STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4660.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പ‍ഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതി പ്രകാരം മാവേലിക്കര മണ്ഡലത്തിലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളില്‍ ഏതെല്ലാം പ്രദേശത്താണ് കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഇവയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ?
4661.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജക മണ്ഡലത്തില്‍ കായിക വകുപ്പ് മുഖേന നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിനും നടപടി സ്വീകരിക്കുമോ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ എന്തെല്ലാം പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് അറിയിക്കുമോ?
4662.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിക്കോഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ്. എളമുന്നപ്പുഴയില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്നും വിശദമാക്കാമോ?
4663.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക പ്രേമികൾക്ക് ആവശ്യമായ ഗ്രൗണ്ടുകളുടെ ദൗർലഭ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്;
( ബി )
വിദ്യാലയങ്ങളിലെ മൈതാനം സംരക്ഷിക്കുന്നതിന് കായികവകുപ്പ് എന്തെല്ലാം സഹായങ്ങളാണ് നൽകിവരുന്നത്; എന്തെല്ലാം സഹായങ്ങളാണ് നൽകാൻ ഉദ്ദേശിക്കുന്നത്; വിശദവിവരം ലഭ്യമാക്കുമോ;
( സി )
കായിക വിദ്യാഭ്യാസം അക്കാദമിക വിദ്യാഭ്യാസത്തിനും ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതിനും എത്രത്തോളം സഹായിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന പരിപാടികൾ വ്യാപകമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4664.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി സഹായത്തോടെ പുതിയ സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ഇവയുടെ പരിപാലനത്തിന് എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
ഇതിനായി പ്രത്യേക കമ്പനി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
എങ്കിൽ പ്രസ്തുത കമ്പനിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പങ്കാളിത്തം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
4665.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടുത്ത ഒളിമ്പിക്സില്‍ ഇന്ത്യക്ക് അഭിമാനമാകത്തക്കവിധത്തില്‍ കായിക താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിന് ഒരു പ്രത്യേക മിഷന്‍ നടപ്പാക്കുമോയെന്ന് അറിയിക്കുമോ;
( ബി )
കായിക താരങ്ങള്‍ക്ക് മികവിനനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനും പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനും നടപടികള്‍ ഉണ്ടാകുമോയെന്ന് വ്യക്തമാക്കാമോ;
( സി )
കായിക താരങ്ങള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങള്‍ നല്‍കുമോ; അതിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക സൗകര്യങ്ങള്‍ ലഭ്യമാക്കുമോ; വിശദമാക്കാമോ?
4666.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ സ്കൂൾ ഗ്രൗണ്ടുകളുടെ നവീകരണത്തിനായി ഏതൊക്കെ സ്കൂളുകളില്‍ എത്ര തുക വീതം അനുവദിച്ചു; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4667.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ആധുനിക സൗകര്യങ്ങളോടെ ഒരു നീന്തല്‍ക്കുളം സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഈ പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
4668.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം നിയോജക മണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെ കായിക വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍‍ ഏതൊക്കെയാണ്; ഇതിനായി അനുവദിച്ച തുക എത്രയാണ്; ഇതില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
4669.
ശ്രീ വി കെ പ്രശാന്ത്
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാന-ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാന‌-ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളുടെ ഘടനയും സംഘാടനവും ചുമതലയും എന്തെല്ലാമാണ്;
( സി )
സ്പോര്‍ട്സ് അക്കാദമികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിലവിലുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുളളില്‍ രജിസ്റ്റര്‍ ചെയ്ത അക്കാദമികളെ സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കുമോ;
( ഡി )
വലിയ തുക ഫീസീടാക്കി കച്ചവട താല്‍പ്പര്യത്തോടെ സ്പോര്‍ട്സ് അക്കാദമികള്‍ രൂപീകരിക്കുന്നുണ്ടോയെന്നും കായികേതര പ്രവര്‍ത്തനങ്ങളിലേയ്ക്ക് അക്കാദമികള്‍ കടക്കുന്നുണ്ടോയെന്നും പരിശോധിക്കാറുണ്ടോ;
( ഇ )
സ്പോര്‍ട്സ് കൗണ്‍സിലുകള്‍ക്ക് നല്‍കുന്ന ഫണ്ട്, അവയുടെ വിനിയോഗം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ?
4670.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്. സ്കൂളില്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ സര്‍ക്കാര്‍ തലത്തില്‍ ഒന്നാം സ്ഥാനത്തും പൊതുവില്‍ നാലാം സ്ഥാനത്തും എത്തിക്കൊണ്ടിരിക്കുന്ന പ്രസ്തുത സ്കൂളിലെ കുട്ടികള്‍ ഇവിടെ സ്പോര്‍ട്സ് ഹോസ്റ്റല്‍ ഇല്ലാത്തതിനാല്‍ കോതമംഗലം എം.എ. അക്കാദമിയില്‍ ആണ് പരിശീലനം നടത്തുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത അക്കാദമിയില്‍ പരിശീലനം നടത്തുന്നതിനാല്‍ ഇപ്പോള്‍ ചാമ്പ്യന്‍ഷിപ്പിനുവേണ്ടി സ്കൂളിന്റെ പേര് പരിഗണിക്കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
സ്കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം തുടര്‍ച്ചയായി നടത്തിവരുന്ന പ്രസ്തുത സ്കൂളിൽ സ്പോര്‍ട്സ് ഹോസ്റ്റല്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?
4671.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ ഒരു സ്റ്റേഡിയം പോലുമില്ലാത്ത വൈക്കം നിയോജക മണ്ഡലത്തില്‍ വെള്ളൂര്‍ പഞ്ചായത്തിലെ ഇരുമ്പയം പെരുന്തട്ട് സ്റ്റേഡിയം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ?
4672.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ അനുവദിച്ച കുളത്തൂര്‍ ഗവ. ഹൈസ്കൂളിലെ ഫുട്ബോള്‍ പരിശീലന കേന്ദ്രം, നെയ്യാറ്റിന്‍കര ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ബാസ്കറ്റ്ബോള്‍ പരിശീലന കേന്ദ്രം എന്നിവയുടെ നിലവിലെ അവസ്ഥ എന്തെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പരിശീലന കേന്ദ്രങ്ങള്‍ക്ക് ഓരോ വര്‍ഷവും ചെലവാകുന്ന തുക എത്രയെന്ന് വ്യക്തമാക്കാമോ?
4673.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അനുവദിച്ച സ്പോര്‍ട്സ് അക്കാദമിയുടെ വിശദാംശം ലഭ്യമാക്കുമോ ;
( ബി )
പ്രസ്തുത പദ്ധതിക്ക് വേണ്ടി നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; പദ്ധതിയുടെ ഭാഗമായി എന്തൊക്കെ പ്രവൃത്തികളാണ് പൂര്‍ത്തിയായിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
ഇനി എന്തൊക്കെ പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കാനുള്ളതെന്ന് അറിയിക്കുമോ; പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
4674.
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19 വര്‍ഷത്തെ ബജറ്റില്‍ ടോക്കണ്‍ പ്രൊവിഷന്‍ അനുവദിച്ചിട്ടുള്ള ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഈ സ്റ്റേഡിയത്തില്‍ എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
4675.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം സംബന്ധിച്ച് വിശദീകരണം നല്‍കാമോ;
( ബി )
മണ്ഡലത്തിലെ പൂര്‍ത്തീകരിക്കാത്ത സ്റ്റേഡിയങ്ങളുടെ പ്രവര്‍ത്തനം എന്നത്തേക്ക് തുടങ്ങാനാകുമെന്നതു സംബന്ധിച്ച് വിശദമാക്കാമോ;
( സി )
ഇതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
4676.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആനാവൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റേഡിയം നവീകരണത്തിനായി E-1419678, (എസ്.വെെ.എ/എ3/6/2020, പി.ഡബ്ലൂ.ഡി ഇ1/85/2020) എന്ന ഫയലിന്‍മേല്‍ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി കായിക വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗവും തുടര്‍ന്ന് പി.ഡബ്ലൂ.ഡി-യും ഡി.പി.ആര്‍. സമര്‍പ്പിച്ചുവെങ്കിലും നാളിതുവരെ ഭരണാനുമതി ലഭ്യമായിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തി കായിക യുവജന ക്ഷേമ വകുപ്പ് തന്നെ നിര്‍വ്വഹിക്കണം എന്ന നിലയില്‍ നല്‍കിയ പ്രൊപ്പോസലിന്‍മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി തടസ്സങ്ങള്‍ മാറ്റി അടിയന്തരമായി ഭരണാനുമതി നല്‍കി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
4677.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നീന്തല്‍ മത്സരങ്ങളില്‍ രാജ്യത്ത് മുന്‍നിരയിലാണെങ്കിലും സംസ്ഥാനത്ത് വേണ്ടത്ര നീന്തല്‍കുളങ്ങള്‍ ഇല്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആലപ്പുഴയിലെ രാജാകേശവദാസ് അന്താരാഷ്ട്ര നീന്തല്‍ കുളത്തിന്റെ അറ്റകുറ്റപ്പണികളുടെ പുരോഗതി വ്യക്തമാക്കുമോ; ഇതിന്റെ ഭാഗമായി എന്തെല്ലാം പ്രവൃത്തികളാണ് പുരോഗമിക്കുന്നതെന്ന് അറിയിക്കുമോ; അതിനായി ചെലവായ തുക സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( സി )
നാളിതുവരെ പ്രസ്തുത നീന്തല്‍ കുളത്തില്‍ നടന്നിട്ടുള്ള അന്തര്‍ദേശീയ-ദേശീയ-സംസ്ഥാനതല മത്സരങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത നീന്തല്‍കുളത്തിന്റെ നടത്തിപ്പ് ചുമതല ആര്‍ക്കാണെന്ന് അറിയിക്കുമോ;
( ഇ )
രാജാകേശവദാസ് അന്താരാഷ്ട്ര നീന്തല്‍കുളത്തെ അന്താരാഷ്ട്ര-ദേശീയതല മത്സരങ്ങള്‍ക്ക് പ്രാപ്തമാക്കുന്നതിന് ആവശ്യമായ ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
4678.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായികരംഗത്ത് വനിതാ താരങ്ങള്‍ക്ക് കായികക്ഷമത ഉറപ്പ് വരുത്തുന്നതിനായി സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
കായികരംഗത്ത് വനിതാ താരങ്ങളെ കൂടുതലായി പങ്കെടുപ്പിക്കുന്നതിനും വനിതാ പരിശീലകരെ വാര്‍ത്തെടുക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; അറിയിക്കുമോ;
( സി )
കായികരംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനത്തിനായി മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വെളിപ്പെടുത്താമോ;
( ഡി )
പരിശീലനത്തിനായി എല്ലാ ജില്ലകളിലും മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4679.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യോഗയുടെ പ്രചരണത്തിന് കായിക വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
അന്തര്‍ദ്ദേശീയ യോഗ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
2020-21 ബജറ്റില്‍ ഇതിനായി എത്ര തുകയാണ് വകയിരുത്തിയത് എന്ന് വ്യക്തമാക്കാമോ?
4680.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖേലോ ഇന്‍ഡ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഏഴ് കോടി രൂപ ചെലവിൽ നിര്‍മ്മിക്കുന്ന നാന്നൂറ് മീറ്റര്‍ സിന്തറ്റിക്ക് ട്രാക്കിന്റെയും എം.എല്‍.എ. ആസ്തി വികസന സ്കീമില്‍ ഉള്‍പ്പെടുത്തി അന്‍പത്തിയെട്ട് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ഫുട്ബോള്‍ ഫീല്‍ഡിന്റെയും വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
4681.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏതെല്ലാം മേഖലകളില്‍ മികവ് തെളിയിച്ച കായിക താരങ്ങള്‍ക്കാണ് സ്ഥിരം ജോലി നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4682.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തി നിയമവിരുദ്ധമായി കൈക്കലാക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതു സംബന്ധിച്ച് പോലീസ് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
തളിപ്പറമ്പ് മുസ്ലീം ജമാഅത്ത്, തൃക്കരിപ്പൂര്‍ ജാമിയവാദിയ ഇസ്ലാമിയ എന്നീ വഖഫ് സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തി വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
പ്രസ്തുത പരാതിയില്‍ എന്തെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
4683.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ആസ്തികളുടെ സംരക്ഷണത്തിന് നടപ്പാക്കുന്ന പദ്ധതികള്‍ വിശദീകരിക്കാമോ;
( ബി )
വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കുളങ്ങള്‍ കെട്ടി സംരക്ഷിക്കുന്നതിന് പദ്ധതി നടപ്പിലാക്കുമോ;
( സി )
ഗുരുവായൂര്‍ മണ്ഡലത്തില്‍ വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതും വശങ്ങള്‍ കെട്ടി സംരക്ഷിക്കേണ്ടതുമായ കുളങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ?
4684.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസില്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കോഴിക്കോട് വിമാനത്താവളത്തില്‍ നിലനിര്‍ത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നറിയിക്കാമോ?
4685.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരി റെയില്‍പാതയുടെ സര്‍വ്വേ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
പരമാവധി ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിയാണോ റെയില്‍പാതയുടെ സര്‍വ്വേ നടപടികള്‍ നടത്തുന്നതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ അലൈന്‍മെന്റില്‍ വ്യക്തത വരുത്തി ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്ക പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
4686.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തില്‍ നിലവില്‍ എത്ര റെയില്‍വേ ലെവല്‍ക്രോസുകള്‍ ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ലെവല്‍ ക്രോസുകള്‍ ഒഴിവാക്കി ഓവര്‍ ബ്രിഡ്ജ്/അണ്ടര്‍ ബ്രിഡ്‍ജ് നിര്‍മ്മിക്കുന്ന കാര്യം റെയില്‍വേയുടെയോ സര്‍ക്കാരിന്റെയോ പരിഗണനയില്‍ ഉണ്ടോ; എങ്കില്‍ ഏതെല്ലാം ലെവല്‍ ക്രോസ്സുകളിലാണ് ഇവ നിര്‍മ്മിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഉപ്പള, ഷിറിയ (മുട്ടം) എന്നീ ലെവല്‍ ക്രോസ്സുകള്‍ ഒഴിവാക്കി അവിടെ ഓവര്‍ ബ്രിഡ്‍ജ് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
കുമ്പള റെയില്‍വേ സ്റ്റേഷനില്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?
നിലമ്പൂര്‍ യാര്‍ഡിലെ റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ്
4687.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ റയിൽവേ യാര്‍ഡിലെ ലെവല്‍ ക്രോസില്‍ റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ നിലവിലെ അവസ്ഥ അറിയിക്കാമോ;
( ബി )
പ്രസ്തുത ആര്‍.യു.ബി. നിര്‍മ്മാണത്തിന് കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇതിന്റെ നിര്‍മ്മാണത്തിനായി എത്ര തുകയാണ് വകയിരുത്തിയതെന്നും എന്നത്തേക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത ആര്‍.യു.ബി. യുടെ ഡിസൈന്‍, റോഡ് അലൈന്‍മെന്റ് എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; നിര്‍ദ്ദിഷ്ട മലയോര ഹൈവേ ഡിസൈനുമായി ചേര്‍ന്നു പോകുന്ന തരത്തിലാണോ ആര്‍.യു.ബി. നിര്‍മ്മിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
നിലമ്പൂര്‍ യാര്‍ഡിലെ ലെവല്‍ ക്രോസ്, കയറ്റിറക്കമുള്ള റോഡിലായതിനാല്‍ മഴക്കാലത്ത് അണ്ടര്‍ ബ്രിഡ്ജില്‍ വെള്ളം കെട്ടി നിന്ന് വാഹനഗതാഗതം തടസ്സപ്പെടുന്ന സാഹചര്യമുണ്ടാകാന്‍ സാധ്യതയുണ്ടോയെന്ന് അറിയിക്കാമോ; ഇക്കാര്യത്തില്‍ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ?
4688.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മുതല്‍ ആലപ്പുഴ വഴി എറണാകുളത്തേക്കുള്ള റെയില്‍പ്പാതയുടെ ഇരട്ടിപ്പിക്കലിനും നവീകരണത്തിനുമായി എന്തെങ്കിലും നിർദ്ദേശം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത റെയില്‍പ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടോ; എങ്കില്‍ എത്ര ഭൂമി ഏറ്റെടുക്കണം; ഇതിനായി സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.