STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5448.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതിയിൽപ്പെട്ട കുടുംബങ്ങൾക്ക് എത്ര വീടുകള്‍ അനുവദിച്ചു എന്നും ഇതിൽ കൽപ്പറ്റ നിയോജക മണ്ഡലത്തിൽ മാത്രം എത്ര വീടുകൾ അനുവദിച്ചു എന്നും വ്യക്തമാക്കാമോ;
( ബി )
പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിനും ഭവനം നിർമ്മിക്കുന്നതിനും അനുവദിച്ചു വരുന്ന ധനസഹായം വർദ്ധിപ്പിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദാംശം വെളിപ്പെടുത്തുമോ?
5449.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പിറവം മണ്ഡലത്തിൽ അനുവദിച്ച വീടുകളിൽ ഇരുപത്തിരണ്ട് വീടുകൾ നാളിതുവരെയും പൂർത്തീകരിക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത വീടുകൾ അനുവദിക്കപ്പെട്ട ഗുണഭോക്താക്കളുടെ ലിസ്റ്റ് ലഭ്യമാക്കാമോ;
( സി )
ഭവന നിർമ്മാണ പൂർത്തീകരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പരാതികൾ ലഭ്യമായിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
നടപടിക്രമങ്ങൾ പൂർത്തീകരിച്ച ഇരുപത്തിരണ്ട് വീടുകളുടെ നിർമ്മാണം എന്നത്തേക്ക് പൂർത്തീകരിക്കുമെന്നറിയിക്കാമോ?
5450.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തിലെ നെഹ്റു ട്രോഫി വാര്‍ഡില്‍ അംബേദ്കര്‍ കോളനിയില്‍ വെള്ളപ്പൊക്കം, പ്രകൃതിക്ഷോഭം എന്നിവ കാരണം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വീടുകളുടെ നിര്‍മ്മാണത്തിനായി അനുവദിച്ച തുക അടിയന്തരമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5451.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമിയില്ലാത്ത പട്ടികജാതിക്കാര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിയുടെ വിശദവിവരങ്ങള്‍ നല്‍കാമോ;
( ബി )
മുന്‍സർക്കാരിന്റെ കാലത്ത് ഈ പദ്ധതി പ്രകാരം എത്ര പേര്‍ക്ക് എത്ര ഏക്കര്‍ വീതം ഭൂമി വാങ്ങി നല്‍കിയെന്നും അത് ഏതൊക്കെയെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വിശദമാക്കാമോ;
( ഡി )
പദ്ധതി പ്രകാരം ഭൂമി തെരഞ്ഞെടുക്കുന്നതെങ്ങനെയെന്ന് അറിയിക്കാമോ?
5452.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ ഭവനരഹിതരായതും നിലവില്‍ ഒരു പദ്ധതി പ്രകാരവും വീട് അനുവദിച്ചിട്ടില്ലാത്തതുമായ പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ എണ്ണം അറിയിക്കാമോ;
( ബി )
പ്രസ്തുത വിഭാഗത്തിനു വീട് അനുവദിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
5453.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭവനരഹിതര്‍, ഭൂരഹിതരായ ഭവനരഹിതര്‍ എന്നിവരെ സംബന്ധിച്ച കണക്കുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ നൽകാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ പുതിയ ഭവനത്തിനായി പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവരിൽ നിന്നും എത്ര അപേക്ഷകൾ ലഭ്യമായെന്നും ഇതിൽ എത്ര പേർക്ക് ധനസഹായം നൽകിയെന്നും അറിയിക്കുമോ; ഇത് സംബന്ധിച്ച കണക്കുകൾ നൽകാമോ;
( സി )
പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പുതിയ ഭവനം നൽകാനും വീടുകളുടെ അറ്റകുറ്റപണികൾ നടത്തുന്നതിനും ഏതൊക്കെ പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങൾ നൽകാമോ?
5454.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ ഭൂരഹിതരും ഭവനരഹിതരുമായ എത്ര പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങളാണുള്ളതെന്ന വിവരം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
ഇവരില്‍ എത്ര പേര്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവിനുള്ളിൽ പ്രസ്തുത മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ എത്ര വീടുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അതില്‍ എത്ര വീടുകളുടെ പണി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത കാലയളവില്‍ മണ്ഡലത്തില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം എത്ര പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
5455.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം നിയോജകമണ്ഡലത്തില്‍ ഭൂരഹിതരായ പട്ടികജാതി/പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും നല്‍കുന്നതിനായി നിലവില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; അറിയിക്കുമോ;
( ബി )
അര്‍ഹതപ്പെട്ട ഇരുന്നൂറ്റി ഇരുപത്തി രണ്ട് കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാൻ നിലവില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇതിന്‍മേലുള്ള നടപടികള്‍ ത്വരിതപ്പെടുത്തി പ്രസ്തുത കുടുംബങ്ങള്‍ക്ക് എന്നത്തേക്ക് ഭൂമി നല്‍കാൻ സാധിക്കുമെന്നറിയിക്കാമോ?
5456.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജകമണ്ഡലത്തില്‍ നിലവില്‍ ഭവനരഹിതരായ എത്ര പട്ടിക ജാതിപട്ടിക വര്‍ഗ്ഗ മറ്റു പിന്നോക്ക വിഭാഗ കുടുംബങ്ങളാണുള്ളത്; ഇതില്‍ ഭൂരഹിതരായ ഭവനരഹിതര്‍ എത്ര; വിവരം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
ഇവരില്‍ എത്ര പേര്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലയളവില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര എസ്.സി., എസ്.റ്റി., മറ്റു പിന്നോക്ക വിഭാഗ കുടുംബങ്ങളുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്നുള്ള വിവരം പഞ്ചായത്ത് അടിസ്ഥാനത്തില്‍ അറിയിക്കുമോ?
5457.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റെ കാലത്ത് ആലത്തൂര്‍ മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം ഏതെല്ലാം പട്ടികജാതി കോളനികളിലാണ് വികസന പദ്ധതികള്‍ അനുവദിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ?
5458.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ എത്ര പട്ടികജാതി/പട്ടികവര്‍ഗ്ഗ കോളനികൾ ഉണ്ടെന്ന് അറിയിക്കാമോ;
( ബി )
ഓരോ കോളനിയിലും ഏതെല്ലാം പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളാണ് ഉള്ളതെന്നും അവിടങ്ങളില്‍ എത്ര കുടുംബങ്ങള്‍ വീതം ഉണ്ടെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?
5459.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി കോളനികളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ഏതൊക്കെ ഇനം പ്രവൃത്തികളാണ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
വീട് വാസയോഗ്യമാക്കുന്നതിനുള്ള പ്രവൃത്തി ഇനങ്ങള്‍ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കാമോ;
( സി )
ഡി.എസ്.ആര്‍. പ്രകാരമാണോ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ഡി )
ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് ഉള്ള സംവിധാനങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന് എന്തൊക്കെ നടപടികള്‍ ആണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
5460.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം മണ്ഡലത്തിലെ വണ്ടിത്തടം ശിവപുരം കോളനിയിൽ അംബേദ്‌കർ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി വരുന്ന പ്രവൃത്തികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കോളനിയിലെ മൂന്ന് വീടുകൾ വളരെ അപകടാവസ്ഥയിലാണെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത കുടുംബങ്ങളെ സംരക്ഷിക്കുന്നതിനായി അവർക്ക് വേറെ വീടും സ്ഥലവും അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
5461.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ 2016-2021 കാലഘട്ടത്തില്‍ പട്ടികജാതി കോളനികളില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍പ്പെടുത്തി പുനരുദ്ധരിച്ച കോളനികള്‍ ഏതെല്ലാമെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്തെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് 2016-2021 കാലഘട്ടത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5462.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ സ്വാശ്രയഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എടയൂര്‍ പഞ്ചായത്തിലെ പൊറ്റേക്കളം പടി, പൊന്‍മള പഞ്ചായത്തിലെ തെക്കേക്കര കോളനി, ഇരിമ്പിളിയം പഞ്ചായത്തിലെ പോക്കാട്ടുകുഴി കോളനി എന്നിവയുടെ പ്രവൃത്തി പുരോഗതി അറിയിക്കുമോ;
( ബി )
പദ്ധതി അടിയന്തരമായി പൂര്‍ത്തിയാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
5463.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ പട്ടികജാതി കോളനികളുടെ പേരും ഓരോ കോളനിയിലെയും കുടുംബങ്ങളുടെ എണ്ണവും ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ കോളനികളില്‍ പട്ടികജാതി ക്ഷേമ വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതികളും അവയ്ക്കായി ചെലവഴിച്ച തുകയും കോളനികളും പേര് സഹിതം ഇനം തിരിച്ച് വ്യക്തമാക്കാമോ;
( സി )
പദ്ധതികളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയവ ഏതെല്ലാം; നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നവ ഏതൊക്കെ; നിര്‍മ്മാണം ആരംഭിച്ചിട്ടില്ലാത്തവ ഏതെല്ലാം; തരം തിരിച്ച് പദ്ധതികളുടെ പേരും തുകയും നിര്‍വ്വഹണം ഏറ്റെടുത്ത ഏജന്‍സികളുടെ പേര് സഹിതം വ്യക്തമാക്കാമോ?
5464.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജക മണ്ഡ‍ലത്തില്‍ നിലവില്‍ എത്ര പട്ടികജാതി കോളനികള്‍ ഉണ്ട്;
( ബി )
പ്രസ്തുത കോളനികളില്‍ ഓരോന്നിലും എത്ര കുടുംബങ്ങളാണ് താമസിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
5465.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യവികസനങ്ങൾക്കായി നടപ്പിലാക്കിവരുന്ന പദ്ധതികളുടെ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ കാലപ്പഴക്കംചെന്ന എല്ലാ പട്ടികജാതി കോളനികളും നവീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5466.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി മലപ്പുറം ജില്ലയിൽ ഏറ്റെടുത്തിട്ടുള്ള പട്ടികവർഗ്ഗ കോളനികൾ ഏതൊക്കെയാണെന്ന് വിശദാംശം നൽകുമോ?
5467.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവർഗ്ഗ കോളനികളുടെ നവീകരണത്തിനും സമഗ്ര വികസനത്തിനും ഏതൊക്കെ പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിൽ മുവാറ്റുപുഴ നിയോജകമണ്ഡലത്തിൽ 2020-21 സാമ്പത്തികവർഷം എത്ര രൂപ അനുവദിച്ചു/ചെലവഴിച്ചു എന്ന് പദ്ധതി തിരിച്ച് വ്യക്തമാക്കാമോ?
5468.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി കോളനികളിലേക്കുള്ള റോഡുകള്‍ നന്നാക്കുന്നതിന് പ്രത്യേക പദ്ധതി നിലവിലുണ്ടോ; വിശദമാക്കാമോ;
( ബി )
കോര്‍പ്പസ് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
കോഴിക്കോട് ജില്ലയില്‍ ഓരോ ബ്ലോക്ക് അടിസ്ഥാനത്തില്‍ 2019-20,2020-21,2021-22 വര്‍ഷങ്ങളില്‍ കോര്‍പ്പസ് ഫണ്ടില്‍ നിന്നും എത്ര തുക വീതമാണ് അനുവദിച്ചിരുന്നതെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വര്‍ഷങ്ങളില്‍ കുന്ദമംഗലം മണ്ഡലത്തില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് എത്ര തുക വീതമാണ് ഇപ്രകാരം അനുവദിച്ചിരുന്നതെന്ന് വിശദമാക്കാമോ?
5469.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ എത്ര പട്ടികജാതി കോളനികളാണ് നിലവിലുള്ളതെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
( ബി )
മുന്‍സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത കോളനികളുടെ നവീകരണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
5470.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിനെതിരെയുള്ള അതിക്രമം തടയുന്നതിനായി വിഭാവനം ചെയ്തു നടപ്പിലാക്കി വരുന്ന പ്രത്യേക കോടതികള്‍ ഇപ്പോള്‍ എവിടെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിൽ പ്രസ്തുത കോടതി ആരംഭിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ; വ്യക്തമാക്കുമോ?
5471.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓപ്പണ്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പില്‍ നിന്നുള്ള ഗ്രാന്റ് അടക്കമുള്ള സാമ്പത്തിക സഹായങ്ങള്‍ നിലവില്‍ ലഭിക്കുന്നുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ഇക്കാര്യത്തിലുള്ള സാങ്കേതിക തടസ്സം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5472.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലെെന്‍ പഠനസൗകര്യം ലഭ്യമായിട്ടുണ്ടോ; ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നറിയിക്കാമോ;
( ബി )
പ്രസ്തുത കോളനികളില്‍ ഓണ്‍ലെെന്‍ വിദ്യാഭ്യാസത്തിനായി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണോ; ആവശ്യത്തിന് ഇന്റര്‍നെറ്റ് ലഭിക്കാത്ത കോളനികളില്‍ ആയത് ലഭ്യമാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കാമോ?
5473.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികള്‍ക്കായി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്കൂളിന് വേണ്ടി മണ്ഡലത്തില്‍ എവിടെയെങ്കിലും സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസി കോളനികള്‍ ഉള്ളതും ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്നതുമായ കോതമംഗലം മണ്ഡലത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികള്‍ക്കായി ഒരു മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?
5474.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവിതച്ചെലവിലെ വർദ്ധനവിനനുസരിച്ച് പട്ടികജാതി വിദ്യാർത്ഥികളുടെ പഠന സഹായങ്ങൾ വർദ്ധിപ്പിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പട്ടികജാതി വിദ്യാർത്ഥികളുടെ പഠനാനുകൂല്യം ഏറ്റവും ഒടുവിലായി വർദ്ധിപ്പിച്ചതെന്നാണ്; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത വിദ്യാർത്ഥികളുടെ പഠനാനുകൂല്യം വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
5475.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ; പ്രത്യേക പദ്ധതികൾ ഇല്ലെങ്കില്‍ ഇപ്രകാരം പദ്ധതി തയ്യാറാക്കുമോ?
5476.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പഠനമുറികള്‍ ഇതുവരെ എത്ര കുട്ടികള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്ന കണക്ക് ജില്ലതിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഈ വിഭാഗത്തില്‍ ഇനിയും പഠനമുറിക്കായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് എപ്പോള്‍ പഠനമുറി അനുവദിക്കുമെന്നും വ്യക്തമാക്കാമോ?
5477.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ/സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റ് നിഷേധിക്കപ്പെടുന്നത് പരിഹരിയ്ക്കുവാൻ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
5478.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടത്തുന്ന സാമൂഹ്യ പഠനമുറി എന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരമുള്ള വിവരശേഖരണ പ്രക്രിയയ്ക്കായുള്ള സോഫ്റ്റ്‍വെയര്‍ വികസിപ്പിക്കുന്നതിന് ഏതെങ്കിലും ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഏജന്‍സിയുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
ടെണ്ടര്‍ നടപടിക്രമങ്ങള്‍ അനുവര്‍ത്തിച്ചാണോ പ്രസ്തുത ഏജന്‍സികളെ തെരഞ്ഞെടുത്തതെന്ന കാര്യം അറിയിക്കാമോ?
5479.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി വിവിധ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച എസ്.സി/ ടി.എസ്.പി. ഫണ്ടുകളില്‍ എത്ര ശതമാനം തുകയാണ് പ്രതിവര്‍ഷം ചെലവാക്കിയിട്ടുള്ളതെന്ന് ജില്ലതിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇവര്‍ക്കായി പ്രത്യേകഘടക പദ്ധതിയില്‍ അനുവദിച്ച തുകയില്‍ ചെലവഴിക്കാത്ത തുകയില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ അനുവാദം നല്‍കുമോ?
5480.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ?
5481.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രീമെട്രിക് , പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ നവീകരണത്തിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( ബി )
നിലവിൽ പ്രസ്തുത ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം എത്ര രൂപയാണ് ധനസഹായം നൽകി വരുന്നത്;
( സി )
പ്രസ്തുത ധനസഹായം വർദ്ധിപ്പിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
5482.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗോത്ര ബന്ധു പദ്ധതി പ്രകാരം എത്ര പേര്‍ക്കാണ് ജോലി നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
നെന്മാറ നിയോജക മണ്ഡലത്തില്‍ എത്ര പേര്‍ക്ക് ഇപ്രകാരം ജോലി അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ?
5483.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നൽകുന്ന തൊഴിൽ ദിവസത്തിനു പുറമേ അധിക തൊഴില്‍ നല്‍കുന്നതിന് എന്തെങ്കിലും പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?;
( ബി )
പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ അഭ്യസ്തവിദ്യരായവർക്ക് വേണ്ടി നാളിതുവരെ ഏതെല്ലാം വകുപ്പുകളിലേക്കാണ് സ്പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുള്ളത്; വിശദാംശം നല്‍കുമോ?
5484.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലത്തൂര്‍ മണ്ഡലത്തിലെ എത്ര കുടുംബങ്ങള്‍ക്ക് ജോലി നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വിശദമാക്കാമോ?
5485.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് നൈപുണി പോഷണത്തിന്റെ അടിസ്ഥാനത്തിൽ പ്ലേസ്മെന്റ് നൽകുന്നതിനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര പേർക്ക് തൊഴിൽ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ?
5486.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളില്‍ പട്ടികജാതിക്കാര്‍ക്ക് ജനസംഖ്യാനുപാതികമായി സംവരണം വര്‍ദ്ധിപ്പിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) ദേവസ്വം ബോര്‍ഡുകളിലും ദേവസ്വം വകുപ്പിലും നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടോ; മേല്‍ നിവേദനങ്ങളുടെ തുടര്‍നടപടികളുമായി ബന്ധപ്പെട്ട ഫയലുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളില്‍ പട്ടികജാതിക്കാര്‍ക്ക് ജനസംഖ്യാനുപാതികമായി സംവരണം വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളില്‍ പട്ടിക ജാതിക്കാര്‍ക്ക് ജനസംഖ്യാനുപാതികമായി സംവരണം വര്‍ദ്ധിപ്പിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് എസ്.സി./എസ്.റ്റി. എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ 27.02.2019-ല്‍ നല്‍കിയ അപേക്ഷയുമായി ബന്ധപ്പെട്ട 3298313/2019/ആര്‍.ഇ.വി. നമ്പര്‍ ഫയലിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
5487.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിര്‍ത്താഡ്സ് നടത്തിയ പഠന പ്രകാരം തിരുവിതാംകൂര്‍ ഭാഗത്തെ വേടന്‍, വേട്ടുവന്‍, മലവേടന്‍ എന്നീ വിഭാഗങ്ങള്‍ ഒരേ വംശീയരാണെന്ന് കണ്ടെത്തിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എന്നാല്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ ലിസ്റ്റില്‍ മലവേടന്‍ എന്ന വിഭാഗം പട്ടികവര്‍ഗ്ഗമായും വേടന്‍, വേട്ടുവന്‍ എന്നീ വിഭാഗങ്ങളെ പട്ടികജാതിയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഒരേ വംശീയരായ ഇവരെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
5488.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ചങ്ങനാശ്ശേരി മണ്ഡലത്തില്‍ കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
5489.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാസ്‌ക് സപ്ലൈ ചെയ്യുന്നതിന് ഏതെങ്കിലും ഏജന്‍സികളെയോ വ്യക്തികളെയോ ചുമതലപ്പെടുത്തുകയുണ്ടായോ; അറിയിക്കാമോ;
( ബി )
എങ്കില്‍ ഏത് ഏജന്‍സിയെ/വ്യക്തിയെ ആണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്നും ഇ-ടെണ്ടര്‍ ഉൾപ്പെടെയുള്ള നടപടിക്രമങ്ങള്‍ ഇക്കാര്യത്തില്‍ പാലിച്ചിട്ടുണ്ടോയെന്നുമുള്ള കാര്യങ്ങള്‍ അറിയിക്കാമോ;
( സി )
ഇതിനായി എത്ര രൂപയാണ് ചെലവഴിച്ചതെന്ന് അറിയിക്കാമോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട ഫയലുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
5490.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തിൽപ്പെട്ട മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് പട്ടികജാതി വികസന വകുപ്പ് വഴി നല്‍കുന്ന ധനസഹായം ഇപ്പോള്‍ എത്ര രൂപയാണെന്ന് വ്യക്തമാക്കാമോ ;
( ബി )
ഈ ആനുകൂല്യം ലഭിക്കാന്‍ ആര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്; അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകള്‍ എന്തെല്ലാമാണെന്നും, അര്‍ഹതാ മാനദണ്ഡങ്ങൾ എന്തെല്ലാമെന്നും വിശദമാക്കാമോ ;
( സി )
ഈ ആനുകൂല്യത്തിനായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കൊയിലാണ്ടി നിയോജക മണ്ഡല പരിധിയില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ആയതില്‍ എത്ര അപേക്ഷകർക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്; വിശദമാക്കാമോ ;
( ഡി )
ഏത് തീയതി മുതലുള്ള അപേക്ഷകളിന്മേലാണ് ഇനിയും ധനസഹായം വിതരണം ചെയ്യാന്‍ ബാക്കിയുള്ളതെന്ന് വിശദമാക്കാമോ ?
5491.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന്റെ വെബ് സൈറ്റില്‍ വ്യക്തിഗത ആനുകൂല്യം ലഭ്യമാക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ടവരുടെയും ആനുകൂല്യം കൈപ്പറ്റിയവരുടെയും പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പട്ടികജാതി വികസന വകുപ്പിന്റെ വെബ് സൈറ്റും ഫേസ് ബുക്ക് പേജും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകളും കാര്യക്ഷമമാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ച് വരുന്നത്;
( സി )
പട്ടികജാതി വികസന വകുപ്പിന്റെ വെബ് സൈറ്റും ഫേസ് ബുക്ക് പേജും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകളും വഴി പട്ടികജാതി വികസന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും ജനങ്ങളെ അറിയിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5492.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ തെെക്കാട്ടുശ്ശേരി, പട്ടണക്കാട് പട്ടികജാതി വികസന ഓഫീസുകള്‍ മുഖേന കഴിഞ്ഞ വര്‍ഷം എത്ര പേര്‍ ചികിത്സാസഹായത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
ഏതെങ്കിലും അപേക്ഷ ഇനിയും തീര്‍പ്പാക്കാനുണ്ടോ; വിശദമാക്കാമോ?
5493.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നും പരിവര്‍ത്തിതരായ ക്രൈസ്തവര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍, ഇതേ വിഭാഗത്തില്‍ നിന്നും പരിവര്‍ത്തിതരായ മുസ്ലീം വിഭാഗങ്ങള്‍ക്കും ലഭിക്കാന്‍ അര്‍ഹതയുണ്ടോയെന്ന വിശദാംശം ലഭ്യമാക്കാമോ;
( ബി )
പട്ടികജാതി വിഭാഗങ്ങളില്‍ നിന്നും ക്രൈസ്തവരായി മതം മാറിയവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ആനുകൂല്യം ലഭിക്കുന്നത് എന്നിരിക്കെ അത് കാലോചിതമായി പരിഷ്കരിച്ച് മുസ്ലീം വിഭാഗത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് കൂടി നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
മുസ്ലീം വിഭാഗത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് നിലവില്‍ എന്തൊക്കെ ആനുകൂല്യങ്ങള്‍ ആണ് നല്‍കി വരുന്നത്; വിശദമാക്കാമോ?
5494.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന്റെ വെബ് സൈറ്റില്‍ വ്യക്തിഗത ആനുകൂല്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരുടെയും ആനുകൂല്യം കൈപ്പറ്റിയവരുടെയും പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിയ്ക്കുമോ;
( ബി )
പട്ടികജാതി വികസന വകുപ്പിന്റെ വെബ്സൈറ്റും ഫേസ് ബുക്ക് പേജും സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകളും കാര്യക്ഷമമാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചു വരുന്നത്‌;
( സി )
മേൽപ്പറഞ്ഞ വിവിധ മാധ്യമങ്ങൾ വഴി പട്ടികജാതി വികസന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും അറിയിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5495.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ എത്ര പട്ടികജാതി സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതെ കിടക്കുന്ന സംഘങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
പ്രസ്തുത സംഘങ്ങളെ പ്രവര്‍ത്തനസജ്ജമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
5496.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തിലെ കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ മൂവേരിക്കര വാര്‍ഡില്‍ 1991-92 കാലഘട്ടത്തില്‍ ഭൂരഹിതരായ ഭവനരഹിതര്‍ക്കായി പട്ടികജാതി വികസന വകുപ്പ് മുഖേന ആവിഷ്കരിച്ച പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിലെ ഒൻപത് പേര്‍ക്ക് ഭൂമിയും സര്‍ക്കാര്‍ ഗ്രാന്റ് ഉപയോഗിച്ച് വീടും നല്‍കിയെങ്കിലും നാളിതുവരെ ഇവര്‍ക്ക് പട്ടയം ലഭ്യമാക്കിയിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലഘട്ടത്തില്‍ ഭൂമിയും വീടും ലഭിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമാക്കാമോ; ഇതില്‍ എത്ര പേര്‍ നിലവില്‍ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്; വിവരം ലഭ്യമാക്കാമോ;
( സി )
ഇവിടത്തെ സ്ഥിരതാമസക്കാര്‍ക്ക് പട്ടയം ലഭ്യമാക്കി നല്‍കുന്നതിന് വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ആയതിന്റെ പുരോഗതി അറിയിക്കാമോ;
( ഡി )
പ്രസ്തുത വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് അവിടത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് യഥാര്‍ത്ഥ ഉടമകള്‍ക്ക് പട്ടയം ലഭ്യമാക്കി നല്‍കാനും ബാക്കിയുള്ള ഭൂമി ഏറ്റെടുത്ത് ഈ പഞ്ചായത്തിലെ ഭൂരഹിതരായ പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് ലൈഫ് പദ്ധതി പ്രകാരമോ മണ്ണും വീടും പദ്ധതി പ്രകാരമോ വീട് നിര്‍മ്മിച്ചു നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?
5497.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എത്ര പട്ടികജാതി സങ്കേതങ്ങളാണ് ഉള്ളത്; അവ നഗരസഭ, പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കുമോ;
( ബി )
ഓരോ കോളനിയിലെയും കുടുംബങ്ങളുടെ എണ്ണം എത്രയാണെന്ന് വിശദമാക്കുമോ?
5498.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന അനുവദിച്ചിട്ടുള്ള പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ നിര്‍മ്മാണത്തിന് നിലവിലുള്ള തടസ്സമെന്തെന്ന് അറിയിക്കാമോ;
( ബി )
ആലപ്പുഴ ജില്ലാപഞ്ചായത്തും ഹരിപ്പാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളും സംയുക്ത പ്രോജക്ടായി പള്ളിപ്പാട് പഞ്ചായത്തില്‍ ഒരേക്കര്‍ സ്ഥലം വാങ്ങി നല്‍കിയിട്ടും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ വൈകുന്നതിന്റെ കാരണം അറിയിക്കാമോ;
( സി )
ആലപ്പുഴ ജില്ലാപഞ്ചായത്ത് നല്‍കുന്ന ഉപയോഗാനുമതിയുടെ അടിസ്ഥാനത്തില്‍ പ്രീ- എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ നിര്‍മ്മാണം പ്രസ്തുത സ്ഥലത്ത് അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നിര്‍ദേശം നല്‍കുമോ?
5499.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി കോളനികളിലാണ് കുടിവെള്ള പദ്ധതികളുടെ പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
കുടിവെള്ള പെെപ്പ്‍ലെെനുകള്‍ എത്താത്ത പട്ടികജാതി കോളനികള്‍ ഏതെല്ലാമാണെന്നും ഇതിൽ ഏതെല്ലാം കോളനികളിലാണ് ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പുവര്‍ഷം കുടിവെള്ളം എത്തിക്കാന്‍ കഴിയുകയെന്നും അറിയിക്കാമോ?
5500.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി കോളനികളിലേക്കുള്ള തകർന്നു കിടക്കുന്ന ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് ഫണ്ട് അനുവദിക്കാറുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?
5501.
ശ്രീ . എൻ . ഷംസുദീൻ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി മേഖലയിലെ ശിശുമരണം തടയുന്നതിനും ആദിവാസികളായ ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യപരിപാലനത്തിനും പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ടോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
( സി )
ഈ പദ്ധതികള്‍ ഫലപ്രദമായും കാര്യക്ഷമമായും നടപ്പാക്കാനുള്ള വ്യവസ്ഥകള്‍ ആവിഷ്കരിക്കുമോ?
5502.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിൽപ്പെട്ടവർക്കായി ശൌചാലയം നിര്‍മ്മിക്കുന്നതിന് കേന്ദ്ര - സംസ്ഥാന പദ്ധതികള്‍ നിലവിലുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഭാഗക്കാർക്ക് വേണ്ടിയുള്ള പ്രസ്തുത പദ്ധതികള്‍ ഫലപ്രദമായി വിനിയോഗിക്കുവാന്‍ സാധിച്ചിട്ടുണ്ടോ; ഇനിയും എത്ര കുടുംബങ്ങള്‍ക്ക് നിലവിൽ പ്രസ്തുത സൗകര്യം ഇല്ലായെന്നത് പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത വിഭാഗക്കാര്‍ക്കായുള്ള ഫണ്ടുകള്‍ യഥാവിധി വിനിയോഗിക്കുന്നു എന്നും ഫണ്ട് അര്‍ഹതയുള്ളവര്‍ക്ക് തന്നെയാണ് ലഭിക്കുന്നതെന്നും ഉറപ്പു വരുത്താന്‍ നിലവില്‍ വകുപ്പിനുള്ള സംവിധാനങ്ങള്‍ വ്യക്തമാക്കുമോ?
5503.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാർക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കാമോ;
( ബി )
പ്രസ്തുത സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അപേക്ഷകന്റെ രണ്ട് അയല്‍വാസികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരായി സത്യപ്രസ്താവന നല്‍കണമെന്ന വ്യവസ്ഥയുണ്ടോ എന്ന് അറിയിക്കുമോ?
5504.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വിവിധ പദ്ധതികള്‍ പ്രകാരമുള്ള ധനസഹായവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ നിന്നും ലഭിച്ച അപേക്ഷകളില്‍ എത്രയെണ്ണം തീര്‍പ്പാക്കാതെ കിടക്കുന്നു എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകള്‍ എന്നത്തേക്ക് തീര്‍പ്പു കല്‍പ്പിച്ച് തുക അനുവദിക്കുമെന്ന് വ്യക്തമാക്കുമോ?
5505.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുന്ന തുകയും കേന്ദ്രവിഹിതവും സമയബന്ധിതമായി ചെലവഴിക്കുന്നതിന് സാധിക്കാത്ത സാഹചര്യമുണ്ടെങ്കിൽ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുമോ?
5506.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യവസായ സംരംഭകരെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിന് ആവിഷ്കരിച്ച സ്റ്റാര്‍ട്ട് അപ് ഡ്രീം പദ്ധതിയുടെ പുരോഗതി വിലയിരുത്തിട്ടുണ്ടോ; പ്രസ്തുത പദ്ധതി പ്രകാരം നാളിതുവരെ എത്ര സംരംഭകർക്ക് സഹായം നൽകാൻ കഴിഞ്ഞു എന്ന് അറിയിക്കുമോ?
5507.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും, നിര്‍ദ്ധനരായ പട്ടികജാതി/പട്ടികവര്‍ഗ്ഗ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം നല്‍കുന്ന പദ്ധതി നിലവില്‍ ഉണ്ടോ; എങ്കില്‍ കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഓരോ വര്‍ഷവും ഇതിനായി എത്ര തുക അനുവദിച്ചിട്ടുണ്ട്; ഓരോ വര്‍ഷവും ഈ ഇനത്തില്‍ ചെലവായ തുക എത്ര; വിശദമായ വിവരം ലഭ്യമാക്കുമോ?
5508.
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എൻ എ നെല്ലിക്കുന്ന്
ഡോ. എം.കെ . മുനീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നീക്കി വയ്ക്കുന്ന ഫണ്ട് അര്‍ഹര്‍ക്ക് തന്നെ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ആയത് ഫലപ്രദമായി വിനിയോഗിക്കുന്നതിനും സ്വീകരിച്ചിട്ടുളള മുന്‍കരുതലുകള്‍ വിശദമാക്കുമോ;
( ബി )
ഫണ്ട് വന്‍തോതില്‍ ദുര്‍വ്യയം ചെയ്യപ്പെടുന്ന പ്രവണത ആദിവാസി മേഖലയില്‍ കൂടുതലായതിനാല്‍ ഏതൊക്കെ രീതിയിലാണ് ദുര്‍വ്യയം നടന്നിട്ടുള്ളത് എന്നതിന്റെ വിശദവിവരം ശേഖരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
2021-22 സാമ്പത്തിക വര്‍ഷത്തില്‍ പട്ടികവര്‍ഗ്ഗക്ഷേമത്തിന് ജനസംഖ്യാനുപാതികമായി വകയിരുത്തിയ ഫണ്ട് എത്രയാണെന്ന് വ്യക്തമാക്കുമോ?
5509.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2017 മുതല്‍ 2020-2021 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ പട്ടികജാതി വികസന വകുപ്പിനും പട്ടികവര്‍ഗ്ഗ വികസന വകുപ്പിനും സംസ്ഥാന ബജറ്റ്, കേന്ദ്ര വിഹിതം തുടങ്ങി ഏതൊക്കെ മേഖലയില്‍ നിന്ന് എത്ര രൂപ വീതം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ ഏതെല്ലാം ഇനങ്ങളില്‍ എത്ര തുക വീതമാണ് ചെലവഴിച്ചെന്ന് വര്‍ഷാടിസ്ഥാനത്തില്‍ വകുപ്പുകള്‍ തിരിച്ച് വിശദമാക്കാമോ?
5510.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ പട്ടികവര്‍ഗ്ഗ/ആദിവാസി വിഭാഗങ്ങളുടെ സങ്കേതങ്ങള്‍ വികസിപ്പിക്കുന്നതിനായി അനുവദിച്ച പ്രവൃത്തികളിൽ എത്രയെണ്ണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഒരു പ്രവൃത്തിയും ആരംഭിക്കാത്ത എത്ര സങ്കേതങ്ങള്‍ ഉണ്ടെന്നും അറിയിക്കാമോ?
5511.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനസംരക്ഷണം ആദിവാസികളെ ഏല്പിക്കണമെന്ന വനാവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം രൂപീകരിച്ച കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; ഇത്തരം സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കുമോ?
5512.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ട്രൈബല്‍ വില്ലേജ് മാര്‍ക്കറ്റ് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
എങ്കില്‍ എവിടെയെല്ലാമാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ?
5513.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മലപ്പുറം മണ്ഡലത്തില്‍ അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ ;
( ബി )
അവയുടെ നിര്‍മ്മാണ പുരോഗതിയും സ്വീകരിച്ചിട്ടുള്ള നടപടികളെയും സംബന്ധിച്ച വിശദ വിവരം നല്‍കാമോ;
( സി )
പൂര്‍ത്തീകരിച്ചിട്ടില്ലാത്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കുമോ?
5514.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വികസന വകുപ്പു മുഖേന നല്‍കുന്ന സ്‌കില്‍ ട്രെയിനിംഗ് പ്രോഗ്രാമുകള്‍ നടത്തുന്നതിനായി ഏതെല്ലാം ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിട്ടുളളത്;
( ബി )
പ്രസ്തുത ഏജന്‍സികള്‍ കോവിഡ് കാലത്ത് ക്ലാസുകള്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യം അറിയിക്കാമോ;
( സി )
എത്ര ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ ഭാഗമായി പരിശീലനം നല്‍കിയെന്നും എത്ര രൂപയാണ് ഇതിനായി പ്രസ്തുത ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുള്ളതെന്നുമുള്ള കാര്യങ്ങള്‍ അറിയിക്കാമോ;
( ഡി )
പ്രസ്തുത ഏജന്‍സികളെ എപ്രകാരമാണ് തെരഞ്ഞെടുത്തതെന്ന കാര്യം അറിയിക്കാമോ?
5515.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ ഏകീകരിക്കുന്നതിനായി സ്വീകരിച്ച നടപടികൾ ഫലപ്രദമാണോയെന്ന് വ്യക്തമാക്കുമോ; അല്ലെങ്കിൽ എന്താണ് കാരണമെന്ന് വിശദമാക്കുമോ?
5516.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പു മുഖേന കലാസമിതികള്‍ക്കോ കലാകാരന്മാര്‍ക്കോ സാമ്പത്തിക സഹായം ലഭ്യമാക്കുന്നുണ്ടോ; എങ്കിൽ നടപടിക്രമങ്ങൾ വിശദമാക്കാമോ?
5517.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ ഭാഗമായി 2016 മുതല്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍വ്വഹണ ഏജന്‍സികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തികളുടെ പൂര്‍ത്തീകരണ കാലാവധി വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
5518.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗോത്രസംരംഭകരുടെ ഉല്പന്നങ്ങള്‍ ഓണ്‍ലൈന്‍ വില്പന ശൃംഖല വഴി ലഭ്യമാക്കുന്ന പദ്ധതിയിൽ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
5519.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി കോളനികളിലെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഭൗതിക സാഹചര്യങ്ങളൊരുക്കാനും പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നിലവില്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5520.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി/പട്ടിക ഗോത്രങ്ങളില്‍പ്പെട്ട വനിതകള്‍ക്കായി പ്രത്യേകമായ ഇന്‍ഷുറന്‍സ് പദ്ധതി നിലവിലുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; വാത്സല്യനിധി, ഗോത്ര വാത്സല്യനിധി എന്നീ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ടോ;
( ബി )
പട്ടികജാതി/പട്ടികഗോത്രങ്ങളില്‍പ്പെട്ട പോസ്റ്റ് മെട്രിക് വിദ്യാര്‍ത്ഥികള്‍ക്ക് എന്തൊക്കെ വിദ്യാഭ്യാസ ആനുകൂല്യങ്ങളാണ് നിലവിലുള്ളത്; വിശദമാക്കാമോ; ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം ഈ വിഭാഗത്തിനുവേണ്ടി പുതിയതായി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; ഇവര്‍ക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കാന്‍ നടപടി സ്വീകരിക്കുമോ?
5521.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവർഗ്ഗക്കാരുടെ മിശ്രവിവാഹ ധനസഹായത്തിന്റെ അപേക്ഷയില്‍ എന്നുവരെയുള്ളത് തീര്‍പ്പാക്കി എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മിശ്രവിവാഹ ധനസഹായത്തിന്റെ ആനുകൂല്യങ്ങളും മാനദണ്ഡങ്ങളും വ്യക്തമാക്കാമോ?
5522.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ എന്തെല്ലാം പദ്ധതികളാണ് വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
തൊഴിലധിഷ്ഠിത പരിശീലന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കാമോ; സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി എന്തെല്ലാം സഹായങ്ങളാണ് വകുപ്പില്‍ നിന്നും നല്‍കി വരുന്നത്;
( സി )
പ്രൊഫഷണല്‍ കോഴ്‍സ് കഴിഞ്ഞ കുട്ടികള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
5523.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗദ്ദിക പ്രദര്‍ശന വിപണന മേള ഏതെല്ലാം ജില്ലകളിൽ സംഘടിപ്പിച്ചിട്ടുണ്ട് ; ഓരോ ജില്ലയിലും ചെലവായ തുക ഇനം തിരിച്ചു വ്യക്തമാക്കുമോ?
5524.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിലുള്ള , പട്ടാമ്പിയിലെ പ്രീ മെട്രിക് ഹോസ്റ്റൽ ഉപയോഗശൂന്യമായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കെട്ടിടത്തിൽ, പട്ടികജാതിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മുൻഗണന നൽകിക്കൊണ്ട്, ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
5525.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കർ ഭവന പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; നാളിതുവരെ എത്ര കുടുംബങ്ങൾക്ക് ഇതിലൂടെ വീട് നൽകാൻ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കുമോ?
5526.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വനിതകൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്നതിന് നിശ്ചിത വരുമാനപരിധി എന്ന നിബന്ധനയ്ക്ക് പുറമെ, മാതാവ്/പിതാവ്/ മാതാപിതാക്കൾ മരണപ്പെട്ടവരായിരിക്കണമെന്നും മാതാവിന്/പിതാവിന് രോഗബാധകൾ കാരണം ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുവാൻ കഴിയില്ല എന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്നുമുള്ള അധിക നിബന്ധനകൾ കൂടി വ്യവസ്ഥ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പട്ടികജാതി വനിതകൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്നതിന് മേല്പറഞ്ഞ അധിക നിബന്ധന ഇല്ലായെന്നിരിക്കെ, ദുർബല വിഭാഗത്തിൽപ്പെട്ട പട്ടികവർഗ്ഗ വനിതകൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്നതിന് ഇപ്രകാരം അധികനിബന്ധന വ്യവസ്ഥ ചെയ്തിട്ടുള്ളത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
പട്ടികവർഗ്ഗ വനിതകൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ, അധികവ്യവസ്ഥകള്‍ ഒഴിവാക്കി നിബന്ധനകൾ ലഘൂകരിച്ച് പട്ടികജാതി വനിതകൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്നതിനുള്ള അതേ വ്യവസ്ഥകൾക്ക് സമാനമാക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( ഡി )
പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള മിശ്ര വിവാഹ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ സമർപ്പിച്ച് എട്ട് വർഷത്തോളം കാലതാമസം ഉണ്ടാകുന്നു എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഒരു ആനുകൂല്യത്തിനായി അപേക്ഷ സമർപ്പിച്ച് എട്ട് വർഷത്തിന് ശേഷം ആയത് അനുവദിക്കുന്നതിലെ അനൗചിത്യം കണക്കിലെടുത്ത് പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള മിശ്ര വിവാഹ ധനസഹായം യഥാസമയം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാമോ; വിശദാംശങ്ങൾ നൽകാമോ;
( ഇ )
പട്ടികജാതി വിഭാഗങ്ങൾക്കുള്ള മിശ്ര വിവാഹ ധനസഹായം യഥാസമയം അനുവദിക്കുമ്പോൾ, കൂടുതൽ ദുർബല വിഭാഗമായ പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മിശ്ര വിവാഹ ധനസഹായം അനുവദിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നത് ഒഴിവാക്കാൻ, ബന്ധപ്പെട്ട ശീർഷകത്തിൽ ആവശ്യമായ തുക വകയിരുത്തി ഇക്കാര്യത്തിലുള്ള കാത്തിരിപ്പിന് പരിഹാരം കാണാമോ; വ്യക്തമാക്കാമോ?
5527.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പിന്നാക്ക ക്ഷേമവകുപ്പ് രൂപീകൃതമായത് എന്നാണ് എന്നു വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വകുപ്പു മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍, അപേക്ഷാ ഫാറത്തിന്റെ മാതൃകകള്‍, മാനദണ്ഡങ്ങള്‍ എന്നിവ വിശദമാക്കാമോ?
5528.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍, അരുവാക്കോട് കുംഭാര കോളനിയില്‍ പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ മുഖേന ഏതെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ നടപടികളുടെ പുരോഗതിയും മതിപ്പു തുകയടക്കമുള്ള വിശദാംശങ്ങളും പദ്ധതിക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ലക്ഷ്യങ്ങളും നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പദ്ധതിയോടനുബന്ധിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവശ്യമായ സ്ഥലം ലഭ്യമായിട്ടുണ്ടോയെന്നും പദ്ധതിയുടെ നിര്‍വ്വഹണം വൈകുന്നതിന്റെ കാരണമെന്തെന്നും വിശദമാക്കാമോ;
( ഇ )
പ്രസ്തുത കോളനിയില്‍ എത്ര കുടുംബങ്ങളാണുള്ളതെന്നും എത്ര കുടുംബങ്ങള്‍ മണ്‍പാത്ര നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അറിയിക്കാമോ;
( എഫ് )
മണ്‍പാത്ര നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള കുംഭാരന്‍മാരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ വിശദമാക്കാമോ?
5529.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
5530.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ധനസഹായത്തോടെ നടത്തുന്ന വരുമാനദായക, തൊഴിലധിഷ്ഠിത, സാമൂഹ്യക്ഷേമ പദ്ധതികൾ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
പട്ടികജാതി, പട്ടികഗോത്രങ്ങളില്‍പ്പെട്ട വനിതകള്‍ക്കായി സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് വനിതാ ശാക്തീകരണത്തിന് പദ്ധതിയുണ്ടോ;
( സി )
സാങ്കേതിക പരിജ്ഞാനവും തൊഴില്‍ പരിചയവുമുള്ള സംരംഭകരെ വിജയകരമായ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രാപ്തരാക്കുന്നതിന് കോര്‍പ്പറേഷന് പദ്ധതിയുണ്ടോ; സ്വയം തൊഴില്‍ യൂണിറ്റുകള്‍ ആരംഭിക്കാന്‍ നല്‍കിവരുന്ന സഹായം അറിയിക്കാമോ;
( ഡി )
കോര്‍പ്പറേഷന്‍ മുഖേന നടപ്പാക്കുന്ന കൃഷിഭൂമി വായ്പ പദ്ധതി ലക്ഷ്യം നിറവേറ്റുന്നതില്‍ എത്രമാത്രം വിജയിച്ചെന്ന് വിലയിരുത്തിയിട്ടുണ്ടോ?
5531.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല, ഗുരുവായൂര്‍, ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളുടെ സമഗ്ര വികസനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നടത്തുന്ന സ്വദേശി പ്രസാദ് പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ;
( ബി )
ജീര്‍ണാവസ്ഥയിലുള്ള പുരാതന ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതിനും ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പദ്ധതിയുണ്ടോ;
( സി )
ദേവസ്വം ബോര്‍ഡുകളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കുന്നതിനും സാമ്പത്തികമായി സ്വയം പര്യാപ്തമാക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
അബ്രാഹ്മണ ശാന്തിക്കാര്‍ നേരിടുന്ന ജാത്യാധിക്ഷേപം അവസാനിപ്പിക്കാന്‍ ശക്തമായ ഇടപെടലുണ്ടാകുമോ; വിശദമാക്കാമോ?
5532.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാരണം ക്ഷേത്രങ്ങളിലെ പൂജാരി മുതല്‍ മറ്റു അനുബന്ധ ജീവനക്കാര്‍ വരെ നേരിടുന്ന പ്രയാസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ ജീവനക്കാര്‍ക്ക് എന്തെങ്കിലും സാമ്പത്തിക സഹായം നല്‍കുവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമോ; വിശദമാക്കുമോ?
5533.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതൊക്കെ ദേവസ്വങ്ങളിലാണ് ഒരു നേരം മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ടൈം അമ്പലങ്ങള്‍ നിലവിലുള്ളത്;
( ബി )
പാര്‍ടൈം അമ്പലങ്ങള്‍ പുനര്‍വിന്യാസത്തിലൂടെ ഫുള്‍ടൈം ആക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ അതിനു വേണ്ട സത്വര നടപടികള്‍ സ്വീകരിക്കാമോ?
5534.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മൂലം വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി വിവിധ ദേവസ്വങ്ങള്‍ക്ക് സര്‍ക്കാര്‍ എത്ര രൂപ അനുവദിച്ചിട്ടുണ്ട്;
( ബി )
ദേവസ്വം തിരിച്ച് കണക്കുകള്‍ വ്യക്തമാക്കാമോ?
5535.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളോട് അനുബന്ധിച്ചുള്ള കുളങ്ങളില്‍ പലതും നവീകരിക്കാതെയും സംരക്ഷിക്കപ്പെടാതെയും മാലിന്യക്കൂമ്പാരമായി ശോചനീയമായ അവസ്ഥയിൽ ആണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കുളങ്ങളില്‍ പലതിനും വിസ്തൃതി കുറഞ്ഞ് വരുന്നതും കൈയ്യേറ്റങ്ങൾ നടക്കുന്നതും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ;
( സി )
ക്ഷേത്രങ്ങളുടെ ഭാഗം എന്നതിലുപരി ആവാസവ്യവസ്ഥയുടെയും പലതരം ജീവജാലങ്ങളുടേയും നിലനിൽപ്പിന് മുഖ്യപങ്കുവഹിക്കുന്ന പ്രസ്തുത കുളങ്ങൾ സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
5536.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. ടി.ഐ.മധുസൂദനന്‍
ഡോ സുജിത് വിജയൻപിള്ള
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ നിലവിൽ വന്നതിനുശേഷം സംസ്ഥാനത്തെ ദേവസ്വം ബാേര്‍ഡുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സ്വന്തമായി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമുതകുന്ന പ്രത്യേകമായ പദ്ധതികള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
( ബി )
കോവിഡ് പ്രതിസന്ധി ക്ഷേത്ര ജീവനക്കാരുടെ വേതനം, പെന്‍ഷന്‍ എന്നിവയെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകമായ സഹായം ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( സി )
ദേവസ്വം ബാേര്‍ഡിന്റെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും, ദേവസ്വം ബാേര്‍ഡുകളുടെ സംയുക്ത നിയന്ത്രണത്തില്‍ സംസ്ഥാനതലത്തില്‍ താന്ത്രികപഠന കേന്ദ്രം സ്ഥാപിക്കുന്നതിനും പദ്ധതി തയ്യാറാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
5537.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരി മൂലം വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധി ഉണ്ടായതും സര്‍ക്കാര്‍ സഹായം കൊണ്ടുമാത്രം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതുള്‍പ്പെടെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇക്കാര്യത്തിൽ സര്‍ക്കാര്‍ എന്തെല്ലാം സഹായങ്ങള്‍ ലഭ്യമാക്കി;
( സി )
പ്രസ്തുത പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി ബോര്‍ഡുകളുടെ അധീനതയിലുള്ള ഭൂമി ഉപയോഗപ്പെടുത്തി പുതിയ മാര്‍ഗ്ഗങ്ങളവലംബിച്ച് വരുമാനം ഉറപ്പാക്കി ഇവയെ സ്വയംപര്യപ്തമാക്കാമെന്നത് സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടുവോ;
( ഡി )
എങ്കില്‍ ഇതിനായി ദേവസ്വങ്ങളും സര്‍ക്കാരും എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
5538.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂർ ദേവസ്വത്തിന് കീഴിൽ നാട്ടിക നിയോജക മണ്ഡലത്തിലെ ചേർപ്പിൽ സ്ഥിതി ചെയ്യുന്ന ചേരിക്കലം കൊട്ടാരം ജീർണ്ണാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഈ കൊട്ടാരം സംരക്ഷിത സ്മാരക പദവിയിലേക്ക് മാറ്റുന്നതിന് പുരാവസ്തു വകുപ്പിന് കൈമാറുന്നതിന് നടപടി സ്വീകരിക്കുമോ ;
( സി )
ഇവിടെ സാംസ്കാരിക വകുപ്പുമായി ചേർന്ന് സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഉപയുക്തമാകുന്ന വിധത്തിൽ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ ;
( ഡി )
ടൂറിസം വകുപ്പുമായി ചേർന്ന് ഹെറിറ്റേജ് ടൂറിസം പദ്ധതി നടപ്പിലാക്കുവാൻ നടപടി സ്വീകരിക്കുമോ ?
5539.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ മണ്ഡലത്തിലെ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍, അനുവദിച്ച തുക സഹിതം വിശദമാക്കാമോ; ഇവയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
5540.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വത്തിലെ ക്ഷേത്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത സാമ്പത്തിക പരാധീനതകള്‍ നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
5541.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി നിയോജകമണ്ഡല പരിധിയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ എത്ര ക്ഷേത്രങ്ങള്‍ ഉണ്ടെന്ന് അറിയിക്കുമോ; അവയുടെ പേരുകള്‍ ഗ്രേഡ് സഹിതം പട്ടികപ്പെടുത്തി ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ക്ഷേത്രങ്ങളില്‍ ഓരോന്നിലും ജോലി ചെയ്തു വരുന്ന ജീവനക്കാരുടെ എണ്ണം തസ്തിക തിരിച്ച് പട്ടികപ്പെടുത്തി നല്‍കാമോ;
( സി )
മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ക്ഷേത്രങ്ങള്‍ക്ക് ഗ്രേഡിംഗ് നിശ്ചയിക്കുന്നതിന് സ്വീകരിക്കുന്ന വാര്‍ഷിക വരുമാന പരിധി ഓരോ ഗ്രേഡിനും ഏത് വിധമാണെന്ന് വ്യക്തമാക്കാമോ ?
5542.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേക്ക് പുതിയതായി എത്ര പേരെ നിയമിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയില്‍ ദേവസ്വം ജീവനക്കാര്‍ എത്ര പേരുണ്ടെന്നറിയിക്കാമോ;
( സി )
ദേവസ്വം ജീവനക്കാരില്‍ നിന്നും എക്സിക്യൂട്ടീവ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയയ്ക്ക് കാലതാമസം നേരിട്ടത് കൊണ്ട് അര്‍ഹരായവര്‍ക്ക് നിയമനം ലഭിക്കുന്നില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
അര്‍ഹരായവര്‍ക്ക് നിയമനം ലഭിക്കുന്നതിന് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന നടപടി സ്വീകരിക്കുമോ?
5543.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഊട്ടുപുരയിലെ, ദേവസ്വം ബോര്‍ഡ് അനുവദിച്ച വിവാഹ ആവശ്യങ്ങള്‍ക്കുള്ള പാചകത്തിന് ആവശ്യമായ പാത്രങ്ങള്‍ വിതരണം നടത്തുന്നതിലെ കാലതാമസത്തിന്റെ കാരണം എന്തെന്ന് വിശദമാക്കാമോ;
( ബി )
നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് ദേവസ്വം ബോര്‍ഡ് അനുവദിച്ച കതിര്‍മണ്ഡപം സ്ഥാപിക്കുന്നതിന്റെ കാലതാമസത്തിന്റെ കാരണം എന്തെന്ന് വ്യക്തമാക്കുമോ; കതിര്‍മണ്ഡപം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയത് ഏത് വര്‍ഷമാണെന്ന് അറിയിക്കുമോ; വിശദമാക്കാമോ?
5544.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ ഏതൊക്കെ ആണ് എന്ന് വ്യക്തമാക്കാമോ; ഓരോ പ്രവൃത്തികള്‍ക്കും അനുവദിച്ച അടങ്കല്‍ തുക എത്രയെന്ന് വിശദമാക്കാമോ;
( ബി )
ടെണ്ടര്‍ നടപടി ഏത് വര്‍ഷത്തില്‍ ആണ് പൂര്‍ത്തീകരിച്ചത് എന്ന് വിശദമാക്കുമോ;
( സി )
ഊട്ടുപുര, നടപ്പന്തല്‍, ക്ഷേത്ര മതില്‍ എന്നീ പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ വെെകുന്നതിന്റെ കാരണം വ്യക്തമാക്കാമോ?
5545.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ബോര്‍ഡില്‍ പട്ടികജാതിക്കാര്‍ക്ക് ജനസംഖ്യാനുപാതികമായി സംവരണം വര്‍ദ്ധിപ്പിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് പട്ടികജാതിക്ഷേമസമിതി (പി.കെ.എസ്) ദേവസ്വം ബോര്‍ഡുകളിലും ദേവസ്വം വകുപ്പിലും നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടോ; പ്രസ്തുത നിവേദനങ്ങളുടെ തുടര്‍നടപടികളുമായി ബന്ധപ്പെട്ട ഫയലുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ബി )
ദേവസ്വം ബോര്‍ഡില്‍ പട്ടികജാതിക്കാര്‍ക്ക് ജനസംഖ്യാനുപാതികമായി സംവരണം വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
ദേവസ്വം ബോര്‍ഡില്‍ പട്ടികജാതിക്കാര്‍ക്ക് ജനസംഖ്യാനുപാതികമായി സംവരണം വര്‍ദ്ധിപ്പിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് എസ്.സി./എസ്.റ്റി എംപ്ലോയീസ് അസോസിയേഷന്‍ 27.02.2019-ല്‍ നല്‍കിയ അപേക്ഷയുമായി ബന്ധപ്പെട്ട 3298313/2019/ആര്‍.ഇ.വി. നമ്പര്‍ ഫയലിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
5546.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിന്റെ പരിധിയിലുള്ള ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ ജീവനക്കാരുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിലവിലുള്ള ഒഴിവുകളുടെ വിശദവിവരങ്ങള്‍ നല്‍കുമോ;
( സി )
പ്രസ്തുത ഒഴിവുകളില്‍ നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
ജീവനക്കാരുടെ അഭാവം കാരണം ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തടസ്സം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ വിശദവിവരം നല്‍കുമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.