍
പുതുക്കിയ നിരക്കില്‍ ശമ്പളം
വിതരണം ചെയ്യുമെന്നും
വ്യക്തമാക്കാമോ;
(
സി )
ക്ഷാമബത്ത
അനുവദിക്കുമ്പോഴുള്ള അനോമലിയിൽ
തീരുമാനമെടുത്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ; ഇതിനായി
കമ്മിറ്റി രൂപീകരിച്ചിരുന്നോ
എന്നും പ്രസ്തുത കമ്മിറ്റി
റിപ്പോര്‍ട്ട് നൽകിയിരുന്നോ
എന്നും വ്യക്തമാക്കാമോ;
തുടർനടപടികൾ
എന്തായിരിക്കുമെന്നത്
അറിയിക്കാമോ;
(
ഡി )
മലബാർ
ദേവസ്വം ബോർഡ് രൂപീകരിച്ചത്
എപ്പോഴാണെന്നും എത്ര പ്രാവശ്യം
ബോര്‍ഡില്‍ ശമ്പളം
പരിഷ്കരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ഇ )
വരുമാനം
കുറഞ്ഞ ക്ഷേത്ര ജീവനക്കാർക്ക്
ബോർഡിന്റെ മാനേജ്മെന്റ് ഫണ്ടിൽ
നിന്ന് ശമ്പളം നൽകാറുണ്ടോ എന്ന്
അറിയിക്കാമോ; ഈ ഇനത്തിൽ
കുടിശ്ശിക ഉണ്ടോ എന്ന്
വിശദമാക്കാമോ; എങ്കില്‍
അതിനുള്ള കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
2761.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലബാര്‍
ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ
ശമ്പള പരിഷ്കരണ ഉത്തരവ്
12.02.2021-ല്‍ വന്നിട്ടും
ഫിക്സേഷന്‍ ചട്ടങ്ങള്‍,
ക്ഷാമബത്ത നിര്‍ണ്ണയം തുടങ്ങിയ
കാര്യങ്ങളില്‍
തീരുമാനമാകാത്തതുകൊണ്ട്
നടപ്പിലായിട്ടില്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ജീവനക്കാര്‍ക്ക്
പരിഷ്കരിച്ച ശമ്പളം എപ്പോള്‍
നല്‍കുമെന്ന് വ്യക്തമാക്കാന്‍
കഴിയുമോ;
(
സി )
ശമ്പള
പരിഷ്കരണ ഉത്തരവ്
പ്രാബല്യത്തില്‍ വരുത്താന്‍
ധനസഹായം നല്‍കണമെന്ന് ദേവസ്വം
ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടോ;
(
ഡി )
ഉണ്ടെങ്കില്‍
എന്ത് തീരുമാനമാണ്
കൈക്കൊളളാനുദ്ദേശിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
2762.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പ്രതിസന്ധി കാലഘട്ടത്തില്‍
വയനാട് ജില്ലയിലെ ദേവസ്വം
ബോര്‍ഡുകള്‍ക്ക് കീഴിലുളള
അമ്പലങ്ങളിലെ ജീവനക്കാര്‍ക്ക്
ശമ്പളം മുടങ്ങുന്ന സ്ഥിതി
ഉണ്ടായിട്ടുണ്ടോ;
വിശദീകരിക്കാമോ;
(
ബി )
വയനാട്
ജില്ലയിലെ ക്ഷേത്രം
ജീവനക്കാര്‍ക്ക് കോവിഡിന്റെ
പ്രത്യേക സാഹചര്യത്തില്‍
ദേവസ്വം ബോര്‍ഡ് നല്‍കിയ
സഹായങ്ങള്‍ വ്യക്തമാക്കാമോ?
2763.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലബാര്‍
ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ
ശമ്പളം മുടങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ മുടങ്ങിയ ശമ്പളം
അടിയന്തരമായി വിതരണം ചെയ്യാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
2764.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലബാര്‍
ദേവസ്വം ബോര്‍ഡ് ക്ഷേത്ര
ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണ
നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(
ബി )
ശമ്പള
പരിഷ്ക്കരണവുമായി ബന്ധപ്പെട്ട്
ധനകാര്യ വകുപ്പിനോട്
ആവശ്യപ്പെട്ടിരുന്ന
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
ദേവസ്വം
ബോര്‍ഡ് ക്ഷേത്ര ജീവനക്കാരുടെ
ശമ്പള പരിഷകരണം സമയബന്ധിതമായി
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
2765.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തിലെ മാവേലിക്കര
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ
വലിയകുളവും, കണ്ടിയൂര്‍ മഹാദേവ
ക്ഷേത്രക്കുളവും
നവീകരിക്കുവാന്‍ ദേവസ്വം
ബോര്‍ഡ് തുക അനുവദിക്കുമോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കുളങ്ങള്‍ നവീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
2766.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് മാടായിപ്പാറയില്‍
സ്ഥലം
അനുവദിക്കണമെന്നാവശ്യപ്പെട്ട്
നല്‍കിയ നിവേദനത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്; മലബാര്‍
ദേവസ്വം ബോര്‍ഡില്‍ നിന്നും
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കാമോ?
2767.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചക്കുളത്തുകാവ്
ദേവീക്ഷേത്രത്തിലെ പൊങ്കാലയോട്
അനുബന്ധിച്ച് തീര്‍ത്ഥാടര്‍ക്ക്
കൂടുതല്‍ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ചക്കുളത്ത്
കാവ് ക്ഷേത്രത്തില്‍ എത്തുന്ന
തീര്‍ത്ഥാടകര്‍ക്ക് യാത്രാ
സൗകര്യങ്ങളും മറ്റ് അടിസ്ഥാന
സൗകര്യങ്ങളും ലഭ്യമാക്കുന്നതിനു
നടപടികള്‍ സ്വീകരിക്കുമോ?
2768.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അഴിക്കോട്
മണ്ഡലത്തില്‍ പാപ്പിനിശ്ശേരി,
വളപട്ടണം, നാറാത്ത്, ചിറക്കല്‍,
അഴിക്കോട് എന്നീ
പഞ്ചായത്തുകളിലും പുഴാതി,
പള്ളികുന്ന് (കണ്ണൂര്‍
കോര്‍പ്പറേഷന്‍ സോണ്‍)
എന്നിവയിലുമായി ദേവസ്വം
ബോര്‍ഡിന്റെ കീഴിലുള്ള
ക്ഷേത്രങ്ങള്‍ ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
ക്ഷേത്രങ്ങളില്‍
2016 മുതല്‍ 2021 വരെയുള്ള
കാലയളവില്‍ നടത്തിയിട്ടുള്ള
വികസന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
2769.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മങ്കട
മണ്ഡലത്തിലെ ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള ക്ഷേത്രങ്ങളില്‍
നടന്നു വരുന്ന വിവിധ വികസന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ നവീകരണം
ആവശ്യമുള്ള ക്ഷേത്രങ്ങളും
ക്ഷേത്രക്കുളങ്ങളും
ഏതൊക്കെയാണ്; ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(
സി )
അങ്ങാടിപ്പുറം
തിരുമാന്ധാംകുന്ന്
ക്ഷേത്രത്തിലെ ചാവേര്‍ത്തറ
സംരക്ഷിയ്ക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്; പ്രസ്തുത
ക്ഷേത്രത്തിന്റെ സമഗ്ര
വികസനത്തിന് ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
|
|
|
|
|
|
|
|