ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയില്‍ ദിവസ വേതന
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്ന താല്‍ക്കാലിക
വാച്ചര്‍മാരുടെ എണ്ണം
എത്രയെന്ന് ഫോറസ്റ്റ്
റേഞ്ചുകള്‍ തിരിച്ച് വിവരം
ലഭ്യമാക്കാമോ;
(
ബി )
ഇരുപത്
വര്‍ഷം താല്‍ക്കാലിക
വാച്ചര്‍മാരായി ജോലി ചെയ്ത്
സ്ഥിരപ്പെടുത്തല്‍
പട്ടികയിലുള്ള മലപ്പുറം
ജില്ലയിലെ വ്യക്തികളുടെ പേര്
വിവരങ്ങള്‍ ഫോറസ്റ്റ്
സ്റ്റേഷന്‍, ഡിവിഷന്‍
അടിസ്ഥാനത്തില്‍ അറിയിക്കാമോ;
ഇരുപത് വര്‍ഷം ജോലി ചെയ്ത
താല്‍ക്കാലിക വാച്ചര്‍മാരെ
സ്ഥിരപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുന്നുണ്ടോ;
(
സി )
താല്‍ക്കാലിക
വാച്ചര്‍മാര്‍ക്ക് ഒരു മാസം
മുഴുവന്‍ ജോലി ചെയ്താലും
മാസത്തില്‍ നാലു മുതല്‍ പത്ത്
ദിവസം വരെയുള്ള മസ്റ്റര്‍റോള്‍
മാത്രം അനുവദിക്കുന്നത്
ശ്രദ്ധയിലുണ്ടോ; ഇതിനുള്ള
കാരണം വിശദമാക്കാമോ; ഇത്
എങ്ങനെ പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
താല്‍ക്കാലിക
വാച്ചര്‍മാര്‍ക്ക് മാസത്തില്‍
ഇരുപത്തിഅഞ്ച് മസ്റ്റര്‍റോള്‍
അനുവദിക്കുന്നുവെന്ന്
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കുമോ; ഇക്കാര്യങ്ങള്‍
പഠിക്കുന്നതിന് വിദഗ്ദ്ധ
സംഘത്തെ നിയോഗിക്കുമോ?