|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
410.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാഞ്ചിയാര്‍
പഞ്ചായത്ത് മുന്‍
പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍
ഇടുക്കി ഉപ്പുതറ ഏലമല കാട്ടില്‍
നിന്നും കടത്തിയ 10 ലോഡ്
തടികള്‍ വനം വകുപ്പിന്റെ
വിജിലന്‍സ് വിഭാഗം
പിടികൂടിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
വനംവകുപ്പ് എന്തൊക്കെ
തുടര്‍നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
411.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവാദമായ മരംമുറി ഉത്തരവ്
വനംവകുപ്പുമായി
കൂടിയാലോചിക്കാതെ റവന്യൂ
വകുപ്പ് ഏകപക്ഷീയമായി
പുറപ്പെടുവിച്ചതാണെന്ന്
വനംവകുപ്പ് കരുതുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത ഉത്തരവ്
പുറപ്പെടുവിക്കാനുണ്ടായ
സാഹചര്യമെന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
വനഭൂമിയിലെ
മരങ്ങള്‍ മുറിച്ചു മാറ്റുവാൻ
പ്രസ്തുത ഉത്തരവ്
സഹായിച്ചിട്ടുണ്ടോയെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
വിഷയത്തിൽ ഏതെല്ലാം
ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി
സ്വീകരിച്ചിട്ടുള്ളതെന്നും
കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍
ഇതിലുള്‍പ്പെട്ടിട്ടുണ്ടോയെന്നും
പരിശോധിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
412.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാര്‍
ഉത്തരവിനെ തുടർന്ന് സംസ്ഥാനത്ത്
വന്‍ തോതില്‍ ഈട്ടി അടക്കമുള്ള
മരങ്ങള്‍ അനധികൃതമായി കടത്തിയ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എട്ട്
ജില്ലകളില്‍ നിന്നുമായി
അയ്യായിരത്തോളം ഈട്ടിത്തടികള്‍
അനധികൃതമായി കടത്തിയ
സംഭവത്തില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
അന്വേഷണ റിപ്പോര്‍ട്ടില്‍ വനം
വകുപ്പിലെ ഏതെങ്കിലും ഉന്നത
ഉദ്യാേഗസ്ഥര്‍ ഇതിന്
കൂട്ടുനിന്നു എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
413.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനവിസ്‌തൃതി
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി ഗോത്രവര്‍ഗ ഊരുകളില്‍
വൃക്ഷവല്‍ക്കരണ പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
(
ബി )
സംസ്ഥാനത്തിന്റെ
ഭൂവിസ്തൃതിയുടെ 33 ശതമാനം
വൃക്ഷാവരണത്തിന്റെ കീഴിലാക്കുക
എന്ന ലക്ഷ്യത്തോടെ
നടപ്പാക്കുന്ന പദ്ധതിയുടെ
പുരോഗതി അറിയിക്കുമോ;
(
സി )
വനം
സംരക്ഷിക്കുന്നതിന് ഗോത്രവര്‍ഗ
സമൂഹം വഹിക്കുന്ന പങ്ക് വളരെ
വലുതാണെന്ന കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
വനമഹോത്സവത്തിന്റെ
ഭാഗമായി എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ?
414.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നടന്ന വനംകൊള്ള
അന്വേഷിക്കുന്നതിന് വേണ്ടി വനം
വകുപ്പ് നിയോഗിച്ച അന്വേഷണ
സംഘത്തില്‍ നിന്നും ഏതെങ്കിലും
അന്വേഷണ ഉദ്യോഗസ്ഥനെ
മാറ്റിയിരുന്നോ;
(
ബി )
എങ്കില്‍
അദ്ദേഹത്തെ അന്വേഷണ സംഘത്തില്‍
നിന്നും മാറ്റിയതിനുളള കാരണം
അറിയിക്കുമോ;
(
സി )
ടിയാനെ
വീണ്ടും അന്വേഷണ സംഘത്തില്‍
ഉള്‍പ്പെടുത്തുക ഉണ്ടായോ;
എങ്കില്‍ ഇതിനുള്ള സാഹചര്യം
വ്യക്തമാക്കുമോ?
415.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുട്ടില്‍
മരം മുറിക്ക് ഇടയാക്കിയ
ഉത്തരവിനുശേഷം സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള എത്ര
വൃക്ഷങ്ങള്‍ മുറിച്ചുമാറ്റി
എന്ന് ക്യുബിക് അളവില്‍
വിശദമാക്കുമോ;
(
ബി )
ഇപ്രകാരം
സ്വകാര്യ ഉടമസ്ഥതയിലുളള എത്ര
വൃക്ഷങ്ങളാണ് മുറിച്ചു
മാറ്റിയത്; വ്യക്തമാക്കുമോ?
416.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇടുക്കി
ജില്ലയിലെ വനം റേഞ്ചുകളിൽ
നിന്നും 24.10.2020 ന് ശേഷം
മൊത്തം എത്ര ഈട്ടി/തേക്ക്
/എബണി/ചന്ദനം എന്നീ മരങ്ങൾ
മുറിച്ചു എന്ന് വ്യക്തമാക്കാമോ;
ഇതിൽ വനം വകുപ്പിന്റെ അനുമതി
വാങ്ങി മുറിച്ച മരങ്ങളുടെ എണ്ണം
ലഭ്യമാക്കാമോ; വകുപ്പിന്റെ
അനുമതി ഇല്ലാതെ എത്ര മരങ്ങളാണ്
ഈ കാലയളവിൽ മുറിച്ചത് എന്ന
വിവരം ലഭ്യമാക്കാമോ?
417.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടയഭൂമിയിലെ
മരം മുറിക്കാനുള്ള റവന്യൂ
വകുപ്പിന്റെ ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ വനഭൂമിയിലെ
മരങ്ങളും ധാരാളമായി മുറിച്ചു
മാറ്റിയതായ ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇതുസംബന്ധിച്ച് എന്ത് തുടര്‍
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
മുറിച്ച
മരങ്ങളുടെ കുറ്റി മൂടി പഞ്ചസാര
വിതറി ബ്ലോവര്‍ ഉപയോഗിച്ച്
വേരടക്കം കത്തിച്ചു
കളഞ്ഞുവെന്നുള്ള പരാതി
ഉയർന്നിട്ടുണ്ടോ;
അങ്ങനെയെങ്കില്‍ ഇവ വന
ഭൂമിയില്‍ നിന്നും മുറിച്ചതാണോ
എന്ന് തെളിയിക്കാന്‍ കഴിയാത്ത
സാഹചര്യം നിലവിലുണ്ടോ;
(
ഡി )
എങ്കില്‍
ഇതിനുത്തരവാദികളായവരെ
നിയമത്തിന് മുന്നില്‍
കൊണ്ടുവരാന്‍ എന്തെങ്കിലും
ബദല്‍ മാര്‍ഗ്ഗം
സ്വീകരിക്കുവാന്‍ സാധിക്കുമോ
എന്ന് വെളിപ്പെടുത്തുമോ?
418.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്,
വയനാട്, ഇടുക്കി, എറണാകുളം,
തൃശൂർ ജില്ലകളിൽ 24.10.2020 ന്
ശേഷം പട്ടയ ഭൂമിയിൽ നിന്നും
ഈട്ടി, തേക്ക്, എബണി, ചന്ദനം
എന്നീ മരങ്ങൾ മുറിക്കാൻ എത്ര
അപേക്ഷകളാണ്
ലഭിച്ചിരിക്കുന്നതെന്ന് ജില്ല
തിരിച്ച് വിവരം നൽകാമോ; ഇതിൽ
ഓരോ ജില്ലയിലും എത്ര
അപേക്ഷകൾക്ക് വനം വകുപ്പ്
അംഗീകാരം നൽകിയെന്ന്
വ്യക്തമാക്കാമോ?
419.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റവന്യൂ
വകുപ്പിന്റെ ഉത്തരവിന്റെ മറവിൽ
വയനാട് മുട്ടിൽ നിന്നും മരം
മുറിച്ച് കടത്തിയത് സംബന്ധിച്ച
അന്വേഷണത്തിന് വനം വകുപ്പിനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത അന്വേഷണത്തിലെ
കണ്ടെത്തലുകൾ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
സി )
ഇത്
സംബന്ധിച്ച് റവന്യു വകുപ്പിനെ
കുറ്റപ്പെടുത്തി വനം വകുപ്പ്
റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ഡി )
മുട്ടിൽ
മരം മുറിയുമായി ബന്ധപ്പെട്ട്
വനം വകുപ്പിലെ ഏതെങ്കിലും
ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല
അച്ചടക്ക നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ?
420.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
റവന്യൂ
വകുപ്പിന്റെ ഉത്തരവിന്റെ
മറവില്‍ റിസര്‍വ് മരങ്ങള്‍
മുറിച്ച് മാറ്റിയത് സംബന്ധിച്ച്
പ്രിന്‍സിപ്പല്‍ ചീഫ്
ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍
(വിജിലന്‍സ്) -ന്റെ
നേതൃത്വത്തില്‍ നടത്തിയ അന്വേഷണ
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(
ബി )
വനം
വകുപ്പിന്റെ കണക്കിനേക്കാള്‍
വളരെ കൂടുതല്‍ മരങ്ങള്‍
മുറിച്ചുമാറ്റിയെന്ന
വാര്‍ത്തകള്‍
പരിശോധിച്ചിട്ടുണ്ടോ;
(
സി )
റവന്യൂ
വകുപ്പിന്റെ ട്രീ രജിസ്റ്റര്‍
ഇല്ലാത്ത ജില്ലകള്‍
ഏതെല്ലാമെന്ന് അറിയിക്കുമോ;
(
ഡി )
പട്ടയ
ഭൂമിയില്‍ റിസര്‍വ്വ് ചെയ്ത 12
ഇനവും മരവില അടയ്ക്കേണ്ടാത്ത 62
ഇനവും മരങ്ങളുടെ എണ്ണം ട്രീ
രജിസ്റ്ററിലാണ്
രേഖപ്പെടുത്തുന്നത് എന്നതിനാല്‍
ട്രീ രജിസ്റ്റര്‍ ഇല്ലാത്ത
സ്ഥലങ്ങളില്‍ നഷ്ടപ്പെട്ട
മരങ്ങളുടെ വിവരങ്ങള്‍
കണ്ടെത്തുന്നത് എങ്ങനെയെന്ന്
അറിയിക്കുമോ?
421.
ശ്രീ.
പി. ടി. തോമസ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
റവന്യൂ
വകുപ്പിന്റെ 24.10.2020 ലെ സ.ഉ
(കെെ) നം. 261/2020/റവ.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍
പട്ടയ ഭൂമിയിലെ മരങ്ങള്‍
അനധികൃതമായി മുറിച്ചു
കടത്തിയതുമായി ബന്ധപ്പെട്ട് വനം
വകുപ്പ് എത്ര കേസുകള്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കേസുകളിലുള്‍പ്പെട്ട പ്രതികള്‍
ആരെല്ലാമെന്ന് വിശദമാക്കാമോ;
(
സി )
പ്രസ്തുത
വിഷയത്തില്‍ ഉത്തരവാദപ്പെട്ട
വനം വകുപ്പ് ഉദ്യോഗസ്ഥര്‍
ഉൾപ്പെട്ടിട്ടുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
ഇവര്‍ക്കെതിരെ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ?
422.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അനധികൃതമായി മുറിച്ച് നീക്കം
ചെയ്യപ്പെട്ടിട്ടുള്ള മരങ്ങളുടെ
കണക്കുകള്‍ സംബന്ധിച്ച് വകുപ്പ്
തലത്തില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ; എങ്കില്‍
വിശദാംശം നല്‍കാമോ;
(
ബി )
ഇടനിലക്കാര്‍ക്ക്
കൊള്ള ലാഭം കൊയ്യാന്‍ വഴി
തുറന്ന മരംമുറി വിവാദത്തില്‍
കുറ്റാരോപിതരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
പുതിയ
സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക്
അവകാശപ്പെട്ട ജന്മാവകാശമുള്ള
ഭൂമിയിലെ മരങ്ങള്‍ പോലും
മുറിക്കുന്നതിനുള്ള അനുമതി
നിഷേധിക്കുന്ന സാഹചര്യമുള്ളതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് ഒഴിവാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
ഡി )
ഉത്തരവിലെ
അവ്യക്തത മൂലം കര്‍ഷകരെ
ദുരിതത്തിലാക്കുന്ന തരത്തില്‍
വകുപ്പ് തലത്തില്‍ സ്വീകരിച്ചു
വരുന്ന നടപടികള്‍
പുന:പരിശോധിക്കുമോ;
വിശദീകരിക്കുമോ ?
423.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
2016 മുതൽ 2020 വരെ ഓരോ വർഷവും
മരം മുറിക്കുന്നതിനായി എത്ര
അപേക്ഷകളാണ് വനം വകുപ്പിന്
ലഭിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ; ഇതിൽ എത്ര
അപേക്ഷകൾക്കാണ് അനുമതി
നൽകിയതെന്ന വിവരം ലഭ്യമാക്കാമോ?
424.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുട്ടില്‍
ഈട്ടി മരംമുറി കേസിലെ അന്വേഷണം
അട്ടിമറിക്കാന്‍ സോഷ്യല്‍
ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍
കൂട്ടുനിന്നു എന്ന് ഉത്തര മേഖലാ
ചീഫ് കണ്‍സര്‍വേറ്റര്‍
റിപ്പോര്‍ട്ട്
നല്‍കിയിരുന്നോ;
(
ബി )
പ്രസ്തുത
റിപ്പോര്‍ട്ടില്‍
മരംമുറിക്കെതിരെ രംഗത്ത് വന്ന
മേപ്പാടി റെയ്ഞ്ച് ഓഫീസറെ
സോഷ്യല്‍ ഫോറസ്ട്രി
കണ്‍സര്‍വേറ്റര്‍ മാനസികമായി
പീഡിപ്പിച്ചെന്ന
കണ്ടെത്തലുണ്ടോ; ഈ
റിപ്പോര്‍ട്ടില്‍
കുറ്റാരോപിതനായ
ഉദ്യോഗസ്ഥനെതിരെ വനം വകുപ്പ്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
മുട്ടില്‍
മരംമുറി കേസ് പുറത്തു
കൊണ്ടുവന്ന ഫ്ലയിങ് സ്ക്വാഡ്
ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസറെ
അന്വേഷണ സംഘത്തില്‍ നിന്നും
ഏതെങ്കിലും ഘട്ടത്തില്‍
മാറ്റിയിരുന്നോ; എങ്കില്‍
കാരണം വിശദമാക്കാമോ;
(
ഡി )
മുട്ടില്‍
മരംമുറി കേസിലെ പ്രതികളുടെ
സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ
ഉദ്യോഗസ്ഥനെ അന്വേഷണ
സംഘത്തില്‍ നിന്നും മാറ്റിയത്
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിരുന്നോ; ഈ
ഉദ്യോസ്ഥനെ അന്വേഷണ സംഘത്തില്‍
തിരികെ ഉള്‍പ്പെടുത്തിയത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ?
425.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
1964-ലെ
ലാന്റ് അസൈന്‍മെന്റ്
നിയമമനുസരിച്ച് പട്ടയം
ലഭിച്ചിട്ടുള്ള കൃഷിഭൂമിയിലെ
മരങ്ങള്‍ മുറിച്ച്
മാറ്റിയതുമായി ബന്ധപ്പെട്ട്
കോതമംഗലം മണ്ഡലത്തിലെ
കൃഷിക്കാര്‍ക്കെതിരെ കേസ്
എടുക്കുവാനുള്ള ശ്രമം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇത്തരത്തില്‍
മരം മുറിച്ച്
മാറ്റിയവര്‍ക്കെതിരെ നിലവില്‍
കേസ് എടുത്തിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
സി )
കോതമംഗലം
മണ്ഡലത്തില്‍ തട്ടേക്കാട്
റേഞ്ചിലും കുട്ടമ്പുഴ റേഞ്ചിലും
റവന്യൂ - വനം വകുപ്പുകളുടെ
അനുമതിയോടെ കട്ടിങ്ങ് പാസ്സ്
ലഭിച്ച ശേഷം മരം മുറിച്ച്
മാറ്റിയ കര്‍ഷകര്‍ക്കെതിരെ
കുറ്റി മഹസർ തയ്യാറാക്കി കേസ്
എടുക്കുവാനുള്ള നീക്കം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഇത്തരത്തില്‍
കേസ് എടുക്കുന്നത് ഒഴിവാക്കി
കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
426.
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാലാവസ്ഥാ
വ്യതിയാനം മൂലമുള്ള
പ്രശ്നങ്ങള്‍
ലഘൂകരിക്കുന്നതിന്റെ ഭാഗമായി
സംസ്ഥാനത്ത് നടത്തി വരുന്ന
ദേശീയ വനവല്‍ക്കരണ
പരിപാടിയിലൂടെ കൈവരിച്ച
നേട്ടങ്ങള്‍ പ്രത്യേകമായി
പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
വനവിഭവങ്ങളുടെ പരിപാലനവും
സുസ്ഥിരമായ വികസനവും
ഉറപ്പുവരുത്തുന്നതിന്
എത്രമാത്രം
സാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
വനവത്ക്കരണത്തിന്റെ
ഭാഗമായി വനവും മരങ്ങളും
സംരക്ഷിക്കുന്നതിനും വനവിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിനും
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമാണെന്ന് അറിയിക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിയുടെ വിജയകരമായ
നടത്തിപ്പിന്റെ ഭാഗമായി
വനാശ്രിത സമൂഹത്തിന്റെ
ജീവനോപാധികള്‍
മെച്ചപ്പെടുത്തുന്നതിന്
എത്രമാത്രം പുരോഗതി
കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
അറിയിക്കാമോ?
427.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനം
വകുപ്പില്‍ തടി
ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട
ഇ-ഓക്ഷൻ നടപടിക്രമങ്ങളുടെ
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
ഭവന
നിര്‍മ്മാണം പോലുള്ള സ്വകാര്യ
ആവശ്യങ്ങള്‍ക്ക് തടി
വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക്
വനം വകുപ്പിന്റെ ഇ-ഓക്ഷനിൽ
പങ്കെടുക്കുന്നതിനുള്ള സൗകര്യം
ലഭ്യമാണോ; വ്യക്തമാക്കുമോ?
428.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എറണാകുളം
ജില്ലയിലെ വനം റേഞ്ചുകളിൽ
നിന്നും 24.10.2020 ന് ശേഷം
മൊത്തം എത്ര ഈട്ടി/തേക്ക്
/എബണി/ചന്ദനം എന്നീ മരങ്ങൾ
മുറിച്ചു എന്ന് വ്യക്തമാക്കാമോ;
(
ബി )
ഇതിൽ
വനം വകുപ്പിന്റെ അനുമതി വാങ്ങി
മുറിച്ച മരങ്ങളുടെ എണ്ണം
ലഭ്യമാക്കാമോ; വകുപ്പിന്റെ
അനുമതി ഇല്ലാതെ എത്ര മരങ്ങളാണ്
ഈ കാലയളവിൽ മുറിച്ചത് എന്ന
വിവരം ലഭ്യമാക്കാമോ?
429.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂരില്‍
പട്ടയ ഭൂമിയില്‍ നിന്നും
മുറിച്ച മരങ്ങള്‍
കൊണ്ടുപോകുന്നതിന് ആവശ്യമായ
രേഖകള്‍ റവന്യൂ വകുപ്പ്
ഉദ്യോഗസ്ഥര്‍
നല്‍കാതിരുന്നിട്ടും വനം
വകുപ്പുദ്യോഗസ്ഥര്‍ പാസ്
നല്‍കിയ കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
ഇക്കാര്യത്തില്‍
ഗുരുതരമായ കൃത്യവിലോപം നടത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
വനംവകുപ്പ് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(
സി )
മരംമുറി
വിഷയത്തില്‍ മുന്‍ വനം വകുപ്പ്
മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ്
അംഗത്തിനെതിരെ ആരോപണം ഉയര്‍ന്ന
സാഹചര്യത്തില്‍
കുറ്റക്കാർക്കെതിരെ വനംവകുപ്പ്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
430.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
24.10.2020ന്
ശേഷം വയനാട് ജില്ലയിലെ വനം
റേഞ്ചുകളിൽ നിന്ന് മൊത്തം എത്ര
ഈട്ടി/തേക്ക് /എബണി/ചന്ദനം
എന്നീ മരങ്ങൾ മുറിച്ചു എന്ന്
വ്യക്തമാക്കുമോ; ഇതിൽ വനം
വകുപ്പിന്റെ അനുമതിയോടെ മുറിച്ച
മരങ്ങളുടെ എണ്ണവും
അനുമതിയില്ലാതെ മുറിച്ച
മരങ്ങളുടെ എണ്ണവും എത്രയെന്ന
വിവരം ലഭ്യമാക്കാമോ?
431.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ വനം റേഞ്ചുകളിൽ
നിന്നും 24.10.2020 ന് ശേഷം
മൊത്തം എത്ര ഈട്ടി/തേക്ക്
/എബണി/ചന്ദനം എന്നീ മരങ്ങൾ
മുറിച്ചു എന്ന് വ്യക്തമാക്കാമോ;
(
ബി )
ഇതിൽ
വനം വകുപ്പിന്റെ അനുമതി വാങ്ങി
മുറിച്ച മരങ്ങളുടെ എണ്ണം
ലഭ്യമാക്കാമോ; വകുപ്പിന്റെ
അനുമതി ഇല്ലാതെ എത്ര മരങ്ങളാണ്
ഈ കാലയളവിൽ മുറിച്ചത് എന്ന
വിവരം ലഭ്യമാക്കാമോ?
432.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്ടിലെ
മുട്ടില്‍ മരം മുറി സംഭവത്തെ
തുടര്‍ന്ന് വനഭൂമിയില്‍ നിന്നും
മരം മുറി നടന്നിട്ടുണ്ടോ എന്ന്
വനം വകുപ്പ് പരിശോധന
നടത്തിയിട്ടുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
ബി )
ഏതെല്ലാം
മേഖലകളില്‍ നിന്നും എത്ര
മരങ്ങളാണ് മുറിച്ചു
മാറ്റിയതെന്നും ഇതിന്റെ പേരില്‍
രജിസ്റ്റര്‍ ചെയ്ത കേസ്സുകളുടെ
എണ്ണമെത്രയെന്നും
വ്യക്തമാക്കുമോ;
(
സി )
വനം
വകുപ്പിലെ ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്ക് പ്രസ്തുത
കാര്യത്തില്‍ വീഴ്ച
സംഭവിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
433.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശൂർ
ജില്ലയിലെ വനം റേഞ്ചുകളിൽ
നിന്നും 24.10.2020ന് ശേഷം
മൊത്തം എത്ര ഈട്ടി/തേക്ക്
/എബണി/ചന്ദനം എന്നീ മരങ്ങൾ
മുറിച്ചു എന്ന് വ്യക്തമാക്കാമോ;
(
ബി )
ഇതിൽ
വനം വകുപ്പിന്റെ അനുമതി വാങ്ങി
മുറിച്ച മരങ്ങളുടെ എണ്ണം
ലഭ്യമാക്കാമോ; വകുപ്പിന്റെ
അനുമതി ഇല്ലാതെ എത്ര മരങ്ങളാണ്
ഈ കാലയളവിൽ മുറിച്ചത് എന്ന
വിവരം ലഭ്യമാക്കാമോ?
434.
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
എ. രാജ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനം
വകുപ്പിന്റെ പ്രഥമ പരിഗണന
അര്‍ഹിക്കുന്ന സ്വാഭാവിക
വനങ്ങളുടെയും വന്യജീവികളുടെയും
സംരക്ഷണത്തിനായി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാര്യക്ഷമമായ
ഇടപെടലിന്റെ ഫലമായി വന
വിസ്‍തൃതി വര്‍ദ്ധിച്ചിരുന്നോ
എന്ന് അറിയിക്കാമോ;
(
സി )
വനാതിര്‍ത്തി
ബണ്ട് കെട്ടി വേര്‍തിരിച്ച്
നടത്തുന്ന വന സംരക്ഷണത്തോടൊപ്പം
വനാതിര്‍ത്തി പങ്കിടുന്ന
ഭൂഉടമസ്ഥര്‍ കൈവശാവകാശം
നേടുന്നതിനും മറ്റും നേരിടുന്ന
പ്രശ്നങ്ങള്‍ സമയബന്ധിതമായി
പരിഹരിക്കുമോ;
(
ഡി )
ഇപ്രകാരമുള്ളവർക്ക്
നിരാക്ഷേപ പത്രം നല്‍കുന്നതിന്
വലിയ കാലതാമസം ഉണ്ടാകുന്നതായ
പരാതി പരിഹരിക്കാന്‍ പ്രത്യേക
ശ്രദ്ധ പതിപ്പിക്കുമോ?
435.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടയഭൂമിയിൽ നിന്നും
അനധികൃതമായി മരം മുറിച്ച്
കടത്തിയതുമായി ബന്ധപ്പെട്ട്
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട
ഭൂവുടമകളായ ആർക്കെങ്കിലുമെതിരെ
സംസ്ഥാനത്ത് കേസ്സ് രജിസ്റ്റർ
ചെയ്തിട്ടുണ്ടോ; എങ്കിൽ
ആയതിന്റെ വിശദാംശം
വ്യക്തമാക്കാമോ;
(
ബി )
ഈ
കേസ്സുകൾ സംബന്ധിച്ചുള്ള
അന്വേഷണം ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ?
436.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്,
വയനാട്, ഇടുക്കി, എറണാകുളം,
തൃശൂർ ജില്ലകളിൽ 24-10-2020ന്
ശേഷം പട്ടയ ഭൂമിയിൽ നിന്നും
ഈട്ടി/തേക്ക് /എബണി/ചന്ദനം
എന്നീ മരങ്ങൾ അനധികൃതമായി
മുറിച്ചു കടത്തിയതിന് എത്ര
കേസുകളാണ്
എടുത്തിരിക്കുന്നതെന്ന് ജില്ല
തിരിച്ച് കണക്ക്
വ്യക്തമാക്കാമോ?
437.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനനിയമപ്രകാരം
പ്രൊപ്പോസ്ഡ് റിസര്‍വ്
ഫോറസ്റ്റായി വിജ്ഞാപനം
ചെയ്തിട്ടുളള
കണ്ടല്‍ക്കാടുകളുടെ
വിസ്തീര്‍ണ്ണം ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
438.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പരിസ്ഥിതി
പ്രാധാന്യമുളള കണ്ടല്‍
കാടുകള്‍, പുറമ്പോക്കുകള്‍
എന്നിവ റിസര്‍വ്വ് വനമായി
പ്രഖ്യാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
ഇതിന്റെ നടപടിക്രമം എന്താണെന്ന്
വ്യക്തമാക്കുമോ?
439.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്വകാര്യ
ഉടമസ്ഥതയിലുളള
കണ്ടല്‍ക്കാടുകള്‍ ഏറ്റെടുത്ത്
റിസര്‍വ് വനമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
ഇപ്രകാരം ഏറ്റെടുക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ?
440.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാറശാല
മണ്ഡലത്തിലെ അമ്പൂരി തൊടുമല
സെറ്റില്‍മെന്റ് കോളനിയിലെ
അടിസ്ഥാന സൗകര്യ വികസനവുമായി
ബന്ധപ്പെട്ട് വിവിധ
വകുപ്പുകളില്‍ നിന്നും ഫണ്ട്
അനുവദിച്ചു നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടും
വനംവകുപ്പിന്റെ അനുമതി
ലഭിക്കാത്തത് കാരണം
മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍
ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(
ബി )
ഈ
മേഖലയിലെ പട്ടിക വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട 1500 ലധികം
വരുന്ന ആളുകളുടെ ജീവിത നിലവാരം
മെച്ചപ്പെടുന്നതിലേക്കായി
പ്രസ്തുത പദ്ധതികള്‍ക്ക്
അടിയന്തര പ്രാധാന്യത്തോടെ
അനുമതി നല്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കാമോ;
(
സി )
പ്രസ്തുത
മേഖലയില്‍ റോഡ്
നിര്‍മ്മാണത്തിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ?
441.
ശ്രീ
പ്രമോദ് നാരായൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊന്തൻപുഴ,
പെരുമ്പെട്ടി മേഖലയിലെ
വനാതിർത്തി നിർണയ സർവ്വേ
പൂർത്തിയാകാത്തതിനാൽ പ്രദേശത്തെ
കർഷകരും കൈവശാവകാശികളും
നേരിടുന്ന ബുദ്ധിമുട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
റവന്യൂ
വകുപ്പുമായി ചേര്‍ന്ന് പ്രസ്തുത
വനാതിർത്തി നിർണയ സർവ്വേയുടെ
അവശേഷിക്കുന്ന പ്രവൃത്തികള്‍
കൂടി പൂര്‍ത്തിയാക്കുന്നതിനുളള
സത്വര നടപടികള്‍ സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
442.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ശബരിമലയില്‍
വനം, ദേവസ്വം വകുപ്പുകളുടെ
കീഴിലുള്ള ഭൂമിയുടെ
വിസ്തീര്‍ണ്ണം
തീരുമാനിക്കുന്നതിനായി റീസര്‍വേ
നടപടികള്‍ പുരോഗമിക്കുന്നുണ്ടോ;
(
ബി )
എങ്കില്‍
ഇത്തരമൊരു റീസര്‍വേ
നടപടിയിലേക്ക് നയിച്ച സാഹചര്യം
എന്താണെന്ന് വ്യക്തമാക്കുമോ;
(
സി )
ഏതൊക്കെ
പ്രദേശങ്ങള്‍ സംബന്ധിച്ചാണ് വനം
വകുപ്പുമായി തര്‍ക്കം
ഉള്ളതെന്ന് വെളിപ്പെടുത്തുമോ?
443.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയില്‍ സാമൂഹിക വനവത്ക്കരണ
പദ്ധതി കാര്യക്ഷമമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
കാവുകള്‍
സംരക്ഷിക്കുന്നതിനും തരിശായ
പൊതുസ്ഥലങ്ങളില്‍ ചെറിയ
വനങ്ങള്‍ സൃഷ്ടിക്കുന്നതിനും
കായലോരങ്ങളില്‍ മണ്ണൊലിപ്പ്
തടയുന്നതിന് വൃക്ഷങ്ങള്‍
വച്ചുപിടിപ്പിക്കുന്നതിനും
നടപടികള്‍ സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
444.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
03.2.2021-ാം
തീയതി സൂര്യ ടിംബേർസ് എന്ന
സ്ഥാപനത്തിന്റെ മരം
കൊണ്ടുപോകുന്ന വാഹനം ലക്കിടി
ചെക്ക്പോസ്റ്റിൽ പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വെളിപ്പെടുത്താമോ;
(
ബി )
പ്രസ്തുത
ദിവസം ജോലിയിൽ വീഴ്ച വരുത്തിയ
ഉദ്യോഗസ്ഥരെ സസ്‌പെൻഡ്
ചെയ്തിട്ടുണ്ടോ; വിശദാംശങ്ങൾ
നൽകാമോ?
445.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മേഖലയിലെ വനംകൊള്ളയും
കാട്ടുതീയും തടയുന്നതിന്
നിര്‍ണ്ണായകമായ പങ്ക്
വഹിക്കുന്ന അകമല, പൂങ്ങോട്
ഫോറസ്റ്റ് സ്റ്റേഷനുകളുടെ
പ്രവര്‍ത്തനം നിറുത്തലാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത സ്റ്റേഷനുകളുടെ
പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍
പുന:സ്ഥാപിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
446.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
കുളക്കാട്ടുകുറിശ്ശി
മേക്കാട്ടില്‍
കോളനിയിലേയ്ക്കുള്ള പഴയ ടാര്‍
റോഡില്‍ വനം വകുപ്പിന്റെ
അധീനതയില്‍ വരുന്ന ഭാഗം
റീ-ടാര്‍ ചെയ്യാൻ അനുമതി
നല്‍കാത്തതിനാൽ കോവിഡ് രോഗികളും
പട്ടികജാതി കോളനി നിവാസികളും
ബുദ്ധിമുട്ട് നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡ് റീ-ടാറിങ്ങിന് ചെയ്ത്
യാത്രാ യോഗ്യമാക്കുവാന്‍
ആവശ്യമായ അനുമതി നല്‍കുമോ;
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
447.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ മഞ്ചേശ്വരം
പഞ്ചായത്തില്‍ സാമൂഹ്യ
വനവല്‍ക്കരണ വിഭാഗത്തിന്റെ
കീഴിലുള്ള ഭൂമിയിലൂടെ കടന്ന്
പോകുന്ന 50 കൂടുംബങ്ങള്‍ക്കുള്ള
റോഡ് ഗതാഗത യോഗ്യമല്ലെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡ് എം.എല്‍.എ. ഫണ്ട്
ഉപയോഗിച്ച് കോണ്‍ക്രീറ്റ്
ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിന്
വനം വകുപ്പിന്റെ അനുമതി
ആവശ്യമുണ്ടോ; എങ്കില്‍ ആയതിന്
അനുമതി നല്‍കുന്നതിനുള്ള
അടിയന്തര നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
448.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിൽ മലയോര ഹൈവേയ്ക്കായി
റോഡ് വീതി കൂട്ടുന്നതിന് വനം
വകുപ്പില്‍ നിന്നും വിട്ടു
നൽകേണ്ട ഭൂമി എത്രയെന്നും ഇത്
ഏതെല്ലാം ഫോറസ്റ്റ്
റേഞ്ചുകളിലാണെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഭൂമി സര്‍വ്വേ ചെയ്ത്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ സര്‍വ്വേ
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കാമോ;
(
സി )
ഇതിനായി
കൂടുതല്‍ ഫോറസ്റ്റ്
സര്‍വ്വേയര്‍മാരെ ജോലി
ക്രമീകരണാടിസ്ഥാനത്തില്‍
നിയോഗിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
മലയോര
ഹൈവേയുടെ ഭാഗമായ
മുണ്ടേരി–മേപ്പാടി വനഭൂമിയിൽ
കണക്ടിവിറ്റിക്കായി വനം
വകുപ്പിന്റെ ആഭിമുഖ്യത്തില്‍
സര്‍വ്വേയോ പഠനങ്ങളോ
നടത്തിയിട്ടുണ്ടോ; എങ്കില്‍
റിപ്പോര്‍ട്ട് ലഭ്യമാക്കാമോ?
449.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തില്‍ അംബേദ്കര്‍
സെറ്റില്‍മെന്റ് ഡെവലപ്മെന്റ്
പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി
ഒരു കോടി രൂപയുടെ വികസനത്തിന്
അനുമതി ലഭിച്ചിട്ടുള്ള തേര
ആദിവാസി കോളനിയിലെ റോഡ്
നിര്‍മ്മാണത്തിന് വനം
വകുപ്പില്‍ നിന്ന് അനുമതി
ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
അനുമതി വൈകുന്നതിനുള്ള കാരണം
വിശദമാക്കാമോ;
(
സി )
വിവിധ
വികസന പ്രവര്‍ത്തനങ്ങള്‍
വിഭാവനം ചെയ്തിട്ടുള്ള തേര
ആദിവാസി കോളനിയില്‍ പ്രസ്തുത
റോഡ് നിര്‍മ്മാണം
പൂര്‍ത്തിയാകാതെ മറ്റ് വികസന
പ്രവര്‍ത്തനങ്ങള്‍ സാധ്യമാകില്ല
എന്നതിനാല്‍ റോഡ്
നിര്‍മ്മാണത്തിനുള്ള അനുമതി
അടിയന്തരമായി നല്‍കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
450.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനം
വകുപ്പിലെ വിവിധ വാച്ചര്‍
തസ്തികകളില്‍ പി.എസ്.സി. റാങ്ക്
ലിസ്റ്റുകള്‍ നിലവിലുണ്ടോ;
(
ബി )
ഇവയിൽ
നിന്ന് എത്ര നിയമനങ്ങള്‍
നടന്നുവെന്നും നിലവിലുള്ള
ഒഴിവുകള്‍ എത്രയെന്നും പ്രസ്തുത
തസ്തികകളിലെ അംഗീകൃത അംഗബലം
എത്രയെന്നും വിശദമാക്കാമോ;
(
സി )
വാച്ചര്‍
തസ്തികയില്‍ താല്‍ക്കാലിക
വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന
ജീവനക്കാരുടെ എണ്ണം എത്രയെന്ന്
അറിയിക്കാമോ; ടി തസ്തികകളിലെ
സ്ഥാനക്കയറ്റം യഥാസമയം
നടക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
451.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചെങ്ങന്നൂര്‍
സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച്
ഓഫീസില്‍ 05.01.2016 മുതല്‍
കാഷ്വല്‍ സ്വീപ്പറായി ജോലി
ചെയ്യുന്ന ശ്രീമതി പി.
ബിന്ദുവിന്റെ 2020-21
സാമ്പത്തിക വര്‍ഷത്തെ 10
മാസത്തെയും തുടര്‍ന്നുള്ള 2
മാസത്തെയും വേതന തുക കുടിശ്ശിക
ആകാനുള്ള കാരണം എന്തെന്ന്
അറിയിക്കാമോ;
(
ബി )
ഈ
വേതന കുടിശ്ശിക
ലഭ്യമാക്കുന്നതിനുള്ള സത്വര
നടപടി സ്വീകരിക്കുമോ?
452.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
റവന്യൂ
വകുപ്പ് 24.10.2020 ന്
പുറത്തിറക്കിയ ഉത്തരവിനെ
തുടർന്ന് നടന്ന അനധികൃത മരം
മുറിയ്ക്കലിനെക്കുറിച്ച് വനം
വിജിലന്‍സ് വിഭാഗം അന്വേഷണം
നടത്തിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത അന്വേഷണത്തിന്റെ
പ്രധാന കണ്ടെത്തലുകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
മേൽപറഞ്ഞ
ഉത്തരവിനെത്തുടര്‍ന്ന്
അനധികൃതമായി മുറിച്ചു മാറ്റിയ
ഈട്ടി മരങ്ങളുടെ എണ്ണം
വിജിലന്‍സ് വിഭാഗം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ഡി )
പാലക്കാട്
മണ്ണാര്‍ക്കാട് റേഞ്ചില്‍
നിന്ന് 4000 മരങ്ങളും അഗളി
റേഞ്ചില്‍ നിന്നും 3500
മരങ്ങളും മുറിച്ച് കടത്തി എന്ന
റിപ്പോര്‍ട്ടുകള്‍
പുറത്തുവരുമ്പോള്‍ വനം
വിജിലന്‍സ് വിഭാഗം കണക്കുകള്‍
കുറച്ചുകാണിച്ചു എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ എന്തൊക്കെ
തുടര്‍ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ?
453.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ ജില്ലകളില്‍ പട്ടയ
ഭൂമിയില്‍ നടന്ന മരംമുറി മൂലം
സര്‍ക്കാരിനുണ്ടായ നഷ്ടം
എത്രയാണെന്ന് വനം വകുപ്പ്
കണക്കാക്കിയിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(
ബി )
മരങ്ങൾ
മുറിക്കുന്നത് തടസപ്പെടുത്തുന്ന
രീതിയിൽ ഉത്തരവുകൾ
പാസാക്കുന്നതോ നേരിട്ട്
തടസപ്പെടുത്തുന്നതോ ഗുരുതര
കൃത്യവിലോപമായി കണക്കാക്കി
അങ്ങനെയുള്ള ഉദ്യോഗസ്ഥർക്ക്
എതിരെ കർശന നടപടികൾ
സ്വീകരിക്കുമെന്ന് റവന്യൂ
പ്രിൻസിപ്പൽ സെക്രട്ടറിയുടെ
ഉത്തരവില്‍ വ്യവസ്ഥ
ഉണ്ടായിരുന്നത് വനംവകുപ്പ്
ഉദ്യോഗസ്ഥരെ
സമ്മർദ്ദത്തിലാക്കാന്‍ കാരണമായി
എന്ന് കരുതുന്നുണ്ടോ?
454.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പലയിടത്തും വനംവകുപ്പ്
ജീവനക്കാര്‍ വന്യജീവികളെ
വേട്ടയാടുന്നതായി
റിപ്പോര്‍ട്ടുകള്‍ വരുന്ന
സാഹചര്യത്തില്‍ ഇത്തരം
പ്രവണതകള്‍ ഒഴിവാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
വനവും
വന്യജീവി സമ്പത്തും
പരിപാലിക്കാന്‍ ചുമതലപ്പെട്ട
സംവിധാനങ്ങള്‍ തന്നെ
വേട്ടക്കാരായി മാറുന്ന
ഗുരുതരമായ സ്ഥിതിവിശേഷം
ഒഴിവാക്കുന്നതിന്
കുറ്റക്കാര്‍ക്കെതിരെ കര്‍ശന
നടപടി സ്വീകരിക്കാന്‍
തയ്യാറാകുമോ?
455.
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വന്യജീവി സംരക്ഷണം
ഉറപ്പുവരുത്തുന്നതിനായി
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
വംശ നാശഭീഷണി നേരിടുന്ന
വന്യജീവികള്‍ ഏതൊക്കെയാണെന്ന്
പഠനം നടത്തി
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
വന്യജീവി
സംരക്ഷണത്തിനായി
വനത്തിനുള്ളില്‍ സ്വാഭാവിക
ജലസ്രോതസ്സ് സംരക്ഷിച്ചും
തടയണകള്‍ നിര്‍മ്മിച്ചും
ജലലഭ്യത ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കുമോ;
(
ഡി )
വന്യമൃഗങ്ങളെ
വേട്ടയാടുന്നത് തടയുന്നതിന്
വനാതിര്‍ത്തിയോട് ചേര്‍ന്ന്
താമസിക്കുന്ന ജനങ്ങളുടെ സഹകരണം
ഉറപ്പ് വരുത്തുമോ?
456.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യമൃഗങ്ങൾ
മൂലം ഉണ്ടാകുന്ന കൃഷിനാശത്തിന്
സര്‍ക്കാര്‍ നഷ്ടപരിഹാരം
നല്‍കുന്നുണ്ടോ;
(
ബി )
എങ്കില്‍
നഷ്ടപരിഹാരം ലഭിക്കുന്നതിനു
വേണ്ട നടപടിക്രമം
വ്യക്തമാക്കാമോ;
(
സി )
നഷ്ടപരിഹാര
തുക നിശ്ചയിക്കുന്നതിന്
മാനദണ്ഡങ്ങളുണ്ടോ;
വിശദമാക്കാമോ?
457.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ പാലാവയല്‍
വില്ലേജില്‍ ആന ഉള്‍പ്പെടെയുള്ള
വന്യമൃഗങ്ങള്‍ വരുത്തുന്ന
വ്യാപക കൃഷിനാശം തടയാന്‍
നടപടികള്‍ സ്വീകരിക്കുമോ;
(
ബി )
ഇവിടെ
ഇലക്ട്രിക് ഫെന്‍സിംഗ്
ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍
ഉപയോഗിച്ച് കര്‍ഷകരുടെ ജീവനും
സ്വത്തിനും സംരക്ഷണം നല്‍കുമോ?
458.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസർകോട്
ജില്ലയിൽ കാട്ടാനശല്യം ഉള്ള
പഞ്ചായത്തുകൾ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
കഴിഞ്ഞ
പത്ത് വർഷ കാലയളവില്‍
വന്യജീവികളുടെ ആക്രമണംമൂലം
ഉണ്ടായിട്ടുള്ള ആൾനാശം / കൃഷി
നഷ്ടങ്ങൾ എത്രയാണെന്നും നൽകിയ
നഷ്ടപരിഹാരവും പഞ്ചായത്ത്
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
വന്യജീവികളുടെ
ശല്യത്തിന് ശാശ്വത പരിഹാരമായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
വന്യമൃഗങ്ങളുടെ
ആക്രമണം തടയുന്നതിന് തൂക്കു
സൗരോർജ്ജവേലി ഫലപ്രദവും
പ്രയോഗികവുമാണോ എന്ന്
വ്യക്തമാക്കാമോ; എങ്കിൽ ഇതിനു
എത്ര രൂപ ചെലവ് വരുമെന്നും
സർക്കാർ ചെലവിൽ തൂക്കു
സൗരോർജ്ജവേലി നിർമ്മിക്കുമോ
എന്നും വ്യക്തമാക്കാമോ;
(
ഇ )
കാസർകോട്
ജില്ലയിൽ നിലവില്‍ ഫോറസ്റ്റ്
സ്റ്റേഷൻ ഉണ്ടോയെന്നും
ഇല്ലെങ്കിൽ എപ്പോൾ
സ്ഥാപിക്കുവാന്‍
സാധിക്കുമെന്നും ഇതിനു എത്ര രൂപ
ചെലവ് വരുമെന്നും
വ്യക്തമാക്കാമോ?
459.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനഭൂമിയോട്
ചേർന്നുള്ള സ്വകാര്യ ഭൂമിയിലെ
കൃഷികള്‍ക്ക് വന്യജീവി ശല്യം
മൂലം നാശനഷ്ടം സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരം
വന്യജീവി ശല്യം തടയുന്നതിന് വനം
വകുപ്പ് സ്വീകരിച്ച് വരുന്ന
നടപടികള്‍ വിശദമാക്കാമോ;
(
സി )
ഇതുമായി
ബന്ധപ്പെട്ട് 2016-21
കാലയളവില്‍ നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ; എങ്കില്‍
ജില്ല തിരിച്ച് കണക്ക്
വിശദമാക്കാമോ?
460.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മനുഷ്യന്റെ
ജീവനും സ്വത്തിനും നാശം
വരുത്തുന്ന കാട്ടുപന്നികളെ
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
കാട്ടുപന്നികളെ
ശല്യ ജീവിയായി
പ്രഖ്യാപിക്കുന്നതിനുവേണ്ട
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
സി )
കാട്ടുപന്നികൾ
കൃഷി നശിപ്പിക്കുന്നതു മൂലം
പ്രതിസന്ധി നേരിടുന്ന കർഷകർക്ക്
നഷ്ടപരിഹാരം നൽകി വരുന്നുണ്ടോ;
വിശദാംശങ്ങൾ നൽകാമോ ?
|
|
|
|
|
|
|
|