STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1980.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ സഹകരണവകുപ്പിനെ സര്‍ക്കാര്‍ ഏതുരീതിയിലാണ് കാണുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഗുജറാത്ത് മോഡൽ സഹകരണനിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
1981.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളിലെ ‍ഡയറക്ടര്‍മാര്‍ക്ക് സിറ്റിംഗ് ഫീ അല്ലാതെ മറ്റെന്തെങ്കിലും തുക നല്‍കുന്നുണ്ടോ;
( ബി )
സിറ്റിംഗ് ഫീ ഇനത്തിൽ നല്‍കുന്നത് എന്ത്‌ തുകയാണെന്നു വ്യക്തമാക്കാമോ;
( സി )
ഈ തുക ഏത് വര്‍ഷമാണ് അവസാനമായി വര്‍ദ്ധിപ്പിച്ചത്; തുക കൂട്ടി നല്‍കുന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ടോ;
( ഡി )
ഡയറക്ടര്‍മാര്‍ക്ക് മാസം തോറും ഓണറേറിയമായി നിശ്ചിത തുക നല്‍കുന്ന കാര്യം പരിഗണിക്കുമോ?
1982.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ മാരകരോഗം ബാധിച്ചിട്ടുള്ളവര്‍ക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാം; വിശദമാക്കാമോ?
1983.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ വകുപ്പിലെ ജനറല്‍ വിംഗിൽ അവസാനമായി സ്റ്റാഫ് പാറ്റേണ്‍ പുതുക്കിയത് എപ്പോഴാണെന്ന് അറിയിക്കാമോ;
( ബി )
സഹകരണ സംഘങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതനുസരിച്ച് പുതിയ തസ്തികകള്‍ സൃഷ്ടിക്കാത്തത് മൂലം ജീവനക്കാരുടെ ജോലിഭാരം വര്‍ദ്ധിച്ചതും ആയത് കാര്യക്ഷമതയെ ബാധിച്ചിട്ടുള്ളതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സംഘങ്ങളുടെ വര്‍ദ്ധനയനുസരിച്ച് സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കാന്‍ നടപടി സ്വീകരിക്കുമോ?
1984.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനായി സഹകരണ മേഖല വഴി എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കില്‍ വിശദാംശം അറിയിക്കുമോ?
1985.
ശ്രീ ഒ . ആർ. കേളു
ശ്രീമതി യു പ്രതിഭ
ശ്രീ. എം.വിജിന്‍
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള സഹകരണ നിയമം സമഗ്രമായി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇതിനായി അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് സര്‍ക്കാരിന് കെെമാറിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
( സി )
പുതിയ മേഖലകളില്‍ വ്യത്യസ്തങ്ങളായ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുമ്പോള്‍ നിലവിലുള്ള സഹകരണ സംഘങ്ങള്‍ പ്രതികൂല സാഹചര്യത്തെ അതിജീവിക്കാന്‍ കഴിയാതെ നിലച്ചു പോകാതിരിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പാക്കുമോ;
( ഡി )
നിലവിലുള്ള വനിത-പട്ടികജാതി-പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ നവീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
1986.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ സഹകരണ ബാങ്കുകള്‍ക്ക് കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ പ്രഖ്യാപിച്ച തുക മുഴുവന്‍ കൈമാറിയിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ എത്ര തുക ഇനി കൈമാറാനുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ബാക്കി തുക അടിയന്തരമായി കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
1987.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളുടെ പക്കലുള്ള മിച്ചഫണ്ട് ഉപയോഗിച്ച് ഗ്രാമീണ മേഖലയിലെ വികസനത്തിനായി പ്രത്യേക കമ്പനി രൂപീകരിക്കുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
1988.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സഹകരണ നിയമം സമഗ്ര പരിഷ്കരണ കമ്മിറ്റി നാളിതുവരെ എത്ര സിറ്റിംഗ് നടത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
പൊതുജനങ്ങളില്‍ നിന്നും സഹകാരികളില്‍ നിന്നും നിയമ പരിഷ്കരണം സംബന്ധിച്ച് കമ്മിറ്റി വിവരം തേടിയിട്ടുണ്ടോ;
( സി )
പ്രസ്തുത കമ്മിറ്റി നിയമപരിഷ്കരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ഈ റിപ്പോര്‍ട്ട് നടപ്പാക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?
1989.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയില്‍ പുതുതായി നടപ്പിലാക്കപ്പെടുന്ന നിയമങ്ങളും പരിഷ്കാരങ്ങളും പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാകാനിടയുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഈ ആശങ്ക പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
1990.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാ തരംഗിണി വായ്പ പദ്ധതി പ്രകാരം പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ സഹകരണ സ്ഥാപനങ്ങളിൽ ഇതിനകം എത്ര അപേക്ഷകൾ ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം അനുവദിച്ച വായ്പയുടെ വിശദാംശം നൽകാമോ;
( സി )
പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ സഹകരണ ബാങ്കുകളുടെ പ്രവർത്തനം ഇല്ലാത്തത് കാരണം ടി വായ്പയുടെ ആനുകൂല്യം പ്രസ്തുത പ്രദേശത്തെ വിദ്യാർഥികൾക്ക് ലഭിക്കുന്നില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
മേൽ പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്കും പ്രസ്തുത വായ്പയുടെ ആനുകൂല്യം ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1991.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാതരംഗിണി പദ്ധതി പ്രകാരം മൊബൈൽ ഫോൺ വാങ്ങുന്നതിന് കുണ്ടറ നിയോജകമണ്ഡലത്തിലെ ഏതൊക്കെ സഹകരണ ബാങ്കുകളാണ് വിദ്യാർത്ഥികൾക്ക് വായ്പ അനുവദിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഓരോ സ്ഥാപനവും ഏത്ര രൂപ വീതമാണ് അനുവദിച്ചിട്ടുളളതെന്ന് തരംതിരച്ച് വ്യക്തമാക്കാമോ;
( സി )
ഓരോ സ്ഥാപനവും എത്ര മൊബൈൽ ഫോണുകൾക്കുളള തുകകളാണ് വിതരണം ചെയ്തതെന്ന് തരംതിരിച്ച് നൽകാമോ?
1992.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി.വി.അൻവർ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളില്‍ നിന്നുള്ള കാര്‍ഷിക വായ്പ തോത് വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കാര്‍ഷികോല്പാദന രംഗത്തെന്നപോലെ മൂല്യവര്‍ദ്ധിതോല്പന്നങ്ങളുടെ പ്രോത്സാഹനത്തിനും വിപണി ശാക്തീകരണത്തിനും വേണ്ട മൂലധനം ലഭ്യമാക്കാന്‍ കോ-ഓപ്പറേറ്റീവ് ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ കേരള എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കാര്‍ഷികോല്പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്തുന്നതിന് വിപണന സഹകരണ സംഘങ്ങള്‍ ഏതൊക്കെ രീതിയില്‍ ഇടപെടുന്നുണ്ടെന്ന് അറിയിക്കാമോ?
1993.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിന്റെ റിസ്ക് ഫണ്ട് പദ്ധതി മുഖാന്തരം മലമ്പുഴ മണ്ഡലത്തില്‍ എത്ര പേര്‍ക്ക് സാമ്പത്തിക സഹായം അനുവദിച്ചുവെന്നും ആകെ എത്ര തുകയാണ് ഇത്തരത്തില്‍ സഹായമായി നല്‍കിയത് എന്നും അറിയിക്കാമോ?
1994.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. നജീബ് കാന്തപുരം
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സഹകരണ വകുപ്പ് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ എന്തെല്ലാം സഹായ പദ്ധതികളാണ് നിലവിലുള്ളതെന്ന് അറിയിക്കുമോ; വിശദാംശം നല്‍കുമോ?
1995.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍, ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായ വിദ്യാ തരംഗിണി പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരമുള്ള വായ്പാ ധനസഹായത്തിന് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
ഈ പദ്ധതിക്ക് കാലാവധി നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഈ പദ്ധതിയിലേക്ക് മണലൂര്‍ മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും അതില്‍ എത്ര പേര്‍ക്ക് ധനസഹായം നല്‍കിയെന്നും അറിയിക്കാമോ;
( ഇ )
ഈ പദ്ധതി പ്രകാരം വായ്പ നല്‍കിയ മണലൂര്‍ മണ്ഡലത്തിലെ സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ പട്ടിക നല്‍കാമോ; ഓരോ സ്ഥാപനവും എത്ര തുക വീതമാണ് നല്‍കിയതെന്ന് വ്യക്തമാക്കാമോ?
1996.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര വീടുകള്‍ നിര്‍മ്മിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര കെട്ടിട സമുച്ചയങ്ങളാണ് നിര്‍മ്മിച്ചു നല്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1997.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് പ്രയാസമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി സഹകരണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളെന്തെല്ലാം; പേര് സഹിതം വിശദമാക്കാമോ;
( ബി )
വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകള്‍ നടപ്പിലാക്കി വരുന്ന സഹായങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
കോവിഡ് കാലത്തെ സഹകരണ ബാങ്ക് വായ്പ തിരിച്ചടവുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ അനുവദിച്ചിട്ടുണ്ടോ? വിശദമാക്കാമോ?
1998.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം കോതമംഗലം മണ്ഡലത്തില്‍ എത്ര വീടുകള്‍ വച്ച് നല്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഏതെല്ലാം പ്രദേശങ്ങളിലാണ് ഇതെന്നും വ്യക്തമാക്കാമോ;
( ബി )
കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഭൂരഹിതർക്കും ഭവന രഹിതർക്കും ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം വാരപ്പെട്ടി പഞ്ചായത്തില്‍ വിട്ടുകിട്ടുന്നതിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത സ്ഥലം ഹോം കെയര്‍ പദ്ധതിയ്ക്കായി വിട്ടുകിട്ടുന്നതിനു വേണ്ടി സമര്‍പ്പിച്ച അപേക്ഷയില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ബന്ധപ്പെട്ട ഫയലിന്റെ നിലവിലെ അവസ്ഥയും വ്യക്തമാക്കാമോ;
( ഡി )
സഹകരണ വകുപ്പിന്റെ കെയര്‍ ഹോം രണ്ടാംഘട്ട പദ്ധതിയ്ക്കായി സ്ഥലം ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1999.
ശ്രീ ഐ ബി സതീഷ്
ശ്രീ എം മുകേഷ്
ശ്രീ. എം.വിജിന്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ ദേശസാത്കൃത ബാങ്കുകളെ ലയനം വഴിയും സ്വകാര്യവല്‍ക്കരണം വഴിയും ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ദരിദ്ര ജനവിഭാഗങ്ങളുടെ സാമ്പത്തിക ഏകീകരണത്തിനായി സഹകരണ മേഖലയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് പദ്ധതിയുണ്ടോ;
( ബി )
കേരള ബാങ്കിനെ സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കായി വളര്‍ത്തിയെടുത്ത് സംസ്ഥാനത്തെ ജനങ്ങളുടെ സമ്പാദ്യം സംസ്ഥാനത്ത് നിക്ഷേപ വര്‍ദ്ധനവ് സാധ്യമാക്കുന്ന തരത്തില്‍ എന്തെങ്കിലും പദ്ധതികള്‍ പരിഗണനയിലുണ്ടോ;
( സി )
പുതുതലമുറയില്‍ പെട്ടവരെകൂടി സഹകരണ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കത്തക്ക രീതിയില്‍ ആധുനിക ബാങ്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ?
2000.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രത്തിൽ സഹകരണ മന്ത്രാലയം രുപീകരിച്ചതും സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ കേന്ദ്ര സർക്കാർ ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതും സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടോ;
( ബി )
കേന്ദ്ര സർക്കാരിന്റെ ഈ നടപടികൾ കേരള ബാങ്കിന്റെ പ്രവർത്തനത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ;
( സി )
മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെ നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്രത്തിൽ നിക്ഷിപ്തമാണോ എന്ന് വിശദമാക്കാമോ;
( ഡി )
മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലൂടെ കേന്ദ്ര സർക്കാർ കേരളത്തിലെ സഹകരണ ബാങ്കുകളെയും സൊസൈറ്റികളെയും നിയന്ത്രിക്കാൻ സാധ്യതയുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
ഇത് തടയാൻ നിയമ നിർമാണം നടത്താൻ ആലോചിക്കുന്നുണ്ടോ?
2001.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്ക് രൂപീകരിക്കുന്നതിന് മുന്‍പ് കേരളത്തിലെ സഹകരണ അര്‍ബന്‍ ബാങ്കുകളില്‍ നിലവിലുണ്ടായിരുന്ന ഓഡിറ്റര്‍, സെയില്‍ ആഫീസര്‍ തസ്തികകള്‍ എത്രയെന്നും ആയതില്‍ എത്ര തസ്തികകള്‍ നിലവിലുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളില്‍ കുറവ് വന്നിട്ടുണ്ടെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഈ തസ്തികകളില്‍ ഉണ്ടായ കുറവ് വകുപ്പ് ജീവനക്കാരുടെ പ്രാെമോഷനെ ഏത് രീതിയില്‍ ബാധിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത തസ്തികകള്‍ പുന:സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2002.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളുടെ ഓഹരി വില്‍പ്പന സംബന്ധിച്ച റിസര്‍വ്വ് ബാങ്കിന്റെ കരട് വിജ്ഞാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാട് എന്തെന്ന് അറിയിക്കാമോ;
( ബി )
ഓഹരി വില്‍പ്പന നയം സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ ഏത് തരത്തിലാണ് ബാധിക്കുക എന്നറിയിക്കാമോ;
( സി )
ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
കേന്ദ്രസര്‍ക്കാരിന്റെ സഹകരണ നയം സംസ്ഥാനത്തെ ഏത് തരത്തില്‍ ബാധിക്കുന്നു എന്ന് വ്യക്തമാക്കാമോ?
2003.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത സഹകാരികളില്‍ മരണപ്പെട്ടവരേയും മാരക രോഗങ്ങള്‍ പിടിപെട്ടവരെയും റിസ്ക് ഫണ്ടില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്കിയിട്ട് യഥാസമയം ആശ്വാസം ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിലവില്‍ ഇത്തരത്തില്‍ എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
അപേക്ഷകര്‍ക്ക് യഥാസമയം ആനുകൂല്യം ലഭിക്കുന്നതിന് കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ ആധുനിക സാങ്കേതിക സംവിധാനം സജ്ജീകരിക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമോ?
2004.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ നിന്നും ഭരണസമിതി അംഗങ്ങളായിരുന്ന ചിലർ ബിനാമി പേരുകളില്‍ വായ്പയെടുത്ത ഭീമമായ തുക തിരിച്ചടക്കുന്നില്ലെന്ന് മലപ്പുറം ജില്ല സഹകരണ രജിസ്ട്രാര്‍ ഓഫീസില്‍ പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പരാതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പരാതിയിന്മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; പരാതികളിന്മേല്‍ അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അന്വേഷണ റിപ്പോ‍ര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വകുപ്പുതല നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കാമോ?
2005.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാങ്കിങ് കമ്പനികളുടെ മാതൃകയിൽ സഹകരണ ബാങ്കുകളുടെ ഓഹരി വിൽക്കാമെന്ന വ്യവസ്ഥ പ്രാബല്യത്തില്‍ വരുന്നു എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തില്‍ ഓഹരി എടുക്കുന്നവർ സഹകരണ ബാങ്കുകളിൽ അംഗങ്ങളാണോ എന്നും സംസ്ഥാന സഹകരണ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഓഹരിയുടമകൾക്ക് വോട്ട് ചെയ്തു ഭരണസമിതിയെ തെരഞ്ഞെടുക്കാൻ കഴിയുമോ എന്നും വ്യക്തമാക്കാമോ;
( സി )
ഈ വ്യവസ്ഥ നിരാകരിച്ചാണോ റിസർവ് ബാങ്ക് പുതിയ കരട് വിജ്ഞാപനം ഇറക്കിയതെന്നും ഇത് കേരളത്തിലെ സഹകരണ മേഖലയെ എങ്ങനെ ബാധിക്കുമെന്നും വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തെ ഭൂരിപക്ഷം അർബൻ ബാങ്കുകൾക്കും കേരള ബാങ്കിനും നിലവിൽ എത്ര ശതമാനം മൂലധനപര്യാപ്തതയാണുള്ളതെന്ന് വ്യക്തമാക്കാമോ; പ്രാഥമിക സഹകരണ ബാങ്കുകൾക്ക് കേരള ബാങ്കിൽ എത്ര ഓഹരികളാണുള്ളതെന്ന് അറിയിക്കുമോ; റിസർവ് ബാങ്കിന്റെ അന്തിമവിജ്ഞാപനം ഇറങ്ങിയാൽ ഈ ഓഹരി പിൻവലിക്കാൻ കഴിയുമോ എന്ന് വ്യക്തമാക്കാമോ ;
( ഇ )
ഇ) കേരളത്തിലെ സഹകരണ മേഖലയുടെ ഘടനയെ പുതിയ പരിഷ്കരണം ബാധിക്കുമോ; എങ്കിൽ ഇക്കാര്യത്തിൽ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കാമോ?
2006.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക സഹകരണ സംഘങ്ങളിലെ പോലെ അർബൻ സഹകരണ ബാങ്കുകള്‍ക്ക് സൂപ്പർ ഗ്രേഡ് നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഇതിനായി സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;
( ബി )
സഹകരണ അർബൻ ബാങ്കുകള്‍ക്ക് സൂപ്പർ ഗ്രേഡ് അനുവദിക്കുമോ; വിശദമാക്കുമോ?
2007.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിനു വേണ്ടി 1969-ലെ കേരള സഹകരണ സംഘ നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന അഭിപ്രായം സര്‍ക്കാരിനുണ്ടോ; എങ്കില്‍ അതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സഹകരണ വകുപ്പ് നടപ്പാക്കിയ മുറ്റത്തെമുല്ല ലഘു വായ്പാ പദ്ധതി എത്രമാത്രം വിജയകരമായിരുന്നുവെന്ന വിലയിരുത്തല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( സി )
കൂടുതല്‍ കുടുംബങ്ങള്‍ക്ക് പ്രസ്തുത പദ്ധതിയുടെ ഗുണം ലഭിക്കുന്നതിനായി പദ്ധതി എല്ലാജില്ലകളിലേയ്ക്കും വ്യാപിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ?
2008.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ സഹകരണ സംഘങ്ങള്‍ തുടങ്ങുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പുതിയ സഹകരണ സംഘങ്ങള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുമോ;
( സി )
ഗ്രാമപ‍ഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ കേന്ദ്രങ്ങളില്‍ കാര്‍ഷിക ഉല്പന്നങ്ങളുടെ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സഹകരണ വകുപ്പ് ധനസഹായം അനുവദിക്കുന്നുണ്ടോ; എങ്കില്‍ അതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുമോ?
2009.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഡി കെ മുരളി
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണമേഖല എന്ന വിഷയം സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതായതിനാല്‍ പുതിയ സഹകരണ മന്ത്രാലയം രൂപീകരിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിയ്ക്കാനുദ്ദേശിക്കുന്ന സമീപനം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത് സംസ്ഥാനത്തെ വിപുലമായ സഹകരണ പ്രസ്ഥാനങ്ങളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന അഭിപ്രായം സഹകാരികളില്‍ നിന്നും ഉയര്‍ന്നുവരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ സഹകരണമേഖലയെ പ്രതികൂലമായി ബാധിക്കാനിടയുള്ള ഇത്തരം പ്രഖ്യാപനങ്ങളില്‍ നിന്നും നടപടികളില്‍ നിന്നും പിന്‍മാറണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമോ?
2010.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗീകാരമുള്ള കൊച്ചിന്‍ ഷിപ്പ് യാർഡ് സ്റ്റാഫ് കോ-ഓപ്പറേറ്റീവ് ഹൗസ് കണ്‍സ്ട്രക്ഷന്‍ സൊസൈറ്റി(ഇ-346)-യുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെല്ലാമെന്നും പ്രസ്തുത സൊസൈറ്റി നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത സൊസൈറ്റിയുടെ അഞ്ചാമത്തെ പദ്ധതിയായ നടക്കാവ് സ്കീം നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്താമോ;
( സി )
സഹകരണ വകുപ്പിന്റെ അംഗീകാരത്തോടെയാണോ നടക്കാവ് സ്കീം നടപ്പിലാക്കുന്നതിനായി ഒപ്പിട്ടിട്ടുള്ള കരാറെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സ്കീമുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിനെയും നടത്തിപ്പിനെയും സംബന്ധിച്ച ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആരോപണങ്ങളെ സംബന്ധിച്ച് സഹകരണ വകുപ്പുതല അന്വേഷണമോ വിജിലന്‍സ് അന്വേഷണമോ നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഇ )
ഇതു സംബന്ധിച്ച് ഫയല്‍ ചെയ്യപ്പെട്ട കേസില്‍ സഹകരണ വകുപ്പ് എന്‍ക്വയറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
2011.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീമതി യു പ്രതിഭ
ശ്രീ. പി.പി. സുമോദ്
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് സഹകരണ മേഖല ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണ്;
( ബി )
കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നെൽ സഹകരണ സംഘങ്ങള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
നെല്‍ കര്‍ഷകരെ സ്വകാര്യ മില്ലുകളുടെ ചൂഷണത്തില്‍ നിന്നു മുക്തരാക്കുന്നതിന് കുട്ടനാട്ടില്‍ ആധുനിക അരിമില്ലുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടോ?
2012.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ എത്ര വിദ്യാര്‍ഥികള്‍ വിദ്യാതരംഗിണി വായ്പയ്ക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇവരില്‍ എത്ര പേര്‍ക്ക് വായ്പ അനുവദിച്ചിട്ടുണ്ടെന്നു അറിയിക്കാമോ;
( ബി )
വായ്പയ്ക്ക് അര്‍ഹരായവരെ കണ്ടെത്താന്‍ സഹകരണ ബാങ്കുകള്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത വായ്പയ്ക്ക് റിസ്ക് ഫണ്ട് പദ്ധതിയുടെ പരിരക്ഷ ലഭിക്കുമോ; ഇല്ലെങ്കില്‍ ആയതു ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ ?
2013.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലെ ധനലഭ്യത ഉപയോഗപ്പെടുത്തി കുട്ടനാട് പോലെയുള്ള പിന്നോക്ക മേഖലകളില്‍ കൂടുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം നൽകുമോ;
( ബി )
ജനങ്ങള്‍ക്ക്‌ കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിന് സഹകരണ മേഖലയില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2014.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് കേരള ബാങ്ക് ശാഖകള്‍ വഴി ലാപ്ടോപ്പുകള്‍, മൊബൈലുകള്‍, ടാബുകള്‍ എന്നിവ വാങ്ങുന്നതിനായി പലിശരഹിത വായ്പ ലഭ്യമാക്കുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതിക്ക് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ അവ നീക്കി പ്രസ്തുത പ്രോജക്ട് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2015.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ ഏതെല്ലാം സഹകരണ ആശുപത്രികളാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
കോവിഡ് വ്യാപനം മൂലം നല്ലൊരു വിഭാഗം സഹകരണ ആശുപത്രികളും വരുമാന നഷ്ടം കൊണ്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വസ്തുത കണക്കിലെടുത്ത് പ്രസ്തുത ആശുപത്രികൾക്കായി ആശ്വാസ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
സംസ്ഥാന ആശുപത്രി സഹകരണ ഫെഡറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുളള ഏതൊക്കെ നടപടികളാണ് സര്‍ക്കാര്‍ കെെക്കൊളളാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2016.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം.എ.വൈ.(അര്‍ബന്‍) പദ്ധതി പ്രകാരം നഗരസഭകളില്‍ വീട് വെയ്ക്കുന്നതിന് 4 ലക്ഷം രൂപ അനുവദിക്കപ്പെടുന്ന 1.5 സെന്റ് ഭൂമി മാത്രം കെെവശമുള്ള ഗുണഭോക്താക്കള്‍ പ്രസ്തുത തുക കൊണ്ട് വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാവാതെ വായ്പയ്ക്കായി സഹകരണ സംഘങ്ങളെ സമീപിക്കുമ്പോള്‍ വായ്പ അനുവദിക്കുന്നതിന് 2 സെന്റ് ഭൂമി വേണമെന്ന നിബന്ധന സഹകരണസംഘങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതുമൂലം പ്രസ്തുത ഗുണഭോക്താക്കള്‍ക്ക് വായ്പ അനുവദിച്ചുകിട്ടുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പി.എം.എ.വൈ.(അര്‍ബന്‍) പദ്ധതിയുടെ എല്ലാ ഗുണഭോക്താക്കള്‍ക്കും വായ്പ ലഭിക്കുന്നതരത്തില്‍ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കാമോ?
2017.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് സഹകരണ ബാങ്കുകള്‍ വഴി പലിശ രഹിത വായ്പകള്‍ അനുവദിക്കുന്നത് ഏത് രീതിയിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരം വായ്പകള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍വഴി നല്‍കുന്നതിന് പ്രത്യേക ഉത്തരവ് നിലവിലുണ്ടോ; വ്യക്തമാക്കുമോ;
( സി )
പല ബാങ്കുകളും പ്രാഥമിക സഹകരണ സംഘങ്ങളും ഇത്തരം വായ്പകള്‍ നിഷേധിക്കുന്നതും മതിയായ സെക്യൂരിറ്റി വാങ്ങുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് ഏത് രീതിയിലാണ് ഉപഭോക്താക്കള്‍ക്ക് അനുകൂലമായി പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2018.
ശ്രീ. പി. ടി. തോമസ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2014-ന് മുമ്പ് സഹകരണ കാർഷിക ബാങ്കുകളിൽ നിന്നും എടുത്തിട്ടുള്ള രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകള്‍ പൂർണമായും എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നോ;
( ബി )
എങ്കിൽ ഈ കാര്യത്തിൽ നാളിതുവരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്;
( സി )
വായ്പകൾ എഴുതിത്തള്ളുന്ന നടപടിയിൽ നിന്നും പിൻമാറിയിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ?
2019.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകള്‍ അനുവദിക്കുന്ന റിസ്ക് ഫണ്ട് സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
റിസ്ക് ഫണ്ട് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( സി )
റിസ്ക് ഫണ്ട് പ്രയോജനപ്പെടുത്തി വായ്പ കുടിശിക അവസാനിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വിശദീകരിക്കാമോ;
( ഡി )
വായ്പ തുകയുടെ എത്ര ശതമാനം വരെ റിസ്ക് ഫണ്ട് പ്രയോജനപ്പെടുത്തി ഇളവ് ചെയ്ത് കൊടുക്കുമെന്ന് വ്യക്തമാക്കാമോ?
2020.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ രണ്ടാം ലിസ്റ്റിലെ 32 എന്‍ട്രി പ്രകാരം സഹകരണം ഒരു സംസ്ഥാന വിഷയമായതിനാല്‍ കേന്ദ്ര സര്‍ക്കാരില്‍ പുതുതായി സഹകരണ മന്ത്രാലയം രൂപീകരിക്കുന്ന നടപടി സംസ്ഥാനത്തെ എപ്രകാരം ബാധിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മന്ത്രാലയം പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ സംസ്ഥാന സഹകരണ മേഖലയില്‍ ഉണ്ടാകാവുന്ന ഇടപെടലുകളെ എങ്ങനെ പ്രതിരോധിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
2021.
ശ്രീ . എൻ . ഷംസുദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
2022.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തോടൊപ്പം പെൻഷൻ പരിഷ്കരണവും പരിഗണനയിലുണ്ടോ; ഇല്ലെങ്കിൽ പെൻഷൻ പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
നിലവില്‍ സഹകരണ പെൻഷന്‍കാര്‍ക്ക് അനുവദിച്ചിട്ടുള്ള മെഡിക്കൽ അലവൻസ് വളരെ കുറവാണെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കില്‍ സഹകരണ പെൻഷൻകാർക്ക് മെഡിക്കൽ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;
( സി )
പ്രസ്തുത ജീവനക്കാരോടൊപ്പം പെൻഷൻകാര്‍ക്കും ഡി.എ. അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ;
( ഡി )
ഇ.പി.എഫ്. പെൻഷൻ ഫണ്ടിൽ കേന്ദ്ര സർക്കാരിന് പങ്കാളിത്തമുള്ളതുപോലെ സഹകരണ പെൻഷനിൽ സംസ്ഥാന സർക്കാരിനും പങ്കാളിത്തമുറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
2023.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് ഏതൊക്കെ വിഭാഗത്തിന് എത്ര ശതമാനം വീതമാണ് സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്; വിശദാംശം നൽകുമോ;
( ബി )
പി.എസ്.സി. നിയമനങ്ങളിലെപ്പോലെ ഒ.ബി.സി. വിഭാഗത്തിന് പ്രത്യേകം സംവരണം നിലവിലുണ്ടോ; ഇല്ലെങ്കിൽ സംവരണം നടപ്പിലാക്കാൻ ഉദ്ദേശ്യമുണ്ടോ;
( സി )
ഇത് സംബന്ധിച്ച സർക്കാർ നയം വ്യക്തമാക്കുമോ ?
2024.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ സഹകരണ വകുപ്പിലെ എല്‍.ഡി. ക്ലര്‍ക്ക് തസ്തികയിൽ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2025.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പില്‍ പുതിയകാലം പുതിയസേവനം എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി പൊതുജനങ്ങള്‍ക്കായി നല്‍കി വരുന്ന സേവനങ്ങളെകുറിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയില്‍ ഏതെല്ലാം ഓഫീസുകളാണ് നവീകരിക്കുന്നത്; വിശദമാക്കാമോ?
2026.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പ് ജീവനക്കാരുടെ അജ്ഞത മൂലം യഥാസമയം ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പൊതുജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടു നേരിടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ അത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; വിശദമാക്കാമോ?
2027.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധാര രജിസ്ട്രേഷൻ നടപടികളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണവും പ്രസ്തുത നടപടിക്രമങ്ങള്‍ ലളിതവും സുതാര്യവും ആക്കുന്നതിനായി രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്ന പ്രവൃത്തികളും ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
മലപ്പുറം ജില്ലയില്‍ മുദ്രപത്രങ്ങളുടെ ലഭ്യതക്കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
2028.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പില്‍ ഭൂമി സംബന്ധമായ വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനു നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
രജിസ്ട്രേഷന്‍ വകുപ്പിലെ ജോലി ഭാരം കണക്കിലെടുത്ത് കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുന്നതിനും രേഖകള്‍ സൂക്ഷിക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഏർപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2029.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാം വ്യക്തമാക്കാമോ;
( ബി )
പ്രോപ്പര്‍ട്ടി രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ ആക്കുന്നതിലൂടെ സബ് രജിസ്ട്രാര്‍ ഓഫീസുകളിലേക്കുള്ള സന്ദര്‍ശനം പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സാധിക്കുമോ; ഇതിനായി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും നിലവിലുണ്ടോ; എങ്കില്‍ അറിയിക്കാമോ;
( സി )
രജിസ്ട്രേഷന്‍ വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ച് അറിയുന്നതിനായി ഹെല്പ് ഡെസ്ക് നിലവിലുണ്ടോ; ഇത് സംബന്ധിച്ച് വടകര താലൂക്ക് തലത്തിലെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനത്തൊട്ടാകെ എത്ര ഓണ്‍ലൈന്‍ പ്രോപ്പര്‍ട്ടി രജിസ്ട്രേഷന്‍ നടന്നിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഇ )
ഹൈവേ ലാന്‍ഡ് അക്വിസിഷനുമായി ബന്ധപ്പെട്ട അധിക ജോലി കാരണം സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വരുത്തിയ ക്രമീകരണങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?
2030.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷൻ വകുപ്പിലെ ഏതെല്ലാം സേവനങ്ങളാണ് ഓൺലൈൻ ആയി ലഭ്യമാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ?
2031.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം, ബദിയടുക്ക, കാസര്‍ഗോഡ് എന്നീ സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ പരിധിയില്‍ ഏതൊക്കെ വില്ലേജുകളാണ് ഉള്‍പ്പെടുന്നത്; വിശദമാക്കുമോ;
( ബി )
ഒരു സബ് രജിസ്ട്രാര്‍ ഓഫീസ് വിഭജിച്ച് പുതിയ ഓഫീസ് തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;
( സി )
ബദിയടുക്ക, കാസര്‍ഗോഡ് സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ പരിധിയില്‍ വരുന്ന മഞ്ചേശ്വരം താലൂക്കിലെ വില്ലേജുകള്‍ ഉള്‍പ്പെടുത്തി കുമ്പളയില്‍ ഒരു സബ് രജിസ്ട്രാര്‍ ഓഫീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
2032.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എടച്ചേരി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന് നിലവില്‍ വാടക ഇനത്തില്‍ കുടിശികയുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത കുടിശിക നല്‍കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
2033.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയിന്‍കീഴ് സബ്‍രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ; നിർമാണപ്രവർത്തനങ്ങൾ എന്ന് പൂർത്തീകരിക്കാനാകുമെന്നും വ്യക്തമാക്കാമോ?
2034.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ എടച്ചേരി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് ഭൂമി ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് പഞ്ചായത്ത് വകുപ്പില്‍ നിന്നും ഭൂമി ലഭ്യമാക്കുവാന്‍ രജിസ്ട്രേഷൻ വകുപ്പ് നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
പ്രസ്തുത ഓഫീസിന് വര്‍ഷത്തില്‍ വാടകയിനത്തില്‍ എത്ര രൂപ നല്‍കിവരുന്നു എന്ന് വ്യക്തമാക്കാമോ;
( ഡി )
കോഴിക്കോട് ജില്ലയില്‍ രജിസ്ട്രേഷന്‍ വകുപ്പിനു കീഴില്‍ എത്ര ഓഫീസുകളാണ് വാടക കെട്ടിടത്തില്‍പ്രവര്‍ത്തിച്ച് വരുന്നത്; വിശദമാക്കുമോ?
2035.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ രജിസ്ട്രേഷന്‍ വകുപ്പിലെ എല്‍.ഡി.ക്ലാര്‍ക്ക് തസ്തികയിൽ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.