STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5547.
ശ്രീ. പി.വി.അൻവർ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റീബില്‍ഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമില്‍ വനം വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്വകാര്യ സെറ്റില്‍മെന്റുകളുടെ പുനരധിവാസത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
പുനരധിവാസത്തിന് സന്നദ്ധമാകുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായുള്ള പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇതിനായി തെരഞ്ഞെടുക്കപ്പെട്ട ഡിവിഷനുകളും സെറ്റില്‍മെന്റുകളും ഏതെല്ലാമാണെന്ന വിവരം അറിയിക്കാമോ;
( ഡി )
ഇവയിൽ ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമാണെന്ന് വെളിപ്പെടുത്താമോ?
5548.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു.എ.ലത്തീഫ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനമേഖലയിലെ ജലാശയങ്ങളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്കായി ഒരുക്കുന്ന അനുബന്ധ സംവിധാനങ്ങള്‍ പരിസ്ഥിതിയെയും വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയേയും ദോഷകരമായി ബാധിക്കുമെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത സംവിധാനങ്ങള്‍ വനമേഖലയെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പരിഗണനയിലുള്ളത്; വിശദാംശം നൽകുമോ?
5549.
ശ്രീ . എൻ . ഷംസുദീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്ന മരവല്ക്കരണം എന്ന കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പദ്ധതി നടത്തിപ്പിനായി നല്‍കുന്ന ധനസഹായം സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കുമോ; വിശദമാക്കാമോ?
5550.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കണ്ടല്‍ വനങ്ങളില്‍ എത്ര ശതമാനത്തിന് നിയമാനുസൃത സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
നിയമ സംരക്ഷണം ലഭിക്കാത്തതുമൂലം കൈയ്യേറ്റത്തെ തുടര്‍ന്ന് നശോന്മുഖമായിക്കൊണ്ടിരിക്കുന്ന കണ്ടല്‍ക്കാടുകള്‍ എത്ര ചതുരശ്ര കിലോമീറ്റര്‍ വരുമെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത കണ്ടല്‍ക്കാടുകള്‍ക്ക് നിയമസംരക്ഷണം ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കുമോ;
( ഡി )
വനങ്ങള്‍ പ്രദാനം ചെയ്യുന്ന ഹൈഡ്രോളജിക്കല്‍ സര്‍വ്വീസ് കണക്കാക്കുന്നതിന് സെന്റർ ഫോർ വാട്ടർ റിസോഴ്സസ്‌ ഡെവലപ്മെന്റ് & മാനേജ്‌മെന്റ് നടത്തിയ സാധ്യത പഠനത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;
( ഇ )
കണ്ടല്‍ക്കാടുകളുടെ ഏറ്റെടുക്കലിനും സംരക്ഷണത്തിനുമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്; വിശദമാക്കുമോ?
5551.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിന്ന് പരിവേഷ് പോര്‍ട്ടലില്‍ വനഭൂമിക്കായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ;
( ബി )
വനാവകാശ നിയമ പ്രകാരം കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ പരിവര്‍ത്തിത ഭൂമി റവന്യൂ വകുപ്പ് വനം വകുപ്പിന് നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദ വിവരം നല്‍കാമോ; ഇപ്രകാരം ഭൂമി ലഭിക്കുന്നവർ എന്തെല്ലാം നടപടിക്രമങ്ങളാണ് പാലിക്കേണ്ടത്; വിശദീകരിക്കാമോ?
5552.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2005-ലെ വനാവകാശ നിയമം കേരളത്തിൽ പൂർണതോതിൽ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടോ;
( ബി )
ആദിവാസികള്‍ക്ക് ലഭിച്ച ഭൂമി വനം വകുപ്പ് ഇപ്പോഴും വനഭൂമിയായി കണക്കാക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇതുമൂലം വീട് വയ്ക്കാനോ വനവിഭവങ്ങള്‍ ശേഖരിക്കാനോ ആദിവാസികള്‍ക്ക് കഴിയാത്ത സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;
( ഡി )
ആദിവാസികളുടെ വനഭൂമിക്ക് റവന്യൂ ഭൂമിയുടെ പദവി നല്‍കി ഭൂമി ക്രയവിക്രയം അടക്കമുള്ള അധികാരം ആദിവാസികള്‍ക്ക് ഉറപ്പ് വരുത്തുന്നതിനുള്ള നിയമ നിര്‍മ്മാണത്തിന് വനം വകുപ്പ് മുന്‍കൈയെടുക്കുമോ?
5553.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ മലയാറ്റൂര്‍ ഡിവിഷന്റെ കീഴില്‍ തുണ്ടം റേയ്ഞ്ചിലെ തുണ്ടം-മലയാറ്റൂര്‍ വനപാത അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത വനപാത മലയാറ്റൂര്‍ തീര്‍ത്ഥാടന കാലങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കായി തുറന്ന് കൊടുക്കാറുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
തുണ്ടം-കരിമ്പാനി-കാടപ്പാറ-മലയാറ്റൂര്‍ വനപാത പകല്‍ സമയം മാത്രം ഒരു നിശ്ചിത സമയത്തേക്ക് തുറന്ന് കൊടുക്കുന്നതിലൂടെ തീര്‍ത്ഥാടകരേയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുവാന്‍ കഴിയും എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
എങ്കിൽ ഇങ്ങനെ തുറന്നുകൊടുക്കുന്നത് പരിഗണിക്കുമോ; വിശദമാക്കാമോ?
5554.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തിൽ വനംവകുപ്പിന്റെ അധീനതയിലുള്ള പ്രദേശങ്ങൾ പഞ്ചായത്ത് അടിസ്ഥാനത്തിൽ വ്യക്തമാക്കാമോ?
5555.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് താലൂക്കിലെ താഴെക്കോട് വില്ലേജിലെ മംഗലശ്ശേരി തോട്ടം നിവാസികള്‍ക്ക് കൈവശഭൂമി പതിച്ച് നല്‍കുന്നതിനുള്ള വനം വകുപ്പ് നടപടികളുടെ പുരോഗതി റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
( ബി )
സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഭൂമി എപ്പോള്‍ റവന്യൂ വകുപ്പിന് നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
5556.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നത് സംബന്ധിച്ച് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന് ലഭ്യമായ എത്ര അപേക്ഷകളിന്മേല്‍ ഇനി നടപടി സ്വീകരിക്കാനുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ വനം വകുപ്പ് വച്ചുപിടിപ്പിച്ച കാറ്റാടി മരങ്ങള്‍ വെെദ്യുതി ലെെനിലേയ്ക്ക് ചരിഞ്ഞ് അപകടാവസ്ഥ സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത്തരം മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
5557.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ വനവല്കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ടൽവനങ്ങളുടെ വിസ്തൃതി കൂട്ടുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
5558.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ വനവല്ക്കരണ പദ്ധതിയുടെ ഭാഗമായി വച്ചു പിടിപ്പിക്കുന്ന മരങ്ങള്‍ സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
സാമൂഹ്യ വനവല്ക്കരണ പദ്ധതിയുടെ ഭാഗമായി നല്‍കുന്ന വൃക്ഷത്തൈകള്‍ യഥാസമയം ജനങ്ങളില്‍ എത്തുന്നുണ്ടോയെന്നും വിതരണം ചെയ്യുന്ന വൃക്ഷത്തൈകള്‍ നടുന്നുണ്ടോയെന്നും പരിശോധിക്കാറുണ്ടോ; വ്യക്തമാക്കാമോ?
5559.
ശ്രീ ജി എസ് ജയലാൽ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആദിവാസി വിഭാഗങ്ങളുടെ വരുമാന സ്രോതസ്സായി വനമേഖലയിലെ ഔഷധസസ്യ കൃഷിയെ വികസിപ്പിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
വനത്തിനുള്ളിലെ തടി ഇതര വിഭവങ്ങളുടെ ശേഖരണം, വിതരണം എന്നിവയ്ക്കായി പുതിയ സംവിധാനം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
വനമേഖലയിലെ ഔഷധ സസ്യങ്ങളുടെ പരിപാലനത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടോ;
( ഡി )
വനവിഭവങ്ങള്‍ കൃത്യമായും കുറ്റമറ്റ രീതിയിലും സൂക്ഷിക്കുന്നതിനുള്ള എന്തെല്ലാം സംവിധാനങ്ങളുണ്ടെന്ന് അറിയിക്കാമോ; ആയത് വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
5560.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മിയാവാക്കി രീതിയില്‍ പരീക്ഷണാർത്ഥം വനങ്ങള്‍ നിർമ്മിച്ച നടപടി വിലയിരുത്തിയിട്ടുണ്ടോ; പ്രസ്തുത പദ്ധതി വിജയപ്രദമാണെങ്കിൽ അത്തരത്തിലുള്ള കൂടുതൽ വനങ്ങള്‍ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5561.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്നതും വന്യജീവിശല്യം അനുഭവപ്പെടുന്നതുമായ സ്ഥലങ്ങള്‍ ഏറ്റെടുത്ത് വനവിസ്തൃതി കൂട്ടുന്നതിനുള്ള പദ്ധതി പ്രകാരം കഴിഞ്ഞ അഞ്ചുവർഷം എത്ര ഹെക്ടര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്ന വിശദാംശം നൽകുമോ?
5562.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനമേഖലകളിലെ വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വനത്തെ ആശ്രയിച്ച് കഴിയുന്ന ജനവിഭാഗങ്ങളുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പദ്ധതി നടപ്പാക്കുന്നുണ്ടോ; വിശദമാക്കുമോ?
5563.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേത്രങ്ങളോട് അനുബന്ധമായി നിലകൊള്ളുന്ന കാവുകള്‍ സംരക്ഷിച്ചു നിലനിര്‍ത്തുന്നതിനായി സംസ്ഥാന വനംവകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ മാനദണ്ഡങ്ങൾ വ്യക്തമാക്കുമോ?
5564.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓപ്പറേഷന്‍ ഗോ‍ള്‍ഡൻ ട്രിനിറ്റി പദ്ധതി ഏതൊക്കെ ജില്ലകളിലാണ് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി വിജയകരമാണെന്ന് വിലയിരുത്തുന്നുണ്ടോ; ഇതിനായി നാളിതുവരെ എത്ര തുക ചെലവഴിച്ചെന്ന് വ്യക്തമാക്കുമോ?
5565.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. ടി. തോമസ്
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനഭൂമി സംരക്ഷണത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികൾ വിശദമാക്കാമോ;
( ബി )
വനഭൂമി കൈയ്യേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് നിരവധി കോടതി വിധികൾ ഉണ്ടായിട്ടും കയ്യേറിയ വനഭൂമി ഒഴിപ്പിക്കാൻ സത്വര നടപടികൾ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
അനധികൃതമായി കയ്യേറിയ വനഭൂമി തിരിച്ചുപിടിക്കാൻ കഴിഞ്ഞ സർക്കാർ കൈക്കൊണ്ട നടപടികൾ വിശദമാക്കാമോ?
5566.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ, കാന്തലാട് വില്ലേജുകളിലെ കര്‍ഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത പരിശോധനയിലൂടെ പരിഹരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
5567.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മണ്ഡലത്തില്‍ ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് കെ.എന്‍.ജി. റോഡിനോട് ചേര്‍ന്നുള്ള റോഡ് നവീകരിക്കുന്നതിന് രണ്ട് മീറ്റര്‍ വീതിയില്‍ വനം വകുപ്പിന്റെ സ്ഥലം അനുവദിക്കണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച അപേക്ഷ എന്നാണ് വകുപ്പില്‍ ലഭിച്ചതെന്നും ഫയല്‍ ഇപ്പോള്‍ ഏത് കാര്യാലയത്തിന്റെ പരിഗണനയിലാണെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത അപേക്ഷ പ്രകാരം എത്ര ഹെക്ടര്‍ ഭൂമിയാണ് വനം വകുപ്പ് വിട്ട് നല്‍കേണ്ടി വരികയെന്ന് അറിയിക്കാമോ;
( ഡി )
ഒരു ഹെക്ടറില്‍ താഴെ വനഭൂമി വിട്ടു നല്‍കുന്നതിന് സംസ്ഥാന തലത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുമോ എന്ന് അറിയിക്കാമോ; ഇപ്രകാരം മറ്റു വകുപ്പുകള്‍ക്ക് ഭൂമി വിട്ട് നല്‍കുന്നതില്‍ തീരുമാനമെടുക്കേണ്ട സംസ്ഥാനത്തെ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ആരാണെന്ന് അറിയിക്കാമോ;
( ഇ )
റോഡ് വിപുലീകരണത്തിനായി രണ്ട് മീറ്റര്‍ വീതിയില്‍ സ്ഥലം ഒഴിവാക്കിയാണോ ടി ഭൂമി വന ഭൂമിയായി വിജ്ഞാപനം ചെയ്യാന്‍ അപേക്ഷ നല്‍കിയിട്ടുള്ളതെന്ന് അറിയിക്കുമോ; എങ്കിൽ ഇപ്രകാരം സ്ഥലം വിട്ട് നല്‍കുന്നതിന് എന്ത് സാങ്കേതിക തടസ്സമാണുള്ളതെന്ന് വ്യക്തമാക്കാമോ;
( എഫ് )
ടി ഫയലില്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസമുണ്ടാക്കുന്നത് മനുഷ്യാവകാശ ലംഘനമായി കണക്കാക്കപ്പെടും എന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കുമോ?
5568.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാതിര്‍ത്തിയില്‍ കൂടിയുള്ള റോഡുകളിൽ തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വനം വകുപ്പിന്റെ എതിർപ്പ് മൂലം തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വനം വകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംയുക്ത പരിശോധനയിലൂടെ ഓരോ വനം ഡിവിഷനിലും ഇപ്രകാരമുള്ള റോഡുകള്‍ കണ്ടെത്തി അവയുടെ മെയിന്റന്‍സിന് സ്ഥിരമായി അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
5569.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുവണ്ണാമൂഴി ഇക്കോ ടൂറിസം സെന്ററിന്റെ ഇപ്പോഴുള്ള അവസ്ഥ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയോടനുബന്ധിച്ച് എത്ര ജീവനക്കാരാണ് നിലവിലുള്ളതെന്ന് അറിയിക്കുമോ;
( സി )
പദ്ധതിയോടനുബന്ധിച്ചുള്ള കുട്ടികളുടെ പാര്‍ക്ക് ഇപ്പോള്‍ നിലവിലുണ്ടോ;
( ഡി )
പ്രസ്തുത പദ്ധതി വിപുലീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
5570.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ, കിരംപാറ ഗ്രാമപഞ്ചായത്തുകളിലെ ജനവാസ മേഖല ഉള്‍പ്പെടുന്ന തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ അതിതീവ്ര പരിസ്ഥിതിലോല മേഖലയാക്കി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ പ്രദേശങ്ങളിലെ ജനവാസമേഖലകളെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള പുതിയ പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രൊപ്പോസലില്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ വിശദമാക്കാമോ;
( ഡി )
പുതുക്കിയ പ്രൊപ്പോസലില്‍ വേഗത്തില്‍ തീരുമാനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5571.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ ഇരുപത് വര്‍ഷത്തോളമായി താത്കാലിക അടിസ്ഥാനത്തില്‍ വനം വകുപ്പില്‍ വാച്ചര്‍മാരായി ജോലി ചെയ്തുവരുന്നവര്‍ എത്ര പേരുണ്ടെന്നും അവരുടെ പേര് വിവരവും ഓരോരുത്തരും എന്നു മുതല്‍ ഈ വിധം ജോലി ചെയ്തുവരുന്നു എന്നുമുളള വിവരം ലഭ്യമാക്കാമോ;
( ബി )
ഇത്തരത്തില്‍ ജോലി ചെയ്തിരുന്നവരെ മുന്‍പ് സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;
( സി )
എങ്കില്‍ എപ്പോഴാണ് ഇത്തരത്തില്‍ അവസാനമായി സ്ഥിരപ്പെടുത്തിയതെന്നും എത്രപേരെയെന്നും അവരുടെ പേരും സ്ഥിരപ്പെടുത്തിയതിന്റെ മാനദണ്ഡങ്ങളും ലഭ്യമാക്കാമോ?
5572.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ. ആന്റണി ജോൺ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളായാനന്തര പുന:നിര്‍മ്മാണത്തിന്റെ ഭാഗമായി വനം വകുപ്പ് സ്വാഭാവിക വനങ്ങളുടെ പുന:സ്ഥാപനം ലക്ഷ്യംവച്ച് നടത്തുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഇതിനായി സ്വകാര്യ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഏതെല്ലാം നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാണ് സ്വകാര്യ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഏറ്റെടുത്ത എസ്റ്റേറ്റുകളുടെ നഷ്ടപരിഹാര തുകയുടെ വിശദാംശങ്ങള്‍ അറിയിക്കാമോ?
5573.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് നല്‍കുന്ന വൃക്ഷത്തൈകള്‍ പരിപാലിക്കുന്നതിനായി വകുപ്പുതലത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
വൃക്ഷത്തൈ വിതരണത്തിനും പരിപാലനത്തിനും നിലവിലുള്ള സംവിധാനം ഫലപ്രദമാണെന്ന് കരുതുന്നുണ്ടോ; എങ്കിൽ ഇതിനാധാരമെന്തെന്ന് വിശദമാക്കാമോ;
( സി )
സംവിധാനം ഫലപ്രദമാണെങ്കില്‍ സര്‍വ്വേയുടെ അടിസ്ഥാനത്തിലുള്ള കണക്ക് പ്രകാരം വൃക്ഷത്തൈകളുടെ അതിജീവന ശതമാനം വര്‍ദ്ധിപ്പിക്കാൻ കഴിയാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ?
5574.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഫോറസ്റ്റ് ഡിവിഷനുകളുടെ പരിധിയില്‍ റോഡിന്റെ വശങ്ങളിൽ അപകടകരമായ രീതിയിൽ നില്‍ക്കുന്ന മുറിച്ച് മാറ്റേണ്ടതായ മരങ്ങള്‍ ഏതെങ്കിലും ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനായി വ്യക്തികളോ സംഘടനകളോ നല്‍കിയ അപേക്ഷകളിൽ ഏതെങ്കിലും നടപടി സ്വീകരിക്കാതെ അവശേഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അവയുടെ വിശദവിവരങ്ങള്‍ നല്‍കാമോ?
5575.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന് കീഴിലുള്ള ഏതെല്ലാം ഫോറസ്റ്റ് ഡിവിഷനുകളിലാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എന്നതിന്റെ വിശദവിവരം നല്‍കുമോ;
( ബി )
മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളില്‍ ജോലി ചെയ്യുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആയുധങ്ങളും, വാഹനങ്ങളും നല്‍കിയിട്ടുണ്ടോ; ഇതിനായി ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത മേഖലയില്‍ ജോലി ചെയ്യുന്ന വനം വകുപ്പ് ജീവനക്കാര്‍ക്ക് റിസ്ക് അലവന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ റിസ്ക് അലവന്‍സ് ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നറിയിക്കാമോ;
( ഡി )
ജീവന് ഭീഷണി നേരിടുന്ന ഈ മേഖലയില്‍ ജോലി ചെയ്യുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
5576.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാട്ടുപന്നികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുള്ള വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇവയുടെ വംശവര്‍ദ്ധനവ് കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കിയെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
5577.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹൈവേ നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് പാറശാല-കുടപ്പനമൂട്, വാഴിച്ചല്‍-കള്ളിക്കാട്, കള്ളിക്കാട്-പരുത്തിപ്പള്ളി എന്നീ മൂന്ന് റീച്ചുകളിലായി എത്ര മരങ്ങളാണ് മുറിച്ചുമാറ്റുന്നതെന്ന് കണക്കാക്കിയിട്ടുണ്ടോ; ആയതിന്റെ വിശദാംശം ഇനം തിരിച്ച് റീച്ച് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
ഇത്തരത്തില്‍ മുറിച്ചുമാറ്റാന്‍ ഉദ്ദേശിക്കുന്ന മരങ്ങളുടെ മൂല്യനിര്‍ണ്ണയം വനം വകുപ്പ് നടത്തിയിട്ടുണ്ടോ; എങ്കില്‍ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് ഇനം തിരിച്ച് റീച്ച് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( സി )
പാതയോരത്തെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും ആയതിലേയ്ക്കായി മൂല്യനിര്‍ണ്ണയം നടത്തുന്നതിനായി വനം വകുപ്പ് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണന്നും അറിയിക്കാമോ; വ്യക്തമാക്കാമോ?
5578.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വികസന പ്രവര്‍ത്തനങ്ങൾക്കായി സർക്കാർ ഭൂമിയിലെ വൃക്ഷങ്ങള്‍ മുറിക്കേണ്ടി വരുമ്പോള്‍ വനം വകുപ്പ് നിര്‍ണ്ണയിക്കുന്ന വില അമിതമാകുന്നത് കാരണം വൃക്ഷങ്ങള്‍ ലേലത്തില്‍ പോകാതെ പദ്ധതികള്‍ക്ക് കാലതാമസം വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( ബി )
പാഴ്മരങ്ങള്‍ക്ക് വിപണി വിലയേക്കാള്‍ അധികവില നിശ്ചയിക്കുന്നത് വനം വകുപ്പ് പുനഃപരിശോധിക്കുമോയെന്ന് അറിയിക്കുമോ;
( സി )
വില നിര്‍ണ്ണയിക്കുമ്പോള്‍ മരം മുറി കൂലി, ആയതിലെ തടസ്സങ്ങള്‍ നീക്കുന്നതിന് നല്‍കേണ്ട ഫീസുകള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തി വില നിര്‍ണ്ണയം പ്രായോഗികമാക്കുന്നത് പരിഗണിക്കുമോയെന്ന് വിശദമാക്കാമോ?
5579.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന മുണ്ടേരിക്കടവ് പക്ഷിസങ്കേതത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ?
5580.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത വന പരിപാലന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതുമൂലം വന സംരക്ഷണ സമിതി, ഇക്കോ ഡെവലപ്പമെന്റ് കമ്മിറ്റി എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആദിവാസി, പിന്നാക്ക ജന വിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി വി.എസ്.എസ്., ഇ.ഡി.സി. എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
2020-21 വര്‍ഷത്തില്‍ വി.എസ്.എസ്./ഇ.ഡി.സി. മുഖേന നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ?
5581.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ നിലവില്‍ എത്ര ഏക്കര്‍ വനഭൂമിയുണ്ട്;
( ബി )
വേനല്‍ക്കാലത്ത് വന്യജീവികള്‍ കുടിവെള്ളവും ഭക്ഷണവും തേടി നാട്ടില്‍ എത്താതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ എത്ര പേര്‍ക്ക് വന്യജീവി ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചു എന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ?
5582.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരശ്ശേരി താലൂക്കില്‍ പുതുപ്പാടി പഞ്ചായത്തില്‍ ചെറുപ്ലാട് പ്രദേശത്തെ താമസക്കാര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കുന്നതിന് തടസ്സമായി നില്‍ക്കുന്ന കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗം വിശദമാക്കുമോ?
5583.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ, കവളങ്ങാട്, കീരംപാറ പഞ്ചായത്തുകളിലായി ജനവാസ മേഖലകളില്‍ ഉള്‍പ്പെടെ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങള്‍ നിരന്തരമായി വ്യാപകമായ കൃഷിനാശം വരുത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തില്‍ വന്യമൃഗങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്ക് പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( സി )
നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതിൽ ഓരോ വര്‍ഷവും എത്ര കര്‍ഷകര്‍ക്ക് എത്ര തുക വീതം നഷ്ടപരിഹാരം ലഭ്യമാക്കിയെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത കര്‍ഷകര്‍ക്ക് ഇനിയും നഷ്ടപരിഹാര തുക ലഭ്യമാക്കുവാനുണ്ടോ; എങ്കില്‍ കണക്ക് വ്യക്തമാക്കാമോ;
( ഇ )
അര്‍ഹരായവര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( എഫ് )
ഇവര്‍ക്ക് വനം വകുപ്പില്‍ നിന്നും ലഭ്യമാകുന്ന നഷ്ടപരിഹാര തുക എത്രയാണെന്ന് വിളകള്‍ തിരിച്ച് വ്യക്തമാക്കാമോ; ഈ തുക വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5584.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികളുടെ ആക്രമണം മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ ഭൂമി നഷ്ടപരിഹാരം നല്‍കി ​​ഏറ്റെടുക്കുന്നത് റീബില്‍ഡ് കേരള, കിഫ്ബി പദ്ധതികള്‍ മുഖേന നടപ്പിലാക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
കാസര്‍ഗോഡ് വനം ഡിവിഷന് കീഴില്‍ പ്രസ്തുത പദ്ധതി പ്രകാരമുള്ള എത്ര പ്രൊപ്പോസലുകള്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് സമിതിയുടെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
ഇല്ലെങ്കില്‍ വന്യമൃഗ ശല്യം രൂക്ഷമായികൊണ്ടിരിക്കുന്ന ജില്ലയില്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാളിതുവരെ പ്രൊപ്പോസല്‍ സമര്‍പ്പിക്കാതിരിക്കാനുള്ള കാരണം വിശദമാക്കാമോ?
5585.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സാസഹായമായി വനം വകുപ്പ് എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ ഇനിയും എത്ര പേര്‍ക്ക് , എത്ര രൂപ സഹായധനം നല്‍കുവാനുണ്ടെന്ന് വിശദമാക്കുമോ?
5586.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി പരിക്കേല്‍ക്കുന്നവര്‍ക്കും ജീവഹാനിയുണ്ടാവുന്നവരുടെ ആശ്രിതര്‍ക്കും നിലവില്‍ വനം വകുപ്പ് മുഖേന നല്‍കിവരുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കുമോ?
5587.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണം മൂലം കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് നല്‍കിവരുന്ന നഷ്ടപരിഹാര തുക കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ;
( ബി )
പട്ടയം ലഭിക്കാത്ത കര്‍ഷകരുടെ കെെവശ ഭൂമിയിലെ കൃഷി നാശങ്ങള്‍ക്കും നഷ്ടപരിഹാരം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
5588.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തില്‍ കോരുത്തോട് പഞ്ചായത്തിലെ അഞ്ഞൂറ്റിനാല് പ്രദേശത്തെ കൃഷി ഭൂമിയില്‍ സോളാർ ഫെൻസിങ് ഇല്ലാത്ത ഭാഗത്തുകൂടി വന്യജീവികൾ കടന്ന് വന്ന് കൃഷി നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് തടയുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രദേശത്ത് ശേഷിക്കുന്ന ഭാഗത്തുകൂടി സോളാർ ഫെൻസിങ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.