ശ്രീ.
ഇ കെ വിജയൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡിന്റെ പശ്ചാത്തലത്തിൽ
സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യ
ഭദ്രത അലവൻസ് സപ്ലൈകോയുടെ
സഹകരണത്തോടെ ഭക്ഷ്യധാന്യ
കിറ്റുകളായി വിതരണം
ചെയ്യുന്നതിന്
തീരുമാനിച്ചിരുന്നോ;
വിശദമാക്കാമോ;
(
ബി )
സ്കൂൾ
തുറക്കാൻ കഴിയാത്ത നിലവിലെ
സാഹചര്യത്തിൽ ഭക്ഷ്യ ഭദ്രത
അലവൻസ് തുടർന്നും ഭക്ഷ്യ
ധാന്യകിറ്റുകളായി വിതരണം
ചെയ്യുവാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
സി )
സ്കൂൾ
കുട്ടികൾക്ക് നൽകുന്ന ഭക്ഷ്യ
കിറ്റിൽ കുട്ടികളുടെ താൽപര്യം
പരിഗണിച്ച് ബിസ്കറ്റ്, സ്നാക്സ്
എന്നിവ ഉൾപ്പെടുത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(
ഡി )
സ്കൂൾ
കുട്ടികൾക്കുള്ള ഭക്ഷ്യ ഭദ്രത
അലവൻസ് കൂപ്പണുകളായി നൽകി
സപ്ലൈേകോ ഔട്ട് ലെറ്റുകളിൽ
നിന്നും ഇഷ്ടമുള്ള സാധനങ്ങൾ
വാങ്ങുന്നതിന് സൗകര്യം
ഏർപ്പെടുത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
ഇ )
കോവിഡി
ന്റെ മൂന്നാം തരംഗത്തിന്റെ
പശ്ചാത്തലത്തിൽ സ്കൂൾ
കുട്ടികൾക്കുള്ള ഭക്ഷ്യ ഭദ്രത
അലവൻസ് മുടങ്ങാതെ നൽകുന്നതിന്
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?