|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2267.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഫിഷറീസ്
ടൂറിസം സാധ്യതകള്‍ പരമാവധി
പ്രയോജനപ്പെടുത്തുന്നതിനായുള്ള
അടിസഥാന സൗകര്യ വികസനത്തിന്
വിനോദസഞ്ചാര വകുപ്പുമായി
ചേര്‍ന്ന് പദ്ധതി
തയ്യാറാക്കുമോ; വിശദാംശം
വ്യക്തമാക്കുമോ?
2268.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഴിക്കോട്
മണ്ഡലത്തിലെ അഴീക്കല്‍
ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍
സെക്കന്ററി സ്കൂളില്‍ പുതിയ
വി.എച്ച്.എസ്.ഇ. കോഴ്സുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(
ബി )
ഫിഷ്
പ്രോസസിംഗ്, ഹാച്ചറി എന്നീ
കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കോഴ്സുകള്‍
അനുവദിക്കാതിരിക്കുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ;
(
സി )
നിലവിലുള്ള
ലാബ് സംവിധാനവും അധ്യാപകരേയും
ഉപയോഗിച്ചുകൊണ്ട്
സി.എം.എഫ്.ആര്‍.ഐ.,
കെ.യു.എഫ്.ഒ.എസ്. എന്നീ
യൂണിവേഴ്സിറ്റികളുടെ
സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
(
ഡി )
പുതിയ
കോഴ്സുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ?
2269.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത്
ലബോറട്ടറികളുടെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
2270.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യമേഖലയിലെ
പദ്ധതികളുടെ ധനവിനിയോഗവും
പ്രഖ്യാപിത ഭൗതിക നേട്ടങ്ങളും
തമ്മില്‍ പൊരുത്തപ്പെടാത്ത
സാഹചര്യത്തില്‍ ആയത്
പരിഹരിക്കുന്നതിന് പദ്ധതി
ആസൂത്രണത്തില്‍ എന്തൊക്കെ
മുന്‍കരുതലുകള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
2271.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം
നിയോജകമണ്ഡല പരിധിയില്‍
ഹാര്‍ബര്‍ എന്‍ജിനീയറിംഗ്
വകുപ്പ് മുഖേന
നടപ്പിലാക്കുന്നതിനായി 2019-20
മുതല്‍ ഭരണാനുമതി ലഭിച്ചതും
നിര്‍വ്വഹണം
പുരോഗമിക്കുന്നതുമായ വിവിധ
പ്രവൃത്തികള്‍ എതെല്ലാമാണ്;
അവയുടെ നിലവിലെ സ്ഥിതി സഹിതം
വിശദവിവരം ലഭ്യമാക്കുമോ?
2272.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ 2016-2021 ജൂലൈ
വരെയുള്ള കാലയളവില്‍ വിവിധ
റോഡുകളുടെ പുനരുദ്ധാരണത്തിന്
മത്സ്യബന്ധന വകുപ്പില്‍ നിന്നും
അനുവദിച്ച തുകയുടെ വിശദവിവരവും
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിവിവരവും ലഭ്യമാക്കുമോ?
2273.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഭരണാനുമതി
ലഭിച്ചതും പ്രവൃത്തി
നടന്നുവരുന്നതുമായ തീരദേശ
റോഡുകളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ എപ്പോൾ
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നറിയിക്കുമോ?
2274.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തില്‍
മായം ചേര്‍ത്ത് വില്പന
നടത്തുന്നവരെ പിടികൂടുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഫിഷറീസ്
കണ്‍ട്രോള്‍ റൂമുകളില്‍ നിന്നും
പൊതുവായ എന്തെല്ലാം സഹായങ്ങളാണ്
പൊതുജനങ്ങള്‍ക്കും മത്സ്യബന്ധന
തൊഴിലാളികള്‍ക്കും
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
2275.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാര്‍ക്കറ്റുകളില്‍
വില്‍പ്പനയ്ക്കെത്തുന്ന
മത്സ്യത്തില്‍ മായം
കലര്‍ത്തുന്നത് കണ്ടെത്താന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(
ബി )
ഇതരസംസ്ഥാനത്ത്
നിന്നും മറ്റ് രാജ്യത്ത്
നിന്നും ഇറക്കുമതി ചെയ്യുന്ന
മത്സ്യങ്ങള്‍ പരിശോധിക്കാന്‍
നിലവില്‍ എന്തൊക്കെ
സൗകര്യങ്ങളാണ്
ലഭ്യമായിട്ടുള്ളത്?
2276.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗുണ
നിലവാരമുള്ള മത്സ്യങ്ങളും
മത്സ്യ ഉല്‍പന്നങ്ങളും
ഗുണഭോക്താക്കള്‍ക്ക്
ലഭ്യമാക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
മത്സ്യമാര്‍ക്കറ്റുകള്‍
ആധുനീകരിക്കുന്ന പദ്ധതിയില്‍
സംസ്ഥാനത്ത് എത്ര
മാര്‍ക്കറ്റുകള്‍
പൂര്‍ത്തീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(
സി )
ഗുണമേന്‍മയുള്ള
മത്സ്യം ലഭ്യമാക്കുന്നതിനും
അവയുടെ വിപണനത്തിനും
ഇടത്തട്ടുകാരുടെ ചൂഷണത്തില്‍
നിന്നും മത്സ്യത്തൊഴിലാളികളെ
രക്ഷിക്കുന്നതിനും നിയമ
നിര്‍മ്മാണം നടത്തുന്നതിനുള്ള
നടപടി സര്‍ക്കാര്‍
സ്വീകരിക്കുമോ?
2277.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണം സംബന്ധിച്ച്
സര്‍ക്കാര്‍ നയം
വ്യക്തമാക്കാമോ;
(
ബി )
മത്സ്യമാര്‍ക്കറ്റുകള്‍
നവീകരിക്കാനും
ആധുനികവല്‍ക്കരിക്കാനും നടപടി
സ്വീകരിക്കുമോ;
(
സി )
പാതി
വഴിയില്‍ നിലച്ചുപോയ
മാര്‍ക്കറ്റുകളുടെ നവീകരണ
പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
മാർക്കറ്റുകളുടെ
മുടങ്ങിക്കിടക്കുന്ന പണി
പൂർത്തീകരിച്ചു് വഴിവാണിഭക്കാരെ
മാർക്കറ്റുകളിൽ
പുനരധിവസിപ്പിക്കുന്നതിനുള്ള
നടപടി കൈക്കൊള്ളുമോ ?
2278.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രാസവസ്തുക്കള്‍
ഉപയോഗിച്ചുള്ള മത്സ്യവില്പന
തടയുന്നതിന് എന്തൊക്കെ
നടപടികള്‍ ആണ്
സ്വീകരിച്ചിട്ടുള്ളത്;
(
ബി )
തദ്ദേശ
സ്ഥാപനങ്ങള്‍ വഴി ഇത്തരം വില്പന
തടയുന്നതിന് എന്തെങ്കിലും
പദ്ധതിയുണ്ടോ;
(
സി )
അന്യ
സംസ്ഥാനത്ത് നിന്നും വരുന്ന
മത്സ്യങ്ങളുടെ ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന് എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(
ഡി )
മത്സ്യങ്ങള്‍
കേടുകൂടാതെ സൂക്ഷിക്കുന്നതിന്
എന്തൊക്കെ പദ്ധതികള്‍
നിലവിലുണ്ട്; വടകര താലൂക്കില്‍
ഇത് സംബന്ധിച്ച് നിലവിലുള്ള
സംവിധാനങ്ങള്‍ പര്യാപ്തമാണോ;
വ്യക്തമാക്കാമോ;
(
ഇ )
പ്രസ്തുത
താലൂക്കില്‍ രാസവസ്തുക്കള്‍
ഉപയോഗിച്ചുള്ള മത്സ്യവില്പന
സംബന്ധിച്ച് എത്ര കേസുകള്‍
നിലവിലുണ്ട് ; വിശദവിവരങ്ങള്‍
അറിയിക്കാമോ?
രാസപദാര്‍ത്ഥങ്ങളടങ്ങിയ
മത്സ്യ വില്പന
2279.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അയല്‍
സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന
പഴകിയതും രാസപദാര്‍ത്ഥങ്ങള്‍
മാരകമായ തോതില്‍
കലര്‍ത്തിയതുമായ മത്സ്യം
സംസ്ഥാനത്ത് വില്‍ക്കുന്നത്
കണക്കിലെടുത്ത് ഇത്തരം മത്സ്യം
വില്പന നടത്തുന്നവര്‍ക്ക് എതിരെ
ഫലപ്രദമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
2280.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തീരദേശ
വികസന കോര്‍പ്പറേഷൻ മുഖേന
നടപ്പിലാക്കുന്ന സീഫുഡ്
റസ്റ്റോറന്റ് സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
മുഴുവൻ തീരദേശങ്ങളുമായി
ബന്ധപ്പെട്ട് ഇത്തരത്തിലുള്ള
സംരംഭങ്ങള്‍ ആരംഭിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ?
2281.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തിലെ ഏതെല്ലാം മത്സ്യ
മാര്‍ക്കറ്റുകളാണ് ആധുനിക
മത്സ്യ മാര്‍ക്കറ്റുകളായി
ഉയര്‍ത്തുന്നതിന്
തെരഞ്ഞെടുത്തിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
ഓരോന്നിനും
അനുവദിച്ചിട്ടുള്ള ഫണ്ട്
എത്രയെന്ന് വ്യക്തമാക്കാമോ;
(
സി )
ഓരോന്നിന്റെയും
നിര്‍മ്മാണത്തിനുള്ള നടപടികളുടെ
പുരോഗതി വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
നടപടികള്‍
ത്വരിതപ്പെടുത്തുമോയെന്ന്
അറിയിക്കാമോ?
2282.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ശീതജല-ശുദ്ധജല-സമുദ്രജല
അലങ്കാലമത്സ്യങ്ങളുടെ
വ്യാവസായിക അടിസ്ഥാനത്തിലുള്ള
ഉല്പാദനവും വിപണനവും
കയറ്റുമതിയും
പ്രോത്സാഹിപ്പിക്കുന്നതിനായി
ഒരു പ്രത്യേക കര്‍മ്മപദ്ധതി
ആവിഷ്കരിക്കുമോ;
വ്യക്തമാക്കുമോ?
2283.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്താകമാനമുള്ള
മത്സ്യത്തൊഴിലാളികള്‍
എത്രയെന്നും ഇവരില്‍ പരമ്പരാഗത
മത്സ്യത്തൊഴിലാളികളായി എത്ര
കുടുംബങ്ങള്‍ ഉണ്ടെന്നും
വ്യക്തമാക്കുമോ;
(
ബി )
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
ഉപജീവനാവകാശം സംരക്ഷിക്കാനായി
സമഗ്ര ജല പരിഷ്കരണ നയം
രൂപീകരിക്കുവാന്‍ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
ഉപജീവനത്തിന് വിഘാതമാകുന്ന ഇതര
സംസ്ഥാന മത്സ്യബന്ധന ബോട്ടുകളെ
നിയന്ത്രിക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കാനാണ്
സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്;
വിശദാംശം വ്യക്തമാക്കുമോ?
2284.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രാജ്യത്തെ
ആഴക്കടല്‍ മത്സ്യബന്ധനത്തിന്
ആഗോള കുത്തകകള്‍ക്ക്
കേന്ദ്രസര്‍ക്കാര്‍ അനുമതി
നല്‍കിയതിനെത്തുടര്‍ന്നുണ്ടായ
അശാസ്ത്രീയ മത്സ്യബന്ധനം മൂലവും
പാരിസ്ഥിതിക പ്രശ്നങ്ങളാലും
സംസ്ഥാനത്തിന്റെ
മത്സ്യലഭ്യതയിലുണ്ടായിട്ടുള്ള
കുറവ് സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
2011-2021
കാലയളവിലുള്ള മത്സ്യലഭ്യതയുടെ
വിശദാംശം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
ഇതുസംബന്ധിച്ച വിവിധ പഠനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
മത്സ്യലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിന്
നടപ്പാക്കിയ പദ്ധതികള്‍
എന്തെല്ലാമായിരുന്നു;
(
ഡി )
പ്രസ്തുത
പദ്ധതികള്‍ ഈ സര്‍ക്കാര്‍
തുടര്‍ന്നുകൊണ്ടുപോകാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
2285.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രൂക്ഷമായ
കടലാക്രമണം നേരിടുന്ന മണലൂര്‍
മണ്ഡലത്തിലെ വാടാനപ്പള്ളി
പഞ്ചായത്തിലെ തീരദേശ
പ്രദേശങ്ങളില്‍ ഇക്കൊല്ലം
ഉണ്ടായ നാശനഷ്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
പ്രസ്തുത
പഞ്ചായത്തിലെ തീരദേശം
സംരക്ഷിക്കാനായി എടുത്തിട്ടുള്ള
നടപടികള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
2286.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടല്‍ക്ഷോഭത്തില്‍
മത്സ്യത്തൊഴിലാളികളുടെ ബോട്ട്
നഷ്ടപ്പെട്ടാല്‍ എന്തൊക്കെ
സാമ്പത്തിക സഹായങ്ങളാണ്
നിലവില്‍ ഫിഷറീസ് വകുപ്പ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
കടല്‍ക്ഷോഭത്തില്‍
ബോട്ട് നഷ്ടപ്പെട്ടതിനെ
തുടര്‍ന്ന് സാമ്പത്തിക സഹായം
അനുവദിക്കണമെന്ന
ശ്രീ.വര്‍ഗ്ഗീസ് ബാബു,
ഫോര്‍ട്ട് കൊച്ചിയുടെ
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍, ഫയല്‍ നമ്പര്‍
ബി3/113/2020/മതുവ. തീയതി
19.02.2020 ൻമേൽ എന്തുനടപടിയാണ്
ഫിഷറീസ് വകുപ്പ് ഇതുവരെ
സ്വീകരിച്ചത്; വിശദാംശം
വ്യക്തമാക്കുമോ?
2287.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോസ്റ്റല്‍
ഏരിയ ഡെവലപ്പ്മെന്റ്
കോര്‍പ്പറേഷന്‍ കിഫ്ബിയുടെ
സഹായത്തോടെ കായംകുളം
ഗവണ്‍മെന്റ് ഗേള്‍സ്
ഹെെസ്കൂളിന്റെ ഭൗതിക
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനുവേണ്ടി
തയ്യാറാക്കിയ പദ്ധതിയുടെ
നിലവിലെ പുരോഗതി
വിശദമാക്കാമോ?
2288.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികള്‍ക്ക്
ഗ്രൂപ്പ് ആക്സിഡന്റ്
ഇന്‍ഷുറന്‍സ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെട്ടിരിക്കുന്നവരുടെ
എണ്ണം ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
2289.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യവിളകളുടെ
സംരക്ഷണത്തിനായി ഇന്‍ഷുറന്‍സ്
പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
2290.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനര്‍
ഗേഹം പദ്ധതി പ്രകാരം വീട്
മാറിതാമസിക്കുന്നതിലേക്കായി
കൊയിലാണ്ടി മണ്ഡലം പരിധിയില്‍
നിന്നും എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നറിയിക്കുമോ;
(
ബി )
പ്രസ്തുത
അപേക്ഷയിന്മേല്‍ എത്രപേര്‍ക്ക്
പണം അനുവദിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
സി )
എത്ര
പേരുടെ അപേക്ഷയാണ് പണം
അനുവദിക്കാനാവാതെ
തീര്‍പ്പാവാതിരിക്കുന്നത്;
ആയതിന് തടസ്സങ്ങളുണ്ടെങ്കില്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ഡി )
ആവശ്യത്തിന്
ഭൂമി ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മുട്ടത്തറ ഫ്ലാറ്റ് മാതൃകയില്‍
ഫിഷറീസ് വകുപ്പ് തന്നെ ഭൂമി
ഏറ്റെടുത്ത് ഈ പദ്ധതി പ്രകാരം
ഫ്ലാറ്റ് നിര്‍മിക്കുന്നതിനായി
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ?
2291.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
കെ.വി.സുമേഷ്
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ആകെ എത്ര മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ ഭവനരഹിതരോ ഭൂരഹിത
ഭവനരഹിതരോ ആയി ഉണ്ടെന്ന്
കണക്കാക്കാനായി സര്‍വ്വേ
നടത്തിയിരുന്നോ; വിശദാംശം
നല്‍കുമോ;
(
ബി )
സമുദ്ര
തീരത്ത് വേലിയേറ്റ പരിധിയില്‍
നിന്നു അന്‍പത്
മീറ്ററിനുള്ളില്‍
താമസിക്കുന്നവരെ
പുനരധിവസിപ്പിക്കാന്‍
ആവിഷ്കരിച്ചിട്ടുള്ള പുനര്‍ഗേഹം
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ;
(
സി )
പുനർഗേഹം
പദ്ധതി പ്രകാരം എത്ര
കുടുംബങ്ങളെ
പുനരധിവസിപ്പിച്ചുവെന്നതിന്റെ
കണക്ക് ലഭ്യമാണോ; ഇനി എത്ര
കുടുംബങ്ങളെ കൂടി
പുനരധിവസിപ്പിക്കേണ്ടതുണ്ടെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
വിശദമാക്കാമോ?
2292.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനര്‍ഗേഹം
പദ്ധതി പ്രകാരം തീരത്തിന് 50
മീറ്റര്‍ ചുറ്റളവില്‍
താമസിക്കുന്ന എത്ര
മത്സ്യത്തൊഴിലാളികള്‍ക്ക്
2020- 21 സാമ്പത്തിക വര്‍ഷം
വസ്തു വാങ്ങി വീട് വയ്ക്കുവാന്‍
സഹായം നല്‍കിയിട്ടുണ്ട്; ജില്ല
തിരിച്ച് വ്യക്തമാക്കുമോ?
2293.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികൾക്ക്
വീട് നിർമ്മിക്കുന്നതിനായി
സംസ്ഥാന സർക്കാർ നൽകുന്ന ആറ്
ലക്ഷം രൂപ പര്യാപ്തമല്ല എന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇത് പരിഹരിക്കാൻ
മുൻകൈയെടുക്കുമോ;
(
ബി )
കടൽക്ഷോഭവും
ഉപ്പുകലർന്ന കാറ്റും കാരണം
മത്സ്യത്തൊഴിലാളികളുടെ
വീടുകൾക്ക് പെട്ടെന്ന്
കേടുപാടുകൾ സംഭവിക്കുന്നതിനാല്‍
കൂടുതൽ സാങ്കേതിക മികവുള്ള
വീടുകൾ വയ്ച്ചുനൽകാൻ പ്രത്യേക
പദ്ധതികൾ
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
(
സി )
മത്സ്യത്തൊഴിലാളികള്‍ക്ക്
ശൗചാലയങ്ങൾ നിര്‍മ്മിക്കുവാനായി
പ്രത്യേക പദ്ധതി നിലവിലുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ?
2294.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തീരദേശ
വികസന കോര്‍പ്പറേഷന്‍
മുഖേനയുള്ള ഏതെല്ലാം
പ്രവൃത്തികളാണ് കല്ല്യാശ്ശേരി
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ളത്;
വിശദമാക്കാമോ?
2295.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം
നിയോജകമണ്ഡല പരിധിയില്‍
തീരദേശവികസന കോര്‍പ്പറേഷന്‍
മുഖേന നടപ്പിലാക്കുന്നതിനായി
2019-20 മുതല്‍ ഭരണാനുമതി
ലഭിച്ചതും നിര്‍വ്വഹണം
പുരോഗമിക്കുന്നതുമായ വിവിധ
പ്രവൃത്തികള്‍ എതെല്ലാമാണ്;
(
ബി )
അവയുടെ
നിലവിലെ സ്ഥിതി സംബന്ധിച്ച
വിശദവിവരം അറിയിക്കുമോ?
2296.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളി
വനിതകള്‍ക്ക് ഇതര ഉപജീവന
മാര്‍ഗ്ഗങ്ങളില്‍ പരിശീലനം
നല്‍കുന്നതിന്
എസ്.എ.എഫ്.(സൊസൈറ്റി ഫോര്‍
അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമൺ)
പദ്ധതി നടപ്പാക്കുന്നുണ്ടോ;
വിശദമാക്കുമോ?
2297.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ടൗട്ടെ ചുഴലിക്കാറ്റിനെ
തുടര്‍ന്നുണ്ടായ
നാശനഷ്ടങ്ങള്‍ക്ക് ദുരന്തനിവാരണ
അതോറിറ്റി പ്രഖ്യാപിച്ച
സഹായങ്ങള്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
വിതരണം ചെയ്തിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സഹായങ്ങൾ എന്നത്തേക്ക് വിതരണം
ചെയ്തുതീര്‍ക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(
സി )
മത്സ്യത്തൊളിലാളികള്‍ക്കുളള
പഞ്ഞമാസ സമാശ്വാസ പദ്ധതിയില്‍
അടച്ച തുക നല്‍കിയിട്ടില്ല എന്ന
പരാതി പരിശോധിച്ചിട്ടുണ്ടോ;
(
ഡി )
ഉണ്ടെങ്കില്‍
തുക ഉടന്‍ വിതരണം
ചെയ്യുന്നതിനുളള നടപടി
സ്വീകരിക്കുമോ?
2298.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തീരദേശത്തെ
പശ്ചാത്തല സൗകര്യവികസനത്തിനായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിവരുന്നത്;
പദ്ധതികളെക്കുറിച്ച് വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
തീരദേശത്ത്
താമസിക്കുന്ന മത്സ്യത്തൊഴിലാളി
കുടുംബങ്ങളുടെ
പുനരധിവാസത്തിനായി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
സി )
പ്രകൃതി
ക്ഷോഭത്തില്‍ വീടും
മത്സ്യബന്ധന ഉപകരണങ്ങളും
നഷ്ടപ്പെട്ടവര്‍ക്ക്
നഷ്ടപരിഹാരം നല്‍കുന്നതിന്
സ്വീകരിച്ച നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
2299.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
റോജി എം. ജോൺ
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2019
-ലെ സി.ആർ.ഇസെഡ്.
വിജ്ഞാപനമനുസരിച്ചുള്ള തീരമേഖലാ
പരിപാലന പദ്ധതി അന്തിമമാക്കാൻ
കാലതാമസം ഉണ്ടാകുന്നുണ്ടോ;
അതിന്റെ കാരണം വിശദമാക്കാമോ;
(
ബി )
പദ്ധതി
തയാറാക്കുന്നതിൽ ഏറ്റവും
പ്രധാനപ്പെട്ട ഘട്ടമായ പൊതു
അദാലത്ത് നടത്തുന്നതിൽ
ആശയക്കുഴപ്പം നിലനിൽക്കുന്നു
എന്നത് വസ്തുതയാണോ; എങ്കിൽ ഇത്
പരിഹരിക്കാൻ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കുമോ;
(
സി )
പ്രസ്തുത
വിജ്ഞാപനമനുസരിച്ചുള്ള തീരമേഖലാ
പരിപാലന പദ്ധതി എന്ന്
പൂർത്തിയാക്കാൻ സാധിക്കും
എന്നാണ് കരുതുന്നത്;
വിശദാംശങ്ങൾ നൽകാമോ ?
2300.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംരംഭകര്‍ക്ക്
സംയോജിത മത്സ്യകൃഷിയില്‍
ആവശ്യമായ സാങ്കേതിക പരിജ്ഞാനവും
പരിശീലനവും നല്‍കുന്നതിനായി
കര്‍മ്മ പദ്ധതി ആവിഷ്കരിക്കുമോ;
വ്യക്തമാക്കുമോ?
2301.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉള്‍നാടന്‍
മത്സ്യത്തൊഴിലാളികൾ ഉള്‍പ്പെടെ
മുഴുവന്‍ മത്സ്യത്തൊഴിലാളികളും
അനുഭവിക്കുന്ന വലിയ കഷ്ടത
പരിഗണിച്ച് മത്സ്യഫെഡ്
ഉള്‍പ്പെടെ ഉള്ള സ്ഥാപനങ്ങളില്‍
നിന്നും എടുത്ത ലോണുകളിൽ,
അര്‍ഹതപ്പെട്ടവര്‍ക്ക്
ആവശ്യമായ ഇളവുകള്‍
നല്‍കുന്നതിന് നടപടികള്‍
ഉണ്ടാകുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
മത്സ്യത്തൊഴിലാളികള്‍
അനുഭവിക്കുന്ന ജീവിത പ്രതിസന്ധി
പഠിച്ച് പരിഹരിക്കുന്നതിന് ഒരു
കമ്മീഷനെ നിയമിക്കുന്നതിനു
നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
2302.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
പി. ടി. തോമസ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യമേഖലയുടെ
വികസനത്തിനായി ധനകാര്യ കമ്മീഷൻ
അനുവദിക്കുന്ന തുക ഫലപ്രദമായി
ചെലവഴിക്കാൻ സാധിക്കാതെ
വരുന്നതായി സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
മത്സ്യമേഖലയുടെയും
മത്സ്യത്തൊഴിലാളികളുടെയും
വികസനത്തിനായി ധനകാര്യ കമ്മീഷൻ
അനുവദിച്ച തുക എത്ര ശതമാനം വീതം
കഴിഞ്ഞ അഞ്ചുവർഷം ചെലവഴിക്കാൻ
കഴിഞ്ഞുവെന്ന്
കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍
വിശദാംശം വെളിപ്പെടുത്തുമോ;
(
സി )
മത്സ്യത്തൊഴിലാളി
ക്ഷേമത്തിന് അനുവദിക്കുന്ന തുക
ചെലവഴിക്കാതെ ലാപ്സ് ആകുന്ന
സാഹചര്യമുണ്ടെങ്കില്‍ അതിന്
ഉത്തരവാദികളാകുന്നവർക്കെതിരെ
കർശന നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2303.
ശ്രീ
. സണ്ണി ജോസഫ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍
സർക്കാരിന്റെ കാലത്ത് തീരദേശ
പരിപാലനത്തിനായി വിവിധ
ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച
പന്ത്രണ്ടായിരം കോടിയോളം
രൂപയുടെ പാക്കേജ് നടപ്പിലാക്കാൻ
സാധിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ
നൽകാമോ;
(
ബി )
പ്രസ്തുത
ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച
പദ്ധതികളുടെ രൂപരേഖ
തയ്യാറാക്കിയിരുന്നോ; എങ്കിൽ
ഏതൊക്കെ പദ്ധതികളുടെ രൂപരേഖയാണ്
തയ്യാറാക്കിയത് എന്ന്
വിശദമാക്കാമോ;
(
സി )
തുടരെ
ഉണ്ടാകുന്ന കടലാക്രമണത്തിൽ
നിന്നും തീരദേശത്തെ
സംരക്ഷിക്കാന്‍ സമഗ്രമായ പദ്ധതി
നടപ്പിലാക്കുമോ; വിശദാംശങ്ങൾ
നൽകാമോ?
2304.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തില്‍ 2016 മുതല്‍
നാളിതുവരെ ഫിഷറീസ് വകുപ്പ് വഴി
ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍
ഏതൊക്കെയെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ ഭരണാനുമതി,
സാങ്കേതികാനുമതി, കരാര്‍ വച്ച
തീയതി, നിലവിലുള്ള പുരോഗതി
എന്നിവ വിശദമാക്കാമോ?
2305.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യബന്ധനത്തൊഴിലാളികളുടെ
സഹായത്തോടെ
കായലിനടിത്തട്ടിലുള്ള
പ്ലാസ്റ്റിക് മാലിന്യങ്ങള്‍
നീക്കം ചെയ്യുന്നതിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
പദ്ധതിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ?
2306.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2019
-ലെ സി.ആർ.ഇസെഡ്.
വിജ്ഞാപനമനുസരിച്ചുള്ള തീരദേശ
പരിപാലന പദ്ധതി 2020-ൽ
തയ്യാറാകേണ്ടതായിരുന്നെങ്കിലും
മാപ്പിങ് ഉൾപ്പെടെയുള്ള നടപടികൾ
വൈകുന്നതായി സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പുതിയ
മാനദണ്ഡങ്ങൾ അനുസരിച്ച് വീട്
വയ്ക്കാൻ കാത്തിരിക്കുന്ന
ആയിരക്കണക്കിന് ജനങ്ങൾക്ക്
പ്രസ്തുത വിജ്ഞാപനമനുസരിച്ചുള്ള
തീരദേശ പരിപാലന പദ്ധതി
വൈകുന്നത് മൂലം ഉളവായിട്ടുള്ള
ബുദ്ധിമുട്ട്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
പദ്ധതി വേഗത്തിലാക്കാൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ?
2307.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ നടപ്പിലാക്കുന്ന
ബ്ലൂ എക്കോണമി കേരളത്തിലെ
മത്സ്യത്തൊഴിലാളികളെ ഏതെല്ലാം
തരത്തില്‍ ബാധിക്കുും;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നയത്തിനെതിരെ സര്‍ക്കാര്‍
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമോ?
2308.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഉള്‍നാടന്‍
മത്സ്യ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
വകുപ്പ് ആവിഷ്കരിച്ച പദ്ധതികള്‍
ഏതൊക്കെയാണ്; വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(
ബി )
മത്സ്യ
കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക്
ഗുണമേന്മയുള്ള മത്സ്യ
കുഞ്ഞുങ്ങള്‍, വിപണി, വായ്പ
എന്നിവ ഒരുക്കുന്നതിനുള്ള
പദ്ധതികള്‍ നിലവില്‍ ഉണ്ടോ;
ഇല്ലെങ്കില്‍ ഇതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
2309.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
ഉള്‍നാടന്‍ ജലാശയങ്ങളെ
മത്സ്യോല്പാദനത്തിന് ഫലപ്രദമായി
പ്രയോജനപ്പെടുത്തുവാന്‍
കഴിയുന്നില്ല എന്ന വിമര്‍ശനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്തൊക്കെ
പരിഹാരനടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
2310.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഉൾനാടൻ
മത്സ്യകൃഷി പദ്ധതിയിൽ പൂഞ്ഞാർ
നിയോജക മണ്ഡലത്തെ
ഉൾപ്പെടുത്തിയിട്ടുണ്ടോ;
(
ബി )
മീനച്ചിലാർ,
മണിമലയാർ, പമ്പ തുടങ്ങിയ നദികൾ
കടന്നുപോകുന്ന പ്രസ്തുത
മണ്ഡലത്തിൽ ഉൾനാടൻ
മത്സ്യകൃഷിയുടെ സാധ്യത
കണക്കിലെടുത്തു് പ്രസ്തുത
പദ്ധതി നടപ്പിലാക്കാൻ നടപടി
സ്വീകരിക്കുമോ?
2311.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉള്‍നാടന്‍ മത്സ്യകൃഷിക്ക്
സാധ്യതയുള്ള ജലസംഭരണികളേയും
പൊതുജലാശയങ്ങളേയും കണ്ടെത്തി
പ്രയോജനപ്പെടുത്തുവാന്‍
സാങ്കേതിക സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
2312.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
ലോക്ഡൗണ്‍ കാലയളവില്‍ വരുമാനം
നിലച്ച സാധാരണക്കാര്‍
വ്യാപകമായി
വീടുകളോടനുബന്ധിച്ച് മത്സ്യ
കൃഷി ആരംഭിച്ചിട്ടുണ്ടെന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കൃഷി
വകുപ്പ് മുഖേന ഇത്
പ്രോത്സാഹിപ്പിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുന്നുണ്ടോ?
2313.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതു മേഖലയില്‍ മത്സ്യവിത്ത്
ഉത്പാദനത്തിനുള്ള കേന്ദ്രങ്ങള്‍
ഏതൊക്കെയാണ്; ഇവിടെ
പ്രതിവര്‍ഷം ശരാശരി എത്ര
മത്സ്യവിത്ത്
ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്;
മത്സ്യവിത്ത് ഉത്പാദനം
വര്‍ദ്ധിപ്പിക്കുവാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
2314.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഉള്‍നാടന്‍
മത്സ്യോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
കര്‍ഷകര്‍ക്ക് നല്‍കുന്ന
ശാസ്ത്രീയ പരിശീലനത്തിന്റെയും
സാമ്പത്തിക സഹായത്തിന്റെയും
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
ബി )
ഉള്‍നാടന്‍
മത്സ്യകൃഷിക്കായി എറണാകുളം
ജില്ലയില്‍ നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
2315.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
ഉള്‍നാടന്‍ ജലാശയങ്ങളില്‍ എത്ര
ശതമാനം മത്സ്യകൃഷിക്കായി
പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
ഈ
മേഖലയിലെ സാധ്യതകള്‍
പൂര്‍ണ്ണമായും
വിനിയോഗിക്കുന്നതിന് എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
2316.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സുഭിക്ഷകേരളം
പദ്ധതി മുഖേന മത്സ്യകൃഷിയില്‍
ഉല്പാദന വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
ഉല്പാദിപ്പിക്കുന്ന
മത്സ്യം വിറ്റഴിക്കാന്‍ പ്രയാസം
നേരിടുന്നുവെന്ന പരാതി
പരിഹരിക്കാന്‍ എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
2317.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഫിഷറീസ്
വകുപ്പിന് കീഴിലുള്ള മലമ്പുഴ
അക്വേറിയം ആധുനിക
നിലവാരത്തിലേക്ക്
ഉയര്‍ത്തുവാന്‍ ഫിഷറീസ് വകുപ്പ്
പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
2318.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുണ്ടറ
മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പിന്
കീഴില്‍ നിലവില്‍ ഏതൊക്കെ
പ്രവൃത്തികളാണ്
നടന്നുകൊണ്ടിരിക്കുന്നതെന്ന്
അറിയിക്കുമോ;
(
ബി )
ഇതില്‍
ഭരണാനുമതി ലഭിച്ചിട്ടും
തുടങ്ങിയിട്ടില്ലാത്ത
പ്രവൃത്തികള്‍, ടെന്‍ഡര്‍
ചെയ്തിട്ടുളള പ്രവൃത്തികള്‍,
എഗ്രിമെന്റ് ചെയ്തിട്ടുളള
പ്രവൃത്തികള്‍ എന്നിങ്ങനെ തരം
തിരിച്ച് നല്‍കാമോ?
2319.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വേമ്പനാട്ട്
കായലിലെ പോളപായല്‍ നീക്കം
ചെയ്യുന്നതിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പോളപായലിന്റെ
വരവ് മൂലം ഊന്നിവലകള്‍ക്കും
മറ്റ് മത്സ്യബന്ധന
ഉപകരണങ്ങള്‍ക്കും നാശനഷ്ടം
സംഭവിച്ചതിന് സര്‍ക്കാര്‍
നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ;
(
സി )
ഊന്നിവലകളുടെയും
മറ്റും നാശനഷ്ടം
വിലയിരുത്തിയിട്ടുണ്ടോ?
2320.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കായംകുളം,
കരുനാഗപ്പള്ളി മണ്ഡലത്തിലെ
തീരദേശവാസികളുടെ ചിരകാല
സ്വപ്നമായ റ്റി.എം. ചിറ പാലം
എന്ന ആവശ്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ഈ വിഷയത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
റ്റി.എം.
ചിറ പാലം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
2321.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹാര്‍ബര്‍
നിര്‍മ്മാണത്തിലെ അപാകതകള്‍
കാരണം മുതലപ്പൊഴി
ഉള്‍പ്പെടെയുള്ള അഴിമുഖങ്ങളില്‍
മണല്‍തിട്ടകൾ രൂപപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
മണല്‍തിട്ടകൾ
യഥാസമയം ഡ്രഡ്ജ് ചെയ്ത്
നീക്കാത്തതിനാല്‍ അവ
മത്സ്യബന്ധന ബോട്ടുകളുടെ
സഞ്ചാരം തടസ്സപ്പെടുത്തുന്നത്
ഒഴിവാക്കാന്‍ എന്തെങ്കിലും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
തീരപ്രദേശത്ത്
അശാസ്ത്രീയമായ രീതിയില്‍
നിര്‍മ്മാണം നടത്തിയതിന്റെ
ഫലമായി തീരശോഷണം
ഉള്‍പ്പെടെയുളള വിവിധ
പ്രതിസന്ധികള്‍ നേരിടുന്ന
തുറമുഖങ്ങളിലെ പ്രശ്നങ്ങള്‍
ശാസ്ത്രീയമായി പഠിച്ച് പരിഹാരം
കണ്ടെത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2322.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയിലെ ചെത്തി ഹാര്‍ബര്‍
നിര്‍മ്മാണത്തിന്റെ
പുരോഗതിയെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
നിര്‍മ്മാണ
പ്രവര്‍ത്തനം
വേഗത്തിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
വ്യക്തമാക്കാമോ?
2323.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുതലപ്പൊഴി
തുറമുഖത്ത് കഴിഞ്ഞ പത്ത്
വർഷത്തിനുള്ളിൽ എത്ര തൊഴിലാളികൾ
മരണപ്പെട്ടു;
(
ബി )
പ്രസ്തുത
ദുരന്തത്തിന്റെ
കാരണമെന്താണെന്ന്
പരിശോധിച്ചിട്ടുണ്ടൊ;
ഉണ്ടെങ്കിൽ സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ?
2324.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടപ്പള്ളി
ഫിഷിംഗ് ഹാര്‍ബറിന്റെ
പുനരുദ്ധാരണത്തിന് എത്ര രൂപയുടെ
പദ്ധതിക്കാണ് അംഗീകാരം
നല്‍കിയത്; എന്തൊക്കെ
പ്രവൃത്തികളാണ് ഇതില്‍
ഉള്‍ക്കൊള്ളിച്ചിരുന്നത്;
(
ബി )
നിര്‍മ്മാണ
പ്രവൃത്തികള്‍ എന്നാണ്
ആരംഭിച്ചത്; നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
നിര്‍മ്മാണ കാലാവധി എത്ര
വര്‍ഷമാണ്; നിര്‍മ്മാണ പുരോഗതി
വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കാമോ;
(
സി )
അശാസ്ത്രീയമായ
നിര്‍മ്മാണം മൂലം പോര്‍ട്ടിന്റെ
പൂര്‍ണ്ണ പ്രയോജനം
ലഭിക്കുന്നില്ലെന്ന
മത്സ്യമേഖലയുടെ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍ എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2325.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തീരശോഷണം വര്‍ദ്ധിക്കുന്നതായ
സ്ഥിതിവിശേഷം
പഠനവിധേയമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(
ബി )
തുറമഖങ്ങള്‍
ഉള്‍പ്പെടെയുള്ള
മനുഷ്യനിര്‍മ്മിതികള്‍
തീരശോഷണത്തിന്റെ തോത്
വര്‍ദ്ധിപ്പിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
തീരശോഷണം
വര്‍ദ്ധിക്കുന്നത്
മൂലമുണ്ടാകുന്ന പാരിസ്ഥിതിക
ആഘാതത്തെ പ്രതിരോധിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
2326.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തില്‍ കടലാക്രമണം
നേരിടുന്നതിന് ഏതൊക്കെ
പ്രവൃത്തികളാണ് ചെയ്തു
കൊണ്ടിരിക്കുന്നത്;
(
ബി )
കടല്‍ഭിത്തി
നിര്‍മ്മാണം എവിടെയൊക്കെയാണ്
നടന്നുകൊണ്ടിരിക്കുന്നത്;
കടല്‍ഭിത്തി നിര്‍മ്മിക്കേണ്ട
പ്രദേശങ്ങള്‍ ഏതൊക്കെയാണ്;
ഇതിന് എന്തെല്ലാം നടപടികൾ
സ്വീകരിച്ചു;
(
സി )
ആധുനിക
സാങ്കേതിക വിദ്യ ഉപയോഗിച്ച്
കടല്‍ക്ഷോഭം തടയാനുള്ള
പദ്ധതികള്‍ സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ; ഇതിന്റെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
പദ്ധതി എപ്പോള്‍
നടപ്പിലാക്കുമെന്ന്
വ്യക്തമാക്കാമോ;
(
ഡി )
രൂക്ഷമായ
കടല്‍ക്ഷോഭം നേരിടുന്ന
മഞ്ചേശ്വരം മണ്ഡലത്തില്‍ തീരദേശ
മേഖലകളിൽ കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിനും ആധുനിക
സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള
പദ്ധതികള്‍
നടപ്പിലാക്കുന്നതിനും നടപടി
സ്വീകരിക്കുമോ;
(
ഇ )
പദ്ധതികള്‍
എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
2327.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുണ്ടറ
നിയോജകമണ്ഡലത്തില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പിന്
കീഴില്‍ ഏതൊക്കെ
പ്രവൃത്തികളാണ് നിലവില്‍
നടന്നുവരുന്നതെന്ന്
അറിയിക്കാമോ;
(
ബി )
ഭരണാനുമതി
ലഭിച്ചിട്ടും
തുടങ്ങിയിട്ടില്ലാത്ത
പ്രവൃത്തികള്‍, ടെന്‍ഡര്‍
ചെയ്തിട്ടുളള പ്രവൃത്തികള്‍,
എഗ്രിമെന്റ് ചെയ്തിട്ടുളള
പ്രവൃത്തികള്‍ എന്നിവ
തരംതിരിച്ച് വിശദമാക്കാമോ?
2328.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഓർഡിനൻസിലൂടെ
കേരള ഫിഷറീസ് സർവകലാശാല ഡീൻ
(ഫിഷറീസ് ) തസ്തിക
സൃഷ്ടിച്ചിരുന്നോ; പ്രസ്തുത
തസ്തികയിൽ നിയമനം നടത്തുന്നതിന്
അനുബന്ധ ചട്ടങ്ങൾ നിലവിലുണ്ടോ;
ചട്ടങ്ങൾ ലംഘിച്ച് പ്രസ്തുത
തസ്തികയിൽ വൈസ് ചാൻസലറുടെ
ഭാര്യയെ നിയമിച്ചിരുന്നോ;
(
ബി )
ഇന്റർവ്യൂവില്‍
വൈസ് ചാൻസലർ പങ്കെടുത്തുവോ
എന്നും ആരാണ് അദ്ധ്യക്ഷത
വഹിച്ചതെന്നും അറിയിക്കുമോ;
സർവ്വകലാശാല ചട്ടമനുസരിച്ച്
ഫിഷറീസ് വൈസ് ചാൻസലർ അല്ലാതെ
മറ്റൊരാൾ കമ്മിറ്റിയിൽ
അദ്ധ്യക്ഷത വഹിച്ചത്
നിയമാനുസൃതമാണോ;
വ്യക്തമാക്കുമോ?
2329.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.എഫ്.ഡി.സി.
യുടെ കീഴില്‍ പയ്യന്നൂരില്‍
നിര്‍മ്മിക്കുന്ന തീയേറ്റര്‍
കോംപ്ലക്സിന്റെ നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ;
(
ബി )
നിര്‍മ്മാണം
എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
2330.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ ഒളവണ്ണയില്‍
ഇൻഡോ-ഷാര്‍ജ കള്‍ച്ചറല്‍
സെന്റര്‍ സ്ഥാപിക്കുന്നതിന്
എത്ര ഏക്കര്‍ സ്ഥലമാണ്
ഏറ്റെടുക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
സ്ഥലം
ഏറ്റെടുക്കല്‍ നടപടികളുടെ
നിലവിലുള്ള സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
സ്ഥലം, ഭൂമി ഏറ്റെടുക്കല്‍
നിയമപ്രകാരമാണോ അതോ
നെഗോഷ്യേറ്റഡ് പര്‍ച്ചേസ്
പ്രകാരമാണോ ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
2331.
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമ്പത്തികമായി
പിന്നാക്കം നിൽക്കുന്ന
സമർത്ഥരായ യുവകലാകാരന്മാർക്ക്
അവരുടെ കലാസൃഷ്ടികൾ (കഥ, കവിത,
തിരക്കഥ, പെയിന്റിംഗ്
തുടങ്ങിയവ) ആധികാരികമായി
പ്രദർശിപ്പിക്കുവാൻ ആവശ്യമായ
സ്വതന്ത്ര പ്ലാറ്റ്ഫോമിന്റെ
അപര്യാപ്തത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഭാവിയിൽ
ഇത്തരം കലാകാരന്മാരുടെ
നിലവാരമുള്ള കലാസൃഷ്ടികൾ
പ്രദർശിപ്പിക്കുന്നതിന് വേണ്ടി
ദേശീയ നിലവാരമുള്ള വെബ്
സൈറ്റ്/സ്വതന്ത്ര ആപ്പ്
സാംസ്കാരിക വകുപ്പിന് കീഴിൽ
ആരംഭിക്കുവാൻ
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ?
2332.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
മണ്ഡലത്തിലെ പള്ളിപ്പുറം
വില്ലേജിൽ ചെറായിയില്‍ സഹോദരന്‍
അയ്യപ്പന്‍ സ്മാരകത്തിന്
സമീപത്തായി, സഹോദരന്‍
അയ്യപ്പന്‍ മിശ്രഭോജനം
നടത്തിയതിന്റെ സ്മരണാര്‍ത്ഥം
സ്മാരകം നിര്‍മ്മിക്കുന്നതിനായി
സ്ഥലം ഏറ്റെടുക്കുന്ന
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
ബി )
ഇതുസംബന്ധിച്ച്
സാംസ്കാരിക വകുപ്പിലെ
A2/12/2015 നമ്പര്‍ ഫയലിന്മേല്‍
സ്വീകരിച്ചിട്ടുള്ള നടപടി
വ്യക്തമാക്കാമോ?
2333.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ അവസാന
ബഡ്ജറ്റില്‍ തെയ്യം കലയുടെ
കുലപതി മണക്കാടന്‍
ഗുരുക്കള്‍ക്കും നര്‍ത്തകരത്നം
കണ്ണന്‍ പെരുവണ്ണാനും ഉചിതമായ
സ്മാരകം എന്ന നിലയില്‍
കൊടക്കാട് കേന്ദ്രീകരിച്ച് ഒരു
ഫോക്‌ലോര്‍ വില്ലേജിനായി 5 കോടി
രൂപയുടെ 20% തുക
വകയിരുത്തിയതിന്റെ
അടിസ്ഥാനത്തില്‍ ഫോക്‌ലോര്‍
അക്കാദമി മുഖാന്തരം ഈ പദ്ധതി
അടിയന്തരമായി നടപ്പിലാക്കാന്‍
നടപടികള്‍ ഉണ്ടാകുമോ?
2334.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മഹാകവി
മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ
അക്കാദമിയുടെ പ്രവർത്തനത്തിന്
എന്തെല്ലാം സഹായങ്ങൾ ആണ്
സർക്കാർ നൽകിവരുന്നത്; കഴിഞ്ഞ
സാമ്പത്തിക വർഷം ഈ അക്കാദമി
എന്തെല്ലാം പരിപാടികൾ
സംഘടിപ്പിച്ചിട്ടുണ്ട്;
(
ബി )
ഈ
കലാ അക്കാദമിയുടെ
പി.എസ്.റ്റി.ബി. അക്കൗണ്ടിൽ
നിന്നും സർക്കാരിന്റെ
കൺസോളിഡേറ്റഡ് ഫണ്ടിലേക്ക്
സർക്കാർ തുക
പിൻവലിച്ചിട്ടുണ്ടോ; എങ്കിൽ
എത്ര രൂപയാണ് ഇത്തരത്തിൽ
പിൻവലിച്ചത്; സർക്കാരിന്റെ
എന്തെല്ലാം ആവശ്യങ്ങൾ
നിറവേറ്റാനാണ് സാംസ്കാരിക
വകുപ്പ് തുക തിരികെ നൽകിയത്;
(
സി )
ഇത്തരത്തിൽ
ഈ കലാ അക്കാദമിയുടെ അക്കൗണ്ടിൽ
നിന്ന് തുക സർക്കാരിന്റെ
ദൈനംദിന ചെലവുകൾക്ക് വേണ്ടി
നൽകേണ്ടി വരുന്നത്
സ്ഥാപനത്തിന്റെ നല്ല
രീതിയിലുള്ള പ്രവർത്തനത്തിന്
വിഘാതം ഉണ്ടാക്കുമെന്ന കാര്യം
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
2335.
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റാന്നി
നിയോജക മണ്ഡലത്തിൽ 2016 ജൂൺ 30
മുതൽ 2021 ജൂൺ 30 വരെ
സാംസ്ക്കാരിക വകുപ്പ്
നടപ്പിലാക്കിയ പദ്ധതികളുടെ
വിശദവിവരം, ഭരണാനുമതിയുടെ
പകർപ്പുകള്‍ സഹിതം
ലഭ്യമാക്കാമോ;
(
ബി )
ഭരണാനുമതി
ലഭിച്ച പ്രവൃത്തികളിൽ
പൂർത്തിയാക്കുവാൻ സാധിക്കാത്തവ
ഉണ്ടെങ്കിൽ കാരണസഹിതം
വിശദമാക്കാമോ?
2336.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തലശ്ശേരി
മണ്ഡലത്തില്‍ പുതുതായി
അനുവദിച്ച തെയ്യം കലാ അക്കാദമി
ആസ്ഥാനമാക്കി അക്കാഡമിയുടെ
പ്രവര്‍ത്തനമേഖല
വിപുലപ്പെടുത്തുന്നത്
സര്‍ക്കാരിന്റെ പരിഗണനയില്‍
ഉണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ആയതിന് വേണ്ടി എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
2337.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സാംസ്കാരിക
വകുപ്പിന് കീഴിലുള്ള കൊണ്ടോട്ടി
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍
സ്മാരക അക്കാദമിക്ക്
നടപ്പുവര്‍ഷത്തെ ബജറ്റില്‍
പദ്ധതിയേതര വിഹിതമായി അനുവദിച്ച
തുക മുൻവര്‍ഷത്തെ ഒരു കോടി
രൂപയിൽ നിന്ന് 25 ലക്ഷമായി
കുറഞ്ഞത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഒട്ടേറെ
സാംസ്കാരിക
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം
നല്‍കുന്ന അക്കാദമിക്ക്, മുൻ
വര്‍ഷത്തെ പോലെ പണം
വകയിരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
2338.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
ഉത്സവ സീസണുകളില്‍ തിറ, തെയ്യം
തുടങ്ങിയ
അനുഷ്ഠാനകലകളിലേർപ്പെട്ടിരുന്ന
കലാകാരന്‍മാരും ചെണ്ട, തിമില
തുടങ്ങിയ വാദ്യോപകരണങ്ങൾ
ഉപയോഗിച്ചിരുന്ന കലാകാരന്‍മാരും
കോവിഡ് കാലത്ത് ജോലി നഷ്ടമായി
ദുരിതമനുഭവിക്കുന്നത്
സര്‍ക്കാരിന്റെ ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(
ബി )
ഇത്തരക്കാര്‍ക്ക്
കോവിഡ് പരിഗണിച്ച് ഏതെങ്കിലും
തരത്തിലുള്ള ആശ്വാസ ധനസഹായം
നിലവില്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
ഇതുവരെയും
സഹായം നല്‍കിയിട്ടില്ലെങ്കില്‍
ആയത് നല്‍കുവാനുള്ള നടപടികള്‍
സര്‍ക്കാര്‍ ആലോചിച്ചു
വരുന്നുണ്ടോ; വിശദമാക്കാമോ?
2339.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തിന്റെ പരിധിയില്‍
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്
ഏതെല്ലാം സാംസ്കാരിക
സംഘടനകള്‍ക്കാണ് ആവര്‍ത്തന
ഫണ്ടും അനാവര്‍ത്തന ഫണ്ടും
അനുവദിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
ബി )
ഓരോ
സംഘടനയ്ക്കും അനുവദിച്ചിട്ടുള്ള
തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സംഘടനകള്‍ സമര്‍പ്പിച്ചിട്ടുള്ള
പ്രാേജക്ടുകളുടെ പകര്‍പ്പ്
നല്‍കാമോ?
2340.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കല്പിത
സര്‍വ്വകലാശാലയായ കേരള
കലാമണ്ഡലത്തില്‍ 8-ാം ക്ലാസ്
മുതല്‍ എം.ഫില്‍. വരെ
പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ
എണ്ണം ജനറല്‍, എസ്‍.സി.,
എസ്.റ്റി., ഒ.ഇ.സി. എന്ന
രീതിയില്‍ തരം തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
ഇതില്‍
ഏതെല്ലാം വിഭാഗക്കാര്‍ക്ക് എത്ര
രൂപ സ്റ്റെെപന്റ് ഇനത്തിൽ
ലഭിക്കുന്നുണ്ട് എന്ന്
വ്യക്തമാക്കാമോ;
(
സി )
വരുമാന
പരിധി നോക്കാതെ കലാമണ്ഡലത്തിലെ
വിദ്യാര്‍ത്ഥി-
വിദ്യാര്‍ത്ഥിനികള്‍ക്ക്
സ്റ്റെെപന്റ്
ലഭ്യമാക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ ;
(
ഡി )
സ്റ്റെെപന്റ്
ലഭ്യമാക്കുന്നതിന് എന്തെങ്കിലും
തടസ്സം ഉണ്ടോ;
(
ഇ )
ഇല്ലെങ്കില്‍
ലഭ്യമാക്കാന്‍ ആവശ്യമായ നടപടി
സ്വീകരിക്കാമോ?
2341.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രാജാ
രവി വര്‍മ്മക്ക് സ്മാരകം
നിര്‍മ്മിക്കാന്‍ സാംസ്കാരിക
വകുപ്പ് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തെല്ലാമാണ്
പദ്ധതിയുടെ ഭാഗമായി
നടപ്പിലാക്കുന്നത്;
വിശദമാക്കുമോ?
2342.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കലാഭവന്‍
മണിക്ക് ഉചിതമായ സ്മാരകം
നിര്‍മ്മിക്കുന്നതിന് നടപടി
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ സ്മാരകം
നിർമ്മിക്കുന്നത്
എവിടെയാണെന്നും നിര്‍മ്മാണം
എന്നേക്ക് ആരംഭിക്കുവാന്‍
കഴിയുമെന്നും വ്യക്തമാക്കാമോ?
2343.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
കലാമണ്ഡലം പിറവിയെടുത്ത സ്ഥലം
എന്ന പ്രാധാന്യം കണക്കിലെടുത്ത്
കുന്നംകുളത്തെ കക്കാട്
കലാമണ്ഡലത്തിന്റെ ഒരു പഠന കളരി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇക്കാര്യത്തില്‍
കലാമണ്ഡലം ഭരണസമിതി ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
(
സി )
ഉണ്ടെങ്കില്‍
പ്രസ്തുത ശിപാര്‍ശയിന്മേല്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
2344.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
19 ന്റെ പശ്ചാത്തലത്തില്‍
കലാകാരന്മാര്‍ക്ക് പൊതു
വേദികള്‍ നഷ്ടപ്പെടുന്നതുകൊണ്ട്
പരിപാടികള്‍ നടത്താൻ കഴിയാതെ
ജീവിത മാര്‍ഗ്ഗം വഴിമുട്ടിയ
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരം
കലാകാരന്മാര്‍ക്ക് ഓൺലൈൻ
പ്ലാറ്റ്ഫോം ഒരുക്കിയും ധനസഹായം
നല്‍കിയും ഉള്ള പരിപാടികള്‍ക്ക്
സാംസ്കാരിക വകുപ്പ് പദ്ധതികള്‍
ആവിഷ്കരിക്കുമോ?
2345.
ശ്രീ
ഐ ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കലാകാര
ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള
മാനദണ്ഡങ്ങളും നടപടിക്രമങ്ങളും
വിശദമാക്കാമോ;
(
ബി )
അവശ
കലാകാരന്‍മാര്‍ക്കുള്ള ക്ഷേമ
പെന്‍ഷന്‍ പലര്‍ക്കും
ലഭിക്കുന്നില്ല എന്ന പരാതി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കാന്‍ നടപടി
സ്വീകരിക്കാമോ?
2346.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മഹാമാരിയെ തുടര്‍ന്ന് വളരെയധികം
ദുരിതത്തിലായ
കലാകാരന്‍മാര്‍ക്ക്
സഹായത്തിനായി സര്‍ക്കാര്‍
സ്വീകരിച്ച നടപടികളെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
വേദികള്‍
നഷ്ടമാകുകയും ജീവിതമാര്‍ഗ്ഗം
നഷ്ടമാകുകയും ചെയ്ത
കലാകാരന്മാരുടെ ആശ്വാസത്തിനായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
സി )
ഈ
മേഖലയില്‍ പുതിയ എന്തെല്ലാം
പദ്ധതികളാണ് ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നത്
വ്യക്തമാക്കുമോ?
2347.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
വി കെ പ്രശാന്ത്
ശ്രീമതി
ദെലീമ
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സിനിമ വ്യവസായത്തെ
സംരക്ഷിക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനുമായി
കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
എന്തെല്ലാമായിരുന്നുവെന്ന്
അറിയിക്കാമോ;
(
ബി )
മലയാള
സിനിമ മേഖലയിലെ പ്രശ്നങ്ങള്‍
സംബന്ധിച്ച് പഠിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിനായി
നിയോഗിച്ച ജസ്റ്റിസ് കെ.ഹേമ
അദ്ധ്യക്ഷയായ സമിതിയുടെ പഠന
റിപ്പോര്‍ട്ട് സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
റിപ്പോര്‍ട്ട്
പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍
അതിന്റെ വിശദാംശം ലഭ്യമാക്കാമോ;
(
ഡി )
സിനിമ
മേഖലയില്‍ സ്ത്രീകള്‍
നേരിടുന്നതായി പറയപ്പെടുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനാവശ്യമായ
എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ്
പ്രസ്തുത റിപ്പോര്‍ട്ടില്‍
ഉള്ളതെന്ന് വെളിപ്പെടുത്താമോ?
2348.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സാംസ്കാരിക
വകുപ്പിന് കീഴില്‍ മുൻ
സര്‍ക്കാരിന്റെ കാലത്ത്
രൂപീകരിച്ച മലയാളം മിഷന്റെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മിഷന്റെ പ്രവര്‍ത്തനം മൂലം
സംസ്ഥാനത്തിന് ഉണ്ടായ
നേട്ടങ്ങള്‍ എന്തെല്ലാമാണ്;
(
സി )
മിഷന്റെ
പ്രവര്‍ത്തനത്തിന്റെ ഭാഗമായി
ഉണ്ടാകുന്ന പ്രതിമാസ ചെലവുകളുടെ
വിശദാംശങ്ങള്‍ ഇനം തിരിച്ച്
ലഭ്യമാക്കാമോ;
(
ഡി )
മിഷനില്‍
പ്രവര്‍ത്തിക്കുന്ന
ജീവനക്കാരുടെ നിയമന രീതി,
തെരഞ്ഞെടുക്കുന്ന രീതി,
തസ്തികകള്‍ തുടങ്ങിയ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(
ഇ )
മിഷൻ
മേധാവിയുടെ നിയമന രീതിയും
അനുവദിക്കുന്ന മറ്റ്
സൗകര്യങ്ങളും എന്തെല്ലാമാണ്
എന്ന് വ്യക്തമാക്കാമോ?
2349.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്ത്രീധന
സമ്പ്രദായമുള്‍പ്പെടെ
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന
അതിക്രമങ്ങള്‍ക്കെതിരെ സമൂഹത്തെ
ബോധവല്‍ക്കരിക്കുന്നതിനായി
സാംസ്കാരിക വകുപ്പ്
എന്തെങ്കിലും പരിപാടികള്‍
സംഘടിപ്പിക്കുന്നുണ്ടോ;
(
ബി )
വിവിധ
സാംസ്കാരിക സംഘങ്ങളെ
കൂട്ടിയോജിപ്പിച്ചും വിവിധ
സംഘടനകളുടെ സഹായത്തോടെയും
ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന
ബോധവല്‍ക്കരണ പരിപാടികള്‍
സംഘടിപ്പിക്കാന്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കാമോ?
2350.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കലാകാര
പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
സാമൂഹ്യ
സുരക്ഷാപെന്‍ഷന്‍
ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്
കലാകാര പെന്‍ഷന് അപേക്ഷിക്കാന്‍
കഴിയുമോ;
(
സി )
ഏത്
തീയതി വരെ ലഭിച്ച അപേക്ഷകളിലാണ്
തീരുമാനം എടുത്തതെന്ന്
വ്യക്തമാക്കാമോ?
2351.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
യുവജനക്ഷേമത്തിനായി
എന്തൊക്കെ പദ്ധതികളാണ് കേരള
സ്റ്റേറ്റ് യൂത്ത് വെല്‍ഫെയര്‍
ബോര്‍ഡ് നടപ്പിലാക്കുന്നത്; ഇനം
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
വിദ്യാര്‍ത്ഥികള്‍ക്ക്
മത്സര പരീക്ഷകളില്‍ നല്ല
പ്രകടനം കാഴ്ചവയ്ക്കുന്നതിന്
എന്തൊക്കെ നടപടികളാണ് ബോര്‍ഡ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ; കോഴ്സുകള്‍
ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
(
സി )
ബോര്‍ഡ്
നടത്തുന്ന കോഴ്സുകള്‍
കോഴിക്കോട് ജില്ലയില്‍
നിലവിലുണ്ടോ; ഉണ്ടെങ്കില്‍
പ്രായപരിധി, യോഗ്യത എന്നിവ
വ്യക്തമാക്കാമോ;
(
ഡി )
കലാകായിക
മേഖലയില്‍ യുവജനക്ഷേമ ബോര്‍ഡ്
നടപ്പിലാക്കുന്ന പ്രോജക്ടുകള്‍
ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
(
ഇ )
കോവിഡ്
കാരണം ഓണ്‍ലൈന്‍ കോഴ്സുകള്‍
നടത്തുന്നുണ്ടോ; ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍ അറിയിക്കുമോ?
2352.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
യുവജന
ക്ഷേമ ബോർഡിന് കീഴിൽ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ
പ്രവർത്തിക്കുന്ന യൂത്ത് കോ-
ഓർഡിനേറ്റർമാർക്കുള്ള വേതനം
കഴിഞ്ഞ ആറു മാസമായി
ലഭിക്കുന്നില്ലെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കോവിഡ്
പ്രതിരോധ പ്രവർത്തനങ്ങളില്‍
സജീവ സാന്നിധ്യമറിയിച്ച യൂത്ത്
കോ- ഓർഡിനേറ്റർമാർക്കുള്ള വേതനം
സമയബന്ധിതമായി വിതരണം ചെയ്യുവാൻ
നടപടികൾ സ്വീകരിക്കുമോ;
(
സി )
ഏറ്റവും
കുറഞ വേതനം പറ്റുന്ന ഇവർക്ക്
കാലാനുസൃതമായി ഓണറേറിയം
പരിഷ്കരിക്കുവാൻ നടപടി
സ്വീകരിക്കുമോ?
2353.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം യുവജനക്ഷേമ ബോർഡിന്റെ
അംഗങ്ങൾക്കും ഭാരവാഹികൾക്കുമായി
ശമ്പള ഇനത്തിൽ എത്ര തുക
നൽകിയിട്ടുണ്ട് എന്ന് വർഷം
തിരിച്ചുള്ള കണക്കുകൾ
ലഭ്യമാക്കാമോ?
2354.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം യുവജനക്ഷേമ ബോർഡിന്റെ
പ്രവർത്തങ്ങൾക്കായി എത്ര തുക
നൽകിയിട്ടുണ്ട് എന്ന് വർഷം
തിരിച്ചുള്ള കണക്കുകൾ
ലഭ്യമാക്കാമോ;?
2355.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
യുവജന
ക്ഷേമ വകുപ്പ് നടപ്പിലാക്കി
വരുന്ന വിവിധ പദ്ധതികൾ
ഏതൊക്കെയാണ്; ഓരോന്നും
വിശദമാക്കുമോ;
(
ബി )
മങ്കട
നിയോജക മണ്ഡലത്തിൽ വകുപ്പ്
നിലവില്‍ നടപ്പിലാക്കി വരുന്ന
ഓരോ പദ്ധതിയുടെയും വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ഈ
സാമ്പത്തിക വർഷം പ്രസ്തുത
മണ്ഡലത്തിൽ വകുപ്പ് വഴി
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന
പദ്ധതികളും പ്രോഗ്രാമുകളും
ഏതൊക്കെയാണെന്ന് അറിയിക്കുമോ?
2356.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മദ്യം, മയക്കുമരുന്ന്
എന്നിവയുടെ വൻതോതിലുള്ള
ഉപയോഗവും കുറ്റകൃത്യങ്ങളുടെ
എണ്ണവും കുറയ്ക്കുന്നതിനായി
യുവജനങ്ങളെ
ബോധവത്ക്കരിക്കുന്നതിനും
ശാക്തീകരിക്കുന്നതിനും ഓരോ
ജില്ലയിലും ഒരു ട്രെയിനിംഗ്
സെന്റര്‍ വീതം ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
യുവജനങ്ങളെ
സാമൂഹിക
പ്രതിബദ്ധതയുള്ളവരാക്കിത്തീര്‍ക്കുന്നതിന്
പാഠ്യപദ്ധതിയില്‍ ആവശ്യമായ
മാറ്റങ്ങള്‍ വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ; വിശദാംശം
നല്‍കുമോ?
|
|
|
|
|
|
|
|