ശ്രീ.
റ്റി.പി .രാമകൃഷ്ണൻ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ.
പി.പി. സുമോദ്
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമ
പ്രകാരം രജിസ്റ്റര്‍ ചെയ്തു
പ്രവര്‍ത്തിക്കുന്ന എത്ര സഹകരണ
സംഘങ്ങള്‍ നിലവിലുണ്ടെന്ന
കണക്ക് ലഭ്യമാണോ; എങ്കില്‍
നല്‍കുമോ;
(
ബി )
ഇത്തരം
സഹകരണ സംഘങ്ങള്‍ അധിക പലിശ
നല്‍കി നിക്ഷേപങ്ങള്‍
സ്വീകരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
സി )
ഇപ്രകാരം
അധിക പലിശ നല്‍കുന്നത് സംസ്ഥാന
സഹകരണ നിയമപ്രകാരം രജിസ്റ്റര്‍
ചെയ്തു പ്രവര്‍ത്തിക്കുന്ന
സഹകരണ സംഘങ്ങളുടെ
നിലനില്‍പ്പിന് ഭീഷണി ആകുവാന്‍
സാധ്യത ഉണ്ടോ എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(
ഡി )
ഇത്തരം
സഹകരണ സംഘങ്ങള്‍ സ്വീകരിക്കുന്ന
നിക്ഷേപങ്ങള്‍ സുരക്ഷിതമാണോ;
(
ഇ )
മള്‍ട്ടി
സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം
പരിശോധിക്കുന്നതിന് സംസ്ഥാന
സഹകരണ സംഘം രജിസ്ട്രാര്‍ക്ക്
അധികാരം ഉണ്ടോ;
(
എഫ് )
മള്‍ട്ടി
സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ
സംസ്ഥാനത്തെ പ്രവര്‍ത്തനം
നിയന്ത്രിക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?