STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5152.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ പ്രവര്‍ത്തനത്തിനായി ആകെ എത്ര തുക ചെലവഴിച്ചു എന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ?
5153.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലിയില്‍ നികുതി വകുപ്പിന്റെ (ചരക്കുസേവന നികുതി) ഏതെങ്കിലും ഓഫീസ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഏത് ഓഫീസാണെന്നും പ്രസ്തുത ഓഫീസിനായി പ്രതിമാസം വാടക ഇനത്തില്‍ എത്ര രൂപയാണ് നല്‍കുന്നതെന്നും വിശദമാക്കാമോ;
( ബി )
അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ സൗകര്യം ഉണ്ടായിരുന്നിട്ടും അവിടേയ്ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രസ്തുത ഓഫീസ് മാറ്റാതിരുന്നതിന്റെ കാരണം വിശദമാക്കാമോ;
( സി )
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മിനി സിവില്‍ സ്റ്റേഷനില്‍ ഓഫീസ് സ്ഥലം ആവശ്യപ്പെട്ട് നികുതി വകുപ്പ് എന്തെങ്കിലും കത്തിടപാടുകള്‍ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
5154.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ എത്ര സര്‍ക്കാര്‍ ഓഫീസുകളാണ് ഇപ്പോള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
എത്ര രൂപയാണ് പ്രതിമാസം വാടക ഇനത്തില്‍ ചെലവ് വരുന്നതെന്ന് വ്യക്തമാക്കാമോ?
5155.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ചെലവുകള്‍ വെട്ടിക്കുറക്കുന്നതിനായി ഈ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകളിലൂടെ ഏതൊക്കെ ചെലവുകളാണ് കുറയ്ക്കുവാൻ സാധിച്ചത്; വ്യക്തമാക്കുമോ?
5156.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും സ്പാര്‍ക്ക് സംവിധാനം നടപ്പില്‍ വരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇനി ഏതെല്ലാം വകുപ്പുകളിലാണ് ഇത് നടപ്പിലാക്കാനുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
സ്പാര്‍ക്ക് സംവിധാനത്തിലൂടെ പൊതു സ്ഥലംമാറ്റം നടത്തി വരുന്ന വകുപ്പുകള്‍, നടപ്പില്‍ വരുത്താത്ത വകുപ്പുകള്‍ എന്നിവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
സ്പാര്‍ക്ക് സംവിധാനത്തിലൂടെ പൊതു സ്ഥലംമാറ്റം നടത്താത്ത വകുപ്പുകളുടെ മേധാവികള്‍ക്ക് പ്രസ്തുത സംവിധാനത്തിലൂടെ പൊതു സ്ഥലംമാറ്റം നടത്തുവാന്‍ നിര്‍ദ്ദേശം നല്‍കുമോ?
5157.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ് ഏതെല്ലാം രീതിയില്‍ സമ്പദ്ഘടനയെ ബാധിയ്ക്കുന്നുവെന്ന് വിശദമാക്കാമോ;
( ബി )
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ് ഭക്ഷ്യ വസ്തുക്കളുടെയും അസംസ്കൃത വസ്തുക്കളുടെയും വിലക്കയറ്റത്തിന് ഇടവരുത്തുകയും തൊഴില്‍ നഷ്ടത്തിന് കാരണമാവുകയും ചെയ്യുമെന്ന് കരുതുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
5158.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ധനകാര്യ സ്ഥാപനങ്ങൾ 1982-ലെ കേന്ദ്ര ചിട്ടി നിയമപ്രകാരമാണോ ചിട്ടികൾ നടത്തുന്നതെന്ന് പരിശോധിക്കാൻ നിലവിൽ സ്വീകരിച്ചുവരുന്ന നടപടിക്രമങ്ങൾ വിശദമാക്കാമോ;
( ബി )
2020-21 സാമ്പത്തികവർഷത്തിൽ ചിട്ടി നടത്തുന്ന സ്ഥാപനങ്ങൾ കേരള സർക്കാരിലേക്ക് ഒടുക്കിയ കമ്മീഷൻ/ലാഭവിഹിതം എത്രയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങൾ ചിട്ടി രജിസ്റ്റർ ചെയ്യുന്നത് പരിശോധിക്കാൻ ധനകാര്യ വകുപ്പ് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട് ;
( ഡി )
ഇത്തരം സ്കീമുകളുടെ സല/ലാഭത്തിന്റെ അടിസ്ഥാനത്തിലാണോ സർക്കാരിലേക്ക് കമ്മീഷൻ ഒടുക്കുന്നതെന്ന് അറിയിക്കാമോ;
( ഇ )
എങ്കിൽ ഇത്തരം സ്ഥാപനങ്ങൾ നടത്തുന്ന എം.ഡി.എസ്., ജി.ഡി.എസ്. എന്നിവ ചിട്ടികളാണോ അതോ ഡെപ്പോസിറ്റ് സ്കീമുകളാണോ എന്നറിയിക്കുമോ ?
5159.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്ന രീതി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇപ്രകാരം മാറ്റി വച്ച പ്രധാന ചെലവിനങ്ങള്‍ എന്തൊക്കെയാണെന്നും അതിലൂടെ എത്ര കോടി രൂപയുടെ നേട്ടമുണ്ടായി എന്നും ഇനം തിരിച്ച് അറിയിക്കുമോ?
5160.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 വ്യാപനംമൂലം സംസ്ഥാനം ലോക്ഡൗണിലേക്ക് പോയ സാഹചര്യത്തില്‍ സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന വ്യാപാരികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജോ ആനുകൂല്യങ്ങളോ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ തരത്തില്‍ സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന ടാക്സി/മോട്ടോര്‍ വാഹന ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും പ്രത്യേക സാമ്പത്തിക പാക്കേജോ ആനകൂല്യങ്ങളോ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ?
5161.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാശ്രീ പദ്ധതിയില്‍ കെ.എസ്.എഫ്.ഇ. എന്തെങ്കിലും ഭേദഗതി വരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
5162.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് മൂലം പ്രയാസമനുഭവിക്കുന്ന വിവിധ മേഖലയിലുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും സഹായ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പുതിയ പദ്ധതികള്‍ എന്തെങ്കിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
5163.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രാവിഷ്കൃതപദ്ധതികളില്‍ കേന്ദ്രവിഹിതം കുറയ്ക്കുകയും സംസ്ഥാനവിഹിതം വര്‍ദ്ധിപ്പിക്കുകയും ചെയ്ത പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
കഴി‍ഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്തിന് ഈ ഇനത്തില്‍ വന്ന അധികബാധ്യതയുടെ വിവരം ഇനം തിരിച്ച് ലഭ്യമാക്കാമോ?
5164.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യകമ്മീഷന്‍ 2021-22 വര്‍ഷത്തില്‍ ഗ്രാന്റിനത്തില്‍ എത്ര കോടി രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഗ്രാന്റിനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ എത്രകോടി രൂപയുടെ കുറവ് 2021-22 വര്‍ഷത്തില്‍ വന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ധനകാര്യകമ്മീഷന്‍ പ്രത്യേക ഉദ്ദേശ ഗ്രാന്റില്‍ കുടിവെള്ളം, ശുചിത്വം എന്നിവയ്ക്കു പുറമേ കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
5165.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനപരമായ നടപടിക്രമങ്ങളുടെ സങ്കീര്‍ണ്ണത കാരണം പദ്ധതികളും പ്ലാനുകളും അനന്തമായി നീളുകയും പദ്ധതി ചെലവുകള്‍ ഉയരുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സാഹചര്യം ഒഴിവാക്കുന്നതിന് വിശദവും കൃത്യവുമായ സ‍്കീമുകള്‍ തയ്യാറാക്കി അംഗീകാരം നല്‍കുന്ന നടപടികള്‍ക്ക് രൂപം നല്‍കുമോ;
( ബി )
നിലവിലെ സാമ്പത്തിക നടപടിക്രമങ്ങള്‍ സംബന്ധിച്ച് കൃത്യമായ പഠനം നടത്തി ആവശ്യമായ മാറ്റം വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
ആലത്തൂര്‍ മണ്ഡലത്തിലെ പൊതുമരാമത്ത് പദ്ധതികൾ
5166.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 ബജറ്റില്‍ ആലത്തൂര്‍ മണ്ഡലത്തിലേക്കായി അനുവദിച്ചിട്ടുള്ള പൊതുമരാമത്ത് പദ്ധതികളുടെ വിശദവിവരം നല്‍കാമോ;
( ബി )
അവയില്‍ ഓരോ പദ്ധതിക്കും നീക്കിവച്ചിട്ടുള്ള തുകയുടെ വിശദവിവരം നല്‍കുമോ?
5167.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ ഓരോ വർഷവും സംസ്ഥാനത്തിന്റെ പൊതുകടം എത്രയായിരുന്നുവെന്നും പൊതുകടം അടച്ചു തീർക്കാൻ എന്തെല്ലാം മാർഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അറിയിക്കുമോ?
5168.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ വായ്പ തിരിച്ചടവിന് വേണ്ടി ബാങ്കുകളുമായി ചേര്‍ന്ന് സര്‍ക്കാര്‍ നടപ്പിലാക്കിയ സഹായ പദ്ധതിക്ക് ഒറ്റപ്പാലം മണ്ഡലത്തില്‍ നിന്നും 2020 ജനുവരി ഒന്നുമുതല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ലഭിച്ച അപേക്ഷകളുടെ എണ്ണം അനുവദിച്ച തുക സഹിതം വ്യക്തമാക്കുമോ?
5169.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ പൊതുകടം കുറയ്ക്കാനും അമിത ചെലവ് നിയന്ത്രിക്കുവാനും സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയം ഒരു കേരളീയന്റെ ശരാശരി ആളോഹരി കടം എത്രയെന്നും നിലവിൽ എത്രയെന്നും വ്യക്തമാക്കാമോ; അനിയന്ത്രിതമായ സര്‍ക്കാര്‍ ചെലവുകൾ കാരണം പൊതുകടവും ആളോഹരി കടവും വര്‍ദ്ധിച്ചു എന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
5170.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ നാളിതുവരെ ഓരോ സാമ്പത്തികവര്‍ഷവും പൊതുമരാമത്ത് വകുപ്പിന് നല്‍കിയ ബഡ്ജറ്റ് വിഹിതം എത്രയെന്ന് വിശദമാക്കുമോ;
( ബി )
പൊതുമരാമത്ത് വകുപ്പിന് ലഭിക്കുന്ന ബഡ്ജറ്റ് വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നത് കിഫ്‌ബി ഒരു പാരലൽ പൊതുമരാമത്ത് വകുപ്പ് ആയി പ്രവർത്തിക്കുന്നതിനാൽ ആണെന്ന ആക്ഷേപത്തിന്റെ നിജസ്ഥിതി വ്യക്തമാക്കുമോ?
5171.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ?
5172.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഇനിയും അംഗീകാരം നല്‍കാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടത്തുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ?
5173.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജക മണ്ഡലത്തിൽ കിഫ്ബി വഴി നടപ്പിലാക്കി വരുന്ന പദ്ധതികൾ ഏതൊക്കെയാണ്; ഏതെല്ലാം പദ്ധതികൾക്ക് ധനാനുമതി നൽകിയിട്ടുണ്ട്; ഓരോന്നിന്റെയും വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ ഓരോന്നും പൂർത്തിയാക്കാൻ എന്തെല്ലാം നടപടിക്രമങ്ങൾ ബാക്കിയുണ്ട്; പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5174.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം നടത്തുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഇവയില്‍ ഭരണാനുമതി നല്‍കിയിട്ടുള്ളതും ഇനി ഭരണാനുമതി നല്‍കേണ്ടതുമായ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
ഭരണാനുമതി നല്‍കിയിട്ടും നാളിതുവരെ നിര്‍മ്മാണം ആരംഭിക്കാത്ത പ്രവൃത്തികള്‍ ഏതൊക്കെയെന്നും ആയതിന്റെ കാരണമെന്തെന്നും വിശദമാക്കാമോ?
5175.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം വനിത ആർട്സ് ആന്റ് സയൻസ് കോളേജിന് 2017-18 സാമ്പത്തിക വർഷത്തിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി പത്ത് കോടി രൂപ അനുവദിച്ചെങ്കിലും നാളിതുവരെ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; നാളിതുവരെയുള്ള പുരോഗതികൾ വെളിപ്പെടുത്തുമോ;
( ബി )
എസ്.പി.വി. ആയ കിറ്റ്ക്കോ ഡി.പി.ആർ. തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടോ; ആയതിന് സാങ്കേതിക അനുമതി ലഭ്യമായിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
അടിസ്ഥാനസൗകര്യ വികസനങ്ങൾക്കായി അനുവദിച്ച പ്രസ്തുത ഫണ്ട് വിനിയോഗിക്കുവാനുള്ള സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുവാനും കെട്ടിടനിർമ്മാണ നടപടികൾ അടിയന്തരമായി ആരംഭിക്കുവാനും നടപടി സ്വീകരിക്കുമോ?
5176.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന നടപ്പിലാക്കുന്ന വടകര-വില്യാപ്പളളി-ചേലക്കാട് റോഡിന്റെ സ്ഥലം അടയാളപ്പെടുത്തുന്നതിന്റെ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് സര്‍വേയര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ എന്ന് പൂര്‍ത്തിയാക്കാനാകുമെന്ന് അറിയിക്കാമോ?
5177.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ 2020-21 വരെയുള്ള ഓരോ സാമ്പത്തിക വര്‍ഷങ്ങളിലും കിഫ്ബി പരസ്യത്തിനായി ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പത്രങ്ങള്‍, ദൃശ്യമാധ്യമങ്ങള്‍, മറ്റിതര പ്രചരണ സംവിധാനങ്ങള്‍ എന്നിങ്ങനെ വിവിധ ഇനങ്ങളില്‍ ചെലവായ തുക എത്രയെന്ന് പ്രത്യേകമായി നല്‍കാമോ?
5178.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡില്‍ എട്ടുവര്‍ഷത്തോളമായി പുനരുദ്ധാരണം നടത്താതിരുന്നതിനാൽ ഗതാഗതത്തിന് വളരെയധികം പ്രയാസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡിന്റെ സ്ഥലമെടുപ്പിന് കിഫ്‌ബി ഫണ്ട് അനുവദിച്ചിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ നിലവിലെ റോഡ് കാലതാമസം കൂടാതെ ഗതാഗതയോഗ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?
5179.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ കാസര്‍ഗോഡ് ജില്ലയില്‍ എത്ര റെയിൽവേ ഓവർ ബ്രിഡ്ജ് നിര്‍മ്മിക്കാനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ആയതിന് അനുവദിച്ച തുകയും നിര്‍മ്മാണ സ്ഥലവും പ്രത്യേകം പ്രത്യേകം വിശദമാക്കാമോ;
( സി )
റെയിൽവേ ഓവർ ബ്രിഡ്ജ് നിര്‍മ്മാണത്തിന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയും സാമ്പത്തിക സഹായവും ആവശ്യമുണ്ടോ;
( ഡി )
എങ്കില്‍ റെയിൽവേ ഓവർ ബ്രിഡ്ജ് നിര്‍മ്മാണത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയവുമായുള്ള കരാര്‍ എപ്രകാരമാണെന്ന് വിശദമാക്കാമോ?
5180.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജക മണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ പ്രവൃത്തികളുടെ പട്ടികയും അവയ്ക്ക് ഓരോന്നിനും അനുവദിച്ച തുകയും നിര്‍വ്വഹണ ഏജന്‍സിയുടെ പേരും വര്‍ഷം തിരിച്ച് വിശദമാക്കാമോ; ഇവ ഓരോന്നിന്റെയും നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
ഭരണാനുമതി നല്‍കുന്നതിനായി കിഫ്ബി പരിഗണിക്കുന്ന ഈ നിയോജക മണ്ഡലത്തിലെ പ്രവൃത്തികളുടെ പട്ടികയും തുകയും വ്യക്തമാക്കാമോ; ഇവയ്ക്ക് എന്നത്തേക്ക് ഭരണാനുമതി നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( സി )
പാറശ്ശാല നിയോജക മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിച്ചിട്ടും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത പാറശ്ശാല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടം, അമരവിള-ശൂരവക്കാണി റോഡ്, പശുവണ്ണറ-അരുവിക്കര-കീഴാറൂര്‍ റിംഗ് റോഡ്, കുടുവീട്ടുകടവ് എന്നീ പ്രവൃത്തികളുടെ തല്‍സ്ഥിതി അറിയിക്കാമോ?
5181.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളുടെ സമഗ്ര വികസനത്തിന് കിഫ്ബി ഫണ്ട് വിനിയോഗിച്ച് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പാലക്കാട് ജില്ലയിലെ ഏതെല്ലാം താലൂക്ക് ആശുപത്രികളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതെന്ന് അറിയിക്കാമോ; ഇതില്‍ ഓരോ ആശുപത്രിക്കും അനുവദിച്ച തുക, പ്രവൃത്തിയുടെ നിലവിലെ സ്ഥിതി, പദ്ധതിയുടെ എസ്.പി.വി. എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാമോ?
5182.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളാണ് നവീകരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ഇതില്‍ ഓരോ സ്കൂളിനും വകയിരുത്തിയ തുക, പ്രവൃത്തിയുടെ നിലവിലെ സ്ഥിതി, പദ്ധതിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി.) എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5183.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിൽ കിഫ്ബി വഴി നിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്ന നിർദ്ദിഷ്ട ശ്രീകാര്യം, ഉള്ളൂർ, പട്ടം മേൽപ്പാല പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മേൽപ്പാലങ്ങളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ; ആയതിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ; ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതില്‍ നേരിടുന്ന കാലതാമസം വിശദീകരിക്കാമോ?
5184.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന മലമ്പുഴ മണ്ഡലത്തിലെ മലമ്പുഴ കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് കിഫ്ബി എത്ര രൂപയുടെ സാമ്പത്തികാനുമതിയാണ് നല്‍കിയിട്ടുള്ളത് എന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്ന് ആരംഭിച്ചുവെന്നും ആയത് എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?
5185.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ 2017-18, 2018-19 വര്‍ഷങ്ങളിലെ ടെണ്ടര്‍ സേവിംഗ്സ് തുക എത്രയെന്ന് ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
മേല്‍ വര്‍ഷങ്ങളില്‍ ടെന്‍ഡര്‍ സേവിംഗ്സ് തുക ഉപയോഗിച്ച് മറ്റ് പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് ധനകാര്യ നോഡല്‍ സെന്ററില്‍ എം.എല്‍.എ. നല്‍കിയ കുറിപ്പിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ ആസ്തിവികസന ഫണ്ടിലെ ടെന്‍ഡര്‍ സേവിംഗ്സ് തുക ഉപയോഗിച്ച് പുതുതായി എത്ര രൂപയുടെ പ്രവൃത്തികൾ നിര്‍വ്വഹിക്കാനാകുമെന്നത് വ്യക്തമാക്കാമോ; ആയതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ; ടെന്‍ഡര്‍ സേവിംഗ്സ തുക എത്രയുണ്ടെന്ന് ധനകാര്യ വകുപ്പില്‍ അറിയിക്കേണ്ട ഉദ്യോഗസ്ഥന്‍ ആരാണെന്ന് വ്യക്തമാക്കാമോ?
5186.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡലത്തില്‍ എം.എല്‍.എ.യുടെ ആസ്തി വികസന പദ്ധതി പ്രകാരം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുള്ള ഓരോ പ്രവൃത്തികളിലും ടെണ്ടര്‍ സേവിംഗ്സായി എത്ര തുകയാണ് ഉള്ളതെന്ന് വിശദമാക്കാമോ?
5187.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
മാവേലിക്കര മണ്ഡലത്തില്‍ എവിടെയെല്ലാമാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും ഓരോന്നിനും എത്ര തുക വീതം ചെലവ് വരുമെന്നും വിശദമാക്കുമോ?
5188.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. മാരുടെ ആസ്തി വികസന പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി അറിയുന്നതിനുവേണ്ടിയുള്ള ads2.kerala.gov.in എന്ന വെബ്പോര്‍ട്ടലില്‍ മുന്‍വര്‍ഷങ്ങളിലെ പദ്ധതികളുടെ പുരോഗതി അറിയുന്നതിന് നിലവില്‍ സംവിധാനമില്ല എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പുതിയ എം.എല്‍.എ. മാരുടെ പേര് ചേര്‍ക്കുമ്പോഴുണ്ടാകുന്ന സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് ചെയ്യാനുദ്ദേശിക്കുന്നത്; അറിയിക്കുമോ;
( സി )
പതിനാല്, പതിനഞ്ച് കേരള നിയമസഭകള്‍ക്ക് വേണ്ടി പ്രത്യേകം എ.ഡി.എസ്. പോര്‍ട്ടല്‍ ഒരുക്കിയാല്‍ ഈ സാങ്കേതിക പ്രശ്നം പരിഹരിക്കാനാകുമോ;
( ഡി )
മുന്‍വര്‍ഷങ്ങളില്‍ എം.എല്‍.എ. മാര്‍ നിര്‍ദ്ദേശിച്ച ഏതൊക്കെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമായിട്ടില്ല എന്ന വിവരം അറിയുന്നതിന് എ.ഡി.എസ്. വെബ് പോര്‍ട്ടലില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് നിര്‍ദ്ദേശം നല്‍കുമോ;
( ഇ )
ads2.kerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ എം.എല്‍.എ. മാരുടെ പേരുകള്‍ക്ക് പകരം നിയോജക മണ്ഡലങ്ങളുടെ പേര് സെര്‍ച്ച് ഓപ്ഷനില്‍ നല്‍കിയാല്‍ ഒറ്റ വെബ് പോര്‍ട്ടലില്‍ തന്നെ തന്‍ വര്‍ഷത്തെയും മുന്‍ വര്‍ഷങ്ങളിലെയും പ്രവൃത്തികളുടെ പുരോഗതി അറിയാന്‍ കഴിയുന്നവിധം സോഫ്റ്റ്‌വെയര്‍ പരിഷ്ക്കരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
5189.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.-എ.ഡി.എസ്. ഫണ്ട് 2021-22 വിനിയോഗിക്കുന്നതിന് ധനകാര്യ വകുപ്പ് പുതിയ ഉത്തരവ് നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
എം.എല്‍.എ.-എ.ഡി.എസ്. ഫണ്ട് 2021-22 ല്‍ നാല് കോടി രൂപ ആരോഗ്യ മേഖലയില്‍ വിനിയോഗിക്കുന്നതിന് ധനകാര്യ വകുപ്പ് ഉത്തരവ് നല്‍കിയിട്ടുണ്ടോ എന്ന് വിശദമാക്കുമോ?
5190.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ മുൻസര്‍ക്കാരിന്റെ കാലത്ത് എസ്.ഡി.എഫ്., എ.ഡി.എഫ്. പദ്ധതികളിൽ ഉള്‍പ്പെടുത്തി ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളതെന്നും ആയതിലേക്കായി എത്ര തുകവീതം വകയിരുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ ഓരോന്നിന്റെയും പ്രവര്‍ത്തന പുരോഗതിയെ സംബന്ധിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
മുൻസര്‍ക്കാരിന്റെ കാലത്ത് നിയോജകമണ്ഡലം ആസ്തി വികസനപദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവൃത്തികളിന്മേല്‍ ടെണ്ടര്‍ സേവിംഗ്സ് എത്ര രൂപ ഉണ്ടെന്ന് അറിയിക്കാമോ; പ്രസ്തുത ടെണ്ടര്‍ സേവിംഗ്സ് വിനിയോഗിച്ച് പുതിയ പ്രവൃത്തി നിര്‍ദ്ദേശിക്കാന്‍ കഴിയുമോ; ആയതിന്റെ വിശദാംശം അറിയിക്കാമോ;
( സി )
സംസ്ഥാന ബജറ്റില്‍ രണ്ട് കോടി രൂപ വകയിരുത്തി ഭരണാനുമതി ലഭിച്ച കള്ളിക്കാട് ടൗണ്‍ഹാള്‍ നിര്‍മ്മാണം എന്ന പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത നിര്‍മ്മാണം സമയബന്ധിതമായി ആരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്താക്കെയാണെന്ന് അറിയിക്കാമോ;
( ഡി )
2016 മുതല്‍ 2021 വരെയുള്ള കാലയളവുകളിലെ സംസ്ഥാന ബജറ്റില്‍ പാറശ്ശാല മണ്ഡലത്തില്‍ നിന്നും 20 ശതമാനം ടോക്കണ്‍ പ്രൊവിഷന്‍ നല്‍കി ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന വിവരം ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും ഇനി ഭരണാനുമതി ലഭ്യമാകാനുള്ള പ്രവൃത്തികളുടെ വിശദാംശങ്ങളും അറിയിക്കാമോ?
5191.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തിൽ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എം.എൽ.എ. മാരുടെ ആസ്തി വികസന പദ്ധതി പ്രകാരം സമർപ്പിക്കപ്പെട്ടതും അംഗീകാരം നല്കപ്പെട്ടതുമായ പദ്ധതികൾ ഏതൊക്കെയാണ്; വിശദമാക്കാമോ;
( ബി )
ഇതിൽ പൂര്‍ത്തീകരിക്കപ്പെട്ട പദ്ധതികൾ ഏതൊക്കെയാണ്; ഏതൊക്കെ പദ്ധതികളാണ് പൂര്‍ത്തീകരിക്കാനുള്ളത്; വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
എം.എൽ.എ. മാരുടെ ആസ്തി വികസന പദ്ധതി പ്രകാരം ഓരോ വർഷവും കൊടുത്തു തീർത്തതും കൊടുക്കുവാനുള്ളതുമായ തുക എത്രയാണ്;
( ഡി )
എത്ര രൂപയുടെ പദ്ധതികൾ പ്രസ്തുത കാലയളവിൽ സമർപ്പിക്കപ്പെട്ടിട്ടില്ല എന്ന് വർഷാടിസ്ഥാനത്തിൽ അറിയിക്കാമോ?
5192.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ എം.എൽ.എ. എ.ഡി.എസ്. പ്രകാരം 2016 മുതൽ 2021 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിൽ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഭരണാനുമതി നല്‍കിയ പ്രവൃത്തികളില്‍ നാളിതുവരെ കരാറുകാര്‍ ഏറ്റെടുക്കാത്തത് മൂലവും മറ്റ് പ്രശ്നങ്ങള്‍ മൂലവും നടപ്പാക്കാനാവാത്ത പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ നടപ്പാക്കുന്നതിന് നിര്‍വ്വഹണ വകുപ്പുകള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വെളിപ്പെടുത്താമോ?
5193.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാലുശ്ശേരി മണ്ഡലത്തില്‍ എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പദ്ധതികളുടെ വിവരങ്ങള്‍ സംബന്ധിച്ച പട്ടിക ലഭ്യമാക്കാമോ; പ്രസ്തുത പദ്ധതികളില്‍ ഏതൊക്കെ പ്രവൃത്തികളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളതെന്നും ഇത് എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും അറിയിക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാലുശ്ശേരി മണ്ഡലത്തില്‍ എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഓരോ പ്രവൃത്തിയും ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
5194.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ 2016-21 സാമ്പത്തിക വര്‍ഷം എം.എല്‍.എ. യുടെ എസ്.ഡി.എഫ്. ല്‍ നിന്നും ഭരണാനുമതി നല്‍കിയ പ്രവ‍ൃത്തികള്‍ ഏതെല്ലാമെന്നും നിര്‍വ്വഹണ വകുപ്പുകള്‍ ഏതെല്ലാമെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ നാളിതുവരെ നടപ്പാക്കാനാവാത്തവ ഏതെല്ലാമെന്ന് വിശദമാക്കാമോ?
5195.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനങ്ങളില്‍ ഘട്ടം ഘട്ടമായി റിസര്‍വ് ബാങ്ക് വഴി ഡിജിറ്റല്‍ കറന്‍സി സമ്പ്രദായം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത് നമ്മുടെ സംസ്ഥാനത്തെ എപ്രകാരം ബാധിക്കുമെന്നത് സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സമ്പ്രദായം മൊത്ത-ചില്ലറ വ്യാപാര സ്ഥാപനങ്ങളെ എപ്രകാരം ബാധിക്കുമെന്നത് സംബന്ധിച്ച് വിശദീകരിക്കുമോ;
( സി )
ഈ സമ്പ്രദായം നടപ്പിലാക്കുന്നത് സംസ്ഥാനത്തെ സാമ്പത്തിക മേഖലയെ എത്തരത്തില്‍ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; പ്രതികൂലമായ സ്വാധീനമാണ് സൃഷ്ടിക്കുന്നതെങ്കില്‍ അതിനെതിരെ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
5196.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിക്കാത്തതിനാല്‍ തുടര്‍ഗഡുക്കള്‍ ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ധനകാര്യ വകുപ്പില്‍ പ്രത്യേക മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
5197.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ധനകാര്യവകുപ്പിന്റെ പരിഗണനയിലുണ്ടോ; ഇതില്‍ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജോലിഭാരവും ചുമതലകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രസ്തുത തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കാമോ?
5198.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയില്‍ ഉണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഏകദേശം എഴുനൂറ്റി അമ്പത്തിയ‍‍ഞ്ചോളം വാഹനങ്ങളുള്ള എക്സൈസ് വകുപ്പില്‍ നിലവില്‍ ഇരുനൂറ്റി എഴുപത്തിയേഴ് ഡ്രൈവര്‍ തസ്തികകള്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ പ്രസ്തുത തസ്തിക സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള ഫയല്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമോ; വിശദമാക്കാമോ?
5199.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാരുടെ ഈ വര്‍ഷത്തെ ലീവ് സറണ്ടര്‍ 2021 ജൂണ്‍ മുതല്‍ അനുവദിക്കുമെന്നുള്ള ഉത്തരവ് ഉണ്ടായിരുന്നോ എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഉത്തരവ് റദ്ദ് ചെയ്ത് കൊണ്ട് പുതിയ ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
ലീവ് സറണ്ടര്‍ മാറുന്നതിനായി ഉത്തരവ് ഉണ്ടായിട്ടും ജീവനക്കാര്‍ക്ക് അത് മാറാന്‍ സാധിക്കാത്തത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കാമോ?
5200.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനൊന്നാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പി. ഡബ്ല്യു.ഡി., ഇറിഗേഷന്‍, പഞ്ചായത്ത് മുതലായ വകുപ്പുകളിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ നാമകരണത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിലെ സമാനയോഗ്യതയും ശമ്പളവുമുള്ള സാങ്കേതിക വിഭാഗം ജീവനക്കാരുടെയും നാമകരണത്തിലും മാറ്റം വരുത്തുമോയെന്ന കാര്യം വ്യക്തമാക്കുമോ;
( സി )
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിലെ പോലെ സമാന പ്രവൃത്തികള്‍ ചെയ്യുന്ന ഇറിഗേഷന്‍, പഞ്ചായത്ത് വകുപ്പുകളില്‍ അളവുകള്‍ എം-ബുക്കില്‍ രേഖപ്പെടുത്തുന്ന സാങ്കേതിക വിഭാഗം ജീവനക്കാരുടെ തസ്തികയുടെ പേരും അവരുടെ അടിസ്ഥാന സാങ്കേതികയോഗ്യതകളും വിശദമാക്കുമോ?
5201.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധന സമിതിയുടെ റിപ്പോർട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണെന്നും പ്രധാന ശിപാര്‍ശകളും വിശദമാക്കുമോ;
( ബി )
പങ്കാളിത്ത പെന്‍ഷന്‍ സ്കീം പിന്‍വലിക്കുന്നതില്‍ സമിതിയുടെ അഭിപ്രായം എന്തെന്നും കേന്ദ്ര സർക്കാർ അനുവദിച്ചതിന് പുറമെ എന്തെല്ലാം ആനുകൂല്യങ്ങളാണ് സമിതിയുടെ ശിപാര്‍ശകളിലുള്ളതെന്നും വെളിപ്പെടുത്തുമോ;
( സി )
റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നത് സംബന്ധിച്ച ഫയലിന്റെ വിശദാംശങ്ങള്‍ നിലവിലെ സ്ഥിതി സഹിതം വിശദമാക്കുമോ;
( ഡി )
സമിതിയെ നിയമിച്ചതെന്നാണെന്നും എത്ര കാലം കൊണ്ടാണ് സമിതി നിയുക്ത പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതെന്നും സമിതിയുടെ പ്രവര്‍ത്തനപൂര്‍ത്തീകരണത്തിന് കാലതാമസമുണ്ടായോയെന്നും വിശദമാക്കുമോ;
( ഇ )
സമിതിയുടെ ശിപാര്‍ശകള്‍ പ്രാവര്‍ത്തികമാക്കുന്നതിൽ സര്‍ക്കാര്‍ കാലവിളംബം വരുത്തുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് എപ്രകാരം പരിഹരിക്കപ്പെടുമെന്നും സമിതി നിര്‍ദ്ദേശങ്ങളും ശിപാര്‍ശകളും അടിയന്തിരമായി നടപ്പിലാക്കുമോ എന്നും വ്യക്തമാക്കുമോ?
5202.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ വകുപ്പിന്റെ 05.11.2020-ലെ ജി.ഒ.(പി) 152/2020/ധന പ്രകാരം പുറത്തിറങ്ങിയ ടൈപ്പിസ്റ്റ് തസ്തികയുടെ പുനര്‍വിന്യാസം സംബന്ധിച്ച ഉത്തരവ് മരവിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5203.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വ്വീസ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്പാര്‍ക്കിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിച്ചിട്ടുണ്ടോ; ആയതിന്റെ ന്യൂനതകള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ;
( ബി )
സ്പാര്‍ക്ക് ജീവനക്കാരെ ഫോണിലോ മെയിലിലോ മറ്റേത് മാര്‍ഗം മുഖേനയോ ആണ് ഓഫീസ് സമയത്ത് ബന്ധപ്പെടാന്‍ സാധിക്കുക എന്ന് വിശദമാക്കുമോ;
( സി )
പരാതികളുമായി എത്തുന്ന ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്ന സ്പാര്‍ക്ക് ജീവനക്കാരെ സംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടുണ്ടോയെന്നും അവ എങ്ങനെ പരിഹരിക്കുമെന്നും അറിയിക്കുമോ;
( ഡി )
സ്പാര്‍ക്കിലേക്ക് അയക്കുന്ന മെയില്‍ സന്ദേശങ്ങങ്ങള്‍ക്ക് യഥാസമയം മറുപടി നല്‍കാന്‍ നടപടി സ്വീകരിക്കുമോ; നിലവില്‍ ഇത്തരത്തിലുളള എത്ര മെയിലുകള്‍ക്ക് ഇനിയും മറുപടി നല്‍കാനുണ്ട് എന്നറിയിക്കുമോ;
( ഇ )
പ്രസ്തുത ഓഫീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും സൗഹാര്‍ദപരവുമാക്കി മാറ്റുന്നതിന് അടിയന്തരമായി ഇടപെടുമോ എന്ന് വ്യക്തമാക്കുമോ?
5204.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍.പി.എസ്. പുന:പരിശോധനാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
5205.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതിയുടെ ഭാഗമായി നിലവില്‍ ഏതൊക്കെ ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളാണ് പ്രൊപ്പോസലുകള്‍ നല്‍കിയിട്ടുള്ളത്; അറിയിക്കുമോ;
( ബി )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എത്ര രൂപയാണ് വിഹിതമായി നല്‍കേണ്ടി വരുന്നതെന്ന് വ്യക്തമാക്കുമോ?
5206.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം എന്ന് മുതല്‍ ജീവനക്കാര്‍ക്ക് ലഭിച്ചു തുടങ്ങും; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5207.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാർക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് എപ്രകാരമാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ?
5208.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസും ഉത്സവ ബത്തയും നൽകാൻ കഴിയാത്തതുപോലെയുള്ള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കോവിഡ് കാലത്ത് സേവന സന്നദ്ധരായി പ്രവർത്തിച്ച ആരോഗ്യവകുപ്പുൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർക്കും കുടുംബ പെൻഷൻകാർ ഉൾപ്പടെയുള്ള പെൻഷൻകാർക്കും ബോണസും ഉത്സവ ബത്തയും അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമോ?
5209.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2010 മുതല്‍ നാളിതുവരെ ഐ.എച്ച്.ആർ.ഡി. യില്‍ എ.ഐ.സി.റ്റി.ഇ./യു‌ജി‌സി സ്കെയിലില്‍ ജോലി ചെയ്യുന്നവരില്‍ എത്ര പേരുടെ ശമ്പളവുമായി ബന്ധപ്പെട്ട് അക്കൗണ്ടന്റ് ജനറലിന്റെ ആഡിറ്റ് ഒബ്ജെക്ഷന്‍ നിലവിലുണ്ടെന്ന് അറിയിക്കാമോ;
( ബി )
അക്കൗണ്ടന്റ് ജനറലിന്റെ ആഡിറ്റ് ഒബ്ജെക്ഷന്‍ ഉണ്ടായിട്ട് 2021 ജൂലൈ 15 വരെ എത്ര വർഷം, മാസം, ദിവസം എന്നറിയിക്കുമോ;
( സി )
ആഡിറ്റ് ഒബ്ജെക്ഷനിൽ പറഞ്ഞിട്ടുള്ള എത്ര പേര്‍ക്ക് ശമ്പള ഇനത്തില്‍ അധിക തുക നല്‍കിയതായി ആഡിറ്റ് ടീം റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്; ഇതുമൂലം സര്‍ക്കാരിന് ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടം വിശദമാക്കുമോ;
( ഡി )
ഇത്തരത്തില്‍ അധിക ശമ്പളം നല്‍കിയതും വാങ്ങിയതുമായ എത്ര പേര്‍ നിലവില്‍ സര്‍വീസിലുണ്ടെന്നും എത്ര പേര്‍ റിട്ടയര്‍ ആയെന്നും അവരുടെ തസ്തിക സഹിതം വ്യക്തമാക്കുമോ?
5210.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കിയിരിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയും പി.എഫ്.ആർ.ഡി.എ. ബില്ലും തമ്മിലുള്ള ബന്ധം വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നത് എന്നാണെന്നും പി.എഫ്.ആർ.ഡി.എ. ബില്‍ പാസ്സായത് എന്നാണെന്നും അറിയിക്കാമോ?
5211.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ പെന്‍ഷന്‍ സ്കീം പുന:പരിശോധന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പുന:പരിശോധന സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ?
5212.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ വായ്പ തിരിച്ചടവ് പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം കഴിഞ്ഞ വർഷം എത്ര പേർക്ക് ആനുകൂല്യം നൽകിയെന്ന് അറിയിക്കുമോ?
5213.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 സാമ്പത്തികവര്‍ഷത്തില്‍ 20% ബജറ്റ് വിഹിതം നീക്കിവെച്ച മാനന്തവാടി മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
2020-21 സാമ്പത്തികവര്‍ഷത്തില്‍ 20% ബജറ്റ് വിഹിതം നീക്കിവെച്ച മാനന്തവാടി മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
മേല്‍പറഞ്ഞ രണ്ട് വര്‍ഷത്തെയും ഇത്തരം പദ്ധതികളുടെ ബജറ്റ് വാല്യം, ക്രമനമ്പര്‍ എന്നിവ വ്യക്തമാക്കാമോ?
5214.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷം എത്ര കോടി രൂപയുടെ ബഡ്ജറ്റാണ് നിയമസഭ പാസ്സാക്കിയത്; 2021 മാർച്ച്‌ 31 വരെ ഓരോ വകുപ്പിനും നീക്കിവെച്ച തുകയും ചെലവഴിക്കപ്പെട്ട തുകയും വ്യക്തമാക്കാമോ?
5215.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22-ലെ ബജറ്റിൽ ഇരുന്നൂറ്റി അൻപതാം ഇനമായി പ്രഖ്യാപിച്ചതും പുതുതായി ഏറ്റെടുക്കുന്ന പ്രധാനപ്പെട്ട റോഡ്-പാലം പ്രോജക്ടുകളില്‍ ഉള്‍പ്പടുത്തിയതുമായ, തേവര പണ്ഡിറ്റ് കറുപ്പൻ റോഡ് എലിവേറ്റഡ് സമാന്തര പാത നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ?
5216.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യസുരക്ഷ പെന്‍ഷന്‍ നല്‍കുന്നതിന് ഒരു മാസം സര്‍ക്കാരിന് എത്ര തുക ചെലവാകും; വിശദാംശം ലഭ്യമാക്കാമോ?
5217.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയസെസ് നിർത്തലാക്കിയ സാഹചര്യത്തിൽ അത് ഈടാക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
5218.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19, 2019-20, 2020-21 എന്നീ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതി ചോര്‍ച്ചയുടെയും ക്രമക്കേടുകളുടെയും എത്ര കുറ്റങ്ങള്‍ സി.എ.ജി. റിപ്പോര്‍ട്ടുകളില്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
ഇവ പരിശോധനയ്ക്ക് വിധേയമാക്കി തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ടോ;
( സി )
എങ്കില്‍ എത്രയെണ്ണം തീര്‍പ്പ് കല്‍പ്പിച്ചുവെന്നും ഇത് മൂലം എത്ര രൂപയുടെ നികുതി ചോര്‍ച്ച കണ്ടെത്തിയെന്നും വ്യക്തമാക്കുമോ;
( ഡി )
നികുതി വെട്ടിപ്പുകള്‍ തടയുന്നതിന് സോഫ‍്റ്റ്‍വെയര്‍ പുതുക്കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ?
5219.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചരക്ക് സേവന നികുതിക്കൊപ്പം പ്രളയ സെസ് ഏര്‍പ്പെടുത്തിയത് എന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഉല്പന്നങ്ങള്‍ക്ക് എത്ര ശതമാനം വീതമാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയിരുന്നതെന്ന് വിശദമാക്കാമോ;
( സി )
ഇതിലൂടെ ലക്ഷ്യം വച്ചിരുന്ന തുകയേക്കാള്‍ കൂടുതല്‍ പിരിഞ്ഞു കിട്ടിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
5220.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദിവസ/കരാര്‍ വേതനാടിസ്ഥാനത്തില്‍ നിയമിതരായ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന, ലോക്ക്ഡൗണ്‍ കാലയളവിലെ വേതനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പ്രകാരം ഏതെല്ലാം സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് വിശദമാക്കുമോ;
( ബി )
കെ.എസ്.എഫ്.ഇ.യിലെ ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമോയെന്ന് വ്യക്തമാക്കുമോ?
5221.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനുള്ള പദ്ധതികള്‍ നിലവിലുണ്ടോ; സഞ്ചയിക പദ്ധതി സംസ്ഥാനത്തെ എത്ര സ്കൂളുകളിലാണ് നിലവിലുള്ളത്;
( ബി )
എത്ര ശതമാനം വിദ്യാര്‍ത്ഥികള്‍ പ്രസ്തുത പദ്ധതിയിൽ നിക്ഷേപം നടത്തുന്നുണ്ട്;
( സി )
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക വിദ്യാഭ്യാസം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
5222.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അക്രെഡിറ്റഡ് ഏജന്‍സികള്‍ക്ക് എസ്റ്റിമേറ്റ് നിരക്കില്‍ കുറവ് വരുത്തിക്കൊണ്ട് പ്രവൃത്തി ഏല്‍പ്പിക്കുന്നത് മൂലം പ്രവൃത്തി നടപ്പിലാക്കുന്നതിൽ പ്രയാസം നേരിടുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പല പ്രവൃത്തികള്‍ക്കും ടെന്‍ഡര്‍ എക്സസ് അനുവദിക്കുന്ന സമയത്ത് ഇത്തരത്തില്‍ കുറഞ്ഞനിരക്കില്‍ അക്രെഡിറ്റഡ് ഏജന്‍സികളെ പ്രവൃത്തി ഏല്‍പ്പിക്കുന്നത് മികച്ച അക്രെഡിറ്റഡ് ഏജന്‍സികളുടെ നിലനില്പിനെത്തന്നെ ബാധിക്കുമെന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതുതരത്തിൽ ഈ പ്രശ്നത്തെ പരിഹരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
5223.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ട്രഷറികളുടെ പുനരുദ്ധാരണത്തിനും പുതിയവ നിര്‍മ്മിക്കുന്നതിനും ഡി.പി.ആര്‍. തയ്യാറാക്കാന്‍ ധനകാര്യവകുപ്പ് ചുമതലപ്പെടുത്തിയിരുന്ന ഏജന്‍സികള്‍ ഏതെല്ലാമായിരുന്നു; വ്യക്തമാക്കാമോ;
( ബി )
കെട്ടിട നിര്‍മ്മാണത്തിന് ബജറ്റില്‍ ഇരുപതുശതമാനം തുക വകയിരുത്തിയ ട്രഷറികളുടെ നിര്‍മ്മാണത്തിന് മുന്നോടിയായി ഡി.പി.ആര്‍. തയ്യാറാക്കാന്‍ ധനവകുപ്പ് ഏജന്‍സികളെ നിശ്ചയിച്ച് ഉത്തരവിറക്കുമോ; വിശദമാക്കാമോ;
( സി )
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 2021-22 ലേക്കുള്ള ബജറ്റില്‍ ഇരുപതുശതമാനം തുക വകയിരുത്തിയത് വകുപ്പിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ ഡി.പി.ആര്‍. വകുപ്പിന്റെ മുന്‍ ബജറ്റില്‍ തന്നെ തയ്യാറാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
എങ്കില്‍ ഏത് ഏജന്‍സി/വകുപ്പ്/എഞ്ചിനീയറിംഗ് വിഭാഗം മുഖേനയാണ് ഡി.പി.ആര്‍./എസ്റ്റിമേറ്റ്, പ്ലാന്‍ എന്നിവ ഭരണാനുമതിക്കായി സമര്‍പ്പിക്കേണ്ടത്; വിശദമാക്കാമോ?
5224.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റ്, രണ്ട് പ്രളയങ്ങള്‍, കോവിഡ് മഹാമാരി എന്നിവയെ ധീരമായി നേരിട്ട്, സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ എന്തൊക്കെ നടപടികളായിരുന്നു സ്വീകരിച്ചത് എന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അര്‍ഹമായി ലഭിക്കേണ്ട തുകയും ജി.എസ്.ടി. കുടിശ്ശികയും പെട്രോള്‍ അധിക നികുതി വിഹിതവും കൂടാതെ പ്രത്യേക സഹായ പദ്ധതിയും നേടിയെടുക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
5225.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മണി ലെന്റേഴ്സ് ആക്ടിന് കീഴില്‍ 2021 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് എത്ര സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ഇപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം നല്‍കുമോ;
( ബി )
മണി ലെന്റേഴ്സ് ആക്ട് പ്രകാരമുള്ള ലൈസന്‍സില്ലാതെയോ കമ്പനി ആക്ട് പ്രകാരമുള്ള രജിസ്ട്രേഷന്‍ എടുക്കാതെയോ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എതിരെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; ഇതനുസരിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏതെല്ലാം ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ?
5226.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ സേവിങ്ങ്സിനെ വിപുലീകരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നത്; അറിയിക്കുമോ;
( ബി )
നാഷണല്‍ സേവിങ്ങ്സിന്റെ പ്രവര്‍ത്തനം സാധാരണ ജനങ്ങള്‍ക്ക്‌ കൂടുതല്‍ ഉപകാരപ്പെടുവാന്‍ എന്തൊക്കെ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് വ്യക്തമാക്കുമോ?
5227.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജനുവരി മുതല്‍ സംസ്ഥാന സര്‍ക്കാരിലേയ്ക്ക് വന്നുചേരേണ്ട നികുതികള്‍ എത്രയായിരുന്നു; ഇതില്‍ എത്ര രൂപ പിരിഞ്ഞുകിട്ടിയിട്ടുണ്ട്;
( ബി )
2016 ജനുവരി മുതല്‍ സ്റ്റേ ലഭിച്ച സ്ഥാപനങ്ങളും വ്യക്തികളും ഏതെല്ലാം; അറിയിക്കുമോ;
( സി )
ഇവര്‍ അടയ്ക്കേണ്ട തുകയും അടച്ച തുകയും എത്ര വീതമായിരുന്നുവെന്ന് വെളിപ്പെടുത്തുമോ;
( ഡി )
VAT വഴി എത്ര തുക പിരിഞ്ഞു കിട്ടേണ്ടതായിരുന്നുവെന്നും എത്ര തുകയ്ക്ക് സ്റ്റേ നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( ഇ )
2021 ജനുവരി വരെ ധനകാര്യ വകുപ്പിലേയ്ക്ക് വിവിധ നികുതിയിനത്തില്‍ ലഭിക്കേണ്ട തുക എത്രയായിരുന്നു; ഇതില്‍ എത്ര തുക പിരി‍ഞ്ഞ് കിട്ടിയിട്ടുണ്ട്?
5228.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നികുതി പിരിച്ചെടുക്കുന്നതിന്റെ ഭാഗമായി 2019-20 സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതി പ്രകാരം തനതുവര്‍ഷത്തില്‍ എത്ര കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്; ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
2020-21 സാമ്പത്തിക വര്‍ഷത്തില്‍ പ്രസ്തുത പദ്ധതി പ്രകാരം എത്ര കോടി രൂപ കുടിശ്ശിക പിരിച്ചെടുത്തിട്ടുണ്ടെന്നും പ്രസ്തുത പദ്ധതി പ്രകാരം അപേക്ഷ നല്‍കിയിട്ടും തിരിച്ചടയ്ക്കാതെ കുടിശ്ശികയായ തുക പിരിച്ചെടുക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ?
5229.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ കെ ആൻസലൻ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമ്പദ് വ്യവസ്ഥയെ കോവിഡ് നിശ്ചലമാക്കിയതിനാല്‍ നികുതി, നികുതിയിതര വരുമാനം ഗണ്യമായി കുറയാന്‍ ഇടയാക്കിയപ്പോഴും റവന്യൂ ചെലവ് ഏറെ വര്‍ദ്ധിപ്പിക്കേണ്ടി വന്നിട്ടുണ്ടോ; കേന്ദ്ര സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നോ; എങ്കില്‍ പ്രതികരണം അറിവായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മുഖ്യ നികുതിയിതര റവന്യൂ സ്രോതസ്സായ സ്റ്റേറ്റ് ലോട്ടറി രംഗത്ത് ഇതര സംസ്ഥാന ലോട്ടറി തട്ടിപ്പുകാര്‍ കടന്നുകയറാതിരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( സി )
ജി.എസ്.ടി. വില്‍പന നികുതി ഉള്‍പ്പെടെ വിവിധ നികുതികളുടെ ചോര്‍ച്ച തടയാനായി വിവര സാങ്കേതിക വിദ്യാധിഷ്ഠിതമായി നികുതി പിരിവ് ചോര്‍ച്ചരഹിതമാക്കുന്നതിന് നടപടിയെടുത്തിട്ടുണ്ടോ;
( ഡി )
അനിവാര്യമായതൊഴികെയുള്ള സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?
5230.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷത്തില്‍ സംസ്ഥാന ജി.എസ്.ടി. യില്‍ നിന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ച വരുമാനം എത്രയായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വര്‍ഷത്തില്‍ സംസ്ഥാന ജി.എസ്.ടി. വഴി എത്ര രൂപ വരുമാനം ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
വാഹന മേഖലയിലെ പ്രതിസന്ധി ജി.എസ്.ടി. വരുമാനത്തില്‍ പ്രതിഫലിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
5231.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നടപ്പിലാക്കിയ ശേഷം നികുതി വെട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് കണ്ടെത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
5232.
ശ്രീ .പി. കെ. ബഷീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്തെ ലോക്ഡൗണ്‍ മൂലം വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നതിനാല്‍ ജി.എസ്‍.ടി. റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി നല്‍കിയെങ്കിലും ഫ്ലഡ് സെസ്സിന്മേല്‍ പതിനെട്ട് ശതമാനം പിഴ ഈടാക്കിവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യത്തിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത തുക തിരിച്ച് നല്‍കുന്നതിനോ ഭാവിയിലുള്ള ജി.എസ്‍.ടി. യില്‍ വകയിരുത്തുന്നതിനോ ആവശ്യമായ നിര്‍ദ്ദേശം നല്‍കുമോ;
( ഡി )
കോവിഡ് മൂലം പ്രതിസന്ധിയിലായ വ്യാപാരികളെ സഹായിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
5233.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ വാമനപുരം നിയോജകമണ്ഡല പരിധിയില്‍ ട്രഷറി ഇല്ലായെന്നുള്ള കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;
( ബി )
എങ്കില്‍ മണ്ഡലത്തില്‍ ഒരു പുതിയ ട്രഷറി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
5234.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ എത്ര സബ് ട്രഷറികൾ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പുതിയ സബ് ട്രഷറി തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
മഞ്ചേശ്വരം താലൂക്കിലെ കുമ്പളയിൽ സബ് ട്രഷറി തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5235.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നേമത്ത് നിർമ്മിക്കുന്ന സിവിൽ സ്റ്റേഷനിൽ സബ് ട്രഷറി അനുവദിച്ച് പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
5236.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സബ്ട്രഷറി ഓഫീസിന് മതിയായ സ്ഥലസൗകര്യങ്ങളില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഓഫീസ്‍ കാരമുക്ക് ആയുര്‍വേദ ആശുപത്രിയുടെ സമീപത്ത് നിര്‍മ്മിക്കുന്നതിലേക്കായി മണലൂര്‍ പഞ്ചായത്തിന്റെ അപേക്ഷ ലഭിച്ചിട്ടുണ്ടോ;
( സി )
സൗകര്യപ്രദമായ പ്രസ്തുത സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ?
5237.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പ്രവൃത്തി എപ്പോഴാണ് ആരംഭിച്ചതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( സി )
നിര്‍മ്മാണ പ്രവൃത്തി വെെകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ; പ്രവൃത്തി പൂര്‍ത്തീകരിച്ച് പുതിയ കെട്ടിടം എപ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്ന് പറയാമോ;
( ഡി )
നിര്‍മ്മാണത്തിന് അനുവദിച്ച സമയപരിധി നീട്ടി നല്‍കിയിട്ടുണ്ടോ; എങ്കില്‍ സമയപരിധി എത്രവരെ നീട്ടി നല്‍കിയെന്ന് അറിയിക്കാമോ?
5238.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലത്ത് നിലവില്‍ ലൈസന്‍സുള്ള എത്ര സ്റ്റാമ്പ് വെണ്ടര്‍മാരുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പുതുതായി സ്റ്റാമ്പ് വെണ്ടര്‍ ലൈസന്‍സിനുള്ള അപേക്ഷകള്‍ കോതമംഗലത്ത് നിന്നും ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര അപേക്ഷകള്‍ ലഭിച്ചെന്നും ഇതില്‍ എത്ര പേര്‍ക്ക് ലൈസന്‍സ് അനുവദിച്ചു എന്നും വ്യക്തമാക്കാമോ;
( സി )
കോതമംഗലത്ത് ആധാരമെഴുത്ത് ആഫീസുമായി ബന്ധപ്പെട്ട് ചുരുക്കം ആളുകള്‍ക്ക് മാത്രം സ്റ്റാമ്പ് വെണ്ടര്‍ ലൈസന്‍സ് അനുവദിച്ചിട്ടുള്ളതിനാല്‍ പ്രസ്തുത ആധാരമെഴുത്ത് ഓഫീസിന് ആവശ്യമായ മുദ്രപത്രം മാത്രമാണ് ട്രഷറിയില്‍ നിന്നും എടുക്കുന്നുള്ളു എന്നതിനാല്‍ മറ്റ് പല ആവശ്യങ്ങള്‍ക്കും ആവശ്യമായ മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഇത്തരത്തിലുള്ള മുദ്രപ്പത്ര ക്ഷാമം പരിഹരിക്കുന്നതിനായി കൂടുതല്‍ ആളുകള്‍ക്ക് സ്റ്റാമ്പ് വെണ്ടര്‍ ലൈസന്‍സ് അനുവദിക്കുന്നതിനുവേണ്ട നടപടി പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
5239.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ട്രഷറികളിലെ ഇടപാടുകള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച സാഹചര്യത്തില്‍ നെറ്റ‍്‍വര്‍ക്കിന്റെയും സോഫ്റ്റ്‍വെയറിന്റെയും സെര്‍വ്വറിന്റെയും ന്യൂനതകള്‍മൂലം ഇടപാടുകാര്‍ക്ക് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കാമോ;
( സി )
കോവിഡ് കാലത്ത് സംസ്ഥാനത്തെ പെന്‍ഷന്‍കാരില്‍ ഭൂരിഭാഗവും ട്രഷറിയില്‍ നേരിട്ടെത്തി ഇടപാടുകള്‍ നടത്തുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഓണ്‍ലൈന്‍ ഇടപാടുകളെക്കുറിച്ചുള്ള അജ്ഞത പരിഹരിക്കാന്‍ ബോധവല്‍ക്കരണം നടത്തുന്നതിന് എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( ഇ )
ഓണ്‍ലൈന്‍ ഇടപാടുകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി അവരെ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് പ്രാപ്തരാക്കുന്നതിനായി വിവിധ പെന്‍ഷന്‍കാരുടെ സംഘടനകളുടെ സഹായത്തോടെ പദ്ധതി രൂപീകരിച്ച് നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കാമോ; അറിയിക്കുമോ?
5240.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ട്രഷറികളില്‍ എ.റ്റി.എം. സൗകര്യം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനകം എത്ര ട്രഷറികളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയെന്നറിയിക്കാമോ; സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ലായെങ്കില്‍ കാരണം വ്യക്തമാക്കുമോ ?
5241.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ട്രഷറികളില്‍ കോര്‍ ബാങ്കിംഗ് സംവിധാനം നടപ്പാക്കിയതിന് ശേഷം ഗുണപരമായ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
ട്രഷറി സേവിംഗ്സ് ബാങ്ക് ഇടപാടുകളിലേക്ക് പൊതുജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് ഉതകുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
ട്രഷറി ബാങ്കിംഗ് സംവിധാനത്തിലൂടെ ഇടപാടുകാരുടെ ദൈനംദിന സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന വിധത്തില്‍ എ.ടി.എം. ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സംവിധാനം വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
5242.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഐ ബി സതീഷ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ട്രഷറി ഇടപാടുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചതിന് ശേഷമുണ്ടായിട്ടുള്ള പുരോഗതി വ്യക്തമാക്കുമോ;
( ബി )
നെറ്റ്‍വര്‍ക്കിന്റെയും സോഫ്റ്റ് വെയറിന്റെയും സെര്‍വറിന്റെയും ന്യൂനത മൂലം ഇടപാടുകാര്‍ക്ക് ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
കോവിഡ് കാലത്തും ട്രഷറി സേവനങ്ങള്‍ക്കായി ഇടപാടുകാർ നേരിട്ട് വരേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് സൗകര്യപ്രദമായ തരത്തില്‍ എ.ടി.എം. കൗണ്ടറുകള്‍ സ്ഥാപിക്കുന്നതിനും ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അപ്പോള്‍ തന്നെ എസ്.എം.എസ്. മുഖേന നല്‍കുന്നതിനും ആവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കുമോ;
( ഡി )
ട്രഷറി മുഖേനയുള്ള സാമ്പത്തിക ഇടപാടുകളുടെ സുരക്ഷിതത്വവും സുതാര്യതയും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ഉതകുന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ആലോചിക്കുമോയെന്ന് വ്യക്തമാക്കുമോ?
5243.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോട്ടറി കച്ചവടം നടത്തുന്ന പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങൾ നല്‍കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ലോട്ടറി കച്ചവടക്കാര്‍ക്ക് ചികിത്സാ സഹായം ഉള്‍പ്പെടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാൻ നടപടികള്‍ ഉണ്ടാകുമോയെന്ന് വ്യക്തമാക്കുമോ?
5244.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെ.എസ്.എഫ്.ഇ. മുഖേന കുട്ടികള്‍ക്ക് ഓണ്‍ലെെന്‍ പഠനത്തിന് ലാപ്‌ടോപ്പ് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കുട്ടികള്‍ക്ക് നല്‍കിയ ഉപകരണങ്ങളില്‍ കേടായവ നന്നാക്കിക്കൊടുക്കുന്നതില്‍ കമ്പനികള്‍ വിമുഖത കാണിക്കുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇത്തരം കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ?
5245.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. യിൽ ട്രാൻസ്ഫർ നോംസ് പ്രകാരം സ്ഥലം മാറ്റം നടത്തുന്നതിനുള്ള തടസ്സങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
ഈ വർഷം പൂർണ്ണമായും ട്രാൻസ്ഫർ നോംസ് പ്രകാരം സ്ഥലം മാറ്റം നടപ്പാക്കുന്നത് സാധ്യമാണോ; വെളിപ്പെടുത്തുമോ ?
5246.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. കുട്ടികളുടെ പഠനത്തിനായി കുടുംബശ്രീ മുഖേന ലാപ്‍ടോപ്പ് അനുവദിക്കുന്ന പദ്ധതിയുടെ നടത്തിപ്പിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ തടസ്സങ്ങള്‍ നീക്കി പ്രസ്തുത പദ്ധതി കാലതാമസം കൂടാതെ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ ഇനിയും അര്‍ഹതയുള്ള മുഴുവന്‍ ആളുകളേയും ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
5247.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സര്‍ക്കാര്‍ സ.ഉ.(പി)നം.3/2017 പ്രകാരം ആവശ്യപ്പെട്ടതനുസരിച്ച് കെ.എസ്.എഫ്.ഇ. യില്‍ ജീവനക്കാരുടെ സ്ഥലം മാറ്റത്തിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നാണ് പ്രസിദ്ധീകരിച്ചതെന്ന് അറിയിക്കാമോ;
( ബി )
മാര്‍ഗ്ഗനിര്‍ദ്ദേശരേഖയിലെ മാനദണ്ഡങ്ങള്‍ പ്രകാരമാണോ സ്ഥലം മാറ്റങ്ങള്‍ നടത്തുന്നത്; വ്യക്തമാക്കാമോ;
( സി )
മാര്‍ഗ്ഗനിര്‍ദ്ദേശരേഖ പ്രകാരം സ്ഥലമാറ്റത്തിനുള്ള അപേക്ഷകരുടെ വിവരങ്ങളും തുടര്‍ന്ന് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള മുന്‍ഗണനാ പട്ടികയും കഴിഞ്ഞ നാല് വര്‍ഷമായി പ്രസിദ്ധീകരിക്കാറുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത മാര്‍ഗ്ഗനിര്‍ദ്ദേശരേഖ പാലിക്കണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ കോടതിയെ സമീപിച്ചത് കെ.എസ്.എഫ്.ഇ. യുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അതില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കാമോ?
5248.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സര്‍ക്കാര്‍ സ.ഉ.(പി)നം.3/2017/ഉ.ഭ.വ പ്രകാരം ആവശ്യപ്പെട്ടതനുസരിച്ച് കെ.എസ്.എഫ്.ഇ. യില്‍ ജീവനക്കാരുടെ സ്ഥലംമാറ്റത്തിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് പ്രസിദ്ധീകരിച്ചത്; വ്യക്തമാക്കാമോ;
( ബി )
മാര്‍ഗ്ഗനിര്‍ദ്ദേശരേഖയിലെ മാനദണ്ഡങ്ങള്‍ പ്രകാരമാണോ സ്ഥലം മാറ്റങ്ങള്‍ നടത്തുന്നത്; വ്യക്തമാക്കാമോ;
( സി )
മാര്‍ഗ്ഗനിര്‍ദ്ദേശരേഖ പ്രകാരം ട്രാന്‍സ്ഫര്‍ അപേക്ഷകരുടെ വിവരങ്ങളും തുടര്‍ന്ന് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള മുന്‍ഗണനാ പട്ടികയും കഴിഞ്ഞ നാല് വര്‍ഷങ്ങളായി പ്രസിദ്ധീകരിക്കാറുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
സ്ഥലം മാറ്റത്തിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശരേഖ പാലിക്കണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ കോടതിയെ സമീപിച്ചത് കെ.എസ്.എഫ്.ഇ. യുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അതില്‍ എന്ത് നടപടി സ്വീകരിച്ചു; വ്യക്തമാക്കാമോ?
5249.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. യുടെ പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പയ്യന്നൂര്‍ മണ്ഡലത്തിലെ പാടിച്ചാലില്‍ കെ.എസ്.എഫ്.ഇ. ക്ക് പുതിയ ബ്രാഞ്ച് ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
5250.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എഫ്.സി. വായ്പാ നയം പരിഷ്ക്കരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ചെറുകിട സംരംഭകരുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും പ്രൊപ്പോസലുകള്‍ കെ.എഫ്.സി. പാടേ അവഗണിക്കുന്നതായിട്ടുള്ള വാര്‍ത്ത പരിശോധിക്കുമോ;
( സി )
കെ.എഫ്.സി. യില്‍ നിന്നും ലോണ്‍ എടുത്തവരില്‍ എത്ര ശതമാനം പേര്‍ കൃത്യമായി തിരിച്ചടവ് നടത്തിയിട്ടുണ്ട്; ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കുമോ?
5251.
ശ്രീ. ഇ കെ വിജയൻ
ശ്രീ വി ശശി
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ വാണിജ്യ മേഖലയ്ക്ക് വായ്പാ സഹായം ലഭ്യമാക്കുന്ന കാര്യത്തില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം സഹായകരമായിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ലോണ്‍ പോര്‍ട്ട്ഫോളിയോ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഗണ്യമായി വർധിപ്പിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ;
( സി )
നടപ്പുസാമ്പത്തിക വര്‍ഷം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പ ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ടോ; വിശദവിവരം നല്‍കാമോ;
( ഡി )
കോവി‍ഡിന്റെ പശ്ചാത്തലത്തില്‍ ചെറുകിട വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ പ്രത്യേക വായ്പ പാക്കേജ് ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5252.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റാമ്പ്, മുദ്രപത്രം, വെണ്ടര്‍ ലെെസന്‍സ് എന്നിവ ലഭിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ സ്റ്റാമ്പ് വെണ്ടര്‍ ലെെസന്‍സിയായ ഒരാള്‍ക്ക് ലെെസന്‍സ് കെെമാറ്റം ചെയ്യാന്‍ സാധിക്കുമോ എന്നറിയിക്കാമോ;
( സി )
സ്റ്റാമ്പ് വെണ്ടര്‍ ലെെസന്‍സുളള ഉടമസ്ഥന് ഇത് മറ്റൊരാള്‍ക്ക് കെെമാറ്റം ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതിനുളള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
5253.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ എത്ര സ്റ്റാമ്പ് വെൻഡർമാരുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഏത് പഞ്ചായത്തിലെ ഏത് വെൻഡറാണ് ഏറ്റവും കൂടുതൽ വ്യവഹാരം നടത്തുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സ്റ്റാമ്പ് വെൻഡറിനായി അപേക്ഷിച്ച എല്ലാപേർക്കും അനുമതി നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഇനി അനുമതി നൽകാൻ ബാക്കിയുള്ളവർ ആരാണെന്നും കാലതാമസത്തിന് കാരണമെന്താണെന്നും വ്യക്തമാക്കാമോ;
( ഡി )
ജില്ലയിൽ ഏതെല്ലാം സ്ഥലങ്ങളിലാണ് സ്റ്റാമ്പ് വെൻഡർമാരെ നിയമിക്കാൻ ബാക്കിയുള്ളതെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?
5254.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന പുനര്‍ഗേഹം പദ്ധതിയില്‍ ഭൂമി വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുന്നത് പരിഗണിക്കുമോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയം പരിഗണനയിലുണ്ടെങ്കില്‍ ഇത് സംബന്ധിച്ച ഉത്തരവ് സമയബന്ധിതമായി എന്നത്തേക്ക് പുറപ്പെടുവിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.