|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2190.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയില്‍ റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവില്‍ ഉള്‍പെടുത്തിയ
ജലസംരക്ഷണ പ്രവൃത്തികള്‍
ഏതെല്ലാം; അവയുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിലവിലെ അവസ്ഥ
വിശദമാക്കുമോ?
2191.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിലെ വാരപ്പെട്ടി,
കവളങ്ങാട്, പല്ലാരിമംഗലം
അടക്കമുള്ള പഞ്ചായത്തുകളിലും
കോതമംഗലം മുനിസിപ്പാലിറ്റിയിലെ
വിവിധ പ്രദേശങ്ങളിലും
വേനല്‍ക്കാലത്തുണ്ടാകുന്ന
കുടിവെള്ളക്ഷാമവും വരള്‍ച്ചയും
പരിഹരിക്കുവാന്‍ വേണ്ടി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുള്ള
ആവോലിച്ചാല്‍ വില്ലാഞ്ചിറ
ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ സിവില്‍,
മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍
പ്രവൃത്തികള്‍ക്കായി യഥാക്രമം
3.86, 4.65, 1.04 കോടി രൂപയുടെ
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത എസ്റ്റിമേറ്റില്‍
സ്വീകരിച്ചിട്ടുള്ള തുടര്‍നടപടി
വിശദമാക്കാമോ;
(
സി )
പദ്ധതിയുടെ
അടങ്കല്‍ തുക 10 കോടി
രൂപയ്ക്കും മുകളില്‍ ആയതിനാല്‍
സ്പെഷ്യല്‍ വര്‍ക്കിങ്ങ്
ഗ്രൂപ്പിന്റെ അനുമതിയ്ക്കായി
പ്രൊപ്പോസല്‍
പുനഃസമര്‍പ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
സ്പെഷ്യല്‍
വര്‍ക്കിങ്ങ് ഗ്രൂപ്പിന്റെ
അനുമതിയ്ക്കായി പദ്ധതി
പുനഃസമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍
അതിന്‍മേല്‍ സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടി വിശദമാക്കാമോ;
(
ഇ )
പുനഃസമര്‍പ്പിച്ചിട്ടില്ലെങ്കില്‍
ആയതിന് വേണ്ട അടിയന്തര നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(
എഫ് )
സ്പെഷ്യല്‍
വര്‍ക്കിങ്ങ് ഗ്രൂപ്പിന്റെ
അനുമതിയ്ക്കായുള്ള പ്രൊപ്പോസല്‍
ജലസേചനവും ഭരണവും ചീഫ്
എന്‍ജിനീയറുടെ കാര്യാലയത്തില്‍
നിന്നും അടിയന്തരമായി
ലഭ്യമാക്കി, തീരുമാനമെടുത്ത്
പ്രസ്തുത പ്രവൃത്തി എത്രയും
വേഗത്തില്‍ നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
2192.
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലജീവൻ
പദ്ധതി നടപ്പാക്കുന്നതിന്
2019-20, 2020-21 വർഷങ്ങളിൽ
കേന്ദ്ര വിഹിതമായി എത്ര തുക
ലഭിച്ചു;
(
ബി )
പ്രസ്തുത
പദ്ധതിക്കായി സംസ്ഥാന സർക്കാർ ഈ
കാലയളവില്‍ എത്ര തുക
അനുവദിച്ചു; വിശദാംശം
ലഭ്യമാക്കാമോ?
2193.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
പി. ടി. തോമസ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
രണ്ടാം കുട്ടനാട് പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കിൽ
എന്തെല്ലാം പ്രവൃത്തികളാണ്
ജലവിഭവ വകുപ്പ് മുഖേന
നടപ്പിലാക്കുന്നതിന്
ഉൾപ്പെടുത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(
ബി )
വെള്ളക്കെട്ട്
മൂലം കുട്ടനാട്ടിലെ ജനങ്ങൾ
അനുഭവിച്ചുവരുന്ന ദുരിതങ്ങൾ
അവസാനിപ്പിക്കുവാൻ പര്യാപ്തമായ
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച് നടപ്പാക്കി
വരുന്നതെന്ന് അറിയിക്കുമോ;
(
സി )
പ്രസ്തുത
പാക്കേജിന് അനുവദിക്കുന്ന തുക
സമയബന്ധിതമായി ചെലവഴിച്ച്
കുട്ടനാട്ടിലെ ജനങ്ങളുടെ
പ്രയാസങ്ങൾ ദൂരീകരിക്കാൻ
എന്തെല്ലാം പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
2194.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക്
ഉത്തേജനം നല്‍കുന്നതിനായി
വിഭാവനം ചെയ്ത കാര്‍ഷിക ജലസേചന
പദ്ധതി എന്നാരംഭിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
2195.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
നിയോജകമണ്ഡലത്തിൽ ജലസേചന വിഭാഗം
മുഖാന്തിരം
നടപ്പിലാക്കുന്നതിനായി 2019-20
മുതല്‍ ഭരണാനുമതി ലഭിച്ചതും
നിര്‍വ്വഹണം
പുരോഗമിക്കുന്നതുമായ
പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന്
അവയുടെ നിലവിലെ സ്ഥിതി സഹിതം
വിശദവിവരം ലഭ്യമാക്കുമോ?
2196.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
പ്രവൃത്തി നടന്നുവരുന്ന
പഞ്ചായത്തുകളുടെ വിശദാംശം
ലഭ്യമാക്കാമോ; പ്രസ്തുത
പഞ്ചായത്തുകളില്‍ എത്ര
ഉപഭോക്താക്കള്‍ക്ക് കുടിവെള്ള
കണക്ഷന്‍ നല്‍കുവാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ?
2197.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭാരതപ്പുഴയുടെ
സംരക്ഷണത്തിനായി ഏതെങ്കിലും
പദ്ധതികള്‍ സര്‍ക്കാരിന്റെ
മുന്നിലുണ്ടോ; എങ്കില്‍
വിശദവിവരം നല്‍കാമോ;
(
ബി )
ഭാരതപ്പുഴയെ
സംരക്ഷിക്കുന്നതിനും
അതിലേയ്ക്ക് വന്നുചേരുന്ന
മാലിന്യങ്ങള്‍
നിയന്ത്രിക്കുന്നതിനും ഒരു
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
2198.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാലിയാര്‍പുഴയെ
മലിനീകരണത്തില്‍ നിന്നും
സംരക്ഷിക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
വിശദമാക്കാമോ;
(
ബി )
ചാലിയാര്‍
നദീതട അതോറിറ്റി
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
2199.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
അമരവിള പുല്ലാമലയില്‍
പ്രളയത്തില്‍ തകര്‍ന്ന
നെയ്യാര്‍ ബണ്ട്
നിര്‍മ്മാണത്തിന് എന്ത്
തടസ്സമാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ബണ്ടിന്റെ നിര്‍മ്മാണം
വൈകുന്നതിന്റെ കാരണം
അറിയിക്കാമോ;
(
സി )
ബണ്ടിന്റെ
പുനര്‍നിര്‍മ്മാണത്തില്‍
ഉദ്യോഗസ്ഥതലത്തില്‍
വീഴ്ചപറ്റിയിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ വീഴ്ച
വരുത്തിയവരുടെ പേരില്‍ എന്ത്
നടപടി സ്വീകരിക്കുമെന്നും
വിശദമാക്കാമോ;
(
ഡി )
ബണ്ടിന്റെ
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കാന്‍ കഴിയുമെന്ന്
വിശദമാക്കാമോ?
2200.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തില്‍ നിന്നും 2020
ജനുവരി മുതല്‍ നാളിതുവരെ ലഭിച്ച
പുഴ സംരക്ഷണ ഭിത്തിയുമായി
ബന്ധപ്പെട്ട നിവേദനങ്ങള്‍ എത്ര;
ഇതില്‍ എത്ര എണ്ണം പരിശോധിച്ചു;
അറിയിക്കുമോ;
(
ബി )
ഇറിഗേഷന്‍
വകുപ്പ് എസ്റ്റിമേറ്റ്
തയ്യാറാക്കിയത് എത്ര; ഇതില്‍
എത്ര എണ്ണത്തിന് ഭരണാനുമതി
ലഭിച്ചു; വ്യക്തമാക്കുമോ;
(
സി )
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ് ചീഫ്
എഞ്ചിനിയര്‍ ഇറിഗേഷന്‍
ഭരണാനുമതി നല്‍കിയത്;
ഭരണാനുമതിയ്ക്കായി ചീഫ്
എഞ്ചിനീയര്‍ ഓഫീസിലുളള
എസ്റ്റിമേറ്റുകള്‍ ഏതെല്ലാം;
അറിയിക്കുമോ?
2201.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാര്‍വ്വതി
പുത്തനാര്‍
ശുചീകരിച്ചുവെങ്കിലും പോളയും
പായലും മാലിന്യങ്ങളും വീണ്ടും
വന്ന് നിറയുന്ന അവസ്ഥയ്ക്ക്
പരിഹാരമായി സ്ഥിരം
ശുചീകരണസംവിധാനം
പരിഗണനയിലുണ്ടോ;
(
ബി )
ആക്കുളം
കായല്‍ പുനരുജ്ജീവന പദ്ധതിയുടെ
പുരോഗതി വിശദമാക്കാമോ;
(
സി )
ജലാശയങ്ങളില്‍
മാലിന്യം
നിക്ഷേപിക്കുന്നതിനെതിരെ
സ്വീകരിക്കുന്ന നടപടികള്‍
വിശദമാക്കാമോ?
2202.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ കുറ്റ്യാടി ഇറിഗേഷൻ
പ്രോജക്ടിന്റെ കീഴിലുള്ള
തൂണേരി-വേറ്റുമ്മൽ ടെയിലെൻഡ്
പദ്ധതിയുടെ പ്രവർത്തനക്ഷമതയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ കനാൽ പല
സ്ഥലങ്ങളിലും പൊട്ടിപ്പൊളിഞ്ഞത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത് പുനർനിർമ്മിക്കാൻ
പദ്ധതി ഉണ്ടോ;
(
സി )
പ്രസ്തുത
പദ്ധതി കായപ്പനച്ചി വരെ നീട്ടാൻ
വേണ്ടി ഏറ്റെടുത്ത സ്ഥലം പലരും
കൈയ്യേറിയതിനാൽ ആയത്
തിരിച്ചുപിടിച്ച് പദ്ധതി
പൂർത്തീകരിക്കാൻ നടപടി
സ്വീകരിക്കുമോ;
(
ഡി )
പദ്ധതി
പൂർത്തീകരണത്തിന് വേണ്ടി
എം.എൽ.എ. നൽകിയ കത്തിന്മേൽ
നാളിതുവരെ എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കാമോ?
2203.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിൻകര
ചാനൽ സബ്ഡിവിഷനിൽപ്പെട്ട
വിഴിഞ്ഞം ബ്രാഞ്ച്, ചൊവ്വര
ബ്രാഞ്ച് എന്നീ കനാലുകളിലേക്ക്
വെള്ളം തുറന്നുവിടുന്നതിൽ
വിവേചനപരമായ സമീപനം
കാണിക്കുന്നതായുള്ള പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ മറ്റ് ബ്രാഞ്ചകളിൽ
വെള്ളം തുറന്നു വിടുന്നതിനു
തുല്യമായ പരിഗണന ഈ കനാലുകൾക്കും
നൽകാൻ നിർദേശം നൽകുമോ?
2204.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബാലുശ്ശേരി
മണ്ഡലത്തിലെ ഏതെല്ലാം കനാല്‍
റോഡുകള്‍ നവീകരിക്കുന്നതിനാണ്
പദ്ധതികള്‍
തയ്യാറാക്കിയിട്ടുള്ളത്
എന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
റോഡുകള്‍ നവീകരിക്കുന്നതിനുള്ള
നടപടി വേഗത്തിലാക്കാമോ?
2205.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ-ചങ്ങനാശ്ശേരി
(എ.സി.) കനാലിലെ പോള നീക്കി ആഴം
കൂട്ടി ഗതാഗത
യോഗ്യമാക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
എ.സി.
കനാല്‍ ബണ്ടില്‍
താമസിക്കുന്നവരെ സംരക്ഷിച്ച്
കൊണ്ട് എ.സി. കനാല്‍
പരിഷ്ക്കരണം സാദ്ധ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
2206.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലമ്പുഴ
മണ്ഡലത്തിലെ, പ്രളയത്തില്‍
തകര്‍ന്ന പുതുശ്ശേരി
പഞ്ചായത്തിലെ ചെല്ലന്‍കാവ് മിനി
ഡാം പുനര്‍നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത് എന്ന്
വിശദമാക്കാമോ; പ്രസ്തുത
ഡാമിന്റെ
പുനര്‍നിര്‍മ്മാണത്തിന് എത്ര
രൂപയുടെ എസ്റ്റിമേറ്റ് ആണ്
തയ്യാറാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് ഭരണാനുമതി
ലഭിക്കുവാന്‍ എന്തെല്ലാം
നടപടിക്രമങ്ങളാണ് ബാക്കിയുള്ളത്
എന്ന് അറിയിക്കാമോ?
2207.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഡാമുകളില്‍ അടിഞ്ഞ്
കൂടിക്കിടക്കുന്ന മാലിന്യങ്ങളും
ചെളിയും മണലും പോളയും നീക്കം
ചെയ്യാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഡാമുകളിലും
ചെറുകിടജലസേചന പദ്ധതി
പ്രദേശങ്ങളിലും പോള നീക്കം
ചെയ്യാന്‍ ആവശ്യമായ വീഡ്
കട്ടറുകള്‍ ജലവിഭവ വകുപ്പിന്
കീഴില്‍ ഇല്ലാത്തതിനാലുണ്ടായ
പ്രതിസന്ധി പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
ഡാമുകളിലെ
ചെളിയും മണലും എക്കലും നീക്കം
ചെയ്യുവാനും ഡാമിന്റെ സംഭരണശേഷി
കൂട്ടുന്നതിനും ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ; ഇതിനായി
തുടർന്ന് എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
2208.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൽപ്പറ്റ
നിയോജക മണ്ഡലത്തിലെ കണിയാമ്പറ്റ
ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്ന പാടിക്കൽ
ചിത്രമൂല ചെക്ക് ഡാം
നിർമ്മാണത്തിന്റെ പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ചെക്ക് ഡാം നിർമ്മാണത്തിന്
എന്തെങ്കിലും തടസ്സങ്ങൾ
നിലനിൽക്കുന്നുണ്ടോ; ഉണ്ടെങ്കിൽ
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2209.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
നഗരസഭയിലെ നാമ്പ്രാണി ചെക്ക്ഡാം
ചോർച്ച പരിഹരിക്കുന്നതിന് 25
ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്
തയ്യാറാക്കി അംഗീകാരം ലഭിച്ച
പദ്ധതി നാളിതുവരെ
പൂർത്തീകരിച്ചിട്ടില്ലെന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
മലപ്പുറം
നഗരസഭയിലെ
കുടിവെള്ളപ്രശ്നങ്ങൾക്കുള്ള
പരിഹാരമായ പ്രസ്തുത പദ്ധതി
എപ്പോൾ പൂർത്തീകരിക്കാൻ
സാധിക്കുമെന്ന് വ്യക്തമാക്കുമോ?
2210.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മേജര്‍
ഇറിഗേഷന്‍ വഴി 2019/8626/റ്റി.
എ. നമ്പരായി 2021-22 എഫ്. ഡി.
വര്‍ക്ക് പ്രയോറിറ്റി
ലിസ്റ്റില്‍ ഉള്‍പ്പെട്ട
മൂന്നാര്‍ ഗുരുഭവന്‍ ഹോട്ടലിന്
സമീപമുള്ള കോളനി തോടിന്റെ
സംരക്ഷണ ഭിത്തിയുടെ
നിര്‍മ്മാണപ്രവൃത്തിയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
പദ്ധതി
വേഗത്തില്‍
പൂര്‍ത്തിയാക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
2211.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍ ജിഡയുടെ
ഫണ്ട് വകയിരുത്തിയിട്ടുള്ളതും
ഇറിഗേഷന്‍ വകുപ്പിനെ നിര്‍വ്വഹണ
ഏജന്‍സിയായി
നിശ്ചയിച്ചിട്ടുള്ളതുമായ
വല്ലാര്‍പാടം ദ്വീപിന് ചുറ്റും
സംരക്ഷണ ഭിത്തിയും ബണ്ട് റോഡ്
നിര്‍മ്മാണവും സംബന്ധിച്ച
പദ്ധതിയുടെ നിജസ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
ഈ
പദ്ധതിക്ക് എന്നാണ് ഭരണാനുമതി
നല്‍കിയതെന്നും ഇതിനായി
വകയിരുത്തിയിട്ടുള്ള തുക
എത്രയെന്നും വിശദമാക്കാമോ;
(
സി )
ഭരണാനുമതിയുടെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
ഡി )
പദ്ധതി
പൂര്‍ത്തിയാക്കുന്നതില്‍
എന്തുകൊണ്ട് കാലതാമസം
നേരിടുന്നുവെന്നും എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
2212.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എല്ലാ
മഴക്കാലത്തും ബണ്ട് പൊട്ടിയും
കരകവിഞ്ഞും വെള്ളം കയറി
അടിക്കടി കൃഷിക്കും വീടുകൾക്കും
നാശനഷ്ടം സംഭവിക്കുന്നത്
തടയാനായി കല്ലിയൂർ പഞ്ചായത്തിലെ
കന്നുകാലിച്ചാൽ 6
മാസത്തിലൊരിക്കൽ
വൃത്തിയാക്കുകയും പണ്ടാരക്കരി
പാടശേഖരത്തിന്റെ പുറംബണ്ട്
നിർമാണം നടത്തുകയും
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
തലയൽ
തോടിന്റെ തേമ്പാമുട്ടം മുതൽ
പൊളിഞ്ഞു പോയ ഭാഗത്തും അന്തിയൂർ
തോടിന്റെ ബണ്ട് പൊളിഞ്ഞ
ഭാഗത്തും പാർശ്വഭിത്തികൾ
നിർമ്മിക്കുന്നതിനും ഗംഗയാർ
തോടിന്റെ മുക്കോല ഭാഗത്ത്
ബണ്ടുയർത്തുകയും പൊളിഞ്ഞഭാഗത്ത്
പാർശ്വഭിത്തി നിർമ്മിക്കുകയും
ചെയ്യുന്നതിന് നടപടി
സ്വീകരിക്കാമോ;
(
സി )
കോട്ടുകാൽ
വലിയ തോട്ടിലെ ചെളി നീക്കുകയും
തലയൽ തോട്, അന്തിയൂർ തോട്
എന്നിവ കൃത്യമായ ഇടവേളകളിൽ
വൃത്തിയാക്കുകയും ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
2213.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
കടല്‍ തീരം സംരക്ഷണത്തിനായി
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(
ബി )
കടല്‍ഭിത്തി
നിര്‍മ്മാണത്തിന് പുതിയ
സാങ്കേതികവിദ്യ
ഉപയോഗിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം അറിയിക്കുമോ?
2214.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തോട്ടപ്പള്ളി
സ്പില്‍ വേയിലേക്കുള്ള
ഡ്രെഡ്‌ജിങ് പദ്ധതി അനന്തമായി
നീണ്ടുപോകുന്നതിന്റെ കാരണങ്ങള്‍
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി എന്നാണ് തുടങ്ങിയതെന്നും
ഇതിന്റെ അടങ്കല്‍ തുക
എത്രയാണെന്നും എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും അറിയിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ കാലതാമസം
ഒഴിവാക്കാന്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കുന്നത്;
ഇതുവരെ പൂര്‍ത്തിയാക്കിയ ഈ
പദ്ധതിയുടെ വിശദവിവരം
ലഭ്യമാക്കുമോ?
2215.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടിലെ
വെള്ളപ്പൊക്ക നിയന്ത്രണം
സംബന്ധിച്ച് സംസ്ഥാന പ്ലാനിംഗ്
ബോര്‍ഡ് സമര്‍പ്പിച്ച
റിപ്പോര്‍ട്ടിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
2216.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എരഞ്ഞിപ്പറമ്പ
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ
ഉദ്ഘാടനം നിര്‍വ്വഹിച്ചത്
എന്നായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
പ്രവൃത്തിയുടെ കരാര്‍ ലഭിച്ചത്
ആര്‍ക്കാണ്;
(
സി )
പ്രസ്തുത
പ്രവൃത്തി ഇതുവരെയും
ആരംഭിച്ചിട്ടില്ല എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എഗ്രിമെന്റ് വച്ച പ്രവൃത്തി
ഇതുവരെയും ആരംഭിക്കാത്ത
കരാറുകാരനെതിരെ എന്തെങ്കിലും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഇത്
ആരംഭിക്കുന്നതിലുണ്ടായ
കാലതാമസത്തിന് കാരണം
വിശദമാക്കാമോ?
2217.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉളിയം
കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ്
നിര്‍മ്മാണത്തിന്റെ ഡി.പി.ആര്‍.
തയ്യാറാക്കുന്നതിന്
ഐ.ഡി.ആര്‍.ബി.യില്‍ അയച്ച
ഡിറ്റെയില്‍സ് ഉപയോഗിച്ച്
ഡിസൈന്‍ പൂര്‍ത്തീകരിക്കാന്‍
എപ്പോള്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(
ബി )
കാസര്‍ഗോഡ്
വികസന പാക്കേജില്‍ ഉള്‍പ്പെട്ട
ഈ പ്രവൃത്തിയുടെ ഡി.പി.ആര്‍.
2021 ജൂലൈ മാസം തന്നെ
ലഭിയ്ക്കുവാന്‍ നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
2218.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
നിയോജക മണ്ഡല പരിധിയില്‍
ചെറുകിട ജലസേചന വിഭാഗം
മുഖാന്തിരം
നടപ്പിലാക്കുന്നതിനായി 2019-20,
2020-21 കാലയളവില്‍ ഭരണാനുമതി
ലഭിച്ചതും നിര്‍വ്വഹണം
പുരോഗമിക്കുന്നതുമായ വിവിധ
പ്രവൃത്തികള്‍ ഏതെല്ലാമാണ്;
അവയുടെ ഇപ്പോഴത്തെ സ്ഥിതി സഹിതം
വിശദവിവരം ലഭ്യമാക്കുമോ?
2219.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നീര്‍ത്തട
സംരക്ഷണത്തിനായി എന്തെല്ലാം
പദ്ധതികളാണ് ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
കാട്ടാക്കട
നിയോജക മണ്ഡലത്തിലെ ജല സേചന
പ്രവൃത്തികള്‍ക്കായി മൈനര്‍
ഇറിഗേഷന്‍ വഴി
സമര്‍പ്പിക്കപ്പെട്ട പദ്ധതിയുടെ
(ഫയല്‍ നം. M13/15/2021 /WRD)
നിലവിലെ സ്ഥിതി
വിശദമാക്കാമോ;പ്രസ്തുത
പദ്ധതിയ്ക്ക് അനുമതി
ലഭ്യമാക്കുന്നതിനുള്ള തുടര്‍
നടപടികള്‍
എന്തൊക്കെയാണ്;ആയതിനുള്ള
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2220.
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റാന്നി
നിയോജക മണ്ഡലത്തിൽ 2016 ജൂൺ
മുപ്പത് മുതൽ 2021 ജൂൺ മുപ്പത്
വരെ ഭരണാനുമതി ലഭിച്ച ഇറിഗേഷൻ
പ്രോജക്ടുകൾ ( മൈനർ / മേജർ )
ഏതൊക്കെയാണെന്ന് ഭരണാനുമതി
ഉത്തരവിന്റെ പകർപ്പ് സഹിതം
വിശദമാക്കാമോ;
(
ബി )
ഭരണാനുമതി
ലഭിച്ചവയിൽ ഏതെല്ലാം
പ്രവൃത്തികൾ
പൂർത്തിയാക്കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
സി )
ഭരണാനുമതി
ലഭിച്ചതില്‍
പൂർത്തിയാക്കിയിട്ടില്ലാത്ത
പ്രവൃത്തികളുടെ വിശദവിവരം
പ്രോജക്ട് സ്റ്റാറ്റസ് സഹിതം
ലഭ്യമാക്കാമോ?
2221.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലേസേചന
വകുപ്പുമായി ബന്ധപെട്ട്
മലപ്പുറം മണ്ഡലത്തിൽ നടപ്പാക്കി
വരുന്ന പ്രവൃത്തികളുടെ
വിശദാംശങ്ങൾ നൽകുമോ;
(
ബി )
ഓരോ
പ്രവൃത്തിയുടെയും പുരോഗതി
വിശദീകരിക്കാമോ;
(
സി )
തോട്
നവീകരണം, പാർശ്വഭിത്തി
സംരക്ഷണം, തടയണ നിർമ്മാണം, കനാൽ
നിർമ്മാണം എന്നിവയിൽ
പ്രൊപ്പോസലുകൾ സമർപ്പിച്ച പുതിയ
പദ്ധതികൾക്ക് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ?
2222.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
നിയോജകമണ്ഡലത്തില്‍ ജലവിഭവ
വകുപ്പിലെ മേജര്‍ ഇറിഗേഷന്‍
വിഭാഗത്തിന്റെ കീഴില്‍ നിലവില്‍
ഏതൊക്കെ പ്രവൃത്തികളാണ്
നടന്നുകൊണ്ടിരിക്കുന്നതെന്ന്
അറിയിക്കാമോ; ഇതില്‍ ഭരണാനുമതി
ലഭിച്ചിട്ടും
ആരംഭിച്ചിട്ടില്ലാത്ത
പ്രവൃത്തികള്‍, ടെന്‍ഡര്‍
ചെയ്തിട്ടുളള പ്രവൃത്തികള്‍,
എഗ്രിമെന്റ് ചെയ്തിട്ടുളള
പ്രവൃത്തികള്‍ എന്നിങ്ങനെ തരം
തിരിച്ച് നല്‍കാമോ;
(
ബി )
പ്രസ്തുത
നിയോജകമണ്ഡലത്തില്‍ ജലവിഭവ
വകുപ്പിലെ മൈനര്‍ ഇറിഗേഷന്‍
വിഭാഗത്തിന്റെ കീഴില്‍ നിലവില്‍
ഏതെല്ലാം പ്രവൃത്തികളാണ് നടന്നു
കൊണ്ടിരിക്കുന്നതെന്ന്
അറിയിക്കാമോ; ഇതില്‍ ഭരണാനുമതി
ലഭിച്ചിട്ടും
തുടങ്ങിയിട്ടില്ലാത്ത
പ്രവൃത്തികള്‍, ടെന്‍ഡര്‍
ചെയ്തിട്ടുളള പ്രവൃത്തികള്‍,
എഗ്രിമെന്റ് ചെയ്തിട്ടുളള
പ്രവൃത്തികള്‍ എന്നിങ്ങനെ തരം
തിരിച്ച് നല്‍കാമോ?
2223.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തില്‍ ഇറിഗേഷന്‍ വകുപ്പ്
മുഖേന നടപ്പിലാക്കുന്ന,
ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍
ഏതൊക്കെയെന്ന് ഇനം തിരിച്ച്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ 2020-21
സാമ്പത്തിക വര്‍ഷം ജലസേചനം
ചെയ്യാന്‍ സാധിച്ച കൃഷി
ഭൂമിയുടെ വിസ്തൃതി എത്രയെന്ന്
അറിയിക്കാമോ;
(
സി )
മണ്ഡലത്തിലെ
വിവിധ കനാലുകള്‍
പുരുദ്ധരിക്കുന്നതിന്
എന്തൊക്കെ പദ്ധതികള്‍ ആണ്
തയ്യാറാക്കിയിട്ടുള്ളത് എന്നത്,
പ്രദേശവും തുകയും തിരിച്ച്
വ്യക്തമാക്കാമോ;
(
ഡി )
ഉപ്പുവെള്ളം
കയറാതിരിക്കുന്നതിന് എത്ര
വി.സി.ബി. കള്‍ നിലവില്‍
പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്
എന്നറിയിക്കാമോ; തകരാറുള്ള
വി.സി.ബി. കള്‍
പുനരുദ്ധരിക്കുന്നതിന് പ്രത്യേക
പദ്ധതികള്‍ ഉണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ഇ )
മണ്ഡലത്തിലെ
ഇറിഗേഷന്‍ വകുപ്പിന് കീഴിലെ
ഭൂരിഭാഗം അക്വാ ഡക്ടുകളും
തകരാറിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത അക്വാ ഡക്ടുകള്‍
പുനരുദ്ധരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
2224.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തില്‍
നടപ്പാക്കുന്നതിനായി മൈനര്‍
ഇറിഗേഷന്‍ വകുപ്പ് 2020, 2021
വര്‍ഷങ്ങളില്‍ ഉള്‍പ്പെടുത്തിയ
പദ്ധതികള്‍ ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതില്‍
എത്ര പദ്ധതികള്‍
അംഗീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(
സി )
ഭരണാനുമതി
ലഭിക്കാനുളള പദ്ധതികള്‍
ഏതെല്ലാമെന്ന് അറിയിക്കാമോ?
2225.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വാഴാനി
ഇറിഗേഷന്‍ കോമ്പൗണ്ടില്‍
കണ്‍വെന്‍ഷന്‍ സെന്റര്‍
നിര്‍മ്മാണ പ്രവൃത്തിക്ക്
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയാക്കി എഗ്രിമെന്റ്
വെച്ചിട്ടും സ്ഥലം ജലസേചന
വകുപ്പ് വിട്ടുനല്‍കാത്തതിന്റെ
കാരണം വിശദീകരിക്കാമോ?
2226.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ മഞ്ചേശ്വരം,
വെള്ളരിക്കുണ്ട് താലൂക്കുകള്‍
നിലവില്‍ വന്ന് വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും ഇറിഗേഷന്‍, മൈനര്‍
ഇറിഗേഷന്‍,വാട്ടര്‍ അതോറിറ്റി
എന്നീ സ്ഥാപനങ്ങള്‍ക്ക് സബ്
ഡിവിഷന്‍ ഓഫീസുകള്‍
ആരംഭിക്കാത്തത് എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
ഓഫീസുകള്‍ എപ്പോള്‍
ആരംഭിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
2227.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാട്ടർ
അതോറിറ്റിയിൽ എത്ര കരാറുകാർ
രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
ഈ
കരാറുകാർക്ക് നിർണ്ണയിച്ച്
കൊടുക്കുന്ന പ്രവൃത്തികൾ
ഏതൊക്കെയാണെന്നും അതിനുള്ള
മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(
സി )
വാട്ടർ
അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാൻ
ഒരു കരാറുകാരന് വേണ്ട യോഗ്യതകൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
വാട്ടർ
അതോറിറ്റിയിലെ കരാറുകാർക്ക്
ബിൽത്തുക നൽകുന്നതിൽ കുടിശ്ശിക
ഉണ്ടോയെന്നും എത്രയാണ്
കുടിശ്ശിക എന്നും എത്ര കാലമായി
ഏതെല്ലാം കരാറുകാർക്കാണ്
കുടിശ്ശിക ഉള്ളതെന്നും ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
(
ഇ )
കുടിശ്ശിക
ഉണ്ടെങ്കിൽ എപ്പോൾ
കൊടുത്തുതീർക്കുമെന്ന്
വ്യക്തമാക്കാമോ?
2228.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോങ്ങാട്
മണ്ഡലത്തിലെ കരിമ്പ
പഞ്ചായത്തില്‍ റെസ്റ്റ് ഹൗസ്
നിര്‍മ്മിക്കുന്നതിന് ജലസേചന
വകുപ്പിന്റെ സ്ഥലം
കെെമാറുന്നതിന് സമയബന്ധിതമായി
നടപടി സ്വീകരിക്കുമോ?
2229.
ശ്രീ
.പി. കെ. ബഷീർ
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അതിതീവ്ര കടലാക്രമണം ഉണ്ടാകുന്ന
ഏതെല്ലാം സ്ഥലങ്ങളെയാണ് ഹോട്ട്
സ്പോട്ട് പട്ടികയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
എന്ന് അറിയിക്കുമോ;
(
ബി )
പ്രസ്തുത
പ്രദേശങ്ങളിൽ
കടലാക്രമണപ്രതിരോധത്തിന്
എന്തുസംവിധാനം ഒരുക്കുവാനാണ്
തീരുമാനിച്ചിരിക്കുന്നത്;
(
സി )
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്; വിശദീകരിക്കുമോ?
ഭൂഗര്‍ഭജലശോഷണം
2230.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍
ഡോ.
എൻ. ജയരാജ്
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തില്‍
ഭൂഗര്‍ഭജലത്തിന്റെ അളവ്
ഗണ്യമായി കുറഞ്ഞുവരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
ഭൂഗര്‍ഭജലം
അപകടകരമായ നിലയില്‍
താഴുന്നതിന്റെ കാരണം
പഠനവിധേയമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ബഹുനില
കെട്ടിടങ്ങളുടെയും
ഫ്ലാറ്റുകളുടെയും വലിയ
തോതിലുള്ള ഭൂഗര്‍ഭജലോപയോഗം മൂലം
ഭൂഗര്‍ഭജലനിരപ്പ് കുറയുന്നതായി
ഏതെങ്കിലും പഠനത്തില്‍
കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
ഡി )
വന്‍തോതിലുള്ള
ഉപഭോഗം മൂലം ഉണ്ടാകുന്ന
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
2231.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂഗര്‍ഭ ജലത്തിന്റെ അളവ്
കുറയുന്നതിനെപ്പറ്റി ജലവിഭവ
വകുപ്പ് പഠനം നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പഠന
റിപ്പോര്‍ട്ടിലുള്ള
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
ബി )
ഭൂഗര്‍ഭ
ജലത്തിന്റെ അളവ്
സംരക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദീകരിക്കാമോ?
2232.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലവിഭവ
വകുപ്പ് മുഖേന അരൂര്‍
മണ്ഡലത്തില്‍ നിലവില്‍
നടപ്പിലാക്കി വരുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
ഭരണാനുമതി
ലഭിച്ചിട്ടും നിര്‍മ്മാണം
ആരംഭിക്കാത്ത പ്രവൃത്തികളുടെ
പട്ടിക ലഭ്യമാക്കുമോ;
(
സി )
ആരംഭിക്കാത്ത
പ്രവൃത്തികള്‍ അടിയന്തിരമായി
ആരംഭിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ?
2233.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലവിഭവ
വകുപ്പ് മുഖേന ആലത്തൂര്‍
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന
വിവിധ പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
2234.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
പദ്ധതികളാണ് ജല ജീവന്‍ മിഷനില്‍
ഉള്‍പ്പെടുത്തി
നിര്‍വ്വഹിക്കുന്നതെന്നും ഈ
പദ്ധതികളുടെ നിര്‍വ്വഹണത്തിന്
കണക്കാക്കിയ മതിപ്പുതുക
എത്രയെന്നും വിശദമാക്കാമോ;
(
ബി )
ഏതെല്ലാം
ഗ്രാമ പഞ്ചായത്തുകള്‍ക്കാണ് ഈ
പദ്ധതിയുടെ പ്രയോജനം
ലഭിക്കുകയെന്നും എത്ര ഗാര്‍ഹിക
കുടിവെള്ള കണക്ഷനുകളാണ് പദ്ധതി
വഴി നല്‍കാനാകുകയെന്നും
പഞ്ചായത്ത് തിരിച്ച്
വിശദമാക്കാമോ;
(
സി )
മേല്‍
പദ്ധതികള്‍ക്കായി ഡി.പി.ആര്‍.
തയ്യാറാക്കിയിട്ടുണ്ടോ;
തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
പദ്ധതിക്ക് ഇതുവരെയും അംഗീകാരം
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ഡി )
ഏതെങ്കിലും
ഗ്രാമ പഞ്ചായത്തുകള്‍
പദ്ധതിയോട് വിമുഖത
കാണിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(
ഇ )
സ്റ്റേറ്റ്
വാട്ടര്‍ ആന്റ് സാനിറ്റേഷന്‍
മിഷന്‍ അപ്പെക്സ് കമ്മിറ്റിയുടെ
പരിഗണനയ്ക്കായി മേല്‍
പദ്ധതികള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ; പ്രസ്തുത
കമ്മിറ്റി അടുത്ത യോഗം
ചേരുന്നത് എന്നാണെന്ന്
അറിയിക്കാമോ;
(
എഫ് )
ജല
ജീവന്‍ മിഷന്‍ പ്രകാരമുള്ള
പദ്ധതികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
നിര്‍ദ്ദേശം
ലഭിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
2235.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ തൃക്കരിപ്പൂരും
സമീപ പഞ്ചായത്തുകളും
ഉൾപ്പെടുത്തി ജലജീവന്‍ മിഷന്‍
മുഖേന നടപ്പിലാക്കുന്ന സമഗ്ര
കുടിവെള്ള പദ്ധതി
എന്നാരംഭിക്കാന്‍
കഴിയുമെന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ അടങ്കല്‍ തുക
എത്രയാണെന്നും
എത്രകുടുംബങ്ങള്‍ക്ക് പദ്ധതി
വഴി ശുദ്ധജലം ലഭിക്കുമെന്നും
വ്യക്തമാക്കാമോ?
2236.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം പിറവം മണ്ഡലത്തില്‍
ജലവിഭവ വകുപ്പ് ഏതെല്ലാം
പദ്ധതികള്‍ക്കാണ് ഫണ്ട്
അനുവദിച്ച് ഭരണാനുമതി
നല്‍കിയതെന്നറിയിക്കുമോ;
(
ബി )
ജലജീവന്‍
പദ്ധതി പ്രകാരം ഏതെല്ലാം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
എത്ര ഗാര്‍ഹിക കണക്ഷനുകള്‍
മണ്ഡലത്തില്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ആയതിലേക്ക്
എത്ര രൂപ ചെലവായെന്ന്
അറിയിക്കുമോ;
(
സി )
പുതിയ
ഏതെല്ലാം പദ്ധതികളാണ്
മണ്ഡലത്തില്‍ നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ; അതിന്റെ രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ ?
2237.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
നഗരത്തിലെ കുടിവെള്ള
പ്രശ്നത്തിന് പരിഹാരമായി
നടപ്പിലാക്കി വരുന്ന ഞാങ്കടവ്
പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍
എപ്രകാരമാണ് പുരോഗമിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
തൃക്കരുവ,പനയം,പെരിനാട്,
മണ്‍ട്രോതുരുത്ത്
പഞ്ചായത്തുകള്‍ക്ക് കൂടി
പ്രയോജനപ്രദമാകുന്ന വിധത്തില്‍
നടപ്പിലാക്കുന്നതിനായി
ആവിഷ്ക്കരിച്ചിട്ടുള്ള പ്രസ്തുത
കുടിവെള്ള പദ്ധതിക്ക് ഭരണാനുമതി
ലഭ്യമാക്കുന്നതിനാവശ്യമായ നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
2238.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മട്ടന്നൂര്‍-ഇരിട്ടി
കുടിവെള്ള പദ്ധതിയുടെ നിലവിലെ
പുരോഗതി വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ മട്ടന്നൂർ
നഗരസഭാതിർത്തിയിൽപ്പെടുന്ന എത്ര
ഗുണഭോക്താക്കള്‍ ഉണ്ടെന്നും
പദ്ധതി എന്നത്തേക്ക് കമ്മീഷന്‍
ചെയ്യാന്‍ കഴിയുമെന്നും
വ്യക്തമാക്കാമോ?
2239.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗ്രാമീണമേഖലയിലെ
കുടിവെള്ളപദ്ധതിയായ ജലജീവന്‍
മിഷനുമായി
കരാറിലേര്‍പ്പെടുന്നതിന്
തദ്ദേശസ്ഥാപനങ്ങള്‍ വിമുഖത
കാണിക്കുന്ന സാഹചര്യം
നിലവിലുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
കണക്ഷനുകള്‍ നല്‍കുമ്പോഴുള്ള
വിഹിതം ഉള്‍പ്പെടെ എന്തൊക്കെ
അടിസ്ഥാനസൗകര്യങ്ങളാണ്
തദ്ദേശസ്ഥാപനങ്ങള്‍
ചെയ്തുനല്‍കേണ്ടി വരുന്നത്;
(
സി )
ജലജീവന്‍
മിഷന്‍ പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാകുമ്പോള്‍
ഉപഭോക്താക്കളില്‍ നിന്ന്
വെള്ളക്കരം പിരിക്കേണ്ട ചുമതല
തദ്ദേശസ്ഥാപനങ്ങളില്‍
വന്നുചേരുന്ന സാഹചര്യം
നിലവിലുണ്ടോ;
(
ഡി )
കൂടാതെ
ജലവിതരണം, പരിപാലനം,
അറ്റകുറ്റപ്പണികള്‍ എന്നിവ
തദ്ദേശസ്ഥാപനങ്ങളുടെ
ചുമതലയിലായിരിക്കുമോ
നടപ്പാക്കുക എന്നറിയിക്കാമോ;
(
ഇ )
പദ്ധതി
നടത്തിപ്പ് സംബന്ധിച്ച
തദ്ദേശസ്ഥാപനങ്ങളുടെ ആശങ്കകള്‍
പരിഹരിക്കുന്നതിനായി
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
2240.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജലജീവന്‍ മിഷന്റെ
പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും എന്നാണ് ഈ
പദ്ധതി ആവിഷ്കരിച്ചതെന്നും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി ഒരു കേന്ദ്രാവിഷ്കൃത
പദ്ധതിയാണോ; എങ്കില്‍
പദ്ധതിയില്‍ കേന്ദ്രവിഹിതം,
സംസ്ഥാനവിഹിതം,
തദ്ദേശസ്ഥാപനവിഹിതം, ഗുണഭോക്തൃ
വിഹിതം എന്നിവ എത്ര വീതമാണെന്ന്
വ്യക്തമാക്കുമോ;
(
സി )
ഈ
പദ്ധതി ഗ്രാമീണമേഖലകള്‍ക്കായി
മാത്രമുള്ളതാണോ; ഏങ്കില്‍
നഗരമേഖലകളിലെ കുടിവെള്ളപ്രശ്നം
പരിഹരിക്കുന്നതിനായി
സര്‍ക്കാര്‍ എന്തൊക്കെ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ?
2241.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലജീവൻ
മിഷന്റെ പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദാംശം നല്‍കാമോ;
(
ബി )
ഉടുമ്പന്‍ചോല
മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ഈ
പദ്ധതി പ്രയോജനപ്പെടുത്തി
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന്
പ്രോജക്ടുകള്‍ തയ്യാറാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
സി )
നിലവില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
ചെറുകിട കുടിവെള്ള പദ്ധതികള്‍ ഈ
മിഷന്റെ കീഴില്‍
ഉള്‍പ്പെടുത്തുന്ന കാര്യം
പരിഗണിക്കുമോ;
(
ഡി )
ജലനിധി
പദ്ധതി പൂര്‍ണ്ണമായും
ഭാഗികമായും
നടപ്പിലാക്കിയിട്ടുള്ള
പഞ്ചായത്തുകളില്‍ ഈ പദ്ധതി
എപ്രകാരമാണ് നടപ്പിലാക്കുക;
വിശദമാക്കാമോ?
2242.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണ്ണാര്‍ക്കാട്
നിയോജക മണ്ഡലത്തില്‍ ചെറുകിട
ജലസേചന വിഭാഗം മുഖേന എത്ര
തുകയുടെ പദ്ധതികളാണ് കഴിഞ്ഞ
സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ ചെറുകിട ജലസേചന
വിഭാഗം മുഖേന കൂടുതല്‍
പദ്ധതികള്‍ നടപ്പിലാക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
2243.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൽപ്പറ്റ
നിയോജക മണ്ഡലത്തില്‍ ജല ജീവൻ
മിഷൻ ഒന്നാം ഘട്ടത്തിൽ
നടപ്പിലാക്കിയ പദ്ധതികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന
ജല ജീവൻ മിഷൻ രണ്ടാം
ഘട്ടത്തിന്റെ പ്രവർത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
മിഷന് വകയിരുത്തിയിട്ടുള്ള ആകെ
തുക എത്രയാണെന്നും പദ്ധതികൾ
പൂർണ്ണമായും എന്ന്
നടപ്പിലാക്കാൻ കഴിയുമെന്നും
വ്യക്തമാക്കാമോ?
2244.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
നിയോജക മണ്ഡലത്തിലെ നന്നമ്പ്ര
പഞ്ചായത്ത് സമഗ്ര കുടിവെള്ള
പദ്ധതിയുടെ പുരോഗതി സംബന്ധിച്ച
വിശദവിവരം ലഭ്യമാക്കുമോ?
2245.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020-21
സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍
തലശ്ശേരി മണ്ഡലത്തിലെ ന്യൂമാഹി
ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച
ന്യൂമാഹി കുടിവെള്ള പദ്ധതി
നടപ്പിലാക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടിക്രമങ്ങളാണ്
ഉള്ളതെന്നും ആയത് അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്നും
അറിയിക്കാമോ?
2246.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇരുമ്പിളിയം-എടയൂര്‍-വളാഞ്ചേരി
കുടിവെളള പദ്ധതിയുടെ നിലവിലെ
അവസ്ഥ അറിയിക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്ന് അറിയിക്കുമോ?
2247.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം കേരള വാട്ടര്‍
അതോറിറ്റിയുടെ ജലഗുണനിലവാര
പരിശോധന ലാബുകളുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
നിലവിലുളള
ലാബുകളില്‍ എൻ.എ.ബി.എല്‍.ന്റെ
അംഗീകാരമുളളത്
ഏതിനെല്ലാമാണെന്ന്
അറിയിക്കാമോ;
(
സി )
2021-2022
കാലയളവില്‍ എൻ.എ.ബി.എല്‍.ന്റെ
അക്രഡിറ്റേഷന് വേണ്ടി അപേക്ഷ
സമര്‍പ്പിച്ച ലാബുകളെ
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കാമോ;
(
ഡി )
കൂടുതല്‍
ലാബുകള്‍ക്ക് അക്രഡിറ്റേഷന്‍
എടുക്കുന്നതിനും മുഴുവന്‍
ലാബുകളെയും
ആധുനികവല്‍ക്കരിക്കുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
2248.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
വാട്ടര്‍ അതോറിറ്റി 2011-12,
2012-13, 2013-14, 2014-15,
2015-16 വര്‍ഷങ്ങളില്‍ എത്ര
ഗാര്‍ഹിക കണക്ഷനുകളും
ഗാര്‍ഹികേതര കണക്ഷനുകളും
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
2016-17,
2017-18, 2018-19, 2019-20,
2020-21 കാലയളവില്‍ നല്‍കിയ
ഗാര്‍ഹിക-ഗാര്‍ഹികേതര
കണക്ഷനുകളുടെ എണ്ണം താരതമ്യേന
കുറഞ്ഞുവരുന്നത്
ശ്രദ്ധില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഉണ്ടെങ്കില്‍
അതിന്റെ കാരണമെന്തെന്ന്
പരിശോധിച്ചിട്ടുണ്ടോ; വിശദവിവരം
നല്‍കാമോ?
2249.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എല്ലാവര്‍ക്കും കുടിവെള്ളം
ലഭ്യമാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ജലവിതരണ
പദ്ധതികള്‍ പൂര്‍ത്തീകരിച്ച
സ്ഥലങ്ങളില്‍ ശുദ്ധവും തടസ്സം
കൂടാതെയുമുള്ള ജലം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
പൈപ്പ്
ലൈന്‍ ഇടയ്ക്കിടെ പൊട്ടുന്നത്
ശാസ്ത്രീയമായി
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടി സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
2250.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ ഇറിഗേഷന്‍, മൈനര്‍
ഇറിഗേഷന്‍ വകുപ്പിന് കീഴിലെ
പദ്ധതികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
ടെണ്ടര്‍
നടപടികള്‍ പൂര്‍ത്തീകരിച്ച്
നിലവില്‍ പ്രവൃത്തി
നടന്നുകൊണ്ടിരിക്കുന്നതും
അടുത്തകാലത്ത്
പൂര്‍ത്തീകരിച്ചതും ആയ
പദ്ധതികള്‍ ഏതൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തില്‍ നിലവില്‍
പ്രവൃത്തി
നടന്നുകൊണ്ടിരിക്കുന്ന
കുടിവെള്ള പദ്ധതികളുടെ
വിവരങ്ങള്‍ ലഭ്യമാക്കുമോ;
ഭരണാനുമതി ലഭിച്ച കുടിവെള്ള
പദ്ധതികള്‍ ഏതൊക്കെയാണ്;
(
ഡി )
മണ്ഡലത്തില്‍
ഭരണാനുമതിക്കായി സമര്‍പ്പിച്ച
ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍
പദ്ധതികളുടെയും
കുടിവെള്ളപദ്ധതികളുടെയും
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2251.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹരിത
കേരള മിഷന്റെ ജലസംരക്ഷണ
ഉപമിഷന്റെ ഭാഗമായി ജലവിഭവ
വകുപ്പ് എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പിലാക്കിയത്; ആയതിലേക്ക്
നാളിതുവരെയായി എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്; വിശദാംശം
വെളിപ്പെടുത്തുമോ;
(
ബി )
പുതിയ
എന്തെല്ലാം പദ്ധതികളാണ്
ജലസംരക്ഷണ ഉപമിഷന്റെ ഭാഗമായി
തയ്യാറാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ?
2252.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മൈനോറിറ്റി
കുടിവെള്ള പദ്ധതി പ്രകാരം
ഏറനാട് മണ്ഡലത്തില്‍
നടപ്പിലാക്കിയ പദ്ധതികള്‍
ഏതെല്ലാമാണെന്നും ആയത്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ കാലതാമസത്തിന്
കാരണമെന്താണെന്നും
വ്യക്തമാക്കുമോ;
(
ബി )
ന്യൂനപക്ഷ
കേന്ദ്രീകൃത പ്രദേശങ്ങളില്‍
നടപ്പിലാക്കുന്ന കുടിവെള്ള
പദ്ധതികള്‍ക്ക് കൃത്യമായ
മോണിറ്ററിംഗ് നടത്താത്തതാണ്
സമയബന്ധിതമായി പദ്ധതികള്‍
പൂര്‍ത്തീകരിയ്ക്കാത്തതിന്
കാരണമെന്ന കാര്യം ഗൗരവമായി
കണ്ട് ഈ പദ്ധതികള്‍
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
2253.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
തീരപ്രദേശങ്ങളിൽ അതിരൂക്ഷമായ
കുടിവെള്ള പ്രശ്നം
നിലനിൽക്കുന്നത് സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
നഗരമേഖലകളിൽ
ഉൾപ്പെടുന്ന തീരദേശ
മേഖലകൾക്കായി പ്രത്യേക
കുടിവെള്ള പദ്ധതികൾ ഒന്നും
നിലവിലില്ല എന്ന കാര്യം
പരിശോധിക്കുകയുണ്ടായോ;
(
സി )
എങ്കിൽ
നഗര മേഖലകളിൽ ഉൾപ്പെടുന്ന
തീരദേശമേഖലകളിലെ അതിരൂക്ഷമായ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി ഒരു
പ്രത്യേക പദ്ധതി
ആവിഷ്കരിക്കുന്ന കാര്യം
പരിഗണിക്കുമോ?
2254.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ശുദ്ധജല
വിതരണം കാര്യക്ഷമമാക്കാന്‍
കിഫ്ബി ഫണ്ട് ഉപയോഗിച്ച്
നടത്തുന്ന പദ്ധതികളെക്കുറിച്ചും
അവയുടെ പുരോഗതിയെക്കുറിച്ചും
അറിയിക്കാമോ;
(
ബി )
കാലപ്പഴക്കം
മൂലമുള്ള ചോര്‍ച്ച കൊണ്ട്
ജലവിതരണത്തില്‍ നേരിടുന്ന
പ്രശ്നം പരിഹരിക്കാന്‍ കിഫ്ബി
മുഖേന പൈപ്പ് ലൈനുകള്‍ മാറ്റി
സ്ഥാപിക്കാന്‍ പദ്ധതിയുണ്ടോ;
(
സി )
തലസ്ഥാനം
ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍
സദാസമയവും കുടിവെള്ളം
ലഭ്യമാക്കാന്‍
ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയുടെ
പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
2255.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
സജീവ് ജോസഫ്
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2018-ലെ
മഹാപ്രളയം മനുഷ്യ
നിര്‍മ്മിതമായിരുന്നു എന്ന
ബാംഗ്ലൂര്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
സയന്‍സസിന്റെ പഠന
റിപ്പോര്‍ട്ടിലെ കണ്ടെത്തൽ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രളയം
നിയന്ത്രിക്കാന്‍ ആവശ്യമായ
സംവിധാനങ്ങള്‍ ഡാമുകളില്‍
ഉണ്ടായിട്ടും അത്
പാലിക്കാതിരുന്നതും
മുന്‍കരുതല്‍
സ്വീകരിക്കാതിരുന്നതുമാണ്
പ്രളയം അതിരൂക്ഷമാക്കിയത് എന്ന
പ്രസ്തുത
ഇൻസ്റ്റിറ്റ്യൂട്ടിന്റെ
പഠനത്തിലെ കണ്ടെത്തൽ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
സി )
ജലവിഭവ
വകുപ്പിന്റെ മേൽനോട്ടത്തിലുള്ള
എല്ലാ ഡാമുകൾക്കും റൂൾ കേർവ്
നിലവിലുണ്ടോ; ഇല്ലെങ്കിൽ
അതിന്റെ കാരണം വിശദമാക്കാമോ; ?
2256.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
വാട്ടര്‍ അതോറിറ്റി നിലവില്‍
എത്ര കോടി രൂപയുടെ നഷ്ടത്തിലാണ്
പ്രവര്‍ത്തിക്കുന്നത്;
അറിയിക്കുമോ;
(
ബി )
വാട്ടര്‍
അതോറിറ്റിക്ക് നിലവില്‍
കുടിശ്ശിക ഇനത്തില്‍
പിരിഞ്ഞുകിട്ടാനുള്ള തുക എത്ര;
(
സി )
ഗാര്‍ഹിക
പൈപ്പ് കണക്ഷനുകളില്‍
എത്രയെണ്ണം മീറ്ററുകള്‍
പ്രവര്‍ത്തിക്കാത്തവയാണെന്നാണ്
കരുതുന്നത്; ഇതുമൂലം
പ്രതിവര്‍ഷം എത്ര രൂപയുടെ
വരുമാന നഷ്ടമാണ് വാട്ടര്‍
അതോറിറ്റിക്ക് ഉണ്ടാവുന്നത്;
(
ഡി )
പൈപ്പ്
കണക്ഷനുകളുടെ ചോര്‍ച്ചമൂലം
പ്രതിദിന വിതരണത്തിനായി
തയ്യാറാക്കുന്ന വെള്ളത്തിന്റെ
എത്ര ശതമാനമാണ്
കണക്കില്‍പ്പെടാതെ
നഷ്ടപ്പെടുന്നത്; ഇതുമൂലം
പ്രതിവര്‍ഷം എത്ര തുകയുടെ
വരുമാന നഷ്ടമാണ് വാട്ടര്‍
അതോറിറ്റിക്ക് ഉണ്ടാവുന്നത്;
അറിയിക്കുമോ;
(
ഇ )
ഇത്തരത്തിലുള്ള
വരുമാന നഷ്ടം ഒഴിവാക്കിയും
അടിക്കടിയുള്ള പൈപ്പ് പൊട്ടല്‍
ഒഴിവാക്കിയും വാട്ടര്‍
അതോറിറ്റിയെ
ലാഭത്തിലാക്കാനുമായി
സര്‍ക്കാര്‍ എന്തൊക്കെ നൂതനമായ
നടപടികള്‍ സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്; വിശദാംശം
വ്യക്തമാക്കുമോ?
2257.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സര്‍ക്കാരിന്റെ സ്ഥലംമാറ്റ
മാനദണ്ഡം കേരള വാട്ടര്‍
അതോറിറ്റിയില്‍
നടപ്പാക്കുന്നതിനെതിരെ
ഏതെങ്കിലും കാറ്റഗറി സംഘടന
പരാതി സമര്‍പ്പിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
പ്രസ്തുത സംഘടനയുടെ പേരുവിവരം
നല്‍കാമോ;
(
സി )
സ്ഥലംമാറ്റ
മാനദണ്ഡത്തിലെ സുതാര്യതക്കുറവ്
പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്
കെ.ഡബ്ള്യു.എ.യിലെ
ഓഫീസര്‍മാരുടെ അംഗീകൃത സംഘടനയായ
എ.കെ.ഡബ്ള്യു.എ.ഒ.
സമര്‍പ്പിച്ചിട്ടുളള
നിവേദനത്തിന് നല്‍കിയ
മറുപടിയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ഡി )
ഒരു
മാസത്തില്‍ക്കുറവ് മാത്രം
സ്വന്തം ജില്ലവിട്ട് ജോലി
ചെയ്തിട്ടുളള എത്ര
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാര്‍ കെ.ഡബ്ള്യു.എ.
ഹെഡ് ഓഫീസില്‍ ഇപ്പോള്‍ ജോലി
ചെയ്യുന്നുണ്ടെന്നറിയിക്കാമോ;
(
ഇ )
മാനദണ്ഡത്തിന്
വിരുദ്ധമായി ചില ഓഫീസര്‍മാര്‍
തിരുവനന്തപുരത്ത് സ്ഥിരമായി
തുടരുന്നതിന് മാറ്റം വരുത്താൻ
നടപടി സ്വീകരിക്കാമോ;
വ്യക്തമാക്കാമോ?
2258.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
വാട്ടര്‍ അതോറിറ്റിയില്‍
25.02.2017ലെ സ.ഉ.(പി)
നം.3/2017/ഉഭപവ. നമ്പര്‍
സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുളള
സ്ഥലംമാറ്റ മാനദണ്ഡം ഓണ്‍ലെെന്‍
വഴി നടപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ കാരണം
അറിയിക്കാമോ;
(
ബി )
കേരള
വാട്ടര്‍ അതോറിറ്റിയില്‍
നടപ്പാക്കുന്ന ഓണ്‍ലെെന്‍
സ്ഥലംമാറ്റ മാനദണ്ഡം വഴി
പ്രസിദ്ധീകരിച്ച സിസ്റ്റം
ജനറേറ്റഡ് ലിസ്റ്റും
ഡി.ഡി.എഫ്.എസ്. പ്രകാരമുളള
എല്ലാ തസ്തികകളുടെയും ലിസ്റ്റും
നല്‍കാമോ;
(
സി )
ജി-സ്പാര്‍ക്ക്
വഴിയുളള സ്ഥലംമാറ്റ മാനദണ്ഡം
കേരള വാട്ടര്‍ അതോറിറ്റിയില്‍
നടപ്പാക്കുമ്പോള്‍
തിരുവനന്തപുരത്ത് സ്റ്റേഷന്‍
പരിധി 5 കിലോമീറ്റര്‍ ആയി
ചുരുക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് സര്‍ക്കാര്‍
ഉത്തരവിനനുസൃതമായിട്ടുള്ളതാണോ;
വ്യക്തമാക്കാമോ?
2259.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
വാട്ടര്‍ അതോറിറ്റിയില്‍
സ്ഥലംമാറ്റത്തിന് മാനദണ്ഡം
നിലവിലുണ്ടോ;
(
ബി )
അഞ്ച്
വര്‍ഷത്തിലധികമായി ഒരു
ജില്ലയിലും മൂന്ന്
വര്‍ഷത്തിലധികമായി ഒരു
സീറ്റില്‍ ജോലി ചെയ്യുന്ന എത്ര
ഓഫീസര്‍മാര്‍ തിരുവനന്തപുരം
ജില്ലയിലെ പ്രസ്തുത
ഓഫീസുകളിലുണ്ട്;
(
സി )
കേരള
സര്‍ക്കാര്‍ പൊതുസ്ഥലം
മാറ്റത്തിനായി ഇറക്കിയിട്ടുളള
ഉത്തരവിലെ ഏതെല്ലാം
വ്യവസ്ഥകളാണ് കേരള വാട്ടര്‍
അതോറിറ്റിയില്‍
നടപ്പിലാക്കാത്തത്;
അറിയിക്കുമോ;
(
ഡി )
അപ്രകാരമുളള
തീരുമാനം എടുക്കാന്‍
ബാധ്യതപ്പെട്ട ഉദ്യോഗസ്ഥന്‍
ആരാണെന്ന് അറിയിക്കുമോ?
2260.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
വാട്ടര്‍ അതോറിറ്റിയില്‍
കാസര്‍ഗോഡ്, കണ്ണൂര്‍, ഇടുക്കി,
വയനാട് തുടങ്ങിയ ജില്ലകളില്‍
മതിയായ എണ്ണം ജീവനക്കാര്‍
ഇല്ലാത്തതിനാല്‍ അവിടങ്ങളിലെ
പ്രവര്‍ത്തനം തടസ്സപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഫീല്‍ഡ്
തലത്തിലുള്ള ഓഫീസര്‍മാരുടെ
എണ്ണക്കുറവ് പരിഹരിക്കുന്നതിന്
കേന്ദ്ര ഓഫീസുകളില്‍ നിന്നും
തസ്തിക ഷിഫ്റ്റ് ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
സെക്ഷന്‍
ഓഫീസ് മുതല്‍ എം.ഡി. വരെ കേരള
വാട്ടര്‍ അതോറിറ്റിയില്‍ എത്ര
തലങ്ങളിലാണ് ഓഫീസുകള്‍
ഉള്ളതെന്ന് വ്യക്തമാക്കുമോ;
(
ഡി )
ഇക്കാരണത്താല്‍,
തീരുമാനം എടുക്കുന്നതില്‍
കാലതാമസം ഒഴിവാക്കുവാന്‍ ഓഫീസ്
തലങ്ങളുടെ എണ്ണം
കുറക്കേണ്ടതാണെന്ന ബഹു.
മുഖ്യമന്ത്രിയുടെ
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
2261.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
വാട്ടര്‍ അതോറിറ്റിയില്‍ 2021
ഡിസംബറോടെ നടക്കേണ്ട
പ്രമോഷനുകള്‍ ഏതൊക്കെയാണെന്ന്
വിഭാഗം തിരിച്ച്
വ്യക്തമാക്കാമോ; ഇത്
സംബന്ധിച്ച്
ഡിപ്പാര്‍ട്ട്മെന്റല്‍
പ്രമോഷന്‍ കമ്മറ്റിയുടെ
2021-ലെ ഗസറ്റ് വിജ്ഞാപനങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
2021
ഡിസംബറോടെ അസിസ്റ്റന്റ്
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍
എന്നീ തസ്തികകളില്‍ എത്ര
ഒഴിവുകള്‍ ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ;
(
സി )
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരുടെ ഒഴിവുകള്‍
നികത്താന്‍ നടപടിയെടുക്കുമോ;
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്
മുഖാന്തരം അസിസ്റ്റന്റ്
എഞ്ചിനീയറുടെ ഒഴിവുകള്‍
നികത്തുന്ന കാര്യം
പരിശോധിക്കുമോ?
2262.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സി.ഡബ്ള്യു.എസ്.എസ്.
പ്രകാരം 2018-ല്‍ ഭരണാനുമതി
ലഭിച്ച വടക്കാഞ്ചേരിയിലും സമീപ
പഞ്ചായത്തുകളിലുമുള്ള പഴയതും
തകരാറിലായതുമായ പെെപ്പുകളുടെ
നവീകരണപ്രവൃത്തികള്‍ക്കായി 5
കോടി രൂപ അനുവദിച്ചിരുന്നതിൽ
നിന്ന് നാളിതുവരെ ചെലവഴിച്ച
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി നിലവില്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(
സി )
ഇല്ലെങ്കിൽ
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ?
2263.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെന്മാറ
നിയോജകമണ്ഡലത്തിലെ മുതലമട,
കൊല്ലങ്കോട്, വടവന്നൂര്‍,
എലവഞ്ചേരി, പല്ലശ്ശന എന്നീ
പഞ്ചായത്തുകളിലെ കാര്‍ഷിക
മേഖലയ്ക്കും കുടിവെളള
പ്രശ്നത്തിനും ശാശ്വത പരിഹാരം
കാണുന്നതിനുളള സീതാര്‍കുണ്ട്
മിനി ഡെെവേര്‍ഷന്‍ പദ്ധതിയുടെ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കായി നാളിതുവരെ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കുമോ?
2264.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
നിയോജകമണ്ഡലത്തില്‍ കേരളാ
വാട്ടർ അതോറിറ്റിയുടെ കീഴില്‍
നിലവില്‍ ഏതൊക്കെ
പ്രവൃത്തികളാണ്
നടന്നുകൊണ്ടിരിക്കുന്നതെന്ന്
അറിയിക്കാമോ;
(
ബി )
ഇതില്‍
ഭരണാനുമതി ലഭിച്ചിട്ടും
തുടങ്ങിയിട്ടില്ലാത്ത
പ്രവൃത്തികള്‍, ടെന്‍ഡര്‍
ചെയ്തിട്ടുളള പ്രവൃത്തികള്‍,
എഗ്രിമെന്റ് ചെയ്തിട്ടുളള
പ്രവൃത്തികള്‍ എന്നിങ്ങനെ തരം
തിരിച്ച് വിവരം നല്‍കാമോ?
2265.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
നിയോജക മണ്ഡലത്തിലെ വിളപ്പില്‍
കുടിവെള്ള പദ്ധതിയുടെ അനുമതി
സംബന്ധിച്ചും നിലവിലെ സ്ഥിതി
സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതിനുള്ള
തുടര്‍നടപടികള്‍
എന്തൊക്കെയാണെന്നും എന്ന്
പൂര്‍ത്തിയാക്കാനാകുമെന്നും
വിശദമാക്കാമോ;
(
ബി )
വിളവൂര്‍ക്കല്‍,
പള്ളിച്ചല്‍, ബാലരാമപുരം
കുടിവെള്ള പദ്ധതിയുടെ അനുമതി,
നിലവിലെ സ്ഥിതി എന്നിവ
സംബന്ധിച്ച് വിശദമാക്കാമോ;
പ്രസ്തുത പദ്ധതി
പൂര്‍ത്തിയാക്കുന്നതിന് സത്വര
നടപടി സ്വീകരിക്കാമോ; പ്രസ്തുത
പദ്ധതി എന്ന്
പൂര്‍ത്തിയാക്കാനാകുമെന്ന്
അറിയിക്കാമോ?
2266.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
നിയോജക മണ്ഡലത്തിൽ ജലജീവൻ മിഷൻ
മുഖേന നടപ്പിലാക്കുന്ന
കുടിവെള്ള പദ്ധതികളുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ; ഈ
പദ്ധതി നടപ്പിലാക്കുന്നതോടു
കൂടി ഏതെല്ലാം പ്രദേശങ്ങളിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കപ്പെടുമെന്ന്
അറിയിക്കാമോ; വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
|
|
|
|
|
|
|
|