|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1197.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ടോള്‍
പ്ലാസകളിലെ വാഹനത്തിരക്ക്
ഒഴിവാക്കാന്‍ ദേശീയപാത
അതോറിറ്റി പരിഷ്കരിച്ച
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്ത്
നടപ്പാക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
കേന്ദ്രസര്‍ക്കാര്‍
നടപ്പാക്കിയ ഫാസ്റ്റാഗ്
സംവിധാനം സംസ്ഥാനത്ത്
ഫലപ്രദമായി നടപ്പാക്കാന്‍
സാധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
1198.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ബസ്സുകളെ സി.എൻ.ജി.
ബസ്സുകളാക്കി മാറ്റുന്ന പദ്ധതി
നടപ്പാക്കാൻ
തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം
വ്യക്തമാക്കുമോ?
1199.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര-സംസ്ഥാന
ഗവൺമെന്റുകളുടെ കോവിഡ്
പ്രോട്ടോക്കോള്‍
പാലിച്ചുകൊണ്ടാണോ സംസ്ഥാനത്ത്
ആദ്യ തരംഗം മുതല്‍ നാളിതുവരെ
പൊതുഗതാഗത സര്‍വ്വീസ്
നടത്തിവന്നിരുന്നത്; എങ്കില്‍
അത് സംബന്ധിച്ച്
പാലിച്ചിട്ടുള്ള
നിര്‍ദ്ദേശങ്ങള്‍ അക്കമിട്ട്
വിശദീകരിക്കുക;
(
ബി )
സംസ്ഥാനത്തെ
സര്‍ക്കാര്‍ ഓഫീസുകളിലും
സ്വകാര്യ സ്ഥാപനങ്ങളിലും
പ്രവേശിക്കുമ്പോള്‍ മാസ്ക്,
സാനിട്ടൈസര്‍ എന്നിവ
ഉപയോഗിക്കണമെന്നതും സാമൂഹ്യഅകലം
പാലിക്കണമെന്നതും
നിര്‍ബന്ധമാക്കിയിരുന്നതായി
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിരുന്നുവോ;
(
സി )
പൊതുജനങ്ങളില്‍
അധികവും യാത്രയ്ക്കായി
ആശ്രയിക്കുന്ന
കെ.എസ്.ആര്‍.ടി.സി. ബസുകള്‍
കോവിഡ് ഫ്രീ സോൺ ആയി
പ്രഖ്യാപിച്ചിട്ടുണ്ടോ; അതിന്റെ
അടിസ്ഥാനത്തിലാണോ സാമൂഹ്യഅകലം
ഒഴിവാക്കിയതെന്ന് അറിയിക്കുമോ;
(
ഡി )
കോവിഡ്
പ്രോട്ടോക്കോള്‍ സംബന്ധിച്ച
സര്‍ക്കാര്‍ തീരുമാനങ്ങള്‍
ഡ്യൂട്ടിയിലായിരുന്ന സമയത്ത്
നെയ്യാറ്റിൻകര ഡിപ്പോയിലെ
ഉദ്യോഗസ്ഥൻ രേഖാമൂലം
ലംഘിച്ചതായി ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(
ഇ )
എങ്കില്‍
എന്ത് നടപടിയാണ് സ്വീകരിച്ചത്;
നടപടി
സ്വീകരിച്ചിട്ടില്ലെങ്കില്‍ ഇനി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1200.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഡ്രൈവിംഗ്
സ്കൂളുകളുടെ നിലവാരം ഉറപ്പു
വരുത്തുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന് വിശദമാക്കാമോ;
(
ബി )
ഡ്രൈവിംഗ്
സ്കൂളുകളിലെ
ഇന്‍സ്ട്രക്റ്റര്‍മാര്‍ക്ക്
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും പരിശീലനമോ
ക്ലാസ്സുകളോ
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനകം എത്ര
പേര്‍ക്ക് പ്രസ്തുത പരീശീലനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
1201.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയപാതയോട്
ചേര്‍ന്ന് പുതുക്കാട്
കെ.എസ്.ആര്‍.ടി.സി. (സബ്ബ്
ഡിപ്പോ) യുടെ ഉടമസ്ഥതയിലുള്ള
വാണിജ്യ പ്രാധാന്യമുള്ള
സ്ഥലത്ത് മൊബിലിറ്റി ഹബ്ബ്
അനുവദിയ്ക്കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
നടപടി ഏതു ഘട്ടത്തിലാണെന്നും,
എന്തെല്ലാം സംവിധാനങ്ങളാണ്
ഇതിനായി വിഭാവനം
ചെയ്തിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
മൊബിലിറ്റി ഹബ്ബിന്റെ
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കുമെന്ന് അറിയിക്കാമോ?
1202.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യുടെ
ഇലക്ട്രിക്ക് ബസ്സുകള്‍
നിലവില്‍ ഏതെല്ലാം
റൂട്ടുകളിലാണ് സര്‍വ്വീസ്
നടത്തുന്നത്; എത്ര ബസ്സുകള്‍
സര്‍വ്വീസ് നടത്തുന്നുണ്ട്;
(
ബി )
ഇലക്ട്രിക്
ബസ്സുകള്‍ കെ.എസ്.ആര്‍.ടി.സി.
ക്ക് വരുമാന വര്‍ദ്ധനവ്
ഉണ്ടാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
പെട്രോള്‍,
ഡീസല്‍ വില വര്‍ദ്ധനവ്
കണക്കിലെടുത്ത് കൂടുതല്‍
ഇലക്ട്രിക്ക് ബസ്സുകള്‍
സര്‍വ്വീസ് നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1203.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത് അന്തര്‍
സംസ്ഥാന ഗതാഗത കരാറുകളില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
സംസ്ഥാനങ്ങളുമായാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
മേല്‍പ്പറഞ്ഞ
കരാറുകളില്‍ സ്വകാര്യ
ബസ്സുകള്‍ക്ക് അന്തര്‍ സംസ്ഥാന
പാതകളില്‍ സ്റ്റേജ് കാര്യേജ്
സര്‍വ്വീസ് നടത്തുന്നതിന്
അനുമതി നല്‍കിയിട്ടുണ്ടോ;
(
സി )
സ്വകാര്യ
ബസുകള്‍ക്ക് ഏത് റൂട്ടിലും
സര്‍വ്വീസ് നടത്തുന്നതിന്
അനുമതി നല്‍കിക്കൊണ്ട്
കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം
പുറപ്പെടുവിച്ചത് കേരളത്തെ
എങ്ങനെ ബാധിക്കുമെന്ന്
വെളിപ്പെടുത്തുമോ;
(
ഡി )
ആള്‍
ഇന്ത്യ ടൂറിസ്റ്റ്
പെര്‍മിറ്റുളള വാഹനങ്ങളുടെ
നികുതി കേന്ദ്രസർക്കാർ
സ്വീകരിച്ചശേഷം
സംസ്ഥാനങ്ങള്‍ക്ക് വിഹിതം
നല്‍കുന്ന രീതിയിലേക്ക്
മാറുന്നതിനായി കേന്ദ്രം അന്തിമ
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് സംസ്ഥാനത്തിന്റെ
താല്പര്യങ്ങളെ ദോഷകരമായി
ബാധിക്കാതിരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
1204.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സി.എന്‍.ജി.
ബസുകള്‍ നിരത്തിലിറക്കുന്നതിന്
തുക അനുവദിച്ച് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
ആയതിന്റെ തുടര്‍
പ്രവര്‍ത്തനങ്ങളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ?
1205.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാഹനങ്ങളുടെ
അമിതവേഗത കണ്ടെത്തുന്നതിന്
ക്യാമറ സ്ഥാപിക്കുമ്പോള്‍
സര്‍ക്കാര്‍ വകുപ്പുകള്‍
മുന്നറിയിപ്പ് ബോര്‍ഡുകള്‍
സ്ഥാപിക്കണമെന്ന്
വ്യവസ്ഥയുണ്ടോ; വിശദമാക്കാമോ;
(
ബി )
റോഡുകളില്‍
നിശ്ചിത വേഗത മറികടന്ന് യാത്ര
ചെയ്യുന്ന വാഹനങ്ങള്‍ക്ക് പിഴ
ചുമത്തുമ്പോള്‍ വേഗത
കൂടുന്നതിനനുസരിച്ച് പിഴ
സംഖ്യയില്‍ വര്‍ദ്ധനവ്
വരുത്തുകയെന്ന വ്യവസ്ഥ
കൊണ്ടുവരാന്‍ സര്‍ക്കാര്‍
നടപടി സ്വീകരിക്കുമോ?
1206.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ടാങ്കര്‍ ലോറി അപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ അപകടം
കുറയ്ക്കുന്നതിന് ഗതാഗത വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(
ബി )
കണ്ണൂര്‍
ജില്ലയില്‍ 2020-ല്‍ എത്ര
ടാങ്കര്‍ ലോറി അപകടങ്ങള്‍
ഉണ്ടായിട്ടുണ്ട്;
(
സി )
ടാങ്കര്‍
ലോറി അപകടങ്ങള്‍ കണക്കിലെടുത്ത്
കണ്ണൂര്‍ ജില്ലയില്‍
ദുരന്തനിവാരണ യൂണിറ്റിനും
ഫയര്‍ഫോഴ്സിനും ആധുനിക
ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
1207.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാഹനം
ഓടിക്കുമ്പോള്‍ ഫോണ്‍
ഉപയോഗിച്ച് സംസാരിച്ചാല്‍
സ്വീകരിക്കുന്ന ശിക്ഷാനടപടികള്‍
സംബന്ധിച്ച നിയമവ്യവസ്ഥകള്‍
വിശദമാക്കാമോ;
(
ബി )
വാഹനം
ഓടിക്കുന്നതിനിടയില്‍
ഡ്രെെവര്‍മാര്‍ ബ്ലൂടൂത്ത്
ഉപയോഗിച്ച് ഫോണില്‍
സംസാരിക്കുന്നത്
വിലക്കിയിട്ടുണ്ടോ;
(
സി )
ഇക്കാര്യത്തില്‍
നിലവിലുള്ള ആശയക്കുഴപ്പം
നീക്കാന്‍ സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ?
1208.
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
റോഡുകളോടു ചേര്‍ന്നുള്ള
നടപ്പാതകള്‍ കാല്‍നട
യാത്രക്കാര്‍ക്ക്
ബുദ്ധിമുട്ടുണ്ടാകുംവിധം
കയ്യേറി വാഹനങ്ങള്‍ പാര്‍ക്ക്
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
യാത്രാസ്വാതന്ത്യം
തടയുന്ന ഇത്തരം
നടപടികള്‍ക്കെതിരെ മോട്ടോര്‍
വാഹനവകുപ്പ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(
സി )
ഡ്രൈവറുടെ
കാഴ്ച മറയ്ക്കും വിധം
സ്ഥാപിച്ചിരിക്കുന്ന പരസ്യ
ബോര്‍ഡുകള്‍ കണ്ടെത്തി
മാറ്റുന്നതിന് അടിയന്തിര നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1209.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലത്ത് റോഡ്
സേഫ്റ്റി ഫണ്ട് ഉപയോഗിച്ച്
ചങ്ങനാശ്ശേരി നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികള്‍ ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഓരോ
പ്രവൃത്തിക്കും അനുവദിച്ച തുക,
നിലവിലെ സ്ഥിതി, എന്നിവ
വ്യക്തമാക്കുമോ; ഉത്തരവുകളുടെ
പകര്‍പ്പ് ലഭ്യമാക്കുമോ?
1210.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലാ
ബൈപാസ് തൊടുപുഴ- വൈക്കം റോഡിലെ
വാഹനങ്ങളുടെ വേഗത
നിയന്ത്രിക്കുന്നതിനും
അപകടങ്ങള്‍ കുറയ്ക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(
ബി )
പ്രസ്തുത
റോഡില്‍ ക്യാമറാ നിരീക്ഷണം
സാദ്ധ്യമാക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
1211.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ജീവനക്കാരുടെ ശമ്പളവും പെൻഷനും
പരിഷ്കരിക്കുമെന്ന
മുഖ്യമന്ത്രിയുടെ
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തിൽ ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
1212.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ
-സ്വിഫ്റ്റ് എന്ന എസ്.പി.വി.
രൂപീകരണം കൊണ്ട്
കെ.എസ്.ആര്‍.ടി.സി.യെ എപ്രകാരം
രക്ഷിക്കാനാണ് ഗവൺമെന്റ്
ഉദ്ദേശിക്കുന്നത്;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ
എന്താണ് എന്ന് വ്യക്തമാക്കുമോ;
(
സി )
ഇൻകം
ഏണിംഗ് വിഭാഗമായ
കണ്ടക്റ്റര്‍മാരെയും
ഡ്രൈവര്‍മാരെയും
ദുരിതത്തിലാക്കുന്ന തൊഴില്‍
പരിഷ്കാരങ്ങള്‍
കെ.എസ്.ആര്‍.ടി.സി.യെ
നഷ്ടത്തിലാക്കുമെന്നതിനാല്‍
ഇതിന്റെ പുരോഗതിക്കുതകുന്ന
പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍
ശ്രദ്ധിക്കുമോ?
1213.
ഡോ.
എം.കെ . മുനീർ
ശ്രീ.
കെ. പി. എ. മജീദ്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യുടെ
നഷ്ടം നികത്തുന്നതിനായി
ടിക്കറ്റിതര വരുമാനം
വര്‍ദ്ധിപ്പിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(
ബി )
ഇതിന്റെ
ഭാഗമായി കെ.എസ്.ആര്‍.ടി.സി
ഡിപ്പോകളോട് ചേര്‍ന്ന്
പെട്രോള്‍-ഡീസല്‍ പമ്പുകള്‍
തുടങ്ങുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
എങ്കില്‍
വിശദാംശം വെളിപ്പെടുത്താമോ?
1214.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
കെ.എസ്.ആര്‍.ടി.സി. ഷോപ്പിംഗ്
കോംപ്ലക്സ് കം ഇന്റര്‍
സ്റ്റേറ്റ് ബസ് ടെര്‍മിനല്‍ ലേല
നടപടികളുടെ നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(
ബി )
നിലമ്പൂര്‍
മര്‍ക്കന്റെെല്‍ കോ-
ഓപ്പറേറ്റീവ് സൊസെെറ്റി
ലിമിറ്റഡ് നമ്പര്‍ എം 763 എന്ന
സഹകരണ സംഘത്തിന് ലേലം
ഉറപ്പിച്ചു
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
സഹകരണ സംഘവുമായി
കോര്‍പ്പറേഷന്‍ കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ എന്നത്തേക്ക്
കരാര്‍ ആകുമെന്നും
വ്യക്തമാക്കാമോ;
(
ഡി )
ഈ
ഷോപ്പിംഗ് കോംപ്ലക്സ് കം
ഇന്റര്‍ സ്റ്റേറ്റ് ബസ്
ടെര്‍മിനലില്‍ ശേഷിക്കുന്ന
നിര്‍മ്മാണ പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ച് എന്നത്തേക്ക്
പൊതുജനങ്ങള്‍ക്ക് തുറന്ന്
കൊടുക്കാനാണ് സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
1215.
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സിയുടെ
സാമ്പത്തിക പ്രതിസന്ധി തരണം
ചെയ്യുന്നതിന് സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന നടപടികള്‍
എന്തെല്ലാമാണ്;
(
ബി )
ഇതിന്റെ
ഭാഗമായി എല്ലാവിഭാഗം
ജീവനക്കാര്‍ക്കും യൂണിഫോം
നല്‍കുന്നതിന് സ്പോണ്‍സര്‍മാരെ
കണ്ടെത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
സി )
ഇക്കാര്യത്തില്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്; വിശദമാക്കുമോ?
1216.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ഈ വര്‍ഷം പുതിയ ബസ് റൂട്ടുകള്‍
ആരംഭിക്കുവാന്‍
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പച്ചോളി-കൊളാവിപ്പാലം-വടകര
റൂട്ടില്‍ സർവീസ് നടത്തിയിരുന്ന
കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ
സര്‍വ്വീസ് പുനരാരംഭിക്കുവാൻ
സാധ്യതയുണ്ടോ; വിശദമാക്കാമോ;
(
സി )
കൊയിലാണ്ടിയില്‍
നിന്ന് ഉള്ള്യേരി, പേരാമ്പ്ര,
തൊട്ടില്‍പ്പാലം വഴി
വയനാട്ടിലേക്ക് ഒരു പുതിയ
കെ.എസ്.ആര്‍.ടി.സി. ബസ്സ്
സർവീസ് അനുവദിക്കണമെന്ന അപേക്ഷ
കോര്‍പ്പറേഷന്‍ പരിഗണിച്ചു
വരുന്നുേണ്ടോ; വിശദമാക്കാമോ?
1217.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിൽ
കെ.എസ്.ആർ.ടി.സി. യിൽ നിന്നും
പെൻഷൻ വാങ്ങുന്നവരുടെ എണ്ണം
എത്രയാണെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പെൻഷൻ സഹകരണ സംഘങ്ങൾ വഴി
നൽകുന്നതുകൊണ്ട് പലിശ ഇനത്തിൽ
വരുന്ന തുക എത്രയാണ്; ഈ തുക
കെ.എസ്.ആർ.ടി.സി. ക്ക് സർക്കാർ
അനുവദിച്ച് നൽകിയ തുകയിൽ
നിന്നാണോ നൽകുന്നത്;
അറിയിക്കുമോ;
(
സി )
ബജറ്റിൽ
പെൻഷൻ നൽകുന്നതിന് നീക്കി
വെച്ചിരിക്കുന്ന തുക ഇതര
വകുപ്പുകളിലേതുപോലെ ഓരോ മാസവും
കൃത്യമായി നൽകാത്തതിന്റെ കാരണം
വ്യക്തമാക്കാമോ?
1218.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യെ പുനരുദ്ധരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സര്‍ക്കാരിന്റെ
പരിഗണനയിലുള്ളത്;
(
ബി )
ഇതുമായി
ബന്ധപ്പെട്ട് എന്തെല്ലാം
റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ട്?
1219.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോഴിക്കോട്
നഗരത്തില്‍ മൊബിലിറ്റി ഹബ്ബ്
സ്ഥാപിക്കുവാന്‍ പദ്ധതിയുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1220.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ സബ് റീജിയണൽ
ട്രാൻസ്‌പോർട്ട് ഓഫീസുകൾ
ആരംഭിക്കേണ്ടതിന്റെ ആവശ്യകത
പരിശോധിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കിൽ ആയതിന്റെ
വിശദാംശങ്ങൾ അറിയിക്കാമോ ;
(
ബി )
പുതിയ
സബ് റീജിയണൽ ട്രാൻസ്‌പോർട്ട്
ഓഫീസുകൾ ആരംഭിക്കുന്നത്
സംബന്ധിച്ച സർക്കാർ നിലപാട്
വ്യക്തമാക്കാമോ ?
1221.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യില്‍
ഒരു കണ്ടക്ടറും ഡ്രൈവറും
ഡ്യൂട്ടി ആരംഭിക്കുന്ന സൈൻഓൺ
മുതല്‍ അവസാനിക്കുന്ന സൈൻഓഫ്
വരെയുള്ള സമയം 1961-ലെ
മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട്
വര്‍ക്കേഴ്സ് ആക്ട് 13-ാം
വകുപ്പ് പ്രകാരം ജോലി
ആരംഭിച്ചതുമുതലുള്ള ഓരോ എട്ട്
മണിക്കൂറും കണക്കാക്കി ഡ്യൂട്ടി
തീരുമാനിക്കുന്ന രീതിയാണോ
പിന്തുടർന്നുവരുന്നത്;
വ്യക്തമാക്കുമോ;
(
ബി )
എങ്കില്‍
25.11.2020-ന് രാവിലെ 10.30-ന്
തിരുവനന്തപുരം സെൻട്രല്‍
ഡിപ്പോയില്‍ നിന്ന്
മൂന്നാറിലേക്ക് പുറപ്പെട്ട്
27.11.2020-ന് വൈകുന്നേരം 5.00
മണിവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന
ക്രൂ അംഗങ്ങള്‍ ആകെ എത്ര
മണിക്കൂര്‍
ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ക്രൂ അംഗങ്ങള്‍ ആകെ 56
മണിക്കൂര്‍ (രണ്ട് രാത്രിയും
മൂന്ന് പകലും)
ഡ്യൂട്ടിയിലായിരുന്നതിന് എട്ട്
മണിക്കൂര്‍ കണക്കാക്കി എത്ര
ഡ്യൂട്ടിക്കാണ്
അര്‍ഹതപ്പെട്ടത്; ആയത്
എപ്രകാരമെന്ന് വിശദമാക്കാമോ;
(
ഡി )
ദേശീയ
പണിമുടക്ക് ദിവസമായിരുന്ന
26.11.2020-ന് മൂന്നാറിൽ നിന്ന്
തിരികെയുള്ള സര്‍വ്വീസ്
നടത്താതിരുന്നത് പ്രസ്തുത ക്രൂ
മെമ്പേഴ്സിന്റെ
കൃത്യവിലോപമാണെന്ന്
കരുതുന്നുണ്ടോ; ഇല്ലെങ്കില്‍
25.11.2020-ന് ആരംഭിച്ച
ഡ്യൂട്ടിയിൽ 27.11.2020-ന്
വൈകുന്നേരം 5.00 മണിവരെ
തങ്ങളുടേതല്ലാത്ത കാരണത്താൽ
തുടരേണ്ടിവന്ന പ്രസ്തുത
ജീവനക്കാർക്ക് സൈൻഓൺ മുതല്‍
സൈൻഓഫ് വരെയുള്ള അർഹതപ്പെട്ട
ഡ്യൂട്ടികൾ അനുവദിച്ച്
ഉത്തരവാകുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
1222.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യെ
പുനുരുദ്ധരിപ്പിക്കുന്നതിനായി
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ് തയ്യാറാക്കി
നടപ്പിലാക്കി വരുന്നതെന്ന്
വിശദമാക്കാമോ?
1223.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യില്‍ 2013 വരെയുള്ള ഓഡിറ്റില്‍
കണ്ടെത്തിയതുള്‍പ്പെടെയുള്ള
ക്രമക്കേടുകള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(
ബി )
പ്രസ്തുത
ക്രമക്കേടുകള്‍ നടത്തിയ
ഉദ്യോഗസ്ഥര്‍ ആരെല്ലാമെന്ന്
അറിയിക്കുമോ; കുറ്റക്കാരെ
കണ്ടെത്തി മാതൃകാപരമായി ശിക്ഷ
ഉറപ്പാക്കുന്നതിനും നഷ്ടപ്പെട്ട
തുക വീണ്ടെടുക്കുന്നതിനുമായി
നടത്തുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
1224.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യിലെ
ജീവനക്കാര്‍ക്ക് ഒന്നാകെ
അനുവദിക്കുന്ന സര്‍ക്കാരിന്റെ
അവധി ദിനങ്ങളില്‍ പലതും സ്ഥാപനം
നഷ്ടത്തിലാണെന്നതിന്റെ പേരില്‍
വെട്ടിച്ചുരുക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
കെ.എസ്.ആര്‍.ടി.സി.യില്‍ രണ്ടാം
ശനിയാഴ്ച പൊതു അവധിയായി
നിലനിര്‍ത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
കെ.എസ്.ആര്‍.ടി.സി.യില്‍
രണ്ടാം ശനിയാഴ്ച പൊതു
അവധിയാക്കി നല്‍കുകയാണെങ്കില്‍
സ്ഥാപനത്തിലെ കടുത്ത ജോലി
നോക്കുന്ന ഇൻകം ഏണിംഗ്
വിഭാഗത്തിന് കൂടി ആയതു
ബാധകമാക്കാൻ നടപടി സ്വീകരിച്ച്
നീതി നടപ്പാക്കുമോ;
(
ഡി )
ഇല്ലെങ്കില്‍
ഈ അവധി നല്‍കുന്നതില്‍ നിന്ന്
ഇതേ സ്ഥാപനത്തിലെ പ്രസ്തുത
വിഭാഗത്തിനെ ഒഴിവാക്കുന്നതിന്റെ
കാരണം എന്താണെന്ന് അറിയിക്കുമോ;
(
ഇ )
സര്‍ക്കാരിന്റെ
മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും
കാഠിന്യമുള്ള പണി എടുക്കുന്ന
വിഭാഗത്തെ ഇത്തരം
ആനുകൂല്യങ്ങളില്‍ നിന്ന്
ഒഴിവാക്കുന്നില്ലെന്ന വസ്തുത
ഗൗരവമായി പരിശോധിക്കുമോ;
(
എഫ് )
ഇല്ലെങ്കില്‍
പ്രസ്തുത അവധി ഇത്തരക്കാര്‍ക്ക്
നല്‍കുന്നത്
ഒഴിവാക്കണമെന്നുണ്ടെങ്കില്‍
സ്ഥാപനത്തിന് ഒന്നാകെ രണ്ടാം
ശനിയാഴ്ചയുള്ള അവധി നീക്കം
ചെയ്യുന്നതിനെക്കുറിച്ച്
ആലോചിക്കുമോ; ഇല്ലെങ്കില്‍
കാരണം വെളിപ്പെടുത്തുമോ?
1225.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
ഒരു വർഷത്തിനിടയിൽ കെ.എസ്.
ആർ.ടി.സി. യിൽ പി.എസ്.സി.,
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്
എന്നിവ മുഖേനയല്ലാതെ എത്ര പേരെ
നേരിട്ട് നിയമിച്ചു എന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതിൽ
മറ്റുസ്ഥാപനങ്ങളിൽ നിന്നും
നിയമിക്കപ്പെട്ടവർ എത്രയെന്നും
അവരുടെ മാതൃസ്ഥാപനം ഏതാണെന്നും
കെ.എസ്.ആർ.ടി.സി. യിൽ ഇവർക്ക്
നൽകുന്ന ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ;
(
സി )
കെ.എസ്.ആർ.ടി.സി.
യിൽ നിന്നും പെൻഷന്‍ ആയവരില്‍
ആര്‍ക്കെങ്കിലും പുനര്‍നിയമനം
നല്‍കിയിട്ടുണ്ടോ; എങ്കിൽ
അവരുടെ പേരുകളും പെൻഷൻ
ആകുന്നതിന് മുൻപ് വഹിച്ചിരുന്ന
തസ്തികയും പുനർനിയമനം
നൽകിയപ്പോൾ നൽകിയ തസ്തികയും
ഇവർക്ക് നൽകിവരുന്ന
ആനുകൂല്യങ്ങളും എന്താണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
കെ-സ്വിഫ്റ്റിൽ
കെ.എസ്.ആർ.ടി.സി.
ജീവനക്കാരല്ലാത്ത എത്രപേരെ
ഏതെല്ലാം തസ്തികയിൽ
നിയമിച്ചുവെന്നും ഇവരുടെ
മാതൃസ്ഥാപനം ഏതെന്നും ഇവർക്ക്
കെ.എസ്.ആർ.ടി.സി. നൽകി വരുന്ന
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
1226.
ശ്രീ.
പി. ടി. തോമസ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
പെൻഷൻ സമയബന്ധിതമായി
ലഭിക്കാത്തതു കാരണം
നാല്പതിനായിരത്തോളം വരുന്ന മുൻ
കെ.എസ്.ആർ.ടി.സി. തൊഴിലാളികളും
അവരുടെ കുടുംബങ്ങളും
പ്രതിസന്ധിയിലായിരിക്കുന്നത്
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പൂർണമായും
സർക്കാർ ഫണ്ടിൽ നിന്ന് നൽകുന്ന
പെൻഷൻ നേരിട്ട് നൽകാതെ
ഇടനിലക്കാരായി സഹകരണ ബാങ്കുകളെ
നിയോഗിച്ചിരിക്കുന്നതാണ് പെൻഷൻ
സമയബന്ധിതമായി ലഭിക്കാത്തതിന്റെ
കാരണമെന്ന് സർക്കാർ
കരുതുന്നുണ്ടോ;
(
സി )
കാലാവധി
കഴിയുമ്പോൾ സഹകരണ
ബാങ്കുകളുമായുള്ള കരാർ
പുതുക്കലും തുടർന്ന് എല്ലാ
മാസവും പെൻഷൻ ഫയലുകൾ
സെക്രട്ടറിയേറ്റിലേയ്ക്കും
കെ.എസ്.ആർ.ടി.സി.യിലേയ്ക്കും
സർക്കുലേറ്റു ചെയ്യേണ്ടി
വരുകയും ചെയ്യൂന്നതിനാൽ പെൻഷൻ
താമസിക്കുന്നു എന്ന ആക്ഷേപം
സർക്കാർ ഗൗരവമായി കാണുന്നുണ്ടോ;
(
ഡി )
എങ്കിൽ
ഇത് പരിഹരിക്കാൻ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഇ )
ഈ
സാഹചര്യത്തിൽ സർക്കാർ നേരിട്ട്
കെ.എസ്.ആർ.ടി.സി. പെൻഷൻ നൽകാൻ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
1227.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യിലെ
നിലവിലെ പ്രതിമാസ പെൻഷൻ ബാധ്യത
എത്ര രൂപയാണ്; ഈ ബാധ്യത
നിലവില്‍ വഹിക്കുന്നത്
സർക്കാരാണോ കെ.എസ്.
ആർ.ടി.സിയാണോ; വിശദാംശങ്ങള്‍
നല്‍കാമോ;
(
ബി )
കെ.എസ്.ആർ.ടി.സി.യുടെ
ധനസ്ഥിതി
മെച്ചപ്പെടുത്തുന്നതിനും
പെന്‍ഷന്‍കാര്‍ക്ക്
സ്ഥിരാശ്വാസം എന്ന നിലയിലും ഒരു
ശാശ്വത പരിഹാരമായി പെന്‍ഷന്‍
ബാധ്യത സര്‍ക്കാര്‍
ഏറ്റെടുത്തുകൊണ്ട് നയപരമായ
തീരുമാനം കൈക്കൊണ്ട്
അതിനനുസൃതമായി 1950-ലെ റോഡ്
ട്രാൻസ്പോർട്ട് കോർപ്പറേഷൻ
നിയമം(കേന്ദ്ര നിയമം) സെക്ഷന്‍
45 (1) (സി), 45എ എന്നിവ
പ്രകാരം നിയമങ്ങൾ/ചട്ടങ്ങള്‍
രൂപീകരിക്കാമോ;
(
സി )
നിലവിൽ
സഹകരണ ബാങ്കുകൾ വഴി
ക്രമീകരിച്ചിട്ടുള്ള പെൻഷൻ
വിതരണത്തിന് പെൻഷൻ തുകയ്ക്ക്
പുറമെയുള്ള പ്രതിമാസ പലിശ
ബാധ്യത എത്ര രൂപയാണ്; ഈ ബാധ്യത
വഹിക്കുന്നത് സർക്കാരാണോ
കെ.എസ്. ആർ.ടി.സി.യാണോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ഡി )
കെ.എസ്.ആർ.ടി.സി.
പെൻഷൻ മുടക്കമില്ലാതെ
നല്‍കുന്നതിന് കെ.എസ്.
ആർ.ടി.സിയും സര്‍ക്കാരും
ചേര്‍ന്ന് എന്തെല്ലാം നടപടികൾ
ഇതിനകം
സ്വീകരിച്ചിട്ടുണ്ട്/സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ട്;
വെളിപ്പെടുത്തുമോ;
(
ഇ )
2013
ഏപ്രില്‍ 1 മുതല്‍ പങ്കാളിത്ത
പെന്‍ഷന്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍
പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍
ഏറ്റെടുത്തുകൊണ്ടുള്ള നടപടി
നിശ്ചിത കാലയളവിലേയ്ക്ക് മാത്രം
മതിയാകില്ലേ; പരിശോധിച്ചു
മറുപടി നല്‍കാമോ?
1228.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
പത്ത് വര്‍ഷത്തിനുള്ളില്‍
കെ.എസ്.ആര്‍.ടി.സി.യില്‍
വരവ്-ചെലവ് സംബന്ധിച്ച ഓഡിറ്റ്
നടന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഇല്ലെങ്കില്‍
ഓഡിറ്റ് നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
1229.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
യിലെ ആശ്രിത നിയമവുമായി
ബന്ധപ്പെട്ട് സംസ്ഥാനത്ത് എത്ര
അപേക്ഷകളാണ് ഇനി
തീർപ്പാക്കാനുളളതെന്ന്
അറിയിക്കാമോ;
(
ബി )
അപേക്ഷകൾ
തീർപ്പാക്കിയിട്ടില്ലെങ്കിൽ
ആയതിനുളള കാരണം വ്യക്തമാക്കാമോ?
1230.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തരൂര്‍
മണ്ഡലത്തിലെ വടക്കാഞ്ചേരി
കെ.എസ്.ആര്‍.ടി.സി. സബ് ഡിപ്പോ,
ഡിപ്പോ ആയി ഉയര്‍ത്തുവാനും
ജില്ലാതല വര്‍ക്ക്ഷോപ്പ്
ആരംഭിക്കുവാനുമുള്ള
നടപടിക്രമങ്ങളുടെ പുരോഗതി
അറിയിക്കാമോ;
(
ബി )
ടി
പദ്ധതിയുടെ പ്രവര്‍ത്തനം എന്ന്
ആരംഭിക്കാന്‍ സാധിക്കുമെന്ന്
അറിയിക്കാമോ?
1231.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വളാഞ്ചേരി-പെരിന്തല്‍മണ്ണ
റൂട്ടിലെ കെ.എസ്.ആർ.ടി.സി.
ചെയിന്‍ സര്‍വ്വീസ്
പുനരാരംഭിക്കണമെന്ന വിഷയത്തില്‍
കെ.എസ്.ആർ.ടി.സി. അധികൃതര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(
ബി )
ഏറെ
ലാഭകരമായതും പെരിന്തല്‍മണ്ണയിലെ
വിവിധ ആശുപത്രികളില്‍
ചികിത്സയ്ക്ക് പോകുന്നവര്‍ക്ക്
സഹായകരവുമായ പ്രസ്തുത
സര്‍വ്വീസ് പുനരാരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
1232.
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
യാത്രാക്ലേശം
നേരിടുന്ന പ്രദേശങ്ങളിലും
പ്രധാനമായും കെ.എസ്.ആർ.ടി.സി.
ബസിനെ ആശ്രയിക്കുന്ന മലയോര
പ്രദേശങ്ങളിലും
കെ.എസ്.ആർ.ടി.സി. -യുടെ പുതിയ
ബസ് സർവ്വീസ് ആരംഭിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
ഉണ്ടെങ്കിൽ
വളരെയധികം യാത്രക്കാരുള്ളതും
എന്നാൽ യാത്രാക്ലേശം
നേരിടുന്നതുമായ മലയോര പ്രദേശമായ
റാന്നിയിലെ വെച്ചൂച്ചിറയിൽ
നിന്ന് തിരുവനന്തപുരത്തേയ്ക്ക്
ദീർഘദൂര ബസ് സർവ്വീസ്
ആരംഭിക്കുവാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
സി )
വരുമാനം
കുറഞ്ഞ റൂട്ടുകളിൽ ബസ് സർവ്വീസ്
പൂർണ്ണമായും നിർത്താതെ
യാത്രാക്ലേശം പരിഹരിക്കുവാൻ
ആഴ്ചയിൽ രണ്ടോ മൂന്നോ
ദിവസങ്ങളിൽ ദീർഘദൂര സർവ്വീസ്
എന്ന രീതിയിലുള്ള ലിമിറ്റഡ്
കൺട്രോൾ ഷെഡ്യൂൾ
നടപ്പിലാക്കുവാൻ സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
1233.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാലപ്പഴക്കത്താല്‍
ജീര്‍ണ്ണാവസ്ഥയിലായ കായംകുളം
കെ.എസ്.ആര്‍.ടി.സി. ബസ്സ്
ഡിപ്പോയുടെ പുനരുദ്ധാരണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും,
ഇതിന്റെ പുരോഗതി എന്തെന്നും
വിശദമാക്കാമോ?
1234.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ
നവീകരണത്തിന് ഏതെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
1235.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
കെ.എസ്.ആര്‍.ടി.സി. ഡിപ്പോ
കെട്ടിടത്തിന്റെ
ശോചനീയാവസ്ഥയ്ക്കും
അപകടാവസ്ഥയ്ക്കും പരിഹാരമായി
ഡിപ്പോയുടെ സമഗ്രവികസനത്തിനായി
കിഫ്ബി ധനസഹായത്തോടെയുള്ള
പദ്ധതിക്ക് ഭരണാനുമതി
ലഭ്യമാക്കുന്നതിനാവശ്യമായ നടപടി
സ്വീകരിച്ചു വരുന്നുണ്ടോ;
എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
1236.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂർ
കെ.എസ്.ആര്‍.ടി.സി. ബസ്
സ്റ്റാന്‍ഡ് നവീകരണത്തിനായി
2016 - 2021 കാലയളവിൽ റോഡ്
ട്രാൻസ്പോർട്ട് വകുപ്പ്
നടപ്പിലാക്കിയ പദ്ധതികൾ
ഏതൊക്കെയെന്ന് അറിയിക്കാമോ;
(
ബി )
ബസ്
സ്റ്റാന്‍ഡ് നവീകരണത്തിനായി
പുതിയ പദ്ധതികൾ പരിഗണനയിലുണ്ടോ;
വിശദമാക്കാമോ ?
1237.
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആയിരക്കണക്കിന്
യാത്രക്കാര്‍ ആശ്രയിക്കുന്ന,
ചവറ ശങ്കരമംഗലം ജംഗ്ഷനില്‍
നിന്നും കാട്ടില്‍മേക്കതില്‍
ക്ഷേത്രത്തിലേക്ക് നിലവില്‍
ഓപ്പറേറ്റ് ചെയ്യുന്ന,
കെ.എസ്.ആര്‍.ടി.സി. ബസ്
സ്റ്റോപ്പ് വിപുലീകരിച്ച്
കെ.എസ്.ആര്‍.ടി.സി. യുടെ ഒരു
ഓപ്പറേറ്റിംഗ് സെന്റര്‍
ശങ്കരമംഗലം ജംഗ്ഷനില്‍
സ്ഥാപിയ്ക്കുന്നതിന് നടപടി
സ്വീകരിയ്ക്കുമോ; വിശദമാക്കാമോ?
1238.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോന്നി
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക് ആരംഭിക്കുവാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
1239.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടകര
കെ.എസ്.ആർ.ടി.സി. സബ്
ഡിപ്പോയിലെ ഇൻഫർമേഷൻ സെന്റർ
നിര്‍ത്തലാക്കിയത്
പരിശോധിക്കുകയുണ്ടായോ;
(
ബി )
പ്രസ്തുത
ഇൻഫർമേഷൻ സെന്ററിന്റെ സേവനം
നിര്‍ത്തലാക്കിയത് കാരണം
ദൂരദേശങ്ങളില്‍ നിന്നും
വരുന്നവര്‍ക്കും മറ്റ്
യാത്രക്കാര്‍ക്കും
കെ.എസ്.ആര്‍.ടി.സി. സേവനങ്ങള്‍
ഉപയോഗിക്കുന്നതിന് തടസ്സമായി
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
മറ്റ്
പൊതുഗതാഗത സൗകര്യങ്ങൾ
അപ്രാപ്യമായ ഈ കോവിഡ് കാലത്ത്
ഇത്തരം ഇൻഫർമേഷൻ സെന്ററുകൾ
ജനങ്ങൾക്ക് ഏറെ
ഉപകാരപ്രദമായിരിക്കും എന്ന്
സർക്കാർ കരുതുന്നുണ്ടോ;
(
ഡി )
എങ്കില്‍
പ്രസ്തുത ഇൻഫർമേഷൻ സെന്റര്‍
പുനസ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍ അടിയന്തര നടപടി
സ്വീകരിക്കുമോ?
1240.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍
പുതിയ ഓഫീസ് കെട്ടിടത്തിനായി
എം.എല്‍.എ. യുടെ ആസ്തി വികസന
പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
1241.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവളം
മണ്ഡലത്തിലെ വിഴിഞ്ഞം
കെ.എസ്.ആർ.ടി.സി. ബസ്
സ്റ്റേഷന്റെ സമഗ്രമായ
നവീകരണത്തിന്റെ ഭാഗമായി
ബഹുനിലമന്ദിരം, കാത്തിരിപ്പ്
കേന്ദ്രം, വനിതകൾക്കുള്ള വിശ്രമ
മുറി, ജലലഭ്യതക്ക് പുതിയ കിണർ,
റാമ്പ് ഉൾപ്പെടെ ടാർ ചെയ്ത ബസ്
പാർക്കിംഗ് സൗകര്യം എന്നിവ
നിർമിക്കാൻ നടപടി
സ്വീകരിക്കുമോ?
1242.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്ടെ
കെ.എസ്.ആർ.ടി.സി. കോംപ്ലക്സ്
ആലിഫ് ബിൽഡേഴ്സിന് മുപ്പത്
വർഷത്തേക്ക് ലീസിന് നൽകാൻ
സർക്കാർ തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
ഇത്
സംബന്ധിച്ച് സർക്കാർ ധാരണാപത്രം
ഒപ്പുവെച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
(
സി )
കെ.എസ്.ആർ.ടി.സി.
കോംപ്ലക്സ് നിലനിൽക്കുന്ന
പ്രദേശങ്ങളിൽ നൂറു മുതൽ
നൂറ്റമ്പതു രൂപ വരെ സ്‌ക്വയർ
ഫീറ്റിന് വാടക
ലഭിക്കുമെന്നുള്ളപ്പോൾ ഇതിന്റെ
പത്തിലൊന്ന് സ്‌ക്വയർ ഫീറ്റ്
നിരക്കിന് കെ.എസ്.ആർ.ടി.സി.
കോംപ്ലക്സ് ലീസിന് നൽകാൻ
തീരുമാനിച്ച സാഹചര്യം
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
കെട്ടിടത്തിന്റെ പണി
പൂർത്തിയാക്കി അഞ്ച് വർഷം
കഴിഞ്ഞിട്ടും മാര്‍ക്കറ്റ്
നിരക്കില്‍ മറ്റാരും കെട്ടിടം
വാടകയ്ക്കോ ലീസിനോ എടുക്കാത്തത്
നിർമ്മാണത്തിലെ പിഴവ് കാരണമാണോ
എന്ന് പരിശോധിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച് എന്തെങ്കിലും
അന്വേഷണം നടത്തിയിരുന്നോ;
ഉണ്ടെങ്കില്‍ അതിന്റെ
കണ്ടെത്തലുകൾ
എന്തൊക്കെയായിരുന്നു എന്ന്
അറിയിക്കുമോ?
1243.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യുടെ പുതിയ ഷെഡ്യൂള്‍
പരിഷ്കരണത്തിന്റെ ഭാഗമായി
ഹരിപ്പാട് ഡിപ്പോയില്‍
നിന്നുള്ള എത്ര സര്‍വ്വീസുകളാണ്
വെട്ടിക്കുറച്ചതെന്ന്
അറിയിക്കാമോ;
(
ബി )
ഇവിടെ
സര്‍വ്വീസ് നടത്തിയിരുന്ന എത്ര
ബസ്സുകളാണ് മറ്റ്
ഡിപ്പോകളിലേക്ക് മാറ്റിയതെന്നും
ഇതിന്റെ കാരണമെന്തെന്നും
അറിയിക്കാമോ;
(
സി )
ഇതിന്റെ
ഫലമായി പൊതുജനങ്ങള്‍ നേരിടുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
സര്‍വ്വീസുകള്‍
പുന:സ്ഥാപിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
1244.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം-മറയൂര്‍
കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ്
പുനരാരംഭിക്കുന്നതിന്
പദ്ധതിയുണ്ടോയെന്ന്
അറിയിക്കുമോ; വിശദാംശം
നല്‍കാമോ;
(
ബി )
മറയൂരില്‍
നിന്നും കാന്തല്ലൂരിലേക്ക്
പ്രസ്തുത സര്‍വ്വീസ്
നീട്ടുന്നതിനെ സംബന്ധിച്ച്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
സര്‍വ്വീസ്
നടത്തുന്ന ജീവനക്കാര്‍ക്ക്
മറയൂരില്‍ താമസ സൗകര്യം
ഒരുക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
1245.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈരാറ്റുപേട്ട
കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ
നിലവിൽ എത്ര ബസ്സുകളാണ് സർവീസ്
നടത്തുന്നത്; വ്യക്തമാക്കാമോ;
(
ബി )
ഈരാറ്റുപേട്ട
ഡിപ്പോയിൽനിന്നും ബസ്സുകൾ മറ്റു
ഡിപ്പോകളിലേക്ക്
മാറ്റിയിട്ടുണ്ടോ; എങ്കിൽ കാരണം
വ്യക്തമാക്കുമോ;
(
സി )
മറ്റു
ഡിപ്പോകളിലേക്കു ബസ്സുകൾ
മാറ്റുന്നത് മൂലം പൂഞ്ഞാർ
നിയോജകമണ്ഡലത്തിലെ പൊതുഗതാഗത
സംവിധാനത്തെ ബാധിക്കുകയും
യാത്രാക്ലേശം അതിരൂക്ഷമാവുകയും
ചെയ്യുമെന്നതിനാൽ ബസ്സുകൾ
പിൻവലിച്ച നടപടി മരവിപ്പിച്ചു്
ബസുകൾ തിരികെ എത്തിക്കുവാൻ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
1246.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തലപ്പിള്ളി
താലൂക്കിന്റെ ആസ്ഥാനമായ
വടക്കാഞ്ചേരിയില്‍
കെ.എസ്.ആർ.ടി.സി. ബസ്
സ്റ്റേഷന്‍ ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കാമോ;
(
ബി )
വടക്കാഞ്ചേരി
മണ്ഡലത്തില്‍പ്പെട്ട പ്രമുഖ
ടൂറിസ്റ്റ് കേന്ദ്രങ്ങളായ
വാഴാനി ഡാം, പൂമല ഡാം,
ചെപ്പാറക്കുന്നുകള്‍,
വിലങ്ങന്‍കുന്ന്, അടാട്ട് കോള്‍
നിലങ്ങള്‍ എന്നിവ
ബന്ധപ്പെടുത്തി ആതിരപ്പിള്ളി
മാതൃകയില്‍ ടൂറിസം ലക്ഷ്യമാക്കി
കെ.എസ്.ആർ.ടി.സി. കണ്ടക്ടഡ്
ടൂര്‍ ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
1247.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗതാഗത
വകുപ്പിലെ അഴിമതി തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാരിന്റെ (2016-2021)
കാലത്ത് എത്ര
ജീവനക്കാര്‍ക്കെതിരെയാണ് അഴിമതി
നടത്തിയതിന്റെ പേരില്‍ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ?
1248.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പിറവം
മണ്ഡലത്തിലെ വാഹന രജിസ്ട്രേഷന്‍
നടത്തുന്നതിനായി പൊതുജനങ്ങള്‍
നേരിടുന്ന ബുദ്ധിമുട്ട്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പിറവം
കേന്ദ്രമാക്കി ഒരു ജോയിന്റ്
റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട്
ഓഫീസ് ആംരഭിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കുമോ?
1249.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മോട്ടോര്‍
വാഹന വകുപ്പ് എന്നു മുതലാണ്
ഇ-ചെലാന്‍ സോഫ്റ്റ്‍വെയര്‍
നടപ്പിലാക്കിയത് ; ഈ പദ്ധതി
ആരംഭിച്ച ശേഷം എത്ര കേസുകള്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;
(
ബി )
ഈ
പദ്ധതി പ്രകാരം പിഴ ഇനത്തില്‍
എത്ര തുക ഈടാക്കി; കുടിശ്ശിക ആയ
തുക എത്രയാണ്;
(
സി )
മോട്ടോര്‍
വാഹന വകുപ്പില്‍ ഓണ്‍ലൈന്‍
രജിസ്ട്രേഷന്‍
സോഫ്റ്റ്‍വെയറില്‍ അപാകതകള്‍
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
വാഹന
ഡീലര്‍മാര്‍ക്ക്,
സര്‍ക്കാരിലേക്ക് നല്‍കേണ്ടതായ
ഫീസ്, ടാക്സ് എന്നിവ നല്‍കാതെ
രജിസ്ട്രേഷന്‍ നടപടി നടത്താന്‍
ഈ സോഫ്റ്റ്‍വെയറില്‍
വ്യവസ്ഥയുണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
ട്രാന്‍സ്പോര്‍ട്ട്
വാഹനങ്ങള്‍ നേരിട്ട്
പരിശോധിക്കാതെ ഫിറ്റ്നസ്
നല്‍കാന്‍ വ്യവസ്ഥ
ഇല്ലാതിരിക്കെ പുതിയ
വാഹനങ്ങള്‍ക്ക് ഓണ്‍ലൈനായി
ഫിറ്റ്നസ് നല്‍കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പുന:പരിശോധിക്കുമോ
എന്ന് വ്യക്തമാക്കുമോ?
1250.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂരില്‍
ഡ്രെെവിംഗ് ടെസ്റ്റ് കേന്ദ്രം
നിര്‍മ്മിക്കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(
ബി )
പ്രസ്തുത
ഡ്രെെവിംഗ് ടെസ്റ്റ് കേന്ദ്രം
നിര്‍മ്മിക്കുന്നതിന് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
1251.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മോട്ടോര്‍
വാഹന വകുപ്പില്‍ മോട്ടോര്‍
വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍മാരുടെ
തസ്തികകളില്‍ എത്ര ഒഴിവുകളാണ്
നിലവിലുള്ളത്;
(
ബി )
പ്രസ്തുത
ഒഴിവുകള്‍ നിലവില്‍ വന്ന തീയതി
വ്യക്തമാക്കുമോ;
(
സി )
വകുപ്പിലെ
നിലവിലുള്ള ഒഴിവുകള്‍
നികത്തുന്നതിന് അടിയന്തര നടപടി
സ്വീകരിക്കുമോ?
1252.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അസിസ്റ്റന്റ് മോട്ടോര്‍
വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍മാരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്; ഈ
ഒഴിവുകള്‍ പി.എസ്സ്.സിക്ക്
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
അറിയിക്കാമോ;
(
ബി )
പ്രസ്തുത
അസിസ്റ്റന്റ് മോട്ടോര്‍
വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍മാരുടെ റാങ്ക്
ലിസ്റ്റ് ഇപ്പോള്‍ നിലവിലുണ്ടോ;
ഈ തസ്തികയുടെ യോഗ്യതയില്‍
കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
കേരളാ
ട്രാന്‍സ്പോര്‍ട്ട്
സബോര്‍ഡിനേറ്റ് സര്‍വ്വീസ്
വിശേഷാല്‍ ചട്ടങ്ങളില്‍ ഭേദഗതി
വരുത്തുവാന്‍ സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
1253.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടകര
റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്‍
കീഴില്‍ ഏറ്റവും കൂടുതല്‍
വാഹനങ്ങൾ രജിസ്റ്റര്‍
ചെയ്യപ്പെടുന്ന മലയോര മേഖലയായ
നാദാപുരം കേന്ദ്രികരിച്ച് സബ്
റീജണൽ ട്രാൻസ്പോർട്ട് ഓഫീസ്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദമാക്കുമോ ?
1254.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2013-ല്‍
രൂപീകൃതമായ മഞ്ചേശ്വരം
താലൂക്കില്‍ ആര്‍.ടി.ഒ. ഓഫീസ്
തുടങ്ങുന്നതിന് കാലതാമസം
ഉണ്ടാകുന്നതിനുള്ള കാരണം
വ്യക്തമാക്കുമോ;
(
ബി )
മഞ്ചേശ്വരം
ആര്‍.ടി.ഒ. ഓഫീസിന്റെ
പ്രവര്‍ത്തനം ഈ സാമ്പത്തിക
വര്‍ഷം തന്നെ
ആരംഭിക്കാനാകുമോയെന്ന്
വിശദമാക്കുമോ?
1255.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതിയതായി
രൂപം കൊണ്ട കുന്നംകുളം
താലൂക്കില്‍ സബ് റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട് ഓഫീസ്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
1256.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഫോസില്‍
ഇന്ധനങ്ങള്‍ ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍
ഉണ്ടാക്കുന്ന അന്തരീക്ഷ
മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും
ലഘൂകരിക്കുന്നതിനായി
സര്‍ക്കാര്‍ നടപ്പിലാക്കുന്ന
പദ്ധതികള്‍ ഇനം തിരിച്ച്
അറിയിക്കാമോ;
(
ബി )
ഫോസില്‍
ഇന്ധനങ്ങളുടെ വിലവര്‍ദ്ധനവ്
കാരണം ബുദ്ധിമുട്ടിലായ
ജനങ്ങള്‍ക്ക് ഈ പദ്ധതികള്‍
എങ്ങനെ പ്രയോജനപ്പെടും എന്ന്
വ്യക്തമാക്കാമോ;
(
സി )
ഇലക്ട്രിക്
വാഹനങ്ങള്‍ വാങ്ങുന്നതിന്
സര്‍ക്കാര്‍ സബ്സിഡി ലഭ്യമാണോ;
വിശദവിവരങ്ങള്‍ അറിയിക്കാമോ;
(
ഡി )
ഇലക്ട്രിക്ക്
വാഹനങ്ങളുടെ ചാര്‍ജിംഗ്
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിന് എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുന്നുണ്ടെന്നും
സംസ്ഥാനത്ത് നിലവിലുള്ള വാഹന
ചാര്‍ജിംഗ്
സ്റ്റേഷനുകളെക്കുറിച്ചും എത്ര
ചാര്‍ജിംഗ് സ്റ്റേഷനുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്നതിനെക്കുറിച്ചും
ഇനം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ; ;
(
ഇ )
നിലവില്‍
ഫോസില്‍ ഇന്ധങ്ങള്‍ ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ
ഇലക്ട്രിക് വാഹനങ്ങളാക്കി
മാറ്റുന്നതിന് പദ്ധതിയുണ്ടോ
എന്ന് അറിയിക്കാമോ;
(
എഫ് )
സര്‍ക്കാര്‍
വകുപ്പുകളിലേക്ക് ഇലക്ട്രിക്
വാഹനങ്ങള്‍ വാങ്ങുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(
ജി )
കെ.
എസ്. ആർ. ടി. സി. ബസ്സുകള്‍
ഇലക്ട്രിക് ബസ്സുകളാക്കി
മാറ്റാനുള്ള പദ്ധതിയുണ്ടോ എന്ന്
അറിയിക്കാമോ?
1257.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെട്രോള്‍,
ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം
വൈദ്യുതി, സി.എന്‍.ജി. എന്നിവ
ഉപയോഗിച്ചുള്ള വാഹനങ്ങളിലേക്ക്
മാറുന്നതുമൂലം ഉണ്ടാകുന്ന
സാമ്പത്തിക ലാഭവും മറ്റ്
പ്രയോജനങ്ങളും
എന്തൊക്കെയാണെന്ന് സര്‍ക്കാര്‍
തലത്തില്‍ പരിശോധന
നടത്തിയിട്ടുണ്ടോ;
(
ബി )
പെട്രോള്‍,
ഡീസല്‍ വില ക്രമാതീതമായി
വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍
വൈദ്യുതി, സി.എന്‍.ജി.
വാഹനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
എന്തെങ്കിലും നടപടികള്‍
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന്
സ്വീകരിക്കുന്നുണ്ടോ എന്ന്
അറിയിക്കുമോ?
1258.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലോക്ക്ഡൗണ്‍
മുതല്‍ സര്‍വ്വീസ്
നിര്‍ത്തിവെച്ച കോണ്‍ട്രാക്ട്
കാര്യേജ് വിഭാഗത്തില്‍പ്പെട്ട
സ്വകാര്യ ടൂറിസ്റ്റ്
ബസ്സുടമകള്‍ നേരിടുന്ന
പ്രതിസന്ധി പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(
ബി )
ബസ്സുടമകളുടെയും
തൊഴിലാളികളുടെയും പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും കൂടുതല്‍
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുവാനുമുള്ള നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
1259.
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനങ്ങള്‍,
കമ്പനികള്‍, ബാങ്കുകള്‍ എന്നിവ
വ്യാപകമായി കരാര്‍
അടിസ്ഥാനത്തില്‍ സ്വകാര്യ
വാഹനങ്ങളെ ടാക്സിയായി
ഉപയോഗിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇതുമൂലം നികുതി ഇനത്തില്‍ നഷ്ടം
ഉണ്ടാകുന്നുണ്ടോ;
(
സി )
ഇപ്രകാരം
നിയമലംഘനം നടത്തുന്നവരെ
കണ്ടെത്തുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കുമോ?
1260.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പ്രഖ്യാപിച്ച സീ അഷ്ടമുടി
പാസഞ്ചര്‍ കം ടൂറിസം ബോട്ട്
സര്‍വ്വീസിന് ആവശ്യമായ
ബോട്ടിന്റെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടും
സര്‍വ്വീസ് ആരംഭിക്കുന്നതിന്
കാലതാമസം നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കുമോ ; പ്രസ്തുത
സര്‍വ്വീസ് ഉടന്‍
ആരംഭിക്കുന്നതിനുള്ള തുടര്‍
നടപടി സ്വീകരിക്കുമോ ; വിശദാംശം
ലഭ്യമാക്കുമോ?
1261.
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലഗതാഗത
വകുപ്പിലെ ഓപ്പറേറ്റിങ് ആന്‍ഡ്
ഡോക്ക്റിപ്പയര്‍ വിഭാഗം
ജീവനക്കാരുടെ വിശേഷാല്‍ ചട്ടം
[ജി.ഒ (പി) നം.
2925/01/2004/ട്രാന്‍സ് തീയതി
15/07/2007] ഭേദഗതി
ചെയ്യുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ചട്ടം ഭേദഗതി
ചെയ്യുന്നുണ്ടെങ്കില്‍ ആയതിന്റെ
നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
വിശദാംശം നല്‍കാമോ ?
|
|
|
|
|
|
|
|