STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5391.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനപ്രതിനിധികള്‍ക്ക് അര്‍ബന്‍ സഹകരണ ബാങ്കുകളുടെ എം.ഡി., മുഴുവന്‍ സമയ ഡയറക്ടര്‍ എന്നിവ ആകാന്‍ കഴിയില്ലെന്ന നിര്‍ദ്ദേശം/ഉത്തരവ് റിസര്‍വ്വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ഇത് സംബന്ധിച്ച രേഖാമൂലമുള്ള ഉത്തരവ് റിസര്‍വ്വ് ബാങ്കില്‍ നിന്നും ലഭിച്ചിട്ടുണ്ടോ;
( സി )
എങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5392.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ സംരംഭകത്വം വഴി തൊഴിൽ സൃഷ്ടിക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
5393.
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയില്‍ നടക്കുന്നതായി പറയപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകള്‍, പണാപഹരണം, വായ്‌പ തട്ടിപ്പുകള്‍, സ്വര്‍ണ്ണപ്പണയ തട്ടിപ്പ് എന്നിവ നടത്തുന്നവരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടു കെട്ടുന്നതിനും നഷ്ടം അവരില്‍ നിന്നു തന്നെ ഈടാക്കുന്നതിനും നിലവിലുള്ള നിയമം അനുവദിക്കുന്നുണ്ടോ;
( ബി )
ഇക്കാര്യത്തില്‍ സമഗ്രമായ നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
സഹകരണ വിജിലന്‍സിന് അവർ കണ്ടെത്തുന്ന ക്രമക്കേടുകളില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാനുള്ള അധികാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5394.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലെ ഓഡിറ്റ് സമയബന്ധിതമായി നടത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ന്യൂനതകള്‍ കണ്ടെത്തിയാല്‍ അത് പരിശോധിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും ഓഡിറ്റ് കാര്യക്ഷമമായി നടക്കുന്നു എന്ന് ഉറപ്പു വരുത്താനും നിലവിലുള്ള നിയമത്തിലും ചട്ടങ്ങളിലും ഭേദഗതികള്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ; ഇതിനായി നടപടി സ്വീകരിക്കുമോ?
5395.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നടക്കുന്നതായി പറയപ്പെടുന്ന ക്രമക്കേടുകൾക്ക് പരിഹാരം കാണുവാൻ മൂല്യനിർണയ ഓഫീസർമാരെ നിയമിക്കാൻ നടപടി സ്വീകരിക്കുമോ;
( ബി )
സഹകരണ സ്ഥാപനങ്ങളിൽ സ്വർണ്ണ ഉരുപ്പടികൾ പണയം വയ്ക്കുമ്പോൾ ആയത് പരിശോധിക്കുന്നതിന് വിദഗ്ധമായ പരിശോധനാ രീതിയില്ലാത്തത് തട്ടിപ്പുകൾ കൂടുന്നതിന് കാരണമാകുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന് പരിഹാരം കാണുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കാമോ;
( സി )
സഹകരണ ബാങ്കുകളിൽ ഈട് വയ്ക്കുന്ന വസ്തുക്കളുടെ ആധാരങ്ങളും കരം തീർത്ത രസീതുകളും കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കാൻ ബാങ്കുകൾക്ക് കർശന നിർദ്ദേശം നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
5396.
ശ്രീ പി സി വിഷ്ണുനാഥ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണമേഖലയിൽ നിരന്തരം വായ്പ തട്ടിപ്പുകൾ നടക്കുന്നതായുള്ള വാർത്തകൾ സഹകരണ മേഖലയിലെ നിക്ഷേപത്തെ ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തുന്നുണ്ടോ;
( ബി )
എങ്കിൽ ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
5397.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ സഹകരണ ബാങ്കുകളിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ചുമതല ആര്‍ക്കാണെന്ന് വ്യക്തമാക്കാമോ;
( ബി )
തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 01.01.2017 മുതല്‍ നാളിതുവരെ ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥരുടെയും അതിന് മേല്‍നോട്ടം വഹിച്ചവരുടെയും പേര് വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ബാങ്കില്‍ നടന്ന വായ്പ തട്ടിപ്പില്‍ തിരിമറികള്‍ നടത്തിയ രേഖകള്‍ കാണാതെ പോയത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമോ; സഹകരണ രജിസ്ട്രാര്‍ ഇതില്‍ എന്ത് നടപടിയാണ് കൈക്കൊണ്ടതെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത ബാങ്കില്‍ ഓഡിറ്റിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഈ തട്ടിപ്പ് കണ്ടുപിടിക്കാത്തതിന്റെ കാരണം പരിശോധിക്കുമോ; വിശദാംശം ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത ബാങ്കിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
5398.
ശ്രീ. എം. എം. മണി
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വളര്‍ച്ചയിലും വികസനത്തിലും സഹകരണ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ വായ്പ അനുപാതം കുറയുന്നതും നിക്ഷേപം കെട്ടിക്കിടക്കുന്നതും സംഘങ്ങളെ നഷ്ടത്തിലേക്ക് നയിക്കുന്നതിനിടയാക്കുന്നതിനാല്‍ ഇത്തരം നിക്ഷേപം ഫലപ്രദമായി വിനിയോഗിക്കാന്‍ വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുമോ;
( സി )
സഹകരണ ബാങ്കുകളും സ്ഥാപനങ്ങളും നല്‍കുന്ന വായ്പയുടെ നിലവിലുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കാന്‍ കഴിഞ്ഞാല്‍ കെട്ടിക്കിടക്കുന്ന നിക്ഷേപങ്ങള്‍ നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
5399.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളിലെ ഓഡിറ്റ് സംവിധാനങ്ങൾ വിശദമാക്കാമോ; നിലവിലെ ഓഡിറ്റ് സംവിധാനത്തിലെ പോരായ്മകൾ പരിശോധന വിധേയമാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( ബി )
സഹകരണ ബാങ്കുകളിലെ ഓഡിറ്റുകൾ സർക്കാർ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ടോ; എങ്കിൽ കരുവന്നൂര്‍ ബാങ്കിലേതിന് സമാനമായ ക്രമേകേടുകൾ കണ്ടെത്തിയ ബാങ്കുകളുടെ വിവരങ്ങൾ ലഭ്യമാക്കാമോ?
5400.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ നിയമം പരിഷ്കരിക്കുന്നതടക്കം സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ആധുനികീകരിക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ കോര്‍ ബാങ്കിങ്ങിന്റെ ഭാഗമാക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; സഹകരണ പദ്ധതികളില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( സി )
കോവിഡ് മഹാമാരി, ഓണാഘോഷം എന്നിവയുടെ പശ്ചാത്തലത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം പിടിച്ചുനിര്‍ത്താന്‍, സഹകരണ വകുപ്പ് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
5401.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്ക് അമിതപലിശ ഈടാക്കുന്നതായുള്ള ആക്ഷേപം ഗൗരവമായി കണ്ട് പരിഹാര നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ വ്യക്തമാക്കുമോ?
5402.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കില്‍ ലയിച്ച പതിമൂന്ന് ജില്ലാ സഹകരണ ബാങ്കുകളെയും കോര്‍ ബാങ്കിംഗ് സംവിധാനത്തിലൂടെ ഒരു പൊതു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ എന്നറിയിക്കാമോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ഇല്ലെങ്കില്‍ അടിയന്തരമായി കോര്‍ ബാങ്കിംഗ് സംവിധാനം നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?
5403.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിലെ വിവിധ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
5404.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കെ. പി. എ. മജീദ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വച്ച് വായ്പ തട്ടിപ്പ് നടക്കുന്നതായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
ഇത്തരം തട്ടിപ്പുകാര്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
ഈ രീതിയിലുള്ള തട്ടിപ്പുകള്‍ തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമോ?
5405.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാങ്കിംഗ് റഗുലേഷൻ ആക്ടിൽ വരുത്തിയ ഭേദഗതിയെത്തുടർന്ന് സഹകരണ ജനാധിപത്യം നഷ്ടപ്പെടുന്ന രീതിയിൽ കേരളത്തിലെ സഹകരണ അർബൻ ബാങ്കുകളുടെ മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പിലാക്കുന്ന പുതിയ നിയന്ത്രണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ?
5406.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ അർബൻ ബാങ്കുകളുടെ ഉന്നമനത്തിനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നയങ്ങൾ വ്യക്തമാക്കാമോ;
( ബി )
കേരളത്തിലെ സഹകരണ അർബൻ ബാങ്കുകളെ കേരള ബാങ്കിന്റെ ഭാഗമാക്കി മാറ്റുന്നതിന് സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ;
( സി )
സഹകരണ അർബൻ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലെ അനോമലി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർവ്വീസ് സംഘടനകൾ നിവേദനം നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത അനോമലികൾ പരിഹരിക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ?
5407.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് 2019-ൽ സഹകരണ വകുപ്പ് മന്ത്രിക്ക് പരാതി ലഭിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത പരാതിയിൽ എന്തെങ്കിലും നടപടി സ്വീകരിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കിൽ തട്ടിപ്പിനെക്കുറിച്ച് 2019 -ൽ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്നതിന്റെ കാരണം വിശദമാക്കാമോ?
5408.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
16.01.2019-ലെ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് പ്രകാരം കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ അഴിമതി കണ്ടെത്തിയിരുന്നോ; എങ്കിൽ ഈ കാര്യത്തിൽ 2021 ജൂൺ വരെ എന്തൊക്കെ തുടർ നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ?
5409.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ ഇരുനൂറ് കോടി രൂപയുടെ അഴിമതി കണ്ടെത്തിയതായി മുൻ സഹകരണ വകുപ്പ് മന്ത്രിക്ക് നേരിട്ട് പരാതി ലഭിച്ചിരുന്നോ; എങ്കിൽ ഇതിന്റെ അടിസ്ഥാനത്തിൽ 2021 ജൂൺ വരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?
5410.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വര്‍ഷം സഹകരണ വകുപ്പിന്റെ എതെല്ലാം പദ്ധതികള്‍ക്കായി നബാര്‍ഡില്‍ നിന്നും എത്ര കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സഹകരണ നിയമം പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളെ ഏതെല്ലാം തരത്തിലാണ് ബാധിക്കുക എന്ന് വിശദമാക്കാമോ?
5411.
ശ്രീ. റോജി എം. ജോൺ
ശ്രീ. സജീവ് ജോസഫ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂര്‍ സഹകരണ ബാങ്കിനായി പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( ബി )
കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ പേരിൽ ക്രമക്കേട് നടത്തിയ വ്യക്തികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ നടപടികൾ വൈകുന്നതിന്റെ കാരണം വിശദമാക്കാമോ;
( സി )
സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ മനപൂര്‍വം വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി എടുക്കാൻ സഹകരണ നിയമത്തിൽ വ്യവസ്ഥകളുണ്ടോ; ഇല്ലെങ്കിൽ ഇതിനായി നിയമ ഭേദഗതി വരുത്താൻ തയ്യാറാകുമോ?
5412.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലുള്ളതും നഷ്ടത്തിൽ പ്രവർത്തിക്കുന്നതുമായ പൂഞ്ഞാര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചു നല്കാന്‍ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഭീമമായ വായ്പ കുടിശ്ശിക പിരിച്ചെടുക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
വായ്പ കുടിശ്ശിക പിരിച്ചെടുക്കുന്നതിനും നിയമ നടപടികൾ സ്വീകരിക്കുന്നതിനുമുള്ള കോവിഡ് സാഹചര്യത്തിലെ നിയന്ത്രണങ്ങൾ നീക്കുമോയെന്നും വായ്പയുടെ പലിശ നിരക്കില്‍ ഇളവ് നല്‍കുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കുമോയെന്നും വ്യക്തമാക്കാമോ ?
5413.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളിൽ സാമ്പത്തിക ക്രമക്കേടുകൾ തടയുന്നതിനായി അക്കൗണ്ടിംഗ് സുതാര്യവും കുറ്റമറ്റതുമാക്കാൻ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
5414.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാവക്കാട് ഫര്‍ക്ക കോപ്പറേറ്റീവ് റൂറല്‍ ബാങ്കിലെ അഴിമതി ആരോപണത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഗുരുവായൂര്‍ കോപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് പോലീസ് വിജിലന്‍സ് കേസ് എടുത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;സഹകരണ വകുപ്പ് ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
5415.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ മുഗു സഹകരണ ബാങ്കിലെ പണമിടപാടുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ വകുപ്പ് കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ എന്തൊക്കെ ക്രമക്കേടുകളാണ് കണ്ടെത്തിയതെന്ന് അറിയിക്കുമോ; ഇതിന് ഉത്തരവാദികള്‍ ആരൊക്കെയാണെന്ന് അറിയിക്കുമോ; വിശദാംശങ്ങള്‍ നൽകുമോ;
( സി )
ഉത്തരവാദികളായവര്‍ക്കെതിരെ തുടര്‍ നടപടികള്‍ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നൽകാമോ?
5416.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ മറ്റ് സ്കീമുകള്‍ എന്ന വ്യാജേന ചിട്ടികൾ നടത്തി നികുതി വെട്ടിപ്പ് നടത്തുന്നത് സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
സംഘങ്ങൾക്ക് ചിട്ടി നടത്താൻ സഹകരണ നിയമത്തിൽ വ്യവസ്ഥയുണ്ടോ;
( സി )
സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന എം.ഡി.എസ്. , ജി.ഡി.എസ്. തുടങ്ങിയ സ്കീമുകൾ ചിട്ടിയായി കണക്കാക്കാറുണ്ടോ;
( ഡി )
ഇത്തരം സ്കീമുകൾ നടത്തുന്നതിന് സർക്കുലറുകൾ പുറപ്പെടുവിക്കാൻ സഹകരണ സംഘം രജിസ്ട്രാർക്ക് അധികാരം നൽകുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്; വിശദമാക്കാമോ?
5417.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവ സഹകരണ സംഘം എന്ന പദ്ധതി നടപ്പാക്കാന്‍ സഹകരണ വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കില്‍ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും രൂപീകരണ മാനദണ്ഡങ്ങളെ കുറിച്ചും വിശദമാക്കാമോ;
( സി )
ഏതെങ്കിലും സഹകരണ സംഘങ്ങള്‍ ഈ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ;
( ഡി )
എങ്കില്‍ ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കാമോ?
5418.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾക്ക് ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5419.
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ ബാങ്കുകളില്‍ നിന്നും പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും ഇപ്പോള്‍ വിദ്യാഭ്യാസ വായ്പ നല്‍കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ സമയത്ത് ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ആളുകള്‍ക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കേണ്ടത് ആവശ്യമാണെന്ന് കരുതുന്നുണ്ടോ;
( സി )
എങ്കില്‍ സഹകരണ മേഖലയില്‍ നിന്നും കൂടുതല്‍ വായ്പ അനുവദിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ; വിശദമാക്കുമോ?
5420.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാ തരംഗിണി വായ്പാ പദ്ധതി പ്രകാരം കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ സഹകരണ സ്ഥാപനങ്ങളില്‍ ലഭിച്ച അപേക്ഷകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം അനുവദിച്ച വായ്പകളുടെയും തുകയുടെയും വിശദാംശം നല്‍കാമോ?
5421.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളില്‍ നിന്നും കേരള ബാങ്കില്‍ നിന്നും വായ്പയെടുത്തവര്‍ നിര്യാതരായാല്‍ പ്രസ്തുത ലോണ്‍ ക്ലോസ് ചെയ്യുന്നതിനായി ടിയാളുടെ അവകാശികള്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭ്യമാക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്തിട്ടുള്ളവരിൽ മാരക രോഗം ബാധിച്ചവര്‍ക്ക് ലോണ്‍ തിരിച്ചടവിന് എന്തെങ്കിലും ഇളവുകള്‍ നല്‍കുന്നുണ്ടോ; ആയതിന്റെ വിവരം അറിയിക്കാമോ?
5422.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി കാർഷിക അനുബന്ധ ആവശ്യങ്ങൾക്കായി കൂടുതൽ വായ്പ വിതരണം ചെയ്യുന്നതിന് വായ്പ നിബന്ധനകൾ ഭേദഗതി ചെയ്യുമോ; വിശദാംശം നൽകുമോ?
5423.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒന്നാം കോവിഡ് വ്യാപന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല/വാണിജ്യ ബാങ്കുകളില്‍ നിന്നും വായ്പ എടുത്തവര്‍ക്ക് തിരിച്ചടവിന് പ്രഖ്യാപിച്ച മൊറട്ടോറിയം സംസ്ഥാനത്തെ പ്രഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കും കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ക്കും ബാധകമാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തവര്‍ക്ക് പലിശ ഇളവ് ചെയ്ത് കൊടുക്കുവാന്‍ തീരുമാനമെടുത്തിട്ടുണ്ടോ;
( സി )
ഇത്തരത്തില്‍ പലിശ ഇളവ് ചെയ്ത് കൊടുക്കുമ്പോള്‍ സംഘങ്ങള്‍ക്ക് ഉണ്ടാകുന്ന പലിശ നഷ്ടം എങ്ങനെ നികത്താനാണ് ഉദ്ദേശിക്കുന്നത്?
5424.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാരക രോഗങ്ങള്‍ ബാധിച്ചു മരിക്കുന്നവരുടെ വായ്പകള്‍ക്ക് റിസ്ക് ഫണ്ടിന്റെ ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5425.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ മേഖലയിലെ പെന്‍ഷന്‍കാര്‍ക്ക് ജീവിത നിലവാര സൂചികയ്ക്ക് ആനുപാതികമായി ക്ഷാമബത്ത അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്‍മേല്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കുമോ?
5426.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളിലെ ഒഴിവുകള്‍ നികത്തുന്നതിന് രൂപം കൊടുത്ത റിക്രൂട്ട്മെന്റ് ബോര്‍ഡ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്ന രീതി വിശദമാക്കാമോ;
( ബി )
റിക്രൂട്ട്മെന്റ് ബോര്‍ഡ് മുഖേന നിയമനം നടത്തേണ്ട തസ്തികകളുടെ റേഷ്യോ നിശ്ചയിക്കുന്നത് ഏത് മാനദണ്ഡപ്രകാരമാണ്;
( സി )
ബാങ്ക് ഭരണ സമിതികള്‍ക്ക് ഏതൊക്കെ തസ്തികകളിലേയ്ക്കാണ് പരീക്ഷ/ഇന്റര്‍വ്യൂ നടത്തി നേരിട്ട് നിയമിക്കാന്‍ അനുമതിയുളളതെന്ന് വ്യക്തമാക്കാമോ?
5427.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ മേഖലയില്‍ നിലവിലുള്ള ഉദ്യോഗസ്ഥ പാറ്റേണ്‍ പരിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഉദ്യോഗസ്ഥ പാറ്റേണ്‍ പരിഷ്കരിക്കാത്തതിനാൽ ഉദ്യോഗസ്ഥരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് മൂലം സഹകരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് പരിശോധന ശരിയായ രീതിയില്‍ നടക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
അടുത്ത കാലത്ത് സംസ്ഥാനത്ത് സഹകരണ മേഖലയില്‍ നടന്ന തട്ടിപ്പുകള്‍ക്ക് കാരണം ശരിയായ രീതിയില്‍ ഓഡിറ്റ് നടത്താത്തതുകൊണ്ടാണോ എന്ന് വിശദീകരിക്കുമോ;
( ഡി )
ഇത്തരം തട്ടിപ്പുകള്‍ കണ്ടുപിടിക്കുന്നതിന് പ്രസ്തുത മേഖലയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ച് ഓഡിറ്റിംഗ് വിഭാഗം ശക്തിപ്പെടുത്തുമോ; അറിയിക്കുമോ?
5428.
ശ്രീ .പി. കെ. ബഷീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ഡോ. എം.കെ . മുനീർ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിന്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തുന്ന ക്രമക്കേടുകള്‍ വിശദമായി പരിശോധിക്കുന്നതിന് പ്രസ്തുത വകുപ്പിലെ വിജിലന്‍സ് വിഭാഗത്തിന് കൈമാറാന്‍ നിലവില്‍ വ്യവസ്ഥയുണ്ടോ; അറിയിക്കാമോ;
( ബി )
ഇതിനാവശ്യമായ ഭേദഗതികള്‍ സഹകരണ നിയമത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
സഹകരണ ബാങ്കുകളില്‍ വ്യാപകമായി ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ സഹകരണ ഓഡിറ്റ് ശക്തിപ്പെടുത്താന്‍ നടപടിയുണ്ടാകുമോ; വിശദമാക്കുമോ?
5429.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളിലെ വായ്പ തട്ടിപ്പ് തടയുന്നതിന് സഹകരണ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5430.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വം ഇല്ലാത്തതിനാൽ നിക്ഷേപകർ സഹകരണ മേഖലയിൽ നിന്ന് അകന്ന് പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
5431.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകൾക്ക് ബാങ്കിംഗ് പ്രവർത്തനങ്ങളിൽ ഉണ്ടായിട്ടുള്ള പരിമിതികൾ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് തടസ്സമാകുന്നതായി വിലയിരുത്തുന്നുണ്ടോ; എങ്കിൽ ഇത് മറികടക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് അറിയിക്കാമോ?
5432.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ സബ്‍രജിസ്ട്രാര്‍ ഓഫീസുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും ആയതിന്റെ പുരോഗതിയും വിശദമാക്കുമോ;
( ബി )
ഇവയില്‍ ഏതെല്ലാം ഓഫീസുകളിലാണ് മോ‍ഡേണ്‍ റിക്കാര്‍ഡ് റൂം സംവിധാനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇതിന്റെ പ്രവര്‍ത്തന പുരോഗതിയും വിശദമാക്കുമോ?
5433.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള രജിസ്ട്രേഷന്‍ മാന്വവല്‍ കാലാനുസൃതമായി പരിഷ്കരിക്കുവാനുള്ള പദ്ധതി പരിഗണനയില്‍ ഉണ്ടോ;
( ബി )
വിദഗ്ധ സമിതിയെ നിയമിച്ച് വിശദമായ പഠനം നടത്തി കരട് തയ്യാറാക്കി പ്രസിദ്ധീകരിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വരൂപിച്ച് കുറ്റമറ്റ രീതിയില്‍ ഇത് നടപ്പിലാക്കാമോ?
5434.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പിലെ സ്പെഷ്യല്‍ റൂള്‍സ് പരിഷ്കരിക്കുന്നതിന് രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ സമര്‍പ്പിച്ച പ്രൊപ്പോസലിന് നിയമവകുപ്പിന്റെ അംഗീകാരം ലഭ്യമായിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫയല്‍ ഇപ്പോള്‍ ഏത് വകുപ്പിലാണുള്ളത്;
( സി )
പ്രസ്തുത പ്രൊപ്പോസലില്‍ തീരുമാനം എടുക്കുന്നതില്‍ നിലവില്‍ നിയമതടസ്സം ഉണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
പരിഷ്കരിച്ച സ്പെഷ്യല്‍ റൂള്‍സ് എപ്പോൾ പ്രസിദ്ധീകരിക്കാന്‍ കഴിയും?
5435.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആള്‍മാറാട്ടം, വ്യാജ ആധാരം എന്നിവ തടയുന്നതിനായി പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് വെരിഫിക്കേഷന്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
ഇക്കാര്യത്തില്‍ രജിസ്ട്രേഷന്‍ ചട്ടങ്ങളില്‍ ഭേദഗതി ആവശ്യമാണോ; വ്യക്തമാക്കാമോ?
5436.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ല രജിസ്ട്രാര്‍ ഓഫീസില്‍ ചാരിറ്റബിള്‍ സൊസൈറ്റി രജിസ്ട്രേഷന്‍ ആക്ട് പ്രകാരം നിലമ്പൂര്‍ കേന്ദ്രമായി കേരള ഏജന്‍സി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് റൂറല്‍ ഡെവലപ്പമെന്റ് (കെ.എ.ആര്‍.ഡി.) എന്ന സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; എങ്കില്‍ ഏത് വര്‍ഷമാണ് രജിസ്റ്റര്‍ ചെയ്തതെന്നും അനുവദിച്ച രജിസ്റ്റര്‍ നമ്പറും രജിസ്റ്റര്‍ ചെയ്ത സമയത്ത് സമര്‍പ്പിച്ച നിയമാവലിയും മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ഓഫീസ് വിലാസവും ഭരണസമിതി അംഗങ്ങളുടെയും ഭാരവാഹികളുടെയും പട്ടികയുടെ പകര്‍പ്പുകളും ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സൊസൈറ്റി രജിസ്ട്രേഷന്‍ നടപടികള്‍ പുതുക്കി വരുന്നതാണോയെന്നും നിലവില്‍ രജിസ്ട്രേഷന്‍‍‍ ഉണ്ടോയെന്നും അറിയിക്കുമോ;
( സി )
ഈ സൊസൈറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; കെ.എ.ആര്‍.ഡി. ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന കംപ്യൂട്ടര്‍ സ്ഥാപനവും 'കൂടെ' എന്ന പുനരധിവാസ കേന്ദ്രവും പ്രസ്തുത സംഘത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതാണോ; ഈ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത സൊസൈറ്റിയുടെ വരവ്-ചെലവ് കണക്കുകള്‍ രജിസ്ട്രാര്‍ ഓഫീസില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പുകള്‍ ലഭ്യക്കുമോയെന്നും ഏതൊക്കെ വര്‍ഷങ്ങളിലാണ് ഓഡിറ്റ് ചെയ്ത വരവ് - ചെലവ് കണക്കുകള്‍ സമര്‍പ്പിച്ചിട്ടുള്ളതെന്നും അറിയിക്കുമോ;
( ഇ )
ഈ സൊസൈറ്റിയുടെ വരുമാന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്നാണ് രജിസ്ട്രേഷന്‍ വകുപ്പില്‍ അറിയിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( എഫ് )
കംപ്യൂട്ടര്‍ സെന്റര്‍, പുനരധിവാസ കേന്ദ്രം എന്നിവ നടത്തിയിരുന്നത് എവിടെ നിന്നൊക്കെ ധനസമാഹരണം നടത്തിയാണെന്നും ഏതെങ്കിലും ബാങ്കുകളില്‍ നിന്നോ സഹകരണ സംഘങ്ങളില്‍ നിന്നോ പ്രസ്തുത സൊസൈറ്റി ഏതെങ്കിലും സമയത്ത് വായ്പ എടുത്തിരുന്നോയെന്നും എത്ര തുകയെന്നും എന്നാണ് വായ്പ എടുത്തതെന്നും വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച വിവരങ്ങള്‍ മലപ്പുറം രജിസ്ട്രാര്‍ ഓഫീസില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ജി )
പ്രസ്തുത സംഘത്തെകുറിച്ച് എന്തെങ്കിലും പരാതികള്‍ മലപ്പുറം ജില്ല രജിസ്ട്രാര്‍ ഓഫീസില്‍ ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5437.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പില്‍ നടപ്പാക്കിയ സ്മാര്‍ട്ട് കോണ്‍ട്രാക്ട് പദ്ധതി വിജയകരമാണോ; പദ്ധതി പുരോഗതി വ്യക്തമാക്കുമോ?
5438.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.വി.സുമേഷ്
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പിനെ കാലോചിതമായി പരിഷ്കരിച്ച് ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പുതിയ കാലം പുതിയ സേവനം എന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ആധാര രജിസ്ട്രേഷന്‍, ഇ-സ്റ്റാമ്പിംഗ്, ആധാര പകര്‍പ്പുകള്‍ തയ്യാറാക്കുന്നതിനായി ഡിജിറ്റല്‍ ഇമേജ് പ്രിന്റിംഗ് സംവിധാനം എന്നിവയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; ആധാരങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( സി )
രജിസ്ട്രേഷന്‍ വകുപ്പിലെ സേവനങ്ങള്‍ക്ക് ഫീസ് ഒടുക്കുന്നതിന് ഇ-പേമെന്റ് സംവിധാനം ഒരുക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
5439.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രജിസ്ട്രേഷന്‍ വകുപ്പ് മുഖാന്തരം ലഭ്യമാക്കുന്ന എന്തെല്ലാം സേവനങ്ങളാണ് ഓണ്‍ലൈനിലൂടെ ലഭ്യമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രോപ്പര്‍ട്ടി രജിസ്ട്രേഷന്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
5440.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പിന്റെ സേവനങ്ങള്‍ കണക്ടിവിറ്റി തകരാര്‍ കാരണം തടസ്സപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
കണക്ടിവിറ്റി തകരാർ മൂലം സേവനം തടസ്സപ്പെടുന്നത് ഒഴിവാക്കാനായി ഓഫീസുകളെ കെ-ഫോണ്‍ മുഖേന ബന്ധിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കുമോ;
( സി )
രജിസ്ട്രേഷന്‍ വകുപ്പ് ഏതൊക്കെ സേവനങ്ങളാണ് ഇപ്പോള്‍ പൂര്‍ണ്ണമായും ഓണ്‍ലെെനായി നല്‍കുന്നത്;
( ഡി )
ഡിജിറ്റൈസ് ചെയ്ത ആധാര പകർപ്പുകൾക്കായി അപേക്ഷിക്കുന്നവര്‍ക്ക് ആയത് ഓണ്‍ലെെനായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5441.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ വകുപ്പ് നിലവില്‍ ഉപയോഗിച്ച് വരുന്ന പേള്‍ സോഫ്റ്റ് വെയര്‍ പലപ്പോഴും തകരാറിലാകുന്നതുമൂലം രജിസ്ട്രേഷന്‍ നടപടികളില്‍ തടസ്സം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പേള്‍ സോഫ്റ്റ് വെയറില്‍ ഡിജിറ്റല്‍ വിരലടയാളം പതിക്കാന്‍ കഴിയുന്നതരത്തിലുള്ള ആധുനികരീതി ഉള്‍ക്കൊള്ളുന്നതിനുള്ള നടപടികളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാമോ;
( സി )
രജിസ്ട്രേഷന്‍ വകുപ്പില്‍ നിന്നും നല്‍കുന്ന സര്‍ട്ടിഫൈഡ് ആധാരങ്ങളുടെ പകര്‍പ്പ് ഓണ്‍ലൈന്‍ ആയി അപേക്ഷകര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാമോ;
( ഡി )
അസ്സല്‍ ആധാരങ്ങളുടെ പകര്‍പ്പ് ഫോട്ടോസഹിതം സ്കാന്‍ ചെയ്ത് അപേക്ഷകര്‍ക്ക് ലഭ്യമാക്കാനുള്ള സാങ്കേതികവിദ്യ നിലവിലെ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തുവാനുള്ള നടപടി സ്വീകരിക്കാമോ?
5442.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യക്തികളില്‍ നിന്നും ആധാരം എഴുത്തുകാര്‍ അന്യായമായ ഫീസ് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം അന്യായം ഒഴിവാക്കാനായി സ്വന്തമായി ആധാരം തയ്യാറാക്കാനുള്ള സൗകര്യം നിലവിൽ വന്നത് മുതൽ ഈ സംവിധാനം ഉപയോഗിച്ച് രജിസ്ട്രേഷന്‍ നടത്തിയ എത്ര പേര്‍ ഉണ്ട്; ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ;
( സി )
സാധാരണക്കാര്‍ക്കുകൂടി മനസ്സിലാകുന്ന രീതിയില്‍ പ്രസ്തുത പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമോ;
5443.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം അസിസ്റ്റന്റ്‌ രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം കാലപ്പഴക്കത്താല്‍ മോശപ്പെട്ട അവസ്ഥയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഈ ഓഫീസിന് പിറകില്‍ വര്‍ഷങ്ങളായി നിര്‍മ്മാണം പാതിവഴിയിലായ കെട്ടിടത്തിന്റെ തുടര്‍നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത കെട്ടിടത്തിന്റെ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചതിന്റെ കാരണം വ്യക്തമാക്കുമോ?
5444.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷൻ ഓഫീസുകളിൽ ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കുന്ന നടപടിയുടെ പുരോഗതി അറിയിക്കുമോ; പദ്ധതി വിജയകരമാണോയെന്ന് വ്യക്തമാക്കാമോ?
5445.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
5446.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രജിസ്ട്രേഷൻ വകുപ്പിന് കീഴിലുള്ള ഓഫീസുകൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ടോ; എങ്കിൽ അവയ്ക്കെല്ലാം സ്വന്തം കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; എങ്കിൽ എന്തൊക്കെ നടപടികളെന്ന് വിശദമാക്കാമോ;
( ബി )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ വാടക കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന കല്ലിക്കണ്ടി സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തം കെട്ടിടം പണിയാൻ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കിൽ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ?
5447.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുഴല്‍മന്ദം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിട നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.