|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
4377.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തുറമുഖ വകുപ്പ് വഴി നല്‍കുന്ന
ലൈസന്‍സുകള്‍ ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
തുറമുഖ
വകുപ്പ് വഴി നല്‍കിയിരുന്ന
ബോട്ട് മാസ്റ്റര്‍ (ടിക്കറ്റ്
കളക്ടര്‍) ലൈസന്‍സ് വിതരണം
നിര്‍ത്തിവെച്ചതിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
ബോട്ട്
മാസ്റ്റര്‍ (ക്യാഷ് കളക്ടര്‍)
ലൈസന്‍സ് നിലവില്‍ പുതുക്കി
നല്‍കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
നിലവില്‍
എത്ര ബോട്ട് മാസ്റ്റര്‍
(ടിക്കറ്റ് കളക്ടര്‍) ലൈസന്‍സ്
തുറമുഖ വകുപ്പ് വഴി പുതുക്കി
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(
ഇ )
പുതുതായി
ബോട്ട് മാസ്റ്റര്‍ (ടിക്കറ്റ്
കളക്ടര്‍) ലൈസന്‍സ് വിതരണം
ചെയ്യുന്നതിന് ഏതെങ്കിലും
സാങ്കേതിക തടസ്സം നിലവിലുണ്ടോ;
വിശദമാക്കാമോ?
4378.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖത്തിന്റെ
പുലിമുട്ട് നിർമാണം എത്ര ശതമാനം
പൂർത്തിയായി; ബാക്കി എപ്പോൾ
പൂർത്തിയാകും എന്ന്
അറിയിക്കാമോ;
(
ബി )
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
പദ്ധതിയുമായി ബന്ധപ്പെട്ട്
റെയിൽവേ ലൈൻ
സ്ഥാപിക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ സ്ഥിതി
വിശദീകരിക്കാമോ;
(
സി )
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖവുമായി
ബന്ധപ്പെട്ട് തദ്ദേശവാസികൾക്ക്
നൽകിയിട്ടുള്ള പുനരധിവാസ
പാക്കേജ് പ്രകാരമുള്ള
ആനുകൂല്യങ്ങൾ വിഴിഞ്ഞം,
വിഴിഞ്ഞം ഹാർബർ മേഖല,
അടിമലത്തുറ എന്നിവിടങ്ങളിലുള്ള
നിരവധിപേർക്ക് ഇനിയും
ലഭ്യമാകാനുണ്ട് എന്ന വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇവർക്ക് ആനുകൂല്യങ്ങൾ എപ്പോൾ
നൽകാൻ സാധിക്കും എന്ന്
അറിയിക്കാമോ?
4379.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
തുറമുഖത്തിലെ ചരക്ക് ഗതാഗത
സര്‍വ്വീസ് ഫലപ്രദമായി
നടപ്പിലാക്കുന്നതിനും യാത്ര
കപ്പല്‍ സര്‍വ്വീസ്
ആരംഭിക്കുന്നതിനും കൊല്ലം
തുറമുഖത്ത് സ്ഥിരമായ
എമിഗ്രേഷന്‍ ക്ലിയറന്‍സ്
സൗകര്യം ഏര്‍പ്പെടുത്തുന്നതിന്
കേന്ദ്രസര്‍ക്കാര്‍ എന്തെല്ലാം
ഉപാധികളാണ് മുന്നോട്ട്
വച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
കേന്ദ്ര
ആഭ്യന്തര മന്ത്രാലയത്തില്‍
നിന്നും അനുകൂലമായ അനുമതി
ലഭ്യമാക്കുന്നതിന് സംസ്ഥാന
ആഭ്യന്തര വകുപ്പ് മുഖേന
ആവശ്യമായ ഇടപെടല്‍
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
4380.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊച്ചി
തുറമുഖത്തുനിന്ന് ബേപ്പൂര്‍,
അഴീക്കല്‍ തുറമുഖങ്ങളിലേക്കുള്ള
ചരക്ക് നീക്കവും തുടര്‍ന്ന്
കൊല്ലത്തേയ്ക്കുള്ള സേവനം
നീട്ടലും ഉൾപ്പെട്ട പദ്ധതി
പ്രവര്‍ത്തനം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്, വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ചരക്ക് ഇടനാഴി പദ്ധതി കേന്ദ്ര
സര്‍ക്കാര്‍ ഏറ്റെടുത്തുവോ;
എങ്കില്‍ അതുമൂലം
സംസ്ഥാനത്തിനുണ്ടാകുന്ന
നേട്ടവും കേന്ദ്ര സര്‍ക്കാര്‍
സഹായങ്ങളും സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ഇതുവഴി
ബേപ്പൂര്‍, അഴീക്കല്‍, കൊച്ചി,
കൊല്ലം
തുറമുഖങ്ങള്‍ക്കുണ്ടാകുന്ന
നേട്ടങ്ങളും തൊഴിലാളികള്‍ക്ക്
ലഭ്യമാകുന്ന തൊഴിലുറപ്പും
സംബന്ധിച്ച വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
4381.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഴീക്കല്‍
തുറമുഖ പരിധിയില്‍ ആധുനിക മണല്‍
പ്ലാന്റ് സ്ഥാപിക്കുന്നതിനുളള
നടപടികള്‍ കേരള മാരിടെെം
ബോര്‍ഡിന്റെയോ തുറമുഖ
വകുപ്പിന്റെയോ പരിഗണനയിലുണ്ടോ
എന്ന് അറിയിക്കുമോ;
(
ബി )
ഇവ
സ്ഥാപിക്കുന്നതിന് പ്രാരംഭ
ഘട്ടത്തില്‍ സ്വീകരിക്കേണ്ട
നടപടികള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
സി )
മണല്‍
പ്ലാന്റ് അഴീക്കല്‍ തുറമുഖത്ത്
സ്ഥാപിക്കുന്നതിന് എന്തെങ്കിലും
ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍
ആയത് വിശദമാക്കാമോ?
4382.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വല്ലാര്‍പാടം
കണ്ടെയിനര്‍ ടെര്‍മിനല്‍ റോഡിൽ
സ്ട്രീറ്റ് ലൈറ്റുകള്‍
സ്ഥാപിക്കുന്നതിലെ തടസ്സങ്ങള്‍
എന്തെന്ന് വിശദമാക്കാമോ;
(
ബി )
വര്‍ദ്ധിച്ചുവരുന്ന
അപകടങ്ങളും യാത്രാക്ലേശവും
കണക്കിലെടുത്ത് ഈ റോഡിൽ
സ്ട്രീറ്റ് ലൈറ്റുകള്‍
സ്ഥാപിക്കാൻ നടപടി
സ്വീകരിക്കുമോ;
(
സി )
ഈ
റോഡ് കടന്നുപോകുന്ന മുളവുകാട്
വടക്കേ അറ്റത്ത്
നിര്‍മ്മിച്ചിട്ടുള്ള തുരങ്ക
പാതയും ബോള്‍ഗാട്ടിയില്‍
നിന്നും തുരങ്കപാതയിലൂടെ
മുളവുകാടേക്ക്
പ്രവേശിക്കുന്നതിനുള്ള
അപ്രോച്ച് റോഡും
നിര്‍മ്മിക്കുന്നതിനായി
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കാമോ?
4383.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആവശ്യമായ
സ്ഥലം ലഭ്യമാക്കുകയാണെങ്കില്‍
തിരുവമ്പാടിയില്‍ കുടിയേറ്റ
സ്മാരക പാര്‍ക്കും മ്യൂസിയവും
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
ആയതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
4384.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചങ്ങനാശ്ശേരി
പൈതൃക മ്യൂസിയത്തിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
മ്യൂസിയം
പ്രവര്‍ത്തിപ്പിക്കുന്നതിന്
ആവശ്യമായ ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ;
(
സി )
സന്ദര്‍ശകരെ
മ്യൂസിയത്തില്‍
പ്രവേശിപ്പിക്കുന്നതിന്
തീരുമാനം എടുത്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ; എങ്കില്‍
സന്ദര്‍ശന സമയം അറിയിക്കുമോ;
(
ഡി )
പൈതൃക
മ്യൂസിയത്തിന്റെ പ്രവര്‍ത്തനം
എത്രയും വേഗം ആരംഭിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
4385.
ശ്രീ
വി കെ പ്രശാന്ത്
ശ്രീമതി
യു പ്രതിഭ
ശ്രീ.
എ. രാജ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുരാവസ്തു
വകുപ്പിന് കീഴിലുള്ള പുരാവസ്തു
മ്യൂസിയങ്ങള്‍ ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ; ഓരോ
ജില്ലയുടെയും പ്രത്യേകമായ
പൈതൃകം കാത്ത്
സൂക്ഷിക്കുന്നതിനായി എല്ലാ
ജില്ലകളിലും ജില്ലാ പൈതൃക
മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(
ബി )
പുരാവസ്തു
വകുപ്പിന് കീഴിലുള്ള സംരക്ഷിത
സ്മാരകങ്ങളുടെ സംരക്ഷണ
പ്രവൃത്തികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ആയതിന്റെ നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ; പ്രസ്തുത
പ്രവൃത്തികള്‍ എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(
സി )
പുരാവസ്തു
മ്യൂസിയങ്ങളും പൈതൃക
മ്യൂസിയങ്ങളും കാലോചിതമായി
വികസിപ്പിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്
നടത്തുന്നുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
4386.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
ഗുഹാക്ഷേത്രത്തിന്റെ പൗരാണികത
നിലനിർത്തി ക്ഷേത്രം
നവീകരിക്കുന്നതിന് പദ്ധതി
തയ്യാറാക്കുമോ;
(
ബി )
കഴിഞ്ഞ
അഞ്ച് വർഷത്തിനിടയിൽ വിഴിഞ്ഞം
ഗുഹാക്ഷേത്രത്തിന്റെ
വികസനത്തിന് വേണ്ടി എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്നും
പദ്ധതികൾക്കായി എത്ര തുക
ചെലവഴിച്ചുവെന്നും
വിശദമാക്കാമോ?
4387.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016
മുതല്‍ 2021 വരെ തക്കല
പത്മനാഭപുരം കൊട്ടാരത്തിന്റെ
നവീകരണവുമായി ബന്ധപ്പെട്ട് എത്ര
തുക ചെലവഴിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ; ഈ തുക
വിനിയോഗിച്ച് ഏതൊക്കെ
പ്രവൃത്തികളാണ് ചെയ്തതെന്ന്
അറിയിക്കുമോ; ആയതിന്റെ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
കൊട്ടാരത്തില്‍ നിലവില്‍ എത്ര
ജീവനക്കാരുണ്ടെന്ന്
അറിയിക്കുമോ; ഇതില്‍ കരാര്‍
വ്യവസ്ഥയിലും ഡെപ്യൂട്ടേഷന്‍
വ്യവസ്ഥയിലും ജോലി
ചെയ്യുന്നവരുടെ വിവരങ്ങള്‍ ഇനം
തിരിച്ച് അറിയിക്കാമോ;
(
സി )
ഇതിൽ
കരാര്‍ ജീവനക്കാര്‍ക്ക് ഏത്
മാസം വരെയുളള വേതനം
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ; ഇവര്‍ക്ക് ശമ്പളം
കൃത്യമായി നല്‍കുന്നതിന് തടസ്സം
നേരിട്ടിട്ടുണ്ടോ; എങ്കിൽ
ശമ്പളം കൃത്യമായി
നല്‍കുന്നതിനുളള നടപടികള്‍
സ്വീകരിക്കാമോ; വിശദാംശം
അറിയിക്കാമോ?
4388.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം,
മ്യൂസിയം, പുരാവസ്തു വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാരിന്റെ അധീനതയില്‍ എത്ര
താളിയോല പുരാരേഖകള്‍
സൂക്ഷിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പുരാരേഖകള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഗുണകരമാകുന്ന തരത്തിൽ
ഉപയോഗിക്കപ്പെടുന്നുണ്ടോ;
എങ്കില്‍ എങ്ങനെയെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പുരാരേഖകളിലെ
രേഖപ്പെടുത്തലുകള്‍
വിദ്യാര്‍ത്ഥികള്‍ക്കും
ചരിത്രാന്വേഷകര്‍ക്കും പറഞ്ഞു
കൊടുക്കുന്നതിന്
|
|
|
|
|
|
|
|