STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1629.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസ് നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ടി ഓഫീസിനായി കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
സ്വന്തമായി വാഹനമില്ലാത്തതു മൂലം പ്രസ്തുത ഓഫീസ് നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനായി വാഹനം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1630.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതു വിപണിയില്‍ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
1631.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ പൊതുവിതരണ മേഖല മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമതയുള്ളതാക്കുന്നതിനുമായി എന്തെല്ലാം പുതിയ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് വിശദമാക്കാമോ?
1632.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്ഡൗണ്‍ കാലത്ത് ആരംഭിച്ച സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് ഇതുവരെ എത്ര തുക അനുവദിച്ചു എന്നതിന്റെ വിശദമായ കണക്ക് ലഭ്യമാക്കുമോ;
( ബി )
ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികളെ രണ്ടുവര്‍ഷത്തേക്ക് കരിമ്പട്ടികയില്‍പെടുത്തണമെന്ന ചട്ടമനുസരിച്ച് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട ചില കമ്പനികള്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് തന്നെ ടെന്‍ഡറില്‍ പങ്കെടുത്ത് പര്‍ച്ചേസ് ഓര്‍ഡര്‍ നേടിയത് പരിശോധിച്ചിട്ടുണ്ടോ;
( സി )
എങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട ഏതെല്ലാം കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്ത് പര്‍ച്ചേസ് ഓര്‍ഡര്‍ നേടിയതെന്ന് വിശദമാക്കുമോ; ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ;
( ഡി )
ഭക്ഷ്യകിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷന്‍ മാസങ്ങളായി റേഷന്‍ വ്യാപാരികള്‍ക്ക് ലഭിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് അടിയന്തരമായി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഇ )
ഭക്ഷ്യകിറ്റിനായി ഉപയോഗിക്കുന്ന തുണി സഞ്ചി ഏഴ് മുതല്‍ എട്ട് രൂപ വരെ വിലയ്ക്ക് പൊതു വിപണിയില്‍ ലഭ്യമാകുമെന്നിരിക്കെ 12 രൂപയ്ക്ക് ഗുണനിലവാരം കുറഞ്ഞ തുണിസഞ്ചി വാങ്ങിക്കുന്നതിലെ അഴിമതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് സപ്ലൈകോ വിജിലന്‍സ് അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1633.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ മുന്‍ഗണന ലിസ്റ്റില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുന്നതിനായി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ മൂലം സാധാരണ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള പ്രയാസങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
മുന്‍ഗണന മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിലുണ്ടായ സാങ്കേതികത്വവും അവ്യക്തതയും മൂലം അര്‍ഹരായ പല കുടുംബങ്ങളും മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
ഇക്കാര്യം പരിഹരിക്കുന്നതിനായി കാര്‍ഡ് മാറ്റത്തിന് അപേക്ഷിക്കുന്നതിനുളള സമയപരിധി ദീര്‍ഘിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
1634.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പ് നടപ്പാക്കിയ പദ്ധതികളുടെ വിശദാംശം നല്‍കുമോ;
( ബി )
ഈ കാലയളവില്‍ മണ്ഡലത്തില്‍ അനുവദിച്ച ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കുമോ; ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
1635.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്ത്യോദയ അന്ന യോജന, മുൻഗണന, പൊതുവിഭാഗം സബ്‌സിഡി, പൊതുവിഭാഗം എന്നീ വിഭാഗങ്ങളിലോരോന്നിലും നിലവിലുള്ള റേഷൻകാർഡുകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ ;
( ബി )
കൊല്ലം താലൂക്ക് സപ്ലൈ ആഫീസ് പരിധിയിൽ മേല്‍പറഞ്ഞ വിഭാഗങ്ങളിലോരോന്നിലും നിലവിലുള്ള റേഷൻകാർഡുകളുടെ എണ്ണം എത്രയെന്ന് അറിയിക്കാമോ;
( സി )
പൊതുവിഭാഗം സബ്‌സിഡി വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻകാർഡ് ഉടമകൾ നിലവിൽ എന്തെല്ലാം ആനുകൂല്യങ്ങൾക്ക് അർഹരാണെന്ന് വിശദമാക്കാമോ?
1636.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണന നിശ്ചയിക്കുന്നത് ഏതെല്ലാം മാനദണ്ഡങ്ങള്‍ പ്രകാരമാണ്; വിശദമാക്കുമോ;
( ബി )
മുന്‍ഗണന പട്ടികയില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാം; വ്യക്തമാക്കുമോ;
( സി )
മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി എത്ര അപേക്ഷകളാണ് ഇപ്പോള്‍ പരിഗണനയിലുള്ളതെന്ന് അറിയിക്കാമോ?
1637.
ശ്രീ. പി. ടി. തോമസ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അനര്‍ഹരായ നിരവധിപേര്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ ലഭ്യമായ സാഹചര്യത്തില്‍ ആയത് തിരികെ വാങ്ങുന്നതിനായി നടത്തിയ കാമ്പയിനില്‍ എത്ര റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
അനര്‍ഹര്‍ എന്ന് കണ്ടെത്തിയ റേഷന്‍ കാര്‍ഡ് ഉടമകളില്‍ എത്ര ശതമാനം ആളുകളാണ് കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കാന്‍ തയ്യാറായിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ മറ്റുള്ളവര്‍ അനര്‍ഹമായി കെെപ്പറ്റുന്ന സാഹചര്യം ഒഴിവാക്കി അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ഡി )
അനര്‍ഹരായ മുഴുവന്‍ ആളുകളില്‍ നിന്നും മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ തിരികെ വാങ്ങി പൊതുവിതരണ സംവിധാനം ശുദ്ധീകരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
1638.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ കടകളില്‍ ബി.പി.എല്‍. കാര്‍ഡുടമകളുടെ പേരും വിലാസവും പ്രദര്‍ശിപ്പിക്കുവാനുള്ള നടപടി പരിഗണനയിലുണ്ടോ ; വ്യക്തമാക്കുമോ ;
( ബി )
ബി.പി.എല്‍. പട്ടികയില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കുവാന്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങളെന്തെല്ലാം; വിശദമാക്കുമോ ?
1639.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലായി നിലവില്‍ എത്ര റേഷന്‍ കാര്‍ഡുകളാണ് ഉള്ളതെന്നും അവയില്‍ അന്ത്യോദയ അന്ന യോജന, മുന്‍ഗണന, മുന്‍ഗണനേതര സബ്സിഡി, മുന്‍ഗണനേതര എന്നിങ്ങനെ എത്രയെന്നും തരംതിരിച്ച് പ‍ഞ്ചായത്ത് അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പട്ടികയില്‍ നിന്നും നിലവില്‍ എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ട എത്ര റേഷന്‍ കാര്‍ഡ് ഉടമകള്‍ ബി.പി.എല്‍. വിഭാഗത്തിലേയ്ക്ക് കാര്‍ഡ് മാറ്റുന്നതിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതില്‍ എത്ര അപേക്ഷകര്‍ക്ക് ബി.പി.എല്‍. വിഭാഗത്തിലേയ്ക്ക് റേഷന്‍ കാര്‍ഡ് മാറ്റി നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
അര്‍ഹരായ മുഴുവന്‍ അപേക്ഷകരുടെയും റേഷന്‍ കാര്‍ഡുകള്‍ ബി.പി.എല്‍. വിഭാഗത്തിലേയ്ക്ക് മാറ്റി നല്‍കുന്നതിനുവേണ്ട അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1640.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ താലൂക്കില്‍ ആകെ എത്ര റേഷന്‍ കാര്‍ഡുടമകള്‍ ഉണ്ടെന്നും അതില്‍ എത്ര കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നും തരംതിരിച്ച് വിശദമാക്കുമോ;
( ബി )
നിലമ്പൂര്‍ താലൂക്കില്‍ എത്ര റേഷന്‍ കാര്‍ഡുടമകളാണ് ഇതുവരെ മുന്‍ഗണന വിഭാഗങ്ങളില്‍നിന്നും സ്വമേധയാ ഒഴിവായിട്ടുള്ളതെന്നും വകുപ്പുതല പരിശോധനയില്‍ മുന്‍ഗണനയ്ക്ക് അര്‍ഹരല്ലെന്ന് കണ്ടെത്തിയ കാര്‍ഡുകള്‍ എത്രയെന്നും വിശദമാക്കുമോ;
( സി )
അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായ എത്ര പേരെയാണ് മുന്‍ഗണന കാര്‍ഡുകളില്‍ ഇനി ഉള്‍പ്പെടുത്താനാകുകയെന്നും ഇതിനായുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
1641.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് താലൂക്ക് സപ്ലെെ ഓഫീസില്‍ എ.പി.എല്‍. വിഭാഗത്തില്‍നിന്ന് ബി.പി.എല്‍. വിഭാഗത്തിലേക്ക് മാറ്റാനായി നല്‍കിയ എത്ര അപേക്ഷകള്‍ ഇനിയും തീര്‍പ്പ് കല്പിക്കാതെയുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഗുരുതരമായ രോഗത്തെ തുടര്‍ന്ന് ജീവിത പ്രയാസം നേരിടുന്ന കുടുംബങ്ങള്‍ക്ക് എ.പി.എല്‍ കാര്‍ഡ് ബി.പി.എല്‍ കാര്‍ഡായി മാറ്റികിട്ടാന്‍ ഈ വര്‍ഷം ഇതേ ഓഫീസില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ എത്ര പേര്‍ക്ക് ബി.പി.എല്‍ റേഷന്‍ കാര്‍ഡ് അനുവദിച്ചിട്ടുണ്ടെന്നും അറിയിക്കാമോ?
1642.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കി മാറ്റുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അര്‍ഹരായ കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡ് ബി.പി.എല്‍ കാര്‍ഡ് ആക്കി മാറ്റുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം അപേക്ഷകളില്‍ സമയബന്ധിതമായി തീരുമാനമെടുക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കാമോ?
1643.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.പി.എല്‍., ബി.പി.എല്‍ കാര്‍ഡുകള്‍ സംബന്ധിച്ച് നിലവിലുള്ള പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദവിവരം നല്‍കുമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് നാളിതുവരെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; ജില്ല തിരിച്ചുള്ള വിവരങ്ങള്‍ നല്‍കുമോ?
1644.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുടര്‍ച്ചയായി റേഷന്‍ സാധനങ്ങള്‍ വാങ്ങാതിരുന്ന ഗുണഭോക്താക്കളെ മുന്‍ഗണന വിഭാഗത്തില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ സര്‍ക്കാരിന്റെ നയം വ്യക്തമാക്കാമോ?
1645.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ മുൻഗണന പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യാൻ എത്ര പേർ അപേക്ഷ നല്കിയിട്ടുണ്ടെന്ന് അറിയിക്കുമോ?
1646.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ മുന്‍ഗണന വിഭാഗത്തില്‍ നിന്നും മാനദണ്ഡപ്രകാരം അനര്‍ഹരായവരോട് മുന്‍ഗണനാ പട്ടികയില്‍ നിന്നും സ്വയം ഒഴിവാകുന്നതിന് ഭക്ഷ്യവകുപ്പ് നടത്തിയ അഭ്യര്‍ത്ഥന മാനിച്ച് എത്ര ശതമാനം പേര്‍ ഒഴിഞ്ഞുപോയെന്ന് അറിയിക്കാമോ;
( ബി )
അസുഖബാധിതരായ മക്കള്‍ ഉള്ളവരും നാലുചക്രവാഹനം ടാക്സിയായി ഉപയോഗിക്കുന്നവരും മുന്‍ഗണനാപട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുമെന്ന ആശങ്ക പരിഹരിക്കുമോ;
( സി )
ഓരോ റേഷന്‍കടയുടെയും പരിധിയില്‍ മുന്‍ഗണന വിഭാഗത്തില്‍ വരുന്നവരുടെ ലിസ്റ്റ് പഞ്ചായത്ത് ഓഫീസിലോ വില്ലേജ് ഓഫീസിലോ പ്രദര്‍ശിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ?
1647.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ ബ്ലാവനയില്‍ പുതിയ റേഷന്‍കട ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഏകദേശം 3000 ത്തോളം ആളുകള്‍ അധിവസിക്കുന്ന പൂയംകുട്ടി, മണികണ്ഠംചാല്‍ മേഖലകളിലായി നിലവില്‍ ഒരു റേഷന്‍കട മാത്രമാണ് ഉള്ളത് എന്നതിനാല്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ പ്രദേശവാസികള്‍ക്ക് ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ആദിവാസി കോളനികള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളായ പൂയംകുട്ടി, മണികണ്ഠംചാല്‍ പ്രദേശങ്ങള്‍ക്ക് പുറമെ കല്ലേലിമേട് ആദിവാസി കോളനിയിലേക്കും ബ്ലാവനയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത് എന്നതിനാല്‍ മേല്‍പറഞ്ഞ പ്രദേശങ്ങളിലെ ആളുകളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ബ്ലാവനയില്‍ പുതിയ റേഷന്‍കട ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?
1648.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ റേഷന്‍കടകളില്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
( ബി )
റേഷന്‍കടകളിലെ ഇ-പോസ് മെഷീനുകളുടെ സെര്‍വര്‍ സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനുവേണ്ടി എന്തൊക്കെ നടപടികള്‍ കെെക്കൊണ്ടുവെന്ന് വ്യക്തമാക്കുമോ;
( സി )
റേഷന്‍ വ്യാപാരി മരണമടഞ്ഞാല്‍ എന്തൊക്കെ ആനുകൂല്യങ്ങളാണ് നിലവില്‍ സര്‍ക്കാര്‍ തലത്തില്‍ നല്കിവരുന്നത്; പുതുതായി എന്തെങ്കിലും ആനുകൂല്യം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
1649.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണത്തിന് ഓരോ മാസവും ചെലവഴിക്കുന്ന തുകയും ഭക്ഷ്യക്കിറ്റ് ലഭിക്കുന്ന റേഷന്‍ കാര്‍ഡുടമകളുടെ എണ്ണവും വിശദമാക്കുമോ;
( ബി )
പ്രസ്തുത ഭക്ഷ്യക്കിറ്റിന് കേന്ദ്ര വിഹിതം അനുവദിച്ചിട്ടുണ്ടോയെന്നും സംസ്ഥാനം ഇതിലേക്ക് മാറ്റിവച്ചിട്ടുള്ള തുക എത്രയെന്നും വ്യക്തമാക്കാമോ?
1650.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിസന്ധിയുടെ കാലത്ത് പട്ടികവര്‍ഗ്ഗ മേഖലകളില്‍ അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ച് നല്‍കുന്നതില്‍ വീഴ്ച സംഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത് പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ മുഴുവന്‍ പട്ടികവര്‍ഗ്ഗ മേഖലകളിലും സഞ്ചരിക്കുന്ന റേഷന്‍കടകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1651.
ശ്രീ. കുറുക്കോളി മൊയ്തീൻ
ഡോ. എം.കെ . മുനീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണുകളില്‍ നിന്നും കാണാതാകുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
ഉദ്യോഗസ്ഥരും റേഷന്‍ കടക്കാരും ചേര്‍ന്ന് മേല്‍പ്പറ‌ഞ്ഞ സംഭവങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതായി കണ്ടെത്താനായിട്ടുണ്ടോ;
( സി )
എങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1652.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവശ്യം വേണ്ട നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ സപ്ലൈകോയുടെ പ്രവര്‍ത്തനം എത്രത്തോളം സഹായകമാണെന്ന് വ്യക്തമാക്കാമോ;
( ബി )
കാര്യക്ഷമമായ പര്‍ച്ചേയ്സ് സംവിധാനത്തിലൂടെ സപ്ലൈകോ ഔട്ട്‌ ലെറ്റുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
മാവേലി സ്റ്റോറുകള്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ആക്കി മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
1653.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോ, മാവേലി സ്റ്റോറുകള്‍ എന്നിവ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാര പരിശോധന ഉറപ്പുവരുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സാംപിള്‍ പരിശോധനയില്‍ ഗുണനിലവാരം ഇല്ലാതെ പുറത്താകുന്ന ബ്രാന്‍ഡുകളുടെ വിവരം പൊതുജനങ്ങളുടെ അറിവില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1654.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയുടെ ഓണക്കാല പര്‍ച്ചേസുകളില്‍ ഗുണനിലവാരം പരിശോധിക്കുന്നതിന് സര്‍ക്കാര്‍ ലാബുകളെ ഒഴിവാക്കി സ്വകാര്യ ലാബിലേക്ക് സാധനങ്ങള്‍ അയക്കുവാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
സപ്ലൈകോ മുഖേന വില്‍പ്പന നടത്തുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് നിലവില്‍ എന്തെല്ലാം സംവിധാനങ്ങളുണ്ട്; വിശദമാക്കാമോ?
1655.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൗജന്യ ഭക്ഷ്യകിറ്റിനുള്ള തുണിസഞ്ചികള്‍ വാങ്ങിയതില്‍ വന്‍ അഴിമതി നടന്നതായി സപ്ലൈകോ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ടെന്‍ഡര്‍ നടപടികള്‍ കൂടാതെ സഞ്ചികള്‍ വാങ്ങുന്നതിന് സപ്ലൈകോ ഓര്‍ഡര്‍ നല്‍കാനിടയായ സാഹചര്യം എന്താണെന്ന് അറിയിക്കുമോ; ഇപ്രകാരം എത്ര സ്ഥാപനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അവ ഏതൊക്കെയെന്നും വ്യക്തമാക്കുമോ;
( സി )
മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ ചിലത് അവര്‍ക്ക് ലഭിച്ച ഓര്‍ഡര്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് മറിച്ചു നല്‍കുകയും പര്‍ച്ചേസിംഗ് ഓര്‍ഡര്‍ ഇല്ലാതെയും വ്യാജരേഖകള്‍ ചമച്ചും അഴിമതി നടത്തുന്നതിന് അവസരമൊരുക്കുകയും ചെയ്തുവെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വെളിപ്പെടുത്തുമോ;
( ഡി )
സംസ്ഥാനം കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നതിനായി അനുവദിച്ച സൗജന്യ കിറ്റ് വിതരണത്തില്‍ വന്‍ അഴിമതി നടന്നുവെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
1656.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. റോജി എം. ജോൺ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്നതിനായി എന്‍.എഫ്.എസ്.എ. ഗോഡൗണില്‍ സൂക്ഷിച്ച അരിയും ഗോതമ്പും കരിഞ്ചന്തയിലേക്ക് കടത്തിയതായുളള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് എന്തൊക്കെ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
സപ്ലൈകോ ഗോഡൗണുകളില്‍ നിന്നും വന്‍തോതില്‍ ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയിലേക്ക് കടത്തുന്നതും ചിലയിടങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്നു നശിക്കുന്നതുമായി പറയപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഗോഡൗണുകളില്‍ നിന്നും നഷ്ടപ്പെടുന്ന ഭക്ഷ്യധാന്യങ്ങളുടെ സാമ്പത്തികബാധ്യത ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നും ഈടാക്കുന്നത് സംബന്ധിച്ച് സ‍ര്‍ക്കാരിന്റെ നിലപാട് അറിയിക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ?
1657.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിൽ തൃശൂർ നിയോജകമണ്ഡലത്തിൽ എത്ര മാവേലി സ്റ്റോറുകളും സൂപ്പർ സ്റ്റോറുകളും പീപ്പിൾസ് ബസാറുകളും ഉണ്ടെന്നും അവയുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ ;
( ബി )
തൃശൂർ നിയോജകമണ്ഡലത്തിൽ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1658.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
പുതിയ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുന്നതിന് നിലവിലെ സര്‍ക്കാര്‍ എന്തെങ്കിലും കര്‍മ്മപദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
മണലൂര്‍ മണ്ഡലത്തില്‍ പുതിയ ഒരു സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
1659.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാട്ടത്തിനും പലിശയ്ക്കും കൃഷി ചെയ്യുന്ന കുട്ടനാട്ടിലെ കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില അടിയന്തരമായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
വേനല്‍ മഴയിലും മറ്റും നനഞ്ഞ് കേടു വരാതെ കൊയ്ത്ത് കഴിഞ്ഞാല്‍ ഉടന്‍ നെല്ല് സംഭരണം നടത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1660.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ വകുപ്പിന്റെ കീഴില്‍ കോന്നി പെരിഞ്ഞാട്ടക്കലില്‍ ഫുഡ് ടെക്നോളജി കോളേജും ലാബും പ്രവര്‍ത്തിക്കുന്ന 35 ഏക്കര്‍ സ്ഥലത്ത് മിനി ഫുഡ് പാര്‍ക്ക് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
മലമ്പുഴ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍
1661.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മുഖാന്തിരം മലമ്പുഴ മണ്ഡലത്തില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത് ; വിശദമാക്കുമോ;
( ബി )
ഇതിനായി അനുവദിച്ച തുകയും പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും അറിയിക്കുമോ?
1662.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ കുട്ടികളെ പാര്‍പ്പിക്കുന്ന സ്ഥാപനങ്ങളില്‍ ഭക്ഷ്യകിറ്റ് വിതരണം നടത്തിയിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ഇത്തരത്തിലുള്ള എല്ലാ സ്ഥാപനങ്ങളിലും കിറ്റ് വിതരണം നടത്തുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.