|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1262.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂർ
മണ്ഡലത്തിൽ 2016 മുതൽ 2021 വരെ
കായിക വകുപ്പ് മുഖേന
നടപ്പിലാക്കിയ പദ്ധതികൾ
ഏതൊക്കെയാണ്; ഇതിനായി അനുവദിച്ച
അനുവദിച്ച തുക എത്രയാണ് ; ഇതിൽ
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
1263.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
എല്ലാ പഞ്ചായത്തുകളിലും ഒരു
പൊതു കളിസ്ഥലം എന്ന പദ്ധതി
എങ്ങനെ നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(
ബി )
പ്രസ്തുത
പദ്ധതിയ്ക്ക് സ്ഥലം ലഭ്യമായ
സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യ
വികസനത്തിന് പദ്ധതി
തയ്യാറാക്കുമോ;
(
സി )
പദ്ധതിയ്ക്ക്
സ്ഥലം ലഭ്യമല്ലാത്തിടങ്ങളില്‍
സ്ഥലം വാങ്ങി സൗകര്യം
ഒരുക്കാന്‍ കഴിയുമോ?
1264.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിദ്യാര്‍ത്ഥികളെ
പ്രൈമറി തലം മുതല്‍ കായിക
വിനോദങ്ങളില്‍
പങ്കെടുപ്പിക്കുന്നതിനായി
സ്കൂളുകള്‍ കേന്ദ്രീകരിച്ച്
പരിശീലന സൗകര്യം ഒരുക്കുന്നതിന്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സ്കൂളുകളിലെ
മൈതാനങ്ങള്‍ നവീകരിക്കുന്നതിന്
കായിക വകുപ്പ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
1265.
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം
എന്ന പദ്ധതിയുടെ നിര്‍വഹണം
ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ എല്ലാ
പഞ്ചായത്തുകളെയും
ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
സി )
ഈ
പദ്ധതിയുടെ നടത്തിപ്പ്
എങ്ങനെയാണെന്ന് വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതി അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1266.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
നജീബ് കാന്തപുരം
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്
കായിക രംഗത്തുണ്ടായിരുന്ന
യശസ്സ് നിലനിര്‍ത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ആലോചിക്കുന്നത്;
(
ബി )
കായിക
പ്രതിഭകളെ ചെറുപ്രായത്തില്‍
കണ്ടെത്തി വിദഗ്ദ്ധ പരിശീലനം
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
എല്ലാ
ജില്ലയിലും ഇതിനാവശ്യമായ
സംവിധാനം ഏര്‍പ്പെടുത്തുമോ;
വിശദമാക്കുമോ?
1267.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കായിക രംഗത്ത് മികച്ച അത്
ലറ്റുകളെ പ്രത്യേകിച്ചും വനിതാ
താരങ്ങളെ സംഭാവന ചെയ്ത സംസ്ഥാനം
പുതിയ താരങ്ങളെ
സൃഷ്ടിക്കുന്നതില്‍ പിന്നോക്കം
പേകുന്നുവെന്ന
റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
(
ബി )
കായിക
വകുപ്പ് താരങ്ങളെ
വാർത്തെടുക്കുന്നതിന് പകരം
ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റിൽ
മാത്രം ഒതുങ്ങി പോകുന്നുവെന്ന
അഭിപ്രായമുണ്ടോ;
(
സി )
മികച്ച
കായികതാരങ്ങളെ
കണ്ടെത്തുന്നതിനും അവര്‍ക്ക്
മികച്ച പരിശീലനം
നല്‍കുന്നതിനുമായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തൊക്കെയാണ്; വിശദാംശം
നല്‍കുമോ;
(
ഡി )
മികച്ച
താരങ്ങളെ സൃഷ്ടിക്കുന്നതിനും
പരിശീലനം നല്‍കുന്നതിനുമായി
വനിതകള്‍ക്കു മാത്രമായി
അന്താരാഷ്ട്ര നിലവാരത്തില്‍ ഒരു
സ്പോര്‍ട്സ് പരിശീലന കേന്ദ്രം
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ?
1268.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സര്‍വ്വകലാശാല
തലത്തില്‍ കായിക താരങ്ങളായ
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിച്ചുകൊണ്ടിരുന്ന ഗ്രേസ്
മാര്‍ക്ക് മത്സരങ്ങള്‍
നടക്കാത്തതുമൂലം ലഭിക്കാത്തതിന്
എന്ത് പരിഹാരമാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക്
തുടര്‍ന്നുള്ള പഠനത്തില്‍
സ്പോര്‍ട്സ് ക്വോട്ട റിസര്‍വേഷൻ
എപ്രകാരം നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
1269.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുന്നംകുളം
സീനിയര്‍ ഗ്രൗണ്ടിലെ
സിന്തറ്റിക് ട്രാക്ക്
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
സാധിയ്ക്കുമെന്ന്
വിശദമാക്കാമോ;
(
ബി )
ഗ്രൗണ്ട്,
ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ
പരിപാലിക്കാന്‍ എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(
സി )
കുന്നംകുളം
ഗവണ്‍മെന്റ് മോഡല്‍ ബോയ്സ്
ഹെെസ്കൂളില്‍ സ്പോര്‍ട്സ്
ഡിവിഷന്‍ ആരംഭിക്കാന്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ?
1270.
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്
കായിക രംഗത്തുണ്ടായിരുന്ന
മേധാവിത്വം വീണ്ടെടുക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(
ബി )
കോവിഡ്
പ്രതിസന്ധി മൂലം പരിശീലനം
നിലച്ചത് കായികതാരങ്ങളുടെ ഭാവി
പ്രകടനത്തെ ബാധിക്കാതിരിക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം ചെയ്യുന്നത്;
വിശദമാക്കുമോ?
1271.
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
റാന്നിയിൽ
സ്കൂൾ വിദ്യാർത്ഥികൾക്ക്
അന്താരാഷ്ട്ര /ദേശീയ
നിലവാരത്തിലുള്ള സ്പോർട്സ്
അമെനിറ്റീസ് സെന്ററിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
മലയോര
മേഖലയിലെ സ്കൂൾ വിദ്യാർത്ഥികളിൽ
നിന്ന് കായിക പ്രതിഭകളെ
കണ്ടെത്തുന്നതിനും
വാർത്തെടുക്കുന്നതിനും ഒരു
സ്പോർട്സ് അമെനിറ്റീസ് സെന്റർ
എന്നത്തേയ്ക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
1272.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കായികം, വഖഫ്, ഹജ് തീർത്ഥാടന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുവിദ്യാലയങ്ങളിലെ
കുട്ടികളുടെ അടിസ്ഥാന
കായികവിദ്യാഭ്യാസ വികാസം, കായിക
സാക്ഷരത എന്നിവ
രൂപീകരിക്കുന്നതിലും
നേടിയെടുക്കുന്നതിലും
നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന
പരിപാടികള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
കോവിഡ്
കാലഘട്ടത്തില്‍ കായികക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിലൂടെ
മാനസികാരോഗ്യം
വര്‍ദ്ധിപ്പിക്കുവാന്‍ കായിക
വകുപ്പ് ഏതെങ്കിലും പദ്ധതി
രൂപപ്പെടുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
ഇല്ലെങ്കില്‍
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
തദ്ദേശ
സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍
ഇതിനായി പരിപാടി
തയ്യാറാക്കുന്നത്
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കാമോ?
1273.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മഞ്ചേരി
മണ്ഡലത്തിലെ പയ്യനാട്ടിലെ ജില്ല
സ്പോര്‍ട്സ് കോംപ്ലക്സില്‍
ഹോക്കി ഗ്രൗണ്ട്, ഇന്‍ഡോര്‍
സ്റ്റേഡിയം, നീന്തല്‍ക്കുളം,
സിന്തറ്റിക് ട്രാക്ക് തുടങ്ങിയ
പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
നിലവിലെ അവസ്ഥ വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ ഇത്
ആരംഭിക്കുന്നതിന് നടപടികള്‍
ത്വരിതപ്പെടുത്തുമോയെന്ന്
അറിയിക്കുമോ?
1274.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കായികം, വഖഫ്, ഹജ് തീർത്ഥാടന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
അന്താരാഷ്ട്ര സ്പോർട്സ്
കോംപ്ലക്സ് സ്ഥാപിക്കുന്നതിന്
പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
1275.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നടുവണ്ണൂര്‍
വോളിബോള്‍ അക്കാദമിയുടെ
കെട്ടിടത്തിന്റെ പ്രവൃത്തി ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി പൂര്‍ത്തീകരിച്ച്
അക്കാദമിയുടെ പ്രവര്‍ത്തനം
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്നാണ് കരുതുന്നത്;
(
സി )
അക്കാദമിയിൽ
കായിക താരങ്ങള്‍ക്ക് പരിശീലനം
ആരംഭിക്കുന്നതിനായി എന്തെല്ലാം
അനുബന്ധ സൗകര്യങ്ങളാണ്
ആവശ്യമായിട്ടുള്ളത്; ഈ
സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള നടപടികള്‍
വേഗത്തിലാക്കാമോ?
1276.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച എല്ലാ പഞ്ചായത്തിലും
ഒരു കളിക്കളം എന്ന പദ്ധതി
നിലവിലുണ്ടോ; എങ്കില്‍ ഇതിന്റെ
മാര്‍ഗ്ഗരേഖയും നടപടിക്രമങ്ങളും
വിശദമാക്കാമോ;
(
ബി )
തദ്ദേശ
സ്ഥാപനങ്ങളുടെ ഉടമസ്ഥയിലുള്ള
കളിസ്ഥലങ്ങളുടെ നവീകരണവും
വികസനവും ഈ പദ്ധതിയിലൂടെ
സാധ്യമാക്കാന്‍ കഴിയുമോ;
ചുരുങ്ങിയത് എത്ര
വിസ്തീര്‍ണ്ണമുള്ള
കളിസ്ഥലങ്ങളാണ് പദ്ധതിക്കായി
തെരഞ്ഞെടുക്കാറുള്ളതെന്ന്
അറിയിക്കാമോ;
(
സി )
എത്ര
തുകയാണ് ഓരോ കളിക്കളങ്ങളുടെയും
വികസനത്തിനായി അനുവദിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
ഇതിനായുള്ള പദ്ധതി ഏത് ഏജന്‍സി
വഴിയാണ്
സമര്‍പ്പിക്കേണ്ടതെന്നും
വ്യക്തമാക്കാമോ?
1277.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തില്‍ ആധുനിക
രീതിയിലുള്ള
കളിസ്ഥലങ്ങളില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
മംഗല്‍പാടി
പഞ്ചായത്തിലെ ഉപ്പള മണ്ണംങ്കുഴി
സ്റ്റേഡിയം ആധുനിക രീതിയില്‍
നവീകരിക്കുന്നതിനു നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
1278.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ പുതിയ സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ;
(
ബി )
മാവേലിക്കര
തഴക്കരയിലെ പഴഞ്ചിറക്കുളം
നവീകരിച്ച് നീന്തല്‍
പരിശീലനത്തിന് ഉപയോഗിക്കാൻ
നടപടി സ്വീകരിക്കുമോ;
ഇതിനാവശ്യമായ തുക അനുവദിക്കുമോ;
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
സി )
മാവേലിക്കര
മണ്ഡലത്തിലെ ചാരുമ്മൂട്
കേന്ദ്രമാക്കി ഒരു ഇന്‍ഡോര്‍
സ്റ്റേഡിയം
സ്ഥാപിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
1279.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2019-20
വര്‍ഷത്തെ ബഡ്ജറ്റില്‍ തുക
വകയിരുത്തിയിരുന്ന പാറശ്ശാല
മണ്ഡലത്തിലെ ആനാവൂര്‍ ഗവ. ഹയര്‍
സെക്കണ്ടറി സ്കൂളിലെ സ്റ്റേഡിയം
നവീകരണത്തിന്റെ ഒന്നാം ഘട്ട
പ്രവൃത്തിയുടെ പുരോഗതി
അറിയിക്കാമോ;
(
ബി )
രണ്ടാംഘട്ട
പ്രവൃത്തികൾക്കായി 2020-21
വര്‍ഷത്തെ ബഡ്ജറ്റ് മറുപടി
പ്രസംഗത്തില്‍ കിഫ്ബിയുടെ
ധനസഹായത്തോടെ ഫണ്ട്
അനുവദിക്കുമെന്ന്
അറിയിച്ചിരുന്നതിന്മേല്‍ കായിക
വകുപ്പ് തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
1280.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തില്‍ 15.83 കോടി
രൂപയുടെ കിഫ്ബി അംഗീകാരം
ലഭ്യമായിട്ടുള്ള ചേലാട്
അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ
നിലവിലെ അവസ്ഥ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്റ്റേഡിയത്തിന്റെ ടെണ്ടർ
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
ടെണ്ടര്‍
നടപടികളില്‍ എത്ര പേര്‍
പങ്കെടുത്തിട്ടുണ്ടെന്നും
ഇതിലാര്‍ക്കാണ് പ്രവൃത്തിയുമായി
ബന്ധപ്പെട്ട നിര്‍മ്മാണ ചുമതല
നല്‍കിയിരിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(
ഡി )
ടെണ്ടര്‍
നടപടികള്‍ക്ക് വേഗത്തില്‍
അംഗീകാരം നല്‍കി സ്റ്റേഡിയ
നിര്‍മ്മാണം ആരംഭിക്കുന്നതിനു
വേണ്ട നടപടി സ്വീകരിക്കുമോ?
1281.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഏറനാട്
മണ്ഡലത്തിലെ അരീക്കോട്
സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട
നിര്‍മ്മാണത്തിന്റെ നിലവിലെ
അവസ്ഥ വിശദമാക്കുമോ;
(
ബി )
ഈ
സ്റ്റേഡിയത്തിന്റെ
പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്
കായിക യുവജനകാര്യ ഡയറക്ടറുടെ
അന്വേഷണ റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ;
(
സി )
സ്റ്റേഡിയത്തില്‍
സിന്തറ്റിക് ഫുട്ബോൾ ടര്‍ഫ്
പദ്ധതിക്കു പകരമായി സ്വാഭാവിക
പുല്‍ത്തകിടിയും ജലസേചന
സൗകര്യവും ഏര്‍പ്പെടുത്തണമെന്ന്
പ്രസ്തുത റിപ്പോര്‍ട്ടില്‍
ശിപാര്‍ശ ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ഡി )
എങ്കില്‍
മണ്ഡലത്തിന്റെ സമഗ്ര കായിക
വികസനത്തിന്റെ ഭാഗമായി ഈ
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1282.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെന്മാറ
നിയോജക മണ്ഡലത്തില്‍ കായിക
വിദ്യാര്‍ത്ഥികള്‍ക്കും മറ്റും
പരിശീലനം നടത്തുന്നതിന്
സര്‍ക്കാര്‍ ഉടമസ്ഥതയിലോ
സ്വകാര്യ ഉടമസ്ഥതയിലോ
സ്റ്റേഡിയം ഇല്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
വിഷയത്തിന് പരിഹാരം
കാണുന്നതിനായി നെന്മാറ ഗവ.
ബോയ്സ് ഹയര്‍ സെക്കണ്ടറി
സ്കൂള്‍ ഗ്രൗണ്ടില്‍
മിനിസ്റ്റേഡിയം അനുവദിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
1283.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാർ നിർമ്മിച്ച /നിർമ്മാണം
ആരംഭിച്ച മള്‍ട്ടി
പര്‍പ്പസ്/ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍ ഏതെല്ലാമാണ്;
വിശദാംശങ്ങൾ നൽകാമോ; ഓരോ
സ്റ്റേഡിയത്തിനും ചെലവാക്കുന്ന
തുക എത്രയാണെന്ന് അറിയിക്കുമോ?
1284.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്ന
ഹരിപ്പാട് ഗവ. ബോയ്സ് ഹയര്‍
സെക്കന്‍ഡറി സ്‌കൂള്‍
ഗ്രൗണ്ടിലെ സ്റ്റേഡിയം
നിര്‍മ്മാണം ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(
ബി )
ഇതിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന് അറിയിക്കാമോ?
1285.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്രസര്‍ക്കാരിന്റെ
സഹായത്തോടെ സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്ന
പദ്ധതിയ്ക്കായി സംസ്ഥാന
സര്‍ക്കാര്‍ ഏതെങ്കിലും
പ്രോജക്ടുകള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇതില്‍ എത്ര എണ്ണത്തിന് അനുമതി
ലഭിച്ചിട്ടുണ്ട്;
(
സി )
കേന്ദ്ര
സര്‍ക്കാര്‍ പ്രോജക്ടായ ഖേലോ
ഇന്ത്യയില്‍ സ്ഥല പരിശോധന
നടത്തി തുടര്‍നടപടികള്‍
സ്വീകരിച്ച കാസര്‍ഗോഡ്
ജില്ലയിലെ കുണ്ടംകുഴി ഇന്‍ഡോര്‍
സ്റ്റേഡിയം പ്രോജക്ട് ടി
പദ്ധതിയില്‍ അനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഡി )
ഇല്ലെങ്കില്‍
അനുമതിക്കായി
സമര്‍പ്പിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ?
1286.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴ
നിയോജകമണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള
സ്റ്റേഡിയങ്ങളില്‍ നിര്‍മ്മാണം
ആരംഭിച്ചിട്ടുള്ളവയുടെ വിവരം
ലഭ്യമാക്കാമോ;
(
ബി )
ഇനിയും
നിര്‍മ്മാണം ആരംഭിക്കാന്‍
കഴിഞ്ഞിട്ടില്ലാത്തവയുടെ
പ്രവൃത്തി ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികളെ
കുറിച്ച് വിശദമാക്കാമോ?
1287.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്മൈല്‍
പദ്ധതി പ്രകാരം ഒരു കോടി രൂപ
അനുവദിച്ചിട്ടുള്ള കോതമംഗലം
മണ്ഡലത്തിലെ പല്ലാരിമംഗലം
സ്റ്റേഡിയം നിര്‍മ്മാണവുമായി
ബന്ധപ്പെട്ട പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
സ്റ്റേഡിയം
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(
സി )
എത്ര
പേര്‍ ടെണ്ടര്‍ നടപടികളില്‍
പങ്കെടുത്തിട്ടുണ്ടെന്നും
ആര്‍ക്കാണ് ടെണ്ടര്‍
നല്‍കിയിരിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(
ഡി )
സ്റ്റേഡിയം
നിര്‍മ്മാണം എന്നത്തേക്ക്
ആരംഭിക്കുവാന്‍ കഴിയും എന്ന്
വ്യക്തമാക്കാമോ;
(
ഇ )
സ്റ്റേഡിയം
നിര്‍മ്മാണം വേഗത്തില്‍
ആരംഭിക്കുന്നതിനുവേണ്ട നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
1288.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
നടക്കാവ് വലിയ കൊവ്വല്‍
മൈതാനിയില്‍ കിഫ്ബി ഫണ്ട് വഴി
പണി ആരംഭിച്ച എം.ആര്‍.സി.
കൃഷ്ണന്‍ മള്‍ട്ടിപര്‍പ്പസ്
സ്റ്റേഡിയത്തില്‍ നേരത്തേ
ഉണ്ടായിരുന്നതും ഇപ്പോൾ
ജീര്‍ണ്ണാവസ്ഥയിലുള്ളതുമായ
ഇലവന്‍സ് ടര്‍ഫ് ഗ്രൗണ്ട്
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി
പുതുക്കിപ്പണിയാന്‍ നടപടി
സ്വീകരിക്കുമോ?
1289.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൊതു
കളിസ്ഥലം ഇല്ലാത്ത
ഗ്രാമപഞ്ചായത്തുകളിൽ
കളിസ്ഥലത്തിനായി സ്വകാര്യ
വ്യക്തികളിൽ നിന്ന് സ്ഥലം
വാങ്ങുന്നതിന് ഫണ്ട്
അനുവദിക്കുന്ന കാര്യം പരിഗണനയിൽ
ഉണ്ടോ;
(
ബി )
തദ്ദേശസ്വയംഭരണ
വകുപ്പിന് കീഴിൽ
സ്ഥലമില്ലെങ്കിൽ മറ്റു
വകുപ്പുകളുടെ ഉപയോഗശൂന്യമായ
സ്ഥലത്ത് വകുപ്പുതല
ഡെസ്റ്റിനേഷൻ കമ്മിറ്റിയുടെ
നിയന്ത്രണത്തിൽ കളിസ്ഥലം
നിർമ്മിക്കുന്നതിന് പ്രത്യേക
പരിഗണന നൽകുമോ; വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
1290.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ ഇരുമ്പിളിയം
ഗ്രാമപഞ്ചായത്തില്‍
ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ഒരു
സ്റ്റേഡിയം നിര്‍മ്മിക്കുന്നത്
സംബന്ധിച്ച് എന്തെങ്കിലും
പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
എങ്കിൽ
പ്രസ്തുത സ്റ്റേഡിയം ഈ
വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍
ഉള്‍പ്പെടുത്തി ആരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
1291.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായികവികസനം
ലക്ഷ്യമാക്കി നടപ്പിലാക്കുന്ന
പദ്ധതികൾ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
കഴിഞ്ഞ
അഞ്ചുവർഷം നടപ്പിലാക്കിയ
പദ്ധതികളും ചെലവഴിച്ച തുകയും
ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(
സി )
പഞ്ചായത്തുകളിലും
മുനിസിപ്പാലിറ്റികളിലും
സ്റ്റേഡിയം നിർമ്മിക്കാനും
നിലവിലുള്ള സ്റ്റേഡിയം
നവീകരിക്കാനും കായികവകുപ്പ്
ഏതെല്ലാം സഹായങ്ങളാണ്
നൽകുന്നതെന്നും ഇതിനുള്ള
മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും
അപേക്ഷിക്കേണ്ട രീതിയും
വ്യക്തമാക്കാമോ;
(
ഡി )
കായിക
വകുപ്പിന്റെ സഹായത്തോടെ
പഞ്ചായത്തുകളിലും നഗരസഭകളിലും
നിർമ്മിച്ച എത്ര സ്റ്റേഡിയങ്ങൾ
ഉണ്ടെന്ന് പേരുൾപ്പെടെ ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
കായികവകുപ്പിൽ നിന്നുള്ള സഹായം
കൂടാതെ മറ്റേതെല്ലാം സഹായങ്ങൾ ഈ
സ്റ്റേഡിയങ്ങൾ
നിർമ്മിക്കുന്നതിന്
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
1292.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പയ്യനാട്
അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
പ്രസ്തുത
സ്റ്റേഡിയവുമായി ബന്ധപ്പെട്ട
പുതിയ പദ്ധതികള്‍ എന്ന്
ആരംഭിക്കുമെന്ന് അറിയിക്കാമോ;
(
സി )
പയ്യനാട്
അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍
നെഹ്റു ട്രോഫി അടക്കമുള്ള
ദേശീയ, അന്തര്‍ ദേശീയ
നിലവാരത്തിലുള്ള മത്സരങ്ങള്‍
സംഘടിപ്പിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
1293.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
ഇ.എം.എസ്. സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണത്തിന് എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത്; ഇതിന്റെ
നിര്‍മ്മാണം
ആരംഭിച്ചിട്ടില്ലെന്നത്
ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
(
ബി )
വസ്തു
സംബന്ധമായ എല്ലാ നടപടികളും
ആലപ്പുഴ നഗരസഭ
പൂര്‍ത്തീകരിച്ചിട്ടും
നിര്‍മ്മാണം ആരംഭിക്കാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
എന്തൊക്കെ
നിര്‍മ്മാണങ്ങളാണ് ഇതില്‍
വിഭാവനം ചെയ്തിട്ടുള്ളത്;
നിര്‍മ്മാണച്ചുമതല ആര്‍ക്കാണ്
നല്‍കിയിട്ടുള്ളത്;
അടിയന്തരമായി സ്റ്റേഡിയം
നിര്‍മ്മാണം ആരംഭിക്കാന്‍
എന്തൊക്കെ നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1294.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തില്‍ അനുവദിച്ച
ഭരണിക്കാവ് ഗവ.യു.പി.എസ്.-ലെ
സ്റ്റേഡിയം, കണ്ടല്ലൂര്‍
പഞ്ചായത്തിലെ സ്റ്റേഡിയം
എന്നിവയുടെ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട പ്രവൃത്തികളുടെ
പുരോഗതി വിശദമാക്കാമോ?
1295.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍ 2020-21
വര്‍ഷത്തില്‍ ധനകാര്യ
വകുപ്പിന്റെ പ്രത്യേക ഫണ്ട്
ഉപയോഗിച്ച് പരുത്തിയൂര്‍
സ്റ്റേഡിയത്തില്‍ കായിക
വകുപ്പിലെ ഫയൽ നം. എ3/282/2020
പ്രകാരമുള്ള പ്രവൃത്തിയുടെ
ഡി.പി.ആർ.
പൂര്‍ത്തീകിരിച്ചിട്ടുണ്ടോ;
(
ബി )
ഡി.പി.ആർ.
പ്രകാരം ഏതൊക്കെ പ്രവൃത്തികളാണ്
പരുത്തിയൂര്‍ സ്റ്റേഡിയത്തില്‍
ചെയ്യുന്നതെന്ന് വിശദമാക്കാമോ;
നിര്‍മ്മാണ പ്രവൃത്തി
നടത്തുന്നതിനു ആരെയാണ്
ചുമതലപ്പെടുത്തിയതെന്ന്
വിശദമാക്കാമോ?
1296.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മികവ്
തെളിയിച്ച കായിക താരങ്ങള്‍ക്ക്
തൊഴില്‍ നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ നല്‍കുമോ;
(
ബി )
കഴിഞ്ഞ
സർക്കാരിന്റെ കാലയളവിൽ എത്ര
കായിക താരങ്ങള്‍ക്ക് തൊഴില്‍
നൽകിയെന്ന വിശദാംശം നൽകാമോ?
1297.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലയളവിൽ എത്ര
കായിക താരങ്ങള്‍ക്ക്
സര്‍ക്കാര്‍ വകുപ്പുകളിലും
പൊതുമേഖല സ്ഥാപനങ്ങളിലും വിവിധ
തസ്തികകളില്‍ ജോലി
നല്‍കിയിട്ടുണ്ടെന്നറിയിക്കാമോ;
വിശദാംശം നൽകാമോ?
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോമണ്‍വെല്‍ത്ത്
ഗെയിംസ്, നാഷണല്‍ ഗെയിംസ്,
ഏഷ്യന്‍ ഗെയിംസ് എന്നിവയിലെ
മത്സര ഇനമായ നെറ്റ് ബോള്‍
കളിക്കാര്‍ക്ക് പി.എസ്.സി.
നിയമനങ്ങളില്‍ അര്‍ഹമായ ഗ്രേസ്
മാര്‍ക്ക് ലഭിക്കുന്നില്ലെന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പി.എസ്.സി.
നിയമനങ്ങളില്‍ ഗ്രേസ്
മാര്‍ക്കിന് അര്‍ഹതയുള്ള കായിക
ഇനങ്ങളില്‍ നെറ്റ് ബോള്‍ കൂടി
ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
1299.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിവിധ
കായിക മേഖലകളില്‍ പ്രാഗത്ഭ്യം
തെളിയിച്ച കായികതാരങ്ങളില്‍
തൊഴിലില്ലാത്തവരെ സംബന്ധിച്ച
കണക്ക് ലഭ്യമാക്കുമോ;
(
ബി )
ഇവരിലെ
മികച്ച കായികതാരങ്ങളിൽ
തൊഴിലന്വേഷകരായി
എത്രപേരുണ്ടെന്ന്
വ്യക്തമാക്കുമോ; മികച്ച
താരങ്ങള്‍ക്ക് സര്‍ക്കാര്‍
മേഖലയില്‍ നിയമനം നല്‍കുന്ന
പദ്ധതി എപ്രകാരമാണ്
ക്രമീകരിച്ചിട്ടുള്ളത്;
(
സി )
ഇവരില്‍
എത്ര പേർക്ക് തൊഴില്‍
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിച്ചുവരുന്നു; ഇവര്‍ക്ക്
എപ്പോള്‍ വിവിധ മേഖലകളില്‍
തൊഴില്‍ നല്കുമെന്ന്
വ്യക്തമാക്കുമോ?
1300.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2015-ലെ
ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ
എത്ര കായിക താരങ്ങള്‍ക്ക് ജോലി
നല്‍കിയിട്ടുണ്ട്; ഇവരില്‍ എത്ര
പേര്‍ക്ക് ഇനി ജോലി
നല്‍കാനുണ്ട്; വിശദവിവരം
നല്‍കാമോ?
1301.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പശ്ചാത്തലത്തില്‍
സ്റ്റേഡിയങ്ങളുൾപ്പെടെയുള്ള
പൊതുസ്ഥലങ്ങളിലെ കായിക പരിശീലനം
നിര്‍ത്തിവച്ചിട്ടുണ്ടോ; എങ്കിൽ
അത് കായിക താരങ്ങളുടെ
കായികക്ഷമതയെ ദോഷകരമായി
ബാധിക്കുവാന്‍ സാദ്ധ്യതയുണ്ടോ;
(
ബി )
കോവിഡ്
പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട്
പരിശീലനം പുനരാരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
1302.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
നിയോജക മണ്ഡലത്തില്‍
കയാക്കിംഗ്, യാച്ചിംഗ്
ഉള്‍പ്പെടെയുള്ള കായിക
വിഭാഗങ്ങളുടെ സാധ്യതകള്‍
കണക്കിലെടുത്ത് ഇവയുടെ
വളര്‍ച്ചയ്ക്കാവശ്യമായ
പദ്ധതികള്‍ ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
1303.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായി
കായംകുളം കായലോരത്ത്
പൂര്‍ത്തീകരിച്ച കായലോര ടൂറിസം
കേന്ദ്രത്തില്‍
പൊതുജനങ്ങള്‍ക്കായി ഒരു ഓപ്പണ്‍
ജിംനേഷ്യം ആരംഭിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
1304.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത് കായിക
വകുപ്പ് മലമ്പുഴ മണ്ഡലത്തില്‍
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ; ഇതില്‍ ഓരോ
പ്രവൃത്തിക്കും അനുവദിച്ച
തുകയും പ്രവൃത്തിയുടെ നിലവിലെ
സ്ഥിതിയും അറിയിക്കാമോ?
1305.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായിക
വകുപ്പിന്റെ പ്രവര്‍ത്തനം
കോവിഡ് കാലത്ത്എത്രത്തോളം
ഗുണപരമായി നടത്താന്‍
കഴിഞ്ഞുവെന്ന് വിശദീകരിക്കാമോ;
(
ബി )
ലോക്ക്ഡൗണ്‍
കാലത്ത് വീട്ടിലടയ്ക്കപ്പെട്ട
ജനതയ്ക്ക് ടി. വി.,
നവമാധ്യമങ്ങള്‍ വഴി മാനസികമായ
ഉണര്‍വ്വ് ലഭിക്കുന്നതിന്
എന്തൊക്കെ നിര്‍ദ്ദേശങ്ങള്‍
നല്‍കുവാന്‍ കായിക വകുപ്പിന്
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കാമോ?
1306.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്പാേര്‍ട്സ് ആക്ട്
നിലവിലുണ്ടോ; എങ്കില്‍
പ്രസ്തുത ആക്ട് കാലോചിതമായി
പരിഷ്കരിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
1307.
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പശ്ചാത്തലത്തില്‍ വഖഫ്
ബോര്‍ഡിന്റെ
പ്രവര്‍ത്തനത്തിനായി സാമ്പത്തിക
സഹായം അനുവദിച്ചിട്ടുണ്ടോ;
(
ബി )
വഖഫ്
ബോര്‍ഡിന് പ്രത്യേക സാമ്പത്തിക
പാക്കേജ് അനുവദിക്കണമെന്ന്
ബോര്‍ഡ് അംഗങ്ങള്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കില്‍
ഇതിന്മേല്‍ എന്തു നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
1308.
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീ.
പി.വി.അൻവർ
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വഖഫ്
ബോര്‍ഡിന്റെ പ്രവര്‍ത്തനം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനുവേണ്ടി
എന്തെല്ലാം തീരുമാനങ്ങളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
വഖഫ്
ബോര്‍ഡിലെ സി.ഇ.ഒ. നിയമനവുമായി
ബന്ധപ്പെട്ട പ്രശ്നങ്ങള്‍
ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ
ബാധിക്കാതിരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
വഖഫ്
വസ്തുവകകള്‍ അന്യാധീനപ്പെടാതെ
സംരക്ഷിക്കുന്നതിനും
ബോര്‍ഡിന്റെ വിവിധ പദ്ധതികള്‍
വ്യാപിപ്പിക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
1309.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
- കണ്ണൂര്‍, കോയമ്പത്തൂര്‍ -
മംഗലാപുരം തുടങ്ങിയ റൂട്ടുകളിലെ
പാസഞ്ചര്‍ ട്രെയിനുകളുടെ
നിലവിലുള്ള സ്റ്റോപ്പുകള്‍
എടുത്തു കളയുന്നതിനെതിരെ
കേന്ദ്ര സര്‍ക്കാരുമായി
ബന്ധപ്പെട്ട് നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
പ്രസ്തുത
സ്റ്റോപ്പുകള്‍
ഒഴിവാക്കുന്നതിലൂടെ വര്‍ഷങ്ങള്‍
പഴക്കമുള്ള ഈ റൂട്ടിലെ പല ചെറു
സ്റ്റേഷനുകളും നാമാവശേഷമാകുന്ന
സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
1310.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂരില്‍
നിന്ന് ആരംഭിക്കുന്ന രാജ്യ റാണി
എക്സ്പ്രസ്സ് കൊച്ചുവേളിയില്‍
നിന്നും നീട്ടുന്നത് സംസ്ഥാന
സര്‍ക്കാര്‍ കേന്ദ്ര
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
ബി )
ഇല്ലെങ്കില്‍
ശ്രദ്ധയില്‍പ്പെടുത്താൻ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
1311.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം,
പാലക്കാട്, തൃശൂർ ജില്ലകളിലെ
റീജണൽ കാൻസർ സെന്ററിലേക്കുള്ള
രോഗികൾ ഉൾപ്പെടയുള്ള യാത്രക്കാർ
സ്ഥിരമായി ആശ്രയിക്കുന്ന
നിലമ്പൂർ - കൊച്ചുവേളി
രാജ്യറാണി എക്സ്പ്രസ്സ്
തിരുവനന്തപുരം സെൻട്രൽ
സ്റ്റേഷനിലേക്ക് നീട്ടണമെന്ന
ആവശ്യം പരിഗണിക്കുമോ;
(
ബി )
യാത്രക്കാരുടെ
പ്രയാസങ്ങൾ കണക്കിലെടുത്ത്
ഇക്കാര്യത്തിൽ അനുകൂല നടപടികൾ
സ്വീകരിക്കുമോ; പ്രസ്തുത
ട്രെയിനിൽ കൂടുതൽ എ.സി., നോൺ എ.
സി. കോച്ചുകള്‍ അനുവദിക്കുന്ന
വിഷയം റെയിൽവേ അധികൃതരുടെ
ശ്രദ്ധയിൽപെടുത്തുമോയെന്ന്
വ്യക്തമാക്കാമോ?
1312.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2010-ല്‍
കേന്ദ്ര റെയില്‍വേ മന്ത്രാലയം
ലാഭകരമാണെന്ന് കണ്ടെത്തിയ
ഫെറോക്കില്‍ നിന്നും
കരിപ്പൂരിലെ കോഴിക്കോട്
അന്താരാഷ്ട്ര വിമാനത്താവളം വഴി
അങ്ങാടിപ്പുറം വരെയുള്ള
റെയില്‍വേ ലൈന്‍
യാഥാര്‍ത്ഥ്യമാക്കുവാന്‍
സര്‍ക്കാര്‍ ഇടപെടല്‍
നടത്തുമോയെന്ന് അറിയിക്കാമോ?
|
|
|
|
|
|
|
|