STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4295.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കക്കയം കെ. എസ്. ഇ. ബി. ഹൈഡൽ പ്രോജക്ടിനു വേണ്ടി അക്വയര്‍ ചെയ്ത നമ്പര്‍ 3/66 പ്രകാരമുള്ള ഭൂമി പോക്കുവരവു നടത്തി റവന്യൂ രേഖകളില്‍ മാറ്റം വരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ഭൂമിയുടെ പോക്ക് വരവ് നടത്തുന്നതിനായി കെ. എസ്. ഇ. ബി. റവന്യൂ വകുപ്പില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ എന്താണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ഭൂമി പോക്ക് വരവ് നടത്തി റവന്യൂ രേഖകളില്‍ മാറ്റം വരുത്താത്തതിനാല്‍ കക്കയത്ത് കെ. എസ്. ഇ. ബി. ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രം നവീകരിക്കാന്‍ കഴിയാത്തത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
4296.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ അങ്കമാലി ബൈപ്പാസിന്റെ നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ജില്ലാ കളക്ടര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍പ്രകാരം നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ബൈപ്പാസിന്റെ അലൈന്‍മെന്റ് കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ബൈപ്പാസിന്റെ ഭൂമി ഏറ്റെടുക്കുന്നതിനായി കണ്ടിൻജൻസി ചാര്‍ജായി തുക അനുവദിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 4(1) വി‍ജ്ഞാപനം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഇ )
ബൈപ്പാസിനായി ഭൂമി ഏറ്റെടുത്ത് കൈമാറുന്നതിന് ഇനി എന്തെല്ലാം നടപടികള്‍ ഉണ്ടെന്നും ഇതിനായി എത്ര കാലതാമസം ഉണ്ടാകുമെന്നും വിശദമാക്കാമോ;
( എഫ് )
ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
4297.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇരുപത്തിയഞ്ച് സെന്റ് വരെയുള്ള പാടമോ വയലോ ഫീസ് സൗജന്യത്തോടെ പുരയിടമോ പറമ്പോ ആക്കി മാറ്റുന്നതിനുള്ള എത്ര ഉത്തരവുകള്‍ സര്‍ക്കാര്‍ പറുപ്പെടുവിച്ചിട്ടുണ്ട്; ഏതെല്ലാമെന്ന് അറിയിക്കാമോ; അവയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച ഉത്തരവുകള്‍ പ്രകാരം സംസ്ഥാനത്ത് നാളിതുവരെ ഇരുപത്തിയഞ്ച് സെന്റ് വരെയുള്ള പാടമോ വയലോ ഫീസ് സൗജന്യത്തോടെ പുരയിടമാക്കി മാറ്റുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഇപ്രകാരം ലഭിച്ച എത്ര അപേക്ഷകളില്‍ ഇരുപത്തിയഞ്ച് സെന്റ് വരെയുള്ള പാടമോ വയലോ ഫീസ് സൗജന്യം നല്‍കി തീര്‍പ്പാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ; ഇത് ആകെ എത്ര ഏക്കര്‍ പാടമോ വയലോ ആയ ഭൂമിയുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ ഉത്തരവുകളുടെ മറവില്‍ അനധികൃതമായി പാടമോ വയലോ തരംമാറ്റിയത് സംബന്ധിച്ച് നാളിതുവരെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പറയാമോ;
( ഇ )
ഈ വിഷയത്തില്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇറക്കിയ സര്‍ക്കുലറുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
4298.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമിയുടെ ന്യായവില നിര്‍ണ്ണയിച്ചതിലെ അപാകത കാരണം പൊതുജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ അപാകതകള്‍ പരിഹരിക്കുന്നതിന് സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില സമഗ്രമായി പുന:നിര്‍ണ്ണയിക്കുമെന്ന 2018-ലെ ബജറ്റിലെ പ്രഖ്യാപനം നടപ്പിലായിട്ടുണ്ടോ;
( സി )
ഇക്കാര്യത്തില്‍ റവന്യൂ വകുപ്പ്‌ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( ഡി )
പരിഷ്കരിച്ച ഭൂമിയുടെ ന്യായവില എന്ന് മുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
4299.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന സാന്ത്വന സ്പർശം അദാലത്തിലേയ്ക്ക് കുണ്ടറ നിയോജകമണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ; അതില്‍ എത്രയെണ്ണത്തിനാണ് തീർപ്പ് കൽപ്പിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?
4300.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന ഇ-സര്‍ട്ടിഫിക്കറ്റുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
അവ ഓരോന്നും അനുവദിക്കുന്നതിനുളള സമയപരിധി എത്രയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4301.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദാരിദ്യരേഖക്ക് താഴെയുള്ള കുടുംബത്തിലെ ഏകവരുമാനദായകന്‍ മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് ദേശീയകുടുംബക്ഷേമ പദ്ധതി പ്രകാരം എത്ര രൂപയാണ് നല്‍കുന്നത്;
( ബി )
ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ട വിധം, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ എന്നിവയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ ;
( സി )
കൊയിലാണ്ടി താലൂക്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഈ സഹായത്തിനു വേണ്ടി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; അതില്‍ എത്ര പേര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
ഈ പദ്ധതി പ്രകാരം സഹായം നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണോ ; ഫണ്ടിന്റെ ലഭ്യതക്കുറവ്, ധനസഹായം കുടിശ്ശികയാകുന്നതിന് കാരണമാകുന്നുണ്ടോ ; വ്യക്തമാക്കാമോ ?
4302.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. ടി. തോമസ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കയ്യേറ്റക്കാരില്‍ നിന്ന് ഭൂമി ഒഴിപ്പിച്ചെടുക്കാൻ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കുമോ;
( ബി )
ഹൈക്കോടതിയില്‍ നടക്കുന്ന മിച്ചഭൂമി കേസുകളില്‍ തീര്‍പ്പുണ്ടാക്കുന്നതിനായി റവന്യൂ വകുപ്പ് സ്വീകരിച്ച നിയമാനുസൃത നടപടികള്‍ അറിയിക്കുമോ; ഈ കേസുകളുടെ വിശദാംശങ്ങൾ നൽകാമോ;
( സി )
കയ്യേറ്റങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കയ്യേറ്റങ്ങള്‍ തടയുന്നതില്‍ ജാഗ്രതക്കുറവ് കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
കഴിഞ്ഞ സര്‍ക്കാര്‍ എസ്ചീറ്റ് ആയ ഭൂമി ഏറ്റെടുത്തതിന്റെ വിവരങ്ങള്‍ അറിയിക്കുമോ?
4303.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ഭൂരഹിതരുണ്ട് എന്ന് കണക്കാക്കിയിട്ടുണ്ടോ; ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
മിച്ചഭൂമി, വനം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ കുടിയൊഴിപ്പിക്കപ്പെടുന്ന കര്‍ഷകര്‍ക്ക്, വാസസ്ഥലത്തിനായി മിനിമം ഭൂമി അനുവദിച്ചു നൽകുന്ന പദ്ധതി നിലവിലുണ്ടോ ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4304.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട അയ്യല്ലൂര്‍ വിനോദനഗര്‍ ഭൂദാന കോളനിയിലുളള കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കിയിട്ടുണ്ടോ;
( ബി )
അൻപതോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രസ്തുത കോളനി നിവാസികള്‍ക്ക്, ബാങ്ക് വായ്പ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ പട്ടയം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4305.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
25-30 വര്‍ഷങ്ങൾക്ക് മുമ്പ് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഭൂരഹിതര്‍ക്കായി നടപ്പിലാക്കിയ '4 സെന്റ് കോളനി പദ്ധതി' പ്രകാരം വസ്തു ലഭിച്ചവര്‍ക്ക് ഇപ്പോഴും പ്രസ്തുത ഭൂമി പരമ്പരാഗതമായി കൈമാറ്റം ചെയ്യാമെന്നല്ലാതെ, പട്ടയം ലഭിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഇവർക്ക് പട്ടയം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ ?
4306.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയിൽ വര്‍ഷങ്ങളായി കഴിഞ്ഞുവരുന്ന അര്‍ഹരായ മുഴുവന്‍ പേര്‍ക്കും മലയോര പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ നടപടികൾ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര പേര്‍ക്കാണ് മലയോര പട്ടയം നല്‍കുന്നതിന് തയ്യാറായിട്ടുള്ളതെന്നും, എന്നത്തേക്ക് പട്ടയം വിതരണം ചെയ്യാന്‍ കഴിയുമെന്നും അറിയിക്കാമോ;
( സി )
സംയുക്ത പരിശോധന നടത്തി, കേന്ദ്രാനുമതി ലഭിച്ച് വിതരണത്തിന് തയ്യാറായിട്ടുള്ള അപേക്ഷകള്‍ എത്രയാണെന്നും സംയുക്ത പരിശോധന നടത്താന്‍ ഇനി എത്ര അപേക്ഷകള്‍ ഉണ്ടെന്നും കേന്ദ്രാനുമതി ലഭിക്കുന്നതിനായി നല്‍കിയിട്ടുള്ളത് എത്രയാണെന്നും വിശദമാക്കാമോ?
4307.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം താലൂക്ക് ചെമ്പ് വില്ലേജില്‍ ശ്രീ.മാത്യു, പാനിപ്പരമ്പില്‍ വീട് എന്ന വ്യക്തി, ടിയാൻ വര്‍ഷങ്ങളായി താമസിക്കുന്ന പുരയിടത്തിന്റെ പട്ടയത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നോ ; അപേക്ഷ സമര്‍പ്പിച്ചെങ്കില്‍ അതിന്റെ തീയതി വ്യക്തമാക്കുമോ;
( ബി )
ശ്രീ.മാത്യുവിന്റെ അപേക്ഷയിന്മേല്‍ പഞ്ചായത്തിന്റെയും പി.ഡബ്യൂ.ഡി-യുടേയും എന്‍.ഒ.സി ലഭിച്ചിരുന്നോ എന്ന് അറിയിക്കുമോ; എന്‍.ഒ.സി ലഭിച്ചിരുന്നെങ്കില്‍ വീണ്ടും എന്‍.ഒ.സി ആവശ്യപ്പെട്ടത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
ഒരിക്കല്‍ ലഭിച്ച എന്‍.ഒ.സി വീണ്ടും ആവശ്യപ്പെടുന്നത് ഏത് ചട്ടപ്രകാരമാണെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത വ്യക്തിയുടെ ഈ അപേക്ഷയിന്‍മേലുളള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലെന്ന് വ്യക്തമാക്കാമോ ?
4308.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം താലൂക്കില്‍ പട്ടയം ലഭിക്കേണ്ടവരുടെ എത്ര അപേക്ഷകള്‍ ഉണ്ടെന്ന വിവരം വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
2016-21 കാലയളവിൽ കുന്നംകുളം താലൂക്കില്‍ എത്ര പട്ടയങ്ങള്‍ വിതരണം ചെയ്തു എന്ന വിവരം വില്ലേജ് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( സി )
പട്ടയം ലഭിക്കേണ്ടവരുടെ അപേക്ഷകളില്‍ കാലതാമസം കൂടാതെ പട്ടയം ലഭ്യമാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
4309.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളില്‍ പട്ടയം ലഭിയ്ക്കുന്നതിനുവേണ്ടി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് പേരും മേല്‍വിലാസവും സഹിതം വില്ലേജ് തിരിച്ച് വ്യക്തമാക്കാമോ?
4310.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ നേര്യമംഗലം വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 1329/3, 1393/2, 1130/1, എന്നീ നമ്പറുകളില്‍പെട്ട 25 സെന്റ് സ്ഥലം നേര്യമംഗലം എസ്.എന്‍.ഡി.പി യോഗത്തിന്റ കെെവശം ഇരിക്കുന്നതാണെന്നും ആയത് പതിച്ച് കിട്ടണമെന്നും ആവശ്യപ്പെട്ട് എസ്.എന്‍.ഡി.പി നേര്യമംഗലം പ്രസിഡന്റ് നല്കിയ അപേക്ഷ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( ബി )
ഇത് സംബന്ധിച്ച് എറണാകുളം കളക്ടറേറ്റില്‍ നിന്നും DCEEKM/4330/2020‌ - L2 എന്ന നമ്പറില്‍ ഉള്ള ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത റിപ്പോര്‍ട്ടില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ?
4311.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിലേജ് ഓഫീസുകളില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ നടപടി സീകരിക്കുമോ;
( ബി )
വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുമോ എന്നറിയിക്കാമോ?
4312.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷം മുതല്‍ നാളിതുവരെ കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ എത്ര പേര്‍ക്ക് പട്ടയം, കൈവശരേഖ എന്നിവ നല്‍കിയെന്ന് പട്ടിക തിരിച്ച് വിശദമാക്കാമോ;
( ബി )
മണ്ഡലത്തില്‍ പട്ടയം, കൈവശരേഖ എന്നിവയ്ക്കായി എത്ര അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കാനുണ്ട് എന്നതിന്റെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
പട്ടയം, കൈവശരേഖ എന്നിവ അനുവദിക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സമുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
4313.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിറ്റാണ്ടുകളായി ഭൂമി കൈവശം വെച്ച്‌ പോരുന്നതും പ്രസ്തുത ഭൂമിയിൽ വീട് നിർമ്മിച്ച് താമസിക്കുന്നതും കൃഷി ചെയ്തു വരുന്നതുമായ ധാരാളം പേർക്ക് നിക്ഷിപ്ത ഭൂമി പതിച്ച്‌ നൽകുന്നതിൽ നിലനിൽക്കുന്ന നിയമ തടസ്സങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ഇപ്രകാരമുള്ള ഭൂമിയിൽ വർഷങ്ങളായി വീട് വെച്ച് താമസിക്കുന്നവർക്ക് വീട് നമ്പർ ലഭിക്കാത്ത സാഹചര്യവും ഭൂനികുതി അടയ്ക്കാൻ പറ്റാത്ത സാഹചര്യവും നിലനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
സർവ്വേയുടെ ഭാഗമായി വനം വകുപ്പും റവന്യൂ വകുപ്പും നടത്തിയിരുന്ന ജോയിന്റ് വെരിഫിക്കേഷന്റെ അടിസ്ഥാനത്തിൽ ഇത്തരം ഭൂമി കൈവശം വെച്ച് വരുന്നവർക്ക് പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം നൽകുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
1976-1977 കാലഘട്ടത്തിൽ നടത്തിയ റീസർവ്വേയുടെ അടിസ്ഥാനത്തിൽ വൈത്തിരി താലൂക്കിലെ ഏതെല്ലാം വില്ലേജുകളിലെ ഇപ്രകാരം കൈവശം വെച്ചിരുന്ന സ്ഥലങ്ങളാണ് വനഭൂമി ആയി പ്രഖ്യാപിച്ചിരിക്കുന്നത്; ആയത് മൂലം കൽപ്പറ്റ നിയോജകമണ്ഡലത്തിലെ എത്ര കുടുംബങ്ങൾക്കാണ് ഇനിയും പട്ടയം ലഭിക്കാത്തതായ പ്രശ്നം നേരിടുന്നത്; വില്ലേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ഇ )
01.01.1977-ന് മുൻപ് ഇത്തരം ഭൂമി കൈവശം വെച്ചിരുന്നവർക്ക് ജോയിന്റ് വെരിഫിക്കേഷന് ശേഷവും പട്ടയം ലഭിക്കാത്തതായ പ്രശ്നം നിലനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് പരിഹരിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
4314.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എത്ര കര്‍ഷകര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ടെന്നതിന്റെ ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പട്ടയത്തിനായി അപേക്ഷിച്ചവരില്‍ ഇനി എത്ര പേര്‍ക്ക് പട്ടയം നല്‍കാനുണ്ടെന്ന് ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ?
4315.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലവര്‍ഷക്കെടുതി (ഫ്ലഡ്) പ്രവൃത്തികളുടെ നിര്‍വ്വഹണം നിലവില്‍ സങ്കീര്‍ണ്ണമായതിനാല്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി ബി.ഡി.ഒ.യ്ക്ക് പകരം അതത് തദേശ സ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറി /അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
4316.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവിൽ പ്രകൃതി ദുരന്തങ്ങളില്‍ വടക്കാഞ്ചേരി മണ്ഡലത്തിലുണ്ടായ നാശനഷ്ടങ്ങള്‍, വീട് നഷ്ടപ്പെട്ടവര്‍, കൃഷിനാശം സംഭവിച്ചവര്‍ തുടങ്ങിയവ സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട എത്ര പേര്‍ക്ക് ധനസഹായം നല്‍കിയെന്നം എത്ര പേര്‍ക്ക് വീട് വച്ച് നല്‍കിയെന്നും മറ്റ് എന്തൊക്കെ സഹായങ്ങള്‍ നല്‍കിയെന്നും വ്യക്തമാക്കാമോ?
4317.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ ഉരുൾപൊട്ടൽ ദുരന്തത്തെത്തുടര്‍ന്ന് നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ കവളപ്പാറയില്‍ എത്ര പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കാണ് സർക്കാർ സ്ഥലം വാങ്ങി വീട് നിര്‍മ്മിക്കുന്നതിന് തുക അനുവദിച്ചതെന്ന് അറിയിക്കാമോ; ഓരോ കുടുംബത്തിനും അനുവദിച്ച തുകയും, ഇതിനകം എത്ര കുടുംബങ്ങള്‍ക്ക് തുക കെെമാറിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
കവളപ്പാറയിലെ പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ ഭവനനിര്‍മ്മാണ ചുമതല ഏതെങ്കിലും ഏജന്‍സികളെയോ സംഘങ്ങളെയോ ഔദ്യോഗികമായി ഏല്‍പ്പിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ; ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഏത് വകുപ്പാണ് ഇതിനായി സംഘങ്ങളെ ചുമതലപ്പെടുത്തിയതെന്നും അറിയിക്കാമോ;
( സി )
കവളപ്പാറയില പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ ഭവനനിര്‍മ്മാണം പോത്തുകല്ല് പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് മള്‍ട്ടി പര്‍പ്പസ് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസെെറ്റി എന്ന സ്ഥാപനം ഏറ്റെടുത്ത് നിര്‍മ്മാണം ആരംഭിച്ച വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; സൊസെെറ്റിക്ക് വേണ്ടി ആരാണ് നിര്‍മ്മാണ കരാറില്‍ ഒപ്പു വച്ചിട്ടുള്ളതെന്നും അറിയിക്കാമോ;
( ഡി )
കവളപ്പാറയിലെ പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ ഭവനനിര്‍മ്മാണം നീണ്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എത്ര വിസ്തീര്‍ണ്ണത്തിലാണ് ഓരോ വീടുകളും നിര്‍മ്മിക്കുന്നതെന്നും ആയതിന് കരാര്‍ പ്രകാരം എത്ര തുകയാണ് ചെലവഴിക്കേണ്ടതെന്നും എത്ര സമയം കൊണ്ട് നിര്‍മ്മാണം പൂർത്തിയാക്കുമെന്നാണ് കരാറിലുള്ളതെന്നും അറിയിക്കാമോ;
( ഇ )
എത്ര പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് ഉപ്പട ആനക്കല്ലില്‍ ഭൂമി വാങ്ങിയതെന്ന് അറിയിക്കാമോ; നിലവിൽ എത്ര ഭൂമിയില്‍ എത്ര കുടുംബങ്ങള്‍ക്കു വേണ്ടിയാണ് ഭവന നിര്‍മ്മാണം നടക്കുന്നതെന്നും ആയതിന്റെ വിശദാംശങ്ങളും നല്‍കാമോ; ഇതിൽ ആരുടെയെങ്കിലും ഭവനനിര്‍മ്മാണം ആനക്കല്ലില്‍ നടക്കുന്നില്ലെങ്കിൽ ആയതിന്റെ കാരണവും വിശദമാക്കാമോ?
4318.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ 2019-ൽ ഉണ്ടായ പോത്തുകല്‍ കവളപ്പാറ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം എത്രയെന്ന് വിശദമാക്കാമോ; എത്ര കുടുംബങ്ങള്‍ക്ക് , എത്ര തുക വീതമാണ് ലഭ്യമാക്കിയതെന്നും അറിയിക്കാമോ;
( ബി )
കവളപ്പാറ ദുരന്തത്തില്‍ എത്ര പേര്‍ക്കാണ് ഭൂമിയും വീടും നഷ്ടമായതെന്ന് അറിയിക്കാമോ; ഭൂമി വാങ്ങാനും,വീട് നിര്‍മ്മിക്കുവാനും കവളപ്പാറയിലെ എത്ര പേര്‍ക്ക്, എത്ര തുക വീതം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഭൂമിയും വീടും വാസയോഗ്യമല്ലാതായതിനാൽ സര്‍ക്കാര്‍ ധനസഹായം നല്‍കി കവളപ്പാറയിലെ എത്ര കുടുംബങ്ങളെയാണ് മാറ്റിത്താമസിപ്പിച്ചതെന്ന് അറിയിക്കാമോ; ഈ ധനസഹായം ഗുണഭോക്താക്കള്‍ക്ക് ഇതിനകം കെെമാറിയിട്ടുണ്ടോയെന്നും അറിയിക്കാമോ;
( ഡി )
കവളപ്പാറ ദുരന്തം നടന്ന സ്ഥലത്ത് എത്ര ഏക്കര്‍ ഭൂമിയാണ് ദുരന്തബാധിതര്‍ക്ക് നഷ്ടമായതെന്ന് വ്യക്തമാക്കാമോ; ഈ ഭൂമി, ദുരന്തത്തില്‍ മരണപ്പെട്ടവരുടെ അനന്തരാവകാശികള്‍ക്ക് കൃഷിഭൂമിയായി ഉപയോഗിക്കുവാന്‍ സാധിക്കുമോയെന്നറിയിക്കാമോ; ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കുമോ; വ്യക്തമാക്കാമോ ?
4319.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ കഴിഞ്ഞ പ്രളയത്തിലും മഴക്കെടുതിയിലും കടൽ കയറ്റത്തിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ട് എത്ര അപേക്ഷകൾ ലഭിച്ചുവെന്ന് അറിയിക്കാമോ; പ്രസ്തുത അപേക്ഷകളിൽ സഹായ വിതരണ നടപടികൾ ഏതുവരെയായി എന്നതിന്റെ വിശദമായ വിവരങ്ങൾ നൽകാമോ?
4320.
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ 2019 ജനുവരി 30ന് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ പട്ടിണി സമരത്തെത്തുടര്‍ന്ന് സമരക്കാരുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകൾ എന്തൊക്കെയായിരുന്നു; വിശദാംശങ്ങൾ നൽകാമോ;
( ബി )
ഇതിൽ ഏതൊക്കെ വാഗ്ദാനങ്ങളാണ് നാളിതുവരെ നടപ്പിലാക്കിയിട്ടുള്ളത്; ഏതൊക്കെ ഉറപ്പുകളാണ് നടപ്പാക്കാനുള്ളത്;
( സി )
ദുരിതബാധിതർക്ക് ജീവനോപാധി കണ്ടെത്തുന്നതിനും ചികിത്സാസഹായം ലഭ്യമാക്കുന്നതിനും അടിയന്തരനടപടി സ്വീകരിക്കുമോ; വെളിപ്പെടുത്താമോ?
4321.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ പ്രകൃതിക്ഷോഭത്തില്‍ വീടുകള്‍ക്ക് നാശനഷ്ടം നേരിട്ട എത്ര പേര്‍ക്ക് ധനസഹായം വിതരണം ചെയ്യാന്‍ ബാക്കിയുണ്ട്;
( ബി )
എത്ര രൂപയുടെ ധനസഹായമാണ് ഭാഗികമായും പൂര്‍ണ്ണമായും വീടുകള്‍ക്ക് നാശനഷ്ടം നേരിട്ടവര്‍ക്ക് നല്‍കിവരുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രകൃതിക്ഷോഭത്തില്‍ മറ്റ് നാശനഷ്ടങ്ങള്‍ നേരിട്ട എത്ര പേര്‍ക്ക് എന്തെല്ലാം സഹായം നല്‍കാന്‍ ബാക്കിയുണ്ട്; വിശദാംശം ലഭ്യമാക്കുമോ ?
4322.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇരിക്കൂര്‍ മണ്ഡലത്തില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതിക്കായി എത്ര പ്രോജക്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
അതില്‍ എത്ര പ്രോജക്ടുകള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്; വിശദാംശം നല്‍കാമോ?
4323.
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള ഡാറ്റാ ബാങ്ക് രൂപീകരണം പൂര്‍ത്തിയായോ; നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
വര്‍ഷങ്ങള്‍ക്കു മുന്‍പ് നികത്തപ്പെട്ടതും ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്തതുമായ ഭൂമി, റവന്യൂ രേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതുകൊണ്ട് ഭവന നിര്‍മ്മാണത്തിന് അനുമതി ലഭിക്കാത്ത പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ നടപടിയെടുക്കുമോ?
4324.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008 പ്രകാരം 12.08.2008 -ന് മുന്‍പ് നികത്തിയ ഭൂമിയിൽ വീട് വയ്ക്കുന്നതിനുള്ള അനുമതി ലഭിക്കാതെ സാധാരണക്കാരായ ഭൂവുടമകള്‍ ബുദ്ധിമുട്ടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ലൈഫ് മിഷനില്‍ ഉള്‍പ്പെട്ടവര്‍ക്ക് വീട് വയ്ക്കുന്നതിന് നിയമത്തില്‍ ഇളവ് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4325.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന് 3.641 ഹെക്ടര്‍ ഭൂമി, ലാന്റ് അക്വസിഷന്‍ ആക്ട് പ്രകാരം ഏറ്റെടുക്കുന്ന നടപടിയുടെ പുരോഗതി വിശദീകരിക്കാമോ; അക്വസിഷന്‍ നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ ;
( ബി )
ഈ പ്രവൃത്തി എപ്പോൾ പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; ഈ കാര്യത്തില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ചുള്ള സാമൂഹ്യ ആഘാത പഠന റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ?
4326.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ തൊണ്ടിലക്കടവ്, പടനിലം, നടമ്മല്‍കടവ് എന്നീ പാലങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കൽ നടപടികള്‍ ആരംഭിച്ചിട്ട് എത്ര വര്‍ഷം വീതമായി എന്ന് വ്യക്തമാക്കാമോ;
( ബി )
അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തത് കാരണം ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ തുടങ്ങാന്‍ കഴിയാത്ത കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഓരോ പാലത്തിന്റെ കാര്യത്തിലും ഭൂമി പൊതുമരാമത്ത് വകുപ്പിന് എന്ന് കൈമാറാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
4327.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ ഇത്തിക്കരയാറിന് കുറുകെ ആദിച്ചനല്ലൂർ, ചാത്തന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട പള്ളിക്കമണ്ണടി പാലം നിർമ്മിക്കുന്നതിനായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ റവന്യൂ വകുപ്പിലെ ലാൻഡ് അക്വിസിഷൻ വിഭാഗം ഇതിനകം ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിൽ ആയതിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
4328.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ ബൈപാസ് രണ്ടാം റീച്ചിൽ സിവില്‍ സ്റ്റേഷന് മുന്‍വശം മുതൽ സെന്റ് മേരീസ് സ്കൂള്‍ വരെയുള്ള ഭാഗം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിനു് കൈമാറിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പാലാ ബൈപാസ് സ്ഥലം ഏറ്റെടുക്കുന്നതിനു് പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ബാംഗ്ലൂര്‍ കോടതിയില്‍ നിന്നു് ലഭിക്കാത്ത സാഹചര്യത്തില്‍ പ്രസ്തുത തുക കോര്‍ട്ട് ഡെപ്പോസിറ്റ് ആക്കി വസ്തു ഏറ്റെടുക്കുന്നതിനു് നിലവില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സം ഉണ്ടോയെന്ന് വ്യക്തമാക്കാമോ; തടസ്സമില്ലെങ്കില്‍ വസ്തു ഏറ്റെടുക്കുന്നത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമോ;
( സി )
പാലാ ബൈപാസ് റോഡിന്റെ മൂന്നാം റീച്ചിൽ മരിയന്‍ ആശുപത്രിയുടെയും പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിന്റെയും ഇടയിലുള്ള, ശ്രീ.പി.എം.സാജന്‍ ഗീതാഞ്ജലി എന്ന വ്യക്തിയുടെ വസ്തുവിന്റെ വില സംബന്ധിച്ച് തീരുമാനം കൈകൊണ്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; ഏറ്റെടുക്കുന്നതിന്റെ മിച്ചം വരുന്ന വസ്തു കൂടി ഏറ്റെടുക്കണമെന്നുള്ള ശ്രീ.സാജന്റെ അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ഡി )
പാലാ ബൈപാസ് സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമോ?
4329.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെങ്ങളം - അഴിയൂര്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, പന്തലായനി, വിയ്യൂര്‍, മൂടാടി, നന്തി, തിക്കോടി, പയ്യോളി, ഇരിങ്ങല്‍‍ എന്നീ വില്ലേജുകളിലെ ഏറ്റെടുക്കേണ്ട ഭൂമികളില്‍ എത്ര ശതമാനം പണം കൈമാറി ഏറ്റെടുത്തുവെന്നത് പട്ടികയാക്കി ലഭ്യമാക്കുമോ;
( ബി )
മേല്‍ വില്ലേജുകളിലായി ഇതിനകം എത്ര ഭൂവുടമകള്‍ക്ക് , എത്ര രൂപ നഷ്ടപരിഹാരമായി നല്‍കിയെന്ന് വിശദമാക്കാമോ;
( സി )
മേല്‍ വില്ലേജുകളില്‍ നിന്നായി ആകെ എത്ര ഭൂവുടമകള്‍ക്കാണ് പണം കൈമാറാന്‍ ബാക്കിയുള്ളത്; ആയതിന് എത്ര രൂപ നഷ്ടപരിഹാര ചെലവ്പ്രതീക്ഷിക്കുന്നുണ്ട്; വിശദമാക്കുമോ?
4330.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെടുമങ്ങാട് വലിയമലയിൽ എൽ.പി. എസ്.സി-യുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കലിനായുള്ള പ്രാരംഭ വിജ്ഞാപനം എന്നാണ് പ്രഖ്യാപിച്ചതെന്ന് അറിയിക്കുമോ; എൽ.പി.എസ്.സി-യുടെ വികസനത്തിനായി ഈ സ്ഥലം എൽ.പി.എസ്.സി-യ്ക്ക് ആവശ്യമാണെന്ന് സർക്കാരിന് ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ സ്ഥലം ഏറ്റെടുക്കൽ നിയമത്തിലെ 19 (1) വകുപ്പ് പ്രകാരം സർക്കാരിന്റെ പ്രഖ്യാപനം പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിനുളള കാരണം വ്യക്തമാക്കുമോ;
( സി )
ഇത് സംബന്ധിച്ച് ഐ.എസ്.ആർ.ഒ-യും എൽ.പി.എസ്.സി-യും ഈ പ്രഖ്യാപനങ്ങൾ നീട്ടി വയ്ക്കാൻ പറയുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; ആയത് സംബന്ധിച്ച് അവർ സർക്കാരിലേക്ക് നൽകിയ കത്തുകളുടെ പകർപ്പ് ലഭ്യമാക്കാമോ;?
4331.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ - ഭരണങ്ങാനം ചെര്‍പ്പുങ്കള്‍ റോഡിലെ കളരിയാമക്കല്‍ പാലം ജലവിഭവ വകുപ്പ് പൂര്‍ത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡിനു് ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ പാലം ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ആയതിനാൽ സ്ഥലം ഏറ്റെടുത്ത് നിലവിലുള്ള മറ്റു റോ‍ഡുകളുമായി ബന്ധിപ്പിച്ച് പാലം ഉപയോഗയോഗ്യമാക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച 13.39 കോടി രൂപ വിനിയോഗിച്ച് പാലം ഗതാഗതയോഗ്യമാക്കുമോ; ആയതിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ ?
4332.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മാക്കെകടവ്-നേരെകടവ് പാലത്തിന്റെ നിര്‍മ്മാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകള്‍ക്കുള്ള പുനരധിവാസ പാക്കേജ് പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
4333.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റുമാനൂര്‍ - എറണാകുളം റോഡിലെ വളവുകൾ നികത്തുന്നതിനായുള്ള സ്ഥലമെടുപ്പ് നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലമെടുപ്പിനായി എത്ര ഗുണഭോക്താക്കള്‍ക്ക് നഷ്ട പരിഹാരം കൊടുക്കാനുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ നിലവിൽ ആരുടെ മേല്‍ നോട്ടത്തിലാണ് നടക്കുന്നതെന്നും സ്ഥലം ഏറ്റെടുക്കുന്ന പദ്ധതിയിൽ നഷ്ടപരിഹാരത്തുക വകയിരുത്തിയിട്ടുണ്ടോയെന്നും അറിയിക്കാമോ?
4334.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ നിയോജകമണ്ഡലത്തില്‍, ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ അശോക ടെക്സ്റ്റൈല്‍സില്‍ നിന്നും ഏറ്റെടുത്തതും നിലവില്‍ കളിസ്ഥലമായി ഉപയോഗിച്ചു വരുന്നതുമായ ഭൂമി, പഞ്ചായത്തിന് പൊതുകളിസ്ഥലമായി ഉപയോഗിക്കുന്നതിനായി പതിച്ച് നല്‍കുുന്നതിനോ, താല്‍ക്കാലിക ഉപയോഗത്തിന് അനുമതി നല്‍കുന്നതിനുമായോ ബന്ധപ്പെട്ട എന്‍2/109/2017/റവന്യൂ നമ്പര്‍ ഫയലില്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ എന്നത്തേയ്ക്ക് അന്തിമ ഉത്തരവ് ലഭ്യമാകുമെന്നും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളെന്തെങ്കിലും നിലവിലുണ്ടോയെന്നും വ്യക്തമാക്കാമോ ?
4335.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തില്‍ മിച്ചഭൂമി ലഭ്യമാണോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഉപയോഗത്തിലല്ലാത്ത സര്‍ക്കാര്‍ ഭൂമി ഉണ്ടോയെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
4336.
ശ്രീ . എൻ . ഷംസുദീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാട്ട വ്യവസ്ഥ ലംഘിച്ച് സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിരിക്കുന്ന വിവിധ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും പിരിഞ്ഞു കിട്ടാനുള്ള പാട്ടക്കുടിശ്ശിക പിരിച്ചെടുക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
പാട്ട വ്യവസ്ഥ ലംഘിച്ച് കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
4337.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്യൂര്‍-ചീമേനി പഞ്ചായത്തിന്റെ ആവശ്യത്തിന് ബസ്റ്റാന്റ് കം കംഫര്‍ട്ട് സ്റ്റേഷന്‍ പണിയാന്‍ പഞ്ചായത്തിനകത്തുളള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കെെവശം വച്ച് പോരുന്ന ഭൂമിയില്‍ നിന്നും 2 1/2 ഏക്കര്‍ ഭൂമി ലീസായി/പാട്ടമായി അനുവദിക്കാന്‍ ഉത്തരവാകുകയും ലീസ് തുക നിശ്ചയിച്ച് ഉത്തരവായിട്ടും ഭൂമി വിട്ട് നല്‍കാന്‍ വെെകുന്നതെന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?
4338.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെ പാറശ്ശാല നിയോജകമണ്ഡലത്തിലെ പെരുങ്കടവിള, പാറശ്ശാല ബ്ലോക്കുകളിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി സംസ്ഥാന ദുരന്ത പ്രതികരണനിധിയുടെ വെളളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് റവന്യൂ വകുപ്പ് ഭരണാനുമതി ലഭ്യമാക്കിയിട്ടുളളത്; വിശദവിവരങ്ങള്‍ അറിയിക്കാമോ; പ്രസ്തുത ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ ഓരോന്നിനും അനുവദിച്ച തുക, പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്നിവ അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളില്‍ ഏതിനൊക്കെ കളക്ടറേറ്റിലെ ദുരന്തനിവാരണ വകുപ്പിന്റെ നിര്‍വ്വഹണാനുമതി ലഭിച്ചു, ഏതിനൊക്കെ ഇനിയും ലഭിക്കാനുണ്ട് തുടങ്ങിയ വിവരം ഇനംതിരിച്ച് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയില്‍, ഒറ്റ പ്രവൃത്തിക്ക് പത്ത് ലക്ഷം രൂപ മാത്രം വിനിയോഗിക്കാം എന്ന മാനദണ്ഡം പ്രസ്തുത പ്രവൃത്തി പൂര്‍ണ്ണമായും പൂര്‍ത്തിയാക്കുന്നതിന് തടസ്സമാകുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഒരു പ്രവൃത്തിക്ക് വിനിയോഗിക്കാവുന്ന പരമാവധി തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
4339.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വിവിധ വില്ലേജ് ഓഫീസുകൾക്ക് പുതിയതായി കെട്ടിടം നിർമ്മിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; വിശദാംശം അറിയിക്കുമോ;
( ബി )
പ്രസ്തുത കെട്ടിട നിർമ്മാണം ത്വരിതപ്പെടുത്തുവാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4340.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ വില്ലേജ് ഓഫീസുകള്‍ക്ക് പുതിയ കെട്ടിടം, നിലവിലുള്ള കെട്ടിടങ്ങളുടെ നവീകരണം എന്നിവയ്ക്കായി നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഏതെല്ലാം വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണ-നവീകരണ പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്നും അറിയിക്കാമോ?
4341.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയമസഭാ മണ്ഡലത്തിലെ ചുനക്കര വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം അതീവ ശോചനീയാവസ്ഥയില്‍ ആണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ചുനക്കര വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
ചുനക്കര വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4342.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ താലൂക്ക് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി രണ്ട് കോടി അമ്പത് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കരാറുകാരന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടോ; വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയ തീയതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( സി )
പുതിയ കെട്ടിടം നിര്‍മ്മിക്കേണ്ട സ്ഥലം കരാറുകാരന് റവന്യൂ വകുപ്പ് കൈമാറിയിട്ടുണ്ടോ;
( ഡി )
പ്രസ്തുത സ്ഥലത്തെ മരത്തിന്റെ വില നിശ്ചയിച്ച്, അവ മുറിച്ചു മാറ്റുന്നതിന് സോഷ്യല്‍ ഫോറസ്ട്രിയുടെ അനുമതി ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ തീയതി വ്യക്തമാക്കാമോ;
( ഇ )
പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ നടത്തേണ്ടത് ആരാണെന്നും, ടെണ്ടര്‍ നടപടി വൈകുന്നത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കാമോ ?
4343.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ഏതൊക്കെ വില്ലേജ് ഓഫീസുകൾ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
ഇനി ഏതൊക്ക വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റാനുളള നടപടികള്‍ സ്വീകരിക്കാനുളളതെന്ന് വ്യക്തമാക്കുമോ;
( സി )
മുന്‍ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഏതൊക്കെ വില്ലേജ് ഓഫീസുകള്‍ നവീകരിക്കുന്നതിനായി തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
4344.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലാ കലക്ടറേറ്റ് നിലവില്‍ പ്രവര്‍ത്തിക്കുന്നത് ബ്രിട്ടീഷുകാരുടെ കാലത്തെ ബാരക്കിലാണ് എന്നതും ഇപ്പോഴത്തെ സാഹചര്യത്തില്‍ കലക്ടറേറ്റ് പ്രവര്‍ത്തിക്കുന്നതിന് നിലവിലെ സൗകര്യം അപര്യാപ്തമാണെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ജില്ലാ കലക്ടറുടെ ചേമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് സിവില്‍ സ്റ്റേഷനില്‍ റവന്യൂ ടവര്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ എന്നറിയിക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രൊപ്പോസല്‍ സര്‍ക്കാരിന് ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍മേലുള്ള നടപടി ഏതുവരെയായി എന്ന് വിശദീകരിക്കാമോ?
4345.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ് ഓഫീസുകൾ നവീകരിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്; വിശദാംശം നൽകുമോ;
( ബി )
സ്മാർട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ വില്ലേജ് ഓഫീസുകളും നവീകരിക്കുന്നതിനും മികച്ച സേവനം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
4346.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ഭൂമിയും കെട്ടിടങ്ങളും കാട് കയറി നശിക്കുന്നതും അവ സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രങ്ങളായി മാറുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിവരശേഖരണം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ഇത്തരം ഭൂമിയും കെട്ടിടങ്ങളും ഉപയോഗപ്രദമാക്കുന്നതിനും ജനോപകാരപ്രദമാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ;
( ഡി )
സര്‍ക്കാര്‍ വക ഭൂമിയോ കെട്ടിടങ്ങളോ അന്യാധീനമായി കൈവശപ്പെടുത്തിയിട്ടുളളതായോ സര്‍ക്കാര്‍ അറിവോടുകൂടിയല്ലാതെ ഉപയോഗപ്രദമാക്കിയിട്ടുളളതായോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
4347.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വ്വേയര്‍ (ഗ്രേഡ് II) തസ്തികയിലേക്ക് കാറ്റഗറി നമ്പര്‍ 415/2015 ആയി നടന്ന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് എന്നാണ് പ്രസിദ്ധപ്പെടുത്തിയത്; റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്ക് നിയമനം നല്‍കി; വിശദമാക്കാമോ;
( ബി )
വകുപ്പിലെ തുടര്‍ച്ചാനുമതി എന്ന സാങ്കേതിക പ്രശ്നം മൂലം റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും ഒരു വര്‍ഷത്തോളം നിയമനങ്ങള്‍ നടക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത തസ്തികയിലേക്ക് പി.എസ്.സി. ഇതിനു മുമ്പ് അപേക്ഷ ക്ഷണിച്ചത് ഏത് വര്‍ഷമാണ്; റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയത് എന്നാണെന്നും കാലാവധി അവസാനിച്ചത് എന്നാണെന്നും എത്ര പേര്‍ക്ക് നിയമനം നല്‍കിയെന്നുമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4348.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ നല്‍കാമോ;
( ബി )
ഇല്ലെങ്കില്‍ അതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുമോ; വ്യക്തമാക്കാമോ?
4349.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യു (എല്‍) വകുപ്പില്‍ നിന്നും നം.42/എല്‍2/2020/റവ., 16.09.2020 തീയതി പ്രകാരമുള്ള കത്ത് കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പയ്യോളി ടെക്നിക്കല്‍ ഹൈസ്കൂള്‍ കാമ്പസില്‍ ജലസംഭരണി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരളവാട്ടര്‍ അതോറിറ്റി എം.ഡി. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അര്‍ത്ഥനാ പത്രം കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ടോ;
( സി )
നല്‍കിയിട്ടില്ല എങ്കില്‍ പ്രസ്തുത അര്‍ത്ഥനാ പത്രത്തിന്റെ മാതൃകയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
അര്‍ത്ഥനാ പത്രത്തോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
4350.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ വിസ്തൃതിയില്‍ ഏറ്റവും വലുതായ വയക്കര വില്ലേജ് രണ്ട് പഞ്ചായത്തുകളിലായി വരുന്നത് ജനങ്ങള്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കുന്നതിനാൽ പ്രസ്തുത വില്ലേജ് വിഭജിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
4351.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതും 2018-ലെ മഹാപ്രളയത്തില്‍ തകര്‍ന്നതുമായ പൂതൃക്ക പഞ്ചായത്തിലെ തമ്മാനിമറ്റത്ത് മൂവാറ്റുപുഴയാറിലെ തൂക്കുപാലം പുനര്‍നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
4352.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി സബ് കളക്ടര്‍ ഓഫീസില്‍ പൊതുജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കിയ എത്ര അപേക്ഷകള്‍ നിലവിൽ ഉണ്ടെന്ന് അറിയിക്കാമോ;
( ബി )
അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഓഫീസ് നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പൊതുജനങ്ങളുടെ അപേക്ഷകള്‍ ഏറ്റവും കൂടുതലുളളത് മാനന്തവാടി സബ് കളക്ടര്‍ ഓഫീസിന്റെ ഏത് സെക്ഷനിലാണെന്ന് വ്യക്തമാക്കുമോ;
( ഡി )
അപേക്ഷകള്‍ കാലങ്ങളായി കെട്ടിക്കിടക്കുന്നത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
4353.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കില്‍ നിരവധി ഗ്രൂപ്പ് വില്ലേജുകള്‍ പ്രവര്‍ത്തിക്കുന്നത് കാരണം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത താലൂക്കില്‍ നിലവില്‍ എത്ര ഗ്രൂപ്പ് വില്ലേജുകളാണ് ഉളളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത താലൂക്കിലെ ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത താലൂക്കിലെ ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിക്കുന്നതിനുളള പ്രപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ഇ )
ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിച്ച് പുതിയ വില്ലേജ് ഓഫീസുകള്‍ ഈ വര്‍ഷം തന്നെ തുടങ്ങാന്‍ കഴിയുമോ; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?
4354.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജകമണ്ഡല പരിധിയില്‍ നിലവിലുള്ള ഭൂരഹിതര്‍, ഭവനരഹിതര്‍ എന്നിവരുടെ എണ്ണം ശേഖരിച്ചിട്ടുണ്ടോ; വിശദവിവരങ്ങള്‍ നല്‍കാമാേ?
4355.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1964-ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം ലഭിച്ച ഭൂമിയില്‍ എന്തൊക്കെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്; ഇത് സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ബാധകമാണോ;
( ബി )
ഇത്തരം ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എൻ.ഒ.സി നിര്‍ബന്ധമാക്കിയിട്ടുണ്ടോ; ഇത് എല്ലാ ജില്ലകള്‍ക്കും ബാധകമാണോ;
( സി )
ഇതുമായി ബന്ധപ്പെട്ട കേസിലെ സുപ്രീംകോടതിയുടെ വിധി എല്ലാ ജില്ലകളിലും നടപ്പിലാക്കി തുടങ്ങിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
4356.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മീനച്ചില്‍ താലൂക്കില്‍ തലനാട് വില്ലേജില്‍ റവന്യൂ വകുപ്പിനു കീഴിലുള്ള സര്‍വ്വെ നമ്പര്‍ 484/2 ല്‍ 1.87 ഹെക്ടര്‍ സ്ഥലത്ത് എന്തെങ്കിലും കൃഷി നിലവിലുണ്ടോ;ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കേരള സര്‍ക്കാര്‍ ജി..ഒ. 1009/2020/എല്‍.എസ്.ജി.ഡി. പ്രകാരം സുഭിക്ഷകേരളം തരിശ് കൃഷി പ്രോത്സാഹന പദ്ധതി അനുസരിച്ച് റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രസ്തുത സ്ഥലത്ത് വാഴ, പച്ചക്കറി എന്നീ കൃഷികള്‍ നടത്തുന്നതിനു് കൃഷി വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
4357.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്നവര്‍ക്ക് വിവിധ അനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് നല്കപ്പെടേണ്ടതായ ഇ.ഡബ്ല്യൂ.എസ്. സര്‍ട്ടിഫിക്കറ്റ് സീറോ മലബാര്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവരുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ സീറോ മലബാര്‍ എന്ന് രേഖപ്പെടുത്താത്ത കാരണത്താല്‍ ഇ.ഡബ്ല്യൂ.എസ്. സര്‍ട്ടിഫിക്കറ്റ് ചില റവന്യൂ ഉദ്യോഗസ്ഥര്‍ നിഷേധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശം നല്കി അര്‍ഹരായ മുഴുവന്‍ സീറോ മലബാര്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും പ്രസ്തുത സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4358.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ പ്രധാന നദിയായ പയസ്വിനി അഥവാ ചന്ദ്രഗിരിപ്പുഴയുടെ റിവർ ബാങ്ക് മാപ്പിങ്ങും സാൻഡ് ഓഡിറ്റിങ്ങും ആരംഭിച്ചതും അവസാനിച്ചതും എപ്പോഴാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനു നേതൃത്വം നൽകിയ ടീം ഏതാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നദിയുടെ റിവർ ബാങ്ക് മാപ്പിങ്ങും, സാന്റ് ഓഡിറ്റിങ്ങും നടന്നിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ഡി )
റിവർ ബാങ്ക് മാപ്പിംഗ് എന്നത് കൊണ്ടുദ്ദേശിക്കുന്നതെന്താണെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പുഴയിലെ മണലിന്റെ ലഭ്യതയെക്കുറിച്ച് എന്താണ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നതെന്ന് വ്യക്തമാക്കാമോ; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( എഫ് )
സാന്റ് ഓഡിറ്റിംഗ് നടക്കാത്ത എത്ര കടവുകൾ കാസർഗോഡ് ജില്ലയിൽ ഉണ്ട്; ഇവിടങ്ങളിലെ സാന്റ് ഓഡിറ്റിംഗ് നടപടികൾ എപ്പോൾ പൂർത്തിയാക്കുമെന്ന് വ്യക്തമാക്കാമോ?
4359.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മലയോര മേഖലയിലെ ചില പ്രദേശങ്ങളിലെ നാമമാത്ര കര്‍ഷകരുടെ ഭൂമി, തോട്ടം പുരയിടം എന്ന് രേഖകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത് മൂലം ഭവനനിര്‍മ്മാണത്തിനും ക്രയവിക്രയത്തിനും വസ്തുവിന്മേൽ വായ്പയെടുക്കുന്നതിനും തടസ്സമുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ, വിശദമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കുമോ?
4360.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് താലൂക്കില്‍ തെക്കില്‍ വില്ലേജില്‍ റീസർവ്വേ നമ്പർ 142/1-ല്‍ എല്‍.എ./57/88 നമ്പര്‍ പട്ടയ പ്രകാരം ശ്രീമതി യു. കെ. ആയിഷാബിക്ക് ലഭിച്ച ഭൂമിയിന്മേലുള്ള തര്‍ക്കം സംബന്ധിച്ച് സര്‍വ്വേ വിജിലന്‍സ് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശകള്‍ എന്തെല്ലാമാണ്; ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ഒരു ചെറിയ തര്‍ക്കമായിട്ട് പോലും നിയമാനുസൃതമായ തീരുമാനം എടുക്കാവുന്ന രീതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ റിപ്പോര്‍ട്ട് നല്കാതിരുന്നതിനാൽ വൃദ്ധയായ ശ്രീമതി യു. കെ. ആയിഷാബിക്കും സര്‍ക്കാരിനും ഉണ്ടായ നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
പ്രസ്തുത ഉദ്യാേഗസ്ഥനെതിരെ വകുപ്പ് തല നടപടിക്ക് പുറമെ സര്‍ക്കാരിനും പാവപ്പെട്ട വൃദ്ധയായ സ്ത്രീക്കും ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടം ടിയാനില്‍ നിന്ന് ഊടാക്കി നൽകാനുള്ള നടപടിയും സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
4361.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ ഏതെല്ലാം താലൂക്കുകളില്‍ റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( ബി )
വൈക്കം താലൂക്കിലെ ഏതെല്ലാം വില്ലേജുകളിലെ റീസര്‍വ്വേ പൂര്‍ത്തിയായെന്ന് വ്യക്തമാക്കുമോ; പ്രസ്തുത താലൂക്കില്‍ ഇപ്പോള്‍ നടന്നുവരുന്ന റീസര്‍വ്വേ നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
4362.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് താലൂക്കില്‍ കുറ്റിക്കോല്‍ വില്ലേജില്‍ 1976 സെപ്തംബര്‍ 1-ന് ഉദുമ സബ്‍രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും 1281-ാം നമ്പര്‍ ആധാര പ്രകാരമുള്ള R.S.No.149/1-ല്‍പ്പെട്ട 1.06 ഏക്കര്‍ സ്ഥലം നിലവില്‍ ആരുടെ കെെവശമാണുള്ളതെന്നറിയിക്കാമോ ;
( ബി )
എത്ര വര്‍ഷമായിട്ട് ഇതിന് നികുതി അടച്ചുവരുന്നു; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
സ്ഥലം അളന്നു നല്‍കുമ്പോള്‍ സ്ക്കെച്ചില്‍ വന്ന പിഴവ് പരിഹരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് സ്ഥലം ഉടമ നല്‍കിയ ഹര്‍ജിയില്‍ എന്തെങ്കിലും തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് റീസര്‍വ്വേ നടത്തി സ്ക്കെച്ച് മാറ്റി നല്‍കി പ്രശ്നം പരിഹരിക്കാനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അയിയിക്കാമോ?
4363.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റീസര്‍വ്വേ പൂര്‍ത്തീകരിക്കാത്ത എത്ര വില്ലേജുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
റീ സര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് എന്തുകൊണ്ടാണ് കാലതാമസം നേരിടുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള പുറമ്പോക്ക്, കന്നുകാലി മേച്ചിൽപ്പുറം, തോടുകള്‍, കുളങ്ങള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവയും സംരക്ഷിക്കുന്നതിന് സർവ്വേ വിഭാഗം എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
4364.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ താലൂക്കില്‍ റീസര്‍വ്വേ നടന്ന വില്ലേജുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാവാത്ത സാഹചര്യം സൃഷ്ടിച്ചിട്ടുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; റീസര്‍വ്വേ നടപടി ഊര്‍ജ്ജിതപ്പെടുത്തുന്നതിനുളള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
4365.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു ആവശ്യത്തിന് ലഭ്യമാക്കുന്ന സർക്കാർ ഭൂമികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം പൊതു ആവശ്യങ്ങൾക്കാണ്‌ ഇങ്ങനെയുള്ള ഭൂമികൾ ലഭ്യമാവുക എന്ന് വ്യക്തമാക്കാമോ;
( സി )
പൊതു ആവശ്യത്തിന് ലഭ്യമാക്കാവുന്ന കാസർകോട് ജില്ലയിലെ സ്ഥലത്തിന്റെ വിസ്തീർണ്ണം, സർവ്വേ നമ്പർ അടക്കമുള്ള വിശദാംശങ്ങൾ വില്ലേജ് തിരിച്ച് നൽകാമോ?
4366.
ശ്രീ .പി. കെ. ബഷീർ
ശ്രീ . പി . ഉബൈദുള്ള
ശ്രീ എൻ എ നെല്ലിക്കുന്ന്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രളയത്തില്‍ നശിച്ചതും കേടുപറ്റിയതുമായ രേഖകളുടേയും പ്രമാണങ്ങളുടെയും കണക്കെടുപ്പ് ഭൂരേഖ വകുപ്പ് നടത്തിയിട്ടുണ്ടോ;
( ബി )
ഇവ വീണ്ടെടുക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?
4367.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ മലപ്പുറം ജില്ലയിൽ വിതരണം ചെയ്യുന്നതിനായി ഭൂപരിഷ്ക്കരണ നിയമപ്രകാരം ഏറ്റെടുത്ത മൂന്ന് സെന്റ് വീതമുള്ള പ്ലോട്ടുകൾ നിലവിലുണ്ടോ; ഇങ്ങനെ കണ്ടെത്തിയതിൽ വിതരണം ചെയ്യാത്ത എത്ര പ്ലോട്ടുകളാണ് നിലവിലുള്ളത്; വിശദാംശം നൽകുമോ;
( ബി )
ഈ ഭൂമി ലൈഫ് പദ്ധതിയിലൂടെ വിതരണം ചെയ്യുവാൻ നിർദ്ദേശം നല്കിയിരുന്നോയെന്ന് അറിയിക്കുമോ;
( സി )
ലൈഫ് പദ്ധതിയിൽ ഭൂമി വിതരണം ചെയ്യുവാനുള്ള സംവിധാനമില്ലാത്തതിനാൽ ഈ പ്ലോട്ടുകൾ കഴിഞ്ഞ അഞ്ച് വർഷമായി വിതരണം ചെയ്യാതെ കിടക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഭൂമി ഭൂപരിഷ്ക്കരണ നിയമം മൂലം വിതരണം ചെയ്യുവാൻ ഉത്തരവ് നല്കി, ദീർഘനാളത്തെ ഈ പ്രശ്നം പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമോ?
4368.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തണ്ണീര്‍ത്തടം നികത്തല്‍ ക്രമവത്ക്കരിക്കുന്നത് സംബന്ധിച്ച അവ്യക്തതകളും ഒപ്പം കോടതി നിര്‍ദ്ദേശങ്ങളും എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവ കോടതി നിര്‍ദ്ദേശങ്ങള്‍ക്കും സര്‍ക്കാര്‍ പരിശോധനകള്‍ക്കും വിധേയമായി ക്രമവത്ക്കരിക്കാന്‍ സ്വീകരിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുമോ;
( സി )
ഇതു സംബന്ധിച്ച എത്ര അപേക്ഷകള്‍ സര്‍ക്കാരിന് ലഭ്യമായി; ജില്ല തിരിച്ച് വിശദാംശം വ്യക്തമാക്കുമോ?
4369.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തൽമണ്ണ റവന്യു ഡിവിഷണൽ ഓഫീസിൽ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; എത്ര അപേക്ഷകൾ തീർപ്പാക്കി; എത്ര അപേക്ഷകളിൽ അനുമതി നൽകി; എത്ര അപേക്ഷകൾ തീർപ്പാക്കാൻ ബാക്കിയുണ്ട്; ഏത് തീയതി മുതലുള്ള അപേക്ഷകളാണ് നടപടി സ്വീകരിക്കാൻ ബാക്കിയുള്ളത്;വിശദമാക്കുമോ;
( ബി )
ഭൂമി തരം മാറ്റൽ സംബന്ധിച്ച് സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്ക് അനുസരിച്ച് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അപേക്ഷകളിൽ കാലതാമസം ഒഴിവാക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകുമോ ?
4370.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2013‌-ല്‍ ഭവന നിര്‍മ്മാണ രംഗത്ത് നടപ്പാക്കിയ ഗൃഹശ്രീ പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ എന്നറിയിക്കാമോ;
( ബി )
ഗൃഹശ്രീ പദ്ധതിയില്‍ വ്യക്തികള്‍ എത്ര വീടുകള്‍ സ്പോണ്‍സര്‍ ചെയ്തിരുന്നു എന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
ഗൃഹശ്രീ പദ്ധതി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4371.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം പുതിയ ഭവന പദ്ധതികള്‍ ആണ് ഹൗസിങ് ബോര്‍ഡ് മുഖാന്തരം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്;
( ബി )
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പിലാക്കിയ ഭവനപദ്ധതികള്‍ സംബന്ധിച്ച വിശദവിവരം നല്‍കാമോ;
( സി )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ ഹൗസിംഗ് ബോർഡിന്റെ ഭവന പദ്ധതി സംബന്ധിച്ച് വിശദവിവരം നല്‍കാമോ;
( ഡി )
ലെെഫ് മിഷന്‍ പദ്ധതിയുമായി ഏറ്റവും കൂടുതല്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിയുന്ന ഭവനനിര്‍മ്മാണ വകുപ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പുതിയ ഭവനനിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4372.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ഗൃഹശ്രീ ഭവന പദ്ധതിയില്‍ നാളിതുവരെ എത്രപേര്‍ക്ക് ആനുകൂല്യം നല്‍കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
4373.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ സേവനമനുഷ്ഠിച്ച് വരുന്ന ജീവനക്കാരുടെ തസ്തിക തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇരുപത് വര്‍ഷത്തിലധികമായി കരാര്‍ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കരാര്‍ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവര്‍ക്ക് ഇ.എസ്.ഐ., പി.എഫ്. ആനുകൂല്യങ്ങള്‍ ലഭ്യമാണോ; ഇല്ലായെങ്കില്‍ ഇതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
കരാര്‍ ജീവനക്കാര്‍ക്ക് കാലോചിതമായ ശമ്പള വര്‍ദ്ധനവ് ലഭ്യമാക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4374.
ശ്രീ. പി. ടി. തോമസ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1980-ല്‍ ഹൗസിംഗ് ബോർഡ് നിർമ്മിച്ച് കൈമാറ്റം ചെയ്ത തിരുവനന്തപുരം പട്ടം വില്ലേജിലെ വൃന്ദാവൻ ഹൗസിംഗ് അക്കോമഡേഷൻ സ്കീമിലെ ഫ്ലാറ്റുകളുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഫ്ലാറ്റുകളും അനുബന്ധ സ്ഥലങ്ങളും പൂർണമായും ഫ്ലാറ്റുടമകൾക്ക് കൈമാറ്റം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ എന്താണ് ഇതിനുള്ള തടസ്സമെന്ന് വിശദമാക്കാമോ;
( സി )
അപകടാവസ്ഥയിലുള്ള ഫ്ലാറ്റുകൾ പുനർനിർമ്മിച്ചു നൽകുവാൻ അടിയന്തര നടപടി സ്വീകരിക്കുമോ വ്യക്തമാക്കുമോ?
4375.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം ഭവന നിര്‍മ്മാണ പദ്ധതികളാണ് പ്രാബല്യത്തിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതിയെയും സംബന്ധിച്ച് വിശദവിവരം നല്‍കാമോ?
4376.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിൽ 2016-21 കാലയളവില്‍ ദുരന്തങ്ങളില്‍ വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ച എത്ര പേര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും ആയതിന് എത്ര രൂപ ചെലവായിട്ടുണ്ടെന്നും വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.