|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2154.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനം
വകുപ്പ് മുഖാന്തരം
നടപ്പിലാക്കുന്ന ഗ്രീന്‍ ഗ്രാഫ്
പദ്ധതിയുടെ വിശദാംശം നല്‍കുമോ;
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ നടത്തിപ്പിനായി
നാളിതുവരെ എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തത
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
നാളിതുവരെ
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
2155.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വനമേഖലയോട് ചേര്‍ന്ന്
കിടക്കുന്ന തോട്ടങ്ങള്‍
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇത്തരത്തില്‍
ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന
തോട്ടമേഖലയുടെ അതിര്‍ത്തികള്‍
സംബന്ധിച്ച് വിശദമായ രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ദേശീയ
ഉദ്യാനവുമായി ബന്ധപ്പെട്ട
പ്രദേശങ്ങളില്‍ തോട്ടം മേഖല
ഏറ്റെടുത്ത് വനപ്രദേശത്തോട്
ചേര്‍ക്കുന്നതിന്
കേന്ദ്രസര്‍ക്കാരുമായി
ആശയവിനിമയം നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഏറ്റെടുക്കുന്ന
മേഖലയിലെ തോട്ടം ഉടമകള്‍ക്ക്
അര്‍ഹമായ നഷ്ടപരിഹാരം
നല്‍കുന്നതിനായി എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
2156.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2011-ല്‍
സംസ്ഥാനത്തെ വനവിസ്തൃതി എത്ര
ഹെക്ടര്‍ ആയിരുന്നുവെന്ന്
അറിയിക്കുമോ; ആയത് 2021-ല്‍
എത്ര ഹെക്ടര്‍ ആണെന്ന്
അറിയിക്കുമോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍ എത്ര
ഹെക്ടര്‍ വനം കയ്യേറ്റം
ഒഴിപ്പിച്ചുവെന്ന് അറിയിക്കുമോ;
(
സി )
വനം
വകുപ്പിന്റെ കണക്കുകള്‍ പ്രകാരം
എത്ര ഹെക്ടര്‍ വനം കയ്യേറ്റം
ഒഴിപ്പിക്കാനുണ്ടെന്ന്
അറിയിക്കുമോ; കയ്യേറ്റം
ഒഴിപ്പിക്കുന്ന നടപടി എപ്പോള്‍
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ; വിശദാംശം
അറിയിക്കുമോ;
(
ഡി )
കയ്യേറ്റം
തടയുന്നതിന് എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ഇ )
വനം
കയ്യേറ്റവുമായി ബന്ധപ്പെട്ട്
എത്ര കേസ്സുകള്‍ നിലവില്‍
തീര്‍പ്പാകാതെ
കിടക്കുന്നുവെന്ന് അറിയിക്കുമോ;
(
എഫ് )
കഴിഞ്ഞ
പത്ത് വര്‍ഷത്തിനിടെ
കാട്ടുതീമൂലം എത്ര ഹെക്ടര്‍ വനം
കത്തി നശിച്ചുവെന്ന്
അറിയിക്കുമോ?
2157.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തെ വനമേഖലയുടെ
വിസ്തീര്‍ണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദീകരിക്കാമോ; ആയതിന്റെ
ജില്ല തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ?
2158.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനംവകുപ്പിൽ
റേഞ്ച് ഓഫീസർ, ഡി.എഫ്.ഒ.
തസ്തികകളിൽ എത്ര ഒഴിവുകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഒഴിവുകൾ നികത്താത്തതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
സമീപകാലത്തുണ്ടായ
മരം വെട്ടും ചന്ദനമര മോഷണവും
കണക്കിലെടുത്ത് ഒഴിവുള്ള
തസ്തികകൾ നികത്തുന്നതിനുള്ള
അടിയന്തര നടപടി സ്വീകരിക്കുമോ;
വിശദാംശം നൽകുമോ?
2159.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്ടിലെ
അനധികൃത മരം മുറിയിൽ
പട്ടികവർഗക്കാർക്ക്
എന്തെങ്കിലും വിധത്തിൽ
പങ്കുള്ളതായി
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(
ബി )
മരം
മുറിച്ചത് വനം വകുപ്പിന്റെ
അധീനതയിലുള്ള സ്ഥലത്ത് നിന്ന്
മാത്രമാണോ അതോ
പട്ടികവർഗ്ഗക്കാർക്ക് വനാവകാശ
നിയമ പ്രകാരം പതിച്ച് നൽകിയ
ഭൂമിയിൽ നിന്നാണോ എന്നുള്ള
വിശദാംശങ്ങൾ നൽകാമോ?
2160.
ശ്രീ.
പി. ടി. തോമസ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത് വനഭൂമിയിൽ
നിന്ന് എത്ര ഈട്ടി, കരിമരം,
തേക്ക്, ചന്ദനം എന്നീ മരങ്ങൾ
മുറിച്ചു മാറ്റിയെന്ന കണക്ക്
ലഭ്യമാക്കാമോ?
2161.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
24.10.2020-ന്
റവന്യു വകുപ്പ് പുറത്തിറക്കിയ
ഉത്തരവിനെ തുടർന്ന് നടന്ന
അനധികൃത മരം മുറിയുമായി
ബന്ധപ്പെട്ട കേസുകൾ
ഒത്തുതീർപ്പാക്കാൻ വനം വകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കേസുകളിൽ വനം വകുപ്പ്
ഉദ്യോഗസ്ഥരുടെ മേൽ ബാധ്യത വരാതെ
കേസുകൾ കൈകാര്യം ചെയ്യാൻ വനം
വകുപ്പിലെ ഏതെങ്കിലും
ഉദ്യോഗസ്ഥർ സർക്കുലർ
ഇറക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ
നൽകാമോ;
(
സി )
അനധികൃത
മരം മുറിയിൽ വനം വകുപ്പിന്റെ
നഷ്ടമായി കണക്കാക്കിയ പതിനഞ്ച്
കോടി രൂപ എഴുതിത്തള്ളാൻ
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം നല്‍കുമോ?
2162.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിൽ എത്ര ഏക്കര്‍ വനഭൂമി
വിതരണത്തിനായി സർക്കാരിന്
ലഭ്യമായിട്ടുണ്ടെന്ന്
അറിയിക്കാമോ; ഈ ഭൂമി
ഭൂരഹിതർക്ക് നൽകുവാൻ നടപടികൾ
സ്വീകരിക്കുമോ; വിശദാംശങ്ങൾ
നൽകാമോ?
2163.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണ്ണാര്‍ക്കാട്
താലൂക്കില്‍ 01.01.1977 ന്
മുമ്പ് മുതൽ വനഭൂമിയില്‍
താമസിക്കുന്നവരെ
കണ്ടെത്തുന്നതിനുള്ള ജോയിന്റ്
വെരിഫിക്കേഷന്‍ സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
(
ബി )
പട്ടയം
ലഭിക്കുന്നതിന് അര്‍ഹരായവരുടെ
പട്ടിക ഉള്‍പ്പെടെ പാലക്കാട്
ജില്ല കളക്ടര്‍ 11.11.2020-ന്
ഒലവക്കോട് ചീഫ്
കണ്‍സര്‍വേറ്റര്‍ ഓഫ്
ഫോറസ്റ്റ്- ന് നല്‍കിയ ഫയലില്‍
(എന്‍.ആര്‍.എ 5-
2005/4455/9(1999/44665/9)
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(
സി )
അര്‍ഹതപ്പെട്ടവര്‍ക്ക്
പട്ടയം ലഭിക്കുവാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
2164.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എറണാകുളം
ജില്ലയില്‍ സോഷ്യല്‍
ഫോറസ്ട്രിയുടെ അഭിമുഖ്യത്തില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
സ്വകാര്യ
ഭൂമിയില്‍ വൃക്ഷം നടീല്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
ആവിഷ്ക്കരിച്ചിരിക്കുന്ന
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയില്‍ ജില്ലയില്‍
രജിസ്റ്റര്‍ ചെയ്ത
ഗുണഭോക്താക്കളുടെ പഞ്ചായത്ത്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
2165.
ശ്രീ.
എം. എം. മണി
ശ്രീ.
എ. പ്രഭാകരൻ
ശ്രീ
ഐ ബി സതീഷ്
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമൂഹ്യ വനവല്‍ക്കരണത്തിന്റെ
ഭാഗമായി വച്ചുപിടിപ്പിച്ച
അക്കേഷ്യ തുടങ്ങിയ മരങ്ങള്‍
പരിസ്ഥിതിക്ക്
ഗുണകരമല്ലാത്തതിനാല്‍ ഇവ
നശിപ്പിച്ച് പകരം
നാട്ടുമരങ്ങള്‍
വച്ചുപിടിപ്പിക്കാന്‍
പദ്ധതിയുണ്ടോ;
(
ബി )
വൃക്ഷവല്‍ക്കരണം
വര്‍ദ്ധിപ്പിക്കുന്നതിന്
സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയുടെ
ഭാഗമായി നടുന്ന ലക്ഷക്കണക്കിന്
വൃക്ഷതൈകളുടെ അതിജീവന നിരക്ക്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
(
സി )
തടിയാവശ്യം
നിറവേറ്റാന്‍ കാര്‍ഷിക
വനവല്‍ക്കരണത്തിന്
പദ്ധതിയുണ്ടോ; വിശദാംശം
അറിയിക്കാമോ?
2166.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കാവുകളും കുളങ്ങളും
സംരക്ഷിക്കുന്നതിന് വേണ്ടി
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന് അറിയിക്കുമോ;
ഇതിന്റെ മാര്‍ഗ്ഗരേഖ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ?
2167.
ശ്രീ
എം രാജഗോപാലൻ
ശ്രീ
എം നൗഷാദ്
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാരിസ്ഥിതിക
സന്തുലിതാവസ്ഥ
നിലനിര്‍ത്തുന്നതിനും
തീരസംരക്ഷണത്തിനും മുന്‍
സര്‍ക്കാര്‍ നടപ്പിലാക്കിയ
തീരവനം പദ്ധതിയുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കുമോ;
(
ബി )
തീരവനത്തിന്റെ
പരിപാലന-സംരക്ഷണ ചുമതല
ഏല്‍പ്പിച്ചിരിക്കുന്നത്
ആരെയാണ്;
(
സി )
തീരവനം
കെെയ്യേറ്റം നടക്കുന്നതായോ
നശിപ്പിക്കപ്പെടുന്നതായോ ഉളള
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
പദ്ധതി
സംസ്ഥാനത്തെ തീരപ്രദേശങ്ങളിലാകെ
വ്യാപിപ്പിക്കുന്നതിനും അവ
കൃത്യമായി പരിപാലിക്കുന്നതിനും
ആവശ്യമായ നടപടികൾ ആസൂത്രണം
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
2168.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
പി. ടി. തോമസ്
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഫോറസ്റ്റ്
ഡിപ്പോ വാച്ചർ തസ്തികയിലെ
ഒഴിവുകളുടെ എണ്ണം
എത്രയെന്നറിയിക്കുമോ; ഒഴിവുകള്‍
യഥാസമയം പി.എസ്.സി.യ്ക്ക്
റിപ്പോർട്ട് ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികയിൽ നിലവിൽ ജോലി ചെയ്തു
വരുന്നവർക്ക് യഥാസമയം
സ്ഥാനക്കയറ്റം ലഭിക്കുന്നതിന്
കാലതാമസം നേരിടുന്നു എന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തിൽ സ്വീകരിച്ച
നടപടികളുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
2169.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഹെഡ്
ക്വാര്‍ട്ടേഴ്സില്‍
അസിസ്റ്റന്റ് ഫോറസ്റ്റ്
കണ്‍സര്‍വേറ്ററായി
31.07.2008-ല്‍ റിട്ടയര്‍ ചെയ്ത
ശ്രീ. വിശ്വനാഥന് ഇതുവരെ
പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തുകൊണ്ടാണ്
പെന്‍ഷന്‍ ലഭിക്കാത്തതെന്ന്
വിശദമാക്കാമോ;
(
ബി )
കൈയും
കാലും തളര്‍ന്ന് കിടപ്പിലായ
ടിയാന് പെന്‍ഷന്‍
ലഭിക്കുന്നതിന് സത്വര നടപടി
സ്വീകരിക്കുമോ?
2170.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്വകാര്യ
ഭൂമിയില്‍ വൃക്ഷങ്ങള്‍
നട്ടുവളര്‍ത്തുന്നത്
പ്രോത്സാഹിപ്പിക്കുന്നതിനായി
ഇന്‍സെന്റീവ് ഇനത്തില്‍ വയനാട്
ജില്ലയിലെ കര്‍ഷകര്‍ക്ക്
2020-21 വര്‍ഷം സാമ്പത്തിക
സഹായം നല്‍കിയിരുന്നോ;
വിശദാംശം വ്യക്തമാക്കുമോ?
2171.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആദിവാസികള്‍
ഉള്‍പ്പെടെയുള്ള വനാശ്രിതര്‍
അംഗങ്ങളായ ഇക്കോ ടൂറിസം
പദ്ധതിയെ കോവിഡ് മഹാമാരി
ഗുരുതരമായി ബാധിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇവരുടെ
വരുമാന നഷ്ടം പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
ഇല്ലെങ്കില്‍
അതിനാവശ്യമായ നടപടി
സ്വീകരിക്കാമോ;
(
ഡി )
ഇവരുടെ
തൊഴില്‍
ഉറപ്പുവരുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(
ഇ )
ഇരുപത്
വര്‍ഷം പൂര്‍ത്തിയാക്കിയ
താല്കാലിക വാച്ചര്‍മാരെ
സ്ഥിരപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കാമോ?
2172.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2020-ൽ
സംസ്ഥാനത്ത് ചരിഞ്ഞ ആനകളുടെ
എണ്ണം വ്യക്തമാക്കുമോ;
(
ബി )
കഴിഞ്ഞ
മൂന്നു വർഷത്തിനിടെ സംസ്ഥാനത്ത്
ഇരുനൂറ്റി അൻപത്തിയേഴ് ആനകൾക്ക്
ജീവൻ നഷ്ടമാകുകയുണ്ടായോ; ഇതിൽ
സ്വാഭാവികമായി ചരിഞ്ഞതും
അപകടത്തിലും
സാമൂഹ്യവിരുദ്ധരാലും
കൊല്ലപ്പെട്ടതും എത്ര
വീതമാണെന്ന് വെളിപ്പെടുത്തുമോ;
(
സി )
ആനകളുടെ
ഈ മരണനിരക്ക് ദേശീയ ശരാശരിയിലും
കൂടുതലാണോ;
(
ഡി )
ആനകളുടെ
മരണത്തിന് കാരണങ്ങളായി
കണ്ടെത്തിയിട്ടുള്ളത്
എന്തെല്ലാമാണ്; ഇതിൽ മരണത്തിന്
ഏറ്റവും കൂടുതൽ
കാരണമായിട്ടുള്ളത് എന്താണ്; ഇത്
തടയാൻ എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങൾ നൽകുമോ?
2173.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
ജില്ലയിൽ വന്യമൃഗങ്ങൾ
വ്യാപകമായി കൃഷി
നശിപ്പിക്കുന്നത് തടയുന്നതിനും
കർഷകർക്ക് നഷ്ടപരിഹാരം
നൽകുന്നതിനും വേണ്ട ഒരു സമഗ്ര
പാക്കേജ് തയ്യാറാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
2016
മുതൽ 2021 വരെ കൽപ്പറ്റ നിയോജക
മണ്ഡലത്തിലെ എത്ര കർഷകർക്ക്
നഷ്ടപരിഹാരം അവദിച്ചുവെന്നും
ഇതിനായി എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
2174.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൃഷി
നശിപ്പിക്കുന്ന കാട്ടുപന്നികളെ
ശല്യം നേരിടാന്‍ സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(
ബി )
കാട്ടുപന്നി
ഉള്‍പ്പെടെ കൃഷി നശിപ്പിക്കുന്ന
ശല്യ ജീവികളെ
കൊന്നൊടുക്കുന്നതിന്
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
കൃഷി
നശിപ്പിക്കുന്ന ശല്യ ജീവികളെ
കൊന്നൊടുക്കാന്‍ കര്‍ഷകര്‍ക്ക്
അധികാരമുണ്ടോ; സംസ്ഥാന
സര്‍ക്കാര്‍ ശല്യ ജീവിയായി
പ്രഖ്യാപിച്ച കാട്ടുപന്നികളെ
കൊന്നൊടുക്കാന്‍ കൂടുതല്‍
കര്‍ഷകര്‍ക്ക് അനുമതി നല്‍കുന്ന
കാര്യം പരിഗണിക്കുമോ?
2175.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനാതിര്‍ത്തി
പ്രദേശങ്ങളില്‍ വന്യജീവി
ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു
വരുന്നത് തടയാന്‍ എന്തെങ്കിലും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
2176.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
നദികളില്‍ നീര്‍നായ ശല്യം
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കഴിഞ്ഞ
ഒരു വർഷം ഇവയുടെ ആക്രമണം മൂലം
സംഭവിച്ച അത്യാഹിതങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
സി )
ഇങ്ങനെ
അപകടം സംഭവിച്ചവര്‍ക്ക്
നഷ്ടപരിഹാരം നല്‍കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(
ഡി )
നീര്‍നായ
ശല്യം നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
2177.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്-
കണ്ണൂർ അതിർത്തിയിലെ
വനപ്രദേശത്ത് നിന്ന് ആനകൾ
ഇറങ്ങി നാദാപുരം നിയോജക
മണ്ഡലത്തിലെ കൃഷിയിടങ്ങൾ
നശിപ്പിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്
പരിഹരിക്കാൻ ഫെൻസിംഗ്/കിടങ്ങ്
നിർമ്മിക്കുന്നത്
പരിഗണനയിലുണ്ടോ;
(
സി )
ഇല്ലങ്കിൽ
അടിയന്തര പരിഗണന നൽകി
ഫെൻസിംഗ്/കിടങ്ങ് നിർമ്മിക്കാൻ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
2178.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തില്‍ കുട്ടമ്പുഴ,
പിണ്ടിമന, കോട്ടപ്പടി, കീരംപാറ,
കവളങ്ങാട് തുടങ്ങിയ
പഞ്ചായത്തുകളിലെ കാട്ടാന
അടക്കമുള്ള വന്യമൃഗങ്ങളുടെ
ശല്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ജനവാസ
മേഖലകളില്‍ വന്യമൃഗങ്ങള്‍
മൂലമുള്ള കൃഷി നാശവും
വളര്‍ത്തുമൃഗങ്ങള്‍ക്ക്
നേരെയുള്ള ആക്രമണവും തടയുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
വന്യമൃഗ
ശല്യത്തിന് പരിഹാരം
കാണുന്നതിനായി മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കി റെയില്‍
ഫെന്‍സിങ്ങും ട്രഞ്ചും
ഉള്‍പ്പെടെയുള്ള പ്രതിരോധ
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
2179.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേവികുളം
മണ്ഡലത്തില്‍ വന്യമൃഗങ്ങളുടെ
ആക്രമണം വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ആക്രമണം തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ?
2180.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉടുമ്പന്‍ചോല
മണ്ഡലത്തിലെ ശാന്തന്‍പാറ,
രാജകുമാരി ദേവികുളം മണ്ഡലത്തിലെ
ചിന്നക്കനാല്‍, ബൈസണ്‍ വാലി
പഞ്ചായത്തുകളിൽ കാട്ടാന ശല്യം
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കാട്ടാനകള്‍
കൃഷി സ്ഥലങ്ങളില്‍ ഇറങ്ങി കൃഷി
നശിപ്പിക്കുന്നത് തടയുന്നതിന്
ഇപ്പോള്‍ എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചു
വരുന്നത്;
(
സി )
കാട്ടാനകൾ
ജനവാസ മേഖലകളില്‍ എത്തുന്നത്
തടയുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്; വിശദാംശം
നല്‍കാമോ?
2181.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യജീവികളുടെ
ആക്രമണത്തിലും പാമ്പുകളുടെ
ദംശനത്താലും ഗുരുതരമായ പരിക്ക്
പറ്റുന്നവർക്കും
മരണമടയുന്നവർക്കും ഏതെല്ലാം
രീതിയിലുള്ള നഷ്ടപരിഹാരമാണ് വനം
വകുപ്പ് നൽകുന്നതെന്ന്
അറിയിക്കാമോ?
2182.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലമ്പുഴ
മണ്ഡലത്തിലെ വിവിധ
പ്രദേശങ്ങളില്‍ തുടര്‍ച്ചയായി
ഉണ്ടാകുന്ന വന്യജീവി
ആക്രമണങ്ങള്‍ തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നത് എന്ന്
അറിയിക്കാമോ;
(
ബി )
വന്യജീവികളുടെ
ആക്രമണത്തില്‍ നിന്ന്
ജനങ്ങളെയും കൃഷിയിടങ്ങളെയും
സംരക്ഷിക്കുന്നതിന് ശാശ്വത
സംവിധാനം എന്ന നിലയില്‍ റെയില്‍
ഫെന്‍സിംങ് സംവിധാനം
ഒരുക്കുവാന്‍ നടപടികള്‍
സ്വീകരിക്കുമോ?
2183.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
ആന്റണി ജോൺ
ശ്രീ.
എ. രാജ
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യമൃഗങ്ങള്‍
കൃഷിയിടങ്ങളിൽ വരുത്തുന്ന
നാശനഷ്ടം
വര്‍ദ്ധിക്കുന്നതിനാല്‍ ആയത്
പരിഹരിക്കാന്‍ കിഫ്ബി മുഖേന
നടത്തുന്ന വന്യജീവി-മനുഷ്യ
സംഘര്‍ഷ ലഘൂകരണ പദ്ധതികളുടെ
നിലവിലെ സ്ഥിതി അറിയിക്കാമോ;
(
ബി )
ആന,
കടുവ, പുലി തുടങ്ങിയ വന്യ
മൃഗങ്ങളുടെ ആക്രമണങ്ങളില്‍
നിന്ന് എന്തെല്ലാം
രക്ഷാമാര്‍ഗങ്ങളാണ്
അവലംബിക്കാന്‍
ഉദ്ദേശിക്കുന്നത്;
(
സി )
വനത്തിനുള്ളില്‍
കുടിവെള്ളത്തിന്റെയും
തീറ്റയുടെയും ലഭ്യത
വര്‍ദ്ധിപ്പിച്ചും ആവാസ വ്യവസ്ഥ
മെച്ചപ്പെടുത്തിയും
വന്യമൃഗങ്ങള്‍ വനത്തിന്
പുറത്തേക്കിറങ്ങുന്നത്
ഒഴിവാക്കാന്‍ പദ്ധതിയുണ്ടോ?
2184.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജക മണ്ഡലത്തിലെ എരുമേലി
പഞ്ചായത്തിന്റെ കിഴക്കൻ
മേഖലകളിൽ കാട്ടാനക്കൂട്ടം കൃഷി
നശിപ്പിക്കുന്നത് തടയാൻ വൈദ്യുത
വേലികൾ ഇല്ലാത്ത ഭാഗത്ത്
സൗരവേലികൾ സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ബി )
മണ്ഡലത്തിലെ
കോരുത്തോട് പഞ്ചായത്തിലെ
പതിനൊന്നാം വാർഡിൽ
മാങ്ങാപ്പേട്ട പ്രദേശത്ത്
ശേഷിക്കുന്ന 2 കി.മീ. ഭാഗത്ത്
വൈദ്യുതിവേലി സ്ഥാപിക്കുന്ന
നടപടിയുടെ പുരോഗതി
വ്യക്തമാക്കുമോ; പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
പൂർത്തിയാക്കാൻ നടപടി
സ്വീകരിക്കുമോ?
2185.
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാട്ടാനകള്‍
നാട്ടില്‍ ഇറങ്ങാനുള്ള
കാരണങ്ങളെക്കുറിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്ത്
കാട്ടാനകളുടെ പരമ്പരാഗത സഞ്ചാര
മാര്‍ഗ്ഗങ്ങള്‍ക്ക്
എന്തെങ്കിലും തടസ്സം
ഉണ്ടായിട്ടുണ്ടോ;
(
സി )
കാട്ടാനകള്‍ക്ക്
തടസ്സം കൂടാതെ സഞ്ചരിക്കാൻ
കഴിയും വിധം ഇടനാഴികള്‍
നിര്‍മ്മിക്കുന്ന കാര്യം
പരിഗണിക്കുമോ?
2186.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലമ്പൂര്‍
നിയോജക മണ്ഡലത്തിലെ ഏതെല്ലാം
പ്രദേശങ്ങളിലാണ് വന്യമൃഗങ്ങള്‍
ജനവാസ മേഖലയിലിറങ്ങി
കൃഷി-സ്വത്ത്- ആള്‍ നാശം
വരുത്തുന്നതെന്ന് പഞ്ചായത്ത്
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ 2016 മുതല്‍ ജനവാസ
മേഖലയില്‍ വന്യമൃഗശല്യം
സംബന്ധിച്ച് എത്ര സംഭവങ്ങള്‍
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു;
വന്യമൃഗങ്ങളുണ്ടാക്കിയ
നാശനഷ്ടത്തിന്റെ കണക്ക്
പഞ്ചായത്ത് അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തിലെ വഴിക്കടവ്,
മൂത്തേടം, പോത്തുകല്ല്,
അമരമ്പലം, കരുളായി
പഞ്ചായത്തുകളിലെ വന്യമൃഗ ശല്യം
തടയുന്നതിന് 2019-20 വര്‍ഷത്തെ
സംസ്ഥാന ബജറ്റില്‍ തുക
വകയിരുത്തി ധനാനുമതി നല്‍കിയ
ക്രാഷ് ഗാര്‍ഡ് റോപ്പ്
ഫെന്‍സിംഗ് സ്ഥാപിക്കുന്ന
പ്രവൃത്തിക്ക് രണ്ട്
വര്‍ഷമായിട്ടും ഭരണാനുമതി
ലഭിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ; ഇതു സംബന്ധിച്ച
ഫയല്‍ നടപടികളുടെ നിലവിലെ
അവസ്ഥയും ടി ഫയല്‍ ഏത്
കാര്യാലയത്തിലാണെന്നും
ഇന്‍വാര്‍ഡ് രജിസ്റ്റര്‍
പ്രകാരം ഈ ഫയല്‍ മേല്‍
കാര്യാലയത്തില്‍ എന്നാണ്
എത്തിയതെന്നും അറിയിക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
നിര്‍വ്വഹിക്കുവാന്‍
കഴിയുമെന്ന് അറിയിക്കാമോ; ടി
പദ്ധതി വനം വകുപ്പ്
ഉപേക്ഷിച്ചിട്ടുണ്ടോയെന്നും
അറിയിക്കാമോ?
2187.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യജീവി
ശല്യം മൂലം വ്യാപകമായി കൃഷിനാശം
സംഭവിച്ച മണ്ണാര്‍ക്കാട്
മണ്ഡലത്തിലെ കര്‍ഷകര്‍
നേരിടുന്ന ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
കഴിഞ്ഞ
5 വര്‍ഷം കൃഷിനാശം സംഭവിച്ച
കര്‍ഷകര്‍ക്ക് വനം വകുപ്പ്
നല്‍കിയ നഷ്ടപരിഹാരതുകയുടെ
കണക്ക് ലഭ്യമാക്കുമോ;
(
സി )
ഈ
മേഖലയില്‍ വന്യമൃഗങ്ങള്‍ മൂലം
കൃഷിനാശം ഒഴിവാക്കാനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
2188.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇരിക്കൂര്‍
നിയോജക മണ്ഡലത്തിലെ
അമേരിക്കന്‍പാറ, മണിപ്പാറ എന്നീ
പ്രദേശങ്ങളില്‍ വന്യജീവി
ആക്രമണം മൂലം നിരവധി
കര്‍ഷകര്‍ക്ക്
വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ട
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേൽ സ്വീകരിച്ച
നടപടി എന്തെന്ന്
വ്യക്തമാക്കാമോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
വന്യജീവി ആക്രമണം മൂലം ദുരന്തം
നേരിട്ട കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
ലഭ്യമാക്കിയതെന്ന്
വ്യക്തമാക്കാമോ;
(
സി )
വന്യജീവി
ആക്രമണം തടയുന്നതിന് എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിരിക്കുന്നത് എന്ന്
അറിയിക്കാമോ?
2189.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വന്യജീവികളുടെ ആക്രമണത്തില്‍
പരിക്കേല്‍ക്കുന്നവര്‍ക്കും
മരണം സംഭവിച്ചവരുടെ
ആശ്രിതര്‍ക്കും കൃഷിനാശം
സംഭവിച്ച കര്‍ഷകര്‍ക്കും സഹായം
നല്‍കുന്ന പദ്ധതി നിലവിലുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തില്‍
കാസര്‍ഗോഡ് ജില്ലയില്‍ ഈ
ഇനത്തില്‍ എത്ര തുക
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
സി )
ഈ
ഇനത്തില്‍ ജില്ലയില്‍ കുടിശ്ശിക
എന്തെങ്കിലും നല്‍കാനുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഡി )
വന്യമൃഗ
ശല്യം രൂക്ഷമായ സാഹചര്യത്തില്‍
ഇപ്പോള്‍ നല്‍കിവരുന്ന തുക
കാലാനുസൃതമായി
വര്‍ദ്ധിപ്പിക്കുന്നത്
പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
|
|
|
|
|
|
|
|