|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
968.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉൾനാടൻ
ജലവാഹനങ്ങളിൽ ഉൾനാടൻ യാന
നിയമപ്രകാരമുളള പരിശോധനകൾ
യഥാസമയം നടക്കുന്നുണ്ടോ;
ഇത്തരം ജലവാഹനങ്ങളുടെ പ്രവർത്തന
ക്ഷമതയും സുരക്ഷയും
ഉറപ്പാക്കുന്നതിന് വകുപ്പ്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്?
969.
ശ്രീ
എം വിൻസെൻറ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ നിര്‍മ്മാണത്തിന്
ആവശ്യമായ പാറയുടെ അഭാവത്തില്‍
നിര്‍ത്തിവച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(
ബി )
എങ്കില്‍
പാറ ലഭ്യമാക്കുന്നതിനുള്ള
തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
പദ്ധതി
സമയബന്ധിതമായി
നടപ്പാക്കുന്നതിനുള്ള
ആസൂത്രണത്തില്‍ പാളിച്ച
സംഭവിച്ചിട്ടുണ്ടോയെന്ന്
പരിശോധിക്കുമോ;
(
ഡി )
2019
ഡിസംബര്‍ 3-ന് ഒന്നാം ഘട്ടം
പൂര്‍ത്തികരിക്കേണ്ടതുണ്ടായിരുന്നോ;
എങ്കില്‍ പദ്ധതി നാളിതുവരെയായി
പൂര്‍ത്തിയാകാത്ത
സാഹചര്യത്തില്‍
നിര്‍മ്മാണത്തിന് ആവശ്യമായ പാറ
ലഭ്യമാക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
970.
ശ്രീ
എം മുകേഷ്
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വന്‍കിടേതര തുറമുഖങ്ങളുടെ
സാധ്യത യാത്രക്കാരുടെ
സഞ്ചാരത്തിനും ചരക്ക് കടത്തിനും
വിനിയോഗിക്കാന്‍ മാരിടെെം
ബോര്‍ഡ് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന് അറിയിക്കാമോ;
(
ബി )
കൊച്ചി
കഴിഞ്ഞാല്‍ ചരക്ക് നീക്കം
കെെകാര്യം ചെയ്യുന്നതിലും
യാത്രക്കാരുടെ എണ്ണത്തിലും
മുന്നിലുള്ള ബേപ്പൂര്‍
തുറമുഖത്തിന്റെ വികസനത്തിനായി
നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന് അറിയിക്കുമോ;
(
സി )
അന്താരാഷ്ട്രാ
കപ്പല്‍ ചാലിന്റെയും തലസ്ഥാന
നഗരത്തിന്റെയും സാമീപ്യം
നല്‍കുന്ന അവസരം
പ്രയോജനപ്പെടുത്താനുതകും വിധം
വിഴിഞ്ഞം കാര്‍ഗോ തുറമുഖം
വികസിപ്പിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ; ക്രൂ
ചെയിഞ്ച് അനുമതി ലഭിച്ച
സാഹചര്യം തുറമുഖ വികസനത്തിന്
പ്രയോജനപ്പെടുത്തുവാന്‍
സാധ്യമായിട്ടുണ്ടോ
എന്നറിയിക്കുമോ?
971.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
ഹാര്‍ബര്‍ നിര്‍മ്മാണത്തിനുള്ള
പാറ ശേഖരിച്ച് കടല്‍മാര്‍ഗ്ഗം
കൊണ്ടുപോകുന്നതിന്
മുതലപ്പൊഴി തുറമുഖം
ഉപയോഗപ്പെടുത്തുവാന്‍ അദാനി
പോര്‍ട്ട്സുമായി കരാറില്‍
ഏര്‍പ്പെട്ടിരുന്നോ;
(
ബി )
എങ്കില്‍
കരാറിന്റെ കാലാവധി
എന്നുവരെയായിരുന്നുവെന്നും
പ്രസ്തുത കരാര്‍ പുതുക്കിയോ
എന്നും അറിയിക്കുമോ;
ഇല്ലെങ്കില്‍ കരാര്‍ പുതുക്കാതെ
അദാനി പോര്‍ട്ട്സിന്
പ്രവര്‍ത്തനങ്ങള്‍ തുടരാന്‍
കഴിയുന്നത് എങ്ങനെയെന്ന്
അറിയിക്കുമോ;
(
സി )
പാറകൊണ്ടുപോകാനുള്ള
ബാര്‍ജുകളുടെ പ്രവേശനത്തിനായി
പരിസ്ഥിതി ആഘാത പഠനം നടത്താതെ
ബ്രേക്ക് വാട്ടറിന്റെ തെക്ക്
ഭാഗത്തുള്ള പുലിമുട്ട് അദാനി
കമ്പനി പൊളിച്ചു
നീക്കിയിട്ടുണ്ടോ; ഇതിന്
പ്രസ്തുത കമ്പനിക്ക് അനുമതി
നല്‍കിയിരുന്നോ;
വ്യക്തമാക്കുമോ;
(
ഡി )
കരാറിലെ
വ്യവസ്ഥകള്‍ ലംഘിച്ച് നടത്തുന്ന
പ്രവര്‍ത്തനങ്ങളിലൂടെ
മുതലപ്പൊഴി തുറമുഖ പ്രദേശത്ത്
ഉടലെടുത്തിരിക്കുന്നതായി
പറയപ്പെടുന്ന പ്രതിസന്ധി
പരിഹരിക്കുവാന്‍ അടിയന്തര നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
972.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
വി ജോയി
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ചെറുകിട തുറുമുഖങ്ങളെ തമ്മില്‍
ബന്ധിപ്പിച്ചുകൊണ്ട് തീരദേശ
ചരക്ക് കപ്പല്‍ ഗതാഗതം
ആരംഭിക്കുന്നതിനായുള്ള
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വ്യക്തമാക്കുമോ;
(
ബി )
കൊച്ചി,
ബേപ്പൂര്‍, അഴീക്കല്‍
തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന
ചരക്ക് കപ്പല്‍ സര്‍വ്വീസ്
പുനരാരംഭിക്കാന്‍ കഴിഞ്ഞത്
സംസ്ഥാനത്തിന്റെ
വാണിജ്യ-വ്യവസായ
മുന്നേറ്റത്തിന് കരുത്തുപകരാന്‍
ഇടയാക്കുമെന്ന് കരുതുന്നുണ്ടോ;
(
സി )
പ്രസ്തുത
സര്‍വ്വീസിന്റെ വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ഡി )
തിരുവനന്തപുരം
മുതല്‍ കാസര്‍ഗോഡ് വരെയുള്ള
ചെറുകിട തുറമുഖങ്ങളെ
ബന്ധിപ്പിച്ചുകൊണ്ട് തീരദേശ
ചരക്ക് കപ്പല്‍ സര്‍വ്വീസ്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
973.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
തുറമുഖത്തിന്റെ വികസനത്തിനായി
2020-21 വര്‍ഷത്തെ ബഡ്ജറ്റില്‍
എത്ര രൂപ
അനുവദിച്ചിരുന്നുവെന്നും അതില്‍
എത്ര രൂപ ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(
ബി )
ടി
വിഷയത്തിനായി തുകയൊന്നും
ചെലവഴിച്ചിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം വ്യക്തമാക്കുമോ?
974.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം, മ്യൂസിയം, പുരാവസ്തു
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കടല്‍മാര്‍ഗ്ഗമുള്ള ചരക്ക്
ഗതാഗതം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ആവശ്യത്തിനായി കപ്പലുകളുടെ
സേവനം ഏതെല്ലാം രീതിയില്‍
ലഭ്യമാക്കുവാന്‍ കഴിയുമെന്നാണ്
വിലയിരുത്തുന്നത്;
വിശദമാക്കുമോ?
975.
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
എൻ എ നെല്ലിക്കുന്ന്
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലക്ഷദ്വീപുമായി
പതിറ്റാണ്ടുകളുടെ ബന്ധമുള്ള
ബേപ്പൂര്‍ തുറമുഖത്തെ ഒഴിവാക്കി
ദ്വീപിലേക്കുള്ള ചരക്ക് ഗതാഗതം
മംഗളൂരിലേക്ക് മാറ്റാനുള്ള
കേന്ദ്രസര്‍ക്കാര്‍ നീക്കം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ബേപ്പൂര്‍
തുറമുഖത്തെ ചരക്ക് ഗതാഗതത്തില്‍
നിന്നും ഒഴിവാക്കുന്നതിനുള്ള
കാരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍
അറിയിച്ചിരുന്നോ;
(
സി )
ചരക്ക്
നീക്കം ബേപ്പൂരില്‍
നിലനിര്‍ത്തുന്നതിന്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
976.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുൻ
സര്‍ക്കാരിന്റെ കാലത്ത്
തുറമുഖവകുപ്പിന് കീഴില്‍ വടകര
നിയോജക മണ്ഡലത്തില്‍
നടപ്പാക്കിയിട്ടുള്ള
പ്രവൃത്തികളുടെ വിശദാംശങ്ങള്‍
നല്‍കുമോ;
(
ബി )
ഈ
പ്രവൃത്തികള്‍ക്കായി
ചെലവഴിച്ചിട്ടുള്ള ആകെ തുക
എത്രയെന്ന് അറിയിക്കുമോ;
(
സി )
വടകര
മണ്ഡലത്തില്‍ തുറമുഖ വകുപ്പിന്
കീഴില്‍ നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന പദ്ധതികള്‍
എന്തൊക്കെയാണെന്ന് അറിയിക്കുമോ;
വിശദാംശങ്ങള്‍ നല്‍കുമോ;
(
ഡി )
വടകരയിലെ
ചോമ്പാല്‍ ഹാര്‍ബറില്‍
എന്തൊക്കെ പ്രവൃത്തികളാണ് ഇനി
നടപ്പാക്കാനുദ്ദേശിക്കന്നത്;
ഹാര്‍ബര്‍ നവീകരണത്തിനും
വിപുലീകരണത്തിനും
പദ്ധതികളെന്തെങ്കിലും
നിലവിലുണ്ടോ;
(
ഇ )
ചോമ്പാല്‍
ഹാര്‍ബറില്‍ നിലവിലുള്ള ഭൗതിക
സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി
എന്തൊക്കെ ആധുനിക
സജ്ജീകരണങ്ങളാണ് ഇനി
സ്ഥാപിക്കാന്‍ കഴിയുക എന്ന്
അറിയിക്കുമോ?
977.
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലബാര്‍
ഇന്റര്‍നാഷണല്‍ പോര്‍ട്ട്
& സെസ് ലിമിറ്റഡിന്റെ
കീഴില്‍ അഴീക്കലില്‍ തുറമുഖം
നിര്‍മ്മിക്കുന്നതിനുള്ള
ടെക്നോ ഇക്കണോമിക് സാധ്യതാ
റിപ്പോര്‍ട്ട് സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പദ്ധതിയുടെ
ഡി.പി.ആര്‍.
തയ്യാറാക്കിയിട്ടുണ്ടോ; ഏത്
ഏജന്‍സിയെയാണ് ഇതിനായി
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കുമോ; കണ്‍സള്‍ട്ടന്‍സി
ഫീസ് എത്രയെന്ന് അറിയിക്കുമോ;
(
സി )
സെസ്/വ്യവസായ
പാര്‍ക്ക്
നിര്‍മ്മിക്കുന്നതിനായി പഠനം
നടത്തുവാന്‍ ഏജന്‍സിയെ
ചുമതലപ്പെട്ടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിനായി നിയോഗിച്ച
ഏജന്‍സി ഏതെന്നും
കണ്‍സള്‍ട്ടന്‍സി ഫീസ്
ഇനത്തില്‍ നല്കുന്ന തുക
എത്രയെന്നും അറിയിക്കുമോ; ഈ
പദ്ധതി സംബന്ധിച്ച് പാരിസ്ഥിതിക
ആഘാത പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത് ഏജന്‍സിയാണ് പഠനം
നടത്തിയതെന്ന് അറിയിക്കുമോ;
(
ഡി )
മേല്‍പറഞ്ഞ
ഏജന്‍സികള്‍ക്ക് അതാത്
മേഖലയില്‍ പഠനം
നടത്തുന്നതിനുള്ള
അംഗീകാരമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ഇ )
പദ്ധതിയുടെ
സമയബന്ധിതമായ
പൂര്‍ത്തികരണത്തിന് എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
978.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സാഗര്‍മാലാ
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
വികസിപ്പിക്കുന്നതിനായി
ഏതൊക്കെ തുറമുഖങ്ങളാണ്
കേന്ദ്രസര്‍ക്കാരിലേക്ക്
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
നിര്‍ദ്ദേശത്തിന് അനുമതി
ലഭിച്ചിട്ടുണ്ടോ; ആയതിന്റെ
നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
979.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റോഡ്
മുഖാന്തരമുളള
ചരക്കുഗതാഗതത്തേക്കാൾ ലാഭകരമായ
ജലമാർഗ്ഗേനയുള്ള
ചരക്കുഗതാഗതത്തിന് വേണ്ടത്ര
പ്രാധാന്യം നൽകാത്തതിന്റെ കാരണം
അറിയിക്കുമോ;
ജലമാർഗ്ഗത്തിലൂടെയുള്ള ചരക്ക്
ഗതാഗതം കാര്യക്ഷമമായി
നടത്തുന്നതിന് ആവശ്യമായ
അടിയന്തര നടപടികൾ
സ്വീകരിക്കുമോ?
980.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂരിലെ
ഗാന്ധി സ്മൃതി മ്യൂസിയത്തിന്റെ
രണ്ടാം ഘട്ട വികസനത്തിന്റെ
ഡി.പി.ആര്‍.
തയ്യാറാക്കിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
അതിന്റെ നിലവിലെ അവസ്ഥ
എന്താണെന്ന് വിശദമാക്കാമോ;
(
സി )
ഇല്ലെങ്കില്‍
ഡി.പി.ആര്‍ തയ്യാറാക്കാന്‍
ആവശ്യമായ സത്വര നടപടികള്‍
സ്വീകരിക്കുമോ?
981.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
നിയോജക മണ്ഡലത്തില്‍ മ്യൂസിയം
വകുപ്പ് മുഖേന നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികളെക്കുറിച്ച്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ നിലവില്‍ മ്യൂസിയം
വകുപ്പ് മുഖേന നടപ്പിലാക്കുന്ന
പദ്ധതികളെന്തെല്ലാം; വിശദാംശം
ലഭ്യമാക്കുമോ?
982.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം, മ്യൂസിയം, പുരാവസ്തു
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ഈസ്റ്റ് ഹില്ലിലെ കൃഷ്ണമേനോന്‍
മ്യൂസിയം, പഴശ്ശിരാജ മ്യൂസിയം
എന്നിവ വിപുലീകരിക്കുന്നതിന്
പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
983.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാലക്കുടിയില്‍
ട്രാംവേ റെയില്‍ പൈതൃക
മ്യൂസിയം
സജ്ജീകരിക്കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തത
പദ്ധതിയില്‍ എന്തെല്ലാം
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദീകരിക്കുമോ;
(
സി )
മ്യൂസിയം
നിര്‍മ്മാണം എന്ന്
ആരംഭിക്കുവാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
984.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2015-ല്‍
ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ
ചെമ്പന്തൊട്ടിയില്‍ പ്രവര്‍ത്തി
ഉദ്ഘാടനം നിര്‍വ്വഹിച്ച ബിഷപ്പ്
വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ
മ്യുസിയത്തിന്റെ ഒന്നാംഘട്ട
പ്രവര്‍ത്തി പൂര്‍ത്തിയായോ
എന്ന് വ്യക്തമാക്കുമോ;
(
ബി )
ഇല്ലെങ്കില്‍
എന്ന്
പൂര്‍ത്തികരിക്കാനാവുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
985.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുരാവസ്തു
വകുപ്പിന്റെ നിയന്ത്രണത്തിലുള്ള
ചേറ്റുവ കോട്ടയുടെ
സംരക്ഷണത്തിനായി നടപ്പാക്കുന്ന
പദ്ധതികളുടെ വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ബി )
ടൂറിസം
വകുപ്പുമായി യോജിച്ച് വിനോദ
സഞ്ചാരികള്‍ക്ക് കോട്ടയുടെ
സൗന്ദര്യം ആസ്വദിയ്ക്കുന്നതിന്
പദ്ധതികള്‍ തയ്യാറാക്കുമോ?
|
|
|
|
|
|
|
|