STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5057.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യത്തില്‍ നിന്നും വ്യാവസായികമായി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ഇത്തരത്തില്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയും വിധം രൂപപ്പെടുത്തുന്നതിന് ആവിഷ്ക്കരിക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
ഇലക്ട്രോണിക് വേസ്റ്റ് ഉപയോഗിച്ച് പുതിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ സാങ്കേതികത പഠന വിധേയമാക്കുമോ; വ്യക്തമാക്കുമോ?
5058.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ ഒ . ആർ. കേളു
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചുനല്‍കുന്ന ലേബര്‍ ബജറ്റിലെ തൊഴില്‍ ദിനങ്ങള്‍ അനുസരിച്ചുള്ള തൊഴില്‍ നല്‍കാന്‍ സംസ്ഥാനത്തിനായിട്ടുണ്ടോ; കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ തുകയാണോ പ്രസ്തുത പദ്ധതിക്കായി നീക്കി വച്ചിട്ടുള്ളതെന്നറിയിക്കാമോ;
( ബി )
കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ നടത്തിയിരുന്നോ; ഏതൊക്കെ മേഖലകളില്‍ എത്ര ഭൗതിക നേട്ടം കൈവരിച്ചെന്ന് അറിയിക്കാമോ;
( സി )
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നഗരപ്രദേശത്ത് നടപ്പിലാക്കുന്ന അയ്യങ്കാളി നഗര്‍ തൊഴിലുറപ്പ് പദ്ധതി മുഖേന നടത്തുന്ന പ്രവൃത്തികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ?
5059.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമപഞ്ചായത്തുകളുടെ കീഴില്‍ വരുന്ന മുഴുവൻ കുടുംബങ്ങളുടെയും സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സമഗ്രസാമൂഹ്യസുരക്ഷാ പദ്ധതിയായ സമൃദ്ധിക്കും വരള്‍ച്ച, പരിസ്ഥിതിനാശം, സമഗ്രവും ശാസ്ത്രീയവും ജനപങ്കാളിത്തത്തോടും കൂടിയ മണ്ണ് ജൈവ സംരക്ഷണം, നീര്‍ത്തടസംരക്ഷണം എന്നിവ ലക്ഷ്യമിട്ടുമുള്ള നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതിയുടെയും പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള വിവര-വിജ്ഞാന വ്യാപനത്തിനായി തദ്ദേശഭരണസ്ഥാപനതലത്തില്‍ സ്ഥാപിക്കുന്ന ഒരു സ്ഥിരം സംവിധാനമായ വില്ലേജ് നോളജ് സെന്റര്‍ നിലവില്‍ എവിടെയെല്ലാം ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
സമാനമായ രീതിയില്‍ വള്ളിക്കുന്ന് മണ്ഡലത്തില്‍ വില്ലേജ് നോളജ് സെന്റര്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കുമോ; ഇതിനായി നല്‍കിയ അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
5060.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഗതി രഹിത കേരളം പദ്ധതിയുടെ വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും വ്യക്തമാക്കുമോ?
5061.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ പശ്ചാത്തലത്തില്‍ കുടുബശ്രീയുടെ എ.ഡി.എസ്., സി.ഡി.എസ്. എന്നിവയിലേക്ക് മാറ്റിവെച്ച തെരഞ്ഞെടുപ്പുകള്‍ എപ്പോൾ നടത്താനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
കുടുബശ്രീ വഴി ഈ സാമ്പത്തികവര്‍ഷം എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
5062.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതമായി നല്‍കുന്ന എസ്.സി.പി./ ടി.എസ്.പി. ഘടക പദ്ധതിയില്‍ എത്ര ശതമാനം തുകയാണ് ഓരോ പഞ്ചായത്തും ചെലവഴിക്കുന്നതെന്ന വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തുകയില്‍ ചെലവഴിക്കാത്ത തുക ഉപയോഗിച്ച് പാവപ്പെട്ട പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങി നല്‍കാന്‍ നടപടികള്‍ ഉണ്ടാകുമോ; വ്യക്തമാക്കാമോ?
5063.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏത് വര്‍ഷം വരെ റേഷന്‍ കാര്‍ഡ് അനുവദിക്കപ്പെട്ടവര്‍ക്കാണ് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഭവന നിര്‍മ്മാണത്തിന് അപേക്ഷിക്കാന്‍ കഴിയുകയെന്ന് വ്യക്തമാക്കാമോ;
( ബി )
പുതിയതായി റേഷന്‍ കാര്‍ഡ് ലഭിച്ചവര്‍ക്ക് ലൈഫ് മിഷനില്‍ വീട് വയ്ക്കുന്നതിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിന് തടസ്സം നേരിടുന്നുണ്ടോ; വിശദീകരിക്കാമോ;
( സി )
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുള്ള എല്ലാ ഭവനരഹിതരെയും ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
5064.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്ത് വകുപ്പില്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണോ സ്ഥലംമാറ്റങ്ങള്‍ നടത്തുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ ഏതൊക്ക വ്യവസ്ഥകളാണ് വകുപ്പില്‍ നടപ്പിലാക്കുന്നതെന്നും ഏതൊക്കെ വ്യവസ്ഥകളാണ് വകുപ്പില്‍ നടപ്പിലാക്കാത്തതെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ പൂര്‍ണമായി നടപ്പിലാക്കാത്തതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു ഓഫീസില്‍ ഒരു ജീവനക്കാരന് തുടര്‍ച്ചയായി എത്ര വര്‍ഷം ജോലിചെയ്യാമെന്ന് അറിയിക്കുമോ;
( ഇ )
പഞ്ചായത്ത് ഡയറക്ടര്‍ ഓഫീസിലും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും ഓഫീസ് അസിസ്റ്റന്റ് ഒഴിച്ചുള്ള ഏതൊക്കെ ജീവനക്കാര്‍ അഞ്ച് വര്‍ഷത്തിലധികമായി ജോലിചെയ്യുന്നുവെന്ന് അവരുടെ പേര് വിവരം സഹിതം അറിയിക്കുമോ?
5065.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ അമ്പലമേട് ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് സംസ്ഥാനത്ത് ഉല്പാദിപ്പിക്കപ്പെടുന്ന ബയോ മെഡിക്കല്‍ വേസ്റ്റ് ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
5066.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബശ്രീ അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി കമ്പ്യൂട്ടറുകളും ലാപ്പ്ടോപ്പുകളും അനുവദിച്ച് നല്‍കുന്നതിന് കെ.എസ്.എഫ്.ഇ. യുടെ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതി പ്രകാരം എല്ലാ അപേക്ഷകര്‍ക്കും പ്രസ്തുത ഉപകരണങ്ങൾ ഇനിയും ലഭ്യമായിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;
( സി )
ഉണ്ടെങ്കില്‍ അവ പരിഹരിച്ച് എല്ലാ അപേക്ഷകര്‍ക്കും ലാപ്പ്ടോപ്പുകള്‍ അനുവദിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
അര്‍ഹരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇനിയും പ്രസ്തുത പദ്ധതിയില്‍ അംഗമാകുന്നതിന് അവസരം നല്‍കുമോ?
5067.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീകളും കുഞ്ഞുങ്ങളും നേരിടുന്ന വിവേചനങ്ങളും അരുതായ്മകളും പ്രതിരോധിച്ച് പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മാരാരിക്കുളം സൗഹൃദ ഗ്രാമം എന്ന മോഡല്‍, സംസ്ഥാനം മുഴുവന്‍ നടപ്പിലാക്കാനും സ്ത്രീധന സമ്പ്രദായത്തിനെതിരെ തദ്ദേശഭരണകൂടങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകരെയും മറ്റും ഉപയോഗിച്ച് ശക്തമായ ചെറുത്തുനില്‍പ്പ് ഉണ്ടാക്കാനും നടപടികള്‍ സ്വീകരിക്കുമോ?
5068.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കായംകുളം മണ്ഡലത്തില്‍ അനുമതി ലഭിച്ചിട്ടുള്ള പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഇതിന്റെ നിലവിലെ അവസ്ഥ എന്താണെന്നും വിശദമാക്കാമോ?
5069.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം, മഴക്കെടുതി തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകാന്‍ ഇടയുള്ള സാഹചര്യത്തില്‍ പ്രാദേശികമായി പഞ്ചായത്ത്, മുന്‍സിപ്പല്‍ തലത്തില്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീമിന് പരിശീലനം നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
5070.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ അംഗീകൃത അറവുശാലകള്‍ എത്രയുണ്ടെന്ന് വിശദവിവരങ്ങള്‍ സഹിതം വ്യക്തമാക്കാമോ;
( ബി )
തദ്ദേശസ്ഥാപന പരിധിയിൽ ആധുനിക അറവുശാലകള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
അറവുശാലകളിലെ മാലിന്യം നീക്കം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനും എന്തൊക്കെ പദ്ധതികള്‍ ആണ് നിലവിലുളളത് എന്ന് വ്യക്തമാക്കാമോ?
5071.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ച മലമ്പുഴ മണ്ഡലത്തിലുൾപ്പെട്ട പുതുപ്പരിയാരം പഞ്ചായത്തിലെ കോരനാല്‍ റിംഗ് റോഡ്, പുളിയമ്പുള്ളി-പരുത്തി റോഡ്, പുതുശ്ശേരി പഞ്ചായത്തിലെ ചെല്ലന്‍കാവ് എസ്.ടി കോളനി റോഡ്, മരുതറോഡ് പ‍ഞ്ചായത്തിലെ പൂളക്കാട് അംഗനവാടി കെട്ടിടം, വരാട് അംഗനവാടി കെട്ടിടം, കൊശക്കുഴി-കുളം റോഡ് എന്നീ പ്രവൃത്തികള്‍ക്ക് അനുവദിച്ച തുക, പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
5072.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍ വരുമാനം കുറഞ്ഞ് സാമ്പത്തികപ്രയാസം അനുഭവിക്കുന്ന നഗരസഭകള്‍ക്ക്, റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്ക് പെന്‍ഷന്‍, ഗ്രാറ്റുവിറ്റി എന്നീ ഇനങ്ങളില്‍ തനതുഫണ്ടില്‍ നിന്ന് ചെലവഴിച്ച തുക അനുവദിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത ഇനത്തില്‍ മലപ്പുറം ജില്ലയിലെ ഓരോ നഗരസഭയ്ക്കും എത്ര തുക വീതം സര്‍ക്കാര്‍ നല്‍കാനുണ്ടെന്നും ആയത് എപ്പോള്‍ നല്‍കാനാകുമെന്നും വ്യക്തമാക്കുമോ?
5073.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയത്തില്‍ തകര്‍ന്ന തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി പഞ്ചായത്തിലെ പറപ്പറ്റ പാലം പുനര്‍നിര്‍മ്മിക്കുന്നതിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലൂടെ അനുവദിച്ച ഫണ്ട് അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എസ്റ്റിമേറ്റ് പ്രകാരം മതിയായ സംഖ്യ അനുവദിച്ച് പറപ്പറ്റ പാലം നിര്‍മ്മാണത്തിന് വേണ്ടി പുതുക്കിയ ഭരണാനുമതി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5074.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം എത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു; എത്ര വീടുകളുടെ നിര്‍മ്മാണം നടന്നുവരുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ പട്ടികയായി അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ചതും എന്നാല്‍ പ്രവൃത്തികള്‍ ഇതുവരെ ആരംഭിക്കാത്തതുമായ വീടുകളുടെ എണ്ണം തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ പട്ടികയാക്കി ലഭ്യമാക്കാമോ;
( സി )
ലൈഫ് ഭവന പദ്ധതി പ്രകാരം അപേക്ഷിക്കാന്‍ വിട്ടുപോയവര്‍ക്ക് 2021 ല്‍ തന്നെ വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരുന്ന കാലയളവില്‍ ലഭിച്ച അപേക്ഷകളുടെ എണ്ണം തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത കാലയളവില്‍ ലഭിച്ച അപേക്ഷകളിന്മേല്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
5075.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ നിയോജകമണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ കാടന്‍മൂല-കൊച്ചുതുരുത്ത് പാലത്തിന്റെ നിര്‍വ്വഹണ പുരോഗതി അറിയിക്കുമോ?
5076.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാവേലിക്കര മണ്ഡലത്തിലെ ചുനക്കര ഗ്രാമപഞ്ചായത്തിലെ കരിമുളക്കല്‍ ജംഗ്ഷന്റെ നവീകരണത്തിനായി തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എന്നാല്‍ പ്രസ്തുത പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കരിമുളക്കല്‍ ജംഗ്ഷന്‍ നവീകരണത്തിന് അനുവദിച്ച തുക കുഴിവിള-മേപ്പള്ളി റോഡിനായി അനുവദിക്കണം എന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ. നല്‍കിയ കത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ; പ്രസ്തുത തുക കുഴിവിള-മേപ്പള്ളി റോഡിനായി അനുവദിച്ച് ഭരണാനുമതി ലഭ്യമാക്കുമോ; വ്യക്തമാക്കുമോ?
5077.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തിലെ വെള്ളമുണ്ട സര്‍ക്കാര്‍ ഐ.ടി.ഐ. ക്ക് സ്വന്തമായി സ്ഥലം വാങ്ങുന്നതിന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് രൂപം നല്‍കിയ പദ്ധതി നടപ്പായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പദ്ധതി നടപ്പായിട്ടില്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
നിലവില്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഫയല്‍ ഏത് ഓഫീസിലാണ് ഉള്ളതെന്നും എത്ര കാലമായി ഫയല്‍ പ്രസ്തുത ഓഫീസിന്റെ പരിഗണനയിലായിരുന്നു എന്നും വ്യക്തമാക്കാമോ;
( ഡി )
ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിന്റെ മുഴുവന്‍ നാള്‍വഴികളും വിശദമായി അറിയിക്കാമോ?
5078.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാവേലിക്കര മണ്ഡലത്തിലെ തഴക്കര ഗ്രാമപഞ്ചായത്തിലെ കല്ലുമല ഐ.ടി.ഐ. ജംഗ്ഷന്‍-പുറ്റംപാട്ട് മുക്ക് റോഡിന് തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത 15 ലക്ഷം രൂപ തഴക്കര പഞ്ചായത്തിലെ തന്നെ ഏഴാം വാർഡിലെ കല്ലിമേല്‍ എസ്.എൻ.ഡി.പി. ഗുരുമന്ദിരം-പഴഞ്ചിറകുളം റോഡ് നിര്‍മ്മാണത്തിന് അനുവദിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
ഈ ആവശ്യം ഉന്നയിച്ച് സ്ഥലം എം.എല്‍.എ നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
5079.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് പെരുവയല്‍ പഞ്ചായത്തിലെ ചാലിയാര്‍ തീരത്ത് വീടുവെച്ച് താമസിക്കുന്നവര്‍ക്ക് വീട്ടുനമ്പര്‍ ലഭിക്കാത്തത് മൂലം പ്രയാസപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം വീടുകള്‍ക്ക് നമ്പര്‍ നല്‍കുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത കുടുംബങ്ങൾക്ക് വീട്ടുനമ്പറുകള്‍ നല്‍കുന്നതിന് പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കുമോ?
5080.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി, റീബില്‍ഡ് കേരള പദ്ധതി, വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി എന്നിവയില്‍ ഉള്‍പ്പെടുത്തി കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ ഏതെല്ലാം പ്രവൃത്തികളാണ് അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് അനുവദിച്ചിരിക്കുന്ന തുക എത്രയാണെന്നും ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നും ഇനി പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും അറിയിക്കാമോ?
5081.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്ക് ഓഫീസ്/മിനി സിവിൽ സ്‌റ്റേഷൻ നിർമ്മാണത്തിനായി മംഗൽപാടി ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമി കൈമാറുന്നത് സംബന്ധിച്ച് ആര്‍.സി. 4/295/2019 തീയതി 10-12-2019 നമ്പർ ഫയലിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ആവശ്യത്തിന് ഭൂമി അനുവദിക്കുന്നതിന് ഉത്തരവായിട്ടുണ്ടോ എന്ന് വിശദമാക്കുമോ; എങ്കിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
ബന്ധപ്പെട്ട ഫയലിൽ ഇനി എന്തെല്ലാം നടപടിക്രമങ്ങൾ ബാക്കിയുണ്ട് എന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ആവശ്യത്തിനായി ഭൂമി എപ്പോൾ അനുവദിച്ച് നൽകാൻ കഴിയുമെന്ന് വിശദമാക്കുമോ?
5082.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല സബ്ട്രഷറി നിർമ്മാണത്തിനായി തിരുവല്ല നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുകൊടുക്കുന്നത് സംബന്ധിച്ചുള്ള നടപടികൾ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഭൂമി വിട്ടുനൽകുന്നത് സംബന്ധിച്ചുള്ള വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
5083.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ റെയില്‍ കണക്റ്റിവിറ്റിക്കുവേണ്ടിയുളള കോണ്‍ക്രീറ്റ് തൂണുകളുടെ നിര്‍മ്മാണത്താല്‍ രൂപപ്പെട്ട ബണ്ടുകളും അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്ത് വെളളപ്പൊക്കം ഒഴിവാക്കുന്നതിനും നീരൊഴുക്ക് സുഗമമാക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( ബി )
എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
5084.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി ഗ്രാമപഞ്ചായത്തിനെ വിഭജിച്ച് മുക്കൂട്ടുതറ ഗ്രാമപഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ;
( ബി )
ജനസംഖ്യകൊണ്ടും ഭൂവിസ്തൃതികൊണ്ടും കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ എരുമേലി ഗ്രാമപഞ്ചായത്തിനെ വിഭജിച്ച് മുക്കൂട്ടുതറ ഗ്രാമപഞ്ചായത്ത് രൂപീകരിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5085.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി ലൈഫ് പദ്ധതിയിൽ എത്ര വീടുകൾ അനുവദിച്ചു; എത്ര അപേക്ഷ ബാക്കിയുണ്ട്; ലിസ്റ്റ് സഹിതം പഞ്ചായത്ത് തിരിച്ച് കണക്ക് നൽകാമോ?
5086.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ പ്രവർത്തന രഹിതമായി കിടക്കുന്ന എത്ര ടി.വി. കിയോസ്കുകൾ ഉണ്ടെന്ന് പഞ്ചായത്തുതിരിച്ച് കണക്ക് നൽകാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിലായി പൊതു കുളങ്ങൾ, പൊതു കിണറുകൾ എന്നിവയുടെ എണ്ണം എത്രയെന്ന് പഞ്ചായത്ത് തിരിച്ച് കണക്ക് നൽകാമോ?
5087.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ തഴവ പഞ്ചായത്തിലെ കൊയ്പള്ളിമുക്ക് പാഴൂർ തങ്കയത്തിൽ ക്ഷേത്രം റോഡിന് ഇരുപത്തി എട്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിക്കുകയും ആയതിന് സാങ്കേതികാനുമതി നൽകി ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് കരാറുകാരനുമായി കരാർ ഒപ്പിടുകയും ചെയ്തിരുന്നോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
എന്നാൽ പ്രസ്തുത റോഡിന് സാങ്കേതികാനുമതി നൽകി നടപടികൾ പൂർത്തിയാക്കിയ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച സോഫ്റ്റ്വെയറില്‍ അപ്ഡേറ്റ് ചെയ്യാത്തതിനാൽ നാളിതുവരെ സാങ്കേതിക അനുമതി ലഭിക്കാത്ത പ്രവൃത്തികൾ റദ്ദ് ചെയ്ത ഉത്തരവിൽ ഈ റോഡ് ഉൾപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതി തെറ്റായി റദ്ദ് ചെയ്ത നടപടി തിരുത്തി പ്രവൃത്തി തുടങ്ങാൻ അനുമതി നൽകുമോ എന്ന് വ്യക്തമാക്കാമോ?
5088.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയ്ക്ക് വേണ്ടി ആവിഷ്കരിക്കുന്ന മാലിന്യസംസ്കരണ പ്ലാന്റ് എവിടെയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കോട്ടയം ജില്ലയിലെ കുറവിലങ്ങാട് കോഴ കൃഷിഫാമില്‍ ആയത് സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; ആയത് കൃഷിഫാമിനെയും ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്ന വിദഗ്ദ്ധാഭിപ്രായം പരിശോധിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത സ്ഥലം ഏറ്റെടുക്കാന്‍ കോട്ടയം കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; ജനവാസ കേന്ദ്രമായ കോഴായില്‍ നാടിന് ദോഷകരമാകുന്നവിധത്തില്‍ മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ?
5089.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിശ്ചിതസമയത്ത് മസ്റ്ററിംഗ് നടത്താത്തതുകൊണ്ട് വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹതയുണ്ടായിട്ടും ലഭിക്കാത്തവരുടെ പരാതികള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
കോഴിക്കോട് ജില്ലയില്‍ വിവിധ പഞ്ചായത്തുകളിലായി അര്‍ഹതപ്പെട്ട എത്ര പേര്‍ക്കാണ് മസ്റ്ററിംഗ് നടത്താത്തതുകൊണ്ട് പെന്‍ഷന്‍ ലഭിക്കാത്തത് എന്നറിയിക്കാമോ;
( സി )
അര്‍ഹതപ്പെട്ടവര്‍ക്ക് ക്ഷേമപെന്‍ഷന്‍ ലഭ്യമാക്കുന്നതിനുള്ള അടിയന്തരനടപടി സ്വീകരിക്കുമോ?
5090.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബിയുടെ സഹായത്തോടെ നിർമ്മിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഡി.പി.ആർ. തയ്യാറാക്കി നൽകിയിട്ടും കെ.എം.ബി.ആർ. ലംഘനങ്ങൾ ഉള്ളതുകാരണം അംഗീകാരം ലഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ചെറിയരീതിയിൽ ഉള്ള കെ.എം.ബി.ആർ. ചട്ടലംഘനങ്ങൾ മൂലം പ്രവൃത്തികൾക്ക് അംഗീകാരം നൽകാത്തത് കാരണം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ സാധിക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഉണ്ടെങ്കിൽ പ്രസ്തുത സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് ചട്ടങ്ങളിൽ ഇളവുവരുത്തി അനുമതി നൽകുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5091.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന പെര്‍ഫോമന്‍സ് ഓഡിറ്റ് സംവിധാനം നിലവിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
വകുപ്പിന്റെ പെര്‍ഫോമന്‍സുമായി ബന്ധപ്പെട്ട ഇന്റേണല്‍ ഓഡിറ്റ് സംവിധാനം മെച്ചപ്പെട്ടതും സുതാര്യവുമാണെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5092.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ-ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉടുമ്പന്‍ചോല മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള പ്രവൃത്തികള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും പേര്, ആവശ്യമായ തുക, പഞ്ചായത്ത് തുടങ്ങിയ വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5093.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് രൂപീകരിക്കുന്നതിന്റെ ഭാഗമായി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫീസും ജില്ലാതല ഓഫീസുകളും തുടങ്ങുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജില്ലാ ഓഫീസുകള്‍ എന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് രൂപീകരിക്കുന്നതിന്റെ ഭാഗമായി നഗരസഭ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കി വിജ്ഞാപനം വന്നിട്ടുള്ളതിനാല്‍ നഗരസഭ ജീവനക്കാരുടെ സി.പി.എഫ്. നിര്‍ത്തല്‍ ചെയ്ത് ജി.പി.എഫ്. ലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
നഗരസഭ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കി വിജ്ഞാപനം വന്ന സാഹചര്യത്തില്‍ പഞ്ചായത്ത് ജീവനക്കാരുടേത് പോലെ നഗരസഭ ജീവനക്കാരുടെയും പി.എഫ്. വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് സ്പാര്‍ക്കില്‍ സംവിധാനം ഒരുക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ?
5094.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ.എം.എസ്. ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവര്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടണമെന്ന് വ്യവസ്ഥ ചെ്യതിരുന്നോ; ഇത് പ്രകാരം ഗുണഭോക്താവിന്റെ വീട് നില്‍ക്കുന്ന വസ്തുവിന്റെ ആധരം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കിയിട്ടുണ്ടോ;
( ബി )
കരാറിലേര്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് കരാര്‍ റദ്ദ് ചെയ്ത് കിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാക്കാമോ;
( സി )
കരാര്‍ റദ്ദ് ചെയ്ത് കിട്ടാത്തതിനാല്‍ ടി വസ്തു കൈമാറ്റം ചെയ്തോ ബാങ്കില്‍ ഈട് വച്ചോ വായ്പ എടുക്കുന്നതിന് കഴിയാത്ത സാഹചര്യം നിലവിലുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;
( ഡി )
ഗഡുക്കള്‍ പൂര്‍ണ്ണമായി കൈപ്പറ്റാത്ത ഗുണഭോക്താക്കള്‍ക്ക് കരാര്‍ റദ്ദ് ചെയ്ത് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കാമോ?
5095.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015-2020 ലെ കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ സ്വകാര്യ കമ്പനിയില്‍ നിന്നോ മറ്റ് ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നോ മാസപ്പടിയോ/ശമ്പളമോ/മറ്റ് ആനുകൂല്യങ്ങളോ കൈപ്പറ്റിയതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ എടുത്ത നടപടികള്‍ വിശദീകരിക്കാമോ?
5096.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ പൊതു സര്‍വ്വീസ് രൂപീകരിക്കുന്നത് വഴി പൊതുജനങ്ങള്‍ക്ക് അധികമായി ലഭിക്കുന്ന മെച്ചപ്പെട്ട സേവനങ്ങളും സൗകര്യങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പൊതു സര്‍വ്വീസ് നടപ്പാക്കി കഴിഞ്ഞാല്‍ ഏതൊക്കെ നിര്‍വഹണ ഉദ്യോഗസ്ഥന്‍മാരാണ് എക്സ് ഒഫീഷ്യോ സെക്രട്ടറിമാര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് വിശദമാക്കുമോ;
( സി )
വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ ഹൈറാര്‍ക്കിയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നണ്ടോയെന്ന് വ്യക്തമാക്കുമോ; ഉദ്യോഗസ്ഥരില്‍ അധികാര കേന്ദ്രീകരണം ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ഡി )
തദ്ദേശ അധ്യക്ഷന്‍മാര്‍ക്ക് വിവിധ നിര്‍വഹണ ഉദ്യോഗസ്ഥന്‍മാരുമായി നേരിട്ടും കൂടുതല്‍ ഫലവത്തായും ഇടപെടുന്നതിന് തദ്ദേശ പൊതു സര്‍വ്വീസ് ഏതു തരത്തിലാണ് സഹായിക്കുക എന്ന് വിശദവിവരങ്ങള്‍ സഹിതം അറിയിക്കാമോ?
5097.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയുള്ള പഠനമുറി നിർമ്മാണം എന്ന പദ്ധതിയുടെ മാനദണ്ഡങ്ങൾ, പട്ടികജാതി വികസന വകുപ്പിന്റെ സ.ഉ.(പി)നം.13/2017/പജപവവിവ തീയതി 30-12-2017 എന്ന ഉത്തരവിലൂടെ നടപ്പിലാക്കുന്ന സമാനപദ്ധതിയുടെ മാനദണ്ഡങ്ങളുടേതിന് തുല്യമാക്കി, 15%+30%+40%+15% എന്ന ക്രമത്തിൽ പഠനമുറി ധനസഹായം അനുവദിക്കുന്നതിന്, നിലവിലുള്ള മാനദണ്ഡങ്ങൾ പുന:ക്രമീകരിക്കുവാൻ നടപടി സ്വീകരിക്കാമോ; വിശദാംശങ്ങൾ നൽകാമോ ?
5098.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം തകര്‍ന്നുപോയ റോഡുകള്‍ റീടാറിങ് ചെയ്യുന്നതിന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഇതുവരെ പ്രവര്‍ത്തനം ആരംഭിക്കാത്ത പദ്ധതികള്‍ വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസ്സമുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5099.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് മുടങ്ങിയതായുള്ള റിപ്പോർട്ടുകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ് സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് തൊഴില്‍ ചെയ്യാൻ കഴിയാതെ സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിൽ സ്കോളർഷിപ്പ് മുടങ്ങിയത് ഇവർക്ക് കനത്ത ബാധ്യത ഉണ്ടാക്കുമെന്ന് സർക്കാർ കരുതുന്നുണ്ടോ;
( സി )
നിലവിൽ ഈ സ്കോളർഷിപ്പ് തുക എത്ര രൂപയാണെന്നും ഇതിൽ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ വിഹിതം എത്രയാണെന്നും ശതമാനം എത്ര വീതമാണെന്നും അറിയിക്കുമോ;
( ഡി )
ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഫണ്ട് വകമാറ്റാൻ പാടില്ല എന്ന് സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടോ;
( ഇ )
എങ്കിൽ ഈ സ്കോളർഷിപ്പ് ഉടൻ തന്നെ വിതരണം ചെയ്യുന്നതിന് സർക്കാർ എന്തൊക്കെ അടിയന്തര നടപടികൾ സ്വീകരിക്കും എന്ന് അറിയിക്കുമോ?
5100.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുനിസിപ്പൽ കോമൺ സർവ്വീസ്, പഞ്ചായത്ത് എന്നീ വകുപ്പുകൾക്കായി സ്പെഷ്യൽ റൂളുകൾ പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ എപ്പോഴാണ് സ്പെഷ്യൽ റൂളുകൾ പുറപ്പെടുവിച്ചത് എന്നും അവ പരിഷ്കരിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;
( സി )
ഈ വകുപ്പിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയുടെ യോഗ്യതയായി പറയുന്ന കോഴ്സുകൾ സർക്കാർ നടത്തുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ കാരണമെന്താണെന്ന് അറിയിക്കാമോ;
( ഡി )
ആരോഗ്യവകുപ്പ് പതിനാറ് വർഷമായി നടത്തുന്ന ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് മേൽപ്പറഞ്ഞ തസ്തികയുടെ യോഗ്യതയായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
മികച്ച യോഗ്യതയുള്ളവർ ഇത്തരം പ്രധാന തസ്തികകളിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് സർക്കാർ ഗൗരവമായി കണക്കിലെടുത്തിട്ടുണ്ടോ; എങ്കിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കായുള്ള ഏകീകൃത സ്പെഷ്യൽ റൂൾ അടിയന്തരമായി വിജ്ഞാപനം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
( എഫ് )
മുനിസിപ്പൽ കോമൺ സർവ്വീസ്, പഞ്ചായത്ത് എന്നീ വകുപ്പുകളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലെ നിയമനത്തിനായുള്ള പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുമുമ്പായി പുതിയ സ്പെഷ്യൽ റൂൾ പുറപ്പെടുവിക്കുവാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
5101.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെെഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി പാവപ്പെട്ടവന്റെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ; പ്രസ്തുത പദ്ധതിയിലൂടെ വീട് ലഭിച്ചവരുടെ എണ്ണം എത്ര എന്ന് ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
വീടും സ്ഥലവും ഇല്ലാത്ത പാവപ്പെട്ടവര്‍ക്കായി ലെെഫ് മിഷനിലുള്‍പ്പെടുത്തി ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ഓരോ ജില്ലയിലും എത്ര ഫ്ലാറ്റുകളുടെ നിര്‍മ്മാണം ആണ് പൂര്‍ത്തിയായിട്ടുള്ളത്; എത്ര എണ്ണത്തിന്റെ നിര്‍മ്മാണമാണ് നടന്നുവരുന്നത്; ഇനിയും നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവ എത്ര; ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ഫ്ലാറ്റുകളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഇ )
ഇതുവരെ ലെെഫ് മിഷനില്‍ അപേക്ഷ നല്‍കാന്‍ കഴിയാത്ത വീടില്ലാത്തവര്‍ക്ക് ഇനിയും അതിനുള്ള അവസരം നല്‍കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
5102.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിൽ ഉൾപ്പെട്ടതും തിരുവനന്തപുരം നഗരസഭയുടെ പരിധിയിൽ വരുന്നതുമായ വട്ടിയൂര്‍ക്കാവ്-കുടപ്പനക്കുന്ന് സോണല്‍ ഓഫീസുകളില്‍ നിന്നുള്ള ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ബി )
തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള സിവില്‍ രജിസ്ട്രേഷന്‍ യൂണിറ്റുകള്‍ ഏതെല്ലാമാണെന്നും ഈ യൂണിറ്റുകള്‍ ഏത് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ വന്നതെന്നും അറിയിക്കാമോ;
( സി )
ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖാന്തിരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
5103.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ചെമ്മനാട്, ഉദുമ പഞ്ചായത്തുകളുടെ കൈവശമുള്ള സ്ഥലത്ത് വര്‍ഷങ്ങളായി വീട് വെച്ച് താമസിക്കുന്നവര്‍ക്ക് പ്രസ്തുത സ്ഥലം പതിച്ച് നല്‍കുന്നതിനുവേണ്ടിയുള്ള പ്രൊപ്പോസല്‍ ആര്‍.സി.4/147/2018/ത.സ്വ.ഭ.വ. (ചെമ്മനാട്) ആര്‍.സി.4/95/2017/ത.സ്വ.ഭ.വ. വര്‍ഷങ്ങളായി തീരുമാനത്തിലെത്താതെ ഓഫീസുകള്‍ മാറി മാറി അയച്ചുകൊണ്ടിരിക്കുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഫയൽ നടപടികളിൽ കാലതാമസം വരുത്താതെ പാവപ്പെട്ട താമസക്കാര്‍ക്ക് പ്രസ്തുത ഭൂമി പതിച്ച് നല്‍കുന്നതിന് സമയബന്ധിതമായി തീരുമാനം കൈക്കൊള്ളുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
5104.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ വാഹന ഇലക്ട്രിക്കല്‍ പ്രവൃത്തികൾ പൊതുമരാമത്ത് വിഭാത്തിന് കൈമാറി ചെയ്യുന്നതിനാല്‍ ഉണ്ടാകുന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ജില്ലാകേന്ദ്രങ്ങളില്‍ സ്ഥിതിചെയ്യുന്ന പൊതുമരാമത്ത് - ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ വിഭാഗങ്ങളുടെ വളരെ പരിമിതമായ ജീവനക്കാരെ വെച്ച് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും പ്രവൃര്‍ത്തികള്‍ നിര്‍വഹിക്കുന്നത് പ്രയാസകരമാണ് എന്ന വസ്തുത ബോധ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ഫയലുകള്‍ തദ്ദേശസ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗം കൈകാര്യം ചെയ്ത് തീരുമാനം എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇങ്ങനെ തീരുമാനമെടുക്കാനുള്ള അധികാരം എഞ്ചിനീയറിംഗ് വിഭാഗത്തിനുണ്ടോ എന്ന് വിശദവിവരങ്ങള്‍ സഹിതം വ്യക്തമാക്കാമോ?
5105.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍ഫര്‍‌മേഷന്‍ കേരള മിഷന്‍ തിരുവനന്തപുരം നഗരസഭയിൽ മറ്റ് നഗരസഭകളിൽ നിന്നും വ്യത്യസ്തമായി ഏതുരീതിയിലാണ് തൊഴിൽ നികുതി പിരിക്കുന്നതിനു വേണ്ടിയുള്ള സോഫ്റ്റ്വെയറില്‍ ഡെവലപ്പ് ചെയ്തിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഐ.കെ.എം. തിരുവനന്തപുരം നഗരസഭയുടെ തൊഴിൽ നികുതി രജിസ്റ്റർ കമ്പ്യൂട്ടർവൽക്കരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( സി )
തൊഴിൽ നികുതി രജിസ്റ്റർ പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിക്കാത്തതിനാൽ പ്രസ്തുത നഗരസഭയിലെ തൊഴിൽ സ്ഥാപനങ്ങളും ജീവനക്കാരും വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതിന് പരിഹാരം കണ്ടെത്തുമോ?
5106.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അനധികൃത മണല്‍കടത്ത് കേന്ദ്രങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഈ കടത്തുകേന്ദ്രങ്ങളില്‍ പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്തവ കണ്ടെത്തി ത്രിതലപഞ്ചായത്ത് സംവിധാനത്തിലൂടെ അംഗീകൃത മണലെടുപ്പ് കേന്ദ്രങ്ങളാക്കി മാറ്റിയാല്‍ പഞ്ചായത്തുകള്‍ക്കും അതുവഴി സര്‍ക്കാരിനും ധനസമാഹരണം നടത്തുന്നതിനുള്ള ഉപാധിയാക്കി മാറ്റാമെന്ന വിഷയം പരിശോധിക്കുമോ;
( സി )
ഖജനാവില്‍ പണം ലഭിക്കുന്നതോടൊപ്പം മണല്‍ മാഫിയ സംഘങ്ങളെ നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുമെന്ന വിഷയം കൂടി പരിശോധനക്ക് വിധേയമാക്കാമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
5107.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകളുടെ സാങ്കേതിക അനുമതി നല്‍കുന്നത് തദ്ദേശസ്വയംഭരണ വകുപ്പാണോ;
( ബി )
നിലവില്‍ ഈ പദ്ധതിയില്‍ വയനാട് ജില്ലയില്‍ ഏതെങ്കിലും റോഡുകള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് സാങ്കേതിക അനുമതി നല്‍കിയിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതിയില്‍പ്പെട്ട വയനാട് ജില്ലയിലെ ഏതെങ്കിലും പ്രവൃത്തികളുടെ സാങ്കേതിക അനുമതി നല്‍കാനുള്ള ഫയല്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ കെെയില്‍ ഉണ്ടോ; വ്യക്തമാക്കുമോ?
5108.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി നികുതി അടച്ചുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളുടെ ഉദ്ദേശവും ഉപയോഗവും മാറ്റിയാല്‍, നികുതി ഘടനയില്‍ മാറ്റം വരുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( ബി )
സാംസ്കാരിക നിലയങ്ങള്‍ ആരാധനാലയങ്ങളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ?
5109.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന വിധവകളുടെ പെണ്‍മക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന പദ്ധതി നിലവിലുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ വിവാഹ ധനസഹായത്തിനായി എപ്രകാരമാണ് അപേക്ഷിക്കേണ്ടതെന്നതും എന്തൊക്കെ രേഖകള്‍ ഇതോടൊപ്പം നല്‍കണമെന്നതും സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
നിലവില്‍ ധനസഹായമായി എത്ര തുകയാണ് അനുവദിക്കുന്നത്; ഈ തുക കാലോചിതമായി ഉയര്‍ത്തി നല്‍കുന്ന കാര്യം പരിശോധിക്കുമോയെന്ന് വ്യക്തമാക്കാമോ?
5110.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് മൂന്ന് ശതമാനം പലിശനിരക്കില്‍ വീട്, വാഹന ലോണ്‍ സൗകര്യം അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5111.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രം പാസ്സാക്കിയ മാതൃക വാടക നിയമം സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമാണോയെന്ന് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കില്‍ സംസ്ഥാന താല്‍പര്യത്തിനനുസൃതമായി പുതിയ നിയമ നിര്‍മ്മാണം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
5112.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 ഡിസംബര്‍ മാസം വരെ പഞ്ചായത്ത് വകുപ്പില്‍ വരാവുന്ന റിട്ടയര്‍മെന്റ് ഒഴിവുകളുടെ എണ്ണം തസ്തിക തിരിച്ച് നല്‍കാമോ;
( ബി )
തദ്ദേശ ഭരണ പൊതു സര്‍വീസ് പ്രാബല്യത്തില്‍ വരുന്ന മുറയ്ക്ക് ഇത്തരത്തില്‍ വരുന്ന ഒഴിവുകള്‍ പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരില്‍ നിന്നും പ്രമോഷന്‍ വഴിയാണോ നികത്തുന്നതെന്ന് വ്യക്തമാക്കാമോ?
5113.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രാദേശികമായി ദുരന്ത നിവാരണത്തിന് സഹായകരമായ ഉപകരണങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
5114.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ജനകീയ ഹോട്ടലുകളും സുഭിക്ഷ ഹോട്ടലുകളും ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഹോട്ടലുകൾക്കുവേണ്ടിയുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ടോ; വിശദമാക്കാമോ?
5115.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അനുവദിച്ചിട്ടുള്ള ക്ഷേമ പദ്ധതികള്‍ എന്തൊക്കെയാണ്; ഓരോ പദ്ധതിയുടെയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി എന്തൊക്കെ സഹായങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നതിന്റെ വിശദാംശം അറിയിക്കാമോ?
5116.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവനപദ്ധതി പ്രകാരം മലമ്പുഴ നിയോജകമണ്ഡലത്തില്‍ എത്ര പേര്‍ക്ക് വീട് അനുവദിച്ചിട്ടുണ്ട് എന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ എത്ര വീടുകള്‍ പൂര്‍ത്തിയായി എന്നും എത്രയെണ്ണം ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്നും അറിയിക്കാമോ?
5117.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല നിയോജകമണ്ഡലത്തില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം എത്ര വീടുകള്‍ നിര്‍മ്മിച്ചുനല്കിയെന്നും എത്ര വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ എത്ര വീടുകള്‍ നിര്‍മ്മാണ പുരോഗതിയിലുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രസ്തുത മണ്ഡലത്തില്‍ ഈ സാമ്പത്തിക വര്‍ഷം എത്ര വീടുകള്‍ കൂടി നിര്‍മ്മിക്കുവാന്‍ സാധിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
5118.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി രൂപീകരിച്ച നഗരസഭകള്‍ക്കുള്ള കെട്ടിട നിര്‍മ്മാണ പദ്ധതി പ്രകാരം നീലേശ്വരം നഗരസഭയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ അധിക തുക ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
5119.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ബഡ്സ് സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് പ്രതിമാസ ഓണറേറിയം/ശമ്പളം ആയി ഇപ്പോള്‍ എത്ര തുകയാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സര്‍ക്കാര്‍ പ്രഖ്യാപിച്ച മാസ വേതനം അവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ ഉണ്ടാകുമോയെന്ന് വ്യക്തമാക്കുമോ;
( സി )
ഇവര്‍ക്ക് കിട്ടുന്ന വേതനം വര്‍ദ്ധിപ്പിക്കാന്‍ ശിപാര്‍ശകള്‍ ഉണ്ടോ; വ്യക്തമാക്കാമോ?
5120.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം നിയോജകമണ്ഡലത്തിലെ മുണ്ടാര്‍ നടപ്പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കപ്പെടാതിരുന്നാല്‍ പൊതുഖജനാവിന് ഉണ്ടാകുന്ന നഷ്ടം എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കുവാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ;
( ഡി )
നിലവിലുള്ള നിയമങ്ങളെല്ലാം പാലിച്ചുകൊണ്ടും എല്ലാ അനുമതികളും ലഭ്യമാക്കിയതിനു ശേഷവും നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ച പദ്ധതികള്‍ ഇടയ്ക്കുണ്ടാകുന്ന ഏതെങ്കിലും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തടസപ്പെടുന്നതുമൂലം പൊതുഖജനാവിന് ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ?
5121.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നേരിട്ടുളള/ബെെട്രാന്‍സ്ഫറിലൂടെ നിയമനം ലഭിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് ബാധകമായിട്ടുളള സ്പെഷ്യൽ റൂൾസ് ഉണ്ടോ; ഉണ്ടെങ്കില്‍ നമ്പരും തീയതിയും അറിയിക്കാമോ;
( ബി )
പ്രസ്തുത റൂള്‍ പ്രകാരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായി നിയമനം ലഭിക്കുന്ന ഒരു വ്യക്തി പ്രസ്തുത നിയമനം ലഭിക്കുന്നതിന് മുമ്പ് അക്കൗണ്ട് ടെസ്റ്റ് ലോവര്‍/ഹയര്‍, MOP എന്നിവ പാസ്സായിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് വീണ്ടും ഇതേ ടെസ്റ്റുകള്‍ പാസ്സാകേണ്ടതുണ്ടോയെന്നറിയിക്കാമോ;
( സി )
2011-ന് മുമ്പ് അക്കൗണ്ട് ടെസ്റ്റ് ലോവര്‍/ഹയര്‍ എന്നിവയില്‍ ഏതെങ്കിലും പാസ്സാവുകയും 2012-ന് ശേഷം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായി നിയമനം ലഭിക്കുകയും ചെയ്യുന്ന ആള്‍ക്ക് പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാന്‍ അക്കൗണ്ട് ടെസ്റ്റ് എക്സിക്യൂട്ടീവ് പാസ്സാകേണ്ടതുണ്ടോ;
( ഡി )
2011-ന് ശേഷവും 2018-ന് മുമ്പായും അക്കൗണ്ട് ടെസ്റ്റ് ലോവര്‍/ഹയര്‍ പാസ്സായ വ്യക്തിക്ക് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആയി നിയമനം ലഭിച്ചാല്‍ അദ്ദേഹത്തിന്റെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തസ്തികയിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാന്‍ അക്കൗണ്ട് ടെസ്റ്റ് എക്സിക്യൂട്ടീവ് പാസ്സാകേണ്ടതുണ്ടോ;
( ഇ )
2018-ന് മുമ്പ് MOP പാസ്സായ ഒരു വ്യക്തിക്ക് 2018-ന് ശേഷം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആയി നിയമനം ലഭിച്ചാല്‍ പ്രസ്തുത തസ്തികയില്‍ പ്രാെബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് വീണ്ടും MOP പാസ്സാകേണ്ടതുണ്ടോ; വിശദവിവരം നല്കുമോ?
5122.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ ഹരിത കേരളം മിഷന്‍ പ്രകാരം എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ; വിശദാംശം നല്‍കാമോ?
5123.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവിലുണ്ടോ; എങ്കില്‍ ഏതെല്ലാം തരത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ക്കാണ് നിരോധനമുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്ലാസ്റ്റിക് നിരോധന നിയമം കര്‍ശനമായി പാലിക്കുന്നതിനും നിയമം നടപ്പിലാക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കാനാകുമോ; വിശദമാക്കുമോ?
5124.
ശ്രീ. എം. എം. മണി
ശ്രീമതി യു പ്രതിഭ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൊവിഡ് മഹാമാരിമൂലം സമസ്ത മേഖലകളിലും ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് ഏറെ ഉപകാരപ്രദമായ രീതിയില്‍ താെഴിലുറപ്പ് പദ്ധതി കൂടുതല്‍ ഫലപ്രദമാക്കുവാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഈ ദുരിത കാലത്ത് പദ്ധതികളെ ജനനന്മയ്ക്കായി ഉപയോഗിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് മെറ്റീരിയലുകള്‍, സ്കില്‍ഡ് ലേബര്‍, സെമി സ്കില്‍ഡ് ലേബര്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് ആസ്തികള്‍ സൃഷ്ടിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?
5125.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മുന്‍നിര പോരാളികളില്‍ ഉള്‍പ്പെട്ട നഗരസഭകളിലെ ഹെല്‍ത്ത് വിഭാഗം ജീവനക്കാരെ ഉള്‍പ്പെടെ അന്യായമായി ട്രാന്‍സ്ഫര്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ യാതൊരു മാനദണ്ഡവുമില്ലാതെ സ്ഥലം മാറ്റുന്ന നടപടി അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
5126.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിലെ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ എന്നീ ഒഴിവുകള്‍ നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഒഴിവുകളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരുടെ അഭാവം മൂലം വിവിധ പദ്ധതികളിലായുള്ള പ്രവൃത്തികളുടെ നിര്‍വ്വഹണം തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( സി )
ഇത് വാര്‍ഷിക പദ്ധതി ചെലവിനെയും എം.എല്‍.എ.ഫണ്ട്, റീബില്‍ഡ് കേരള, സി.എം.എല്‍.ആര്‍.ആര്‍.പി. എന്നീ സ്കീമുകളുടെ പ്രവൃത്തി നടത്തിപ്പിനെയും ബാധിക്കുന്നുണ്ട് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഒഴിവുകള്‍ അടിയന്തരമായി നികത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്ന് അറിയിക്കാമോ ;ഡി.പി.സി. ചേര്‍ന്ന് പ്രമോഷന്‍ നടത്തുന്നതിന് നിലവില്‍ പദ്ധതിയുണ്ടോയെന്ന് അറിയിക്കാമോ?
5127.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമ പഞ്ചായത്ത് കാര്യാലയങ്ങളില്‍ ടൈപ്പിസ്റ്റ് തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5128.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്ക് നേരിട്ടും ബൈട്രാൻസ്ഫർ മുഖേനയും നിയമനം ലഭിക്കുന്നവരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നത് സംബന്ധിച്ച സ്പെഷ്യൽ റൂൾ നിലവിലുണ്ടോ; എങ്കിൽ പ്രസ്തുത റൂൾ ഏതാണെന്നും ആയത് എന്നാണ് നിലവിൽ വന്നതെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലേക്ക് നേരിട്ടും ബൈട്രാൻസ്ഫർ മുഖേനയും നിയമനം ലഭിക്കുന്നവർ പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് ഏതെല്ലാം ടെസ്റ്റുകളാണ് വിജയിക്കേണ്ടതെന്ന് അറിയിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്ക് നിയമനം ലഭിക്കുന്നതിന് മുൻപ് ഒരു ഉദ്യോഗാർത്ഥി പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് ആവശ്യമായ ടെസ്റ്റുകൾ വിജയിച്ചിട്ടുണ്ടെങ്കിൽ ജോലിയിൽ പ്രവേശിച്ചതിന് ശേഷം വീണ്ടും പ്രസ്തുത ടെസ്‌റ്റുകൾ വിജയിക്കേണ്ടതുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
2011-ന് മുൻപ് അക്കൗണ്ട് ടെസ്റ്റ് ലോവർ/ഹയർ, എം.ഒ.പി. എന്നിവ വിജയിക്കുകയും തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആയി നിയമനം ലഭിക്കുകയും ചെയ്യുന്ന ഒരു ഉദ്യോഗാർത്ഥി ടി തസ്തികയിൽ പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് വേണ്ടി വീണ്ടും അക്കൗണ്ട് ടെസ്റ്റ് ഫോര്‍ എക്സിക്യൂട്ടീവ് ഓഫീസേഴ്സ് വിജയിക്കേണ്ടതുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
സെക്രട്ടേറിയറ്റ്, നിയമസഭ സെക്രട്ടറിയേറ്റ് തുടങ്ങിയ വകുപ്പിൽ നിന്നും പ്രസ്തുത തസ്തികയിലേക്ക് ബൈട്രാൻസ്ഫർ മുഖേന നിയമനം ലഭിക്കുന്ന ഒരു ഉദ്യോഗാര്‍ത്ഥി അക്കൗണ്ട് ടെസ്റ്റ് ലോവർ/ഹയർ, എം.ഒ.പി. എന്നിവ മുൻപ് വിജയിച്ചിട്ടുണ്ടെങ്കിൽ ടി തസ്തികയിൽ പ്രൊബേഷൻ പൂർത്തീകരിക്കുന്നതിനുവേണ്ടി വീണ്ടും പ്രസ്തുത ടെസ്റ്റുകൾ വിജയിക്കേണ്ടതുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
5129.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികകളില്‍ നിലവില്‍ എത്ര ഒഴിവുകളില്‍ നിയമനം നടക്കാനുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകളില്‍ നിയമനം നടക്കാത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ; ആയത് അടിയന്തരമായി നികത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
5130.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 മേയ് മാസം വരെ പഞ്ചായത്ത് വകുപ്പില്‍ നിന്നും വിരമിക്കുന്ന ജീവനക്കാരുടെ തസ്തിക തിരിച്ചുള്ള എണ്ണം ലഭ്യമാക്കാമോ;
( ബി )
തദ്ദേശഭരണ പൊതുസര്‍വ്വീസ് നിലവില്‍ വരികയാണെങ്കില്‍ പ്രസ്തുത വിരമിക്കല്‍ ഒഴിവുകളിലേക്കുള്ള സ്ഥാനക്കയറ്റ നടപടിക്രമങ്ങള്‍ എപ്രകാരമായിരിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
പഞ്ചായത്ത് വകുപ്പിലെ ജീവനക്കാര്‍ക്ക് തന്മൂലം എന്തെങ്കിലും നഷ്ടം സംഭവിക്കാനിടയുണ്ടോ എന്ന കാര്യം അറിയിക്കാമോ?
5131.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ തസ്തിക മാറ്റം മുഖേനയുള്ള ഒഴിവ് നികത്തുന്നതിനായി ബില്‍ കളക്ടര്‍ തസ്തികയുടെ എത്ര ഒഴിവുകളാണ് മാറ്റി വച്ചിട്ടുള്ളതെന്ന വിവരം ജില്ലതിരിച്ച് ലഭ്യമാക്കുമോ;
( ബി )
2015 ന് ശേഷം ഈ തസ്തികയിലേയ്ക്ക് തസ്തികമാറ്റ നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാത്തതിന് കാരണം വ്യക്തമാക്കുമോ?
5132.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലക്ഷം വീട് പദ്ധതിയിൽ അനുവദിച്ച വീട് സ്ഥിതി ചെയ്യുന്ന ഭൂമിയിൽ പ്രസ്തുത വ്യക്തിക്ക് എത്ര വർഷത്തിന് ശേഷമാണ് സ്വാഭാവിക അവകാശം ഉണ്ടാകുന്നത്; ഭൂമിയുടെ അവകാശം സംബന്ധിച്ചുള്ള വിശദാംശം നൽകുമോ;
( ബി )
ഉടമയ്ക്ക് നിശ്ചിത കാലാവധിക്ക് ശേഷം ലക്ഷം വീട് സ്ഥലം വിൽക്കാനുള്ള അവകാശം ഉണ്ടോ; ഈ സ്ഥലം പഞ്ചായത്തിന് തിരിച്ചുനൽകണം എന്ന വ്യവസ്ഥയുണ്ടോ; വിശദാംശം നൽകുമോ;
( സി )
ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവുകൾ ഇറക്കിയിട്ടുണ്ടോ; എങ്കിൽ അതിന്റെ പകർപ്പുകൾ ലഭ്യമാക്കുമോ?
5133.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ നബാഡ് ആർ.ഐ.ഡി.എഫ്. ട്രാഞ്ചെ XXI ല്‍ അനുമതി ലഭിച്ച കൂടാനം-പൊന്‍കുളം-വില്ലാരം പതി റോഡ് പ്രവൃത്തി നാളിതുവരെ തുടങ്ങാന്‍ സാധിക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
സൈറ്റില്‍ വന്ന ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലം നിലവിലുള്ള എസ്റ്റിമേറ്റ് പുതുക്കി ഭരണാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രോജക്ട് ഡയറക്ടര്‍ തന്നിട്ടുള്ള പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നല്‍കാതിരിക്കാനുള്ള കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി സംബന്ധിച്ച് ഗ്രാമ വികസന കമ്മീഷണറുടെ പരിഗണനയിലുള്ള 18472/RI3/19/CRD ഫയലില്‍ അനുകൂല തീരുമാനം ഉണ്ടാക്കി ഏറ്റവും അത്യാവശ്യമായ ഈ പ്രവൃത്തി അടിയന്തിരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?
5134.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വികസന പരിശീലന കേന്ദ്രങ്ങള്‍ക്ക് എന്തെല്ലാം ധനസഹായങ്ങളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭ്യമാകുന്നത്; വിശദമാക്കാമോ;
( ബി )
ഇത്തരത്തില്‍ എത്ര പരിശീലനകേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; പ്രസ്തുത പരിശീലന കേന്ദ്രങ്ങളെ സര്‍ക്കാര്‍ വകുപ്പില്‍ നിന്നും ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പരിശീലന കേന്ദ്രങ്ങളെ സര്‍ക്കാര്‍ വകുപ്പില്‍ നിന്നും ഒഴിവാക്കിയാല്‍ അവയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഫണ്ടിന്റെ ലഭ്യതയെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വികസന പരിശീലന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുമ്പോള്‍ നിലവില്‍ അവിടെയുള്ള ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ എപ്രകാരം ക്രമപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ഇ )
ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ മിനിറ്റ്സിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
കിഴക്കമ്പലം പഞ്ചായത്തിലെ റോഡ് നിര്‍മ്മാണം
5135.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017, 2018, 2019 വര്‍ഷങ്ങളില്‍ കിഴക്കമ്പലം പഞ്ചായത്തിലെ ബി.എം.&ബി.സി. റോഡുകള്‍ പണിതതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പരാതികളുമായി ബന്ധപ്പെട്ട് പ‍ഞ്ചായത്ത് ഭരണസമിതിക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ?
5136.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മയ്ക്ക് ഒരു പരിഹാരമെന്ന നിലയില്‍ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഏറ്റെടുത്ത് നടത്താവുന്ന പ്രവൃത്തികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
കോവിഡ് രോഗവ്യാപനം മൂലമുണ്ടായിട്ടുള്ള തൊഴില്‍ പ്രതിസന്ധി പരിഗണിച്ച് പ്രസ്തുത പദ്ധതിയുടെ കീഴില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5137.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പത്ത് വര്‍ഷം കാലാവധി പൂർത്തിയാക്കിയ താല്‍ക്കാലിക/കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക/കരാര്‍ ജീവനക്കാരുടെ വേതന വര്‍ദ്ധനവിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5138.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജില്ലകള്‍തോറും വികസന കമ്മീഷണര്‍മാരെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് പ്രസ്തുത തസ്തികയില്‍ നിയമിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
ജില്ലാ വികസന കമ്മീഷണര്‍മാരുടെ ചുമതലകള്‍ എന്തെല്ലാമാണ്; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
ജില്ലാ വികസന കമ്മീഷണര്‍മാരുടെ ആസ്ഥാനം, ഓഫീസ് സ്റ്റാഫ്, മറ്റ് സൗകര്യങ്ങള്‍ എന്നീ വിവരങ്ങൾ ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ഇ )
ജില്ലാ വികസന കമ്മീഷണര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതാര്‍ക്കാണ്; ഏതൊക്കെ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ നേതൃത്വം നല്‍കേണ്ടത്; വ്യക്തമാക്കാമോ?
5139.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കില ഡയറക്ടറുടെ നിയമന രീതിയും യോഗ്യതയും എന്തൊക്കെയാണ്; നിലവിലെ ഡയറക്ടറുടെ യോഗ്യതകൾ എന്തൊക്കെയാണ്; വ്യക്തമാക്കാമോ;
( ബി )
അധ്യാപന ഗവേഷണ പരിചയവും ഗവേഷണ ബിരുദവും ഡയറക്ടർ ജനറലിന്റെ യോഗ്യതകളിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
കില, അന്താരാഷ്ട്ര പഠനകേന്ദ്രം ആക്കുന്നതിന് ഉദ്ദേശിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
5140.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അ‍ഡ്മിനിസ്ട്രേഷന്റെ (കില) ഭാവി വികസനം മുന്നില്‍ കണ്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
5141.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്ന കിലയെ ശക്തിപ്പെടുത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
കിലയ്ക്ക് എല്ലാ ജില്ലകളിലും പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ;
( സി )
സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിക്ക് കയറുന്ന എല്ലാ ജീവനക്കാര്‍ക്കും കില വഴി രണ്ടാഴ്ചത്തെ പരിശീലനം നല്‍കിയതിന് ശേഷം മാത്രം ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കുമോ ?
5142.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി പിന്നാക്ക മേഖലയിലെ ജനമെെത്രി എക്സെെസ് സ്ക്വാഡുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത മേഖലയെ ലഹരി മുക്തമാക്കുന്നതിന് ജനമെെത്രി എക്സെെസ് സ്ക്വാഡുകളുടെ പ്രവര്‍ത്തനം ഫലപ്രദമാകുന്നുണ്ടോ;
( സി )
പൊതുജനങ്ങള്‍ ലഹരിക്ക് അടിമപ്പെടാതിരിക്കാന്‍ ജനമെെത്രി എക്സെെസ് സ്ക്വാഡുകള്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് വിശദമാക്കാമോ;
( ഡി )
കൂടുതല്‍ ആദിവാസി പിന്നാക്ക മേഖലകളില്‍ പ്രസ്തുത സ്ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം വിപുലീകരിക്കുമോ?
5143.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി എത്ര പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കാണ് എക്സെെസ് വകുപ്പില്‍ നിയമനം നല്‍കിയിട്ടുള്ളത്;
( ബി )
നിലവില്‍ വയനാട് ജില്ലയില്‍ എക്സെെസ് വകുപ്പില്‍ എത്ര ഒഴിവുകളുണ്ടെന്ന് അറിയിക്കാമോ;
( സി )
ജനമെെത്രി എക്സെെസ് പ്രവര്‍ത്തനം വയനാട് ജില്ലയിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമോ?
5144.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലത്ത് സംസ്ഥാനത്ത് എക്സൈസ് പിടിച്ചെടുത്ത കഞ്ചാവ്, വ്യാജമദ്യം, മറ്റ് ലഹരി വസ്തുക്കള്‍ സംബന്ധിച്ച കേസുകളുടെ വിവരം ഇനം, ജില്ല തിരിച്ച് വിശദമാക്കുമോ;
( ബി )
ഇപ്രകാരം പിടിച്ചെടുത്ത ഉല്പന്നങ്ങളുടെ അളവ് ഇനം തിരിച്ച് അറിയിക്കുമോ;
( സി )
ഇത്തരത്തില്‍ പിടിച്ചെടുത്ത ഉല്പന്നങ്ങള്‍ സൂക്ഷിച്ചുവയ്ക്കുകയോ നശിപ്പിച്ചുകളയുകയോ ചെയ്യുന്നത് എപ്രകാരമെന്ന് വ്യക്തമാക്കുമോ?
5145.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിൽ നിലവിൽ എത്ര എക്സൈസ് സർക്കിൾ ഓഫീസുകളാണുള്ളതെന്നും അവ എവിടെയൊക്കെയാണെന്നും അറിയിക്കുമോ;
( ബി )
മഞ്ചേശ്വരം താലൂക്കിൽ എക്സൈസ് സർക്കിൾ ഓഫീസ് തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
കർണാടകയുടെ അതിർത്തി പ്രദേശം എന്ന പരിഗണനയിൽ പ്രസ്തുത ഓഫീസ് ഈ വർഷം തന്നെ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
അബ്കാരി കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിക്കുന്നതിന് കുമ്പള എക്സൈസ് റെയ്ഞ്ച് പരിധിയിൽ ഡമ്പിംഗ് യാര്‍ഡ് നിര്‍മ്മിക്കുവാൻ ഭരണാനുമതി നൽകിയിട്ടുണ്ടോ; വിശദമാക്കാമോ?
5146.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാൻ എക്സൈസ് വകുപ്പിൽ നിന്നും ജീവനക്കാരെ നിയോഗിക്കാൻ പ്രത്യേക തീരുമാനമെടുത്തിരുന്നോ; എങ്കില്‍ എന്നുമുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വന്നതെന്നും എത്ര ഉദ്യോഗസ്ഥരെയാണ് ഇത്തരത്തിൽ നിയോഗിച്ചിട്ടുള്ളതെന്നും വെളിപ്പെടുത്താമോ;
( ബി )
ഇത്തരത്തിൽ ഉദ്യോഗസ്ഥരെ നിയമിച്ചത് എക്സൈസ് വകുപ്പിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
ബാറുകൾ തുറക്കുന്ന സാഹചര്യത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ തിരക്ക് കുറയും എന്നതിനാൽ ഇവരെ തിരികെ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
5147.
ശ്രീ. പി. ടി. എ. റഹീം
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കടത്തിക്കൊണ്ടുവരാന്‍ ആസൂത്രിത നീക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇതിന് തടയിടാന്‍ എന്തെല്ലാം ഇടപെടലുകളാണ് എക്സൈസ് സേന നടത്തിവരുന്നത്; അറിയിക്കാമോ;
( ബി )
വിദ്യാര്‍ത്ഥികളുടെ ഇടയിലെ ലഹരി ഉപയോഗം തടയുന്നതിനായി വിദ്യാലയങ്ങളില്‍ കഴിഞ്ഞ സര്‍ക്കാര്‍ രൂപീകരിച്ച ലഹരി വിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഈ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
( സി )
ചികിത്സയും പുനരധിവാസവും ഉള്‍പ്പെടുത്തി ആധുനിക നിലവാരത്തിലുള്ള ഡീ അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
5148.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തില്‍, ഇത്തരം ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും തടയാന്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
5149.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കരയിലെ വിമുക്തി സെന്ററില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് പുതിയതായി ഭരണാനുമതി നല്‍കിയതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സെന്റര്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവൃത്തിക്കുന്നതിന് വേണ്ടി അധിക ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
5150.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടി സ്ഥലം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
5151.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സൈസ് സേനയില്‍ എഫ് 1/153/21/റ്റി. ഡി. നമ്പര്‍ ഫയല്‍ പ്രകാരം വനിത എക്സൈസ് ഓഫീസറുടെ പുതിയ തസ്തിക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( ബി )
ഓരോ ജില്ലയിലും എത്ര പേരെയാണ് വനിതാ എക്സൈസ് ഓഫീസര്‍മാരായി നിയമിക്കുന്നതെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.