STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
202.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ പ്രധാന ക്ഷേത്രങ്ങളായ നൂറനാട് പടനിലം ക്ഷേത്രം, ചുനക്കര ക്ഷേത്രം എന്നിവയുടെ പരിസര പ്രദേശങ്ങളില്‍ എ.ബി.സി. ലൈനുകളും യു.ജി ലൈനുകളും സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി. എസ്റ്റിമേറ്റുകള്‍ തയ്യാറാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്കാവശ്യമായ തുക അനുവദിക്കുമോ; വിശദമാക്കുമോ?
203.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ മലമ്പുഴ മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖാന്തരം എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
204.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി കുുടിശ്ശികയിനത്തില്‍ 2016 മുതല്‍ എത്ര തുക കിട്ടുവാനുണ്ട്;ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
വൈദ്യുതി കുടിശ്ശിക അടയ്ക്കുവാനുളള സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളുടെ വിവരം ലഭ്യമാക്കുമോ;വ്യക്തികളുടെ ആകെ കുടിശ്ശിക തുക വിവരം ലഭ്യമാക്കുമോ;
( സി )
വൈദ്യുതി കുടിശ്ശിക അടയ്ക്കുവാനുളള എത്ര സ്ഥാപനങ്ങള്‍ക്ക് ബോര്‍ഡും സര്‍ക്കാരും സ്റ്റേ നല്‍കിയിട്ടുണ്ട്;സ്റ്റേ ലഭിച്ചിട്ടുളള സ്ഥാപനങ്ങളുടെ വിവരം ലഭ്യമാക്കുമോ;
( ഡി )
കുടിശ്ശിക അടയ്ക്കാത്ത എത്ര സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വൈദ്യുതി ഡിസ്കണക്ട് ചെയ്തിട്ടുണ്ട്;വ്യക്തമായ വിവരം ലഭ്യമാക്കുമോ?
205.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ?
206.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ കൂടുതലായി ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
കണ്ണൂര്‍ ജില്ലയില്‍ എവിടെയൊക്കെയാണ് ഇത്തരത്തില്‍ സ്ഥലം പരിശോധിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
207.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ കല്ലമ്പലം ഡീസന്റ്മുക്ക് പ്രദേശത്ത് നിരന്തരമായി വൈദ്യുതി തടസ്സം ഉണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
208.
ശ്രീ. പി.വി.അൻവർ
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇതുവരെ വൈദ്യുതി എത്താതിരുന്ന ഒറ്റപ്പെട്ടുകിടക്കുന്ന പട്ടിക ഗോത്രവര്‍ഗ്ഗ ഊരുകളില്‍ വൈദ്യുതി എത്തിക്കാനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ഗോത്രവര്‍ഗ്ഗക്കാരുടെ ഊരുകളില്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന, ജില്ലാതല സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ ഘടന എന്താണെന്നറിയിക്കുമോ;
( സി )
നിലവില്‍ വൈദ്യുതി എത്താത്ത ഏതെല്ലാം ഗോത്രവര്‍ഗ്ഗ ഊരുകള്‍ ഉണ്ടെന്നും ഇവിടെ വൈദ്യുതി എത്തിക്കുന്നതിനായി എത്ര തുക ചെലവു പ്രതീക്ഷിക്കുന്നുണ്ടെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി കൂടുതല്‍ സുരക്ഷിതമായി നടപ്പിലാക്കുന്നതിനും പ്രസരണ നഷ്‌ടം ഒഴിവാക്കുന്നതിനും മുന്‍ഗണന നല്‍കുന്നുണ്ടോ; വിശദമാക്കുമോ ?
209.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയില്‍ ചൂലിശ്ശേരിയില്‍ വൈദ്യുത ബോര്‍ഡിന്റെ കൈവശത്തില്‍ ഏകദേശം 4 ഏക്കര്‍ ഭുമി യാതൊരു പ്രവര്‍ത്തനവും ഇല്ലാതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥലത്ത് വൈദ്യുതി ബോര്‍ഡ് പോള്‍ കാസ്റ്റിംഗ് യൂണിറ്റ് നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
തെക്കുംകര പഞ്ചായത്ത് കൊടുത്ത കെട്ടിടത്തില്‍ പരിമിതമായ സൗകര്യത്തിൽ പ്രവർത്തിക്കുന്ന പുന്നംപറമ്പ് സെക്ഷനോഫീസ്സിനു സ്വന്തമായി കെട്ടിടം പണിയാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
210.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ പട്ടിമറ്റം കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിന് സ്വന്തമായി കെട്ടിടം ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പട്ടിമറ്റം നീലിമലയില്‍ സര്‍ക്കാര്‍ വക ഭൂമിയില്‍ കെട്ടിടം നിര്‍മ്മിച്ച് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് അവിടേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
211.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി യുടെ സേവനം ജനങ്ങളിലേക്ക് കൂടുതല്‍ കാര്യക്ഷമമായി എത്തിക്കുന്നതിന് സേവനം വാതില്‍പ്പടിയില്‍ എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
ഈ പദ്ധതി സംബന്ധിച്ച കൂടുതല്‍ വിശദാംശം നല്‍കാമോ;
( സി )
സംസ്ഥാനത്തെ എല്ലാ സെക്ഷന്‍ ഓഫീസുകളിലും ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോയെന്നറിയിക്കാമോ?
212.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള അണക്കെട്ടുകള്‍, പവര്‍ ഹൗസുകള്‍, പെന്‍സ്റ്റോക്കുകള്‍, പ്രസരണ വിതരണ ലൈനുകള്‍ തുടങ്ങിയ സുപ്രധാന ആസ്തികളെയും സൗകര്യങ്ങളെയും ഇന്‍ഷുറന്‍സ് പരിരക്ഷയിലൂടെ സംരക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2019‌-ലെ പ്രളയത്തില്‍ കുറ്റ്യാടി ജല വൈദ്യുത പദ്ധതി ഉള്‍പ്പെടെ കെ.എസ്.ഇ.ബി.യുടെ നിരവധി ആസ്തി സൗകര്യങ്ങള്‍ക്ക് തകരാറുകള്‍ സംഭവിക്കുകയും കേടുപാടുകള്‍ പരിഹരിക്കാന്‍ വലിയ തുക ചെലവിടേണ്ടി വരികയും ചെയ്തിട്ടും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാതിരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( സി )
ഈ സാഹചര്യത്തില്‍ കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള എല്ലാ സുപ്രധാന ആസ്തി സൗകര്യങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
213.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാര്‍ക്കാട് വിവിധ സ്ഥലങ്ങളില്‍ വാടകക്കെട്ടിടത്തിലും മറ്റുമായി പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബി കമ്പനിക്ക് കീഴിലുള്ള വിവിധ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ സ്ഥാപിക്കുന്നതിനായി മണ്ണാര്‍ക്കാട് വൈദ്യുതി ഭവൻ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ?
214.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി ലിമിറ്റഡ് നടപ്പിലാക്കുന്ന 'ദ്യുതി' പദ്ധതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
ഈ പദ്ധതി പ്രകാരം വാമനപുരം നിയോജക മണ്ഡലത്തില്‍ എത്ര രൂപയുടെ എന്തൊക്കെ പദ്ധതികളാണ് പുരോഗമിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
അതില്‍ ഏതൊക്കെ പദ്ധതികൾ പൂര്‍ത്തിയായെന്ന് അറിയിക്കാമോ; വിശദവിവരങ്ങള്‍ നല്‍കാമോ?
215.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹൈവേയുടെ ഭാഗമായി നിലമ്പൂര്‍ മണ്ഡലത്തിലെ കാറ്റാടിക്കടവ് പാലം മുതല്‍ പൂക്കോട്ടും പാടം വരെ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് കെ.എസ്.ഇ.ബി യുടെ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് ഒരു കോടിയില്‍പ്പരം രൂപ അടച്ചിട്ടും തുടര്‍ നടപടികള്‍ ആരംഭിക്കാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവ‍‍‍ൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
മലയോര ഹൈവേയുടെ ഭാഗമായി തമ്പുരാട്ടിക്കല്ല് ഫാം ഗേറ്റ് മുതല്‍ ചാത്തമുണ്ട വരെയുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്നതിനുള്ള നടപടികളുടെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ;
( സി )
മലയോര ഹൈവേക്കായി ചാത്തമുണ്ട മുതല്‍ കുറ്റിക്കടവ് പാലം വരെയുള്ള ഭാഗത്തെ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി വിശദമായ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് തയ്യാറാക്കി നല്‍കാനാണ് സാധിക്കുക എന്നറിയിക്കാമോ;
( ഡി )
മലയോര ഹൈവേയുടെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്നുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്ന ജോലികള്‍ പ്രത്യേകമായി പൂർത്തീകരിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുമോ?
216.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കര്‍ഷകര്‍ക്കുള്ള വൈദ്യുതി സബ്സിഡി നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കുന്നതിനുള്ള സംവിധാനം നിലവില്‍ ഉണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യം നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കുന്നതിനുള്ള കേന്ദ്ര മാനദണ്ഡങ്ങളായ വൈദ്യുതി മീറ്റര്‍ സാര്‍വ്വത്രികം ആക്കുക, കര്‍ഷകര്‍ക്കുള്ള സബ്സിഡി നേരിട്ട് അക്കൗണ്ടില്‍ നല്‍കുക, സ്മാര്‍ട്ട് മീറ്റര്‍ ഉള്‍പ്പെടെയുള്ള സങ്കേതങ്ങള്‍ സ്വീകരിക്കുക തുടങ്ങിയവ പാലിക്കുന്നതില്‍ വൈദ്യുതി വകുപ്പ് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോയെന്ന് വിശദീകരിക്കാമോ;
( സി )
മേല്‍പറഞ്ഞ നടപടികള്‍ കാര്യക്ഷമമാക്കാതെ കേന്ദ്രഫണ്ട് ലഭ്യമാക്കുന്നതിനുള്ള എളുപ്പ മാര്‍ഗ്ഗം എന്ന നിലയില്‍ സ്വകാര്യവല്‍ക്കരണത്തിലേക്ക് നീങ്ങുവാന്‍ ശ്രമം നടത്തുന്നതായുള്ള ആരോപണം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കുമോ?
217.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ എം വിൻസെൻറ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ വെെദ്യുതി ബോര്‍ഡിന്റെ നിലവിലുള്ളതും ഭാവിയില്‍ വരുന്നതുമായ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതിനായി വെെദ്യുതി വിതരണ കമ്പനികളുടെ സ്വകാര്യവല്‍ക്കരണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്താണെന്ന് വെളിപ്പെടുത്തുമോ?
218.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മാണത്തിലിരിക്കുന്ന പ്രധാന വൈദ്യുത പദ്ധതികൾ ഏതെല്ലാമാണെന്നും അവയുടെ പൂര്‍ത്തീകരണം എപ്പോള്‍ നടക്കുമെന്നും വ്യക്തമാക്കുമോ;
( ബി )
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന വൈദ്യുത പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
സൗരോര്‍ജ്ജം വികസിപ്പിക്കുന്നതിനും, പുനരുപയോഗ ഊര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ?
219.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്റഗ്രേറ്റഡ് പവര്‍ ഡെവലപ്പ്മെന്റ് സ്കീം (ഐ.പി.ഡി.എസ്.) ഏത് പദ്ധതിയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതിയനുസരിച്ച് സംസ്ഥാനത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണെന്നും ചെലവഴിച്ച തുക എത്രയാണെന്നും ജില്ലതിരിച്ച് വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതി നിലവിലുണ്ടോയെന്നും ഇല്ലെങ്കില്‍ ഇനി തുടരാൻ സാധ്യതയുണ്ടോയെന്നും വ്യക്തമാക്കാമോ;
( ഡി )
ഈ പദ്ധതിയുടെ കീഴില്‍ മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ ഓരോ പഞ്ചായത്തിലും നഗരസഭയിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ?
220.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി അപകട രഹിത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
വൈദ്യുതി മേഖലയില്‍ അപകടസാധ്യത കുറയ്ക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസന മേഖല ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വൈദ്യുതി വിതരണം അപകട രഹിതമായി അന്താരാഷ്ട്ര നിലവാരത്തില്‍ നടത്തുന്നതിനായി ആവിഷ്കരിച്ച 'ദ്യുതി പദ്ധതി' യുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ;
( ഡി )
അപകടസാധ്യത കുറയ്ക്കുന്നതിനായി നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;?
221.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വൈദ്യുത മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
മുന്‍ സര്‍ക്കാര്‍ വൈദ്യുത മേഖലയില്‍ ആരംഭിച്ചിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണ്; ഈ പദ്ധതികളുടെ പുരോഗതി വ്യക്തമാക്കാമോ;
( സി )
നിലാവ് പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ; മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിലാവ് പദ്ധതിയില്‍ എത്ര സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ; ഇപ്പോള്‍ പ്രസ്തുത പദ്ധതിയുടെ അവസ്ഥ എന്താണെന്നും പ്രസ്തുത പദ്ധതി മണ്ഡലത്തിൽ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും വിശദമാക്കാമോ ?
222.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പമ്പാനദിയിൽ പുതിയ ജലവൈദ്യുത പദ്ധതി ആരംഭിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത ജലവൈദ്യുത പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
നിർദ്ദിഷ്ട ജല വൈദ്യുത പദ്ധതിയിൽ നിന്നും എത്ര മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് അറിയിക്കാമോ?
223.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുത മേഖലയിലെ പ്രസരണ നഷ്ടം ഒഴിവാക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിനാവശ്യമായ തുക എപ്രകാരം സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത പദ്ധതികള്‍ എന്നത്തേക്ക് നടപ്പിലാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദീകരിക്കുമോ?
224.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസത്തില്‍ സംസ്ഥാനത്തിന്റ ശരാശരി പ്രതിദിന വൈദ്യുതി ഉത്പാദനവും ഉപഭോഗവും എത്ര യൂണിറ്റ് വീതമായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
2021 മെയ് മാസത്തിലെ ശരാശരി പ്രതിദിന വൈദ്യുതി ഉത്പാദനവും ഉപഭോഗവും എത്ര യൂണിറ്റ് വീതമായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( സി )
മുൻ സർക്കാരിന്റെ കാലഘട്ടത്തിൽ വൈദ്യുതി ഉത്പാദനത്തിൽ എത്ര മെഗാ വാട്ട് അധിക ഉത്പാദനം കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
225.
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേനല്‍ മാസങ്ങളിലെ പീക്ക് അവറുകളില്‍ അധിക വൈദ്യുതിയുടെ ആവശ്യകത മുന്നില്‍കണ്ട് ജലവൈദ്യുതി ഉത്പാദനം നടത്തുന്നതില്‍ കെ.എസ്.ഇ.ബി. പരാജയപ്പെട്ടതായി എ.ജി.നിരീക്ഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ എന്തൊക്കെ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
2018-ലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, പരമാവധി വൈദ്യുതോല്പാദനം നടത്തുമ്പോള്‍തന്നെ ഡാമുകളുടെ സുരക്ഷയുംകൂടി ഉറപ്പാക്കുന്ന ഒരു ഫലപ്രദമായ ഡാം മാനേജ്മെന്റ് സംവിധാനം രൂപപ്പെടുത്തുവാന്‍ സാധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
അംഗീകൃത വാര്‍ഷിക ഉല്‍പ്പാദന പദ്ധതിക്ക് അനുസൃതമായും ജലവൈദ്യുത പദ്ധതികളിലെ ജലലഭ്യത കണക്കിലെടുത്തും വൈദ്യുത നിലയങ്ങളിലെ ദൈനംദിന ഉല്‍പ്പാദനം നിയന്ത്രിക്കേണ്ട ലോഡ് ഡെസ്പാച്ച് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കെ.എസ്.ഇ.ബി. വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
226.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ത്രീ ഫേസ് ലൈന്‍ ഇല്ലാത്ത നഗരപ്രദേശങ്ങളിലെ റോഡരികില്‍ താമസിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ത്രീ ഫേസ് ലൈന്‍ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി. നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
ത്രീ ഫേസ് ലൈന്‍ സ്ഥാപിക്കുന്നതിന് വരുന്ന ചെലവ് എത്രയാണെന്ന് വ്യക്തമാക്കാമോ?
227.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യമല്ലാത്ത എത്ര വീടുകളാണ് ഉള്ളതെന്ന വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
മുൻ സർക്കാരിന്റെ കാലഘട്ടത്തിൽ എത്ര വീടുകൾക്കാണ് പുതുതായി വൈദ്യുതി കണക്ഷൻ നല്കാൻ സാധിച്ചത്; ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( സി )
ഈ സർക്കാർ അധികാരമേൽക്കുമ്പോൾ വൈദ്യുതി കണക്ഷൻ ലഭ്യമല്ലാത്ത എത്ര വീടുകൾ സംസ്ഥാനത്തുണ്ടെന്ന വിവരം ലഭ്യമാക്കാമോ;
( ഡി )
ആദിവാസി മേഖലകളിലടക്കം എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
228.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണ്‍ലൈന്‍ പഠനത്തിന് വൈദ്യുതി ആവശ്യമായതിനാല്‍ വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ ഉള്ള വീടുകൾക്ക് നിലവിലെ മാനദണ്ഡത്തില്‍ ഇളവ് വരുത്തി കണക്ഷന്‍ നല്‍കാന്‍ ആവശ്യമായ നടപടികള്‍ പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
229.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ നിയോജക മണ്ഡലത്തിൽ വൈദ്യുതീകരിക്കാത്ത എത്ര വീടുകൾ ഉണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
വൈദ്യുതീകരിക്കാത്ത മുഴുവൻ വീടുകളും വൈദ്യുതീകരിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ ;
( സി )
ഇതിനായി പ്രത്യേക ഫണ്ട് എന്തെങ്കിലും വകയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകുമോ?
230.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടിക വർഗ്ഗ കുടുംബങ്ങളിൽ എല്ലാ വീടുകളും വൈദ്യുതീകരിച്ചിട്ടു​ണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ഇല്ലെ ​ങ്കിൽ ഇതിനായി ഒരു ​​പ്ര​ത്യേക പദ്ധതി തയ്യാറാക്കുമോ; വ്യക്തമാക്കുമോ?
231.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമ്പൂര്‍ണ്ണ വൈദ്യുതീകരണം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മങ്കട നിയോജക മണ്ഡലത്തില്‍ ആകെ എത്ര വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ട്; വ്യക്തമാക്കുമോ; എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത വീടുകളുടെ എണ്ണം സംബന്ധിച്ച് പഞ്ചായത്ത് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ; ഇതിനായി എത്ര തുക ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ?
232.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ കിഴക്കന്‍ മലയോര മേഖല വൈദ്യുതി വിതരണത്തിലെ തടസ്സങ്ങള്‍, വോള്‍ട്ടേജ് ക്ഷാമം എന്നിവ മൂലം പ്രയാസങ്ങള്‍ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദീകരിക്കാമോ;
( സി )
അമ്പലത്തറ 220 കെ.വി.സബ്‍സ്റ്റേഷനില്‍ നിന്നും ബേളൂര്‍ 33 കെ.വി. സബ്‍സ്റ്റേഷനിലേക്ക് നിലവിലുള്ള 33 കെ. വി. ഫീഡറിന് സമാന്തരമായി അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ ഫീഡര്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ;
( ഡി )
ഉണ്ടെങ്കില്‍ ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ സ്വീകരിച്ചു എന്നു വിശദീകരിക്കാമോ;
( ഇ )
പ്രസ്തുത സമാന്തര ഫീഡര്‍ സ്ഥാപിക്കുന്നതിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ?
233.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ കാട്ടാക്കട നിയോജകമണ്ഡലത്തിലെ മുഴുവന്‍ സ്കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് (Grid Connected Solar Generation Plant)തുക വകയിരുത്തിയിരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആയതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കപ്പെട്ടിട്ടുണ്ടോ; തുടര്‍ നടപടികള്‍ എന്തൊക്കെയാണെന്നറിയിക്കുമോ?
234.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ പാര്‍ക്കുകളില്‍ നിന്നും എത്ര യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉല്‍പാദിപ്പിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സോളാർ വൈദ്യുതി നിലയങ്ങള്‍ക്കായി എത്ര കോടി രൂപ ഇതുവരെ ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
235.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൗരമേൽക്കൂര വൈദ്യുത നിലയങ്ങളുമായി ബന്ധപ്പെട്ട് തൃശ്ശൂർ മണ്ഡലത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ വിശദീകരിക്കാമോ?
236.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരപ്പുറ സോളാർ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോയെന്നറിയിക്കുമോ;
( ബി )
ഈ പദ്ധതിയില്‍ ലക്ഷക്കണക്കിന് കുടുംബങ്ങൾ രജിട്രേ​ഷൻ നടത്തിയെങ്കിലും ആയിരത്തിൽ താ​ഴെ സ്ഥലങ്ങളിൽ മാത്രമാണ് സോളാർ പാനൽ സ്ഥാപിക്കുവാൻ സാധിച്ചിട്ടുളളതെന്നതി​​​​ന്റെ കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി ത്വരിതപ്പെടുത്താൻ നടപടി സ്വീകരിക്കുമോ?
237.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൗരോര്‍ജ്ജ പാനല്‍ സ്ഥാപിച്ച് എത്ര മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനാണ് ലക്ഷ്യമിടുന്നതെന്ന് വിശദമാക്കാമോ;
( ബി )
വീടുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ച് എത്ര മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് അടുത്ത 5 വര്‍ഷ കാലയളവില്‍ പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്ക്ക് എത്ര മെഗാവാട്ട് വൈദ്യുതി ഉത്പാദനം ഇതുവഴി സാധ്യമായി എന്ന് വ്യക്തമാക്കാമോ?
238.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി മുഖേന എത്ര യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് ലഭ്യമാകുമെന്ന് അറിയിക്കുമോ;
( ബി )
സംസ്ഥാനത്ത് നിലവില്‍ ലഭ്യമാകുന്ന വൈദ്യുതിയെ അപേക്ഷിച്ച് ലാഭകരമായി ഈ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുവാന്‍ സാധിക്കുമോ എന്നറിയിക്കുമോ;
( സി )
മാലിന്യ നിര്‍മ്മാര്‍ജ്ജനം കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കുന്നതിലേക്കായി സംസ്ഥാനത്ത് ഇത്തരം കൂടുതല്‍ പദ്ധതികള്‍ക്ക് ഊര്‍ജ്ജ വകുപ്പ് മുന്‍കൈ എടുക്കുമോ എന്ന് വ്യക്തമാക്കുമോ?
239.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡപകടങ്ങള്‍ പതിവായ പാല - പൊന്‍കുന്നം- തൊടുപുഴ റോഡില്‍ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കത്താതെ കിടക്കുന്ന തെരുവുവിളക്കുകള്‍ കത്തിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
240.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തില്‍ എത്ര കെ.എസ്.ഇ.ബി. ഓഫീസുകളാണ് നിലവിലുള്ളതെന്നും ഓരോ സെക്ഷന്‍ ഓഫീസിലും എത്ര വീതം ഉപഭോക്താക്കളാണ് ഉള്ളതെന്നും വ്യക്തമാക്കുമോ;കെ എസ് ഇ ബി;
( ബി )
ഒരു സെക്ഷന്‍ ഓഫീസ് വിഭജിച്ച് പുതിയ ഓഫീസ് തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നറിയിക്കുമോ;
( സി )
ഉപഭോക്താക്കളുടെ വര്‍ധനവിന് അനുസൃതമായി മഞ്ചേശ്വരം മണ്ഡലത്തില്‍ പുതിയ സെക്ഷന്‍ ഓഫീസിന്റെ ആവശ്യമുണ്ടോ; ഇത് സംബന്ധിച്ച് എന്തെങ്കിലും പ്രപ്പോസലുകള്‍ നലവില്‍ ഉണ്ടോ; വിശദമാക്കാമോ ;
( ഡി )
ഉപ്പള സെക്ഷന്‍ ഓഫീസ് വിഭജിച്ച് പുതിയ സെക്ഷന്‍ ഓഫീസ് തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
241.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി - യില്‍ റീ സ്ട്രക്ച്ചറിങ്ങ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഇതു കൊണ്ട് ബോര്‍ഡിനുണ്ടാകുന്ന ലാഭനഷ്ടങ്ങളും മറ്റ് വിശദാംശങ്ങളും ലഭ്യമാക്കുമോ;
( ബി )
ഇത് വൈദ്യുത വിതരണ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയുണ്ടായോ;
( സി )
വടകരയിലെ വൈദ്യുതി ഭവനിൽ പ്രവർത്തിക്കുന്ന ട്രാൻസ്മിഷൻ ഡിവിഷൻ ഓഫീസ് ബാലുശ്ശേരിയിലേക്ക് മാറ്റുന്നതിന് ബോര്‍ഡ് തീരുമാനിക്കുകയുണ്ടായോ; എങ്കില്‍ ഈ തീരുമാനത്തിനു പിന്നിലെ കാരണങ്ങളെന്തൊക്കെയാണെന്നറിയിക്കുമോ;
( ഡി )
വടകരയിൽ നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഓഫീസിന് സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടായിരിക്കെ പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാത്ത ബാലുശ്ശേരിയിലേക്ക് ഈ ഓഫീസ് മാറ്റുന്നതിലൂടെ ബോര്‍ഡിന് അധിക ബാധ്യതയുണ്ടാകുമെന്ന് സര്‍ക്കാര്‍‌ കരുതുന്നുണ്ടോ;
( ഇ )
220 കെ.വി. സബ്സ്റ്റേഷനു സമീപപ്രദേശത്തായി സബ്ഡിവിഷന്‍ ഓഫീസ് സ്ഥാപിക്കുന്നതാണോ ബോര്‍ഡിലെ നിലവിലെ കിഴ് വഴക്കമെന്ന് അറിയിക്കാമോ;
( എഫ് )
ഓഫീസ് ബാലുശേരിയിലേക്ക് മാറ്റുന്നതോടെ ഓര്‍ക്കാട്ടേരി, കുറ്റ്യാടി, നാദാപുരം, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ ഡിവിഷനില്‍ നിന്നും വളരെയധികം ദൂരത്തേക്ക് മാറ്റപ്പെടുന്ന അവസ്ഥയുണ്ടാകുന്നതുമൂലം ഭരണപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ;
( ജി )
എങ്കില്‍ ഈ ഓഫീസ് വടകരയില്‍ നിന്നു മാറ്റുന്നതിനായി ബോര്‍ഡിലെ ജീവനക്കാരും ജനപ്രതിനിധികളുമറിയാതെ ഏതാനും ചില ഉന്നതതല ഉദ്യോഗസ്ഥര്‍ മാത്രം ചേര്‍ന്ന് നടത്തുന്ന നീക്കം പുനപരിശോധിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകുമോ?
242.
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പറമ്പില്‍ പീടിക കേന്ദ്രീകരിച്ചും ചേലേബ്ര ഗ്രാമപഞ്ചായത്തിലെ ഇടിമുഴിക്കല്‍ കേന്ദ്രീകരിച്ചും കെ.എസ്.ഇ.ബി. പുതിയ സെക്ഷന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഈ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിലോ കെ.എസ്.ഇ.ബി. യിലോ നിലവില്‍ ഫയല്‍ ഉണ്ടോ; ഉണ്ടെങ്കില്‍ ഫയല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കാമോ?
243.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി വൈദ്യുത ഡിവിഷന് കീഴില്‍ പുളിക്കല്‍ കേന്ദ്രമായി 110 കെ.വി. സബ് സ്റ്റേഷന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് ലഭിച്ചതെന്നും അതിന്‍മേല്‍ ഇതുവരെ സ്വീകരിച്ച തുടര്‍നടപടികളുടെ വിശദാംശങ്ങളും വ്യക്തമാക്കുമോ;
( ബി )
ഇതിന്റെ നിര്‍വ്വഹണ ചുമതല പ്രവര്‍ത്തന സൗകര്യാര്‍ത്ഥം തിരൂര്‍ ട്രാന്‍സ്മിഷന്‍ ഡിവിഷനില്‍ നിന്നും മലപ്പുറം ട്രാന്‍സ്മിഷന്‍ ഡിവിഷന് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
244.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ മണ്ഡലത്തിലെ ഇരിമ്പിളിയം കേന്ദ്രമാക്കി ഒരു കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഇത് സംബന്ധിച്ച് വൈദ്യുതി ബോര്‍ഡിന് ലഭിച്ച പരാതികളില്‍ പരിശോധന നടത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ;സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( സി )
വൈദ്യുതി ബോര്‍ഡിലെയും സെക്ഷനുകളിലെയും ഇത് സംബന്ധിച്ച ഫയലിന്റെ മുഴുവന്‍ പകര്‍പ്പും ലഭ്യമാക്കുമോ;
( ഡി )
ഇരിമ്പിളിയം കേന്ദ്രമാക്കി കസ്റ്റമര്‍ കെയര്‍ സെന്ററോ സെക്ഷന്‍ ഓഫീസോ തുടങ്ങുവാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കുമോ?
245.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജകമണ്ഡലത്തിലെ പൂക്കൊളത്തൂര്‍ കേന്ദ്രമായി പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിനുളള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നറിയിക്കുമോ;
( ബി )
ആവശ്യത്തിലധികം ഉപഭോക്താക്കളും സൗകര്യങ്ങളുടെ അപര്യാപ്തതയുമുളള മഞ്ചേരി നോര്‍ത്ത് വളളുവമ്പ്രം, കിഴിശ്ശേരി സെക്ഷനുകള്‍ വിഭജിച്ച് പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ?
246.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ ജനസാന്ദ്രത കൂടിയ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയില്‍ ഏതെല്ലാം ഫീഡറുകളില്‍ നിന്നുള്ള വൈദ്യുതിയാണ് ലഭിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
( ബി )
നിലവിലെ 110 കെ. വി. സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുമ്പോള്‍ കൊണ്ടോട്ടി ടൗണിലും പരിസര പ്രദേശങ്ങളിലും ബാക്ക് ഫീഡിങ്ങിനുള്ള സംവിധാനം എന്താണ് എന്ന് വ്യക്തമാക്കുമോ;
( സി )
ഭരണാനുമതി ലഭിച്ച സബ്സ്റ്റേഷന്‍ വേഗത്തില്‍ തുടങ്ങി ഇതിന് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുമോ?
247.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ നിയോജകമണ്ഡലത്തിലുളള മണിയങ്കോട് 33 കെ.വി സബ്റ്റേഷനിൽ വെള്ളം കയറുന്നതുമൂലം ആയത് മാറ്റി സ്ഥാപിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഇത് മാറ്റി സ്ഥാപിക്കാത്തത് സംബന്ധിച്ച പരാതികൾ എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിൻമേൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
മണിയങ്കാട് സബ്‌സ്‌റ്റേഷൻ സംബന്ധിച്ച് എന്തെങ്കിലും അഴിമതി കേസുകൾ നിലവലുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
248.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ 110 KV സബ്സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡ് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
സ്ഥലത്തിന്റെ അക്വിസിഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സബ്സ്റ്റേഷൻ നിർമ്മാണ പദ്ധതി അടിയന്തരമായി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
249.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ പാറാട് സബ് ഡിവിഷന് കീഴിൽ കല്ലിക്കണ്ടിയിൽ പുതിയ കെ.എസ്.ഇ.ബി. സബ്സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ എവിടെ വരെ എത്തി എന്ന് വിശദമാക്കാമോ;
( ബി )
കല്ലിക്കണ്ടി ഭാഗത്ത് ഇത്തരത്തിലൊരു സബ്സ്റ്റേഷന്റെ അഭാവം മൂലം ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
സബ്സ്റ്റേഷൻ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ നിവേദനത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
250.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യിലെ ജൂനിയർ അസിസ്റ്റന്റ് /കാഷ്യർ തസ്തികയിൽ കഴിഞ്ഞ നാല് വർഷത്തിനിടയില്‍ ഏതാണ്ട്‌ അറുന്നൂറ്റി അമ്പതോളം സ്ഥാനക്കയറ്റങ്ങള്‍ നടന്നിട്ടും പ്രസ്തുത തസ്തികയില്‍ കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്‌റ്റില്‍ (കാറ്റഗറി നം.399/17) നിന്നും നിയമനം നടത്തുന്നതിനായി ഒരു പുതിയ ഒഴിവ് പോലും പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ പ്രസ്തുത തസ്തികയില്‍ നടന്ന സ്പോർട്സ് ക്വാട്ടാ നിയമനങ്ങളുടെയും ആശ്രിത നിയമനങ്ങളുടെയും എണ്ണമെത്രയാണെന്നും ഈ തസ്തികയില്‍ അവയുടെ അനുവദനീയമായ പരമാവധി ശതമാനമെത്രയാണെന്നും നിലവില്‍ ജോലി ചെയ്യുന്നവരുടെ ശതമാനമെത്രയാണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തസ്തികയിൽ ഡെപ്യൂട്ടേഷൻ / വർക്ക് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന കെ.എസ്.ഇ.ബി. ജീവനക്കാരുടെയും അവരുടെ യഥാര്‍ത്ഥ തസ്തികയുടെയും പേരുവിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
കെ.എസ്.ഇ.ബി. റീ-സ്ട്രക്ചറിംഗ് എന്നത്തേക്ക് പൂർത്തിയാക്കാന്‍ കഴിയും എന്നറിയിക്കാമോ?
251.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രതികൂലമായ കാലാവസ്ഥയിലും അപകടകരമായ ജോലി ചെയ്യുന്ന കെ.എസ്.ഇ.ബി.യി.ലെ ഫീൽഡ്‌ സ്റ്റാഫുകൾക്ക് മതിയായ ഇൻഷ്വറൻസ് പരിരക്ഷ സർക്കാർ ഉറപ്പാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ അറിയിക്കാമോ;
( ബി )
ഇവര്‍ക്ക് ആധുനിക രീതിയിലുളള്ള സുരക്ഷാ ഉപകരണങ്ങളും മറ്റും നൽകി അപകടങ്ങളുടെ തോത് പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
252.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു നിരത്തുകളില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് റീ ചാര്‍ജിംഗ് സെന്ററുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
ഇന്ധനവില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് താല്‍പര്യക്കാര്‍ വര്‍ദ്ധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
മലപ്പുറം ജില്ലയില്‍ നിലവില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എവിടെയെല്ലാമാണ്; കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
കെ.എസ്.ഇ.ബിക്കു കീഴില്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ മലപ്പുറം ജില്ലാ ആസ്ഥാനമുള്‍പ്പെടെയുളള കേന്ദ്രങ്ങളില്‍ ആരംഭിക്കുമോ?
253.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന് കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനല്‍കുന്നതിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടി അറിയിക്കാമോ;
( ബി )
കക്കയത്തെ കെ.എസ്.ഇ.ബി. ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുന്ന കുടുംബാരോഗ്യ കേന്ദ്രം നവീകരിക്കുന്നതിനായി കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള ഭൂമി ആരോഗ്യ വകുപ്പിന് വിട്ടുകൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
254.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി ഡാം സേഫ്റ്റി വിഭാഗത്തിന്റെ കൈവശം സീതത്തോട്ടിലുള്ള ഭൂമിയില്‍ നിന്ന് സീതത്തോട് സര്‍ക്കാര്‍ ആശുപത്രിക്ക് സ്ഥലം അനുവദിക്കാമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.