|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1313.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മൃഗസംരക്ഷണ
വകുപ്പിന്റെ നേതൃത്വത്തില്‍
നടത്തിവരുന്ന ഭൂമിക- അനിമല്‍
റിസോഴ്സ് മാനേജ്മെന്റ്
സിസ്റ്റത്തിന്റെ നിലവിലെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(
ബി )
മൃഗസംരക്ഷണ
മേഖലയിലുള്ള എത്ര കുടുംബങ്ങളെ
നാളിതുവരെ ഈ പദ്ധതിയുടെ കീഴില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും ഇനി എത്ര
കുടുംബങ്ങളെ രജിസ്റ്റര്‍
ചെയ്യാനുണ്ടെന്നും അറിയിക്കാമോ;
(
സി )
പ്രളയ
സമയത്ത് ഈ പദ്ധതി ഏതെല്ലാം
രീതിയിലാണ്
പ്രയോജനപ്പെടുത്താന്‍
സാധിച്ചത് എന്നറിയിക്കാമോ?
1314.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജന്തുജന്യ രോഗങ്ങൾ വർദ്ധിച്ചു
വരുന്ന സാഹചര്യത്തിൽ ആയത്
നിയന്ത്രിക്കുന്നതിനായി
മൃഗസംരക്ഷണ വകുപ്പ്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
1315.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹരിപ്പാട്
മണ്ഡലത്തിലെ വിവിധ
പ്രദേശങ്ങളില്‍ കുളമ്പ് രോഗം
പടര്‍ന്നുപിടിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇക്കാര്യത്തില്‍
എന്ത് പ്രതിരോധ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
1316.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ചങ്ങനാശ്ശേരി
മണ്ഡലത്തിൽ മൃഗസംരക്ഷണ വകുപ്പ്
മുഖേന നടപ്പിലാക്കിയിട്ടുളള
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ;
(
ബി )
ഓരോ
പദ്ധതിയുടെയും നിലവിലെ
സ്ഥിതിയും അനുവദിച്ച തുക
എത്രയെന്നും വ്യക്തമാക്കുമോ;
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
1317.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ മൃഗസംരക്ഷണ
വകുപ്പിന്റെ കീഴില്‍
നെയ്യാറ്റിന്‍കര നഗരസഭയിലും
അതിയന്നൂര്‍, ചെങ്കല്‍,
തിരുപുറം, കാരോട്, കുളത്തൂര്‍
എന്നീ പഞ്ചായത്തുകളിലുമായി എത്ര
ക്ഷീര സഹകരണസംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നു എന്ന്
വ്യക്തമാക്കാമോ; ഈ
പ്രദേശങ്ങളിലെ ക്ഷീര സംഘങ്ങളുടെ
പേരും നമ്പരും സ്ഥലവും നഗരസഭ,
പഞ്ചായത്ത് എന്നിങ്ങനെ
തരംതിരിച്ച് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ 2016 മുതല്‍ 2021
മാര്‍ച്ച് വരെ ഏതൊക്കെ ക്ഷീര
സംഘങ്ങള്‍ക്ക് സര്‍ക്കാര്‍
ധനസഹായം നല്‍കിയിട്ടുണ്ട്;
അവയുടെ പേരു വിവരവും നല്‍കിയ
തുകയും അറിയിക്കാമോ?
1318.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മൃഗസംരക്ഷണ
വകുപ്പിന് കീഴില്‍ മങ്കട
മണ്ഡലത്തില്‍ നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
എന്തെല്ലാമാണ്; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ഈ
സാമ്പത്തിക വര്‍ഷം പ്രസ്തുത
മണ്ഡലത്തില്‍ നടപ്പിലാക്കാന്‍
ഉദ്ദേശിച്ചിട്ടുള്ള പദ്ധതികള്‍
എന്തെല്ലാമാണ്; വ്യക്തമാക്കുമോ?
1319.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടിയിലെ
ആനക്കട്ടിയില്‍ ആന്ത്രാക്സ്
ബാധിച്ച് കാട്ടാന ചരിഞ്ഞ
സംഭവത്തെ തുടര്‍ന്ന് വളര്‍ത്തു
മൃഗങ്ങള്‍ക്ക് രോഗം
പകരാതിരിക്കാന്‍ വകുപ്പ്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(
ബി )
ആനക്കട്ടി,
വാളയാര്‍ തുടങ്ങിയ
ചെക്പോസ്റ്റുകള്‍ വഴി വരുന്ന
കന്നുകാലികളില്‍ പരിശോധന
നടത്തുവാന്‍ തമിഴ്‍നാട്
മൃഗസംരക്ഷണ വകുപ്പുമായി
ചേര്‍ന്ന് എന്തെങ്കിലും
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
1320.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മുട്ട, മാംസം, പാല്‍ എന്നിവയുടെ
ഉല്‍പ്പാദനത്തില്‍
സ്വയംപര്യാപ്തത കൈവരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇവയുടെ
ഉത്‌പാദനത്തില്‍ സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി
കര്‍ഷകര്‍ക്ക് പലിശരഹിത
വായ്പകളും പാവപ്പെട്ട
കര്‍ഷകര്‍ക്ക് സൗജന്യമായി കോഴി,
താറാവ്, പശു, ആട്, പോത്ത്
എന്നിവ നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
1321.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടുത്തുരുത്തി
മണ്ഡലത്തിലെ കിടങ്ങൂര്‍
പഞ്ചായത്തിലെ കൂടല്ലൂരില്‍
മൃഗസംരക്ഷണ വകുപ്പിന്റെ സബ്
സെന്റര്‍ സ്ഥാപിക്കുന്നത്
സംബന്ധിച്ച പ്രൊപ്പോസൽ
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ എന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയത്തില്‍ ജില്ലാ മൃഗസംരക്ഷണ
ഓഫീസര്‍ സമര്‍പ്പിച്ച
പ്രൊപ്പോസലിലെ അപാകതകള്‍
പരിഹരിച്ചിട്ടുണ്ടോ;
എ.എച്ച്.ഡി. 8517/2018/സി2
നമ്പര്‍ ഫയലില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
1322.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മൃഗസംരക്ഷണ വകുപ്പ് നിലവിൽ
നടപ്പിലാക്കി വരുന്ന വിവിധ
പദ്ധതികളും അവയുടെ
വിശദാംശങ്ങളും അറിയിക്കാമോ ?
1323.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാതൃകാ
മൃഗസംരക്ഷണ ഗ്രാമ പദ്ധതി കൊണ്ട്
ലക്ഷ്യമിടുന്നത് എന്താണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ?
1324.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
സ്റ്റേറ്റ് പൗൾട്രി
ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ
കീഴിലെ ഫാമുകളുടെ ഉത്പാദനക്ഷമത
വർദ്ധിപ്പിക്കാന്‍ എന്തെങ്കിലും
പദ്ധതി
നടപ്പാക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
1325.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ സ്ഥിരമായി
ഡോക്ടര്‍മാരില്ലാത്ത എത്ര
മൃഗാശുപത്രികള്‍ ഉണ്ട്;
വിശദാംശം അറിയിക്കാമോ;
(
ബി )
ഇവിടങ്ങളില്‍
സ്ഥിരമായി ഡോക്ടറെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
നല്‍കുമോ?
1326.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ പാവറട്ടി
മൃഗാശുപത്രിയുടെ കീഴിലുള്ള
കെെതമുക്കിലെ ഉപകേന്ദ്രം
ജീര്‍ണ്ണാവസ്ഥയിലുള്ള
കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നത് എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ഉപകേന്ദ്രത്തിന്റെ നിലവിലെ
അവസ്ഥ സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(
സി )
പ്രസ്തുത
ഉപകേന്ദ്രത്തിന്റെ ശോച്യാവസ്ഥ
പരിഹരിക്കാന്‍ എന്തെങ്കിലും
നടപടി സ്വീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ആയതിനുവേണ്ട
അടിയന്തര നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കാമോ?
1327.
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീമതി
സി. കെ. ആശ
ശ്രീ
. മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പക്ഷിമൃഗാദികളിലെ
രോഗബാധയുടേയും
രോഗവ്യാപനത്തിന്റെയും
ജന്തുജന്യരോഗങ്ങളുടേയും
പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്
മൃഗാശുപത്രികളുടെ പ്രവര്‍ത്തനം
വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
മൃഗാശുപത്രികളുടെ
പ്രവര്‍ത്തനം
നവീകരിക്കുന്നതിനും
അടിസ്ഥാനസൗകര്യ വികസനത്തിനും
കഴിഞ്ഞ അഞ്ചുവര്‍ഷം സ്വീകരിച്ച
നടപടികളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
മൃഗാശുപത്രികളുടെ
പ്രവര്‍ത്തനം
പരിഷ്കരിക്കുന്നതിന്റെ ഭാഗമായി
ജനകീയ സമിതികള്‍
പുനഃസംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
ഇക്കാര്യത്തില്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
ഡി )
മുൻ
സർക്കാർ ആരംഭിച്ച 24 മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
മൃഗാശുപത്രികള്‍ എന്ന പദ്ധതി
കൂടുതല്‍ മൃഗാശുപത്രികളിലേക്ക്
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ഇ )
മൃഗഡോക്ടര്‍മാര്‍ക്ക്
മെച്ചപ്പെട്ട ആനുകൂല്യങ്ങളും
ചികിത്സാ ഉപകരണങ്ങളും
നല്‍കുവാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വെളിപ്പെടുത്താമോ?
1328.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിൽ വെറ്റിനറി ഡോക്ടർമാരുടെ
സേവനം രാത്രികാലങ്ങളില്‍
ലഭ്യമാക്കിക്കൊണ്ട് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇതിനായി
നിലവില്‍ എത്ര ബ്ലോക്കുകളില്‍
ഡോക്ടര്‍മാരെ
നിയമിച്ചിട്ടുണ്ട്; ഇനി എത്ര
പേരെ നിയമിക്കാനുണ്ട്;
(
സി )
പ്രസ്തുത
സംവിധാനം സുഗമമാക്കുന്നതിനായി
തുക വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നാളിതുവരെ ഈ
ഇനത്തില്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
1329.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയുടെ പല മേഖലകളിലും
കുളമ്പ് രോഗം മൂലം
കന്നുകാലികള്‍ വ്യാപകമായി
മരണപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ കണക്ക്
ലഭ്യമായിട്ടുണ്ടെങ്കില്‍
ബ്ലാേക്ക് തിരിച്ച്
വ്യക്തമാക്കാമോ; ഇതിന്റെ കാരണം
എന്തെന്ന് വ്യക്തമാക്കാമോ;
(
ബി )
കന്നുകാലികള്‍ക്ക്
യഥാസമയം വാക്സിനേഷന്‍
നല്‍കുന്നതില്‍ ഉദ്യാേഗസ്ഥതല
വീഴ്ച ഉണ്ടായിട്ടുണ്ട് എന്ന
കര്‍ഷകരുടെ പരാതിയില്‍ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കാമോ;
(
സി )
തെരഞ്ഞെടുപ്പിന്റെയും
മറ്റും പേര് പറഞ്ഞ് യഥാസമയം
വാക്സിനേഷന്‍ നടത്താതിരുന്ന
ഉദ്യാേഗസ്ഥര്‍ക്കെതിരെ
അന്വേഷണവും വകുപ്പുതല നടപടിയും
സ്വീകരിക്കുമോ;
(
ഡി )
ഇന്‍ഷ്വറന്‍സ്
പരിരക്ഷ ഇല്ലാത്തതിനാല്‍
കുളമ്പ് രോഗത്താല്‍ മരണപ്പെട്ട
കന്നുകാലികളുടെ ഉടമകള്‍ക്ക്
അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍
നടപടി സ്വീകരിക്കാമോ?
1330.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാലക്കുടി
മൃഗാശുപത്രിയില്‍ സ്കാനിംഗ്,
എക്സ്റേ, ലബോറട്ടറി
സംവിധാനങ്ങളില്ലാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
(
ബി )
പ്രസ്തുത
മൃഗാശുപത്രിയില്‍ അവശ്യ
മരുന്നുകളുടെ ലഭ്യത
ഉറപ്പുവരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
1331.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാലക്കുടി
മണ്ഡലത്തിലെ കൊരട്ടി
മൃഗാശുപത്രിയുടെ സ്ഥലപരിമിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത
മൃഗാശുപത്രിക്ക് പുതിയ കെട്ടിടം
പണിയുന്ന കാര്യം
പരിഗണനയിലുണ്ടോ;
(
ബി )
കൊരട്ടി
മൃഗാശുപത്രിയെ പോളിക്ലിനിക്കായി
ഉയര്‍ത്തുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ?
1332.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂർ
ജില്ലാ മൃഗസംരക്ഷണ വകുപ്പിന്
കീഴിലുള്ള പറവട്ടാനി ക്ലിനിക്കൽ
ലബോറട്ടറി, മേഖല ലബോറട്ടറി
ആക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കാമോ?
1333.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവളം
മണ്ഡലത്തിലെ കോട്ടുകാൽ
പഞ്ചായത്തിൽ മൃഗസംരക്ഷണ
വകുപ്പിന് കീഴിലുള്ള സ്ഥലത്ത്
മൃഗാശുപത്രി കെട്ടിടം
നിർമ്മിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
1334.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൂത്താട്ടുകുളത്ത്
പ്രവര്‍ത്തിക്കുന്ന മീറ്റ്
പ്രോഡക്ട്സ് ഓഫ് ഇന്ത്യ എന്ന
പൊതുമേഖലാ സ്ഥാപനത്തില്‍
നാളിതുവരെ എത്ര നിയമനങ്ങള്‍
നടത്തിയിട്ടുണ്ട്; തസ്തിക
തിരിച്ച് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനത്തിലെ ജീവനക്കാരെ
നിയമിച്ചത്
പി.എസ്‍.സി./എംപ്ലോയ്മെന്റ്/കരാര്‍/ഡെപ്യൂട്ടേഷന്‍
വ്യവസ്ഥകള്‍ പ്രകാരമായിരുന്നോ;
വിശദമാക്കാമോ;
(
സി )
ഒഴിവുകൾ
സംബന്ധിച്ച പരസ്യം ഏതെല്ലാം
പത്രങ്ങളിലാണ് നല്‍കിയിരുന്നത്;
വിശദമാക്കാമോ;
(
ഡി )
ഇപ്പോള്‍
നിയമനം ലഭിച്ചവര്‍ മുന്‍പ് ഈ
സ്ഥാപനത്തില്‍ ജോലി
ചെയ്തിട്ടുണ്ടോ; തസ്തിക
തിരിച്ച് വ്യക്തമാക്കാമോ?
1335.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉടുമ്പന്‍ചോല
മണ്ഡലത്തിൽ നിലവിൽ
മൃഗഡോക്ടര്‍മാര്‍ ഇല്ലാത്ത എത്ര
മൃഗാശുപത്രികള്‍ ഉണ്ടെന്ന
വിശദാംശം നല്‍കാമോ;
(
ബി )
മൃഗഡോക്ടടര്‍മാര്‍
ഇല്ലാത്ത മൃഗാശുപത്രികളില്‍
അടിയന്തരമായി ഡോക്ടര്‍മാരെ
നിയമിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ?
1336.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ക്ഷീര
വികസന വകുപ്പില്‍ സീനിയര്‍
ക്ഷീരവികസന ഓഫീസര്‍ എന്ന തസ്തിക
ഉണ്ടോ; ഉണ്ടെങ്കില്‍ ഈ തസ്തിക
അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികയിലേക്ക് നിയമനം
ലഭിക്കുന്നതിനാവശ്യമായ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന് അറിയിക്കാമോ?
1337.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ എത്ര ഹെക്ടറില്‍
തീറ്റപ്പുല്‍ കൃഷി
നടത്തുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ ഏതെല്ലാം
പ്രദേശങ്ങളിലാണ് തീറ്റപ്പുല്‍
കൃഷി നടത്തുന്നത് എന്ന്
വിശദീകരിക്കാമോ;
(
സി )
കിലോമീറ്ററുകളോളം
വിസ്തൃതിയുള്ളതും കടലാക്രമണ
ഭീഷണി ഇല്ലാത്തതുമായ ചാവക്കാട്
മുതല്‍ പുന്നയൂര്‍ വരെയുള്ള
പ്രദേശങ്ങളില്‍ തീറ്റപ്പുല്‍
കൃഷി നടപ്പിലാക്കുന്നതിന്റെ
സാധ്യത പരിഗണിക്കുമോ;
ഇക്കാര്യത്തില്‍ വകുപ്പ്
തലത്തില്‍ പഠനം
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
1338.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി
യു പ്രതിഭ
ശ്രീ
ജി സ്റ്റീഫന്‍
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ക്ഷീരവികസന മേഖലയെ
സ്വയംപര്യാപ്തമാക്കുക എന്ന
ലക്ഷ്യത്തോടെ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നടപ്പാക്കിയ പദ്ധതികളുടെ
ഗുണഫലങ്ങള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
ക്ഷീരവികസന
മേഖലയില്‍ വനിതകളെ
പ്രോത്സാഹിപ്പിക്കുന്നതിനും
ഇവര്‍ക്ക് പുതിയ സംരംഭങ്ങള്‍
തുടങ്ങുന്നതിനും എന്തെല്ലാം
സഹായങ്ങളാണ് നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
പാല്‍
ഉല്‍പ്പാദനത്തില്‍
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി എന്തെല്ലാം
പുതിയ പദ്ധതികള്‍ക്കാണ് രൂപം
നല്‍കിയിരിക്കുന്നത് എന്ന്
അറിയിക്കുമോ;
(
ഡി )
പാല്‍,
മുട്ട എന്നിവയുടെ
ഉല്‍പ്പാദനത്തില്‍ സ്വയം
പര്യാപ്തത കൈവരിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
1339.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പ്രതിസന്ധി സമയത്ത് സംസ്ഥാനത്ത്
പാല്‍, മുട്ട, ഇറച്ചി
എന്നിവയുടെ ഉത്പാദനം
വര്‍ദ്ധിച്ചിട്ടുണ്ടോ;
തൊഴിലില്ലായ്മ പ്രതിസന്ധി
പരിഹരിക്കുന്നതിന് ഇത്
സഹായകരമായിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതിനായി
സര്‍ക്കാര്‍ നടപ്പിലാക്കുന്ന
പദ്ധതികള്‍ ഏതൊക്കെയെന്ന്
അറിയിക്കാമോ;
(
സി )
മൃഗപരിപാലനം
വര്‍ദ്ധിച്ചുവരുന്നതുമായി
ബന്ധപ്പെട്ട് വെറ്റിനറി
ക്ലിനിക്കുകളില്‍ എന്തൊക്കെ
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(
ഡി )
വളര്‍ത്തു
മൃഗങ്ങള്‍ക്ക് ഫ്ലൂയിഡ്
തെറാപ്പി ചെയ്യേണ്ടി വരുന്ന
അവസരങ്ങളില്‍ മറ്റ് കേസുകള്‍
യഥാസമയം പരിശോധിക്കുന്നതിനുള്ള
സംവിധാനം എന്തൊക്കെയെന്ന്
അറിയിക്കാമോ;
(
ഇ )
മൃഗപരിപാലനത്തിന്
ആവശ്യമായ മരുന്നുകള്‍
ക്ലിനിക്കുകളില്‍ ഉറപ്പു
വരുത്തുന്നതിന് സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
എഫ് )
ഇറച്ചിയുടെയും
പാലിന്റെയും ഗുണനിലവാരം ഉറപ്പു
വരുത്തുന്നതിന് എന്തൊക്കെ
സംവിധാനങ്ങള്‍ നിലവിലുണ്ട്
എന്ന് അറിയിക്കാമോ?
1340.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ക്ഷീരവികസനത്തിനായി
ക്ഷീരവികസന വകുപ്പ് നിലവിൽ
നടപ്പിലാക്കി വരുന്ന പദ്ധതികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികൾ സംബന്ധിച്ച
വിശദാംശങ്ങൾ അറിയിക്കാമോ;
(
സി )
ക്ഷീരവികസന
വകുപ്പ് ക്ഷീരകർഷക
ക്ഷേമത്തിനായി നിലവിൽ
നടപ്പിലാക്കി വരുന്ന വിവിധ
പദ്ധതികളും അവയുടെ
വിശദാംശങ്ങളും വ്യക്തമാക്കാമോ?
1341.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ക്ഷീരോല്‍പ്പാദന മേഖല കൂടുതല്‍
ആദായകരവും
സുസ്ഥിരവുമാക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ക്ഷീര
ഗ്രാമം പദ്ധതിയിലൂടെ എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടന്നുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
ക്ഷീര
ഗ്രാമം പദ്ധതിയില്‍
പഞ്ചായത്തുകളെ
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡം വ്യക്തമാക്കുമോ;
(
ഡി )
മലപ്പുറം
ജില്ലയിലെ ഏതെല്ലാം
പഞ്ചായത്തുകളെയാണ് ക്ഷീരഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ഇ )
2017-18,
2018-19 സാമ്പത്തിക
വര്‍ഷങ്ങളില്‍ ക്ഷീരവികസന
വകുപ്പുമുഖേന തിരൂര്‍
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
1342.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
കാലത്ത് വയനാട് ജില്ലയിൽ
ക്ഷീരകർഷകർ ഉത്പാദിപ്പിക്കുന്ന
പാലിന്റെ അളവ്
വർദ്ധിച്ചുവെങ്കിലും വിപണി
കണ്ടെത്താൻ കഴിയാതെ
ബുദ്ധിമുട്ടുന്ന കാര്യം
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
ക്ഷീരകർഷകരിൽ
നിന്നും സൊസൈറ്റികളിൽ നിന്നും
മിൽമ ശേഖരിക്കുന്ന പാലിന്
വയനാട് ജില്ലയിൽ കൺവർഷൻ ചാർജ്
ഏർപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത ചാർജ്
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
1343.
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീമതി
സി. കെ. ആശ
ശ്രീ
. മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ക്ഷീരവികസന വകുപ്പിന്റെ കഴിഞ്ഞ
അഞ്ചുവര്‍ഷത്തെ പദ്ധതി
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കഴിഞ്ഞ
അഞ്ചുവര്‍ഷം വകുപ്പ്
നടപ്പിലാക്കിയ വികസന ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും
നടപ്പിലാക്കുവാനും
ക്ഷീരോല്പ്പാദനത്തില്‍
സ്വയംപര്യാപ്തത കൈവരിക്കുവാനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
സി )
പഞ്ചായത്തടിസ്ഥാനത്തില്‍
ഡയറി സോണുകള്‍
രൂപീകരിക്കുന്നതിനായി കഴിഞ്ഞ
സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി
വിപുലീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ക്ഷീരസംഘങ്ങളുടെ
നവീകരണപദ്ധതി
വിപുലീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ഇ )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി സഹകരിച്ച്
ക്ഷീരവികസന മേഖലയിലെ
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
എഫ് )
സംസ്ഥാനത്ത്
ഉത്പാദിപ്പിക്കുന്ന പാലില്‍
നിന്ന് മൂല്യവര്‍ധിത
ഉത്പന്നങ്ങള്‍
നിര്‍മ്മിക്കുന്നതിന് എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
വിശദംശം നല്‍കാമോ?
1344.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പശു
വളര്‍ത്തല്‍ ഉപജീവന
മാര്‍ഗ്ഗമായി സ്വീകരിച്ചവർക്ക്
പ്രത്യേക ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
പാലുൽപ്പാദനം
വര്‍ദ്ധിപ്പിക്കാൻ സ്വീകരിച്ചു
വരുന്ന നടപടികള്‍
വിശദമാക്കാമോ?
1345.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ ക്ഷീരവികസന വകുപ്പ്
മുഖേന ക്ഷീരോത്പാദന
വര്‍ദ്ധനവിന് എന്തൊക്കെ
പദ്ധതികളാണ് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1346.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
വി ജോയി
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
ഫീഡ്സിന്റെ വിവിധ യൂണിറ്റുകളുടെ
ഉത്പാദന സംവിധാനങ്ങള്‍
കാലാനുസൃതമായി
നവീകരിക്കുന്നതിനുള്ള
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിവരുന്നതെന്ന്
അറിയിക്കാമോ;
(
ബി )
ഉയര്‍ന്ന
പാലുത്പാദനം
സാധ്യമാക്കുന്നതിനും പാലിന്റെ
ഗുണമേന്മ, കന്നുകാലികളുടെ
പ്രത്യുല്‍പ്പാദനക്ഷമത, ആരോഗ്യം
എന്നിവ
വര്‍ദ്ധിപ്പിക്കുന്നതിനുമായി
കെ. എഫ്. ഡയറി റിച്ച് പ്ലസ്
ഉത്പന്നങ്ങള്‍
വിപണിയിലിറക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
സങ്കരയിനം
പശുക്കളുടെ ആരോഗ്യം
ഉറപ്പുവരുത്തി പാലുത്പാദന ശേഷി
വര്‍ദ്ധിപ്പിക്കുന്ന കെ. എഫ്.
എലൈറ്റ് ഉത്പന്നങ്ങള്‍ക്കുള്ള
ആവശ്യകത
വര്‍ദ്ധിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ഡി )
ഉത്പന്ന
വൈവിധ്യവല്‍ക്കരണത്തിനും
വിലസ്ഥിരതയ്ക്കും കേരള ഫീഡ്സ്
നടത്തുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമാക്കാമോ?
1347.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വള്ളിക്കുന്ന്
മണ്ഡലത്തിലെ മുഴുവന്‍
പഞ്ചായത്തുകളിലും ക്ഷീരഗ്രാമം
പദ്ധതി നടപ്പാക്കാനുള്ള
നടപടികള്‍ സ്വീകരിക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി അനുവദിക്കുന്നതിനുള്ള
മാര്‍ഗ്ഗരേഖകള്‍ എന്തെന്ന്
വ്യക്തമാക്കാമോ?
1348.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ക്ഷീരകര്‍ഷകര്‍ക്കായി
ഏതൊക്കെ തരത്തിലുള്ള
ക്ഷേമപദ്ധതികളാണ് നടപ്പിലാക്കി
വരുന്നത്; ഓരോ പദ്ധതിയുടെയും
വിശദാംശം അറിയിക്കാമോ;
(
ബി )
ഗ്രാമീണമേഖലയില്‍
പാലിന്റെയും
പാലുത്പന്നങ്ങളുടെയും ഉപയോഗവും
വിപണനവും
വിപുലീകരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
(
സി )
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന് മായം
കലര്‍ന്ന പാലും
പാലുത്പന്നങ്ങളും സംസ്ഥാനത്ത്
എത്തിച്ച് വിപണനം നടത്തുന്നത്
തടയുന്നതിനായി എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(
ഡി )
പാറശ്ശാലയില്‍
ആരംഭിച്ച ക്ഷീരപരിശോധന ചെക്ക്
പോസ്റ്റിന്റെ പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കാമോ?
1349.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്ലാസ്റ്റിക്
നിരോധനം നിലവിലുള്ളതിനാല്‍
സംസ്ഥാനത്തെ പാല്‍ വിതരണം
ഫോയില്‍ഡ് പേപ്പര്‍
കവറുകളിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
ഉപയോഗ
ശേഷം പ്ലാസ്റ്റിക് കവറുകള്‍
തിരിച്ചെടുക്കുന്നതിന് മില്‍മ
സ്വീകരിച്ച നടപടികള്‍
ഫലപ്രദമായിരുന്നോ
എന്നറിയിക്കാമോ;
(
സി )
പ്ലാസ്റ്റിക്
നിരോധനത്തിന് ശേഷവും
സംസ്ഥാനത്ത് സ്വകാര്യ പാല്‍
കമ്പനികള്‍ പ്ലാസ്റ്റിക്
കവറുകളില്‍ പാലും
പാലുത്പന്നങ്ങളും വില്‍പ്പന
നടത്തുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്
നിയന്ത്രിക്കുന്നതിന് എന്ത്
നടപടിയാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
1350.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉത്പാദിപ്പിക്കുന്ന പാലിന്റെ
അളവ് എത്രയെന്നും മറ്റു
സംസ്ഥാനങ്ങളില്‍ നിന്നും
സംസ്ഥാനത്തെത്തുന്ന പാലിന്റെ
അളവ് എത്രയെന്നും
വ്യക്തമാക്കുമോ;
(
ബി )
ഇതര
സംസ്ഥാനത്ത് നിന്നും
സംസ്ഥാനത്തെത്തുന്ന പാലിന്റെ
ഗുണനിലവാര പരിശോധന
നടത്താറുണ്ടോ; പാലില്‍ മായം
കലര്‍ത്തിയതിന് കുറ്റക്കാരായി
കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍
കണ്ടെത്തിയവരെ സംബന്ധിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ;
(
സി )
കോവിഡ്
ദുരിതകാലയളവില്‍ പാല്‍ ശേഖരണം
വെട്ടിക്കുറച്ച മില്‍മയുടെ
നടപടി പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ ഇടപെടല്‍
നടത്തിയിരുന്നോ;
(
ഡി )
എങ്കില്‍
ആയതു പരിഹരിക്കാനും ക്ഷീര
കര്‍ഷകരുടെ പാല്‍ മുഴുവനും
ശേഖരിക്കാനുമായി സ്വീകരിച്ച
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കുമോ?
1351.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ക്ഷീരകര്‍ഷകര്‍ക്ക്
നിലവില്‍ എന്തെല്ലാം
ആനുകൂല്യങ്ങളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ക്ഷീരകര്‍ഷക
പെന്‍ഷന്‍ പദ്ധതിയില്‍
ഉള്‍പ്പെട്ടവര്‍ക്ക് മറ്റ്
സാമൂഹ്യ സുരക്ഷാപെന്‍ഷന്‍
പദ്ധതികളില്‍ ചേരുന്നതിന്
തടസ്സമുണ്ടോ;
(
സി )
ക്ഷീരകര്‍ഷകരുടെ
നിലവിലുള്ള പെന്‍ഷന്‍
സമ്പ്രദായത്തിലെ അപാകതകള്‍
പരിഹരിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ?
1352.
ശ്രീ.
എം. എം. മണി
ശ്രീ.
ആന്റണി ജോൺ
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏറെ തൊഴില്‍ അവസരങ്ങള്‍
സൃഷ്ടിക്കാന്‍ കഴിയുന്നതും
ഭക്ഷ്യസുരക്ഷ
ഉറപ്പുവരുത്തുന്നതില്‍
പ്രാധാന്യമുള്ളതുമായ പാലുല്പാദന
മേഖലയില്‍ ഏർപ്പെട്ടിരിക്കുന്ന
കര്‍ഷകരുടെ സാമൂഹ്യസുരക്ഷ
ഉറപ്പു വരുത്തുന്നതിന്
നടപ്പിലാക്കി വരുന്ന പദ്ധതികള്‍
എന്തെല്ലാമാണെന്ന് അറിയിക്കാമോ;
(
ബി )
ക്ഷീരകര്‍ഷകര്‍ക്ക്
നല്‍കിവരുന്ന പെന്‍ഷന്‍
തുകയെത്രയെന്നും അതിന്റെ
പ്രയോജനം എത്ര പേര്‍ക്ക്
ലഭിക്കുന്നുണ്ടെന്നുമുള്ള വിവരം
ലഭ്യമാണോ; പെന്‍ഷന്‍
ഫണ്ടിലേക്കുള്ള വിഭവ സമാഹരണം
എങ്ങനെയാണ്; കോവിഡ്
പാശ്ചാത്തലത്തില്‍ ഇവര്‍ക്കായി
പ്രത്യേക സഹായ പദ്ധതി
ആവിഷ്ക്കരിച്ചിരുന്നോ;
വിശദമാക്കാമോ;
(
സി )
യുവാക്കള്‍ക്കും
തൊഴില്‍ നഷ്ടപ്പെട്ട്
മടങ്ങാനിടയായ പ്രവാസികള്‍ക്കും
ഉള്‍പ്പെടെ ഈ മേഖലയില്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
പരിപാടിയുണ്ടോ; കന്നുകാലി
വളര്‍ത്തല്‍ ആരംഭിക്കുന്നതിന്
നല്‍കിവരുന്ന സഹായങ്ങള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ?
1353.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
ഡി കെ മുരളി
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ക്ഷീര കര്‍ഷകര്‍ക്ക്
ന്യായവിലയ്ക്ക് ഗുണമേന്മയുള്ള
കാലിത്തീറ്റകള്‍ സ്ഥിരമായി
വിതരണം നടത്തുക എന്ന ലക്ഷ്യം
സാക്ഷാത്കരിക്കുന്നതിന് കേരള
ഫീഡ്സ് ലിമിറ്റഡ് നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വിശദമാക്കുമോ;
(
ബി )
സമീകൃത
കാലിത്തീറ്റയുടെയും ധാതുലവണ
മിശ്രിതത്തിന്റെയും
ഉത്പാദന-വിതരണത്തില്‍
ഏര്‍പ്പെട്ടിരിക്കുന്ന
തൃശ്ശൂര്‍ ജില്ലയിലെ
കല്ലേറ്റുംകരയിലെ കാലിത്തീറ്റ
നിര്‍മ്മാണ യൂണിറ്റിന്റെ
ഉത്പാദന ശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(
സി )
എങ്കില്‍
ഉത്പാദനം, വിപണനം, വിറ്റുവരവ്
എന്നിവ സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
1354.
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
ആന്റണി ജോൺ
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പ്രതിസന്ധിയെ
അതിജീവിക്കുന്നതിന്
ക്ഷീരകര്‍ഷകര്‍ക്കും
തൊഴിലാളികള്‍ക്കും ഗുണകരമായ
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിവരുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
കാലിത്തീറ്റ
ക്ഷാമം പരിഹരിക്കുന്നതിനും വില
നിയന്ത്രിക്കുന്നതിനുമായി
സബ്സിഡി നിരക്കില്‍ കാലിത്തീറ്റ
വിതരണം നടത്തുന്ന പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ;
(
സി )
കാലിത്തീറ്റ
വിതരണത്തിന് എന്തെല്ലാം
മാനദണ്ഡങ്ങളാണ്
സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കാമോ;
(
ഡി )
പഞ്ചായത്തുകൾ
തോറും വിതരണത്തിനുള്ള
കാലിത്തീറ്റ തടസ്സമില്ലാതെ
എത്തിക്കുന്നതിന് എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ?
1355.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
കെ ആൻസലൻ
ശ്രീ.
പി.വി. ശ്രീനിജിൻ
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
മൃഗശാലകളിലെ സുരക്ഷയും
പശ്ചാത്തല സൗകര്യവും
കാലാനുസൃതമായി
വര്‍ദ്ധിപ്പിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം മൃഗശാലകളുടെ
പൊതുവായ സ്ഥിതിഗതികള്‍
സംബന്ധിച്ച വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
മൃഗങ്ങളില്‍
പകര്‍ച്ചവ്യാധികളോ മറ്റ്
രോഗബാധയോ ഉണ്ടാകുന്നുണ്ടോ
എന്ന പരിശോധന, യഥാസമയം
നടത്തുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(
ഡി )
2020-ന്
ശേഷം വിവിധ മൃഗശാലകളിലെ
പക്ഷിമൃഗാദികളില്‍
ഉണ്ടായിട്ടുള്ള രോഗങ്ങളെ
സംബന്ധിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
1356.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
മൃഗശാലയിലെ ജീവനക്കാരനായിരുന്ന
കാട്ടാക്കട സ്വദേശി ഹർഷാദ്
രാജവെമ്പാലയുടെ കടിയേറ്റ്
മരിച്ച സംഭവത്തിൽ അന്വേഷണം
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
അന്വേഷണത്തിന്റെ കണ്ടെത്തൽ
എന്തൊക്കെയായിരുന്നു;
(
ബി )
പ്രസ്തുത
സംഭവത്തിനുശേഷം സമാനമായ
ദുരന്തങ്ങൾ
ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
വന്യജീവികൾക്ക്
ഭക്ഷണം നൽകുമ്പോൾ രണ്ട് പേർ
ഉണ്ടാകണം എന്ന മ്യൂസിയം
പ്രോട്ടോക്കോൾ
പാലിക്കാതിരിക്കാനുണ്ടായ
സാഹചര്യം വ്യക്തമാക്കാമോ;
(
ഡി )
രാജവെമ്പാലയുടെ
കടിയേറ്റ് മരിച്ച വ്യക്തിക്ക്
ആവശ്യമായ കൈയ്യുറകളോ ബൂട്ടുകളോ
ഉണ്ടായിരുന്നില്ല എന്നും
പ്രസ്തുത പ്രദേശത്ത്
സി.സി.ടി.വി. കൾ
പ്രവർത്തിച്ചിരുന്നില്ല
എന്നുമുള്ള ആക്ഷേപം സർക്കാർ
പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ?
1357.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
തിരുവനന്തപുരം മൃഗശാലയില്‍
രാജവെമ്പാലയുടെ കടിയേറ്റ് ഒരു
ജീവനക്കാരന്‍ മരിക്കാനിടയായ
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
ആയതിന്റെ
അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ
മൃഗശാലകളില്‍
ഒരുക്കിയിട്ടുള്ളതും
സജ്ജമാക്കുന്നതുമായ
സുരക്ഷാസംവിധാനങ്ങള്‍
വെളിപ്പെടുത്തുമോ;
(
സി )
മരണമടഞ്ഞ
ജീവനക്കാരന്റെ ആശ്രിതര്‍ക്ക്
നഷ്ടപരിഹാരം
അനുവദിക്കുകയുണ്ടായോ; എങ്കില്‍
വിശദാംശം വ്യക്തമാക്കുമോ;
(
ഡി )
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1358.
ശ്രീ
വി കെ പ്രശാന്ത്
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
മൃഗശാലകളില്‍ പക്ഷിമൃഗാദികളുടെ
പരിചരണത്തിന്
നിയോഗിച്ചിട്ടുള്ള
ജീവനക്കാരുടെ സുരക്ഷ, ആരോഗ്യ
പരിരക്ഷ എന്നിവ സംബന്ധിച്ച്
നിലവിലുള്ള സംവിധാനങ്ങള്‍
എന്തെല്ലാമാണ്; വിശദമാക്കുമോ;
(
ബി )
ജീവനക്കാര്‍ക്ക്
പകര്‍ച്ച വ്യാധികള്‍
പിടിപെടുകയോ മൃഗങ്ങളുടെ
ആക്രമണത്തിൽ പരിക്ക് പറ്റുകയോ
ചെയ്താല്‍ സര്‍ക്കാരില്‍
നിന്നും എന്തെല്ലാം സഹായങ്ങളാണ്
നല്‍കി വരുന്നത്;
വിശദമാക്കുമോ;
(
സി )
2019-
2021 കാലയളവില്‍ സംസ്ഥാനത്തെ
മൃഗശാലകളില്‍ പക്ഷിമൃഗാദികളുടെ
പരിചരണത്തിനിടയില്‍ ജീവാപായം
സംഭവിച്ച ജീവനക്കാരുടെ
വിശദാംശങ്ങള്‍ ലഭ്യമാണോ;
എങ്കില്‍ നല്‍കുമോ;
(
ഡി )
ഇപ്രകാരം
ജീവാപായം സംഭവിച്ച ജീവനക്കാരുടെ
കുടുംബത്തിന് നിലവില്‍ നല്‍കി
വരുന്ന നഷ്ടപരിഹാരം
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
1359.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വെറ്റിനറി ഡോക്ടര്‍മാരുടെ
വകുപ്പുതല പരിശീലനം
പൂര്‍ത്തിയായോയെന്നറിയിക്കാമോ;
(
ബി )
പരിശീലനത്തിന്
പോകുന്ന വെറ്റിനറി
ഡോക്ടര്‍മാര്‍ക്ക് പകരം അധിക
ചുമതല നല്‍കുന്ന
ഡോക്ടര്‍മാര്‍ക്ക് തൃപ്തികരമായ
സേവനം നല്‍കാന്‍
സാധിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
മൃഗപരിപാലനം
ഉപജീവനമാര്‍ഗ്ഗമായി
സ്വീകരിച്ചവര്‍ അധികമുള്ള
പ്രദേശങ്ങളില്‍ ഇത് മൂലം
ഉണ്ടാകുന്ന ബുദ്ധിമുട്ട്
സംബന്ധിച്ച പരാതികള്‍
ലഭിച്ചിട്ടുണ്ടോയെന്നും ആയത്
പരിഹരിക്കാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ?
|
|
|
|
|
|
|
|