STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3930.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നതിന് എന്തൊക്കെ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ;
( ബി )
വരുമാനം കുറവുള്ള എല്ലാ സംഘങ്ങളിലെയും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് പ്രത്യേക സഹായം നല്‍കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
3931.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാരിന്റെ അധീനതയിലുള്ള ഏതെങ്കിലും സ്ഥാപനം മത്സ്യബന്ധന യാനങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടോയോന്ന് അറിയിക്കാമോ;
( ബി )
ഇല്ലെങ്കില്‍ മത്സ്യബന്ധന യാനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
3932.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ മത്സ്യബന്ധന ബോട്ടുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഹോളോഗ്രാം രജിസ്ട്രേഷന്‍ ബോര്‍ഡ് സ്ഥാപിച്ച് വരുന്നുണ്ടോ;
( ബി )
ഉണ്ടെങ്കിൽ എത്ര ബോട്ടുകളില്‍ ഇതിനകം പ്രസ്തുത ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്റെ ചെലവിനായി സര്‍ക്കാര്‍ സഹായം നല്‍കി വരുന്നുണ്ടോ?
3933.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യബന്ധന നയം പരിഷ്കരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തുവാനാണ് ഉദ്ദേശിക്കുന്നത്;
( ബി )
ഈ നയം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ എന്തെല്ലാം ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്; അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
3934.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് നഗരസഭയിലെ മീനാപ്പീസ്, അജാനൂർ പഞ്ചായത്തിലെ അജാനൂർ കടപ്പുറം എന്നിവിടങ്ങളിൽ ഇതരഭാഗങ്ങളിൽ നിന്നും ഒഴുകി വരുന്ന മലിനജലം കടലിലേക്ക് ഒഴുക്കുന്ന ഓവുചാലുകളിൽ മണൽ വന്നടിഞ്ഞ് മൂടപ്പെട്ടത് പരിസരപ്രദേശത്ത് വെള്ളക്കെട്ടുകൾ സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ആയത് പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?
3935.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 ലേക്കുള്ള വിശദമായ ബഡ്ജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II-ല്‍ ക്രമനമ്പര്‍ 2220-ല്‍ സൂചിപ്പിച്ചിട്ടുള്ള നീര്‍ക്കടവ് ഫിഷിംഗ് ഹാര്‍ബര്‍ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ?
3936.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ നിലവിലുള്ള ജെട്ടിക്ക് സമീപം ലോ ലെവല്‍ ജെട്ടി നിര്‍മ്മിക്കാനായി സമര്‍പ്പിച്ച എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കാന്‍ കഴിയാതെ വന്നതെന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിലുള്ള ജെട്ടിയില്‍ ചെറിയ വള്ളങ്ങള്‍ക്ക് മത്സ്യം ഇറക്കാന്‍ കഴിയാതെവന്ന സാഹചര്യത്തില്‍ ഈ ജെട്ടിയുടെ നിര്‍മ്മാണം എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
3937.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബറിനുള്ളില്‍ മത്സ്യഫെഡിന് ഡീസല്‍ ബങ്ക് നിര്‍മ്മിക്കാന്‍ അനുമതിയായ തീയതി ഏതാണ്;
( ബി )
അനുമതി ലഭിച്ചിട്ടും ഇന്നേ വരെ പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസമുണ്ടായതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കും എന്നാണ് മത്സ്യഫെഡ് കരുതുന്നതെന്ന് വിശദമാക്കാമോ?
3938.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്താരാഷ്ട്ര നിലവാരത്തിലുളള സീഫുഡ് റസ്റ്റോറന്റുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം കെെക്കൊണ്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് കൂടുതല്‍ മത്സ്യഫെഡ് സ്റ്റാളുകള്‍ ആരംഭിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( സി )
മത്സ്യ വില്പനക്കാരായ വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പദ്ധതിയാരംഭിക്കുന്നത് പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
3939.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓരോ വര്‍ഷവും സംസ്ഥാനത്ത് മത്സ്യലഭ്യതയില്‍ ഇടിവുണ്ടാകുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ 2011-ല്‍ എത്ര ലക്ഷം മെട്രിക് ടണ്‍ മത്സ്യം കിട്ടിയിരുന്നു ; ആയത് 2021-ല്‍ എത്ര; വ്യക്തമാക്കുമോ;
( സി )
നിലവില്‍ ദിനംപ്രതി ആവശ്യമുള്ള മത്സ്യത്തിന്റെ അളവെത്ര;ദിനംപ്രതി നിലവിലെ മത്സ്യ ലഭ്യതയുടെ അളവെത്ര;
( ഡി )
ഇതരസംസ്ഥാനങ്ങളില്‍ നിന്നും ദിനംപ്രതി കേരളത്തില്‍ എത്തുന്ന മത്സ്യത്തിന്റെ അളവെത്ര;
( ഇ )
പ്രസ്തുത ഇടിവ് പരിഹരിക്കുവാനും സംസ്ഥാനം മത്സ്യ ലഭ്യതയില്‍ സ്വയംപര്യാപ്തത കൈവരിക്കുവാനും പ്രാപ്തമാകുന്നതിന് ഈ സര്‍ക്കാര്‍ നൂതനമായ എന്തൊക്കെ നടപടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ?
3940.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളതീരത്തെ കടലിൽ നിന്നും അന്യസംസ്ഥാന ബോട്ടുകൾ അതിശക്തമായ എൽ.ഇ.ഡി. ലൈറ്റുകൾ ഉപയോഗിച്ച് വൻതോതിൽ മത്സ്യബന്ധനം നടത്തുന്നതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
അതിശക്തമായ വെളിച്ചം ഉപയോഗിച്ച് ചെറുമീനുകളെ ഉൾപ്പെടെ ആകർഷിച്ചു കൂട്ടത്തോടെ പിടിക്കുന്ന രീതിയാണ് ഇവര്‍ പിന്‍തുടരുന്നതെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഇപ്രകാരം മത്സ്യബന്ധനം നടത്തുമ്പോള്‍ വലകളിൽ കുടുങ്ങാത്ത മത്സ്യങ്ങൾ ആഴങ്ങളിലേക്ക് പോയി മറ്റ് വൻമത്സ്യങ്ങള്‍ക്ക് ഇരയാകുമെന്ന വിദഗ്ധാഭിപ്രായം സർക്കാർ പരിശോധിക്കുമോ;
( ഡി )
ഇപ്രകാരം മത്സ്യബന്ധനം നടത്തുന്നത് മറ്റു സംസ്ഥാനങ്ങളിൽ നിരോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?
3941.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂലൈ 4-ന് കാസർകോട് അഴിമുഖത്തുണ്ടായ തോണി അപകടത്തിൽ മരിച്ച എല്ലാവരുടേയും കുടുംബങ്ങൾക്ക് ഏത് പദ്ധതി പ്രകാരമാണ് ധനസഹായം നല്‍കിയതെന്നും ഇനിയും സഹായം നൽകുമോയെന്നും എങ്കിൽ എപ്പോഴാണെന്നും അത് ഏത് പദ്ധതി പ്രകാരമായിരിക്കുമെന്നും വ്യക്തമാക്കാമോ;
( ബി )
മരണപ്പെട്ടവരിൽ ആരുടെയെങ്കിലും കുടുംബത്തിന് സഹായധനം നൽകാൻ ബാക്കി ഉണ്ടെങ്കിൽ അതിനുള്ള കാരണമെന്താണെന്നും പ്രസ്തുത കുടുംബത്തിന് സഹായം ലഭിക്കാൻ സാധ്യത ഉണ്ടോയെന്നും എങ്കിൽ ഏത് പദ്ധതിയിൽ നിന്നായിരിക്കും സഹായമെന്നും തുക എത്രയായിരിക്കുമെന്നും വ്യക്തമാക്കാമോ?
3942.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത മത്സ്യമേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മേഖലയിലുള്ളവര്‍ ഉപയോഗിക്കുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
3943.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിഷറീസ് വകുപ്പിന്റെ കീഴില്‍ മണലൂര്‍ മണ്ഡലത്തിലെ വെങ്കിടങ്ങ് പഞ്ചായത്തിലെ തോയക്കാവ് പള്ളിക്കടവില്‍ പ്രവര്‍ത്തിച്ചിരുന്ന ഫിഷറീസ് സ്കൂള്‍ ഏത് വര്‍ഷമാണ് പ്രവര്‍ത്തനരഹിതമായതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്കൂളിന്റെ പ്രവര്‍ത്തനം നിലയ്ക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്കൂള്‍ നിലനിന്നിരുന്ന സ്ഥലത്ത് ഫിഷറീസ് വകുപ്പിന്റെ കൈവശത്തിലുള്ള ഭൂമിയുടെ വിസ്തീര്‍ണ്ണം എത്രയാണെന്ന് അറിയിക്കാമോ;
( ഡി )
ഈ സ്ഥലം ഫിഷറീസ് വകുപ്പിന്റെ ഏതെങ്കിലും പദ്ധതിയ്ക്കായി വിനിയോഗിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഇ )
ഇല്ലെങ്കില്‍ വെങ്കിടങ്ങ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസ്തുത സ്ഥലം വിട്ടു നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
3944.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം നിയോജകമണ്ഡലത്തിൽ പുനർഗേഹം പദ്ധതി പ്രകാരം എത്ര പേർ സ്ഥലം വാങ്ങി വീട് നിർമാണം പൂർത്തിയാക്കിയിട്ടുണ്ടെന്നും എത്ര പേർ സ്ഥലം കണ്ടെത്തി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ആകെ എത്രപേർക്ക് പുനർഗേഹം പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട് ; വിശദമായ കണക്കുകൾ നൽകാമോ?
3945.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളി മേഖലയില്‍ സമ്പൂര്‍ണ്ണ ഭവനം എന്ന ലക്ഷ്യത്തിനായി നടപ്പിലാക്കുന്ന പദ്ധതിയുടെ വിശദ വിവരം ലഭ്യമാക്കുമോ;
( ബി )
ഭൂരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന ധനസഹായം വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ;
( സി )
തിരൂര്‍ നിയോജകമണ്ഡലത്തില്‍ ഭൂരഹിതരായ എത്ര മത്സ്യത്തൊഴിലാളി ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായം നല്‍കാനുണ്ടെന്നും, എപ്പോള്‍ നല്‍കാനാകുമെന്നും വ്യക്തമാക്കുമോ?
3946.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര മത്സ്യത്തൊഴിലാളികളും അനുബന്ധത്തൊഴിലാളികളും ഉണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തൊഴിലാളികളുടെ വരുമാനത്തെക്കുറിച്ചുള്ള യഥാർത്ഥ വിവരം സർക്കാരിന്റെ പക്കൽ ഉണ്ടോ എന്ന് അറിയിക്കാമോ;
( സി )
എല്ലാ ദിവസവും ജോലിചെയ്ത് ഉപജീവനം നടത്താൻ ഇവർക്ക് കഴിയുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
ഇല്ലെങ്കിൽ, വർഷത്തിൽ എത്ര ദിവസം ഇവർക്ക് വരുമാനമില്ലാതെ ഉണ്ടെന്നും ആ കാലത്ത് എന്തെല്ലാം സഹായങ്ങളാണ് സർക്കാർ നൽകുന്നതെന്നും വിശദമാക്കാമോ;
( ഇ )
മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കും വേണ്ടി എന്തെല്ലാം പദ്ധതികളും ആനുകൂല്യങ്ങളും ഉണ്ടെന്നും ഇതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും അപേക്ഷിക്കേണ്ട രീതി എങ്ങനെയാണെന്നും വ്യക്തമാക്കാമോ;
( എഫ് )
മത്സ്യത്തൊഴിലാളികളുടെ തൊഴിൽ ഉപകരണങ്ങൾ (തോണിയും ബോട്ടും അടക്കം) നഷ്‌ടപ്പെട്ടാലോ അവയ്ക്ക് കേടുപാടുകൾ സംഭവിച്ചാലോ ധനസഹയം ലഭിക്കുമോ; വിശദാംശം നൽകാമോ?
3947.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യ വിപണന മേഖലയില്‍ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകള്‍ക്ക് മാര്‍ക്കറ്റുകളില്‍ പ്രാഥമിക സൗകര്യം ഏര്‍പ്പെടുത്താനും മാര്‍ക്കറ്റുകൾ സ്ത്രീ സൗഹൃദമാക്കാനും ആധുനീകരിക്കാനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നത്; വിശദമാക്കാമോ?
3948.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനര്‍ഗേഹം പദ്ധതി പ്രകാരം കടല്‍ തീരത്ത് നിന്നും അധികം ദൂരയല്ലാതെ ഭൂമി കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രയാസം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഒന്നില്‍ കൂടുതല്‍ അപേക്ഷകര്‍ക്ക് കൂട്ടായി ഭൂമി വാങ്ങാന്‍ കഴിയുമോ;
( സി )
ഭുമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് ആലോചിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
3949.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലോരത്ത് നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പുനരധിവസിപ്പിക്കുന്നതിനുള്ള പുനര്‍ഗേഹം പദ്ധതിയ്ക്കായി ഇതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്;
( ബി )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി എത്ര കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്; എത്ര കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
3950.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
26.07.2020 ന് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മരണപ്പെട്ട വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ പള്ളിപ്പോര്‍ട്ട്കരയില്‍ അന്നനടയ്ക്കല്‍ വീട്ടില്‍ ലീലാധരന്റെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ ടിയാളുടെ കുടുംബത്തിന് ലഭിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആനുകൂല്യങ്ങള്‍ എന്നത്തേക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്താമോ?
3951.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേന നിലവില്‍ എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് ആരാണ്; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?
3952.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശക്തമായ കടൽക്ഷോഭത്തിൽ മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
3953.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയതായി തുടങ്ങിയ മറെെന്‍ ആംബുലന്‍സിന്റെ പ്രവർത്തനം സംബന്ധിച്ച് വിശദീകരണം നല്‍കാമോ;
( ബി )
ആധുനിക സൗകര്യങ്ങളോടുകൂടിയ ഇത്തരത്തിലുളള എത്ര ആംബുലന്‍സുകള്‍ ഫിഷറീസ് വകുപ്പിന്റെ കെെവശം ഉണ്ട്; ഇവ കേരളത്തിലെ ഏത് തീരത്താണ് നങ്കൂരമിട്ടിരിക്കുന്നത്; വിശദമാക്കാമോ;
( സി )
ഇതിന്റെ പ്രവർത്തനഫലമായി എത്ര അപകടങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ; ഇതില്‍ ജോലി ചെയ്യുന്നവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ?
3954.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യത്തൊഴില്‍ മേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി വകുപ്പുമന്ത്രിയും മത്സ്യത്തൊഴിലാളി സംഘടനാനേതാക്കളുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണയ്ക്ക് അനുദിനം വിലവര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായവിലയില്‍ മണ്ണെണ്ണ ലഭ്യമാക്കുന്നതിനാവശ്യമായ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് പ്ലാനില്‍ മത്സ്യത്തൊഴിലാളികളുടെ ഭവനനിര്‍മ്മാണത്തിലടക്കം ഉണ്ടായിട്ടുളള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
3955.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യമേഖലയില്‍ ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കുന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
( ബി )
മത്സ്യമേഖലയിലെ തൊഴിലാളികള്‍ക്ക് ഈ സിസ്റ്റത്തിന്റെ പ്രയോജനം ലഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ എത്ര മത്സ്യത്തൊഴിലാളികള്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇനി എത്രപേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതായിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
3956.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ മത്സ്യബന്ധന മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
ഈ മേഖലയിലെ ദീര്‍ഘകാല ആവശ്യമായ ഫിഷറീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3957.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്നതും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്നതുമായ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും കെട്ടിടം നിര്‍മ്മിക്കാനും ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഫിഷറീസ് വകുപ്പ് ഫണ്ട് അനുവദിക്കുന്നുണ്ടോ; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
തീരപ്രദേശത്തെ ഏതൊക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് ഫിഷറീസ് വകുപ്പ് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ?
3958.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ മേഖലയിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ക്ലാസ് റൂമുകള്‍ ഉള്ള പുതിയ കെട്ടിട നിര്‍മ്മാണത്തിനായി അറുപത്തിയാറ് ലക്ഷം രൂപ അനുവദിച്ചിരുന്ന പയ്യന്നൂർ മണ്ഡലത്തിലെ കവ്വായി ഗവണ്‍മെന്റ് യു.പി സ്കൂളില്‍ നാല് ക്ലാസ് റൂമുകള്‍ കൂടി അത്യാവശ്യമായതിനാൽ കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3959.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ പരവൂർ നഗരസഭയിലുൾപ്പെട്ട ചില്ലയ്ക്കലിൽ നബാർഡിന്റെ ധനസഹായത്തോടെ മത്സ്യബന്ധന വകുപ്പ് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മിനി ഫിഷ് ലാൻഡിംഗ് സെന്റർ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ?
3960.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികൾ അധിവസിക്കുന്ന മേഖലകളില്‍ പശ്ചാത്തല പരിഷ്ക്കരണത്തിന് നല്‍കുന്ന തുക കാലോചിതമായി വര്‍ദ്ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;
( ബി )
പ്രസ്തുത മേഖലയില്‍ എല്ലാവര്‍ക്കും കുടിവെള്ളവും വൈദ്യുതിയും നല്‍കുന്നതിന് പ്രത്യേക സ്കീം നടപ്പാക്കുമോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ ?
3961.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫിഷറീസ് വകുപ്പിന് കീഴില്‍ നടപ്പിലാക്കിയ പദ്ധതികൾ, അവയ്ക്കായി അനുവദിച്ച തുക, പ്രവൃത്തിയുടെ ഇപ്പോഴത്തെ സ്ഥിതി എന്നിവയുടെ വിവരം ലഭ്യമാക്കാമോ;
( ബി )
ഇവയില്‍ ഭരണാനുമതി ലഭിച്ചിട്ടും തുടങ്ങിയിട്ടില്ലാത്ത പ്രവൃത്തികള്‍, ടെണ്ടർ ചെയ്തിട്ടുള്ള പ്രവൃത്തികള്‍, എഗ്രിമെന്റ് ചെയ്തിട്ടുള്ള പ്രവൃത്തികള്‍ എന്നിവ ഇനം തിരിച്ച് വ്യക്തമാക്കാമോ?
3962.
ശ്രീ . എൻ . ഷംസുദീൻ
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നതിനും അവ സ്വതന്ത്രമായി വില്‍പ്പന നടത്തുന്നതിനുമുള്ള മത്സ്യത്തൊഴിലാളികളുടെ അവകാശം ഉറപ്പാക്കുന്നതിന് എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി പ്രത്യേക സഹകരണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ രൂപീകരിക്കുമോ?
3963.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ തയ്യാറാക്കിയ ബ്ലൂ ഇക്കോണമി പദ്ധതി സംസ്ഥാനത്തെ മത്സ്യബന്ധന, തീരദേശ, പരിസ്ഥിതി മേഖലകളിലും സംസ്ഥാനത്ത് പൊതുവെയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടോ;
( ബി )
സംസ്ഥാനത്തെ തീരദേശവാസികള്‍ക്ക് പ്രസ്തുത നയത്തിൽ ഏതെങ്കിലും തരത്തില്‍ പങ്കാളിത്തം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
3964.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നതിന് എന്തെല്ലാം സഹായങ്ങളാണ് സര്‍ക്കാര്‍ നല്കുന്നതെന്നും സഹായം ലഭിക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് നിലവിലുള്ളതെന്നും വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ എത്ര മത്സ്യത്തൊഴിലാളികള്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നേടിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
3965.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിപണിയില്‍ മായം ചേര്‍ന്ന മത്സ്യം വിറ്റഴിക്കപ്പെടുന്ന വിവരം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് നിയന്ത്രിക്കാന്‍ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
കഴിഞ്ഞ വര്‍ഷം മായം ചേര്‍ത്ത മത്സ്യം വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ?
3966.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പന്ത്രണ്ടാം പദ്ധതിക്കാലയളവിൽ ലഭിച്ച സമുദ്രമത്സ്യത്തിന്റെ അളവ് സ്ഥിരമായി കുറഞ്ഞുവരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സമുദ്രമത്സ്യ സമ്പത്തിൽ കുറവ് വരാനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
സമുദ്രമത്സ്യ സമ്പത്തിന്റെ കാര്യക്ഷമമായ മാനേജ്മെന്റിൽ ഉൾപ്പെടുന്ന പ്രധാന ഘടകങ്ങൾ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ;
( ഡി )
ഫിഷറീസ് മാനേജ്മെന്റ് കൗൺസിലുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
3967.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥ മുന്നറിയിപ്പിലെ കൃത്യതയില്ലായ്മ കാരണം കടലിൽ പോകാൻ കഴിയാതെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
3968.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അശാസ്ത്രീയമായ ട്രോളിംഗ് നിരോധനവും കാലവർഷവും മത്സ്യത്തൊഴിലാളി മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ കാര്യത്തിൽ എന്തൊക്കെ പരിഹാര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
3969.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇന്ത്യൻ മറൈൻ ഫിഷറീസ് ബില്ലിലെ മത്സ്യത്തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ബിൽ നടപ്പാക്കുന്നത് കേരളത്തിലെ മത്സ്യത്തൊഴിലാളി മേഖലയെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ സംസ്ഥാന താൽപര്യം സംരക്ഷിക്കുന്നതിന് ഈ കാര്യത്തിൽ എന്തൊക്കെ തുടർനടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുമോ?
3970.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളിൽ നിന്ന് മതിയായ ശീതീകരണ സംവിധാനമില്ലാത്ത വാഹനങ്ങളിൽ ഐസും ഫോർമാലിൻ പോലുള്ള ആരോഗ്യത്തിന് ഹാനികരമായ രാസ പദാർത്ഥങ്ങളും കലർത്തിയ മത്സ്യമാണ് സംസ്ഥാനത്ത് വിപണനത്തിനെത്തുന്നതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിശോധിക്കുന്നതിന് ചെക്ക് പോസ്റ്റിൽ സംവിധാനമുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തിൽ കേടായതും രാസ പദാർത്ഥങ്ങൾ കലർത്തിയതുമായ ഏകദേശം എത്ര അളവ് മത്സ്യമാണ് ദിനംപ്രതി നശിപ്പിക്കുന്നത്; കുറ്റക്കാർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചു വരുന്നത്; വ്യക്തമാക്കുമോ;
( സി )
ഇതര സംസ്ഥാനങ്ങളിൽ നിന്ന് മതിയായ ശീതീകരണ സംവിധാനമുള്ള വാഹനങ്ങളിൽ മാത്രം മത്സ്യം കൊണ്ടുവന്ന് വിപണനം നടത്തുന്നതിന് അനുമതി നൽകുന്നതിനും കേടായതും രാസ പദാർത്ഥങ്ങൾ കലർത്തിയതുമായ മത്സ്യം കൊണ്ട് വരുന്ന വാഹനങ്ങൾ ചെക്ക് പോസ്റ്റുകളിൽ വച്ച് തന്നെ തടയുന്നതിനും നടപടി സ്വീകരിക്കുമോ?
3971.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശുദ്ധജല മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്;
( ബി )
പ്രസ്തുത പദ്ധതിക്കായി എന്ത് തുകയാണ് വകയിരുത്തിയിട്ടുള്ളത്; നാടൻ മത്സ്യ ഇനങ്ങളെ പോഷിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3972.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ടാങ്കുകള്‍, കൃത്രിമ ജലാശയങ്ങള്‍ എന്നിവിടങ്ങളിലെ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നത്;
( ബി )
ഇതിലൂടെ പ്രതിവര്‍ഷം എത്ര ടണ്‍ മത്സ്യം ഉൽപ്പാദിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഇത് സംസ്ഥാനത്തെ പ്രതിവര്‍ഷ മത്സ്യഉപഭോഗത്തിന്റെ എത്ര ശതമാനമാണ്; കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കുവാന്‍ ഉതകുന്ന പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
3973.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓരുജല, ശുദ്ധജല മത്സ്യ കൃഷി മേഖലയിലെ പ്രധാന പ്രശ്നം ഗുണമേന്മയുള്ള വിത്ത് സമയബന്ധിതമായി ലഭിക്കാത്തതാകയാൽ , വിത്തിനായി കേരളം അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ആവശ്യമായ വിത്ത് കേരളത്തില്‍ തന്നെ ഉണ്ടാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ?
3974.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം നിയോജകമണ്ഡലത്തിലെ പള്ളം മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസിൽ അർഹരായ മത്സ്യത്തൊഴിലാളികൾക്ക് ക്ഷേമനിധി അംഗത്വം നിഷേധിക്കുന്നുവെന്നും ചില എജന്റുമാർ മുഖേന അപേക്ഷകൾ നൽകുന്നവർക്ക് അംഗത്വം നൽകുന്നു എന്നുമുള്ള ആക്ഷേപത്തെക്കുറിച്ച് അന്വേഷിച്ച് അർഹരായ മത്സ്യത്തൊഴിലാളികൾക്ക് അംഗത്വം ഉറപ്പ് വരുത്തുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3975.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര പൊഴിയൂരിൽ പ്രവര്‍ത്തനം ആരംഭിക്കുന്ന മത്സ്യബന്ധന തുറമുഖത്തിന്റെ ഡി.പി.ആർ. പൂര്‍ത്തീകരിച്ചിട്ടുണ്ടോ; തുറമുഖത്തിന്റെ പ്രവൃത്തികള്‍ എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മത്സ്യബന്ധന തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികളാണ്‌ ഹാര്‍ബര്‍ ഏഞ്ചനീയറിംഗ് വിഭാഗം പൂര്‍ത്തീകരിച്ചത് എന്ന് വിശദമാക്കാമോ?
3976.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധന തുറമുഖങ്ങളുടെ അറ്റകുറ്റപ്പണിക്കും തുറമുഖങ്ങളിലെ മണ്ണ് മാന്തിമാറ്റി ഗതാഗതം സുഗമമാക്കാനും നടപടികള്‍ ഉണ്ടാകുമോ;
( ബി )
ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ലോ ലെവല്‍ ജട്ടി അടിയന്തരമായി അനുവദിക്കുമോ?
3977.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സാംസ്കാരിക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ചലച്ചിത്ര അക്കാദമി പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ ശിപാര്‍ശ പ്രകാരമോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ നിയമസഭാ സാമാജികരുടെയോ സാക്ഷ്യപത്ര പ്രകാരമോ പ്രസ്തുത ക്ഷേമനിധിയില്‍ അംഗത്വം നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
3978.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കലാകാരന്‍മാര്‍ക്ക് നല്‍കി വരുന്ന പെന്‍ഷന്‍ പദ്ധതിയില്‍ ഏതെല്ലാം കലകളിൽ പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരെയാണ് പരിഗണിക്കുന്നതെന്നറിയിക്കുമോ;
( ബി )
ഈ പെന്‍ഷന്‍ പദ്ധതിയുടെ അര്‍ഹതാ മാനദണ്ഡങ്ങള്‍ വിശദമാക്കുമോ?
3979.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീമതി ദെലീമ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ സാംസ്കാരിക സ്ഥാപനങ്ങളെ പുരോഗമന ചിന്തകൾക്കും മാനവികതയ്ക്കും എതിരായ ദിശയിലേക്ക് രൂപമാറ്റം നടത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സാംസ്കാരിക കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഒരു ബദല്‍ സാംസ്കാരിക ഇടപെടലാക്കി മാറ്റുന്നതിന് മുൻ സർക്കാർ നടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാര്‍ പിന്‍തുടരുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കുന്നതിനും അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുന്നതിനും എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
നിലവില്‍ സാഹിത്യ അക്കാദമിയില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
സാംസ്കാരിക വകുപ്പിന്റെ കീഴിലുളള സ്ഥാപനങ്ങള്‍
3980.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക വകുപ്പിന്റെ കീഴില്‍ ഇപ്പോള്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
2015 മുതല്‍ ഈ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍, നോണ്‍ പ്ലാന്‍ ഇനത്തില്‍ എത്ര ഫണ്ട് നല്‍കി എന്ന് ഓരോ സ്ഥാപനത്തിന്റേയും വര്‍ഷം, ഇനം എന്നിവ തിരിച്ച് വിശദമാക്കുമോ?
3981.
ശ്രീ .പി. കെ. ബഷീർ
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ഭീഷണി സിനിമ ചിത്രീകരണ മേഖലയെ ഏതെല്ലാം വിധത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
സിനിമ മേഖലയിലെ തൊഴില്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് തന്നെ സിനിമ, സീരിയല്‍ ഷൂട്ടിംഗ് നടത്തുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
കോവിഡ് മൂലം പ്രതിസന്ധിയിലായ തീയേറ്റര്‍ ഉടമകളെ സഹായിക്കുന്നതിനായി കൈക്കൊണ്ടിട്ടുളള പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുമോ?
3982.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ചെറായിയില്‍ സാംസ്കാരിക വകുപ്പിന് കീഴില്‍ കവി തിലകന്‍ ‍പണ്ഡിറ്റ് കറുപ്പന്‍ സ്മാരകം നിര്‍മ്മിക്കുന്നതിന് അധിക സഹായമായി എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച A2/104/17/സാം.കാ.വ ഫയലിലും സാംസ്കാരിക വകുപ്പ് ഡയറക്ടറാഫീസിലെ A1/2757/20 നമ്പര്‍ ഫയലിലും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത അധിക ധനസഹായം എന്നത്തേക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
3983.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 പ്രതിരോധ നടപടികളടെ ഭാഗമായി സംസ്ഥാനത്ത് കൈക്കൊണ്ട നിയന്ത്രണങ്ങള്‍ കാരണം ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെട്ട അസംഘടിതരായ കലാകാരന്മാരെ സഹായിക്കുന്നിന് വകുപ്പ് കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത കലാകാരന്മാര്‍ക്ക് സമാശ്വാസ സഹായങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കോവിഡ് പ്രതിസന്ധി നിലവില്‍ തുടരുന്ന സാഹചര്യത്തില്‍ എന്തെല്ലാം പദ്ധതികളാണ് കലാകാരന്മാരുടെ ഉന്നമനത്തിനായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
3984.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡല പരിധിയിലുള്ള ഏതെല്ലാം സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആവര്‍ത്തന ഫണ്ടും അനാവര്‍ത്തന ഫണ്ടും അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഓരോ സ്ഥാപനങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള തുക എത്രയെന്ന് വിശദമാക്കാമോ;
( സി )
ഓരോ സ്ഥാപനങ്ങളും സമര്‍പ്പിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
3985.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ നൂറനാട്, നന്ദികേശ ശില്പ പൈതൃക ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
3986.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട അളഗപ്പനഗര്‍ പഞ്ചായത്ത് വിട്ടുനല്‍കിയ സ്ഥലത്ത് കെ.എസ്.എഫ്.ഡി.സി. കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന തിയേറ്റര്‍ സമുച്ചയ നിര്‍മ്മാണം ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ;
( ബി )
എന്തൊക്കെ സൗകര്യങ്ങളോടെയാണ് പ്രസ്തുത തിയേറ്റര്‍ നിര്‍മ്മിക്കുന്നതെന്നും എത്ര രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളതെന്നും എന്നത്തേക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
3987.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സാംസ്കാരിക വകുപ്പ് വാമനപുരം നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണ്; വ്യക്തമാക്കാമോ?
3988.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 ലെ ബജറ്റില്‍ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ മലബാറിലെ പ്രശസ്ത നാടക പ്രവര്‍ത്തകനായിരുന്ന ഇ.കെ.അയമുവിന്റെ പേരില്‍ സാംസ്കാരിക മന്ദിരം സ്ഥാപിക്കുന്നതിന് ടോക്കണ്‍ തുക അനുവദിച്ചിരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സാംസ്കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഈ വര്‍ഷം എത്ര തുകയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
നിലമ്പൂര്‍ ഇ.കെ.അയമു സാംസ്കാരിക മന്ദിരം സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം അനുവദിക്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാകുമോ; വില കൊടുക്കാൻ തയ്യാറായാൽ ഏതെങ്കിലും വകുപ്പിന്റെയോ മറ്റോ കൈവശമിരിക്കുന്ന ഭൂമി ഏറ്റെടുത്ത് നല്കാൻ സാംസ്കാരികവകുപ്പ് തയ്യാറാകുമോ ;
( സി )
നിലമ്പൂര്‍ ഇ.കെ.അയമു സാംസ്കാരിക മന്ദിരം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് ഏത് കാര്യാലയത്തെയാണ് സമീപിക്കേണ്ടതെന്നും ബന്ധപ്പെടേണ്ട ഉദ്യാേഗസ്ഥരുടെ ഫോണ്‍ നമ്പരും വിലാസവും അറിയിക്കാമോ; ഇതിനുള്ള പദ്ധതിയും എസ്റ്റിമേറ്റും ഏത് വകുപ്പ് മുഖാന്തിരമാണ് നല്‍കേണ്ടതെന്നും വ്യക്തമാക്കാമോ?
3989.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിൽ മ്യൂസിയം സ്ഥാപിക്കുന്നതിനുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും പ്രസ്തുത പദ്ധതിയെ വിനോദസഞ്ചാരവുമായി എപ്രകാരം ബന്ധപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത മ്യൂസിയം നടത്തിപ്പിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിട്ടുളളത് എന്ന് അറിയിക്കാമോ?
3990.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ മേഖലകളില്‍ മിതമായ സ്ഥലസൗകര്യങ്ങളുള്ള പാതയോരങ്ങള്‍ കണ്ടെത്തി നാട്ടരങ്ങ് എന്ന പേരില്‍ രംഗവേദികള്‍ സ്ഥാപിക്കുന്ന പദ്ധതി വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഇതു സംബന്ധിച്ച് സാംസ്കരിക വകുപ്പ് ഡയറക്ടര്‍ നല്‍കിയ ശിപാര്‍ശയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ അത്താണിക്കല്‍ കേന്ദ്രീകരിച്ച് നാട്ടരങ്ങ് പദ്ധതി ആരംഭിക്കുന്നതിന് നടപ്പ് സാമ്പത്തിക വര്‍ഷം ഫണ്ട് അനുവദിക്കുമോ?
3991.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ എരഞ്ഞോളി മൂസ ഫൗണ്ടേഷന് നടപ്പു വര്‍ഷത്തെ ബജറ്റില്‍ ഗ്രാന്റായി അനുവദിച്ച 10 ലക്ഷം രൂപ എന്തൊക്കെ കാര്യങ്ങള്‍ക്കാണ് ചെലവാക്കാന്‍ സാധിക്കുക എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫണ്ട് റിലീസ് ചെയ്യുന്നത് സംബന്ധിച്ച് എന്തെല്ലാം നടപടിക്രമങ്ങളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ആയത് അടിയന്തരമായി അനുവദിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3992.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ചു വര്‍ഷം സാംസ്കാരിക വകുപ്പിന് കീഴില്‍ അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികളും അവയ്ക്ക് അനുവദിച്ച തുകയും പ്രവര്‍ത്തന പുരോഗതിയും വിശദമാക്കാമോ?
3993.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക വകുപ്പ് മുഖേന കലാകാരന്മാര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കിവരുന്നതെന്ന് വിശദമാക്കാമോ; ഇവ ഓരോന്നും ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;
( ബി )
കലാകാര പെന്‍ഷന്‍ ലഭിക്കുന്നതിന് കലാകാര ക്ഷേമനിധിയില്‍ അംഗമായിരിക്കണമെന്ന നിബന്ധനയുണ്ടോ;
( സി )
ക്ഷേമനിധി അംഗത്വമെടുക്കാന്‍ സാധിക്കാതെ പോയവരും അവശരായവരും പ്രായാധിക്യത്താല്‍ പ്രയാസപ്പെടുന്നവരുമായ കലാകാരന്മാര്‍ക്ക് നിബന്ധനയില്‍ ഇളവ് നല്‍കി പെന്‍ഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
3994.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കവിയും ഗാനരചിയിതാവുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിക്ക് സ്മാരക മന്ദിരം ഇല്ല എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഗിരീഷ് പുത്തഞ്ചേരിയ്ക്ക് സ്മാരക മന്ദിരം നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;
( സി )
എങ്കില്‍ പ്രസ്തുത സ്മാരക മന്ദിരം ചലച്ചിത്രഗാനങ്ങളെ കുറിച്ചുള്ള പഠനം നടത്തുന്നതിനുള്ള ഗവേഷണ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടിയുണ്ടാകുമോ?
3995.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ വിവിധ മേഖലകളിലെ കലാകാരന്മാർക്ക് ആശ്വാസമായി സർക്കാർ നടപ്പിലാക്കിവരുന്ന സഹായ പദ്ധതികൾ എന്തെല്ലാമെന്ന് വിശദീകരിക്കുമോ;
( ബി )
ഇപ്രകാരം പ്രതിസന്ധിയിലായ കലാകാരന്മാരെ സംബന്ധിച്ച വിവരശേഖരണം നടത്തിയിട്ടുണ്ടോ; ഈ കാലഘട്ടത്തിൽ മരണം സംഭവിച്ചിട്ടുള്ള നിർധനരായ കലാകാരന്‍മാരുടെ കുടുംബങ്ങള്‍ക്ക് എന്തെങ്കിലും ധനസഹായം നൽകിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
3996.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജസ്റ്റിസ്. കെ. ഹേമ അധ്യക്ഷയായ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തൊക്കെ നടപടികളാണ് ഈ സര്‍ക്കാര്‍ പ്രസ്തുത മേഖലയില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുതെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചതും സംസ്ഥാനത്തെ സിനിമ മേഖലയുടെ ഉന്നമനത്തിനായുള്ളതുമായ സിനിമ റെഗുലേറ്ററി അതോറിറ്റിയുടെ രൂപീകരണം സംബന്ധിച്ചുള്ള നടപടിക്രമം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
3997.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടത്തനാടന്‍ കളരിയുടെ പ്രചരണത്തിനായും പ്രോത്സാഹനത്തിനായും എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
കടത്തനാടന്‍ കളരിയുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നതിനും സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കടത്തനാടന്‍ കളരി പരിശീലിപ്പിക്കുന്നതിനായി പരിശീലന കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
കളരി അക്കാദമികള്‍ നിര്‍മ്മിക്കുന്നതിനായി പദ്ധതിയുണ്ടോ; എങ്കില്‍ പദ്ധതിയുടെ തുക സഹിതം വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഇ )
വിദ്യാര്‍ത്ഥികളിലും യുവാക്കളിലും കടത്തനാടന്‍ കളരിയുടെ മേന്മകള്‍ സംബന്ധിച്ച അറിവ് നല്‍കുന്നതിനായി ആയത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുളള പദ്ധതിയുണ്ടോ?
3998.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര കലാകാരന്മാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ടെന്ന് അറിയിക്കാമോ; പെന്‍ഷന്‍ തുക എത്രയെന്ന് അറിയിക്കാമോ;
( ബി )
പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോയെന്ന് വിശദമാക്കാമോ?
3999.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്യം നിന്ന് പോകുന്ന ഗോത്ര കലാരൂപങ്ങളെയും കരകൗശല വൈദഗ്ധ്യങ്ങളെയും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഗോത്ര ഭാഷകള്‍ സംരക്ഷിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പഴയ മാപ്പിള കലകള്‍ സംരക്ഷിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
4000.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രൊഫഷണല്‍ കലാമേഖലയ്ക്കൊപ്പം പ്രവര്‍ത്തിച്ചുവരുന്ന പ്രോഗ്രാം ബുക്കിംഗ് ഏജന്റുമാരുടെ എണ്ണം സംബന്ധിച്ച കണക്ക് ലഭ്യമാണോ; എങ്കില്‍ ആയതിന്റെ ജില്ല തിരിച്ചുള്ള കണക്ക് നല്‍കാമോ;
( ബി )
ഈ വിഭാഗത്തിന് സര്‍ക്കാര്‍ എന്തെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടോ; എങ്കില്‍ വിശദവിവരങ്ങള്‍ നല്‍കാമോ;
( സി )
കോവിഡ് പശ്ചാത്തലത്തില്‍ കലാകാരന്മാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ പ്രോഗ്രാം ബുക്കിംഗ് ഏജന്റുമാര്‍ക്കുകൂടി നൽകുന്ന കാര്യം പരിഗണിക്കുമോ;
( ഡി )
കലാകാരന്മാരുടെ ക്ഷേമനിധിയില്‍ പ്രസ്തുത ഏജന്റുമാരെക്കൂടി ഉള്‍പ്പെടുത്താമോ;
( ഇ )
പ്രോഗ്രാം ബുക്കിംഗ് ഏജന്റുമാര്‍ക്ക് സര്‍ക്കാര്‍തല രജിസ്ട്രേഷന്‍ ഉണ്ടോ; വിശദമാക്കുമോ; ഇല്ലായെങ്കില്‍ രജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുമോ?
4001.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ വിഭാവനം ചെയ്ത കലാപെെതൃക സംരക്ഷണ കമ്മീഷന്‍ വഴി പെെതൃക സമുച്ചയങ്ങള്‍, സ്മാരകങ്ങള്‍, വാസ്തു വിദ്യാപ്രാധാന്യമുളള കെട്ടിടങ്ങള്‍ എന്നിവ നഗരാതിര്‍ത്തിക്കകത്ത് സംരക്ഷിക്കുന്ന പദ്ധതി നിലവിലുണ്ടോ;
( ബി )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നീലേശ്വരം നഗരസഭയ്ക്കകത്തെ കോവിലകവും, ചിറയും ദാരുശില്പങ്ങളും കൊത്തുപണികളും ഉള്‍പ്പെടെയുളളവ സംരക്ഷിക്കാന്‍ നടപടികള്‍ ഉണ്ടാകുമോ; കാസര്‍ഗോഡ് ജില്ലയിലെ സാംസ്ക്കാരിക കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെ തദ്ദേശസ്വയംഭരണ വകുപ്പ് വഴി നഗരാസൂത്രണം നടത്താന്‍ നടപടികള്‍ ഉണ്ടാകുമോ ?
4002.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്ക്കാരിക രംഗത്തെ വ്യക്തികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിനും അവര്‍ക്ക് സ്ഥിരമായ വരുമാന സ്രോതസ്സ് ഉറപ്പുവരുത്തുന്നതിനുമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെ ഉപയോഗപ്പെടുത്തുന്നതിന് പദ്ധതിയുണ്ടോ; ഇല്ലെങ്കില്‍ അതിനായുള്ള നടപടി സ്വീകരിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4003.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയാള സിനിമ വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുവാന്‍ ഈ മേഖലക്ക് ഒരു പ്രത്യേക പാക്കേജ് അനുവദിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
മലയാള സിനിമയുടെ വളര്‍ച്ചക്ക് മെറിലാന്‍ഡ്‌ സ്റ്റുഡിയോ ഉള്‍പ്പെടെ വികസിപ്പിക്കുന്നതിനും ഷൂട്ടിങ്ങിനും മറ്റും കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നതിനും നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ ?
4004.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ ആറാലുംമൂട്ടില്‍ കെ.എസ്.എഫ്.ഡി.സി. സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമ തീയേറ്റര്‍ നിര്‍മ്മാണത്തിന്റെ ഡി.പി.ആര്‍. കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഡി.പി.ആര്‍. കിഫ്ബി അംഗീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ; പ്രസ്തുത വിഷയത്തില്‍ എന്തൊക്കെ നടപടികളാണ് കെ.എസ്.എഫ്.ഡി.സി. പൂര്‍ത്തീകരിച്ച് നല്‍കേണ്ടതെന്ന് വ്യക്തമാക്കാമോ;
( സി )
തീയേറ്ററിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
4005.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി. എസ്. സി. യുടെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് യുവാക്കളെ പ്രാപ്തരാക്കുന്നതിനായി എന്തൊക്കെ കോഴ്സുകളാണ് യുവജനക്ഷേമ ബോര്‍ഡ് നടത്തുന്നതെന്ന് കോഴ്സിന്റെ വിവരങ്ങള്‍, കോഴ്സില്‍ ചേരുന്നതിനുളള യോഗ്യത, കോഴ്സിന്റെ കാലയളവ്, ഫീസ്, കോഴ്സ് നടത്തുന്ന സ്ഥലം എന്നീ വിവരങ്ങള്‍ സഹിതം അറിയിക്കാമോ?
4006.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവജനക്ഷേമ വകുപ്പിന്റെ കീഴിലുള്ള പദ്ധതികൾക്കുവേണ്ടി അപേക്ഷ സമർപ്പിയ്ക്കേണ്ടത് എപ്രകാരമാണെന്ന് വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ പത്ത് വർഷം യുവജനക്ഷേമ വകുപ്പിന്റെ കീഴിൽ നടത്തിയ പ്രവർത്തനങ്ങളും അതിന് വേണ്ടി ചെലവഴിച്ച തുകയും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
യുവജനക്ഷേമ വകുപ്പിന്റെ കീഴിൽ ഈ സർക്കാർ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
യുവജനക്ഷേമ വകുപ്പിന് എല്ലാ ജില്ലകളിലും ഓഫീസുകൾ ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
എങ്കിൽ പ്രസ്തുത ഓഫീസുകളില്‍ നിലവിലുള്ള തസ്തികകളും സംവിധാനങ്ങളും സൗകര്യങ്ങളും സംബന്ധിച്ച വിവരം ജില്ല തിരിച്ച് വ്യക്തമാക്കാമോ?
4007.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തില്‍ യുവജനക്ഷേമ ബോര്‍ഡ് വഴി നടപ്പാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാം; വിശദീകരിക്കാമോ;
( ബി )
നിലവില്‍ നടപ്പിലാക്കി വരുന്ന ഓരോ പദ്ധതിയുടെയും പുരോഗതിയുടെ വിശദാംശം ലഭ്യമാക്കുമോ; ഈ സാമ്പത്തിക വർഷം പ്രസ്തുത മണ്ഡലത്തിൽ വകുപ്പ് വഴി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും പ്രോഗ്രാമുകളും ഏതൊക്കെയാണെന്ന് അറിയിക്കുമോ?
4008.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കല്‍, സ്വയം സംരംഭകത്വം പ്രോത്സാഹിപ്പിക്കല്‍, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയവയ്ക്കായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് എന്തെല്ലാം പരിപാടികളാണ് സംഘടിപ്പിച്ചുവരുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പുതുതായി ഇത്തരത്തില്‍ എന്തെങ്കിലും സംരംഭങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവ എന്തെല്ലാമെന്ന് വിശദമാക്കുമോ?
4009.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിലെ ഏതെല്ലാം സ്റ്റേഡിയങ്ങള്‍ക്ക് 2016-21 കാലത്ത് യുവജനക്ഷേമ വകുപ്പില്‍ നിന്നും ഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
ഈ പ്രവൃത്തികളുടെ ഇപ്പോഴത്തെ പുരോഗതി വിശദമാക്കുമോ?
4010.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യുവജനകാര്യ വകുപ്പില്‍ നടപ്പിലാക്കിയ പ്രധാനപ്പെട്ട പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത വകുപ്പില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാനപ്പെട്ട പദ്ധതികള്‍ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.