|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
5682.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അഡാക്കിന്റെ
എറണാകുളം റീജിയണല്‍ ഓഫീസില്‍
വാച്ച്മാന്‍ തസ്തികയില്‍ സേവനം
അനുഷ്ഠിച്ചുവരവെ 16.04.2017-ന്
മരണപ്പെട്ട വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
എളങ്കുന്നപ്പുഴകരയില്‍
പുത്തന്‍കാട് വീട്ടില്‍
പി.കെ.ദിനേശന്റെ മകന്‍ രജിഷ്
പി.ആര്‍. ആശ്രിത നിയമനത്തിനായി
സമര്‍പ്പിച്ച അപേക്ഷയിന്മേല്‍
സ്വീകരിച്ചിട്ടുള്ള നടപടി
എന്താണെന്ന് വിശദമാക്കാമോ;
(
ബി )
24.05.2017-ന്
സമര്‍പ്പിച്ച അപേക്ഷയില്‍
നിയമനം ലഭ്യമാക്കുന്നതില്‍
നേരിടുന്ന കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ; ആശ്രിത നിയമനം
എന്നത്തേക്ക് ലഭ്യമാകുമെന്ന്
വ്യക്തമാക്കാമോ?
5683.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികള്‍
സഹകരണസംഘങ്ങളില്‍ നിന്നെടുത്ത
വായ്പകളിലെ ജപ്തി നടപടികളില്‍
ഏര്‍പ്പെടുത്തിയിരുന്ന
മൊറട്ടോറിയം
പിൻവലിച്ചിട്ടുണ്ടോ; ഈ
പ്രതിസന്ധി രൂക്ഷമായി തുടരുന്ന
സാഹചര്യത്തിൽ മൊറട്ടോറിയം
ദീർഘിപ്പിക്കാൻ നടപടി
സ്വീകരിക്കുമോ?
5684.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളി
ജോയിന്റ് ലയബിലിറ്റി
ഗ്രൂപ്പുകള്‍ക്ക് പലിശ രഹിത
വായ്പ നല്‍കി വള്ളവും വലയും
വാങ്ങുന്നതിനുള്ള പദ്ധതിയുടെ
പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
ഈ
പദ്ധതിയിൽ മുൻ സർക്കാരിന്റെ
കാലത്തും ഈ സർക്കാരിന്റെ
കാലയളവിലും എത്രപേർക്ക്
ആനുകൂല്യം നൽകിയെന്ന്
ജില്ലതിരിച്ച് വ്യക്തമാക്കുമോ?
5685.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യബന്ധന
മേഖലയില്‍ എന്തെല്ലാം
മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ്
നിലവിലെ സംസ്ഥാന ഫിഷറീസ് നയം
രൂപീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
സംസ്ഥാന
ഫിഷറീസ് നയത്തില്‍ കാലികമായ
മാറ്റം വരുത്തുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
പുതിയ
നയത്തിന്റെ കരട് രൂപീകരണത്തിന്
എന്തൊക്കെ വിഷയങ്ങളാണ്
പരിഗണിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
5686.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സജീവ മത്സ്യത്തൊഴിലാളികളുടെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
ജില്ല തിരിച്ച് വിശദാംശങ്ങൾ
നൽകുമോ?
ഉള്‍നാടന്‍
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
5687.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉള്‍നാടന്‍
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ഭക്ഷ്യ
സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി
തദ്ദേശസ്ഥാപനങ്ങള്‍ വഴി എത്ര
മത്സ്യകൃഷി പദ്ധതികൾ വകുപ്പ്
നടപ്പിലാക്കി എന്ന വിവരം ജില്ല
തിരിച്ച് ലഭ്യമാക്കാമോ?
5688.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ മത്സ്യഫെഡിന്റെ
ഒരു ഔട്ട്‍ലെറ്റ്
ആരംഭിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
5689.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തിലെ ഏതെല്ലാം
മത്സ്യമാര്‍ക്കറ്റുകളാണ് ആധുനിക
മത്സ്യ മാര്‍ക്കറ്റുകളായി
ഉയര്‍ത്തുന്നതിന്
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മാർക്കറ്റുകൾക്ക് ഓരോന്നിനും
അനുവദിച്ചിട്ടുള്ള ഫണ്ട്
എത്രയെന്ന്
വ്യക്തമാക്കാമോ;ഓരോന്നിന്റെയും
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കാമോ?
5690.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി
കെ.കെ.രമ
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കടലില്‍
നിന്നും പിടിക്കുന്ന
മത്സ്യത്തിന്റെ ന്യായവില
ഉറപ്പാക്കാന്‍ ആദ്യ
വില്പനാവകാശം തങ്ങള്‍ക്ക്
നല്‍കണം എന്ന
മത്സ്യത്തൊഴിലാളികളുടെ ആവശ്യം
പരിഗണിക്കുമോ;
(
ബി )
പ്രസ്തുത
അവകാശം നിലവിൽ ഹാര്‍ബര്‍
മാനേജ്മെന്റ് സൊസൈറ്റികള്‍ക്ക്
ആണോയെന്ന് വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
അധികാരം ഹാര്‍ബര്‍ മാനേജ്മെന്റ്
സൊസൈറ്റികള്‍ക്ക് നൽകാനുള്ള
തീരുമാനത്തിന്റെ അടിസ്ഥാനം
വിശദമാക്കാമോ?
5691.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്ക് മെഡിക്കല്‍,
എഞ്ചിനീയറിംഗ് എൻട്രൻസ്
പരിശീലനത്തിനായി സംസ്ഥാനത്ത്
സര്‍ക്കാര്‍ അംഗീകരിച്ച എത്ര
സെന്ററുകളാണ്
പ്രവര്‍ത്തിച്ചുവരുന്നത്;
വിശദവിവരം ലഭ്യമാക്കാമോ;
(
ബി )
ഇവിടെ
, 2016 മുതൽ 2021 നാളിതുവരെ
എത്ര മത്സ്യതൊഴിലാളികളുടെ
കുട്ടികൾക്കാണ് പരിശീലനം നല്‍കി
വരുന്നത്; വ്യക്തമാക്കാമോ ;
(
സി )
2016-21
കാലയളവില്‍ പ്രസ്തുത
പരിശീലനത്തിനായി എത്ര തുകയാണ്
സര്‍ക്കാര്‍ ചെലവഴിച്ചത് എന്ന്
വ്യക്തമാക്കുമോ?
5692.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
പി. ടി. തോമസ്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
തീരദേശത്ത് വേലിയേറ്റ രേഖയില്‍
നിന്നും 50 മീറ്ററിനുള്ളില്‍
താമസിക്കുന്ന മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ മാറ്റി സുരക്ഷിത
മേഖലയില്‍ പുനരധിവസിപ്പിക്കുന്ന
പദ്ധതിയുടെ ഭാഗമായി ഓരോ
ഗുണഭോക്താവിനും പത്ത് ലക്ഷം രൂപ
സഹായമാണോ നല്‍കുന്നത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
ഉപ്പുകലര്‍ന്ന
കടല്‍ക്കാറ്റിലും മറ്റു
പ്രതികൂല സാഹചര്യത്തിലും
മത്സ്യത്തൊഴിലാളി മേഖലയിലെ
വീടുകൾക്ക് സംഭവിക്കുന്ന
കേടുപാടുകൾ പരിഹരിക്കാൻ
അറ്റകുറ്റ പണിയ്ക്കുള്ള ഫണ്ട്
ലഭ്യമാക്കാന്‍ തയ്യാറാകുമോ
എന്ന് അറിയിക്കുമോ?
5693.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭൂരഹിതരായ
മത്സ്യത്തൊഴിലാളികള്‍ക്ക്
ഭൂമിവാങ്ങുന്ന പദ്ധതി പ്രകാരം
കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ
എത്ര കുടുംബങ്ങള്‍ക്കാണ്
ധനസഹായം
അനുവദിച്ചിട്ടുള്ളതെന്ന്
ജില്ലതിരിച്ച് അറിയിക്കാമോ?
5694.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സമുദ്ര
തീരത്തിന്റെ അമ്പത് മീറ്റര്‍
പരിധിക്കുള്ളില്‍ താമസിക്കുന്ന
മത്സ്യത്തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്ന പദ്ധതിയിൽ
നാളിതുവരെ എത്ര
മത്സ്യത്തൊഴിലാളി കുടുംബങ്ങളെ
മാറ്റിപ്പാർപ്പിക്കാൻ
സാധിച്ചിട്ടുണ്ട്; ഈ പദ്ധതി
നടപ്പാക്കുന്നതിൽ പ്രായോഗിക
വൈഷമ്യങ്ങൾ
നേരിടുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
5695.
ശ്രീമതി
യു പ്രതിഭ
ശ്രീ
കെ ആൻസലൻ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളി
കുടുംബങ്ങളിലെ അഭ്യസ്തവിദ്യരായ
യുവതികള്‍ക്ക് തൊഴില്‍
പ്രാവീണ്യം നേടിയെടുക്കുന്നതിന്
പരിശീലന പരിപാടി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(
ബി )
അമിത
പലിശക്കാരില്‍ നിന്ന്
സ്ത്രീകളായ മത്സ്യവിപണന
തൊഴിലാളികളെ
സംരക്ഷിക്കുന്നതിന് ജോയിന്റ്
ലയബിലിറ്റി ഗ്രൂപ്പുകൾ
രൂപീകരിച്ച് നടത്തിയ
പ്രവര്‍ത്തനത്തിന്റെ ഫലം
അറിയിക്കാമോ;
(
സി )
തീരമെെത്രി
യൂണിറ്റുകളുടെ പ്രവര്‍ത്തനം
വിപുലീകരിക്കാനും
ശാക്തീകരിക്കാനും നടത്തിയ
ഇടപെടലുകള്‍
എന്തെല്ലാമായിരുന്നു;
വിശദീകരിക്കുമോ?
5696.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുനർഗേഹം
പദ്ധതിയിലൂടെ നാളിതുവരെ എത്ര
കുടുംബങ്ങൾക്ക് വീട് നൽകാൻ
സാധിച്ചിട്ടുണ്ട്; ഈ പദ്ധതി
കൂടുതൽ കാര്യക്ഷമമാക്കാൻ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
5697.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി
ദെലീമ
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പരമ്പരാഗത മത്സ്യത്തൊഴില്‍
മേഖലയിലും അനുബന്ധ മേഖലയിലും
പണിയെടുക്കുന്ന സ്ത്രീകളുടെ
വിവിധങ്ങളായ പ്രശ്നങ്ങള്‍
പ്രത്യേകമായി
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അവര്‍ക്കായി എന്തെല്ലാം പുതിയ
പദ്ധതികളാണ് ആവിഷ്കരിച്ച്
നടപ്പാക്കിയത്;
(
സി )
രാജ്യത്തിന്
വിദേശ നാണ്യം നേടിത്തരുന്ന
കയറ്റുമതി സ്ഥാപനങ്ങളുടെ
ഭാഗമായി പ്രവര്‍ത്തിക്കുന്ന ഈ
താെഴിലാളികള്‍ അനാരോഗ്യകരമായ
പശ്ചാത്തലത്തില്‍ യാതാെരുവിധ
സുരക്ഷാ
സൗകര്യങ്ങളുമില്ലാതെയാണ്
തൊഴിലെടുക്കുന്നതെന്ന കാര്യം
പരിശോധിക്കുമോ;
(
ഡി )
ആലപ്പുഴ
ജില്ലയില്‍ അരൂര്‍ മണ്ഡലത്തില്‍
മാത്രം നൂറിലധികം പീലിങ്ങ്
ഷെഡുകളും അവിടങ്ങളില്‍
അരലക്ഷത്തിലധികം സ്ത്രീ
താെഴിലാളികളും
തൊഴിലെടുത്തുവരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
സംസ്ഥാനത്തെ
വിവിധ ജില്ലകളില്‍ പീലിങ്ങ്
ഷെഡില്‍ താെഴിലെടുക്കുന്ന
സ്ത്രീ തൊഴിലാളികളുടെ
പ്രശ്നങ്ങള്‍ പഠിക്കുന്നതിനും
അവ പരിശോധിക്കുന്നതിനും
ആവശ്യമായ അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
5698.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ബ്ലൂ
റെവല്യൂഷൻ പദ്ധതിയില്‍
ഉള്‍പ്പെടുത്തി കേന്ദ്ര
സർക്കാരിന്റെ അനുമതി
ലഭിച്ചിട്ടുള്ള പദ്ധതികളുടെ
വിശദാംശങ്ങൾ നൽകുമോ?
5699.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
എം വിൻസെൻറ്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2018
ഓഗസ്റ്റ് മാസത്തിലെ
പ്രളയത്തോടനുബന്ധിച്ച്
മത്സ്യമേഖലയുടെ വികസനവുമായി
ബന്ധപ്പെട്ട് ആയിരത്തി
എൺപത്തിയാറ് കോടി രൂപയുടെ
പദ്ധതി രൂപരേഖ തയ്യാറാക്കി
കേന്ദ്ര സർക്കാരിന്
സമർപ്പിച്ചിട്ടുണ്ടോ; പ്രസ്തുത
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
ഓഖി
ദുരന്തത്തിൽ മരണമടഞ്ഞവരുടെയും
നാശനഷ്ടം സംഭവിച്ചവരുടെയും
കുടുംബങ്ങൾക്ക് എന്തൊക്കെ
ആശ്വാസ നടപടികളാണ് നാളിതുവരെ
നൽകിയതെന്ന് വ്യക്തമാക്കാമോ?
5700.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാര്‍ 2016 മേയ് മാസം
മുതല്‍ 2021 ജൂൺ മാസം വരെ
മത്സ്യത്തൊഴിലാളികള്‍ക്കായി
വിവിധ ബജറ്റുകളിൽ അയ്യായിരം
കോടി രൂപയുടെ പാക്കേജ്
പ്രഖ്യാപിച്ചിരുന്നോ; ഇതില്‍
എത്ര കോടി രൂപയുടെ പദ്ധതികൾ
നാളിതുവരെ പൂർത്തിയായി എന്ന്
വിശദമാക്കാമോ;
(
ബി )
2018-ല്‍
ഉണ്ടായ ഓഖി ദുരന്തത്തിനുശേഷം
പ്രഖ്യാപിച്ച രണ്ടായിരം കോടി
രൂപയുടെ പാക്കേജ് നാളിതുവരെ
നടപ്പിലാക്കിയിട്ടുണ്ടോ;
(
സി )
ഇത്
നടപ്പിലാക്കുന്നതിനായി നിയമിച്ച
റിട്ടയേര്‍ഡ് ചീഫ് സെക്രട്ടറി
എസ്. എം. വിജയാനന്ദ്
ചെയര്‍മാനായ എക്‌സ്‌പെര്‍ട്ട്
കമ്മിറ്റിയുടെ പ്രവർത്തനം
വിലയിരുത്തിയിട്ടുണ്ടോ;
അറിയിക്കുമോ?
5701.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-21
കാലഘട്ടത്തില്‍
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്ക് ലംപ്‍സംഗ്രാന്റ്
ഇനത്തില്‍ ചെലവഴിച്ച തുക
എത്രയെന്ന് വ്യക്തമാക്കാമോ;
(
ബി )
ഓഖി
ദുരന്തത്തില്‍ മരിച്ച
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്ക് വേണ്ടി
പ്രഖ്യാപിച്ച വിദ്യാഭ്യാസ
പദ്ധതിക്കായി എന്തു തുകയാണ്
ചെലവഴിക്കുന്നത്; ഈ പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ?
5702.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കടലോരത്ത്
നിന്ന് 50 മീറ്റര്‍
ദൂരപരിധിക്കുള്ളില്‍
താമസിക്കുന്ന ആളുകളെ
പുനരധിവസിപ്പിക്കുന്നതിന്
വേണ്ടിയുള്ള പുനര്‍ഗേഹം
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
പുറത്തൂര്‍, മംഗലം എന്നീ
പഞ്ചായത്തുകളില്‍ നിന്നും എത്ര
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
അതില്‍ എത്ര പേര്‍
അര്‍ഹരായിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ബി )
ഇതില്‍
എത്ര പേര്‍ക്ക് സ്ഥലം
വാങ്ങാനുള്ള തുക നല്‍കിയെന്നും
എത്ര പേര്‍ക്ക് വീട്
നിർമ്മാണത്തിനായി തുക
നല്‍കിയെന്നും വിശദമാക്കാമോ;
(
സി )
ഇനി
എത്ര പേര്‍ക്ക് ഈ ആനുകൂല്യം
നല്‍കാനുണ്ടെന്നും അത്
എന്നത്തേക്ക് നല്‍കാനാകുമെന്നും
താമസം നേരിടുന്നുണ്ടെങ്കില്‍
അതിന്റെ കാരണം എന്താണെന്നും
വിശദമാക്കാമോ?
5703.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിൽ പുനര്‍ഗേഹം
പദ്ധതി നടപ്പാക്കിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതി മുഖേന, മണ്ഡലത്തിലെ എത്ര
പേർക്കാണ് വീടുകൾ നല്‍കുവാന്‍
നടപടി സ്വീകരിച്ചിട്ടുള്ളത്;
(
സി )
പദ്ധതിക്കായി
നിലവില്‍ അനുവദിക്കുന്ന തുക
പരിമിതമാണോ; അത്
വര്‍ധിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതി പ്രകാരം വീട് ലഭിച്ചവർ
ഉപേക്ഷിച്ച സ്ഥലത്തിന്റെ
ഉടമസ്ഥാവകാശം അവരില്‍ തന്നെ
നിക്ഷിപ്തമാക്കുമോ ;
വ്യക്തമാക്കാമോ?
5704.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഉള്‍നാടന്‍
മത്സ്യത്തൊഴിലാളികളുടെ ജീവിത
നിലവാരം മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
മത്സ്യപ്രജനന
സമയത്ത് ഉള്‍നാടന്‍
ജലാശയങ്ങളിലെ മണലൂറ്റ്
തടയുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5705.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാവക്കാട്
നഗരസഭയിലെ ഫിഷറീസ് കോളനിയില്‍
അങ്കണവാടി കെട്ടിട
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
വകുപ്പ് സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കോളനിയിലെ ഇരട്ട വീടുകള്‍ ഒറ്റ
വീടുകളാക്കി മാറ്റുന്നതിന്
പദ്ധതി ആവിഷ്കരിക്കുമോ;
(
സി )
പ്രസ്തുത
കോളനിയിലെ കാലപഴക്കം വന്ന്
കേടുപാടുകള്‍ സംഭവിച്ച
വീടുകളുടെ പുനരുദ്ധാരണത്തിന്
വകുപ്പ് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ധനസഹായം നല്‍കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
5706.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
ഫിഷ് ലാന്റിംഗ് സെന്ററിന്റെ
വികസനത്തിനായി
ആവിഷ്കരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
ഫിഷ്
ലാന്റിംഗ് സെന്ററിലേക്കുള്ള
അപ്രോച്ച് റോഡിന്റെയും
പാര്‍ക്കിംഗ് ഏരിയയുടെയും
നിര്‍മ്മാണത്തിനായി സ്ഥലം
ഏറ്റെടുക്കുന്ന പ്രവൃത്തിയുടെ
പുരോഗതി വ്യക്തമാക്കാമോ;
(
സി )
സ്ഥലം
ഏറ്റെടുക്കല്‍ നടപടികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന് വ്യക്തമാക്കാമോ?
തീരദേശ
ഹൈവേ നിർമ്മാണം ഓപ്പറേഷന്‍
ഗോള്‍ഡന്‍ ട്രിനിറ്റി
5707.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിൽ തീരദേശ ഹൈവേയുടെ
നിർമ്മാണം ഏത് ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(
ബി )
ആയതിന്
ഭൂമി ഏറ്റെടുക്കൽ വഴി എത്ര
തീരദേശവാസികൾക്ക് താമസം
മാറ്റേണ്ടി വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ?
5708.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യത്തൊഴിലാളി
മേഖലയിലെ വിദ്യാഭ്യാസ നിലവാരം
ഉയര്‍ത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
ഫലപ്രാപ്തിയിൽ എത്തിക്കുന്നതിന്
സാധിക്കാത്തതിന്റെ കാരണം
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
5709.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
മത്സ്യത്തില്‍ മായം
ചേര്‍ത്തതിന് എത്ര കേസുകള്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;
ഇതില്‍ എത്ര പേരെ ശിക്ഷക്ക്
വിധേയമാക്കിയിട്ടുണ്ട്;
വിശദമാക്കുമോ;
(
ബി )
മത്സ്യത്തിൽ
മായം കലർത്തുന്നത്
കണ്ടെത്തുന്നതിന് നിലവിലുള്ള
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണെന്നും, മത്സ്യ
മാര്‍ക്കറ്റുകളിലല്ലാതെ മറ്റ്
വില്പന കേന്ദ്രങ്ങളിലും പരിശോധന
നടത്താറുണ്ടോയെന്നും
വെളിപ്പെടുത്തുമോ;
(
സി )
മത്സ്യ
വിപണനകേന്ദ്രങ്ങള്‍
നവീകരിക്കുന്നതിന് കഴിഞ്ഞ
സർക്കാർ ചെലവ് ചെയ്ത തുക
എത്രയെന്നും ഏതെല്ലാം
കേന്ദ്രങ്ങള്‍ പൂര്‍ണ്ണതോതില്‍
പ്രവൃത്തി
പൂര്‍ത്തീകരിച്ചുവെന്നും
ഏതെല്ലാം കേന്ദ്രങ്ങള്‍
ഭാഗികമായി പ്രവൃത്തി
പൂര്‍ത്തീകരിച്ചുവെന്നും ജില്ല
തിരിച്ച് വ്യക്തമാക്കുമോ?
5710.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന
മത്സ്യത്തിന്റെ ഗുണനിലവാരം
പരിശോധിക്കാന്‍ എന്തെല്ലാം
സംവിധാനങ്ങളാണ് സംസ്ഥാനത്ത്
ഉള്ളതെന്ന് വ്യക്തമാക്കുമോ;
(
ബി )
പൊതുമാര്‍ക്കറ്റുകളില്‍
വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന
മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍
ഉപയോഗിച്ചിട്ടുണ്ടോ എന്ന്
പരിശോധിക്കാന്‍ സംവിധാനം
ഉണ്ടോയെന്ന് വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
5711.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
തീരദേശ പരിപാലന പദ്ധതി
പ്രാബല്യത്തിലാകാത്തത് കാരണം
സംസ്ഥാനത്ത് പത്ത് ജില്ലകളിലെ
ഭവന നിർമ്മാണം
പ്രതിസന്ധിയിലായതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കാൻ സത്വര
നടപടി സ്വീകരിക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി തയ്യാറാക്കുന്നതില്‍
ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായ
പൊതു അദാലത്ത് മുടങ്ങിയത് കാരണം
പദ്ധതി വൈകുന്ന കാര്യം സർക്കാർ
ഗൗരവമായി കാണുന്നുണ്ടോ;
(
സി )
2011-ലെ
തീരദേശമേഖല ചട്ടം ലംഘിച്ചുള്ള
നിര്‍മ്മാണത്തിന്റെ പേരില്‍
നടപടി നേരിടുന്ന നിരവധി പേർക്ക്
2019-ലെ കേന്ദ്ര
വിജ്ഞാപനമനുസരിച്ച് കേരളം
തയ്യാറാക്കുന്ന തീരമേഖല പരിപാലന
(സി.ആര്‍.ഇസെഡ്.) പദ്ധതി
നടപ്പിലാക്കിയാൽ ആശ്വാസം
ലഭിക്കും എന്നത്
പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍
വിശദമാക്കുമോ?
5712.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അശാസ്ത്രീയമായ
മത്സ്യബന്ധനവും കാലാവസ്ഥാ
വ്യതിയാനവും മത്സ്യസമ്പത്തിനെ
സാരമായി ബാധിക്കുന്നതു മൂലം
മത്സ്യബന്ധന മേഖലയിൽ
ഉണ്ടായിട്ടുള്ള പ്രതിസന്ധി
പരിഹരിക്കുന്നതിന് ഇതര
ഉപജീവനമാർഗ്ഗങ്ങൾ ലഭ്യമാക്കുന്ന
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകുമോ?
5713.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വംശനാശ ഭീഷണി നേരിടുന്ന
മത്സ്യവര്‍ഗ്ഗങ്ങളെ
സംരക്ഷിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
5714.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉള്‍നാടന്‍ ജലാശയങ്ങളില്‍
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഉള്‍നാടന്‍
മത്സ്യകൃഷിക്കായി നല്ലയിനം
മത്സ്യകുഞ്ഞുങ്ങളെ
ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ;
(
സി )
ഉള്‍നാടന്‍
മത്സ്യകര്‍ഷകര്‍ക്ക് എന്തെല്ലാം
സഹായങ്ങളാണ് സര്‍ക്കാര്‍
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
5715.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യ
വിത്തുല്പാദനത്തില്‍ സ്വയം
പര്യാപ്തത കൈവരിക്കുവാന്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കി വരുന്നത്;
വിശദമാക്കാമോ;
(
ബി )
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ എത്ര ഹാച്ചറികളാണ്
നിലവിലുള്ളത്; അവയുടെ കഴിഞ്ഞ
പത്ത് വര്‍ഷത്തെ സ്ഥാപിതശേഷി,
ഉല്പാദനം എന്നിവ വര്‍ഷം
തിരിച്ച് ലഭ്യമാക്കാമോ;
(
സി )
അത്യുല്പാദനശേഷിയുള്ള
ഗിഫ്റ്റ് മത്സ്യത്തിന്റെ
കുഞ്ഞുങ്ങളെ ആവശ്യാനുസരണം
കര്‍ഷകര്‍ക്ക് ലഭിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്; 2016
മുതല്‍ നാളിതുവരെ എത്ര ഗിഫ്റ്റ്
മത്സ്യകുഞ്ഞുങ്ങളെ കേരളത്തിലെ
പൊതുമേഖലാ ഹാച്ചറികള്‍ വഴി
ഉല്പാദിപ്പിച്ച് കര്‍ഷകര്‍ക്ക്
ലഭ്യമാക്കിയിട്ടുണ്ട്; വര്‍ഷം
തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ;
(
ഡി )
ഗിഫ്റ്റ്
ഹാച്ചറികള്‍ ആരംഭിക്കുന്നതിന്
യഥാസമയം ലൈസന്‍സ്
അനുവദിയ്ക്കുന്നില്ല എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
സുഭിക്ഷ
കേരളം പദ്ധതി വഴി മത്സ്യകൃഷി
പ്രോത്സാഹനം
5716.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സുഭിക്ഷ കേരളം പദ്ധതി വഴിയും
അല്ലാതെയും മത്സ്യകൃഷി
ചെയ്യുന്നവർക്ക് സർക്കാർ
നൽകിവരുന്ന ധനസഹായങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
ഇത്തരം
ധനസഹായങ്ങള്‍ വേഗത്തില്‍
ലഭ്യമാക്കാന്‍ എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുകയെന്ന്
വിശദമാക്കാമോ;
(
സി )
വിപണി
കണ്ടെത്താനാവാത്തതും അകാരണമായി
മത്സ്യങ്ങൾ ചത്തുപോകുന്നതും
മൂലം വീടുകളിലും മറ്റും ശുദ്ധജല
മത്സ്യകൃഷി നടത്തുന്നവർ
നേരിടുന്ന പ്രയാസങ്ങൾ
പരിഹരിക്കാനാവശ്യമായ എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുകയെന്ന്
വിശദമാക്കാമോ;
(
ഡി )
വിളവെടുക്കുന്ന
മത്സ്യം സർക്കാർ തലത്തിൽ
ശേഖരിച്ച് വിപണനം ചെയ്ത്
കർഷകർക്ക് ആശ്വാസം പകരുന്ന
പദ്ധതികൾ ആവിഷ്കരിക്കുമോ;
എങ്കിൽ എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കുകയെന്ന്
വിശദമാക്കാമോ;
(
ഇ )
ഫിഷറീസ്
വകുപ്പ് ഓരുജല മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ;
(
എഫ് )
ആയതിന്
ധനസഹായം
അനുവദിക്കുന്നുണ്ടോയെന്നും
എങ്കിൽ എന്തൊക്കെയാണെന്നും
വിശദമാക്കാമോ;
(
ജി )
കോവിഡ്
കാലത്ത് തൊഴിൽ രഹിതരായ
യുവാക്കളെയും പ്രവാസികളെയും
സഹായിക്കുന്നതിനും ഈ തൊഴിൽ
മേഖലയിലേക്ക് ആകർഷിക്കുന്നതിനും
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ
മയ്യഴി പുഴയോരത്ത് ഓരുജല
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
സർക്കാർ സഹകരണ ബാങ്കുകൾ വഴി ലോൺ
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; എങ്കിൽ
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കുകയെന്ന്
വിശദമാക്കാമോ?
5717.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജലസംഭരണികളിലെ മത്സ്യകൃഷിയുടെ
സാധ്യത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
മത്സ്യോത്പാദനം
വർദ്ധിപ്പിക്കുവാന്‍
ജലസംഭരണികളെ
പ്രയോജനപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
വന്യജീവി
സങ്കേതങ്ങൾക്കുള്ളിലെ
ജലസംഭരണികളിലെ മത്സ്യകൃഷിയുടെ
സാധ്യത
പ്രയോജനപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;?
5718.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉള്‍നാടന്‍
മത്സ്യകൃഷിയുമായി ബന്ധപ്പെട്ട്
വാമനപുരം നിയോജകമണ്ഡലത്തില്‍
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്
എന്തെല്ലാം പദ്ധതികള്‍
നടപ്പായിട്ടുണ്ടെന്നതിന്റെ
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
പുതുതായി
എന്തെല്ലാം പദ്ധതികള്‍ ഈ
മേഖലയില്‍ നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ?
5719.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യകൃഷി മേഖലയില്‍
മത്സ്യവിത്തിന്റെ അഭാവം
നിമിത്തം മത്സ്യകൃഷിക്കാര്‍
നേരിടുന്ന പ്രയാസങ്ങള്‍
പരിഹരിക്കാന്‍ നടപടികള്‍
ഉണ്ടാകുമോ;
(
ബി )
നിലവിലുള്ള
ഹാച്ചറികള്‍ ശക്തിപ്പെടുത്തിയും
,ഫാമുകളിലൂടെയും മറ്റും
മത്സ്യവിത്ത് ലഭ്യമാക്കാനും
നടപടികള്‍ ഉണ്ടാകുമോയെന്ന്
അറിയിക്കുമോ?
5720.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചിറയിൻകീഴ്
മണ്ഡലത്തിലെ അഞ്ചുതെങ്ങ്
കഠിനംകുളം കേന്ദ്രീകരിച്ച് ഒരു
മത്സ്യസംസ്ക്കരണ യൂണിറ്റ്
സ്ഥാപിക്കുന്നതാണെന്ന് 2021-
2022- ലെ ബഡ്ജറ്റിൽ
പ്രഖ്യാപിച്ചതിൻമേൽ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി അടിയന്തരമായി ആരംഭിച്ച്
സമയബന്ധിതമായി
പൂർത്തികരിക്കുവാൻ ആവശ്യമായ
നിർദേശം ബന്ധപ്പെട്ട
ഉദ്യോഗസ്ഥർക്ക് നൽകുമോ?
5721.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
എളങ്കുന്നപ്പുഴ
ഗ്രാമപഞ്ചായത്തിലെ മാലിപ്പുറം
ചാപ്പകടപ്പുറത്ത് നിന്ന്
കടലാക്രമണ ഭീഷണിയെ തുടര്‍ന്ന്
പുനരധിവസിപ്പിക്കപ്പെട്ട
എഴുപത്തിയാറ് കുടുംബങ്ങള്‍
താമസിക്കുന്ന പെരുമാള്‍പ്പടി
ഫിഷറീസ് കോളനിയില്‍
വെള്ളപ്പൊക്കവും മഴക്കെടുതിയും
മൂലം നേരിടുന്ന
ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഇല്ലെങ്കില്‍
ഇവിടെ താമസിക്കുന്ന
കുടുംബങ്ങളുടെ ദയനീയ സ്ഥിതി
കണക്കിലെടുത്ത് ഈ കോളനിയിലെ
വെള്ളക്കെട്ട് പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
5722.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍ 2020 - 21,
2021 - 22 സാമ്പത്തിക
വര്‍ഷത്തില്‍ പൊഴിയൂര്‍ തീരദേശ
മേഖലയില്‍ ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി
നല്‍കിയതെന്ന് വിശദമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിയ്ക്കും അനുവദിച്ച തുക
എത്രയെന്ന് വ്യക്തമാക്കാമോ?
5723.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ പദ്ധതി
പ്രദേശത്തുനിന്നും
ഒഴിപ്പിക്കപ്പെട്ട
മത്സ്യത്തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്നതിനായി
സ്വീകരിച്ച പദ്ധതികളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
ഇനിയെത്ര മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ
പുനരധിവസിപ്പിക്കാനുണ്ടെന്നും
ഇവരുടെ പുനരധിവാസം
വൈകുന്നതിന്റെ കാരണമെന്തെന്നും
വ്യക്തമാക്കുമോ?
5724.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വര്‍ക്കല
ചിലക്കൂര്‍ പൊഴിയില്‍
വേലിയേറ്റ സമയങ്ങളില്‍ മണ്ണ്
അടിഞ്ഞു പൊഴി അടയുന്നതിനാല്‍
മത്സ്യത്തൊഴിലാളികളുടെ വീടിന്
ചുറ്റും വെളളം കെട്ടുകയും
വീടുകള്‍ നശിച്ച് പോകുകയും,
പകര്‍ച്ചവ്യാധികള്‍ക്ക്
ഇടവരുത്തുകയും ചെയ്യുന്നത്
ഒഴിവാക്കുന്നതിനുളള ശാശ്വത
നടപടി സ്വീകരിക്കുമോ?
5725.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം എത്ര തീരദേശ റോഡുകൾക്ക്
എത്ര രൂപ വീതം
ഫണ്ടനുവദിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
തീരദേശ
റോഡുകളുടെ പുനരുദ്ധാരണത്തിന് ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം എത്ര പ്രൊപ്പോസലുകൾ
ലഭിച്ചിട്ടുണ്ടെന്നും അവയിൽ
എസ്റ്റിമേറ്റ് തയ്യാറാക്കിയവ
എത്രയാണെന്നും ഭരണാനുമതി എപ്പോൾ
നൽകുമെന്നും റോഡിന്റെ പേരു
സഹിതം ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(
സി )
തീരദേശ
റോഡായി കണക്കാക്കുന്നതിന്റെ
മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും
പ്രസ്തുത മാനദണ്ഡങ്ങളനുസരിച്ച്
ഇനി എത്ര റോഡുകൾ
പുനരുദ്ധരിക്കാൻ ബാക്കി
ഉണ്ടെന്നും ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
5726.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തവനൂര്‍
മണ്ഡലത്തില്‍ 2019-20, 2020-21
വര്‍ഷങ്ങളില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ് മുഖേന
ഭരണാനുമതി ലഭിച്ച റോഡുകള്‍
ഏതെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
ഇതില്‍
ഏതെല്ലാം പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചതെന്ന്
അറിയിക്കുമോ;
(
സി )
ഇനിയും
പൂര്‍ത്തീകരിക്കാത്തവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാവുമെന്നും
താമസം നേരിടുന്നുണ്ടെങ്കില്‍
ആയതിന്റെ കാരണവും
വ്യക്തമാക്കാമോ?
5727.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തവനൂര്‍
മണ്ഡലത്തിലെ കൂട്ടായിയില്‍ ഫിഷ്
ലാന്റിംഗ് സെന്റര്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
എങ്കില്‍
ആയത് സംബന്ധിച്ച നടപടി
ക്രമങ്ങളുടെ പുരോഗതി
അറിയിക്കുമോ; ഇതിന്റെ
നിര്‍മ്മാണ പ്രവൃത്തി
എന്നത്തേക്ക് തുടങ്ങാനാകുമെന്ന്
വിശദമാക്കാമോ?
5728.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തില്‍
സര്‍ക്കാരിന്റെ
നിയന്ത്രണത്തിലുള്ള എത്ര
സാംസ്കാരിക കേന്ദ്രങ്ങളാണ്
ഉള്ളത്; വിശദ വിവരം നല്‍കാമോ;
(
ബി )
കോവിഡ്
കാലത്ത് ഈ സാംസ്കാരിക
സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്ന
കലാകാരന്മാരുടെ ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ ഉറപ്പ്
വരുത്തുന്നതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
കലാകാരന്മാരുടെ പെന്‍ഷന്‍ തുക
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി
പരിഗണനയിലുണ്ടോയെന്നറിയിക്കാമോ?
5729.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊണ്ടോട്ടി
മോയിൻ കുട്ടി വൈദ്യര്‍
അക്കാദമിയില്‍ നടന്ന് വരുന്ന
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
(
ബി )
അക്കാദമിക്ക്
മറ്റ് ജില്ലകളില്‍
കേന്ദ്രങ്ങളുണ്ടോ; എങ്കില്‍
എവിടെയെല്ലാമാണെന്നും അവിടെ
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
നടന്ന് വരുന്നതെന്നും
വ്യക്തമാക്കുമോ;
(
സി )
അക്കാദമിയുടെ
പ്രവര്‍ത്തനം കേരളത്തിലുടനീളം
വ്യാപിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കലാകാരന്മാര്‍ക്ക്
സര്‍ക്കാര്‍ സഹായം
5730.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
മഹാമാരിയെ തുടര്‍ന്ന്
ബുദ്ധിമുട്ട് അനുഭവിക്കുന്ന
കലാകാരന്മാര്‍ക്ക് എന്തെല്ലാം
സഹായങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഉത്സവങ്ങള്‍
ഒഴിവാക്കിയതിനാല്‍ കലാരംഗത്ത്
പ്രവര്‍ത്തിച്ച് വന്നിരുന്ന
കലാകാരന്മാരുടെ ക്ഷേമം ഉറപ്പ്
വരുത്തുന്നതിന് എന്തെല്ലാം
പദ്ധതികളാണ് ആസൂത്രണം ചെയ്തു
വരുന്നതെന്ന് വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ ആയതിനുള്ള
അടിയന്തര നടപടി സ്വീകരിക്കുമോ?
സാംസ്കാരിക
സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട്
5731.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
നിയോജകമണ്ഡലത്തിലെ ഏതെല്ലാം
സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക്
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്
വിവിധ ഫണ്ടുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
ഓരോ
സ്ഥാപനങ്ങള്‍ക്കും
അനുവദിച്ചിട്ടുള്ള തുക
എത്രയെന്ന് വിശദമാക്കാമോ;
(
സി )
ഓരോ
സ്ഥാപനങ്ങളും അവയുടെ
പ്രവർത്തനങ്ങൾക്കായി
സമര്‍പ്പിച്ചിട്ടുള്ള
പദ്ധതികള്‍ ഏതെല്ലാമെന്ന്
വിശദമാക്കാമോ; അതില്‍
ഏതിനെല്ലാം അനുമതി
ലഭിച്ചുവെന്ന് വ്യക്തമാക്കാമോ?
സാംസ്‌കാരിക
വകുപ്പിന്റെ പദ്ധതികൾ
5732.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സാംസ്‌കാരിക
വകുപ്പിന്റെ കീഴിൽ
നടപ്പിലാക്കുന്ന പദ്ധതികൾ
ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
(
ബി )
സാംസ്‌കാരിക
വകുപ്പിന് കീഴിലുള്ള വിവിധ
കേന്ദ്രങ്ങൾ ഏതൊക്കെയെന്നും
അവയിലെ സൗകര്യങ്ങളും
സംവിധാനങ്ങളും
എന്തൊക്കെയാണെന്നും ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
സാംസ്‌കാരിക
വകുപ്പ് ആർക്കൊക്കെ ധനസഹായം
നൽകുന്നുണ്ടെന്നും അതിനുള്ള
മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും
അപേക്ഷിക്കേണ്ട രീതി
എങ്ങനെയാണെന്നും
വ്യക്തമാക്കാമോ;
(
ഡി )
കഴിഞ്ഞ
അഞ്ചുവർഷം സാംസ്‌കാരിക
വകുപ്പിന്റെ കീഴിൽ നടത്തിയ
പരിപാടികളും ചെലവഴിച്ച തുകയും
ജില്ല തിരിച്ച് വ്യക്തമാക്കാമോ?
സാംസ്കാരിക
വകുപ്പ് മുഖേന കലാകാരന്മാര്‍ക്ക്
പെന്‍ഷന്‍
5733.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാംസ്കാരിക
വകുപ്പ് മുഖേന
കലാകാരന്മാര്‍ക്ക് പെന്‍ഷന്‍
നല്‍കുന്നുണ്ടോ; എങ്കില്‍ ഇത്
ലഭിക്കുന്നതിനുള്ള
അര്‍ഹതാമാനദണ്ഡം വിശദമാക്കാമോ;
(
ബി )
എത്ര
രൂപ വീതമാണ് ഈ ഇനത്തില്‍
മാസംതോറും പെന്‍ഷനായി നല്‍കി
വരുന്നത്?
പ്രാദേശിക
മാധ്യമപ്രവർത്തകർക്ക് ക്ഷേമനിധി
5734.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രാദേശിക
മാധ്യമപ്രവർത്തകരെ സാംസ്ക്കാരിക
ക്ഷേമനിധിയിൽ ഉൾപ്പെടുത്താൻ
നടപടി സ്വീകരിക്കുമോ; എന്തൊക്കെ
നടപടികളാണ് ഇക്കാര്യത്തിൽ
സ്വീകരിക്കുക എന്ന്
വിശദമാക്കാമോ ?
5735.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
നവോത്ഥാനത്തെക്കുറിച്ച് ഒരു
സമഗ്ര പഠന മ്യൂസിയം
സ്ഥാപിക്കുന്ന നടപടി ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(
ബി )
ഇതിനായി
എന്ത് തുക വകയിരുത്തിയെന്നും
എന്തു തുക ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
(
സി )
ഇതോടൊപ്പം
സ്ഥാപിക്കുന്ന സ‍്മാരക
മതിലിന്റെ പണി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; ഇതിനായി എന്ത്
തുകയുടെ പദ്ധതിയാണ് സര്‍ക്കാര്‍
തയ്യാറാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
5736.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വി
ടി ഭട്ടതിരിപ്പാടിന്റെ
പേരിലുള്ള പാലക്കാട്ടെ
സാംസ്‌കാരിക സമുച്ചയത്തിന്റെ
നിർമ്മാണ പുരോഗതിയുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സമുച്ചയത്തിന്റെ നിർമ്മാണം
എന്ന് പൂർത്തീകരിക്കാൻ
കഴിയുമെന്ന് വ്യക്തമാക്കാമോ ?
5737.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജില്ലയില്‍
ഒരു സാംസ്കാരിക സമുച്ചയം എന്ന
പദ്ധതി വയനാട് ജില്ലയില്‍
നടപ്പാക്കാന്‍ എന്തൊക്കെ
നടപടികളാണ് സാംസ്കാരിക വകുപ്പ്
സ്വീകരിച്ചിട്ടുളളത് എന്ന്
വ്യക്തമാക്കാമോ;
(
ബി )
പദ്ധതി
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് ഇനി
സ്വീകരിക്കേണ്ട നടപടികള്‍
എന്തെല്ലാമാണെന്നും ഇതിന്
ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍
ആരാണെന്നും അറിയിക്കാമോ?
5738.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ യക്ഷഗാന കുലപതി
പാര്‍ത്ഥി സുബ്ബയുടെ പേരിലുള്ള
പാര്‍ത്ഥി സുബ്ബ
കലാക്ഷേത്രത്തിന്റെ
കെട്ടിടനിർമ്മാണ പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ നിലവിലുള്ള
സ്ഥിതി പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
സി )
പണി
പൂര്‍ത്തിയാക്കാതെ
സാമൂഹ്യവിരുദ്ധരുടെ താവളമായി
മാറിയ പ്രസ്തുത കെട്ടിടത്തിന്റെ
ഇന്നത്തെ പരിതാപകരമായ സ്ഥിതി
മാറ്റിയെടുക്കാന്‍ തുടര്‍നടപടി
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ഡി )
ഈ
കലാക്ഷേത്രത്തിന് സര്‍ക്കാര്‍തല
കമ്മിറ്റി ഉണ്ടായിരുന്നോ;
ഇതിന്റെ നിലവിലുള്ള സ്ഥിതി
എന്താണ്; വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ഇ )
പ്രസ്തുത
കലാക്ഷേത്രം
യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ
ഭാഗമായി ഇതിന്റെ കമ്മിറ്റിയും
പുനസംഘടിപ്പിക്കുന്ന വിഷയം
പരിഗണിക്കുമോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
5739.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
ആറാലുംമൂട്ടില്‍ സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്ന സിനിമാ
തിയേറ്റര്‍ നിര്‍മ്മാണം
സംബന്ധിച്ച ഡി.പി.ആര്‍.
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
തിയേറ്റര്‍ നിര്‍മ്മാണത്തിന്
കിഫ്ബി ഭരണാനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്ത്
പുതിയതായി ഏതൊക്കെ
സ്ഥലങ്ങളിലാണ് തിയേറ്റര്‍
നിര്‍മ്മിക്കുന്നത് എന്ന്
വിശദമാക്കാമോ?
5740.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആയിരത്തോളം
മാപ്പിളപ്പാട്ടുകളും നിരവധി
ലളിത ഗാനങ്ങളും നാടക ഗാനങ്ങളും
എഴുതി, ചിട്ടപ്പെടുത്തി,
പാടിയിട്ടുള്ള തൃശൂര്‍ എളവള്ളി
പഞ്ചായത്തിലെ പൂവത്തൂര്‍
സ്വദേശി കെ.ജി. സത്താറെന്ന
അബുസത്താര്‍ ബാവയ്ക്ക് ഉചിതമായ
ഒരു സ്മാരകം നിലവിലില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
നിരവധി
പുരസ്കാരങ്ങളും പ്രശംസാ
പത്രങ്ങളും നേടിയ കെ.ജി.
സത്താറിന്റെ ഓര്‍മ്മ
നിലനിര്‍ത്തുന്നതിന് സമുചിതമായ
ഒരു സാംസ്കാരിക കേന്ദ്രം
മണലൂര്‍ മണ്ഡലത്തിലെ പൂവത്തൂല്‍
കേന്ദ്രമാക്കി ആരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ?
5741.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജകമണ്ഡലത്തിൽ സാംസ്കാരിക
വകുപ്പ് നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
മണ്ഡലത്തിൽ
ഒരു സാംസ്കാരിക മ്യൂസിയം
ആരംഭിക്കാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
5742.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
പ്രതിസന്ധി മൂലം കലാപരിപാടികൾ
അവതരിപ്പിക്കാൻ കഴിയാത്ത
സ്റ്റേജ് കലാകാരന്മാരെ
സഹായിക്കുന്നതിനായി സാംസ്കാരിക
വകുപ്പ് എന്തെങ്കിലും പദ്ധതി
ഏർപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ?
5743.
ഡോ.കെ.ടി.ജലീൽ
ശ്രീ.
എം.വിജിന്‍
ശ്രീ.
എച്ച്. സലാം
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ലോകത്തെമ്പാടുമുള്ള
മലയാളികള്‍ക്ക് മാതൃഭാഷാ
പഠനത്തിന് അവസരമൊരുക്കാനായി
പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(
ബി )
മലയാളം
മിഷന്‍ പദ്ധതിയനുസരിച്ച്
നടത്തുന്ന കോഴ്സുകള്‍, അവയുടെ
കരിക്കുലം, ബോധന തന്ത്രം,
വിദ്യാര്‍ത്ഥികളുടെ എണ്ണം
എന്നിവ സംബന്ധിച്ച
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
സി )
സംസ്ഥാനത്തിന്
പുറത്ത് ഏതൊക്കെ
പ്രദേശങ്ങളിലേക്കും
രാജ്യങ്ങളിലേക്കും മിഷന്‍
പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
(
ഡി )
മാതൃഭാഷ
പഠനത്തോടൊപ്പം എവിടെയെല്ലാം
മലയാളി അവിടെയെല്ലാം മലയാളം
എന്ന മുദ്രാവാക്യം ലോക
മലയാളികളില്‍ ഐക്യവും
കൂട്ടായ്മയും ഉണ്ടാക്കുന്നതിന്
സഹായകമായിട്ടുണ്ടോ;
വിശദമാക്കാമോ?
5744.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
കാരണം വരുമാനമാര്‍ഗ്ഗമില്ലാതെ
ആയ കലാകാരന്മാര്‍ക്ക്
സാമ്പത്തിക സഹായം നല്‍കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5745.
ശ്രീ
വി ജോയി
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
എം.വിജിന്‍
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗ്രാമീണ കലാകാരന്മാരെ
സംരക്ഷിക്കുന്നതിന് സാംസ്കാരിക
വകുപ്പ് സ്വീകരിച്ചുവരുന്ന
നടപടികള്‍ അറിയിക്കാമോ;
(
ബി )
കെ.എസ്.എഫ്.ഡി.സി.ക്ക്
ഗ്രാമപ്രദേശങ്ങളില്‍ തീയേറ്റര്‍
ശൃംഖല സ്ഥാപിക്കാന്‍
പദ്ധതിയുണ്ടോ?
5746.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ടൂറിസം
മേഖലയിൽ സംസ്ഥാനത്തിന്റെ
അനന്തമായ സാധ്യതകള്‍ പരിഗണിച്ച്
വിദേശ രാജ്യങ്ങളില്‍,
കേരളത്തിന്റെ തനത് കലകളുടെ
പ്രചാരണത്തിന് പ്രത്യേക പരിഗണന
നല്‍കുമോ; എങ്കില്‍
ആയതിലേയ്ക്കായി എന്തെല്ലാം
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍
സ്ഥിരമായ കലാ കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ ?
5747.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ
സാംസ്കാരിക ക്ഷേമനിധിയില്‍
ഉള്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഇല്ലെങ്കില്‍
ആയതിനുള്ള അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
5748.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
മഹാമാരി മൂലം തൊഴില്‍രഹിതരായ
കലാകാരന്മാരുടെ വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
(
ബി )
ഇവര്‍ക്കായി
പ്രത്യേക പദ്ധതികള്‍
നടപ്പാക്കാന്‍
ആലോചിക്കുന്നുണ്ടോ; വിശദാംശം
അറിയിക്കുമോ;
(
സി )
കേരളോത്സവം
പോലുള്ള പദ്ധതികള്‍ക്കായി
ചെലവുകള്‍ ഇല്ലാത്ത
സാഹചര്യത്തില്‍ കലാ-കായിക
രംഗത്തുള്ളവര്‍ക്കായി ഈ ഫണ്ട്
വിനിയോഗിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
5749.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
തുളു അക്കാദമി നിലവില്‍ വന്നത്
ഏത് വര്‍ഷമാണ്; ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
ഇതിന്
2011-2016 വര്‍ഷം ഗ്രാന്റായി
എന്ത് തുക നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ; 2016-2021 വര്‍ഷം
അക്കാദമിക്ക് എന്തൊക്കെ
സാമ്പത്തിക ആനുകൂല്യങ്ങളാണ്
ലഭ്യമാക്കിയിട്ടുള്ളത് എന്ന്
വിശദമാക്കുമോ;
(
സി )
2021
- 22 വര്‍ഷം തുളു
അക്കാദമിക്കായി എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ; ഈ തുക ഏതെല്ലാം
ആവശ്യങ്ങള്‍ക്കാണ്
വിനിയോഗിക്കുന്നത് എന്ന്
വിശദമാക്കുമോ;
(
ഡി )
തുളു
അക്കാദമിയുടെ പ്രവര്‍ത്തനം
കൂടുതല്‍ വിപുലീകരിക്കുന്നതിന്
ആവശ്യമായ ഫണ്ട് അനുവദിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
സാംസ്കാരിക
വകുപ്പിലെ പദ്ധതികള്‍
5750.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
സാംസ്കാരിക വകുപ്പില്‍
നടപ്പിലാക്കപ്പെട്ട പ്രധാന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത വകുപ്പില്‍
നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന
പ്രധാനപ്പെട്ട പദ്ധതികള്‍
എന്തൊക്കെയാണ്; വിശദാംശം
ലഭ്യമാക്കുമോ?
5751.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
വ്യാപനം കാരണം നാടൻ
കലാകാരന്മാര്‍ക്ക് അവരുടെ
പരിപാടികള്‍ അവതരിപ്പിക്കാൻ
ഉത്സവങ്ങളോ മറ്റ് പരിപാടികളോ
ഇല്ലാത്തത് കൊണ്ട് ജീവിക്കാൻ
കഷ്ടപ്പെടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സാംസ്കാരിക
വകുപ്പിന്റെ സഹകരണത്തോടെ ഇത്തരം
ഗ്രാമീണ കലാകാരന്മാരെ കണ്ടെത്തി
പഞ്ചായത്ത് തലത്തില്‍ ധനസഹായം
അനുവദിക്കാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
5752.
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈക്കം
നിയോജകമണ്ഡലത്തില്‍ കിഫ്ബി
പദ്ധയില്‍ ഉള്‍പ്പെടുത്തി
പ്രഖ്യാപിച്ച സിനിമാ
തീയേറ്ററിന്റെ നിര്‍മ്മാണ
പുരോഗതി സംബന്ധിച്ച വിവരം
അറിയിക്കുമോ?
5753.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത് (2016 -
2021) ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍ യുവജന
ക്ഷേമബോര്‍ഡ് എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കിയതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ യുവജന ക്ഷേമവുമായി
ബന്ധപ്പെട്ട് പുതുതായി
ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന
പദ്ധതികള്‍ എന്തെല്ലാം;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5754.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
യുവജനങ്ങള്‍ക്കിടയില്‍
വര്‍ദ്ധിച്ചുവരുന്ന
മയക്കുമരുന്ന്, മദ്യം
എന്നിവയുടെ ഉപഭോഗം
നിയന്ത്രിക്കാന്‍ ഏതൊക്കെ
പദ്ധതികളാണ് നിലവിലുള്ളതെന്ന്
വിശദമാക്കുമോ?
|
|
|
|
|
|
|
|